Spiritual

സ്പിരിച്ച്വല്‍ ഡെസ്‌ക് മലയാളം യുകെ.
പത്തൊമ്പതാം നൂറ്റാണ്ടിലെ സാമൂഹിക വ്യവസ്തിഥിയില്‍ പ്രകാശം പരത്തിയ ദിവ്യതേജസ്സ്. കേരള സഭയില്‍ വലിയ നവോധാനം കൊണ്ടുവന്ന വിശുദ്ധന്‍. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍.

ജോജി കോട്ടയം

വിശുദ്ധന്റെ തിരുന്നാള്‍ പരിശുദ്ധ കത്തോലിക്കാ സഭ ജനുവരി മൂന്നിന് ആചരിക്കുന്നു. സുറിയാനി സഭ ഈ ദിവസം വിശുദ്ധ ചാവറ പിതാവിന്റെ ഓര്‍മ്മ ദിനമായി കൊണ്ടാടുന്നു.

ഈ അവസരത്തില്‍, ക്രിസ്തീയ ഭക്തിഗാന രംഗത്ത് യൂറോപ്പില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന വെസ്റ്റേണ്‍ മീഡിയാ ക്രിയേഷന്‍സ് ഇംഗ്ലണ്ട് ഒരുക്കിയ സ്വര്‍ഗ്ഗീയ സിംഹാസനം എന്ന ആല്‍ബത്തില്‍ കേരളത്തിന്റെ ആദ്യ വിശുദ്ധനേക്കുറിച്ച് അതിമനോഹരമായ ഒരു ഗാനമുണ്ട്.
ദൈവീക സ്‌നേഹത്താല്‍ നിറഞ്ഞവനേ…
സുവിശേഷ ഭാഗ്യത്തില്‍ ജ്വലിച്ചവനെ….
ഈ ഗാനം വിശുദ്ധ ചാവറയച്ചന്റെ തിരുന്നാള്‍ ദിനത്തില്‍ പബ്‌ളീഷ് ചെയ്യുകയാണ്.

ബിജു നാരായണന്‍

ബ്ര. ടിനോ CMI രചിച്ച അതി മനോഹരമായ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ആയിരത്തോളം ക്രിസ്തീയ ഭക്തിഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ ജോജി കോട്ടയമാണ്. മലയാള സിനിമാ രംഗത്തെ പ്രശസ്ത ഗായകന്‍ ബിജു നാരായണന്റെ ആലാപനത്തിന് പ്രതീപ് ടോം ഓര്‍ക്കസ്‌ട്രെഷന്‍ നിര്‍വ്വഹിച്ചിരിക്കുന്നു. വെസ്‌റ്റേണ്‍ മീഡിയാ ക്രിയേഷന്‍സിന്റെ ബാനറില്‍ സിനോയ് തോമസ്, പുഷ്പ്പാ എബിസണ്‍, റീനാ ജോസ് എന്നിവര്‍ ചേര്‍ന്ന ടീംമാണ് സ്വര്‍ഗ്ഗീയ സിംഹാസനം എന്ന ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. ഹോളിവിഷന്‍ മ്യൂസിക് ഈ ആല്‍ബം ജനങ്ങളില്‍ എത്തിക്കുന്നു.

   

സ്വര്‍ഗ്ഗീയ സിംഹാസനം.
വി. ചാവറയച്ചനേക്കുറിച്ചുള്ള ഗാനം കേള്‍ക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ സ്പിരിച്ച്വല്‍ കമ്മീഷന്‍ ചെയര്‍മാനും ലണ്ടന്‍ വാല്‍ത്താംസ്റ്റേ, റെയ്‌നാം മിഷ്യന്‍ ഡയറക്ടറുമായ ജോസച്ചന്റെ പൗരോഹിത്യ രജത ജൂബിലി 27ാം തീയതി ഞായറാഴ്ച ഭക്തി നിര്‍ഭരമായി ആഘോഷിച്ചു.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഇടവക വികാരി കാനന്‍ റൈനല്‍ ഹാരിങ്ങ്ടണിന്റെ ആശംസ പ്രസംഗത്തോടെ ആരംഭിച്ച കൃതഞ്ജതാ ബലിയില്‍ കോവിഡ് നിബന്ധനകളോടെ നൂറില്‍പരം കുടുംബങ്ങള്‍ പങ്കെടുത്തു. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വേദപാഠം, വനിതാ ഫോറം, കുടുംബ കൂട്ടായ്മ പ്രതിനിധികള്‍ ആശംസകളര്‍പ്പിച്ച് മിഷ്യന്‍ അംഗങ്ങളുടെ സ്‌നേഹോപഹാരം സമ്മാനിച്ചു.

വൈകിട്ട് 7 മണിയ്ക്ക് ആരംഭിച്ച വെര്‍ച്ച്വല്‍ ജൂബിലി സെലിബ്രേഷന്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ആശീര്‍വദിക്കുകയും ജോസച്ചന്‍ ആശംസകളര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് വി.ജി. റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, വി.ജി. ഫാ. ജോര്‍ജ്ജ് ചേലയ്ക്കല്‍ ,ലണ്ടന്‍ റീജണ്‍ കോഡിനേറ്റര്‍ ഫാ. ടോമി ഏടാട്ട്, കുടുംബ കൂട്ടായ്മ ചെയര്‍മാന്‍ ഫാ. ഹാന്‍സ് പുതിയ കുളങ്ങര, ലത്തിന്‍ കമ്യൂണിറ്റി ചാപ്ല്യന്‍ ഫാ. ജോണ്‍സണ്‍ അലക്‌സാണ്ടര്‍, ക്‌നാനായ മിഷ്യന്‍ ഡയറക്ടര്‍ ഫാ. ജോഷി ഫിലിപ്പ് തുടങ്ങി നിരവധി വൈദീകരും അല്‍മായ സംഘടനാ പ്രതിനിധികളും ആശംസകള്‍ അര്‍പ്പിച്ചു.

മിഷ്യന്‍ അംഗങ്ങളില്‍ പാരമ്പര്യ വിശ്വാസം നിലനിര്‍ത്താന്‍ അദ്ധ്വാനിക്കുന്നതോടൊപ്പം ദൈനം ദിന സുവിശേഷ പ്രഘോഷണ പരമ്പരയും മരിയന്‍ ദിന ശുശ്രൂഷ വഴിയും വിശുദ്ധ കുര്‍ബാനയില്‍ കേന്ദ്രീകരിച്ച് വിശുദ്ധിയില്‍ കുടുംബങ്ങള്‍ വളരാന്‍ ജോസച്ചന്‍ എടുക്കുന്ന കഠിന പ്രയത്‌നങ്ങള്‍, ആശംസാ പ്രാസംഗീകരെല്ലാം പ്രശംസിച്ചു.

ജൂബിലി ആഘോഷം മനോഹരവും ഭക്തിനിര്‍ഭരവുമാക്കാന്‍ പ്രയത്‌നിച്ച കൈക്കാരന്മാര്‍ക്കും കമ്മറ്റി അംഗങ്ങള്‍ക്കും പങ്കെടുത്ത എല്ലാവര്‍ക്കും ജോസച്ചന്‍ സ്‌നേഹ നിര്‍ഭരമായ നന്ദി അറിയിച്ചുകൊണ്ട് ജൂബിലി ആഘോഷം സമാപിച്ചു.

സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ എല്ലാമാസവും നടന്നുവരുന്ന നൈറ്റ്‌ വിജിൽ വർഷാവസാനവും പുതുവത്സരവും പ്രമാണിച്ച്‌ നാളെ 31ന് വ്യാഴാഴ്ചയും 1 നും വെള്ളിയാഴ്ചയുമായി നടക്കും.

ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിലാണ് ശുശ്രൂഷകൾ നടക്കുക .
ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിലും സെഹിയോൻ ടീമും നയിക്കുന്ന നൈറ്റ് വിജിൽ 2020 ഡിസംബർ 31 ന് രാത്രി 10മുതൽ 2021 ജനുവരി 1 വെള്ളി പുലർച്ചെ 1 മണി വരെയാണ് നടക്കുക.

WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ലൈവ് ആയി കാണാവുന്നതാണ്.ജപമാല, വചന പ്രഘോഷണം, ആരാധന എന്നിവയോടൊപ്പം വർഷാവസാന പുതുവത്സര പ്രാർത്ഥനകളോടെ നടക്കുന്ന നൈറ്റ് വിജിലിലേക്ക് സെഹിയോൻ യുകെ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്
ജേക്കബ് 07960 149670.

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
നൂറ്റാണ്ടുകളുടെ പ്രതീക്ഷയും പ്രവചനങ്ങുടെ പൂര്‍ത്തീകരണവും വളരെയധികം ആളുകളുടെ ഹൃദയ വിജാരങ്ങളില്‍ നിന്നും പ്രാര്‍ത്ഥനയായി സ്വര്‍ഗ്ഗത്തിലേയ്ക്കുയര്‍ന്ന യാചനകളുടെ പരിണിത ഫലമായി ദൈവം തന്റെ തിരുകുമാരനെ തന്നെ ലോകത്തിന്റെ രക്ഷയ്ക്ക് വേണ്ടി നല്കിയ നന്മയുടെ ഓര്‍മ്മയാണ് ഈശോയുടെ പിറവി തിരുന്നാള്‍. കാലം ഏറെ പിന്നിട്ടിട്ടും ഇന്നും അതിന്റെ മിഴിവ് കുറഞ്ഞിട്ടില്ല എന്നത് ചരിത്ര വസ്തുത തന്നെയാണ്.
മനുഷ്യന് ഒരു രക്ഷകനെ ആവശ്യമുണ്ടോ???
ആഗോള തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോനാ പള്ളിയില്‍ തിരുപ്പിറവിയിലെ വിശുദ്ധ കുര്‍ബാന മദ്ധ്യേ ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ നല്‍കിയ വചന സന്ദേശത്തിന്റെ പ്രധാന ഭാഗങ്ങളാണിത്.
പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത

കർത്താവിൽ വാത്സല്യള്ളവരെ,

മലയാളം യുകെയിലൂടെ ‘ നിങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട് . വളരെയധികം വ്യത്യസ്തമാർന്ന ഒരു സാഹചര്യത്തിലാണ് നാം ക്രിസ്തുമസ് ആഘോഷിക്കുവാൻ ഒരുങ്ങുന്നത്. ആശങ്കയുടെയും നിരാശയുടെയുമൊക്കെ കാലഘട്ടമാണിതെങ്കിലും ആദ്യ ക്രിസ്തുമസ് സ്നേഹത്തിൻറെ വസന്തവും പ്രത്യാശയുടെ പൂക്കാലവുമായിരുന്നു.ഇരുൾ മൂടിയ ജീവിതങ്ങളെ പ്രകാശപൂരിതമാക്കുവാൻ വെളിച്ചമായി പെയ്തിറങ്ങിയതാണ് ക്രിസ്തുവിൻറെ ജനനം . ഏതു പ്രതിസന്ധിയിലും ക്രിസ്തുമസിൻ്റെ പ്രഭ നഷ്ടപ്പെടുന്നില്ല; ദൈവസ്നേഹത്തിൻറെ ആവിഷ്കാരമാണ് ക്രിസ്തുവിൻറെ ജനനം. പ്രതിസന്ധികൾ എന്നും ലോകയാഥാർത്ഥ്യമാണ്. എങ്കിലും ലോകത്തോടുള്ള ദൈവത്തിൻറെ കരുണ ഒരിക്കലും അസ്തമിക്കുന്നില്ല. പ്രതിസന്ധികളിൽ ദൈവീക ഇടപെടലുകൾക്കായുള്ള തുറവിയാണ് എന്നും ആവശ്യമായിരിക്കുന്നത്. ലോകത്തെ ചേർത്തുപിടിക്കുന്ന ദൈവ സ്നേഹത്തിൻറെ കൈവഴികൾ ആകുവാൻ ക്രിസ്തുമസ് എന്നും നമ്മെ ആഹ്വാനം ചെയ്യുന്നുണ്ട് . ഏത് പ്രതിസന്ധികളിലും ‘ഭയപ്പെടേണ്ട’ എന്നതും ക്രിസ്തുമസ് നമ്മെ ഓർമ്മിപ്പിക്കുന്നു . ക്രിസ്തുമസ് ഒരു ‘giving’ ൻ്റെ ആഘോഷമാണ് ; ‘getting’ ൻ്റെ ആഘോഷമല്ല. കരുത്തിൻ്റെ ലോകത്തിൽ കരുതലിൻ്റെ വക്താക്കളാകുവാനാണ് ക്രിസ്തുമസ് നമ്മെ ക്ഷണിക്കുന്നത് . തള്ളപ്പെട്ടവരെയും തഴയപ്പെട്ടവരെയും തേടിവന്ന് ചേർത്തുപിടിക്കുന്ന ദൈവം ഉണ്ട് എന്നത് ക്രിസ്തുമസ് ഓർമപ്പെടുത്തുന്നുണ്ട്. ‘മനുഷ്യനാകുക’ എന്നതാണ് ക്രിസ്തുമസ് നമ്മെ ഓർമ്മിപ്പിക്കുന്ന മറ്റൊരു സന്ദേശം. ദൈവം മനുഷ്യനായി ജഡം ധരിച്ചു എന്നത് അതാണ് വെളിവാക്കുന്നത് . ആന്തരികസത്തയിലും ഉണ്മയിലുമാണ് ഒരാൾ മനുഷ്യനാകേണ്ടത്; വേഷത്തിലും ആകാരത്തിലും മാത്രമല്ല.

2020 ലെ ക്രിസ്തുമസ് അടച്ചിട്ട മുറികളിൽ നിവർത്തി ആകേണ്ട ഒരാഘോഷമല്ല; മറിച്ച് ഈ ലോകത്തോടുള്ള ദൈവീക കരുണയുടെയും കൃപയുടെയും ഇടപെടലിൽ നാമോരോരുത്തരുടെയും പങ്കാളിത്തം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുമ്പോൾ മാത്രമേ ക്രിസ്തുമസ് ഇന്ന് യാഥാർത്ഥ്യമാകുകയുള്ളു. നമ്മുടെ ജീവന ഇടങ്ങളിൽ ക്രിസ്തുവിനെ കണ്ടെത്തി അവിടെ ക്രിസ്തുവിനെ യാഥാർത്ഥ്യമാക്കണം. അങ്ങനെ ഒരു യഥാർത്ഥ ക്രിസ്തുമസ് നമുക്കിടയിൽ ഉണ്ടാകട്ടെ. ഏവർക്കും സന്തോഷകരമായ ക്രിസ്തുമസും അനുഗ്രഹപൂർണ്ണമായ പുതുവർഷവും ആശംസിക്കുന്നു.

 

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
താരകവഴിയിലൂടെ ഇരുപത്തിയഞ്ച് ദിവസം സഞ്ചരിച്ചു. താരകത്തിന്റെ കൃപ സ്വീകരിച്ച് നമ്മുടെ യാത്ര എത്തിച്ചേരുന്നത് ഒരു കൈ കുഞ്ഞിന്റെയടുത്താണ്. എല്ലാ സ്വര്‍ഗ്ഗീയ മഹിമകളും അഴിച്ച് വെച്ച് സാധാരണത്വത്തിലേയ്ക്ക് ദൈവം താഴുന്ന അവസ്ഥ.

താരക വഴിയേ ഇന്നിവിടെ പൂര്‍ണ്ണമാവുകയാണ്.
ഇരുപത്തഞ്ചു ദിവസം തിരുകുമാരന്റെ ജനനത്തിനൊരുക്കമായ സന്ദേശങ്ങള്‍ നല്‍കി വിശ്വാസത്തെ വളര്‍ത്തിയ റവ. ഫാ. ബിനോയ് ആലപ്പാട്ടിന് മലയാളം യുകെ ന്യൂസിന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയ്ക്കുകയാണ്.

താരകവഴിയേ.. ക്രിസ്തുമസ്സ് ദിനത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ക്രിസ്മസ് കാലം ബൈബിൾ വായനയുടേതാണ്. നമ്മളിൽ എത്രപേർ ബൈബിൾ പൂർണമായി വായിച്ചിട്ടുണ്ട്. എന്നാൽ ഗ്ലോസ്റ്ററിൽ നിന്നുള്ള ബിന്ദു പോള്‍സൺ ബൈബിൾ വായിക്കുക മാത്രമല്ല പത്തുമാസം കൊണ്ട് എഴുതി തീർക്കുകയും ചെയ്ത് അപൂർവമായ നേട്ടം കൈവരിച്ചിരിക്കുകയാണ്.

ബിന്ദുവിൻെറ ഭർത്താവ് പോൾസൺ ചങ്ങനാശേരി കണ്ടംകേരില്‍ കുടുംബാംഗമാണ്. ബിന്ദുവിൻെറ വീട് കേരളത്തിൽ തൊടുപുഴ കരിമണ്ണൂരും . ആലനും ആര്യയുമാണ് പോൾസൺ ബിന്ദു ദമ്പതികളുടെ മക്കൾ. പോൾസൻെറ അമ്മ പരേതയായ റോസമ്മ ടീച്ചർ തൻറെ ഉദ്യമത്തിന് ഒരു പ്രേരകശക്തി ആയിരുന്നു എന്ന് ബിന്ദു പറയുന്നു. 2019 ഒക്ടോബറിലാണ് പോൾസണിൻെറ അമ്മ മരിച്ചത്. തങ്ങളോടൊപ്പം അമ്മ ഉണ്ടായിരുന്നപ്പോൾ സ്ഥിരമായി ബൈബിൾ വായിച്ചിരുന്നത് ബിന്ദുവിന് പ്രേരണയായി. അമ്മയുടെ വേർപാടിൻെറ ദുഃഖം മനസ്സിലേറ്റിയിരുന്നപ്പോഴാണ് ന്യൂ ഇയറിൽ ഒരു വർഷം കൊണ്ട് ബൈബിൾ വായനയ്ക്കുള്ള ഉള്ള ആഹ്വാനം ഫാ ടോണി പഴയകളം നൽകിയത്.

2020 -ൽ ന്യൂ ഇയറിലാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പരിപാടിയുടെ ഭാഗമായി ഒരു വർഷം കൊണ്ട് ബൈബിൾ വായിക്കാൻ ആഹ്വാനം ചെയ്യപ്പെട്ടത്. പലരും അത് ഏറ്റെടുക്കുകയും പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ ബൈബിൾ വായന തുടങ്ങിയപ്പോൾ വായനയോടൊപ്പം തന്നെ കൈ കൊണ്ട് പകർത്തി എഴുതുവാൻ അവർ തീരുമാനിക്കുകയായിരുന്നു. ഒരു വർഷം കൊണ്ട് എഴുതി തീർക്കാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും ഒക്ടോബർ -10ന് അമ്മയുടെ ആണ്ടിനുമുമ്പ് എഴുതി തീർക്കാൻ സാധിച്ചത് ഒരു നിയോഗമായി തീർന്നു എന്ന് ഇവർ വിശ്വസിക്കുന്നു.

ഈ ക്രിസ്മസ് കാലം ഇവർക്ക് പ്രാർത്ഥനാനിർഭരമാണ്. ബൈബിൾ എഴുതി പൂർത്തിയാക്കാൻ സാധിച്ചത് പുൽക്കൂട്ടിലെ ഉണ്ണീശോയുടെ അനുഗ്രഹത്താലാണെന്നാണ് ബിന്ദു പോൾസൺ ദമ്പതികൾ വിശ്വസിക്കുന്നത്. ഒപ്പം 10 മാസം കൊണ്ട് ബൈബിൾ എഴുതിത്തീർക്കാൻ സാധിച്ച ഈ അപൂർവ്വമായ നേട്ടം അമ്മ റോസമ്മ ടീച്ചറിൻെറ ഓർമ്മയ്ക്കു മുന്നിൽ സമർപ്പിക്കുകയാണ് ഈ കുടുംബം.

ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ മണ്ഡല ചിറപ്പ് ആഘോഷങ്ങൾ ഡിസംബർ 26 ന് ഐക്യവേദിയുടെ ഫേസ്ബുക്ക് പേജ് വഴി തത്സമയമായി സംപ്രേക്ഷണം ചെയ്യുന്നു. മണ്ഡലകാല സമാപനത്തോട് അനുബന്ധിച് അയ്യപ്പ പൂജയും, പടിപൂജയും, ധനുമാസ തിരുവാതിര ആഘോഷങ്ങളോടനുബന്ധിച് എൽഎച്ച്എ വനിതാ സംഘത്തിന്റെ തിരുവാതിരകളിയും, ദീപാരാധനയ്ക്കു ശേഷം പാരമ്പര്യ ശൈലിയിൽ തയ്യാറാക്കിയ തിരുവാതിര പുഴുക്കും കഞ്ഞിയും പരമ്പരാഗത രീതിയിൽ പാള പാത്രങ്ങളിൽ വിളമ്പുന്നതുമെല്ലാം എന്നതും കഴിഞ്ഞ ഏതാനും വർഷങ്ങളായി എൽഎച്ച്എ യുടെ ആഘോഷ പരിപാടികളുടെ മാത്രം പ്രത്യേകതകളാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ ഈ വർഷം ആഘോഷങ്ങൾ ഫേസ്ബുക്ക് ലൈവ് വഴിയാണ് സംഘടിപ്പിക്കുന്നത്.

അയ്യപ്പഭക്തന്മാരുടെ അനുഷ്ഠാന കലയായ ശാസ്‌താംപാട്ട് ഡിസംബർ 26 ന് ആഘോഷപരിപാടികളുടെ ഭാഗമായി ഫേസ്ബുക്ക് പേജ് വഴി തത്സമയം സംപ്രേക്ഷണം ചെയ്യും. കേരളത്തിലും, യുഎഇ യിലും പ്രശസ്തനായ ശാസ്‌താംപാട്ട് കലാകാരൻ ശ്രീ ബിനീഷ് ഭാസ്കരൻ എടക്കളത്തൂരാണ് ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകുന്നത്. ബിനീഷും, മക്കളായ അദ്വൈതും അക്ഷിതും ചേർന്നാണ് ശാസ്‌താംപാട്ട് അവതരണം. സംഗീത സംവിധായകൻ കൂടിയായ ബിനീഷ് ഒട്ടനവധി വാദ്യോപകരണങ്ങളിലും പ്രാവീണ്യം നേടിയിട്ടുണ്ട്.


കൂടുതൽ വിവരങ്ങൾക്ക് ദയവായി ബന്ധപ്പെടുക : സുരേഷ് ബാബു- 07828137478, സുഭാഷ് സർക്കാര- 07519135993, ജയകുമാർ- 07515918523, ഗീത ഹരി- 07789776536, ഡയാന അനിൽകുമാർ – 07414553601.

സന്തോഷത്തിലാകുവാന്‍ എന്റെ ബലിയര്‍പ്പണം എന്നെ സഹായിക്കുന്നുണ്ടോ?? എപ്രകാരമാണ് നിനക്ക് ദൈവത്തിങ്കലേയ്ക്ക് എത്തുവാന്‍ സാധിക്കുക..?.

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ സ്വര്‍ഗ്ഗീയ മഹിമകള്‍ അഴിച്ച് വെച്ച് ദൈവം നിസ്സഹായകനായ ഒരു മനുഷ്യനായി ഭൂമിയില്‍ അവതാരമെടുത്തതാണ് തിരുപ്പിറവി.
താരകവഴിയേ.. ഇരുപത്തിമൂന്നാം ദിനത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

RECENT POSTS
Copyright © . All rights reserved