Sports

നിഷാര്‍

എംഎയുകെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്. യുകെയിലെ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ ഉള്ള സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ദി യുകെ ആണ് ഈ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കുന്നത്. നിരവധി പരിപാടികള്‍ വിജയിപ്പിച്ചു പാരമ്പര്യമുള്ള സംഘടനയുടെ ഈ സംരംഭവും വലിയ വിജയം ആയി തീരും എന്നുള്ളതില്‍ സംശയമില്ല. മത്സരങ്ങള്‍ ഈ മാസം ജൂലൈ 2ന് ന്യൂഹാമില്‍ നടക്കും. ഇരുഭാഗത്തും 6 കളിക്കാര്‍ എന്ന ഫോര്‍മാറ്റില്‍ ആയിരിക്കും കളി നടക്കുക.

ജൂലൈ 2ന് എംഎയുകെയുടെ നേതൃത്വത്തില്‍ നടത്തുന്ന മള്‍ട്ടി കള്‍ച്ചറല്‍ പരിപാടിയായ ”കേരളോത്സവം- 2017” എന്ന പരിപാടിയുടെ ഭാഗമായാണ് ഇത് നടത്തുന്നത്. ഈ പരിപാടിയോടനുബന്ധിച്ച് വിവിധ കലാകായിക മത്സരങ്ങളും വിവിധയിനം ഗെയിംസുകളും നടത്തപ്പെടുന്നു. കേരളത്തിലെയും മറ്റു രാജ്യങ്ങളിലെയും വിവിധയിനം ഭക്ഷണങ്ങള്‍ മിതമായ നിരക്കോട് കൂടി രുചിക്കാനുള്ള അവസരവും നിങ്ങള്‍ക്ക് ലഭിക്കും. അതുകൊണ്ടു ടൂര്‍ണമെന്റിന് രജിസ്റ്റര്‍ ചെയ്യുന്ന ടീമുകള്‍ വരുമ്പോള്‍ കുടുംബത്തെയും കൂടെ കൂട്ടിയാല്‍ അവര്‍ക്കും ഇത് ആഘോഷിക്കാനും ആസ്വദിക്കാനും കഴിയും. വിജയിക്കുന്ന ടീമുകളെ കാത്തിരിക്കുന്നത് വമ്പന്‍ ക്യാഷ് അവാര്‍ഡും ട്രോഫികളുമാണ്.

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 12 ടീമുകളെ മാത്രമേ മത്സരിപ്പിക്കുകയുള്ളൂ എന്ന് പരിപാടിയുടെ സംഘാടകര്‍ അറിയിച്ചു.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടണം.

ഹുസൈന്‍ : 07547743036
നിഷാര്‍: 07846066476

ഇന്ത്യയ്ക്ക് വേണ്ടി ടീമംഗങ്ങളെ തിരഞ്ഞെടുക്കുമ്പോൾ എം.എസ്.ധോണിക്ക് നൽകുന്നതുപോലെയുളള പരിഗണന തനിക്ക് നൽകുന്നില്ലെന്ന് ഹർഭജൻ സിങ്. ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ധോണിയെ ഉൾപ്പെടുത്തിയതിനെക്കുറിച്ചായിരുന്നു ഹർഭജന്റെ പരാമർശം. ധോണിയെപോലെ തന്നെ താനും മുതിർന്ന കളിക്കാരനാണെന്നും പക്ഷേ തന്റെ കാര്യം വരുമ്പോൾ ഇതൊന്നും പരിഗണിക്കുന്നില്ലെന്നും ഹർഭജൻ എൻഡിടിവിയോട് പറഞ്ഞു. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയിട്ടും ഹർഭജൻ സിങ്ങിന്റെയോ ഗൗതം ഗംഭീറിന്റെയോ പേരുകൾ ചാമ്പ്യൻസ് ട്രോഫിക്കായുളള ടീം സെലക്ഷൻ സമയത്ത് പരാമർശിച്ചിരുന്നില്ല.

”ബാറ്റിങ്ങിനു പുറമേ മറ്റു തരത്തിലും ധോണി ടീമിനുവേണ്ടി നിരവധി ചെയ്തിട്ടുണ്ടെന്നതിൽ ഒരു സംശയവുമില്ല. അത് ഫോമിലാണെങ്കിലും അല്ലെങ്കിലും. ധോണി ക്യാപ്റ്റനാണ്. ധോണിക്ക് കളിയെക്കുറിച്ച് നന്നായി അറിയാം. ചില സമയത്ത് പല യുവതാരങ്ങൾക്കും ധോണിയുടെ പിന്തുണ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. എന്നാൽ ധോണിക്ക് ലഭിക്കുന്നതുപോലെയുളള പ്രത്യേക പരിഗണന എന്നെ പോലുളളവർക്ക് നൽകുന്നില്ല”.

”ഞാനും വർഷങ്ങളായി ക്രിക്കറ്റ് കളിക്കുന്നു. ചില മൽസരങ്ങൾ വിജയിക്കുകയും ചിലത് പരാജയപ്പെടുകയും ചെയ്തു. രണ്ടു ലോകകപ്പുകൾ നേടിയതിൽ എനിക്കും പങ്കുണ്ട്. അങ്ങനെയെങ്കിൽ ചിലർക്കു മാത്രമല്ലാതെ മറ്റു ചില കളിക്കാർക്കും ആനുകൂല്യം നൽകണം. അതർഹിക്കുന്നവരിൽ ഒരാൾ ഞാനാണ്. പക്ഷേ എന്നിട്ടും കിട്ടാത്തതെന്താണെന്ന് മനസ്സിലാകുന്നില്ല. ഇതിനു മറുപടി നൽകേണ്ടത് സെലക്ടർമാരാണ്. അവർ ടീം ഇന്ത്യയ്ക്കു നൽകുന്നതുപോലെയുളള സംഭാവനകൾ ഞങ്ങളും നൽകുന്നുണ്ട്. ഞങ്ങളും രാജ്യത്തിനുവേണ്ടി കളിക്കണമെന്നാണ് ആഗ്രഹിക്കുന്നത്”.

”ഒരാൾ നന്നായി കളിക്കുന്നുണ്ടെങ്കിൽ അയാൾക്ക് അർഹമായ പരിഗണന നൽകണം. ഒന്നുകില്ലെങ്കിലും ടീം സെലക്ട് ചെയ്യുമ്പോൾ അയാളെ പരിഗണിക്കുകയെങ്കിലും ചെയ്യണം. രണ്ടു വ്യക്തികൾക്ക് രണ്ടു നിയമങ്ങൾ വയ്ക്കുന്നത് എന്തിനാണ്?. ഈ കാരണങ്ങൾകൊണ്ടാണ് നിങ്ങളെ തിരഞ്ഞെടുക്കാത്തതെന്നു പറഞ്ഞാൽ നമുക്ക് മനസ്സിലാകും. എന്നാൽ അങ്ങനെ ഒന്നും ഉണ്ടായില്ല. നിങ്ങൾ ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നു പറഞ്ഞാൽ എനിക്ക് അതിന് അനുസരിച്ച് കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കും”- ഹർഭജൻ പറഞ്ഞു.

ഇന്ത്യൻ ടീമിന്റെ വിലമതിക്കാനാവാത്ത സ്വത്താണ് ധോണിയെന്നായിരുന്നു ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റിനായുളള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുന്ന അവസരത്തിൽ ബിസിസിഐ സെലക്ഷൻ കമ്മിറ്റി ചെയർമാൻ എംഎസ്കെ പ്രസാദ് പറഞ്ഞത്. കളിയിൽ നിർണായകമായ പല സന്ദർഭങ്ങളിലും ധോണിയുടെ ഉപദേശം ടീമിന് ഏറെ ഗുണകരമായിട്ടുണ്ട്. വിരാട് കോഹ്‌ലിയെ നല്ല രീതിയിൽ നയിക്കാൻ പറ്റിയ വ്യക്തി ധോണിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇംഗ്ലണ്ട് താരം ഫിക്കായോ മോറിയാണ് ഈ തകർപ്പൻ സെൽഫ് ഗോൾ നേടിയത്.

ദക്ഷിണ കൊറിയയിൽ വച്ചു നടക്കുന്ന 20 വയസ്സിൽ താഴെയുള്ളവരുടെ ലോകപ്പ് മത്സരത്തിനിടെയാണ് ഈ ഗോൾ പിറന്നത്. ഇംഗ്ലീഷ് താരം ഫിക്കായോ ടൊമോറി 53 മീറ്റർ ദൂരെ നിന്ന് കൊടുത്ത ബാക്ക് പാസ് ഇംഗ്ലണ്ടിന്റെ വലയിൽ പതിക്കുകയായിരുന്നു. പെനാൽറ്റി ബോക്സിന് പുറത്തായിരുന്ന ഗോൾകീപ്പർ ഡീൻ ഹെൻഡേഴ്സണ് ഈ കിക്ക് തടുക്കാനുമായില്ല. ഫലമോ ഏറ്റവും അധികം ദൂരത്ത് നിന്ന് സെൽഫ് ഗോൾ അടിക്കുന്ന താരം എന്ന് നേട്ടം ഇംഗ്ലണ്ട് പ്രതിരോധനിര താരം ഫിക്കായോ ടൊമോറിക്ക് സ്വന്തം.

മത്സരത്തിൽ ദുർബലരായ ഗയാനക്ക് എതിരെ 1-1 ന് ഇംഗ്ലണ്ട് സമനില വഴങ്ങി.

ഐ​പി​എ​ല്‍ പ​ത്താം സീ​സ​ണി​ല്‍ കിരീടം ചൂടാൻ മ​ഹാ​രാ​ഷ്ട്ര ടീ​മു​ക​ള്‍ ഇ​ന്നു ന​ട​ക്കു​ന്ന ഗ്രാ​ന്‍ഡ് ഫി​നാ​ലെ​യി​ല്‍ ഏറ്റുമുട്ടും. മൂന്ന് ഐപിഎല്‍ കിരീടം നേടുന്ന ആദ്യ നായകനാകാനാനൊരുങ്ങുകയാണ് മുംബൈ ഇന്ത്യന്‍സ് നായകൻ രോഹിത് ശര്‍മ. ടീം രൂപീകരിച്ച് രണ്ടാം സീസണില്‍ തന്നെ കപ്പുയര്‍ത്താന്‍ സ്റ്റീവ് സ്മിത്തിന്റെ പൂനെയും.ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് ‘മഹാരാഷ്ട്ര ഡർബി’ അരങ്ങേറുക. ഈ ​സീ​സ​ണി​ല്‍ ഇ​തു നാലാം തവണയാണ് ഇരുവരും മുഖാമുഖം വരുന്നത്. മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ലും പൂ​ന​യ്ക്കാ​യി​രു​ന്നു ജ​യം. അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ കി​രീ​ട​ത്തോ​ടെ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ലെ തോ​ല്‍വി​ക്കു മ​റു​പ​ടി ന​ല്‍കാ​നാണ് മും​ബൈ ഒ​രു​ങ്ങു​ന്നത്. ക​ഴി​ഞ്ഞ സീ​സ​ണി​ലെ മോ​ശം പ്ര​ക​ട​ന​ത്തി​നു​ശേ​ഷം സ്റ്റീ​വ​ന്‍ സ്മി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൂ​നെ തു​ട​ക്ക​ത്തി​ലെ വീ​ഴ്ച​ക​ള്‍ക്കു​ശേ​ഷം മി​ക​ച്ച പ്ര​ക​ട​ന​ത്തി​ലൂ​ടെയാണ് ഫൈ​ന​ലി​ലേ​ക്കു കു​തി​ച്ചത്.

രണ്ടുവട്ടം ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ നാലാമത്തെ ഫൈനലാണിത്‌. നായകന്‍ രോഹിത്‌ ശര്‍മ, കീറോൺ പൊള്ളാര്‍ഡ്‌, ഹര്‍ഭജന്‍ സിങ്‌, അമ്പാട്ടി റായിഡു എന്നിവര്‍ 2013 ലും 2015 ലും മുംബൈ ഇന്ത്യന്‍സ്‌ കിരീടം നേടുമ്പോള്‍ ടീമിലുണ്ടായിരുന്നു. പ്രതിഭാശാലികളായ താരങ്ങളാണു മുംബൈയുടെ ശക്‌തി. ഇംഗ്ലണ്ടിന്റെ ജോസ്‌ ബട്ട്‌ലര്‍ നാട്ടിലേക്കു മടങ്ങിയെങ്കിലും ലെന്‍ഡല്‍ സിമ്മണ്‍സ്‌ എന്ന വെസ്‌റ്റിന്‍ഡീസ്‌ ബാറ്റിങ്‌ വെടിക്കെട്ട്‌ ആ വിടവ്‌ നികത്തി. മിച്ചല്‍ ജോണ്‍സണും മിച്ചല്‍ മക്‌ഗ്ലെഹാസും ബൗളിങ്ങില്‍ ഏത്‌ വമ്പനെയും വീഴ്‌ത്താന്‍ കെല്‍പ്പുള്ളവരാണ്‌. രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ തകര്‍ത്ത ലെഗ്‌ സ്‌പിന്നര്‍ കരണ്‍ ശര്‍മ ഉപ്പലിലെ സ്‌പിന്നിനെ തുണയ്‌ക്കുന്ന പിച്ചില്‍ തിളങ്ങുമെന്നാണ് പ്രതീക്ഷ. വെറ്ററന്‍ ഓഫ്‌ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിന്റെ സാന്നിധ്യവും അവര്‍ക്കു തുണയാണ്‌. ഡെത്ത്‌ ഓവറുകളില്‍ എറിയാന്‍ പറ്റിയ രണ്ട്‌ താരങ്ങളാണ്‌ ലസിത്‌ മലിംഗയും ജസ്‌പ്രീത്‌ ബുംറയും. ക്രുനാണ്‍, ഹാര്‍ദിക്‌ പാണ്ഡ്യ സഹോദരന്‍മാര്‍ ഏത്‌ ടീമിനും മുതൽക്കൂട്ടാണ്. ഒറ്റയ്‌ക്ക് മത്സരം വരുതിയിലാക്കാന്‍ കെല്‍പ്പുള്ള താരമാണെന്ന് നായകന്‍ രോഹിത്‌ ശര്‍മ പല തവണ തെളിയിച്ചിട്ടുമുണ്ട്.

പൂനെക്ക് സ്റ്റീവ് സ്മത്തിന്റെ ക്യാപ്റ്റന്‍സിയും മഹേന്ദ്രസിങ് ധോണിയുടെ പരിചയ സമ്പത്തും ഗുണം ചെയ്യും. ധോണിക്ക്‌ ഐപിഎല്ലിൽ ഇത്‌ ഏഴാം ഫൈനലാണ്‌. അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് രണ്ടുവര്‍ഷത്തെ വിലക്ക്‌ കഴിഞ്ഞു തിരിച്ചെത്തുന്നതോടെ ധോണി പഴയ മഞ്ഞക്കുപ്പായത്തിലേക്കു മടങ്ങും. ഇതുകൊണ്ട് തന്നെഅത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഐപിഎല്ലിൽ പൂനെ ജെഴ്സിയിൽ ധോനിയുടെ അവസാന മത്സരമാകും ഇന്നത്തേത്. അജിങ്ക്യ രഹാനെ, രാഹുല്‍ ത്രിപാഠി, ജയദേവ് ഉനദ്ഗഡ് എന്നിവരുടെ ഫോം മുംബൈക്ക് തലവേദനയാകും. ദക്ഷിണാഫ്രിക്കയുടെ ലെഗ്‌ സ്‌പിന്നര്‍ ഇമ്രാന്‍ താഹിര്‍ നാട്ടിലേക്കു മടങ്ങിയത്‌ അവര്‍ക്കു ക്ഷീണമായി. 22 വിക്കറ്റെടുത്ത ഇടംകൈയന്‍ പേസര്‍ ജയദേവ്‌ ഉനാത്‌കട്ട്‌ ഈ വിടവ്‌ നികത്തുമെന്നാണു പൂനെയുടെ പ്രതീക്ഷ.

രോഹിത് ശര്‍മ്മക്കും സംഘത്തിനുമെതിരെ വിജയകുതിപ്പ് തുടരാന്‍ പൂനെയും തിരിച്ചടിക്കാന്‍ മുംബൈയും കച്ചമുറുക്കുമ്പോള്‍ ആവേശകരമായ പോരാട്ടം തന്നെയാണ് ഫൈനലിൽ ആരാധകർ പ്രതീക്ഷിക്കുന്നത്.

റേസിങ്ങ് ട്രാക്കുകളിൽ അപകടങ്ങൾ ഉണ്ടാകുന്നത് പതിവാണ്. ഈ അപകടങ്ങളിൽ ജീവൻ പൊലിഞ്ഞവരും കൈയ്യുകളും, കാലുകളും നഷ്ടപ്പെട്ടവർ നിരവധിയാണ്. എന്നാൽ വളരെ അപൂർവ്വമായൊരു അപകടമാണ് ഇന്ന് പ്രമുഖ ബൈക്ക് റേസിങ്ങ് ടൂർണ്ണമെന്റായ മോട്ടോ ജിപിയിൽ നടന്നത്. മോട്ടോജിപിയിടെ മോട്ടി 3 കാറ്റഗറിയിലുള്ള റേസിനിടെയാണ് ഏവരെയും അമ്പരിപ്പിക്കുന്ന​ ഈ അപകടം ഉണ്ടായത്. റേസിന്റെ ആദ്യ ലാപ്പിൽ ഉണ്ടായ അപകടത്തിൽ 10 ബൈക്കുകളാണ് നിയന്ത്രണം നഷ്ടപ്പെട്ട് നിലത്ത് വീണത്. 20 പേർ മാത്രം പങ്കെടുക്കുന്ന റേസാണ് ഇത്. യമഹയുടെ ഡ്രൈവർ ട്രക്കിൽ വീണതോടെയാണ് പിന്നാലെ വന്ന ബൈക്കുകളും വീണത്. പിറകെ വന്നവർ കൂട്ടിയിടിച്ച് വീണു. സുരക്ഷ സംവിധാനങ്ങൾ ഉണ്ടായിരുന്നിട്ടും പല ഡ്രൈവർമാർക്കും പരിക്കേറ്റിട്ടുണ്ട്.

ഇ​ഞ്ചോ​ടി​ഞ്ച്​ പോ​രാ​ട്ടം ന​ട​ന്ന സ്​​പാ​നി​ഷ്​ ലീ​ഗി​ലെ ചാന്പ്യന്മാരെ ഇന്നറിയാം. നാ​ലു ​വ​ർ​ഷ​മാ​യി സാ​ൻ​റി​​യാ​ഗോ ബെ​ർ​ണ​ബ്യൂ​വി​ൽ​ എത്താത്ത ലാ ലി​ഗ കി​രീ​ടം സി​ദാന്റെയും കുട്ടികളുടേയും കൈ​ക​ളി​ലെത്തുമോ അ​തോ, മെസിയുടെ ക​റ്റാ​ല​ൻ പ​ട ഇ​ക്കു​റി​യും സ്​​പാ​നി​ഷ്​ രാ​ജാ​ക്ക​ന്മാ​രാ​വുമോ എന്ന വലിയ ചോദ്യത്തിന് ഇന്ന് ഉത്തരമാകും.

37 ക​ളി പൂ​ർ​ത്തി​യാ​യ​പ്പോ​ൾ റ​യ​ലി​ന്​ 90 പോ​യ​ന്റും ബാ​ഴ്​​സലോണ​ക്ക്​ 87 പോ​യ​ന്റുമാണ് കരസ്ഥമാക്കാനായത്. മൂ​ന്ന്​ പോ​യ​ന്റ്​ മു​ന്നി​ലു​ള്ള റ​യ​ലി​ന്​ തോ​ൽ​ക്കാ​തി​രു​ന്നാ​ൽ മാ​ത്രം മ​തി കി​രീ​ട​മ​ണി​യാ​ൻ. എ​ന്നാ​ൽ, ബാ​ഴ്​​സ​ലോ​ണ​ക്ക്​ ​എയ്ബാറിനെതിരെ ജയിച്ചാല്‍ മാത്രം പോരാ, റയല്‍ മലാഗയോട് തോല്‍ക്കുകയും വേണം. അങ്ങനെ സംഭവിച്ചാൽബാഴ്സലോണക്ക് പോയന്റ് പട്ടികയിൽ റയലിനൊപ്പമെത്താം. ഗോ​ൾ വ്യ​ത്യാ​സ​ത്തി​ൽ ബാ​ഴ്​​സ​ലോ​ണക്ക് കിരീടവും ചൂടാം. എ​ന്നാ​ൽ, നി​ല​വി​ൽ ഉ​ജ്ജ്വ​ല ഫോ​മി​ലു​ള്ള റയൽ തോൽക്കുന്നത് ബാഴ്സ ആരാധകരുടെ മോ​ഹം മാ​ത്രമാണെന്നാണ് റയൽ ആരാധകർ പറയുന്നത്. മലാഗക്കെതിരെ സമനിലയോ ജയമോ നേടിയാല്‍ റയല്‍ മാഡ്രിഡ് വീണ്ടും കപ്പുയര്‍ത്തും.

സമനിലയല്ല മറിച്ച് മികച്ച മാര്‍ജിനിലുള്ള ജയം തന്നെയാണ് റയൽ മാഡ്രിഡ് സ്വപ്നം കാണുന്നത്. പരിക്കേറ്റ ഗാരത്‌ ബെയ്‌ലിനും ഡാനി കര്‍വാജലിനും കലാശപ്പോര് സൈഡ് ബെഞ്ചിലിരുന്ന് കാണേണ്ടി വരും. സെല്‍റ്റാവിഗോക്കെതിരായ മത്സരം നഷ്ടമായ ഹാമിഷ് റോഡ്രിഗസ് തിരിച്ചെത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. റൊണാള്‍ഡോയും ബെന്‍സേമയും ഇസ്‌കോയും ടോണി ക്രൂസും കാസ്മിറോയും മോഡ്രിച്ചുമെല്ലാം ഇന്ന് മലാഗയുടെ തട്ടകമായ റോസലേദ സ്റ്റേഡിയത്തിൽ ഇറങ്ങും. മാഴ്‌സലോ, നായകന്‍ റാമോസ്, വരാനെ, നാച്ചോ എന്നിവര്‍ പ്രതിരോധ കോട്ട കാക്കുമ്പോള്‍ ഗോള്‍ വലക്ക് മുന്നില്‍ കെയ്‌ലര്‍ നവാസും.

മെസി, നെയ്മര്‍, സുവാരസ് ത്രയങ്ങള്‍ ഉണര്‍ന്നുകളിച്ചാല്‍ എയ്ബാറിനെതിരെ മികച്ച ജയം നേടാം എന്നു തന്നെയാണ് കറ്റാലൻ പ്രതീക്ഷ. ചാംപ്യന്‍സ് ലീഗില്‍ സെമി കാണാതെ പുറത്തായ ടീമിന് ഇനി സ്പാനിഷ് ലീഗ് മാത്രമാണ് പ്രതീക്ഷ. ഈ സീസണോടെ ടീം വിടുന്ന പരിശീലകന്‍ ലൂയി എന്റിക്വക്ക് മികച്ച യാത്രയയപ്പ് നല്‍കാനായി സ്വന്തം ടീം വിജയിക്കുന്നതിലുപരി റയൽ തോൽക്കാനാണിപ്പോൾ ബാഴ്സാ ആരാധകർ പ്രാർത്ഥിക്കുന്നത്.

ഐപിഎല്‍ പത്താം സീസണില്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സും മുംബൈ ഇന്ത്യന്‍സും മുഖാമുഖമെത്തുമ്പോള്‍ പ്രത്യേകതകള്‍ ഏറെ. പൂനെയ്ക്ക് ഇത് കന്നി ഫൈനലാണ്. രണ്ട് തവണ ജേതാക്കളായ മുംബൈ ഒരുവട്ടം കൂടി കിരീടം ലക്ഷ്യമിടുന്നു. ആദ്യ ക്വാളിഫയറില്‍ പൂനെയില്‍നിന്ന് നേരിട്ട തോല്‍വിക്ക് മധുരമായ പകരം വീട്ടല്‍ കൂടിയാണ് മുംബൈയുടെയും ലക്ഷ്യം. സ്റ്റീവ് സ്മിത്ത് എന്ന നായകന്‍ മുന്നില്‍നിന്ന് നയിച്ചപ്പോള്‍ പൂനെ യഥാര്‍ത്ഥത്തില്‍ ഉയര്‍ത്തെഴുന്നേറ്റു. ഫൈനലില്‍ സ്മിത്തിനേക്കാളേറെ ശ്രദ്ധപിടിച്ചുപറ്റുക മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയാണ്. ധോണിയും രോഹിത് ശര്‍മ്മയും തമ്മിലുള്ള ഫൈനലായാണ് ഇത് ശ്രദ്ധേയമാകുന്നത്. അതിന് കാരണങ്ങളുണ്ട്. ഐപിഎല്ലിന്റെ 10 സീസണിലും കളിച്ച താരങ്ങളാണ് ധോണിയും രോഹിത് ശര്‍മയും. അതല്ല പ്രത്യേകത. ടി-20 കൂടുതല്‍ ഫൈനല്‍ ജയിച്ച താരങ്ങള്‍ എന്ന മത്സരത്തിന്റെ ഭാഗം കൂടിയാണ് ഇരുവരും.
ആറ് ടി20 ഫൈനലുകളില്‍ ജയിച്ച ടീമിന്റെ ഭാഗമായിരുന്നു ധോണി. ഇത്തവണ കൂടി ജയിച്ചാല്‍ ഏഴ് ടി20 ഫൈനല്‍ ജയിച്ചതിന്റെ നേട്ടം സ്വന്തമാക്കം. സുരേഷ് റെയ്‌നയും രവിചന്ദ്രന്‍ അശ്വിനുമാണ് ആറ് ഫൈനലുകള്‍ ജയിച്ച ടീമിന്റെ ഭാഗമായവര്‍. അവര്‍ ഇരുവരും ഈ ഫൈനല്‍ കളിക്കാനില്ല. അതുകൊണ്ടുതന്നെ ഈ ഫൈനല്‍ ജയിച്ചാല്‍ ഏഴ് തവണ ടി20 ചാംപ്യന്‍ ടീമിന്റെ ഭാഗമാകുന്ന താരമാകും ധോണി. രണ്ട് തവണ വീതം ഐപിഎല്ലിലും ചാംപ്യന്‍സ് ട്രോഫി ടി20യിലും ചാംപ്യന്‍ ടീമിനൊപ്പമായിരുന്നു ധോണി. ഇതുകൂടാതെ ലോക കപ്പും ഏഷ്യാ കപ്പും സ്വന്തമാക്കി. രോഹിത് ശര്‍മ അഞ്ചുതവണ ചാംപ്യന്‍ ടീമിന്റെ ഭാഗമായി. ഈ ഫൈനല്‍ ജയിച്ചാല്‍ ധോണിയുടെ നേട്ടത്തിനൊപ്പമെത്തും. ഐപിഎല്‍ മൂന്ന് തവണയും ചാംപ്യന്‍സ് ലീഗ് ടി20യില്‍ ഒരു തവണയുമാണ് രോഹിത് ശര്‍മ്മ ചാംപ്യന്‍ ടീമിന്റെ ഭാഗമായത്. ഇന്ത്യ 2007 ടി20 ലോക കപ്പ് നേടിയപ്പോഴും രോഹിത് ശര്‍മ്മ ടീമിലുണ്ടായിരുന്നു. ഈ ഫൈനല്‍ ഒന്നുകില്‍ ധോണിയെ മുന്നിലെത്തിക്കും. അല്ലെങ്കില്‍ ധോണിക്കും റെയ്‌നയ്ക്കും അശ്വിനുമൊപ്പം രോഹിത് ശര്‍മ്മയെയും ഉയര്‍ത്തും.

സംഗതി സത്യമാണ്. അണ്ടര്‍-17 ഫുട്ബോള്‍ സൗഹൃദ മത്സരത്തില്‍ ഇന്ത്യയുടെ യുവനിര ഇറ്റലിയെ കീഴടക്കി. ഇറ്റലിയിലെ അരിസോയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു ഇന്ത്യയുടെ ആധികാരിക ജയം. ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമാണ് ചരിത്ര വിജയം സ്വന്തമാക്കിയത്. നാലു തവണ അണ്ടര്‍-17 ലോകചാമ്പ്യന്‍മാരായിട്ടുള്ളവരാണ് ഇറ്റാലിയന്‍ ടീം.
31-ാം മിനിട്ടില്‍ അഭിജിത് സര്‍ക്കാരാണ് ഇന്ത്യയുടെ ആദ്യഗോള്‍ നേടിയത്. എണ്‍പതാം മിനിട്ടില്‍ രാഹുല്‍ പ്രവീണ്‍ ജയമുറപ്പിച്ച രണ്ടാം ഗോളും നേടി. പന്തടക്കത്തിലും പാസിംഗിലും ഇന്ത്യന്‍ ആധിപത്യമായിരുന്നു മത്സരത്തില്‍. എട്ടാം മിനിട്ടില്‍ കോമള്‍ തട്ടാലിന്റെ ഗോള്‍ശ്രമം നേരിയ വ്യത്യാസത്തില്‍പുറത്തുപോയി. 13-ാം മിനിട്ടിലും ഇന്ത്യക്ക് മികച്ചൊരു അവസരം ലഭിച്ചു. അങ്കിതിന്റെ ഷോട്ട് ഇറ്റാലിയന്‍ ഗോള്‍ കീപ്പര്‍ കഷ്ടപ്പെട്ട് കൈയിലൊതുക്കി.
31-ാം മിനിട്ടിലാണ് ഇന്ത്യ കാത്തിരുന്ന ഗോള്‍ പിറന്നത്. അഭിജിത് സര്‍ക്കാരിന്റെ ക്രോസ് ഇറ്റാലിയന്‍ ഡിഫന്‍ഡറുടെ കാലിലുരസി വലയിലെത്തി. ആദ്യപകുതിയില്‍ ഒരു ഗോള്‍ ലീഡുമായി കളംവിട്ട ഇന്ത്യ രണ്ടാം പകുതിയിലും അക്രമണം തുടര്‍ന്നു. 59-ാം മിനിട്ടില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച അവസരം അങ്കിത് നഷ്ടമാക്കി. എന്നാല്‍ എണ്‍പതാം മിനിട്ടില്‍ ഇന്ത്യ കാത്തിരുന്ന ഗോളെത്തി. രാഹുലിന്റെ വകയായിരുന്നു ഗോള്‍.

മുന്നൊരുക്കങ്ങളിൽ കാണിച്ച അലംഭാവം കാരണം അനിശ്ചിതത്വത്തിലായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന് ഇന്ന് ഫിഫ സംഘം മാർക്കിടും. ഫിഫ അമ്ടർ 17 ലോകകപ്പ് ടൂർണമെന്റ് ഡയറക്ടർ ഹാവിയർ സെപ്പിയുടെ നേതൃത്വത്തിലാണ് ജവഹർലാൽ സ്റ്റേഡിയവും മററ് പരിശീലന വേദികളും ഇന്ന് പരിശോധിക്കുക.

കഴിഞ്ഞ പരിശോധന സമയത്ത് വളരെ പിന്നിലായിരുന്ന സ്റ്റേഡിയത്തിന്റെ പണി വളരെയധികം മുന്നോട്ട് നീങ്ങിയിട്ടുണ്ടെന്ന് ടൂർണമെന്റിന്റെ നോഡൽ ഓഫീസറായ മുഹമ്മദ് ഹനീഷ് വ്യക്തമാക്കി. ഫിഫ നിർദ്ദേശിച്ച മുന്നൊരുക്കങ്ങൾ 98 ശതമാനവും പൂർത്തിയാക്കാൻ സാധിച്ചെന്നാണ് അദ്ദേഹത്തിന്റെ വാദം.

എന്നാൽ ഇക്കാര്യത്തിൽ ഫിഫയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ആദ്യം കാണിച്ച അലംഭാവത്തെ തുടർന്ന് കേന്ദ്ര കായിക മന്ത്രാലയവും ഫിഫ സംഘവും കേരളത്തിലെ ഫിഫ ടൂർണമെന്റ് സമിതിയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കടുത്ത ഭാഷയിലുള്ള ഈ മുന്നറിയിപ്പിനെ തുടർന്നാണ് കേരളം വേഗത്തിൽ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയത്.

നിർമ്മാണം മെയ് 15 നകം പൂർത്തിയാക്കണമെന്ന് ഫിഫ സംഘം കേരളത്തിന് അന്ത്യശാസനം നൽകിയിരുന്നു. ഇപ്പോൾ സ്റ്റേഡിയത്തിലെ മൈതാനത്തിന്റെ ജോലികളും കസേരകൾ ഘടിപ്പിക്കുന്ന ജോലികളും പൂർത്തിയായിട്ടുണ്ട്. അഗ്നി ശമന സംവിധാനങ്ങൾ ഘടിപ്പിക്കുന്നതും വൈദ്യുതി ജോലികളും പൂർത്തീകരിച്ചതായാണ് വിവരം.

താരങ്ങളുടെ മുറിക്കകത്തുള്ള ചെറിയ ജോലികൾ പ6ൂർത്തിയാക്കാനുണ്ട്. ഈ സാഹചര്യത്തിൽ നിലവിലെ സ്ഥിതിയിൽ ഫിഫ സംഘം സംതൃപ്തി രേഖപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം കൊൽക്കത്തയിൽ സാൾട്ട് ലേക് സ്റ്റേഡിയത്തിലേക്ക് ആദ്യ ഘട്ടത്തിൽ നീക്കിവച്ച എല്ലാ ടിക്കറ്റുകളും ചൊവ്വാഴ്ച രാത്രി വിൽപ്പന ആരംഭിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ വിറ്റുതീർന്നു. മറ്റ് അഞ്ച് വേദികളിൽ മന്ദഗതിയിലാണ് ടിക്കറ്റ് വിൽപ്പന പുരോഗമിക്കുന്നത്.

ടൂർണമെന്റിനുള്ള സന്നാഹ മത്സരത്തിനിറങ്ങിയ ഇന്ത്യ ഫ്രാൻസ് ക്ലബ് സെന്റ് ലിയുവിനോട് സമനി വഴങ്ങി. നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അവസരങ്ങൾ ഗോളാക്കി മാറ്റാൻ ഇന്ത്യക്ക് സാധിച്ചില്ല. മത്സരത്തിന്റെ 58ാം മിനിറ്റിൽ റെമി യിലൂടെ മുന്നിലെത്തിയ ഫ്രഞ്ച് ടീമിനെ 72ാം മിനിറ്റിൽ നേടിയ കോമളാണ് പിടിച്ചുകെട്ടിയത്.

കളിക്കാരുടെ വേതനത്തെ ചൊല്ലി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ വന്‍ പൊട്ടിത്തെറി. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡുമായി കളിക്കാരുടെ കരാറിനെ ചൊല്ലിയാണ് കളിക്കാരും ബോര്‍ഡ് അധികൃതരും പരസ്യമായി ഏറ്റുമുട്ടുന്നത്. ജൂണ്‍ 30നകം കരാര്‍ ഒപ്പിടണമെന്ന അന്ത്യശാസനം കളിക്കാരുടെ സംഘടന തള്ളി.
രാറില്‍ ഒപ്പിട്ടില്ലെങ്കില്‍ കളിക്കാര്‍ തൊഴില്‍ ഇല്ലാത്തവരാകുമെന്ന ക്രിക്കറ്റ് ഓസ്‌ട്രേലിയ അധ്യക്ഷന ജെയിംസ് സതര്‍ലന്‍ഡിന്റെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് ഓസ്‌ട്രേലിയന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ രംഗത്തെത്തി. ട്വന്റ്റി 20 ലീഗുകളില്‍ കളിച്ചാണെങ്കിലും ജീവിക്കുമെന്ന് വാര്‍ണര്‍ തിരിച്ചടിച്ചു. എ ഏജിനോടാണ് വാര്‍ണര്‍ ഇക്കാര്യം തുറന്നടിച്ചത്.

ഐ പിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന ഓസ്‌ട്രേലിയന്‍ ബോര്‍ഡിന്റെ നിലപാട് പരിഹാസ്യമാണെന്നും വാര്‍ണര്‍ തുറന്നടിച്ചു. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ആഷസ് പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കാനും മടിക്കില്ലെന്ന് പ്രമുഖ താരങ്ങള്‍ മുന്നറിയിപ്പ് നല്‍കി. മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ ജോണ്‍സണ്‍, പാറ്റ് കമ്മിന്‍സ്, ഷെയിന്‍ വാട്‌സണ്‍ എന്നിവരും ബോര്‍ഡിനെ വിമര്‍ശിച്ച് രംഗത്തുണ്ട്.
പ്രധാന താരങ്ങള്‍ ഐപിഎല്‍ ഉള്‍പ്പെടെയുളള ടൂര്‍ണമെന്റുകള്‍ കളിക്കുന്നത് തടയുന്നതാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ കരാര്‍. ഇതിനായി സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറുമടക്കമുളള താരങ്ങളുമായി മൂന്ന് വര്‍ഷത്തെ കരാറില്‍ ഒപ്പിടണമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിലപാട്. ഐപിഎല്‍ കളിക്കരുതെന്നായിരിക്കും ഈ കരാറിലെ പ്രധാന വ്യവസ്ഥ.
ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്, ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍, പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോസ് ഹസില്‍ വുഡ്, പാത്ത് കുമ്മിന്‍സ് എന്നവരെയാണ് ഈ കോണ്‍ട്രാക്റ്റില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പുതിയ ജനറല്‍ മാനേജര്‍ പാത്ത് ഹൊവാര്‍ഡ് ആണ് പുതിയ കരാറിന് പിന്നില്‍. ഇപരിക്ക് കുറക്കാനും വിവാദങ്ങള്‍ ഇല്ലാതാക്കാനുമാണ് പുതിയ കരാര്‍ ഉണ്ടാക്കുന്നതെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വിശദീകരണം.

Copyright © . All rights reserved