UK

സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന വേൾഡ് മലയാളി കൗൺസിൽ യുകെ  ട്രെഷറർ ആയ ബാബു തോമസിന്റെയും ഷൈജി പൗലോസിന്റെയും മകളായ മരിയ ബാബു (20) അൽപ്പം മുൻപ് സ്റ്റോക്ക് ഓൺ ട്രെന്റ് റോയൽ ആശുപത്രിൽ വച്ച് മരണമടഞ്ഞു.  കുടുംബം ചാലക്കുടി സ്വദേശികളാണ്.

കഴിഞ്ഞ രണ്ടു ദിവസമായി ചികിത്സയിൽ ആയിരുന്ന മരിയയുടെ ആരോഗ്യനില മോശമായിരുന്നു. പനി ബാധിച്ചാണ് ആശുപത്രിയിൽ എത്തിച്ചതെങ്കിലും പിന്നീട് ന്യൂമോണിയ സ്ഥിരീകരിച്ചിരുന്നു.

അകാലത്തിൽ ഉണ്ടായ മരിയയുടെ വേർപാടിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ കുടുംബത്തെയും ബന്ധുക്കളെയും അറിയിക്കുകയും വേദനയിൽ പങ്ക്‌ചേരുകയും ചെയ്യുന്നു.

ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം ഗ്രഹാം തോർപ്പ് ഗുരുതരമായ അവസ്ഥയിൽ ആശുപത്രിയിൽ ആണെന്നുള്ള റിപോർട്ടുകൾ പുറത്തുവരുന്നു. ശാരീരിക അസ്വസ്ഥകളാൽ ബുദ്ധിമുട്ടിയ താരത്തിനെ ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

52 കാരനായ തോർപ്പ് 1993 നും 2005 നും ഇടയിൽ ഇംഗ്ലണ്ടിനായി 100 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്., 16 സെഞ്ചുറികളോടെ 44.66 ശരാശരിയിലാണ് താരം കരിയർ അവസാനിപ്പിച്ചത് . ഓസ്‌ട്രേലിയയിൽ ഈ ശൈത്യകാലത്തെ 4-0 ആഷസ് തോൽവിക്ക് ശേഷം അവസാനിച്ച ഇംഗ്ലണ്ട് കോച്ചിങ് ടീം വിട്ട തോർപ്പ് അടുത്തിടെയാണ് അഫഗാനിസ്ഥാൻ ടീമിന്റെ പരിശീലകനായി സ്ഥാനം ഏറ്റെടുക്കുന്നത്.

തോർപ്പിന്റെ കുടുംബത്തിന്റെ അഭ്യർത്ഥന മാനിച്ച് സ്വകാര്യതയാണ് മുഖ്യമെന്ന് റിപ്പോർട്ടിൽ പറയുന്നു.

“ഗ്രഹാം തോർപ്പ് ഗുരുതരമായ അസുഖം പഠിച്ച ആശുപത്രിയിലാണ്. അയാളുടെ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം ചേരുന്നു. അവരുടെ സ്വകാര്യതയാണ് മുഖ്യമിപ്പോൾ. ഞങ്ങൾ എല്ലാം കുടുംബത്തിനൊപ്പമുണ്ട്.”

കൗണ്ടി ടീം സറേയുടെ മുൻ ഇടംകയ്യൻ തോർപ്പ് തന്റെ തലമുറയിലെ ഏറ്റവും മികച്ച ഇംഗ്ലീഷ് കളിക്കാരിൽ ഒരാളായി അറിയപ്പെടുന്നു, 2005 ൽ വിരമിക്കുന്നതിന് മുമ്പ് കൃത്യമായി 100 ടെസ്റ്റുകൾ കളിക്കുകയും പല വിജയങ്ങളിലും നിർണായക പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്.

അദ്ദേഹം ഓസ്‌ട്രേലിയയിലാണ് കോച്ചിംഗ് കരിയർ ആരംഭിച്ചത് , അവിടെ അദ്ദേഹം ന്യൂ സൗത്ത് വെയിൽസിൽ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ എന്നിവരോടൊപ്പം പ്രവർത്തിച്ചു, പിന്നീടാണ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിൽ ബാറ്റിംഗ് കോച്ചായി ചേർന്നത്.

ഷിബു മാത്യൂ

ലീഡ്സ് : രുചിയുടെ കാര്യത്തിൽ യൂറോപ്പിൽ നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ലീഡ്സിലെ തറവാട് റെസ്റ്റോറൻ്റ് NHS ചാരിറ്റിയ്ക്ക് വേണ്ടി നടത്തിയ മാരത്തോൺ നടത്തത്തിൽ 1235 പൗണ്ട് സ്വരൂപിച്ചു. ഏപ്രിൽ 24ന് ലീഡ്സിലെ റൗണ്ട്ഹേ പാർക്കിൽ തറവാട് റെസ്റ്റോറൻ്റിൻ്റെ മാനേജ്മെൻ്റും ജീവനക്കാരും കുടുംബസമേതം പങ്കെടുത്ത മാരത്തോൺ നടത്തത്തിൽ 1627 മൈലുകളാണ് നടന്നു കയറിയത്. സ്ത്രീകളും കുട്ടികളുമടക്കം നാൽപ്പതോളം പേരാണ് മാരത്തോൺ നടത്തിൽ പങ്കെടുത്തത്.

ഒരു ബിസിനസ്സിനെക്കാളുപരി മാനുഷിക മൂല്യങ്ങൾക്ക് വില കൊടുക്കുന്ന പ്രവർത്തനങ്ങളാണ് തറവാട് റെസ്റ്റോറൻ്റ് കാഴ്ച്ചവെയ്ക്കുന്നത്. പ്രാദേശികരായ പാശ്ചാത്യ സമൂഹവുമായി അടുത്ത ബന്ധമാണ് തറവാട് റെസ്റ്റോറൻ്റിനുള്ളത്. കേരള സംസ്കാരത്തിൻ്റെ പരമ്പരാഗതമായ വിഭവങ്ങളാണ് തറവാട്ടിലെ ഭക്ഷണത്തിലധികവും. തറവാടിൻ്റെ തനതായ റെസിപ്പികൾ വേറെയും. പ്രാദേശീകരും അല്ലാത്തവരുമായ പാശ്ചാത്യ സമൂഹമാണ് തറവാട് റെസ്റ്റോറൻ്റിൻ്റെ അതിഥികളിൽ അധികവും എന്നത് ശ്രദ്ധേയമാണ്.

ലീഡ്സിലെ ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രിയുടെ എല്ലാ വർഷവും നടക്കുന്ന യോർക്ഷയർ ഈവനിംഗ് പോസ്റ്റിൻ്റെ ഒലിവർ അവാർഡ്സിൽ ബെസ്റ്റ് ഹോസ്പിറ്റാലിറ്റി റെസ്റ്റോറൻ്റ് 2022 നുള്ള അവാർഡ് തറവാട് റെസ്റ്റോറൻ്റിനാണ് ലഭിച്ചത്.

സ്വന്തം ലേഖകൻ

സാലിസ്ബറി : യുകെ മലയാളികൾക്കിടയിലെ സജീവ സാന്നിധ്യവും , മലയാളം യുകെ ന്യൂസ് ഡയറക്‌ടർ ബോർഡ് അംഗവുമായ ബിജു മൂന്നാനപ്പള്ളിയുടെ മാതാവ് അന്നമ്മ തോമസ് ( അമ്മിണി ) ( 81 ) വയസ്സ് , വാദ്ധ്യക്യ സഹജമായ രോഗത്താൽ നാട്ടിൽ വച്ച് നിര്യാതയായി. കോട്ടയം ചോലത്തടം മൂന്നാനപ്പള്ളീൽ തോമസിന്റെ  ( തൊമ്മച്ചൻ ) ഭാര്യയാണ് അന്നമ്മ തോമസ് . കാഞ്ഞിരപ്പള്ളി നീറുവേലിൽ കുടുംബാംഗമാണ് പരേത.  മക്കൾ റെജി , ബിനോയി , ബിജു ( യുകെ ) , റോബിൻസ് ( അബുദാബി ) . മരുമക്കൾ മോളി, ലാലി, രാജി, റ്റിൻസി . ശവസംസ്‌കാരം  തിങ്കളാഴ്ച 09 / 05 / 22  ചോലത്തടം സെന്റ് മേരീസ് പള്ളിയിൽ വച്ച് നടത്തപ്പെടുന്നതായിരിക്കും. മാതാവിന്റെ ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുവാനായി ബിജുവും കുടുംബവും ഇന്ന് നാട്ടിലേയ്ക്ക് തിരിക്കും.

ബിജുവിന്റെ മാതാവിന്റെ നിര്യാണത്തിൽ മലയാളം യുകെ ഡയറക്‌ടർ ബോർഡ് അംഗങ്ങളുടെ പ്രത്യേക അനുശോചനം അറിയിക്കുന്നു.

സ്വന്തം ലേഖകൻ 
കൊച്ചി : ഇന്ന് രാവിലെ 11 മണിക്ക് എറണാകുളം ടൗൺ ഹാളിൽ വെച്ച് നടത്തപ്പെട്ട ആം ആദ്മി പാർട്ടി സംസ്ഥാന  കൗൺസിൽ പ്രതിനിധി സമ്മേളനത്തിൽ വൻ ജനപങ്കാളിത്തം. അതിരാവിലെ തന്നെ ഒഴുകിയെത്തിയ ആം ആദ്മികളെകൊണ്ട് പത്തുമണിയോടെ തന്നെ എറണാകുളം ടൗൺഹാൾ നിറഞ്ഞു കവിഞ്ഞിരുന്നു. വെറും നാനൂറിൽ താഴെ അംഗങ്ങളെ പ്രതീക്ഷിച്ച എറണാകുളം സമ്മേളനത്തിലേയ്ക്ക് കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ നിന്നുമായി എത്തിയത് എണ്ണൂറിൽ കൂടുതൽ ആം ആദ്മി പ്രതിനിധികളാണ്. പലർക്കും ഇരിക്കാൻ കസേര കിട്ടാഞ്ഞതുകൊണ്ട് പലരും നിന്നുകൊണ്ടായിരുന്നു മുഴുവൻ സമയവും സമ്മേളനത്തിൽ പങ്കെടുത്തത്. സംസ്ഥാന നേത്ര്യത്വത്തെ ഞെട്ടിക്കുന്ന തരത്തിലുള്ള ജനപങ്കാളിത്തമായിരുന്നു വർഷങ്ങൾക്ക് ശേഷം നടന്ന ഈ കേരള സംസ്ഥാന കൗൺസിൽ ആം ആദ്മി പാർട്ടി പ്രതിനിധി സമ്മേളനത്തിൽ ഉണ്ടായിരുന്നത്.
സാധാരണ ആം ആദ്മി പ്രവർത്തകർക്ക് ഈ സമ്മേളനത്തിലേയ്ക്ക് പ്രവേശനം ഇല്ലാതിരുന്നതിനാൽ വാർഡ് തലം മുതൽ സംസ്ഥാന തലം വരെയുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ആയിരുന്നു ഇന്നത്തെ സമ്മേളനത്തിൽ പങ്കെടുത്തത്. ഡെൽഹിയിൽ  നിന്നുള്ള നാഷണൽ ഒബ്സെർവർമാരായ ശ്രീ.എൻ രാജയും , ശ്രീ. അജയ് രാജു, സംസ്ഥാന കൺവീനർ ശ്രീ. പി സി സിറിയക്കും, സെക്രട്രറി പദ്മനാഭൻ ഭാസ്കരനും , ട്രെഷറർ മുസ്തഫ പി കെയും സമ്മേളനത്തിൽ പങ്കെടുത്തു.

നേതാക്കളുടെ പ്രസംഗങ്ങളെ നിറഞ്ഞ കൈയ്യടികളോടെയാണ് പ്രതിനിധി സമ്മേളനത്തിൽ എത്തിയ ആം ആദ്മി പ്രതിനിധികൾ സ്വീകരിച്ചത്. കേന്ദ്ര നേതൃത്വം തൃക്കാക്കരയിൽ മത്സരിക്കാൻ തീരുമാനമെടുക്കുയാണെങ്കിൽ , ഉടൻ തന്നെ പ്രഗത്ഭനായ ഒരു സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന അറിയിപ്പ് വളരെയധികം ആവേശത്തോടെയാണ് ടൗൺ ഹാളിൽ എത്തിയ ആം ആദ്മി പ്രതിനിധികൾ സ്വീകരിച്ചത്. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ ഡൽഹി – പഞ്ചാബ് മോഡലിലുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് ആം ആദ്മി പാർട്ടി തൃക്കാക്കരയിൽ ഒരുക്കാൻ പോകുന്നത്.

ഡെൽഹി മോഡൽ വികസനത്തിൽ, അഴിമതിയും ധൂർത്തും പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട്  തൃക്കാക്കരയിലെ എല്ലാ വോട്ടർമാരെയും സ്വാധീനിക്കാൻ കഴിയുന്ന പദ്ധതികളായിരിക്കും ആം ആദ്മി പാർട്ടി ഒരുക്കുന്നത്. അതോടൊപ്പം കെജ്‌രിവാളിന്റെ ആദ്യ കേരള സന്ദർശനം ഒരു വൻ വിജയമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഓരോ ആദ്മി പാർട്ടി പ്രവർത്തകരും . അതിനായി പ്രത്യേക കമ്മിറ്റികളെ തയ്യാറാക്കി കഴിഞ്ഞു. മെയ് 15 ന് കെജ്രരിവാൾ പങ്കെടുക്കുന്ന സമ്മേളന നഗരിയിലേയ്ക്ക് ഒരു ലക്ഷം ആം ആദ്മി പാർട്ടി പ്രവർത്തകരെ എത്തിക്കുവാനുള്ള പദ്ധതിയാണ് പാർട്ടി തയ്യാറാക്കുന്നത്.

20/20 യും , ആം ആദ്മി പാർട്ടിയും തമ്മിൽ ഉണ്ടാക്കിയ ഈ  മികച്ച കൂട്ടുകെട്ട് കേരള സമൂഹത്തിലും വിദേശ മലയാളികൾക്കിടയിലും വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തത്തോടെ ഇന്ന് നടന്ന സംസ്ഥാന പ്രതിനിധി സമ്മേളന വിജയം കേരള സംസ്ഥാന നേതാക്കൾക്കും വലിയ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത് . ഈ പ്രതിനിധികളെ ഉൾപ്പെടുത്തി 20/ 20 യുമായി വ്യക്തമായ പദ്ധതികളോടെ ഈ ഒരു മാസം പ്രവർത്തിച്ചാൽ പഞ്ചാബ് മോഡൽ വിജയം തൃക്കാക്കരയിലും ആം ആദ്മി പാർട്ടിക്ക്  ഉണ്ടാക്കാം എന്നാണ് പാർട്ടി  പ്രതീക്ഷിക്കുന്നത്.

സൗത്ത് ഈസ്റ്റ് ലണ്ടനില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായത് മകളുടെ കാമുകന്‍. ഏതാനും ദിവസം മുന്‍പ് മാത്രമാണ് ഇയാള്‍ കുടുംബാംഗങ്ങളെ പരിചയപ്പെട്ടതെന്നാണ് വിവരം. ഇരകളില്‍ ഒരാളായ സമാന്ത ഡ്രുമണ്ട്‌സിന്റെ കാമുകന്‍ 28-കാരന്‍ ജോഷ്വ ജെറോം ഡെറിവിയെര്‍ ജാക്വസിനെയാണ് പോലീസ് വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തിട്ടുള്ളത്.

29-കാരി സമാന്ത, അമ്മ 45-കാരി ടാനിഷാ ഡ്രുമണ്ട്‌സ്, മുത്തശ്ശി 64-കാരി ഡോളെറ്റ് ഹില്‍, ഇവരുടെ പങ്കാളി 59-കാരന്‍ ഡെന്റണ്‍ ബുര്‍ക്കെ എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതോടെ ഓഫീസര്‍മാര്‍ ജോഷ്വയെ ടേസര്‍ ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാള്‍ സമാന്തയുടെ കുടുംബത്തെ പരിചയപ്പെടുന്നതെന്ന് ഒരു സുഹൃത്ത്  വെളിപ്പെടുത്തി.

പാരാമെഡിക്കുകള്‍ സംഭവസ്ഥലത്ത് കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും നാല് പേരെയും സൗത്ത് ലണ്ടന്‍, ബെര്‍മോണ്ട്‌സിയിലെ വിലാസത്തില്‍ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. ലൂഷാം ആശുപത്രിയില്‍ ചികിത്സയിലുള്ള ജോഷ്വയെ പോലീസ് ചോദ്യം ചെയ്യും. അയല്‍വാസികള്‍ വീട്ടില്‍ നിന്നും ഭയപ്പെടുത്തുന്ന തോതില്‍ ശബ്ദം കേട്ടിരുന്നു. ഇവരാണ് പോലീസില്‍ വിവരം അറിയിച്ചത്.

പോലീസ് സ്ഥലത്തെത്തി വാതില്‍ ചവിട്ടിത്തുറന്ന് അകത്ത് പ്രവേശിക്കുമ്പോള്‍ മൃതദേഹങ്ങള്‍ നിലത്ത് കിടക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച ആയുധധാരിയെ ഇവര്‍ ടേസര്‍ ചെയ്ത് വീഴ്ത്തി. എല്ലാ രാത്രിയും വീട് പൂട്ടി താക്കോലുമായാണ് ഡോളെറ്റ് ഉറങ്ങാന്‍ പോകുന്നത്. ഇതാണ് പ്രതിയെ രക്ഷപ്പെടുന്നതില്‍ നിന്നും തടഞ്ഞത്.

ലണ്ടനില്‍ ഒരു കുടുംബത്തിലെ നാല് അംഗങ്ങള്‍ കൊല്ലപ്പെട്ടു. കാന്‍സര്‍ ബാധിതയായ എന്‍എച്ച്എസ് ജീവനക്കാരിയും പങ്കാളിയും, മകളും, പേരക്കുട്ടിയും ആണ് കുടുംബവീട്ടില്‍ കൊല്ലപ്പെട്ടത്. പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

എന്‍എച്ച്എസ് ജീവനക്കാരിയായ 64-കാരി ഡോളെറ്റ് ഹില്‍, പങ്കാളി ഡെന്റണ്‍ ബുര്‍കെ, മകള്‍ താനിഷ ഡ്രുമണ്ട്‌സ്, ഇവരുടെ മകള്‍ സമാന്ത ഡ്രുമണ്ട്‌സ് എന്നിവരെയൊണ് സൗത്ത് ഈസ്റ്റ് ലണ്ടനില്‍ കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടത്. സംഭവത്തില്‍ മറ്റൊരു മകള്‍ രക്ഷപ്പെട്ടിട്ടുണ്ട്. കുടുംബാംഗങ്ങള്‍ എല്ലാവരും കൊല്ലപ്പെട്ടതോടെ ട്രേസിയെന്ന് പേരുള്ള ഈ കുട്ടി ആരോടും സംസാരിക്കാതെ പാടെ തകര്‍ന്ന നിലയിലാണ്.

എന്തിന്റെ പേരിലാണ് ക്രൂരമായ കൊലപാതകം നടന്നതെന്ന് വ്യക്തമല്ല. ഡോളെറ്റ് ലോക്കല്‍ എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഇതോടൊപ്പം ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലുമായിരുന്നു ഈ 64-കാരി. ഫ്‌ളാറ്റില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഡോളെറ്റിനൊപ്പം തല്‍ക്കാലത്തേക്ക് താമസിക്കാന്‍ എത്തിയതായിരുന്നു സമാന്ത ഡ്രുമണ്ട്‌സ്.

ഫോറസ്റ്റ് ഹില്ലിലെ ഫ്‌ളാറ്റിലെ മൂന്നാം നിലയിലാണ് കൊലപാതകം നടന്നത്.  സൗത്ത്‌വാര്‍ക്ക് ഗൈയ്‌സ് ഹോസ്പിറ്റലില്‍ ഹൗസ്‌കീപ്പറായി ജോലി ചെയ്യുകയായിരുന്നു ഡോളെറ്റെന്നാണ് വിവരം. ക്യാന്‍സര്‍ ചികിത്സ നടത്തിവരവെയാണ് ഇവരെയും കുടുംബത്തെയും ദുരന്തം തേടിയെത്തിയത്. 60-കളില്‍ പ്രായമുള്ള ഇവരുടെ പങ്കാളിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

വീട്ടില്‍ നിന്നും ഉച്ചത്തില്‍ കരച്ചിലും ബഹളവും കേട്ടതോടെയാണ് വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയത്.  നാല് പേര്‍ക്കും കത്തിക്കുത്ത് ഏറ്റ നിലയിലായിരുന്നു.

ഉൽപന്നങ്ങളുടെ കുതിച്ചുയരുന്ന വിലകൾക്കിടയിൽ വിതരണ ശൃംഖലയിലെ ക്ഷാമത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ഒരു കൂട്ടം കർഷകരുടെ അഭിപ്രായത്തിൽ, യുകെ ഭക്ഷ്യ പ്രതിസന്ധി നേരിടുകയാണ്. യുദ്ധവും ഇന്ധവിലക്കയറ്റവും തൊഴിലാളിക്ഷാമവും എല്ലാം കൂടി ചേര്‍ന്ന് യുകെയിലുണ്ടാക്കിയിരിക്കുന്ന വിലക്കയറ്റത്തിന് പുറമെ അവശ്യസാധനങ്ങളുടെ ക്ഷാമവും രൂക്ഷമാവുന്നു. ബിയറും, ചിക്കനും, ബ്രെഡും ക്ഷാമത്തിലേക്ക് നീങ്ങുകയാണ്. ഇതിനു പുറമെ ഭക്ഷ്യ എണ്ണയ്ക്കും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ റേഷനിങ് ആരംഭിച്ചിട്ടുണ്ട്.

ഭക്ഷ്യ ഉത്പന്നങ്ങളുടെ ക്ഷാമവും ഹോള്‍സെയില്‍ വിലയും ചേര്‍ന്ന് ഭക്ഷ്യപ്രതിസന്ധിക്ക് രൂപം നല്‍കുന്നുവെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ബ്രെഡ്, പാസ്ത, ബിയര്‍, ചിക്കന്‍, സോസേജുകള്‍ എന്നിവയ്ക്ക് ക്ഷാമവും, ഉയര്‍ന്ന വിലയും നേരിടുന്ന അവസ്ഥയാണെന്നാണ് മുന്നറിയിപ്പ്.

സണ്‍ഫ്‌ളവര്‍ ഓയില്‍ വാങ്ങുന്നതിന് പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഇതിനകം തന്നെ പരിധി ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഉക്രെയിനില്‍ നിന്നുമാണ് പ്രധാനമായും ഇത് എത്തിക്കുന്നത്. മറ്റ് സാധനങ്ങളുടെ ലഭ്യത കുറയുന്നതിനാല്‍ ഭക്ഷ്യ ശൃംഖലയില്‍ വിലകള്‍ ഉയരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതോടെ തെരഞ്ഞെടുക്കാന്‍ കഴിയുന്ന സാധനങ്ങളുടെ എണ്ണം കുറയുകയും, കുടുംബ ബജറ്റില്‍ പ്രതിഫലനം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

എന്‍വയോണ്‍മെന്റ് സെക്രട്ടറി ജോര്‍ജ് യൂസ്റ്റിസുമായി നടത്തിയ അടിയന്തര ചര്‍ച്ചകളില്‍ പ്രതിസന്ധി സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയതായി കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. ‘ഇപ്പോള്‍ സണ്‍ഫ്‌ളവര്‍ ഓയിലിനെ കുറിച്ചാണ് സംസാരിക്കുന്നത്. നാളെ ഇത് മറ്റ് ഉത്പന്നങ്ങളിലേക്കും പടരും. ഉക്രെയിന്‍ പ്രതിസന്ധി കൈവിട്ട് പോകുകയാണ്. സൂപ്പര്‍മാര്‍ക്കറ്റ് ഷെല്‍ഫുകള്‍ എപ്പോഴും നിറച്ച് വെയ്ക്കാന്‍ കഴിയില്ലെന്നാണ് ഇതോടെ വ്യക്തമാകുന്നത്’, ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിലെ ഫുഡ് പോളിസി എമിറെറ്റസ് പ്രൊഫസര്‍ ടിം ലാംഗ് പറഞ്ഞു.

ടെസ്‌കോ, മോറിസണ്‍സ്, വെയ്റ്റ്‌റോസ്, ഐസ്ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നും എത്ര സണ്‍ഫ്‌ളവര്‍ വാങ്ങാമെന്നതിന് പരിധി ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുക്രൈനും, റഷ്യയും മില്ല്യണ്‍ കണക്കിന് ടണ്‍ ഗോതമ്പും, മറ്റ് ധാന്യങ്ങളും കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളാണ്. ഇതാണ് ഭക്ഷ്യ ഉത്പാദനത്തിനും, മൃഗങ്ങള്‍ക്കുള്ള കാലിത്തീറ്റയ്ക്കും ഉപയോഗിക്കുന്നത്.

പാചക എണ്ണകളുടെ കാര്യത്തില്‍ ധാരാളം ബദലുകളുണ്ടെന്ന് ഷോപ്പര്‍മാര്‍ക്ക് ഉറപ്പുനല്‍കാന്‍ കഴിയുമെന്ന് പലചരക്ക് വിദഗ്ധന്‍ ഗെഡ് ഫട്ടര്‍ പറയുന്നു. 2022 ജനുവരി മുതല്‍ ഒരു ലിറ്റര്‍ സണ്‍ഫ്ലവര്‍ ഓയില്‍ ശരാശരി 12 പെന്‍സ് വര്‍ധിച്ച് 1.26 പൗണ്ട് ആയി ഉയര്‍ന്നതായി ഡാറ്റ സൂചിപ്പിക്കുന്നു. അതായത് 10% ത്തിലധികം വര്‍ധനവ്.

ക്രിസ്‌പ്‌സ്, ഓവന്‍ ചിപ്‌സ് തുടങ്ങിയ ഉല്‍പ്പന്നങ്ങളില്‍ സൂര്യകാന്തി എണ്ണ ഒരു ചേരുവയായി ഉപയോഗിക്കുന്ന യുകെ ഭക്ഷ്യ നിര്‍മ്മാതാക്കളും വിതരണത്തെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവയ്ക്കുന്നു.

സ്‌നോഡോണിയയിൽ നിന്നുള്ള കർഷകനായ ഗാരെത് വിൻ ജോൺസ് ജിബി ന്യൂസിനോട് പറഞ്ഞു: “ഞങ്ങൾ ഭക്ഷ്യക്ഷാമത്തിലേക്ക് ഉറങ്ങുകയാണ്, അതൊരു വസ്തുതയാണ്.”

അദ്ദേഹം കൂട്ടിച്ചേർത്തു: “ചുറ്റുപാടുമുള്ള 10 ഫാമുകളിലേക്ക് എനിക്ക് നിങ്ങളെ കൊണ്ടുപോകാം – കോഴി കർഷകർ, മുട്ട ഉത്പാദകർ, പാൽ ഉത്പാദകർ, ബീഫ്, ആട്ടിൻ എന്നിവ വരെ, തീറ്റ വില മേൽക്കൂരയിലൂടെ പോകുന്നു.

മദ്രാസ് ഹൈക്കോടതി വീണ്ടും ഇടപെട്ടതോടെ ഒട്ടേറെ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും വിഷയമായ ‘ടു ഫിംഗർ’ പരിശോധന ഇന്ത്യയിൽ വീണ്ടും ചർച്ചയാകുകയാണ് . യുകെയിലെ കന്യാകാത്വം തെളിയിക്കാനുള്ള രണ്ടു വിരൽ പരിശോധനയ്ക്ക് അന്ത്യം കുറിച്ചത് ഒരു ഇന്ത്യൻ യുവതിയുടെ പോരാട്ടമാണ് .

1979 നു മുൻപ്, യുകെയിലെത്തി വിവാഹം കഴി ക്കുന്ന മറ്റു രാജ്യങ്ങളിൽനിന്നുള്ള സ്ത്രീകൾ അതിഭീകരമായ വൈദ്യ പരിശോധനകളിലൂടെ കന്യാകാത്വം തെളിയിക്കേണ്ട അവസ്ഥയിലായിരുന്നു. ആ കിരാത നിയമത്തിന് അവസാനം കുറിച്ചത് ഒരു ഇന്ത്യൻ യുവതിയായിരുന്നു. 1979 ജനുവരി 24ന് ഒരു ഇന്ത്യൻ യുവതി ഹീത്രോ വിമാനത്താളത്തിൽ വന്നിറങ്ങി. ഇന്ത്യൻ വംശജനായ തന്റെ പ്രതിശ്രുത വരനെ വിവാഹം കഴിക്കുകയായിരുന്നു ഉദ്ദേശ്യം. അക്കാലത്ത്, ബ്രിട്ടനിലേക്കു പ്രവേശിക്കുന്ന ആളുകൾക്ക് അവരുടെ പ്രതിശ്രുത വരനെ മൂന്നു മാസത്തിനുള്ളിൽ വിവാഹം കഴിക്കുമെങ്കിൽ വീസ ആവശ്യമുണ്ടായിരുന്നില്ല. പക്ഷേ, യുവതിക്ക് കടുത്ത വൈദ്യപരിശോധനയ്ക്ക് വിധേയയാകേണ്ടി വന്നു.

35 വയസ്സുണ്ടായിരുന്ന യുവതി ഇതു വരെ വിവാഹം കഴിക്കാതിരുന്നതിനെപ്പറ്റിയായിരുന്നു ഇമിഗ്രഷൻ ഉദ്യോഗസ്ഥരുടെ സംശയം. ഇവർ വിവാഹിതയാണെന്നും കുട്ടികളുണ്ടെന്നും ആരോപണം ഉയർന്നതോടെ യുവതിയെ 2 വിരൽ പരിശോധനയ്ക്ക് അടക്കം വിധേയയാക്കി. യോനിക്കുള്ളിൽ ഒരു ഡോക്ടർ രണ്ട് വിരലുകൾ പ്രവേശിപ്പിച്ച് കന്യാചർമം കേടുകൂടാതെയുണ്ടോ എന്നു പരിശോധിക്കുന്ന ശാരീരിക പരിശോധനയാണിത്. എന്നാൽ, യുവതി ശക്തമായി പ്രതികരിച്ചതോടെ ലണ്ടനിലെ പ്രധാന പത്രങ്ങളുടെ തലക്കെട്ടായി ഈ സംഭവം മാറി. പരിശോധനകൾ നടത്തിയെന്ന് സംശയിക്കുന്ന ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്കെതിരെ ഉടൻ തന്നെ അച്ചടക്ക നടപടിയുമുണ്ടായി.

ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടികളെ ‘രണ്ടു വിരൽ’ പരിശോധനയ്ക്കു വിധേയമാക്കാൻ പാടില്ലെന്നും ഇതിൽനിന്നു മെഡിക്കൽ വിദഗ്ധരെ തടയണമെന്നുമാണു മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സർക്കാരിനോട് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജീവപര്യന്തം തടവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു പ്രതി സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ ആർ.സുബ്രഹ്മണ്യൻ, എൻ.സതീഷ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ ‘ദുരാചാരം’ എന്നന്നേക്കുമായി അവസാനിപ്പിക്കണമെന്നു പറഞ്ഞത്.

യോർക്ക്ഷെയറിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ ലിമ (ലീഡ്സ് മലയാളി അസോസിയേഷൻ) സംഘടിപ്പിക്കുന്ന Kalafest 2022, 23-ാം തീയതി ശനിയാഴ്ച ലീഡ്സിലെ ആംഗ്ലേസ് ക്ലബ്ബിൽ വച്ച് നടത്തപ്പെടും. അന്നേദിവസം രാവിലെ 10 മണിക്ക് ലീഡ്സ് മലയാളി അസോസിയേഷൻ പ്രസിഡൻറ് ജേക്കബ് കുയിലാടൻ കലാ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.

ലീഡ്സിൽ പുതിയതായി നിരവധി മലയാളി കുടുംബങ്ങൾ എത്തിച്ചേർന്നിട്ടുണ്ട്. അവർക്കും ലിമയ്ക്കും മറ്റു അംഗങ്ങളെ പരിചയപ്പെടുവാനും ഇത്തരം കൂട്ടായ്മയിലുള്ള ആഘോഷങ്ങൾ ഉപകാരപ്പെടും . കലാസാംസ്കാരിക പരിപാടികളും ഫാമിലി ഗെയിംസും ഉൾപ്പെടെ എല്ലാവർക്കും ആസ്വദിക്കാവുന്ന നിരവധിയായ പരിപാടികളാണ് കലാ ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലിമ കലാവേദി അവതരിപ്പിക്കുന്ന “നേരിന്റെ പാത ” എന്ന നാടകം ഉണ്ടായിരിക്കും. നിരവധി നാടകങ്ങൾക്ക് സ്ക്രിപ്റ്റ് എഴുതിയ ടൈറ്റസ് വല്ലാർപ്പാടം നാടകം രചിച്ചിരിക്കുന്നത്. സംവിധാനം ജേക്കബ് കുയിലാടൻ .

ലീഡ്‌സിലെ പ്രമുഖ റസ്റ്റോറന്റായ തറവാട് റസ്റ്റോറൻറ്, സ്റ്റെർലിങ് സ്ട്രീറ്റ്, ആയുഷ് ആയുർവേദ, വെൽകെയർ തുടങ്ങിയ സ്ഥാപനങ്ങളാണ് സിനിമ കലാ ഫെസ്റ്റിനെ സ്പോൺസർ ചെയ്ത് സഹായിക്കുന്നത്.

RECENT POSTS
Copyright © . All rights reserved