സാബു ചുണ്ടക്കാട്ടില്
മാഞ്ചസ്റ്റര്: ഫാ.പോളച്ചന് നായ്ക്കരകുടി മുട്ടുചിറ വിയാനി ഹോമില് വിശ്രമ ജീവിതം നയിച്ചുവരവേ അവസാനമായി എഴുതിയ കത്തോലിക്കാ സഭാ വിജ്ഞാന കോശം ക്വിസിലൂടെ എന്ന പുസ്തകം യുകെയില് വില്പ്പനക്ക് തയാറായി. ബൈബിളിലെ സംഭവങ്ങളും, അനുഭവങ്ങളും വളരെ ലളിതമായി മനസിലാക്കുവാനും, ബൈബിള് ക്വിസ് മത്സരങ്ങള്ക്ക് ഉപയോഗിക്കുവാന് സാധിക്കുന്ന രീതിയില് ആണ് ആയിരത്തി ഇരുന്നൂറോളം പേജുകള് ഉള്ള പുസ്തകം തയാറാക്കിയിരിക്കുന്നത്. 2,26,608 ചോദ്യങ്ങളും അവക്കുള്ള ഉത്തരങ്ങളുമായിട്ടാണ് പുസ്തകം വിപണിയില് എത്തിയിരിക്കുന്നത്.
1960 മാര്ച്ചില് പൗരോഹിത്യം സ്വീകരിച്ച അച്ചന് പതിനാലോളം ഇടവകകളില് സേവനം ചെയ്തു. വടവാതൂര് സെമിനാരിയില് തിയോളജി അദ്ധ്യാപകനായും സേവനം ചെയ്തിട്ടുണ്ട്. നാല്പത്തിമൂന്ന് വര്ഷത്തെ അജപാലന ശുശ്രൂഷകള്ക്ക് ശേഷം മുട്ടുചിറ വിയാനി ഹോളില് വിശ്രമ ജീവിതം നയിച്ചുവരവെയാണ് അദ്ദേഹം പുസ്തക രചനക്ക് തുടക്കം കുറിച്ചത്. അദ്ദേഹം രചിച്ച അന്പതാമത്തെയും അവസാനത്തെയും പുസ്തകമാണ് കത്തോലിക്കാ സഭയുടെ വിജ്ഞാന കോശം. ഇക്കഴിഞ്ഞ മാസമാണ് പോളച്ചന് സ്വര്ഗ്ഗപിതാവിന്റെ സന്നിധിയിലേക്ക് യാത്ര ആയത്.
പോളച്ചന്റെ ഓര്മ്മക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള് ചേര്ന്ന് പൗളിന് ചാരിറ്റി ട്രസ്റ്റ് എന്ന പേരില് ഒരു ചാരിറ്റിക്ക് തുടക്കം കുറിക്കുകയും. അദ്ദേഹത്തിന്റെ പുസ്തകങ്ങള് വിറ്റു ലഭിക്കുന്ന പണം മുഴുവനായും ദാരിദ്ര്യത്തിലും രോഗബാധിതരായി കഴിയുന്ന നാനാജാതി മതസ്ഥരായ ആളുകളുടെ ഉന്നമനത്തിനായിട്ടാവും വിനിയോഗിക്കുക.
മാഞ്ചസ്റ്റര് മലയാളിയും പോളച്ചന്റെ സഹോദരനുമായ തോമസ് സേവ്യര് എന്ന ഉമ്മച്ചന് നായ്ക്കരകുടിയാണ് ട്രസ്റ്റിന്റെ പ്രഥമ പ്രസിഡണ്ട്. അരുണ് കലയംകുന്നേല് കുറുപ്പന്തറ ആണ് സെക്രട്ടറി.
പുസ്തകങ്ങള് ആവശ്യമുള്ളവര് ചുവടെ കൊടുത്തിരിക്കുന്ന നമ്പറുകളില് ബന്ധപ്പെടുക.
തോമസ് സേവ്യര് (യുകെ) : 07535711193
0091 8921639320, 0091 9447946481 ( INDIA)
ജെഗി ജോസഫ്
നവംബര് 4ന് ബ്രിസ്റ്റോളില് വെച്ച് നടക്കുന്ന ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര് രൂപതയുടെ (SMEGB ) പ്രഥമ ബൈബിള് കലോത്സവത്തിന്റെ മുന്നോടിയായുള്ള റീജിയണല് മത്സരങ്ങളുടെ തീയതികള് പ്രഖ്യാപിച്ചു തുടങ്ങി. റീജിയണല് മത്സരങ്ങളില് ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്ക്കെ യൂറോപ്പിലെ ഏറ്റവും വലിയ ബൈബിള് കലോത്സവമായ ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര് രൂപത ബൈബിള് കലോത്സവത്തില് പങ്കെടുക്കുവാന് സാധിക്കൂ. നവംബര് 4ന് ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ഗ്രീന്വേ സെന്ററില് പ്രത്യേകം തയ്യാറാക്കുന്ന 11 സ്റ്റേജുകളിലായി 21 കലോത്സവ ഇനങ്ങളില് വിവിധ പ്രായത്തിലുള്ള കുട്ടികള് മത്സരിക്കും.
യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ബൈബിള് കലോത്സവമായ എസ്എംഇജിബി ബൈബിള് കലോത്സവത്തില് രൂപതയുടെ എട്ടു റീജിയണുകളില് നിന്ന് വിജയിച്ചു വരുന്ന കുട്ടികള് പങ്കെടുക്കും. ഗ്ലാസ്ഗോയില് സെപ്തംബര് 30നാണ് റീജണല് മത്സരങ്ങള്ക്ക് തുടക്കമാകുന്നത്. ഫാ ജോസഫ് വെമ്പാടംതറയാണ് ഗ്ലാസ്ഗോ റീജണല് കോര്ഡിനേറ്റര്. പ്രസ്റ്റണില് ഒക്ടോബര് 21നാണ് റീജിയണല് മത്സരം നടക്കുക. ഫാ സജി തോട്ടത്തിലാണ് റീജിയണല് കോര്ഡിനേറ്റര്

ബ്രിസ്റ്റോള് കാര്ഡിഫ് റീജിയണില് ഒക്ടോബര് 7നാണ് റീജണല് മത്സരങ്ങള് സംഘടിപ്പിച്ചിരിക്കുന്നത്. ഫാ പോള് വെട്ടിക്കാട്ടാണ് റീജിയണല് കോര്ഡിനേറ്റര്. ലണ്ടന് റീജിയണില് സെപ്റ്റംബര് 30 നാണ് റീജിയണല് മത്സരങ്ങള് സംഘടിപ്പിച്ചിരിക്കുന്നത്. ഫാ. സെബാസ്റ്റ്യന് ചാമക്കാലയും ഫാ. ജോസ് അന്തിയാംകുളവുമാണ് റീജിയണല് കോര്ഡിനേറ്റര്മാര്. കേംബ്രിഡ്ജ് റീജിയണില് ഒക്ടോബര് 1നാണ് റീജിയണല് മത്സരങ്ങള് നടക്കുന്നത്. ഫാ. ടെറിന് മുല്ലക്കരയാണ് കോര്ഡിനേറ്റര്.
ഗ്രേറ്റ് ബ്രിട്ടന് രൂപത സ്ഥാപിതമായതിന് ശേഷം രൂപതയുടെ നേതൃത്വത്തില് ആദ്യമായി നടക്കുന്ന ബൈബിള് കലോത്സവമാണിത്. സീറോ മലബാര് സഭയുടെ എട്ട് റീജിയണുകളിലായി ആദ്യഘട്ട മത്സരങ്ങള് നടക്കും. ഒക്ടോബര് 14ന് മുമ്പ് എല്ലാ റീജിയണിലെ മത്സരങ്ങളും പൂര്ത്തിയാകും. നിലവില് പ്രഖ്യാപിച്ചിരിക്കുന്ന റീജിയണല് മത്സരങ്ങളുടെ വിവരങ്ങളിവയാണ്..
Region : Glasgow
Regional Coordinator: Fr Joseph Vembadamthara
Regional Kalotsavam Date : 30th September 2017
Venue : St Cuthberts Church, 98 High Blatnyre Road, Hamilton ML3 9HW
Region : Preston
Regional Coordinator: Fr Saji Thottathil
Regional Kalotsavam Date : 21st October 2017
Venue : De La Salle Academy, Carr Lane East L11 4SG
Region : Bristol Cardiff
Regional Coordinator:Fr Paul Vettikkattu
Regional Kalotsavam Date : 7th October 2017
Venue : Greenway Centre, Southmead, Bristol BS10 5PY
Region : London
Regional Co-ordinator: Fr. Sebastian Chamakkala & Fr Jose Anthiakulam
Regional Kalotsavam Date : 30th September 2017
Venue : Salesian House, Surrey Lane, London SW11 3PN
Time : 9:00am to 6:00pm
Region : Cambridge
Regional Co-ordinator: Fr. Terin Mullakkara
Regional Kalotsavam Date : 1st October 2017
Venue : St Alban’s Catholic School, Digby Road, Ipswich IP4 3NI
Time : 2pm to 10pm
മറ്റു മൂന്നു റീജിയനുകളിലെ കലോത്സവ തീയതികള് ഈ ആഴ്ച തന്നെ പ്രഖ്യാപിക്കുന്നതാണ്.
അപ്പച്ചന് കണ്ണഞ്ചിറ
ലണ്ടന്: ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര് രൂപതയുടെ നേതൃത്വത്തില് യുകെയില് എട്ടു റീജിയനുകളിലായി നടത്തപ്പെടുന്ന തിരുവചന ശുശ്രൂഷകളില് ലണ്ടന് റീജണല് കണ്വന്ഷന്റെ വേദി പ്രഖ്യാപിക്കപ്പെട്ടു. ഹെണ്ടനിലുള്ള ‘അല്ലിന്സ് പാര്ക്ക്’ ഓഡിറ്റോറിയങ്ങള് ഇദം പ്രഥമമായി തിരുവചനങ്ങള്ക്ക് കാതോര്ക്കുവാന് ഇരിപ്പിടം ഒരുക്കുമ്പോള് ലണ്ടനിലുള്ള മൂന്നു ചാപ്ലിന്സികളിലെ കുര്ബ്ബാന കേന്ദ്രങ്ങളില് നിന്നായി എത്തുന്ന ആയിരങ്ങള്ക്ക് അത് അഭിഷേക വേദിയാകും. പരിശുദ്ധ അമ്മയും ശിഷ്യന്മാരും ധ്യാനിച്ചു കൊണ്ടിരിക്കെ തീനാക്കളുടെ രൂപത്തില് പരിശുദ്ധാത്മാഭിഷേകം ലഭിച്ച ‘സെഹിയോന് ഊട്ടുശാല’യായി ‘അല്ലിന്സ് പാര്ക്ക്’ മാറും.

അഭിഷേകാഗ്നി കണ്വെന്ഷനായി മൂന്നു ഓഡിറ്റോറിയങ്ങളിലായി അയ്യായിരത്തോളം പേര്ക്കുതകുന്ന വിശാലമായ ഇരിപ്പിട സൗകര്യവും അവര്ക്ക് സുഗമമായി തിരുവചന ശുശ്രൂഷയില് പങ്കു ചേരുന്നതിനായി നൂതന മള്ട്ടിമീഡിയാ സംവിധാനങ്ങളും അഭിഷേകാഗ്നി വേദിയില് ഉണ്ട്.

എണ്ണൂറോളം കാറുകള്ക്കും, അമ്പതോളം കോച്ചുകള്ക്കും പര്യാപ്തമായ വിസ്തൃത പാര്ക്കിങ് സൗകര്യങ്ങളുള്ള തിരുവചന വേദിയോടനുബന്ധിച്ച് റഗ്ബി സ്റ്റേഡിയം, അത്ലറ്റിക് വേദി, ഭക്ഷണ കേന്ദ്രങ്ങള് എന്തിനേറെ പത്തോളം വിവിധങ്ങളായ പരിപാടികള് ഒരുമിച്ചു നടത്തുവാന് ഉതകുന്ന വിപുലമായ സൗകര്യങ്ങള് ഉള്ള അല്ലിന്സ് പാര്ക്ക് ലണ്ടനിലെ പ്രസിദ്ധമായ ഒരു ഫംഗ്ഷനിങ് വെന്യു ആണ്.
ഗ്രെയ്റ്റ് ബ്രിട്ടന് സീറോ മലബാര് രൂപതയുടെ അദ്ധ്യക്ഷന് അഭിവന്ദ്യ മാര് ജോസഫ് സ്രാമ്പിക്കലിന്റെ ‘അജപാലനത്തോടൊപ്പം സുവിശേഷവല്ക്കരണം’ എന്ന ആപ്തവാക്യം മുറുകെ പിടിച്ച് രൂപതയുടെ ആത്മീയ വളര്ച്ചക്കും ആദ്ധ്യാത്മിക നവോത്ഥാനത്തിനും വേണ്ടി യുകെയിലുടനീളം ദൈവീക ശുശ്രുഷയും, പ്രഘോഷണവുമായി സഞ്ചരിക്കുകയും, സന്ദര്ശിക്കുകയും ചെയ്യുമ്പോള് അതിനുള്ള ആത്മീയ പോഷണം നല്കുന്നതിന്റെ ഭാഗമായിട്ടാണ് അഭിഷേകാഗ്നി ധ്യാനങ്ങള് ഏവര്ക്കും സൗകര്യപ്രദമായി സംഘടിപ്പിക്കുന്നത്.

സെഹിയോന് ധ്യാനകേന്ദ്ര ഡയറക്ടറും കാലഘട്ടത്തിലെ പരിശുദ്ധാത്മ ശുശ്രൂഷകള്ക്ക് വരദാനം ലഭിച്ച അനുഗ്രഹീത വചന പ്രഘോഷകരിലൊരാളുമായ സേവ്യര്ഖാന് വട്ടായില് അച്ചനാണ് യുകെ യില് അഭിഷേകാഗ്നി ധ്യാനം നയിക്കുക.
അഭിഷേകാഗ്നി റീജിയണല് കണ്വെന്ഷനുകളുടെ സമാപന ശുശ്രുഷ വലിയ വിജയം കാണുന്നതിനും, അനുഗ്രഹങ്ങളുടെ വേദിയാവുന്നതിനും മദ്ധ്യസ്ഥ പ്രാര്ത്ഥനകളും, ആത്മീയമായ ഒരുക്കങ്ങളും, ധ്യാനാര്ത്ഥികള്ക്കു വേണ്ട സൗകര്യങ്ങള് തയ്യാറാക്കലുമായി വോളണ്ടിയര് കമ്മിറ്റി സദാ പ്രവര്ത്തന ക്ഷമമാണ്.
ജീവന് തുടിക്കുന്ന തിരുവചനങ്ങള് ആത്മീയ-മാനസിക നവീകരണത്തിനും, നന്മയുടെ പാതയില് നയിക്കപ്പെടുന്നതിനും തിന്മകളെ തോല്പ്പിക്കുന്നതിനും ആത്മാവിന്റെ കൃപാ ശക്തി പ്രാപ്യമാകുവാന് അനുഗ്രഹീത ശുശ്രുഷയായ ‘അഭിഷേകാഗ്നി 2017’ കണ്വെന്ഷനിലേക്ക് ഏവരെയും സ്നേഹ പൂര്വ്വം ക്ഷണിച്ചു കൊള്ളുന്നതായി ലണ്ടന് റീജിയണല് ധ്യാന സംഘാടക സമിതിക്കായി ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു.
ലണ്ടന് കണ്വെന്ഷന്റെ ഭാഗമായി തയ്യാറാക്കിയ ഫ്ളയറിന്റെ പ്രകാശനവും നടത്തപ്പെടുകയുണ്ടായി. ലണ്ടന് റീജിയണല് അഭിഷേകാഗ്നി കണ്വെന്ഷന് ഒക്ടോബര് 29 ഞായറാഴ്ച രാവിലെ 10:00 മണി മുതല് വൈകുന്നേരം 6:00 വരെയാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
കണ്വെന്ഷന് വേദിയുടെ വിലാസം:
അല്ലിന്സ് പാര്ക്ക്, ഗ്രീന്ലാന്ഡ്സ് ലെയിന്
ഹെണ്ടണ്,ലണ്ടണ് എന് ഡബ്ല്യൂ 4 1ആര് എല്
സഖറിയ പുത്തന്കളം
കെറ്ററിംഗ്: വിശ്വാസ തീര്ത്ഥാടന യാത്രയ്ക്കായി ബഥേല് ഒരുങ്ങുന്നു. വചന മാധുര്യത്തിന്റെ സ്നേഹം നുകരുന്ന, അഭിഷേകത്തിന്റെ അനുഗ്രഹങ്ങള് വര്ഷിക്കപ്പെടുന്ന, വചന ശക്തിയാല് പ്രകടമായ അടയാളങ്ങള് ദര്ശിക്കപ്പെടുന്ന രണ്ടാം ശനിയാഴ്ച കണ്വെന്ഷന് ഇത്തവണ വിശ്വാസ സാഗരത്താല് നിറഞ്ഞു കവിയും. ഫാ. സോജി ഓലിക്കല് നേതൃത്വം നല്കുന്ന വിടുതല് ശുശ്രൂഷയും വചന പ്രഘോഷണവും വിശ്വാസികള്ക്ക് ദൈവിക ശക്തിയാല് അനുഗ്രഹങ്ങള് പ്രദാനം ചെയ്യും.
ശനിയാഴ്ച രാവിലെ എട്ട് മുതല് വൈകുന്നേരം നാല് വരെയാണ് ശുശ്രൂഷകള്.
ബാബു ജോസഫ്
ലണ്ടന്: ക്രോയിഡോണിലും സമീപപ്രദേശങ്ങളിലും പരിശുദ്ധാത്മാഭിഷേകം ചൊരിഞ്ഞുകൊണ്ട് എല്ലാ രണ്ടാം വെള്ളിയാഴ്ചകളിലും നടന്നുവരുന്ന ‘ക്രോയിഡോണ് നൈറ്റ് വിജില് ദൈവ കൃപയാല് ഒരു വര്ഷം പൂര്ത്തിയാക്കുന്നു. ഒന്നാം വര്ഷികത്തോടനുബന്ധിച്ചു ആഗസ്റ്റ് 11 വെള്ളിയാഴ്ച്ച അഭിഷേക നിറവേകുന്ന ആത്മീയ ശുശ്രൂഷകള് ഉച്ചകഴിഞ്ഞു 2.30 മുതല് ആരംഭിച്ച് രാത്രി 12.30 വരെ തുടരും. അനേകര്ക്ക് വരദാനഫലങ്ങളുടെ നിറവ് നല്കപ്പെടുന്ന ഈ അനുഗ്രഹീത ശുശ്രൂഷ ഇത്തവണ സെഹിയോന് യൂറോപ്പിലെ പ്രമുഖ വചന പ്രഘോഷകന് റവ.ഫാ. ഷൈജു നടുവത്താനിയില് നയിക്കും.
പ്രമുഖ ആത്മീയ ശുശ്രൂഷകരായ ബ്രദര് ചെറിയാന് സാമുവേല്, സാബു, ജെറി കെ ജോസ് എന്നിവരും ശുശ്രൂഷകളില് പങ്കെടുക്കും.
ദിവ്യകാരുണ്യ ആരാധന, വചനപ്രഘോഷണം, കുമ്പസാരം തുടങ്ങിയവ ശുശ്രൂഷയുടെ ഭാഗമാകും. ക്രോയിഡോണ് നൈറ്റ് വിജിലിനെപ്പറ്റിയുള്ള പ്രത്യേക പ്രോമോ വീഡിയോ കാണാം.
അഡ്രസ്സ് :
CHURCH OF OUR FAITHFUL VIRGIN.
UPPER NORWOOD
SE19 1RT.
കൂടുതല് വിവരങ്ങള്ക്ക് ;
സിസ്റര് സിമി. 07435654094
ഡാനി 07852897570.
ആത്മാഭിഷേകത്തിന്റെ അനുഗ്രഹ പൂര്ത്തീകരണമായ നൈറ്റ് വിജിലിന്റെ വാര്ഷിക ശുശ്രൂഷകളിലേക്ക് സംഘാടകര് യേശുനാമത്തില് ഏവരെയും ക്ഷണിക്കുന്നു.
ബാബു ജോസഫ്
ബര്മിംങ്ഹാം: നവസുവിശേഷവത്കരണരംഗത്തെ ‘ ജീവിക്കുന്ന അത്ഭുതം ‘ മഞ്ഞക്കലച്ചന് വീണ്ടും യുകെയില്. ദൈവപരിപാലനയുടെ ജീവിക്കുന്ന അടയാളമായി, ദേശഭാഷാ വ്യത്യാസമില്ലാതെ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന ലോകപ്രശസ്ത സുവിശേഷപ്രഘോഷകന് റവ.ഫാ. ജെയിംസ് മഞ്ഞാക്കല് യുകെയിലെമ്പാടുമുള്ള നിരവധിപേരുടെ അഭ്യര്ത്ഥനയെത്തുടര്ന്ന് തന്റെ അത്ഭുതാവഹകമായ ജീവിതസാക്ഷ്യവും പ്രേഷിതദൗത്യവുമായി വീണ്ടും യുകെയില് എത്തുന്നു. സെഹിയോന് യൂറോപ്പ് അഭിഷേകാഗ്നി മിനിസ്റ്റ്രീസ് ഓഗസ്റ്റ് 25 മുതല് 28 വരെ തിയതികളിലായി ഒരുക്കുന്ന ധ്യാനം ഫാ. മഞ്ഞാക്കലും ഫാ സോജി ഓലിക്കലും നയിക്കും. നവ സുവിശേഷവത്കരണത്തിന്റെ പാതയില് ദൈവീക സ്നേഹത്തിന്റെ പര്യായമായ രണ്ടു ആത്മീയ നേതൃത്വങ്ങള് നയിക്കുന്ന കണ്വെന്ഷന് എല്ലാ ദിവസങ്ങളിലും രാവിലെ 9 മുതല് വൈകിട്ട് 7 വരെയാണ് നടക്കുക.
ലോകത്തിലെ വിവിധ രാജ്യങ്ങളില്, അന്യഭാഷാസംസ്കാരങ്ങളില് പരിശുദ്ധാത്മാഭിഷേകത്താല് സധൈര്യം കടന്നുകയറി യേശുക്രിസ്തുവില് ആത്മാക്കളെ നേടിക്കൊണ്ടിരിക്കുന്ന രണ്ട് അഭിഷിക്തകരങ്ങള് കൈകോര്ക്കുന്ന ഇംഗ്ലീഷില് നടത്തപ്പെടുന്ന ഈ ശുശ്രൂഷയിലേക്ക് (2528 തിയതികളിലേക്ക്) www.sehionuk.org എന്ന വെബ്സൈറ്റില് നേരിട്ട് രജിസ്റ്റര് ചെയ്യാം. സെഹിയോന് കുടുംബം ഫാ.സോജി ഓലിക്കല്,ഫാ ഷൈജു നടുവത്താനി എന്നിവരുടെ നേതൃത്വത്തില് കണ്വെന്ഷനായുള്ള ഒരുക്കങ്ങള് നടത്തിവരുന്നു. കണ്വെന്ഷനില് ഒരാള്ക്ക് ഒരു ദിവസത്തേക്ക് 5 പൗണ്ട് നിരക്കില് 20 പൗണ്ടാണ് രജിസ്ട്രേഷന് ഫീസ്.
അഡ്രസ്സ്
St.TERESA OF THE INFANT JESUS CHURCH
WOLVERHAMPTON
WV46B2
കൂടുതല് വിവരങ്ങള്ക്ക്.
സണ്ണി ജോസഫ്. 07877290779
പ്രോസ്പര് ഡി ജോമൊ.07728921567
ബാബു ജോസഫ്
വെസ്റ്റ് സസെക്സ്: സെഹിയോന് യൂറോപ്പ് ഡയറക്ടര് റവ. ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില് ദേശ ഭാഷാ വ്യത്യാസമില്ലാതെ സുവിശേഷവത്ക്കരണം സാദ്ധ്യമാക്കുക എന്ന ലക്ഷ്യം മുന്നിര്ത്തിക്കൊണ്ടുള്ള ഇംഗ്ലീഷ് ധ്യാന ശുശ്രൂഷ’ തണ്ടര് ഓഫ് ഗോഡ് ‘ 19 ന് ശനിയാഴ്ച്ച ക്രോളിയില് നടക്കും. വിവിധങ്ങളായ ഭാഷകളും സംസ്കാരവും ഇടകലര്ന്ന യൂറോപ്പില് സുവിശേഷവത്ക്കരണത്തിന്റെ വലിയ അടയാളമായി മാറിക്കൊണ്ട് അത്ഭുതകരമായ വിടുതലും രോഗശാന്തിയും പകര്ന്ന് അനേകരെ വിശ്വാസ ജീവിതത്തിലേക്ക് നയിക്കുന്ന തണ്ടര് ഓഫ് ഗോഡ് ഇത്തവണ രാവിലെ 9.30 മുതല് ഉച്ചകഴിഞ്ഞു 3.30 വരെയാണ് നടക്കുക. കുട്ടികള്ക്ക് പ്രത്യേക ക്ലാസ്സുകള് ഉണ്ടായിരിക്കും.
അരുന്ധല് & ബ്രൈറ്റണ് അതിരൂപതാ ബിഷപ്പ് റിച്ചാര്ഡ് മോത്തിന്റെ അനുഗ്രഹാശീര്വാദത്തോടെ നടത്തപ്പെടുന്ന കണ്വെന്ഷനിലേക്ക് വിവിധ പ്രദേശങ്ങളില്നിന്നും വാഹനസൗകര്യം ഏര്പ്പെടുത്തിയിട്ടുണ്ട്. ക്രോളിയിലെ സെന്റ് വില്ഫ്രഡ് കാത്തലിക് സ്കൂളിലാണ് ( ST.WILFRED WAY, RH 11 8 PG) കണ്വെന്ഷന് നടക്കുക.
ആരാധന,വചനപ്രഘോഷണം, കുമ്പസാരം, സ്പിരിച്വല് ഷെയറിംങ്, കുട്ടികള്ക്കുള്ള ക്ലാസുകള് തുടങ്ങിയ ശുശ്രൂഷകള് കണ്വെന്ഷന്റെ ഭാഗമാകും. ഏറെ അനുഗ്രഹീതമായ ഈ പരിശുദ്ധാത്മാഭിഷേക കണ്വെന്ഷനിലേക്ക് സംഘാടകര് യേശുനാമത്തില് ഏവരെയും ക്ഷണിക്കുന്നു.
കൂടുതല് വിവരങ്ങള്ക്ക്
ബിജോയ് ആലപ്പാട്ട് 07960000217
ബാബു ജോസഫ്
വെസ്റ്റ് സസെക്സ്: പ്രമുഖ ആത്മീയ വചനപ്രഘോഷകനും സെഹിയോന് യൂറോപ്പ് ഡയറക്ടറുമായ റവ.ഫാ. സോജി ഓലിക്കല് നയിക്കുന്ന വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ആഗസ്റ്റ് 13ന് വെസ്റ്റ് സസെക്സിലെ ഹോര്ഷമില് നടക്കും. സെന്റ് ജോണ് ദി ഇവാഞ്ചലിസ്റ്റ് കാത്തലിക് ചര്ച്ചില് വികാരി ഫാ.ആരോണ് സ്പിന്നേലിയുടെ ആത്മീയ നേതൃത്വത്തില് നടത്തപ്പെടുന്ന ശുശ്രൂഷ ഉച്ചകഴിഞ്ഞു 2.30 ന് ജപമാലയോടെ ആരംഭിക്കും. ഏറെ അനുഗ്രഹദായകമായ ഈ ആത്മീയ ശുശ്രൂഷയിലേക്കു സംഘാടകര് യേശുനാമത്തില് ഏവരെയും ക്ഷണിക്കുന്നു.
അഡ്രസ്സ്
ST.JOHN THE EVANGELIST RC CHURCH
3 SPRING FIELD ROAD
HORSHAM WEST SUSSEX
RH 12 2PJ
കൂടുതല് വിവരങ്ങള്ക്ക്
ഫിലിപ്പ് 07897380262.
ജോണ്സണ് ജോസഫ്
പ്രശസ്ത വചന പ്രഘോഷകനായ ഫാ. ദാനിയേല് പൂവണ്ണത്തില് യു.കെയിലെ വിവിധ സ്ഥലങ്ങളില് കൃപാഭിഷേക ധ്യാന ശുശ്രൂഷകള് നയിക്കുന്നു. ആഗസ്ത് 25 മുതല് 29വരെ ലണ്ടന്, മാഞ്ചസ്റ്റര്, നോട്ടിങ്ഹാം, ഡെര്ബി എന്നീ സ്ഥലങ്ങളിലാണ് ശുശ്രൂഷകള് നടത്തപ്പെടുക. ലളിതവും ഹൃദ്യവുമായ സുവിശേഷ പ്രഘോഷണ ശൈലിയിലൂടെ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും അനേകരെ ക്രിസ്താനുഭവത്തിലേക്കു നയിച്ച ഫാ.ദാനിയേല്, തിരുവനന്തപുരം സീറോ മലങ്കര അതിരൂപത വൈദികനും, മാര് ഈവാനിയോസ് കോളേജിലെ ഇംഗ്ളീഷ് വിഭാഗം അധ്യാപകനുമാണ്. ഫാ. ദാനിയേല് നേതൃത്വം നല്കുന്ന തിരുവനന്തപുരം കാര്മല് മിനിസ്ട്രീസ്, സഭയിലെ നവസുവിശേഷവത്കരണ ശുശ്രൂഷയില് സജീവമാണ്.
ലണ്ടനിലെ ഡാഗനമിലുള്ള സെന്റ് ആന്സ് (മാര് ഇവാനിയോസ് സെന്റര്) ദേവാലയത്തില് ആഗസ്റ്റ് 25,26 തീയതികളിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. 25ന് വൈകിട്ട് 6മുതല് 10 വരെയും, 26ന് രാവിലെ 9.30 മുതല് വൈകിട്ട് 4 വരെയുമാണ് ശുശ്രൂഷകള്. 26ന് കുട്ടികള്ക്കായി പ്രത്യേക ക്ലാസ്സുകള് സെഹിയോന് മിനിസ്ട്രിയുടെ നേതൃത്വത്തില് നടത്തപ്പെടും.
ആഗസ്റ്റ് 27 ഞായറാഴ്ച, മാഞ്ചസ്റ്ററിലെ സെന്റ് ഹില്ഡാസ് ദേവാലയത്തില് ഉച്ചകഴിഞ്ഞു 2 മുതല് വൈകിട്ട് 7വരെ യും, നോട്ടിങ്ഹാമില്, ബുള്വെല് ഔര് ലേഡീ ദേവാലയത്തില് ആഗസ്റ്റ് 28, തിങ്കളാഴ്ച (ബാങ്ക് അവധി ദിനം) ഉച്ചകഴിഞ്ഞു 2 മുതല് വൈകിട്ട് 7.30വരെയും, ഡെര്ബി സെന്റ് ജോര്ജ് ദേവാലയത്തില് 29 ചൊവ്വാഴ്ച രാവിലെ 10മുതല് ഉച്ചക്ക് 2 വരെയുമാണ് കൃപാഭിഷേക ശുശ്രൂഷകള് ഫാ. ഡാനിയേല് പൂവണ്ണത്തില് നയിക്കുന്നത്.
വിശുദ്ധ കുര്ബാന, വചനപ്രഘോഷണം, സൗഖ്യ വിടുതല് ശുശ്രൂഷകള്, ദിവ്യകാരുണ്യ ആരാധന എന്നിവ എല്ലാ സ്ഥലങ്ങളിലും കൃപാഭിഷേക ശുശ്രൂഷയുടെ ഭാഗമാകും.
ധ്യാന വിവരങ്ങള് ചുവടെ കൊടുത്തിരിക്കുന്നു:
Aug 25 (6pm to 10pm)&Aug26 ( 9.30 am to 4pm)
St.Anne’s RC Church,Mar Ivanios Centre
Woodward Road,Dagenham RM9 4SU
Tel: 07886 286403 (Chacko Kovoor)
***
Aug 27
St.Hilda’s RC Church,66 Kenworthy Lane,
Northenden, Manchester M22 4EF
Tel: 07825 871317 (Joby)
****
Aug 28, 2pm to 7pm
Our Lady’s RC Church
Brooklyn Road,Nottingham NG6 9ES
Tel: 07506810177 ( Johnons)
Aug 29, 10am to 2pm
St.George RC Church
Village Street ,Derby DE23 8SZ
Tel: 07878 510536 (Milton)
സഖറിയ പുത്തന്കളം
കെറ്ററിംഗ്: വിശ്വാസത്താല് ഒരേകുടുംബത്തില് അംഗങ്ങളായവര് അത്യുന്നതന്റെ ആശീര്വാദം സ്വീകരിക്കുവാന് ആരാധിച്ച് കുമ്പിടുമ്പോള് സ്വര്ഗീയ മഹത്വത്തിന്റെ അതിര്വരമ്പുകള് ഇല്ലാത്ത അനുഗ്രഹപ്പൂമഴ പെയ്തിറങ്ങുന്ന രണ്ടാം ശനിയാഴ്ച കണ്വെന്ഷന് സെഹിയോന് യു.കെ. സ്ഥാപക ഡയറക്ടര് ഫാ. സോജി ഓലിക്കല് നയിക്കും. ജ്ഞാനത്തിന്റെ ബഹിര്സ്ഫുരണമായ സ്തോത്ര ഗീതങ്ങള് മാലാഖവൃന്ദത്തോട് ചേര്ന്ന് ആലപിക്കുമ്പോള് ദൈവ മഹത്വത്തിന്റെ സമൃദ്ധി നുകര്ന്ന് സംതൃപ്തിയായും പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്ഗ്ഗാരോഹണ തിരുന്നാളിനു മുന്നോടിയായി നടത്തപ്പെടുന്ന രണ്ടാം ശനിയാഴ്ച കണ്വെന്ഷനില് പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥ്യം യാചിച്ച് ക്രിസ്തുവഴി പിതാവായ ദൈവത്തിന്റെ അനുഗ്രഹം ലഭിക്കുന്നതിനായി ജപമാലയോടെ രണ്ടാംശനിയാഴ്ച കണ്വെന്ഷന് ആരംഭിക്കും.
സൂര്യനെ ഉടയാടയാക്കിയതും ചന്ദ്രനെ പാദങ്ങള്ക്ക് കീഴിലും പന്ത്രണ്ട് നക്ഷത്ര കിരീട ശോഭയാല് ദൈവസന്നിധിയില് വിരാജിക്കുന്ന പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥം അപേക്ഷിച്ച് പ്രത്യേക നിയോഗത്തോടെ ജപമാലകള് അര്പ്പിക്കുമ്പോള് വിശ്വാസത്തിന്റെ വിധേയത്വം സകല ജാതികളിലും ഉളവാകേണ്ടതിന്റെ സത്യത്തിന്റെ പ്രഘോഷണമായി തീരും. ശിലാഹൃദയരെപ്പോലും മൃദുവാക്കുന്ന തീക്ഷ്ണമായ വചന പ്രഘോഷണം സ്നേഹത്താല് പരസ്പര ബന്ധമായ ഹൃദയങ്ങള്ക്ക് ആശ്വാസവും ദൈവത്തിന്റെ രഹസ്യമായ ക്രിസ്തുവിനെ കുറിച്ചുള്ള സമ്പൂര്ണമായ അറിവും സാധ്യമാകും.
ശരീരത്തിന്റെ അധമ വാസനകളെ നിര്മ്മാര്ജ്ജനം ചെയ്യുന്ന വിടുതല് ശുശ്രൂഷ, ആന്തരിക സൗഖ്യം പ്രദാനം ചെയ്യുന്ന അനുരഞ്ജന കൂദാശ, ദൈവിക സ്നേഹത്തിന്റെ മകുടോദാഹരണവും ഏറ്റവും ശക്തവും തീവ്രവുമായ മാധ്യസ്ഥ പ്രാര്ത്ഥനയായ ദിവ്യബലി ദൈവീക സ്നേഹത്തിന്റെ പ്രകടമായ അടയാളങ്ങള് ദൃശ്യമാക്കും. ലൗകീക സുഖലോലുപതയില് ലോകത്തിന്റെ മായാലോകത്ത് വിശ്വാസരാഹിത്യത്തിലേക്ക് വഴുതി വീഴാതെ നന്മയുടെ പാതയില് സഞ്ചരിക്കുവാന് കുട്ടികളെയും യുവജനങ്ങളെയും പ്രാപ്തരാക്കുന്ന പ്രത്യേക ശുശ്രൂഷകളുടെ ഫലമായി ദൈവവിളി ലഭിച്ച അനേകം യുവജനങ്ങള് യുകെയില് നിന്നും സാധ്യമായത് സെഹിയോന് യുകെയുടെ രണ്ടാം ശനിയാഴ്ച കണ്വെന്ഷന്റെ പരിണിത ഫലമാണ്.
സഭാ സ്നേഹത്തിലും ക്രിസ്തു വചനത്തിന്റെ സാക്ഷികളായി സത് കുടുംബ രൂപീകരണത്തിന് വഴിയൊരുക്കുന്ന രണ്ടാംശനിയാഴ്ച കണ്വെന്ഷനില് അനേകായിരങ്ങള് ഒന്നുചേര്ന്ന് ദൈവത്തെ മഹത്വപ്പെടുത്തുമ്പോള് സ്വര്ഗ കവാടങ്ങള് തുറന്ന് ഓരോ വ്യക്തികള്ക്കും വചനാഗ്നി സാധ്യമാകും. ശനിയാഴ്ച രാവിലെ എട്ടിന് ബര്മിങ്ങ്ഹാം ബഥേല് കണ്വെന്ഷന് സെന്ററില് ആരംഭിക്കുന്ന രണ്ടാം ശനിയാഴ്ച കണ്വെന്ഷന് ഫാ. സോജി ഓലിക്കല് നയിച്ച് വൈകുന്നേരം നാലിന് സമാപിക്കും.