back to homepage

Spiritual

യുവജനങ്ങള്‍ക്ക്‌ നൂതന പദ്ധതികളുമായി ബ്രിസ്റ്റോള്‍ സീറോ മലബാര്‍ ചര്‍ച്ച്, ലൈഫ് ലൈന്‍ ഉദ്ഘാടനം ശനിയാഴ്ച

ബ്രിസ്റ്റോള്‍ : സഭയ്ക്കും രാഷ്ട്രത്തിനും അടിത്തറയാകേണ്ട യുവജനതയുടെ സര്‍വതോന്മുഖമായ വളര്‍ച്ചയുടെ ഉത്തരവാദിത്വം തികച്ചും പക്വതയോടുകൂടി ഏറ്റെടുക്കുകയാണ് ബ്രിസ്റ്റൊളിലെ സീറോ മലബാര്‍ ചാപ്ല്യന്‍ ഫാദര്‍ പോള്‍ വെട്ടിക്കാട്ടും യൂത്ത് കോര്‍ഡിനേഷന്‍ ടീമും. കലാലയങ്ങളിലും മറ്റു സാമൂഹ്യ മേഖലകളിലും വ്യത്യസ്ത സംസ്‌കാരങ്ങളിലുള്ളവരുമായുള്ള സംസര്‍ഗ്ഗം സ്വാഗതം ചെയ്യുന്നതോടൊപ്പം, നമ്മുടെ പാരമ്പര്യത്തിന്റെ നല്ല വശങ്ങള്‍ കൈമോശം വരാതെ സംരക്ഷിക്കുന്നതില്‍ മുതിര്‍ന്ന സമൂഹത്തിനുള്ള കടമയും സീറോ മലബാര്‍ പള്ളി നേതൃത്വം ഒര്‍മ്മപ്പിക്കുന്നു.

Read More

മാഞ്ചസ്റ്ററിലെ നോമ്പുകാല നവീകരണ ധ്യാനം ഭക്തിസാന്ദ്രമായി

മാഞ്ചസ്റ്റര്‍: വചനപ്രഘോഷകനായ ഫാ.ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ നയിച്ച ത്രിദിന നോമ്പുകാല ധ്യാനം മാഞ്ചസ്റ്ററില്‍ ഭക്തിസാന്ദ്രമായി. സ്വതസിദ്ധമായ ശൈലിയില്‍ കഥകളിലൂടെയും അനുഭവസാക്ഷ്യങ്ങളിലൂടെയും വിശ്വാസ മനസുകളില്‍ ദൈവിക കൃപകള്‍ നിറച്ച ധ്യാനത്തില്‍ മാഞ്ചസ്റ്ററിലും പരിസര പ്രദേശങ്ങല്‍ നിന്നുമായി ഒട്ടേറെ ആളുകള്‍ പങ്കെടുത്തു. ഓരോക്രിസ്ത്യാനിയും മറ്റുളളവര്‍ക്ക് വേണ്ടി മുറിവേല്‍ക്കാന്‍ തയാറായി നമ്മുടെ ജീവിതം ഒരു സാക്ഷ്യമായി മാറാനും ബാഹ്യമായ ആചാര അനുഷ്ഠാനങ്ങളില്‍ ഒതുങ്ങി നില്‍ക്കാതെ നിങ്ങളുടെ കുടുംബം കൊണ്ടും ജീവിതം കൊണ്ടും ദൈവത്തെ സാക്ഷ്യം വഹിക്കുന്നവരായിത്തീരുവാന്‍ ഫാ.ജിന്‍സണ്‍ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.

Read More

ബോള്‍ട്ടണ്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ഫാമിലി ഡേയും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും 20ന്

ബോള്‍ട്ടണ്‍: ബോള്‍ട്ടണ്‍ സീറോമലബാര്‍ കമ്യൂണിറ്റിയുടെ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും ഫാമിലി ഡേയും അടുത്ത ശനിയാഴ്ച നടക്കും. രാവിലെ ഒമ്പതിന് ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ സാല്‍ഫോര്‍ഡ് രൂപതാ സീറോമലബാര്‍ ചാപ്ലയിന്‍ ഫാ.തോമസ് തൈക്കൂട്ടത്തിലിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടെ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് പാരിഷ് ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ ഫാ.തോമസ് തൈക്കൂട്ടത്തില്‍ അധ്യക്ഷത വഹിക്കും. ഇടവകവികാരി മോണ്‍.ജോണ്‍ ഡെയില്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കും.

Read More

വര്‍ണാഭമായ ദര്‍ശന തിരുനാള്‍

ഡെറി സെന്റ് മേരീസ് ഇടവകയിലെ പരിശുദ്ധ കന്യാമറിയത്തിന്റെ ശുദ്ധീകരണത്തിന്റെയും ഉണ്ണിയേശുവിന്റെ ദേവാലയ സമര്‍പ്പണത്തിന്റെയും അനുസ്മരണാര്‍ത്ഥം ആണ്ട് തോറും നടത്തി വരുന്ന ദര്‍ശന തിരുനാള്‍, നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ നാനാഭാഗങ്ങളില്‍ നിന്നുളള വിശ്വാസികളുടെ നിറസാനിധ്യം കൊണ്ട് വര്‍ണാഭമായി. അയര്‍ലന്‍ഡില്‍ നിന്നുളള ഫ.സിജു തുരുത്തിയിലിന്റെ കാര്‍മികത്വത്തില്‍ നടന്ന ആഘോഷമായ ദിവ്യബലിയില്‍ മോണ്‍ ആന്റണി പെരുമായറും ഇടവക വികാരി ഫാ.ജോസഫ് കറുകയിലും സഹകാര്‍മികത്വം വഹിച്ചു. വിശ്വമാതാ കമ്യൂണിക്കേഷന്‍സ് ഒരുക്കിയ ചെറു കലാസദ്യ ആഘോഷത്തിന് മാറ്റുകൂട്ടി.

Read More

മാഞ്ചസ്റ്ററില്‍ നോമ്പുകാല നവീകരണ ധ്യാനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം; ഇന്ന് രാവിലെ പതിനൊന്ന് മുതലും നാളെ രാവിലെ പന്ത്രണ്ട് മുതലും ധ്യാനം ആരംഭിക്കും

മാഞ്ചസ്റ്റര്‍: വചനപ്രഘോഷകനും ധ്യാനഗുരുവുമായ ഫാ.ജിന്‍സണ്‍ മുട്ടത്ത് കുന്നേല്‍ നയിക്കുന്ന നോമ്പുകാല നവീകരണ ധ്യാനത്തിന് മാഞ്ചസ്റ്ററില്‍ ഭക്തിനിര്‍ഭരമായ തുടക്കം. ഇന്നലെ വൈകുന്നേരം അഞ്ചിന് കുരിശിന്റെ വഴിയെ തുടര്‍ന്ന് നടന്ന ദിവ്യബലിയോടെയാണ് മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ധ്യാനത്തിന് തുടക്കമായത്. വിഥിന്‍ഷാ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നടന്ന് വരുന്ന ധ്യാനത്തില്‍ മാഞ്ചസ്റ്ററിലും പരിസര പ്രദേശങ്ങളില്‍ നിന്നും ഒട്ടേറെ വിശ്വാസികള്‍ പങ്കെടുത്ത് വരുന്നു. കപ്പൂച്ചിന്‍ സഭാംഗമായ ഫാ.ജിന്‍സണ്‍ മുട്ടത്ത് കുന്നേല്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കഥകളിലൂടെയും അനുഭവ സാക്ഷ്യങ്ങളിലൂടെയും വിശ്വാസ ഹൃദയങ്ങളില്‍ ദൈവ കൃപ നിറയ്ക്കുന്നു.

Read More

രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ സമാപിക്കും

രാജപുരം: 9 ാമത് രാജപുരം ബൈബിള്‍ കണ്‍വന്‍ഷന് നാളെ സമാപിക്കും. രാജപുരം ഹോളി ഫാമിലി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫെബ്രുവരി 14 ന് അവസാനിക്കത്തക്ക വിധത്തില്‍ ക്രമീകരിച്ചിരിക്കുന്ന ധ്യാനത്തിന് മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. മാത്യൂ ഇലവുങ്കലിന്റെ നേതൃത്വത്തിലുള്ള ഡിവൈന്‍ ടീമാണ് നേതൃത്വം നല്കുന്നത്.

Read More

ദശാബ്ദി നിറവിലേക്ക് കടക്കുന്ന യുകെകെസിഎ കവന്‍ട്രി ആന്‍ഡ് വാര്‍വിക്ഷയര്‍ യൂണിറ്റിന് പുതിയ നേതൃത്വം.

കവന്‍ട്രി: യു കെ കെ സി എ യുടെ കവന്‍ട്രി ആന്‍ഡ് വാര്‍വിക്ഷയര്‍ യൂണിറ്റിന് പുതു നേതൃത്വം. ദശാബ്ധി വര്‍ഷത്തിലേക്ക് ചുവടു വയ്ക്കുന്ന യൂണിറ്റിനെ നയിക്കുവാന്‍ നിയുക്തരായ ടീമിനെ, യൂണിറ്റിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് നടന്ന ജനറല്‍ ബോഡിയിലാണ് തിരഞ്ഞെടുത്തത്.

Read More

മാഞ്ചസ്റ്ററില്‍ ഫാ.ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ നയിക്കുന്ന ത്രിദിന നോമ്പുകാല ധ്യാനം നാളെമുതല്‍ ..

മാഞ്ചസ്റ്റർ ; പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ.ജിൻസൺ മുട്ടത്തുകുന്നേൽ നയിക്കുന്ന ത്രിദിന നോമ്പുകാല ധ്യാനം നാളെ മുതൽ മാഞ്ചസ്റ്ററിൽ നടക്കും.വിഥിൻഷോ സെന്റ് ആന്റണിസ് ദേവാലയത്തിലാണ് ധ്യാന പരിപാടികൾ.നാളെ വൈകുന്നേരം 5 മുതൽ രാത്രി 9 വരെയും, ശനിയാഴ്ച്ച രാവിലെ 11 മുതൽ വൈകുന്നേരം 4 വരെയും, ഞായറാഴ്ച്ച ഉച്ചക്ക് 12 മുതൽ വൈകുന്നേരം 6 വരെയുമാണ് ധ്യാനം നടക്കുക.ധ്യാന ദിവസങ്ങളിൽ ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.

Read More

രണ്ടാമത് ഹിന്ദുമത പരിഷത്ത് മെയ് മാസം ഒന്നിന്; ലണ്ടന്‍ ഹിന്ദു ഐക്യവേദി ഒരുക്കങ്ങള്‍ തുടങ്ങി

സനാതന ധര്‍മ്മത്തിന്റെ പാഞ്ചജന്യം വീണ്ടും മുഴങ്ങുന്നു; ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഹൈന്ദവ സാമൂദായിക സംഘടനകളുടെ സഹകരണത്തോടെ നടത്തുന്ന രണ്ടാമത് ഹിന്ദുമത പരിഷത്തിന്റെ തിയതി പ്രഖ്യാപിച്ചു. മെയ് മാസം ഒന്നാം തിയതി ഞായറാഴ്ച കാലത്ത് 10 മണിമുതല്‍ രാത്രി 10 മണിവരെ വിവിധ കലാ സാംസ്‌കാരിക പരിപാടികളോടെ അതിഗംഭീരമായി രണ്ടാമത് ഹിന്ദുമത പരിഷത്ത് നടക്കും. ഇനിയുള്ള മാസങ്ങള്‍ മുഴുവന്‍ തയ്യാറെടുപ്പുകളുടെ തിരക്കുകള്‍.

Read More

സന്‍ഡര്‍ലാന്‍ഡ് മലയാളി കാത്തലിക്ക് കമ്യൂണിറ്റിയുടെ ഇടവകദിനം ഫെബ്രുവരി 20, ശനിയാഴ്ച

സന്‍ഡര്‍ലാന്‍ഡ്: സന്‍ഡര്‍ലാന്‍ഡ് മലയാളി കാത്തലിക്ക് കമ്യൂണിറ്റിയുടെ ഇടവകദിനം ഫെബ്രുവരി 20ന്. എല്ലാ വര്‍ഷവും ആഘോഷിക്കാറുള്ള ഇടവക ദിനത്തിന് 11 മണിക്ക് വിശുദ്ധ കുര്‍ബാനയോടെ തുടക്കമാകും. തുടര്‍ന്ന് നടക്കുന്ന ബൈബിള്‍ ക്വിസ് ഇടവകയിലെ നാല് ഫാമിലി ഗ്രൂപ്പുകള്‍ തമ്മില്‍ നടക്കുന്ന വാശിയേറിയ മത്സരത്തിനു സാക്ഷിയാകും. വിജയികള്‍ക്ക് സമ്മാനങ്ങളും ട്രോഫിയും നല്‍കുന്നതായിരിക്കും. ഇടവക വികാരിയും ബഹു. സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. സജി തോട്ടത്തിലും മറ്റു വൈദികരും സന്നിഹിതരാകുന്ന സമാപന സമ്മേളനത്തിന് സന്‍ഡര്‍ലാന്‍ഡിലെ മലയാളി കത്തോലിക്ക വിശ്വാസികള്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്നു.

Read More