UK

രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രതയിലേക്ക് കടന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രതിരോധ മാര്‍ഗങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. യുകെ മാതൃകയില്‍ വാക്സിനേഷനും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക തലത്തിലെ നിയന്ത്രണങ്ങള്‍ ശക്തമാക്കണം.

വാക്സിനേഷന്‍, കൃത്യമായ പരിശോധനകള്‍, രോഗവ്യാപന പ്രദേശങ്ങളില്‍ നിയന്ത്രണം തുടങ്ങിയ നടപടികളിലൂടെ പ്രതിരോധിക്കാമെന്നാണ് വിലയിരുത്തല്‍. 6.6 കോടി ജനസംഖ്യയുള്ള യുകെയില്‍ കോവിഡ് കേസുകളുടെ എണ്ണം നിയന്ത്രണാധീതമായി ഉയര്‍ന്നപ്പോള്‍ 2/3 ശതമാനം ആളുകള്‍ക്കും വാക്സിന്‍ നല്‍കിയിരുന്നു. തുടര്‍ന്ന് കേസുകളുടെ എണ്ണം കുറയുകയും ചെയ്തു.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം നേരിടുന്നുണ്ട്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഫണ്ട് ഉപയോഗിച്ച് കൂടുതല്‍ ജീവനക്കാരെ കരാർ വ്യവസ്ഥയിലെടുക്കാനും നിര്‍ദേശമുണ്ട്. നിലവില്‍ 12 സംസ്ഥാനങ്ങളിലാണ് കോവിഡ് സാഹചര്യം ഗുരുതരമായുള്ളത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ചത്തീസ്ഗ‍ഡ്, കര്‍ണാടക, തമിഴ്നാട്, കേരളം, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നിവയാണ് സംസ്ഥാനങ്ങള്‍. രണ്ട് ലക്ഷത്തിലധികം കേസുകളാണ് പ്രതിദിനം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും രണ്ടരലക്ഷം കോവിഡ് പരിശോധനകള്‍ നടത്തും. നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തി രണ്ടാഴ്ചകൊണ്ട് വ്യാപനം കുറച്ച് കൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്. ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനങ്ങള്‍ എടുത്തത്.

ലണ്ടനിൽ നല്ല തൃശൂർ നേന്ത്രപ്പഴം വിൽപ്പനയ്ക്ക് .കേരള മണ്ണിന്റെ രുചിയും മണവും ചന്തവും ഒത്തിണങ്ങിയ നല്ല നേന്ത്രക്കായുടെ ഒരു മാസം നീണ്ട കടൽയാത്ര ഫലിക്കുമോയെന്ന ആശങ്കയിലായിരുന്നു വെജിറ്റബിൾ ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ ഓഫ് കേരള(വിഎഫ്പിസികെ) 25 ദിവസത്തെ കടൽയാത്രയും അതിന്റെ ക്ഷീണവും കഴിഞ്ഞ് ഇന്നലെ പഴുക്കവച്ച കായ്കൾ ഇന്നുമുതൽ ലണ്ടനിലെയും സ് കോട്ട് ലാൻഡിലെയും സൂപ്പർമാർക്കറ്റുകളിൽ എത്തും, മലയാളികൾക്കായി.

ഒരു വർഷം മുൻപു വിത്തു തിരഞ്ഞെടുത്തപ്പോൾ മുതൽ വാഴക്കുല പായ്ക്കു ചെയ്യുന്നതുവരെ പ്രത്യേക നിഷ്കർഷയോടെ കൃഷിചെയ്തെടുത്ത കായ്കളാണിത്. പായ്ക്കറ്റിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ നേന്ത്രക്കുലയുടെ ചരിത്രം അറിയാം. രാസവളമില്ല, പൂർണമായും ജൈവ കൃഷി.

വിഎഫ്പിസികെയും തിരുച്ചിറപ്പിള്ളിയിലെ ദേശീയ വാഴ ഗവേഷണ കേന്ദ്രവും കൃഷി വകുപ്പും ചേർന്നു പരീക്ഷണാടിസ്ഥാനത്തിലാണു 10 ടൺ നേന്ത്രൻ കയറ്റിയച്ചത്. ഒരു മാസം നീളുന്ന കടൽ യാത്രയിൽ നേന്ത്രൻ എന്തു പരുവമാകുമെന്ന് ഉറപ്പില്ലായിരുന്നു.

പടല തിരിച്ചു കാർട്ടനിൽ പായ്ക് ചെയ്ത്, മൈനസ് 13 ഡിഗ്രി താപനിലയിൽ കണ്ടെയ്നറിലാണു കയറ്റിവിട്ടത്. ലണ്ടനിലെ ഗേറ്റ് വേ തുറമുഖത്തു കയറ്റുമതി ഏജന്റ് ചരക്കു സ്വീകരിച്ചു. പഴുപ്പിക്കാൻ വച്ച നേന്ത്രനു നാട്ടിലെ അതേ രൂചിയും ഭംഗിയുമുണ്ട്. വാഴപ്പഴം സുലഭമായി ലഭിക്കുമെങ്കിലും കേരളത്തിലെ നേന്ത്രപ്പഴം വ്യാപകമായി വിദേശത്തു ലഭിക്കാറില്ല. എയർകാർഗോ ആയി അധികം കയറ്റി അയയ്ക്കാൻ കഴിയാത്തതുമൂലം വിദേശത്തു നേന്ത്രപ്പഴത്തിനു വലിയ വിലയുമാണ്.

കപ്പൽ പരീക്ഷണം വിജയിച്ചതോടെ ഇനി യൂറോപ്പിലേക്കു വ്യാപകമായി നേന്ത്രപ്പഴം കയറ്റിയയയ്ക്കാം.കുവൈത്ത്, ഖത്തർ, യുഎഇ എന്നിവിടങ്ങളിലേക്ക് ഇപ്പോൾ കപ്പൽമാർഗം നേന്ത്രക്കായ് അയക്കുന്നുണ്ട്. ഇതിനു 10–15 ദിവസം മതിയാവും. യൂറോപ്പിലേക്കു കൂടുതൽ ഓർഡറുകൾ ലഭിച്ചിട്ടുണ്ടെന്നും ഇതു നേന്ത്രക്കായ് കർഷകർക്കു വിദേശ മലയാളികൾക്കും ഗുണകരമാണെന്നും വിഎഫ്പിസികെ സിഇഒ വി. ശിവരാമകൃഷ്ണൻ പറഞ്ഞു.

ലെസ്റ്റർ: വിഷു ദിനത്തിൽ മരണവാർത്ത കേൾക്കേണ്ടിവന്ന യുകെ മലയാളികൾ. ലെസ്റ്റർ മലയാളികളെ ദുഃഖത്തിൽ ആഴ്ത്തി ബ്രദർ സിനി മാത്യുവിന്റെ (45) വേർപാട് ഇന്ന് വെളിപ്പിന് ആണ് സംഭവിച്ചത്. ലെസ്റ്റർ ലൈഫ് അബാന്ഡന്റ് പെന്തകോസ്ത് സഭാംഗമായ പരേതൻ വഴുവാടി മുഞ്ഞിനാട്ട് പാസ്റ്റർ ജോർജ് മാത്യു അന്നമ്മ ദമ്പതികളുടെ മകനാണ്.

ഇന്ന് വെളിപ്പിനാണ് മരണം സംഭവിച്ചത്. ഉറങ്ങാൻ കിടന്നപ്പോൾ തന്നെ ഒരസ്വസ്ഥത തോന്നുന്നു എന്ന് നഴ്‌സായ ഭാര്യയോടും മക്കളോടും പറഞ്ഞു. എന്നതാണ് വിഷമം എന്ന് തിരിച്ചറിയാൻ കഴിയാതെ ഇരിക്കെ സിനിക്ക് ടോയ്‌ലെറ്റിൽ പോകാൻ ഉള്ള ഒരു ഫീൽ ഉണ്ടാവുകയും ചെയ്‌തു. ടോയ്‌ലെറ്റിൽ കയറിയ സിനി മാത്യു ഏകദേശം നാല് മിനുട്ടുകളാണ് എടുത്തത്. ഈ സമയത്തിനുള്ളിൽ സിനി ടോയ്‌ലെറ്റിൽ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ തന്നെ എമർജൻസി വിഭാഗത്തെ വിളിക്കുകയും അവർ വീട്ടിൽ എത്തിച്ചേരുകയും ചെയ്തു. ഇരുപത് മിനിറ്റോളം പാരാമെഡിക്‌സ് എല്ലാ മറന്ന് സിനിയുടെ ജീവൻ തിരിച്ചുപിടിക്കാൻ ശ്രമിച്ചു എങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഹൃദയ സംബദ്ധമായ എന്തോ ആണ് മരണകാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. യഥാർത്ഥ മരണകാരണം പിന്നീട് മാത്രമേ അറിയുവാൻ സാധിക്കുകയുള്ളു.

ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതീക ദേഹം പിന്നീട് ഫ്യൂണറൽ ഡിറക്ടർസ് ഏറ്റെടുത്ത ശേഷം മാത്രമേ ശവസംസ്ക്കാരം സംബന്ധിച്ച കാര്യം അറിയുവാൻ സാധിക്കു.

നേഴ്‌സായ ഭാര്യ ലിസി വര്ഗീസ് മണർകാട് വെള്ളാപ്പിള്ളി സ്വദേശിനിയാണ്. മൂന്നു മക്കൾ- സൂസന്ന, സാമുവേൽ, സ്റ്റെഫി എന്നിവർ

അകാലത്തിൽ ഉണ്ടായ സിനിയുടെ വേർപാടിൽ വേദനിക്കുന്ന കുടുബാംഗങ്ങളെയും ബന്ധുക്കളെയും മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നു.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : വെ​ള്ളി​യാ​ഴ്​​ച അ​ന്ത​രി​ച്ച ഫി​ലി​പ്പ് രാ​ജ​കു​മാ​രന്റെ സം​സ്​​കാ​ര ചടങ്ങുകൾ 17 -ന്​ ​വി​ൻ​സ​ർ കാ​സി​ൽ ഗ്രൗ​ണ്ടി​ലു​ള്ള സെൻറ്​ ജോ​ർ​ജ്​ ചാ​പ്പ​ലി​ൽ നടക്കും. രാജകുമാരന്റെ വിയോഗത്തെ തുടർന്ന് എട്ടു ദിവസത്തെ ദുഃ​ഖാ​ച​ര​ണ​ത്തി​ലാ​ണ്​ രാ​ജ്യം. ഞായറാഴ്ച രാവിലെ വരെ നീണ്ടുനിൽക്കുന്നതാണ് ദുഃഖാച​ര​ണം. ഫിലിപ്പ് രാജകുമാരന്റെ ശവസംസ്കാര ദിവസം ബാങ്ക് അവധി ഉണ്ടായിരിക്കില്ല. ദേശീയ അവധിദിനങ്ങൾ സാധാരണയായി നടപ്പാക്കുന്നത് രാജാവ് മരിക്കുമ്പോൾ മാത്രമാണ്.

പരമ്പരാഗതമായി, ജോലിക്കാരുടെ ജോലി സമയം വെട്ടികുറയ്ക്കുകയും ശവസംസ്കാര ദിവസം ഒരു അവധി ദിവസമായി പ്രഖ്യാപിക്കുകയും ചെയ്യും. എന്നിരുന്നാലും, രാജ്ഞിയുടെ ഭർത്താവ് എന്ന നിലയിൽ ഇത് ഫിലിപ്പ് രാജകുമാരന്റെ ശവസംസ്കാര ദിവസം ഉണ്ടായിരിക്കില്ല. കൊറോണ വൈറസ് പടരുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ കാരണം ഫിലിപ്പ് രാജകുമാരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ശ്രമിക്കരുതെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഫിലിപ്പ് രാജകുമാരൻെറ മരണദിനം മുതൽ രാജ്ഞിയും രാജകുടുംബവും രണ്ടാഴ്ചത്തെ ദുഃഖാചരണത്തിൽ പ്രവേശിച്ചു. കോ​വി​ഡ് കാ​ല​ത്ത് ജ​ന​ക്കൂ​ട്ട​മൊ​ഴി​വാ​ക്കാ​ൻ കൊ​ട്ടാ​ര​ത്തി​നു​​ മു​ന്നി​ൽ പൂക്ക​ൾ ​വെ​ക്കു​ന്ന​തി​നു പ​ക​രം ജീ​വ​കാ​രു​ണ്യ​ത്തി​നാ​യി പ​ണം സം​ഭാ​വ​ന ചെ​യ്യ​ണ​മെ​ന്നു ബ​ക്കി​ങ്​​ഹാം കൊ​ട്ടാ​രം ജ​ന​ങ്ങ​ളോ​ട് അഭ്യർത്ഥിച്ചിട്ടുണ്ട്. ചാരിറ്റി ഓർഗനൈസേഷന്റെ ഒരു പട്ടിക രാജകുടുംബത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

ല​​​​ണ്ട​​​​ൻ: ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ സ്വാ​​​​ധീ​​​​നി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ച കേ​​​​സി​​​​ൽ മു​​​​ൻ ബ്രി​​​​ട്ടീ​​​​ഷ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഡേ​​​​വി​​​​ഡ് കാ​​​​മ​​​​റൂ​​​​ണി​​​​നെ​​​​തി​​​​രേ അ​​​​ന്വേ​​​​ഷ​​​​ണം പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി സ്ഥാ​​​​ന​​​​ത്തു​​​​നി​​​​ന്നു രാ​​​​ജി​​​​വ​​​​ച്ച​​​​ശേ​​​​ഷം കാ​​​​മ​​​​റൂ​​​​ൺ ജോ​​​​ലി ചെ​​​​യ്ത ഗ്രീ​​​​ൻ​​​​സി​​​​ൽ കാ​​​​പ്പി​​​​റ്റ​​​​ലു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​ണു വി​​​​വാ​​​​ദം. അ​​​​റ്റോ​​​​ർ​​​​ണി ജ​​​​ന​​​​റ​​​​ൽ നി​​​​ജ​​​​ൽ ബ്രോ​​​​ഡ്മാ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ സ്വ​​​​ത​​​​ന്ത്ര​​​​സ​​​​മി​​​​തി അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​മെ​​ന്നു ബ്രി​​​​ട്ടീ​​​​ഷ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബോ​​​​റി​​​​സ് ജോ​​​​ൺ​​​​സ​​​​ൻ പ​​​​റ​​​​ഞ്ഞു. ട്ര​​​​ഷ​​​​റി സെ​​​​ക്ര​​​​ട്ട​​​​റി ഋ​​​​ഷി സു​​​​നാ​​​​ക്, ആ​​​​രോ​​​​ഗ്യ​​​​സെ​​​​ക്ര​​​​ട്ട​​​​റി മാ​​​​റ്റ് ഹാ​​​​ൻ​​​​കോ​​​​ക്ക് എ​​​​ന്നി​​​​വ​​​​രെ കാ​​​​മ​​​​റൂ​​​​ൺ സ്വാ​​​​ധീ​​​​നി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ചെ​​​ന്നാ​​​ണു കേ​​​സ്.

ഞാൻ യുകെയിൽ വര്ഷങ്ങളോളം എന്റെ കണ്ണിൽ ഉണ്ണിയായി ഉപയോഗിച്ച മെർസിഡസ് ബെൻസ് കാർ യുകെയിൽ താമസിക്കുന്ന ഏതെങ്കിലും മലയാളികൾക്ക് വേണമെങ്കിൽ എന്നെ രണ്ടു ദിവസത്തിനകം അറിയിക്കുക . ഒരു രൂപ പോലും എനിക്ക് വേണ്ട . നിങ്ങൾക്ക് ഫ്രീ ആയിട്ടു കാർ സ്വന്തമാക്കാം അല്ലങ്കിൽ എടുക്കാം .ഞാൻ യുകെയിൽ ഉടൻ എങ്ങും മടങ്ങാൻ താല്പര്യമില്ല എന്നതിനാൽ കാർ അവിടെ ഉപയോഗിക്കാതെ കിടന്നു നശിക്കുന്നു .. ആർക്കെങ്കിലും എന്റെ കാർ ഉപയോഗപ്പെടട്ടെ ..

എന്തുകൊണ്ട് യുകെയിൽ ഉള്ള കാർ ഞാൻ ഫ്രീ ആയി കൊടുക്കുന്നു .

2002 ലാണ് ഞാൻ യുകെയിൽ ഉപരിപഠനത്തിനു എത്തുന്നത് . ഇന്ത്യയിൽ B.Tech Electronics& Telecommunications ENGG കഴിഞ്ഞു Msc Business Information Technology പഠിക്കാൻ ലണ്ടൻ middlesex യൂണിവേഴ്സിറ്റിയിൽ എത്തി . 2002 ൽ ആ കോഴ്സിന് പഠിക്കാൻ / താമസം എല്ലാം കൂടി എനിക്ക് ചെലവായത് 30 ലക്ഷം രൂപ മുകളിൽ ആണ് .

അന്ന് ഒരു car വാങ്ങാൻ എനിക്ക് സാധിച്ചില്ല . ലണ്ടനിൽ വന്നു ഒരു മാസത്തിനകം എനിക്ക് ബ്രിട്ടീഷ് ടെലികോമിൽ 1.5 ലക്ഷം രൂപ സാലറി ഉള്ള ജോലി ഉണ്ടായിട്ടും ലണ്ടനിലേ ജീവിത ചെലവ് കാരണം കാർ വാങ്ങാൻ സാധിച്ചില്ല . പഠിത്തം കഴിഞു ഒരു വര്ഷം കഴിഞ്ഞാണ് എനിക്ക് ഒരു കാർ വാങ്ങാൻ സാധിച്ചത് .. അപ്പോൾ എനിക്കുണ്ടായ കഷ്ടപ്പാട് ഞാൻ മനസിലാക്കിയിട്ടുണ്ട് . ഇതുകൊണ്ടു മാത്രമാണ് ഞാൻ എന്റെ വെറുതെ ഓടിക്കാതെ കിടക്കുന്ന കാർ അർഹതപ്പെട്ടവർക്ക് ഫ്രീ ആയി കൊടുക്കാൻ തീരുമാനിച്ചത് .

ഇന്നുവരെ 120 പേർ അവരുടെ പേരുകൾ നല്കിയിട്ടിരുണ്ട് . നറുക്കെടുപ്പ് ഞാൻ നടത്തും അതിൽ കിട്ടുന്ന ഭാഗ്യശാലിക്ക് എന്റെ കാർ നൽകും .അതുപോലെ എനിക്ക് കിട്ടിയിരിക്കുന്ന എല്ലാ ആളുകൾക്കും ഒരു കാർ എങ്ങനെ എങ്കിലും ഞാൻ റെഡി ആക്കി കൊടുക്കാൻ ശ്രെമിക്കും . കാരണം എന്റെ യുകെയിലെ ബന്ധം വെച്ച് കാർ വാങ്ങാൻ കഷ്ടപ്പെടുന്ന എല്ലാ മലയാളികൾക്കും അത് വാങ്ങി കൊടുക്കാൻ ഞാൻ ശ്രെമിക്കും .അതിനുള്ള വഴി ഞാൻ കണ്ടു പിടിച്ചിട്ടുണ്ട് . മനസ്സ് ഉണ്ടേൽ മാർഗം ഉണ്ട് .. എല്ലാവരും സന്തോഷം അനുഭവിക്കട്ടെ .. എന്റെ ഒരു ചെറിയ പ്രവർത്തി കൊണ്ട് നൂറു ആളുകൾ സന്തോഷിച്ചാൽ അതിൽ ഞാൻ എന്നും അഭിമാനിക്കും ..

 

ലണ്ടൻ:- ഇരിട്ടി എടൂരിലെ ഓടയ്ക്കൽ ജോസ് (66) ലണ്ടനിൽ നിര്യാതനായി. രണ്ട് വർഷം മുൻപ് ഹൃദയശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തിൻ്റെ കൂടെ കിഡ്നി ഇൻജുറി കൂടി ഉണ്ടായതാണ് മരണകാരണം. ഇപ്പോൾ താമസിക്കുന്നത് വോക്കിങിലാണ് . ഭാര്യ മോളി, തകിടിയേൽ കുടുംബാഗം. മക്കൾ: സൗമ്യ, ജോമി. മരുമക്കൾ: ജോമിത്, മുൻ യുക്മ കലാതിലകം മിന്ന ജോസ്. പേരക്കുട്ടി: ജോവിറ്റ ജോമിത്. സംസ്കാരം പിന്നീട്.

ജോസ് ഓടയ്ക്കലിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ല​​​​​ണ്ട​​​​​ൻ: ഫി​​​​​ലി​​​​​പ്പ് രാ​​​​​ജ​​​കു​​​​​മാ​​​​​ര​​​​​ന്‍റെ മ​​​​​ര​​​​​ണം ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ൽ വ​​​​​ലി​​​​​യ ശൂ​​​​​ന്യ​​​​​ത സൃ​​​​​ഷ്ടി​​​​​ച്ച​​​​​താ​​​​​യി എ​​​​​ലി​​​​​സ​​​​​ബ​​​​​ത്ത് രാ​​​​​ജ്ഞി. തൊ​​​ണ്ണൂ​​​റ്റൊ​​​ന്പ​​​തു​​​കാ​​​ര​​​നാ​​​യ ഭ​​​ർ​​​ത്താ​​​വ് ഫി​​​ലി​​​പ്പി​​​ന്‍റെ മ​​​ര​​​ണം ത​​​ന്‍റെ ജീ​​​വി​​​ത​​​ത്തി​​​ൽ വ​​​ലി​​​യ ശൂ​​​ന്യ​​​ത സൃ​​​ഷ്ടി​​​ച്ചെ​​​ന്ന് എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി പ​​​റ​​​ഞ്ഞ​​​താ​​​യി മ​​​ക​​​ൻ ആ​​​ൻ​​​ഡ്രു മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​ടു വ്യ​​​ക്ത​​​മാ​​​ക്കി.

ഫി​​​​​ലി​​​​​പ്പ് രാ​​​​​ജ​​​​​കു​​​​​മാ​​​​​ര​​​​​ന്‍റെ മ​​​​​ര​​​​​ണം വ​​​​​ലി​​​​​യ ന​​​​​ഷ്ട​​​​​മാ​​​​​ണ് ഉ​​​​​ണ്ടാ​​​​​ക്കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നും ആ​​​​​ൻ​​​​​ഡ്രു പ​​​​​റ​​​​​ഞ്ഞു. ഇ​​​​​തു വ​​​​​ലി​​​​​യ ന​​​​​ഷ്ട​​​​​മാ​​​​​ണ്. രാ​​​​​ഷ്‌​​​​​ട്ര​​​​​ത്തി​​​​​ന്‍റെ മു​​​​​ത്ത​​​​​ച്ഛ​​​​​നെ ന​​​​​ഷ്ട​​​​​മാ​​​​​യി- ആ​​​​​ൻ​​​​​ഡ്രു മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളോ​​​​​ടു പ​​​​​റ​​​​​ഞ്ഞു.

ഫി​​​​​ലി​​​​​പ്പ് രാ​​​​​ജ​​​​​കു​​​​​മാ​​​​​ര​​​​​ന്‍റെ ​​സം​​​​​സ്കാ​​​​​ര​​​ച​​​ട​​​ങ്ങു​​​ക​​​ൾ വി​​​​​ൻ​​​​​സ​​​​​ർ കാ​​​​​സി​​​​​ലി​​ലെ സെ​​​​​ന്‍റ് ജോ​​​​​ർ​​​​​ജ് ചാ​​​​​പ്പ​​​​​ലി​​​​​ൽ ശ​​​​​നി​​​​​യാ​​​​​ഴ്ച ന​​​​​ട​​​​​ക്കും. ശ​​​​​നി​​​​​യാ​​​​​ഴ്ച വ​​​​​രെ ബ്രി​​​​​ട്ട​​​​​നി​​​​​ൽ ദേ​​​​​ശീ​​​​​യ ദുഃ​​ഖാ​​​​​ച​​​​​ര​​​​​ണം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.

ഫി​​​​​ലി​​​​​പ്പ് രാ​​​​​ജ​​​​​കു​​​​​മാ​​​​​ര​​​​​ൻ 2005 മു​​​​​ത​​​​​ൽ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചി​​​​​രു​​​​​ന്ന ലാ​​​​​ൻ​​​​​ഡ് റോ​​​​​വ​​​​​റി​​​​​ലാ​​​​​കും അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ മൃ​​​​​ത​​​​​ദേ​​​​​ഹം സെ​​​​​ന്‍റ് ജോ​​​​​ർ​​​​​ജ് ചാ​​​​​പ്പ​​​​​ലി​​​​​ൽ എ​​​​​ത്തി​​​​​ക്കു​​​​​ക. കൊ​​​ട്ടാ​​​ര​​​ത്തി​​​ൽ​​​നി​​​ന്നു ചാ​​​പ്പ​​​ൽ വ​​​രെ മൃ​​​ത​​​ദേ​​​ഹം ലാ​​​ൻ​​​ഡ് റോ​​​വ​​​റി​​​ൽ കൊ​​​ണ്ടു​​​പോ​​​കും.

ടാ​​​​​റ്റാ മോ​​​​​ട്ടോ​​​​​ഴ്സ് ലാ​​​​​ൻ​​​​​ഡ് റോ​​​​​വ​​​​​ർ ഏ​​​​​റ്റെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് മൂ​​​​​ന്നു വ​​​​​ർ​​​​​ഷം മു​​​​​ന്പാ​​​​​ണ് രാ​​​​​ജ​​​​​കു​​​​​മാ​​​​​ര​​​​​ന്‍റെ ഉ​​​​​പ​​​​​യോ​​​​​ഗ​​​​​ത്തി​​​​​നാ​​​​​യി പ്ര​​​​​ത്യേ​​​​​കം ഡി​​​​​സൈ​​​​​ൻ ചെ​​​​​യ്ത പ​​​​​തി​​​​​പ്പ് ന​​​​​ൽ​​​​​കി​​​​​യ​​​​​ത്.

 

സ്റ്റോക്ക് ഓൺ ട്രെന്റ്:  സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളി ജിമ്മി ജോസഫിന്റെ അവിശ്വസനീയ മരണത്തിന്റെ ആഘാതത്തിൽ നിന്നും ഇപ്പോഴും മോചിതരല്ലാത്ത സ്റ്റോക്ക് മലയാളികൾ തങ്ങളുടെ പ്രിയപ്പെട്ട  ജിമ്മിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഒത്തുചേരുന്നു. ഏപ്രിൽ അഞ്ചിനാണ് സ്റ്റോക്ക് ഓൺ ടട്രെന്റിലെ ആദ്യകാല മലയാളികളിൽ ഒരാളായ ജിമ്മി ജോസഫ് മുണ്ടക്കൽ (54) നിര്യാതനായത്‌.

ഈ വരുന്ന ചൊവ്വാഴ്ച്ച രാവിലെ പതിനൊന്ന്‌ (11.00am, 13/04/2021)  മണിക്കാണ് മരണാനന്തര ചടങ്ങുകൾ പള്ളിയിൽ ആരംഭിക്കുക. സ്റ്റോക്ക് ഓൺ ട്രെന്റിലെ സെന്റ് എയ്ഞ്ചൽ ആൻഡ് സെന്റ് പീറ്റർ ഇൻ ചെയിൻ പള്ളിയിൽ വച്ചാണ് ചടങ്ങുകൾ നടക്കുന്നത്. സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ ഇൻചാർജ് ഫാദർ ജോർജ്ജ് എട്ടുപറയിൽ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നു. കോവിഡ് 19 പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ 30 പേർക്ക് മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാൻ അനുമതി ഉള്ളത്. ഇതനുസരിച്ചു ബന്ധുക്കളുടെയും കൂട്ടുകാരുടെയും വെട്ടിച്ചുരുക്കിയ ലിസ്റ്റ് പ്രകാരമാണ് പ്രസ്‌തുത ചടങ്ങ് നടത്തപ്പെടുക.

സ്വാഭാവികമായും 500 റിൽ അധികം കുടുംബങ്ങൾ ഉള്ള സ്റ്റോക്ക് മലയാളികൾക്ക് അവസാനമായി ഒരു നോക്ക് കാണുവാനുള്ള അവസരം നൽകണമെന്ന ആഗ്രഹമുണ്ടെങ്കിലും കോവിഡ് നിബന്ധനകളിൽ ഇപ്പോൾ അനുവദനീയം അല്ല എന്നതിനാൽ ദയവായി എല്ലാവരും ഇതുമായി സഹകരിക്കണമെന്നും ബന്ധപ്പെട്ടവർ അപേക്ഷിക്കുന്നു.

പള്ളിയിലെ ജിമ്മിച്ചേട്ടന്റെ അനുസ്മരണ ചടങ്ങുകളുടെ ലൈവ് സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. വി സ്ക്വയർ ടി വി ആണ് സംപ്രേഷണം നടത്തുന്നത്. ശവസംക്കാരം പിന്നീട് പരേതന്റെ ഇടവകയായ പാലാ, പിഴക് പള്ളിയിൽ നടക്കും.

ബുധനാഴ്ച്ച ഭാര്യ ബീജീസ് നാട്ടിലേക്ക് പുറപ്പെടുന്നു. നാട്ടിലെത്തി അവിടുത്തെ നിയമമനുസരിച്ചു ക്വാറന്റൈൻ ഇരിക്കേണ്ടതുണ്ട്. നാട്ടിൽ ബീജീസിന്റെ ക്വാറന്റൈൻ തീരുന്ന സമയത്തിനനുസരിച്ചു യുകെയിലെ ഫ്യൂണറൽ ഡിറക്ടർസ് ജിമ്മിയുടെ ഭൗതീകദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ബീജീസ് നാട്ടിലെത്തി കോവിഡ് പ്രോട്ടോകോൾ തീരുന്നതിനനുസരിച്ചാണ് സംസ്‌കാരം നാട്ടിൽ നടത്തപ്പെടുന്നത്. സംസ്‌കാരം നടക്കുന്ന കൃത്യമായ  തിയതി തീരുമാനിച്ചിട്ടില്ല. പാലാ, പിഴക്‌  സ്വദേശിയും മുണ്ടക്കൽ കുടുംബാംഗവുമാണ് പരേതനായ ജിമ്മി ജോസഫ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കഴിഞ്ഞദിവസം അന്തരിച്ച ബ്രിട്ടൺ രാജകുടുംബാംഗം ഫിലിപ്പ് രാജകുമാരന്റെ ശവസംസ്കാര ചടങ്ങുകൾ ഏപ്രിൽ 17 ശനിയാഴ്ച കോവിഡ് മാനദണ്ഡങ്ങളോടുകൂടി നടക്കും. ചടങ്ങുകൾ തത്സമയം ജനങ്ങൾക്ക് കാണുന്നതിനുവേണ്ടി സംപ്രേക്ഷണം ചെയ്യും. അടുത്ത കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഉൾപ്പെടെ മുപ്പതു പേർക്ക് മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാൻ അനുവാദം. കൊച്ചുമകൻ ആയിരിക്കുന്ന ഹാരി രാജകുമാരനും ചടങ്ങിൽ പങ്കെടുക്കും. കാസ്റ്റിലിൽ നിന്നും സെന്റ് ജോർജ് ചാപ്പലിലേക്ക് പ്രദക്ഷിണം ഉണ്ടായിരിക്കും.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളിൽ ഒരാൾക്ക് കൂടി സ്ഥലം ലഭിക്കാൻ ആണ് ഇത്തരമൊരു തീരുമാനം എന്ന് അദ്ദേഹം പറഞ്ഞു. അടുത്ത മാസം നടക്കാനിരിക്കുന്ന ലോക്കൽ ഇലക്ഷൻ പ്രചാരണം രാജകുമാരന്റെ മരണത്തെ തുടർന്ന് തൽക്കാലം നിർത്തിവെക്കുമെന്ന് കൺസർവേറ്റീവ് പാർട്ടി അറിയിച്ചു. രാജകുമാരന്റെ മരണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.

ഫ്രാൻസിസ് മാർപാപ്പയും രാജകുമാരൻെറ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹം ചെയ്ത സേവനങ്ങൾ വളരെ വലുതാണെന്ന് മാർപാപ്പ ഓർമിപ്പിച്ചു. ജനഹൃദയങ്ങളിൽ എപ്പോഴും ഫിലിപ്പ് രാജകുമാരന് ഒരിടം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മുൻപ് തന്നെ രോഗബാധിതനായിരുന്ന രാജകുമാരൻ ചികിത്സയിലായിരുന്നു. നൂറാം പിറന്നാളിന് രണ്ടുമാസം ബാക്കിനിൽക്കെയാണ് രാജകുമാരന്റെ മരണം. കോവിഡ് മാനദണ്ഡങ്ങൾ മൂലം ജനങ്ങൾക്ക് ചടങ്ങുകളിൽ ഒന്നും തന്നെ പങ്കെടുക്കുവാൻ സാധിക്കുകയില്ല.

RECENT POSTS
Copyright © . All rights reserved