ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് , ബ്രദർ സാജു വർഗീസ് , മിലി തോമസ് എന്നിവരും പങ്കെടുക്കും . യുകെ സമയം വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് നൈറ്റ് വിജിൽ . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.
ഓൺലൈനിൽ സൂം ആപ്പ് വഴി 86516796292 എന്ന ഐഡി യിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്.
താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോൻ യുകെ യുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിലൂടെ ഏതൊരാൾക്കും പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും സാധ്യമാകുന്നതാണ്.
.
https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N
മാസത്തിലെ എല്ലാ മൂന്നാമത്തെ ശനിയാഴ്ചയും
സൂം വഴി
https://us02web.zoom.us/j/86516796292
വിവിധ രാജ്യങ്ങളിലെ സമയക്രമങ്ങൾ ;
യുകെ & അയർലൻഡ് 7pm to 8.30pm.
യൂറോപ്പ് : 8pm to 9.30pm
സൗത്ത് ആഫ്രിക്ക : 9pm to 10.30pm
ഇസ്രായേൽ : 9pm to 10.30pm
സൗദി : 10pm to 11.30pm.
ഇന്ത്യ 12.30 midnight
ഓസ്‌ട്രേലിയ( സിഡ്നി ) : 6am to 7.30am.
നൈജീരിയ : 8pm to 9.30pm.
അമേരിക്ക (ന്യൂയോർക്ക് ): 2pm to 3.30pm
സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത മുന്‍ പി. ആര്‍. ഒ യും, മാര്‍ സ്ലീവാ മെഡിസിറ്റി, പാലായുടെ ഡയറക്ടറുമായ ഫാ. ബിജു കുന്നയ്ക്കാട്ട് ആലപിച്ച ‘വിശ്വം മുഴുവന്‍ സക്രാരിതന്നില്‍.. നിത്യം വാഴും ദിവ്യകാരുണ്യമേ… എന്നു തുടങ്ങുന്ന ഗാനം അമ്മ മറിയം യൂ ട്യൂബ് ചാനലില്‍ റിലീസായി. സീറോ മലബാര്‍ സഭയിലെ രൂപതകളില്‍ നിന്നായി ഇരുപത്തിയഞ്ചോളം വൈദീകര്‍ ചേര്‍ന്നൊരുക്കിയ ചരിത്ര സഭ എന്ന ഭക്തിഗാന ആല്‍ബത്തിലാണ് ഫാ. കുന്നയ്ക്കാട്ട് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മാര്‍ട്ടിന്‍ ജോര്‍ജ്ജ് OJയുടെ രചനയ്ക്ക് KG പീറ്ററാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.
പരി . കുര്‍ബാന സ്വീകരണ സമയത്തും പരി. കുര്‍ബാനയുടെ ആരാധനാസമയത്തും പാടി പ്രാര്‍ത്ഥിക്കാനുതകുന്ന രീതിയിലുള്ള വരികളും ഈണവുമാണ് മനോഹരമായ ഈ ഗാനത്തിലുള്ളത്. നമ്മുടെ ദേവാലയങ്ങളിലെ ശുശ്രൂഷകളിലും മറ്റവസരങ്ങളിലുമൊക്കെ പാടി പ്രാര്‍ത്ഥിക്കുന്ന ഗാനങ്ങളോടൊപ്പം ഈ ഗാനവും കൂടി ചേര്‍ക്കുവാന്‍ ഫാ ബിജു കുന്നയ്ക്കാട്ട് അഭ്യര്‍ത്ഥിച്ചു.
വിശ്വം മുഴുവന്‍ സക്രാരിതന്നില്‍..
നിത്യം വാഴും ദിവ്യകാരുണ്യമേ…
എന്ന ഗാനം കേള്‍ക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
ലണ്ടൻ: പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൽ കീഴിലുള്ള പരി. യാക്കോബായ സുറിയാനി സഭയുടെ യു.കെ.ഭദ്രാസനം ഈ വലിയനോമ്പിൽ ഫെബ്രുവരി 19 മുതൽ എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് 7.30 ന് നോമ്പ്കാല കൺവൻഷൻ ഓൺലൈനായി (സൂമിൽ) ക്രമീകരിച്ചിരിയ്ക്കുന്നു. പ്രത്യേകിച്ച് ഈ കോവിഡ് മഹാമാരിയെ അതിജീവിയ്ക്കാനും ലോകരക്ഷിതാവായ യേശു ക്രിസ്തു നോറ്റതായ നാൽപത് നോമ്പും അതിനെ തുടർന്നുള്ള പീഡാടാനുഭവത്തിലും എല്ലാ ക്രൈസ്തവ മക്കൾക്കും ഉപവാസത്താലും പ്രാർത്ഥനായാലും ദൈവത്തോട് കൂടുതൽ അടുത്ത് ചെന്ന് അനുഗ്രഹം പ്രാപിപ്പാൻ ഈ നോമ്പ് കാല കൺവൻഷൻ സഹായമായി തീരും. ഇഥംപ്രദമായി നടത്തപ്പെടുന്ന ഈ നോമ്പ്കാല കൺവൻഷൻ യാക്കോബായ സഭയുടെ യു.കെ.ഭദ്രാസനാധിപൻ അഭി. ഡോ. മോർ അന്തീമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷ്ത വഹിയ്ക്കുകയും സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കിയുടെ അധിപൻ മോർ ജോസഫ് ശ്രാമ്പിയ്ക്കൽ പിതാവ് ഉത്ഘാടനവും ചെയ്യുമ്പോൾ സഭയിലെ മറ്റ് മേലദ്ധ്യക്ഷന്മാരും വിശിഷ്ട വൈദീക ശ്രേഷ്ഠരും വചന പ്രഘോഷണം നടത്തുന്നതായിരിയ്ക്കും. എല്ലാവരുടേയും പ്രാർത്ഥനാ സഹായും അഭ്യർത്ഥിച്ചുകൊണ്ട് ഏവരേയും കർതൃനാമത്തിൽ ഈ കൺവൻഷനിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.
സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
അകത്തോലിക്കരായവര്‍ പലപ്പോഴും സഭയുടെ തലവരായ പിതാക്കന്മാരേയും മാര്‍പ്പാപ്പാമാരേയുമൊക്കെ പലപ്പോഴും അടിക്കാനായിട്ടെടുക്കുന്ന വടി ഇതാണ്. നിങ്ങള്‍ എന്തുകൊണ്ട് പിതാവ് എന്ന് അവരെ അഭിസംബോധചെയ്യുന്നു.? കാലങ്ങളായി നിലനില്ക്കുന്ന ഈ ചോദ്യത്തിന് ശക്തമായ ഭാഷയില്‍ മറുപടി പറയുകയായിരുന്നു ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്‌ററ്യന്‍ കൂട്ടിയാനിയില്‍. അപ്പാ, അമ്മാ, എന്ന് നീ വീട്ടില്‍ ആരെയെങ്കിലും വിളിക്കുന്നുണ്ടെങ്കില്‍, അങ്ങനെ നീ വിളിക്കാന്‍ പാടില്ല എന്ന് പറയാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ, യഥാര്‍ത്ഥത്തില്‍ അപ്പന്റെയും അമ്മയുടെയും ഹൃദയമുള്ളവര്‍ നിന്റെ വീട്ടിലുള്ളപ്പോള്‍??
‘പിതാക്കന്മാര്‍’ എന്ന് അഭിസംബോധചെയ്യുന്നത് ഒരു ശക്തിയേയാണ്‍ വ്യക്തിയേ അല്ല.
ചരിത്രപ്രസിദ്ധമായ കുറവിലങ്ങാട്ട് പള്ളിയില്‍ അത്ഭുത പ്രവര്‍ത്തകനായ വി. സെബസ്ത്യാനോസിന്റെ തിരുന്നാളിനോടനുബന്ധിച്ചു നടന്ന വിശുദ്ധ കുര്‍ബാന മധ്യേ നല്‍കിയ വചന സന്ദേശത്തിലാണ് റവ. ഡോ. കൂട്ടിയാനിയില്‍ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചത്.
വചന സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
മനുഷ്യ ചിന്തകള്‍ക്കും ആലോചനകള്‍ക്കും അപ്പുറമായി ജീവിതം
എന്താണെന്ന് എന്ന് മനസ്സിലാക്കി തന്ന ഒരു കാലഘട്ടത്തില്‍ വീണ്ടും
ദൈവസന്നിധിയില്‍ ആയി ഒരു നോമ്പിന് ദിനത്തില്‍ കടന്നു വരുവാന്‍
സര്‍വ്വശക്തന്‍ സാധ്യമാക്കിയത് ആദ്യമേ നന്ദിയും സ്തുതിയും കരേറ്റുന്നു.
എല്ലാം എതിരായി നില്‍ക്കുമ്പോഴും അതില്‍ നടുവില്‍ പ്രത്യാശയും
വെളിച്ചവും കാണുവാന്‍ ദൈവം നമുക്ക് അവസരം തന്നു. ഈ ജീവിതം
ഒരു ദാനമാണ് എന്നുള്ളത് നാം വിസ്മരിക്കരുത്. മാറ്റ്‌പ്പെടാം
ആയിരുന്നു എങ്കിലും കര്‍ത്താവ് നമ്മെ നിലനിര്‍ത്തിയിരിക്കുന്നു.
എന്തിനുവേണ്ടി ആയിരിക്കാം നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.
അപ്രകാരം ഒരു ചിന്ത ആകട്ടെ ഈ നോമ്പിന്റെ കാലയളവില്‍ നമ്മെ
ഭരിക്കേണ്ടത്. അന്‍പതു ദിവസം നീണ്ടുനില്‍ക്കുന്ന ഈ നോമ്പിന്റെ
കാലയളവില്‍ ആത്മീയമായും ദൈവികമായയും ശക്തി സംഭരിച്ച്
പൈശാചികമായ എല്ലാ പീഡനങ്ങളെയും രോഗങ്ങളെയും ശക്തികളെയും
തോല്‍പ്പിക്കുവാന്‍ തക്കവണ്ണം ആത്മീക ബലം ധരിക്കുന്ന അനുഭവം
ആയിരിക്കണം.
നോമ്പിന്റെ ആദ്യ ദിനമായ ഈ ദിവസം സം നമ്മുടെ ചിന്തയില്‍
വന്നുഭവിക്കുന്നത് നമുക്ക് വളരെ പരിചിതമായ ഒരു വേദഭാഗം ആണ്.
വിശുദ്ധ യോഹന്നാന്റെ സുവിശേഷം രണ്ടാമധ്യായം ഒന്ന് മുതല്‍ 12
വരെയുള്ള വാക്യങ്ങള്‍ ആണ്. അവന്‍ ദൈവം ആയിരിക്കെ മാനുഷിക
ഭവനങ്ങളിലേക്ക് ക്ഷണിക്കപ്പെടുകയും അവിടെവച്ച് അവരുടെ
കുറവിനെ കണ്ടു മനസ്സിലാക്കി അത് പരിഹരിക്കുന്ന അനുഭവം ആണ്
ഇവിടെ വായിക്കുന്നത്. അത്രമാത്രം കരുണ നിറഞ്ഞ വനാണ് നമ്മുടെ
കര്‍ത്താവ് എന്ന് ഈ ഭാഗം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അദൃശ്യനായി
അവന്‍ എപ്പോഴും നമ്മോടു കൂടെ ഉണ്ട് എന്ന് നാം വിശ്വസിക്കുന്നു
എങ്കിലും എപ്പോഴെങ്കിലും നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെട്ടവന്‍
ആയി അവന്‍ കടന്നുവരുവാന്‍ നാം ഇടയാക്കിയിട്ടുണ്ടോ. അങ്ങനെ ഒരു
അനുഭവം നമുക്ക് ഉണ്ടായിരുന്നുവെങ്കില്‍ നിരാശയുടെ പടുകുഴിയില്‍,
മാറാ രോഗങ്ങളുടെ നടുവില്‍ നമ്മള്‍ നട്ടം തിരിയുമ്പോള്‍ അപ്പോള്‍
അവന്റെ സഹായം, അവന്റെ സ്പര്‍ശം നാം അനുഭവിച്ചേനെ. ഈ
നോമ്പില്‍ തിരിച്ചറിവ് നമുക്ക് ഉണ്ടായി നമ്മുടെ മധ്യേ നമ്മുടെ
കര്‍ത്താവിനെ ക്ഷണിക്കുവാനും നമ്മുടെ ഭവനത്തിലേക്ക് നയിക്കുവാനും
നമ്മുടെ ഹൃദയങ്ങളിലേക്ക് കുടിയിരുത്തുവാനും സാധ്യമാകണം.
വിരുന്ന് ഭവനത്തില്‍ ആ വീട്ടുകാരന്‍ വളരെ വേദനചിരിക്കക്കാം .
കാരണം മറ്റൊന്നുമല്ല ക്ഷണിക്കപ്പെട്ടവരുടെ മുമ്പില്‍ താന്‍
അപമാനിതന്‍ ആവാന്‍ പോകുന്നു. അവന്റെ സമ്പത്തിന് കുറവ്
അതുമല്ലെങ്കില്‍ അവന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചത് ആയിരിക്കാം.
വിരുന്നു ശാലയില്‍ ഏതെങ്കിലും ഒരു കുറവുണ്ടായാല്‍ ആ
കുടുംബത്തിന്റെ കുറവായിട്ട് ആ സമൂഹം വിലയിരുത്തും.
ക്ഷണിക്കപ്പെട്ട വനായ കര്‍ത്താവ് അവിടെ ഉള്ളതുകൊണ്ട് ഈ
ബലഹീനതയില്‍ നിന്നും , ഈ കുറവില്‍ നിന്നും അവന് വീണ്ടെടുപ്പ്
ഉണ്ടായി. സന്തോഷം അവിടെ അലയടിച്ചു. വന്‍ കാര്യങ്ങള്‍ ഒന്നും
സംഭവിച്ചില്ല ഒരു നോട്ടം കൊണ്ട് കല്‍പ്പാത്രത്തില്‍ നിറച്ചു വെച്ചിരുന്ന
പച്ചവെള്ളത്തെ അവന്‍ രുചികരമായ അനുഭവത്തില്‍ എത്തിച്ചു.
ഇതുപോലെ കര്‍ത്താവ് നമ്മോടു കൂടെ നമ്മുടെ ഭവനത്തില്‍ ഉണ്ടെങ്കില്‍
എങ്കില്‍ മനുഷ്യരുടെ മുമ്പില്‍ ചൂണ്ടിക്കാണിക്കപ്പെട്ട എന്തു കുറവായാലും
ഒരു നോട്ടം കൊണ്ട് തന്നെ പരിഹരിക്കുവാന്‍ അവനു കഴിയും എന്ന്
അറിയുക.
ഈ കാലയളവില്‍ ആഗോളതാപനവും പ്രകൃതി സംരക്ഷണവും ഒക്കെ
നാം കേള്‍ക്കുന്ന ചിന്തകളും പദങ്ങളും ആണ്. മനുഷ്യനെ സൃഷ്ടിക്കും
മുമ്പ് തന്നെ പരിപാലിക്കുവാന്‍ സുന്ദരമായ ഒരു പ്രപഞ്ചം അവന്‍
നമുക്കായി ഒരുക്കി. ഈ പ്രപഞ്ചത്തില്‍ നാം കാണുന്ന ഓരോ
അനുഭവങ്ങളും നമ്മെപ്പോലെ ദൈവ സൃഷ്ടികളാണ് എന്ന് വിസ്മരിച്ച്
നാം ചൂഷണം ചെയ്യുവാന്‍ ആരംഭിച്ചു. ദൈവം പകര്‍ന്നു തന്ന
സ്‌നേഹത്തെ നാം എവിടെയോ മറന്നിട്ടു മനുഷ്യന്റെ ആവശ്യം മാത്രം
മുന്‍നിര്‍ത്തി ഉപഭോഗസംസ്‌കാരം നിലനിര്‍ത്തി. അതിന്റെ ഫലം
അല്ലിയോ നാമിന്ന് അനുഭവിക്കുന്ന കൊടിയ പ്രകൃതിക്ഷോഭങ്ങളും
യാതനകളും രോഗങ്ങളും. വെള്ളം വീഞ്ഞായി രൂപാന്തരപ്പെപോള്‍
സൃഷ്ടാവിന്റെ ചൈതന്യം വീണ്ടെടുത്ത് അത് ഗുണകരമായ
അനുഭവത്തിലേക്ക് മാറി. ഈ ഒരു അനുഭവം തന്നെയല്ലയോ ഈ
നോമ്പിന്റെ ദിനങ്ങളില്‍ നാം ആയി തീരേണ്ടത്. നഷ്ടങ്ങളും
കുറവുകളും ഉള്ള നമ്മുടെ ജീവിതങ്ങളില്‍ ദൈവചൈതന്യം നിറഞ്ഞു
അനുഗ്രഹിക്കപ്പെട്ട ജീവിതത്തിന് ഉടമ ആകുവാന്‍ ഉള്ള അവസരമാണ്
ഈ നോമ്പ്. ഒരു വിരുന്ന് ഭവനത്തെ ദൂരെ നിന്ന് തന്നെ നാം
കാണുമ്പോള്‍ അവിടുത്തെ പാട്ടും നൃത്തവും ആഘോഷവും ഒക്കെ
നമ്മുടെ ഓര്‍മ്മയിലെക്കു കടന്നുവരുന്നിലെ . ഇതുപോലെ
പുറംമോടികളും ആഘോഷങ്ങളും ആണ് നമ്മുടെ ജീവിതം എന്ന്
മറ്റുള്ളവര്‍ നമ്മെക്കുറിച്ച് ധരിക്കുമ്പോള്‍ നമ്മുടെ ഉള്ളിലുള്ള
ബലഹീനതകള്‍ തിരിച്ചറിഞ്ഞ മാറ്റുവാന്‍ ദൈവ സന്നിധി മാത്രമേ ഉള്ളൂ
ഈ നോമ്പിന്റെ ദിനങ്ങളില്‍ നമുക്കും പ്രാര്‍ത്ഥിക്കാം. കാരുണ്യവാനായ
കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥനയും നോമ്പും കൈകൊണ്ട് ഞങ്ങടെ
ദുഃഖങ്ങളെയും ഞങ്ങടെ രോഗങ്ങളെയും ഞങ്ങളുടെ ശിക്ഷകളെയും
ഞങ്ങളുടെ ദുരന്തങ്ങളെയും നിന്റെ ചൈതന്യത്താല്‍ ഗുണ സമൃദ്ധിയുള്ള
അനുഗ്രഹ പൂര്‍ണവും സന്തോഷം നിറഞ്ഞതും ആയി ഞങ്ങള്‍ക്ക് മാറ്റി
തരണമേ. ഞങ്ങടെ അധരങ്ങളെയും ഹൃദയങ്ങളെയും ശുദ്ധീകരിക്കണമേ.
കര്‍ത്താവേ നിന്നെ സ്വീകരിക്കാന്‍ ശുദ്ധിയുള്ള ഉള്ള ഹൃദയം ഞങ്ങള്‍
തരണമേ. വിശുദ്ധിയുടെ ദിനങ്ങളിലേക്ക് ഞങ്ങള്‍ അടുത്തു വരുവാന്‍
ഈ നോമ്പിന്റെ ഓരോ ദിനങ്ങളിലും ഞങ്ങള്‍ ദൈവ ചിന്തയാല്‍
നിറയുവാന്‍ ഇടയാക്കണെ. പൈശാചികമായ എല്ലാ അനുഭവങ്ങളെയും
എല്ലാ പ്രവര്‍ത്തനങ്ങളെയും ഞങ്ങളില്‍നിന്ന് ദൂരീകരിക്കണമേ
സ്‌നേഹത്തിലും പ്രാര്‍ത്ഥനയിലും
ഹാപ്പി ജേക്കബ് അച്ചന്‍
ലോകത്ത് നവ സുവിശേഷവത്ക്കരണത്തിന് നൂതന മാർഗ്ഗവും ലക്ഷ്യവും സ്വീകരിച്ചുകൊണ്ട് സെഹിയോൻ യുകെ യുടെ സ്ഥാപകൻ റവ. ഫാ.സോജി ഓലിക്കൽ തുടക്കമിട്ട വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നാളെ ഓൺലൈനിൽ നടക്കും. സെഹിയോൻ യുകെ ഡയറക്ടറും പ്രശസ്ത വചന പ്രഘോഷകനുമായ റവ. ഫാ. ഷൈജു നടുവത്താനിയിൽ കൺവെൻഷൻ നയിക്കും.
മഹാമാരിയുടെ പ്രതികൂല സാഹചര്യത്തെ തരണം ചെയ്യാൻ പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും യേശുക്രിസ്തുവെന്ന നിത്യ ജീവന്റെ വാക്സിൻ എന്നും എപ്പോഴും സ്വീകരിക്കുകവഴി , മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാനകാലത്തിന്റെ ആവശ്യകതയെ മുൻനിർത്തിയാണ് ഇത്തവണയും ഓൺലൈനിൽ കൺവെൻഷൻ നടക്കുക . ലോകത്തേതൊരാൾക്കും നേരിട്ടനുഭവവേദ്യമാക്കുന്ന ഈ ഓൺലൈൻ ശുശ്രൂഷയിൽ ഫാ. നടുവത്താനിക്ക് പുറമേ നോർത്താംപ്ടൺ രൂപതയിൽനിന്നും ഡീക്കൻ ബ്രിൻ ഡെൻസിയർ , അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ പ്രമുഖ വചന പ്രഘോഷകൻ ബ്രദർ.ആന്റണി കുരിയച്ചിറ എന്നിവരും ശുശ്രൂഷകൾ നയിക്കും. കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ഉണ്ടായിരിക്കും.
അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവെൻഷനിൽ യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ .12 മുതൽ 2 വരെ കുട്ടികൾക്കും 2 മണിമുതൽ 4 വരെ ഇംഗ്ലീഷിലും കൺവെൻഷൻ നടക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.
WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.
രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് നാളെ 2021 ഫെബ്രുവരി 13 ന് ശനിയാഴ്ച്ച രാവിലെ 9 മുതൽ സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239
ലോകത്ത് ദൈവവചനം പ്രഘോഷിക്കുവാൻ നാമേവരും കടപ്പെട്ടവരാണെന്നിരിക്കേ വചന ശുശ്രൂഷയിൽ തിരുവചന വ്യാഖ്യാനത്തിന്റെ വിവിധ തലങ്ങളെപ്പറ്റി ഉദ്ബോധിപ്പിക്കുന്നതും ,ലോകത്ത് മാനുഷിക ജീവിതാവസ്ഥയെ അനുകൂലമായും പ്രതികൂലമായും ബാധിക്കുന്ന എന്തിനെയും സർവ്വശക്തനായ യേശുക്രിസ്തുവിനെ ഏക രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് അഭിമുഖീകരിക്കുന്നതിനായി ദൈവ വചനത്തെ അടിസ്ഥാനമാക്കി എപ്രകാരം ഒരുങ്ങണമെന്നും, വിവരിക്കുന്ന പ്രത്യേക ഓൺലൈൻ ട്രെയിനിംങ് ക്ലാസുകൾ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 15 തിങ്കൾ മുതൽ മാർച്ച് 25 വരെ നടക്കുന്നു.
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ വചന പ്രഘോഷകരും ആത്മീയ ശുശ്രൂഷകരുമായ റവ. ഫാ. ഷൈജു നടുവത്താനിയിൽ , ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് എന്നിവരാകും ക്ലാസുകൾ നയിക്കുക.
ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ആളുകൾക്ക് ഒരേസമയം പങ്കെടുക്കത്തക്ക രീതിയിൽ ഓൺലൈനിൽ സൂം ആപ്പ് വഴിയാണ് പൂർണ്ണമായും ഇംഗ്ലീഷിലുള്ള ഈ ക്‌ളാസ്സുകൾ നടക്കുക.
താൽപ്പര്യമുള്ളവർക്ക് താഴെയുള്ള ലിങ്ക് വഴി പ്രത്യേക വാട്സ്ആപ് ഗ്രൂപ്പിൽ ചേരാവുന്നതാണ്.
https://chat.whatsapp.com/KwbHG6wScvzH5ZU9ScoQ95
വ്യക്തിജീവിതത്തിൽ കൂടുതൽ ആത്മീയ തലങ്ങളിലേക്ക് ഉയരുവാനും , തിരുവചനങ്ങളെ പരിപൂർണ്ണമായും ഉൾക്കൊണ്ട് വിശ്വസിക്കുന്നതിലൂടെയുള്ള രോഗസൗഖ്യവും ജീവിത വിജയവും നേടേണ്ടതെങ്ങനെയെന്നും കൂടാതെ വിവിധ തലങ്ങളിൽ വചനം പ്രഘോഷിക്കുന്നതിനും ഉതകുന്ന ഈ ട്രെയിനിങ് പ്രോഗ്രാം12 സെഷനുകളായിട്ടാണ് നടക്കുക.
81623421632 എന്നതാണ് സൂം ഐഡി .
എല്ലാ ആഴ്ചയിലും തിങ്കൾ , വ്യാഴം ദിവസങ്ങളിൽ മാത്രം യുകെ സമയം വൈകിട്ട് 7 മുതൽ 8.30 വരെ ഒന്നര മണിക്കൂർ ആയിരിക്കും ക്ലാസുകൾ നടക്കുക.
കൂടുതൽ വിവരങ്ങൾക്ക് 00447479359143 എന്ന നമ്പറിൽ വാട്സാപ്പിൽ ബന്ധപ്പെടാവുന്നതാണ്.
വിവിധ രാജ്യങ്ങളിലെ സമയക്രമങ്ങൾ ;
യുകെ &അയർലണ്ട് : 7pm to 8.30pm.
യൂറോപ്പ് : 8pm to 9.30pm
സൗത്ത് ആഫ്രിക്ക : 9pm to 10.30pm
ഇസ്രായേൽ : 9pm to 10.30pm
സൗദി അറേബ്യ: 10pm to 11.30pm.
ഇന്ത്യ : 12.30 midnight
ഓസ്‌ട്രേലിയ (സിഡ്നി ): 6am to 7.30am.
നൈജീരിയ : 8pm to 9.30pm.
അമേരിക്ക (ന്യൂയോർക്ക് ): 2pm to 3.30pm
ഏറെ അനുഗ്രഹീതമായ ഈ പ്രത്യേക ട്രെയിനിങ്സെഷനിലേക്ക് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .
കോവിഡ് മഹാമാരിയുടെ തകർച്ചയിലും ലോകത്തിന് പ്രത്യാശയും നവ ചൈതന്യവും പുതിയ ദിശാബോധവും നൽകിക്കൊണ്ട് സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 13 ന് ഓൺലൈനിൽ നടക്കുമ്പോൾ കുട്ടികൾക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.
അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചു കൊണ്ടിരിക്കുന്ന കൺവെൻഷൻ യുകെ സമയം രാവിലെ 9 മുതൽ ആരംഭിക്കുമ്പോൾ ഉച്ചയ്ക്ക് 12 മുതൽ 1 വരെ പ്രീ ടീൻസ് കുട്ടികൾക്കും 1 മുതൽ 2വരെ ടീനേജ് പ്രായക്കാരായ കുട്ടികൾക്കും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻ നടക്കും . .
WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് ,ടീൻസ് ഫോർ കിങ്ഡം ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്. രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239
സ്പിരിച്ച്വല്‍ ഡെസ്‌ക്
ഈശോയുടെ ശിഷ്യരും സ്‌നാപകന്റെ ശിഷ്യരും തമ്മിലുള്ള സഘട്ടനം. മാനസീകമായി മുളയെടുത്ത ഈ സംഘട്ടനത്തെ മുന്നോടിയായി ആയ്ക്കപ്പെട്ട സ്‌നാപകന്‍ കൈകാര്യം ചെയ്ത രീതിയാണ് ഇന്നത്തെ സമൂഹത്തിന് അന്യമായി കൊണ്ടിരിക്കുന്നത്. എന്ത് പ്രതികരണമുണ്ടായാലും തനിക്ക് നേതാവാകണമെന്ന ചിന്തയോടുകൂടെ പ്രതികരിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന ശൈലി അല്ല ഒരു നേതാവിന് ഉണ്ടായിരിക്കേണ്ടതെന്ന് സ്‌നാപകന്‍ പഠിപ്പിക്കുകയാണ്.
ആധുനിക യുഗത്തില്‍ ചേരിയും ചേരിതിരിവും അന്യമല്ല. നേതാക്കന്മാരുടെ ഇഷ്ടത്തിന് താളം തുള്ളുന്ന അനുയായികള്‍. നേതാക്കന്മാര്‍ എന്താണ് ഉദ്ദേശിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാതെ നേതാക്കള്‍ക്ക് വേണ്ടി ജയ് വിളികളും കൊലവിളികളും നടത്തുന്ന അനുയായികളുടെ ശബ്ദങ്ങള്‍ ഈ കാലഘട്ടത്തില്‍ നമ്മള്‍ കണ്ടും കേട്ടും അനുഭവിച്ചുകൊണ്ടുമിരിക്കുകയാണ്.
ആലോജിക്കാതെയും ചിന്തിക്കാതെയും പഠിക്കാതെയും മനസ്സിലാക്കാതെയും എടുത്തു ചാടി പ്രതികരിക്കുന്ന പ്രകൃതം ക്രിസ്തുവിന്റെ ശിഷ്യരായ നമുക്ക് ഉണ്ടാകാന്‍ പാടില്ല.
പഠിക്കണം ഗ്രഹിക്കണം ഉള്‍ക്കൊള്ളണം. ഉള്‍ക്കൊള്ളാന്‍ പരിശീലിക്കണം. അതു വരെ മിണ്ടരുത് !
കുറവിലങ്ങാടിന്റെ സുവിശേഷം.
വിശുദ്ധ കുര്‍ബാന മദ്ധ്യേ ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ നല്‍കിയ വചന സന്ദേശത്തിന്റെ പ്രശസ്ത ഭാഗങ്ങളാണിത്. പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
ടീനേജ് പ്രായക്കാരായ കുട്ടികൾക്കായി സെഹിയോൻ യുകെ ചിൽഡ്രൻസ് മിനിസ്‌ട്രിയുടെ നേതൃത്വത്തിൽ വളർച്ചാ ധ്യാനം നടത്തുന്നു. നേരത്തെ ധ്യാനം കൂടിയവർക്ക് മാത്രമായിരിക്കും ഈ ധ്യാനത്തിലേക്ക് പ്രവേശനം. 2021 ഫെബ്രുവരി 18 മുതൽ 21 വരെ (വ്യാഴം , വെള്ളി , ശനി , ഞായർ തീയതികളിൽ ) എല്ലാദിവസവും വൈകിട്ട് 3 മണിമുതൽ 6 വരെയായിരിക്കും ധ്യാനം.
സെഹിയോൻ യുകെയുടെ ചിൽഡ്രൻസ് മിനിസ്‌ട്രി ശുശ്രൂഷകൾക്ക് നേതൃത്വം നൽകും . കുട്ടികളിലെ ആത്മീയ മാനസിക വളർച്ചയെ മുൻനിർത്തി നിരവധിയായ ശുശ്രൂഷകൾ നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോൻ യുകെ വിശ്വാസ ജീവിതത്തിൽ ഇടർച്ചയും തകർച്ചയും തരണം ചെയ്‌ത് ഓരോരുത്തർക്കും യേശുക്രിസ്തുവിലുള്ള കൂടുതൽ ആത്‌മീയ ഉണർവ്വും നന്മയും ലക്ഷ്യമാക്കുന്ന ഈ ധ്യാനത്തിലേക്ക് യേശുനാമത്തിൽ കുട്ടികളെ ക്ഷണിക്കുകയാണ്.
WWW.SEHIONUK.ORG/REGISTER എന്ന ലിങ്കിൽ ഓരോരുത്തരും രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ;
തോമസ് 07877 508926.