Spiritual

പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ആചരിച്ച യുവജന വർഷത്തിന്റെ സമാപന സമ്മേളത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി രൂപത ഡയറക്ടർ റെവ . ഡോ . വർഗീസ് പുത്തൻപുരക്കൽ അറിയിച്ചു. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്യുന്ന യുവജന സമ്മേളനത്തിൽ അമേരിക്കയിലെ ആദ്യ തദ്ദേശീയസീറോ മലബാർ വൈദികൻ റെവ.ഫാ, കെവിൻ മുണ്ടക്കൽ മുഖ്യാഥിതി യായി പങ്കെടുക്കും .

ഡിസംബർ 28 ന് ലിവർപൂൾ ലിതെർലാൻഡ് ഔർ ലേഡി ക്യൂൻ ഓഫ് പീസ് ദേവാലയത്തിന്റെ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുവാൻ രൂപതയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള യുവജനങ്ങൾ കൂട്ടമായി എത്തുവാനുള്ള തയ്യാറെടുപ്പുകളിൽ ആണ് . കഴിഞ്ഞ വർഷം ഡിസംബർ മാസത്തിൽ സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മാർ ജോർജ് ആലഞ്ചേരി ഉത്‌ഘാടനം ചെയ്ത യുവജന വർഷം രൂപതയുടെ വിവിധ ഇടവകകളിലും , മിഷനുകളിലും വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു വരികയായിരുന്നു . സീറോ മലബാർ സഭയുടെ യുവജന സംഘടനനായ സീറോ മലബാർ യൂത്ത് മൂവ്മെന്റ് രൂപതയുടെ വിവിധ മിഷനുകളിലും , ഇടവകകളിലും രൂപീകരിക്കുകയും യുവജനങ്ങളുടെ വിശ്വാസ പരിശീലനത്തിനും ,വ്യക്തിത്വ വികാസത്തിനുതകുന്ന കർമ്മ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്തിരുന്നു , രൂപതയുടെ എല്ലാ പ്രദേശങ്ങളിൽ നിന്നുമായി നൂറു കണക്കിന് യുവതി യുവാക്കൾ ഇരുപത്തി എട്ടിന് നടക്കുന്ന യുവജന വർഷ സമാപന സമ്മേളനത്തിൽ പങ്കെടുക്കും . യുവജനങ്ങൾക്കായുള്ള പ്രത്യേക പരിപാടികൾ ആണ് സമ്മേളനത്തോടനുബന്ധിച്ചു വിഭാവനം ചെയ്തിരിക്കുന്നത് .

ഹെയർഫീൽഡ്: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ,ലണ്ടൻ റീജണൽ കോർഡിനേറ്ററും, ലേഡി ക്വീൻ ഓഫ് ഹോളി റോസറി മിഷൻ ഡയറക്ടറും ആയ ഫാ. സെബാസ്റ്റ്യൻ ചാമക്കാല നയിക്കുന്ന നൈറ്റ് വിജിൽ ഹെയർഫീൽഡിൽ ഡിസംബർ 21 നു ശനിയാഴ്ച നടത്തപ്പെടുന്നു. ലേഡി ക്വീൻ ഓഫ് ഹോളി റോസറി മിഷന്റെ ആഭിമുഖ്യത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചകളിൽ നടത്തപ്പെടുന്ന നൈറ്റ് വിജിൽ ഈ ശനിയാഴ്ച രാത്രി എട്ടു മണിക്ക് ഹെയർഫീൽഡ് സെന്റ് പോൾസ് കത്തോലിക്ക ദേവാലയത്തിൽ വെച്ചാണ് നടത്തപ്പെടുന്നത്.

യു കെ യിലെ ആല്മീയ-അജപാലന ശുശ്രുഷകൾ നിറുത്തി നാട്ടിലേക്ക് തിരിച്ചു പോകുന്ന സെബാസ്റ്റ്യൻ ചാമക്കാല അച്ചൻ, ലേഡി ക്വീൻ ഓഫ് റോസരി മിഷൻ ഡയറക്ടർ എന്ന നിലയിൽ ഹെയർ ഫീൽഡിൽ നടത്തുന്ന ഈ സമാപന ശുശ്രുഷയിൽ പങ്കു ചേരുവാൻ ഏവരെയും സസ്നേഹം ക്ഷണിച്ചുകൊള്ളുന്നു.

കരുണക്കൊന്തക്കു ശേഷം, ദിവ്യകാരുണ്യ ആരാധനയോടെ അവസാനിക്കുന്ന ഈ തിരുകർമ്മങ്ങളിൽ വിശുദ്ധ കുർബ്ബാനയും, വചന പ്രഘോഷണവും ഉണ്ടായിരിക്കുന്നതാണ്. ബ്ര. ചെറിയാൻ, ബ്ര. ജൂഡി എന്നിവർ പ്രെയിസ് ആൻഡ് വർഷിപ്പ് ശുശ്രുഷകൾക്കു നേതൃത്വം നല്കും. ശുശ്രുഷകൾക്ക് സമാപനമായി 11:30 ന് സ്നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

തിരുപ്പിറവി തിരുന്നാളിന് ആമുഖമായി നോമ്പുകാലത്തിൽ നടത്തപ്പെടുന്ന ഈ നൈറ്റ് വിജിൽ ശുശ്രുഷകൾ ആല്മീയമായും മാനസ്സികമായും ഒരുങ്ങുവാനും, ദൈവീക കൃപകൾ സ്വീകരിക്കുവാനും ഉതകുന്ന അനുഗ്രഹദായകമായ ഈ അവസരം ഉപയോഗിക്കുവാൻ എല്ലാവരോടും സസ്നേഹം അഭ്യർത്ഥിക്കുന്നു.

കുട്ടികൾക്ക് മതബോധന പരിശീലനവും തത്സമയം നടത്തുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: ജോമോൻ ഹെയർഫീൽഡ് – 07804691069
പള്ളിയുടെ വിലാസം: St Pauls church ,2 Merele Avenue. UB9 6DG.

ഡബ്ലിൻ : റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന ഇന്റർ നാഷണൽ യൂത്ത് കോൺഫറൻസിൽ യുവജനതയെ ക്രിസ്തുമാർഗത്തിലേക്ക് നയിക്കുന്ന അഗ്നിച്ചിറകുകൾ വിരിയിക്കാൻ അഭിഷേകാഗ്നി ടീം പ്രാർത്ഥനയും ഉപവാസവുമായി അവസാനഘട്ട ഒരുക്കത്തിലാണ്. യൂറോപ്പിലെങ്ങും വൻ പ്രാർത്ഥനാ ഒരുക്കങ്ങൾ നടന്നുവരുന്നു . അയർലന്റിലുടനീളം പ്രത്യേക മരിയൻ പ്രദക്ഷിണവും
മുപ്പത്തിമൂന്ന് ദിവസത്തെ മരിയൻ സമർപ്പണ പ്രാർത്ഥനാ യജ്‌ഞവും വിവിധ രാജ്യങ്ങളിലെ ശുശ്രൂഷകരുടെ നേതൃത്വത്തിൽ ഇതിനോടകം പൂർത്തിയായി . ക്രിസ്തീയ വിശ്വാസപാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് വർത്തമാന കാലത്തിന്റെ നന്മതിന്മകളെ വിവേചിച്ചറിയുവാൻ ,നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാർഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയിൽ നയിക്കാൻ ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നുമുള്ള യുവതീയുവാക്കൾ പങ്കെടുക്കുന്ന ഇന്റർനാഷണൽ യൂത്ത് കോൺഫറൻസ് അയർലണ്ടിലെ ഡബ്ലിനിലാണ് ഡിസംബർ 27 മുതൽ 30 വരെ നടക്കുക .

അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക പ്രശസ്ത വചനപ്രഘോഷകൻ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നാലുദിവസത്തെ ധ്യാന ശുശ്രൂഷകളോടുകൂടിയ യൂത്ത് കോൺഫറൻസ് നയിക്കും.

അപ്പസ്തോലിക് നൂൺഷ്യോ‌ ആർച്ച് ബിഷപ്പ് ജൂഡ് തദ്ദേവൂസ് ഒക്കോലോ, ബിഷപ്പ് അൽഫോൻസ് കുള്ളിനൻ, സീറോ മലബാർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ വിവിധ ശുശ്രൂഷകളിൽ കാർമ്മികരാവുന്ന കോൺഫറൻസിൽ അഭിഷേകാഗ്നി മിനിസ്ട്രിയുടെ പ്രമുഖ വചന പ്രഘോഷകൻ ഫാ.സോജി ഓലിക്കലും ഫാ.വട്ടായിലിനൊപ്പംചേരും.

യുവജനതയുടെ അഭിരുചിക്കിണങ്ങിയ വിവിധ പ്രോഗ്രാമുകളും ശുശ്രൂഷകളും ഉൾപ്പെടുന്ന കോൺഫറസിന്റെ ബുക്കിങ് അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ ആത്മീയ യുവജന ശുശ്രൂഷകരായ
ഫാ.ഷൈജു നടുവത്താനിയിൽ, ജോസ് കുര്യാക്കോസ്, ഷിബു കുര്യൻ, ഐനിഷ് ഫിലിപ്പ് തുടങ്ങിയ പ്രമുഖരും ഭാഗമാകുന്ന യൂത്ത് കോൺഫറസിലേക്ക് www.afcmteamireland.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.

ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നുമുള്ള യുവതീയുവാക്കൾ പങ്കെടുക്കുന്ന ഇന്റർനാഷണൽ യൂത്ത്അ കോൺഫറൻസിലേക്ക് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി മുഴുവൻ യുവതീയുവാക്കളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക്

സോണിയ 00353879041272
ആന്റോ 00353870698898
സിൽജു 00353863408825.

ഗ്രെയ്റ്റ് യാർമൗത് (Great Yarmouth) ഗോള്‍സ്റ്റന്‍ ഹിന്ദു കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഐസിലേ ഹിന്ദുക്ഷേത്രത്തിൽ വച്ച് ഡിസംബര്‍ 14 ശനിയാഴ്ച പ്രസാദ് തന്ത്രിയുടെ കാര്‍മികത്വത്തില്‍ അയ്യപ്പപൂജ ഭക്തി ആദരവുകളോടെ നടത്തി. നോർവിച്ച്, ആറ്റിൽബ്രറോ എന്നീ സ്ഥലങ്ങളിൽ നിന്നും സമീപപ്രദേശങ്ങളിലെ ഭക്തജനങ്ങളുള്‍പ്പെടെ നൂറില്‍ പരം പേര്‍ പൂജയില്‍ പങ്കെടുത്തു.

ഗോള്‍സ്റ്റന്‍ ഹിന്ദു കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഭജന ഭക്തര്‍ക്ക് പ്രതേക അനുഭവമായിരുന്നു. പടിപൂജ, വിളക്ക് പൂജ, അര്‍ച്ചന എന്നീ ചടങ്ങുകള്‍ ഭക്തിപൂര്‍വ്വം നടത്തി. പൂജക്ക് ശേഷം പ്രസാദം, അപ്പം, അരവണ വിതരണവും ഉണ്ടായിരുന്നു. ശബരിമലയിലെ പോലുള്ള ഭക്തി സാന്ദ്രമായ ഒരു അനുഭവം ഉളവാക്കി എന്ന് പങ്കെടുത്ത വിശ്വാസികൾ പങ്കുവെച്ചു.

[ot-video][/ot-video]

ലണ്ടൻ : സ്വർഗ്ഗീയ വിരുന്നിന്റെ നേതൃത്വത്തിൽ ഈ വരുന്ന മാസം (ജനുവരി 10, 11, 12 തീയതികളിൽ) ലണ്ടനിൽ സുവിശേഷ മഹായോഗവും വിടുതൽ ശുശ്രൂഷയും നടക്കും. ഇതിൽ സ്വർഗീയ വിരുന്നിന്റെ സ്ഥാപകനും അന്തർദേശീയ സുവിശേഷ പ്രാസംഗികനുമായ ഡോക്ടർ മാത്യു കുരുവിള (തങ്കു ബ്രദർ) ശുശ്രൂഷിക്കുന്നതുമായിരിക്കുമെന്ന് യു കെ യിലുള്ള സ്വർഗ്ഗീയ വിരുന്നിന്റെ സംഘാടകരും സഭാ നേതൃത്വവും അറിയിച്ചു. പൂർണ്ണ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

ജനുവരി 10 നു (വൈകുന്നേരം 7 മണി മുതൽ)
ജനുവരി 11 – ന് ശനിയാഴ്ച (രാവിലെ 10 മണിക്കും, വൈകുന്നേരം ആറുമണിക്കും രണ്ടു സെഷനുകളിലായും ) 12 – )o തീയതി ഞായറാഴ്ച രാവിലെ 10 മണിക്കും ലണ്ടനിൽ, താഴെ കൊടുത്തിരിക്കുന്ന അഡ്രസ്സിൽ ആയിരിക്കും യോഗങ്ങൾ നടക്കുക.

Feltham Assembly Hall, Hounslow Rd, Feltham TW14 9DN

ധാരാളം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ, ഈ വേദി യുടെ അടുക്കൽ തന്നെ ഉണ്ടായിരിക്കുമെന്നും, ലഘുഭക്ഷണ സൗകര്യങ്ങൾ ഉണ്ടായിരിക്കുമെന്നും, യോഗങ്ങളിൽ പങ്കെടുക്കാൻ രജിസ്ട്രേഷൻ ചെയ്യേണ്ട ആവശ്യങ്ങൾ ഇല്ലെന്നും സഭാ നേതൃത്വം അറിയിച്ചു.

ഈ മീറ്റിങ്ങുകളിൽ അത്ഭുത വിടുതൽ ശുശ്രൂഷകളും, രോഗശാന്തിക്കു വേണ്ടിയും, കുടുംബങ്ങൾക്കു വേണ്ടിയും, കുഞ്ഞുങ്ങൾക്കു വേണ്ടിയുമുള്ള പ്രത്യേകമായ പ്രാർത്ഥനകളും ഉണ്ടായിരിക്കുന്നതാണ്.

സ്വർഗ്ഗീയ വിരുന്നിന്റെ (യുകെ ) യുവജന വിഭാഗമായ J. G.Avise ആരാധനയ്ക്ക് നേതൃത്വം നൽകുന്നതാണ്.

സ്വർഗ്ഗീയ വിരുന്ന് സഭയ്ക്കു യുകെയിൽ പലയിടങ്ങളിലും സഭായോഗങ്ങൾ നടന്നുവരുന്നു. കഴിഞ്ഞ വർഷങ്ങളിലായി നടത്തിയ മീറ്റിങ്ങുകളിൽ നൂറുകണക്കിന് ആളുകൾ നാനാ ജാതിയിലും, മതത്തിലും പെട്ടവർ വന്നു സംബന്ധിക്കുകയും യേശുക്രിസ്തുവിനെ ജീവിതത്തിൽ അനുഭവിച്ചറിയുവാനും ഇടയായിട്ടുണ്ടെന്ന് മുതിർന്ന ശുശ്രൂഷകർ അറിയിച്ചു. പുതുവത്സരത്തിനോട്‌ ചേർന്ന് സംഘടിപ്പിച്ചിരിക്കുന്ന ഈ യോഗങ്ങളിൽ അനേകർ കടന്നുവന്ന് അനുഗ്രഹപ്പെടുവാൻ ഇടയാകുമെന്നും സഭ അറിയിക്കുന്നു.

ഈ മീറ്റിങ്ങുകളുമായി സംബന്ധിച്ച വിവരങ്ങൾ താഴെ പറയുന്ന വെബ്സൈറ്റിൽ ലഭിക്കുന്നതാണ്.
www. The heavenly feast. org

പുരോഹിതന്മാർ ഉൾപ്പെടുന്ന ലൈംഗിക പീഡന കേസുകളിൽ നിര്‍ണായക തീരുമാനവുമായി വത്തിക്കാൻ. ഫ്രാൻസിസ് ഒന്നാമൻ മാർപ്പാപ്പയുടെ എൺപത്തിമൂന്നാം പിറന്നാൾ ദിനത്തിലാണ് വത്തിക്കാന്‍റെ ചരിത്ര പ്രഖ്യാപനം.

പുരോഹിതന്മാർ ഉൾപ്പെടുന്ന ലൈംഗിക പീഡന കേസുകളിലെ സഭാ രേഖകൾ ഇനിമുതൽ പരസ്യപ്പെടുത്തും. കേസിൽപ്പെടുന്നവർ അതാത് രാജ്യത്തെ നിയമസംവിധാനവുമായി സഹകരിക്കണമെന്നും വത്തിക്കാൻ വാർത്താകുറിപ്പിറക്കി. 18- വയസ്സിൽ താഴെയുള്ളവരുടെ ലൈംഗിക ദൃശ്യങ്ങൾ കുട്ടികളുടേതായി കണക്കാക്കുമെന്നും വത്തിക്കാൻ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. നേരെത്തെ ഇത് പതിനാല് വയസ്സ് വരെയാണ് കുട്ടികളായി കണക്കാക്കിയിരുന്നത്.

കുട്ടികൾക്കെതിരായ ലൈംഗിക പീഡന കേസുകളിൽ പുരോഹിതന്മാർ പ്രതിയായാൽ ആ രാജ്യത്തെ, നിയമ സംവിധാവുമായി സഹകരിക്കാനാണ് നിർദ്ദേശം. വിവരങ്ങൾ പൊലീസിന് കൈമാറുകയും വേണം. പുരോഹിതന്മാർ ലൈംഗിക പീഡന കേസുകളിൽ പ്രതിയെങ്കിൽ ഇതു സംബന്ധിച്ച സഭാ രേഖകൾ പരസ്യപ്പെടുത്തുന്നതിന് വിലക്ക് ഉണ്ടായിരുന്നു. ഇരകൾക്കും സാക്ഷികൾക്കുമുണ്ടായിരുന്ന വിലക്ക് നീക്കിയാണ് വത്തിക്കാൻ ചരിത്ര നയംമാറ്റം പ്രഖ്യാപിച്ചത്.

 പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ ഇറ്റലിയിലെ ലൊറേറ്റോ , വത്തിക്കാൻ ,അസീസി ,റോം ,എന്നീ വിശുദ്ധ സ്ഥലങ്ങളിലേക്ക് നടത്തുന്ന തീർഥാടനം 2020 ഏപ്രിൽ 14 മുതൽ 18 വരെ അഞ്ചു ദിവസങ്ങളിലായി നടക്കുമെന്ന് രൂപത വികാരി ജനറൽ റെവ . ഫാ. ജിനോ അരീക്കാട്ട് അറിയിച്ചു . രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവും ,രൂപതയിലെ മറ്റു വൈദികരും , സന്യസ്തരും തീർഥാടനത്തിൽ പങ്കെടുക്കും , റോമിലെയും , വത്തിക്കാനിലെയും ചരിത്ര സ്മാരകങ്ങൾ . ഫ്രാൻസിസ് മാർപാപ്പ പൊതു ജനങ്ങളെ കാണുന്ന ബുധനാഴ്ചകളിലെ പൊതു സന്ദർശനം , അസിസി സന്ദർശനം ,എന്നിവ ഉൾപ്പെടെ ഫുൾ പാക്കേജ് ആയാണ് തീർഥാടനം ക്രമീകരിച്ചിരിക്കുന്നത് , പരിശുദ്ധ കന്യകാ മറിയത്തിന്റെ നസ്രത്തിലെ ഭവനം മാലാഖാമാരാൽ പുനഃ സ്ഥാപിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ലൊറേറ്റോയിലെ പള്ളിയുടെ ജൂബിലി വർഷമായി ആചരിക്കുന്ന ഈ സമയത്തു നടക്കുന്ന ഈ പ്രാർഥനയാത്രയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ലിന്റോ ജോസ് 07859824279

 

വാല്‍താംസ്റ്റോ: – ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ ( ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) ഡിസംബർ മാസം 18 -ാം തീയതി ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും ഗ്ഡലുപ്പ മാതാവിന്റെ തിരുനാളും മരിയൻ പ്രദക്ഷിണവും ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നതാണ്.

പരിശുദ്ധ അമ്മയോടുള്ള സ്‌നേഹ ബഹുമാനങ്ങള്‍ പ്രകടിപ്പിക്കുന്നതിനും അതുപോലെ അമ്മയുടെ മാദ്ധ്യസ്ഥം തേടിയും എല്ലാ മാസവും മൂന്നാമത്തെ മരിയന്‍ ദിനത്തില്‍ നേർച്ച നേർന്ന് എത്തുന്ന വിശ്വാസികൾ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവും വഹിച്ച് കത്തിച്ച മെഴുകുതിരികളും കൈകളിലേന്തി നടത്തുന്ന മരിയൻ, പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്.

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.

6.15 pm ജപമാല , 6.45 pm വിശൂദ്ധ കുര്‍ബ്ബാന, തുടര്‍ന്നു് നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, മരിയൻ പ്രദക്ഷിണവും , പരി.പരമ ദിവ്യകാരുണ്യ ആരാധനയും.


പള്ളിയുടെ വിലാസം:

Our Lady and St.George
Church,132 Shernhall Street, Walthamstow, E17. 9HU

തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.

രാജാവായി പിറന്നവന് തലചായിക്കുവാൻ ഇടമില്ല. ജോസഫും മറിയവും ദാവീദിന്റെ പട്ടണമായ ബേതലഹേമിൽ പേർവഴി ചാർത്തുവാനായി കടന്നുവന്നു. അവർ അവിടെ ഇരിക്കുമ്പോൾ അവൾക്ക് പ്രസവത്തിനായുള്ള കാലം തികഞ്ഞു. അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു. ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവർക്ക് സ്ഥലം ഇല്ലായ്കയാൽ പശു തൊട്ടിയിൽ കിടത്തി. (ലൂക്കോ 2: 5- 7 )

ആർഭാടവും വിരുന്നുകളും അലങ്കാരങ്ങളും നമുക്ക് ജനനപ്പെരുന്നാളിന്റെ പ്രതീകമാവുമ്പോൾ രാജാവ് തലചായ്ക്കുവാൻ ഇടമില്ലാതെ അലയുകയാണ്. കുറെ കാലങ്ങൾക്ക് ശേഷം പരീശപ്രമാണി ഞാൻ നിന്നെ അനുഗമിച്ചോട്ടെ എന്ന് ചോദിക്കുമ്പോൾ കർത്താവ് പറഞ്ഞ മറുപടി കുറുനരികൾക്ക് കുഴിയും പറവകൾക്ക് ‘ആകാശവും ഉണ്ട്’; എന്നാൽ മനുഷ്യപുത്രന് തലചായ്ക്കുവാൻ ഇടമില്ല എന്നാണ്.

ആധുനിക സുവിശേഷത്തിന്റെ താത്പര്യക്കാർ ഏറി വരുന്ന കാലമാണ്. ലോക സുഖവും, ധനവും, പ്രതാപവും ഒക്കെ ആണ് ദൈവരാജ്യമായി ഇവർ പഠിപ്പിക്കുന്നത്. അവിടെ തലചായ്ക്കുവാൻ ഇടം അന്വേഷിക്കുന്ന രാജാവിന് എന്ത് പ്രസക്തി. നാമും അത്തരക്കാരല്ലേ. ഭൗതികമായി ഒന്നും സ്ഥാപിക്കാത്തവന് ലോക പ്രകാരമുള്ള കൊട്ടാരങ്ങളും ഇടങ്ങളും ഒരുക്കുവാൻ വെമ്പൽ കൊള്ളുകയാണ് ആധുനിക ക്രൈസ്തവർ. തന്റെ ശരീരം അടക്കുവാൻ പോലും സ്ഥലം അരിമത്ഥ്യക്കാരൻ യൗസേപ്പ് നൽകേണ്ടിവന്നു. സ്വർഗ്ഗരാജ്യത്തിന്റെ മഹിമ പഠിപ്പിക്കുവാൻ അവൻ ഉപമയായി പറഞ്ഞതും ഇപ്രകാരമാണ്. ഒരുവൻ വിലയേറിയ മുത്ത് കണ്ട് പിടിച്ചപ്പോൾ തനിക്കുള്ളതെല്ലാം വിറ്റ് അത് സ്വന്തമാക്കിയ വ്യാപാരിയോടാണ്.

ഈ കാഴ്ചപാടിലാണ് നമ്മുടെ ആത്മീയതയുടെ കുറവ് നാം തിരുത്തേണ്ടത്. ലൗകികവും ഭൗതികതയും മാത്രം ലക്ഷ്യമാക്കുന്ന നമ്മുടെ സമൂഹം തിരുത്തപ്പെട്ടേ മതിയാവുകയുള്ളൂ. അക്രൈസ്തവനേക്കാളും തരംതാണ ജീവിതം അതല്ലേ എവിടെയും നാം കാണുന്നത്. സഭകളിലും, സമൂഹങ്ങളിലും, ഭവനങ്ങളിലും എല്ലാം ഈ അധാർമ്മികത നിറഞ്ഞു നിൽക്കുന്നു. ഇതൊരു കുറവായി പോലും കാണാൻ കഴിയാത്ത വണ്ണം അന്ധരായി തീർന്നു. പാപങ്ങളെ പാപം എന്ന് തിരിച്ചറിഞ്ഞ് അനുതപിക്കുവാനോ കുമ്പസാരിക്കുവാനോ പോലും കഴിയുന്നില്ല. പീഡനവും കൊലപാതകവും പോലും നീതികരിക്കുന്നു. എവിടെ ധാർമികത മറഞ്ഞുപോയി. ഒന്നൊന്നായി പരിശോധിക്കുമ്പോൾ തിരുത്തൽ എവിടെയാണ് തുടങ്ങേണ്ടത്. കഴിഞ്ഞ ഒരു മാസക്കാലത്തെ മാധ്യമങ്ങൾ ഒന്ന് പരിശോധിക്കുമ്പോൾ അറിയാം നമ്മുടെ സമൂഹങ്ങളിൽ നടമാടുന്ന കേട്ടുകേൾവി പോലും ഇല്ലാതിരുന്ന സംഭവങ്ങൾ തുടർച്ചയായി നടമാടുന്നത്. കുറച്ചു കൂടി ആഴത്തിൽ ഈ വ്യക്തികളിലേക്ക് നോക്കുമ്പോൾ അവരെല്ലാം സഭാമക്കളും നിരന്തരമായി ഇടവകകളുമായി ബന്ധപ്പെട്ട് കഴിയുന്നവരുമാണ്.

ലക്ഷ്യബോധം നഷ്ട്ടപ്പെട്ട തലമുറ. കുറച്ച് ധനം ഉണ്ടേൽ എല്ലാം ആയി എന്നു കരുതുന്ന മുതിർന്നവർ. ഗേറ്റും, മതിലും, വീടും സുരക്ഷിതത്വം നൽകും എന്ന് വിശ്വസിക്കുന്ന കുടുംബസ്‌ഥർ. ഏത് പ്രശ്നത്തിനും മദ്യവും ലഹരിയും പരിഹാരം എന്ന് വിശ്വസിക്കുന്ന ചിലർ. ഇവരെല്ലാം പറയുന്നത് അവർ ക്രിസ്ത്യാനികൾ എന്നാണ്. അപ്പോൾ ഇങ്ങനെ ഉള്ളവരാണോ ക്രിസ്ത്യാനികൾ എന്ന് ആരേലും ചോദിച്ചിട്ടുണ്ടെങ്കിൽ തെറ്റ് പറയുവാൻ നമുക്ക് പറ്റുമോ. ചോദിക്കുക സ്വന്തം മനസാക്ഷിയോട്.

ഉത്തരം ലഭിക്കണമെങ്കിൽ ആദ്യം ക്രിസ്തു ആരെന്ന് അറിയണം. അവൻ എന്താണ് പഠിപ്പിച്ചതെന്ന് പഠിക്കണം. അവന്റെ രാജ്യവും ഹിതവും എന്തെന്ന് തിരിച്ചറിയണം. എന്നിട്ട് അവനെ പിന്തുടരണം. അല്പം ബുദ്ധിമുട്ടാണ്. ഈ ക്രിസ്തുമസ് അതിലേക്ക് നമ്മെ നയിക്കണം.നാം അന്വേഷിക്കുന്ന ഇടങ്ങളിൽ ചിലപ്പോൾ അവനെ കണ്ടെത്തുവാൻ കഴിയുകയില്ല. മണിമാളികകളിലും ആഢ്യത്യം ഉള്ളിടങ്ങളിലും അണിഞ്ഞൊരുങ്ങി പോകുന്നവർക്ക് അവൻ അപരിചിതനായിരിക്കും. പകരം ഇന്ന് ബെത്‌ലഹേമിലേക്കു വരൂ. തലചായ്ക്കുവാൻ ഇടമില്ലാതെ അലയുന്ന, കൊട്ടിയടയ്ക്കപ്പെട്ട വാതിലുകൾക്കു മുൻപിൽ നിൽക്കുന്ന, മൂകപ്രാണികൾക്ക് നടുവിൽ ഇടം കണ്ടെത്തുന്ന ഒരു ക്രിസ്തുവിനെ നമുക്ക് കാണാം. അവിടെയാണ് ക്രിസ്തു ഉള്ളത്. അവനെയാണ് നാം കണ്ടെത്തേണ്ടത്. അവനിലാണ് നമുക്ക് ആശ്രയം കണ്ടെത്തേണ്ടത്. അവനു മാത്രമേ നമ്മുടെ വേദനകൾ അറിയൂ. ആ കണ്ടെത്തലിലാണ് നമുക്ക് ക്രിസ്തുമസ് ആകേണ്ടത്.

ആയതിനാൽ നമ്മുടെ തെറ്റുകളെ തിരിച്ചറിഞ്ഞ് കൈമോശം വന്നുപോയ നമ്മുടെ ക്രൈസ്തവ ജീവിതം തിരികെ ലഭിക്കുവാൻ ഈ ക്രിസ്തുമസ് ഇടയാക്കട്ടെ. മുമ്പേ അവന്റെ രാജ്യവും നീതിയും അന്വേഷിക്കുവിൻ അവനോടു കൂടി സർവ്വതും ലഭിക്കും എന്ന് അരുളി ചെയ്തവന്റെ ശാശ്വത സമാധാനത്തിന്റെ നല്ല മക്കളായി തീരാം.

ദൈവം അനുഗ്രഹിക്കട്ടെ

ഹാപ്പി ജേക്കബ് അച്ഛൻ

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ആചരിച്ച യുവജന വർഷത്തിന്റെ സമാപനം ഡിസംബർ 28 ന് ലിവർപൂൾ ലിതെർലാൻഡ് ഔർ ലേഡി ക്യൂൻ ഓഫ് പീസ് ദേവാലയത്തിന്റെ ഓഡിറ്റോറിയത്തിൽ നടക്കും , കഴിഞ്ഞ വർഷം ഡിസംബർ മാസത്തിൽ സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മാർ ജോർജ് ആലഞ്ചേരി ഉത്‌ഘാടനം ചെയ്ത യുവജന വർഷം രൂപതയുടെ വിവിധ ഇടവകകളിലും , മിഷനുകളിലും വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു വരികയായിരുന്നു .

സീറോ മലബാർ സഭയുടെ യുവജന സംഘടനനായ സീറോ മലബാർ യൂത്ത് മൂവ്മെന്റ് രൂപതയുടെ വിവിധ മിഷനുകളിലും , ഇടവകകളിലും രൂപീകരിക്കുകയും യുവജനങ്ങളുടെ വിശ്വാസ പരിശീലനത്തിനും ,വ്യക്തിത്വ വികാസത്തിനുതകുന്ന കർമ്മ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്തിരുന്നു , രൂപതയുടെ എല്ലാ പ്രദേശങ്ങളിൽ നിന്നുമായി നൂറു കണക്കിന് യുവതി യുവാക്കൾ ഇരുപത്തി എട്ടിന് നടക്കുന്ന യുവജന വർഷ സമാപന സമ്മേളനത്തിൽ പങ്കെടുക്കും . യുവജനങ്ങൾക്കായുള്ള പ്രത്യേക പരിപാടികൾ ആണ് സമ്മേളനത്തോടനുബന്ധിച്ചു വിഭാവനം ചെയ്തിരിക്കുന്നത് , രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സമ്മേളനം ഉത്‌ഘാടനം ചെയ്യും . സമ്മേളനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി രൂപത ഡയറക്ടർ റെവ . ഡോ . വർഗീസ് പുത്തൻപുരക്കൽ അറിയിച്ചു .

SHYMON THOTTUMKAL

PH.00441914066366(O)
00447737171244(MOB)
00441912984147(R)

RECENT POSTS
Copyright © . All rights reserved