വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യമല്‍സരത്തില്‍ ഇന്ത്യയ്ക്ക് 4 വിക്കറ്റ് വിജയം . വിന്‍ഡീസ് ഉയര്‍ത്തിയ 96 റണ്‍സ് വിജയലക്ഷ്യം ആറുവിക്കറ്റ് നഷ്ടത്തില്‍ 16 പന്ത് ബാക്കിനില്‍ക്കെ ഇന്ത്യ മറികടന്നു . 24 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ടോപ് സ്കോറര്‍. വിരാട് കോലിയും മനീഷ് പാണ്ഡെയും 19 റണ്‍സ് വീതം നേടി.
ആദ്യം ബാറ്റുചെയ്ത വിന്‍ഡീസിനായി 49 റണ്‍സെടുത്ത പൊള്ളാര്‍ഡും 20 റണ്‍െസടുത്ത നിക്കോളാസ് പുരാനും മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. മറ്റുള്ളവര്‍ രണ്ടക്കം കടക്കാതെ മടങ്ങി. അരങ്ങേറ്റ മല്‍സരത്തില്‍ നവ്ദീപ് െസയ്നി 17 റണ്‍സ് മാത്രം വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തി. പരമ്പരയിലെ രണ്ടാം മല്‍സരം ഇന്ന് വൈകുന്നേരം 8 മണിക്കാണ്
ഇന്ത്യന്‍ കോച്ചായി സൗരവ്വ് ഗാംഗുലി വരണമെന്ന് ആഗ്രഹിക്കുന്ന ആരാധകര്‍ ഒരുപാടുണ്ട്. പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ അപേക്ഷ ക്ഷണിച്ചിരിക്കുന്ന സാഹചര്യത്തില്‍ പലരും ഈ ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ആരാധകരുടെ ആ ആഗ്രഹം തന്റെ മനസിലുണ്ടെന്ന് ഗാംഗുലിയും വ്യക്തമാക്കിയിരിക്കുകയാണ്.
”തീര്‍ച്ചയായും, എനിക്ക് ആഗ്രഹമുണ്ട്. പക്ഷെ ഇപ്പോഴല്ല. കുറച്ചുകൂടി കഴിയട്ടെ, ഞാന്‍ അന്ന് ശ്രമിക്കാം” ഗാംഗുലി പറഞ്ഞു. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ് ഗാംഗുലി. ഒപ്പം ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഉപദേഷ്ടാവുമാണ് ദാദ. കൂടാതെ കമന്റേറ്ററായും ഗാംഗുലി ക്രിക്കറ്റ് ലോകത്ത് നിറഞ്ഞു നില്‍ക്കുകയാണ്.
”ഇപ്പോള്‍ ഞാന്‍ ഒരുപാട് ജോലികളുടെ തിരക്കിലാണ്. ഐപിഎല്‍, സിഎബി, ടിവി കമന്ററി അങ്ങനെ. ഇത് തീര്‍ക്കട്ടെ. പക്ഷെ ഒരുനാള്‍ ആ തൊപ്പി ഞാനണിയും. തിരഞ്ഞെടുക്കപ്പെട്ടാല്‍. എനിക്ക് താല്‍പര്യമുണ്ട്. ഇപ്പോഴല്ല, ഭാവിയില്‍” ഗാംഗുലി വ്യക്തമാക്കി. ഇന്ത്യയുടെ എക്കാലത്തേയും മികച്ച നായകനായി വിലയിരുത്തപ്പെടുന്ന ഗാംഗുലി നയിക്കുന്ന ഉപദേശക സമിതിയാണ് ശാസ്ത്രിയെ ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.
അതേസമയം, രവി ശാസ്ത്രിയുടെ കാലാവധി വിന്‍ഡീസ് പര്യടനത്തോടെ അവസാനിക്കും. പകരക്കാരനായി ബിസിസിഐ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വീണ്ടുമൊരു അവസരത്തിനായി ശാസ്ത്രിയും അപേക്ഷ നല്‍കിയിട്ടുണ്ട്. കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പരിശീലകനെ തിരഞ്ഞെടുക്കുന്നത്. ശാസ്ത്രി വീണ്ടും വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പറഞ്ഞിരുന്നു.
ഏകദിന ലോകകപ്പ് കിരീട സ്വപ്നം സെമിയിൽ പൊലിഞ്ഞതിന്റെ നിരാശ വെടിഞ്ഞ് അടുത്ത വർഷത്തെ ട്വന്റി20 ലോകകപ്പ് മോഹങ്ങളിലേക്കു ചുവടുവയ്ക്കാൻ ടീം ഇന്ത്യ. വെസ്റ്റിൻഡീസ് പര്യടനത്തിലെ ആദ്യ ട്വന്റി20 നടക്കുന്നതു ഫ്ലോറിഡയിലെ സെൻട്രൽ ബ്രൊവാർഡ് റീജനൽ പാർക്ക് സ്റ്റേഡിയത്തിലാണ്. ക്രിക്കറ്റ് പ്രേമികൾ തിങ്ങിനിറഞ്ഞ വൻ സ്റ്റേഡിയങ്ങളിൽ നിന്നു വ്യത്യസ്തമായി ഇരു ടീമുകൾക്കും പരിചിതമല്ലാത്ത മൂന്നാം രാജ്യത്തെ കൊച്ചു സ്റ്റേഡിയത്തിലാണ് കളിയെന്നതും പ്രത്യേകത.
ട്വന്റി20 ലോകകപ്പ് മുന്നിൽക്കണ്ട് ടീമിൽ പരീക്ഷണങ്ങൾക്കാവും 3 മത്സരം വീതമുള്ള ട്വന്റി 20, ഏകദിന പരമ്പരകളെ ഇന്ത്യ പ്രയോജനപ്പെടുത്തുകയെന്ന് ക്യാപ്റ്റൻ വിരാട് കോലി വ്യക്തമാക്കിക്കഴിഞ്ഞു. ലോകകപ്പ് ടീമിലെ ബോളിങ് പോർമുന ജസ്പ്രീത് ബുമ്രയ്ക്കും ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്കും വിശ്രമം അനുവദിച്ച പരമ്പരയിൽ മറ്റ് താരങ്ങൾക്ക് ഉത്തരവാദിത്തം ഏറും. ടീമിൽ തിരിച്ചെത്തുന്ന ശ്രേയസ്‍ അയ്യർ, മനീഷ് പാണ്ഡെ എന്നിവർക്കു ടീമിൽ സ്ഥാനമുറപ്പിക്കുന്നതിനുള്ള സുവർണാവസരമാണിത്. മധ്യനിരയിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഇവരിലൂടെ കണ്ടെത്താനാവും ശ്രമിക്കുക.
സ്പിൻ ഓൾറൗണ്ടർ വാഷിങ്ടൻ സുന്ദർ, പേസർമാരായ ഖലീൽ അഹമ്മദ്, ദീപക് ചാഹർ എന്നിവർക്കും ടീമിൽ സ്ഥാനം ഉറപ്പിക്കാനുള്ള സുവർണാവസരം. പേസർ നവദീപ് സെയ്നി, ദീപക്കിന്റെ സഹോദരൻ ലെഗ് സ്പിന്നർ രാഹുൽ ചാഹർ എന്നിവർക്ക് അരങ്ങേറ്റത്തിനും വഴിതെളിയും.
പരുക്കിൽ നിന്നു മോചിതനായി ശിഖർ ധവാൻ തിരിച്ചെത്തിയതു കൊണ്ട് കെ.എൽ. രാഹുലിന് നാലാം നമ്പറിലേക്കു മടങ്ങാം. ലോകകപ്പിൽ 5 സെഞ്ചുറികളുമായി റൺവേട്ടയിൽ ഒന്നാമതെത്തിയ രോഹിത് ശർമയ്ക്ക് ക്യാപ്റ്റൻ വിരാട് കോലിയുമായുള്ള അഭിപ്രായവ്യത്യാസ ഗോസിപ്പുകൾ കളിയെ ബാധിച്ചിട്ടില്ലെന്നു തെളിയിക്കാനും അവസരമുണ്ട്. ഏറെ നാളുകൾക്കു ശേഷം ടീമിൽ തിരിച്ചെത്തിയ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ സ്ഥാനമുറപ്പിക്കാനായി കളിക്കും. ധോണിയുടെ അഭാവത്തിൽ സ്ഥിരം വിക്കറ്റ് കീപ്പറാകുന്ന ഋഷഭ് പന്തിനും ഉത്തരവാദിത്തമേറും.
കുട്ടിക്രിക്കറ്റിലെ വമ്പന്മാരാണ് വെസ്റ്റിൻഡീസ്. ട്വന്റി20 ലോക ചാംപ്യന്മാർ. പൊള്ളാർഡ്, സുനിൽ നരെയ്ൻ എന്നിവരുടെ തിരിച്ചുവരവ് ടീമിന് ഊർജം നൽകിക്കഴിഞ്ഞു. അതേസമയം, പരുക്കിന്റെ പിടിയിൽനിന്ന് മുക്തനാകാതെ വന്നതോടെ ആന്ദ്രെ റസ്സൽ ട്വന്റി20 പരമ്പരയിൽനിന്ന് പിന്മാറിയത് വിൻഡീസിന് തിരിച്ചടിയായി.
ടീം: ഇന്ത്യ – വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ, ശിഖർ ധവാൻ, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, കൃനാൽ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടൻ സുന്ദർ, രാഹുൽ ചാഹർ, ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ്, ദീപക് ചാഹർ, നവദീപ് സെയ്നി.
വെസ്റ്റിൻഡീസ്: ജോൺ കാംബെൽ, എവിൻ ലൂവിസ്, ഷിമ്റോൺ ഹെറ്റ്മിയർ, നിക്കൊളാസ് പുരാൻ, കീറൻ പൊള്ളാർഡ്, റോവ്മാൻ പവൽ, കാർലോസ് ബ്രാത്‍വെയ്റ്റ് (ക്യാപ്റ്റൻ), കീമോ പോൾ, സുനിൽ നരെയ്ൻ, ഷെൽഡൻ കോട്രൽ, ഒഷെയ്ൻ തോമസ്, ഖാരി പിയറി.
ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 284നു പുറത്ത്. വിക്കറ്റു പോകാതെ 10 റൺസ് എന്ന നിലയിൽ ഇംഗ്ലണ്ട് ആദ്യ ദിവസം അവസാനിപ്പിച്ചു. പന്തു ചുരണ്ടൽ വിവാദത്തിലെ വിലക്കിനു ശേഷം ടെസ്റ്റ് ടീമിൽ മടങ്ങിയെത്തിയ ആദ്യ മത്സരത്തിൽത്തന്നെ സെഞ്ചുറിയടിച്ച സ്റ്റീവ് സ്മിത്താണ് (144) ഓസീസിന്റെ ഹീറോ. ഇംഗ്ലണ്ടിനായി സ്റ്റുവർട്ട് ബ്രോഡ് 5 വിക്കറ്റ് വീഴ്ത്തി.
വാക്കുകൾ കൊണ്ടു ബാറ്റു ചെയ്തിട്ടു കാര്യമില്ലെന്ന് ഓസീസ് ക്യാപ്റ്റൻ ടിം പെയ്ൻ ഇനിയെങ്കിലും തിരിച്ചറിയണം. ട്രെന്റ്ബ്രിജിൽ അല്ല, കളി നടക്കുന്നത് അങ്ങു ചന്ദ്രനിൽ ആണെങ്കിലും ഓസീസ് തന്നെ ജയിക്കും എന്നു നായകൻ ടിം പെയ്ൻ മുഴക്കിയ വീരവാദത്തിന്റെ മുന ആദ്യ ദിനം തന്നെ ഒടിഞ്ഞേനെ, സ്റ്റീവ് സ്മിത്തിന്റെ അവിസ്മരണീയ ഇന്നിങ്സ് (144) ഇല്ലായിരുന്നെങ്കിൽ!
ഇംഗ്ലിഷ് പേസർമാർക്കു മുന്നിൽ തകർന്നടിഞ്ഞ ഓസീസ്, സ്റ്റീവ് സ്മിത്തിന്റെ പോരാട്ടത്തിലൂടെ ഉയിർത്തെഴുന്നേറ്റു. 122 റൺസിനിടെ 8 വിക്കറ്റ് നഷ്ടമായ ഓസീസ് ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസം ഭേദപ്പെട്ട സ്കോറിലെത്തിയതിനു കടപ്പാട് സ്മിത്തിനോടു മാത്രം. ലോവർ ഓർഡറിൽ പീറ്റർ സിഡിലിന്റെ സംഭാവനയും (44) ഓസീസ് ടോട്ടലിൽ നിർണായകമായി.
ട്രാവിസ് ഹെഡ് (35) മാത്രമാണ് സ്മിത്തിനെക്കൂടാതെ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച ബാറ്റ്സ്മാൻ. സ്റ്റുവർട്ട് ബ്രോഡിന്റെ മോശം പന്തിൽ വിക്കറ്റുകളഞ്ഞ ടിം പെയ്ൻ (5) തന്റെ ബാറ്റിങ് ദൗർബല്യം ഒരിക്കൽക്കൂടി തുറന്നുകാട്ടി. ഒൻപതാം വിക്കറ്റിൽ സ്മിത്ത് – സിഡിൽ സഖ്യം നേടിയ 88 റൺസാണ് ഓസീസിന്റെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട്. അവസാന വിക്കറ്റിൽ നേഥൻ ലയണിനെ കൂട്ടുപിടിച്ച് 74 റൺസ് ചേർത്ത സ്മിത്ത് പത്താമനായാണു പുറത്തായത്. ഈ കൂട്ടുകെട്ടിൽ ലയണിന്റെ സംഭാവന വെറും 12 റൺസ്! കളിക്കിടെ പരുക്കേറ്റ ഇംഗ്ലിഷ് പേസർ ജയിംസ് ആൻഡേഴ്സണ് 4 ഓവർ മാത്രമാണ് പന്തെറിയാനായത്.
ആഷസ് പരമ്പരയിൽ ഏറ്റവും ഒടുവിൽ ബാറ്റുചെയ്ത 9 ഇന്നിങ്സുകളിലെ അഞ്ചാം സെഞ്ചുറിയാണ് സ്മിത്ത് ഇന്നലെ കുറിച്ചത്. ടെസ്റ്റ് കരിയറിലെ 24–ാമത്തെയും. അവസാനം ബാറ്റുചെയ്ത 9 ആഷസ് ഇന്നിങ്സുകളിലെ സ്മിത്തിന്റെ സ്കോറുകൾ ഇങ്ങനെ– 143, 141, 40, 6, 239, 76, 102*, 83, 144
അംപയറിങ്ങിലെ കൂട്ടപ്പിഴവിന്റെ പേരിൽക്കൂടിയാകും എജ്ബാസ്റ്റൻ ടെസ്റ്റിന്റെ ആദ്യ ദിനം ഓർമിക്കപ്പെടുക. അംപയറുടെ തെറ്റായ തീരുമാനത്തിലാണ് ഡേവിഡ് വാർണർ (2), ജയിംസ് പാറ്റിൻസൻ (0) എന്നിവർ വിക്കറ്റിനു മുന്നിൽ കുടുങ്ങിയത്.
അതേ സമയം വിക്കറ്റിനു പിന്നിൽ ജോണി ബെയർസ്റ്റോ പിടികൂടിയ ഉസ്മാൻ ഖവാജയുടെയും (13) വിക്കറ്റിനു മുന്നിൽ കുടുങ്ങിയ മാത്യു വെയ്‍ഡിന്റെയും വിക്കറ്റുകൾ റിവ്യൂവിലൂടെയാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.
ഓസീസ്-ബാൻക്രോഫ്റ്റ് സി റൂട്ട് ബി ബ്രോഡ് 8, വാർണർ എൽബി ബി ബ്രോഡ് 2, ഖവാജ സി ബെയർസ്റ്റോ ബി വോക്സ് 13, സ്മിത്ത് ബി ബ്രോഡ് 144, ഹെഡ് എൽബി ബി വോക്സ് 35, വെയ്ഡ് എൽബി ബി വോക്സ് 1, പെയ്ൻ സി ബേൺസ് ബി ബ്രോഡ് 5, പാറ്റിൻസൻ എൽബി ബി ബ്രോഡ് 0, കമ്മിൻസ് എൽബി ബി സ്റ്റോക്സ് 5, സിഡിൽ സി ബട്‌ലർ ബി മോയിൻ അലി 44, ലയൺ നോട്ടൗട്ട് 12. എക്സ്ട്രാസ് 15. ആകെ 80.4 ഓവറിൽ 284നു പുറത്ത്.
വിക്കറ്റു വീഴ്ച: 1–2, 2–17, 3– 35, 4–99, 5–105, 6–112, 7–112, 8–122, 9–210, 10–284
ബോളിങ്– ആൻഡേഴ്സൻ: 4–3–1–0, ബ്രോഡ്: 22.4–4–86–5, വോക്സ്: 21–2–58–3, സ്റ്റോക്സ്: 18–1–77–1, മോയിൻ അലി: 13–3–42–1, ജോ ഡെൻലി: 2–1–7–0.
ഇംഗ്ലണ്ട്-ബേൺസ് ബാറ്റിങ് 4, റോയ് ബാറ്റിങ് 6, ആകെ 2 ഓവറിൽ വിക്കറ്റു പോകാതെ 10.
ബോളിങ്– കമ്മിൻസ്: 1–0–3–0, പാറ്റിൻസൻ: 1–0–7–0.
സാൻഡ് പേപ്പറുണ്ട്;
എതിർ ടീമിനെ വാക്കുകൊണ്ടും നോക്കുകൊണ്ടും കുത്തിനോവിക്കാൻ തങ്ങളോളം പോന്നവർ മാറ്റാരുമില്ല എന്ന് വീണ്ടും തെളിയിച്ച് ഇംഗ്ലണ്ട് ആരാധകർ. ഓസീസിനെതിരായ ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ആദ്യ വിക്കറ്റ് വീണപ്പോൾത്തന്നെ അവർ തനിനിറം കാട്ടി.
സ്റ്റുവർട് ബ്രോഡിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങിയ ഡേവിഡ് വാർണറെ (2) സാൻഡ് പേപ്പർ ഉയർത്തിക്കാട്ടിയാണ് അവർ യാത്രയാക്കിയത്. മുൻപു ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റിൽ സാൻഡ് പേപ്പർ ഉപയോഗിച്ചു പന്തു ചുരണ്ടിയതുമായി ബന്ധപ്പെട്ടാണു ഡേവിഡ് വാർണർക്ക് ഒരു വർഷത്തെ വിലക്കു ലഭിച്ചിരുന്നത്. വിലക്കു നീങ്ങിയ ശേഷമുള്ള ആദ്യ ടെസ്റ്റിൽ വാർണറെ വരവേൽക്കാൻ ഇംഗ്ലിഷ് ആരാധകർ തിരഞ്ഞെടുത്തതും ഇതേ സാൻഡ് പേപ്പർതന്നെ; ബാറ്റ്സ്മാന്റെ ആത്മവിശ്വാസം തകർക്കുന്ന സൈക്കോളജിക്കൽ മൂവ്!
പന്തു ചുരണ്ടൽ വിവാദത്തിൽ ഉൾപ്പെട്ട കാമറോൺ ബാൻക്രോഫ്റ്റ്, സ്റ്റീവ് സ്മിത്ത് എന്നീ ഓസീസ് താരങ്ങൾക്കും ഇന്നലെ കുശാലായിരുന്നു.
ആഷസ് ടെസ്റ്റിനു മുന്നോടിയായി ഇംഗ്ലണ്ട്, ഓസ്ട്രേലിയൻ ടീമംഗങ്ങൾ തമ്മിൽ പരസ്പരം ഹസ്തദാനം ചെയ്യാതിരുന്നതു വിവാദമായി. ദേശീയഗാനത്തിനു ശേഷം ഓസ്ട്രേലിയൻ താരങ്ങൾ ഇംഗ്ലിഷ് താരങ്ങൾക്കു കൈകൊടുക്കാൻ നിൽക്കാതെ ഡ്രസിങ് റൂമിലേക്കു കയറിപ്പോയി. ഓസീസ് ക്യാപ്റ്റൻ ടിം പെയ്ൻ തുടക്കമിട്ട ഹസ്തദാന രീതി ഇഷ്ടപ്പെടാത്ത ഇംഗ്ലിഷ് താരങ്ങളാണു പിൻമാറ്റത്തിനു പിന്നിലെന്നാണു സൂചന.
കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയുമായി നടന്ന അവസാന ടെസ്റ്റിലാണു പെയ്ൻ പുതിയ കൈകൊടുക്കൽ രീതിക്കു തുടക്കമിട്ടത്. എന്നാൽ, ചർച്ച കൂടാതെ ആഷസിൽ ഈ രീതി കൊണ്ടുവരുന്നതിനോട് ഇംഗ്ലിഷ് ക്യാപ്റ്റൻ ജോ റൂട്ടിനും പരിശീലകൻ ട്രെവർ ബെയ്‌ലിസിനും താൽപര്യമുണ്ടായിരുന്നില്ല.
ഇന്ത്യൻ ടീമിന്റെ കോച്ചായി രവി ശാസ്ത്രി തന്നെ തുടർന്നും മതിയെന്ന ക്യാപ്റ്റൻ വിരാട് കോലിയുടെ അഭിപ്രായപ്രകടനത്തിനെതിരെ ഉപദേശക സമിതി. ക്യാപ്റ്റനെന്ന നിലയിൽ കോലി പറയുന്നത് പരിഗണിക്കേണ്ട ബാധ്യത ബിസിസിഐക്കാണ് ഉള്ളത്. പരിശീലകനെ തീരുമാനിക്കുന്നത് കമ്മിറ്റിയാണ്. അതിൽ ക്യാപ്റ്റന് പങ്കില്ലെന്നും കമ്മിറ്റിയംഗം അൻഷുമാൻ ഗെയ്ക്ക് വാദ് പറഞ്ഞു. ഷോർട്ട് ലിസ്റ്റ് ചെയ്ത ആളുകളിൽ നിന്നും കോച്ചിനെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോച്ചിന്റെ കാര്യത്തിൽ തുറന്ന സമീപനമാകും സമിതി സ്വീകരിക്കുക. രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും അപേക്ഷകൾ വന്നിട്ടുണ്ട്. വിശദമായ പരിശോധന നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഗെയ്ക്ക് വാദിനെ കൂടാതെ കപിൽ ദേവ്, വനിതാ ടീം മുൻ ക്യാപ്റ്റൻ ശാന്താ രംഗസ്വാമി എന്നിവരാണ് സമിതിയിൽ ഉള്ളത്.
കോച്ചിനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് തന്റെ അഭിപ്രായം സമിതി ഇതുവരെയും തേടിയിട്ടില്ലെന്നും അങ്ങനെ ഉണ്ടായാൽ രവി ശാസ്ത്രിയെ പിന്തുണയ്ക്കുമെന്നുമായിരുന്നു കോലി മാധ്യമപ്രവർത്തകരോട് പറഞ്ഞത്. രവി ശാസ്ത്രി കോച്ചായി തുടരുകയാണെങ്കിൽ സന്തോഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ശേഷമാകും പുതിയ കോച്ച് ടീം ഇന്ത്യയ്ക്കൊപ്പം ചേരുകയെന്നാണ് സമിതി നേരത്തേ വ്യക്തമാക്കിയിരുന്നത്.
ഇന്ത്യന്‍ യുവതാരം പൃഥ്വി ഷായ്ക്ക് ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് ബിസിസിഐയുടെ സസ്‌പെന്‍ഷന്‍. നവംബര്‍ 15 വരെയാണ് താരത്തിന് ബിസിസിഐ സസ്‌പെന്‍ഷന്‍ നല്‍കിയത്. കഫ് സിറപ്പിള്‍ അടങ്ങിയിരിക്കുന്ന നിരോധിത പദാര്‍ത്ഥമാണ് ഷാ ഉപയോഗിച്ചതെന്നാണ് ബിസിസിഐയുടെ പ്രസ്താവനയില്‍ പറയുന്നത്.
ഫെബ്രുവരി 22 ന് സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിനിടെയാണ് താരം തന്റെ മൂത്രത്തിന്റെ സാംപിള്‍ ആന്റി ഡോപ്പിങ് ടെസ്റ്റിന് നല്‍കിയത്. സാംപിള്‍ പരിശോധിച്ചതില്‍ നിന്നും താരം വാഡയുടെ നിരോധിക്കപ്പെട്ട പദാര്‍ത്ഥം ഉപയോഗിച്ചതായി കണ്ടെത്തുകയായിരുന്നു. നിരോധിക്കപ്പെട്ട ടെര്‍ബുറ്റാലിന്‍ എന്ന പദാര്‍ത്ഥമാണ് ഷാ ഉപയോഗിച്ചത്.
എന്നാല്‍ താന്‍ ഉത്തേജക മരുന്നായില്ല, ചുമയ്ക്കുള്ള മരുന്ന് കഴിച്ചതിലൂടെയാണ് പദാര്‍ത്ഥം ഉള്ളില്‍ ചെന്നതെന്നാണ് ഷാ നല്‍കിയ വിശദീകരണം. തെളിവുകളും നിയമവും കണക്കിലെടുത്താണ് താരത്തിന് സസ്‌പെന്‍ഷന്‍ നല്‍കിയതെന്ന് ബിസിസിഐ വ്യക്തമാക്കി. മാര്‍ച്ച് 16 മുതല്‍ നവംബര്‍ വരെയാണ് വിലക്ക്. അതിനാല്‍ താരത്തിന്റെ ഇതുവരെയുള്ള റിസള്‍ട്ടുകളേയും നടപടി ബാധിക്കും.
പൃഥ്വി ഷായെ കൂടാതെ രണ്ട് താരങ്ങളെ കൂടി സസ്‌പെന്റ് ചെയ്തിട്ടുണ്ട്. രാജസ്ഥാന്‍ താരം ദിവ്യ ഗജരാജ്, വിദര്‍ഭയുടെ അക്ഷയ് ദുല്ലാര്‍വര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. രണ്ട് പേരും യഥാക്രം ആറ് മാസത്തേക്കും എട്ട് മാസത്തേക്കുമാണ് സസ്‌പെന്റ് ചെയ്തത്.
“ഓസ്ട്രേലിയൻ പര്യടനത്തിനിടയിൽ കാലിനേറ്റ പരിക്കിൽ നിന്നും മുക്തനായി ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലായിരുന്നു. സെയ്ദ് മുഷ്തഖലി ടൂർണമെന്റിനിടയിൽ ചുമയും പനിയും പിടിപ്പെട്ടപ്പോഴാണ് കഫ് സിറപ്പ് കഴിച്ചത്. അപ്പോൾ മരുന്ന് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രോട്ടോകോളുകൾ ഒന്നും ശ്രദ്ധിച്ചില്ല. എല്ലാ ആത്മർത്ഥയോടുകൂടിയും എന്റെ വിധി ഞാൻ അംഗീകരിക്കുന്നു.” പൃഥ്വി ഷാ ട്വിറ്ററിൽ കുറിച്ചു.
കൂടുതൽ കരുത്തോടെ ക്രിക്കറ്റിലേക്ക് തിരിച്ചുവരും. മരുന്നുകളും മറ്റും ഉപയോഗിക്കുമ്പോള്‍ കായിക താരങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
താരത്തിന്റെ വിശദീകരണം ബിസിസിഐ പരിഗണിച്ചിട്ടുണ്ട്. തെളിവുകളും നിയമവും കണക്കിലെടുത്താണ് താരത്തിന് സസ്‌പെന്‍ഷന്‍ നല്‍കിയതെന്ന് ബിസിസിഐ വ്യക്തമാക്കി. മാര്‍ച്ച് 16 മുതല്‍ നവംബര്‍ വരെയാണ് വിലക്ക്. അതിനാല്‍ താരത്തിന്റെ ഇതുവരെയുള്ള റിസള്‍ട്ടുകളേയും നടപടി ബാധിക്കും. പൃഥ്വി ഷായെ കൂടാതെ രണ്ട് താരങ്ങളെ കൂടി സസ്‌പെന്റ് ചെയ്തിട്ടുണ്ട്. രാജസ്ഥാന്‍ താരം ദിവ്യ ഗജരാജ്, വിദര്‍ഭയുടെ അക്ഷയ് ദുല്ലാര്‍വര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. രണ്ട് പേരും യഥാക്രം ആറ് മാസത്തേക്കും എട്ട് മാസത്തേക്കുമാണ് സസ്‌പെന്റ് ചെയ്തത്.
ക്രിസ് ഗെയ് ലിന്റെ കൂറ്റനടികൾ കണ്ട് അന്തംവിട്ടിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ. 54 പന്തിൽ നിന്ന് 122 റൺസ്! എന്നിട്ടും പുറത്താവാതെ നിന്ന ഗെയ് ലിനെ മടക്കി അയയ്ക്കാൻ ഒടുവിൽ മഴ വരേണ്ടി വന്നു. കാനഡയിലെ ഗ്ലോബൽ ട്വൻറി-20 യിലായിരുന്നു ഗെയ് ലിന്റെ ബാറ്റിങ് വെടിക്കെട്ട്. ഏഴുബൗണ്ടറിയും 12 സിക്സറുമായിരുന്നു ഗെയ് ൽ നേടിയത്.
വാൻകൂവർ നൈറ്റ്സിന് വേണ്ടിയാണ് ഗെയ്ൽ കളിക്കാനിറങ്ങിയത്. ഓപ്പണിങ് മികവിന്റെ ബലത്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 276 റൺസാണ് വാൻകൂവർ നൈറ്റ്സ് നേടിയത്. എതിർടീമായ മോൺട്രിയൽ ടൈഗേഴ്സിന് ബാറ്റ് ചെയ്യാൻ പോലും അവസരം നൽകാതെ മഴ തകർത്ത് പെയ്തതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.ലോകകപ്പിൽ പ്രതീക്ഷിച്ച പ്രകടനത്തിലേക്ക് ഉയരാൻ സാധിച്ചില്ലെങ്കിലും ആരാധകരുടെ നിരാശ മാറ്റുന്നതായിരുന്നു ഗെയ് ലിന്റെ പ്രകടനം.
Celebrating his century like a boss! @henrygayle #GT2019 #MTvsVK pic.twitter.com/XT757Iu8P1
— GT20 Canada (@GT20Canada) July 30, 2019
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഭിന്നതകളുണ്ടെന്ന വാര്‍ത്തകള്‍ തള്ളി ക്യാപ്റ്റന് വിരാട് കോഹ്ലി. ഡ്രസിംഗ് റൂമില്‍ മികച്ച സൗഹൃദ അന്തരീരക്ഷമാണ് ഉള്ളതെന്നും,അതുകൊണ്ടാണ് ടീം കുറച്ചധികം വര്‍ഷങ്ങളായി മികച്ച പ്രകടനം നടത്തുന്നത് എന്നും കോഹ്ലി പറഞ്ഞു.വൈസ് ക്യാപ്റ്റന് രോഹിത് ശര്‍മയുമായി തനിക്ക് മികച്ച സൗഹൃദമാണ് ഉള്ളത് എന്നും യാതൊരു അഭിപ്രായ വ്യത്യാസങ്ങളുമില്ലെന്നും കോഹ്ലി പറഞ്ഞു.
ഇത് സംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ അസംബന്ധമാണെന്നും കോഹ്ലി വ്യക്തമാക്കി. ഇക്കാര്യത്തില്‍ നുണകള്‍ പ്രചരിപ്പിക്കുന്നവര്‍ എന്താണ് നേടുന്നത് എന്ന് അറിയില്ല എന്നും കോഹ്ലി പറയുന്നു.രവി ശാസ്ത്രി ഇന്ത്യയുടെ മുഖ്യപരിശീലകനായി തുടരുന്നതാണ് താൽപര്യമെന്നും കോഹ്ലി പറഞ്ഞു.മാത്രമല്ല താരങ്ങളുടെ കുടുംബാംഗങ്ങളെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് എന്തിനാണെന്നും അത്തരം പ്രവണതകള്‍ അപമാനകരമാണെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാനെ ഭീകരരാജ്യം എന്ന് വിശേഷിപ്പിച്ച ട്വീറ്റ് ലൈക്ക് ചെയ്ത ക്രിക്കറ്റ് താരം മുഹമ്മദ് ആമിര്‍ വിവാദത്തില്‍. ‘ഈ ഭീകരരാജ്യം വിട്ടുപോകണം’ എന്ന ട്വീറ്റാണ് ആമിര്‍ ലൈക്ക് ചെയ്തത്. പിന്നാലെ ആമിറിനെ വിമര്‍ശിച്ച് ആരാധകരുള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.
ആമിര്‍ ബ്രിട്ടീഷ് പാസ്പോര്‍ട്ടിനായി അപേക്ഷിച്ചെന്ന ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെയാണ് അടുത്ത വിവാദം. ബ്രിട്ടീഷ് പാസ്പോര്‍ട്ടിന് അപേക്ഷിച്ചതില്‍ തെറ്റില്ലെന്നും അതുകൊണ്ട് അദ്ദേഹം പാക്കിസ്ഥാന് വേണ്ടി കളിക്കുന്നത് നിര്‍ത്തുമെന്ന് അര്‍ഥമില്ലെന്നും ആമിറിനെ പിന്തുണച്ച് ഒരാള്‍ ട്വീറ്റ് ചെയ്തു. ഇതിന് മറുപടിയായി ”അദ്ദേഹം ഭീകരരാജ്യം വിടണം” എന്ന് ട്വീറ്റ് ചെയ്തു. ഈ ട്വീറ്റ് ആണ് ആമിര്‍ ലൈക്ക് ചെയ്തത്.
എന്നാല്‍ ഒരു സ്വകാര്യ ചര്‍ച്ചയില്‍ നടന്ന സംഭാഷണങ്ങളാണിതെന്നും ഇത് പുറത്തുവിട്ടത് ആരെന്ന് അന്വേഷിക്കുമെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വിശദമാക്കി. ബ്രിട്ടീഷ് പൗരയായ നര്‍ഗീസ് മാലിക്കിനെയാണ് ആമിര്‍ വിവാഹം ചെയ്തിരിക്കുന്നത്. അതിനാല്‍ ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കാന്‍ ആമിര്‍ ശ്രമിക്കുന്നുണ്ടെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
ലോകകപ്പിന് പിന്നാലെയാണ് ആമിര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. 27ാം വയസ്സിലെ വിരമിക്കല്‍ തീരുമാനത്തോട് വസീം അക്രവും ശുഐബ് അക്തറും വിയോജിപ്പ് അറിയിച്ചിരുന്നു. ഇംഗ്ലണ്ടിലേക്ക് പോകുന്നതിന്റെ ഭാഗമായാണ് ആമിര്‍ നേരത്തെ വിരമിച്ചതെന്നും ചര്‍ച്ചകളുണ്ട്.
Well… pic.twitter.com/WPFYk835kT
— DIVYANSHU (@MSDivyanshu) July 28, 2019
തമിഴ് സൂപ്പർ താരങ്ങളായ അജിത്തിന്റെയും വിജയിയുടെയും ആരാധകർ തമ്മിൽ ട്വിറ്ററിൽ പോര്. വിജയിക്ക് ആദരാഞ്ജലികൾ നേർന്നുള്ള ഹാഷ്ടാഗുകൾ പ്രചരിപ്പിച്ചാണ് അജിത് ആരാധകരെന്ന് അവകാശപ്പെടുന്നവർ ട്വിറ്ററിൽ പ്രചാരണം നടത്തിയത്. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം ആർ അശ്വിൻ.
അനുചിതമായ ഹാഷ്ടാഗുകൾ ട്വിറ്ററിൽ പ്രചരിപ്പിക്കുന്ന യുവതലമുറയെ അശ്വിൻ വിമർശിച്ചു. ”ക്രമം തെറ്റിയ കാലവർഷം രാജ്യത്തെ വിവിധ നഗരങ്ങളെ ബാധിച്ചിരിക്കുന്ന സമയമാണ്, പല സ്ഥലത്തും വരൾച്ച, ക്രൂരകൃത്യങ്ങൾ പലയിടത്തായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. പക്ഷേ നമ്മുടെ യുവതലമുറയുടെ ശ്രദ്ധ #RIPactorVIJAY എന്ന ഹാഷ്ടാഗ് ട്രെൻഡിങ് ലിസ്റ്റിൽ വരുത്തുക എന്നതിലാണ്”- അശ്വിൻ ട്വീറ്റ് ചെയ്തു.
വിജയ് ചിത്രങ്ങളിലെ ഫോട്ടോകളും മറ്റും എടുത്താണ് ആർഐപി വിജയ് എന്ന ഹാഷ്ടാഗില്‍ പോസ്റ്റുകൾ പ്രചരിക്കുന്നത്. നേരത്തെ ഇത്തരം തമ്മിൽത്തല്ലിനെ നിയന്ത്രിക്കാൻ താരങ്ങൾ തയ്യാറാകണമെന്ന അഭിപ്രായമുയർന്നിരുന്നു. എന്നാൽ വിജയിയും അജിത്തും ഇത്തരം വിഷയങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
1st start pannathu VIJAY FAN.S
நீ
விதைத்த
வினை
எல்லாம்
உன்னை
அறுக்க
காத்திருக்கும்.. #RIPactorVIJAYDIWALI double ah kedaikum😛😆 pic.twitter.com/AC8CqJRaKo
— thala veriyan. ᴺᴷᴾ (@VISWASA65318372) July 29, 2019
There was an asteroid that missed hitting our planet a few days ago, irregular monsoons hitting different cities, droughts in many parts of our country and very disturbing criminal cases being spoken, but the young generation of our lovey state manage to trend this #RIPactorVIJAY
— Ashwin Ravichandran (@ashwinravi99) July 29, 2019