Sports

ശനിയാഴ്ച ഈസ്റ്റ് ലണ്ടന്‍ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടന്ന എല്‍എസ്എല്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ കിരീട നേട്ടം കെവിസി ബര്‍മിംഗ്ഹാമിന്. ഫൈനലില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ സ്പൈക്കേഴ്സ് കേംബ്രിഡ്‌ജിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് കെവിസി ബര്‍മിംഗ്ഹാം വിജയ കിരീടത്തില്‍ മുത്തമിട്ടത്. പത്ത് ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ കെവിസിയോട് മാത്രം പരാജയപ്പെട്ട സ്പൈക്കേഴ്സ് കേംബ്രിഡ്ജ് റണ്ണേഴ്സ് അപ്പ് ആയി.

രാവിലെ പതിനൊന്ന് മണിയോടെ ആരംഭിച്ച ടൂര്‍ണ്ണമെന്റിന്റെ പ്രാഥമിക റൗണ്ടുകള്‍ ലീഗ് അടിസ്ഥാനത്തിലായിരുന്നു നടന്നത്. അഞ്ച് ടീമുകള്‍ വീതമുള്ള രണ്ട് പൂളുകള്‍ ആയി തിരിച്ചായിരുന്നു പ്രാഥമിക റൗണ്ടുകള്‍ നടന്നത്. ലിവര്‍പൂള്‍ വോളിബോള്‍ ക്ലബ്, വോക്കിംഗ് വോളി ടീം, ഈഗിള്‍സ് പ്ലിമൌത്ത്, ലണ്ടന്‍ സ്ട്രൈക്കേഴ്സ്, മാര്‍ട്ട്യന്‍സ് ലണ്ടന്‍ എന്നിവരടങ്ങുന്ന പൂള്‍ എയില്‍ നിന്നും വിജയികളായി സെമിയില്‍ പ്രവേശിച്ചത് ലിവര്‍പൂളും പ്ലിമൌത്തും ആയിരുന്നു.

കെവിസി ബര്‍മിംഗ്ഹാം, സ്പൈക്കേഴ്സ് കേംബ്രിഡ്ജ്, ഷെഫീല്‍ഡ് വോളി ടീം, എഎംഎ ആഷ്ഫോര്‍ഡ്, ഇഎംസിസി ലണ്ടന്‍ എന്നീ ടീമുകള്‍ അണി നിരന്ന പൂള്‍ ബിയില്‍ നിന്നും കെവിസി ബര്‍മിംഗ്ഹാം, സ്പൈക്കേഴ്സ് കേംബ്രിഡ്ജ് എന്നീ ടീമുകള്‍ സെമിയിലെത്തി. ആവേശകരമായ മത്സരം അരങ്ങേറിയ സെമി ഫൈനല്‍ മത്സരങ്ങളില്‍ എല്ലാ ടീമുകളും ഏറ്റവും മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. മിന്നുന്ന സ്മാഷുകളും നീണ്ടു നിന്ന വോളികളുമായി കാണികളില്‍ ആവേശം ഉയര്‍ത്തിയ മത്സരങ്ങള്‍ക്കൊടുവില്‍ ലിവര്‍പൂളിനെ പരാജയപ്പെടുത്തി കേംബ്രിഡ്ജും, പ്ലിമൌത്തിനെ പരാജയപ്പെടുത്തി ബര്‍മിംഗ്ഹാമും ഫൈനലില്‍ പ്രവേശിക്കുകയായിരുന്നു.

വിജയികളായ ബര്‍മിംഗ്ഹാം ടീം: സാവിയോ ചാക്കോ (ക്യാപ്റ്റന്‍), സണ്ണി അയ്യാമല, ജയിംസ് ജോസഫ്, പ്രദീഷ് പനച്ചിക്കല്‍, കിരണ്‍ ജോസഫ്, കെവിന്‍ ബിക്കു, ബിന്‍സു ജോണ്‍, ലിബിന്‍ മാത്യു. ബിക്കു ജേക്കബ് (കോച്ച്), വര്‍ഗീസ്‌ ജോണ്‍ (മാനേജര്‍)

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലണ്ടനില്‍ മലയാളികള്‍ക്ക് മാത്രമായി ഒരു വോളിബോള്‍ ടൂര്‍ണ്ണമെന്‍റ് അരങ്ങേറിയത്. വിവിധ കായിക മത്സരങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി  ലണ്ടനില്‍ പിറവിയെടുത്ത ലണ്ടന്‍ സ്പോര്‍ട്സ് ലീഗ് ആണ് ഇതിന് അവസരമൊരുക്കിയത്. ബിജു പിള്ള, സനേഷ് ബേബി, നിഷാര്‍ വിശ്വനാഥന്‍,  സഞ്ജു കാര്‍ത്തികേയന്‍, റിയാസ് തുടങ്ങിയവര്‍ ആണ് എല്‍എസ്എല്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റിന് ചുക്കാന്‍ പിടിച്ചത്.

കേരളീയ കായിക പ്രേമികളുടെ ഏറ്റവും ഇഷ്ടവിനോദമായ വോളിബോള്‍ മത്സരത്തെ ആവേശപൂര്‍വ്വമായിരുന്നു യുകെ മലയാളികള്‍ വരവേറ്റത് എന്നതിന് തെളിവായിരുന്നു യുകെയുടെ നാനാഭാഗങ്ങളില്‍ നിന്നായി ലണ്ടനില്‍ എത്തിച്ചേര്‍ന്ന ടീമുകളും കാണികളും. കൂടുതല്‍ വോളിബോള്‍ മത്സരങ്ങള്‍ യുകെയില്‍ നടത്തുന്നതിന് വിവിധ സ്ഥലങ്ങളിലെ സംഘാടകര്‍ക്ക് പ്രചോദനമായിരിക്കുകയാണ് ലണ്ടന്‍ എല്‍എസ്എല്‍ വോളിയുടെ വിജയം.

ലിവര്‍പൂളില്‍ ഒക്ടോബര്‍ 28നും ഷെഫീല്‍ഡില്‍ നവംബര്‍ നാലിനും വോളിബോള്‍ മത്സരങ്ങള്‍ ഇപ്പോള്‍ തന്നെ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ ഷെഫീല്‍ഡില്‍ നടക്കുന്നത് ഓള്‍ യൂറോപ്പ് വോളിബോള്‍ ടൂര്‍ണ്ണമെന്‍റ്  ആണ്.

കൊച്ചി : ഐപിഎല്‍ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട കേസില്‍ മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ വിലക്ക് വീണ്ടും തുടരും. ശ്രീശാന്തിന്റെ വിലക്കു റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ബിസിസിഐയുടെ അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

വിലക്കും കോടതി നടപടികളും രണ്ടായി കാണമെന്നാണ് ബിസിസിഐ കോടതിയില്‍ വാദിച്ചത്.വാതുവെയ്പുമായി ബന്ധപ്പെട്ട ഫോണ്‍ കോളുകളിലെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ബിസിസിഐയുടെ അപ്പീല്‍ അംഗീകരിച്ചത്.
അതേസമയം കോടതിയുടെ തീരുമാനം കഠിനമായിപ്പോയെന്ന് ശ്രീശാന്ത് പ്രതികരിച്ചു. തനിക്ക് മാത്രം പ്രത്യേക നിയമം ആണോ? തന്റെ അവകാശത്തിനായി ഇനിയും താന്‍ പോരാടും. എന്തുകൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും ഇത് ബാധകമല്ലെന്നും താരം ചോദിച്ചു.

ഒത്തുകളി ആരോപണത്തിന്റെ പേരില്‍ ബി.സി.സി.ഐ ശ്രീശാന്തിനേര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നേരത്തെ കേരളാ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ബിസിസിഐയുടെ നടപടി സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും വിലക്കിനാധാരമായ കാരണം ഇല്ലാതായതിനാല്‍ നടപടി തുടരാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അന്ന് കോടതി വിലക്ക് റദ്ദാക്കിയത്. ഈ വിധിക്കെതിരെയാണ് ബിസിസിഐ അപ്പില്‍ നല്‍കിയത്. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിലാണ് ബിസിസിഐ അപ്പീല്‍ ഫയല്‍ ചെയ്തത്.

വിലക്ക് നീക്കിയ നടപടി നിയമപരമല്ല. 2013ല്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ 2017ല്‍ മാത്രമാണ് ശ്രീശാന്ത് കോടതിയെ സമീപിക്കുന്നത്. വാതുവെയ്പ് കേസില്‍ കോടതി വെറുതെ വിട്ടതും ബിസിസിഐയുടെ അച്ചടക്ക നടപടിയും രണ്ടായി കാണേണ്ടതാണെന്നും ചൂണ്ടിക്കാണിച്ചാണ് ബിസിഐ അപ്പീല്‍ സമര്‍പ്പിച്ചത്. സമാന വസ്തുതകള്‍ ഉന്നയിച്ചുള്ള ശ്രീശാന്തിന്റെ അപ്പീല്‍ ബിസിസിഐ നേരത്തെ തള്ളിയതാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന ശ്രീ 2013 ലെ കുപ്രസിദ്ധമായ ഐപിഎല്‍ വാതുവെപ്പ് കേസില്‍ കുടുങ്ങുന്നതോടെയാണ് ക്രിക്കറ്റ് കരിയര്‍ പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നത്. 2013 സെപ്തംബറില്‍ ശ്രീയെ ക്രിക്കറ്റില്‍ നിന്ന് ബിസിസിഐ ആജീവനാന്തം വിലക്കുകയായിരുന്നു.

പിന്നീട് കേസില്‍ ശ്രീയെ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് മാറ്റാന്‍ ബിസിസിഐ തയ്യാറായിരുന്നില്ല. ഇന്ത്യക്കായി 27 ടെസ്റ്റും 53 ഏകദിനവും കളിച്ചിട്ടുളള ശ്രീശാന്ത് കേരളം ഇന്ത്യയ്ക്ക് സമ്മാനിച്ചിട്ടുളള ഏറ്റവും മികച്ച ക്രിക്കറ്റ് താരമാണ്. ഏകദിനത്തില്‍ 75 വിക്കറ്റും ടെസ്റ്റില്‍ 87 വിക്കറ്റും ശ്രീ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്വന്തമാക്കിയിട്ടുണ്ട്.

തന്റെ മക്കളെ ആക്രമിക്കരുതെന്നും വെറുതേവിടണമെന്നും അപേക്ഷിച്ച് ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. നവമാധ്യമങ്ങളില്‍ തന്റെ മക്കളുടേതെന്ന പേരില്‍ വ്യാജ പ്രൊഫൈലുകളുണ്ടാക്കിയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ക്രിക്കറ്റ് ദൈവം രംഗത്തെത്തിയത്. ഇത്തരം വ്യാജ പ്രൊഫൈലുകള്‍ മക്കള്‍ക്കും തനിക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും താരം വ്യക്തമാക്കി.

തന്റെ മക്കളായ അര്‍ജുന്റെയും സാറയുടെയും പേരിലാണ് വ്യാജ അക്കൗണ്ടുകള്‍ ട്വറ്ററില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇരുവര്‍ക്കും ട്വിറ്ററില്‍ അക്കൗണ്ടില്ല. തന്റെ മക്കളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകള്‍ പിന്‍വലിക്കണമെന്ന് സച്ചിന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തിയിലൂടെ തനിക്കും കുടുംബത്തിനും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുവെന്നും സച്ചിന്‍ പറഞ്ഞു.

Image result for sachin tendulkar with his son

സച്ചിന്റെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ കഴിഞ്ഞദിവസം മുംബൈയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ ഇടംപിടിച്ചിരുന്നു. ബറോഡയില്‍ നടക്കുന്ന ജെ.വൈ.ലെലെ അഖിലേന്ത്യ അണ്ടര്‍ 19 ഇന്‍വിറ്റേഷണല്‍ ഏകദിന ടൂര്‍ണമെന്റിലാണ് അര്‍ജുന്‍ കളിക്കുന്നത്. 16 മുതല്‍ 23 വരെയാണു ടൂര്‍ണമെന്റ്.

ഇടംകൈയന്‍ പേസറായ അര്‍ജുന്‍ മുംബൈയുടെ അണ്ടര്‍ 14, അണ്ടര്‍ 16 ടീമുകള്‍ക്കു വേണ്ടിയും മമ്പ് കളിച്ചിട്ടുണ്ട്. നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പരിശീലന മത്സരങ്ങളില്‍ അര്‍ജുന്‍ പന്തെറിഞ്ഞു നല്‍കിയും മറ്റും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ വനിതാ ടീമിനും അര്‍ജുനാണ് പന്തെറിഞ്ഞുകൊടുത്തത്.

Related image

കൂടാതെ ലോര്‍ഡ്‌സില്‍ മിക്ക ടീമുകളുടെയും പരിശീലന പങ്കാളിയാണ് അര്‍ജുന്‍. ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള കഴിഞ്ഞ അദ്യ ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലനത്തില്‍ അര്‍ജുനുമുണ്ടായിരുന്നു. ഇംഗ്ലീഷ് താരങ്ങള്‍ക്ക് പന്തെറിഞ്ഞു കൊടുക്കലായിരുന്നു അര്‍ജുന്റെ ജോലി. അന്ന് പതിനേഴുകാരന്റെ യോര്‍ക്കറേറ്റ് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍സ്‌റ്റോവിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Image result for sachin tendulkar with his son

ലോര്‍ഡ്‌സ് അക്കാദമിയിലെ പരിശീലന സമയത്ത് മുന്‍ ഇംഗ്ലീഷ് ബൗളിങ് പരിശീലകന്‍ ഓട്ടിസ് ഗിബ്‌സണ്‍ അര്‍ജുന് ബൗളിങ് പാഠങ്ങള്‍ പകര്‍ന്നു നല്‍കിയിരുന്നു. അതേസമയം മകള്‍ സാറ സിനിമയില്‍ അഭിനയിക്കാന്‍ പോകുകയാണെന്നും വര്‍ത്തകളുണ്ടായിരുന്നു.

ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂള്‍ എം.എസ് ധോണി ക്രിക്കറ്റിലേക്ക് വരുന്നതിന് മുമ്പ് ഫുട്‌ബോള്‍ താരമായിരുന്നു എന്നത് എല്ലാവര്‍ക്കും അറിയുന്ന കഥയാണ്. ഗോള്‍ കീപ്പറായിരുന്ന ധോണിയെ കായിക അധ്യാപകനാണ് ക്രിക്കറ്റ് കളിക്കാന്‍ പ്രേരിപ്പിക്കുന്നത്.കാലം ഇത്രയും ആയെങ്കിലും ധോണി ഫുട്‌ബോള്‍ മറന്നിട്ടില്ലെന്നാണ് ഇന്ന് നടന്ന സെലിബ്രിറ്റ് ക്ലാസിക്കോ തെളിയിക്കുന്നത്. മത്സരത്തില്‍ വിരാട് നയിച്ച ഓള്‍ ഹാര്‍ട്ട് ഇലവന്‍ ജയിച്ചത് ധോണിയുടെ രണ്ട് ഗോളുകളുടെ കൂടി ബലത്തിലായിരുന്നു.
ഏഴാം മിനുറ്റിലായിരുന്നു ധോണിയുടെ ആദ്യ ഗോള്‍. പോസ്റ്റിലേക്ക് ഡയറക്ട് ഷൂട്ടായിരുന്നു ആ ഗോളെങ്കില്‍ രണ്ടാമത്തെ ഗോള്‍ ഒരൊന്നൊന്നര ഫ്രീകിക്കായിരുന്നു. 38ാം മിനുറ്റിലായിരുന്നു ഗോള്‍ പിറന്നത്. അന്താരാഷ്ട്ര ഫുട്‌ബോള്‍ കളികളെ ഓര്‍മ്മപ്പെടുത്ത തരത്തില്‍ വില്ലു പോലെ വളഞ്ഞായിരുന്നു ധോണിയുടെ ഷോട്ട് എതിര്‍ ടീമിന്റെ വലയിലേക്ക് പാഞ്ഞു കയറിയത്.
ക്രിക്കറ്റ് മൈതാനത്ത് ഉയരുന്ന അതേ ആരവത്തോടെ തന്നെയായിരുന്നു ഇന്ന് ഫുട്‌ബോള്‍ മൈതാനത്തും ധോണിയുടെ ഗോള്‍ കാണികള്‍ ഏറ്റെടുത്തത്.

അതേസമയം, ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി നയിച്ച ടീം ബോളിവുഡ് നായകന്‍ രണ്‍ബീര്‍ കപൂറിന്റെ ടീമിനെ 7-3 ന് പരാജയപ്പെടുത്തി. അമ്പരക്കേണ്ട, ക്രിക്കറ്റല്ല ഫുട്‌ബോളാണ് സംഗതി. മുംബൈയില്‍ നടന്ന ചാരിറ്റി മത്സരമായി സെലിബ്രിറ്റി ക്ലാസിക്കോയിലാണ് വിരാടും സംഘവും രണ്‍ബീറും സംഘത്തേയും പരാജയപ്പെടുത്തിയത്.
ഇന്ത്യയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചതാകട്ടെ മുന്‍ നായകന്‍ എം.എസ് ധോണിയായിരുന്നു. ഏഴാം മിനുറ്റിലായിരുന്നു ഓള്‍ ഹാര്‍ട്ട് ഇലവന് വേണ്ടി ധോണി ഓപ്പണിംഗ് ഗോള്‍ നേടുന്നത്. നിമിഷങ്ങള്‍ക്കകം ഫ്രീകിക്ക് ഗോളാക്കി ധോണി വീണ്ടും ടീമിന്റെ രക്ഷകനായി.
പിന്നാലെ അനിരുദ്ധ് ശ്രീകാന്തിലൂടെ ക്രിക്കറ്റ് പട ലീഡ് മൂന്നാക്കി ഉയര്‍ത്തി. ഒന്നാം പകുതി അവസാനിക്കും മുമ്പ് ഷാബിര്‍ ആലുവാലിയയിലൂടെയായിരുന്നു ഓള്‍ സ്റ്റാര്‍ എഫ്.സിയുടെ മറുപടി ഗോള്‍. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ശ്രീകാന്തിലൂടെ വീണ്ടും കോഹ്‌ലിപ്പട ലീഡുയര്‍ത്തി.
ഒടുവില്‍ നായകന്‍ രണ്‍ബീര്‍ തന്നെ രക്ഷകനായി മാറിയതോടെ താരനിര ഒരു ഗോള്‍ കൂടെ അടിച്ച് അകലം കുറച്ചു. എന്നാല്‍ പിന്നാലെ നായകന്‍ വിരാടും ജാദവും ധവാനും കൂടി ഗോളുകള്‍ നേടിയതോടെ രണ്‍ബീറിന്റെ ടീം തവിടു പൊടി. ആദാര്‍ ജെയ്‌നിലൂടെ ഒരിക്കല്‍ കൂടി വല ചലിപ്പിച്ചെങ്കിലും അവര്‍ തോല്‍വി ഉറപ്പിച്ചിരുന്നു.

ന്യൂസിലാന്റിന് എതിരായ ട്വന്റി 20 മത്സരത്തോടെ 38 വയസ്സുകാരനായ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആശിഷ് നെഹ്റ വിരമിക്കുകയാണ്. 17 ടെസ്റ്റുകളും 120 ഏകദിനങ്ങളും 26 ട്വന്റി 20യും ആണ് ഈ ഇടത് കൈയന്‍ ഫാസ്റ്റ് ബൗളര്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. 1999ലാണ് അദ്ദേഹം ഇന്ത്യക്ക് വേണ്ടി ആദ്യമായി പന്തെറിഞ്ഞത്.

അതേസമയം 2004ല്‍ ഇന്ത്യന്‍ ടീമിലേക്ക് കീപ്പറായി വന്ന മഹേന്ദ്രസിംഗ് ധോണിയെ തന്റെ കോപത്തിന് ഇരയാക്കിയത് വാര്‍ത്താ തലക്കെട്ടുകളായിരുന്നു. ധോണി ഇന്ത്യന്‍ ടീമിന്റെ നായകനാവുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു സംഭവം.

2005ല്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ നിര്‍ണായകമായ ഘട്ടത്തില്‍ പാക് താരം ഷാഹിദ് അഫ്രിദിയുടെ ക്യാച്ച് ധോണി നഷ്ടപ്പെടുത്തുകയായിരുന്നു. ഉടന്‍ തന്നെ നെഹ്റ പൊട്ടിത്തെറിക്കുകയും ചെയ്തു. എളുപ്പമേറിയ ക്യാച്ച് പോലും പിടിക്കാന്‍ കഴിയില്ലേ എന്ന് ചോദിച്ച് നെഹ്റ ധോണിയെ പരസ്യമായി ശകാരിക്കുകയായിരുന്നു. ഇനി ധോണിയുടെ കീഴിലാണ് താന്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ പോകുന്നതെന്ന് ഒരുനുമുഷം പോലും അന്ന് നെഹ്റ ചിന്തിച്ചിട്ടുണ്ടാവില്ല. എന്നാല്‍ ധോണി നായകസ്ഥാനം ഏറ്റെടുത്ത ശേഷം നിര്‍ണായക മത്സരങ്ങളില്‍ നെഹ്റയുടെ ഉപദേശം ധോണി തേടിയിട്ടുണ്ട്. പ്രത്യേകിച്ച് അവസാന ഓവറുകളിലെ തന്ത്രപരമായ നീക്കങ്ങള്‍ക്ക് നെഹ്റയുടെ പരിചയ സമ്പത്ത് ധോണിക്ക് ഗുണം ചെയ്തിട്ടുണ്ട്.

തന്റെ ക്രിക്കറ്റ് കരിയർ ആരംഭിച്ച ഡെൽഹി ഫിറോഷാ കോട്‌ല മൈതാനത്താണ് താരത്തിന്രെ അവസാന മത്സരം നടക്കുക. ആശിഷ് നെഹ്റ 2003ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ ഇന്ത്യക്കായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 23 റൺസിന് 6 വിക്കറ്റുകൾ നേടിയതാണ് നെഹ്റയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം.

1999 ൽ ​മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദി​ന്‍റെ നാ​യ​ക​ത്വ​ത്തി​ൻ കീ​ഴി​ലാ​ണ് നെ​ഹ്റ ആ​ദ്യ​മാ​യി ഇ​ന്ത്യ​ൻ കു​പ്പാ​യം അ​ണി​യു​ന്ന​ത്. 17 ടെ​സ്റ്റു​ക​ളി​ലും 120 ഏ​ക​ദി​ന​ങ്ങ​ളി​ലും 26 ട്വ​ന്‍റി-20 ക​ളി​ലും നെ​ഹ്റ ഇ​ന്ത്യ​ക്കാ​യി പ​ന്തെ​റി​ഞ്ഞു. 44 ടെ​സ്റ്റ് വി​ക്ക​റ്റു​ക​ളും 157 ഏ​ക​ദി​ന വി​ക്ക​റ്റു​ക​ളും 34 ട്വ​ന്‍റി-20 വി​ക്ക​റ്റു​ക​ളും നെ​ഹ്റ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ലോകകപ്പിന് യോഗ്യത നേടാതെ പുറത്താകുക എന്ന നാണക്കേടിന്റെ വക്കില്‍ നിന്ന് അര്‍ജന്റീനയെ ഒറ്റയ്ക്ക് കൈപിടിച്ചുയര്‍ത്തിയത് ലയണല്‍ മെയിസുടെ ഹാട്രിക്കായിരുന്നു. ഇക്വഡോറിനെതിരായ നിര്‍ണായക പോരാട്ടത്തില്‍ കളം നിറഞ്ഞു കളിച്ച മെസി എതിരാളികളെ നിഷ്ടപ്രഭമാക്കിയാണ് ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്.

Image result for Argentina vs Ecuador 3-1 | Messi Hat Trick

കളി തുടങ്ങി ആദ്യ മിനിട്ടില്‍ തന്നെ ഇക്വഡോര്‍ ഗോളടിച്ചു. റൊമാരിയോ ഇബ്രയുടെ ഗോള്‍ വീണതോടെ അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ അസ്തമിച്ചെന്ന് കരുതിയതാണ് ആരാധകര്‍. എന്നാല്‍ പന്ത്രണ്ടാം മിനിട്ടില്‍ എയ്ഞ്ചല്‍ ഡി മരിയക്കൊപ്പം നടത്തിയ ആസൂത്രിത നീക്കത്തില്‍ മെസി അര്‍ജന്റിനയെ ഒപ്പമെത്തിച്ചു.

Image result for Argentina vs Ecuador 3-1 | Messi Hat Trick

എട്ടു മിനിട്ടിനകം രണ്ടാം ഗോളും നേടി അര്‍ജന്റീനയെ മുന്നിലെത്തിച്ച മെസി 62-ാം മിനിട്ടില്‍ ഹാട്രിക്കും അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതയും ഉറപ്പാക്കി.

ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ പാക് പേസ് ബൗളര്‍ വഹാബ് റിയാസ് ചെന്ന് പതിച്ചത് ക്രിക്കറ്റ് ലോകത്ത് കേട്ടുകേള്‍വിയില്ലാത്ത പ്രതിസന്ധിയില്‍. വഹാബ് റിയാസ് പന്തെറിയാന്‍ ശ്രമിച്ചപ്പോള്‍ റണ്ണപ്പ് പൂര്‍ത്തിയാക്കാനാകാനാകാതെ നിന്നുകിതക്കുന്ന കാഴ്ച്ചയാണ് ക്രിക്കറ്റ് ലോകം കണ്ടത്.
ഒന്നല്ല അഞ്ച വട്ടമാണ് ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍മാരുടേയും സഹഫീല്‍ഡറര്‍മാരുടേയും എല്ലാം ക്ഷമ പാക് താരം പരീക്ഷിച്ചത്. ഒടുവില്‍ പാക് പരിശീലകന്‍ മിക്കി ആര്‍തര്‍ ക്ഷമ നശിച്ച് ഇരിപ്പിടം വിട്ട് എഴുന്നേറ്റ് പോകുന്നത് വരെ കാര്യങ്ങളെത്തി.

മത്സരത്തില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ശ്രീലങ്ക 482 റണ്‍സാണ് എടുത്തത്. 196 റണ്‍സെടുത്ത കരുണ രത്‌നയും അര്‍ധ സെഞ്ച്വറികള്‍ നേടിയ ചണ്ഡീമലും (82), ഡിക്ക് വെല്ലയും (52), പെരേരയും എല്ലാമാണ് ശ്രീലങ്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
ആറ് വിക്കറ്റ് വീഴ്ത്തിയ യാസര്‍ ഷായാണ് പാക് ബൗളിംഗ് നിരയില്‍ തിളങ്ങിയത്. മുഹമ്മദ് അബ്ബാസ് രണ്ടും വഹാബ് റിയാസും മുഹമ്മദ് ആമിറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 26 ഓവര്‍ എറിഞ്ഞ വഹാബ് റിയാസ് 62 റണ്‍സ് മാത്രം വഴങ്ങിയാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്താന്‍ നിലവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സ് എടുത്തിട്ടുണ്ട്.

ആ കാഴ്ച്ച കാണുക……

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നു മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയ്ക്കുള്ള പതിനഞ്ചംഗ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വെറ്ററന്‍ പേസര്‍ ആശിഷ് നെഹ്‌റ, ദിനേഷ് കാര്‍ത്തിക് എന്നിവര്‍ ഏറെ കാലത്തിന് ശേഷം ടീമില്‍ തിരിച്ചെത്തി. അതേസമയം ഓപ്പണര്‍ ശിഖര്‍ ധവാന്‍ മടങ്ങിയെത്തിയതോടെ അജിങ്ക്യ രഹാനെയ്ക്ക് ടീമില്‍ സ്ഥാനം നഷ്ടമായി.

ഏകദിന പരമ്പരയില്‍ മിന്നും പ്രകടനം കാഴ്ചവെച്ച രഹാനെയെ സ്ഥിരം ഓപ്പണറായ ധവാന് ടീമില്‍ ഇടംനല്‍കാന്‍ സെലക്ടര്‍മാര്‍ ഒഴിവാക്കുകയായിരുന്നു. പരമ്പരയില്‍ നാലു അര്‍ധ സെഞ്ചുറി അടക്കം 244 റണ്‍സ് നേടിയ ശേഷമാണ് രഹാനെ ഒഴിവാക്കിയത്. ഏകദിന ടീമിലുണ്ടായിരുന്ന ഷാര്‍ദുല്‍ താക്കൂറിനെയും ട്വന്റി-20യില്‍ ഒഴിവാക്കി. രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരെ പരിഗണിച്ചതേയില്ല.

ഒക്ടോബര്‍ ഏഴിനാണ് റാഞ്ചിയിലാണ് ആദ്യ ട്വന്റി-20 മത്സരം. ഒക്ടോബര്‍ പത്തിന് ഗുവാഹത്തിയിലും പതിമൂന്നിന് ഹൈദരാബാദിലുമാണ് അടുത്ത രണ്ടു മത്സരങ്ങള്‍ നടക്കുക.

ഇന്ത്യന്‍ ടീം: വിരാട് കൊഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കെ.എല്‍. രാഹുല്‍, മനീഷ് പാണ്ഡേ, കേദാര്‍ യാദവ്, ദിനേഷ് കാര്‍ത്തിക്, മഹേന്ദ്രസിങ് ധോണി, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ആശിഷ് നെഹ്‌റ, അക്‌സര്‍ പട്ടേല്‍.

ഡോണി സ്‌കറിയ

ഷെഫീല്‍ഡ് സ്ട്രൈക്കേഴ്സ് വോളീബോള്‍ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്നരണ്ടാമത് ഓള്‍ യൂറോപ്പ് ഇന്‍ഡോര്‍ വോളിബോള്‍ടൂര്‍ണമെന്റ് നവംബര്‍ മാസം 4-ാം തീയതി ശനിയാഴ്ച ഷെഫീല്‍ഡ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സ്‌പോര്‍ട്‌സില്‍ (EIS) വച്ച് നടത്തപ്പെടുന്നു. ഇത്തവണ യുകെയിലെ ടീമുകളെ കൂടാതെ, യൂറോപ്പിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട്വളരെ വിപുലമായ രീതിയില്‍ നടത്തുന്ന ഓള്‍ യൂറോപ്പ് ഇന്‍ഡോര്‍ വോളിബോള്‍ ടൂര്‍ണമെന്റ് നിങ്ങളെ കാത്തിരിക്കുന്നു.

മലയാളിയുടെനിത്യജീവിതത്തിന്റെ ഭാഗമായിരുന്ന വോളിബോള്‍ മത്സരങ്ങള്‍ യുകെയിലുള്ളപഴയ തലമുറയ്ക്ക് ഒരു ഉണര്‍വും, പുതിയ തലമുറയ്ക്ക് ആവേശവുമായി മാറ്റുന്നതിനും, ഷെഫീല്‍ഡ് സ്ട്രൈക്കേഴ്സ് വോളീബോള്‍ ക്ലബ് സംഘടിപ്പിക്കുന്ന ഈ കായിക മേള തീര്‍ച്ചയായും കാരണമാകും. യുകെയിലെ പ്രമുഖടീമുകളെ കൂടാതെ സ്വിറ്റ്‌സര്‍ലാന്റ്, വിയന്ന, അയര്‍ലന്‍ഡ്, എന്നീ യൂറോപ്പില്‍ നിന്നും ഉള്ള ടീമുകളും മത്സരത്തില്‍ പങ്കെടുക്കുന്നു. രാവിലെ ഒന്‍പതു മണിക്ക് തുടങ്ങുന്ന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നടീമിന് ക്യാഷ് അവാര്‍ഡും ജോസ്‌കോ കോട്ടയം നല്‍കുന്ന ട്രോഫിയും, രണ്ടാം സ്ഥാനം നേടുന്ന ടീമിന് ക്യാഷ് അവാര്‍ഡും ട്രോഫിയും ഏറ്റവും നല്ല കളിക്കാരനു വ്യക്തിഗത സമ്മാനവും നല്‍കുന്നതായിരിക്കും.

കളിക്കളം ഉണരുകയായ്. വെടിയുണ്ടകള്‍ പോലെ ഓരോ സ്മാഷും പായുമ്പോള്‍ ആവേശം രക്തധമനികളില്‍ ആളിക്കത്തുമ്പോള്‍ പോര്‍ക്കളത്തിനു ഉണര്‍വേകാന്‍ നിങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തുമല്ലോ? ഈ വര്‍ഷം ഷെഫീല്‍ഡ് സ്‌ട്രൈക്കേഴ്‌സ് നടത്തുന്നവോളിബോള്‍ ടൂര്‍ണമെന്റ് ഷെഫീല്‍ഡ്ചില്‍ഡ്രന്‍സ്ഹോസ്പിറ്റല്‍ചാരിറ്റിക്കു വേണ്ടി ഫണ്ട് സ്വരൂപിക്കുന്നതിനുള്ള ചാരിറ്റി ഇവന്റ് ആയി നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രവേശനം തികച്ചും സൗജന്യം.

ഫ്രീ പാര്‍ക്കിംഗ് സൗകര്യവും ഏര്‍പ്പെടുത്തിയിരിക്കുന്നു. കൊതിയൂറും വിഭവങ്ങള്‍ മിതമായ വിലയോടെ നിങ്ങളെ കാത്തിരിക്കുന്നു. ഷെഫീല്‍ഡ് സ്ട്രൈക്കേഴ്സിന്റെവോളിബോള്‍ ടൂര്‍ണമെന്റ് എന്ന ഈ ചാരിറ്റി ഇവന്റ് ഒരു വന്‍ വിജയമാക്കി തീര്‍ക്കുന്നതിനായി എല്ലാ കായിക പ്രേമികളെയും ഷെഫീല്‍ഡ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് സെന്ററിലേക്കു ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങളായ ബെന്‍ സ്റ്റോക്സിനെയും അലക്സ്‌ ഹെയ്‌ല്‍സിനെയും ലണ്ടന്‍ പോലീസ് അറസ്റ്റ് ചെയ്തു. നൈറ്റ് ക്ലബ്ബിലുണ്ടായ സംഭവവുമായി ബന്ധപ്പെട്ടാണ് ഇരുവരെയും ഇന്നലെ രാത്രി അറസ്റ്റ് ചെയ്തതെന്നാണ് സൂചന. എന്നാല്‍ ബെന്‍ സ്റ്റോക്സിനെ രാവിലെ കുറ്റമൊന്നും ചുമത്താതെ വിട്ടയച്ചുവെങ്കിലും ഹെയ്ല്‍സ് ഇപ്പോഴും പോലീസ് കസ്റ്റഡ‍ിയിലാണ്. അന്വേഷണവുമായി സഹകരിക്കുന്നതിനായാണ് ഹെയ്ല്‍സിനെ കസ്റ്റഡിയില്‍ വെച്ചിരിക്കുന്നതെന്നാണ് സൂചന.
ഹെയ്ല്‍സ് പോലീസ് കസ്റ്റഡിയിലുള്ള കാര്യം ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡും സ്ഥിരീകരിച്ചുണ്ട്. ഇരുവരും വെസ്റ്റ് ഇന്‍ഡീനെതിരായ നാലാം ഏകദിനത്തിനുള്ള ടീമിലുണ്ടാവില്ലെന്നും ബോര്‍ഡ് ഡയറക്ടര്‍ ആന്‍ഡ്ര്യു സ്ട്രോസ് വ്യക്തമാക്കി. ബ്രിസ്റ്റോളില്‍ നടന്ന മൂന്നാം ഏകദിനത്തിനുശേഷം ഇരുവരും നൈറ്റ് ക്ലബ്ബിലെത്തിയിരുന്നതായും അവിടെയുണ്ടായ സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നും ഇംഗ്ലീഷ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ എന്താണ് നൈറ്റ് ക്ലബ്ബില്‍ സംഭവിച്ചതെന്നകാര്യം വ്യക്തമല്ല.
സ്റ്റോക്സ് ഇതാദ്യമായല്ല അറസ്റ്റിലാവുന്നത്. 2013ല്‍ ഇംഗ്ലണ്ട് ലയണ്‍സിനായി കളഴിക്കുമ്പോള്‍ രാത്രി മുഴുനന്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് സ്റ്റോക്സ് അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ലയണ്‍സ് ടീമില്‍ നിന്ന് സ്റ്റോക്സിനെ ഒഴിവാക്കുകയും ചെയ്തു.

RECENT POSTS
Copyright © . All rights reserved