ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ കീഴിലുള്ള ഏറ്റവും വലിയ മിഷൻ സെന്ററിൽ ഒന്നായ സ്റ്റോക്ക് ഓൺ ട്രെന്റിൽ ഈ വർഷത്തെ തിരുന്നാൾ ആഘോഷങ്ങൾക്ക് കൊടിയേറി. ഇടവക വികാരി റവ. ഫാ. ജോർജ് എട്ടുപറയലിന്റെ നേതൃത്തത്തിൽ റവ.ഫാ . തോമസ് വാലുമ്മേൽ വാദ്യമേളങ്ങളുടെ അകമ്പടിയിൽ തിരുന്നാൾ കൊടിയേറ്റം അങ്ങേയറ്റം ഭക്തിസാന്ദ്രമായി നിർവഹിച്ചു . കുർബാനക്ക് ശേഷം പാച്ചോർ വിതരണവും ഉണ്ടായി .
ജൂലൈ ആറാം തീയതി വരെ എല്ലാ ദിവസവും തിരുന്നാളിനോട് അനുബന്ധിച്ചു കുർബാനയും നൊവേനയും ഉണ്ടായിരിക്കുന്നതാണ് . ജൂലൈ ആറാം തീയതി തിരുന്നാൾ ദിനത്തിൽ രാവിലെ 09.30 മണിക്ക് തിരുസ്വരൂപ പ്രതിഷ്ഠയും തുടർന്ന് ആഘോഷമായ തിരുന്നാൾ കുർബാനയും ഉണ്ടായിരിക്കും . തിരുന്നാൾ കുർബാനയ്ക്ക് ശേഷം ബെർസ്സ്ലെം പള്ളിയിൽ നിന്ന് കോഓപ്പറേറ്റീവ് ഹാൾ വരെ ആഘോഷമായ തിരുന്നാൾ പ്രദക്ഷിണവും , അതിനു ശേഷം സ്നേഹവിരുന്നും ശേഷം സംഗീത വിരുന്നും ഉണ്ടായിരിക്കും .
തിരുന്നാൾ ആഘോഷങ്ങൾ ഏറ്റവും ഭക്തി സാന്ദ്രമായി കൊണ്ടാടുവാൻ ഇടവക വികാരി റവ . ഫാ .ജോർജ് എട്ടുപറയലിനൊപ്പം നേതൃത്വം വഹിക്കുന്നത് തിരുന്നാൾ കൺവീനർ ഫിനിഷ് വിൽസൺ , കൈക്കാരന്മാർ അനൂപ് ജേക്കബ് , സോണി ജോൺ , സജി ജോസഫ് ജോയിന്റ് കൺവീനേഴ്സ് റൺസ് മോൻ അബ്രഹം , റിന്റോ റോക്കി , ഷിബി ജോൺസൻ എന്നിവരാണ് .
ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിനായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച ഗുരുപൂർണിമ ആഘോഷങ്ങൾക്ക് ഭക്തി സാന്ദ്രമായ സമാപനമായി. ലണ്ടനിലെ തൊണ്ടോൻ ഹീത്തിലെ വെസ്റ്റ് തൊണ്ടോൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് ചടങ്ങുകൾ നടത്തപ്പെട്ടത്. വിഷ്ണു പൂജ,ഗുരുപാദ പൂജ,ദീപാരാധന,അന്നദാനം എന്നിവ നടത്തപ്പെട്ടു, ചടങ്ങുകൾക്ക് ഗുരുവായൂർ വാസുദേവൻ നമ്പൂതിരി കർമതികത്വം വഹിച്ചു, ലണ്ടനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി ആളുകൾ ഈ മഹത്തായ ചടങ്ങിൽ പങ്കെടുത്തു .
ഷൈമോൻ തോട്ടുങ്കൽ
ബർമിംഗ്ഹാം .നഷ്ടപ്പെട്ട ആടിനെ അന്വേഷിച്ചു കണ്ടെത്തിയ ഇടയന്റെയും നഷ്ടപ്പെട്ട നാണയം അന്വേഷിച്ച സ്ത്രീയുടെയും നഷ്ടപ്പെട്ട മകന്റെ തിരിച്ചു വരവിനായി കാത്തിരുന്ന പിതാവിന്റെയും മനോഭാവം നമുക്കുണ്ടാവണമെന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത കുടുംബ കൂട്ടായ്മ വാർഷിക പ്രതിനിധി സമ്മേളനത്തോടനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാന മധ്യേ നൽകിയ വചന സന്ദേശത്തിൽനൽകിയ വചന സന്ദേശത്തിൽ അദ്ദേഹം വിശ്വാസികളെ ഉത്ബോധിപ്പിച്ചു. കുടുംബ കൂട്ടായ്മ ലീഡേഴ്സ് എന്ന നിലയിൽ നാം അംഗമായിരുന്ന കൂട്ടായ്മയെക്കുറിച്ച് നമുക്ക് ചിന്ത ഉണ്ടായിരിക്കണം അതുപോലെ ഈശോ മിശിഹായുടെ തിരുനാമത്തിൽ മാത്രമേ നമുക്ക് ഒരുമിച്ച് കൂടാൻ സാധിക്കൂ, നാം അർപ്പിക്കുന്നത് കൂട്ടായ്മയുടെ ബലിയാണ് നമ്മെ ഏല്പിച്ചിരിക്കുന്ന ഏരിയയിൽ ഉള്ള മുഴുവൻ വിശ്വാസികളെയും ഈശോയിലിലേക്ക് പ്രവേശിപ്പിക്കുക എന്ന വലിയ ഉത്തരവാദിത്വവും നമുക്കുണ്ട്, അദ്ദേഹം കൂട്ടിച്ചേർത്തു,12 റീജിയണുകളിലെ 101ൽപരം ഇടവക /മിഷൻ /പ്രൊപ്പോസ്ഡ് മിഷനിൽപ്പെട്ട 350തോളം പ്രതിനിധികൾ പങ്കെടുത്ത രൂപത തല കുടുംബ കൂട്ടായ്മ പ്രതിനിധികളുടെ വാർഷിക സമ്മേളനം ബിർമിങ്ഹാം മേരിവെയിലെ രൂപതാ പാസ്റ്ററൽ സെന്ററും അതിന്റെ സമീപത്തുള്ള ഔർ ലേഡി ഓഫ് അസ്സപ്ഷൻ ദേവാലയത്തിലും ആണ് നടന്നത്
രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 6 വർഷത്തോളമായി പ്രവർത്തിച്ചു വന്ന രൂപതാ കുടുംബക്കൂട്ടായ്മ കമ്മീഷന്റെ അവസാന കൂട്ടായ്മയും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട 2025-27 കാലയളവിലെ രൂപതാ കുടുംബക്കൂട്ടായ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഔദ്യോഗിക ഉത്ഘാടനത്തിനും ഈ സമ്മേളനം സാക്ഷ്യം വഹിച്ചു.
രാവിലെ ഒൻപതരയ്ക്ക് പ്രെയിസ് ആൻഡ് വർഷിപ്പോടെആരംഭിച്ച സമ്മേളനത്തിൽ . തുടർന്ന് ഖുത്താ പ്രാർഥനയും പത്ത് മണിക്ക് അഭിവന്ദ്യ പിതാവിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പണവും നടന്നു. ചാൻസിലർ റെവ ഡോ മാത്യു പിണക്കാട്ട്, രൂപത ഫിനാൻസ് ഓഫീസർ റെവ ഫാ ജോ മൂലശ്ശേരി വി സി ,കുടുംബ കൂട്ടായ്മ കമ്മീഷൻ ചെയർമാൻ റെവ ഫാ ജിബിൻ വാമറ്റത്തിൽ, മറ്റു വൈദികർ എന്നിവർ സഹ കാർമ്മികത്വം വഹിച്ചു വിശുദ്ധ കുർബാനക്ക് ശേഷം ഫാ ജിബിൻ വമാറ്റത്തിൽകുടുംബ കൂട്ടായ്മയുടെ കടമകളും കർത്തവ്യങ്ങളും സംബന്ധിച്ച ക്ലാസ്സ് നയിച്ചു. കഴിഞ്ഞ ആറ് വർഷക്കാലം കുടുംബ കൂട്ടായ്മ കമ്മീഷന് നേതൃത്വം നൽകിയ കുടുംബ കൂട്ടായ്മ കമ്മീഷൻ കോഡിനേറ്റർ ഷാജി തോമസ്, സെക്രെട്ടറി റെനി സിജു , പി ആർ ഓ വിനോദ് തോമസ്, പുതിയ ഭാരവാഹികൾ ആയ ഡോ മനോ തോമസ്, ജെയ്നി ചാക്കോച്ചൻ , ജിനു പോൾ, ഷീബ ബാബു, സീനു തോമസ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മീഷൻ അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.
ഈ മാസം 28 ശനിയാഴ്ച ലെസ്റ്ററിലെ മഹർ സെൻററിൽ നടക്കുവനിരിക്കുന്ന യൂറോപ്പിൽ ആകമാനം ഉള്ള സുറിയാനി ക്നാനായ ക്രിസ്ത്യാനികളുടെ മഹാ കൂട്ടായ്മയ്ക്കുള്ള പ്രധാന ഒരുക്കങ്ങൾ പൂർത്തിയായി.
മുൻ വർഷങ്ങളിൽ നിന്നും വേറിട്ട്, യൂറോപ്പിലുള്ള എല്ലാ ക്നാനായ ഇടവകകളുടെയും ഇടവക ജനങ്ങളുടെയും, വൈദികരുടെയും, യൂറോപ്യൻ ക്നാനായ കമ്മിറ്റി അംഗങ്ങളുടെയും പരിപൂർണ്ണ പങ്കാളിത്തത്തിലാണ് ഈ വർഷത്തെ ക്നാനായ യൂറോപ്യൻ സംഗമം സഫലമാകാൻ പോകുന്നത്..
കുടിയേറ്റ പാരമ്പര്യം എന്നും നെഞ്ചേറ്റുന്ന യൂറോപ്യൻ ക്നാനായ ജനതയുടെ ഒരുമയുടെയും, തനിമയിൽ ഇഴ ചേർന്ന സ്നേഹബന്ധങ്ങളുടെയും ഊഷ്മളത ഊട്ടിയുറപ്പിക്കു വാനുമായി നടത്തപ്പെടുന്ന ഈ മഹാ സംഗമത്തിന് അനുഗ്രഹ ആശംസകൾ ഏകുവാനും, മുൻനിരയിൽ നിന്ന് നേതൃത്വം വഹിക്കുവാനുമായി ക്നാനായ അതിഭദ്രാസനത്തിന്റെ വലിയ മെത്രാപ്പോലീത്ത അഭിവന്ദ്യ ആർച്ച് ബിഷപ്പ് കുറിയാക്കോസ് മോർ സേവേറിയോസ് മെത്രാപ്പോലീത്തായും, അഭിവന്ദ്യ തിരു മനസ്സിനോടൊപ്പംസമുദായ സെക്രട്ടറി ശ്രീ ടി ഓ എബ്രഹാം,, സമുദായ ട്രസ്റ്റി ശ്രീ ടി സി തോമസ്, എന്നിവരും ഇതിനോടകം യുകെയിൽ എത്തിക്കഴിഞ്ഞു .
കഴിഞ്ഞ ഏതാനും മാസങ്ങളായി യൂറോപ്പിലുള്ള എല്ലാ ക്നാനായ ദേവാലയങ്ങളിലും അതതു വികാരിമാരുടെയും ഭരണസമിതിയുടെയും, പ്രോഗ്രാം കോഡിനേറ്റേഴ്സിന്റെയും നേതൃത്വത്തിൽ വിവിധങ്ങളായ ഒരുക്കങ്ങളാണ് നടത്തപ്പെട്ടു പോന്നത്. എട്ടാമത് ക്നനായ സംഗമ വേദിയിൽ അവിസ്മരണീയ കലാപ്രകടനങ്ങൾ നടത്തി വേറിട്ട സാന്നിധ്യമാകുവാനായി എല്ലാ ഇടവകകളും വൈവിധ്യങ്ങ ളാർന്ന കലാ പ്രകടനങ്ങളാണ് അണിയറയിൽ ഒരുക്കുന്നത്.
ചിട്ടയായുള്ള ഒരുക്കങ്ങളും, കൃത്യമായ ഇടവേളകളിലെ അവലോകനയോഗങ്ങളും, സമയബന്ധിതമായി പൂർത്തിയാക്കപ്പെടുന്ന തീരുമാനങ്ങളും , എല്ലാ ഇടവകകളിലെ പ്രതിനിധികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളെയും , നവമാധ്യമങ്ങളിലൂടെയുള്ള പ്രചരണവും സമന്വയിപ്പിച്ചാണ് ഫാദർ ബിനോയി തട്ടാൻ കന്നേൽ , അപ്പു മണലിത്തറ, ജിനു കോവിലാൽ, ജോ ഒറ്റ തൈകൽ എന്നിവർ നേതൃത്വം നൽകുന്ന കേന്ദ്ര സംഗമം നിർവാഹക സമിതി പ്രവർത്തിച്ചുവന്നത്.
സംഗമ ദിവസം വിശുദ്ധ കുർബാനയും, യൂറോപ്പിലെ ക്നാനായ ഇടവകാംഗങ്ങളെ അണിനിരത്തി യുള്ള ഘോഷയാത്രയും, പൊതുസമ്മേളനം, മറ്റു വിവിധങ്ങളായ കലാപരിപാടികളും നടത്തപ്പെടും.
ഫാദർ ജോമോൻ പൊന്നൂസ് രചിച്ചു ഈണമേകിയ സ്വാഗത ഗാനത്തിന്റെ താള ശീലുകൾക്ക് യുകെയിലെ അനുഗ്രഹീത കലാകാരൻ കലാഭവൻ നൈസ് 50 പരം കുട്ടികളെ അണിനിരത്തി ചിട്ടപ്പെടുത്തിയ മേളച്ചുവടുകൾ ചേർത്ത് കാണികൾക്ക് എന്നും ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഒരു ദൃശ്യാനുഭവമാണ് അണിയറയിൽ ഒരുങ്ങുന്നത്.
സംഗമവേദിയിൽ പ്രത്യേകം തയ്യാറാക്കിയ പാർക്കിംഗ്, ഫുഡ് സ്റ്റാൾ, അഡീഷണൽ ടോയ്ലറ്റ് സൗകര്യങ്ങൾ, സെക്യൂരിറ്റി സർവീസ്, മറ്റു വിവിധങ്ങളായ സൗകര്യങ്ങളും അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സംഗമം കമ്മിറ്റി ക്രമീകരിച്ചിട്ടുണ്ട്
സംഗമ വേദിയിലേക്കുള്ള പ്രവേശനം ,മുൻപ് ഇടവകകളിൽ വിതരണം ചെയ്തതോ, സംഗമ ദിവസം വേദിയിൽ ലഭ്യമാകുന്നതോ ആയ പ്രവേശന ടിക്കറ്റ് കളുടെ അടിസ്ഥാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്… ഇതിനോടകം പ്രവേശന ടിക്കറ്റുകൾ ലഭിക്കാത്ത ക്നാനായ മക്കൾ അതതു ദേവാലയങ്ങളിലെ പ്രോഗ്രാം കോഡിനേറ്ററൂമാരുമായോ കേന്ദ്ര ,സംഗമം കമ്മിറ്റി അംഗങ്ങളോ ആയി ബന്ധപ്പെട്ട വേണ്ട ക്രമീകരണങ്ങൾ ചെയ്യേണ്ടതാണ്.
ചരിത്രത്തിൻറെ ഏടുകളിലേക്ക് നടന്നു നീങ്ങുന്ന ഒരു വ്യത്യസ്തമായ സ്നേഹ സമാഗമനത്തിനായി നിങ്ങൾ ഏവരെയും ഒരിക്കൽക്കൂടി ഹാർദ്ദവമായി സംഗമം വേദിയിലേക്ക് സ്വാഗതം ചെയ്യുന്നു..
കെന്റ് അയ്യപ്പ ടെംപിൾ കെന്റ് ഹിന്ദു സമാജത്തിന്റ മിഥുന മാസ ശ്രീ അയ്യപ്പ പൂജ, 2025 ജൂൺ 21-ാം തീയതി ശനിയാഴ്ച നടത്തപ്പെടുന്നു. അന്നേ ദിവസം വൈകുന്നേരം 6:30 മുതൽ ഗണപതി പൂജ, അഭിഷേകം, വിളക്ക് പൂജ, ലളിത സഹസ്ര നാമ അർച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
വിളക്ക് പൂജയിൽ പങ്കെടുക്കുന്ന ഭക്തർ രണ്ടു ബഞ്ച് പൂക്കളും, ഒരു നാളികേരവും, നിലവിളക്കും, നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്.ജാതി മത ഭേദമന്യേ എല്ലാവർക്കും ഈ മഹത്തായ പൂജയിൽ പങ്കെടുക്കാമെന്നു അയ്യപ്പ സ്വാമിയുടെ നാമത്തിൽ അഭ്യർത്ഥിക്കുന്നു.
അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS
കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുകളിൽ വിളിക്കാവുന്നതാണ്
07838170203, 07985245890, 07507766652, 07906130390
ഷൈമോൻ തോട്ടുങ്കൽ
ബർമിംഗ്ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത കുടുംബ കൂട്ടായ്മ വാർഷിക പ്രതിനിധി സമ്മേളനം ഈ ശനിയാഴ്ച ബർമിംഗ്ഹാമിൽ നടക്കും. 12 റീജിയണുകളിലെ 101ൽപരം ഇടവക /മിഷൻ /പ്രൊപ്പോസ്ഡ് മിഷനിൽപ്പെട്ട 350തോളം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിനായി ബിർമിങ്ഹാം മേരിവെയിലെ രൂപതാ പാസ്റ്ററൽ സെന്ററും അതിന്റെ സമീപത്തുള്ള ഔർ ലേഡി ഓഫ് അസ്സപ്ഷൻ ദേവാലയവും ആണ് വേദിയാവുന്നത് .
രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 6 വർഷത്തോളമായി പ്രവർത്തിച്ചു വന്ന രൂപതാ കുടുംബക്കൂട്ടായ്മ കമ്മീഷന്റെ അവസാന കൂട്ടായ്മയും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട 2025-27 കാലയളവിലെ രൂപതാ കുടുംബക്കൂട്ടായ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഔദ്യോഗിക ഉത്ഘാടനത്തിനും ഈ വേദി സാക്ഷ്യം വഹിക്കും.രാവിലെ ഒൻപതരയ്ക്ക് പ്രെയിസ് ആൻഡ് വർഷിപ്പോടെയാണ് സമ്മേളനം ആരംഭിക്കുന്നത് . തുടർന്ന് ഖുത്താ പ്രാർഥനയും തുടർന്ന് പത്ത് മണിക്ക് അഭിവന്ദ്യ പിതാവിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പണവും നടക്കും. പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് , ചാൻസിലർ റെവ ഡോ മാത്യു പിണക്കാട്ട് , കുടുംബ കൂട്ടായ്മ കമ്മീഷൻ ചെയർമാൻ റെവ ഫാ ജിബിൻ വാമറ്റത്തിൽ , മറ്റു വൈദികർ എന്നിവർ സഹ കാർമ്മികരാവും , വിശുദ്ധ കുർബാനക്ക് ശേഷം ഫാ ജിബിൻ വമാറ്റത്തിൽ നയിക്കുന്ന ക്ലാസ് , ചർച്ച ,എന്നിവയും നടക്കും , കുടുംബ കൂട്ടായ്മ കമ്മീഷൻ കോഡിനേറ്റർ ഷാജി തോമസ് , സെക്രെട്ടറി റെനി ഷിജു എന്നിവരുടെ നേതൃത്വത്തിൽ ഉള്ള കമ്മീഷൻ അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി .
അപ്പച്ചൻ കണ്ണഞ്ചിറ
നോർത്താംപ്ടൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ജൂലൈ 5 ന് ശനിയാഴ്ച നോർത്താംപ്ടണിൽ വെച്ച് ഓക്സ്ഫോർഡ് മേഖലാ ബൈബിൾ കൺവെൻഷൻ സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ ബലി അർപ്പിച്ചു, സന്ദേശം നൽകും.
കോഴിക്കോട് മേരിമാതാ പ്രോവിന്സിന്റെ വികാർ പ്രൊവിൻഷ്യലും, അഭിഷിക്ത ധ്യാന ഗുരുവുമായ സിസ്റ്റർ എൽസീസ് മാത്യു (MSMI) നോർത്താംപ്ടണിൽ നടക്കുന്ന ഏകദിന ബൈബിൾ കൺവെൻഷൻ നയിക്കുന്നതാണ്. നോർത്താംപ്ടൺ സീറോമലബാർ ഇടവകയുടെ പ്രീസ്റ്റും, റീജണൽ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, പ്രശസ്ത ധ്യാന ഗുരുവുമായ ഫാ. സെബാസ്റ്റ്യൻ പൊട്ടനാനിയിൽ CMF സഹകാർമികത്വം വഹിച്ചു, ശുശ്രുഷകൾ നയിക്കും.
“ഞാൻ നിങ്ങൾക്കു സമാധാനം തന്നിട്ടു പോകുന്നു; എന്റെ സമാധാനം നിങ്ങൾക്കു ഞാൻ തരുന്നു” ജോൺ 14:27
ആഗോള കത്തോലിക്കാ സഭ തിരുരക്ത വണക്കമാസമായി ആചരിക്കുന്ന ജൂലൈയിൽ നടത്തപ്പെടുന്ന വിശേഷാൽ തിരുവചന ശുശ്രുഷ മാനസാന്തരത്തിനും, വിശുദ്ധീകരണത്തിനും, നവീകരണത്തിനും ഏറെ അനുഗ്രഹദായകമാവും. നോർത്താംപ്ടണിലെ സെന്റ് ഗ്രിഗറി ദി ഗ്രെയ്റ്റ് റോമൻ കത്തോലിക്കാ ദേവാലയത്തിൽ രാവിലെ പത്തുമണിയോടെ ആരംഭിക്കുന്ന കൺവെൻഷൻ വൈകുന്നേരം നാലുമണിയോടെ സമാപിക്കും. കുമ്പസാരത്തിനും, സ്പിരിച്യുൽ ഷെയറിങ്ങിനും സൗകര്യം ഉണ്ടായിരിക്കും.
തിരുക്കർമ്മങ്ങളിലും, തിരുവചന ശുശ്രുഷയിലും പങ്കുചേർന്ന് ദൈവീക കൃപകളും, അനുഗ്രഹങ്ങളും പ്രാപിക്കുന്നതിന് ഏവരെയും സ്നേഹപൂര്വ്വം കൺവെൻഷനിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.
കൂടുതല് വിവരങ്ങള്ക്ക് ബന്ധപ്പെടുക:
Fr. Sebastian Pottananiyil – 07918266277
Venue: St.Gregory the Great Church, 22 Park Avenue, Northampton, NN3 2HS
അപ്പച്ചൻ കണ്ണഞ്ചിറ
കേംബ്രിഡ്ജ്: ആഗോള കത്തോലിക്കാ സഭ ജൂബിലി വർഷമായി ആചരിക്കുമ്പോൾ, പ്രത്യാശയുടെ തീർത്ഥാടനത്തിൽ മരിയ ഭക്തരായ ആയിരങ്ങളെ വരവേൽക്കുവാൻ വാത്സിങ്ഹാം ഒരുങ്ങി. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ ആഘോഷമായി നടത്തപ്പെടുന്ന വാത്സിങ്ങാം മരിയൻ തീർത്ഥാടനവും തിരുന്നാളും ജൂലൈ 19 ന് ശനിയാഴ്ച്ച ഭക്തിനിർഭരമായി കൊണ്ടാടും. തീർത്ഥാടന ശുശ്രുഷകളുടെയും തിരുക്കർമ്മങ്ങളുടെയും സമയക്രമം പ്രഖ്യാപിച്ചു. ജൂലൈ 19 ന് ശനിയാഴ്ച്ച രാവിലെ ഒമ്പതരയ്ക്ക് സപ്രാ യാമപ്രാർത്ഥനയോടെ തിരുന്നാൾ തിരുക്കർമ്മങ്ങൾ ആരംഭിക്കും. വൈകുന്നേരം നാലരയോടെ തീർത്ഥാടന തിരുക്കർമ്മങ്ങൾ സമാപിക്കുന്നതാണ്.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ ഇത് ഒമ്പതാം തവണയാണ് തീർത്ഥാടനം നടക്കുന്നത്. യുറോപ്പിലെമ്പാടുമുള്ള സീറോ മലബാർ വിശ്വാസികളുടെ ഏറ്റവും വലിയ മരിയൻ സംഗമവേദിയായാണ് വാത്സിങ്ങാം തീർത്ഥാടനം ശ്രദ്ധിക്കപ്പെടുന്നത്.
വാത്സിങ്ങാം പുണ്യകേന്ദ്രം സ്ഥിതിചെയ്യുന്ന ഗ്രാമത്തിന്റെ പരിപാവനതയും, ശാന്തതയും ഭക്തിപാരമ്യവും അങ്ങേയറ്റം കാത്തുപരിപാലിക്കുവാൻ കഴിവതും വ്യക്തിഗത യാത്രാ സംവിധാനം ഒഴിവാക്കി, ഇടവകകളുടെ നേതൃത്വത്തിൽ സജ്ജീകരിച്ചിട്ടുള്ള കോച്ചുകളിൽ പ്രാർത്ഥനയുടെ അന്തരീക്ഷത്തിൽ ഒരുമിച്ചു യാത്ര ചെയ്തു തീർത്ഥാടനത്തിനായി എത്തുവാൻ അഭ്യർത്ഥിച്ചിട്ടുണ്ട്.
ഇംഗ്ലണ്ടിലെ സീറോ മലബാർ തനയരായ ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും, മരിയ ഭക്തിയുടെ പ്രഘോഷണപ്പൊലിമ കൊണ്ടും അത്യാഘോഷപൂർവ്വം നടത്തപ്പെടുന്ന ഈ മഹാ മരിയൻ സംഗമം സഭയുടെ പാശ്ചാത്യ നാടുകളിലെ വളർച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.
തീർത്ഥാടനത്തിന്റെ സമയക്രമം താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
9:30 AM – സപ്രാ, ആരാധന
10:15 – മരിയൻ പ്രഘോഷണം
11:00 – കൊടിയേറ്റ്
11:30 – ഉച്ചഭക്ഷണം ,അടിമവക്കൽ .
12:15 – പ്രസുദേന്തി വാഴിയ്ക്കൽ .
12:30 – ആഘോഷമായ പ്രദക്ഷിണം .
13:45 – SMYM മ്യൂസിക് മിനിസ്ട്രി ഒരുക്കുന്ന ‘സമയം ബാൻഡ്’
14:15 – മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ തിരുന്നാൾ സമൂഹബലി
16:30 – നന്ദി പ്രകാശനം, തീർത്ഥാടന സമാപനം .
തീർത്ഥാടന കേന്ദ്രത്തിന്റെ വിലാസം:
Catholic National Shrine of Our Lady
Walshingham, Houghton St. Giles
Norfolk,NR22 6AL
സ്വന്തം നാട്ടിൽ നിന്നും യു.കെ.യിൽ കൂടിയേറി കുടുംബ ജീവിതം ആത്മീയവും സാമൂഹികവും സാമ്പത്തികവുമായി നല്ല നിലയിലേക്ക് ഉയർത്തുവാൻ വേണ്ടി ഉത്തരവാദിത്തങ്ങള് ചുമലിലേറ്റിയുള്ള പ്രയാണത്തിൽ ത്യാഗത്തിന്റെയും നിസ്വാർത്ഥ സ്നേഹത്തിന്റെയും മാതൃകയായ അപ്പന്മാരോട് ചേർന്ന് ഫാദേഴ്സ് ഡേ ആഘോഷിക്കുവാൻ കരുത്തും കരുതലുമായി അമ്മമാരും കുഞ്ഞുങ്ങളും ഒപ്പം ചേർന്നപ്പോൾ ആഘോഷം പൊടിപൊടിച്ചു
പുതിയ തലമുറയ്ക്ക് മാതൃകയായി സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കൂട്ടായ്മയില് പരസ്പരം പിന്തുണയ്ക്കുന്ന ഇടവക പള്ളിയിലെ മെൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ജീവിതത്തിൽ വഴികാട്ടിയും ഉപദേശകനും , സുഹൃത്തും ഒക്കെയായ പിതാക്കന്മാരുടെ ത്യാഗത്തിന്റെ സ്മരണ പുതുക്കി.
ഈ ദിവസത്തിന്റെ പ്രത്യേകതയ്ക്കായി ഇടവകയിലെ എല്ലാ പിതാക്കന്മാരും പ്രത്യേകം തയ്യാറാക്കിയ നിത്യസഹായ മാതാവിൻറെ ലോഗോയോടെ കൂടിയുള്ള വെള്ള ഷർട്ട് ധരിച്ചാണ് വിശുദ്ധ കുർബാനയിൽ പങ്കുകൊണ്ടത്.
ഇടവകയിലെ വിമൻസ് ഫോറം അംഗങ്ങൾ പിതാക്കന്മാർക്ക് വേണ്ടി പ്രത്യേകം പാട്ടുകളും തയ്യാറാക്കിയത് അവതരിപ്പിച്ചു
വിശുദ്ധ കുർബാനയ്ക്കിടെ റെവ . ഫാ. ജോര്ജ്ജ് എട്ടുപറയിൽ ഓരോ വ്യക്തിയുടേയും ജീവിതം പൂർണമാകുന്നതിൽ പിതാക്കന്മാർ വഹിക്കുന്ന പ്രാധാന്യം, പിതാക്കന്മാരുടെ സ്നേഹവും ത്യാഗവും അദ്ധ്വാനവുമാണ് മക്കള്ക്ക് നല്ല ജീവിതം സമ്മാനിക്കുന്നത് എന്നും ഓർമിപ്പിച്ച് ഇടവകപള്ളിയിലെ എല്ലാ പിതാക്കൾക്കും ഫാദേഴ്സ് ഡേ ആശംസകൾ നേർന്നു . വിശുദ്ധ കുർബാനയ്ക്കുശേഷം നാവിന് രുചിയേറുന്ന വിവിധ തരത്തിലുള്ള വിഭവങ്ങളുമായിഫുഡ് കൗണ്ടറുകളും മനസ്സിനു ഉല്ലാസമേകുന്ന വിവിധങ്ങളായ ഗെയിമുകളും , ഫ്രീ raffle tickets മെൻസ് ഫോറം ഒരുക്കിയിരിക്കുന്നു. പരിപാടികൾക്ക് മെൻസ് ഫോറം പ്രസിഡന്റ് ജിജോമോൻ ജോർജ് ,സെക്രട്ടറി ബെന്നി പാലാട്ടി , ട്രഷറർ ജിജോ ജോസഫ് എന്നിവർ നേതൃത്വം നൽകി.
അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച് മലയാളം ബൈബിൾ കൺവെൻഷൻ 14ന് നാളെ ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കും. ഷംഷാബാദ് സീറോ മലബാർ രൂപത ബിഷപ്പ് മാർ പ്രിൻസ് പാണേങ്ങാടൻ മുഖ്യ കാർമ്മികത്വം വഹിക്കും. അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വം ഫാ.ഷൈജു നടുവത്താനിയിൽ കൺവെൻഷൻ നയിക്കും.
കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള ഈ അനുഗ്രഹീത സുവിശേഷവേലയിൽ പങ്കാളികളായി യേശുവിൽ രക്ഷ പ്രാപിക്കുവാൻ അനേകായിരങ്ങൾക്ക് വഴിതുറന്ന ഈ കൺവെൻഷൻ യുകെ യിൽ നവസുവിശേഷവത്ക്കരണത്തിന്റെ അടിസ്ഥാനമായി നിലകൊള്ളുകയാണ്.
“ദൈവവചനത്തിനായി സമയം കണ്ടെത്തുക.കർത്താവ് നിൻറെ ജീവിതത്തിൽ ഇടപെടും.“
”കര്ത്താവിനെ കണ്ടെത്താന് കഴിയുന്ന ഇപ്പോള്ത്തന്നെ അവിടുത്തെ അന്വേഷിക്കുവിന്; അവിടുന്ന് അരികെയുള്ളപ്പോള് അവിടുത്തെ വിളിക്കുവിന്. ഏശയ്യാ 55 : 6.“
2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ റവ.ഫാ സേവ്യർ ഖാൻ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത്.
5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്ലാസ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും. ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും.
സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്ക്ക് താങ്ങായി നിലകൊള്ളുകയാണ് , വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും. മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്ഡം, ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും. കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ, മറ്റ് പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്ഷദായ് ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും.
അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക്;
ഷാജി ജോർജ് 07878 149670
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239.
നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ:
ജോസ് കുര്യാക്കോസ് 07414 747573.
ബിജുമോൻ മാത്യു 07515 368239
അഡ്രസ്സ്
Bethel Convention Centre
Kelvin Way
West Bromwich
Birmingham
B707JW.
കൺവെൻഷൻ സെന്ററിന് ഏറ്റവും അടുത്തായുള്ള ട്രെയിൻ സ്റ്റേഷൻ ;
Sandwell &Dudley
West Bromwich
B70 7JD.