ഷൈമോൻ തോട്ടുങ്കൽ
ലണ്ടൻ: , ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിൽ ലണ്ടനിലെ ഈസ്റ്റ് ഹാം കേന്ദ്രമായി പ്രപ്പോസ്ഡ് മിഷനായി പ്രവർത്തിച്ചുവന്നിരുന്ന വിശ്വാസികളുടെ കൂട്ടായ്മയെ രൂപതയുടെ കീഴിൽ ഉള്ള മിഷൻ ആയി പ്രഖ്യാപിച്ചു .രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലാണ് ഞായറാഴ്ച സെന്റ് ജോർജ് മിഷനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മിഷൻ ആസ്ഥാനമായ സെന്റ് മൈക്കിൾസ് പള്ളിയിൽ വിശുദ്ധ കുർബാന മധ്യേയായിരുന്നു പ്രഖ്യാപനം. ഇതുസംബന്ധിച്ച ഡിക്രി കുർബാന മധ്യേ വായിച്ചശേഷം നിലവിലെ ഇടവക ട്രസ്റ്റിമാർക്ക് അഭിവന്ദ്യ പിതാവ് കൈമാറി. തുടർന്ന് തിരിതെളിച്ച് മിഷന്റെ ഔദ്യോഗിക ഉദ്ഘാടനവും നിർവഹിച്ചു. ഫാ. ജോസഫ് മുക്കാട്ട് (ഫാ. ലിജേഷ്) ആണ് മിഷന്റെ ഡയറക്ടർ. ഫാ. ഷിന്റോ വർഗീസും മിഷന് ആത്മീയ നേതൃത്വം നൽകും.
ഞായറാഴ്ച വൈകിട്ട് മിഷൻ പ്രഖ്യാപനത്തിനായി എത്തിയ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന് ഇടവകാംഗങ്ങൾ ഹൃദ്യമായ സ്വീകരണമാണ് ഒരുക്കിയത്. സെന്റ് മൈക്കിൾസ് പള്ളി വകാരി ഫാ. ബോബ് ഹാമിൽ, മിഷൻ ഡയറക്ടർ ഫാ. ജോസഫ് മുക്കാട്ട്, ഫാ. ഷിന്റോ വർഗീസ് ട്രസ്റ്റിമാരായ സാമുവൽ തോമസ്, റാണി മാത്യു, സൺഡേസ്കൂൾ ഹെഡ്ടീച്ചർ നീന ജോസി, കമ്മിറ്റിയംഗങ്ങൾ, സൺഡേസ്കൂൾ അധ്യാപകർ, വിദ്യാർഥികൾ, ഭക്തസംഘടനാ ഭാരവാഹികൾ, ഗായകസംഘം, അൾത്താരബാലസഘം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
കാലങ്ങളായി ബ്രിട്ടണിലേക്ക് കുടിയേറിയ സീറോ മലബാർ വിശ്വാസികൾ ആദ്യമായി ഒത്തുകൂടി മലയാളത്തിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ ആരംഭിച്ചത് ലണ്ടനിലെ ഈസ്റ്റ്ഹാമിലായിരുന്നു. ഉപരിപഠനത്തിനായും മറ്റും എത്തിയിരുന്ന വൈദികരുടെ നേതൃത്വത്തിലായിരുന്നു രണ്ടു പതിറ്റാണ്ടു മുമ്പ് വിശ്വാസികൾ തന്നെ മുൻകൈയെടുത്ത് രൂപംകൊടുത്ത ഈ കൂട്ടായ്മയുടെ പിറവി. ഈസ്റ്റ്ഹാം സെന്റ് മൈക്കിൾസ് പള്ളിയിലും അപ്റ്റൺപാർക്ക് ഔർ ലേഡി ഓഫ് കംപാഷൻ ചർച്ചിലുമൊക്കെയായി മാസത്തിൽ ഒരിക്കൽ എന്ന രീതിയിൽ മലയാളത്തിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ ഈ സമൂഹം സൗകര്യമൊരുക്കി.
ഈസ്റ്റ്ഹാമിലെ ഈ മാതൃക പിന്തുടർന്ന് ബ്രിട്ടണിലെ മറ്റു പല നഗരങ്ങളിലും എത്തിയ സീറോ മലബാർ വിശ്വാസികൾ പിന്നീട് അതത് പ്രദേശങ്ങളിലും സമാനമായ സഭാ സമൂഹങ്ങൾ കരുപ്പിടിപ്പിച്ചു.
സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൺ എന്നപേരിൽ രൂപത സ്ഥാപിച്ച് മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ ബ്രിട്ടണിലെ സഭാസമൂഹം വളർന്നപ്പോൾ ഈസ്റ്റ്ഹാമിലെ ഈ ആദ്യ കൂട്ടായ്മയെ സെന്റ് ജോർജ് പ്രപ്പോസ്ഡ് മിഷനായി പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഇപ്പോൾ ഔദ്യോഗികമായി സെന്റ് ജോർജ് മിഷൻ എന്നപേരിൽ മാറിയത്.
ഫാ. ജോർജ് ചീരാംകുഴി, ഫാ. ഇന്നസെന്റ് പുത്തൻതറയിൽ, ഫാ. തോമസ് പാറയടിയിൽ, ഫാ. ജോസ് അന്ത്യാംകളം, ഫാ. ഷൈജു ജോസഫ് തുടങ്ങിയ വൈദികരുടെ ആത്മീയ നേതൃത്വത്തിലായിരുന്നു ഈസ്റ്റ്ഹാമിലെ ഈ സീറോ മലബാർ കൂട്ടായ്മ ഇടവകസമൂഹമായി വളർന്ന് വലുതായത്. രണ്ടു പതിറ്റാണ്ടു കാലയളവിനുള്ളിൽ ഈ വിശ്വാസ കൂട്ടായ്മയ്ക്കു അൽമായ നേതൃത്വം നൽകിയ ട്രസ്റ്റിമാരെ വിശുദ്ധ കുർബാനയ്ക്കു ശേഷം ബിഷപ് പൂച്ചെണ്ടു നൽകി ആദരിച്ചു. രൂപതയുടെ ചാരിറ്റി ഫണ്ടിലേക്ക് മിഷൻ ലീഗ് അംഗങ്ങൾ സമാഹരിച്ച തുക പള്ളിയിൽവച്ച് സംഘടനാ നേതാക്കൾ കൈമാറി. വൈകിട്ട് ഈസ്റ്റ്ഹാം ടൗൺ ഹാളിൽ ചേർന്ന പൊതുയോഗത്തിൽ വിവിധ കലാപരിപാടികളോടെയായിരുന്നു മിഷൻ പ്രഖ്യാപനത്തിന്റെ സമാപനം. വിവിധ കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ നടത്തിയ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. ട്രസ്റ്റിമാരായ സാമുവൽ തോമസ് സ്വാഗതവും റാണി മാത്യു നന്ദിയും പറഞ്ഞു. ഈസ്റ്റ് ലണ്ടന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറിലേറെ കുടുംബങ്ങൾ സെന്റ് ജോർജ് മിഷനിൽ ഇപ്പോൾ അംഗങ്ങളാണ്.
ജോലിക്കായും പഠനത്തിനായും ലണ്ടനിലെത്തിയ ഇതര ക്രിസ്തീയ സഭാസമൂഹങ്ങളിൽപെട്ടവരും ഞായറാഴ്ചകളിൽ മലയാളം കുർബാനയ്ക്കായി എത്തിച്ചേരുന്നത് ഈസ്റ്റാഹാമിലാണ്. പ്രിസ്റ്റൺ ആസ്ഥാനമായുള്ള ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ സഭയ്ക്ക് നിലവിൽ മിഷനുകളും പ്രപ്പോസ്ഡ് മിഷനുകളുമായി 81 വിശ്വാസസമൂഹങ്ങളാണുള്ളത്. ഇതിൽ നാലെണ്ണെം സ്വന്തമായി പള്ളിയുള്ള ഇടവകകളായി മാറിക്കഴിഞ്ഞു.
പ്രെസ്റ്റൻ സെന്റ് അൽഫോൽസ ഓഫ് ഇമാക്കുലേറ്റ് കൺസപ്ഷൺ കത്തീഡ്രൽ, ഔർ ലേഡി ക്യൂൻ ഓഫ് പീസ് ചർച്ച് ലിവർപൂൾ, സെന്റ് മേരീസ് ആൻഡ് സെന്റ് വിഫ്രിഡ്സ് ചർച്ച് ലീഡ്സ്, സെന്റ് തോമസ് ചർച്ച് ബ്രിസ്റ്റോൾ എന്നിവയാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിൽ സ്വന്തമായി ആരാധനാലയങ്ങളുള്ള ഇടവകകൾ.
ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ എല്ലാ ഇടവകകളിലും ,പ്രൊപ്പോസഡ് മിഷൻ , മിഷൻ കേന്ദ്രങ്ങളിലും നോമ്പ് കാല ധ്യാനങ്ങൾ നടത്തുന്നു . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അനുഗ്രഹീതനായ ഇരുപത്തി നാലോളം പ്രശസ്തരായ വൈദികരാണ് ധ്യാനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന ഗ്രാൻഡ് മിഷൻ ഈ ആഴ്ച്ചാവസാനത്തിൽ തുടങ്ങി വലിയ ആഴ്ച അവസാനിക്കുന്ന രീതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത് .
ധ്യാന ശുശ്രൂഷകൾക്ക് ഒരുക്കമായി എല്ലാ മിഷൻ കേന്ദ്രങ്ങളിലും പ്രത്യേക [പ്രാർത്ഥനകളും നടന്നു വരുന്നു , രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സാദ്ധ്യമായ എല്ലാ മിഷനുകളിലും ധ്യാന സമയത്ത് എത്തിച്ചേരുകയും സന്ദേശം നൽകുകയും ചെയ്യും ,99 കേന്ദ്രങ്ങളിൽ നടക്കുന്ന ഈ നോമ്പുകാല വിശുദ്ധീകരണ ധ്യാനത്തിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി രൂപതാ കേന്ദ്രത്തിൽ നിന്നും അറിയിച്ചു . വിവിധ ഇടവക , മിഷൻ കേന്ദ്രങ്ങളിൽ നടക്കുന്ന ധ്യാനത്തിന്റെ സമയക്രമവും , സ്ഥലങ്ങളും സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു .
ഫാ. ടോമി എടാട്ട്
എയ്‌ൽസ്‌ഫോർഡ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത നേതൃത്വം നൽകുന്ന ആറാമത് എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനം 2023 മെയ് 27 ശനിയാഴ്ച നടക്കും. രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ ആത്മീയ നേതൃത്വത്തിൽ നടക്കുന്ന വിശ്വാസതീർത്ഥാടനത്തിലും തിരുന്നാൾ തിരുക്കർമങ്ങളിലും പങ്കെടുക്കുന്നതിനായി ബ്രിട്ടന്റെ വിവിധഭാഗങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് വിശ്വാസികളാണ് ഇവിടെ എത്തിച്ചേരാറുള്ളത്. രൂപതയിലെ ലണ്ടൻ റീജിയന്റെ കീഴിലുള്ള മിഷനുകളുടെ നേതൃത്വത്തിൽ തീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
ഇംഗ്ളണ്ടിന്റെ ആരാമമായ കെന്റിലെ പുണ്യപുരാതന മരിയൻ തീർഥാടനകേന്ദ്രമാണ് എയ്‌ൽസ്‌ഫോർഡ് പ്രയറി. പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമൺ സ്റ്റോക്ക് പിതാവിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നൽകിയ വിശുദ്ധ ഭൂമിയും ലോകമെമ്പാടുമുള്ള മരിയഭക്തരുടെ ആത്മീയ സങ്കേതവുമാണ് എയ്‌ൽസ്‌ഫോർഡ്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ആത്മീയ ജീവിതവുമായി അഭേദ്യം ബന്ധപെട്ടു നിൽക്കുന്ന വെന്തിങ്ങയുടെ ഉത്ഭവസ്ഥാനം എന്ന നിലയിൽ ബ്രിട്ടനിലെ സുറിയാനിക്രിസ്ത്യാനികളുടെ അനുഗ്രഹാരാമം കൂടിയാണ് ഈ പുണ്യഭൂമി.
മെയ് 27 ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് എയ്‌ൽസ്‌ഫോർഡിലെ പ്രശസ്തമായ ജപമാലരാമത്തിലൂടെ കർമ്മലമാതാവിനെയും സംവഹിച്ചുകൊണ്ടുള്ള കൊന്തപ്രദിക്ഷണം, ഉച്ചക്ക് 1.30 ന് ആഘോഷമായ വിശുദ്ധ കുർബാന, ലദീഞ്ഞ്, തുടർന്ന് വിശ്വാസപ്രഘോഷണത്തിന്റെ പ്രതീകമായി വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയുള്ള ആഘോഷമായ തിരുന്നാൾ പ്രദിക്ഷണം എന്നിവ നടക്കും. എയ്‌ൽസ്‌ഫോഡിൽ തീർത്ഥാടകരായി എത്തിച്ചേരുന്ന എല്ലവർക്കും സ്നേഹക്കൂട്ടായ്മയുടെ ഭാഗമായി സ്‌നേഹവിരുന്നും നൽകിവരുന്നു.
തീർത്ഥാടനത്തോടനുബന്ധിച്ചു തിരുനാൾ പ്രസുദേന്തിയാകുന്നതിനും നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും, കഴുന്ന്, മുടി, എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. തീർത്ഥാടകർക്കായി കാറുകളും കോച്ചുകളും പാർക്ക് ചെയ്യുന്നതിന് വിശാലമായ പാർക്കിങ് സൗകര്യം ഉണ്ടായിരിക്കും.
കർമ്മലമാതാവിന്റെ പ്രത്യക്ഷീകരണത്താൽ അനുഗ്രഹീതമായ ഈ പുണ്യഭൂമിയിൽ വച്ച് നടക്കുന്ന മരിയൻ തീർത്ഥാടനത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി തീർത്ഥാടനത്തിന്റെ ചീഫ് കോ-ഓർഡിനേറ്റർ ഫാ.ടോമി എടാട്ട് അറിയിച്ചു.
Addres of the Venue: The Friars, Aylesford, Kent, ME20 7BX
റവ. ഫാ. ഹാപ്പി ജേക്കബ്ബ്
ആത്മീക ജീവിതത്തിൻറെ ബലവും, രക്ഷയുടെ വഴിയും പാപ ജീവിതത്തിൽ നിന്നുള്ള വിടുതലും, മോഹങ്ങളുടെ അതിരും , പൈശാചിക പീഡനങ്ങളിൽ ചെറുത്ത് നിൽപ്പും ദൈവ ചിന്തയോടെ ആളുകൾ കഴിക്കുകയും ചെയ്യുവാനായി നോമ്പിന്റെ ദിനങ്ങളിലേയ്ക്ക് പ്രവേശിക്കുകയാണ്. ഈ അനുഭവങ്ങൾ പലർക്കും അതീതം എന്ന ചിന്ത വരുത്തിയേക്കാം എന്നാൽ നിശ്ചയദാർഢ്യത്തോടെ നാം അതിനെ സമീപിക്കുമ്പോൾ കൈയ്പിന്റെ നാളുകളിൽ നിന്ന് മാധുര്യ ദിനങ്ങളിലേയ്ക്ക് എത്തിച്ചേരുവാൻ കഴിയും.
ഏറ്റവും പ്രധാനമായും അറിഞ്ഞിരിക്കേണ്ട അനുഭവം മോശയുടെ നോമ്പും, ഏലിയായുടെ നോമ്പും, നമ്മുടെ കർത്താവിൻറെ നോമ്പുമാണ്. നോമ്പിലേയ്ക്കുള്ള വാതിൽ അതികഠിനമാണ്, ശ്രദ്ധയോടെ കടക്കുക. നോമ്പ് ഒരു ജീവിതമാണ്, ജീവിതക്രമമാണ്. അനുതപിക്കാനുള്ള മനസ്സ് ആണ് ആധാരമാക്കേണ്ടത്. പാരമ്പര്യമായി നോമ്പ് നോക്കുന്നത് 40 ദിവസമാണ്. ഈ ദിനങ്ങളിൽ പലതും നാം ഉപേക്ഷിക്കേണ്ടി വരും അത് ഭാരമായി തോന്നിയേക്കാം എന്നാലും ഒരു വലിയ യാഗമായി അത് മാറുമ്പോൾ അനുഗ്രഹങ്ങളുടെ കലവറയായി തീരും എന്നതിൽ സന്തോഷിക്കാം.
നാൽപത് എന്ന സംഖ്യയ്ക്ക് വേദപുസ്തകത്തിൽ ധാരാളം പ്രത്യേകതകൾ ഉള്ളതായി നമുക്ക് കാണാം. . അതിൽ പ്രധാനമായിട്ടുള്ള ഒരു സൂചനയാണ് ‘മാറ്റം’ . നോഹയുടെ കാലത്ത് നാല്‌പത് രാവും നാല്‌പത് പകലും മഴപെയ്ത് സർവ്വ ജാതിയിൽ നിന്നും വേർതിരിക്കപ്പെട്ട പുതിയ ജനത ആവിർഭവിക്കുന്നു. ഇസ്രയേൽ മക്കളുടെ പരദേശവാസം നാല്‌പത് വർഷം ആയിരുന്നു. തൻറെ നിയോഗം നിറവേറ്റാനായി ദൈവപുത്രൻ നാല്‌പത് ദിവസം മരുഭൂമിയിൽ ഉപവാസത്തിൽ ആയിരുന്നു.
2 ദിനവൃത്താന്തം 7:14 എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എൻറെ ജനം തങ്ങളെ തന്നെ താഴ്ത്തി പ്രാർത്ഥിച്ച് എൻറെ മുഖം അന്വേഷിച്ച് തങ്ങളുടെ ദുർമാർഗങ്ങളെ വിട്ടു തിരിയുമെങ്കിൽ, ഞാൻ സ്വർഗ്ഗത്തിൽ നിന്ന് കേട്ട് അവരുടെ പാപം ക്ഷമിച്ച് അവരുടെ ദേശത്തിന് സൗഖ്യം വരുത്തി കൊടുക്കും.
നമ്മുടെ ഈ തലമുറയ്ക്ക് ഇതിനും അപ്പുറം വേറെ എന്ത് ഉറപ്പാണ് വേണ്ടത്. വിട്ടുമാറുക, ജീവിതത്തിന് മാറ്റം വരുത്തുക ഇത് തന്നെയാണ് ഈ നോമ്പ് നമ്മെ ഓർമ്മപ്പെടുത്തുന്നത്. നോമ്പിന്റെ ആദ്യദിനമായ ഇന്നത്തെ വേദ ചിന്തയും ഇതുതന്നെ. വി. യോഹന്നാൻ 2:1- 11. അടയാളങ്ങളുടെ ആരംഭമായി കർത്താവ് ചെയ്യുന്ന ആദ്യ അത്ഭുതം. കൽപാത്രങ്ങളിൽ നിറച്ച് വച്ചിരുന്ന വെള്ളം കർത്താവിൻറെ നോട്ടത്താൽ ചൈതന്യപ്പെട്ടു . മനുഷ്യൻ കരുതിയിരുന്ന ഏതിനേക്കാളും മഹത്തരമായി അത് മാറ്റപ്പെട്ടു. പാട്ടും നൃത്തവുമായി കഴിഞ്ഞിരുന്ന ആ കൂട്ടത്തിൽ നിന്ന് സ്തുതിയും സ്തോത്രം പുറപ്പെട്ടു.
വിരുന്നു പ്രമാണിയുടെ ഒരു ചോദ്യം വളരെ പ്രസക്തമാണ്. അന്നും ഇന്നും . ഇത്രയും ശ്രേഷ്ഠമായത് ഇതുവരെയും നീ കരുതി വച്ചുവല്ലോ. മാറ്റത്തിന് വിധേയപ്പെട്ടത് വെറും വെള്ളമാണെങ്കിലും കാരണം ദൈവപുത്രന്റെ സാന്നിധ്യവും , അവൻറെ മുമ്പാകെ എത്തപ്പെട്ടതും കൊണ്ടാണ്.
ഇതുപോലെ ഒരു മാറ്റത്തിനുവേണ്ടി ഈ നോമ്പ് നമ്മെയും വിളിക്കുന്നു. പടിവാതുക്കൽ പാദങ്ങൾ കഴുകുവാൻ വച്ചിരുന്ന കൽപ്പാത്രങ്ങൾ മേന്മയുടെയും മേനിയുടെയും ഭാവമായി ഭവനത്തിന്റെ ഉള്ളിലേയക്ക് കടക്കുന്നു. ഏതൊരു സാധാരണ മനുഷ്യനും ലോകപ്രകാരം ജീവിതം, വേദനയും ഭാരവും നിരാശയും ഒക്കെ ആയി കഴിയുന്നെങ്കിലും ദൈവം മുമ്പാകെ ആയി തീരുമ്പോൾ ദൈവികമായി മാറ്റപ്പെടുകയും, പുതിയ ജീവിതത്തിന് ഉടമ ആയി തീരുകയും ചെയ്യുന്നു. അതിലേയ്ക്കായി ഈ നോമ്പിനെ നമുക്ക് വരവേൽക്കാം.
പ്രാർത്ഥനയോടെ
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളുടെ ഭദ്രാസന സെക്രട്ടറിയാണ്. ഇതുകൂടാതെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ, സെൻറ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് പ്രസ്റ്റൺ , സെന്റ് മേരീസ് കോൺഗ്രിഹേഷൻ സണ്ടർലാന്റ് എന്നിവയുടെ ചുമതലയും വഹിക്കുന്നു. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 17 ന് നാളെ നടക്കും.
ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദർ ജോസ് കുര്യാക്കോസ്, ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് , എന്നിവർക്കൊപ്പം അനുഗ്രഹീത ആത്മീയ സുവിശേഷ പ്രവർത്തകൻ ബ്രദർ ജോർജ് തരകൻ വചന ശുശ്രൂഷ നയിക്കും . ബ്രദർ ക്ലമെൻസ് നീലങ്കാവിൽ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും .
സ്പിരിച്വൽ ഡെസ്ക്, മലയാളം യുകെ
കേംബ്രിഡ്ജിലെ യാക്കോബായ സുറിയാനി ഇടവകയുടെ കാവൽ പിതാവായ പരിശുദ്ധ ഏലിയാസ് തൃതീയൻ ബാവയുടെ ( മഞ്ഞനിക്കര ബാവ) ഓർമ്മപ്പെരുന്നാൾ 2023 ഫെബ്രുവരി 17,18 ( വെള്ളി, ശനി) തീയതികളിൽ ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു. പെരുന്നാൾ ശുശ്രൂഷകൾ വെരി. റവ ഫാ. രാജു ചെറുവിളളിൽ കോർ എപ്പിസ്കോപ്പയുടെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുന്നു. വിശുദ്ധ കുർബാനയിലും പെരുന്നാൾ ചടങ്ങുകളിലും സംബന്ധിച്ച് അനുഗ്രഹീതരാകുവാൻ ഏവരെയും കർതൃനാമത്തിൽ എല്ലാവരെയും
ക്ഷണിച്ചുകൊള്ളുന്നു.
ഇടവകയ്ക്ക് വേണ്ടി വികാരി
Fr Jebin Iype
07438550585
സെക്രട്ടറി
Biju Baby
07484751431
ട്രഷറർ
Shebu Kuriakose
07814899693.
Address
Christ the redeemer church
Newmarket road
Cambridge
CB5 8RS
ക്രൊയിഡോൺ : ക്രൊയിഡോൺ സെന്റ് പോൾസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ ഈ വർഷത്തെ നോമ്പുകാല ഒരുക്ക ധ്യാന ശുശ്രൂഷകൾക്ക് ഫെബ്രുവരി 19 ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഇടവക വികാരി ഫാ. കുര്യാക്കോസ് തിരുവാലിന്റെ കാർമ്മികത്വത്തിൽ കേറ്റർ ഹാം ഓൺ ദി ഹിൽ സെനിട്ടറി ഹാളിൽ നടത്തപ്പെടുന്നു .
ക്രിസ്തുവിൻറെ പീഡ സഹനവും, കുരിശു മരണവും ഓർമ്മിപ്പിക്കുന്ന അമ്പത് നോമ്പിന്റെ ഒരുക്ക ധ്യാനം സി. ആൻ മരിയ എസ് എച്ച് നേതൃത്വം നൽകും . ജപമാല പ്രാർത്ഥന, വിശുദ്ധ കുർബാന, ആരാധന, വദനപ്രഘോഷണം എന്നീ ശുശ്രൂഷകളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനായി എല്ലാവരെയും കർതൃനാമത്തിൽ സ്വാഗതം ചെയ്യുന്നു.
സംഘാടകർ വിപുലമായ കാർ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
Address :- Cenetary Hall
Caterham – CR 35 PB
കൂടുതൽ വിവരങ്ങൾക്ക്
റോയി മാത്യു – 07480495628
പ്രദീപ് സാബു – 0753571330
ബ്രസീൽ റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദി റെഡീമർ പ്രതിമയിൽ മിന്നലേൽക്കുന്ന ദൃശ്യമാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയാകുന്നത്. ലോകാത്ഭുതങ്ങളിലൊന്നായാണ് ഇതിനെ അടയാളപ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച ബ്രസീലിലുണ്ടായ ശക്തമായ കൊടുങ്കാറ്റിനിടെ ഫെർണാഡോ ബ്രാഗയാണ് അപൂർവമായ ചിത്രം പകർത്തിയത്.
‘ഇന്ന് വെള്ളി…ദിവ്യ വെളിച്ചം’ എന്ന കുറിപ്പോടെയാണ് ഇൻസ്റ്റഗ്രാമിൽ ഫെർണാഡോ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് ചിത്രം തരംഗമായത്. പ്രതിമയുടെ തലയ്ക്ക് മുകളിലൂടെ വെളിച്ചം കടന്നുപോകുന്നത് ദൈവികമായി കാണപ്പെടുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
കൃത്യസമയത്ത് തന്നെ ക്യാമറ ക്ലിക്ക് ചെയ്ത ഫെർണാഡോയെ അഭിനന്ദിക്കുന്നുമുണ്ട്. ഈ പ്രതിമ നീണ്ട 9 വര്‍ഷങ്ങളെടുത്താണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. റിയോ ഡി ജനീറോയിലെ കൊര്‍കോവാഡോ കുന്നിന് മുകളിലായാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 2014 ൽ ഉണ്ടായ മിന്നലിൽ പ്രതിമയുടെ തള്ളവിരൽ തകർന്നിരുന്നു.
View this post on Instagram
ഷൈമോൻ തോട്ടുങ്കൽ
ബർമിംഗ്ഹാം . ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബൈബിൾ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന മൂന്നാമത് സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ രജിസ്‌ട്രേഷൻ ഫെബ്രുവരി 18 മുതൽ ആരംഭിക്കുന്നു . മുൻവർഷങ്ങളിൽ നടത്തിയതുപോലെ തന്നെ വിവിധ പ്രായപരിധികളിലായിട്ടായിരിക്കും മത്സരങ്ങൾ നടത്തുക . മിശിഹായുടെ പീഡാസഹനങ്ങളെ അനുസ്മരിക്കുന്ന വലിയനോമ്പിലെ ആഴ്ചകളിൽ മത്സരത്തിനുള്ള ഭാഗങ്ങൾ വായിക്കാനും അതിനെകുറിച്ച് ധ്യാനിക്കുവാനും കൂടുതൽ വിചിന്തനം ചെയ്യുവാനും തുടർന്ന് ഈസ്റ്ററിന് ശേഷം മത്സരത്തിലേക്ക് പ്രവേശിക്കാനും സാധിക്കുന്ന രീതിയിലാണ് മത്സരങ്ങളെ ക്രമീകരിച്ചിരിക്കുന്നത് .
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ തങ്ങളായിരിക്കുന്ന ഇടവക/ മിഷൻ/ പ്രൊപ്പോസഡ് മിഷൻ അംഗങ്ങൾക്കായിരിക്കും മത്സരങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കുക. കുട്ടികളുടെ പ്രയപരിധിയിൽ മത്സരിക്കുന്നവർ രൂപതയിലെ മതപഠന ക്ലാസ്സുകളിൽ പഠിക്കുന്നവരായിരിക്കണം . വിവിധ ഘട്ടങ്ങളിലായി നടത്തപ്പെടുന്ന സുവാറ 2023 മത്സരങ്ങളുടെ ഫൈനൽ മത്സരമൊഴികെ ബാക്കി മത്സരങ്ങളെല്ലാം ഓൺലൈൻ ആയിട്ടാണ് നടത്തുക . ഫൈനൽ മത്സരങ്ങൾ ജൂൺ മൂന്നിന് നടത്തപ്പെടും.
മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫോമും നിയമാവലിയും ഫെബ്രുവരി 18 മുതൽ ബൈബിൾ അപ്പസ്റ്റലേറ്റ് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ് . പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഏപ്രിൽ 17 ന് ആയിരിക്കും. ആദ്യ സുവാറ മത്സരത്തിൽ പങ്കെടുത്ത രണ്ടായിരത്തില്പരം കുട്ടികളുടെ നേതൃത്വത്തിൽ രണ്ടായിരത്തോളം ബൈബിൾ , കുട്ടികളുടെപേരിൽ ബൈബിൾ ഇല്ലാത്തവർക്ക് കൊടുക്കാൻ സാധിച്ചു എന്നത് പ്രാർത്ഥനാപൂർവ്വം ഓർമ്മിക്കുന്നു.
കൂടുതൽ ആൾക്കാർ ബ്രിട്ടനിലേക്ക് എത്തിയതോടെ കഴിഞ്ഞ വർഷങ്ങളേക്കാളും കൂടുതൽ മത്സാർത്ഥികൾ ഈ വർഷത്തെ സുവാറ 2023 ബൈബിൾ ക്വിസ് മത്സരങ്ങളിൽ ഉണ്ടാവും. ഏപ്രിൽ മാസം 15 ന് പരിശീലന മത്സരത്തോടെ ആരംഭിക്കുന്ന സുവാറ 2023 മത്സരങ്ങൾ വിവിധ റൗണ്ടുകൾ പൂർത്തിയാക്കി ജൂൺ 3 ന് ഫൈനൽ മത്സരങ്ങൾ നടത്തക്ക രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത് .
മത്സര ദിവസങ്ങളിൽ ,ശനിയാഴ്ച 6 .30 മുതൽ വിവിധ പ്രായപരിധിയിലുള്ളവർക്കായി വിവിധ സമയങ്ങളിലായി മത്സരങ്ങൾ നടത്തപ്പെടും . മത്സരത്തിലെ വിജയികൾക്ക് ക്യാഷ് പ്രൈസായ ഇരുന്നൂറ്റിയമ്പത്, നൂറ്റിയമ്പത് , നൂറ് പൗണ്ടുകൾ വീതം ഒന്ന് , രണ്ട്, മൂന്ന് സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം ലഭിക്കും. മത്സരങ്ങളെക്കുറിച്ചും മത്സരങ്ങളുടെ സമയത്തെക്കുറിച്ചും ഉള്ള കൂടുതൽ വിവരങ്ങൾ ബൈബിൾ അപ്പൊസ്‌തലേറ്റിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണെന്നും ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു .
ഫെബ്രുവരി മാസ അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ നാളെ ബർമിങ്ഹാം ബെഥേൽ കൺവെൻഷൻ സെന്റെറിൽ നടക്കും.ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ ജിനോ അരീക്കാട്ട് MCBS മുഖ്യ കാർമ്മിനകനായി കൺവെൻഷനിൽ പങ്കെടുക്കും . .ക്രൈസ്തവസ്തവശാക്തീകരണത്തിന് പ്രാധാന്യമേകിക്കൊണ്ട് നവസുവിശേഷവത്ക്കരണത്തിനായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത രൂപീകരിച്ച ഇവാഞ്ചലൈസേഷൻ കമ്മീഷൻ അധ്യക്ഷയും പ്രമുഖ വചനപ്രഘോഷകയും ആത്മീയ രോഗശാന്തി വിടുതൽ ശുശ്രൂഷകയുമായ സി.ആന്‍മരിയ SH അഭിഷേകാഗ്നി മിനിസ്ട്രി യുകെയുടെ ആത്മീയ പിതാവ് ഫാ. ഷൈജു നടു വത്താനിയിലിനൊപ്പം കൺവെൻഷനിൽ ശുശ്രൂഷ നയിക്കും. 2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ അഭിഷേകാഗ്നി എന്ന പേരിലായിരിക്കും പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും AFCM യുകെ ടീമിന്റെ നേതൃത്വത്തിൽ നടത്തപ്പെടുക.
മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ശുശ്രൂഷകൾ ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും .യൂറോപ്പിലെ പ്രമുഖ സുവിശേഷ പ്രവർത്തകൻ ഡൊമിനിക് മക് ഡെർമോട്ട് കൺവെൻഷനിൽ പങ്കെടുക്കും .
സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക് താങ്ങായി നിലകൊള്ളുകയാണ്, വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ് പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും.
അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് AFCM UK മിനിസ്ട്രിയുടെ ആത്മീയ പിതാവ് റവ ഫാ ഷൈജു നടുവത്താനിയിലും ടീമും ഏവരെയും ക്ഷണിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക്;
ഷാജി ജോർജ് 07878 149670
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239.
നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;
ജോസ് കുര്യാക്കോസ് 07414 747573.
ബിജുമോൻ മാത്യു 07515 368239
അഡ്രസ്സ്
Bethel Convention Centre
Kelvin Way
West Bromwich
Birmingham
B707JW.