ലെസ്റ്റർ ലൈവ് കലാസമിതിയും സാബൂസ് സ്‌കൂൾ ഓഫ് മ്യൂസിക്കും സംയുക്തമായി മേയ് പത്തൊൻപത് വെള്ളിയാഴ്ച വൈകിട്ട് ഏഴു മണി മുതൽ ലെസ്റ്റർ ജഡ്‌ജ്‌ മെഡോ കമ്മ്യൂണിറ്റി കോളജ് ഓഡിറ്റോറിയത്തിൽ “സർഗ്ഗോദയം 2017” എന്ന പേരിൽ ഗാനസന്ധ്യ അണിയിച്ചൊരുക്കുന്നു. ലെസ്റ്റർ ലൈവ് കലാസമിതിയിലെ ഗായകർക്കും സംഗീതോപകരണ വിദഗ്ധർക്കുമൊപ്പം കീബോർഡിൽ ഡെറിൻ ജേക്കബും ഡ്രമ്മിൽ രജീഷും ഇലക്ട്രോണിക് ഡ്രമ്മിൽ ബേബി കുര്യനും പങ്കു ചേരും. സവിതാ മേനോൻ, ബ്രയൻ, മെൽവിൻ എന്നീ അനുഗ്രഹീത ഗായകരുടെ സാന്നിധ്യം പരിപാടിയുടെ മാറ്റ് കൂട്ടും.

ജാസ് ലൈവ് ഡിജിറ്റൽ ശബ്ദ സംവിധാനം നിർവ്വഹിക്കുന്ന പരിപാടിയിൽ സാബൂസ് സ്‌കൂൾ ഓഫ് മ്യൂസിക്കിലെ തെരഞ്ഞെടുത്ത കുട്ടികൾ വിവിധ പാട്ടുകൾക്ക് പശ്ചാത്തലത്തിൽ കീബോർഡ് വായിച്ച് അരങ്ങേറ്റം കുറിക്കും. ലെസ്റ്റർ ലൈവ് കലാസമിതി അംഗങ്ങളായ ജോർജ്ജ്, റെജി, മേബിൾ, ദീപേഷ്, സജി, ബിനോ, ബോബി, വർഗ്ഗീസ് എന്നിവർക്കൊപ്പം സാബൂസ് സ്‌കൂൾ ഓഫ് മ്യൂസിക്കിലെ കുട്ടികളുടെ രക്ഷിതാക്കളും പരിപാടിയുടെ നടത്തിപ്പിന് നേതൃത്വം നൽകും. പരിപാടിയുടെ പ്രയോജകർ: എക്സലന്റ് ഫിനാൻഷ്യൽ സർവ്വീസസ് ലിമിറ്റഡ്, എക്സലന്റ് കെയർ ലിമിറ്റഡ് കോവൻട്രി, പ്രണമ്യ ആർട്സ് ആൻഡ് ഡാൻസ് അക്കാദമി ലെസ്റ്റർ, ചിന്നാസ്‌ കേറ്ററിംഗ് നോട്ടിംഗ്ഹാം, ട്രിനിറ്റി ഇന്റീരിയേഴ്സ് ലിമിറ്റഡ്. മലയാളം യുകെ മീഡിയാ പാർട്ട്ണർ ആയുള്ള ഈ പരിപാടിയിലേക്ക് പ്രവേശനം സൗജന്യമായാണ്.