കേരള കാത്തലിക് അസോസിയേഷന് ഓഫ് ദി യുകെ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില് സംഘടിപ്പിക്കുന്ന വിശുദ്ധ കുര്ബാന ഒക്ടോബര് 7ന് നടക്കും. അപ്ടന് പാര്ക്കിലെ (E13 9AX) ലേഡി ഓഫ് കംപാഷന് ചര്ച്ചിലാണ് കുര്ബാന നടക്കുന്നത്. ശനിയാഴ്ച വൈകിട്ട് 6.30നാണ് കുര്ബാന. ഇംഗ്ലീഷ് കുര്ബാനയ്ക്ക് ശേഷം പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടക്കും. പരിപാടികള്ക്കു ശേഷം പാരിഷ് ഹാളില് ലഘുഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.
For more details please contact:
chairman 07533374990
Secretary 07780661258
Treasurer. 07908855899
ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്.ഒ
പ്രസ്റ്റണ്: 2016 ഒക്ടോബര് 9ന് ഔദ്യോഗികമായി പിറവിയെടുത്ത ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര് രൂപതയുടെ ഒന്നാം പിറന്നാള് പ്രാര്ത്ഥനാനിര്ഭരമായി വരുന്ന തിങ്കളാഴ്ച രൂപതാ ആസ്ഥാനമായ പ്രസ്റ്റണ് കത്തീഡ്രല് ദേവാലയത്തില് നടക്കും. രാവിലെ 11 മണിക്ക് നടക്കുന്ന ആഘോഷമായ വി. കുര്ബാനയ്ക്ക് രൂപതാധ്യക്ഷന് മാര് ജോസഫ് സ്രാമ്പിക്കല് മുഖ്യകാര്മ്മികത്വം വഹിക്കും. സഹ കാര്മ്മികരായി വികാരി ജനറല്മാരും മറ്റു നിരവധി വൈദികരും പങ്കെടുക്കുന്ന ദിവ്യബലിയില് രൂപതയിലെ സന്യസ്തരുടെയും ഓരോ വി. കുര്ബാന കേന്ദ്രത്തില് നിന്നുമുള്ള അല്മായ പ്രതിനിധികളുടെയും സാന്നിധ്യമുണ്ടായിരിക്കും. കഴിഞ്ഞ വര്ഷം പ്രസ്റ്റണ് ഫുട്ബോള് സ്റ്റേഡിയത്തില് വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങുകളിലാണ് പതിനായിരങ്ങളെ സാക്ഷി നിര്ത്തി രൂപതയുടെ പ്രഥമ മെത്രാനായി മാര് ജോസഫ് സ്രാമ്പിക്കല് അഭിഷിക്തനായതും ഗ്രേറ്റ് ബ്രിട്ടണ് രൂപത ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടതും.

173 വി. കുര്ബാന കേന്ദ്രങ്ങളില് ശുശ്രൂഷ ചെയ്യാനായി 50ല് അധികം വൈദികരുടെ സേവനവും നാല് സന്യസ്തരുടെ സേവനം ഇപ്പോള് രൂപതയ്ക്ക് ലഭിക്കുന്നുണ്ട്. ഇതു കൂടാതെ വിവിധ പ്രവര്ത്തനമേഖലകളെ ഏകോപിപ്പിക്കുന്നതിനായി 18-ഓളം കമ്മീഷനുകള്, നടക്കാനിരിക്കുന്ന അഭിഷേകാഗ്നി കണ്വെന്ഷന്, രൂപതയെ എട്ട് റീജിയണുകളിലായി തിരിച്ചുള്ള പ്രവര്ത്തനം, രൂപതാ കൂരിയാ ഉള്പ്പെടെയുള്ള ഔദ്യോഗിക ആലോചനാസംഘങ്ങള്, അല്മായര്ക്കായി ‘ആല്ഫാ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയുടെ ആഭിമുഖ്യത്തില് ദൈവശാസ്ത്ര പഠനത്തിന് അവസരം തുടങ്ങിയ പല കാര്യങ്ങളിലൂടെ രൂപതയുടെ ഭാവി വളര്ച്ചയ്ക്കായി ബഹുമുഖ കര്മ്മപദ്ധതികള് ആവിഷ്കരിക്കാനും ഉറച്ച അടിത്തറ നല്കാനും രൂപതാധ്യക്ഷന് നേതൃത്വം നല്കുന്ന രൂപതാധികാരികള്ക്ക് ഈ കഴിഞ്ഞ ഒരു വര്ഷത്തിനുള്ളില് സാധിച്ചു. രൂപതയുടെ കഴിഞ്ഞ ഒരു വര്ഷത്തെ പ്രവര്ത്തനങ്ങള് സമഗ്രമായി അവതരിപ്പിക്കുന്ന ആദ്യ ബുള്ളറ്റിന് ‘ദനഹാ’, രൂപത പുറത്തിറക്കിയ കലണ്ടര്, ക്രിസ്തുമസ് സന്ദേശ കാര്ഡുകള് തുടങ്ങിയവയും വിശ്വാസികളുടെ കൈകളിലെത്തിക്കാന് ഈ ഒരു വര്ഷത്തിനുള്ളില് സാധിച്ചു.
സമര്ത്ഥമായ നേതൃത്വത്തിലൂടെ രൂപതയെ മുമ്പോട്ടു നയിക്കുന്ന രൂപതാധ്യക്ഷന് മാര് ജോസഫ് സ്രാമ്പിക്കലിന്റെ അജപാലന മികവും ഈ നേട്ടങ്ങളിലും പ്രവര്ത്തനങ്ങളിലും നിര്ണായകമായി. മൂന്ന് രാജ്യങ്ങളിലായി പരന്നുകിടക്കുന്ന ഗ്രേറ്റ് ബ്രിട്ടണ് രൂപതയിലെ വിശ്വാസികളെ ആത്മീയ കാര്യങ്ങളില് നേതൃത്വം വഹിക്കാന് അല്പം പോലും വിശ്രമമെടുക്കാതെയാണ് അദ്ദേഹം ഓടിയെത്തുന്നത്. സൗമ്യഭാവവും ആരെയും ആകര്ഷിക്കുന്ന വ്യക്തിത്വ ഗുണങ്ങളുമുള്ള മാര് സ്രാമ്പിക്കല് ഇതിനോടകം വിശ്വാസികളുടെ മനസില് ഇടം പിടിച്ചു കഴിഞ്ഞു. രൂപതാമെത്രാന്റെ പ്രവര്ത്തനങ്ങളെ സഹായിക്കാനായി സെക്രട്ടറിയായി പ്രവര്ത്തിക്കുന്ന റവ. ഫാ. ഫാന്സ്വാ പത്തിലിന്റെ സേവനവും എടുത്തുപറയേണ്ടതാണ്.

തിങ്കളാഴ്ച പ്രസ്റ്റണ് കത്തീഡ്രല് ദേവാലയത്തില് രാവിലെ 11 മണിക്ക് നടക്കുന്ന ദിവ്യബലിക്കും സ്നേഹവിരുന്നിനും ശേഷം ഉച്ചകഴിഞ്ഞ് പ്രിസ്ബിറ്റല് കൗണ്സിലിന്റെ സമ്മേളനവും ജോയിന്റ് പ്രിസ്ബിറ്റല് കൗണ്സില് സമ്മേളനവും പ്രസ്റ്റണ് കത്തീഡ്രല് പാരീഷ് ഹാളില് നടക്കും. ഈ ഒരു വര്ഷത്തിനിടയില് ദൈവം നല്കിയ എല്ലാ അനുഗ്രഹങ്ങള്ക്കും നന്ദി പറയാനായി സാധിക്കുന്ന എല്ലാവരും പ്രസ്റ്റണ് കത്തീഡ്രലില് എത്തിച്ചേരണമെന്ന് രൂപതാധ്യക്ഷന് മാര് ജോസഫ് സ്രാമ്പിക്കല് അറിയിച്ചു.
മറിയമ്മ ജോഷി
കൂടുതല് അറിയുന്തോറും നിങ്ങളെന്നെ കൂടുതല് ഇഷ്ടപ്പെടുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. എന്റെ ആകുലതകള്, പ്രലോഭനങ്ങള്, ആത്മപീഡനങ്ങള് ഒക്കെ നിങ്ങളില് ഉണര്ത്തുന്നത് എന്നോടുള്ള സ്നേഹമല്ലേ, ഞാന് വെറും ഒരു പുഴയല്ല അങ്ങകലെ ഒരു പുണ്യ തീര്ത്ഥമുണ്ട്, അതിനെ ലക്ഷ്യമാക്കി ഒഴുകുന്ന പുഴയാണ് ഞാന്.
ഏറെ അലഞ്ഞു ഞാന് അവിടെ എത്തി. ഇവിടുത്തെ ആകാശത്തില് ദൈവാത്മാവിന്റെ വിരിച്ച ചിറകുകളുണ്ട്. ജലത്തിനു മീതെ ദൈവചൈതന്യം ചലിക്കുന്നുണ്ട്. ദൈവപുത്രന് മടങ്ങി കുമ്പിട്ട ഇടമാണിത്.
”ഇവനെന്റെ പ്രിയ പുത്രന് ഇവനില് ഞാന് സംപ്രീതനാണ്”. ഏറ്റുപറയുന്ന കുളിര് തെന്നല് ഇവിടെയുണ്ട്. ഇതു പുണ്യ ജോര്ദ്ദാനാണ്. ഈ പുഴ ഇതു ഞാനാണ്, ഇതു നീയാണ്. പുണ്യനദി ദൈവപുത്രന്റെ ചങ്കില് നിന്നും ഒഴുകിയ നിണമാണ്. ജലമാണ്. ഇവിടെ മുങ്ങിക്കുളിക്കാന് കഴിഞ്ഞവന് അറിഞ്ഞ ശാന്തി ഏറെയാണ്. ഇത് യേശുവാണ്.
ദൈവം ചാരെ നിന്നിട്ടും തോട്ടക്കാരന് എന്നു തെറ്റിദ്ധരിക്കുന്ന ഉത്ഥാന സംഭവത്തിലെ മറിയത്തിന്റെ വരണ്ട അനുഭവം എത്രയോ തവണ നമ്മുടെ ജീവിതത്തിലും!! നമ്മുടെ വരണ്ട ദിനങ്ങളില് ദൈവസ്നേഹമാകുന്ന ആ പുണ്യ ജോര്ദ്ദാനിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോവുന്ന ദൈനാനുഭവം നമുക്ക് നല്കുന്ന മൂന്ന് ദിനങ്ങള്. Chrഗst Culture(Kairose) Chosen 17 Couples Retreat നവംബര് 24, 25, 26 തീയതികളിലായി നടക്കുന്നു.
പ്രിയ സഹോദരങ്ങളെ കേരള കത്തോലിക്കാ സഭ ദര്ശിച്ച ഏറ്റവും മികച്ച പ്രവാചകനും ലോകപ്രസിദ്ധ വചന പ്രഘോഷകനും ബൈബിള് പണ്ഡിതനുമായ Catholic Lay Evangalist റെജി കൊട്ടാരവും ടീമും കെഫന് ലീ പാര്ക്ക്, വെയില്സില് എത്തുന്നു.
24-ാം തീയതി ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര് രൂപതാ അധ്യക്ഷന് മാര് ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്മ്മികത്വത്തില് അര്പ്പിക്കപ്പെടുന്ന ദിവ്യബലിയോടു കൂടെ ധ്യാനം ആരംഭിക്കുന്നു. ഈ ആത്മീയ വിരുന്നിലേക്ക് ടീം മുഴുവനും ചേര്ന്ന് പ്രാര്ത്ഥനാപൂര്വ്വം നിങ്ങളെ കുടുംബമായി ക്ഷണിക്കുന്നു.
കൂടുതല് വിവരങ്ങള്ക്ക്
Contact
Joshy Thomas 07533422986
Alex Paul 07818252454
Maneesh Xaviour 07862297715
For registration Click the link below
https://rebrand.ly/chosen17
Address
Cefn Lea Park
Rot For New town
SY 16 4 AJ, Wales
ജോണ്സണ് ജോസഫ്
സീറോ മലങ്കര കത്തോലിക്കാ സഭയുടെ യുകെ റീജിയനിലുള്ള പതിനാലു മിഷനുകളും ഒന്നുചേര്ന്ന വാല്സിങ്ഹാം മരിയന് വാര്ഷിക തീര്ഥാടനവും 87-ാമത് പുനരൈക്യ വാര്ഷികാഘോഷവും ഭക്തിസാന്ദ്രവും അവിസ്മരണീയവുമായി. സെപ്റ്റംബര് 24 ഞായറാഴ്ച ഉച്ചക്ക് 12ന് ലിറ്റില് വാല്സിങ്ഹാമിലെ അപ്പരിഷന് ഗ്രൗണ്ടില് മലങ്കര സഭയുടെ യു.കെ റീജിയന് കോര്ഡിനേറ്റര് ഫാ. തോമസ് മടുക്കമൂട്ടില്, ചാപ്ലെയിന് ഫാ.രഞ്ജിത് മടത്തിറമ്പില് എന്നിവര് നയിച്ച പ്രാരംഭ പ്രാര്ത്ഥനയോടെ തീര്ത്ഥാടനത്തിന് തുടക്കമായി. നൂറ്റാണ്ടുകളായി വാല്സിങ്ഹാം തീര്ത്ഥാടകര് നഗ്നപാദരായി സഞ്ചരിച്ച ഹോളി മൈല് വഴിയിലൂടെ പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ട് മലങ്കര മക്കള് ജപമാലയും മാതൃഗീതങ്ങളും ചൊല്ലി ഭക്തി സാന്ദ്രമായ പ്രദക്ഷിണമായി നീങ്ങിയപ്പോള്, പങ്കെടുത്തവരുടെയും കാഴ്ചക്കാരായി തടിച്ചുകൂടിയ ഇംഗ്ളീഷ് ജനതയുടെയും മനസ്സില് അനുഗ്രഹമഴ പെയ്തിറങ്ങി.

വാല്സിങ്ഹാം കത്തോലിക്ക മൈനര് ബസലിക്കയില് എത്തിച്ചേര്ന്ന പ്രദക്ഷിണത്തെ ബസലിക്ക തീര്ത്ഥാടന കമ്മറ്റി സ്വീകരിച്ചു. തുടര്ന്ന് നടന്ന ആഘോഷമായ ദിവ്യബലിക്ക് മലങ്കര സഭയുടെ യു.കെ കോര്ഡിനേറ്റര് ഫാ.തോമസ് മടുക്കമൂട്ടില് കര്മ്മികത്വം വഹിച്ചു. ഫാ.രഞ്ജിത് മടത്തിറമ്പില്, ഫാ. ജോസഫ് മാത്യു എന്നിവര് സഹകാര്മ്മകരായിരുന്നു. പരിശുദ്ധ ദൈവമാതാവിന്റെ വിമലഹൃദയത്തിലേക്കു യു.കെ യിലെ മലങ്കര സമൂഹത്തെ ഫാ. തോമസ് മടുക്കമൂട്ടില് സമര്പ്പിച്ചു. മാതൃഭക്തിയും സഭാമതാവിനോടുള്ള സ്നേഹവും ഒരുപോലെ നെഞ്ചിലേറ്റണമെന്നു സുവിശേഷസന്ദേശ മധ്യേ ഫാ.രഞ്ജിത് മടത്തിറമ്പില് ബസലിക്കയില് തിങ്ങിനിറഞ്ഞ വിശ്വാസികളെ ഓര്മ്മിപ്പിച്ചു.
ബസലിക്ക ഡയറക്ടര് മോണ്സിഞ്ഞോര് അര്മിറ്റേജ് തന്റെ അനുഗ്രഹ സന്ദേശത്തില് മലങ്കര സഭയോടുള്ള സ്നേഹവും സഭാനേതൃത്വത്തോടുള്ള ആശംസകളും അറിയിച്ചു. മലങ്കര കത്തോലിക്കാ സഭയിലെ കുടുംബങ്ങള് വിശ്വാസ പൈതൃകം കാത്തു സൂക്ഷിക്കുന്നതില് പ്രകടിപ്പിക്കുന്ന താല്പര്യം അത്യധികം ശ്ലാഘനീയമാണെന്നും മോണ്.അര്മിറ്റേജ് കൂട്ടിചേര്ത്തു. മലങ്കര സഭയുടെ യൂറോപ്പ് അപ്പോസ്തലിക് വിസിറ്റേറ്ററായി നിയമിക്കപ്പെട്ട അഭിവന്ദ്യ യൂഹാനോന് മാര് തിയോഡോഷ്യസ് പിതാവിന്റെ പ്രാര്ത്ഥനയും ആശംസയും ഫാ.തോമസ് മടുക്കമൂട്ടില് വിശ്വാസികളെ അറിയിച്ചു.

പുനരൈക്യ വാര്ഷികത്തിന്റെ സ്മരണയില് നടത്തപ്പെട്ട മരിയന് തീര്ഥാടനം പങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും ഏറെ ശ്രദ്ധനേടി. സഭയുടെ യു.കെ കോര്ഡിനേറ്റര് ഫാ.തോമസ് മടുക്കമൂട്ടില്, ചാപ്ലെയിന് ഫാ.രഞ്ജിത് മടത്തിറമ്പില്, നാഷണല് കൗണ്സില് വൈസ് പ്രസിഡന്റ് ജോജി മാത്യു, സെക്രട്ടറി ജോണ്സന് ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് ഒരുക്കങ്ങള്ക്കു ചുക്കാന് പിടിച്ചത്. എല്ലാ സഹായങ്ങളുമായി നാഷണല് കൗണ്സില് അംഗങ്ങളും മിഷന് ഭാരവാഹികളും കുടുംബങ്ങളും ഒന്നുചേര്ന്നപ്പോള് മലങ്കര സഭയുടെ ചരിത്രത്തില് എഴുതിച്ചേര്ക്കപ്പെട്ട ഒരു ദിവസമായി അതു മാറി.
മാത്യു ജോസഫ്
ഡാര്ലിംഗ്ടണ് : ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര് രൂപത, പ്രെസ്റ്റണ് റീജിയന് വുമണ്സ് ഫോറത്തിന്റെ ഉദ്ഘാടനം രൂപത ബിഷപ് മാര് ജോസഫ് സ്രാമ്പിക്കല് നിര്വഹിച്ചു. ഡാര്ലിംഗ്ടണ് ഡിവൈന് ധ്യാനകേന്ദ്രത്തില് നടന്ന റീജിയന് സമ്മേളനത്തില് വിമന്സ് ഫോറം രൂപത ഡയറക്ടര് സിസ്റ്റര് മേരി ആന് C M C യുടെ സാന്നിദ്ധ്യത്തില് നടന്ന ആദ്യ റീജിയന് തിരഞ്ഞെടുപ്പില്, റീജിയന് ചാപ്ലയിന് ബഹു. ഫാ. സജി തോട്ടത്തില് മേല്നോട്ടം വഹിച്ചു. ഇനി വരുന്ന നാളുകളില് വുമണ്സ് ഫോറം നടത്താന് പോകുന്ന പ്രവര്ത്തന രൂപരേഖ ചര്ച്ച ചെയ്ത സമ്മേളനത്തില് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

റീജിയണിലെ എല്ലാ പള്ളികളില് നിന്നും പ്രാതിനിധ്യത്തോടെ നടന്ന ചര്ച്ചാവേദിയില് സമൂഹത്തില് സ്ത്രീകള്ക്കുള്ള സ്ഥാനത്തെക്കുറിച്ചും കുടുംബത്തിലുള്ള മഹനീയ സ്ഥാനത്തെക്കുറിച്ചും തന്റെ ആമുഖ പ്രസംഗത്തില് ബഹു. സ്രാമ്പിക്കല് പിതാവ് ഓര്മിപ്പിച്ചു. വിശുദ്ധ കുര്ബാനയോടെ അവസാനിച്ച പരിപാടികള്ക്ക് ഡാര്ലിംഗ്ടണ് സീറോ മലബാര് പാരിഷ് കമ്മിറ്റി അംഗങ്ങള് നേതൃത്വം നല്കി.
ഭാരവാഹികള്
പ്രസിഡണ്ട് : ജോളി മാത്യു (നോര്ത്തല്ലേര്ട്ടന്)
വൈസ് പ്രസിഡണ്ട് : രജി സെബാസ്റ്റ്യന് (പ്രെസ്റ്റണ്)
സെക്രട്ടറി : ലിസ്സി സിബി (സന്ദര് ലാന്ഡ്)
ജോ.സെക്രട്ടറി : ബീന ജോസ് (ഡാര്ലിംഗ്ട്ടെന്)
ട്രഷറര് : സിനി ജേക്കബ് (ലീഡ്സ്)
ബെന്നി മേച്ചേരിമണ്ണില്
റെക്സം രൂപതയിലെ ഹവാര്ഡന് ചര്ച്ചില് എല്ലാ മാസവും ആദ്യ ശനിയാഴ്ചകളില് നടത്തിവരുന്ന പരിശുദ്ധ മാതാവിന്റെ നൊവേനയും, ആഘോഷമായ മലയാളം പാട്ടുകുര്ബാനയും ഒക്ടോബര് മാസം ഏഴാം തിയതി 4.15ന് കൊന്ത നമസ്കാരത്തോടെ ആരംഭിക്കുന്നു തുടര്ന്നു മലയാളം പാട്ടുകുര്ബാനയും നൊവേനയും നടത്തപ്പെടുന്നു.
ശനിയാഴ്ച 3 മണിമുതല് നാലുമണി വരെ രൂപതയിലെ ആദ്യ കുര്ബാന സ്വീകരിച്ച ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കുമായി ബൈബിള് പഠനം, വിശുദ്ധ കുര്ബാനയുടെ ആഴത്തിലുള്ള അറിവ്, പ്രാര്ത്ഥന, പ്രാര്ത്ഥനാ കൂട്ടായ്മ എന്നിവയെക്കുറിച്ച് ഫാദര് റോയ് കോട്ടക്കുപുറത്തിന്റെ നേതൃത്വത്തില് ക്ളാസും ചര്ച്ചകളും നടത്തപെടുന്നതാണ്. എല്ലാ മാതാപിതാക്കളും കുട്ടികളെ നേരത്തെ പള്ളിയില് എത്തിക്കണമെന്ന് ഓര്മ്മപ്പെടുത്തുന്നു.
റെക്സം രൂപതാ മലയാളി കമ്മ്യൂണിറ്റി കോര്ഡിനേറ്റര് ഫാദര് റോയ് കോട്ടയ്ക്കപ്പുറം SDV യുടെ മുഖ്യ കാര്മികത്വത്തില് നടക്കുന്ന ആഘോഷമായ പരിശുദ്ധ കുര്ബാനയിലും നൊവേനയിലും മറ്റു പ്രാര്ത്ഥനകളിലും പങ്കുചേര്ന്നു പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കുവാന് റെക്സം രൂപതയിലും പരിസര പ്രദേശത്തുമുള്ള എല്ലാ വിശ്വാസികളേയും സേക്രഡ് ഹാര്ട്ട് ചര്ച്ച് ഹവാര്ഡനിലേക്കു രൂപതാ കോര്ഡിനേറ്റര് ഫാദര് റോയ് കോട്ടക്കുപുറം സ്നേഹത്തോടെ സ്വാഗതം ചെയ്തുകൊള്ളുന്നു .
ഫാദര് റോയ് കോട്ടയ്ക്ക് പുറം Sdv 07763756881.
പള്ളിയുടെ വിലാസം പോസ്റ്റ് കോഡ് – SACRED HEART CHURCH , HAWARDEN _ CH53D
മാഞ്ചസ്റ്റര്: കോട്ടയം അതിരൂപതാ അംഗവും വത്തിക്കാന് സ്ഥാനപതിയുമായ ആര്ച്ച് ബിഷപ്പ് മാര് കുര്യന് വയലുങ്കലിനെ സ്വീകരിക്കാന് മാഞ്ചസ്റ്റര് ഒരുങ്ങി. പ്രശസ്തമായ ഷ്രൂസ്ബെറി രൂപതയിലെ ക്നാനായ ചാപ്ലയന്സിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാളിന്റെ ഒരുക്കങ്ങള് പൂര്ത്തിയായി.
വത്തിക്കാന് സ്ഥാനപതിയാകുന്നതിന് മുന്പ് വത്തിക്കാന് കാര്യാലയത്തില് സേവനം അനുഷ്ഠിക്കുന്ന വേളയില് മാഞ്ചസ്റ്ററില് ഫാ. സജി മലയില് പുത്തന്പുരയുടെ ക്ഷണം സ്വീകരിച്ച് മാര് കുര്യന് വയലുങ്കല് എത്തിയിരുന്നു. മെത്രാനായതിനുശേഷം ആദ്യമായിട്ടാണ് മാര് കുര്യന് വയലുങ്കല് യുകെ സന്ദര്ശനത്തിന് എത്തുന്നത്. കോട്ടയം അതിരൂപതയിലെ നീണ്ടൂര് ഇടവകാംഗമാണ് മാര് കുര്യന് വയലുങ്കല്.
ഷ്രൂസ്ബെറി രൂപതയില് ക്നാനായ ചാപ്ലയന്സി രൂപീകൃതമായതിനുശേഷം നടത്തപ്പെടുന്ന ദ്വിതീയ പരിശുദ്ധ മറിയത്തിന്റെ തിരുന്നാളിന് നൂറിലധികം പ്രസുദേന്തിമാരാണ് തിരുന്നാള് ഏറ്റെടുത്ത് നടത്തുന്നത്.
തിരുവസ്ത്രങ്ങളണിഞ്ഞ് നിരവധി വൈദികരുടെ അകമ്പടിയോടുകൂടി ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര് രൂപതാധ്യക്ഷന് മാര് ജോസഫ് സ്രാമ്പിക്കല്, ആര്ച്ച് ബിഷപ്പ് മാര് കുര്യന് വയലുങ്കല് എന്നിവര് പ്രദക്ഷിണമായി ദേവാലയത്തില് പ്രവേശിക്കുന്നതോടുകൂടി ഭക്തിസാന്ദ്രമാര്ന്ന തിരുന്നാള് കര്മ്മങ്ങള് ആരംഭിക്കും.
ഉച്ചകഴിഞ്ഞ് ഫോറം സെന്ററില് മതബോധന വാര്ഷികവും കലാസന്ധ്യയും അരങ്ങേറും. എല്ലാവരെയും തിരുന്നാളിന് സാദരം ക്ഷണിക്കുന്നതായി ഫാ. സജി മലയില് പുത്തന്പുര അറിയിച്ചു.
ഡെര്ബി മാര് ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയില് പരിശുദ്ധനായ യല്ദോ മാര് ബസേലിയോസ് ബാവയുടെ ഓര്മ്മപ്പെരുന്നാള് ആഘോഷിച്ചു. റവ.ഫാ.എല്ദോസ് ജോര്ജ് വട്ടപ്പറമ്പില് കശ്ശീശായുടെ മുഖ്യകാര്മികത്വത്തില് വിശുദ്ധ മൂന്നിന്മേല് കുര്ബാനയോടെയാണ് പെരുന്നാള് ആഘോഷിച്ചത്. ഇതോടനുബന്ധിച്ച് മാര് ബേസില് സണ്ഡേ സ്കൂള് വാര്ഷികവും നടന്നു. സെപ്റ്റംബര് 30 ശനി, ഒക്ടോബര് 1 ഞായര് ദിവസങ്ങളിലാണ് പരിപാടിതകള് നടന്നത്. ഫാ.ബിജി മര്ക്കോസ് ചിരത്തിലാട്ടിന്റെ പ്രസംഗം, കുട്ടികളുടെ കലാപരിപാടികള് എന്നിവയും രണ്ടാം ദിവസം പ്രദക്ഷിണവും ആദ്യഫലലേലവും നേര്ച്ചസദ്യയും നടന്നു.

ഈശോയുടെ വിശ്വസ്ത ദാസനും സ്നേഹിതനും അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനുമായ വിശുദ്ധ യൂദാശ്ളീഹായുടെ തിരുന്നാള് ഒക്ടോബര് പത്താം തിയതി (10/10/2017) വൈകുന്നേരം അഞ്ചുമണിക്ക് സെന്റ് അല്ഫോന്സാ സീറോ മലബാര് സെന്റര് സൗത്തെന്ഡ് ഓണ് സീയില് ഭക്ത്യാദരപൂര്വ്വം കൊണ്ടാടുന്നു. തിരുന്നാളിനോട് അനുബന്ധിച്ചു അന്നേ ദിവസം 5 മണിക്ക് കുമ്പസാരം, ജപമാല, 5:30ന് പ്രസുദേന്തി വാഴ്ച, 5:40ന് ആഘോഷപൂര്വ്വമായ വിശുദ്ധ കുര്ബാന, ലദീഞ്ഞ്, പ്രദക്ഷിണം, എണ്ണനേര്ച്ച എന്നീ തിരുക്കര്മ്മങ്ങളും തുടര്ന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.
പരിശുദ്ധ തിരുക്കര്മ്മങ്ങളില് പങ്കെടുത്ത് വിശുദ്ധ യൂദാശ്ളീഹായുടെ മാദ്ധ്യസ്ഥം വഴി അനുഗ്രഹം പ്രാപിക്കുന്നതിന് ഏവരേയും സെന്റ് അല്ഫോന്സാ സീറോ മലബാര് സെന്ററിലേക്ക് ക്ഷണിക്കുന്നു.
ഫാ .ജോസ് അന്ത്യാംകുളം
ചാപ്ലിന് സെന്റ് അല്ഫോന്സാ സെന്റര്
പള്ളിയുടെ വിലാസം :
സെന്റ് ജോണ് ഫിഷര് കാത്തലിക് ചര്ച്ച്
2 മാനേഴ്സ് വേ
സൗത്തെന്റ് ഓണ് സീ
SS26QT
കൂടുതല് വിവരങ്ങള്ക്ക് : ബേബി ജേക്കബ് – 07588697814
അജിത് അച്ചാണ്ടില് – 07412384548
സുബി ജെയിസണ്
അപ്പച്ചന് കണ്ണഞ്ചിറ
ലണ്ടന്: ലണ്ടനിലെ സെന്റ് ജോണ് ബോസ്കോ കോളേജില് മണിക്കൂറുകള് നീണ്ടു നിന്ന ബൈബിള് കലോത്സവം തിരുവചന അക്ഷരാഖ്യാനങ്ങളുടെ മികവുറ്റ സംഗീത, നൃത്ത, നടന ആവിഷ്കാരങ്ങളിലൂടെ അനുഗ്രഹ സാന്ദ്രമായി. അതുല്യമായ കലാവൈഭവ പ്രകടനങ്ങള് അരങ്ങുവാണ വേദി അക്ഷരാര്ത്ഥത്തില് വിശ്വാസ പ്രഘോഷണങ്ങളുടെ വിളനിലം തീര്ക്കുകയായിരുന്നു.

വിശുദ്ധ ഗ്രന്ഥം പ്രതിഷ്ഠിച്ചു കൊണ്ട് നിലവിളക്കു കൊളുത്തി ശുഭാരംഭം കുറിച്ച ലണ്ടന് റീജിയണല് ബൈബിള് കലോത്സവത്തില് ഫാ.തോമസ് പാറയടി, റീജിയണല് സഹകാരി ഫാ.ജോസ് അന്ത്യാംകുളം, ഫാ.സെബാസ്റ്റ്യന് ചാമക്കാല, ആതിഥേയ കോളേജിന്റെ പ്രതിനിധിയും സലേഷ്യന് വൈദികനുമായ ഫാ.സാജു മുല്ലശ്ശേരി, ഡീക്കന് ജോയ്സ് ജെയിംസ് എന്നിവര് നേതൃത്വം നല്കി. ലണ്ടന് റീജിയണിലെ വെസ്റ്റ്മിന്സ്റ്റര്, ബ്രെന്ഡ്വുഡ്, സൗത്താര്ക്ക് തുടങ്ങിയ ചാപ്ലിന്സികളുടെ കീഴിലുള്ള 22 കുര്ബ്ബാന കേന്ദ്രങ്ങളില് നിന്നായി വിജയിച്ചെത്തിയ മത്സരാര്ത്ഥികള് അതുല്യമായ കലാ നൈപുണ്യം ആണ് വേദിയില് പുറത്തെടുത്തത്.

പാട്ട്, ഡാന്സ്, ടാബ്ലോ, പ്രശ്ചന്ന വേഷം, സ്കിറ്റ്, ബൈബിള് ക്വിസ്, ബൈബിള് റീഡിങ്, ഉപന്യാസം, പ്രസംഗം, പെയിന്റിങ്, ചിത്രരചന അടക്കം പ്രായാടിസ്ഥാനത്തില് നടത്തപ്പെട്ട നിരവധി മത്സരങ്ങള് അത്യന്തം ആവേശവും വാശിയും നിറഞ്ഞതായി. മികവുറ്റ സംഘാടകത്വവും,സമയ നിഷ്ഠമായ ഒരുക്കങ്ങളും സുഗമമായ ക്രമീകരണങ്ങളും ഏറെ പ്രശംസനീയമായി.
മതാദ്ധ്യാപകരുടെയും പള്ളിക്കമ്മിറ്റിക്കാരുടെയും നിസ്സീമമായ സഹകരണവും നേതൃത്വവും പ്രൊഫഷണല് വിധികര്ത്താക്കളുടെ സ്തുത്യര്ഹമായ സേവനവും മാതാപിതാക്കളുടെ അതീവ താല്പ്പര്യവും, സഭാ സമൂഹത്തിന്റെ പ്രോത്സാഹനവും കോളേജിന്റെ
വിശാലമായ സൗകര്യങ്ങളും ലണ്ടന് റീജിയണല് കലോത്സവത്തെ വന് വിജയമാക്കി തീര്ക്കുകയായിരുന്നു.

സ്റ്റീവനേജ്, വാല്ത്തംസ്റ്റോ, ഈസ്റ്റ്ഹാം തുടങ്ങിയ പാരീഷ് സമൂഹങ്ങള് മത്സരങ്ങളില് കൂടുതല് നേട്ടങ്ങള് കൊയ്തപ്പോളും എല്ലാ കുര്ബ്ബാന കേന്ദ്രങ്ങളും തന്നെ ശക്തമായ മത്സരങ്ങളും വിജയങ്ങളും പുറത്തെടുത്താണ് പിരിഞ്ഞത്. ‘അബ്രാഹത്തിന്റെ ബലി’ എന്ന ബൈബിള് സ്കിറ്റ് കലോത്സവത്തിലെ ഏറ്റവും ശ്രദ്ധേയവും ഹൈലൈറ്റുമായി.
കലോത്സവ സമാപനത്തില് വിജയികള്ക്കുള്ള സര്ട്ടിഫിക്കേറ്റ് വിതരണവും നടത്തപ്പെട്ടു. ഉപന്യാസം,ചിത്ര രചന, പെയിന്റിങ് അടക്കം ചില മത്സരങ്ങളുടെ ഫലം പിന്നീട് അറിയിക്കും. അതിനു ശേഷമേ റീജിയണല് കലോത്സവത്തിലെ ഓവറോള് ജേതാക്കളെയും,കലാ തിലകത്തെയും പ്രഖ്യാപിക്കാനാവൂ.

റീജിയണല് ബൈബിള് കലോത്സവത്തെ വന് വിജയമാക്കി തീര്ത്ത ഏവര്ക്കും ഫാ.ജോസ് അകൈതവമായ നന്ദി പ്രകാശിപ്പിച്ചു. ഗ്രേറ്റ് ബ്രിട്ടന് രൂപതാ ബൈബിള് കലോത്സവ ഗ്രാന്ഡ് ഫിനാലെ നവംബര് നാലിന് ബ്രിസ്റ്റോളില് വെച്ച് നടത്തപ്പെടും.