2026ലെ ഫുട്‌ബോള്‍ ലോകകപ്പിന്റെ ഫോര്‍മാറ്റ് മാര്‍ച്ച് 23ന് പ്രഖ്യാപിക്കും. ലോകകപ്പില്‍ മത്സരിക്കുന്ന ടീമുകളുടെ എണ്ണം 32-ല്‍ നിന്ന് 48 ആയി ഉയര്‍ത്തുന്നതാണ് പ്രധാനമാറ്റം. ഇതോടെ ഇന്ത്യന്‍ ഫുട്ബോള്‍ ലോകവും ഏറെ പ്രതീക്ഷയിലാണ്.
മൂന്ന് ടീമുകള്‍ വീതമുള്ള 16 ഗ്രൂപ്പുകള്‍ എന്നതിന് പകരം നാല് ടീമുകള്‍ വീതമുളള 12 ഗ്രൂപ്പുകള്‍ എന്ന നിര്‍ദേശമാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഓരോ ഗ്രൂപ്പിലെയും മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ക്കൊപ്പം മികച്ച മൂന്നാം സ്ഥാനക്കാരും അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതാണ് ഈ ഫോര്‍മാറ്റ്.
48 ടീമുകളെ ഉള്‍പ്പെടുത്തിയുള്ള ലോകകപ്പ് വരുന്നതോടെ ഏഷ്യയില്‍ നിന്നടക്കം കൂടുതല്‍ ടീമുകള്‍ക്ക് പങ്കെടുക്കാനുള്ള അവസരം ഒരുങ്ങും. ഇത് മുന്നില്‍ കണ്ട് പ്രവര്‍ത്തിച്ചാല്‍ അധികം വൈകാതെ ഇന്ത്യക്കും ലോകകപ്പ് കളിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ടീമുകളുടെ എണ്ണം 32-ല്‍ നിന്ന് 48 ആയി ഉയര്‍ത്തുന്നതോടെ ഇന്ത്യക്ക് സാധ്യതയുണ്ടെന്നാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പുതിയ അധ്യക്ഷന്‍ കല്യാണ്‍ ചൗബേയും പറയുന്നത്.
48 ടീമുകള്‍ മത്സരിക്കുന്ന ആദ്യ ലോകകപ്പ് അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ മൂന്ന് രാജ്യങ്ങളിലായാണ് നടക്കുന്നത്. ഈ രാജ്യങ്ങളിലെ 16 വേദികളാണ് ഫിഫ പ്രഖ്യാപിച്ചത്. അമേരിക്കയില്‍ 11-ഉം മെക്സിക്കോയില്‍ മൂന്നും കാനഡയില്‍ രണ്ടും വേദികളാണുള്ളത്. ആദ്യമായാണ് ഒരു ലോകകപ്പ് മുന്നു രാജ്യങ്ങളിലായി നടക്കുന്നത്.
സെനഗലിനെ അതിവേഗം കൊണ്ട് തോൽപിച്ച് ഇംഗ്ലണ്ട് ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിലേക്ക് ഓടിക്കയറി! സെനഗലിന്റെ പവർ ഗെയിമിനു മുന്നിൽ അതിവേഗത്തിലുള്ള പ്രത്യാക്രമണങ്ങളിലൂടെയാണ് ഇംഗ്ലണ്ട് മൂന്നു ഗോളും നേടിയത്. ജോർദൻ ഹെൻഡേഴ്സൺ (38-ാം മിനിറ്റ്), ഹാരി കെയ്ൻ (45+3), ബുകായോ സാക്ക എന്നിവരാണ് സ്കോറർമാർ. ശനിയാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ട് ഫ്രാൻസിനെ നേരിടും.
നിരന്തര മുന്നേറ്റങ്ങളുമായി സെനഗൽ സജീവമാക്കിയ പോരാട്ടത്തെ ആദ്യ പകുതിക്കു തൊട്ടു മുൻപാണ് ഇംഗ്ലണ്ട് അനുകൂലമാക്കിയെടുത്തത്. യുവതാരം ജൂഡ് ബെല്ലിങ്ങാമായിരുന്നു ആദ്യ രണ്ടു ഗോളുകളുടെയും ശിൽപി. 37-ാം മിനിറ്റിൽ ഹാരി കെയ്ൻ നീട്ടി നൽകിയ പന്തുമായി ഓടിക്കയറിയ ബെല്ലിങ്ങാം ഡിഫൻഡർമാരെ വെട്ടിയൊഴിഞ്ഞു കട്ട് നൽകിയ പന്ത് ജോർദൻ ഹെൻഡേഴ്സൺ ഗോളിലേക്കു തിരിച്ചു വിട്ടു. ഇടവേളയ്ക്കു പിരിയാൻ നിമിഷങ്ങൾ ശേഷിക്കെ മൈതാനമധ്യത്തിൽ സെനഗൽ താരങ്ങളിൽ നിന്നു പിടിച്ചെടുത്ത പന്തുമായി വീണ്ടും ബെല്ലിങ്ങാമിന്റെ കുതിപ്പ്.
ബെല്ലിങ്ങാം നൽകിയ പന്ത് ഫിൽ ഫോഡൻ ക്യാപ്റ്റൻ കെയ്നു നൽകി. ഓട്ടത്തിനിടെ പന്തിനെ ഒരുക്കിയെടുത്ത് കെയ്നിന്റെ കൂൾ ഫിനിഷ്. രണ്ടാം പകുതിയുടെ തുടക്കത്തിൽ മറ്റൊരു സൂപ്പർ ഫാസ്റ്റ് സ്പ്രിന്റിൽ ഇംഗ്ലണ്ട് ലീഡുയർത്തി. കെയ്നിന്റെ കാൽക്കൽ നിന്നു പോയ പന്ത് ഓടിപ്പിടിച്ച ഫിൽ ഫോഡൻ പന്തുമായി ഓടിക്കയറി. ഡ്രിബിൾ ചെയ്തു പാഞ്ഞ ഫോഡൻ നൽകിയ പന്ത് ബുകായോ സാക സെനഗൽ ഗോൾകീപ്പർ എഡ്വേഡ് മെൻഡിയുടെ തലയ്ക്കു മുകളിലൂടെ ഉയർത്തി വിട്ടു. കളിയുടെ തുടക്കത്തിൽ ഇംഗ്ലണ്ടിന് കടുത്ത വെല്ലുവിളി ഉയർത്തിയ സെനഗലിന്റെ ചെറുത്തുനിൽപ് അവിടെ തീർന്നു. ആദ്യ പകുതിയിൽ ഇസ്മായില സാറിന്റെ ഒരു ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പറന്നിരുന്നു. മറ്റൊരു ശ്രമം ഇംഗ്ലിഷ് ഗോൾകീപ്പർ പിക്ഫഡ് രക്ഷപ്പെടുത്തുകയും ചെയ്തു.
ബംഗ്ലദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ വിക്കറ്റ് കീപ്പറായി കെ.എൽ.രാഹുലിനെ നിയോഗിച്ചതിനു പിന്നാലെ, ഈ നീക്കം സൃഷ്ടിച്ച ആശയക്കുഴപ്പം പങ്കുവച്ച് പ്രശസ്ത കമന്റേറ്റർ ഹർഷ ഭോഗ്‍ലെ രംഗത്ത് എത്തി. പരിക്കേറ്റ് പന്ത് ഈ ടൂർണമെന്റിൽ ശേഷിക്കുന്ന മത്സരങ്ങൾ കളിക്കില്ല എന്നത് ഉറപ്പായിരിക്കെയാണ് മാനേജ്‌മന്റ് ഇങ്ങനെ ഒരു നീക്കം നടത്തിയത്. ഒരു സ്പെഷ്യലിസ്റ് കീപ്പർ അല്ലാത്ത രാഹുലിലൈൻ ഒരുപാട് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാന്മാർ അവസരം കാത്തിരിക്കെ എന്തിനാണ് ടീമിൽ എടുത്തതെന്ന് ആരാതകരും ചോദിക്കുന്നു. ഇന്ത്യൻ മാനേജ്മെന്റിനെയും അവർ നടത്തുന്ന ഈ ” അതിബുദ്ധിയും” മനസിലാകുന്നില്ല എന്നാണ് ആരാധകർ പറയുന്നത്.
ഇഷാൻ കിഷൻ ടീമിൽ ഇടം കാത്തുനിൽക്കെ രാഹുലിനെ വിക്കറ്റ് കീപ്പറാക്കിയ നീക്കം ആശയക്കുഴപ്പത്തിന് ഇടയാക്കിയെന്ന് ഭോഗ്‍ലെ ട്വിറ്ററിൽ കുറിച്ചു.” ‘അങ്ങനെ ഋഷഭ് പന്തിനെ ടീമിൽനിന്ന് മാറ്റി. സഞ്ജുവാണെങ്കിൽ ഇന്ത്യയിലും! വിക്കറ്റ് കീപ്പർമാർ അവസരം കാത്തു പുറത്തു നിൽക്കുമ്പോൾ കെ.എൽ.രാഹുലിനെ വീണ്ടും വിക്കറ്റ് കീപ്പറുടെ ചുമതല ഏൽപ്പിച്ചിരിക്കുന്നു. ഇഷാൻ കിഷൻ ടീമിലുണ്ടെന്ന് ഓർക്കണം. എനിക്ക് ഒന്നും മനസ്സിലാകുന്നില്ല’ – ഭോഗ്‍ലെ ട്വിറ്ററിൽ കുറിച്ചു.
രാഹുൽ വല്ലപ്പോഴും മാത്രം അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമാണ് വിക്കറ്റ് കീപ്പിങ് ഗ്ലൗസ് അണിയാറുള്ളത്. ഇന്നലെ ബാറ്റിംഗിൽ നല്ല രീതിയിൽ കളിച്ച രാഹുൽ വിക്കറ്റ് കീപ്പിങ്ങിൽ വരുത്തിയ പിഴവാണ് ഇന്ത്യയെ ജയത്തിൽ നിന്നും തടഞ്ഞത്. രാഹുലിനെയാൻ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ഉദ്ദേശിക്കുന്നതെങ്കിൽ അയാൾക്ക് ആ ജോലി ഇനി മുതൽ സ്ഥിരമായി നൽകണമെന്നും ഇന്ത്യൻ പ്രീമിയർ ലീഗിൽ ഉൾപ്പടെ അയാൾ തന്നെ കീപ്പ് ചെയ്യണമെന്നും ഭോഗ്‍ലെ പറഞ്ഞു.
2022 ലോക കപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ ബ്രസീലിനെ നേരിടാതിരിക്കാൻ വ്യാഴാഴ്ച (ഡിസംബർ 1) ജപ്പാനെതിരെ സ്‌പെയിൻ മനഃപൂർവം തോറ്റതായി മുൻ മെക്‌സിക്കോ, റയൽ മാഡ്രിഡ് ഇതിഹാസം ഹ്യൂഗോ സാഞ്ചസ് പറയുന്നു. ബ്രസീലിനെ നേരിടുന്നതിൽ ഉള്ള റിസ്ക്ക് ഒഴിവാക്കാൻ ചെയ്ത പ്രവൃത്തി ആണിതെന്നും വിശ്വസിക്കുന്നു.
സ്പെയിൻ മനഃപൂർവം തങ്ങളുടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്താൻ തീരുമാനിച്ചോ എന്ന ചോദ്യത്തിന്, മുൻ റയൽ മാഡ്രിഡ് ഇതിഹാസം ഒരു ESPN ഷോയിൽ പറഞ്ഞു.
”ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. ലൂയിസ് എൻറിക്വെയുടെ മനസ് വായിക്കാൻ എനിക്ക് പറ്റും. പക്ഷേ ക്വാർട്ടർ ഫൈനലിൽ ബ്രസീൽ കളിക്കുന്നത് ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം എന്താണെന്ന് അദ്ദേഹം ചിന്തിച്ചിരുന്നു. അതെ, ഒരു അപകടസാധ്യതയുണ്ട്. അവർ ബ്രസീലിനെ പേടിക്കുന്നില്ല, പക്ഷെ ബഹുമാനിക്കുന്നു.”
ജപ്പാനെതിരെ സമ്പൂർണ ആധിപത്യം പുലർത്തിയെങ്കിലും ഗോൾ അടിക്കാൻ മറന്നതോടെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സ്പെയിൻ ജപ്പാനോട് തോൽക്കുക ആയിരുന്നു.
ലോകകപ്പില്‍ ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍. എതിരില്ലാത്ത ഒരുഗോളിനാണ് കാനറികളെ, ആഫ്രിക്കന്‍പട അട്ടിമറിച്ചത്. ഇഞ്ചുറി ടൈമില്‍ വിന്‍സന്‍റ് അബൂബക്കര്‍ കാമറൂണിന്‍റെ വിജയഗോള്‍ നേടി. പ്രീക്വാര്‍ട്ടര്‍ പ്രവേശനത്തിന് ഫലം നിര്‍ണായകമല്ലായിരുന്നെങ്കിലും ലോകകപ്പില്‍ ആദ്യമായി ഒരു ആഫ്രിക്കന്‍ രാജ്യത്തോട് അടിയറവു പറയേണ്ടിവന്നത് ബ്രസീലിന് തിരിച്ചടിയായി.
പന്ത് കൈവശം വച്ചതും ആക്രമിച്ചു കളിച്ചതും ബ്രസീൽ.പക്ഷേ ഇഞ്ചുറി ടൈമിലെ ഗോളിലൂടെ കാമറൂൺ ലോകകപ്പില്‍ പുത്തന്‍ ചരിത്രംഎഴുതി. ജി ഗ്രുപ്പിൽ നിന്ന് പ്രീ ക്വാർട്ടർ ഉറപ്പിച്ച ബ്രസീൽ പുതിയ നിരയുമയാണ് കളത്തിൽ ഇറങ്ങിയത്. പന്തടക്കത്തിലും മുന്നേറ്റത്തിലും മുന്നിട്ട് നിന്ന ബ്രസീലിനെ കാമറൂൺ ആദ്യ പകുതിയിൽ സമനിലയിൽ തളച്ചു.
രണ്ടാം പകുതിയിൽ ബ്രസീൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ചുവെങ്കിലും കാമറൂൺ ഗോളി ഡെവിസ് എപാസി വെല്ലുവിളിയായി. സമനിലയെന്നുറപ്പിച്ച കളിയെ ഇഞ്ചുറി ടൈമിൽ കാമറൂൺ മാറ്റിമറിച്ചു. എൻഗോം എംബെകെലിയുടെ ക്രോസിൽ വിൻസെന്റ് അബൂബക്കറിന്റെ തകർപ്പൻ ഹെഡർ ബ്രസീലിന്റെ വല കുലുക്കി. പ്രീക്വർട്ടർ എത്താനായില്ലെങ്കിലും ലോകകപ്പിൽ ബ്രസീലിനെയും അര്‍ജന്റീനയെയും പരാജയപ്പെടുത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെന്ന നേട്ടം കാമറൂണിന് സ്വന്തം.
ലോകകപ്പിലെ പ്രാഥമിക ഘട്ടത്തിൽ ഇനി ജീവന്മരണ പോരാട്ടത്തിന്റെ നാലു നാളുകൾ. മൂന്നാം റൗണ്ട് മത്സരങ്ങളിൽ ഒരേ സമയത്താണ് ഒന്നിലേറെ മത്സരം നടക്കുക എന്ന പ്രത്യേകതയും ഉണ്ട്. ഒത്തുകളി നടക്കാൻ സാധ്യതയുള്ളതിനാലാണ് ഇത്തരമൊരു നീക്കം നടക്കുന്നത്. ഇതുവരെ മൂന്ന് ടീമുകൾ മാത്രമാണ് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയത്. അതിനാൽ തന്നെ ഇനിയുൾ മത്സരങ്ങൾ പല വമ്പൻ ടീമുകൾക്കും പരീക്ഷണം തന്നെയാണ്.
പല ടീമുകൾക്കും അവസാന മത്സരം ശേഷിക്കെ ഇനിയും സാധ്യത കിടപ്പുണ്ട്. പോർച്ചുഗൽ, ഫ്രാൻസ്, ബ്രസീൽ ടീമുകൾ മാത്രമാണ് ഇതുവരെ യോഗ്യത ഉറപ്പിച്ചിരിക്കുന്നത്. ഇന്ന് എ ഗ്രൂപ്പിൽ നിർണായക മത്സരങ്ങളാണ് നടക്കാനിരിക്കുന്നത്. ഖത്തർ ഒഴികെയുള്ള ടീമുകൾക്ക് എല്ലാം സാധ്യത നിലനിൽക്കുന്നുണ്ട്. ഗ്രൂപ് ബിയിലും പോരാട്ടം കനക്കും. ഇംഗ്ലണ്ടിന് വെയ്ൽസിനെതിരെ ജയിച്ചാൽ ഗ്രൂപ് ജേതാക്കളായി ഏഴു പോയന്റോടെ പ്രീക്വാർട്ടറിലെത്താം. നാലു ഗോൾ ശരാശരിയുള്ളതിനാൽ സമനില നേടിയാലും നാലു ഗോളിന്റെ വ്യത്യാസത്തിൽ തോൽക്കാതിരുന്നാലും പ്രീക്വാർട്ടറിലെത്താം.
ഇത് വരെ മികച്ച മത്സരങ്ങൾ ഒരുപാട് കണ്ട ലോകകപ്പിൽ അവസാന ഗ്രൂപ് മത്സരങ്ങളും ആവേശകരമായി തുടരാനാണ് സാധ്യത.
ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പ് ജിയില്‍ നിന്ന് ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍. സ്വിറ്റ്‌സര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് ബ്രസീല്‍ ക്വാര്‍ട്ടറിലെത്തിയത്. കസെമിറോയാണ് ബ്രസീലിന്റെ ഗോള്‍ നേടിയത്. രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്രസീലിന് ആറ് പോയിന്റായി. മൂന്ന് പോയിന്റുള്ള സ്വിറ്റ്‌സര്‍ലന്‍ഡ് രണ്ടാം സ്ഥാനത്താണ്. ഓരോ പോയിന്റ് വീതമുള്ള കാമറൂണും സെര്‍ബിയയുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. മത്സരത്തില്‍ ബ്രസീലിന് തന്നെയായിരുന്നു ആധിപത്യം. എന്നാല്‍ സൂപ്പര്‍താരം നെയ്മറില്ലാത്തത് ബ്രസീലിന്റെ ആക്രമണത്തെ കാര്യമായി ബാധിച്ചു.
12-ാം മിനിറ്റില്‍ ബ്രസീലിന്റെ മുന്നേറ്റത്തോടെയാണ് മത്സരത്തിന് ചൂടുപിടിച്ചത്. ഇടത് വിംഗില്‍ നിന്ന് ലൂകാസ് പക്വേറ്റയുടെ പാസ് റിച്ചാര്‍ലിസണ്. താരം ബോക്‌സിലേക്ക് പന്ത് നീട്ടികൊടുത്തു. എന്നാല്‍ വിനിഷ്യസിന്റെ ഷോട്ട് സ്വിസ് പ്രതിരോധതാരം എല്‍വേദി തടുത്തിട്ടു. തൊട്ടടുത്ത മിനിറ്റില്‍ റിച്ചാര്‍ലിസണിന്റെ ഷോട്ട് പുറത്തേക്ക്. 19-ാം മിനിറ്റില്‍ പക്വേറ്റയുടെ ക്രോസ് സ്വിസ് ഗോള്‍ മുഖത്തേക്ക്. റിച്ചാര്‍ലിസണ്‍ ഒരു മുഴുനീളെ സ്‌ട്രേച്ചിംഗ് നടത്തിയെങ്കിലും കാര്യമുണ്ടായില്ല. 27-ാം മിനിറ്റില്‍ വിനീഷ്യസിനും കിട്ടി ഒരവസരം. റഫീഞ്ഞയുടെ പാസ് ബോക്‌സില്‍ കണക്റ്റ് ചെയ്യാനുള്ള വിനിഷ്യസിന്റെ ശ്രമം ഗോള്‍ കീപ്പര്‍ തടുത്തിട്ടു. റഫീഞ്ഞയുടെ ഷോട്ട് സോമര്‍ കയ്യിലൊതുക്കി. 31-ാം മിനിറ്റില്‍ മിലിറ്റാവയുമൊത്തുള്ള മുന്നേറ്റവും സോമറിന്റെ കൈകളില്‍ അവസാനിച്ചു. മറുവശത്ത് സ്വിറ്റ്‌സര്‍ലന്‍ഡിനാവട്ടെ പറയത്തക്ക അവസരങ്ങള്‍ ഒന്നുംതന്നെ ലഭിച്ചതുമില്ല.
രണ്ടാം പകുതിയില്‍ ഒരു മാറ്റവുമായിട്ടാണ് ബ്രസീല്‍ ഇറങ്ങിയത്. പക്വേറ്റയ്ക്ക് പകരം റോഡ്രിഗോ കളത്തിലെത്തി. ആദ്യ 45 മിനിറ്റില്‍ ഒരു ഗോള്‍ ശ്രമം മാത്രം നടത്തിയ സ്വിറ്റ്‌സര്‍ലന്‍ഡ് അല്‍പം കൂടി ആക്രമിച്ചു കളിക്കാന്‍ തുടങ്ങി. 53-ാം മിനിറ്റില്‍ അവര്‍ക്ക് ആദ്യ അവസരവും ലഭിച്ചു. വിഡ്മറുടെ നിലംപറ്റെയുള്ള ക്രോസ് ബ്രസീലിയന്‍ ബോക്‌സിലേക്ക്. ഫാബിയന്‍ റീഡര്‍ സ്ലൈഡ് ചെയ്തുനോക്കിയെങ്കിലും ശരിയായ രീതിയില്‍ കണക്റ്റ് ചെയ്യാന്‍ സാധിച്ചില്ല.
റീബൗണ്ടില്‍ ഗോള്‍ നേടാനുള്ള ശ്രമം ഫ്രേഡ് തടയുകയും ചെയ്തു. 57-ാം മിനിറ്റില്‍ റിച്ചാര്‍ലിസണിന്റെ ഗോള്‍ശ്രമം പുറത്തേക്ക്. 64-ാം മിനിറ്റില്‍ സ്വിസ് വലയില്‍ പന്തെത്തി. കസെമിറോയുടെ ലോംഗ് ബോള്‍ വിനിഷ്യസിന്. വിഡ്മറുടെ സ്ലൈഡിംഗ് ചലഞ്ച് അതിജീവിച്ച വിനിഷ്യസി പന്ത് വലയിലെത്തിച്ചു. ബ്രസീല്‍ ആഘോഷവും തുടങ്ങി. എന്നാല്‍ വാറില്‍ വിനിഷ്യസ് ഓഫ്‌സൈഡാണെന്ന് തെളിഞ്ഞു. 83-ാം മിനിറ്റില്‍ കാസമിറോയുടെ ഗോള്‍. റയല്‍ മാഡ്രിഡ് താരം റോഡ്രിഗോയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരത്തിന്റെ ഹാഫ് വോളി ഗോള്‍ കീപ്പറേയും മറികടന്ന് വലയിലേക്ക്.
ലോകകപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ മൊറോക്കോ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബെൽജിയത്തെ പരാജയപ്പെടുത്തി. അല്‍ തുമാമ സ്റ്റേഡിയത്തില്‍ ഖത്തർ സമയം വൈകീട്ട് 4 മണിക്ക് നടന്ന മത്സരത്തില്‍ അബ്ദുല്‍ഹമിദ് സാബിരിയും സക്കറിയ അബൂഖ്‌ലാലുമാണ് ബെൽജിയത്തിന്റെ വല കുലുക്കിയത്.
എഴുപത്തിമൂന്നാം മിനുട്ടിൽ ഫ്രീ കിക്കിലൂടെയാണ് അബ്ദുൽ ഹമീദ് സബീരി ആദ്യ ഗോൾ നേടിയത്.രണ്ടാം പകുതിയിലെ അധികസമയത്ത് അബൂഖ്‌ലാൽ രണ്ടാമത്തെ ഗോൾ നേടി മൊറോക്കോയെ ഗ്രൂപ്പിൽ ഒന്നാമതെത്തിച്ചു.
കളിയുടെ തുടക്കം മുതലേ നിറഞ്ഞ് കളിച്ച മൊറോക്കോക്ക് മുന്നിലെത്താൻ കിട്ടിയ അവസരം റഫറിയുടെ പ്രതികൂല വിധിയിൽ നഷ്ടമാവുകയായിരുന്നു.
അർജന്റീനയെ സൗദി അറേബ്യയും ജർമനിയെ ജപ്പാനും മുട്ടുകുത്തിച്ചതിന് ശേഷമുള്ള മൂന്നാമത്തെ അട്ടിമറി വിജയത്തിനാണ് ഇന്ന് തുമാമ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.വ്യാഴാഴ്ച കാനഡയുമായാണ് മൊറോക്കോയുടെ അടുത്ത മൽസരം.
വീണ്ടും ഇന്ത്യന്‍ ടീം പ്ലേയിങ് ഇലവനില്‍ നിന്നും സഞ്ജു സാംസണിനെ പുറത്തിരുത്തിയതിന് എതിരെ ആരാധക രോഷം കനക്കുന്നു. ട്വിറ്ററില്‍ ട്രെന്‍ഡിങാണ് സഞ്ജുവിന് എതിരായ അനീതി.ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ മോശമല്ലാത്ത പ്രകടനമാണ് സഞ്ജു നടത്തിയത്. എന്നിട്ടും രണ്ടാം ഏകദിനത്തില്‍ ടീമിലുള്‍പ്പെടുത്താത്തതിനെതിരെ ആരാധകരുടെ വന്‍ പ്രതിഷേധം നടക്കുകയാണ്.
ബിസിസിഐയും ഇന്ത്യന്‍ ടീമും സഞ്ജുവിനോട് കടുത്ത അനീതി കാട്ടുകയാണെന്ന് ആരാധകര്‍ ട്വിറ്ററിലൂടെ അഭിപ്രായപ്പെടുന്നു. ഇതോടെ #SanjuSamosn ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങിലായി. സഞ്ജുവിന്റെ ബാറ്റിങ് പ്രകടനങ്ങളുടെ സ്റ്റാറ്റിസ്റ്റിക്‌സ് സഹിതമാണ് വിമര്‍ശനമുന്നയിക്കുന്നത്. ഒന്നാം ഏകദിനത്തില്‍ 36 റണ്‍സെടുത്ത സഞ്ജു ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്.
അതേസമയം, ദീപക് ഹൂഡയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി ആണെങ്കില്‍ ഏകദിനത്തില്‍ മോശം ഫോമിലുള്ള സൂര്യകുമാര്‍ യാദവിനെ പുറത്തിരുത്തിക്കൂടെയെന്നാണ് ചിലരുടെ ചോദ്യം.
🚨 Team News 🚨
2⃣ changes for #TeamIndia as @HoodaOnFire & @deepak_chahar9 are named in the team. #NZvIND
Follow the match 👉 https://t.co/frOtF82cQ4
A look at our Playing XI 🔽 pic.twitter.com/MnkwOy6Qde
— BCCI (@BCCI) November 27, 2022
ലോകകപ്പിൽ ദോഹയിലെ ഫാൻ പാർക്കുകളിലും തെരുവുകളിലും അർജന്റീനയുടെ തോൽവിക്ക് ശേഷം വലിയ ആഘോഷമാണ് നടന്നത്. അര്ജന്റീനയോട് ശത്രുതയുള്ള ആരധകർ എല്ലാം ആ ആഘോഷത്തിൽ ചേർന്നു.
“മെസ്സി എവിടെ? ഞങ്ങൾ അവനെ തീർത്തു. ഉൾപ്പടെ വിവിധ വർത്തമാനങ്ങളാണ് സൗദി ആരധകർ പറഞ്ഞത്. ബ്രസീൽ തോറ്റാൽ നെയ്മറോ പോർച്ചുഗൽ തോറ്റാൽ റൊണാൾഡോയോ ഇത്രയധികം ട്രോളുകൾക്ക് ഇര ആകാറില്ല.
സൗദി അറേബ്യയോട് 2-1 എന്ന വിനീതമായ തോൽവിക്ക് ശേഷം മെസ്സിയും അദ്ദേഹത്തിന്റെ അർജന്റീന ടീമും കളിയാക്കപ്പെടുന്നു. ഇപ്പോൾ ഇന്ന് നിർണായക മത്സരത്തിൽ മെക്സികോയെ നേരിടാനിറങ്ങുന്ന മെസിക്കും കൂട്ടർക്കും അതി സമ്മർദ്ദമുണ്ട്.
തോറ്റാൽ പുറത്തേക്ക് എന്ന ഘട്ടത്തിൽ അതി സമ്മർദ്ദത്തിന് മെസിയും കൂട്ടരും അടിമപ്പെടുമോ? ഫുട്ബോൾ ആരാധകർ കാത്തിരിക്കുകയാണ്.