സ്റ്റോക്ക് ഓൺ ട്രെന്റ്: കൂത്താട്ടുകുളത്തിനടുത്തുള്ള വടകരയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ എടപ്പനാട്ട് കുടുംബാംഗം റോയി ജേക്കബ് മരണമടഞ്ഞു. അറുപത്തിരണ്ട് (62) വയസ്സാണ് പ്രായം. സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന ക്രിസ്റ്റിയുടെ ഭാര്യ ഷെറിൻ ക്രിസ്റ്റിയുടെ പിതൃസഹോദരനാണ് ദാരുണമായി മരണമടഞ്ഞത്. ഇന്ന് പ്രാദേശിക സമയം വൈകീട്ട് 5:30 ന് ആണ് അപകടം ഉണ്ടായത്.
കൂത്താട്ടുകുളത്ത് കച്ചവടം നടത്തുകയാണ് റോയി. വ്യായാമത്തിനായി സൈക്കിളിൽ സായാഹ്നസവാരിക്കിറങ്ങിയ റോയി ബസിനടിയിലേക്ക് വീഴുകയായിരുന്നു. ബസ്സിന്റെ പിൻ ചക്രത്തിനടിയിൽ പെട്ട റോയ് തൽക്ഷണം മരണപ്പെടുകയും ചെയ്തു എന്നാണ് അറിയുന്ന വിവരം. ഉടൻ തന്നെ പോലീസ്, ഫിർഫോഴ്‌സ് എത്തി മേൽനടപടികൾ സ്വീകരിക്കുകയും ചെയ്തു. കൂത്താട്ടുകുളം ആശുപത്രിയിലെ മോർച്ചറിയിൽ ആണ് മൃതദേഹം ഇപ്പോൾ ഉള്ളത്. ശവസംക്കാരം സംബന്ധിച്ച തീരുമാനം ആയിട്ടില്ല.
ഭാര്യ ലിസി, മുതലക്കോടം മാളിയേക്കൽ കുടുബാംഗമാണ്. രണ്ട് മക്കൾ, റിറ്റോ, റിയ.
ബാംഗ്ലൂർ എം എസ് രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് എഡ്യുക്കേഷൻ ആൻഡ് റിസേർച്ചിലെ എട്ടാമത്തെ ബാച്ചായ , നാളിതുവരെയുള്ള നേഴ്സിംഗ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ മെയിൽ നേഴ്സുമാരുടെ ബാച്ചുമായിരുന്ന 94-97 നേഴ്സിംഗ് ബാച്ചിലെ മെയിൽ നേഴ്സുമാരുടെ കൂട്ടായ്മ ഗ്ലോസ്റ്റർ ഷയറിലുള്ള ഓക്രേവൻ ഫീൽഡ് സെന്ററിൽ വച്ച് സെപ്തംബർ 24, 25,26 തീയതികളിലായി നടത്തപ്പെട്ടു. 24 ന് വൈകുന്നേരം യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 24 പേർ നേരിട്ടും കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 30 പേർ ഓൺലൈനായും പങ്കെടുത്തു.
24 വർഷങ്ങൾക്ക് ശേഷമുള്ള ഈ കൂടിച്ചേരൽ, ഗതകാല സ്മരണകളുണർത്തുന്ന 94-97 കാലഘട്ടത്തിന്റെ പ്രതിഫലനമായി മാറി. രൂപഭാവങ്ങളിലെ വ്യത്യസ്തത മാത്രമേ ജീവിതത്തിൽ പ്രായം കൊണ്ടു സംഭവിക്കൂ അടിസ്ഥാനപരമായ സ്വഭാവ സവിശേഷതകളിൽ ചലനങ്ങൾ സൃഷ്ടിക്കാൻ കാലത്തിന്റെ കുത്തൊഴുക്കിന് സാദ്ധ്യമല്ല എന്നും രാമയ്യായിലെ ചുണക്കുട്ടികളുടെ ഒരുമയും വീര്യവും ശൗര്യവും ഊർജ്ജവും രണ്ടര പതിറ്റാണ്ടിനിപ്പറവും ഒട്ടും കൈമോശം വന്നിട്ടില്ല എന്നതിന്റെ ഉത്തമ ദൃഷ്ടാന്തവുമായി മാറി ഈ കൂടിച്ചേരൽ .
24 വർഷത്തെ അപരിചിതത്വത്തിന് നിമിഷങ്ങളുടെ ആയുസേ ഉണ്ടായിരുന്നുള്ളൂ. “ഹിയാ ഹുവ്വാ രാമയ്യ ” യുടെ അലയൊലികളാൽ ശബ്ദമുഖരിതമായ 3 ദിനരാത്രങ്ങൾ ; 1980-90 കാലഘട്ടത്തിലെ ഹിറ്റുഗാനങ്ങൾ കൊണ്ടും, പതിവു തമാശകൾ കൊണ്ടും, പാരവയ്പുകൾ കൊണ്ടും, കൗണ്ടറുകൾ കൊണ്ടും, രാവിരുളുകളില്ലാത്ത രാമയ്യ ഹോസ്റ്റലിനെ അക്ഷരം പ്രതി പുനപ്രതിഷ്ഠിച്ചു . ക്യാംപ് ഫയറും, ബാർബിക്യൂവും, പഠന – പാഠ്യേതര വിഷയങ്ങളിലെ ‘വീര- സാഹസികതകളുടെ ഓർമ്മപ്പെടുത്തലുകളും ഓർമ്മിച്ചെടുക്കലുകളും ആട്ടവും പാട്ടുമായി ദിവസങ്ങളെ നിമിഷങ്ങളാക്കി മാറ്റിയ അനിർവ്വചനീതയുടെ ഉൾപുളകങ്ങൾ സൃഷ്ടിച്ച ഗ്രഹാതുരത്വമുണർത്തുന്ന രാമയ്യാ ജീവിതത്തിലെ സുന്ദര നിമിഷങ്ങളുടെ പുനരാവിഷ്കാരങ്ങളുടെ തുടർച്ചയെന്നോണം 2022 സെപ്റ്റംബർ അവസാനത്തോടു കൂടി 94 – 97 നേഴ്സിംഗ് ബാച്ചിന്റെ 25ാം വാർഷികം അതിവിപുലമായി നടത്തുന്നതിനായി തീരുമാനിച്ചു. ഒരിക്കലും തിരിച്ചു കിട്ടാത്ത ; പോയ കാല സ്മൃതികളെ തിരിച്ചു പിടിച്ച ചാരിതാർത്ഥ്യവുമായി ഓർമ്മകളുടെ ഓർമ്മ ചെപ്പിലെ കുളിർ മഴയായി മാറ്റിയ ദിനരാത്രങ്ങൾ സമ്മാനിച്ച ഏവർക്കും നന്ദിയുടെ നറുമലരുകൾ .
ട്രക്ക് ഡ്രൈവർമാരുടെ കുറവുമൂലം ഇന്ധനം വിതരണം ചെയ്യുന്നത് പ്രതിസന്ധിയിലായതോടെ എണ്ണ വിലയിലും വർധനവ്. ബാരലിന് 80 ഡോളറാണ് നിലവിൽ വിവിധ മേഖലകളിലെ വില നിലവാരം. തുടർച്ചയായ ആറാം ദിവസവും ബ്രെന്റ് ക്രൂഡ് വില ഉയർന്നതും ബ്രിട്ടന് തിരിച്ചടിയായി. കൂടുതൽ രാജ്യങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനാൽ ആഗോള വ്യാപകമായി ആവശ്യം വർദ്ധിച്ചതാണ് എണ്ണ വില ഉയരാൻ കാരണം.
അതേസമയം ഏതാനും ദിവസമായി തുടരുന്ന പ്രതിസന്ധി ഇന്നലെ കൂടുതൽ രൂക്ഷമായി. പല പെട്രോൾ സ്റ്റേഷനുകളിലും സ്റ്റോക്കില്ലെന്ന ബോർഡ് ഉയർന്നു. ചില നഗരങ്ങളിൽ 90% പെട്രോൾ സ്റ്റേഷനുകളും കാലിയായതായാണു വിവരം. പരിഭ്രാന്തരാകേണ്ടെന്ന് സർക്കാരും വിതരണക്കാരും ആവർത്തിക്കുമ്പോഴും പെട്രോൾ സ്റ്റേഷനുകൾക്കു മുന്നിൽ വാഹനനിര നീളുകയാണ്.
ബ്രെക്സിറ്റ്, തൊഴിൽ, താമസ നിയമങ്ങൾക്കു പിന്നാലെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള ട്രക്ക് ഡ്രൈവർമാർ കൂട്ടത്തോടെ മടങ്ങിയതാണ് പുതിയ പ്രതിസന്ധിക്കു കാരണം. ട്രക്ക് ഡ്രൈവർമാർക്കായി 5000 താൽക്കാലിക വീസ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഭാരവാഹനങ്ങളോടിക്കാൻ സൈന്യത്തിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്നും ആവശ്യമുയർന്നു.
വിരലിൽ എണ്ണാവുന്ന പെട്രോൾ പമ്പുകൾ മാത്രമാണ് ഇപ്പോൾ പല നഗരങ്ങളിലും പ്രവർത്തിക്കുന്നത്. ഇവയ്ക്കു മുന്നിൽ മണിക്കൂറുകൾ നീളുന്ന ക്യൂവും. ഇതുമൂലമുണ്ടാകുന്ന ഗതാഗത കുരുക്കും അതിരൂക്ഷമാണ്. ഹൈവേകളിലും സ്ഥിതി വ്യത്യസ്തമല്ല.
ലണ്ടൻ ഉൾപ്പെടെയുള്ള വൻനഗരങ്ങളിലാണ് ഇന്ധനക്ഷാമം അതിരൂക്ഷം. പമ്പുകൾ ഓരോന്നായി അടഞ്ഞതോടെ തുറന്നിരിക്കുന്ന പമ്പുകളിൽ പാനിക് ബൈയിങ്ങിനായി ആളുകൾ ഇരച്ചെത്തി. ഇത് പ്രശ്നം കൂടുതൽ സങ്കീർണമാക്കുന്നു. വലിയ ട്രക്കുകൾക്കൊഴികെ മറ്റെല്ലാ വാഹനങ്ങൾക്കും പരമാവധി നൽകുന്ന ഇന്ധനത്തിന്റെ അളവ് പമ്പുകളിൽ 30 ലീറ്ററാക്കി കുറച്ചു. പെട്രോളിനും ഡീസലിനും 10 മുതൽ 20 പെൻസിന്റെ വരെ വർധനയും രണ്ടു ദിവസങ്ങൾക്കുള്ളിൽ ഉണ്ടായി.
ഇന്ധനക്ഷാമം ചരക്കുനീക്കത്തെ ബാധിച്ചു തുടങ്ങിയതോടെ സൂപ്പർ മാർക്കറ്റുകളിൽ പലേടത്തും സാധനങ്ങളുടെ കുറവും അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഇതു തുടർന്നാൽ ദിവസങ്ങൾക്കുള്ളിൽ ഇന്ധനക്ഷാമം മൂലം വാഹനങ്ങൾ നിരത്തിലിറങ്ങാത്ത സ്ഥിതിയുണ്ടാകും. എന്നാൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും രാജ്യത്ത് ഇന്ധല ക്ഷാമമല്ല, ഇത് പമ്പുകളിൽ എത്തിക്കാനുള്ള പ്രതിസന്ധി മാത്രമേയുള്ളൂ എന്നുമാണ് സർക്കാർ ആവർത്തിക്കുന്നത്.
സൈന്യത്തിന്റെ സഹായത്തോടെ ഇതു പരിഹരിക്കുമെന്ന് പറഞ്ഞുതുടങ്ങിയിട്ട് രണ്ടു ദിവസമായെങ്കിലും പമ്പുകളിൽ ഇന്ധനം എത്തുന്നില്ല. ഓരോ മണിക്കൂറിലും അടയ്ക്കുന്ന പമ്പുകളുടെ എണ്ണം ഏറിവരികയാണ്. ബ്രെക്സിറ്റ് നടപ്പായതു മുതൽ ആരംഭിച്ച, ഹെവി ഗുഡ്സ് വെഹിക്കിൾ ഡ്രൈവർമാരുടെ ലഭ്യത കുറവാണ് കോവിഡ് സാഹചര്യത്തിൽ വർധിച്ചുവന്ന് ചരക്കുനീക്കത്തിൽ വലിയ പ്രതിസന്ധിയായി പരിണമിച്ചിരിക്കുന്നത്.
അതുകൊണ്ടുതന്നെ പ്രശ്നം അടിയന്തിരമായി പരിഹരിക്കാൻ പ്രധാനമന്ത്രി ബോ റിസ് ജോൺസണ് മേലുള്ള സമ്മർദ്ദവും വർധിക്കുകയാണ്. നിലവിൽ ഒരു ലക്ഷത്തോളം ഹെവി ഗുഡ്സ് വെഹിക്കിൾ ഡ്രൈവർമാരുടെ കുറവാണ് ബ്രിട്ടനിലുള്ളത്. അത്ര എളുപ്പത്തിൽ പരിഹരിക്കാവുന്ന പ്രതിസന്ധിയല്ല ഇത്. ബ്രക്സിറ്റ് നടപ്പിലായ ജനുവരി മുതൽതന്നെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നും ബ്രിട്ടനിൽ ജോലി ചെയ്തിരുന്ന ഹെവി ഗുഡ്സ് ഡ്രൈവർമാർ പലരും സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിത്തുടങ്ങി.
ഇരുപതിനായിരത്തിലധികം ഡ്രൈവർമാർ ഇത്തരത്തിൽ മടങ്ങിയെന്നാണ് റോഡ് ഹോവിലേജ് അസോസിയേഷന്റെ കണക്ക്. ബ്രിട്ടനിൽ ഇനിയൊരു സെറ്റിൽമെന്റ് എളുപ്പവും സുഗമവും ആകില്ല എന്ന പ്രതീതിയായിരുന്നു ഇതിനു കാരണം. നിലവിൽ മൂന്ന് മാസത്തെ താൽക്കാലിക വിസ നൽകി ഇവരെ തിരികെ കൊണ്ടുവരാൻ യുകെ സർക്കാർ ശ്രമിക്കുമെങ്കിലും എത്ര പേർ ഇതിന് തയ്യാറാകുമെന്ന് കണ്ട റിയണം.
യുകെ സ്വയം കുഴിച്ച കുഴിയാണ് ഇന്ധന പ്രതിസന്ധിയെന്ന നിലപാടിലാണ് യൂറോപ്യൻ യൂണിയൻ. അതിനാൽ ജർമ്മനി ഉൾപ്പെടെയുള്ള ഇയു രാജ്യങ്ങളും യുകെ സർക്കാരിനെ കൈയ്യൊഴിയുകയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഗ്ലോസ്റ്റർ : ഗ്രീഷ്മത്തിലെ ഒഴിവു സമയത്ത് തൂമ്പാ എടുത്ത് മണ്ണിനോടു മല്ലടിച്ചു കൃഷി ചെയ്യുന്നത് തിരുവല്ലക്കാരായ ജയനും ഭാര്യ ഉഷയ്ക്കും ഒരാവേശമാണ്. രണ്ടുപേരും കർഷക കുടുംബത്തിൽ ജനിച്ച് വളർന്നതുകൊണ്ടു തന്നെ കൃഷിയ്ക്ക് അനുയോജ്യമായ കാലാവസ്ഥയിൽ എങ്ങനെയാണവർ വെറുതെയിരിക്കുന്നത്? രണ്ടുമക്കളോടുമൊപ്പം ഗ്ലോസ്റ്ററിൽ താമസിക്കുന്ന ജയനും ഉഷയ്ക്കും കൃഷിയെന്നത് ജീവിതമാർഗം മാത്രമല്ല, ജീവിതം തന്നെയാണ്. യുകെയിലെ കാലാവസ്ഥയിൽ കൃഷി ചെയ്യുവാൻ മടിക്കുന്നതും വളരുവാൻ വിമുഖത കാണിക്കുന്നതുമായ നമ്മുടെ ചില നാടൻ പച്ചക്കറികൾ കഴിഞ്ഞ ആറുവർഷമായി ജയന്റെ തൊടിയിൽ തഴച്ചുവളരുന്നു.
ചിട്ടയായ പരിചരണവും, ജൈവവളപ്രയോഗവും കൂടിയാകുമ്പോൾ എല്ലാം വരുതിയിലായി തഴച്ചു വളരും, പൂവിടും, ഫലം തരും. എണ്ണയിട്ട യന്ത്രത്തെ പോലെ മണ്ണിന്റെ മാറ് കീറിയും കുത്തികുഴിച്ചും പച്ചക്കറിതൈകൾ നട്ടു വളർത്തുമ്പോൾ, ശരീരത്തിൽ നിന്നുതിർന്ന് മണ്ണിൽ വീണുടയുന്ന വിയർപ്പ് തുള്ളികൾക്ക് പ്രതിഫലമായി മുളകുചെടികൾ പൂത്തിരി കത്തിച്ചതുപോലെ കാന്താരി കുഞ്ഞുങ്ങളെ വിരിയിച്ച് വിതറുമ്പോൾ അവരുടെ മനം നിറയും. ചില മരം കേറികൾ പന്തലിന്റെ താങ്ങിലൂടെ പാമ്പിനെ പോലെ പുളഞ്ഞുകയറി പന്തലിൽ ഹരിതകമ്പളം തീർത്താടും. മഞ്ഞനിറത്തിൽ മിഴിതുറക്കുന്ന പാവൽ പൂക്കളിൽ തേനുണ്ണാൻ ചെറുകാറ്റിൽ ആടിയുലഞ്ഞെത്തുന്ന കുഞ്ഞൻ കറുമ്പികളുടെ തലോടലിൽ മേനിയിൽ നിലാവിന്റെ നിറമുള്ള കായ്കളെ വിരിയിച്ച് തലകീഴായി പന്തലിൽ തൂക്കി വളർത്തും അവർ. ദിവസങ്ങൾ കഴിയുന്തോറും പന്തലിൽ കായ്കളുടെ എണ്ണവും വണ്ണവും കൂടിക്കൊണ്ടിരുന്നു. നാളുകളായി ആഗ്രഹിച്ച് കാത്തിരുന്ന ഈ കാഴ്ചകണ്ട് പാവം കൃഷിക്കാരന്റെ മനസ്സിൽ ഒരായിരം പൂത്തിരികൾ ഒന്നിച്ച് തെളിയും. മണ്ണിൽ പണിയെടുക്കുന്ന കുടുംബത്തിന് ആനന്ദം പകരുന്ന കാഴ്ച ഇതിൽ പരം മറ്റെന്താണ്!
മണ്ണിന്റെ ജീവൻ നിലനിർത്തി കൊണ്ട് പ്രകൃതിയോട് സൗഹൃദം കൂടി കൃഷിചെയ്താൽ ഇവിടെയും വിളവ് ഉറപ്പാണെന്ന് ജയൻ മലയാളംയുകെയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. “കൃഷി ആനന്ദമാണ്, അനുഗ്രഹമാണ്. കൃഷി ചെയ്യൂ !!! ആരോഗ്യം നിലനിർത്തൂ !!! പ്രകൃതിയെ സംരക്ഷിക്കൂ !!!” – ഈ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നത് പ്രകൃതിയോടുള്ള ജയന്റെ ആത്മബന്ധമാണ്. തൊടിയിലേക്ക് നോക്കി നിൽക്കുന്ന ജയന്റെയും കുടുംബത്തിന്റെയും സന്തോഷം കണ്ട് പാവലും പച്ചമുളകും പടർന്നു പിടിച്ച പൂക്കളും പുഞ്ചിരി തൂകും.
ജയന്റെ കൃഷിരീതി
രണ്ടു മണിക്കൂർ വെള്ളത്തിലിട്ട് കുതിർപ്പിച്ച വിത്തുകൾ ഏപ്രിൽ പകുതിയോടെ കമ്പോസ്റ്റ് (seedsowing)- ൽ പാകി അകത്തു ജനൽ പടികളിൽ വെക്കും. മൂന്നാമത്തെ ഇലവിരിയുമ്പോൾ 3 ഇഞ്ച് പോട്ടിലേക്ക് മാറ്റി നടും. മെയ് അവസാനം പുറത്തു തടമെടുത്ത് അതിൽ എല്ലുപൊടിയും, ചാണകപ്പൊടിയും, കുറച്ചു മുട്ടത്തോട് പൊടിച്ചതും, ഉണങ്ങിയ പഴത്തൊലി ചെറുതായി മുറിച്ചതും കൂടി മണ്ണിൽ കൂട്ടിയോജിപ്പിച്ചാണ് തൈകൾ നടുന്നത്. വെള്ളം കൂടുതൽ ഒഴിക്കാതെ ദിവസത്തിൽ ഒരു പ്രാവശ്യം കുറച്ച് വെള്ളം ഒഴിക്കും. ചെടി വളർന്ന് തുടങ്ങുമ്പോൾ ചുവട്ടിൽ നിന്നും അരയടി മാറ്റി വെള്ളം ഒഴിക്കുന്നത് കൊണ്ട് വേരുകൾ കൂടുതൽ സ്ഥലങ്ങളിലേക്ക് പടർന്നു ചെടികൾക്ക് നല്ല കരുത്ത് കിട്ടും. വെള്ളം ഒഴിക്കുമ്പോൾ ചെടികളെ നിരീക്ഷിച്ചു രോഗബാധ ഇല്ലെന്ന് ഉറപ്പുവരുത്തും. കുറച്ച് ഉള്ളിത്തൊലി മൂന്നാലു ദിവസ്സം ഒരു ലിറ്റർ വെള്ളത്തിലിട്ടിട്ട് അതിൽ ഒരുനുള്ള് മഞ്ഞളും അര സ്പൂൺ വാഷിംഗ് ലിക്വിഡും പത്തുതുള്ളി വേപ്പെണ്ണയും ചേർത്ത് അരിച്ചെടുത്ത വെള്ളം ആഴ്ചയിൽ ഒരിക്കൽ ഇലകളുടെ അടിവശത്ത് സ്പ്രേ ചെയ്താൽ കീടങ്ങളുടെ ശല്യം കുറയും. അടുക്കള മാലിന്യങ്ങൾ കമ്പോസ്റ്റ് ആക്കി അതിൽ മീൻ കഴുകുന്ന വെള്ളവും ചേർത്ത് പത്തുദിവസം കൂടുമ്പോൾ ചെടിക്ക് ചുറ്റും ഒഴിക്കും. വല്ലപ്പോഴും ചെറുതായി മണ്ണ് ഇളക്കികൊടുക്കും.
അഭിമുഖം അവസാനിക്കുന്നതിന് മുമ്പ് ജയൻ ഒന്നുകൂടി പറഞ്ഞു. “വേനൽക്കാലത്ത് ഒരു മിനിറ്റുപോലും പാഴാക്കിക്കളയാൻ ഞങ്ങൾക്കില്ല. മക്കളും കൃഷിയിൽ കൂടെയുണ്ട്. ഈ മാസം അലോട്ട്മെന്റ് കിട്ടി. ഒരു മാസത്തിനകം അവിടം കിളച്ച് വൃത്തിയാക്കി കാണിക്കണം. അതിനു മക്കളും കൂടും. ഇത് കാണുമ്പോഴെങ്കിലും കുറച്ച് മലയാളികൾ അടുത്തവർഷം കൃഷി ചെയ്യുമല്ലോ എന്ന ഉദ്ദേശ്യമേയുള്ളു.” ഈ പ്രതീക്ഷയാണ് ജയനുള്ളത്. കൃഷിയെയും കുടുംബത്തെയും ചേർത്തുപിടിച്ച് ഈ തിരുവല്ലക്കാരന്റെ യാത്ര തുടരുന്നു.
യുകെയിലെ പ്രവാസി മലയാളികളിൽ ഒട്ടേറെ പേരാണ് തങ്ങളുടെ തിരക്കേറിയ ജീവിതത്തിനിടയിലും കൃഷിയ്ക്കും മറ്റുമായി സമയം കണ്ടെത്തുന്നത്. നിങ്ങളുടെ അനുഭവസമ്പത്ത് മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ മലയാളം യുകെയിൽ അവസരമൊരുക്കുന്നു. വാട്സ്ആപ്പ് നമ്പർ ചെറുവിവരണം അടക്കം [email protected] എന്ന ഇമെയിലിൽ അയക്കാം .
യുകെയിൽ ഇന്ധന പ്രതിസന്ധി. രാജ്യത്തുടനീളം 341 പെട്രോൾ സ്റ്റേഷനുകളുള്ള ഇജി ഗ്രൂപ്പ്, ഇന്ധനത്തിനായുള്ള അഭൂതപൂർവമായ ആവശ്യം കാരണം ഉപഭോക്താക്കൾക്ക് 30 പൗണ്ട് പരിധി ഏർപ്പെടുത്തി. മറ്റൊരു പ്രമുഖ വിതരണക്കാരായ ബിപി 50 മുതൽ 100 വരെ സ്റ്റേഷനുകളിൽ കുറഞ്ഞത് ഒരു ഗ്രേഡ് ഇന്ധനം തീർന്നതായും 20 ഓളം പമ്പുകൾ വെള്ളിയാഴ്ച അടച്ചതായും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.
സ്റ്റേഷനുകളിൽ “വർദ്ധിച്ച ഡിമാൻഡ്” ഷെല്ലും റിപ്പോർട്ട് ചെയ്തു, പല ഡ്രൈവർമാരും പമ്പുകളിൽ സാധാരണയേക്കാൾ നീണ്ട ക്യൂ അനുഭവപ്പെടുന്നതായി സാക്ഷ്യപ്പെടുത്തുന്നു. പമ്പുകൾക്ക് മുന്നിൽ വാഹനങ്ങളുടെ നീണ്ട നിരയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ധാരാളം പേർ പങ്കുവെക്കുന്നുണ്ട്. അതേസമയം രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ലെന്ന നിലാപാടിലാണ് സർക്കാർ. വെള്ളിയാഴ്ച രാത്രി “അടിയന്തിര പ്രശ്നങ്ങൾ ഒഴിവാക്കാൻ താൽക്കാലിക നടപടികൾ പരിഗണിയ്ക്കുന്നു“ എന്നായിരുന്നു സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചത്. ലോറി ഡ്രൈവർമാരുടെ കുറവ് പരിഹരിക്കുന്നതിനായി താൽക്കാലികമായി ഇമിഗ്രേഷൻ നിയമങ്ങളിൽ ഇളവ് വരുത്തുന്നത് ഇതിൽ ഉൾപ്പെട്ടേക്കാമെന്നാണ് സൂചന.
എന്നാൽ ഇത്തരം എന്ത് നടപടിയും വളരെ കർശനമായ സമയ പരിധി വച്ചാണ് നടപ്പിലാക്കുകയെന്നും സർക്കാർ സൂചിപ്പിച്ചു. യുകെയിൽ ധാരാളം ഇന്ധന സ്റ്റോക്ക് ഉണ്ടെന്നും സർക്കാർ വൃത്തങ്ങൾ ആവർത്തിച്ചു. “എന്നാൽ ലോകമെമ്പാടുമുള്ള രാജ്യങ്ങളെപ്പോലെ, കോവിഡ് കാലത്ത് അവശ്യ സാധനങ്ങൾ എത്തിക്കാൻ ആവശ്യമായ ഡ്രൈവർമാരുടെ താൽക്കാലിക കുറവ് ഞങ്ങളും അനുഭവിക്കുന്നു,“ ഔദ്യോഗിക പത്രക്കുറിപ്പ് വ്യക്തമാക്കി.
അതേസമയം ലോറി ഡ്രൈവർ ക്ഷാമത്തിന്റെ ഒരു കാരണം ബ്രെക്സിറ്റാണെന്ന ആരോപണം മന്ത്രിമാർ തള്ളി. യൂറോപ്യൻ യൂണിയണിൽ നിന്ന് പുറത്തുകടന്നതാണ് രാജ്യത്തിൻ്റെ വിതരണ ശൃംഖലയെ ബാധിച്ചതെന്ന ആരോപണങ്ങൾ ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് നിഷേധിച്ചു.
ജോസ്‌ന സാബു സെബാസ്റ്റ്യൻ
ഇന്ന് ബോയ് ഫ്രണ്ട് അല്ലെങ്കിൽ ഗേൾ ഫ്രണ്ട് ഇല്ലാത്ത കുട്ടികൾ ഇല്ല. എന്തിനേറെ 3 അല്ലെങ്കിൽ 4 വയസ്സുള്ളപ്പോൾ പോലും ബോയ് / ഗേൾ ഫ്രണ്ട് ഉണ്ടെന്നു പറയുന്നതിൽ അഭിമാനിക്കുന്നൊരു സംസ്കാരത്തിലാണ് നാമിപ്പോൾ. കൂടാതെ ഓൺലൈൻ ക്ലാസ്സുകൾകൂടി അകമ്പടിയായി എത്തിയപ്പോൾ എല്ലാ ബന്ധങ്ങൾക്കുമുപരിയായി ഇന്ന് ശരീരബന്ധത്തിനു മുൻതൂക്കം കൊടുത്തു കൂട്ടി കൊടുക്കാനും കൊല്ലാനും പോലും മടിക്കാതെ നീങ്ങുന്ന തലമുറ.
എന്തിനാണ് നമ്മളെല്ലാ കാര്യങ്ങളും ശരീരവുമായി ബന്ധപ്പെടുത്തി ചിന്തിക്കുന്നത് ? ഒരു ഫ്രണ്ട് എന്നതിൽ ആൺ പെൺ സബ്ജെക്ട് കൊണ്ടുവരുമ്പോഴാണ് പ്രശ്നങ്ങൾ ഉടലെടുക്കുക.
ശരീരത്തേക്കാൾ ആഴത്തിലുള്ള അർഥം ബന്ധങ്ങൾക്കുണ്ടെന്ന് നമ്മൾ മനസ്സിലാക്കണം. ശരീരത്തെ കൂട്ടുപിടിക്കാതെ തന്നെ നമുക്ക് ആളുകളുമായി അഗാധമായ ബന്ധം നിലനിർത്താൻ കഴിയും. ശരീരം അടിസ്ഥാനമാക്കിയുള്ള ബന്ധം ചിലർക്ക് ചില ആളുകളുമായി ചിലപ്പോൾ ആവശ്യമായി വന്നേക്കാം,അത് ഓരോരുത്തരുടെയും ഇഷ്ടമാണ്.
പക്ഷെ സൗഹൃദങ്ങളും ബന്ധവുമൊക്കെ നമ്മൾ ചിന്തിക്കുന്നതിനേക്കാളേറെ വിവിധ തലങ്ങളിൽ സാധ്യമാണ്. ഇന്നത്തെ ടെക്നോളജിയുടെ സാമിപ്യം മൂലം ആയിരക്കണക്കിന് ആളുകളുമായി ഒരേസമയം നമുക്ക് അടുത്ത ബന്ധം നിലനിർത്താൻ കഴിയും. അതിനർത്ഥം ശാരീരിക ബന്ധമെന്നല്ല .
Intimacy എന്ന വാക്ക് കേൾക്കുമ്പോഴോ പറയുമ്പോഴോ ശാരീരിക ബന്ധം എന്നതിൽ കൂടുതലായൊരു മാനദണ്ഡം ആർക്കും കാണാൻ സാധിക്കാത്തത് തന്നെ പരിതാപകരം .
But when we use intimacy people think two body parts should be rubbing. If bodies are rubbing, only skin is in touching. Skin is the outermost cover of who you are. How can be it intimate. I can’t consider that intimate.
നമ്മളുടെ ചിന്തകളെയും വികാരങ്ങളെയുമൊക്കെ മനസിലാക്കി ചങ്ക് പോലെ കൂടെ നിൽക്കുന്നവർ അവർ ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ തന്നെ നമ്മളുടെ ഇന്റിമേറ്റ് ആകും. പക്ഷെ ശാരീരിക ബന്ധത്തിന് ഇമ്പോർട്ടൻസ് കൊടുക്കുന്നതുകൊണ്ടാണ് നമുക്ക് എല്ലാരോടും ആൺ പെൺ വ്യത്യാസമില്ലാതെ ചങ്ങാത്തം കൂടാനാകാത്തത് . അതുകൊണ്ട് നമുക്ക് ഈ ലോകത്തിന് ചെയ്യാവുന്ന ഏറ്റവും നല്ലൊരു സർവീസ് അത് ഫ്രണ്ടിൽ നിന്നും ബോയ് അല്ലെങ്കിൽ ഗേൾ എന്ന പദം നീക്കം ചെയ്യുകയെന്നതാണ് . പ്രണയത്തിന്റെ വിളിക്കാൻ love partner അങ്ങനെയൊക്കെ വേറെ എന്തെല്ലാം പദങ്ങളുണ്ട് ?
ഇതിനു വേറൊരു ഉദാഹരണം കാണണമെങ്കിൽ നമ്മൾ പാശ്ചാത്യരാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളിലേക്ക് നോക്കണം . വെള്ളക്കാരാണവിടെ ഭൂരിപക്ഷമെങ്കിലും അവരിൽ സ്റുഡൻസിന്റെ എണ്ണം 30 അല്ലെങ്കിൽ 40 ശതമാനത്തിൽ ഒതുങ്ങുമ്പോൾ ജൂവിഷ് കമ്മ്യൂണിറ്റിയും ഇന്ത്യ ചൈന പോലുള്ള രാജ്യങ്ങളിലെ കുട്ടികളൊക്കെ പഠിച്ചു മുന്നേറുകയാണ്. കാരണം അവരെ സപ്പോർട്ട് ചെയ്തു കൂടെ നിർത്താൻ നല്ല കാതലുള്ള മാതാപിതാക്കളുണ്ട് . കുറഞ്ഞതൊരു 24 വയസ്സ് വരെയെങ്കിലും മാതാപിതാക്കളോട് മക്കളെ ചേർത്ത് നിർത്തുന്നവരാണ് നമ്മൾ . എന്നാൽ പാശ്ചാത്യർ വളരെ ചെറുപ്പത്തിലേ ബോയ് ഫ്രണ്ട് ഗേൾ ഫ്രണ്ട് ബിസിനസിൽ മത്തുപിടിച്ച് അതൊരു ട്രെന്റാക്കിയവർ ജീവിതത്തിലേക്ക് വളരെ നേരത്തെ തന്നെ കുതിക്കുകയാണ് . ഏകദേശമൊരു 18 വയസാകുമ്പോഴെയവർ വീടുവിട്ട് അവരുടെ പങ്കാളിക്കൊപ്പം താമസിക്കാൻ തുടങ്ങുന്നു. അതോടെ ഉത്ഭവിക്കപ്പെടുന്ന പലവിധ മാനസിക പിരിമുറുക്കങ്ങൾക്ക് അവർതന്നെ ഇരയാകുന്നു. തന്റെ പങ്കാളിയെ സന്തോഷിപ്പിച്ചു കൂടെനിർത്തുകയെന്നത് പരസ്പരമൊരു ബാധ്യതയാകുന്നു, അവരുടെ സായാഹ്നത്തിനായി പണം സ്വരൂപിക്കേണ്ടി വരുന്നു, അതിനാൽ പഠിത്തത്തിൽ നിന്നും വിട്ടുനിന്നു ബോയ് ഫ്രണ്ട് ഗേൾ ഫ്രണ്ട് ബിസിനസിലേക്ക് കൂടുതലായി ആഴ്നിറങ്ങുന്നു. അവരുടെ ട്രെൻഡിന്റെ വാലുപിടിച്ചു നമ്മുടെ മക്കളും അവരുടെ ജീവിതം നേരത്തെ വാട്ടിക്കളയാൻ അനുവദിച്ചുകൂടാ.
കാരണം നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും കത്തിജ്വലിച്ചു നിൽക്കുന്ന കാലഘട്ടമാണ് 15 മുതൽ 24 വയസ്സ് വരെ . ഈ ഘട്ടത്തിൽ നിങ്ങൾ നിങ്ങളുടെ ഇന്റലിജന്റ്സിനെ കൂർമ്മപെടുത്തി മനസിനെ അടക്കിവച്ചില്ലെങ്കിൽ അവ നമ്മെ എങ്ങോട്ടെങ്കിലുമൊക്കെ നയിച്ച് നശിപ്പിച്ചുകളയും.
കാരണം നമ്മളുടെ 33 എന്ന വയസ്സ് വളരെ തീവ്രത കൂടിയ പ്രായമാണ് . ആ പ്രായത്തിൽ നമ്മുടെ മനസിനെ ഏറെക്കുറെ നമ്മൾ കടിഞ്ഞാൺ ഇടാൻ പഠിപ്പിച്ചിരിക്കും . ആ വയസ്സിൽ നമ്മൾ ജീവിത തിരക്കിൽപെട്ട് പിടിച്ചുകയറാൻ നോക്കുമ്പോൾ വേണ്ടുന്ന ആയുധം നമ്മുടെ കൈയിലില്ലെങ്കിൽ അവിടെ മനസ്സും ശരീരവും പതറി ആത്മഹത്യയ്ക്കും മാനസിക സങ്കർഷത്തിനുമൊക്കെ കാരണമാകാൻ കൂടുതലൊന്നും വേണ്ട.
അതിനാൽ നമ്മുടെ മക്കൾ ഹോർമോൺ ജിഹാദിനടിമപെട്ട് വളരെ ചെറുപ്പത്തിലേ ജീവിക്കാൻ തുടങ്ങരുത് . അതിനിനിയും നമുക്ക് ധാരാളം സമയമുണ്ട് . വളരെ ചെറുപ്പത്തിലേ ജീവിക്കാൻ തുടങ്ങിയാൽ മൂക്കാത്ത പിഞ്ചു പേരക്ക കടിച്ചുമുറിക്കാൻ പാടുപെടുമ്പോൽ നമ്മളൊരു 35 വയസ്സാകുമ്പോൾ ചെല്ലേണ്ട കുന്നിൻ മുകളിൽ 23 അല്ലെങ്കിൽ 24 ഒക്കെ ആകുമ്പോൾ ചെല്ലുന്നത് കൊണ്ട് ജീവിതം അതിന്റെതായ രീതിയിൽ ആസ്വദിക്കാൻ പറ്റാതാകുന്നു .If you live too early you will not live too well. അതുകൊണ്ട് നമ്മുടെ നല്ല പ്രായത്തിൽ അടിസ്ഥാനപരമായ വളർച്ചയ്ക്കു മുൻതൂക്കം കൊടുക്കുന്നതിലൂടെ നമ്മളെ നാളേക്ക് വെട്ടി ഒരുക്കാൻ കഴിയണം .
മാങ്ങ കർഷകർക്കിടയിൽ ഒരു സമ്പ്രദായമുണ്ട്, അവർ ഒരു തൈ നട്ടാൽ അവ ഏകദേശമൊരു 12 അല്ലേൽ 14 മാസങ്ങൾക്കുള്ളിൽ പൂവിടും. അങ്ങനെ വരുമ്പോൾ തന്നെ കർഷകൻ അവയുടെ പൂവുകൾ നുള്ളിമാറ്റി കൂടുതൽ വളരാനായി വിടുന്നു . കാരണം ആ പൂക്കളെ മരം മൂക്കുന്നതിനു മുമ്പേ ഫലമാക്കാൻ വിട്ടാൽ അതിൽ കൂടിവന്നാൽ മൂന്നോ നാലോ മാമ്പഴങ്ങൾ ലഭിച്ചേക്കും. പക്ഷെ അതേസമയം അവയെ കൂടുതൽ പോഷിക്കാൻ വിടുന്നതിലൂടെ ധാരാളം മാമ്പഴങ്ങൾ ലഭിക്കുകയും ചെയ്യും. വളരെ നേരത്തെ ഫലം കായ്ക്കുന്ന ആ ചെടികൾ ഒരിക്കലുമൊരു പൂർണ്ണവൃക്ഷമാകില്ല.
അതുപോലെ മനുഷ്യനായ നമ്മൾ ജീവിക്കാൻ തിരക്കുകൂട്ടരുത്. നിങ്ങൾ ജീവിക്കാൻ ശ്രമിക്കുന്നതിനുമുമ്പ് നിങ്ങൾ മനസികമായും ശാരീരികമായും ഉയരത്തിലെത്തേണ്ടതുണ്ട് . വേഗം തന്നെ ജീവിതാന്തസിലേക്ക് നമ്മൾ നമ്മളെ തള്ളിവിട്ടാൽ വിവിധതരം ജീവിത ഭാരങ്ങളേറി നേരത്തെതന്നെ നമുക്ക് ജീവിതത്തോട് മടുപ്പും വിരക്തിയുമെല്ലാം അതുണ്ടാക്കും .
Now you need to understand this is the time of your life when you are at highest level of energy. At this stage in your life if you create certain focus and balance within yourself this energy will translate into something fantastic.
ജോസ്‌ന സാബു സെബാസ്റ്റ്യൻ ✍️
ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ പ്രസിഡന്റ് സൈബിൻ പാലാട്ടിയുടെ മാതാവ് എലിഞ്ഞിപ്ര പരേതനായ പാലാട്ടി ജോസഫിന്റെ ഭാര്യ റോസി ജോസഫ് (80)അന്തരിച്ചു. അങ്കമാലി പടയാട്ടിൽ കുടുബാ൦ഗാമാണ് പരേത. സംസ്കാരം പിന്നീട്.
മക്കൾ :സൈബിൻ പാലാട്ടി (യുകെ ), ഓൽബിൻ പാലാട്ടി (അയർലണ്ട് ).മരുമക്കൾ : ടാൻസി പാലാട്ടി (യുകെ ), ജെന്നി പാലാട്ടി (അയർലണ്ട് ).
കൊച്ചുമക്കൾ :സിബിൻ, കെവിൻ, ബെഞ്ചമിൻ, ആദിമോൾ, ആദിക്കുട്ടൻ. സഹോദരങ്ങൾ :മേരി ഡേവിഡ്, ട്രീസ സ്റ്റീഫൻ, സി. ഫ്രാൻസി എഫ് സി സി, ജെമ്മ പോൾ (ജർമ്മനി ), ജോളി എം പടയാട്ടിൽ (ജർമ്മനി ), ആന്റു.
റോസി ജോസെഫിന്റെ വേർപാടിൽ വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികളായ ഗോപാലപിള്ള, ജോൺ മത്തായി, ജോസഫ് ഗ്രിഗറി, ജോസ് കുംബ്ലുവേലിൽ, ഡോ :ജിമ്മി ലോനപ്പൻ മൊയ്‌ലൻ, ജിമ്മി ഡേവിഡ്, അജി അക്കരക്കാരൻ, പോൾ വർഗീസ്, വേണുഗോപാൽ, മാത്യു എബ്രഹാം, ബാബു തോട്ടാപ്പിള്ളി, അനീഷ് എബ്രഹാം, ജോൺസൺ ദേവസ്യ, ലാലി ഫിലിപ്പ്, എൽദോ വർഗീസ്, പ്രസാദ് ജോൺ, ബേബി, സോണി സിൽവി, ഡോ :ഗ്രേഷ്യസ് സൈമൺ,ജോജി വർഗീസ്, മാത്യു ചെറിയാൻ, വെങ്കിടെഷ്, കൂടാതെ മറ്റു ഭാരവാഹികൾ, മെമ്പേഴ്സ്, തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
റോസി ജോസഫിൻെറ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലെ പ്രത്യേകിച്ച് വെസ്റ്റ് യോർക്ക് ഷെയറിലെ മലയാളി സമൂഹത്തെ കടുത്ത ദുഖത്തിലാഴ്ത്തിയിരിക്കുകയാണ് ചാൾസ് ജോസഫിൻെറ (56) ആകസ്മിക നിര്യാണം . സ്റ്റെയർ കേസിൽ നിന്ന് വീണതിനെ തുടർന്ന് തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . മകൾക്ക് മെഡിസിന് അഡ്മിഷൻ കിട്ടിയ സന്തോഷത്തിൽ മകളെ യൂണിവേഴ്സിറ്റിയിലാക്കി തിരിച്ചെത്തിയ സന്തോഷത്തിലായിരുന്നു ചാൾസും കുടുംബവും. മണിമല സ്വദേശിയായ ചാൾസ് കുട്ടമ്പേരൂർ കുടുംബാംഗമാണ്. ഭാര്യ ആൻസി ഫിലിപ്പ് , മകൾ ടാനിയ ചാൾസ്
ചാൾസ് ജോസഫിൻെറ വിയോഗത്തിൽ മലയാളംയുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ഇന്ത്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളില്‍നിന്നുള്ളവര്‍ രണ്ട് ഡോസ് വാക്‌സിനെടുത്താലും നിരീക്ഷണത്തില്‍ കഴിയണമെന്ന യു കെയുടെ തീരുമാനത്തിനെതിരെ ശശി തരൂര്‍ എം പി. രണ്ട് ഡോസ് എടുത്താലും വാക്‌സിനേഷന്‍ നടത്താത്തവരുടെ വിഭാഗത്തിലായിരിക്കും കണക്കാകുകയെന്നാണ് യു കെയുടെ തീരുമാനം. ഇതേത്തുടര്‍ന്ന് യു കെയില്‍ നടത്താനിരുന്ന തന്റെ ചില പരിപാടികള്‍ റദ്ദാക്കിയെന്നും ശശി തരൂര്‍ അറിയിച്ചു.
കേംബ്രിഡ്ജ് യൂണിയന്‍ സംഘടിപ്പിക്കുന്ന ഒരു സംവാദ പരിപാടിയില്‍ നിന്നും തന്റെ ഒരു പുസ്തക പ്രകാശനത്തില്‍ നിന്നുമാണ് തരൂരിന്റെ പിന്‍മാറ്റം. രണ്ട് ഡോസ് വാക്‌സിനെടുത്താലും ഇന്ത്യക്കാര്‍ക്ക് ക്വറന്റീന്‍ എന്ന തീരുമാനം തെറ്റാണെന്നും തരൂര്‍ വിമര്‍ശിച്ചു. വെള്ളിയാഴ്ചയാണ് യു കെ ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചത്. ഒക്ടോബര്‍ നാല് മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക.
അതേസമയം, യു കെയുടെ തീരുമാനത്തെ വംശീയമെന്നാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമര്‍ശിച്ചത്. കോവിഷീല്‍ഡ് വാക്‌സിന്‍ വികസിപ്പിച്ചത് യു കെയിലാണെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അവിടേക്കും വാക്‌സിന്‍ കയറ്റി അയക്കുന്നുണ്ടെന്നും ജയറാം രമേശ് ട്വീറ്റ് ചെയ്തു.
ഇന്ത്യക്ക് പുറമേ ആഫ്രിക്ക, ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങള്‍, യു എ ഇ, തുര്‍ക്കി, ജോര്‍ദാന്‍, തായ്‌ലന്‍ഡ്, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും യു കെയുടെ പുതിയ വാക്സിൻ ചട്ടം ബാധകമാണ്. ഇവര്‍ക്ക് പത്ത് ദിവസത്തെ നിരീക്ഷണവും കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആകണം എന്നീ നിബന്ധനകളുമാണ് ഏര്‍പ്പെടുത്തുക.
പുതിയ യാത്രാ നിയന്ത്രണങ്ങൾക്കെതിരെ വിമർശനങ്ങൾ ശക്തമായ സാഹചര്യത്തിൽ കോവിഡ് വാക്സീൻ അംഗീകാരത്തിന്റെ കാര്യത്തില്‍ ഇന്ത്യയുമായി ചർച്ചകൾക്ക് യുകെ തയ്യാറായതായി റിപ്പോർട്ടുകളുണ്ട്. യാത്രാ നിയന്ത്രണങ്ങളില്‍ ഇന്ത്യയുമായി ചർച്ചകൾ നടത്തി വരികയാണെന്നും സാധ്യമാകുന്ന വേഗത്തിൽതന്നെ രാജ്യാന്തര യാത്രക്കാരെ യുകെയിൽ അനുവദിക്കുമെന്നും ബ്രിട്ടിഷ് ഹൈക്കമ്മീഷൻ വക്താവ് പ്രതികരിച്ചു.
ഇന്ത്യയിൽനിന്ന് യുകെയിലേക്കു പോകുന്നവർ യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് കോവിഡ് പരിശോധന നടത്തണം, നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം വയ്ക്കണം, യുകെയിലെത്തിയ ശേഷം രണ്ടാം ദിവസവും എട്ടാം ദിവസവും സ്വന്തം ചെലവിൽ കോവിഡ് പരിശോധന നടത്തണം തുടങ്ങിയവയാണു യുകെയുടെ പുതിയ നിബന്ധനകൾ.
മെട്രിസ് ഫിലിപ്പ്
I wish you a happy 80th birthday dear sir…
1964 ൽ ഉഴവൂർ കോളേജിലെ ആദ്യ ഇംഗ്ലീഷ് ക്ലാസ്സിൽ, പഠിച്ചവർ മുതൽ, സണ്ണി സാർ, കോളേജിൽ നിന്നും റിട്ടയർ ചെയ്യുന്നത് വരെ,അദ്ദേഹത്തിന്റെ ക്ലാസ്സിൽ പഠിച്ചവർ, കൂടാതെ അദ്ദേഹത്തോട് ഒരു തവണ എങ്കിലും സംസാരിച്ചവർ പോലും സാറിനെ എപ്പോളും ഓർമ്മിക്കും. Charles Dickens, Williams Shakespeare, George Orwell, ന്റെ നോവലുകളും കഥകളെകുറിച്ചെല്ലാം തന്റേതായ,ശൈലിയിൽ, താളത്തിൽ,വ്യക്തമായി, പഠിപ്പിച്ച ലക്ഷകണക്കിന് വിദ്ധ്യാർത്ഥികൾക്കും, അദ്ദേഹത്തിന്റെ, കൂടെ ജോലി ചെയ്ത അദ്ധ്യാപകർക്കും, അദ്ദേഹത്തിന്റെ സ്‌നേഹവും, കരുതലും അടുത്തറിഞ്ഞവർക്കെല്ലാംവേണ്ടിയാണ് ഈ പിറന്നാൾ സമ്മാനം.
“The Dronacharya Award”, officially known as Dronacharya Award for Outstanding Coaches in Sports and Games, is sports coaching honour of the Republic of India. The award is named after, often referred as ” Dronacharya” or ” Guru Drona”, a character from the Sanskrit epic Mahabharata of ancient India.
Prof. Sunny Thomas was the coach of Indian shooting team for 19 years from 1993- 2012. India won 108 Gold, 74 Silver and 53 Bronze medals from various tournaments including the World Championship, Olympics and the Asian Games during his stint. He received the Dronacharya Award in 2001. Rifle Shooting is his main item.
ഇന്ത്യ രാജ്യത്തിന്റെ യശസ്സ്, വാനോളം ഉയർത്തിയ, രാജ്യത്തിലെ ജനങ്ങളെ, ഷൂട്ടിങ്ങിന്റെ മാന്ത്രികലോകത്തേക്ക്, , കണ്ണ് പോയിന്റ് ചെയ്യിപ്പിച്ച, ശാന്തനും, ചിരിക്കുന്ന മുഖമുള്ള, മിതഭാഷിയും, സ്നേഹവും നന്മയുമുള്ള, നമ്മുടെ സ്വന്തം സണ്ണിസാറിന് ഒരായിരം ജന്മദിനാശംസകൾ.
1964ൽ, ഉഴവൂർ കോളേജിലേക്ക് തന്റെ 26 മത്തെ വയസ്സിൽ ഇംഗ്ലീഷ് അദ്ധ്യാപകൻ ആയി കടന്നുവന്ന, സണ്ണിസാർ, ഉഴവൂരിലെ ജനങ്ങളുടെ, സ്‌നേഹവും, കരുതലും ഏറ്റുവാങ്ങി, ഒരു ഉഴവൂറുകാരനായി ജീവിക്കുമ്പോൾ, ഉണ്ടാകുന്ന സന്തോഷം അവർണ്ണനീയം.
മുൻ എംഎൽഎ ശ്രി.ജോസഫ് ചാഴിക്കാട് സർ, 1964 ൽ ഉഴവൂരിൽ, ഒരു കോളേജ് സ്ഥാപിക്കണം എന്ന്, ഉഴവൂർ പള്ളിയിലെ ഇടവക സമൂഹത്തോട് , ആവശ്യപ്പെട്ടപ്പോൾ, നമുക്ക് ഒരു കോളേജ് വേണം എന്ന് ഉറക്കെ പറഞ്ഞുകൊണ്ട്, രാപകൽ വിയർപ്പൊഴുക്കി, പണിതുയർത്തിയ കോളേജിലേക്ക്, പ്രൻസിപ്പളായി നിയമിച്ചത്, മോൺ. പീറ്റർ ഊരാളിൽ അച്ചൻ ആയിരുന്നു. കോളേജ് കമ്മറ്റികാർക്കും, ഊരാളിൽ അച്ചനും ഒരേ നിർബന്ധം, അദ്ധ്യാപകർ എല്ലാരും, പെർഫെക്റ്റ് ആയിരിക്കണം. ഇംഗ്ലീഷ്, മാത്‍സ്, സയൻസ്, മലയാളം, ഹിന്ദി ഈ വിഷയങ്ങളിൽ അന്നത്തെ അദ്ധ്യാപകരിൽ, ഏറ്റവും മികച്ചവർ തന്നെ ഉഴവൂർ കോളേജിൽ, വിദ്യാർത്ഥികളെ പഠിപ്പിക്കണം, എന്നുള്ള നിർബന്ധംകൊണ്ട്, ബഹു,അച്ചന്റെയും, ശ്രി ഇ ജെ ലൂക്കോസ് എക്സ് എംഎൽഎയുടെയും നേതൃത്വത്തിൽ ഉള്ള കമ്മറ്റിക്കാർ അന്നത്തെ കാലത്തെ, ചെറുപ്പക്കാരായ അദ്ധ്യാപകരെകുറിച്ച് എൻക്വയറി നടത്തിയപ്പോൾ, പാലായിൽ ഉള്ള പ്രശസ്ത, കാഥികൻ ശ്രി. കെ കെ തോമസ് സാർ അവറകളുടെ പുത്രൻ ശ്രി. സണ്ണി സാർ ഇംഗ്ലീഷ് അദ്ധ്യാപകൻ ആയി ജോലി ചെയ്യുന്നുണ്ട് എന്ന് അറിയുകയും, കമ്മറ്റിക്കാർ, മേക്കാട്ട് വീട്ടിൽ പോയി പിതാവിനെ കണ്ട്, മകനെ ഉഴവൂർ കോളേജിലേക്ക്, പഠിപ്പിക്കാൻ അയക്കണം എന്ന് അഭ്യർത്ഥിച്ചു. ആ പിതാവ് സമ്മതം അറിയിച്ചു. അങ്ങനെ 1964 ൽ ആരംഭിച്ച ഉഴവൂർ കോളേജിലെ, അദ്ധ്യാപക രജിസ്റ്ററിലെ ആദ്യ പേരുകാരൻ ആയി, ഒപ്പിട്ട്, ഇംഗ്ലീഷ് പഠിപ്പിക്കാൻ തുടങ്ങി. രണ്ട് മൂന്ന് വർഷങ്ങൾക്കു ശേഷം, ബോട്ടണി അദ്ധ്യാപികയായി, ജോസമ്മ ടീച്ചർ ഉഴവൂർ കോളേജിൽ നിയമനം ലഭിച്ചു. പിന്നീട്, സണ്ണി സാർ, ജോസമ്മ ടീച്ചറിനെ വിവാഹം ചെയ്‌തു. രണ്ട് വർഷങ്ങൾക്ക് മുമ്പ് 50 -മത്ത് വെഡ്‌ഡിങ് ആനിവേഴ്സറി ഇവർ ആഘോഷിച്ചിരുന്നു. കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ, കോളേജ് ഗ്രൗണ്ടിനോട് ചേർന്ന്, സ്ഥലം വാങ്ങി, മനോഹരമായ ഒരു വീട് വെച്ച് താമസം തുടങ്ങി. മാതാപിതാക്കളെ ഉഴവൂർ മേക്കാട് വീട്ടിലേക്ക് സണ്ണിസാർ കൂട്ടികൊണ്ട് വന്നു.
മാതാപിതാക്കളെകുറിച്ചും ഒരു വാക്ക് എഴുതേണ്ടിയിരിക്കുന്നു. എന്റെ വീടിന്റെ തൊട്ടടുത്താണ് സണ്ണിസാറിന്റെ വീട്. അയൽവക്കകാരോട് വളരെ സ്‌നേഹം നൽകിയിരുന്നു. ആർക്കും ഏതു സമയത്തും ആ വീട്ടിൽ ചെല്ലാമായിരുന്നു. ദൈവവിശ്വാസം നിറഞ്ഞ കുടുംബം. അപ്പച്ചനും അമ്മയും ഒത്തുചേർന്നുള്ള പ്രാർത്ഥനകൾ ചൊല്ലുന്നത് കേൾക്കാമായിരുന്നു. നീണ്ട ഒരു കവിഞ്ചിയിൽ ആയിരുന്നു അപ്പച്ചൻ ഇരിക്കുന്നത്. അമ്മ തൊട്ടടുത്തും. എന്ത് സ്നേഹം നിറഞ്ഞ ഒരു അമ്മ. വെള്ളനിറമുള്ള തലമുടി. എപ്പോഴും ചിരിച്ചും പതുക്കെ ഉള്ള സംസാരവും ഒന്ന് കേൾക്കേണ്ടത് തന്നെയാണ്. ഇത് എഴുതുമ്പോൾ, ആ അമ്മയുടെ മുഖം എന്റെ മനസ്സിലേക്ക് തെളിഞ്ഞു വരുന്നുണ്ട്. “സണ്ണി” എന്ന് വിളിച്ചൂകൊണ്ട്, സാറിനോട് ഓരോ കാര്യങ്ങൾ പറയുന്നത്, എത്രയോ തവണ എനിക്ക് കേൾക്കാൻ സാദിച്ചിട്ടുണ്ട്. ആ അമ്മച്ചിയുടെ മരണം, പെരുന്താനം ഗ്രാമത്തെ കണ്ണീരിണിയിച്ചു. ഉഴവൂർ പള്ളിയുടെ സെമിത്തേരിയിലേക്ക്, ആ മൃതദേഹവും ചുമന്നുകൊണ്ട്, പോയപ്പോൾ ഉണ്ടായ നൊമ്പരം ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നു.
എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ആയിരുന്ന ഡോ. സിറിയക് തോമസ് സാർ മിക്കവാറും ഉഴവൂർ മേക്കാട് വീട്ടിൽ വന്ന് സാറിന്റെ പിതാവിനെയും, മാതാവിനെയും കാണുവാൻ വരുന്നത് ഓർക്കുന്നു.
ദ്രോണാചാര്യ അവാർഡ് കിട്ടിയ സമയത്ത് ഉഴവൂർ ഭാവനയുടെ നേതൃത്വത്തിൽ ഉഴവൂരിലെ ജനങ്ങൾ ഗംഭീര സ്വീകരണം സാറിന് നൽകിയത് ഓർക്കുന്നു.
എല്ലാ ദിവസവും ഉഴവൂർ കോളേജ് ഗ്രൗണ്ടിൽ ആയിരുന്നു സാറും മക്കളും ഷൂട്ടിംഗ് പരിശീലനംചെയ്തിരുന്നത്. കോളേജ് വിദ്യാർത്ഥികൾ, കാഴ്ചകരായി നിന്നിരുന്നു. ഗ്രൗണ്ടിന്റെ മധ്യഭാഗത്തുള്ള പിറ്റിൽനിന്നും, ഗ്രൗണ്ടിന്റെ, കോളേജ് ബിൽഡിംഗിനോട് ചേർന്നുള്ള മൺ മതിലിലേക്ക് ഷൂട്ട് ചെയ്യും. അങ്ങനെ മൺമതിലിൽ വലിയ രണ്ട് ഹോളുകൾ ഉണ്ടായി. അവിടെനിന്നും ഈയം ഉണ്ടകൾ പെറുക്കി, കഴുകി ഉരുക്കി വിറ്റ ഓർമ്മ എനിക്ക് ഉണ്ട്.
വലിയ ഒരു കാലൻകുടയ്ക്ക് കീഴിൽ, സാറും ടീച്ചറും ദിവസേന കോളേജിലേയ്ക്ക് പോകുന്നതും, വരുന്നതും കാണുവാൻ സാധിച്ചിരുന്നു. സാറിനും മക്കൾക്കും ഷൂട്ടിംഗ്, മറ്റ് മത്സരങ്ങൾക്ക് ലഭിച്ച ട്രോഫികൾ, മെഡലുകൾ കൊണ്ട് വീടിന്റെ ഹാൾ നിറഞ്ഞിരിക്കുന്ന കാഴ്ച ആരെയും അതിശയിപ്പിക്കും. ദ്രോണാചാര്യ അവാർഡ് അതിൽ കൂടുതൽ തിളക്കമേകുന്നു. മക്കൾ മനോജ്, സനിൽ, സോണിയ എന്നിവർ ഇപ്പോൾ എഞ്ചിനീയർമാരായി ജോലി ചെയ്തുവരുന്നു. ജീസസ് യൂത്തിന്റെ ഇന്റർനാഷണൽ കോർഡിനേറ്റർ ആണ് മനോജ് ചേട്ടനും, ബീന ടീച്ചറും. സാറിന്റെ ജീവിതയാത്രയെകുറിച്ച്, ഒരു പുസ്തകം എഴുതാം. അത്രമാത്രം ഉള്ള ഒരു ബഹുമുഖ വ്യക്തിത്വത്തിനുടമയാണ് സണ്ണി സാർ. കോവിഡ് കാലം ആയതു കൊണ്ട് പിറന്നാൾ ആഘോഷം ഒഴിവാക്കികൊണ്ട് ഗൂഗിൾ മീറ്റിലൂടെ പിറന്നാൾ ആശംസകൾ അറിയിക്കാൻ മക്കൾ അവസരം ഉണ്ടാക്കിയിട്ടുണ്ട്. മന്ത്രിമാർ,എംഎൽഎ, എം.പി., മത, സാമൂഹ്യ, സാംസ്കാരിക, രാക്ഷ്ട്രീയ നേതാക്കൾ, ഉഴവൂരിൽ വന്ന് സണ്ണി സാറിന് പിറന്നാൾ ആശംസകൾ നേരും.
മാതാപിതാക്കൾ, സണ്ണിയെന്നും, മക്കൾ, ഡാഡി എന്നും, നാട്ടുകാർ, സണ്ണി സാർ എന്നും സ്നേഹത്തോടെ വിളിക്കുന്ന, സാറിന് പ്രാർത്ഥനകൾ നിറഞ്ഞ പിറന്നാൾ ആശംസകൾ.