സ്റ്റീവനേജ്: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ സെന്റ് സേവ്യർ പ്രൊപോസ്ഡ് മിഷനിൽ വിശുദ്ധ വാര ശുശ്രുഷകൾ ഭക്തിപുരസ്സരം നടത്തപ്പെടുന്നു. ഫാ.അനീഷ് നെല്ലിക്കൽ വിശുദ്ധ വാര തിരുക്കർമ്മങ്ങൾക്ക് നേതൃത്വം വഹിക്കുന്നതായിരിക്കും.
ഏപ്രിൽ 14 ന് വ്യാഴാഴ്ച്ച സ്റ്റീവനേജ് സെന്റ് ജോസഫ് സിൽ പെസഹാ തിരുക്കർമ്മങ്ങൾ ഉച്ചക്ക് ഒരു മണിക്ക് ആരംഭിക്കുന്നതാണ്. സെഹിയോൻ ഊട്ടുശാലയിൽ യേശു ശുഷ്യന്മാരുടെ പാദങ്ങൾ കഴുകി അന്ത്യത്താഴ വിരുന്നൊരുക്കി വിശുദ്ധ ബലി സ്ഥാപിച്ചതിന്റെ ഓർമ്മ ആചരിക്കുന്ന പെസഹാ ശുശ്രൂഷകളിൽ കാൽ കഴുകൽ ശുശ്രൂഷയും, അനുബന്ധ തിരുക്കർമ്മങ്ങളും നടത്തപ്പെടും.
ഏപ്രിൽ 15 ന് 11:30 ന് ആരംഭിക്കുന്ന ദുംഖ വെള്ളി തിരുക്കർമ്മങ്ങൾ സ്റ്റീവനേജ് സെന്റ് ഹിൽഡായിലാണ് ക്രമീകരിച്ചിരിക്കുന്നത്. കുരിശിന്റെ വഴി, പീഡാനുഭവ വായന,അനുബന്ധ തിരുക്കർമ്മങ്ങൾ, നഗരി കാണിക്കൽ പ്രദക്ഷിണം, കയ്പ്പു നീർ പാനം തുടർന്ന് നേർച്ചക്കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ്.
ലോകത്തിനു പ്രത്യാശയും, പ്രതീക്ഷയും പകർന്നു നൽകിയ ഉയർപ്പ് തിരുന്നാൾ തിരുക്കർമ്മങ്ങൾ ഏപ്രിൽ 16 ന് ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് സെന്റ് ജോസഫ്സ് ദേവാലയത്തിൽ ആരംഭിക്കും.അനീഷ് അച്ചൻ കാർമ്മികത്വം വഹിച്ച് ഉയർപ്പു തിരുന്നാൾ സന്ദേശം നൽകുന്നതുമാണ്.
വിശുദ്ധ വാര ശുശ്രുഷകളിൽ ഭക്തി പൂർവ്വം പങ്കു ചേർന്ന് അനുഗ്രഹങ്ങൾ പ്രാപിക്കുവാനും, ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും നിറവിലായിരുന്ന വലിയ നോമ്പ് കാലത്തിന്റെ പൂർണ്ണതയിൽ മാനവ കുലത്തിന്റെ രക്ഷയ്ക്ക് ത്യാഗബലിയായി ആഗതനായ ദൈവ പുത്രന്റെ പീഡാനുഭവ യാത്രയിൽ പങ്കാളികളായി ഉത്ഥാന തിരുന്നാളിന്റെ കൃപാവരങ്ങൾ ആർജ്ജിക്കുവാൻ പള്ളി കമ്മിറ്റി ഏവരെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
സാംസൺ ജോസഫ് (ട്രസ്റ്റി)- 07462921022
St. Joseph RC Church, Bedwell Crescent, Stevenage, SG1 1NJ
St. Hilda RC Chruch, 9 Breakspear , Shephall, Stevenage, SG2 9SQ.
ഷിബു മാത്യൂ
സ്പിരിച്ച്വല്‍ ഡെസ്ക്.
ലീഡ്സ് സെന്റ് മേരീസ് ആന്റ് സെന്റ് വില്‍ഫ്രിഡ്സ് സീറോ മലബാര്‍ ഇടവകയില്‍ ഓശാന ഞായര്‍ ശുശ്രൂഷകള്‍ നടന്നു. ഇന്ന് രാവിലെ പത്ത് മണിക്ക് ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപത കത്തീട്രല് അസ്സി. വികാരി റവ. ഫാ. ഡാനി മൊളോപ്പറമ്പിലിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ ദിവ്യബലി നടന്നു. കോവിഡ് കാലത്തെ നിയ്മങ്ങള്‍ക്ക് ഇളവു വന്നതിന്
ശേഷമുള്ള ആദ്യത്തെ വലിയ തിരുക്കര്‍മ്മമാണ് ഇന്ന് നടന്നത്. അഞ്ഞൂറില്‍പ്പരം വിശ്വാസികളാണ് ഓശാന ഞായറിലെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനെത്തിയത്.
ആരാധനാ വത്സരത്തിലെ ഏറ്റവും തീക്ഷ്ണമായ പ്രാര്‍ത്ഥനാദിനങ്ങളിലൊന്നായ ഓശാന ഞായര്‍ മിശിഹായുടെ രാജത്വത്തെയും കര്‍തൃത്വത്തെയും അനുസ്മരിക്കുന്നു. ഓശാന എന്ന വാക്ക് മിശിഹാ നല്കുന്ന രക്ഷയെ അര്‍ത്ഥമാക്കുന്നു. ഈ വാക്കിന് കുരുത്തോല എന്നും അര്‍ത്ഥമുണ്ട്. ഇന്നേ ദിവസം ആശീര്‍വദിച്ചു നല്കുന്ന കുരുത്തോലകള്‍ നാം മിശിഹായെ രക്ഷകനായി സ്വീകരിച്ചവരും എവിടെയും ഈ സത്യം പ്രഘോഷിക്കുന്നവരുമാണെന്ന് സൂചിപ്പിക്കുന്നു. കുരുത്തോല വിതരണത്തിന് ശേഷം ഓറശ്ലെം ലിറ്റര്‍ജിയില്‍ നിന്നും സ്വീകരിച്ച പ്രദക്ഷിണവും
വാതില്‍ മുട്ടി തുറക്കുന്ന ദേവാലയ പ്രവേശന കര്‍മ്മവും നടന്നു. വാതില്ക്കല് മുട്ടുന്ന കര്‍ത്താവിനെ ഹൃദയ കവാടം തുറന്നു സ്വീകരിക്കാനും മിശിഹായെ രാജാവും രക്ഷകനുമായി ഏറ്റ് പറയുവാനും ഈ ദിവസം തിരുസ്സഭാ മാതാവ് ആഹ്വാനം ചെയ്യുന്നു.
തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാന തുടര്‍ന്നു. വിശുദ്ധ കുര്‍ബാന മധ്യേ ഫാ. ഡാനി മൊളോപ്പറമ്പില്‍ ഓശാന ഞായര്‍ സന്ദേശം നല്കി. ദൈവീക മഹത്വം കാണാന്‍ സാധിച്ചത് കുഞ്ഞുങ്ങള്‍ക്കാണ്. നിഷ്ക്കളങ്കമായ ഹൃദയവും വിശ്വാസവുമാണ് അതിന് കാരണം. ഓരോ വ്യക്തിയും ഈശോയെ വഹിക്കുന്നവരാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. സിസ്റ്റര്‍ ബീന DSFS ഓശാന ഞായറിലെ തിരുക്കര്‍മ്മങ്ങള്‍ ശുശ്രൂഷിയായി.
വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം കാലങ്ങളായി നടന്നു വരുന്ന തമുക്ക് നേര്‍ച്ചവിതരണം നടന്നു. ഇടവക പ്രതിനിധികള്‍ ഒന്നായി ഉണ്ടാക്കിയ തമുക്ക് നേര്‍ച്ച ഇടവക വികാരി റവ. ഫാ. മാത്യൂ മുളയോലില്‍ ആശീര്‍വദിച്ച് വിശ്വാസികള്‍ക്ക് നല്കി.
ഓശാന ഞായറാഘോഷത്തോടുകൂടി ലീഡ്സ് ഇടവകയിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് ആത്മീയമായി ഒരുങ്ങാന്‍ എല്ലാ ഇടവകാംഗങ്ങളോടുമായി വികാരി ഫാ. മാത്യൂ മുളയോലില്‍ അഭ്യര്‍ത്ഥിച്ചു.
വിശുദ്ധവാര തിരുക്കര്‍മ്മങ്ങളുടെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ഷൈമോൻ തോട്ടുങ്കൽ
പോർട്സ് മൗത്ത് . ഔർ ലേഡി ഓഫ് നേറ്റിവിറ്റി സീറോ മലബാർ മിഷനിൽ വിശുദ്ധ വാര തിരുക്കർമ്മങ്ങൾക്ക് ഇന്ന് തുടക്കമാകും . ഇന്ന് രാവിലെ എട്ട് പതിനഞ്ചിനും , വൈകുന്നേരം മൂന്ന് മുപ്പതിനും വിശുദ്ധ കുർബാന ഉണ്ടായിരിക്കും , തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ എല്ലാ ദിവസവും വൈകുന്നേരം അഞ്ച് മുപ്പതിന് വിശുദ്ധ കുരിശിന്റെ വഴിയും തുടർന്ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും , പെസഹാ വ്യാഴാഴ്ച രാവിലെ പത്തര മുതൽ അഞ്ച് മുപ്പത് വരെ ദിവ്യകാരുണ്യ ആരാധന തുടർന്ന് പെസഹാ തിരുക്കർമ്മങ്ങൾ , വിശുദ്ധ കുർബാന ,തുടന്ന് ദിവ്യകാരുണ്യ പ്രദിക്ഷണം .
പീഡാനുഭവ വെള്ളി ഉച്ചയ്ക്ക് രണ്ട് മണിക്ക് പീഡാനുഭവ തിരുക്കർമ്മങ്ങൾ . വിശുദ്ധ കുരിശിന്റെ വഴി , വലിയ ശനിയാഴ്ച ഒൻപതരയ്ക്ക് വിശുദ്ധ കുർബാന , ജ്ഞാനസ്നാന വൃത നവീകരണം , പുത്തൻ തീയും , വെള്ളവും വെഞ്ചരിപ്പ് , രാത്രി ഒൻപത് മണിക്ക് ഉയിർപ്പ് തിരുക്കർമ്മങ്ങൾ , ഈസ്റ്റർ ദിനമായ ഞായറാഴ്ച രാവിലെ എട്ട് പതിനഞ്ചിന് വിശുദ്ധ കുർബാന . തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ വിശുദ്ധ കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും . മിഷൻ ഡയറക്ടർ ഫാ. ജിനോ അരീക്കാട്ട് എം . സി . ബി . എസ് അറിയിച്ചു .
ഷൈമോൻ തോട്ടുങ്കൽ
പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കത്തീഡ്രൽ ദേവാലയമായ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ വിശുദ്ധവാര തിരുക്കർമ്മങ്ങൾക്ക് ഇന്ന് തുടക്കമാകും , ഓശാന ഞായാറാഴ്ചത്തെ തിരുക്കർമ്മങ്ങൾ രാവിലെ പത്തു മണിക്ക് നടക്കും. രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തിരുക്കർമ്മങ്ങൾക്ക് കാർമികത്വം വഹിക്കും .
പെസഹാ വ്യാഴാഴ്ച വൈകുന്നേരം ആറ് മണിക്ക് കാലുകഴുകൽ ശുശ്രൂഷ , പെസഹാ തിരുക്കർമ്മങ്ങൾ , പീഡാനുഭവ വെള്ളി രാവിലെ പത്ത് മണിക്ക് , വലിയ ശനിയാഴ്ച രാവിലെ പത്ത് മണിക്ക് വിശുദ്ധ കുർബാന , ജ്ഞാന സ്നാന വൃത നവീകരണം , പുത്തൻ തീയും , വെള്ളവും , ശനിയാഴ്ച രാത്രി എട്ട് മണിക്ക് ഉയിർപ്പു തിരുക്കർമ്മങ്ങൾ നടക്കും , ഈസ്റ്റർ ദിനമായ ഞായാറാഴ്ച രാവിലെ ഒൻപത് മുപ്പതിനും വിശുദ്ധ കുർബാന ഉണ്ടായിരിക്കും , വിശുദ്ധവാരത്തിലെ തിരുക്കർമ്മങ്ങൾക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിക്കുമെന്ന് കത്തീഡ്രൽ വികാരി റെവ. ഡോ . ബാബു പുത്തൻപുരക്കൽ അറിയിച്ചു .
ഫാ. ഹാപ്പി ജേക്കബ്
പ്രതീക്ഷ അറ്റ ജനത പ്രതീക്ഷയോടെ കാത്തിരുന്ന ദിവസം . വേദപുസ്തകത്തിൽ വലിയ പ്രവാചകൻമാർ നൂറ്റാണ്ടുകൾക്കു മുൻപേ പ്രവചിച്ചു. യശയ്യാ 62 : 11, സഖറിയ 9: 9 . സീയോൻ പുത്രിയേ ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്ക ; യെരുശലേം പുത്രിയേ ആർപ്പിടുക ! ഇതാ നിൻറെ അടുക്കൽ വരുന്നു ; അവൻ നീതിമാനും ജയശാലിയും താഴ്മ ഉള്ളവനുമായി കഴുതപ്പുറത്തും പെൺ കഴുതയുടെ കുട്ടിയായ ചെറു കഴുതപ്പുറത്തും കയറി വരുന്നു.
ഇന്നത്തെ ചിന്താവിഷയം അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് വി. മത്തായി 21: 1 -11. താഴ്മയുടെ അടയാളമായ കഴുതയെ തിരഞ്ഞ് അതിന്റെ പുറത്ത് കയറി രാജകീയ യാത്ര നടത്തുമ്പോൾ എളിമയുടെ പ്രതീകമായി മാത്രമല്ല. കർത്താവിന് ആവശ്യമുള്ളവരെ തിരഞ്ഞെടുക്കുമ്പോൾ മനുഷ്യചിന്തയ്ക്ക് അപ്പുറമാണ്. ശിഷ്യന്മാരെ തിരഞ്ഞെടുത്തപ്പോഴും സാധാരണക്കാരിൽ സാധാരണക്കാരായ മത്സ്യത്തെ പിടിക്കുന്നവരെ ആയിരുന്നു. ധാരാളം പ്രത്യേകതകൾ ആ യാത്രയിൽ കാണാമായിരുന്നു.
ആ യാത്രയിൽ പങ്കുകാരായിരുന്നവർ ഒലിവിൻ ചില്ലകൾ കൈയിൽ ഏന്തിയിരുന്നു. വിജയത്തിൻറെ പ്രതീകമാണ് ഒലിവ് എങ്കിലും അതിനു അപ്പുറം വലിയ ഒരു അർത്ഥം നമുക്ക് നൽകിയിരുന്നു . മിശിഹാ അല്ലെങ്കിൽ അഭിഷിക്തൻ എന്ന നിലയിൽ അവനെ വെളിപ്പെടുത്തുന്നു. പഴയ നിയമ കാലത്ത് പ്രവാചകനായി പുരോഹിതനായി രാജാവായി അഭിഷേകം ചെയ്യുമ്പോൾ ഒലിവ് തൈലം ഉപയോഗിച്ചിരുന്നു. പിന്നീടുള്ള കാലത്ത് ഒലിവ് ഇല സമാധാനം ,സമ്പൽസമൃദ്ധി, ജയം എന്നിവയുടെ പ്രതീകമായിരുന്നു. അന്തിമവിജയം അത് മരണത്തിൻ മേലുള്ള വിജയം തന്നെ ആണെന്ന് ഈ പ്രവർത്തി സൂചിപ്പിച്ചു. ഹേ മരണമേ നിൻറെ ജയം എവിടെ ? ഹേ മരണമേ നിൻറെ വിള മുള്ള് എവിടെ ? 1 കോരി 15:55
അവൻ വിനീതനായ കഴുതയെ തിരഞ്ഞെടുത്തതിലും താൻ സമാധാന പ്രഭു എന്ന് പഠിപ്പിച്ചു. എളിമയും വിനയവും പ്രസംഗവിഷയം മാത്രമായ ഇന്ന് ജീവിതവും അങ്ങനെ ആവണം എന്ന് ക്രിസ്തു പഠിപ്പിച്ചു. അവർ ആർത്ത് വിളിച്ചു. ഹോശാന അതിൻറെ അർത്ഥം “കർത്താവേ ഇപ്പോൾ രക്ഷിക്കണമേ ” എന്നാണ്. കാത്തിരിപ്പിന്റെ വിരാമം, രോഗങ്ങളിൽ നിന്ന് മുക്തി , വിശപ്പിന് അപ്പം ,മരിച്ച ച്ച ലാസറിന് ജീവൻ. പിന്നെ വേറെ എന്ത് വേണം ജനത്തിന് തൃപ്തി വരാൻ . അവർ ആർത്ത് വിളിച്ച് അവനെ ആനയിച്ചു. ഒരു ദിവസം കഴിഞ്ഞപ്പോൾ ഇവർ തന്നെ ആർത്ത് വിളിച്ചത് അവനെ ക്രൂശിക്ക എന്നാണ്. എന്തൊരു വിരോധാഭാസം ! നാമം ഇതുപോലെ അല്ലെ . നമ്മുടെ ഓരോ കാര്യങ്ങളും നടത്തി തരുവാൻ ദൈവം വേണം. അതിന് ശേഷം എന്താണ് . സത്യത്തിൽ ഈ ജനം ഒരു ഭൗതീക രാജാവിനെ അല്ലേ ആഗ്രഹിച്ചത്. ഈ പ്രശംസയുടെ നടുവിലും ആരവങ്ങൾക്കിടയിലും കർത്താവ് യെരുശലേമിനെ നോക്കി വിലപിച്ചു. ഈ നാളിലെങ്കിലും സമാധാനത്തിനുള്ളത് നീ അറിഞ്ഞിരുന്നെങ്കിലും കൊള്ളാമായിരുന്നു. പ്രവാചകന്മാർ പറഞ്ഞതും, യോഹന്നാൻ പറഞ്ഞതും, കർത്താവ് പ്രസംഗിച്ചതും ശ്ലീഹന്മാർ പഠിപ്പിച്ചതും ഇന്നും ആവശ്യമായിരിക്കുന്നു. മാനസാന്തരപ്പെടുക. ദൈവരാജ്യം സമീപിച്ചിരിക്കുന്നു. ഇനി എങ്കിലും നാം മനസ്സിലാക്കണ്ടേ . കല്ലോട് കല്ല് ശേഷിക്കാത്ത കാലം വരും എന്ന് യെറുശലേമിനെ നോക്കി പറഞ്ഞത് എന്ത് കൊണ്ടാണ് നാം മനസ്സിലാക്കാതെ പോകുന്നു.
ഈ യാത്ര ആരംഭിക്കുന്നത് ലാസറിനെ ഉയർപ്പിച്ച ബഥാന്യയിൽ നിന്നായിരുന്നു. അവസാനിച്ചത് തന്റെ കുരിശു മരണത്തിലും . ഞാൻ തന്നെ പുനരുദ്ധാനവും ജീവനുമാകുന്നു എന്ന് ലാസറിന്റെ ഭവനത്തിൽ വച്ച് പ്രതിവചിക്കുന്നു. മരണത്തെ പോലും അതിജീവിക്കുവാൻ തനിക്ക് കഴിയും എന്ന് പറഞ്ഞത് ഇവിടെ ഈ യാത്രയുടെ അന്ത്യത്തിൽ യാഥാർത്ഥ്യം ആകുന്നു. നശിച്ച് പോകുന്ന ലോകത്തിനു വേണ്ടി യത്നിക്കുന്ന നമുക്ക് ഈ ഓശാന പെരുന്നാൾ നിത്യതയുടെ അനുഭവമാക്കി മാറ്റാൻ കഴിയില്ലേ . നമ്മുടെ അധരങ്ങൾ പൂട്ടപ്പെടുമ്പോഴും ഈ കല്ലുകൾ പ്രകൃതിതന്നെ സ്തുതിക്കും എന്ന് കർത്താവ് അരുളുന്നു.
ഈ ദിവസത്തെ ചിന്തകൾ ഒരു ഓർമ്മ മാത്രമല്ല. കാത്തിരുന്ന രാജാവിനെ ആനയിക്കുവാൻ നാമും കടന്നുവരണം. ഹോശാന പാടി അവനെ ഹൃദയങ്ങളിലേയ്ക്ക് ആനയിക്കാം. രാജോചിതമായി തന്നെ അവനെ സ്വീകരിക്കാം. കാരണം അവൻ നമ്മുടെ രാജാവ് തന്നെ . അവനിൽ മാത്രമല്ലേ രക്ഷയുള്ളൂ. അവനിൽ ഭരിക്കപ്പെടുകയും വിധേയപ്പെട്ട പ്രജയും നാം ആയാലേ ജീവിതം അനുഗ്രഹിക്കപ്പെട്ടതാകൂ.
ഇത് യഹോവ ഉണ്ടാക്കിയ ദിവസം . ഇന്ന് നാം സന്തോഷിച്ച് ആനന്ദിക്കുക. യഹോവേ ഞങ്ങളെ രക്ഷിക്കണമേ . യഹോവേ ഞങ്ങൾക്ക് ശുഭത തരണമേ. സങ്കീ: 118 :24 -25 . ഏവർക്കും സമാധാനത്തിന്റെ പ്രത്യാശയുടെ ഓശാന പെരുന്നാൾ ആശംസകൾ .
പ്രാർത്ഥനയോടെ
ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ്
മലങ്കര ഓർത്ത് ഡോക്സ് സഭയുടെ യു കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളുടെ ഭദ്രാസന സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. കൂടാതെ
സെൻ്റ് തോമസ്സ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ, സെൻ്റ് ജോർജ്ജ് ഇന്ത്യൻ ഓർത്ത്ഡോക്സ് ചർച്ച് പ്രസ്റ്റൺ, സെൻ്റ് മേരീസ് കോൺഗ്രിഹേഷൻ സണ്ടർലാൻ്റ് എന്നിവയുടെ ചുമതലയും വഹിക്കുന്നു. യോർക്ഷയറിലെ ഹാരോഗേറ്റിലാണ് താമസം.
സാബു കാലടി
റെഡിച്ച് സെൻറ് ജോസഫ് യാക്കോബായ സുറിയാനി പള്ളിയിലെ ഹാശാ ശുശ്രൂഷകൾക്ക് യാക്കോബായ സഭയിലെ ധ്യാനഗുരുവും പ്രശസ്ത സുവിശേഷകനുമായ ഫാ. പൗലോസ് പാറേക്കര കോർ എപ്പിസ്കോപ്പ നേതൃത്വം നൽകുന്നു. ഏപ്രിൽ 10 ഞായറാഴ്ച കൃത്യം 12. 30 ന് ഓശാന ശുശ്രൂഷകൾക്ക് തുടക്കം കുറിക്കുന്നതാണ്.

പെസഹാ ശുശ്രൂഷകൾ ഏപ്രിൽ 13 ബുധനാഴ്ച ധ്യാന ശുശ്രൂഷകളോടെ കൃത്യം ഒരു മണിക്ക് ആരംഭിക്കുന്നതാണ്.
ദുഃഖവെള്ളിയാഴ്ച ക്രമങ്ങൾ ഏപ്രിൽ വെള്ളിയാഴ്ച കൃത്യം 1 മണിക്ക് ആരംഭിക്കുന്നതാണ്. ഉയർപ്പ് ശുശ്രൂഷകൾ ഏപ്രിൽ ശനിയാഴ്ച 4 -ന് ആരംഭിക്കുന്നതാണ്.
ശുശ്രൂഷകൾക്ക് ഏവരെയും റെഡിച്ച് സെൻറ് ജോസഫ് യാക്കോബായ പള്ളിയിലേക്ക് സ്വാഗതം അറിയിച്ചുകൊണ്ട് വികാരി ഫാ. എൽദോ രാജൻ, സെക്രട്ടറി മനോജ് പോൾ, ട്രസ്റ്റി യേശുദാസ് സ്കറിയ എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
വികാരി – ഫാ. എൽദോ രാജൻ 07442001981
ട്രസ്റ്റി – യേശുദാസ് – 07950568000
സെക്രട്ടറി – മനോജ് – 07853 293314
രൂപത ബൈബിൾ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ ബൈബിൾ റിസോഴ്സ് ട്രെയിനിംഗ് പ്രോഗ്രാം ആരംഭിക്കുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു . രൂപതയിലെ റീജിയണൽ കോ ഓർഡിനേറ്റഴ് സായ ബഹുമാനപ്പെട്ട വൈദീകരുടെയും ബൈബിൾ അപ്പസ്റ്റോലറ്റ് കമ്മീഷൻ മെമ്പേഴ്സിന്റെയും സമ്മേളനത്തിൽവച്ചാണ് രൂപത അധ്യക്ഷൻ അറിയിച്ചത് . തുടർന്ന് നടത്തിയ അനുഗ്രഹ പ്രഭാഷണത്തിൽ , നാം ഓരോരുത്തരും സുവിശേഷമാകുവാനും സുവിശേഷകന്റെ വേല ചെയ്യാൻ വിളിക്കപെട്ടവരുമാണെന്ന് അഭിവന്ദ്യ പിതാവ് ഓർമ്മിപ്പിക്കുകയും തദവസരത്തിൽ ബൈബിൾ റിസോഴ്സ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ പോസ്റ്റർ പ്രകാശനം നിർവഹിക്കുകയും ചെയ്തു. . യുവജന വചനപ്രഘോഷകർക്ക് പരിശീലനം കൊടുക്കാൻ അറിവും കഴിവും തീക്ഷ്ണതയുമുള്ള അൽമായ പ്രേഷിതരെ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബൈബിൾ റിസോഴ്സ് പേഴ്സൺസ് ട്രെയിനിങ് പ്രോഗ്രാം ആരംഭിക്കുന്നത് . സീറോ മലബാർ സഭയിലെ പ്രഥമ ദൈവശാസ്ത്ര പഠനകേന്ദ്രമായ, വടവാതൂർ സെമിനാരിയിലെ പൗരസ്ത്യ വിദ്യാപീഠത്തിന്റെ (പൗരസ്ത്യ വിദ്യാപീഠം, വടവാതൂർ) സഹകരണത്തോടെ ഓൺലൈനിൽ നടത്തപ്പെടുന്ന ഈ ഒരു വർഷ കോഴ്സിൽ പങ്കെടുക്കുന്നവർക്ക് അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. ഡോ സെബാസ്റ്റ്യൻ കുട്ടിയാനിക്കൽ കോഴ്സ് ഡയറക്ടറായും ഡോ. ജോൺ പുളിന്തന്തു കോഴ്സ് മോഡറേറ്ററായും പ്രവർത്തിക്കും.
ഈ കോഴ്സ് പൂർത്തിയാക്കിയവർ ആയിരിക്കും പിന്നീട് നമ്മുടെ യുവജനങ്ങളുടെ സഹകരണത്തോടെ കുട്ടികൾക്കുവേണ്ടി ആരംഭിക്കുന്ന ബൈബിൾ കോഴ്സിന് റീജിയണൽ തലത്തിൽ പരിശീലനം നൽകുന്നത്.
എല്ലാ മാസവും ഓൺലൈനായി നടത്തുന്ന ക്ലാസ്സുകളിലും ചർച്ചകളിലും പങ്കുചേർന്ന് വചനം പഠിക്കാനും, പ്രഘോഷിക്കാനും, പ്രഘോഷകരെ വാർത്തെടുക്കാനുമുള്ള അപ്പസ്തോലിക വിളി സ്വീകരിക്കുന്നവർ താഴെ കാണുന്ന ഫോം പൂരിപ്പിച്ചു രജിസ്ട്രർ ചെയ്യൂക.
കൂടുതൽ വിവരങ്ങൾക്കായി ബൈബിൾ റിസോഴ്സ് കോഓർഡിനേറ്റേഴ്സായ സാജൻ സെബാസ്റ്റ്യൻ (07735488623), മർഫി തോമസ് (07578649312)എന്നിവരുമായി ബന്ധപ്പെടുകയോ ബൈബിൾ അപ്പസ്റ്റോലെറ്റിന്റെ വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.
ഫാ.ടോമി എടാട്ട്
ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികളുടെ ഏറ്റവും വലിയ തീർത്ഥാടനമായി മാറിക്കഴിഞ്ഞിരിക്കുന്ന എയ്ൽസ്ഫോർഡ് മരിയൻ തീർത്ഥാടനം മെയ് 28 ന് നടക്കും. ഉത്തരീയ മാതാവിന്റെ സന്നിധിയിലേക്ക് രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കലിന്റെ ആത്മീയ നേതൃത്വത്തിൽ നടത്തപ്പെടുന്ന അഞ്ചാമത് തീർത്ഥാടനത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. മാതൃഭക്തിയുടെ പ്രത്യക്ഷ പ്രഘോഷണമായി മാറിക്കഴിഞ്ഞിരിക്കുന്ന തീർത്ഥാടനത്തിലേക്ക് ബ്രിട്ടന്റെ വിവിധഭാഗങ്ങളിൽ നിന്നും നിരവധി വിശ്വാസികളെയാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് നാലാമത് തീർത്ഥാടനം നടത്തപ്പെട്ടത്. തീർത്ഥാടനത്തിന്റെ വിജയത്തിനായി ലണ്ടൻ റീജിയൻ കേന്ദ്രീകരിച്ചു വളരെ വിപുലമായ ഒരുക്കങ്ങളാണ് രൂപതാ തലത്തിൽ നടന്നുവരുന്നത്.
ഇംഗ്ലണ്ടിന്റെ ആരാമമായ കെന്റിലെ പുണ്യപുരാതന മരിയൻ തീർഥാടനകേന്ദ്രമാണ് എയ്ൽസ്ഫോർഡ് പ്രയറി. പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമൺ സ്റ്റോക്ക് പിതാവിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നൽകിയ വിശുദ്ധ ഭൂമിയും ലോകമെമ്പാടുമുള്ള മരിയഭക്തരുടെ ആത്മീയ സങ്കേതവുമാണ് എയ്ൽസ്ഫോർഡ്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ആത്മീയ ജീവിതവുമായി അഭേദ്യം ബന്ധപെട്ടു നിൽക്കുന്ന വെന്തിങ്ങയുടെ ഉത്ഭവസ്ഥാനം എന്ന നിലയിൽ ബ്രിട്ടനിലെ സുറിയാനിക്രിസ്ത്യാനികളുടെ അനുഗ്രഹാരാമം കൂടിയാണ് ഈ പുണ്യഭൂമി.
ഉച്ചക്ക് പന്ത്രണ്ടുമണിക്കു എയ്ൽസ്ഫോർഡിലെ പ്രശസ്തമായ ജപമാലരാമത്തിലൂടെ നടത്തപെടുന്ന കൊന്തപ്രദിക്ഷണത്തിനു ശേഷം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷപൂർവ്വമായ വിശുദ്ധ കുർബാന നടക്കും. കുർബാനയ്ക്ക് ശേഷം കർമ്മലമാതാവിന്റെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുന്നാൾ പ്രദിക്ഷണം നടക്കും.
രൂപതയുടെ എല്ലാ റീജിയനുകളിൽനിന്നും വിശ്വാസികൾക്കൊപ്പം എത്തുന്ന വൈദികർ തിരുക്കർമ്മങ്ങൾക്ക് സഹകാർമ്മികരാകും.
ഉത്തരീയ മാതാവിന്റെ പ്രത്യേക സംരക്ഷണത്തിൽ പ്രശോഭിതവും കർമ്മലസഭയുടെ പിള്ളത്തൊട്ടിലുമായ എയ്ൽസ്ഫോർഡിലേക്ക് വിശ്വാസികളേവരെയും സ്വാഗതം ചെയ്യുന്നതായി മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു.
തീർത്ഥാടനത്തോടനുബന്ധിച്ചു നേർച്ചകാഴ്ചകൾ സമർപ്പിക്കാനും, കഴുന്ന്, മുടി, എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. കഴിഞ്ഞ വർഷത്തേതുപോലെ ഈ വർഷവും തീർത്ഥാടകർക്കായി സ്നേഹവിരുന്ന് ക്രമീകരിച്ചിട്ടുണ്ട്. തിരുന്നാൾ പ്രസുദേന്തിയാകാൻ താല്പര്യമുള്ളവർ കമ്മറ്റി അംഗങ്ങളുമായി ബന്ധപ്പെടേണ്ടതാണ്.
റവ. ഫാ. ടോമി എടാട്ട് (07448836131), ഡീക്കൻ ജോയ്സ് പള്ളിക്കമ്യാലിൽ (07832374201), റോജോ കുര്യൻ (07846038034), ലിജോ സെബാസ്റ്റ്യൻ (07828874708)
അഡ്രസ്:
The Friars, Aylesford Carmalite Priory, Kent ME20 ൭BX
സ്റ്റോക്ക് ഓണ്‍ ട്രെന്റ് : സ്റ്റോക്ക് ഓൺ ട്രെന്റിലെ “മോർ കുര്യാക്കോസ് സഹദ”യുടെ നാമത്തിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ ഓശാന ഞായറാഴ്ച്ച കുർബ്ബാന ഏപ്രിൽ മാസം 10 – തീയതി ഞായറാഴ്ച നടത്തപ്പെടുന്നു. ഇടവക വികാരി റെവ: ഫാദർ എൽദോ രാജന്റെ കാർമ്മികത്വത്തിൽ രാവിലെ 9 മണിക്ക് പ്രഭാത പ്രാർത്ഥനയും തുടർന്ന് 10 മണിക്ക് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണ്.
സ്റ്റോക്ക് ഓൺ ട്രെന്റ് പരിസരത്തെ ഉള്ള എല്ലാ വിശ്വാസികളെയും ഈ കുർബാനയിൽ പങ്ക്എടുത്ത് അനുഗ്രഹം പ്രാപിപ്പാൻ കർതൃനാമത്തിൽ സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് താഴെ ചേർക്കുന്ന പള്ളി കമ്മറ്റി ഭാരവാഹികളുടെ നമ്പറിൽ വിളിക്കാവുന്നതാണ്.
റൈനോ തോമസ് (സെക്രട്ടറി )
07916 292493
ബിനോയി കുര്യൻ
(ട്രസ്റ്റീ)
07525 013428
ബിജു തോമസ്
07727 287693
കുർബ്ബാന നടത്തുന്ന സ്ഥലത്തിന്റെ അഡ്രസ്സ്
High St, Talke Pits, Stoke-on-Trent ST7 1PX
സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ഇത്തവണ കൂടി ഓൺലൈനിൽ . നാളെ ഏപ്രിൽ 9 ന് നടക്കുന്ന കൺവെൻഷൻ റവ. ഫാ. ഷൈജു നടുവത്താനിയിൽ നയിക്കും.
മെയ് മാസം 14 രണ്ടാം ശനിയാഴ്ച്ച മുതൽ ബർമിങ്ഹാം ബെഥേൽ സെന്റെറിൽ കൺവെൻഷൻ പുനഃരാരംഭിക്കും. നാളത്തെ ശുശ്രൂഷയിൽ പ്രശസ്ത ആത്മീയ വചന പ്രഘോഷകൻ റവ.ഫാ.പൗലോസ് പാറേക്കര കോർ എപ്പിസ്കോപ്പ , ഫാ. ലൂക്കാസ് റോഡ്രിഗസ് എന്നിവരും പങ്കെടുക്കും .
സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന , സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ . സോജി ഓലിക്കൽ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് നടക്കുക . പ്രശസ്ത വചന പ്രഘോഷകനും ആധ്യാത്മിക ശുശ്രൂഷകനുമായ സെഹിയോൻ യുകെയുടെ ആത്മീയ പിതാവ് റവ.ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന , വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും .
അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവെൻഷൻ യുകെ സമയം രാവിലെ 9 മുതൽ ആരംഭിക്കും .9 മുതൽ 12 വരെ മലയാളം കൺവെൻഷനും 12 മുതൽ 2വരെ കുട്ടികൾക്കും 2 മുതൽ 4 വരെ ഇംഗ്ലീഷ് കൺവെൻഷനും നടക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.
WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.88227005975 എന്ന I D യിൽ ZOOM ൽ സ്പിരിച്വൽ ഷെയറിങ്ങിനും രാവിലെ 9 മുതൽ കൺവെൻഷനിലുടനീളം സൗകര്യമുണ്ടായിരിക്കും.
രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് നാളെ രാവിലെ 9 മുതൽ സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239