Sports

സഖറിയ പുത്തന്‍കളം

കെറ്ററിംഗ്: യു.കെ. ക്നാനായ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്കായി നടത്തപ്പെടുന്ന കായികമേള ഈ മാസം 29-ന് നടക്കും. ബര്‍മിങ്ങ്ഹാമിലെ വെന്‍ഡ്ലി ലിഷ്യര്‍ സെന്ററില്‍ നടത്തപ്പെടുന്ന കായികമേള വിവിധ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകളായിട്ടാണ് നടത്തപ്പെടുന്നത്. കായികമേളയുടെ വിശദ വിവരങ്ങള്‍ക്ക് വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട് എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

29-ന് രാവിലെ കൃത്യം 10.30-ന് കായികമേളയ്ക്ക് തുടക്കമാകും. ഇത്തവണ യൂണിറ്റ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്, വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് എന്നിവയ്ക്ക് പ്രത്യേക സമ്മാനങ്ങള്‍ ഉണ്ടായിരിക്കും. കായികമേളയിലും വടംവലിയിലും പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ യൂണിറ്റ് സെക്രട്ടറി മുഖാന്തിരം 22-നുമുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

ജൂലൈ എട്ടിന് നടത്തപ്പെടുന്ന യു.കെ.കെ.സി.എ കണ്‍വന്‍ഷന് പ്രസിഡന്റ് ബിജു മടക്കക്കുഴി ചെയര്‍മാനായി സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, ഉപദേശക സമിതി അംഗമായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഹാട്രിക്കില്‍ ബയണ്‍ മ്യൂണിനെ തകര്‍ത്ത് റയല്‍ മഡ്രിഡ് ചാംപ്യന്‍സ് ലീഗ് സെമി ഫൈനലില്‍; രണ്ടാം പാദ മല്‍സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് റയലിന്റെ ജയം. ചാംപ്യന്‍സ് ലീഗില്‍ അവശേഷിച്ചിരുന്ന ഏക ഇംഗ്ലീഷ് ക്ലബായ ലെസ്റ്റര്‍ സിറ്റി അത്‌ലറ്റിക്കോ മഡ്രിഡിനോട് തോറ്റ് പുറത്തായി.

ലോക ഫുട്ബോളിലെ സൂപ്പര്‍ സ്ട്രെക്കറെ തടയാന്‍ ജര്‍മന്‍ മതിലിനായില്ല. കരുത്തന്‍മാര്‍ക്കിടയിലൂടെ തന്റെ നൂറാമത്തെ ഗോള്‍ അടിച്ചുകയറ്റി റോണോ. ആദ്യപാദ മല്‍സത്തില്‍ 2-1ന് മുന്നിട്ടു നിന്ന റയല്‍ രണ്ടാം പാദത്തില്‍ ഉറച്ച ആത്മവിശ്വാസത്തോടെയാണ് െബര്‍ണാബ്യൂവില്‍ ബൂട്ട് കെട്ടിയത്. മല്‍സരത്തിന്റെ ആദ്യപകുതി ഇരു ടീമുകളും ഗോളടിച്ചില്ല. രണ്ടാം പകുതിയില്‍ ബയണിന് അനുകൂലമായ പെനാല്‍റ്റി ലെവന്‍ഡോവ്സ്ക്കി ഗോളാക്കി മാറ്റി.

76 മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോയുടെ നിര്‍ണായകമായ ഗോള്‍ തുടര്‍ന്നങ്ങോട്ട് നാടകീയ നിമിഷങ്ങളായിരുന്നു. സെര്‍ജിയോ റാമോസ് റയലിന് പണികൊടുത്തു. സെല്‍ഫ്ഗോളച്ച് മല്‍സരം പെനാല്‍റ്റിയിലേകക്ക് തള്ളിവിട്ടു. അതിനിടെ ബയണിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി അര്‍തുറോ വിദാല്‍ ചുവപ്പുകാര്‍‍ഡില്‍ പുറത്തായി. എക്ട്ര ടൈമിലും ക്രിസ്റ്റ്യാനോയുടെ വരുതിയിലായിരുന്നു മല്‍സരം.

അവസാന 15 മിനിറ്റ് ശേഷിക്കേ ക്രിസ്റ്റ്യാനോയുടെ ഹാട്രിക് പിറന്നു. ഇതിനിടെ ക്രിസ്റ്റ്യാനോ ഓഫ്സൈഡാണെന്ന വാദവും ഉയര്‍ന്നു. മാര്‍കോ അസെന്‍സിയോടെ വക ഒടുവിലത്തെ ആണി. 6-3 എന്ന മൊത്തം സ്കോറില്‍ റയല്‍ സെമിയില്‍.

ലെസ്റ്റര്‍ സിറ്റിയുടെ തോല്‍വിയോടെ ഇത്തവണത്തെ ചാംപ്യന്‍സ് ലീഗില്‍ സെമിയില്‍ ഒരു ഇംഗ്ലീഷ് ക്ലബ് പോലും ഇല്ലാത്ത അവസ്ഥയായി. ആദ്യപാദത്തില്‍ മുന്‍ തൂക്കം നേടിയ അത്‌ലറ്റിക്കോ ഡി മാഡ്രിഡിഡ് രണ്ടാം പാതത്തിലും ഗോളടിച്ച് സുരക്ഷിതമായി സെമിയിലെത്തി. 26 ാം മിനിറ്റിലായിരുന്നു മാഡ്രിഡിന്റെ ഗോള്‍. 61 മിനിറ്റില്‍ ലെസ്റ്ററിന് ആശ്വസിക്കാന്‍ ജെയ്മി വാര്‍ഡി ഗോളടിച്ചു.

ക്രിക്കറ്റ് ലോകം ഇപ്പോൾ ചർച്ച ചെയ്യുന്നത് ഇന്ത്യയുടെ പുതിയ താരത്തെ കുറിച്ചാണ്. മറ്റാരുമല്ല കേരളത്തിന്റെ സ്വന്തം സഞ്ജു സാംസൺ തന്നെയാണ് ആ താരം. ആരുടെയും മനം കവരുന്ന ബാറ്റിംഗ് മികവ് മാത്രമല്ല, ബൗണ്ടറിക്കപ്പുറം കടന്ന പന്തിനെ പറന്ന് പിടിക്കുന്ന ഒരു സൂപ്പർ ഫീൽഡറുമാണ് സഞ്ജു.

ഇത്തവണ വിക്കറ്റ് കീപ്പർ സ്ഥാനത്തല്ല ഡൽഹി ഡയർഡവിൾസ് ടീമിൽ സഞ്ജുവിനെ നിർത്തിയത്. അത് രാഹുൽ ദ്രാവിഡിന്റെ കൃത്യമായ കണക്കുകൂട്ടൽ തന്നെയാണ്. ബൗണ്ടറി ലൈനിനരികിൽ റണ്ണൊഴുക്ക് പരമാവധി തടയുന്നതിൽ സഞ്ജുവിന്റെ ഫീൽഡിംഗ് ടീമിനം തുണച്ചു. എന്നാൽ ഈ കാഴ്ച, അത് സാക്ഷാൽ ദ്രാവിഡ് പോലും പ്രതീക്ഷിച്ച് കാണില്ല.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായി ഇന്നലെ നടന്ന മത്സരത്തിലാണ് സഞ്ജു അവിസ്മരണീയമായ ഫീൽഡിംഗ് മികവ് പുറത്തെടുത്തത്. കളി നിർണ്ണായക ഘട്ടത്തിൽ നിൽക്കെ ക്രിസ് മോറിസ് എറിഞ്ഞ പത്തൊൻപതാമത്തെ ഓവറിലാണ് മൈതാനം വിറങ്ങലിച്ച ആ ഫീൽഡിംഗ്. ജയിക്കാൻ 11 പന്തിൽ 15 റൺസ് വേണ്ടിയിരുന്ന കൊൽക്കത്തയ്ക്ക് വേണ്ടി ബാറ്റ് വീശിയത് മനീഷ് പാണ്ഡെ. ഉയർത്തിയടിച്ച പന്ത് ബൗണ്ടറി ലൈനിനപ്പുറം ചെന്ന് വീഴുമെന്ന് ഉറപ്പായിരുന്നു.

കളിയുടെ നിർണ്ണായക നിമിഷത്തിൽ ഏത് വിധേനയും റണ്ണൊഴുക്ക് തടയുകയെന്ന തന്റെ ജോലി സഞ്ജു ഭംഗിയായി നിർവ്വഹിച്ചു. ലോങ്ങ് ഓണിലെ ഫീൽഡിംഗ് പൊസിഷനിൽ നിന്ന് പന്ത് ലക്ഷ്യമാക്കി ഒടി വന്ന സഞ്ജു ഒറ്റ ചാട്ടം, സിക്സറെന്ന് തോന്നിപ്പിച്ച പന്ത് കൈകലാക്കി അതേ വേഗതയിൽ പുറത്തേക്ക് എറിഞ്ഞു. ആറ് റൺസിന് പകരം കൊൽക്കത്തയുടെ സ്കോർബോർഡിൽ കുറിച്ചത് രണ്ട് റൺസ് മാത്രം.

ഗാലറിയിൽ മുഴുവൻ കാണികളും അത് കണ്ട് അതിശയിച്ചു. എന്തിനധികം, ഡൽഹി ഡയർഡെവിൾസ് താരങ്ങൾ പോലും അത്രയും മികച്ച ഫീൽഡിംഗ് പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരും ഒരേ പോലെ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചപ്പോൾ സഞ്ജു അതിഭാവുകത്വമേതുമില്ലാതെ തന്റെ ഫീൽഡിംഗ് പൊസിഷനിലേക്ക് തന്നെ നടന്നുപോയി. എന്നാൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോൾ. മലയാളികളായ ക്രിക്കറ്റ് പ്രേമികളെല്ലാം ഈ വീഡിയോയ്ക്ക് പുറകിലാണ്. മത്സരം ഡൽഹി തോറ്റെങ്കിലും സഞ്ജുവിന്റെ അവിസ്മരണീയമായ ഫീൽഡിംഗിനെ കൊൽക്കത്ത താരങ്ങളും അഭിനന്ദിച്ചു.

ഐപിഎല്ലില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എബി ഡിവില്ലേഴ്‌സിനെ പുറത്താക്കിയ എംഎസ് ധോണിയുടെ പ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വിക്കറ്റിന് പിന്നില്‍ എംസ് ധോണി പുലര്‍ത്തുന്ന ആധിപത്യം എത്രത്തോളം ശക്തമാണെന്ന് സൂചിപ്പിക്കുന്നതായിരുന്നു ആ സ്റ്റംമ്പിംഗ്.
ഇമ്രാന്‍ താഹറിന്റെ പന്തില്‍ കയറിയടിക്കാന്‍ ശ്രമിച്ച എബി ഡിവില്ലേഴ്‌സിനെ ഞൊടിയിടയിലായിരുന്നു ധോണി സ്റ്റംമ്പ് ചെയ്തത്. ധോണി സ്‌ററംമ്പ് ചെയ്ത് സെക്കന്റുകളുടെ അംശത്തിനുളളില്‍ തന്നെ എബിഡി ക്രീസില്‍ കാല്‍കുത്തിയിരുന്നു.

ധോണിയുടെ സ്റ്റംമ്പിംഗിനെ കുറിച്ച് പൂണെ ടീമിലെ സഹതാരം ബെന്‍ സ്റ്റോക്ക് നടത്തിയ നിരീക്ഷണം രസകരമായി. താന്‍ കരുതിയത് ഡിവില്ലേഴ്‌സ് ബോള്‍ഡ് ആയെന്നാണെന്നാണ് സ്റ്റോക്ക് പ്രതികരിച്ചത്.
മത്സരത്തില്‍ റൈസിംഗ് പൂണെ സൂപ്പര് ജെയ്ന്റ്‌സ് 27 റണ്‍സിന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ തോല്‍പിച്ചിരന്നു. 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബെന്‍ സ്റ്റോക്കിന്റെ പ്രകടനമാണ് പൂണെ വിജയത്തില്‍ നിര്‍ണായകമായത്.

 

 

 മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്ര സെവാഗ്. ധോണി ഉടന്‍ ഫോമിലേക്ക് മടങ്ങിയെത്തുമെന്നും ഏതാനും കളിയെ മാത്രം പരിഗണിച്ച് ധോണിയെ വിലയിരുത്തുന്നത് ശരിയല്ലെന്നും സെവാഗ് പറഞ്ഞു.
ധോണി ബാറ്റ് ചെയ്യാന്‍ വരുന്ന പൊസിഷന്‍ വളരെ പ്രയാസം പിടിച്ചതാണ്, അഞ്ചാം സ്ഥാനത്തോ ആറാം സ്ഥാനത്തോ ഏറ്റവും മികച്ചത് ധോണി തന്നെയാണ്, ധോണി ഉടന്‍ തന്നെ ഫോമിലേക്ക് എത്തും എന്നകാര്യത്തില്‍ ഒരു സംശയവുമില്ല, ഐപിഎല്ലില്‍ ധാരാളം സമയയുണ്ട്, നാലോ മൂന്നോ കളി നോക്കി ധോണിയെ വിലയിരുത്തന്നത് ശരിയല്ല

അടുത്തുതന്നെ വരാനുളള ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും ധോണിയെ മാറ്റണമെന്ന അഭിപ്രായത്തേയും സെവാഗ് തള്ളികളഞ്ഞു. ‘കഴിഞ്ഞ പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ ധോണി സെഞ്ച്വറി നേടിയിരുന്നു, ധോണിയെ പുറത്താക്കാന്‍ സമയമായെന്ന് ഞാന്‍ കരുതുന്നില്ല, ചാമ്പ്യന്‍സ് ട്രോഫിക്കായി ധോണിയില്ലാതെ ഒരു ഇന്ത്യന്‍ ടീമിനെ കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കൂടി കഴിയില്ല’ സെവാഗ് പറയുന്നു.

ഐപിഎല്‍ പ്രകടനത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ധോണിയെ വിലയിരുത്തുന്നത് ശരിയല്ലെന്നും അത് പുതുമുഖങ്ങളെ തിരിച്ചറിയാനുളള ഒരു വേദി മാത്രമാണെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു. ധോണി അടുത്ത മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കമെന്ന ശുഭാപ്തി വിശ്വാസവും സെവാഗ് പങ്കുവെച്ചു.
നേരത്തെ ധോണിയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി രംഗത്ത് വന്നിരുന്നു. ധോണി നല്ല ടി20 പ്ലെയറാണെന്ന് തനിക്ക് ഉറപ്പില്ലെന്നും അതെസമയം ഏകദിനത്തിലെ മികച്ച താരം ധോണിയാണെന്നുമാണ് ഗാംഗുലി അഭിപ്രായപ്പെട്ടത്. പൂണെ ടീം സഹഉടമ ഉള്‍പ്പെടെ നിരവധി പേര്‍ ധോണിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
അതെസമയം ധോണിയെ പുറത്താകണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗവും ധോണിയ്ക്ക് പിന്തുണ അര്‍പ്പിച്ച് മറ്റൊരു വിഭാഗവും പൊരിഞ്ഞ പോരാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. #DhoniDropped, #WeStandByDhoni തുടങ്ങിയ ഹാഷ് ടാഗുകളിലാണ് ആരാധകരുടെ പോര്.

ജർമ്മൻ ഫുട്ബോൾ ക്ലബായ ബൊറൂസിയ ഡോർട്ട്മുണ്ട് ടീമിന് നേരെ ആക്രണം. ഫുട്ബോള്‍ ടീം സഞ്ചരിച്ച ബസിനെ ലക്ഷ്യമാക്കിയായിരുന്നു സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ഒരു താരത്തിന് ഗുരുതരമായി പരുക്കേറ്റു. ബൊറൂസിയയുടെ പ്രതിരോധനിര താരം മാര്‍ക് ബാര്‍ട്രക്കാണ് പരുക്കേറ്റത്. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബാര്‍ത്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമണത്തെ തുടർന്ന് ഇന്നലെ നടക്കേണ്ടിയിരുന്ന ക്വാർട്ടർ ഫൈനൽ മത്സരം ഇന്നത്തേക്ക് മാറ്റി.

ആരാണ് ആക്രമണം നടത്തിയതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നു പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി. ടീം താമസിച്ചിരുന്ന ഹോട്ടലിനു സമീപം മൂന്നു തവണ സ്ഫോടനം ഉണ്ടായി.ടീമിനെ ലക്ഷ്യം വച്ചു തന്നെയായിരുന്നു ആക്രമണമെന്നാണ് ജര്‍മന്‍ പോലീസ് പറയുന്നത്. വൈകുന്നേരം 7.15ഓടെയായിരുന്നു മൂന്നു സ്ഫോടനങ്ങളും നടന്നത്. സംഭവസ്ഥലത്തു നിന്നും ഒരു കത്ത് കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, കത്തിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

ചാമ്പ്യൻസ് ലീഗിന്റെ ആദ്യപാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബാഴ്സിണോയ്ക്ക് തോൽവി. ഇറ്റാലിയൻ ചാമ്പ്യൻമാരായ യുവന്റസാണ് കരുത്തരായ ബാഴ്സയെ തോൽപ്പിച്ചത്. സ്വന്തം മൈതാനതത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്കായിരുന്നു യുവന്റസിന്റെ വിജയം. ഇരട്ട ഗോൾ നേടിയ പൗളോ ഡിബാലയാണ് യുവന്റസിന്റെ വിജയശിൽപ്പി. ഇതോടെ രണ്ടാം പാദ മത്സരത്തിൽ 4 ഗോളുകൾ തിരിച്ചടിച്ചാൽ മാത്രമെ ബാഴ്സയ്ക്ക് സെമിയിൽ പ്രവേശിക്കാനാകു.

യുവന്റസിന്രെ തട്ടകത്ത് നടന്ന മത്സരത്തിന്റെ ഏഴം മിനുറ്റിൽ തന്നെ ബാഴ്സയുടെ വലയിൽ പന്തെത്തി. മെസിയുടെ പിൻഗാമി എന്ന് ഖ്യാതിയുളള യുവതാരം പോളോ ഡിബാലയാണ് ബാഴ്സിലോണയുടെ വലകുലുക്കിയത്. പെനാൽറ്റി ബോക്സിന്റെ വലത് മൂലയിൽ നിന്ന് തൊടുത്ത നിലംപറ്റിയുള്ള ഷോട്ട് ബാഴ്സ ഗോൾകീപ്പറെ കീഴടക്കുകയായിരുന്നു. 22 മിനുറ്റിൽ തകർപ്പൻ ഒരു ഇടങ്കാലൻ ഷോട്ടിലൂടെ ഡിബാല യുവന്റസിന്റെ ലീഡ് ഉയർത്തി. എന്നാൽ ഗോൾ മടക്കാൻ ബാഴ്സ കിണഞ്ഞു. ശ്രമിച്ചു. ഗോളെന്നുറച്ച നിരവധി അവസരങ്ങൾ ഇനിയേസ്റ്റയും , നെയ്മറും പാഴാക്കിയത് ബാഴ്സയക്ക് വിനയായി. കളിയുടെ 55 മിനുറ്റിൽ കോർണ്ണർ കിക്കിൽ തലവെച്ച് ജോർജ്ജിയോ ചില്ലൈനി യുവന്റസിന്റെ വിജയം പൂർത്തിയാക്കി.

ഈ തോൽവിയോടെ പ്രീക്വാർട്ടറിൽ പിഎസ്ജിക്ക് എതിരെ നേരിട്ട അതേ സാഹചര്യത്തിൽ ബാഴ്സ എത്തിയിരിക്കുകയാണ്. പിഎസ്ജിക്ക് എതിരെ ആദ്യ പാദത്തിൽ 4 ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമാണ് ബാഴ്സ ജയിച്ചുകയറിയത്. യുവന്റസിന് എതിരെയും ഇത്തരത്തിലൊരു തിരിച്ചുവരവ് നടത്തിയാൽ മാത്രമെ ബാഴ്സയ്ക്ക് സെമി ബർത്ത് നേടാനാകു.

സഞ്ജുവിന്റെ മികവില്‍ 206 റണ്‍സ് വിജയലക്ഷ്യം പടുത്തുയര്‍ത്തിയ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് റൈസിങ് പുണെ സൂപ്പര്‍ ജയന്റിനെ 97 റണ്‍സിന് തകര്‍ത്തു. 102 റണ്‍സെടുത്ത സഞ്ജുവിന് പുറമെ 9 പന്തില്‍ 38 റണ്‍സെടുത്ത ക്രിസ് മോറിസും ബാറ്റിങില്‍ തിളങ്ങി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പുണെ 108 റണ്‍സിന് പുറത്തായി.  20 റണ്‍സെടുത്ത മായങ്ക് അഗര്‍വാളാണ് പുണെയുടെ ടോപ് സ്കോററായത്. ഡല്‍ഹിക്ക് വേണ്ടി സഹീര്‍ ഖാനും അമിത് മിശ്രയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ദേ​ശീ​യ ഫു​ട്ബോ​ൾ പ​രി​ശീ​ല​ക​ൻ എ​ഡ്ഗാ​ർ​ഡോ ബൗ​സ​യെ അ​ർ​ജ​ന്‍റീ​ന പു​റ​ത്താ​ക്കി. തോ​ൽ​വി​ക​ൾ തു​ട​ർ​ക്ക​ഥ​യാ​യ​തോ​ടെ​യാ​ണ് പ​രി​ശീ​ല​ക​നെ പു​റ​ത്താ​ക്കി​യ​ത്. അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ അ​ധ്യ​ക്ഷ​ൻ വാ​ർ​ത്ത സ്ഥി​രീ​ക​രി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് ബൗ​സ​യെ പു​റ​ത്താ​ക്കി​യ​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം കോ​പ്പ അ​മേ​രി​ക്ക ടൂ​ർ​ണ​മെ​ന്‍റിനു​ശേ​ഷ​മാ​ണ് ബൗ​സ ദേ​ശീ​യ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യി ചു​മ​ത​ല​യേ​റ്റ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കീ​ഴി​ൽ എ​ട്ട് മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച ടീ​മി​നു മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ മാ​ത്ര​മാ​ണ് വി​ജ​യി​ക്കു​വാ​ൻ സാ​ധി​ച്ച​ത്. ഇ​തോ​ടെ​യാ​ണ് ബൗ​സ​യു​ടെ പ​രി​ശീ​ല​ക സ്ഥാ​നം തെ​റി​ച്ച​ത്.

ലാ​റ്റി​ൻ അ​മേ​രി​ക്ക​യി​ൽ​നി​ന്നു​ള്ള അ​ർ​ജ​ന്‍റീ​ന​യ്ക്ക് ലോ​ക​ക​പ്പ് യോ​ഗ്യ​ത നേ​ടു​വാ​നാ​യി നാ​ലു മ​ത്സ​ര​ങ്ങ​ൾ മാ​ത്ര​മ​ണ് ആ​വ​ശേ​ഷി​ക്കു​ന്ന​ത്. ആ​ദ്യ നാ​ല് ടീ​മു​ക​ൾ​ക്കാ​ണ് ലോ​ക​ക​പ്പി​നു യോ​ഗ്യ​ത ല​ഭി​ക്കു​ന്ന​ത്. നി​ല​വി​ൽ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് അ​ർ​ജ​ന്‍റീ​ന. ഇ​താ​ണ് പ​രി​ശീ​ല​ക​നെ​തി​രാ​യ ന​ട​പ​ടി​ക്ക് അ​സോ​സി​യേ​ഷ​നെ പ്രേ​രി​പ്പി​ച്ച​ത്

ഐപിഎല്ലില്‍ കൊല്‍ക്കത്തയ്ക്കായി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ച വെക്കുന്നതിനിടെ അപ്രതീക്ഷിതമായ പരിക്ക് വേട്ടയാടിയതിനെ കുറിച്ച് വികാരഭരതിനായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ക്രിസ് ലിന്‍. ടിറ്ററിലൂടെയാണ് താരം വികാരഭരിതനായത്. പ്രിയപ്പെട്ട ക്രിക്കറ്റ് ദൈവങ്ങളേ, ഞാനെന്തെങ്കിലും തെറ്റ് ചെയ്‌തോ? എന്നാണ് ലിന്‍ ട്വിറ്ററിലൂടെ ചോദിച്ചത്.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സുമായുളള മത്സരത്തിനിടെ തോളിനാണ് താരത്തിന് പരിക്കേറ്റത്. രണ്ട് വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് ലിന്നിന് അതേസ്ഥലത്ത് തന്നെ പരിക്കേല്‍ക്കുന്നത്. മുംബൈ ഇന്ത്യന്‍സ് ബാറ്റ്‌സ്മാന്‍ ജോസ് ബാട്ട്‌ലറിനെ പുറത്താക്കാന്‍ ക്യാച്ച് പിടിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ലിന്നിന് പരിക്കേറ്റത്. ഇതോടെ വേദനകൊണ്ട് പുളഞ്ഞ താരം തോളിന് കൈപിടിച്ച് ഇരിക്കുകയായിരുന്നു. ഇതോടെ താരത്തെ കൊല്‍ക്കത്തന്‍ അധികൃതര്‍ ഡ്രസ്സിംഗ് റൂമിലേക്ക് തിരിച്ച് വിളിക്കുകയായിരുന്നു.

തീര്‍ത്തും നിര്‍ഭാഗ്യവാനായ കളിക്കാരനാണ് ക്രിസ് ലിന്‍. പരിക്ക് കാരണം മാത്രം ഓസിസ് ടീമില്‍ ഇടം കിട്ടാതെ പോകുന്ന കളിക്കാരന്‍. ഏതൊക്കെ പ്രധാന ടൂര്‍ണ്ണമെന്റ് വന്നാലും ഇദ്ദേഹത്തിന് പരിക്ക് വില്ലനാകും.
ഇതോടെ ക്രിസ് ലിന്‍ തുടര്‍ന്ന് ഐപിഎല്‍ കളിക്കുമോയെന്ന കാര്യം ഇനി സംശയമാണ്. വിശദമായ പരിശോധനയ്ക്ക് ശേഷമേ താരത്തിന്റെ പരിക്ക് എത്രത്തോളം ഗൗരവകരമാണെന്ന് വിലയിരുത്താനാകൂ. ഐപിഎല്ലില്‍ ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് ലിന്‍ കാഴ്ച്ചവെക്കുന്നത്. ആദ്യ മത്സരത്തില്‍ ഗുജറാത്തിനെതിരെ പുറത്താകാതെ 93 റണ്‍സെടുത്ത ഈ ക്യൂന്‍സ് ലാന്റുകാരന്‍ രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 32 റണ്‍സെടുത്തിരുന്നു.

 

RECENT POSTS
Copyright © . All rights reserved