Spiritual

ക്രിസ്റ്റി അരഞ്ഞാണി

ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ മൂന്നാമത് കോവൻട്രി റീജിയണൽ ബൈബിൾ കൺവെൻഷന് അതി വിപുലമായ ഒരുക്കങ്ങൾ കൺവൻഷൻ കമ്മിറ്റി ഭാരവാഹികളെയും കൺവീനർമാരായ റവ. ഫാ ടെറിൽ മുല്ലക്കര അച്ഛന്റെയും ജോയ് മാത്യുവിനെ യും നേതൃത്വത്തിൽ പൂർത്തിയായിക്കഴിഞ്ഞു.
പ്രമുഖ വചനപ്രഘോഷകനും ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടറുമായ റവ. ഫാ ജോർജ്ജ് പനക്കൽ അച്ഛന്റെയും ഫാദർ ആന്റണി പറങ്കി മണ്ണിൽ അച്ഛന്റെയും രൂപതാ അധ്യക്ഷൻ മാർ ജോസഫ് സാംപ്രിക്കൽ പിതാവിന്റെയും അതുപോലെ രൂപതയുടെയും റീജിയണിന്റെയും കീഴിലുള്ള വൈദികരുടെ കൂട്ടായ്മയും നടത്തപ്പെടുന്നു.

കുട്ടികളുടെ ആത്മീയ വിശ്വാസ വളർച്ചയ്ക്കും അതിലൂടെ സഭയെയും യേശുവിനെയും അറിയുക എന്ന ലക്ഷ്യം മുൻനിർത്തി കൊണ്ട് ഫാദർ ജോസഫ് ഇടത്തിൽ നേതൃത്വം വഹിക്കുന്ന ശുശ്രൂഷയ്ക്ക് ആവശ്യമായ ഒരുക്കങ്ങൾ പൂർത്തിയായി.

ഒക്ടോബർ 28ന് രാവിലെ 9 മണിക്ക് ആരംഭിക്കുന്ന കൺവെൻഷൻ വൈകീട്ട് 5 മണിക്ക് അവസാനിക്കുന്നതാണ്. വചനപ്രഘോഷണവും ആരാധനയും പരിശുദ്ധമായ ദിവ്യബലിയും ഈ സമയങ്ങളിൽ നടത്തപ്പെടുന്നു. അതുപോലെ കുമ്പസാരത്തിനുള്ള അവസരവും ഒരുക്കിയിരിക്കുന്നു.
ഉച്ച ഭക്ഷണത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ആവശ്യമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. വോളണ്ടിയർമാരുടെ നിർദ്ദേശങ്ങൾ വിശ്വാസികൾ കർശനമായി പാലിക്കേണ്ടതാണ്.

ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ എന്ത് പ്രയോജനം ? ഈ തിരക്കുപിടിച്ച പ്രവാസ ജീവിതത്തിൽ സാമ്പത്തിക നേട്ടങ്ങൾക്കും പേരിനും പ്രശസ്തിക്കും മാറ്റ് ഇഹ ലോക സുഖങ്ങൾക്കും വേണ്ടി നമ്മൾ നെട്ടോട്ടം ഓടുമ്പോൾ ദൈവം തന്ന ദാനത്തെയും അവന്റെ കരുണയെയും സ്നേഹത്തെയും വിസ്മരിച്ച് നമ്മുടെ ആത്മാവിനെ നഷ്ടപ്പെടുന്ന അവസ്ഥയിൽ നിന്ന് തിരിച്ച് ദൈവത്തിന്റെ വഴിയിലേക്ക് തിരികെ പോകുന്നതിനായി ഈ കൺവെൻഷൻ പ്രയോജനകരമാക്കാം. അതിനായി എല്ലാ കുടുംബങ്ങളെയും ബൈബിൾ കൺവെൻഷനിലേക്ക് സ്വാഗതം ചെയ്യുന്നു.

എത്തിച്ചേരേണ്ട വിലാസം :
The new bingley hall
II hockley circus
hockley , birmingham
B18 5BE

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഔദ്യോഗിക ഉത്‌ഘാടനത്തിന്റെയും , രൂപതയുടെ മെത്രാനായി മാർ ജോസഫ് സ്രാമ്പിക്കൽ അഭിഷിക്തനായതിന്റെ മൂന്നാം വാർഷികവും , കൃതജ്ഞതാ ബലിയർപ്പണവും ഇന്നലെ പ്രെസ്റ്റണിലെ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ നടന്നു . രൂപതയിലെ എട്ടു റീജിയനുകളിലും നടക്കുന്ന വാർഷിക ബൈബിൾ കൺവെൻഷന്റെ ഭാഗമായി ഫാ. ജോർജ് പനക്കൽ അച്ചന്റെ നേതൃത്വത്തിൽ പ്രെസ്റ്റൻ റീജിയനിൽ നടന്ന ബൈബിൾ കൺവെൻഷന് ശേഷമാണ് ലളിതമായി നടന്ന ആഘോഷ പരിപാടികൾ നടന്നത് .

രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന് എട്ടു റീജിയനുകളുടെയും പ്രതിനിധികൾ ചേർന്ന് പൂച്ചെണ്ട് നൽകി സ്വീകരിച്ചതിനെ തുടർന്ന്ഈ അടുത്തിടെ സഭയിൽ വിശുദ്ധരായി ഉയർത്തപ്പെട്ട മറിയം ത്രേസ്യായുടെയും , കർദിനാൾ ന്യൂമാന്റെയും ഛായാ ചിത്രങ്ങൾക്ക് മുൻപിൽ രൂപത വികാരി ജെനെറൽ ഫാ. ജിനോ അരീക്കാട്ട് ,പ്രെസ്റ്റൻ റീജിയണൽ പ്രീസ്റ്റ് ഇൻചാർജ് ഫാ. സജി തോട്ടത്തിൽ എന്നിവർ തിരികൾ തെളിക്കുകയും തുടർന്ന് വിശുദ്ധ മറിയം ത്രേസ്യായുടേ തിരുശേഷിപ്പ് റെവ . ഫാ . ജോർജ് പനക്കൽ കത്തീഡ്രൽ ദേവാലയത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തു , തുടർന്ന് അഭിവന്ദ്യ പിതാവിന്റെ കാർമ്മികത്വത്തിൽ രൂപതയിലെ വൈദികരും സന്യസ്ഥരും വിവിധ റീജിയനുകളിൽ നിന്നെത്തിയ അൽമായ പ്രതിനിധികളും ചേർന്ന് കൃതജ്ഞത ബലിയർപ്പിച്ചു .”കർത്താവ് നിശ്ചയിച്ച സ്ഥാനത്തു വരാനുള്ള എളിമയുണ്ടാകണം ഓരോ ക്രിസ്ത്യാനിക്കും , അപ്പോൾ മാത്രമേ ഹൃദയം തുറക്കപ്പെടൂ , ഈശോ ഹൃദയം തുറക്കുന്നതും , മനസ് തുറക്കുന്നതും ,ചെവി തുറക്കുന്നതും വിശുദ്ധ കുർബാന മദ്ധ്യേ ആണ് . ഹൃദയ വാതിലുകളിൽ ഈശോ മുട്ടുമ്പോൾ അത് മനസിലാക്കുവാനും , ഈശോയിലേക്കു പൂർണ്ണമായി നൽകുവാനും നമുക്ക് കഴിയണം , കർത്താവ് കഴുകാതെ ആർക്കും അവിടുത്തെ ജീവനിൽ പങ്കുകാരാവാൻ സാധിക്കുകയില്ല. നമ്മൾ ആയിരിക്കേണ്ട സ്ഥലത്തു ആയിരിക്കേണ്ടവനൊപ്പം ആയിരിക്കുക എന്നതാണ് ഓരോ ക്രിസ്ത്യാനിയുടെയും ദൗത്യം .”വിശുദ്ധ കുർബാന മദ്ധ്യേയുള്ള സുവിശേഷ പ്രഘോഷണത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു .

ഈ വർഷം ആദ്യ കുർബാന സ്വീകരണം നടത്തിയ രൂപതയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നാൽപതോളം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഏയ്ഞ്ചൽസ് മീറ്റും ആഘോഷ പരിപാടികളുടെ ഭാഗമായി നടന്നു . കുട്ടികൾക്ക് അഭിവന്ദ്യ പിതാവ് സ്നേഹ സമ്മാനങ്ങൾ നൽകി ആദരിച്ചു . രൂപത വികാരി ജെനെറൽ മാരായ റെവ ഫാ. ജോർജ് ചേലക്കൽ , റെവ. ഫാ. ജിനോ അരീക്കാട്ട് , കത്തീഡ്രൽ വികാരി റെവ . ഫാ. ബാബു പുത്തൻപുരക്കൽ , പ്രെസ്റ്റൻ റീജിയണൽ പ്രീസ്റ്റ് ഇൻചാർജ് റെവ ഫാ. സജി തോട്ടത്തിൽ , റെവ. ഫാ . ഫാൻസ്വാ പത്തിൽ , തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി . റെവ. ഫാ. ജോസ് അഞ്ചാനിക്കൽ അച്ചന്റെ നേതൃത്വത്തിൽ ഉള്ള ഗായക സംഘം ഗാന ശുശ്രൂഷക്കു നേതൃത്വം നൽകി .

 

 

മാഞ്ചസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ സ്ഥാപനത്തിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് ഒരുക്കുന്ന ബൈബിൾ കൺവെൻഷനിൽ ഇന്ന് നടക്കുന്ന മാഞ്ചസ്റ്റർ റീജണൽ കൺവെൻഷൻ,ലോങ്‌സൈറ്റിലെ സെന്റ് ജോസഫ്സ് ദേവാലയത്തിലേക്ക് മാറ്റിയതായി ഫാ.ജോസ് അഞ്ചാനിക്കൽ അറിയിച്ചു.
ആഗോള തലത്തിൽ സുവിശേഷവേല ചെയ്തുവരുന്ന വിൻസൻഷ്യൻ കോൺഗ്രിഗേഷന്റെ നേതൃത്വത്തിലാണ് ഈ വർഷത്തെ
റീജണൽ ബൈബിൾ കൺവെൻഷനുകൾ ജോസഫ് സ്രാമ്പിക്കൽ പിതാവ് ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത ധ്യാനഗുരു ഫാ.ജോർജ്ജ് പനക്കലച്ചൻ വിസിനേതൃത്വം നൽകുന്ന കൺവെൻഷനിൽ ഫാ.ജോസഫ് എടാട്ട് വിസി, ഫാ.ആന്റണി പറങ്കിമാലിൽ വിസി എന്നിവരും മാഞ്ചസ്റ്ററിൽ തിരുവചനം പങ്കിടും.
ഗ്രെയ്റ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ സ്രാമ്പിക്കൽ ആഘോഷമായ വിശുദ്ധ കുർബ്ബാനയിൽ മുഖ്യ കാർമ്മികത്വം വഹിച്ചു അനുഗ്രഹ പ്രഭാഷണം നടത്തുന്നതാണ്. മാഞ്ചസ്റ്റർ റീജണിലെ ഇതര വൈദികരും സഹകാർമ്മികരാവും.
ഇന്ന്, വെള്ളിയാഴ്ച രാവിലെ 9:00 മണിക്ക് പരിശുദ്ധ ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന കൺവെൻഷൻ ശുശ്രുഷകൾ വൈകുന്നേരം 4:30 നോടെ സമാപിക്കും.
മാഞ്ചസ്റ്റർ റീജണിലെ എല്ലാ കുർബ്ബാന കേന്ദ്രങ്ങളിൽ നിന്നും ഏവരെയും അനുഗ്രഹദായകമായ ഈ തിരുവചന വിരുന്നിലേക്കു സസ്നേഹം സ്വാഗതം ചെയ്യുന്നതായും, വേദിയുടെ മാറ്റം ശ്രദ്ധിക്കണമെന്നും കൺവീനർ ഫാ.ജോസ് അഞ്ചാനിക്കൽ അറിയിച്ചു.
Manchester Regional Convention Venue:
St.Josephs Church, Longsight, Portland Crescent, manchester M13 0BU
ലണ്ടൻ: “കുടുംബമെന്ന ദേവാലയത്തിലെ ശുശ്രുഷകരായി ദമ്പതികൾ  വർത്തിച്ചാൽ ഭവനങ്ങളിൽ ഭദ്രതയും സ്വർഗ്ഗവും തീർക്കാം”എന്ന് ജോർജ്ജ് പനക്കലച്ചൻ. ലണ്ടൻ റീജണൽ ബൈബിൾ കൺവെൻഷനിൽ മുഖ്യ തിരുവചന ശുശ്രുഷ നയിച്ചു കുടുംബത്തെ ആസ്പദമാക്കി സന്ദേശം നൽകുകയായിരുന്നു പനക്കലച്ചൻ.” വിവാഹമെന്ന കൂദാശ സ്വീകരിച്ചവർ ദൈവ സമക്ഷം കുടുംബത്തിലെ കാർമ്മിക ശുശ്രുഷകരാവാനുള്ള ഉടമ്പടി ഏറ്റു പറഞ്ഞാണ് കുടുംബജീവിതത്തിനു തുടക്കം കുറിക്കുന്നത്.കുടുംബം ദേവാലയമാണെന്നും,മാതാപിതാക്കൾ പുരോഹിതരാണെന്നും, അവരുടെ ഉത്തരവാദിത്വം സമർപ്പണ ശുശ്രുഷയാണെന്നും മനസ്സിലാക്കി ഉടമ്പടി പാലിച്ചു കുടുംബം നയിക്കുന്നവർ സ്വർഗ്ഗീയാനന്ദം നുകരും. അങ്ങിനെ ദൈവത്തിൽ സമർപ്പിച്ച ഒരു കുടുംബവും തകരില്ല”എന്നും പനക്കലച്ചൻ ഉദ്‌ബോധിപ്പിച്ചു.
“ദൈവത്തെ കേന്ദ്രീകരിച്ചുള്ള പ്രാർത്ഥനകൾക്കെ പ്രതിഫലം കിട്ടൂ.വ്യക്തികളിൽ കേന്ദ്രീകരിച്ചുള്ള പ്രാർത്ഥനകൾ അത് ധിക്കാരത്തിന്റെയും അഹങ്കാരത്തിന്റെയും ലാഭേച്ഛയുടെയും നിരർത്ഥകമായ പ്രാർത്ഥനകൾ ആവുമെന്നും,ദൈവ സന്നിധിയിൽ അത് സ്വീകാര്യമാവില്ല” എന്നും  കൺവെൻഷനിൽ വചന സന്ദേശം പങ്കിട്ട ഫാ.ജോസഫ് എടാട്ട് സൂചിപ്പിച്ചു. “ദൈവത്തിനെ ആരാധിക്കുവാനും, സ്തുതിക്കുവാനും നന്ദി പറയുവാനും മറക്കാത്തവർ ആല്മീയ സന്തോഷവും അനുഗ്രഹങ്ങളും നേടും. ഓരോ വിജയങ്ങൾക്കും, നേട്ടങ്ങൾക്കും തങ്ങളുടെ കഴിവുകളിൽ ആശ്രയിക്കുന്നവർ പരാജയങ്ങളുടെയും നാശത്തിന്റെയും പടുകുഴിയിൽ തന്നെ പതിക്കും.” എന്നും ജോസഫച്ചൻ ഓർമ്മപ്പിച്ചു.

പരിശുദ്ധ അമ്മയുടെ മാതൃവണക്കമായി ജപമാല സമർപ്പിച്ചു കൊണ്ട് ആരംഭിച്ച കൺവെൻഷൻ തിരുക്കർമ്മങ്ങൾ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.

ബൈബിൾ കൺവെൻഷനോടനുബന്ധിച്ചു നടത്തിയ ആഘോഷമായ വിശുദ്ധ കുർബ്ബാനയിൽ മാർ ജോസഫ്സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു. നിരവധി വൈദികർ സഹകാർമികരായിരുന്നു.
കുർബ്ബാന മദ്ധ്യേ സന്ദേശം നൽകിയ പിതാവ് ” മാമോദീസ സ്വീകരിച്ചാൽ ക്രിസ്ത്യാനി ആയെന്ന മിഥ്യാ ബോദ്ധ്യം മാറ്റണമെന്നും, ക്രിസ്തുവിന്റെ അനുയായി ആയി  ദൈവത്തിന്റെ ശിഷ്യഗണത്തിലെ അംഗങ്ങളാണെന്നും മിഷനറികളാണെന്നുമുള്ള ബോദ്ധ്യത്തിൽ നാം ജീവിക്കണം. ജീവിതത്തിൽ മറ്റുള്ളവർക്ക് നമ്മിൽ ക്രിസ്തുവിനെ ദർശിക്കുവാൻ കഴിയുന്നില്ലെങ്കിൽ അത് പാപമാണ്. ക്രൈസ്തവ ജീവിതത്തിന്റെ അകലം തലച്ചോർ മുതൽ മനസ്സുവരെയാണ്. തലച്ചോർ ഉപയോഗിച്ച് സമാധാനം തേടുന്നവർ യഥാർത്ഥ സമാധാനവും സന്തോഷവും നേടുകയില്ല. അത് അഹന്തയും വ്യക്തിഭ്രമവുമാവും” എന്നും പിതാവ് കൂട്ടിക്കിച്ചേർത്തു.
 ബൈബിൾ കൺവെൻഷനിൽ തിരുവചനം പങ്കു വെച്ച ഫാ. ആൻറണി പറങ്കിമാലിൽ “ജീവിതത്തിലെ ഓരോ പരാജയങ്ങൾക്കും മറ്റുള്ളവരിൽ ഉത്തരവാദിത്വം കാണുവാൻ ശ്രമിക്കുന്നവർക്ക് ഒരിക്കലും അനുഗ്രഹത്തിന്റെ തുറവയും, സമാധാനവും ലഭിക്കുകയില്ല എന്ന് പറഞ്ഞു. വിദ്വേഷമോ,വെറുപ്പോ മനസ്സിൽ സൂക്ഷിക്കുന്ന ഒരാൾക്കും വിജയമോ ആല്മീയ സന്തോഷം നുകരുവാനോ ആവില്ല, മറിച്ച് മനസ്സിനെയും ശരീരത്തെയും അതു ക്യാൻസർ പോലെ കാർന്നു തിന്നും. കഠിനമായ പ്രിതിസന്ധികളിൽ ദൈവത്തിൽ ആനന്ദിക്കുവാൻ കഴിയുന്നവർ ജീവിതത്തിൽ ഉന്നതമായ വിജയം കൊയ്യും”എന്നും പറങ്കിമാലിൽ അച്ചൻ കൂട്ടിച്ചേർത്തു.
കുട്ടികൾക്കും യുവജനങ്ങൾക്കുമായി ഡിവൈൻ ടീം നയിച്ച പ്രത്യേക ശുശ്രുഷകൾ  ആല്മീയോർജ്ജം പകരുന്നതും അനുഗ്രഹദായകവുമായി. ഗാന ശുശ്രുഷകൾക്കു ആന്റണി ഫെർണാണ്ടസ്,ഷിജു ടീം നേതൃത്വം നൽകി.
തിരുവചന ശുശ്രുഷകളുടെ സമാപനത്തിൽ നടന്ന ആരാധനയും ദിവ്യകാരുണ്യ എഴുന്നള്ളിപ്പും ആല്മീയ സാന്ദ്രത പകരുകയും കൃപാവരങ്ങളുടെയും അനുഗ്രഹങ്ങളുടെയും വൻ അഭിഷേകവുമായി.
ഫാ.സോജി ഓലിക്കൽ, ഫാ.സെബാസ്റ്റ്യൻ ചാമക്കാല, ഫാ. ഹാൻസ് പുതുകുളങ്ങര, ഫാ.ജോസ് അന്ത്യാംകുളം, ഫാ.സാജു പിണക്കാട്ട് ഡീക്കൻ ജോയ്‌സ് പള്ളിക്കമ്യാലിൽ എന്നിവർ ശുശ്രുഷകളിൽ പങ്കു ചേർന്നു. ഫാ.ടോമി എടാട്ട് ഏവർക്കും ഹൃദ്യമായ കൃതജ്ഞത രേഖപ്പെടുത്തി.

ഫാ.ജോസ് അന്ത്യാംകുളം, ജോസ് ഉലഹന്നാൻ, മാർട്ടിൻ ആന്റണി, അനിൽ ആൻ്റണി, ബാസ്ററ്യൻ, ജോമോൻ,ജീസൺ, ആൻ്റണി, ഡെൻസി, മാത്തച്ചൻ, കെവിൻ തുടങ്ങിയവർ   നേതൃത്വം നൽകിയ മൂന്നാമത് ലണ്ടൻ റീജണൽ ബൈബിൾ കൺവെൻഷനിൽ വിശ്വാസികൾ തിരുവചനങ്ങളിലൂടെ ആല്മീയ സാന്ത്വനവും, അനുഗ്രഹ സ്പർശവും, അഭിഷേകവുമായി ആല്മീയ സന്തോഷം നുകർന്നാണ് മടങ്ങിയത്.

പ്രെസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഔദ്യോഗിക ഉദ്ഘാടനത്തിൻറെയും രൂപതയുടെ പ്രഥമമെത്രാനായി മാർ ജോസഫ് സ്രാമ്പിക്കൽ അഭിഷിക്തനായതിന്റേയും മൂന്നാം വാർഷികം ഒക്ടോബര് 26 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3: 00 മണിക്ക് പ്രെസ്റ്റണിലുള്ള സെന്റ് അൽഫോൻസാ കത്തീഡ്രൽ ദേവാലയത്തിൽ നടക്കും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികനാകുന്ന ദിവ്യബലിയിൽ രൂപതയിലെ വൈദികരും സന്യാസി-സന്യാസിനികളും അല്മായ പ്രതിനിധികളും പങ്കെടുക്കും.
ഈ വർഷത്തെ രൂപതാവാർഷികത്തിൽ മറ്റു രണ്ടു സവിശേഷതകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്: കഴിഞ്ഞ ഞായറാഴ്ച വിശുദ്ധ പദവിയിലേക്കുയർത്തപ്പെട്ട വി. ജോൺ ഹെൻറി ന്യൂമാൻറെയും വി. മറിയം ത്രേസ്യായുടെയും വിശുദ്ധപദവി പ്രഖ്യാപനത്തിനുള്ള നന്ദിസൂചകമായും ഈ വര്ഷം ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ ആദ്യകുർബ്ബാന സ്വീകരിച്ച എല്ലാ കുട്ടികളുടെയും സമ്മേളനമായ ഏയ്ഞ്ചൽസ് മീറ്റും രൂപതാവാർഷികദിനത്തിൽ ഒരുമിച്ചു ആഘോഷിക്കപ്പെടും. വി. ജോൺ ഹെൻറി ന്യൂമാന്റെയും വി. മറിയം ത്രേസ്യായുടെയും പ്രാധാന്യം ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ പ്രധാനമാണെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു.

ഓരോ സ്ഥലത്തും വി. കുർബാനക്ക് നേതൃത്വം നൽകുന്ന വൈദികരും വേദപാഠ അധ്യാപകരും ഏയ്ഞ്ചൽസ് മീറ്റിനു കുട്ടികളെ കൊണ്ടുവരുന്നതിൽ ഉത്സാഹിക്കണമെന്നു മാർ സ്രാമ്പിക്കൽ ഓർമ്മിപ്പിച്ചു. വി. കുർബാനയിൽ പങ്കെടുക്കാൻ എത്തുന്ന വൈദികർ തങ്ങളുടെ തിരുവസ്ത്രം കൊണ്ടുവരണമെന്ന് വികാരി ജനറാളും വാർഷികആഘോഷങ്ങളുടെ ജനറൽ കോ ഓർഡിനേറ്ററുമായ വെരി റെവ. ഫാ. ജിനോ അരീക്കാട്ട് അറിയിച്ചു.

പ്രെസ്റ്റൺ സെന്റ് അൽഫോൻസാ കത്തീഡ്രൽ ദൈവാലയത്തിന്റെ അഡ്രസ്: St. Alphonsa Syro Malabar Cathedral, St Ignatius Squire, PR1 1TT, Preston.

ബെഡ്ഫോർഡ്: ബെഡ്ഫോർഡ് ക്രിസ്ത്യൻ കമ്മ്യുണിറ്റിയുടെ നേതൃത്വത്തിൽ ജപമാല മാസത്തിൽ മാതൃ വണക്കത്തിന്റെ ഭാഗമായി നടത്തിവരുന്ന പത്തു ദിവസത്തെ കൊന്ത നമസ്കാര സമാപനവും പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുന്നാളും സംയുക്തമായി ഒക്ടോബർ 26ന് ശനിയാഴ്ച ആഘോഷിക്കുന്നു.ബെഡ്ഫോർഡിലെ ഔർ ലേഡി കാത്തോലിക് ചർച്ചിൽ വെച്ചാണ് തിരുക്കർമ്മങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ഒക്ടോബർ 26ന് ശനിയാഴ്ച വൈകുന്നേരം 4:00 മണിക്ക് കൊന്ത നമസ്കാരത്തോടെ ശുശ്രുഷകൾ ആരംഭിക്കും. കൊന്ത നമസ്കാരത്തിന് ശേഷം വാഴ്‌വും, ആരാധനയും ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് ആഘോഷമായ തിരുന്നാൾ ദിവ്യ ബലി അർപ്പിക്കപ്പെടും. ബെഡ്ഫോർഡ് കുർബ്ബാന സെന്ററിന്റെ പ്രീസ്റ്റ് ഇൻ ചാർജ്ജ് ഫാ.സാജു മുല്ലശ്ശേരിൽ SDB മുഖ്യ കാർമികത്വം വഹിച്ചു തിരുന്നാൾ സന്ദേശം നൽകുന്നതാണ്.
പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുന്നാളിലും, കൊന്തനമസ്കാരത്തിലും മറ്റു തിരുക്കർമ്മങ്ങളിലും ഭക്തിപുരസ്സരം പങ്കു ചേർന്ന്, പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്തിൽ അനുഗ്രഹങ്ങളും കൃപകളും പ്രാപിക്കുവാൻ ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി തിരുന്നാൾ കമ്മിറ്റി അറിയിച്ചു.
തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് ശേഷം പാച്ചോർ നേർച്ച വിതരണം ചെയ്യും. സ്നേഹ വിരുന്നും ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് :
Sabichen Thoppil 07545 143061
Raju Thomas 07737 250611
Jessy Paul 07741 460612
Church address:
Our Lady Catholic Church
Kempston Road
Bedfod
MK42 8QD.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള റീജിയണുകളിൽ ഒന്നായ ബ്രിസ്റ്റോൾ കാർഡിഫ് റീജിയൻെറ മൂന്നാമത് ബൈബിൾ കൺവെൻഷൻ ഒക്ടോബർ 29 ന് ബ്രിസ്റ്റോളിലെ ഫെയർ ഫീൽഡ് ഹൈ സ്കൂളിൽ വച്ച് നടത്തപ്പെടുന്നു. പ്രശസ്ത ബൈബിൾ പ്രഘോഷകനും, ഡിവൈൻ റിട്രീറ്റിന്റെ ഡയറക്ടറുമായ ഫാ. ജോർജ് പനക്കൽ വി. സിയുടെയും രൂപത അധ്യക്ഷൻ മാർ. ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെയും രൂപതയിലുള്ള മറ്റു വൈദികരുടേയും കാർമികത്വത്തിൽ ആണ് ബൈബിൾ കൺവെൻഷൻ നടത്തപ്പെടുന്നത് .

ഒക്ടോബർ 29 ന് രാവിലെ 9 മണിക്ക് ആരംഭിച്ചു വൈകിട്ട് 5 മണിക്ക് അവസാനിക്കുന്ന പ്രാർത്ഥന ദിനത്തിൽ ജപമാല , പ്രൈസ് ആൻഡ് വർഷിപ് , വചന പ്രഘോഷണം , പരിശുദ്ധമായ ദിവ്യബലി , കുമ്പസാരം , ദിവ്യകാരുണ്യ ആരാധന എന്നിവ ഉണ്ടായിരിക്കും . ബഹുമാനപ്പെട്ട പനക്കലച്ചനോടൊപ്പം കെന്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിലെ മറ്റു ആത്മീയ ഗുരുക്കന്മാരായ ഫാ. ജോസഫ് എടാട്ട് , ഫാ. ആന്റണി പറങ്കിമാവിൽ , ഫാ. ജോജോ മരിപ്പാട്ടു , ഫാ. ജോസ് വള്ളിയിൽ എന്നിവരും വിവിധ ശുശ്രുഷകളിൽ പങ്കെടുക്കും .

ഫെയർ ഫീൽഡ് ഹൈ സ്കൂളിൽ തിരുവചനങ്ങൾക്കും, ദൈവ സ്തുതിപ്പുകൾക്കും, അത്ഭുത സാക്ഷ്യങ്ങൾക്കും ജപമാലമാസ ഭക്തിനിറവിൽ ആരവം ഉയരുമ്പോൾ ദൈവീക അനുഭവം നുകരുവാനും, അനുഗ്രഹങ്ങളും കൃപകളും പ്രാപിക്കുവാനും, ആല്മീയ നവീകരണത്തിന് അനുഗ്രഹദായകമാവുന്ന ശുശ്രുഷകളിലേക്ക് ഏവരെയും സസ്നേഹം ക്ഷണിച്ചുകൊള്ളുന്നതായി ബ്രി സ്റ്റോൾ കാർഡിഫ് റീജിയന്റെ ഡയറക്ടർ റെവ . ഫാ. പോൾ വെട്ടിക്കാട്ട് CSTയും മറ്റു വൈദികരും ആഹ്വാനം ചെയ്യുന്നു .

കൂടുതൽ വിവരങ്ങൾക്ക് :
ഫിലിപ്പ് കണ്ടോത്ത് (SMBCR Trustee ) – 07703063836
റോയ് സെബാസ്റ്റ്യൻ (SMBCR Joint Trustee) – 07862701046
സെബാസ്ററ്യൻ ലോനപ്പൻ (STSMCC Trustee ) – 07809294312
ഷാജി വർക്കി ( STSMCC Trustee) – 07532182639
Venue Address
Fairfield High school
Bristol BS 7 9 NL

ഷൈമോന്‍ തോട്ടുങ്കല്‍

നോര്‍വിച്ച് : ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ എട്ടു റീജിയനുകളിലായി നടത്തുന്ന ത്രിതീയ വാര്‍ഷിക ബൈബിള്‍ കണ്‍വെന്‍ഷന് കേംബ്രിഡ്ജ് റീജിയണിലെ നോര്‍വിച്ച് സെന്റ് ജോണ്‍ കത്തീഡ്രലില്‍ പ്രാര്‍ഥനാ നിര്‍ഭരമായ തുടക്കം . ലോകപ്രശസ്ത സുവിശേഷ പ്രഘോഷകനും ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്റ്ററുമായ റെവ. ഫാ. ജോര്‍ജ്ജ് പനക്കല്‍ വി സി യുട നേതൃത്വത്തില്‍ ,റെവ. ഫാ. ആന്റണി പറങ്കിമാലില്‍ വി .സി , റെവ. ഫാ. ജോസഫ് എടാട്ട് വി .സി .എന്നിവര്‍ നയിക്കുന്ന കണ്‍വെന്‍ഷന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു. ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കുന്നവര്‍ക്കു പ്രതിസന്ധികളില്‍ ദൈവത്തെ സമീപിക്കുവാന്‍ പ്രചോദനം ലഭിക്കുമെന്നും അവര്‍ക്ക് പ്രതിഫലം ദൈവം തന്നെയായിരിക്കുമെന്നും ഉദ്ഘാടന സന്ദേശത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു . ദൈവത്തിന്റെ വലിയ പ്രവര്‍ത്തി നമ്മിലും കുടുംബങ്ങളിലും സമൂഹത്തിലും ഉണ്ടാകുവാനാണ് നാം ഒരുമിച്ചു ചേര്‍ന്നിരിക്കുന്നത് ,കേള്‍ക്കുന്ന ഓരോ വചനവും വിശുദ്ധ കുര്‍ബാനയില്‍ യാഥാര്‍ഥ്യമാവുന്നു .നമ്മുടെ പ്രതിസന്ധികളില്‍ നാം ഒന്നാം സ്ഥാനം കൊടുക്കേണ്ടത് ഈശോയ്ക്കാണ് , ഈശോയുമായി ആത്മബന്ധം ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് പ്രതിസന്ധികളില്‍ ഈശോയെ വിളിച്ചപേക്ഷിക്കാന്‍ പറ്റുകയുള്ളൂ . എപ്പോഴും അവനോടൊപ്പം ആയിരിക്കുവാന്‍ വിളിക്കപ്പെട്ടവരാണ് ക്രിസ്ത്യാനികള്‍ . . അവനോടൊപ്പം മരിക്കാന്‍ തായ്യാറാകുമ്പോള്‍ ആണ് നാം യഥാര്‍ഥ ക്രിസ്ത്യാനിയാകുന്നത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു .രാവിലെ ഒന്‍പതു മണിക്ക് ജപമാല യോടെയാണ് ശുശ്രൂഷകള്‍ക്ക് തുടക്കമായത് , ഉത്ഘാടന സന്ദേശത്തിനു ശേഷം നടന്ന ശുശ്രൂഷകള്‍ക്ക് ഫാ, ജോര്‍ജ് പനക്കല്‍ , റെവ. ഫാ. ആന്റണി പറങ്കിമാലില്‍ വി .സി , റെവ. ഫാ. ജോസഫ് എടാട്ട് വി .സി . എന്നിവര്‍ നേതൃത്വം നല്‍കി .

ദൈവം നല്‍കുന്ന ദാനങ്ങള്‍ക്കു മുന്‍പില്‍ നമ്മള്‍ അള്‍ത്താര ഉണ്ടാക്കണം എന്ന് റെവ. ഫാ. ജോര്‍ജ് പനക്കല്‍ തന്റെ സുവിശേഷ പ്രഘോഷണത്തില്‍ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു .’മാനവരാശിയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഏക ഉത്തരം ഈശോയാണ് .ഈശോയുമായി ആഴമേറിയ ബന്ധമുണ്ടാകുവാന്‍ നമുക്ക് വിളി ലഭിച്ചിരിക്കുന്നു . നമ്മുടെ ജീവിതത്തിന്റെ കേന്ദ്ര സ്ഥാനത്തു യേശുവിനെ പ്രതിഷ്ഠിക്കുവാന്‍ പരിശുദ്ധാത്മാവ് നമ്മളെ സഹായിക്കുന്നു .അതുപോലെ നമ്മിലുള്ള ക്രിസ്തു സാന്നിധ്യത്തെ പൂര്‍ണ്ണമായി അനുഭവിച്ചറിയുന്‍ നമ്മെ സഹായിക്കുന്നത് വിശുദ്ധ കൂദാശകള്‍ ആണ് ,ഇത് നാം തിരിച്ചറിയണം . ഈ വിശുദ്ധ കൂദാശകള്‍ നമുക്ക് ലഭിച്ചിരിക്കുന്ന വലിയ ദാനങ്ങള്‍ ആണ് , വിശുദ്ധ കുര്‍ബാനയില്‍ കേന്ദ്രീകൃതമായ ഒരു ജീവിതമാണ് ഓരോ വിശ്വാസിയുടെയും ജീവിതത്തിന്റെ അടിസ്ഥാന ശില. നമ്മുടെ ഏറ്റവും നല്ല ഐഡന്റിറ്റിയും വിശുദ്ധ കുര്‍ബാനയാണ് .ദൈവം നല്‍കിയിരിക്കുന്ന ദാനങ്ങള്‍ക്കു മുന്‍പില്‍ നമ്മള്‍ അള്‍ത്താര ഉണ്ടാക്കണം . നമ്മുടെ ബന്ധങ്ങള്‍ക്ക് നടുവിലും അള്‍ത്താര വേണം .ദൈവം നല്‍കുന്ന എല്ലാ നന്മകളും അള്‍ത്താരയില്‍ വച്ച് വിശുദ്ധീകരിക്കണം . നാം ചെയ്യുന്ന ഓരോ പ്രവര്‍ത്തിയും ദൈവവേലയായി കരുതുക . ഓരോ പ്രവര്‍ത്തിക്കും ദൈവം പ്രതിഫലം നല്‍കും . അത് ജീവന്റെ പുസ്തകത്തില്‍ എഴുതി വച്ചിരിക്കുന്നു . വിജയം ഉറപ്പുള്ള ജീവിതമാണ് ക്രൈസ്തവ ജീവിതം . അദ്ദേഹം കൂട്ടിച്ചേര്‍ത്തു .കേംബ്രിഡ്ജ് റീജിയനില്‍ ശുശ്രുഷ ചെയ്യുന്ന വൈദികര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനോടൊപ്പം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു ഫാ. തോമസ് പാറക്കണ്ടത്തില്‍ സ്വാഗതം ആശംസിച്ചു. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രുഷ ഒരുക്കിയിരുന്നു. റീജിയണല്‍ ഡയറക്ടര്‍ റവ. ഫാ. ഫിലിപ്പ് പന്തമാക്കല്‍ നന്ദിയര്‍പ്പിച്ചു.

ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ എട്ടു റീജണുകളിലായി മാർ ജോസഫ് സ്രാമ്പിക്കൽ പിതാവും, പനക്കലച്ചനും വിൻസൻഷ്യൻ ടീമും സംയുക്തമായി നയിക്കുന്ന ബൈബിൾ കൺവെൻഷൻ നാളെ ലണ്ടനിൽ അനുഗ്രഹസാഗരം തീർക്കും.നാളെ വ്യാഴാഴ്ച ലണ്ടനിലെ റെയിൻഹാം ഏലുടെക് അക്കാദമിയിൽ നടത്തപ്പെടുന്ന ബൈബിൾ കൺവെൻഷനിൽ വെസ്റ്റ്മിൻസ്റ്റർ, ബ്രെൻഡ്‌വുഡ്, സൗത്താർക്ക്, നോർത്താംപ്ടൺ പരിധികളിലുള്ള എല്ലാ കുർബ്ബാന കേന്ദ്രങ്ങളിൽ നിന്നുമായി എത്തുന്ന ആയിരങ്ങൾക്ക് തിരുപ്പിറവിയിലേക്കുള്ള തങ്ങളുടെ തീർത്ഥ യാത്രയിൽ ആല്മീയ ഒരുക്കത്തിന് ലണ്ടനിലെ ശുശ്രുഷകൾ അനുഗ്രഹദായകമാവും.

മാർ സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിലും,നിരവധി വൈദികരുടെ സഹകാർമ്മികത്വത്തിലും അർപ്പിക്കുന്ന വിശുദ്ധ കുർബ്ബാനയിലും,ആല്മീയാനന്ദം വിതറുന്ന ഗാന ശുശ്രുഷയിലും പങ്കുചേരുവാനുമുള്ള അനുഗ്രഹീത അവസരവും ലഭിക്കുന്നതാണ്. ലണ്ടൻ റീജണൽ കൺവെൻഷനിൽ മാർ സ്രാമ്പിക്കൽ അനുഗ്രഹപ്രഭാഷണം നടത്തുന്നതുമാണ്.

കുട്ടികൾക്കും, യുവജനങ്ങൾക്കും പ്രത്യേക ശുശ്രുഷകൾ വിൻസൻഷ്യൻ വൈദികരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നതാണ്. രക്ഷകർത്താക്കൾ കുട്ടികളെ അവർക്കായി ഒരുക്കിയിരിക്കുന്ന ശുശ്രുഷാ വേദിയിലേക്ക് പാക്ക് ലഞ്ചുമായി എത്തിക്കുകയും സമാപനത്തിൽ കൂട്ടുകയും ചെയ്യേണ്ടതാണ്.

രാവിലെ 9:00 നു ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന കൺവെൻഷൻ ശുശ്രുഷകൾ വൈകുന്നേരം 5:00 മണിക്ക് സമാപിക്കും.

ലണ്ടനിലെ ബൈബിൾ കൺവെൻഷൻ ഉപവാസ ശുശ്രുഷയായി നടത്തപ്പെടുന്നതിനാൽ ഭക്ഷണം ആവശ്യം ഉള്ളവർ തങ്ങളുടെ കൈവശം പാക് ലഞ്ച് കരുതേണ്ടതാണ്.

കൺവെൻഷൻ സെന്ററിലേക്ക് വാഹനങ്ങളിൽഎത്തുന്നവർ തൊട്ടടുത്തുള്ള എം&ബി സ്പോർട്സ് ആൻഡ് സോഷ്യൽ ക്ലബ്ബിന്റെ കാർ പാർക്കിൽ കാറുകളും, കോച്ചുകളും പാർക്ക് ചെയ്യേണ്ടതാണ്.

ട്യൂബ് ട്രെയിനിൽ വരുന്നവർ അപ്‌മിൻസ്റ്റർ വഴിയുള്ള ഡിസ്ട്രിക്ട് ലൈനിലൂടെ വന്നു ഡെഗൻഹാം ഈസ്റ്റിൽ ഇറങ്ങേണ്ടതാണ്. ട്യൂബ് സ്റ്റേഷന് നേരെ എതിർവശത്ത്കാണുന്ന എലൂടെക് അക്കാദമി ഓഫ് ഡിസൈൻ ആൻഡ് എഞ്ചിനീയറിംഗിലെ സ്പോർട്സ് ഹാളിൽ വെച്ചാണ് കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്നും മൂന്നു മിനിറ്റു മാത്രം അകലത്തിലാണ് കൺവെൻഷൻ വേദി.

ചായയും ചൂടുവെള്ളവും കൺവെൻഷൻ വേദിയിൽ ലഭ്യമായിരിക്കും. വെള്ളക്കുപ്പികൾ ഹാളിന്റെ വിവിധ ഭാഗങ്ങളിൽ ക്രമീകരിക്കുന്നതാണ്. ഫസ്റ്റ് എയ്ഡ് സഹായവും ഒരുക്കിയിട്ടുണ്ട്.

തിരുവചനങ്ങളിലൂടെ വരദാനങ്ങളും,കൃപകളും ആല്മീയ സന്തോഷവും പ്രാപിക്കുവാൻ ഉദാത്തമായ ബൈബിൾ കൺവെൻഷനിലേക്കു ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി കൺവീനർ ഫാ.ജോസ് അന്ത്യാംകുളം, ഫാ.സെബാസ്റ്റ്യൻ ചാമക്കാല, ഫാ.ഹാൻസ് പുതിയകുളങ്ങര, ഫാ.സാജു പിണക്കാട്ട്, ഫാ.ടോമി എടാട്ട്, ഫാ.ജോഷി എന്നിവർ അറിയിച്ചു.

ബൈബിൾ കൺവെൻഷന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായും, മൂവായിരത്തോളം പേർക്ക് ബൈബിൾ കൺവെൻഷനിൽ പങ്കെടുക്കുവാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ജനറൽ കൺവീനറുമാരായ ജോസ് ഉലഹന്നാൻ, മാർട്ടിൻ മാത്യൂസ് എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ഫാ. ജോസ് അന്ത്യാംകുളം- 07472801507

കൺവെൻഷൻ വേദി: ELUTEC ACADEMY, Yew Tree Ave, Dagenham(E),RM10 7FN

കാർ പാർക്ക് : M &B Sports and Social Club RM7 0QX

ക്രിസ്റ്റി അരഞ്ഞാണി.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള റീജിയണുകളിൽ ഒന്നായ കോവൻട്രി റീജിയണിന്റെ മൂന്നാമത് ബൈബിൾ കൺവെൻഷൻ ഒക്ടോബർ 28ന് ബർമിങ്ഹാമിലെ ദ് ന്യൂ ബിൻഗ്ലെ ഹാളിൽ വച്ച് നടത്തപ്പെടുന്നു. പ്രശസ്ത ബൈബിൾ പ്രഘോഷകനും, ഡിവൈൻ റിട്രീറ്റിന്റെ ഡയറക്ടറുമായ ഫാ. ജോർജ് പനക്കൽ വി. സിയുടെയും രൂപത അധ്യക്ഷൻ മാർ. ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെയും രൂപതയിലുള്ള മറ്റു വൈദികരുടേയും കാർമികത്വത്തിൽ നടത്തപ്പെടുന്നു. ബൈബിൾ കൺവെൻഷനിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്തു കൊള്ളുന്നു.
പ്രശസ്ത ബൈബിൾ കൺവൻഷണറായ റീജിയണൽ കോഡിനേറ്റർ റവ. ഫാ. സെബാസ്റ്റ്യൻ നാമറ്റത്തിൽ അച്ഛന്റെയും, കൺവീനർ ആയ റവ. ഫാ. ടെറിൽ മുല്ലക്കര അച്ഛന്റെയും, ജോയ് മാത്യുവിന്റെയും നേതൃത്വത്തിൽ വിശാലമായ സജ്ജീകരണങ്ങളാണ് ഈ ആത്മീയ വിരുന്നിനായി ഒരുക്കിയിരിക്കുന്നത്.

അന്നേദിവസം രാവിലെ 9 മണിക്ക് കൊന്ത നമസ്കാരത്തോട് കൂടി ആരംഭിക്കുന്ന കൺവെൻഷൻ വൈകിട്ട് 5 മണിക്ക് അവസാനിക്കുന്നതാണ്. രാവിലെ 9. 30 മുതൽ ഉച്ചയ്ക്ക് 2. 30 വരെ വചന പ്രഘോഷണവും ആരാധനയും നടത്തപ്പെടുന്നു. തുടർന്ന് 2. 30ന് പരിശുദ്ധമായ ദിവ്യബലി ആരാധന നടത്തപ്പെടുന്നു.

കുട്ടികൾക്കായി തൽസമയം പ്രത്യേകം ക്ലാസ്സ് നടത്തപ്പെടുന്നു. അതുപോലെതന്നെ കുമ്പസാരത്തിനുള്ള സൗകര്യവും കൺവെൻഷനിൽ ഒരുക്കിയിരിക്കുന്നു.

വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ഹാൾ പരിസരത്ത് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിനുള്ള സൗകര്യവും ഹാളിൽ തന്നെ ഏർപ്പാടാക്കിയിരുന്നു. എത്തിച്ചേരേണ്ട വിലാസം:
THE NEW BINGLEY HALL
II HOCKLEY CIRCUS
HOCKLEY, BIRMINGHAM
B18 5 BE

 

 

RECENT POSTS
Copyright © . All rights reserved