സീറോമലബാര്‍ സഭ സെയിന്റ് മോനിക്ക മിഷന്റെ ആഭിമുഖ്യത്തില്‍ സോജി ഓലിക്കല്‍ അച്ചന്റെ നേതൃത്വത്തില്‍ ലണ്ടന്‍ റൈന്‍ഹാമില്‍ നോമ്പുകാല ഒരുക്ക ധ്യാനം മാര്‍ച്ച് ഒന്നു മുതല്‍ മൂന്നു വരെ നടത്തപ്പെടുന്നു. ഈ ധ്യാനത്തില്‍ ആദ്യാവസാനം പങ്കുകൊണ്ടു ദൈവാനുഗ്രഹവും പാപമോചനവും അന്തരീകസൗഖ്യവും രോഗശാന്തിയും പ്രാപിക്കാന്‍ ഏവരെയും ഈശോയില്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു .
സമയം : വെള്ളിയാഴ്ച 5 പിഎം- 10 പിഎം
ശനിയാഴ്ച 11 എഎം-5 പിഎം
ഞായറാഴ്ച 2 പിഎ9 പിഎം.
സ്‌നേഹപൂര്‍വം
Fr Jose Anthiamkulam
07472801507
Address:
Our lady of La Salette Church
1 Rainham Road
Rainham
RM13 8SR
Contact:
Shiju 07853345383
Jeethu 07886720385
ലണ്ടന്‍: സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത 2019-2020 യുവജന വര്‍ഷമായി ആഘോഷിക്കുമ്പോള്‍ വ്യത്യസ്തമായ കര്‍മ്മ മേഖലകളില്‍ ശ്രദ്ധേയമായ പദ്ധതികളുമായും, അതിനൊപ്പം ശക്തമായ സഭാ സ്‌നേഹത്തിന്റെ വക്താക്കളുമായും ലണ്ടനിലെ മോനിക്ക മിഷന്‍ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് യുണിറ്റ് ശ്രദ്ധയാകര്‍ഷിക്കുന്നു.
‘പാശ്ചാത്യ മണ്ണില്‍ സംസ്‌കാര സമന്വയത്തിന്റെ പേര് പറഞ്ഞു തങ്ങളുടെ ആരാധനാ ക്രമങ്ങളെ വെള്ള പൂശാന്‍ അനുവദിക്കരുതെന്നും, സീറോ മലബാര്‍ ആരാധനാക്രമത്തിന്റെ ആന്തരിക സൗന്ദര്യവും, അര്‍ത്ഥവും, പാരമ്പര്യ-പൈതൃകങ്ങളുടെ അന്തര്‍ലീനമായ സത്തും നഷ്ടപ്പെടുത്താതെ സഭ ഏതു സംസ്്കാരത്തിന്റെയും, ഭാഷയുടെയും വിശ്വാസത്തിന്റെയും നാട്ടിലും തങ്ങളുടെ തായ്വഴികളിലൂടെ തന്നെ മുന്നോട്ടു പോകണമെന്നും’ SMYM.
‘മലയാളി മക്കളെന്ന നിലയില്‍ നവ തലമുറ അഭിമാനം കൊള്ളുന്നുവെന്നും നമ്മുടെ ഭാഷയുടെയും നാടിന്റേതുമായ സംസ്‌കാരവും, സഭയുടെ നാമവുമാണ് ഈ നാട്ടില്‍ നമ്മള്‍ക്കുണ്ടാക്കിത്തന്ന ഐഡന്റിറ്റിയും ശക്തിയുമെന്നും വിസ്മരിക്കുവാനാവില്ല.’
‘സീറോ സഭയുടെ പ്രവര്‍ത്തനങ്ങളില്‍ ശക്തമായ യുവജന പ്രാതിനിദ്ധ്യം ഉണ്ടാവേണ്ടത് അനിവാര്യമാണെന്നും ‘നാളെയുടെ ചക്രം ചലിപ്പിക്കേണ്ടവര്‍ ‘ ഇന്ന് പിന്‍ ബെഞ്ചില്‍ ഇരുത്തപ്പെടുന്ന അവസ്ഥാ വിശേഷം മാറ്റണമെന്നും’ അവര്‍ ചൂണ്ടിക്കാട്ടി.
‘ആരാധനാ ക്രമങ്ങളില്‍ പൂര്‍ണമായും സമന്വയിക്കുക’ എന്ന സുസ്ഥിരമായ അജണ്ട മാത്രമാണ് തങ്ങളുടെ മുന്നിലുള്ളതെന്നും’ SMYM പറയുന്നു. തങ്ങളുടെ പ്രഥമ മീറ്റിംഗില്‍ യുവജനങ്ങള്‍ തന്നെയാണ് ഇങ്ങനെയൊരു ചര്‍ച്ച ക്രമീകരിച്ചതും ആശയങ്ങള്‍ ശേഖരിച്ചതും.
വചനവേദിയിലും വിശുദ്ധബലി അര്‍പ്പണത്തിലും ശുശ്രൂഷകരായും, ഗായക സംഘമായും, യുവജനങ്ങള്‍ സ്വയം മുന്നോട്ടു വന്നത് ദൈവജനത്തിനു വേറിട്ട അനുഭവമായി. ആദ്യ മീറ്റിങ്ങിന് ശേഷമുള്ള മോനിക്ക മിഷന്റെ പ്രഥമ കുര്‍ബ്ബാനയില്‍ത്തന്നെ യുവജനങ്ങള്‍ തങ്ങളുടെ ശുശ്രുഷകള്‍ ആത്മീയ അനുഭവമാക്കി മാറ്റുന്നതില്‍ നിസ്തുല പങ്കാണ് വഹിച്ചത്. സഭയുടെ നാഡീ സ്പന്ദനത്തില്‍ ആവേശമായും ഉണര്‍വ്വായും യുവജനങ്ങള്‍ തങ്ങളുടെ വരവറിയിച്ചപ്പോള്‍, ഇനിയുള്ള അവരുടെ പ്രവര്‍ത്തനങ്ങളിലേക്ക് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ഇടവക സമൂഹങ്ങള്‍.
വിശുദ്ധ കുര്‍ബ്ബാനക്കുശേഷം ജീവകാരുണ്യ നിധിക്കും, SMYM പ്രവര്‍ത്തന ഫണ്ടിനുമായി യുവജനങ്ങള്‍ തന്നെ തയ്യാറാക്കികൊണ്ടുവന്ന കേക്കുകള്‍ വില്‍പ്പനക്ക് വെച്ചപ്പോള്‍ മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും പൂര്‍ണ പിന്തുണയും പ്രോത്സാഹനവും ദൃശ്യമായിരുന്നു.
ആല്‍വിന്‍ ആന്റണിയുടെയും, അലീനാ ആന്റണിയുടെയും നേതൃത്വത്തിലാണ് SMYM സെന്റ് മോണിക്ക മിഷന്‍, റെയിന്‍ഹാം-ല്‍ പ്രവര്‍ത്തനം തുടങ്ങിയത്.
സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ് ജോസ് അന്ത്യാംകുളം അച്ചനും മതബോധന സ്‌കൂള്‍ ഹെഡ്ടീച്ചര്‍ ജെയ്മോനും ഇടവകാ സമൂഹവും യുവജനങ്ങളുടെ പ്രചോദനമായി ആവേശപൂര്‍വ്വം ഒപ്പമുണ്ടായിരുന്നു.
സെന്റ് മോനിക്ക മിഷന്‍ ഇന്‍ ചാര്‍ജ്ജ് ജോസ് അന്ത്യാംകുളം അച്ചനും, കമ്മറ്റിഅംഗങ്ങളും ഇടവകാംഗങ്ങളും യുവജനങ്ങളെ മുക്തകണ്ഡം പ്രശംസിക്കുകയും അവരുടെ എല്ലാ പ്രവര്‍ത്തങ്ങളും, സഭയുടെയും അതിലൂടെ സഭാമക്കളുടെയും ഉന്നമനത്തിന് കാരണമാകട്ടെ എന്നാശംസിക്കുകയും ചെയ്തു.
എന്‍ഫീല്‍ഡ്: ലണ്ടന്‍ സീറോ മലബാര്‍ റീജണിലെ കുര്‍ബ്ബാന സെന്ററായ എന്‍ഫീല്‍ഡില്‍ ജപമാല സമര്‍പ്പണവും, വിശുദ്ധ ബലിയും, ആരാധനയും മാര്‍ച്ച് 2 നു ശനിയാഴ്ച നടത്തപ്പെടുന്നു. തിരുക്കര്‍മ്മങ്ങളുടെ സമാപനമായി പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം ഏന്തിക്കൊണ്ട് കത്തിച്ച മെഴുതിരിയുമായി ലുത്തീനിയ ആലപിച്ചു കൊണ്ടുള്ള ജപമാല റാലിയും ഉണ്ടായിരിക്കുന്നതാണ്. സമാപന ആശീര്‍വാദത്തോടെ തിരുക്കര്‍മ്മങ്ങള്‍ സമാപിക്കും.
എന്‍ഫീല്‍ഡിലെ ഔര്‍ ലേഡി ഓഫ് വാല്‍സിങ്ങാം ദേവാലയത്തില്‍ വെച്ചാണ് കുര്‍ബ്ബാനയും പ്രത്യേക മരിയന്‍ ശുശ്രുഷകളും ക്രമീകരിച്ചിരിക്കുന്നത്. തിരുക്കര്‍മ്മങ്ങള്‍ക്ക് പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ് ഫാ.ജോസ് അന്ത്യാംകുളം നേതൃത്വം വഹിക്കും.
മാര്‍ച്ച് 2 നു ശനിയാഴ്ച വൈകുന്നേരം 6:00 മണിക്ക് പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നതാണ്. എല്ലാ മാസാദ്യ ശനിയാഴ്ചകളിലാണ് എന്‍ഫീല്‍ഡ് പള്ളിയില്‍ വെച്ച് തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെടുന്നത്.
പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്തില്‍ വിശുദ്ധബലിയിലും ദിവ്യകാരുണ്യ സമക്ഷവും വ്യക്തിപരമായും, കുടുംബപരമായും ഉള്ള ആവശ്യകതകള്‍ സമര്‍പ്പിക്കുന്നതിനും, അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനും ഏവരെയും സസ്‌നേഹം ക്ഷണിക്കുന്നതായി ജോസച്ചനും, കമ്മിറ്റി ഭാരവാഹികളും അറിയിച്ചു.
പള്ളിയുടെ വിലാസം:
Our Lady Of Walsingham Church,
Holtswhites Hill,
EN2 8HG, Enfield
വാല്‍താംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ (ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) ഫെബ്രുവരി മാസം 27-ാം തീയതി ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.
തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.
6.30pm പരിശുദ്ധ ജപമാല, 7:00pm ആഘോഷമായ വി.കുര്‍ബ്ബാന, തുടര്‍ന്ന് നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധന.
തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷന്റെ പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു.
പള്ളിയുടെ വിലാസം:
Our Lady and St.George Church,
132 Shernhall Street,
Walthamstow, E17. 9HU
ടോം ജോസ് തടിയംപാട്
ക്‌നാനായ സമൂദായ സംരക്ഷണസമിതിയുടെ യു.കെയിലെ ആദ്യ സമ്മേളനം ബെര്‍മിംങ്ങാഹാമിലെ യു.കെ.കെ.സി.എ ആസ്ഥാന മന്ദിരത്തില്‍ നടന്നു. യു.കെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി മുന്നൂറോളം പ്രതിനിധികളാണ് പരിപാടിയില്‍ പങ്കെടുത്തത്. രാവിലെ 11 മണിക്ക് ആരംഭിച്ച പൊതുയോഗത്തിന് ജോയ് പുളിക്കല്‍ സ്വാഗതം ആശംസിച്ചു, യഹൂദ പാരമ്പര്യത്തിന്റെ ഭാഗമായ മെനോറ വിളക്കില്‍ തിരിതെളിച്ചുകൊണ്ടാണ് പരിപാടികള്‍ക്കു തുടക്കംകുറിച്ചത്. പിന്നിട് ക്‌നാനായ സമൂഹത്തിന്റെ അടിസ്ഥാന ശിലയായ സ്വവംശ വിവാഹനിഷ്ട്‌യെ ബലപ്പെടുത്തുന്ന ബൈബിള്‍ വാക്യങ്ങള്‍ വായിച്ചു.
ജോണി കുന്നശ്ശേരി രചിച്ച സ്വാഗത ഗാനം ആലപിച്ചു. തുടര്‍ന്ന് എല്ലാവരും കൈയിലേന്തിയ തിരിതെളിച്ചു സമുദായത്തെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചൊല്ലി. ജോണ്‍ തമാടം അധ്യക്ഷനായിരുന്നു. നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്ന തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റര്‍ സ്റ്റഡിസിലെ ശാസ്ത്രജ്ഞന്‍ ഡോക്ടര്‍ സനല്‍ ജോര്‍ജ് A D 345ല്‍ ഇന്നത്തെ ടര്‍ക്കിയുടെ ഭാഗത്ത് നിന്നും കേരളത്തിലേക്ക് ആരംഭിച്ച ക്‌നാനായ കുടിയേറ്റ ചരിത്രവും അന്നത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളും ഭൂമിശാസ്ത്രമായ വിശദീകരങ്ങളും നന്നായി വിശദീകരിച്ചു. ഡോക്ടര്‍ സനല്‍ ജോര്‍ജിന്റെ ക്ലാസ്സ് വളരെയധികം ചരിത്ര പ്രാധാന്യം നിറഞ്ഞു നില്‍ക്കുന്നതും പുതിയ അറിവുകള്‍ പകര്‍ന്നു നല്‍കുന്നതും ആയിരുന്നു.
പിന്നീട് കേരളത്തില്‍ നിന്നും എത്തിയ കേരള ക്‌നാനായ കാത്തോലിക് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് മോന്‍സി കുടിലില്‍ സമൂദായം ഇന്നു നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് വിശദമായി പ്രതിപാദിച്ചു ഞങ്ങള്‍ സഭക്കും സമൂദായത്തിനും എതിരല്ലയെന്നും അവരെ നേര്‍ രേഖയില്‍ നടത്താന്‍ മാത്രമാണ് ശ്രമിക്കുന്നതെന്നും ഉറപ്പിച്ചു പറഞ്ഞു. പക്ഷെ നിലവിലുള്ള സഭ നേതൃത്വം സമൂദായത്തിന്റെ കുഴി തോണ്ടി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത് അത് ഞങ്ങള്‍ കൈയും കെട്ടി നോക്കിയിരിക്കില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചു.
KSSS ശ്രമിക്കുന്നത് ലോകം മുഴുവന്‍ ഉള്ള ക്‌നാനായക്കാരുടെ മുകളില്‍ കോട്ടയം മെത്രാന് അചപാലന അധികാരം ലഭിക്കുന്നതിനും. ക്‌നാനായ സമൂഹത്തിന്റെ നിലനില്‍പ്പിനു ആധാരമായ എന്‍ഡോഗാമി നിലനിര്‍ത്തുന്നതിനും വേണ്ടിയാണെന്നും മോന്‍സി കുടിലില്‍ പറഞ്ഞു. യു.കെയിലെ സീറോ മലബാര്‍ സഭ ഇവിടുത്തെ ആളുകളെ ഭീഷണിപ്പെടുത്തി കൂടെ നിര്‍ത്താന്‍ വേണ്ടി ഉപയോഗിക്കുന്ന ലെറ്റര്‍ എന്ന ഉമ്മാക്കിയെ പറ്റിയും, സാമ്പത്തിക ഇടപാടുകള്‍ക്കായി രൂപപ്പെടുത്തുന്ന പുതിയ ബാങ്ക് അക്കൗണ്ടിനെ പറ്റിയും. അതുപോലെ ഇംഗ്ലീഷ് പള്ളിയില്‍ പോകുന്നവരുടെ കുട്ടികളുടെ കൂതാശകള്‍ നാട്ടില്‍ നടത്തികൊടുക്കില്ല എന്ന ഭീഷണിയെപറ്റിയും ആളുകള്‍ ആശങ്ക ഉയര്‍ത്തി.
യു.കെയില്‍ പുതിയതായി രൂപംകൊണ്ട ക്‌നാനായ മിഷനുകളെ പറ്റി അവിടെ കൂടിയ മിക്കവാറും ആളുകള്‍ക്കുള്ള ആശങ്ക പങ്കുവെയ്ക്കുകയുണ്ടായി. പരിപാടികള്‍ വളരെ ചിട്ടയോടെയാണ് ക്രമീകരിച്ചിരുന്നത് എല്ലാവര്‍ക്കും ഭക്ഷണവും ക്രമീകരിച്ചിരുന്നു. സമ്മേളനത്തില്‍ സ്ത്രികളുടെ സാന്നിധ്യം കൂടുതല്‍ ശ്രദ്ധേയമായി വൈകുന്നേരം 6 മണിയോടുകൂടിയാണ് പരിപാടികള്‍ അവസാനിച്ചത് ജിമ്മി ചെറിയാന്‍ യോഗത്തിന് നന്ദി പറഞ്ഞു.
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ കീഴിലുള്ള മരിയന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ റിട്രീറ്റ് മാര്‍ച്ച് 2ന് നടത്തപ്പെടുന്നു. മരിയന്‍ മിനിസ്ട്രി സ്പിരിച്വല്‍ ഡയറക്ടര്‍ ബഹുമാനപ്പെട്ട ടോമി എടാട്ട് അച്ചനും, ചാപ്ലിന്‍ ഫാ. ബിനോയ് നിലയാറ്റിങ്കലിനുമൊപ്പം ബ്രദര്‍ തോമസ് ജോര്‍ജും(ബഹറിന്‍) മരിയന്‍ മിനിസ്ട്രി ടീമും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. രാവിലെ 9ന് ആരംഭിച്ച് ദിവ്യബലി, പ്രെയ്‌സ് ആന്‍ഡ് വര്‍ഷിപ്പ്, വചന പ്രഘോഷണം, ആരാധന എന്നിവയോടെ വൈകുന്നേരം 3 മണിക്ക് എല്ലാ ശുശ്രൂഷകളും സമാപിക്കുന്നതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് മരിയന്‍ മിനിസ്ട്രി യു.കെ ഡയറക്ടറും ചീഫ് കോ-ഓര്‍ഡിനേറ്ററുമായ ബ്രദര്‍ ചെറിയാന്‍ സാമുവേലിനേയോ (07460499931) MrS. ജിജി രാജനേയോ (07865080689) ബന്ധപ്പെടുക.
ബെര്‍മിംങ്ഹാം: ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി വ്യക്തിഗതമായും വിവിധ മിനിസ്ട്രികള്‍ വഴിയായും പ്രവര്‍ത്തിക്കുകയും അതിനായി സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുകയും ചെയ്യുന്ന ആളുകളെ കണ്ടെത്തി അവരെ നേരിട്ട് സഹായിക്കുകയെന്ന ലക്ഷ്യവുമായി യു.കെയില്‍ നിന്നും ഏതാനും വര്‍ഷങ്ങളായി പ്രത്യേക ചാരിറ്റബിള്‍ ട്രസ്റ്റ് ആയി പ്രവര്‍ത്തിക്കുന്ന ‘ മിസ്പാ ഫൗണ്ടേഷന്‍ ‘ നാളെ ബെര്‍മിംങ്ഹാമില്‍ ഒത്തുചേരുന്നു.
പരിശുദ്ധാത്മ പ്രേരണയാല്‍, മിസ്പയെ നാളിതുവരെയായി സാമ്പത്തികമായി സഹായിക്കുകകും ഇനിയും അതിന് താല്‍പര്യപ്പെടുന്നവരെയും ട്രസ്റ്റ് അംഗങ്ങള്‍ ഈ ഏകദിന ആത്മീയ ശുശ്രൂഷാസംഗമത്തിലേക്ക് യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു.
സെഹിയോന്‍ യു.കെ ഡയറക്ടര്‍ റവ.ഫാ.സോജി ഓലിക്കല്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. വി.കുര്‍ബാന, ആരാധന, വചന പ്രഘോഷണം എന്നിവയുണ്ടായിരിക്കും.
ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ വിവിധ മേഖലകളില്‍ ദൈവിക ശുശ്രൂഷചെയ്യുന്ന നിരവധിപേരെ മിസ്പാ ഫൗണ്ടേഷന്‍ സാമ്പത്തികമായി സഹായിച്ചുകൊണ്ടിരിക്കുന്നു.
നാളെ 24/02/19 ഞായറാഴ്ച രാവിലെ 9 മുതല്‍ 4 വരെയാണ് പരിപാടികള്‍. ഉച്ചഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.
വിലാസം
ST.JERARD CATHOLIC CHURCH
2 RENFREW SQUARE.
BIRMINGHAM.
B35 6JT.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫ്രാന്‍സിസ് സേവ്യര്‍-07402 080850
സീറോ മലബാര്‍ സഭാ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ലണ്ടന്‍ റീജിയനിലുള്ള സെന്റ് മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മഷനിലും സെന്റ് മോനിക്ക മിഷനിലും വലിയ നോമ്പ് കാലത്തെ വാര്‍ഷിക ധ്യാനം മാര്‍ച്ചില്‍ നടപ്പെടുന്നു. സെ.മോനിക്ക മിഷനില്‍ 2019 മാര്‍ച്ച് 1, 2, 3 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന ധ്യാനശുശ്രൂഷകള്‍ പ്രശക്ത വചന പ്രഘോഷകനും യു.കെയുടെ നവസുവിശേഷ വല്‍ക്കരണത്തില്‍ നിസ്തുല സേവനം നടത്തുന്ന സെഹിയോന്‍ മിനിസ്ട്രീസ് യു.കെയുടെ ഡയക്ടറുമായ ബഹുമാനപ്പെട്ട സോജി ഓലിക്കല്‍ അച്ചന്‍ നേതൃത്വം നല്‍കുന്നതാണ്.
മിഷന്റെ ശുശ്രുകകള്‍ നടക്കുന്ന ഔവര്‍ ലേഡി ഒഫ് ലാസലെറ്റെ ചര്‍ച്ച്, റെയിന്‍ഹാം, RM13 8SR ആയിരിക്കും ധ്യാനം നടക്കുന്നത്. സെന്റ് മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മഷനില്‍ മാര്‍ച്ച് 8,9,10, വെള്ളി,ശനി, ഞായര്‍ തീയതികളില്‍
വല്‍ത്താംസ്റ്റോയിലെ ഔവര്‍ ലേഡി & സെ.ജോര്‍ജ്ജ് പള്ളിയില്‍ വച്ച് നടക്കുന്ന ധ്യാന ശുശ്രൂഷകള്‍ പ്രശസ്ത വചന പ്രഘോഷകനായ റവ.ഡോ. ആന്റണി ചുണ്ടെലിക്കാട്ട് നേതൃത്വം നല്‍കുന്നു.
രണ്ട് മിഷനിലെയും ധ്യാനങ്ങളുടെ സമയം :-
വെള്ളി: 5:00 PM 9:00PM.
ശനി: 11:00 AM 5.00 PM
ഞായര്‍: – 2.00 PM 9:00 PM.
വിലിയ നോയമ്പിലെ ഈ ധ്യാന ശുശ്രൂഷകളില്‍ പങ്കെടുത്ത് മാനസാന്തരത്തിനും അതിലൂടെ ആത്മീയവും ഭൗതീകവും ശാരീരികവുമായ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനും എല്ലാവരേയും ഒത്തിരി സേനഹത്തോടെ സ്വാഗതം ചെയ്യുന്നതായി മിഷനുകളുടെ പ്രീസ്റ്റ് ഇന്‍ചാര്‍ജായ ഫാ. ജോസ് അന്ത്യാകുളം MCBS അറിയിച്ചു.
ഫാ. ബിജു കുന്നയ്ക്കാട്ട് P. R. O.
കവെന്‍ട്രി: യൂകെയിലെ ദേശീയ നിയമങ്ങള്‍ക്കനുസൃതമായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ വിശ്വാസപരിശീലനം ഒരുക്കുന്നതിനുള്ള സേഫ് ഗാര്‍ഡിങ് മിനിസ്ട്രിയുടെ ആദ്യ സമ്മേളനം കവെന്‍ട്രിയിലെ സാള്‍ട് ലി ചര്‍ച്ചില്‍ വച്ച് നടന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. രൂപതയുടെ ഔദ്യോഗിക സമ്മേളനങ്ങളില്‍ കുട്ടികള്‍ക്കും സവിശേഷ ശ്രദ്ധ ആവശ്യമുള്ള മുതിര്‍ന്നവര്‍ക്കും നിയമപരമായ പരിരക്ഷ ഉറപ്പുവരുത്തുക എന്നതാണ് കമ്മീഷന്റെ ലക്ഷ്യം. കഴിഞ്ഞ വര്ഷം നവംബറിലാണ് സേഫ് ഗാര്‍ഡിങ് കമ്മീഷന്‍ സ്ഥാപിച്ചുകൊണ്ട് രൂപതാധ്യക്ഷന്‍ ഉത്തരവിറക്കിയത്.
സമ്മേളനത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. മിനി നെല്‍സണ്‍ (നോറിച്), രൂപത സേഫ് ഗാര്‍ഡിങ് കോ ഓര്‍ഡിനേറ്റര്‍ ലിജോ രെഞ്ചി (പോര്‍ട്‌സ്മൗത്), കമ്മീഷന്‍ അംഗങ്ങളായ ടോമി സെബാസ്റ്റ്യന്‍ (ചെംസ്‌ഫോര്‍ഡ്), ഡോ. മാത്യു ജോസഫ് (സാള്‍ട് ലി), ആന്‍സി ജോണ്‍സന്‍ (കവെന്‍ട്രി), പോള്‍ ആന്റണി (ഓക്‌സ്‌ഫോര്‍ഡ്), ഡോ. ഷിബു വെളുത്തപ്പിള്ളി (ബ്ലാക്ക്ബേണ്‍), ജസ്റ്റിന്‍ ചാണ്ടി (റെഡ് ഹില്‍ ), ജിന്‍സി ജോര്‍ജ് (ന്യൂപോര്‍ട്ട്), ബിന്ദു ജോബി (അബര്‍ദ്ദീന്‍), റെവ. ഫാ. ജോയി വയലില്‍ ഇടഠ (കാറ്റിക്കിസം കമ്മീഷന്‍ ചെയര്‍മാന്‍), റെവ. ഫാ. ജോര്‍ജ് ചേലക്കല്‍ (വൈദിക പ്രതിനിധി), റെവ. ഡോ. വര്‍ഗീസ് പുത്തന്‍പുരക്കല്‍ (യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍), റെവ. സി. സുഷ നരിയന്‍കുന്നേല്‍ (സന്യസ്ത പ്രതിനിധി) എന്നിവര്‍ സംബന്ധിച്ചു.
സമ്മേളനത്തില്‍, രൂപതയുടെ ഇപ്പോഴുള്ള സേഫ് ഗാര്‍ഡിങ് സംവിധാനത്തെക്കുറിച്ചും നാഷണല്‍ കാത്തോലിക് സേഫ് ഗാര്‍ഡിങ് കമ്മീഷന്റെ (NCSC) പോളിസികളും നിര്‍ദ്ദേശങ്ങളും നടപ്പാക്കുന്നതിന്റെ സാധ്യതകളെക്കുറിച്ചും ചര്‍ച്ചകള്‍ നടത്തുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു. രൂപതയുടെ ഡിസ്‌ക്ലോഷര്‍ ആന്‍ഡ് ബാറിങ്ങ് സര്‍വീസ് (DBS) ചുമതലകള്‍ ശ്രീ. ലിജോ രെഞ്ചി, ശ്രീ. ജസ്റ്റിന്‍ ചാണ്ടി എന്നിവര്‍ക്കും രൂപതാതലത്തിലുള്ള സേഫ് ഗാര്‍ഡിങ് ട്രെയിനിംഗ് ചുമതല ശ്രീ. ടോമി സെബാസ്റ്റ്യനും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നല്‍കി.
രൂപത സേഫ് ഗാര്‍ഡിങ് കമ്മീഷന്റെ നേതൃത്വത്തില്‍, രൂപതയിലെ എല്ലാ ഇടവക, മിഷന്‍, വി. കുര്‍ബാന കേന്ദ്രങ്ങളിലും സേഫ് ഗാര്‍ഡിങ് ടീമുകള്‍ രൂപീകരിക്കും. രൂപത സേഫ് ഗാര്‍ഡിങ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കു എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു.
ഫാ. ബിജു കുന്നയ്ക്കാട്ട് P.R.O
റാംസ്ഗേറ്റ്/കെന്റ്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ ഇടവക/മിഷന്‍/വി. കുര്‍ബാന കേന്ദ്രങ്ങളില്‍ ശുശ്രുഷ ചെയ്യുന്ന കൈക്കാരന്‍മാര്‍, കാറ്റിക്കിസം ഹെഡ് ടീച്ചേര്‍സ് എന്നിവര്‍ക്കായുള്ള മൂന്നു ദിവസത്തെ വാര്‍ഷിക ധ്യാനം ഇന്നാരംഭിക്കും. കെന്റിലുള്ള റാംസ്ഗേറ്റ്, ഡിവൈന്‍ ധ്യാനകേന്ദ്രത്തിലാണ് (St. Augustine’s Abbey, Ramsgate, Kent, CT11 9PA) ധ്യാനം നടക്കുന്നത്. ആഴമായ ആധ്യാത്മികതയില്‍ അടിയുറച്ച അല്‍മായ നേതൃത്വത്തെ വളര്‍ത്തിയെടുക്കാനും വിശ്വാസപരമായ കാര്യങ്ങളിലെ ബോധ്യങ്ങള്‍ ശക്തിപ്പെടുത്താനുമായാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്.
അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിന്റെ ഡിറക്ടറും പ്രീച്ചേഴ്‌സ് ഓഫ് ഡിവൈന്‍ മേഴ്സി (PDM) സഹസ്ഥാപകനും പ്രശസ്ത ധ്യാനഗുരുവുമായ റെവ. ഫാ. ബിനോയി കരിമരുതുംകലും അഭിഷേകാഗ്നി സിസ്റ്റേഴ്‌സ് ഓഫ് ജീസസ് ആന്‍ഡ് മേരി സഭാസ്ഥാപക റെവ. സി. എയ്മി ASJM ഉം ആണ് ധ്യാനം നയിക്കുന്നത്. ഇന്ന് വൈകിട്ട് നാല് മണിക്ക് ആരംഭിക്കുന്ന ധ്യാനം 24 ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് സമാപിക്കും.
രൂപതയിലെ എല്ലാ ഇടവക/മിഷന്‍/വി. കുര്‍ബാന കേന്ദ്രങ്ങളിലെയും കൈക്കാരന്‍മാരും പ്രധാന മതാധ്യാപകരും ഈ ധ്യാനത്തില്‍ സംബന്ധിക്കണമെന്നും എല്ലാ വിശ്വാസികളും ഇതിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കണമെന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു.