A well earned Lunch for #TeamIndia.
You prefer? #ENGvIND
മലയാളികളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ അഞ്ചു വര്‍ഷമായി രഹസ്യമായി സൂക്ഷിച്ച തന്റെ പ്രണയം വെളിപ്പെടുത്തി. തന്റെ പ്രണയം വീട്ടുകാര്‍ അംഗീകരിച്ചതായി താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു. ചാരുവാണ് സഞ്ജുവിന്റെ കാമുകി. ഇനി മുതല്‍ തങ്ങള്‍ ഒന്നിച്ചുള്ള ചിത്രങ്ങളും പങ്കുവയ്ക്കുമെന്ന് താരം ആരാധകരെ അറിയിച്ചു.
‘2013 ആഗസ്റ്റ് 22 രാത്രി 11.11 ന് ഞാന്‍ ചാരുവിന് ഒരു ഹായ് മെസ്സേജ് അയച്ചു. ആ ദിവസം മുതല്‍ ഇന്നുവരെ അഞ്ചു വര്‍ഷത്തോളം ഞാന്‍ കാത്തിരുന്നു, അവളോടൊപ്പമുള്ള ഒരു ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍. ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് സമയം ചിലവഴിച്ചിട്ടുണ്ട്. എന്നാല്‍ പരസ്യമായി ഞങ്ങള്‍ക്ക് ഒരുമിച്ച് നടക്കാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ ഇന്നുമുതല്‍ അതിന് മാറ്റം സംഭവിച്ചിരിക്കുന്നു. ഞങ്ങളുടെ അച്ഛനമ്മമാര്‍ ഈ ബന്ധം സന്തോഷത്തോടെ അംഗീകരിച്ചിരിക്കുന്നു. ചാരൂ, നിന്നെപ്പോലെ ഒരാളെ ജീവിതപങ്കാളിയായി ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട് . ഞങ്ങളെ എല്ലാവരും അനുഗ്രഹിക്കണം’- സഞ്ജു ഫെയ്സ്ബുക്കില്‍ കുറിച്ചു.
കേരള രഞ്ജി ടീമംഗമായ 23കാരനായ സഞ്ജു ഐപിഎല്ലിലും ഗംഭീര പ്രകടനമാണ് കാഴ്ച്ചവയ്ക്കുന്നത്. ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരത്തിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.
ഏഷ്യൻ ഗെയിംസിന്റെ പന്ത്രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് സ്വർണവും വെങ്കലവും സമ്മാനിച്ച് മലയാളി താരങ്ങൾ. പുരുഷവിഭാഗം 1,500 മീറ്ററിൽ ജിൻസൺ ജോൺസനും വനിതാ വിഭാഗത്തിൽ പി.യു. ചിത്രയുമാണ് ഇന്ത്യയ്ക്ക് യഥാക്രമം സ്വർണവും വെങ്കലവും സമ്മാനിച്ചത്. നേരത്തെ, 800 മീറ്ററിൽ വെള്ളിയും നേടിയ ജിൻസൺ ഇതോടെ ഡബിൾ തികച്ചു.
ഇവർക്കു പിന്നാലെ വനിതകളുടെ ഡിസ്കസ് ത്രോയിൽ വെങ്കലം നേടിയ സീമ പൂനിയ ഇന്നത്തെ ഇന്ത്യയുടെ മെഡൽ നേട്ടം നാലിലെത്തിച്ചു. അതേസമയം, മലയാളി താരം ശ്രീജേഷ് നയിക്കുന്ന പുരുഷ ഹോക്കി ടീം സെമിയിൽ മലേഷ്യയോടു തോറ്റത് നിരാശയായി. ഇതോടെ നിലവിലെ സ്വർണമെഡൽ ജേതാക്കളായ ഇന്ത്യയ്ക്ക് ഇനി വെങ്കലത്തിനായി മൽസരിക്കാം. ഇതോടെ, 12 സ്വർണവും 20 വെള്ളിയും 25 വെങ്കലവും ഉൾപ്പെടെ 57 മെഡലുകളാണ് ജക്കാർത്തയിൽ ഇതുവരെ ഇന്ത്യയുടെ സമ്പാദ്യം.
ഏഷ്യൻ ഗെയിംസിന്റെ പന്ത്രണ്ടാം ദിനത്തിൽ ഇന്ത്യയുടെ പന്ത്രണ്ടാം സ്വർണമാണ് ജിൻസൺ ജോൺസൻ നേടിയത്. 3:44.72 സെക്കൻഡിൽ ഓടിയെത്തിയാണ് ജിൻസൺ സ്വർണം നേടിയത്. ഈ ഇനത്തിൽ നിലവിലെ ദേശീയ റെക്കോർഡും ജിൻസന്റെ പേരിലാണ്. 3:45.62 സെക്കൻഡിൽ ഓടിയെത്തിയ ഇറാന്റെ ആമിർ മൊറാദി വെള്ളിയും 3.45.88 സെക്കൻഡിൽ മൽസരം പൂർത്തിയാക്കിയ ഖത്തറിന്റെ മുഹമ്മദ് ടിയൗലി വെങ്കലവും നേടി.
ഇതോടെ 800 മീറ്ററിൽ അവസാന നിമിഷം സ്വർണം കൈവിട്ട് വെള്ളിയിലൊതുങ്ങേണ്ടി വന്നതിന്റെ നിരാശ മറക്കാനും ജിൻസണായി. ഏഷ്യൻ ഗെയിംസിൽ ഓരോ സ്വർണവും വെള്ളിയും നേടി ജിൻസൺ ഡബിൾ തികയ്ക്കുകയും ചെയ്തു.
1,500 മീറ്റർ ഫൈനലിൽ വെങ്കലം നേടി ചിത്രയാണ് ഇന്ത്യയ്ക്കായി ഇന്നത്തെ അക്കൗണ്ട് തുറന്നത്. 4:12.56 സെക്കൻഡിലാണ് ചിത്ര മൂന്നാമതായി ഓടിയെത്തിയത്. ബഹ്റൈൻ താരം കൽകിഡാൻ ബെഫ്കാഡു (4:07.88) സ്വർണവും ബഹ്റൈന്റെ തന്നെ ടിജിസ്റ്റ് ബിലേ (4:09.12) വെള്ളിയും നേടി.
അതേസമയം, പുരുഷ വിഭാഗം ഹോക്കിയിൽ നിലവിലെ ചാംപ്യൻമാർ കൂടിയായ ഇന്ത്യ സെമിയിൽ തോറ്റത് നിരാശയായി. മലയാളി താരം ശ്രീജേഷ് നയിക്കുന്ന ഇന്ത്യ, പെനൽറ്റി ഷൂട്ടൗട്ടിൽ മലേഷ്യയോടാണ് തോറ്റത്. മുഴുവൻ സമയത്ത് ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി സമനില പാലിച്ചതിനെ തുടർന്നാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്. പന്ത്രണ്ടാം ദിനത്തിലെ ആദ്യ ഇനമായ പുരുഷവിഭാഗം 50 കിലോമീറ്റർ നടത്തത്തിൽ ഇന്ത്യയുടെ സന്ദീപ് കുമാർ അയോഗ്യനാക്കപ്പെട്ടതും തിരിച്ചടിയായി.
വനിതകളുടെ ഡിസ്കസ് ത്രോയിൽ 62.26 മീറ്റർ ദൂരം കണ്ടെത്തിയാണ് സീമ പൂനിയ വെങ്കലം നേടിയത്. ഏഷ്യൻ ഗെയിംസ് ഡിസ്കസിൽ നിലവിലെ സ്വർണ മെഡൽ ജേതാവായിരുന്നു സീമ. ഈ ഇനത്തിൽ മൽസരിച്ച മറ്റൊരു ഇന്ത്യൻ താരമായ സന്ദീപ് കുമാരി 54.61 മീറ്ററുമായി അഞ്ചാം സ്ഥാനത്തായി. 65.12 മീറ്റർ കണ്ടെത്തിയ ചൈനീസ് താരം യാങ് ചെൻ സ്വർണവും 64.25 മീറ്റർ കണ്ടെത്തിയ ചൈനയുടെ തന്നെ ബിൻ ഫെങ് വെള്ളിയും നേടി
ഇംഗ്ലണ്ടിലെ ഇന്ത്യയുടെ ടെസ്റ്റ് വിജയം പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിനു സമർപ്പിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി. കേരളത്തിൽ വീടുകളിലേക്കു മടങ്ങുന്ന പ്രളയബാധിതർക്കാണ് ഈ ജയം സമർപ്പിക്കുന്നത്. കേരളത്തിലെ കാര്യങ്ങൾ കഷ്ടമാണ്. ക്രിക്കറ്റ് ടീമെന്ന നിലയ്ക്കു ഞങ്ങൾക്കു ചെയ്യാൻ സാധിക്കുന്ന ചെറിയ കാര്യമാണിത്– കോഹ്‍ലി ഇംഗ്ലണ്ടിൽ പറഞ്ഞു. നിറഞ്ഞ കയ്യടിയോടെയാണ് ഗാലറി വിരാട് കോഹ്‍ലിയുടെ പ്രസ്താവനയെ സ്വീകരിച്ചത്.
203 റൺസിനാണ് ട്രെൻബ്രിജിൽ നടന്ന മൂന്നാം ടെസറ്റ് മൽസരത്തിൽ ഇന്ത്യ ജയിച്ചത്. മൽസരത്തിന്റെ ആദ്യ ഇന്നിങ്സിൽ അർധസെഞ്ചുറിയും രണ്ടാം ഇന്നിങ്സിൽ സെഞ്ചുറിയും സ്വന്തമാക്കിയ കോഹ്‍ലിയാണു മൽസരത്തിലെ പ്ലേയർ ഓഫ് ദി മാച്ചും. ജയത്തോടെ അഞ്ചു മൽസരങ്ങളടങ്ങുന്ന പരമ്പര 2–1 എന്ന നിലയിലായി. മൽസരത്തിൽ ആദ്യ ഇന്നിങ്സിൽ ഹാർദിക് പാണ്ഡ്യയും രണ്ടാം ഇന്നിങ്സിൽ ജസ്പ്രീത് ബുംമ്രയും ഇന്ത്യയ്ക്കു വേണ്ടി അഞ്ച് വിക്കറ്റ് പ്രകടനവും നടത്തി. ആദ്യ രണ്ടു മൽസരങ്ങളിലും ജയം ഇംഗ്ലണ്ടിനായിരുന്നു.
കേരളത്തിനു വേണ്ടി ട്വിറ്ററിലും കോഹ്‍ലി നിലപാട് വ്യക്തമാക്കിയിരുന്നു. കേരളത്തിലെ എല്ലാവരും സുരക്ഷിതരായിരിക്കുക. എത്രയും പെട്ടെന്ന് സാഹചര്യങ്ങൾ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരമൊരു ദുരവസ്ഥയിൽ പിന്തുണയ്ക്കാനെത്തിയ സൈന്യത്തിനും എൻഡിആര്‍എഫിനും നന്ദി പറയുന്നു. ശക്തരായും സുരക്ഷിതരായും നിൽക്കുക– ഓഗസ്റ്റ് 17ന് കോഹ്‍ലി സമൂഹമാധ്യമത്തിൽ കുറിച്ചു
ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് മല്‍സരത്തിനിടെ കേരളത്തിലെ പ്രളയബാധിതര്‍ക്ക് സഹായം അഭ്യര്‍ഥിച്ച് മുന്‍ ക്രിക്കറ്റ് താരങ്ങളും കമന്റേറ്റര്‍മാരും. സുനില്‍ ഗവാസ്കര്‍, ആശിഷ് നെഹ്‍റ, കമന്റേറ്റര്‍ ഹര്‍ഷ ബോഗ്ലെ എന്നിവരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് പ്രേക്ഷകരോട് അഭ്യര്‍ഥിക്കുന്നത് . എഷ്യന്‍ ഗെയിംസിനിടയിലും സഹായ അഭ്യര്‍ഥന സന്ദേശങ്ങള്‍ സംപ്രേഷണം ചെയ്യുന്നുണ്ട് .
നോട്ടിംഗ്ഹാം: ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ ലീഡിലേക്ക്. മൂന്നാം ദിനം ചായയ്ക്ക് പിന്നാലെ കോഹ്‌ലി പരന്പരയിലെ രണ്ടാം സെഞ്ചുറി നേടി. ഒടുവിൽ വിവരം ലഭിക്കുന്പോൾ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 281/3 എന്ന ശക്തമായ നിലയിലാണ്. ഏഴ് വിക്കറ്റ് ശേഷിക്കേ ഇന്ത്യക്ക് നിലവിൽ 449 റണ്‍സിന്‍റെ ലീഡുണ്ട്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ ദാരുണമായ തോല്‍വികള്‍ക്ക് ഇനി ബീഫിനെ പഴിക്കാം. മലയാളികള്‍ പൊറോട്ടയും ബീഫും കഴിക്കുന്നതിനുള്ള അവകാശത്തിനുവേണ്ടി മുദ്രാവാക്യം മുഴക്കുമ്പോള്‍ ബിഫ് മെനുവില്‍ ഉള്‍പ്പെടുത്തി ഇംഗ്ലീഷുകാര്‍ ചതിക്കുകയായിരുന്നുവെന്ന് ആരോപണം. ശരാശരി ഉത്തരേന്ത്യക്കാര്‍ക്ക് ബിഫ് കഴിക്കുക മഹാപാപമാണ്.ഗോഹത്യ കൊടും പാതകമായി കണക്കാക്കുന്ന ഇന്ത്യന്‍ ടീമിന്റെ മുന്നിലേക്ക് നല്‍കിയ മെനുവില്‍ ബീഫ് ഉള്‍പ്പെടുത്തിയത് വിവാദമായിരിക്കുകയാണ്.
ഇംഗ്ലണ്ടിലെ ഇന്ത്യയുടെ പര്യടനം ദുരന്തത്തിലേക്ക് നീങ്ങുമ്പോള്‍ ആരാധകര്‍ ഭക്ഷണ മെനുവിനെ ചൊല്ലി കലാപത്തിലേര്‍പ്പെട്ടിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ തകര്‍ന്ന ഇന്ത്യ ലോര്‍ഡ്‌സ് ടെസ്റ്റിലും പ്രതീക്ഷകള്‍ ബാക്കിവെയ്ക്കാതെ തോല്‍വിയടഞ്ഞിരുന്നു. ലോര്‍ഡ്‌സ് ടെസ്റ്റിന്റെ മൂന്നാം ദിനം ലഞ്ചിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തിരുന്നത്.
ക്രിസ് വോക്‌സും ജോണി ബെയര്‍സ്റ്റോയും ചേര്‍ന്ന് ഇന്ത്യന്‍ ബോളര്‍മാരെ തലങ്ങും വിലങ്ങും തല്ലി തളര്‍ത്തി. ഈ കൂട്ടുകെട്ട് ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണായകമാവുകയും ചെയ്തു. ബീഫ് മെനുവില്‍ ഉള്‍പ്പെടുത്തിയത് കൊണ്ടാണ് ഇന്ത്യയുടെ തോല്‍വിയെന്നാണ് ഇപ്പോള്‍ കുറ്റപ്പെടുത്തുന്നത്. ഇന്ത്യയുടെ തോല്‍വിയോടൊപ്പം ഇപ്പോള്‍ ചര്‍ച്ചായാകുന്നത് മൂന്നാം ദിനം ഉച്ചയ്ക്ക് ഇന്ത്യന്‍ ടീം കഴിച്ച ഭക്ഷണമാണ്. ലഞ്ച് മെനുവിന്റെ ചിത്രം ബിസിസിഐ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിവിധ തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.
ഇന്ത്യന്‍ താരങ്ങളെ പരിഹസിച്ച് ‘ഡക്കി’ല്ലേയെന്നായിരുന്നു പലരുടേയും ചോദ്യം. എന്നാല്‍ ഇപ്പോള്‍ ആ മെനുവിലെ ബീഫിനെച്ചൊല്ലിയാണ് വിവാദം. ചിക്കനും ചെമ്മീനും ബീഫ് പാസ്തയും പനീറുമെല്ലാം മെനുവിലുണ്ട്. ഇതില്‍ ബീഫ് പാസ്ത എന്തിന് ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് നല്‍കി എന്നാണ് ഒരുകൂട്ടം ആളുകള്‍ ചോദിക്കുന്നത്. ബീഫോ ? ഇതെങ്ങനെ സമ്മതിച്ചുകൊടുക്കും? എന്നാണ് ഒരു ട്വീറ്റ്. ഇത് അംഗീകരിക്കാനാവില്ലെന്നും അനുവദിച്ചുകൊടുക്കാനാവില്ലെന്നും ആരാധകര്‍ മുറവിളി കൂട്ടുന്നു.
അതേസമയം, കനത്ത തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യയ്‌ക്കെതിരെ നടപടിയുമായി ബിസിസിഐ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ക്യാപ്റ്റന്‍ കോഹ്‌ലിയില്‍ നിന്നും പരിശീലകന്‍ രവിശാസ്ത്രിയില്‍ നിന്നും ബിസിസിഐ വിശദീകരണം ആവശ്യപ്പെട്ടു. നേരത്തെയുണ്ടായ ആരോപണം നിലനിര്‍ത്തി പരമ്പരയ്ക്ക് തയ്യാറെടുക്കാന്‍ മതിയായ സമയവും ക്യാപ്റ്റന്‍ ആവശ്യപ്പെട്ട ടീമും നല്‍കിയിട്ടും എന്തുകൊണ്ടാണ് പൊരുതാന്‍ പോലും നില്‍ക്കാതെ ഇന്ത്യ പരാജയപ്പെട്ടതെന്നാണ് ബിസിസിഐ ചോദിക്കുന്നത്.
ഇവര്‍ക്ക് പുറമെ പരിശീലകന്‍ സഞ്ജയ് ബംഗാറിന്റെയും ഫീല്‍ഡിങ് കോച്ച് ആര്‍.ശ്രീധറിന്റെയും പ്രകടനവും ക്രിക്കറ്റ് ബോര്‍ഡിന്റെ നിരീക്ഷണത്തിലാണ്. ഈ സാഹചര്യത്തില്‍ ശനിയാഴ്ച തുടങ്ങുന്ന മൂന്നാമത്തെ ടെസ്റ്റിന്റെ ഫലമറിഞ്ഞ ശേഷം മാത്രം അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ തിരഞ്ഞെടുത്താല്‍ മതിയെന്ന് ബിസിസിഐ തീരുമാനിച്ചു. അതേസമയം, നാണംകെട്ട് തോറ്റ ടീമിനെതിരെ ആരാധകരില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇതും ബിസിസിഐ കണക്കിലെടുത്തിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയില്‍ തോല്‍വി വഴങ്ങിയപ്പോള്‍ ഒരുങ്ങാന്‍ മതിയായ സമയം കിട്ടിയില്ലെന്നും മത്സരങ്ങള്‍ തമ്മില്‍ കാര്യമായ അകലമില്ലെന്നുമാണ് ടീം കാരണം പറഞ്ഞത്. എന്നാല്‍ ഇംഗ്ലണ്ടില്‍ തയാറെടുപ്പിന് ആവശ്യത്തിന് സമയം ലഭിച്ചില്ലെന്ന ന്യായം പറയാന്‍ ടീമിനാകില്ലെന്നും ഇത്തവണ പരിമിത ഓവര്‍ മത്സരങ്ങള്‍ ആദ്യം നടത്തിയതുപോലും ടീമിനോട് അഭിപ്രായം തേടിയിട്ടാണെന്നും ബിസിസിഐയുടെ പ്രതിനിധികളിലൊരാള്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
‘ സീനിയര്‍ ടീമിന്റെ പര്യടനം നടക്കുമ്പോള്‍ത്തന്നെ നിഴല്‍ പരമ്പരയ്ക്കായി എ ടീമിനേയും നാം അയച്ചിരുന്നു. സീനിയര്‍ ടീം അംഗങ്ങളായ മുരളി വിജയ്ക്കും അജിങ്ക്യ രഹാനെയ്ക്കും എ ടീമില്‍ കളിക്കാന്‍ അവസരം നല്‍കുകയും ചെയ്തു. ചോദിച്ചതെല്ലാം ചെയ്തുകൊടുത്തിട്ടുണ്ട്. എന്നിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ലെങ്കില്‍, കാരണം ചോദിക്കാന്‍ ബോര്‍ഡിന് അധികാരമുണ്ട്,’ അദ്ദേഹം പറയുന്നു.
ടീം തിരഞ്ഞടുപ്പിന്റെ കാര്യത്തിലുള്‍പ്പെടെ കോഹ്‌ലിക്കും ശാസ്ത്രിക്കും ബിസിസിഐ അനാവശ്യ സ്വാതന്ത്ര്യം നല്‍കുന്നതായി നേരത്തേ മുതല്‍ ആരോപണമുണ്ട്. അതേസമയം, പുറം വേദന മൂലം കഷ്ടപ്പെടുന്ന ക്യാപ്റ്റന്‍വമമഗ വിരാട് കോഹ്‌ലിക്ക് അടുത്ത ടെസ്റ്റില്‍ കളിക്കാനാകാതെ വന്നാല്‍, ടീമിനെ ആരു നയിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. ഫോം കണ്ടെത്താനാകാതെ വിഷമിക്കുന്ന രഹാനെയ്ക്ക് പകരമായി താരതമ്യേന മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന രവിചന്ദ്രന്‍ അശ്വിന്റെ പേരാണ് പരിഗണനയില്‍.
പ്രളയം വിഴുങ്ങിയ പ്രദേശങ്ങളിലെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി ക്രിക്കറ്റ് താരം സഞ്ജു സാംസൺ 15 ലക്ഷം രൂപ സംഭാവന നൽകി. സഞ്ജുവിന്റെ പിതാവ് വിശ്വനാഥ് സാംസണും സഹോദരൻ സാലി സാംസണും ചേർന്നാണ് തുക മുഖ്യമന്ത്രിക്ക് കൈമാറിയത്.
ഇന്ത്യ എ ടീമിന്റെ മത്സരങ്ങൾക്കായി സഞ്ജു വിജയവാഡയിലാണ്. കുട്ടനാട്ടിലെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി സഞ്ജു കഴിഞ്ഞയാഴ്ച ഒരു ലക്ഷം രൂപ സംഭാവന നൽകിയിരുന്നു.
നാല് ലോകകപ്പുകൾ നേടിയത് 15 ഗോളുകൾ. ജർമ്മനിയുടെ ഇതിഹാസതാരം ജെറാൾഡ് മുളളറുടെ റെക്കോർഡുകൾ തകർത്തെറിഞ്ഞ യുവതാരം വിശേഷണങ്ങൾ എറെയുണ്ടായിരുന്നു മെസിയുഗത്തിനു മുൻപ് ഫുട്ബോൾ ലോകം അടക്കിവാണ ബ്രസീലീയൻ ഇതാഹസം റൊണോൾഡോയ്ക്ക്. ലോകകപ്പിവെ ഫുട്ബോൾ വേട്ടക്കാരുടെ പട്ടികയിൽ മുൻനിരയിലാണ് റൊണാൾഡോ. മൂന്നു തവണ ലോകത്തിലെ ഏറ്റവും മികച്ച താരത്തിനുളള പുരസ്കാരം തേടിയെത്തിയിട്ടുണ്ട് ഈ പ്രതിഭാശാലിയെ.
എന്നാൽ ബ്രസീലിൽ നിന്ന് കേൾക്കുന്ന വാർത്തകൾ അത്ര ശുഭകരമല്ല. ബ്രസീലിന്റെ എക്കാലത്തേയും വലിയ ഇതിഹാസങ്ങളിലൊരാളായ റൊണാള്‍ഡോ ഗുരുതരാവസ്ഥയിലെന്നായിരുന്നു റിപ്പോർട്ടുകൾ. ന്യൂമോണിയ ബാധയെ തുടര്‍ന്ന് മുന്‍ റയല്‍ മാഡ്രിഡ് താരം കൂടിയായിരുന്ന റൊണാള്‍ഡോ സ്പാനിഷ് ദ്വീപ് ഇബീസയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലാണ് ഇതിഹാസതാരമെന്ന് പ്രാദേശിക മാധ്യമം ഡയറിയോ ഡി ഇബീസ റിപ്പോര്‍ട്ടു ചെയ്തു.
അവധിക്കാലം ചെലവഴിക്കാനായി ഇബീസിയയില്‍ എത്തിയ 41 കാരനായ താരത്തിന് ന്യൂമോണിയ പിടികൂടുകയായിരുന്നു. താരത്തിന്റെ സ്വകാര്യത കണക്കിലെടുത്താണ് കൂടുതൽ കാര്യങ്ങൾ പുറത്ത് വിടാത്തത്. ബ്രസീലിന്റെ എക്കാലത്തേയും മികച്ച സ്ട്രൈക്കര്‍മാരിലൊരാളാണ് റൊണാള്‍ഡോ .1994, 2002 എന്നീ ലോകകപ്പുകള്‍ ബ്രസീല്‍ ഉയര്‍ത്തുമ്പോള്‍ മികച്ച താരം റൊണാൾഡോയായിരുന്നു. റയലിനെ കൂടാതെ ബാഴ്‌സലോണ, ഇന്റര്‍മിലാന്‍ എസീ മിലാന്‍ എന്നീ ക്ലബുകള്‍ക്ക് വേണ്ടിയും റൊണാള്‍ഡോ ബൂട്ടണിഞ്ഞിട്ടുണ്ട്..
ഇംഗ്ലണ്ടിനെതിരെ ലോഡ്‌സില്‍ രണ്ടാം ടെസ്റ്റ് മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ കുറിച്ച് അടിമുടി അവ്യക്തത. ഒന്നാം ടെസ്റ്റില്‍ നിന്നും വ്യത്യസ്തമായി രണ്ടോളം മാറ്റങ്ങളാണ് ടീം ഇന്ത്യ വരുത്തുകയെന്നാണ് സൂചന.
ഓപ്പണിംഗ് സ്ഥാനത്ത് ശിഖര്‍ ധവാന്‍ പുറത്താകാനുളള സാധ്യത കൂടുതലാണ്. പകരം കെ എല്‍ രാഹുലും മുരളി വിജയ്യും ആകും ഓപ്പണര്‍മാരായി ഇറങ്ങുക. മൂന്നാമനായി പൂജാര ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും. പൂജാരയ്ക്ക് ശേഷം കോഹ്ലിയും രാഹാനയും ഇറങ്ങും.
അതെസമയം ദിനേഷ് കാര്‍ത്തികിന് ഒരവസരം കൂടി ലഭിക്കാന്‍ സാധ്യതയുണ്ട്. പുതുമുഖ താരം റിഷഭ് പന്ത് ഇത്തവണയും പുറത്തിരിക്കും. ഓള്‍റൗണ്ടര്‍മാരുടെ കാര്യത്തില്‍ ഇത്തവണ പുനപരിശോധന ഉണ്ടാകും. രണ്ട് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്താനാണ് തീരുമാനമെങ്കില്‍ അശ്വിനൊപ്പം കുല്‍ദീപും പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടും. രവീന്ദ്ര ജഡേജയെയും അശ്വിനൊപ്പം കുല്‍ദീപിന് പകരം പരീക്ഷിച്ചേക്കും. അങ്ങനെയെങ്കില്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യ പുറത്തിരിക്കേണ്ടി വരും.
പേസ് ബൗളര്‍മാരില്‍ കാര്യമായ മാറ്റമുണ്ടായേക്കില്ല. മുഹമ്മദ് ഷാമിയും ഇഷാന്ത് ശര്‍മയും ഉമേഷ് യാദവും തന്നെ അന്തിമ ഇലവനില്‍ കളിക്കും.
അതെസമയം രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ യുവതാരം അരങ്ങേറ്റം കുറിക്കുമെന്ന് ക്യപ്റ്റന്‍ ജോ റൂട്ട് വ്യക്തമാക്കി. നാലാം നമ്പറില്‍ ഡേവിഡ് മലാന് പകരം ഒല്ലി പോപ് ടീമില്‍ സ്ഥാനം പിടിക്കും. ഇരുപതുക്കാരന്റെ സ്ഥാനം റൂട്ട് ഉറപ്പുവരുത്തി.
ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സിന് പകരം ക്രിസ് വോക്സ്, മൊയീന്‍ അലി എന്നിവരില്‍ ആരെങ്കിലും ഒരാള്‍ ടീമിലെത്തും. 13 അംഗ സ്‌ക്വാഡില്‍ നിന്ന് പേസര്‍ ജാമി പോര്‍ട്ടറാണ് പുറത്തായത്.
ജോ റൂട്ട് (ക്യാപ്റ്റന്‍), മൊയീന്‍ അലി, ജയിംസ് ആന്‍ഡേഴ്സണ്‍, ജോണി ബെയര്‍സ്റ്റോ, സ്റ്റുവര്‍ട്ട് ബ്രോഡ്, ജോസ് ബട്ലര്‍, അലിസ്റ്റര്‍ കുക്ക്, സാം കുറന്‍, കീറ്റണ്‍ ജെന്നിങ്സ്, ഒല്ലി പോപ്, ആദില്‍ റഷീദ്, ക്രിസ് വോക്സ്.