Specials

മൺമറഞ്ഞ അനശ്വരനാടൻ ഓംപുരി ബോളിവുഡ്, ഹോളിവുഡ്, പഞ്ചാബി, മലയാളം, കന്നട എന്നിങ്ങനെ ഒട്ടേറെ ഭാഷകളിലും പ്രാവീണ്യം തെളിയിച്ചു, കോമഡിയോ ട്രാജഡിയോ ക്യാരക്ടർ റോളുകളോ എന്നിങ്ങനെയുള്ള വ്യത്യാസങ്ങളില്ലാതെ ഏതു റോളുകളും തനിക്കു വഴങ്ങും എന്നു തെളിയിച്ച മഹാനായ കലാകാരൻ ആയിരുന്നു നടൻ ഓംപുരി. ഇക്കഴിഞ്ഞ ജനുവരി ആറിന് ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. ഓംപുരിയുടെ ആത്മാവ് പ്രതികാരദാഹിയായി അലയുന്നു എന്നാതാണ് ഇപ്പോഴത്തെ വിഷയം. പാക് മാധ്യമം പുറത്തുവിട്ട വിവാദ വിഡിയോ കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ മാധ്യമങ്ങളിലൂടെ പുറത്തു വന്നത്. സംഭവത്തിൽ വിശദീകരണവുമായി ഇപ്പോൾ അദ്ദേഹത്തിന്റെ മുൻഭാര്യ നന്ദിത പുരിയും രംഗത്തെത്തിയിരിക്കുകയാണ്.

പാക്കിസ്ഥാൻ ചാനലായ ബോൽ ന്യൂസ് ആണ് വിവാദവാർത്ത പുറത്തുവിട്ടത്. ഓംപുരിയുടെ ആത്മാവ് അലഞ്ഞു നടക്കുകയാണെന്നും അതിന്റെ സിസിടിവി ദൃശ്യങ്ങൾ തങ്ങൾക്കു ലഭിച്ചുവെന്നും പറഞ്ഞായിരുന്നു വാർത്ത സംപ്രേക്ഷണം ചെയ്തത്. ജനുവരി പതിനാലാം തീയതി മുംബൈയിലെ വസതിക്കു മുന്നിൽ വെളുത്ത കുർത്ത ധരിച്ചു നിൽക്കുന്ന ഓംപുരി എന്നു പറഞ്ഞാണ് വിഡിയോ പുറത്തുവിട്ടത്. മുന്‍ ഭാര്യ നന്ദിതയോടും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനോടും ഓം പുരി പ്രതികാരം തീര്‍ക്കാന്‍ എത്തിയിരിക്കുന്നുവെന്നായിരുന്നു വാർത്തയ്ക്കിടെ പറഞ്ഞിരുന്നത്. എ​ന്നാൽ പ്രചരിച്ചുകൊണ്ടിരിക്കുന്നതെല്ലാം ശുദ്ധമായ അസംബന്ധമാണെന്ന് നന്ദിത പുരി പറയുന്നു. അപകീര്‍ത്തികരമായ വിഡിയോ മുൻകൂട്ടി തയ്യാറാക്കപ്പെട്ടതാണെന്ന് വ്യക്തമാണെന്ന് നന്ദിത പറഞ്ഞു.

ഉപദ്രവിക്കുക എന്നതു മാത്രമാണ് ഈ വിഡിയോ പുറത്തുവിട്ടവരു‌ടെ ഉദ്ദേശം. വിദേശ സിനിമകളിൽ ഓംപുരിക്കു ലഭിച്ച പ്രശംസകളിൽ അസന്തുഷ്ടരായവരുണ്ട്. ഈ വിഡിയോക്കു പുറകിലുള്ളവര്‍ തന്നെയും മകനെയും ഈ രാജ്യത്തെയും സിനിമാ സാഹോദര്യത്തെയും തന്നെയാണ് വേദനിപ്പിച്ചത്. പ്രേതം, ഭൂതം എന്നൊക്കെ പറഞ്ഞാല്‍ ആരാണു വിശ്വസിക്കുക? ഈ ആളുകൾ തന്നെയാണ് ഓംപുരി മരിച്ച സമയത്ത് പോസ്റ്റ് മോർട്ടം നടത്താം എന്നു ഞാൻ പറഞ്ഞപ്പോൾ എതിർത്തത്.

തനിക്കു ലഭിച്ച വിവരങ്ങൾ പ്രകാരം ഇന്ത്യയിൽ നിന്നുള്ളവർ തന്നെയാണ് ഈ മുൻകൂട്ടി തയാറാക്കിയ തിരക്കഥാപ്രകാരമുള്ള വിഡിയോ ക‌ൈമാറിയത്. അത് ഓംപുരി ജീവിച്ച സ്ഥലമല്ല, അത്തരമൊരു സ്ഥലത്ത് ഒം താമസിക്കില്ല, പക്ഷേ അത് ഞങ്ങളുടെ വീ‌ടിന‌ടുത്തുള്ള സ്ഥലം തന്നെയാണ്. ഓംപുരിയുടെ പ്രതിഛായ തകർക്കുക എന്ന ഉദ്ദേശം മാത്രമാണ് വിഡിയോ പുറത്തു വിട്ടവരുടെ ലക്ഷ്യം. രാജ്യത്തെ ഓസ്കാറിന്റെ ഉയരങ്ങൾ വരെയെത്തിച്ച മനുഷ്യനെക്കുറിച്ചു അടിസ്ഥാന രഹിതമായ കാര്യങ്ങൾ പറഞ്ഞു തെറ്റായ വാർത്ത പ്രചരിപ്പിക്കുകയാണെന്നും നന്ദിത പറയുന്നു.

 

On the 30th of April, for just 6 hours, the Garden of cosmic speculation, based in Scotland, will be open for the public. This will be the only time this year that the garden will be open.

The Garden of Cosmic Speculation is a 30 acre sculpture garden created by landscape architect, Charles Jencks at his home, Portrack House, near Dumfries in South West Scotland.  The garden is inspired by modern cosmology. The fascinating thing about this garden is that it is only open to the public for six hours each year through Scotland’s Gardens Scheme and raises money for Maggie’s Centres, a cancer care charity named for Maggie Keswick Jencks, the late wife of Charles Jencks. During this time, thousands of people flood in to witness the beauty that this enormous garden contains.

The gardens are a sight to behold, with enormous structures used to represent many different branches in cosmology. It has been the subjects of many literary works, and is still breath-taking to see. This place is a definite must-see on any itinerary.

Pre-sales tickets can be purchased at http://portrack2017.eventbrite.co.uk. The entrance fee of £10.00 (concessions £5.00, children under 16 free) can also be paid at the gate.

Address: Portrack House, Dumfries DG2 0RW, Scotland

ലെസ്റ്റർ ലൈവ് കലാസമിതിയും സാബൂസ് സ്‌കൂൾ ഓഫ് മ്യൂസിക്കും സംയുക്തമായി മേയ് പത്തൊൻപത് വെള്ളിയാഴ്ച വൈകിട്ട് ഏഴു മണി മുതൽ ലെസ്റ്റർ ജഡ്‌ജ്‌ മെഡോ കമ്മ്യൂണിറ്റി കോളജ് ഓഡിറ്റോറിയത്തിൽ “സർഗ്ഗോദയം 2017” എന്ന പേരിൽ ഗാനസന്ധ്യ അണിയിച്ചൊരുക്കുന്നു. ലെസ്റ്റർ ലൈവ് കലാസമിതിയിലെ ഗായകർക്കും സംഗീതോപകരണ വിദഗ്ധർക്കുമൊപ്പം കീബോർഡിൽ ഡെറിൻ ജേക്കബും ഡ്രമ്മിൽ രജീഷും ഇലക്ട്രോണിക് ഡ്രമ്മിൽ ബേബി കുര്യനും പങ്കു ചേരും. സവിതാ മേനോൻ, ബ്രയൻ, മെൽവിൻ എന്നീ അനുഗ്രഹീത ഗായകരുടെ സാന്നിധ്യം പരിപാടിയുടെ മാറ്റ് കൂട്ടും.

ജാസ് ലൈവ് ഡിജിറ്റൽ ശബ്ദ സംവിധാനം നിർവ്വഹിക്കുന്ന പരിപാടിയിൽ സാബൂസ് സ്‌കൂൾ ഓഫ് മ്യൂസിക്കിലെ തെരഞ്ഞെടുത്ത കുട്ടികൾ വിവിധ പാട്ടുകൾക്ക് പശ്ചാത്തലത്തിൽ കീബോർഡ് വായിച്ച് അരങ്ങേറ്റം കുറിക്കും. ലെസ്റ്റർ ലൈവ് കലാസമിതി അംഗങ്ങളായ ജോർജ്ജ്, റെജി, മേബിൾ, ദീപേഷ്, സജി, ബിനോ, ബോബി, വർഗ്ഗീസ് എന്നിവർക്കൊപ്പം സാബൂസ് സ്‌കൂൾ ഓഫ് മ്യൂസിക്കിലെ കുട്ടികളുടെ രക്ഷിതാക്കളും പരിപാടിയുടെ നടത്തിപ്പിന് നേതൃത്വം നൽകും. പരിപാടിയുടെ പ്രയോജകർ: എക്സലന്റ് ഫിനാൻഷ്യൽ സർവ്വീസസ് ലിമിറ്റഡ്, എക്സലന്റ് കെയർ ലിമിറ്റഡ് കോവൻട്രി, പ്രണമ്യ ആർട്സ് ആൻഡ് ഡാൻസ് അക്കാദമി ലെസ്റ്റർ, ചിന്നാസ്‌ കേറ്ററിംഗ് നോട്ടിംഗ്ഹാം, ട്രിനിറ്റി ഇന്റീരിയേഴ്സ് ലിമിറ്റഡ്. മലയാളം യുകെ മീഡിയാ പാർട്ട്ണർ ആയുള്ള ഈ പരിപാടിയിലേക്ക് പ്രവേശനം സൗജന്യമായാണ്.

ഐപിഎല്‍ 2017 ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടെ അഭിമുഖം എടുക്കാന്‍ വന്ന ടി വി അവതാരകയുടെ കീറിയ ജീന്‍സില്‍ നോക്കിയിരിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ് ലിയുടെ ചിത്രമാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. അനോണിമസ് എന്ന് പറഞ്ഞ് ഒരാള്‍ ഫോട്ടോ ഷെയറിങ് വെബ്‌സൈറ്റായ ഇന്‍സ്റ്റഗ്രാമില്‍ ഇട്ടതാണ് ഈ ചിത്രം. ഐപിഎല്‍ 2017ലെ ആങ്കര്‍മാരില്‍ ഒരാളാണ് അര്‍ച്ചന വിജയാണ് കൊഹ് ലിയെ ഇന്റര്‍വ്യൂ ചെയ്തത്. ഇന്ത്യയിലെ ഗ്ലാമര്‍ ടി വി അവതാരകരില്‍ ഒരാളാണ് അര്‍ച്ചന. ഐപിഎല്‍ മത്സരങ്ങള്‍ക്കിടയില്‍ ചോദ്യം ചോദിക്കാന്‍ എത്തിയപ്പോഴാണ് കൊഹ്‌ലി അര്‍ച്ചനയുടെ കീറിയ ജീന്‍സില്‍ നോക്കിയത്.

ഐപിഎല്ലിലെ ഗ്ലാമര്‍ അവതാരികമാരില്‍ ഒരാളാണ് 34കാരിയായ അര്‍ച്ചന വിജയ. എന്നാല്‍ കൊഹ് ലിയുടെ നോട്ടത്തിന്റെ ടൈമിങ് കുറച്ച് പിഴച്ചുപോയോ എന്നാണ് സംശയം. കാരണം അര്‍ച്ചന വിജയയുടെ ജീന്‍സിലേക്കാണോ അവരുടെ മടിയില്‍ വെച്ചിരുന്ന ഐ പാഡിലേക്കാണോ കൊഹ്‌ലി നോക്കുന്നത് എന്നും സംശയമുണ്ട്.

അതേസമയം എങ്ങനെയാണ് സെലിബ്രിറ്റികള്‍ വിവാദത്തില്‍ പെടുന്നത് എന്നതിന് മികച്ച ഉദാഹരണമാണ് ഈ സംഭവം എന്നാണ് ആളുകള്‍ പറയുന്നത്.ഐപിഎല്ലില്‍ പത്താം എഡിഷനില്‍ വളരെ സജീവമായി തിരിച്ചെത്തിയിരിക്കുകയാണ് അര്‍ച്ചന വിജയ. സോണി മാക്‌സിന് വേണ്ടിയാണ് അര്‍ച്ചന ഐപിഎല്‍ കവര്‍ ചെയ്യുന്നത്. ഐപിഎല്‍ അല്ലാതെ മറ്റ് പല ഷോകളും അര്‍ച്ചന വിജയ കൈകാര്യം ചെയ്യുന്നുണ്ട്.

പൊതുവേ സമയമത്ര ശരിയല്ലാത്ത കൊഹ്‌ലിയുടെ ബംഗളൂര്‍ ടീം ഇപ്പോള്‍ ആറില്‍ നാല് കളികളും തോറ്റ് പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്.

അന്തരിച്ച ബോളിവുഡ് നടന്‍ ഓംപുരിയുടെ മരണം വീണ്ടും ചര്‍ച്ചയാകുന്നു. പാക്കിസ്ഥാൻ ചാനലായ ബോൽ ന്യൂസ് ആണ് വിവാദവാർത്തയുമായി രംഗത്തെത്തിയിരിക്കുന്നത്. ഓംപുരിയുടെ പ്രേതത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞെന്നും ആ ദൃശ്യങ്ങൾ ചാനലിന് ലഭിച്ചെന്നുമാണ് ഇവരുടെ പുതിയ വാർത്ത. മുൻപ് ഓം പുരിയുടെ മരണത്തിനുത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് റിപ്പോര്‍ട്ട് ചെയ്ത ചാനലാണ് ബോല്‍ ന്യൂസ്.
ജനുവരി പതിനാലാം തീയതിയിലെ ദൃശ്യങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. ഓംപുരിയുടെ മുംബൈയിലെ വീടിന് മുന്നിലാണ് പ്രേതരൂപത്തെ കണ്ടതെന്നാണ് റിപ്പോര്‍ട്ട്. മുന്‍ ഭാര്യ നന്ദിതയോടും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനോടും ഓം പുരി പ്രതികാരം തീര്‍ക്കാന്‍ എത്തിയതാണെന്ന് ചാനല്‍ അവതാരകന്‍ പറയുന്നത്.

ജനുവരിയിൽ പ്രസിദ്ധീകരിച്ച ഈ വാർത്ത ഇന്ത്യൻ ചാനലുകൾ ഇപ്പോഴാണ് ഏറ്റെടുത്തത്. ഇക്കഴിഞ്ഞ ജനുവരി ആറിനായിരുന്നു ഓംപുരിയുടെ മരണമടയുന്നത്. ഹൃദയാഘാതമായിരുന്നു മരണകാരണം. എന്നാല്‍, ഇത് വിശ്വസനീയമല്ലെന്നും മരണത്തില്‍ അസ്വഭാവികതയുണ്ടെന്നും കൊലപാതകമെന്ന് സംശയിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.

ഈസ്റ്ററിനു തലേന്ന് എറണാകുളം കാരുകുന്നില്‍ പശു ഇറച്ചിയില്‍ മണ്ണുവാരിയിട്ട് അതിക്രമം നടത്തിയ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ഒളിവില്‍. നാല് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് പത്ത് പേര്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തിരുന്നത്. അറസ്റ്റ് ഉടനുണ്ടായേക്കുമെന്ന സാഹചര്യത്തിലാണ് പ്രതികള്‍ ഒളിവില്‍ പോയതെന്നാണ് സൂചന.

അനി, ശരത്, ബൈജു, ഗിരീഷ് എന്നീ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതിനും, നാശനഷ്ടമുണ്ടാക്കിയതിനും, അസഭ്യവര്‍ഷം നടത്തിയതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണെന്നും മതസ്പര്‍ധയടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.

സംഭവം വിവാദമായതിനെതുടര്‍ന്ന് ബിജെപി പ്രാദേശികഘടകത്തില്‍ ഭിന്നത രൂക്ഷമാകുകയാണ്. ജില്ലയില്‍ ആര്‍എസ്എസ്സിനും ബിജെപിയ്ക്കും ഏറെ സ്വാധീനമുള്ള സ്ഥലമാണ് കരുമാല്ലൂര്‍ പഞ്ചായത്തിലെ കാരുകുന്ന്. സാധാരണ പ്രവര്‍ത്തകര്‍ക്കൊപ്പം നിന്നില്ലെങ്കില്‍ പ്രാദേശിക വികാരം എതിരാകുമെന്ന് ഒരുവിഭാഗം വാദിക്കുന്നു. ആക്രമണത്തെ അപലപിച്ച് വിഷയത്തില്‍ നിന്ന് തലയൂരുന്നതാണ് നല്ലതെന്നാണ് മറുവിഭാഗത്തിന്റെ വാദം. നേതൃത്വത്തിന്റെ അറിവോടെയല്ല ആക്രമണം ഉണ്ടായതെന്നായിരുന്നു ബിജെപി കളമശ്ശേരി മണ്ഡലം പ്രസിഡന്റ്  പറഞ്ഞത്.

അതിനിടെ, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അതിക്രമത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ബീഫ് വിഷയത്തില്‍ അര്‍എസ്എസ്സിനും ബിജെപിയ്ക്കും കേരളത്തിലടക്കം കൃത്യമായ അജണ്ടയുണ്ടെന്ന് ഹൈബി ഈഡന്‍ എംഎല്‍എ പറഞ്ഞു. കേരളത്തില്‍ അത് വിലപോകില്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് പ്രത്യക്ഷമായ ആക്രമണത്തിലേക്ക് ഇതുവരെ അവര്‍ നീങ്ങാതിരുന്നത്. കരുമാല്ലൂരില്‍ നടന്ന സംഭവം മുളയിലേ നുള്ളി കളയേണ്ട പ്രവണതയാണെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ അടുത്ത ദിവസം കരുമാല്ലൂരില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. ദേശീയ, സംസ്ഥാന നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെയും സിപിഐഎമ്മിന്റെയും നേതൃത്വത്തില്‍ കാരുകുന്നില്‍ പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

ഗര്‍ഭപാത്രവളര്‍ച്ചയില്ലാത്ത പശുവിനെയാണ് ഇറച്ചിയ്ക്കായി കഴിഞ്ഞ ശനിയാഴ്ച അറുത്തത്. സംഘടിച്ചെത്തിയ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കഷ്ണങ്ങളാക്കി വെച്ചിരുന്ന ഇറച്ചി തട്ടിമറിക്കുകയും അതില്‍ മണ്ണ് വാരിയിട്ട് ഉപയോഗശൂന്യമാക്കുകയുമായിരുന്നു. രോഗം പിടിപെട്ട പശുവിനെ അറുത്തതിനാണ് പ്രതിഷേധമെന്നായിരുന്നു പിന്നീട് പ്രാദേശിക ഘടകം വിശദീകരിച്ചത്. വിഷയത്തില്‍ പ്രതികരിക്കാന്‍ ബിജെപിയുടെ ജില്ലാ-സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ല.

അമൃത്‌സര്‍: പ്രായം വെറും എട്ടു മാസം മാത്രമേ ആയിട്ടുള്ളൂ പക്ഷെ, പത്ത് വയസ്സുകാരിയുടെ ഭക്ഷണക്രമമാണ് അമൃത്‌സര്‍കാരി ചാഹത് കുമാറിന്റേത്. നാലാം മാസം മുതല്‍ തുടങ്ങിയതാണ് അനിയന്ത്രിതമായി ഭാരം വര്‍ധിക്കുന്ന പ്രവണത. അമിതഭാരം കൊണ്ടുള്ള ശ്വാസതടസ്സം മൂലം ഉറങ്ങാനാവാതെ ഉഴലുന്ന കുഞ്ഞിനെ നോക്കി സങ്കടക്കടലില്‍ കഴിയുകയാണ് പഞ്ചാബിലെ ഒരു കുടുംബം.

എട്ടു മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് ആറു മുതല്‍ ഒമ്പതു കിലോ വരെയാണ് ഭാരം ഉണ്ടാവാറ്. എന്നാല്‍ ചാഹത്തിന് അനുവദനീയമായതിലും ഇരട്ടിയിലേറെ ഭാരമുണ്ട്. രോഗകാരണം തിരിച്ചറിയാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയാതെ പോകുന്നത് ചികിത്സ വൈകിപ്പിക്കുന്നു. രക്തപരിശോധനയിലൂടെ മാത്രമേ ഏതെങ്കിലും തരത്തിലുള്ള നിഗമനങ്ങളില്‍ എത്താനാവൂ. എന്നാല്‍ തൊലിയുടെ കട്ടി വളരെ കൂടുതലായതിനാല്‍ രക്തത്തിന്റെ സാമ്പിളെടുക്കാന്‍ കഴിയുന്നില്ല.

സാധാരണ കുട്ടികളേക്കാള്‍ കൂടുതല്‍ ഭക്ഷണവും പാലും കഴിക്കുന്നതിനാല്‍ കുഞ്ഞിന്റെ ഭാരം ദിനംപ്രതി കൂടിവരികയാണെന്ന് അച്ഛന്‍ സൂരജ് കുമാറും അമ്മ രേണുവും പറയുന്നു. ഇത്രയേറെ ഭാരമുള്ള കൊച്ചു കുഞ്ഞിന്റെ കേസ് തന്റെ ഭിഷഗ്വരജീവിതത്തിലെ ആദ്യ അനുഭവമാണെന്ന് ഡോ. വാസുദേവ ശര്‍മ്മ ബാര്‍ക്രോഫ്റ്റ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ഡല്‍ഹി : വിമാനയാത്ര വൈകിപ്പിച്ചാല്‍ കനത്ത പിഴ ഈടാക്കാന്‍ നടപടിയുമായി എയര്‍ ഇന്ത്യ. കഴിഞ്ഞ ചില സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. വിമാനയാത്ര തടസപ്പെടുത്തുന്ന യാത്രക്കാരില്‍ നിന്ന് അഞ്ച് ലക്ഷം മുതല്‍ പതിനഞ്ച് ലക്ഷം വരെ പിഴ ഈടാക്കാനാണ് തീരുമാനം.

ജീവനക്കാര്‍ക്കെതിരെയും മറ്റുമുള്ള യാത്രക്കാരുടെ അനിയന്ത്രിത പ്രതിഷേധം ജീവനക്കാര്‍ക്കും കമ്പനിക്കും ദുഷ്പേരുണ്ടാക്കിയിരുന്നു. ഇതാണ് കടുത്ത നടപടിയുമായി മുന്നോട്ടുപോകാന്‍ എയര്‍ ഇന്ത്യക്ക് പ്രേരണയായിരിക്കുന്നത്. യാത്രക്കാരുടെ അനാവശ്യ ഇടപെടല്‍ മൂലം ഒരു മണിക്കൂര്‍ വരെ വിമാനം വൈകിയാല്‍ അഞ്ച് ലക്ഷം പിഴയൊടുക്കേണ്ടി വരും. ഒരു മണിക്കൂര്‍ മുതല്‍ രണ്ട് മണിക്കൂര്‍ വരെയാണെങ്കില്‍ പത്ത് ലക്ഷമാണ് പിഴ. രണ്ട് മണിക്കൂറില്‍ അധികം വൈകുകയാണെങ്കില്‍ പതിനഞ്ച് ലക്ഷം രൂപയും പിഴ നല്‍കേണ്ടിവരും.

ബിസിനസ് ക്ലാസ് ടിക്കറ്റ് നല്‍കാത്തതിനാല്‍ കഴിഞ്ഞമാസം എയര്‍ ഇന്ത്യ ജീവനക്കാരനെ ശിവസേന എം.പി രവീന്ദ്രഗെയ്ക്ക്വാദ് മുഖത്ത് ചെരിപ്പ് കൊണ്ടടിച്ചത് ഏറെ വിവാദമായിരുന്നു. സമാന സംഭവം വൈഎസ്ആര്‍ കോണ്‍ഗ്രസ് എം.പിയില്‍ നിന്നും എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് അനുഭവിക്കേണ്ടി വന്നിരുന്നു. ഇത് യാത്ര വൈകുന്നതിനും മറ്റും കാരണമാവുകയും എയര്‍ഇന്ത്യയ്ക്ക് മേല്‍ മറ്റുയാത്രക്കാര്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടാനും കാരണമാക്കിയിരുന്നു.

ഫാ.ഹാപ്പി ജേക്കബ്

അന്ധകാരത്തെയും പാപത്തെയും മരണത്തെയും തോല്‍പ്പിച്ച് ജീവന്റെയും പുനരുത്ഥാനത്തിന്റെയും പ്രത്യാശയുടെയും പോരുനാള്‍ ആയ ഈസ്റ്റര്‍ നാം ആഘോഷിക്കുകയാണല്ലോ. ആഴ്ചവട്ടത്തിന്റെ ഒന്നാം നാളില്‍ കര്‍ത്താവിന്റെ മൃതശരീരത്തില്‍ സുഗന്ധവര്‍ഗ്ഗം പൂശുവാന്‍ സ്ത്രീകള്‍ അതിരാവിലെ കടന്നു വന്നപ്പോള്‍ ദൂതന്‍ അവരോട് നിങ്ങള്‍ ജീവനുള്ളവരെ മരിച്ചവരുടെ ഇടയില്‍ അന്വേഷിക്കുന്നത് എന്ത്. കാലികമായ പ്രസക്തിയുള്ള ഒരു ചോദ്യം. വി.മത്തായി 28: 1-10

നമ്മുടെ പാപങ്ങള്‍ക്ക് വേണ്ടി കര്‍ത്താവ് യാഗമാവുകയും മൂന്നാം ദിവസം കബറില്‍നിന്ന് ഉദ്ധിതനാവുകയും ചെയ്യും എന്ന് മുന്നമേ തന്നെ അരുളിച്ചെയ്തിരുന്നു. മരണത്തിന്റെ പിടിയില്‍ നിന്ന് നമ്മെ വീണ്ടെടുത്ത് ജീവന്റെ അനുഭവത്തില്‍ കൊണ്ടുവന്ന ജീവദാതാവിനെ നാം കണ്ടെത്തിയിട്ടുണ്ടോ. ഇപ്പോഴും നമ്മുടെ അന്വേഷണം ഒഴിഞ്ഞ കല്ലറയില്‍ എത്തിയിട്ടുണ്ടോ. ക്രിസ്തീയ വിശ്വാസികളായ നമ്മെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട് ഇരുളിനെ പ്രകാശമാക്കിയ ഉയിര്‍പ്പ്. മരണത്തെ ജീവനാക്കിയ ഉയിര്‍പ്പ്. മാനുഷികതയെ അമാനുഷികമാക്കിയ ഉയിര്‍പ്പ്.

ഉയിര്‍പ്പിനൊപ്പം നാമും ജീവനിലേക്ക് കടന്നു വന്നില്ല എങ്കില്‍ നാം ഇപ്പോഴും പാപത്തില്‍ത്തന്നെ ഇരിക്കുന്നു എന്ന തെളിവാണ്. അതിനാലാണ് നമ്മുടെ പ്രവര്‍ത്തനങ്ങളും ജീവിതവും അന്ധകാരത്തില്‍ തന്നെ ആയിരിക്കുന്നത്. പ്രകാശത്തിന്റെ മക്കളായി നാം രൂപാന്തരപ്പെടുമ്പോള്‍ അതിനാല്‍ നാം ജീവനുള്ളവന്റെ സഖികളായി തീരുന്നു.

എല്ലാ ഞായറാഴ്ചയും വി.കുര്‍ബാനയില്‍ ഈ ഉയിര്‍പ്പിന്റെ സന്ദേശമാണ് പങ്കുവെക്കുന്നത്. ലോകം തരാത്തതായ ശാശ്വത സമാധാനമാണ് ഉയിര്‍പ്പിന്റെ സമ്മാനം. ഇന്ന് ലോകം ആഗ്രഹിക്കുന്നതും ഇതാണ്. പ്രത്യാശയുടെയും സമാധാനത്തിന്റെയും പ്രതീകമായി ഈ പെരുന്നാളില്‍ സംബന്ധിക്കുന്ന നാം ഓരോരുത്തരും ജീവനുള്ളവന്റെ ശിഷ്യന്‍മാരായി മാതൃകാപരമായി ജീവിക്കാം. നാം ആര്‍ജ്ജിച്ച സത്യം ലോകം മുഴുവന്‍ നന്മ പടരാന്‍ ഇടയാക്കട്ടെ.

എല്ലാ ആശംസകളും നേര്‍ന്നുകൊണ്ട്.

The church of St. Annes, Keighley, was filled up today as hundreds of people came together to take part in the solemn mass for Good Friday, when Jesus died on the cross. The mass was celebrated by Canon Michael McReadie, the parish priest of St. Annes. The one and half hour rite included solemn intercessions and also the veneration of the cross, where everyone came forward to honour the cross by kneeling and kissing the feet of the statue of Jesus Christ

Many enlightening things are passed on and reinforced through discussion. Such a thing is a Homily. For nine or ten minutes after the liturgy of the gospel, we all calmly sit down and reflect on the happenings of our daily lives. In the span of nine or ten minutes, a lot of misconceptions can be cleared, a lot of things can be underlined.  In the homily for this mass, the main theme was very powerful… “The compassion of Jesus is not just theory, it must be practiced”… This point is very important to the lives of every Christian, and Canon McReadie expressed it thoroughly in his speech. Also, he underscored the fact that whatever you do, you will always need hope in order to achieve anything. This was explained through an inspiring anecdote of a church that was attacked by ISIS, which destroyed every religious figure in the church, except for the lone cross, which was unharmed.

The church itself was unusually plain, due to the multitude of purple cloths covering each statue and image until they are removed at Easter. The tabernacle was vacated and the blessed Eucharist was moved to another location in order to place the cross that was used in the service.  After the service, preparations were immediately started to ready the church for the celebration of Easter.

RECENT POSTS
Copyright © . All rights reserved