Spiritual

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ‘അജപാലനത്തോടൊപ്പം സുവിശേഷവല്‍ക്കരണം’ എന്ന ആത്മീയ ലക്ഷ്യം മുറുകെ പിടിച്ച് തന്റെ രൂപതയില്‍ ആദ്ധ്യാത്മിക വളര്‍ച്ചക്കും നവോദ്ധാനത്തിനും, ദൈവിക അനുഗ്രഹങ്ങള്‍ ലഭ്യമാക്കുന്നതിന്റെയും ഭാഗമായി തിരുവചന ധ്യാനങ്ങള്‍ സംഘടിപ്പിക്കുന്നു. രൂപതയുടെ പ്രസ്തുത ബൈബിള്‍ കണ്‍വെന്‍ഷന്‍ ഏവര്‍ക്കും പങ്കു ചേരുവാനും ദൈവിക കൃപകള്‍ക്ക് അവസരം ഒരുക്കുന്നത്തിനുമായി വചന ശുശ്രുഷ എട്ടു പ്രമുഖ കേന്ദ്രങ്ങളില്‍ നടത്തുവാനുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചു വരികയാണ്.

സെഹിയോന്‍ ധ്യാനകേന്ദ്ര ഡയറക്ടറും, കാലഘട്ടത്തിലെ പരിശുദ്ധാത്മ ശുശ്രുഷകള്‍ക്കു അനുഗ്രഹീത വരദാനം ലഭിച്ച തിരുവചന പ്രഘോഷകരില്‍ പ്രശസ്തനുമായ സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചനാണ് യു.കെയില്‍ അഭിഷേകാഗ്‌നി ധ്യാനം ഈ വര്‍ഷം നയിക്കുക.

നവംബര്‍ നാലിന് നടത്തപ്പെടുന്ന ലണ്ടനിലെ ബൈബിള്‍ കണ്‍വെഷനോടെ റീജണല്‍ ധ്യാനങ്ങള്‍ക്കു സമാപനം കുറിക്കപ്പെടും. ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷനായി അനുഗ്രഹ വേദി ഒരുക്കുക ഹെയര്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് അക്കാദമിയിലാണ്.

കായിക ക്ഷമത വര്‍ദ്ധിപ്പിക്കുന്ന ഫിറ്റ്‌നസ് സെന്ററുകളും, പരിശീലനം നല്‍കുന്ന ക്ലാസ്സുകളും, കായിക മാമാങ്കങ്ങള്‍ക്കു സുപ്രസിദ്ധമായ ഗ്രൗണ്ടും സ്റ്റേഡിയങ്ങളും അന്നേ ദിവസം ആത്മീയ ക്ഷമതക്കും ആദ്ധ്യാത്മിക നവോത്ഥാനത്തിനുമുള്ള പരിശുദ്ധാത്മാവിന്റെ അഭിഷേക വേദിയാകും. അക്കാദമിയിലെ ഓഡിറ്റോറിയങ്ങള്‍ ഇദം പ്രഥമമായി തിരുവചനങ്ങള്‍ക്ക് കാതോര്‍ക്കുവാന്‍ ഇരിപ്പിടം ഒരുക്കുമ്പോള്‍ ലണ്ടനിലുള്ള മൂന്നു ചാപ്ലിന്‍സികളിലെ കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നായി എത്തുന്ന ആയിരങ്ങള്‍ക്ക് അത് അഭിഷേകങ്ങള്‍ക്കും അനുഗ്രഹങ്ങള്‍ക്കും നവീകരണത്തിനും സാക്ഷ്യമേകും എന്ന് തീര്‍ച്ച.

അഭിഷേകാഗ്‌നി കണ്‍വെന്‍ഷനായി വിശാലമായ ഇരിപ്പിട സൗകര്യവും, സുഗമമായി തിരുവചന ശുശ്രുഷയില്‍ പങ്കു ചേരുന്നതിനായുള്ള സംവിധാനങ്ങളും സ്‌പോര്‍ട്‌സ് അക്കാദമിയില്‍ സംഘാടക സമിതി ഒരുക്കുന്നുണ്ട്.

റീജിയണല്‍ ബൈബിള്‍ കണ്‍വെന്‍ഷനുകളുടെ സമാപന ശുശ്രുഷ വലിയ വിജയം കാണുന്നതിനും, അനുഗ്രഹങ്ങളുടെ വേദിയാവുന്നതിനും മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളും, ആത്മീയമായ ഒരുക്കങ്ങളും, ധ്യാനാര്‍ത്ഥികള്‍ക്കു വേണ്ട സൗകര്യങ്ങള്‍ തയ്യാറാക്കലുമായി വളണ്ടിയര്‍ കമ്മിറ്റിയും മദ്ധ്യസ്ഥ പ്രാര്‍ത്ഥനാ സംഘവും, ഇതര കമ്മിറ്റികളും സദാ പ്രവര്‍ത്തന ക്ഷമമാണ്.

ജീവന്‍ തുടിക്കുന്ന തിരുവചനങ്ങള്‍ ആത്മീയ-മാനസിക നവീകരണത്തിനും, ജീവിത തീര്‍ത്ഥ യാത്രയില്‍ നന്മയില്‍ നയിക്കപ്പെടുന്നതിനും, ആത്മീയ കൃപാ ശക്തി പ്രാപ്യമാകുവാനും ഉതകുന്ന ഏറ്റവും വലിയ അനുഗ്രഹീത ശുശ്രുഷയായി ‘ബൈബിള്‍ കണ്‍വെന്‍ഷന്‍ 2018’ വേദിയാവുമ്പോള്‍ അതിലേക്കു ഏവരെയും സ്‌നേഹ പൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നതായി ലണ്ടന്‍ റീജിയണല്‍ സംഘാടക സമിതിക്കായി ഫാ.ജോസ് അന്ത്യാംകുളവും, സംഘാടക സമിതിയും അറിയിക്കുന്നു.

ലണ്ടന്‍ റീജിയണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ നവംബര്‍ 4ന് ഞായറാഴ്ച രാവിലെ 9:30 മുതല്‍ വൈകുന്നേരം 5:00 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഷാജി വാട്ഫോര്‍ഡ് : 07737702264;
ജോമോന്‍ ഹെയര്‍ഫീല്‍ഡ്: 07804691069

കണ്‍വെന്‍ഷന്‍ വേദിയുടെ വിലാസം:

Harefield Sports Academy, Northwood Way, Harefield UB9 6ET

ജെഗി ജോസഫ്

മരയിന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന ടോള്‍വര്‍ത്ത് നൈറ്റ് വിജിലിന്റെ ഒന്നാം വാര്‍ഷികം ഓഗസ്റ്റ് 3-ാം തീയതി വെള്ളിയാഴ്ച 6 pm മൂതല്‍ 11 pm വരെ നടത്തപ്പെടുന്നു. സീറോ മലബാര്‍ ചാപ്ലിന്‍ സാജു പിണക്കാട്ടും, ഔവര്‍ലേഡി ഓഫ് ഇമ്മാക്കുലേറ്റ്, ടോള്‍വര്‍ത്ത് പള്ളി വികാരിയുമായ കാനന്‍ എഡ്വേര്‍ഡ് പെരേരയും മരിയന്‍ മിനിസ്ട്രിയും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു. വിശുദ്ധ കുര്‍ബാനയിലും പ്രെയ്സ് ആന്‍ഡ് വര്‍ഷിപ്പിലും വചന ശുശ്രൂഷയിലും സംബന്ധിക്കുവാന്‍ എല്ലാവരേയും ക്ഷണിക്കുന്നു.

Venue: Ourlady of Immaculate Church,
401, EWELL Road, Surbiton, KT67DG

കൂടുതല്‍ വിവരങ്ങള്‍ക്ക് കോഓര്‍ഡിനേറ്റേഴ്സ് മി. ബിനോയ് 07792087492, മി. ജോണ്‍ ക്ലിന്റ് 07908868448 എന്നിവരെ ബന്ധപ്പെടുക

വാറ്റ്ഫോഡിൽ 27 ജുലൈ വെള്ളിയാഴ്ച്ച വൈകിട്ടു 6.30ന് റിവവൈൽ മീറ്റിംഗ്‌. ഹീലിംഗ്‌ മിനിസ്ട്രീസ് പാസ്റ്റർ സി.എം ഏബ്രഹാം (പാസ്റ്റർ തലവടി കുഞ്ഞുകുഞ്ഞു, കേരളം) വചനം പ്രസംഗിക്കുന്നു. പ്രോഫറ്റിക്ക്‌ മിനിസ്‌ട്രീസ് രോഗികൾക്കായി പ്രത്യേകം പ്രാർത്ഥിക്കുന്നു. വെള്ളിയാഴ്ച്ച മീറ്റിംഗിൽ ദൈവ വചനപ്രഘോഷണവും, അനുഭവ സാക്ഷ്യങ്ങളും, രോഗികൾക്കും, പ്രത്യേക വിഷയങ്ങൾക്കായും പ്രാർത്ഥിക്കുന്നു. പ്രാർത്ഥനയൊടെ കടന്നു വരിക.

Word of Hope Christian Fellowship, Watford is coardialy invite You/Families/Friends/ Colleague’s to attend a Gospel Meeting & Healing Ministries.

Meeting Venue: Trinity Methodist Church, Whippendle Road, WD187NN, Watford, Hertfordshire.
Date & Time: 6.30 pm, July 27th Friday.

കുടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
Johnson 07852304150 Hyncil 07985581109 Prince 07404821143

സന്ദര്‍ലാന്‍ഡ്: മനുഷ്യരുടെ ദുരന്തന്തില്‍ അനുകമ്പ പ്രകടിപ്പുകുന്നതോടൊപ്പം അവര്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായം നല്‍കാന്‍ എന്നും സന്ദര്‍ലാന്‍ഡ് മലയാളി സമൂഹം മുന്‍പില്‍ നില്‍ക്കാറുണ്ട്. ഇവിടുത്തെ നന്മനിറഞ്ഞ മനുഷ്യരുടെ ഉദാരമായ സഹായത്താല്‍ കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തില്‍ ദുരിതംപേറുന്ന മനുഷ്യരുടെ കണ്ണീരൊപ്പാന്‍ മുന്നോട്ടിറങ്ങുകയും ഉടന്‍ തന്നെ ഒരുലക്ഷം രൂപ പുളിക്കുന്നു സെ. മേരീസ് ഫൊറോനാ പള്ളി വികാരിക്ക് കൈമാറുകയും ചെയ്തു. സംഭാവനകള്‍ കിട്ടുന്നതനുസരിച്ചു ഇനിയും കൂടുതല്‍ സഹായധനം കൈമാറാന്‍ കഴിയുമെന്ന് സെ. അല്‍ഫോന്‍സാ സീറോ മലബാര്‍ കമ്മ്യുണിറ്റി ഭാരവാഹികള്‍ അറിയിച്ചു .

മൂന്ന് ദിവസത്തെ സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ മലയാളം കത്തോലിക്ക കണ്‍വെന്‍ഷന്‍ ലണ്ടനില്‍ വെച്ച് നടത്തപ്പെടുന്നു. 2018 ജൂലൈ 26ന് 10മണി മുതല്‍ 2018 ജൂലൈ 28ന് വൈകുന്നേരം 4 മണി വരെ കണ്‍വെന്‍ഷന്‍. ധ്യാനം നയിക്കുന്നത് ബഹുമാനപെട്ട ഫാ. ജോസഫ് സേവ്യര്‍, ബ്രദര്‍ ജോസഫ് സ്റ്റാന്‍ലി, ബ്രദര്‍ സേവി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ്.

ജപമാല, സ്തുതി ആരാധന, വിശുദ്ധ കുര്‍ബാന, വചന പ്രഘോഷണം, കുമ്പസാരം, ആരാധന എന്നിവ ഉണ്ടായിരിക്കുന്നതാണ്. എല്ലാവരെയും യേശു നാമത്തില്‍ കണ്‍വെന്‍ഷന് ക്ഷണിക്കുന്നു.

വിലാസം:

കത്തോലിക്ക ദേവാലയം
ചര്‍ച് ഓഫ് ദി അസുംപ്ഷന്‍,
98 മന്‍ഫോര്‍ഡ് വെയ്, ചിഗ്വേല്‍,
IG7 4DF.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

സിബി തോമസ്: 07872315685, സുനില്‍: 07872315685.

ഷിബു മാത്യൂ
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ രണ്ടാമത് വാല്‍സിംഹാം തീര്‍ത്ഥാടനം കഴിഞ്ഞ ഞായറാഴ്ച നടന്നു. യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നുമായി ആയിരങ്ങള്‍ ഇക്കുറിയും തീര്‍ത്ഥാടനത്തിനെത്തി. രൂപത രൂപീകൃതമായതിന്റെ രണ്ടാമത് വാര്‍ഷികത്തിലാണ് തീര്‍ത്ഥാടനം നടന്നത്. പരിശുദ്ധ അമ്മയുടെ അനുഗ്രഹവും വാത്സല്യവും അനുഭവിച്ചറിഞ്ഞ ആയിരങ്ങള്‍ അനുഗ്രഹം പ്രാപിച്ച് മടങ്ങി. വിശ്വാസ തീഷ്ണതയില്‍ പൗരസ്ത്യ വിശ്വാസികളുടെ വിശ്വാസത്തെ പാശ്ചാത്യ സമൂഹം അതിശയത്തോടെയാണ് നോക്കിക്കാണുന്നത്. പതിനായിരങ്ങള്‍ പങ്കെടുത്ത ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയുടെ പ്രഥമ വാല്‍സിംഹാം തീര്‍ത്ഥാടനം അത് തെളിയിച്ചു.

യുകെ മുഴുവനായി ചിതറി കിടക്കുന്ന സീറോ മലബാര്‍ വിശ്വാസികളും അതിലുപരി അവരുടെ എണ്ണത്തിലുള്ള കുറവും, ഒരു രൂപതയുടെ സുഗമമായ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ ധാരാളം സങ്കേതിക ബുദ്ധിമുട്ടലുകള്‍ സ്രഷ്ടിക്കുന്നു. രൂപതയെ നയിക്കാന്‍ അഭിഷിക്തനായ അഭിവന്ദ്യ പിതാവിന്റെ ഉത്കണ്ഠയേക്കുറിച്ച് പറയാതെ വയ്യാ. ഈ പ്രതിസന്ധിയെ മറികടക്കാന്‍ അഭിവന്ദ്യ പിതാവ് അക്ഷീണം പരിശ്രമിക്കുകയാണ്.

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത മൂന്നാം വയസ്സിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ തിരുസഭയെക്കുറിച്ച് ദീര്‍ഘവീക്ഷണമുള്ള അഭിവന്ദ്യ പിതാവ്, തിരുസഭയുടെ കല്പനകളില്‍ ഒന്നാമത്തേതില്‍ നിന്നു തന്നെ തന്റെ പ്രവര്‍ത്തനങ്ങളുടെ അടുത്ത പടി ആരംഭിക്കുകയായിരുന്നു. അതിന്റെ തുടക്കമായിരുന്നു വാല്‍സിംഹാമിലെ പ്രസംഗം. രണ്ടു വര്‍ഷക്കാലം രൂപത മുഴുവനും ചുറ്റിനടന്ന് കണ്ടും കേട്ടും നേരിട്ട് മനസ്സിലാക്കിയതിന്റെ വെളിച്ചത്തിലായിരുന്നു വാല്‍സിംഹാമിലെ പ്രസംഗം ആരംഭിച്ചത്. ‘ഞായറാഴ്ചകളിലും കടപ്പെട്ട തിരുന്നാളുകളിലും ‘മുഴുവന്‍ കുര്‍ബ്ബാനയില്‍’ പങ്കുകൊള്ളണം. ആ ദിവസങ്ങളില്‍ വിലക്കപ്പെട്ട വേല ചെയ്യുകയുമരുത്’. തിരുസഭയുടെ കല്പനകളില്‍ ഒന്നാമത്തേതാണിത്. ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ക്ക് ഞായറാഴ്ചയോടും കടപ്പെട്ട തിരുന്നാളുകളോടുമുള്ള സമീപനത്തില്‍ അടുത്ത കാലങ്ങളിലായി കുറവ് സംഭവിച്ചിരിക്കുന്നു. നിത്യജീവനേക്കുറിച്ചുള്ള ബോധമില്ലായ്മയാണ് ഇതിനു കാരണം. ഞായറാഴ്ചയെ അവഗണിക്കുന്നവന്‍ നിത്യജീവനെയാണ് പന്താടുന്നത്. അതിശക്തമായ ഭാഷയിലാണ് അഭിവന്ദ്യ പിതാവ് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ക്രൈസ്തവരുടെ ജീവിതത്തില്‍ പരിശുദ്ധ അമ്മയുടെ സ്ഥാനവും അഭിവന്ദ്യ പിതാവ് തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി. അമ്മയുടെ തിടുക്കത്തിലുള്ള ഇടപെടലുകള്‍ ക്രൈസ്തവരായ നമ്മള്‍ അനുഭവിച്ചറിയണമെന്ന് പിതാവ് ആഹ്വാനം ചെയ്തു. സഭയോടുള്ള തന്റെ ഉത്തരവാദിത്വത്തില്‍ അതീവ ജാഗ്രതയുള്ള പിതാവ് സഭാ മക്കള്‍ ഒന്നും ചിതറിപ്പോവാതെ കാത്തു സൂക്ഷിക്കുകയാണിവിടെ.

അഭിവന്ദ്യ പിതാവിന്റെ വാല്‍സിംഹാമിലെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു. വീഡിയോ കാണുക.

[ot-video][/ot-video]

ക്രിസ്തീയ ഭക്തിഗാനം ‘പാറക്കലീത്ത ആശ്വാസദായകന്‍’ പുറത്തിറങ്ങി. ഡെര്‍ബി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് വില്‍സണ്‍ ബെന്നിയുടെ സഹോദരന്‍ ജ്യോതിഷും ഭാര്യ സുജി ജ്യോതിഷുമാണ് ഗാനം നിര്‍മിച്ചിരിക്കുന്നത്. ഈ ഗാനം നിങ്ങളെ പരിശുദ്ധാത്മാവില്‍ നിറക്കുകയും, രോഗികള്‍ക്കും ദുഃഖിതര്‍ക്കും ആശ്വാസം നല്‍കുകയും ചെയ്യും.

ഗാനം കാണാം.

സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ ഏകദിന കത്തോലിക്ക മലയാളം നോട്ടിംഗ്ഹാം കണ്‍വെന്‍ഷന്‍ 22 ജൂലൈ 2018ന് സെന്റര്‍ ഫിലിപ്പ് കത്തോലിക്ക ദേവാലയത്തില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് 5 മണി വരെ ഒരുക്കിയിരിക്കുന്നത്.

കണ്‍വെഷന്‍ നയിക്കുന്നത് ബഹുമാനപെട്ട ഫാദര്‍ ജോസഫ് സേവിയരോടൊപ്പം ബ്രദര്‍ ജോസഫ് സ്റ്റാന്‍ലിയും ബ്രദര്‍ സേവി ജോസഫും കൂടാതെ എസ്.ആര്‍.എം യൂകെ ടീമും ചേര്‍ന്നായിരിക്കും. ജപമാല, സ്തുതി ആരാധന, വിശുദ്ധ കുര്‍ബാന, വചന പ്രഘോഷണം, കുമ്പസാരം, ആരാധന ഉണ്ടായിരിക്കുന്നതാണ്. എല്ലാവരെയും യേശു നാമത്തില്‍ കണ്‍വെന്‍ഷന് സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോസ് ആന്റണി : 07872 073753

വിലാസം:

3 ചെസ്റ്റര്‍ഫീല്‍ഡ് റോഡ്, മനസ്ഫീല്‍ഡ്,
NG19 7AB,
നോട്ടിംഗ്ഹാം.

മറിയാമ്മ ജോഷി

വിലകുറഞ്ഞ രണ്ടു ചെമ്പു തുണ്ടുകള്‍ നല്‍കി ദൈവമാനുഷിക ചരിത്രം കീഴടക്കി ഒരു വനിതയുടെ കഥ നമുക്കറിയാം. ദൈവത്തിന് അവള്‍ പാവം വിധവ ‘വിധവയുടെ കാണിക്ക’ (മാര്‍ക്ക് 12) ആയിരംകോടി സൂര്യനേക്കാള്‍ അഗ്‌നി പ്രഭയുള്ള വിധായാളന്റെ കണ്ണുകള്‍ തന്നെ സൂക്ഷ്മം ശ്രദ്ധിക്കുന്നുണ്ടെന്നും താന്‍ സര്‍വ്വ ശക്തന്റെ പൊന്നോമനയായി മാറുകയാണെന്നും ആ സ്ത്രീ ഒരുപക്ഷേ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല.

എല്ലാം അറിയുന്ന ദൈവം എന്താ ഇങ്ങനെ? വക്കോളവും കവിഞ്ഞൊഴുകുന്ന സ്‌നേഹം ഗുരുവേ നീ കാണുന്നില്ലയോ! ‘ നീ എന്നെ സ്‌നേഹിക്കുന്നുവോ’ മൂന്നാം ആവര്‍ത്തിയില്‍ പത്രോസിന്റെ മനസ്സു പതറി. നിന്നോടപ്പം ഞാനുണ്ട്. എന്നോടപ്പം നീയുണ്ടോ. സമയത്തിനപ്പുറമുള്ള സന്തോഷത്തിന്റെ സദ് വാര്‍ത്തയുടെ സുവിശേഷമാണിത്. ഈ യാത്രയില്‍ നിന്റെ ഇളം പാദങ്ങള്‍ക്ക് പൊള്ളലേല്‍ക്കാം. ഇടറാതിരിക്കാന്‍ നിശ്ചയമായും കൂടെ ഞാനുണ്ടാകും.

ദേശങ്ങളിലേക്ക് അനുഗ്രഹത്തിന്റെ നീരുറ ഒഴുകിക്കൊണ്ടിരിക്കുന്ന രണ്ടാം ശനിയാഴ്ച്ച ശ്രുശ്രൂഷ നൂറു മാസങ്ങള്‍ പിന്നിടുമ്പോള്‍ അനിത്യതയില്‍ നിന്നും നിത്യതയിലേക്കുള്ള യാത്രയില്‍ ആത്മാവെന്ന അനുഗ്രഹ വിസ്മയത്തെ നേടാന്‍ ദൈവമൊരുക്കിയ ഈ ശ്രുശ്രൂഷയെ സ്‌നേഹിക്കുകയും പ്രാര്‍ത്ഥിക്കുകയും പങ്കെടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ള എല്ലാവരോടും നിങ്ങള്‍ ഭാഗ്യവാന്മാരാര്‍ ദൈവത്തിന്റെ കണ്ണിലെ അദ്ഭുത ശോഭയാണ് നിങ്ങള്‍.

ഓഗസ്റ്റ് മാസത്തിലെ നൂറാം രണ്ടാം ശനിയാഴ്ച്ച ശ്രുശ്രൂഷയില്‍ ബഥേല്‍ ജന സമുദ്രമാകുമ്പോള്‍ സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ ബഹു. സോജി ഓലിക്കല്‍ അച്ചനോടപ്പം അനുഗ്രഹീത സുവിശേഷകന്‍ ബ്ര. തോമസ് പോള്‍ (International Catholic lay evangalist) charls white head (Chairman international charismatic consultation) നോര്‍ത്താംപ്ടണ്‍ സെന്റ് പാട്രിക്ക് പള്ളി വികാരി ഫാ. ബെന്നി ജോസഫ്. എന്നിവര്‍ ചേര്‍ന്ന് ശുശ്രൂഷ നയിക്കും.

ഇംഗ്ലീഷിലും മലയാളത്തിലും രണ്ടു സെഷനുകളിലായി നടക്കുന്ന കണ്‍വെന്‍ഷനില്‍ യുവജനങ്ങള്‍ക്കും കുട്ടികള്‍ക്ക് അവരുടെ പ്രായമനുസരിച്ചും നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ അനേകം കുട്ടികള്‍ പങ്കെടുക്കുന്നു. യൂറോപ്പില്‍ അനേകായിരങ്ങളെ വിശ്വാസത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ആത്മീയ വിരുന്നാണ് ഇത് എന്നതിന്റെ അടയാളമാണ് ഇവിടെ നിന്നും ഉയരുന്ന അനേകം സാക്ഷ്യങ്ങള്‍.

കണ്‍വെന്‍ഷന്റെ വിജയത്തിനായി പ്രാര്‍ത്ഥനാ സഹായം അപേക്ഷിക്കുന്നതിനൊപ്പം ഫാ. സോജി ഓലിക്കലും സെഹിയോന്‍ ടീം മുഴുവനും ചേര്‍ന്ന് പ്രാര്‍ത്ഥനാപൂര്‍വം ഏവരേയും കണ്‍വെന്‍ഷനിലേക്ക് ക്ഷണിക്കുന്നു. രാവിലെ 8 മുതല്‍ വൈകിട്ട് 4 വരെയാണ് കണ്‍വെന്‍ഷന്‍.

വിലാസം

Bethel Convention Centre
Kelvin Way
Wes Bromwich, B70 7JW

ബ്രിട്ടനിലെ സിറോ മലബാര്‍ എപ്പാര്‍ക്കിയുടെ ആഭിമുഖ്യത്തില്‍ ഗ്ളൗസ്റ്ററില്‍ നടന്ന അന്താരാഷ്ട്ര സുറിയാനി സംഗീത സമ്മേളനം -കെന്നാര – നസ്രാണി പാരമ്പര്യ പ്രഘോഷണവും, പ്രൗഢ ഗംഭീരവുമായി. അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന കെന്നാറ അന്താരാഷ്ട്ര സുറിയാനി സംഗീത സമ്മേളനത്തില്‍ ഭാരതത്തിലെ മാര്‍ത്തോമ്മാ നസ്രാണി സമൂഹത്തിന്റെ സംഗീത പാരമ്പര്യത്തെ പ്രതിനിധീകരിച്ചു ഫാ. ജോസഫ് പാലക്കലും, ഇറാഖിലെ സുറിയാനി സംഗീത പാരമ്പര്യത്തെ പ്രതിനിധീകരിച്ചു പോലുസ് ഗാജോയും അവതരിപ്പിച്ച പ്രബന്ധങ്ങളും പ്രഭാഷണങ്ങളും സമ്മേളനത്തെ അക്ഷരാര്‍ത്ഥത്തില്‍ സഭയുടെ പാരമ്പര്യ സവിശേഷതകളെ ഉദ്ദീപിക്കുന്നതായി.

അന്താരാഷ്ട്ര തലത്തില്‍ ക്രൈസ്തവ ആരാധനാ സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്ന ലാവൂസ് പ്ലീന ഫൗണ്ടേഷനെ പ്രതിനിധീകരിച്ചു വെറോണിക് നെബേല്‍ നടത്തിയ ഗംഭീരമായ പ്രഭാഷണവും ഏറെ ശ്രദ്ധേയമായി. ഭാരതത്തിലെ സുറിയാനി സംഗീതം ആഗോള സഭയുടെ സ്വത്താണെന്നും അത് വീണ്ടെടുത്ത് സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും വെറോണിക് ഉത്ബോധിപ്പിച്ചു. ഭാരതത്തിലെ മാര്‍ത്തോമ്മാ നസ്രാണികളുടെ തനതു ആരാധനാ സംഗീത പാരമ്പര്യം സ്വായത്തമാക്കി വരും തലമുറയിലേക്ക് പകരുവാന്‍ വെറോണിക്ക് നെബേല്‍ തദവസരത്തില്‍ ആഹ്വാനം ചെയ്തു.

സിറോ മലബാര്‍ സഭയുടെ ആരാധനക്രമം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തപ്പോള്‍ ഉണ്ടായ അര്‍ത്ഥ വ്യത്യാസത്തിലേക്കു വിരല്‍ ചൂണ്ടുന്നതായി ഫാദര്‍ പാലക്കലിന്റെ സംഭാഷണം. ‘റൂഹാ’ എന്ന പദത്തിന് പരിശുദ്ധ ആത്മാവ്, പരിശുദ്ധാരൂപി എന്നീ പദങ്ങള്‍ പൂര്‍ണ അര്‍ത്ഥം പ്രതിഫലിപ്പിക്കുന്നില്ല.1970 കളില്‍ പ്രസിദ്ധ മലയാള സിനിമ ഗാനരചയിതാവായ വയലാര്‍ രാമ വര്‍മ്മ ‘മകനേ നിനക്കു വേണ്ടി’ എന്ന സിനിമയ്ക്കുവേണ്ടി ‘ബാവാക്കും പുത്രനും പരിശുദ്ധ റൂഹാക്കും’ എന്ന ഗാനം രചിക്കുമ്പോള്‍ പരിശുദ്ധാത്മാവ് എന്ന പദം പ്രചുര പ്രചാരം നേടിയിരുന്നെങ്കിലും അദ്ദേഹം ‘റൂഹാ’ എന്ന പദം നിലനിര്‍ത്തിയത് പ്രത്യേകം ശ്രദ്ധേയമാണ്. ട്യൂണിനു മാറ്റമില്ലാതെ പരിശുദ്ധാത്മാവ്, പരിശുദ്ധാരൂപി എന്നീ പദങ്ങള്‍ ഉപയോഗിക്കാമായിരുന്നിരിക്കെ ‘റൂഹാ’ എന്ന പദം പ്രസ്തുത ഗാനത്തില്‍ നിലനിര്‍ത്തിയത് നമ്മുടെ ആരാധനാക്രമ പണ്ഡിതര്‍ക്കു ഇല്ലാതെ പോയ അദ്ദേഹത്തിന്റെ അവധാനതയെയും ഭാഷാവബോധത്തെയുമാണ് കാണിക്കുന്നത്. നമ്മുടെ സുറിയാനി സംഗീത പാരമ്പര്യം വീണ്ടെടുക്കണമെങ്കില്‍ കുടുംബ പ്രാര്‍ത്ഥനയില്‍ സുറിയാനി പദങ്ങളായ ‘റൂഹാ’ ‘കന്തീശ’ തുടങ്ങിയ പദങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുവാനും പാടാന്‍ എളുപ്പമുള്ള സുറിയാനി ഗീതങ്ങള്‍ പരിശുദ്ധ കുര്‍ബാനയില്‍ നിര്‍ബന്ധമായി ഉള്‍പ്പെടുത്തുകയും ചെയ്യാന്‍ പരിശ്രമിക്കണമെന്നും പാലക്കല്‍ അച്ചന്‍ ഉദ്‌ബോധിപ്പിച്ചു .

ആരാധനാ സംഗീത പാരമ്പര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ലാവൂസ് പ്ലീന ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെയും, സിറോ മലബാര്‍ സഭയില്‍ ഫാദര്‍ പാലക്കലിന്റെ ക്രിയാത്മക പ്രവര്‍ത്തനങ്ങളെയും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുക്തകണ്ഠം പ്രശംസിക്കുകയും തുടര്‍ന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇംഗ്ലണ്ടിലെ സഭയുടെ വളര്‍ച്ചക്ക് ആവശ്യമാണെന്നും അഭിപ്രായപ്പെട്ടു.

സമ്മേളനത്തോടനുബന്ധിച്ച് നടന്ന ‘കടവില്‍ ചാണ്ടി കത്തനാര്‍’ സുറിയാനി സംഗീതോത്സവത്തില്‍ ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ സുറിയാനി ഗീതങ്ങള്‍ ആലപിച്ചത് ആകര്‍ഷകമായി. ചെറിയ കുട്ടികളുടെ സുറിയാനി സംഗീത ആലാപനത്തിലുള്ള അതീവ താല്‍പര്യത്തില്‍ ലാവൂസ് പ്ലീന പ്രതിനിധികള്‍ ഏറെ സന്തുഷ്ടരാവുകയും അഭിനന്ദിക്കുകയും ഉണ്ടായി. കുട്ടികളുടെ സുറിയാനി ആലാപനത്തെ ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ സ്രാമ്പിക്കല്‍ പിതാവും, ഫാദര്‍ ജോസഫ് പാലക്കലും മുക്തകണ്ഠം പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

സിറോ മലബാര്‍ എപ്പാര്‍ക്കിയുടെ സഭാ പഠന വിഭാഗത്തിന്റെ (ക്യാറ്റക്കേസിസ് ) തലവനായ ഫാദര്‍ ജോയി വയലിലിന്റെ നേതൃത്വത്തില്‍ ഗ്ലോസ്റ്റെര്‍ സിറോ മലബാര്‍ സമൂഹമാണ് ഈ സമ്മേളനവും സംഗീതോത്സവവും വര്‍ണാഭമായി സംഘടിപ്പിച്ചത്.

മാഞ്ചസ്റ്ററും, ബെര്‍മിംഹാമും കേന്ദ്രീകരിച്ച് പാലക്കല്‍ അച്ചന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട റീജണല്‍ സുറിയാനി സംഗീത ക്ലാസ്സും, സുറിയാനി ഗാനങ്ങളുടെ ആലാപനങ്ങളും നസ്രാണി പൗരാണിക ആരാധനയെ തിരിച്ചെത്തിക്കുവാനുള്ള ശ്രമങ്ങള്‍ക്ക് പ്രോത്സാഹനമായി. പങ്കെടുത്തവരെല്ലാം കന്തീശ തുടങ്ങിയ ഗാനങ്ങള്‍ വളരെ മനോഹരമായിത്തന്നെ ആലപിക്കുകയുണ്ടായി.

ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയില്‍ ജൂലൈ 11 മുതല്‍ നടന്ന ലോകോത്തര സുറിയാനി സമ്മേളനമായ ആറാം കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനും പ്രബന്ധം അവതരിപ്പിക്കുന്നതിനുമായിട്ടാണ് ഫാ.ജോസഫ് പാലക്കല്‍ ഇംഗ്ലണ്ടിലെത്തുന്നത്. ബഹുമാനപ്പെട്ട പാലക്കല്‍ അച്ചന്റെ സഭാപരമായ പാരമ്പര്യ സംഗീത അറിവുകളും കഴിവുകളും സീറോ മലബാര്‍ സഭക്ക് മുതല്‍ക്കൂട്ടാക്കുന്നതിലേക്കു ഗ്രെയ്റ്റ് ബ്രിട്ടന്‍ രൂപത താല്പര്യമെടുത്തു സമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയായിരുന്നു.

RECENT POSTS
Copyright © . All rights reserved