കവെൻട്രി: കരിപ്പായയില്‍ മുട്ടുകുത്തി കൊന്തചെല്ലാത്ത കത്തോലിക്ക കുടുംബങ്ങള്‍ ഇന്നും അപൂര്‍വമായിരിക്കും കേരളത്തിൽ… പ്രത്യേകിച്ച് പ്രവാസജീവിതത്തിൽ. ടി.വി., മൊബൈല്‍, ഇന്റര്‍നെറ്റ്, കമ്പ്യൂട്ടര്‍ തുടങ്ങിയ സംവിധാനങ്ങളൊന്നും ഇല്ലാതിരുന്ന കാലത്ത് ഭക്തിയും അതിനോടു ചേര്‍ന്ന ചടങ്ങുകളും തന്നെയായിരുന്നു വിനോദ ഉപാധിയും ആശയ വിനിമയവേദിയും. വിടുകളിലെ കൊന്ത എത്തിക്കല്‍ അപ്രകാരം ഒരു കൂടിച്ചേരല്‍ കൂടിയായിരുന്നു. കാര്‍ഷിക സംസ്കാരത്തില്‍ ജീവിച്ച നാം സന്ധ്യയായാല്‍ വീടുകളില്‍ എത്തിച്ചേരുക സ്വാഭാവികമായിരുന്നു. കുടുംബാംഗങ്ങൾ എല്ലാവരും കൂടിയിരുന്ന് ചൊല്ലിയിരുന്ന പ്രാർത്ഥന.
വളര്‍ച്ചയെത്തിയ രണ്ടു മനുഷ്യരില്‍ നിന്നാണ് (ആദവും ഹവ്വയും) പഴയ ലോകം, പഴയ നിയമം ഉണ്ടായതെങ്കില്‍ ഒരു അമ്മയും കുഞ്ഞും കൂടിയാണ് പുതിയ ലോകത്തെ, പുതിയ നിയമത്തെ നിര്‍മ്മിച്ചത്. പുതിയ നിയമം പണിയപ്പെട്ടത് അമ്മയും കുഞ്ഞും തമ്മിലുള്ള സ്നേഹവാത്സല്യ ബന്ധത്തിലാണ്. പൊക്കിള്‍കൊടി ബന്ധത്തിലാണ്. ഒന്നിന്റെ തുടര്‍ച്ചയാണ് മറ്റൊന്ന് എന്ന യാഥാര്‍ത്ഥ്യമാണത്. കൊന്ത ഒരു പൊക്കിള്‍ക്കൊടിയാണ്. മനുഷ്യനെയും ദൈവത്തെയും ബന്ധിപ്പിച്ചു നിര്‍ത്തുന്ന ജൈവഘടകം. അതുകൊണ്ടാണ് അത് കയ്യിലെടുക്കുന്നവരൊക്കെ തങ്ങള്‍ ഒറ്റക്കല്ല; അമ്മയോടൊപ്പമാണ്, ദൈവത്തോടൊപ്പമാണ് എന്ന് ധൈര്യപ്പെടുന്നത്. വെറും ഒരു അനുഷ്ഠാനം പോലെ കൊന്ത ഉരുവിടുമ്പോള്‍ പോലും ആ ലുത്തിനിയ നമ്മെ മറ്റൊരാളാക്കി മാറ്റുന്നുണ്ട്. ധൈര്യപ്പെടുത്തുന്നുണ്ട്. ലോകത്തിലെ ഏറ്റവും മനോഹരമായ കവിതയാണ് മറിയത്തെക്കുറിച്ചുള്ള ലുത്തിനിയ എന്ന് തിരിച്ചറിയുക.
നാടും വീടും വിട്ട് പ്രവാസിയാകുമ്പോൾ പലതും അന്യമാകുക സർവ്വസാധാരണമാണ്. എന്നാൽ എന്റെ കുട്ടികൾ എല്ലാവരും വിശ്വാസമുള്ളവരായിരിക്കണം എന്ന ഒരു തീരുമാനത്തിലാണ് നമ്മൾ പ്രവാസികൾ. എല്ലാ തിരക്കുകൾക്കിടയിലും യൂണിറ്റ് തലത്തിൽ പ്രാർത്ഥനകൾ സംഘടിപ്പിക്കുന്നതിൽ നാം സമയം കണ്ടെത്തുന്നു. കാരണം ഇന്നേക്കല്ല മറിച്ചു നാളേക്കുള്ള നമ്മുടെ കുട്ടികളെ കുറിച്ചുള്ള കരുതൽ ആണ് ഈ പ്രാർത്ഥനകൾ. ആ കരുതൽ ആണ് ഈ വർഷത്തെ ഒക്റ്റോബർ കൊന്തമാസാചരണത്തോടെപ്പം ഹാല്ലോവീനെ ഹേളീവിനാക്കി സെന്റ് അൽഫോൻസാ യൂണിറ്റ് അംഗങ്ങളും കുട്ടികളും ചേർന്ന് ഒരു ആഘോഷമാക്കി യുണിറ്റ് പ്രസിഡന്റ് ശ്രീ സാജു പള്ളിപ്പാടന്റെ ഭവനത്തിൽ വച്ച് ആഘോഷിച്ചത്.
കുട്ടികൾ എല്ലാവരും വെള്ള ഉടുപ്പ് ധരിച്ചും ചിലർ മാലാഖാമാരായും, മറ്റുചിലർ മാതാവായും, ഔസേപ്പിതാവായും വേഷം ധരിച്ചാണ് ഹോളിവീൻ ആഘോഷത്തിനെത്തിയത്. മാസാവസാന കൊന്തക്ക് ശേഷം കുട്ടികൾക്ക് ഹാലോവിന്റെ ചരിത്രത്തെകുറിച്ചും ഹാലോവീൻ ഹോളീവിനാക്കി മാറ്റി ആഘോഷിക്കേണ്ടതിന്റെ ആവശ്യകതയേയും കുറിച്ച് സെന്റ് അൽഫോൻസാ യുണിറ്റിന്റെ മുൻ പ്രസിഡന്റ് ശ്രീ ഷിൻസൺ മാത്യു കുട്ടികൾക്ക് ക്ളാസ്സ് എടുത്തു.
ആഘോഷങ്ങൾക്ക് ശേഷം എല്ലാവരും സ്നേഹവിരുന്നിൽ പങ്കെടുക്കുകയും മധുരം പങ്ക് വച്ചും ആണ് പിരിഞ്ഞത്.
സണ്ണി ജോസഫ് രാഗമാലിക
യു.കെയിലെ ക്നാനയ സമുദായം ഏറെക്കാലമായി ആഗ്രഹിച്ചിരുന്നതും ഈ വര്‍ഷം അധികാരത്തിലേറിയ സെന്‍ട്രല്‍ കമ്മറ്റിയുടെ വ്യാപിത ലക്ഷ്യങ്ങളിലൊന്നുമായി ക്നാനയ സമുദായ ചരിത്ര പഠനത്തിന് പ്രാരംഭം കുറിച്ചു. നവംബര്‍ 3-ാം തിയതി വൈകുന്നേരം മൂന്ന് മണിക്കായിരിക്കും യു.കെ.കെ.സി.എ പ്രസിഡന്റ് ശ്രീ. തോമസ് ജോസഫ് തിരിതിളിച്ച് ഉദാഘാടനം നിര്‍വ്വഹിക്കുന്നത്. തദവസരത്തില്‍ ബര്‍മിംഗ്ഹാം ക്നാനായ മിഷനിലേക്ക് പുതുതായി വന്ന റവ. ഫാ. ഷന്‍ജു കൊച്ചു പറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. യു.കെയിലുടനീളമുള്ള യു.കെ.കെ.സി.എയുടെ യൂണിറ്റുകളില്‍ നിന്നും സന്നദ്ധരായി മുന്നോട്ടുവന്നിട്ടുള്ള 20 ഓളം പാഠ്യ, പാഠ്യേതര വിഷയങ്ങളില്‍ പ്രാവീണ്യം നേടിയിട്ടുള്ളവര്‍ക്ക് സമഗ്രമായ ഒരു പരിശീലനം തദസവരത്തില്‍ നടത്തപ്പെടുന്നതായിരിക്കും.

കോട്ടയം അതിരൂപതയുടെ ആധികാരിക ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഈ ഡിജിറ്റല്‍ എജ്യുക്കേഷണല്‍ പ്രോഗ്രാമിന് രൂപം കൊടുക്കുക. ‘Each them Young’ എന്ന രീതിയില്‍ വരും തലമുറയ്ക്ക് ക്നാനായ ചരിത്രം പകര്‍ന്നു നല്‍കുകയ വഴി അവരെ സഭയോടും സമുദായത്തോടും ചേര്‍ത്തു നിര്‍ത്തുന്നതിനാണ് ഈ പ്രോഗ്രാം വഴി ലക്ഷ്യവെക്കുന്നത്. ഈ വര്‍ഷത്തെ ആദ്യ നാഷണല്‍ കൗണ്‍സിലിന്റെ തീരുമാനപ്രകാരം ശ്രീ. ജിമ്മി ചെറിയാനും ശ്രീ. ബോബന് ഇലവുങ്കലുമായിരിക്കും ഇതിന്റെ കോഡിനേഷന്‍ നിര്‍വ്വഹിക്കുക. സെന്‍ട്രല്‍ കമ്മറ്റിയില്‍ നിന്നും ജോയിന്റ് സെക്രട്ടറി ശ്രീ. സണ്ണി ജോസഫിന്റെ നേതൃത്വത്തിലായിരിക്കും ഇതിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ഇതോടെ ഈ ടീം എല്ലാ യൂണിറ്റുകളിലും മുന്‍ഗണനാക്രമത്തില്‍ ക്ലാസുകളെടുക്കാന്‍ സുസജ്ജമായി മാറും.
ഫാ. ബിജു കുന്നയ്ക്കാട്ട്
സ്കന്ദോര്‍പ്പ്: ഞായറാഴ്ച നടന്ന മാഞ്ചസ്റ്റര്‍ റീജിയണ്‍ ബൈബിള്‍ കലോത്സവത്തോടുകൂടി, ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതയുടെ രണ്ടാം ബൈബിള്‍ കലോത്സവത്തിന്റെ പ്രാഥമിക ഘട്ടം പൂര്‍ത്തിയായി. രൂപതയുടെ എട്ടു റീജിയനുകളിലെ മത്സരവിജയികള്‍ നവംബര്‍ പത്തിന് ബ്രിസ്റ്റോളില്‍ നടക്കുന്ന രൂപതാ തല മത്സരങ്ങളില്‍ മാറ്റുരക്കും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ പങ്കാളിത്തവും മത്സരമികവും കൊണ്ട് ഈ വര്‍ഷത്തെ മത്സരങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. രൂപത തല മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്കു രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

റീജിയണല്‍ തല മത്സരങ്ങളില്‍, ഒടുവില്‍ നടന്ന മാഞ്ചസ്റ്റര്‍ റീജിയന് കലോത്സവം വര്‍ണാഭമായി. റീജിയണിലെ മിക്ക വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും നിരവധി മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. രാവിലെ നടന്ന വി. കുര്ബാനക്കും ബൈബിള്‍ പ്രതിഷ്ഠയ്ക്കും റവ. ഫാ. ജോസ് അഞ്ചാനിക്കല്‍ കാര്‍മ്മികത്വം വഹിച്ചു. പ്രഗത്ഭരായ വിധികര്‍ത്താക്കള്‍ മത്സരങ്ങളുടെ മൂല്യനിര്‍ണയം നടത്തി. സമയബന്ധിതമായി നീങ്ങിയ മത്സരങ്ങളും അനുബന്ധ ചടങ്ങുകളും വൈകിട്ട് എട്ടു മണിയോടുകൂടി സമാപിച്ചു. കലാമൂല്യമുള്ള അവതരണങ്ങളിലൂടെ മത്സരാര്‍ത്ഥികള്‍ ആസ്വാദക ശ്രദ്ധ പിടിച്ചു പറ്റി. റവ. ഫാ. ആന്റണി ചുണ്ടെലിക്കാട്ട്, റവ.ഫാ. ജോസ് അഞ്ചാനിക്കല്‍, റവ. ഫാ. ബിജു കുന്നയ്ക്കാട്ട് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മത്സരത്തിന് ആതിഥ്യമരുളിയ സ്കന്ദോര്‍പ്പ് വിശ്വാസസമൂഹം, സംഘാടക മികവിന്റെ പേരില്‍ മുക്തകണ്ഠ പ്രശംസ പിടിച്ചു പറ്റി. ഡയറക്ടര്‍ ഫാ. ബിജു കുന്നയ്ക്കാട്ട്, കണ്‍വീനര്‍ ജിമ്മിച്ചന്‍ ജോര്‍ജ്, ജോ. കണ്‍വീനര്‍ ഡൊമിനിക് സെബാസ്റ്റ്യന്‍, വിവിധ സ്റ്റേജുകളില്‍ ഉത്തരവാദിത്വം വഹിച്ച വിവിധ കമ്മറ്റികള്‍, യൂത്ത് മെംബേര്‍സ്, വളണ്ടിയേഴ്സ് എന്നിവരുടെ നേതൃത്വത്തില്‍ മികച്ച രീതിയില്‍, പരാതികള്‍ക്ക് ഇടനല്‍കാത്ത വിധത്തില്‍ മത്സരങ്ങള്‍ക്കായുള്ള വേദി ക്രമീകരിച്ചു. ആറു വേദികളിലായി നടന്ന മത്സരങ്ങളില്‍ ആശയക്കുഴപ്പമുണ്ടാകാത്ത രീതിയില്‍ തുടര്‍ച്ചയായി മത്സരങ്ങള്‍ പുരോഗമിച്ചു. രാവിലെ മുതല്‍ ഭക്ഷണത്തിനും ലഭിക്കുന്നതിനും സൗകര്യമുണ്ടായിരുന്നു. ഓരോ മണിക്കൂറിലും മത്സരഫലങ്ങള്‍ ഓണ്‍ലൈന്‍ അപ്ഡേഷന് വഴി ലഭ്യമായിരുന്നു. മത്സരത്തില്‍ പങ്കെടുക്കാനെത്തിയ എല്ലാവരും സ്കന്ദോര്പ്പിന്റെ സംഘാടക മികവിനെ പ്രശംസിച്ചാണ് മടങ്ങിയത്.


റീജിയണല്‍ തല മത്സരങ്ങളില്‍, വ്യക്തിഗത ഇനങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി വിജയികളായവര്‍ക്കും ഗ്രൂപ്പ് ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവര്‍ക്കുമാണ് ബ്രിസ്റ്റോളില്‍ നടക്കുന്ന രൂപതാതല മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളത്. കപ്പിള്‍സ് ബൈബിള്‍ ക്വിസ് വ്യക്തിഗത ഇനമായി പരിഗണിക്കുന്നതിനാല്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്കും രൂപതാതല മത്സരങ്ങളില്‍ പങ്കെടുക്കാവുന്നതാണ്. ഷോര്‍ട് ഫിലിം മത്സരങ്ങള്‍ക്കുള്ള എന്‍ട്രി സമര്‍പ്പിക്കേണ്ട അവസാന തിയതി ഇന്നാണ്. രൂപതാതല മത്സരങ്ങള്‍ നടക്കുന്ന സ്ഥലത്തിന്റെ വിലാസം: Greenway Centre, Southmead, Bristol, BS10 5PY. എല്ലാ മത്സരാര്‍ഥികള്‍ക്കും പ്രാര്‍ത്ഥനാപൂര്‍വ്വം വിജയാശംസകള്‍.
സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന് രൂപത ഒരുക്കുന്ന രണ്ടാമത് അഭിഷേകാഗ്നി ബൈബിള്‍ കണ്‍വെന്‍ഷന്റെ സമാപനം ലണ്ടന്‍ റീജിയണിലാണ് നടക്കുന്നത്. വിശ്വപ്രശസ്ത തിരുവചന പ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രീസിന്റെ ഡയക്ടറുമായ റവ. ഫാ. സേവ്യര്‍ ഖാന് വട്ടായില്‍ നേതൃത്വം നല്കുന്ന അഭിഷേകാഗ്നി കണ്വന്ഷന് യു.കെയില്‍ ആത്മീയ അഭിഷേകത്തിന്റെ ദിനങ്ങള്‍ പ്രദാനം ചെയ്യുന്നു.
ലണ്ടന്‍ റീജിയണിലെ സമാപന കണ്വെന്ഷന് ഒരു വലിയ ആത്മീയ അഭിഷേകമായി മാറുന്നതിനായി ലണ്ടന്‍ റീജിയണിലെ വിവിധ മാസ്സ്ല സെന്ററുകളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ശുശ്രൂകളും വരും ദിനങ്ങളില്‍ നടക്കുന്നതാണ്.

30ന് ചൊവ്വാഴ്ച-ഹോണ്‍ ചര്ച്ചണ്
നവംബര്‍ 1 വ്യാഴം-സൗത്തെന്റ് ഓണ്‍ സീ
നവംബര്‍ 2 വെള്ളി- ഈസ്റ്റ്ഹാം
വെള്ളിയാഴ്ച വൈകുന്നേരം 7 മുതല്‍ 10.00 pm വരെ വല്‍ത്താം സ്റ്റോയില്‍ വിശുദ്ധ കുര്‍ബ്ബാന, ജപമാല, പരിശുദ്ധ പരമ ദിവ്യകാരുണ്യ ആരാധന.
ലണ്ടനിലെ ഹാരോ ലിഷര്‍ സെന്ററില്‍ വെച്ച് നവംബര്‍ 4ന് രാവിലെ 9.00 മുതല്‍ വൈകുന്നേരം 5 മണി വരെ നടക്കുന്ന രണ്ടാം അഭിഷേകാഗ്നി കണ്‍വന്‍ഷനില്‍ എല്ലാവരും പങ്കെടുക്കുന്നതിനും ആത്മീയമായി ഒരുങ്ങുന്നതിനുമുളള പ്രാര്‍ത്ഥനാ ദിനങ്ങെളാണ് ഈ ആഴ്ചയില്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് കണ്വെന്ഷന് കോഓര്‍ഡിനേറ്റര്‍ ഫാ. ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.
പരിശുദ്ധാത്മ കൃപാമാരിയുടെ അനുഗ്രഹ വാതായനങ്ങള്‍ തുറക്കപ്പെടുന്ന ലണ്ടന്‍ അഭിഷേകാഗ്നി കണ്‍വെന്‍ഷനിലേക്കു ദാഹാര്‍ത്തരായി എത്തുന്ന ആയിരങ്ങളെ സ്വീകരിക്കുവാനും, അവര്‍ക്കു ദൈവീക അനുഭവം രുചിക്കുവാനും, അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ഒരുക്കുന്ന ആത്മീയ ശുശ്രുഷകള്‍ക്ക് ഇനി അഞ്ചുനാള്‍.
അഭിഷേകാഗ്നി കണ്വെന്ഷന് ആതിഥേയത്വം വഹിക്കുന്ന ഹാരോ ലെഷര്‍ സെന്ററില്‍ തിരുവചനങ്ങള്‍ക്കു കാതോര്ക്കുവാന് വന്നെത്തിച്ചേരുന്നവര്ക്ക് ശുശ്രുഷ പൂര്‍ണ്ണമായി അനുഭവം ആകുവാന്‍ സൗകര്യ പ്രദമായി വിപുലമായ സജ്ജീകരണങ്ങളാണ് സിറിയക് മാളിയേക്കലിന്റെ നേതൃത്വത്തില്‍ ഹാളുകളില്‍ ഒരുക്കിയിരിക്കുന്നത്.
നവംബര്‍ 4 ന് ഞായറാഴ്ച രാവിലെ ഒമ്പതു മണിക്ക് ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന അഭിഷേകാഗ്നി കണ്വെന്ഷന് വൈകുന്നേരം അഞ്ചു മണിയോടെ സമാപിക്കും.
മൂന്നു ഹാളുകളിലായി അയ്യായിരത്തോളം പേര്ക്കിരിപ്പിടം ഒരുക്കിയ ലണ്ടന്‍ റീജണല്‍ അഭിഷേകാഗ്നി കണ്വെന്ഷന് വേദിയില്‍ കുട്ടികള്‍ക്കായി രണ്ടു ഹാളുകളില്‍ രണ്ടു വിഭാഗമായിട്ടാവും ശുശ്രുഷ നടത്തുക. അഞ്ചു മുതല്‍ ഏഴു വരെ പ്രായക്കാര്‍ക്കും, എട്ടു മുതല്‍ പന്ത്രണ്ടു വയസ്സുവരെയുമായിട്ടാവും കുട്ടികളുടെ ശുശ്രുഷ ക്രമീകരിച്ചിരിക്കുന്നത്. പ്രമുഖ ധ്യാന ഗുരുവായ ഫാ.സോജി ഓലിക്കലും ടീമും, കുട്ടികളുടെ ശുശ്രുഷകള്‍ നയിക്കും.
സംഘാടക സമിതിയുടെ കണ്‍വീനര്‍ ഫാ.ജോസ് അന്ത്യാംകുളത്തിന്റെ നേതൃത്വത്തില്‍ നിരവധി വൈദികരുടെ സേവനങ്ങള്‍ ലഭ്യമാവുന്നതിനാല്‍ കുമ്പസാരത്തിനുള്ള വിപുലമായ സൗകര്യം അഭിഷേകാഗ്നി കണ്‍വെന്‍ഷനില്‍ ഉണ്ടായിരിക്കും. കൗണ്‍സിലിംഗിനും അവസരം ക്രമീകരിക്കുന്നതാണ്.
ഹാരോ ലെഷര്‍ സെന്ററില്‍ നിയന്ത്രിത കാര്‍ പാര്‍ക്കിങ് സൗകര്യമാണുള്ളത്. ഒരു ദിവസത്തേക്ക് അഞ്ചു പൗണ്ട് പാര്‍ക്കിങ് ഫീസ് ഈടാക്കുന്നതാണ്. അടുത്തടുത്തായി വേറെയും പാര്‍ക്കിങ് സംവിധാനങ്ങളുണ്ട്.
ബസ്സുകളില്‍ വരുന്നവര്‍ക്ക് H9, H10ബസ്സുകള്‍ പിടിച്ചാല്‍ ലെഷര്‍ സെന്ററിന്റെ മുന്നില്‍ വന്നിറങ്ങാവുന്നതാണ്. ട്രെയിന്‍ മാര്‍ഗ്ഗം ഹാരോയിലോ വീല്‍സ്റ്റോണ്‍ സ്റ്റേഷനുകളിലോ വന്നിറങ്ങുന്നവര്‍ക്കു അഞ്ചു മിനിട്ടു നടക്കുവാനുള്ള ദൂരമേ ഉള്ളുവെങ്കിലും അന്നേ ദിവസം ട്രെയിന്‍ ഓടുന്നുണ്ടെന്നു മുന്‍കൂട്ടി ഉറപ്പാക്കണം എന്ന് കമ്മിറ്റി അറിയിക്കുന്നു. സ്റ്റേഷനില്‍ നിന്നും കാല്‍നടയായി വരുന്നവര്‍ അറ്റാച്ഡ് റൂട്ട് മാപ്പ് ഉപയോഗിക്കുവാന്‍ താല്പര്യപ്പെടുന്നു.

ഉപവാസ ശുശ്രുഷയായി ലണ്ടന്‍ റീജണല്‍ കണ്വെന്ഷന് ക്രമീകരിച്ചിരിക്കുന്നതിനാല്‍ ആവശ്യം ഉള്ളവര്‍ ഭക്ഷണം കയ്യില്‍ കരുത്തേണ്ടതാണ്. രൂപതാ മക്കള്‍ പരിശുദ്ധാരൂപിയില്‍ അഭിഷേകം പ്രാപിച്ചു ആത്മീയമായ ശക്തീകരണം ആര്‍ജ്ജിക്കുവാനും, സഭാ സ്നേഹവും, വിശ്വാസ തീക്ഷ്ണതയും കൂടുതല്‍ ഗാഢമാക്കുവാനും അഭിഷേകാഗ്നി കണ്വെന്ഷന് ഉപകരിക്കട്ടെ എന്നാശംശിക്കുകയും, ഏവരെയും ധ്യാനത്തില്‍ പങ്കുചേരുവാന്‍ ദൈവ സ്നേഹത്തില്‍ ക്ഷണിക്കുന്നതായും വികാരി ജനറാള്‍ ഫാ.തോമസ് പാറയടി, കണ്വെന്ഷന് കണ്‍വീനര്‍ ഫാ.ജോസ് അന്ത്യാംകുളം, ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ. ഹാന്‍സ് പുതുക്കുളങ്ങര എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്.
ഷാജി വാട്ഫോര്‍ഡ്: 07737702264
തോമസ് ആന്റണി: 07903867625
ജോമോന് ഹെയര്‍ഫീല്‍ഡ്: 07804691069
Harrow Leisure Centre, Christchurch Avenue,
Harrow, HA3 5BD
ഫാ. ബിജു കുന്നക്കാട്ട്
ചെല്‍ട്ടന്‍ഹാം: ദൈവാനുഭവത്തിന്റെ അഭിഷേക മഴയില്‍ മുങ്ങിനിവര്‍ന്നു ബ്രിസ്റ്റോള്‍-കാര്‍ഡിഫ് റീജിയണിലെ അഭിഷേകാഗ്നി ഏകദിന കണ്വെന്ഷന് സ്വര്ഗീയമായി. ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും വിഖ്യാത വചന പ്രഘോഷകന് റവ. ഫാ. സേവ്യര്‍ ഖാന് വട്ടായിലും നേതൃത്വം നല്കിയ കണ്വെന്ഷന് ആയിരങ്ങള്‍ക്ക് ആത്മീയ ഉണര്‍വ് സമ്മാനിച്ചു. റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ടിന്റെ നേതൃത്വത്തിലായിരുന്നു കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ നടന്നത്.

ഓരോ ഞായറാഴ്ച ആചാരണവും നമ്മെ നിത്യജീവനിലേക്കു അടുപ്പിക്കുന്നുവെന്നു ദിവ്യബലിയര്‍പ്പിച്ചു വചന സന്ദേശം നല്കിയ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. ഓരോ വി. കുര്‍ബാനയിലും വി. ഗ്രന്ഥം ഗ്രഹിക്കുവാന്‍ തക്കവണ്ണം കര്‍ത്താവ് മനസ്സ് തുറക്കുവാന്‍ ഓരോരുത്തരും പ്രാര്‍ത്ഥിക്കണം. ഈശോയുടെ സ്വരം കേള്‍ക്കുകയും അതിനനുസരിച്ചു ജീവിക്കുകയും ചെയ്യുന്നവര്‍ക്കാണ് നിത്യജീവന് ലഭിക്കുന്നത്. പരി. അമ്മയെപ്പോലെ ‘ഇതാ കര്‍ത്താവിന്റെ ദാസി’ എന്ന് പറയുന്നവരാണ് സ്വര്‍ഗീയ ജറുസലേമില്‍ പ്രവേശിക്കുന്നതെന്നും മാര്‍ സ്രാമ്പിക്കല്‍ കൂട്ടിച്ചേര്‍ത്തു.

തന്നെ ഭയപ്പെടുകയും തന്റെ കാരുണ്യത്തില്‍ പ്രത്യാശ വെയ്ക്കുകയും ചെയ്യുന്നവരെയാണ് കര്‍ത്താവ് കടാക്ഷിക്കുന്നതെന്നു മുഖ്യവചന പ്രഭാഷണം നടത്തിയ ഫാ. സേവ്യര്‍ ഖാന് വട്ടായില്‍ പറഞ്ഞു. കുടുംബം വളരെയേറെ ബന്ധങ്ങളുടെ സ്ഥലമാണ്. ആ ബന്ധങ്ങളെ സ്നേഹത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും പരിപോഷിപ്പിക്കുകയും ചെയ്യണമെന്ന് ഫാ. വട്ടായില്‍ ഓര്‍മ്മിപ്പിച്ചു.

അഭിഷേകാഗ്നി ഏകദിന കണ്വെന്ഷന് നവംബര്‍ 3 നു മാഞ്ചസ്റ്റര്‍ ബൗളേഴ്സ് എക്സിബിഷന് സെന്ററിലും നവംബര്‍ 4 നു ലണ്ടന്‍ ക്രൈസ്റ്റ് ചര്‍ച് അവന്യൂവിലുള്ള ഹാരോ ലെഷര്‍ സെന്ററിലും വച്ചാണ് നടത്തപ്പെടുന്നത്. മാഞ്ചസ്റ്ററില്‍ റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയിലും ലണ്ടനില്‍ റവ. ഫാ. ജോസ് അന്ത്യംകുളവും ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കും. എല്ലാ വിശ്വാസികളെയും ഈ അനുഗ്രഹ ദിവസങ്ങളിലേക്ക് യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു.
വാല്‍താംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ (ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ഒക്ടോബര്‍ മാസം 31-ാം തീയതി ബുധനാഴ്ച മരിയന്‍ ദിന ശുശ്രൂഷയും, തിരുസഭ പരിശുദ്ധ അമ്മയുടെ വണക്കത്തിനായി നല്‍കിയിരിക്കുന്ന ജപമാല മാസാചരണ സമാപനവും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.
തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ബ്രന്‍ഡ് വുഡ് രൂപത ചാപ്ളിന്‍ ഫാ.ജോസ് അന്ത്യാം കുളം അറിയിച്ച
തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.
5.30 pmന് കുമ്പസാരം, 6.30pm ജപമാല, 7.00pm ആഘോഷമായ വി.കുര്‍ബ്ബാന തുടര്‍ന്നു് നിത്യ സഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി. പരമ ദിവ്യകാരുണ്യ ആരാധന.
പള്ളിയുടെ വിലാസം:
Our Lady and St.George Church,
132 Shernhall Street,
Walthamstow,
E17 9HU
ഫാ. ബിജു കുന്നക്കാട്ട് പി.ര്‍.ഓ
ബോണ്മൗത്: ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപത നേതൃത്വം നല്കുന്ന രണ്ടാമത് അഭിഷേകാഗ്നി ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്റെ അഞ്ചാം ദിനം സൗത്താംപ്ടണ്‍ റീജിയനില്‍ നടന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, സെഹിയോന്‍ മിനിസ്ട്രിസ് ഡയറക്ടര്‍ റവ. ഫാ. സേവ്യര്‍ ഖാന് വട്ടായില്‍ എന്നിവര്‍ മുഖ്യകാര്‍മ്മികരായ തിരുക്കര്‍മ്മങ്ങളില്‍, റീജിയണിലെ വൈദികരും സന്യാസിനികളും നിരവധി വിശ്വാസികളും പങ്കുചേര്‍ന്നു. ബോണ്മൗത് ലൈഫ് സെന്ററില്‍ നടന്ന കണ്‍വെന്‍ഷന്റെ ക്രമീകരണങ്ങള്‍ കണ്‍വീനര്‍ റവ. ഫാ. ടോമി ചിറക്കല്മണവാളന്, റവ. ഫാ. ചാക്കോ പനത്തറ, കണ്വെന്ഷന് കമ്മറ്റി അംഗങ്ങള്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു.

വി. കുര്‍ബാന സ്വീകരിക്കുന്നതിലല്ല, വി. കുര്‍ബാനയില്‍ ആയിരിക്കുന്നവന് ആരാണന്നറിഞ്ഞു സ്വീകരിക്കുന്നതിലാണ് പ്രാധാന്യമെന്നു ദിവ്യബലിയര്‍പ്പിച്ചു വചനസന്ദേശം നല്കിയ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. നിത്യജീവന്റെ നിയോഗം ലഭിച്ചവര്‍ മാത്രമേ വി. കുര്‍ബാനയില്‍ ആയിരിക്കുന്നവനെ അറിയൂ. തായ്ത്തണ്ടിനോട് ചേര്‍ന്നുനില്‍ക്കുന്ന ശാഖയ്ക്കു മാത്രമേ ഫലം നല്‍കാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിത്യജീവന് സ്വന്തമാക്കാന്‍ ദൈവവചനം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കണമെന്ന പ്രധാന പ്രഭാഷണം നടത്തിയ ഫാ. സേവ്യര്‍ ഖാന് വട്ടായില്‍ പറഞ്ഞു. നിത്യജീവന്റെ അപ്പം വി. കുര്‍ബാനയാണ്. യോഗ്യതയോടെയും വേണ്ടത്ര ഒരുക്കത്തോടെയും വി. കുര്‍ബാന സ്വീകരിക്കുന്നതാണ് രക്ഷയ്ക്ക് കാരണമായി മാറുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. തുടര്‍ന്ന് വചന പ്രഘോഷണം നടത്തിയ രൂപത ഇവാഞ്ചെലൈസേഷന്‍ ഡയറക്ടര്‍ റവ. ഫാ. സോജി ഓലിക്കല്‍ എല്ലാ ക്രിസ്ത്യാനികള്‍ക്കുമുള്ള വചന പ്രഘോഷണ ദൗത്യത്തെക്കുറിച്ചു ഓര്‍മ്മിപ്പിച്ചു. കുട്ടികള്‍ക്കായി നടന്ന പ്രേത്യേക ശുശ്രുഷയില്‍ സെക്രട്ടറി റവ. ഫാ. ഫാന്സുവ പത്തില്‍, സീറോ മലബാര്‍ വി. കുര്‍ബാന ഇംഗ്ലീഷ് ഭാഷയില്‍ അര്‍പ്പിച്ചത് കുട്ടികള്‍ക്ക് പുത്തന്‍ അനുഭവമായി.

അഭിഷേകാഗ്നി ഏകദിന കണ്‍വെന്‍ഷന്റെ ആറാം ദിനം ഇന്ന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയനില്‍ നടക്കും. ചെല്‍ട്ടന്‍ഹാം റേസ് കോഴ്സില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് ശുശ്രുഷകള്‍. വി. കുര്‍ബാന, വചനപ്രഘോഷണം, ആരാധനാ സ്തുതിഗീതങ്ങള്‍, കുമ്പസാരം, ദിവ്യകാരുണ്യ ആരാധന തുടങ്ങിയ തിരുക്കര്‍മങ്ങള്‍ പരിശുദ്ധാതമാവിന്റെ അഭിഷേകം വിശ്വാസികളില്‍ നിറയ്ക്കും. മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ഫാ. സേവ്യര്‍ ഖാന് വട്ടായില്‍. തുടങ്ങിയവര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. റവ. ഫാ. പോള്‍ വെട്ടിക്കാട്ട് കണ്‍വീനറായുള്ള കമ്മറ്റിയാണ് ഒരുക്കങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. സ്വര്‍ഗീയദാനങ്ങളുടെ ഈ അനുഗ്രഹ നിമിഷത്തേക്ക് എല്ലാവരെയും പ്രാര്‍ത്ഥനയോടെ സ്വാഗതം ചെയ്യുന്നു.
യേശു ക്രിസ്തുവിലൂടെ വി.പത്രോസ് ‘പാറമേല്‍ പണിത’ കത്തോലിക്കാ സഭയുടെ അഭിഷിക്തന്മാരായ വൈദികര്‍ക്ക് യാതൊരാപത്തും വരാതെ കാത്തുസൂക്ഷിച്ചുകൊണ്ട്, സമര്‍പ്പിതര്‍ക്കായി സമര്‍പ്പണം ചെയ്തുകൊണ്ട്, അവരിലൂടെ സഭ അനുദിനം വളരേണ്ടതിന് ഗ്രേറ്റ് ബ്രിട്ടണ് രൂപതയില്‍ ഉടനീളം വിവിധ സ്ഥലങ്ങളില്‍ പരിശുദ്ധ പരമ ദിവ്യകാരുണ്യം എഴുന്നള്ളിച്ച് ഉയര്‍ത്തിക്കൊണ്ട് പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്ക് ഫാ.സേവ്യര്‍ ഖാന് വട്ടായില്‍,ഫാ.സോജി ഓലിക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അഭിഷേകാഗ്നി മിനിസ്ട്രീസ് അഭിവന്ദ്യ മാര്‍.ജോസഫ് സ്രാമ്പിക്കലും ഗ്രേറ്റ് ബ്രിട്ടണ് രൂപതയുമായി ഒരുമിച്ചുകൊണ്ട് യു.കെ/ില് 2018 നവംബര്‍ മുതല്‍ തുടക്കം കുറിക്കുന്നു.
കാലഘട്ടത്തിന്റെ ആവശ്യകതകള്‍ക്കനുസൃതമായ പൂര്‍ണ്ണ യോഗ്യതയിലേക്ക് വൈദികരെ പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യേക മധ്യസ്ഥതയാല്‍ വളര്‍ത്തുന്നതിന് ഒരുക്കമായി നടക്കുന്ന ആരാധനയുടെയും പ്രാര്‍ത്ഥനയുടെയും ആദ്യഘട്ടം നവംബറില്‍ ബര്‍മിങ്ഹാമിലെ സെന്റ് ജെറാര്‍ഡ് കാത്തലിക് ചര്‍ച്ചില്‍ തുടങ്ങും. മാര്‍.ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അനുഹ്രഹാശ്ശിസ്സുകളോടെ അഭിഷേകാഗ്നി മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ.സോജി ഓലിക്കല്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
വിവിധസ്ഥലങ്ങളിലെ ശുശ്രൂഷകള്‍ യഥാസമയം രൂപത കേന്ദ്രങ്ങളില്‍നിന്നും അറിയിക്കുന്നതാണ്.ആദ്യഘട്ട ശുശ്രൂഷകള്‍ നടക്കുന്ന പള്ളിയുടെ വിലാസം.
ST.JERRARD CATHOLIC CHURCH
Yatesbury Avenue
Castle Vale.
Birmingham .
West Midlands.
B35 6JT
യു.കെയില്‍ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന ശുശ്രൂഷകളിലേക്ക് അഭിഷേകാഗ്നി മിനിസ്ട്രീസ് യേശുനാമത്തില്‍ മുഴുവനാളുകളെയും സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ടോമി ചെമ്പോട്ടിക്കല്‍:07737 935424.
ലണ്ടന്‍: ലണ്ടന്‍ റീജണല്‍ അഭിഷേകാഗ്നി ശുശ്രുഷക്ക് ഇനി എട്ടു നാള് അടുത്തിരിക്കെ അഭിഷേകങ്ങളുടെയും, അനുഗ്രഹങ്ങളുടെയും കൃപാവര്‍ഷത്തിനായി വിശുദ്ധ കുര്‍ബ്ബാനയും, പ്രാര്‍ത്ഥനകളും നാളെ ഞായറാഴ്ച ലണ്ടനില്‍ നടത്തപ്പെടും. അഭിഷേകാഗ്നിയുടെ തയ്യാറെടുപ്പുകള്‍ വിലയിരുത്തുവാനും കൂടുതലായ ഉത്തരവാദിത്വങ്ങള്‍ക്കു കമ്മിറ്റിക്കാരെ ചുമതലപ്പെടുത്തുവാനും ആയി വളണ്ടിയേഴ്സ് യോഗവും വെംബ്ലി സെന്റ് ജോസഫ്സ് ദേവാലയത്തില്‍ തദവസരത്തില്‍ ചേരുന്നതാണ്.
ഞായറാഴ വൈകുന്നേരം നാലു മണിക്ക് കുര്‍ബ്ബാന ആരംഭിക്കും. അഭിഷേകാഗ്നി കണ്‍വെന്‍ഷന്റെ വിജയത്തിനായി കൂടുന്ന ആലോചനാ യോഗത്തിലും ശുശ്രുഷകളിലും പങ്കു ചേരുവാന്‍ വളണ്ടിയേഴ്സ് തത്സമയത്തു തന്നെ വെംബ്ലിയില്‍ എത്തി ചേരണമെന്നു കണ്‍വീനര്‍ ഫാ. ജോസ് അന്ത്യാംകുളവും സംഘാടക സമിതിയും അറിയിച്ചു.
തിരുവചനങ്ങള്‍ക്ക് ജീവന് ത്രസിപ്പിക്കുന്ന ശുശ്രുഷകളുമായി സേവ്യര്‍ഖാന്‍ അച്ചന് നവംബര്‍ 4നു ഞായറാഴ്ച ഹാരോ ലെഷര്‍ പാര്‍ക്കില്‍ അഭിഷേകാഗ്നി കണ്വെന്ഷന് നയിക്കുമ്പോള്‍. ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന റീജണല്‍ കണ്‍വെന്‍ഷനുകളുടെ സമാപ്തി കുറിക്കുന്ന ലണ്ടന്‍ ധ്യാനം ദൈവീക സാന്നിദ്ധ്യം ആവോളം അനുഭവിക്കുവാന്‍ ഇടം നല്കുന്ന അനുഗ്രഹ വേദിയാകും.
രൂപതയുടെ അഭിവന്ദ്യ മെത്രാന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ശുശ്രുഷകള്‍ക്കു നേതൃത്വം വഹിച്ചു സന്ദേശം നല്കുന്ന പരിശുദ്ധാത്മ ശുശ്രുഷയില്‍ കുട്ടികള്‍ക്കായുള്ള ശുശ്രുഷകള്‍ സോജി അച്ചനും ടീമും ആയിരിക്കും നയിക്കുക.
നവംബര്‍ 4നു ഞായറാഴ്ച രാവിലെ 9:00 മണിക്ക് ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന അഭിഷേകാഗ്നി ശുശ്രുഷയും തിരുക്കര്‍മ്മങ്ങളും വൈകുന്നേരം അഞ്ചു മണിയോടെ സമാപിക്കും.
ട്രെയിന്‍ മാര്‍ഗ്ഗം ധ്യാനത്തില്‍ പങ്കുചേരുവാന്‍ എത്തുന്നവര്‍ക്ക് ബേക്കര്‍ലൂ ട്യൂബ് ലൈനോ, സതേണ്‍, വെസ്റ്റ് മിഡ്ലാന്‍ഡ്സ് എന്നീ ഓവര്‍ ഗ്രൗണ്ട് ലൈനുകളോ പിടിച്ച് ഹാരോ ആന്‍ഡ് വീല്‍സ്റ്റോണ്‍ സ്റ്റേഷനില്‍ വന്നിറങ്ങിയാല്‍ അഞ്ചു മിനിട്ടു മാത്രം നടക്കുവാനുള്ള ദൂരത്തിലാണ് ധ്യാന വേദി.
ബസ്സു മാര്‍ഗ്ഗം വരുന്നവര്‍ക്ക് 140,182,186, 258 ,340, 640 , A, B, H9, H10 എന്നീ നമ്പര്‍ ബസ്സുകള്‍ പിടിച്ചാല്‍ ലെഷര്‍ പാര്‍ക്കിനു സമീപം വന്നെത്താവുന്നതാണ്.
ഉപവാസ ധ്യാനമായിട്ടാണ് കണ്വെന്ഷന് ഒരുക്കിയിരിക്കുന്നത്. ആവശ്യക്കാര്‍ ഭക്ഷണം കൈവശം കരുത്തേണ്ടതാണ്. നിയന്ത്രിത പാര്‍ക്കിങ് സൗകര്യമാണ് വേദിക്കുള്ളത് എങ്കിലും തൊട്ടടുത്തു തന്നെ മറ്റു പാര്‍ക്കിങ് സ്ഥലങ്ങളും ഉണ്ട്.
അഭിഷേകാഗ്നി കണ്‍വെന്‍ഷനില്‍ പങ്കു ചേരുവാന്‍ ലണ്ടന്‍ റീജണിലുള്ള മുഴുവന്‍ സീറോ മലബാര്‍ വിശ്വാസി സമൂഹത്തെയും കണ്‍വീനര്‍ ഫാ. ജോസ് അന്ത്യാംകുളം, ചാപ്ലൈന്മാരായ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ. ഹാന്‍സ് പുതിയകുളങ്ങര എന്നിവര്‍ സസ്നേഹം സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ഷാജി വാട്ഫോര്‍ഡ് : 07737702264;
തോമസ് ആന്റണി: 07903867625
ജോമോന് ഹെയര്‍ഫീല്‍ഡ്: 07804691069
വിലാസം;
St Joseph’s Presbytery,
339 High Road,
Wembley, HA9 6AG.