UK

ബേസിൽ ജോസഫ്

ഈ റെസിപ്പിക്ക് കാരണമായത് പ്രിയ സുഹൃത്തായ അജിത് പാലിയത്തിന്റെ പൈ പുരാണം എന്ന ഒരു ഫേസ്ബുക്ക് പോസ്റ്റും അതിൽ വന്ന കമന്റുകളും ആണ്. അപ്പോൾ മനസ്സിലായി മലയാളികൾക്ക് ഒക്കെ പൈ ഇഷ്ടമാണ് പക്ഷെ അതിൽ പാരമ്പരഗതമായി ഉപയോഗിക്കുന്ന ഫില്ലിംഗ് ആണ് എല്ലാവർക്കും ഇഷ്ടക്കുറവ് അപ്പോൾ ആലോചിച്ചു എങ്ങനെ നമുക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ഇതിനെ ഒന്ന് മാറ്റിയെടുത്താലോ എന്ന്. വീക്കെൻഡ് കുക്കിംഗ് സീസൺ 2 ടീമുമായി ഈ ആശയം പങ്കുവച്ചു. അവസാനം വിന്താലു മസാലയിൽ പോർക്ക് ജോയിന്റ് സ്ലോ കുക്ക് ചെയ്ത് പോർക്ക് ഫില്ലിംഗ് ഉണ്ടാക്കിയാൽ ഏറെ വ്യത്യസ്തമായിരിക്കും എന്ന ഒരു തീരുമാനത്തിൽ എത്തിച്ചേരുകയും അത് പരീക്ഷിക്കുകയും ചെയ്തു. വിന്താലു മസാല ആണ് ഈ ഡിഷിന്റെ കാതൽ. വിന്താലു എന്ന പേര് പോർച്ചുഗീസ് ഡിഷ് ആയ “carne de vinha d’alhos” നിന്നും ഉണ്ടായതാണ്. വിശദമായ പാചക വിധി താഴെ വിവരിക്കുന്നു.

ചേരുവകൾ

1)പോർക്ക്‌ മീഡിയം സൈസ് ജോയിൻറ് (750 ഗ്രാം )
2)സബോള 3 എണ്ണം
വെളുത്തുള്ളി 1 കുടം
ഇഞ്ചി 50 ഗ്രാം
വറ്റൽ മുളക് 10 എണ്ണം
ഗ്രാമ്പൂ 1 ടീസ്പൂണ്‍
കുരുമുളക് 1 ടീസ്പൂണ്‍
കറുവാപട്ട 1 പീസ്
ശർക്കര 25 ഗ്രാം
മഞ്ഞൾ പൊടി 1 ടീസ്പൂണ്‍
വിനാഗിരി 1 കപ്പ്‌ (50 മില്ലി)
3) ടൊമറ്റോ 1 എണ്ണം
4)ഓയിൽ 2 ടീസ്പൂണ്‍
5)പഫ് പേയ്സ്റ്റ്റി ഷീറ്റ്സ് – 2 എണ്ണം
ഉപ്പ് ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

വിന്താലു മസാല ഉണ്ടാക്കുന്നതിനായ് ഒരു സബോളയും ബാക്കിയുള്ള രണ്ടാമത്തെ ചേരുവകൾ വിനാഗിരിയിൽ ചേർത്ത് അരച്ച് എടുക്കുക്കുക. നല്ല കുഴിവുള്ള ഒരു പാനിൽ (കാസറോൾ പാൻ) ഓയിൽ ചൂടാക്കി ഫൈൻ ആയി ചോപ് ചെയ്ത 2 സബോള ,ടൊമറ്റോ, 2 അല്ലി വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക. സബോള ഗോൾഡൻ നിറമായി കഴിയുമ്പോൾ അരച്ചുവച്ച മസാലയും ചേർത്ത് വഴറ്റുക. മസാല കുക്ക് ആയി കഴിയുമ്പോൾ പോർക്ക് (മുറിക്കാതെ ഒറ്റ പീസ് ആയി ) ചേർത്ത് വീണ്ടും ഇളക്കി ആവശ്യത്തിനു വെള്ളവും, ഉപ്പും ചേർത്ത് മൂടി വച്ച് ചെറു തീയിൽ 90 മിനിറ്റു കുക്ക് ചെയ്യുക. പോർക്ക് വെന്തുകഴിയുമ്പോൾ പുറത്തെടുത്തു ഒരു ഫോർക്ക് കൊണ്ട് പോർക്ക് ചെറുതായി മിൻസ് രീതിയിൽ ചീന്തിയെടുക്കുക (തൊലി ഒഴിവാക്കി മീറ്റ് മാത്രം). ഇങ്ങനെ ചീന്തിയെടുത്ത പോർക്ക് വീണ്ടും അതെ ഗ്രേവിയിൽ ഇട്ട് നന്നയി വറ്റിച്ചെടുക്കുക. ഓവൻ 200 ഡിഗ്രിയിൽ പ്രീഹീറ്റ്ചെയ്യുക. ഒരു ബേക്കിങ് ഡിഷിൽ പഫ് പേയ്സ്റ്ററി കൊണ്ട് ബേസ് ഉണ്ടാക്കി അതിലേയ്ക്ക് ഈ മിശ്രിതം മാറ്റി മുകളിൽ മറ്റൊരു പഫ് പേയ്സ്റ്ററി ഷീറ്റ് കൊണ്ട് കവർചെയ്ത് അടിച്ച മുട്ടയോ ഓയിലോ ഒരു ബ്രഷ് ഉപയോഗിച്ച് പേയ്സ്ട്രയിക്ക് മുകളിൽ പുരട്ടി .ചൂടായ ഓവനിൽ 15 മിനിറ്റ് ബേക്ക് ചെയ്ത് സെർവിങ് ഡിഷിലേയ്ക്ക് മാറ്റുക. ( മസാല അരയ്ക്കുമ്പോൾ കുറച്ചു ഗോവൻ കോക്കനട്ട് ഫെനി കൂടി ചേർത്താൽ ഈ മസാല പ്രെസെർവ് ചെയ്തു കേടു കൂടാതെ സൂക്ഷിക്കാൻ പറ്റും. ബീഫ് ,മട്ടണ്‍ ,ചിക്കൻ എന്നിവ ഉപയോഗിച്ചും വിന്താലു ഉണ്ടാക്കുമെങ്കിലും പോർക്ക്‌ ആണ് ഓതെന്റിക് വിന്താലു ആയി ഉപയോഗിക്കുന്നത്).

ബേസിൽ ജോസഫ്

മെട്രിസ് ഫിലിപ്പ്

കോവിഡ് -19 ൽ മുങ്ങിയിരിക്കുന്ന ലോകത്തേയ്ക്ക് ഒരു തൊഴിലാളി ദിനം കൂടി കടന്നു വരുന്നു. ഇത്തവണത്തെ തൊഴിലാളി ദിനത്തിന് കൂടുതൽ അർത്ഥമുണ്ട്. തൊഴിലാളിയും മുതലാളിയും ഒരേ ചരടിൽ കോർത്ത ദിനം. അരപട്ടിണി മുഴുപട്ടിണി എന്ന് വിളിക്കുന്ന കാലം വരവറിയിച്ചു കഴിഞ്ഞിരിക്കുന്നു. മുതലാളിയുടെ ഫാക്ടറിയുടെ മുൻപിൽ ഉയർത്തികെട്ടിയ കൊടികൾ കാറ്റത്തു പറന്നു കളിക്കുന്നു. ആരെയോ പ്രതീക്ഷിക്കുന്നു. എന്നാൽ ആ ഗേറ്റിനുള്ളിൽ വുഹാനിൽനിന്നും പറന്നിറങ്ങിയ ഒരു വൈറസ് ഒളിച്ചിരിപ്പുണ്ട്. അത് കൊണ്ട് എല്ലാരും പേടിച്ചിരിക്കുയാണ്. സ്വയം രക്ഷയ്ക്കുവേണ്ടി.

ഓരോ മുതലാളിയും കമ്പനികൾ തുറക്കുന്നത് ലാഭം ഉണ്ടാക്കാനും, എന്നാൽ അതിലേറെ, കുറേ ആളുകൾക്ക് ജോലി കൊടുക്കാനും വേണ്ടിയാണ്. ഓരോ തൊഴിലാളിയും ശമ്പളം പറഞ്ഞുറപ്പിച്ചതിന് ശേഷമാണ് ജോലിക്കു കയറുന്നത്. എന്നാൽ കുറേ നാളുകൾ കഴിയുമ്പോൾ കുട്ടിനേതാക്കൾ പിരികയറ്റി വിട്ട്, സമരം തുടങ്ങും, അവസാനം കമ്പനി പൂട്ടും. തൊഴിലാളി പെരുവഴിയിൽ. നേതാവ് ബെൻസിൽ. ഒരു മുതലാളി ഒരു കമ്പനി തുടങ്ങുന്നത് എത്രയോ പണം മുടക്കിയാണ്. അതാരും ചിന്തിക്കുന്നില്ല. ആലോചിക്കൂ തൊഴിലാളികളെ. ഇന്ന് നമ്മുടെ എല്ലാം അടുപ്പുകൾ പുകയുന്നത് ഓരോ മുതലാളിയുടെയും കരുണകൊണ്ടാണ്. നാളെ ലഭിക്കുന്ന ശമ്പളം ഇല്ലാതെ വന്നേക്കാം.
ഓരോ തൊഴിലാളിക്കും അവകാശങ്ങൾ ഉണ്ട്. അതിന് സമരങ്ങൾ വേണം. എന്നാൽ കമ്പനികൾ പൂട്ടിച്ചുകൊണ്ടാകരുത്. കേരളത്തിൽ തൊഴിലാളി സമരങ്ങൾ മൂലം എത്രയോ കമ്പനികൾ പൂട്ടിപോയി. ഈ കൊറോണകാലം കൊണ്ട് സമരം ചെയ്യാതെ തന്നെ കമ്പനികൾ പൂട്ടും. അതിനാൽ ജാഗ്രത വേണം. പട്ടിണിയുടെ കാലം വരുവാൻ പോകുകയാണ്. പ്രവാസികൾ കൂട്ടമായി തിരിച്ചുവന്നു കൊണ്ടിരിക്കുന്നു. സമരം ചെയ്യാൻ ഒരുങ്ങുന്നവരെ നാളെ ഇവർ കല്ലെറിഞ്ഞേക്കാം. കാരണം നിൽക്കകള്ളി ഇല്ലാതെ ആണ് അവർ തിരിച്ചു വന്നിരിക്കുന്നത്.

സർക്കാർ ജോലിയാണ് ഏറ്റവും നല്ല സേഫ് സോൺ. ജോലി ചെയ്തില്ലെങ്കിലും മാസം അവസാനം ശമ്പളം അവർക്ക് ലഭിക്കും. അവർക്ക് ചോദിക്കാൻ യൂണിയനുകൾ ഉണ്ട്. പ്രൈവറ്റ് കമ്പനികളിലുള്ളവർക്ക് ശമ്പളം വളരെ കുറവ്. അത് പോലെ കൂലിപണിക്കാർ, ലോട്ടറി വിൽക്കുന്നവർ അങ്ങനെ അങ്ങനെ നീണ്ടുപോകുന്നവരെ കൂടി ഓർത്താൽ നന്നായിരിക്കും.
ഈ കോവിഡ് കാലം പ്രിയ തൊഴിലാളികളെ ചിന്തിക്കു, നാളെ നിങ്ങൾക്കു ജോലി ഉണ്ടാകുമോ എന്ന്. സർക്കാർ എന്നും കൂടെ ഉണ്ടാകണം എന്നില്ല. കരുതൽ വേണം. ഇതൊരു മുന്നറിയിപ്പാണ്‌.
ലോകം മുഴുവൻ സാമ്പത്തിക അച്ചടക്കത്തിലേക്കു പോയിരിക്കുന്നു. നിരവധി ആളുകളുടെ ജോലി പോയിരിക്കുന്നു. ഭക്ഷ്യഷാമം ഉണ്ടാകും. ഉൽപ്പന്നങ്ങൾക്കു നല്ല വിലകൊടുക്കേണ്ടി വരും. ജാഗ്രത വേണം.

പാടത്തും പറമ്പിലും പണിയെടുക്കുന്ന കർഷകരേയും ഇന്നോർമ്മിക്കാം. അവർക്കും അവകാശങ്ങൾ ഉണ്ട്. അവരുടെ ഉൽപ്പന്നങ്ങൾക്കും വേണം നല്ല വില. മറ്റെല്ലാ വിഭാഗം തൊഴിലാളികളെയും ഈ അവസരത്തിൽ ഓർക്കുന്നു, അവർക്കു നല്ല നമസ്ക്കാരം നേരുന്നു.
അധുനിക യുഗം ആണ് ഇപ്പോൾ. മനുഷ്യനു പകരം റോബോട്ടുകളും, മെഷിൻസും വന്നു കഴിഞ്ഞു. കമ്പ്യൂട്ടർ, കൊയ്ത്ത് മെഷീനുകൾക്കെതിരെ സമരം ചെയ്തവർ ആണ് നമ്മുടെ നേതാക്കൾ. പുതിയ തൊഴിൽശാലകൾ തുറക്കാൻ ഇവർക്കു സാധിച്ചിട്ടില്ല. കയർ, കൈത്തറി, ബീഡി, കശുവണ്ടി തൊഴിലാളികൾ ഇപ്പോഴും ജോലി ചെയ്യുന്നു. അവരും കാത്തിരിക്കുന്നുണ്ടകാം ഒരു സമരത്തിനായി. സമരം ഇല്ലാത്ത നാളുകൾ ആണ് വേണ്ടത്. പൂട്ടാൻ എളുപ്പമാണ്. എന്നാൽ തുറക്കാൻ ഒട്ടേറെ കാത്തിരിക്കണം.

കോവിഡ് കാലം മാറി പുതിയ നാളുകൾ വരും. ലോക്ക് ഡൗൺ മാറി എല്ലാം പഴയത് പോലെ ആകും. എന്നാൽ പൂർണ്ണമായി പഴയത് പോലെ ആകും എന്ന് കരുതരുത്. ഈ മഹാമാരിയെ ജഗ്രതയോടെ നേരിടാം. എല്ലാ തൊഴിലാളികൾക്കും ആശംസകൾ.
ഈങ്കുലാബ് സിന്ദാബാദ്.

രണ്ടര ഏക്കർ സ്ഥലത്ത് വളരെ മനോഹരമായി പണിത് പല ബ്രിട്ടീഷ് ചരിത്രങ്ങൾ ഉറങ്ങുന്നതും, ജോർജ് അഞ്ചാമൻ രാജാവിന്റെയും മേരി രാഞ്‌ജിയുടെയും ഏക മകളും, എലിബത്ത് രാഞ്ജി രണ്ടിന്റെ ആന്റിയും ആയ മേരി രാജകുമാരി താമസിച്ചെന്ന് അറിയപ്പെടുന്ന ബിൽഡിംങ്ങ് സ്വന്തമാക്കി ഡോക്ടർമാരായ റീമി, ബേബി ദമ്പതികൾ.

 

യുകെയിലെ പ്രമുഖ ബിസിനസുകാരനും റീമി ഗ്രൂപ്പ് കമ്പനിയുടെ മനേജിങ്ങ് ഡയറക് ടർ കൂടിയാണ് ഡോ. ബേബി ചെറിയാൻ. ഡബ്ല്യൂഎംഎഫ് യുകെ സെക്രട്ടറിയായും, ഒഐസിസി ലീഡർ, ബ്രൈറ്റ് പബ്ലിക് സ്കൂൾ മൂവാറ്റുപുഴ (CBSE) ഡയറക് ടറായും, ഓർത്തഡോക്സ് ചർച്ച് യുകെയുടെ വേദപാഠ ട്രഷറർ എന്നിങ്ങനെ പല രീതിയിലും സേവനം ചെയ്തുവരുന്നു.

അയർലൻഡിലെ ‘ഐറിഷ് കൈരളി ക്ലബ് ‘ ഫേസ്‍ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ, അയർലൻഡിലും, യുകെയിലും താമസിക്കുന്ന, ഫോട്ടോഗ്രാഫി പ്രൊഫഷന്‍ ആയി സ്വീകരിച്ചവര്‍ക്കും, അമച്വര്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കും , സാധാരണക്കാര്‍ക്കുമായി നടത്തപ്പെടുന്ന, ‘ഓൾ അയർലൻഡ് – യുകെ ഫോട്ടോഗ്രാഫി കോണ്ടെസ്റ്റ് 2021’ മത്സരത്തിന്റെ എൻട്രികൾ അയക്കേണ്ട അവസാന ദിവസം ഈ മാസം മുപ്പതിനാണ്.

ഫോട്ടോഗ്രാഫി മേഖലയിൽ പ്രാവീണ്യം തെളിയിച്ച, പ്രഗൽഭരായ ചിത്രഗ്രാഹകരാണ് ഈ മത്സരത്തിന്റെ ജഡ് ജിങ് പാനലിൽ, വിധികർത്താക്കളായി എത്തുന്നത്. മലയാള മനോരമയുടെ ചീഫ് ഫോട്ടോഗ്രാഫറും, ദേശീയ അവാർഡ് ജേതാവുമായ ശ്രീ. റിജോ ജോസഫ്, മാതൃഭൂമിയുടെ സീനിയർ ഫോട്ടോഗ്രാഫറും, മറ്റൊരു ദേശീയ ഫോട്ടോഗ്രാഫി ജേതാവുമായ ശ്രീ. ജി ശിവപ്രസാദ്, പ്രമുഖ സിനിമാറ്റോഗ്രാഫറും, നിരവധി ഹിറ്റ് സിനിമകളുടെ ഫോട്ടോഗ്രാഫറുമായ ശ്രീ. അനിയൻ ചിത്രശാല, ഫാഷൻ ആൻഡ് മോഡൽ ഫോട്ടോഗ്രാഫറും, ഫോട്ടോഗ്രാഫി ഇൻസ്ട്രക്ടറുമായ, ശ്രീ. ബിജു പിക്ച്ചർ കഫേ എന്നിവരാണ്‌ നിങ്ങളുടെ ചിത്രങ്ങൾ മൂല്യനിർണയം നടത്തുന്നത്.

ഈ ഫോട്ടോഗ്രാഫി മത്സരത്തിന്റെ സമ്മാനങ്ങളായ, ക്യാഷ് പ്രൈസും, ട്രോഫിയും സ്പോൺസർ ചെയ്‌തിരിക്കുന്നത്, അയർലൻഡിലെ പ്രമുഖ സോളിസിറ്റർ ഗ്രൂപ്പായ ലൂയിസ് കെന്നഡി സോളിസിറ്റേഴ് സാണ്.

NB: മത്സരത്തിന്റ് വിഷയം – Spring (വസന്തകാലം)
എന്‍ട്രികള്‍ ഏപ്രിൽ 30- ആം തീയതി വൈകുന്നേരം 5 മണിക്ക് മുൻപായി താഴെ പറയുന്ന ഇമെയിലിൽ അയച്ചു തരുക.-

[email protected]

കൂടുതൽ വിവരങ്ങൾക്ക് Irish kairali club facebook page – സന്ദർശിക്കുക .

അനിൽ ജോസഫ് രാമപുരം -+353 899536360
ശ്യാം ഷൺമുഖൻ – + 353 87 421 3209.

സന്ദർലാൻഡ്: യുകെ മലയാളികൾക്ക്‌ ദുഃഖം നൽകി മലയാളി നഴ്‌സിന്റെ മരണവാർത്ത. സുന്ദർലാണ്ടിൽ താമസിച്ചിരുന്ന ബെറ്റി സോജിയാണ് (47)  ഇന്നലെ മരണത്തിന് കീഴടങ്ങിയത്. അങ്കമാലി അപ്പോളോ ഹോസ്പിറ്റലിൽ ഇന്നലെ (23/04/2021) ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഡയാലിസീസ് നടക്കുന്നതിനിടയിൽ കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയും മരണം സംഭവിക്കുകയും ആയിരുന്നു. സോജി ജോസഫ് ആണ് ഭർത്താവ്. രണ്ട് കുട്ടികൾ. എ ലെവൽ വിദ്യാർത്ഥിനിയായ സാന്ദ്ര ജോജി ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ബെൻ ജോജി എന്നിവർ.

ഈ കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ബെറ്റിയും കുടുംബവും നാട്ടിൽ എത്തിയത്. ഈസ്റ്റർ ദിവസമാണ് ഇവർ കുടുംബസമേതം നാട്ടിൽ എത്തിയത്. മെയ് ആദ്യ ആഴ്ചയിൽ യുകെയിലേക്കുള്ള തിരിച്ചുള്ള ടിക്കറ്റ് ബുക്ക് ചെയ്തശേഷമാണ് ഇവിടെനിന്നും നാട്ടിലേക്ക് ചികിത്സാർത്ഥം പുറപ്പെട്ടത്. കുറച്ചു നാളുകളായി ഡയബറ്റിക് ചികിത്സയിൽ ആയിരുന്നു ബെറ്റി. തുടർന്ന് ഷുഗർ രോഗത്തിന്റെ പിടിയിൽ കൂടിയായപ്പോൾ കാര്യമായി ആരോഗ്യത്തെ ബാധിച്ചിരുന്നു. തുടർന്നാണ് കൂടുതൽ ചികിസകൾക്കായി നാട്ടിലേക്ക് പുറപ്പെട്ടത്.

സുന്ദർലാണ്ടിൽ നിന്നും 12 മയിലുകൾക്കപ്പുറമുള്ള ആശുപത്രിയിലെ ഡയാലിസ് യൂണിറ്റിലെ നേഴ്‌സായിരുന്നു പരേത. 2006 യുകെയിൽ ആദ്യമെത്തിയത് ക്രോയിഡോണിൽ ആയിരുന്നു. പിന്നീട് റെഡിങ്ങിലേക്ക് മാറിയ കുടുംബം തുടർന്ന് 2010 സുന്ദർലാണ്ടിൽ എത്തുകയായിരുന്നു. യുകെയിൽ എത്തുന്നതിന് മുൻപ് സൗദിയിൽ ആയിരുന്നു.

ബെറ്റിയുടെ സംസ്ക്കാരം ഏപ്രിൽ 26 ന് ഉച്ചതിരിഞ്ഞു ഭർത്താവായ സോജിയുടെ ഇടവകയായ താന്നിപ്പുഴ സെന്റ് ജോസഫ് ദേവാലയ സിമിത്തേരിയിൽ വച്ച് നടത്തപ്പെടുന്നു. ബെറ്റി, പാലാ ഭരണങ്ങാനം, അമ്പാറനിരപ്പ്‌ സ്വദേശിനിയും , വെളുത്തേടത്ത് വീട്ടിൽ കുടുംബാംഗവും ആണ്.

പരേതയുടെ അകാല വേർപാടിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെയും കൂട്ടുകാരെയും അറിയിക്കുകയും വേദനയിൽ പങ്ക്‌ചേരുകയും ചെയ്യുന്നു.

ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ മറ്റു രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുമുള്ള യാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്. തിങ്കളാഴ്ച വൈകുന്നേരം ഇന്ത്യയിൽ നിന്നുള്ള യാത്രകൾക്ക് ബ്രിട്ടൺ വിലക്കേർപ്പെടുത്തുകയും ഇന്ത്യയെ ”റെഡ് ലിസ്റ്റിൽ” ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. അതിനു പുറകെ യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശവും നൽകി.

ഇതേസമയം, ഹോങ് കോങ്ങ് ”എമർജൻസി സർക്യൂട്ട് ബ്രേക്കർ” കൊണ്ടുവരികയും, ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ ഏപ്രിൽ 20 മുതൽ 14 ദിവസത്തേക്ക് നിരോധിക്കുകയും ചെയ്തു. ഈ മാസം ആദ്യം മുതൽ ന്യൂസിലാൻഡും ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് രാജ്യത്തേക്ക് പ്രവേശനം നിഷേധിച്ചിരുന്നു.

എന്ത് കൊണ്ടാണ് മറ്റു രാജ്യങ്ങൾ ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രകൾ വിലക്കുന്നത്?
രാജ്യത്ത് 103 പേരിൽ കോവിഡിന്റെ ഇന്ത്യൻ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് ഇന്ത്യയെ ട്രാവൽ ”റെഡ് ലിസ്റ്റിൽ” ഉൾപ്പെടുത്തിയത് എന്നാണ് ബ്രിട്ടൺ അറിയിച്ചത്. ഹോങ് കോങ്ങും സമാന സാഹചര്യം ചൂണ്ടിക്കാണിച്ചാണ് രണ്ടാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നും ജനിതക വ്യതിയാനം സംഭവിച്ച വൈറസാണ് വരുന്നത് എന്നാണ് ഹോങ് കോങ്ങ് പറയുന്നത്.

ഇതോടൊപ്പം മറ്റു രാജ്യങ്ങളും ഇന്ത്യയിലെ കോവിഡ് വ്യാപനത്തിൽ ആശങ്ക പങ്കുവെക്കുന്നുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഇന്ത്യയെ ലെവൽ മൂന്ന് കാറ്റഗറിയിൽ നിന്ന് ലെവൽ നാല് കാറ്റഗറിയിലേക്ക് ഉൾപ്പെടുത്തി. കോവിഡ് വ്യാപനം അതിരൂക്ഷമായ രാജ്യങ്ങളെയാണ് ലെവൽ നാല് കാറ്റഗറിയിൽ ഉൾപ്പെടുത്തുന്നത്. ചൊവ്വാഴ്ച രാവിലത്തെ കണക്ക് പ്രകാരം ഇന്ത്യയിൽ 20,31,977 കോവിഡ് രോഗികളാണ് ഉള്ളത്.

ബ്രിട്ടനും യുഎസും വിലക്കേർപ്പെടുത്തിയോ ?

ബ്രിട്ടൺ സർക്കാരിന്റെ മാനദണ്ഡ പ്രകാരം നിങ്ങൾ ഏപ്രിൽ 23 വെള്ളിയാഴ്ച പുലർച്ചെ നാല് മണിക്ക് മുൻപാണ് ബ്രിട്ടനിൽ എത്തുന്നതെങ്കിൽ പത്തു ദിവസത്തേക്ക് ക്വാറന്റൈനിൽ പോവുകയും രണ്ടാം ദിവസവും എട്ടാം ദിവസവും കോവിഡ് ടെസ്റ്റ് ചെയ്യുകയും വേണം. ഏപ്രിൽ 23 വെള്ളിയാഴ്ച്ച മുതൽ കഴിഞ്ഞ പത്തു ദിവസം ഇന്ത്യയിൽ ഉണ്ടായിരുന്ന ആളാണെങ്കിൽ ബ്രിട്ടീഷ് വംശജനോ ഐറിഷ് വംശജനോ ബ്രിട്ടണിൽ താമസിക്കാൻ അവകാശമുള്ള ആളാണെങ്കിൽ മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകു. ഇങ്ങനെയുള്ളവർക്ക് പത്ത് ദിവസത്തെ ഹോട്ടൽ ക്വാറന്റൈനും നിർബന്ധമാണ്.

ഇതുസംബന്ധിച്ച് സിഡിസി ഇറക്കിയ പ്രസ്താവനയിൽ ഇപ്രകാരമാണ് പറഞ്ഞിരിക്കുന്നത്, “ഇന്ത്യയിലെ നിലവിലെ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ, രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് പോലും കോവിഡ് -19 വകഭേദം ബാധിക്കുന്നതിന് സാധ്യതയുണ്ട്. അതിനാൽ ഇന്ത്യയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കുക.” അതോടൊപ്പം, “നിങ്ങൾ നിർബന്ധമായും ഇന്ത്യയിലേക്ക് പോകേണ്ടതുണ്ടെങ്കിൽ, യാത്രയ്ക്ക് മുമ്പ് രണ്ട് ഡോസ് വാക്സിനേഷൻ എടുക്കുക. എല്ലാ യാത്രക്കാരും മാസ്ക് ധരിക്കണം, മറ്റുള്ളവരിൽ നിന്ന് ആറടി അകലം പാലിക്കണം, ജനക്കൂട്ടം ഒഴിവാക്കണം, കൈകൾ കഴുകണം,” എന്നും ഡിസിസി പ്രസ്താവനയിൽ പറഞ്ഞു.

നിലവിൽ വിമാന കമ്പനികളായ എയർ ഇന്ത്യ, വിസ്താര, യുണൈറ്റഡ്, ബ്രിട്ടീഷ് എയർവേസ് എന്നിവ യുഎസിൽ നിന്നും ബ്രിട്ടണിൽ നിന്നും ഇന്ത്യയിലെ ഡൽഹി, മുംബൈ, ബാംഗ്ലൂർ, തുടങ്ങിയ എയർപോർട്ടുകളിലേക്കും തിരിച്ച് ലണ്ടൻ, ന്യൂയോർക്ക് എന്നിവിടങ്ങളിലേക്കും സർവിസുകൾ നടത്തുന്നുണ്ട്.

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഇത്.

അടുത്തയാഴ്ചയാണ് ബോറിസ് ജോൺസന്‍റെ ഇന്ത്യാ സന്ദർശനം നിശ്ചയിച്ചിരുന്നത്. പകരം ഓൺലൈനായി ചർച്ചയിൽ പങ്കെടുക്കുമെന്നും അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു.

മിനു നെയ്സൺ പള്ളിവാതുക്കൽ , ഓസ്ട്രേലിയ

ചേരുവകൾ

നെസ്റ്റ്:

3 കപ്പ് വെർമിസിലി (കനം കുറഞ്ഞത്)
200 ഗ്രാം കണ്ടൻസ് മിൽക്ക്
2 ടേബിൾസ്പൂൺ നെയ്യ്

ഫില്ലിംഗ്:

1.5 കപ്പ് പാൽ
3 ടേബിൾസ്പൂൺ കസ്റ്റാർഡ് പൗഡർ
3 ടേബിൾസ്പൂൺ പഞ്ചസാര

നെസ്റ്റ് ഉണ്ടാക്കുന്ന വിധം –

ഒരു പാനിൽ നെയ്യ് ചൂടാക്കി വെർമിസിലി വറുത്തെടുക്കുക ( ഗോൾഡൻ ബ്രൗൺ )
അതിലേക്കു കണ്ടൻസ് മിൽക്ക് ചേർത്തിളക്കുക. അടുപ്പിൽ നിന്നും മാറ്റി ചെറു ചൂടിൽ തന്നെ ഒരു കപ്പ് കേക്ക് മോൾഡിൽ നെസ്റ്റ് പോലെ ഉണ്ടാക്കി എടുക്കുക . എന്നിട്ടു 30 മിനിറ്റ് ഫ്രിഡ്ജിൽ വെക്കുക .

ഫില്ലിംഗ് ഉണ്ടാക്കുന്ന വിധം –

ഒരു പാനിൽ 1 കപ്പ് പാൽ തിളപ്പിക്കുക അതിലേക്കു 3 ടേബിൾസ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കുക. ബാക്കി ഉള്ള പാലിലേക്കു 3 ടേബിൾസ്പൂൺ കസ്റ്റാർഡ് പൗഡർ ചേർത്ത് ഇളക്കുക. എന്നിട്ടു ഇതു തിളപ്പിച്ച പാലിലേക്കു ചേർത്ത് നന്നായി കുറുക്കി എടുക്കുക. എന്നിട്ടു കുറച്ചു നേരം തണുക്കാൻ വയ്ക്കുക. ഫ്രിഡ്ജിൽ വെച്ചിരുന്ന കേക്ക് മോൾഡിൽ നിന്നും നെസ്റ്റ് സൂക്ഷിച്ചു ഇളക്കി എടുക്കുക .ഇനി തയാറാക്കി വെച്ചിരിക്കുന്ന കസ്റ്റാർഡ് ഫില്ലിംഗ് നെസ്റ്റിലേക്ക് ഒഴിച്ച് നിറയ്ക്കുക. നിങ്ങൾക്ക് ഇഷ്ട്ടമുള്ള ടോപ്പിംഗ്ചെയ്യാം. ഒരു മണിക്കൂർ ഫ്രിഡ്ജിൽ വെച്ചതിനുശേഷം തണുപ്പോടെ വെർമിസിലി കസ്റ്റാർഡ് നെസ്റ്റ് കഴിക്കാം.

മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ

 

ജോസ്‌ന സാബു സെബാസ്റ്റ്യൻ

എന്തുകൊണ്ടാണ് മലയാളി മരണനിരക്ക് ഈ ഇടയായി നമുക്ക് ചുറ്റും കൂടുന്നത്? നമ്മുടെ ചുറ്റും നമ്മിൽപെടാത്ത (മലയാളി അല്ലാത്ത) പലരും അകാലത്തിൽ വിട്ടുപോകുന്നുണ്ടെങ്കിലും നമ്മളിൽപെട്ട ശിഖരങ്ങൾ ഒടിയുമ്പോൾ നമ്മളതു വല്ലാതെ അറിയും . അതും പ്രത്യേകിച്ച് 50 വയസിൽ താഴെയുള്ള പല കുടുംബത്തിന്റെയും നെടും തൂണുകൾ തന്നെ നമ്മിൽനിന്നും പറിച്ചെടുക്കപ്പെടുമ്പോൾ ആകുലപ്പെടാനേറെയില്ലേ ?

വാക്സിനേഷൻ ത്രോംബോബോളിക് സംഭവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിന് ഒരു സൂചനയും ഇല്ലെന്ന് യൂറോപ്യൻ മെഡിസിൻസ് ഏജൻസിയും (ഇഎം‌എ) യുകെയുടെ റെഗുലേറ്ററി ബോഡിയുമൊക്കെ തറപ്പിച്ചു പറയുമ്പോഴും രക്തം കട്ടപിടിക്കുകയും മരണം സംഭവിക്കുകയുമൊക്കെ ചെയ്തതിനെത്തുടർന്ന് മുൻകരുതൽ നടപടിയായി ഓക്സ്ഫോർഡ്-അസ്ട്രസെനെക കോവിഡ് -19 വാക്സിൻ ഉപയോഗിക്കുന്നത് ഡെൻമാർക്ക് ഉൾപ്പെടെ മറ്റ് എട്ട് രാജ്യങ്ങൾ അടങ്ങുന്ന നോർവേ, ഐസ്‌ലാന്റ്, ഓസ്ട്രിയ, എസ്റ്റോണിയ, ലിത്വാനിയ, ലക്സംബർഗ്, ഇറ്റലി, ലാത്വിയ എന്നിവയും Ast അസ്ട്രാസെനെക്കയുടെ വാക്സിൻ ഉപയോഗം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

ഒരാൾക്ക് ഒന്നിലധികം ത്രോംബോസിസ് രോഗനിർണയം നടത്തുകയും, വാക്സിനേഷൻ കഴിഞ്ഞ് 10 ദിവസത്തിന് ശേഷം മരിക്കുകയും ചെയ്ത കേസ്‌ കൂടാതെ വാക്സിനേഷൻ നൽകിയ ശേഷം മറ്റൊരാളെ പൾമണറി എംബോളിസവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് ഓസ്ട്രിയ ഒരു ബാച്ച് ആസ്ട്രാസെനെക്ക വാക്സിനുകളുടെ ഉപയോഗം താൽക്കാലികമായി നിർത്തിവച്ചതായാണ് മാർച്ച് 10 ന് EMA അറിയിച്ചത് . 17 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ എത്തിച്ച ഒരു ദശലക്ഷം വാക്സിനുകൾ മൂലം റിപ്പോർട്ട്‌ ചെയ്യപ്പെട്ട മറ്റു രണ്ടു ത്രോംബോബോളിക് ഇവന്റ് കേസുകളും ഈ ബാച്ചിൽ നിന്ന് തന്നെയെന്ന് സൂചന ലഭിച്ചതായും ഇഎംഎ പറയുന്നു .

ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീനിൻ ആന്റ് ട്രോപ്പിക്കൽ മെഡിസിൻ ഫാർമകോപിഡെമിയോളജി പ്രൊഫസർ സ്റ്റീഫൻ ഇവാൻസ് പറഞ്ഞതനുസരിച്ചു കോവിഡ് -19 രോഗം രക്തം കട്ടപിടിക്കുന്നതുമായി വളരെ ശക്തമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും കോവിഡ് -19 ന്റെ ഫലമായി രക്തം കട്ടപിടിക്കുന്നത് മൂലം നൂറുകണക്കിന്, ആയിരക്കണക്കിന് മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നുമാണ് . അങ്ങനെ നോക്കുമ്പോൾ കൊറോണ വന്നതിലൂടെ ഓൾറെഡി രക്തം കട്ടപിടിക്കുന്ന അവസ്ഥയിലൂടെ കടന്നുപോയി വീക്ക് ആയി നിൽക്കുന്ന നമ്മളുടെ പ്ലേറ്റിലേറ്റസിനെ വാക്സിൻ കൂടുതൽ ദുർബലമാക്കികൊണ്ട് സ്‌ട്രോക്കിനും കാർഡിയാക് പ്രോബ്ലെത്തിനും കാരണമാകുന്നില്ല എന്ന് പറയാൻ നമുക്കാവുമോ?

എന്നാൽ വാക്സിനേഷൻ ഈ അവസ്ഥകൾക്ക് കാരണമായതായി നിലവിൽ ഒരു സൂചനയും ഇല്ലാത്തതിനൽ അവ പാർശ്വഫലങ്ങളായി പട്ടികപ്പെടുത്തിയിട്ടില്ലെന്നും വാക്സിനേഷൻ ലഭിച്ച ആളുകളിൽ ത്രോംബോബോളിക് സംഭവങ്ങളുടെ എണ്ണം സാധാരണ ജനങ്ങളിൽ കാണുന്നതിനേക്കാൾ കൂടുതലല്ലെന്നുമൊക്കെ ഇവർ തന്നെ പറയുന്നു . ഇതുവരെ ലഭ്യമായ വിവരങ്ങൾ വച്ചു യൂറോപ്യൻ ഇക്കണോമിക് ഏരിയയിൽ അസ്ട്രസെനെക്ക വാക്സിൻ നൽകിയ അഞ്ച് ദശലക്ഷം ആളുകളിൽ മാർച്ച് 10 വരെ 30 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

നമുക്കേവർക്കുമറിയാവുന്ന പോലെ വാക്സിൻ ആദ്യ ഡോസ് കൊടുത്തത് പ്രായമുള്ളവരിലാണ് . ഹെൽത്ത് പ്രോബ്ലംസ് ഉള്ളവർ എന്ന് മുദ്രകുത്തി ആദ്യ ഡോസ് കൊടുത്തശേഷമുള്ള അവരുടെ മാഞ്ഞുപോകലുകൾക്ക് നമ്മൾ കാരണമാക്കിയത് പ്രായാധിക്യവും മറ്റുപല അസ്വസ്ഥകളും മാത്രമാണ് എന്നാണ്. എന്നാൽ അതിൽ എത്രമാത്രം സത്യമുണ്ട് എന്നത് ഇനിയും നമ്മൾ പേടിക്കേണ്ടതില്ലയോ ?

10 ദശലക്ഷത്തിലധികം റെക്കോർഡുകളുടെ വിശകലനത്തിൽ അസ്ട്രസെനെക്ക കോവിഡ് -19 വാക്സിൻ പൾമണറി എംബോളിസം അല്ലെങ്കിൽ ഡീപ് സിര ത്രോംബോസിസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലുള്ളതായി തെളിവുകളില്ലന്നും പറയുമ്പോഴും യുകെയുടെ മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസിയുടെ വാക്സിൻ സേഫ്റ്റി ലീഡ് ഫിൽ ബ്രയാൻ പറഞ്ഞതനുസരിച്ചു യുകെയിൽ ഉടനീളം നൽകിയിട്ടുള്ള 11 ദശലക്ഷത്തിലധികം ഡോസുകൾ അസ്ട്രസെനെക്ക വാക്സിൻസിൽ ഇതുവരെ ലഭിച്ച രക്തം കട്ടപിടിച്ചതിന്റെ റിപ്പോർട്ടുകൾ വാക്സിനേഷൻ ചെയ്ത ജനസംഖ്യയിൽ സ്വാഭാവികമായി സംഭവിക്കാനിടയുള്ള സംഖ്യയേക്കാൾ കൂടുതലല്ല എന്നിരുന്നാലും പല പ്രശ്‌നങ്ങളും സൂക്ഷ്മപരിശോധനയിലാണെന്നും എന്നാൽ ലഭ്യമായ തെളിവുകൾ വാക്‌സിനാണ് കാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും പറയുമ്പോൾ ഒരു തെളിഞ്ഞ ഉത്തരം കിട്ടാൻ നമ്മളിളിനി നമ്മളെത്തന്നെ ബലികൊടുക്കേണ്ടതായി വരുമോ ?

ബ്രിട്ടീഷ്കാരുടെ ബേസിക് ക്വാളിറ്റികളിൽ ഒന്നാണ് Divide and Rule. അങ്ങനെ നോക്കുമ്പോൾ പ്രായമുള്ളവർക്ക് ആദ്യഡോസ് കൊടുത്തു 50 വയസിൽ താഴെയുള്ളവരെയും കുഞ്ഞുങ്ങളെയും മാറ്റിനിർത്തിയതും ഒരു പരീക്ഷണമായിരുന്നോ എന്ന് കൂടി നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു ?

പ്രായമായവരിലുള്ള വാക്സിന്റെ ദൂഷ്യവശങ്ങൾ വ്യക്തമാക്കാതെ അവരുടെ മരണങ്ങളും സ്ട്രോക്കുകളും പ്രായാധിക്യ അസ്വസ്ഥതയെന്നു എഴുതിത്തള്ളി അടുത്ത സെറ്റ് ഓഫ് പീപ്പിളിലേക്കു വാക്‌സിനേഷൻ വ്യാപാരിപ്പിക്കുന്നതും അടുത്ത തലമുറയിലേക്കുള്ള കുഞ്ഞുങ്ങളെ സേഫ് ആക്കിവച്ചിട്ടു തന്നാണ് എന്നുള്ളതും നമുക്ക് മുമ്പിൽ സത്യമല്ലേ ?

2009 ലെ പന്നിപ്പനിയിലെ വാക്സിൻ “പാൻഡെമിക്” നാർക്കോലെപ്‌സിയെ ഉൽപ്പന്നത്തിന്റെ പ്രതികൂല ഫലമായി കണ്ടെത്തുന്നതിൽ എം‌എച്ച്‌ആർ‌എ പരാജയപ്പെട്ടകേസും നമ്മുടെ കൺമുമ്പിൽ ഉണ്ട് എന്നുള്ളതും നാം മറന്നുകൂടാ .

പക്ഷെ ഇന്ന് പ്രായം ആയവരുടെ വേർപാടിനു കരണമായവൻ പതുക്കെ പതുക്കെ നമ്മുടെ പല കുടുംബങ്ങളിലെയും ബ്രെഡ് വിന്നർമാറിലേക്ക്‌ കണ്ണ് വെക്കുമ്പോഴും നമ്മൾക്ക്‌ ഇനിയും പലതും കണ്ടില്ല കേട്ടില്ല എന്ന് പറഞ്ഞിരിക്കാൻ ആവുമോ ?

രജിസ്റ്റർ ചെയ്ത മിക്ക റിപ്പോർട്ടുകളിലും ഒന്നിലധികം പാർശ്വഫലങ്ങൾ ഉൾപ്പെടുമ്പോൾ, ഡാറ്റയുടെ അവതരണം ക്ലസ്റ്ററുകൾ വിശകലനം ചെയ്യുന്നത് തടയുന്നു, അങ്ങനെ വരുമ്പോൾ രോഗികൾക്ക് മരണം ഉൾപ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം.

മാർച്ച് 14 ലെ കണക്കനുസരിച്ച് ഓരോ 320 ഡോസുകൾക്കും (12.2 മി / 38,084) 1 യെല്ലോ കാർഡ് റിപ്പോർട്ടും 175 ൽ ഓക്സ്ഫോർഡ് അസ്ട്രസെനെക്ക 1 ഉം (13.7 മി / 78,223) ഫൈസർബയോൺടെക് ഉൽപ്പന്നം രജിസ്റ്റർ ചെയ്തു. അതേസമയം, ഒരു കാർഡിന് പ്രതികൂല സംഭവങ്ങളുടെ ശരാശരി എണ്ണം രണ്ടാഴ്ച മുമ്പത്തേതിന് സമാനമാണ്, ഇപ്പോൾ 585 “മാരകമായ പ്രതികരണങ്ങൾ” ഉണ്ട് (ഫൈസറിന് 249, ഓക്സ്ഫോർഡിന് 326) [2,3,4]. മാത്രമല്ല, ഇത് ഒരു നിഷ്ക്രിയ ഡാറ്റാബേസ് മാത്രമാണ്, ഗവൺമെന്റ് / മെഡിക്കൽ പോളിസിയിൽ നിന്നുള്ള ദോഷം പരിഗണിക്കുന്നതിനുള്ള സാധ്യതയോട് ശത്രുത പുലർത്താൻ സാധ്യതയുള്ള ഒരു സംസ്കാരത്തിൽ റിപ്പോർട്ടുകൾ ഫയൽ ചെയ്യപ്പെടാതിരിക്കാൻ നിരവധി കാരണങ്ങളുണ്ടാകാം.

അസ്ട്രാസെനെക്കയുടെ വക്താവ് പറഞ്ഞതനുസരിച്ചു രോഗികളുടെ സുരക്ഷയാണ് അസ്ട്രാസെനെക്കയുടെ ഏറ്റവും ഉയർന്ന മുൻ‌ഗണനയെന്നു പറയുമ്പോളും സ്ട്രോക്കോ ഹൃദയാഘാതമോ വന്നു മരിച്ചാലും കോവിട് വന്ന് മരിച്ചു എന്ന് പറയിപ്പിക്കാതിരിക്കാൻ മാത്രമാണോ ഇവരുടെ ശ്രമം ?

ഓക്‌സ്‌ഫോർഡ് വാക്‌സിനായി ഓരോ കാർഡിലും ശരാശരി 3.7 പ്രതിപ്രവർത്തനങ്ങൾ ലിസ്റ്റുചെയ്യുമ്പോൾ ഫൈസറിനായി 2.9 ആയി വേഴ്സസ് ചെയ്യുന്നു,

ബ്രിസ്റ്റോൾ സർവകലാശാലയിലെ പീഡിയാട്രിക്സ് പ്രൊഫസർ ആദം ഫിൻന്റെ അഭിപ്രായത്തിൽ രക്തം കട്ടപിടിക്കുന്ന അസുഖങ്ങൾ പതിവിലും കൂടുതൽ പതിവായി സംഭവിക്കുന്നുവെന്നും പറയുമ്പോഴും വാക്സിൻ രക്തം കട്ടപിടിക്കുന്നതിന് കാരണമാകില്ല ഇത് വളരെ അപൂർവമായ ഒരു സംഭവമാണെന്നും പറയുന്നു

എന്നാൽ റിപ്പോർട്ടുചെയ്യപെടുന്ന രീതി, വ്യക്തിഗത കേസ് ചരിത്രങ്ങൾ ഒക്കെ ചിലതരം വിശകലനങ്ങൾക്കെതിരെ അദൃശ്യരായ തീവ്രവാദികളാണ്.

മരണങ്ങൾ നമുക്കൊരു പുത്തരിയല്ലെങ്കിലും ആരോഗ്യമായ അവസ്ഥയിലും കുഴഞ്ഞു വീഴുക…
ഹൃദയ സ്തംഭനങ്ങൾ ഏറിവരുക… കഠിനമായാ തലവേദന വരുക …
കൈ കാൽ കഴച്ചിൽ വരുക …
എന്തുകൊണ്ടാരിക്കും ഇങ്ങനെയന്ന് നമ്മൾ ചിന്തിക്കേണ്ടയോ ?

അങ്ങനെ ശാന്തമായവ പലതും പലവിധ കാരണങ്ങളാക്കി ശരിക്കുള്ള കൊലയാളിയെ മറച്ചുവച്ചു നമ്മൾ ഓരോരുത്തരായി മാഞ്ഞുപോയികൊണ്ടേയിരിക്കുന്നു. നമ്മുടെ അംഗസംഖ്യ കുറയ്ക്കുന്നത് നമ്മൾ ഇനിയും മനസിലാക്കേണ്ടതില്ലയോ ?

കോവിഡിനെ തടുക്കാനായ് നമ്മൾ ചെയ്യുന്നത് പലതും എലിയെ പേടിച്ചു ഇല്ലം ചുട്ട അവസ്ഥ പോലാകുമോ?

കാരണങ്ങൾ പലതും അറിയേണ്ടിയിരിക്കുന്നു . വേണ്ടിവന്നാൽ പലതും തടുക്കേണ്ടിയുമിരിക്കുന്നു .

 

രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രതയിലേക്ക് കടന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രതിരോധ മാര്‍ഗങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. യുകെ മാതൃകയില്‍ വാക്സിനേഷനും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക തലത്തിലെ നിയന്ത്രണങ്ങള്‍ ശക്തമാക്കണം.

വാക്സിനേഷന്‍, കൃത്യമായ പരിശോധനകള്‍, രോഗവ്യാപന പ്രദേശങ്ങളില്‍ നിയന്ത്രണം തുടങ്ങിയ നടപടികളിലൂടെ പ്രതിരോധിക്കാമെന്നാണ് വിലയിരുത്തല്‍. 6.6 കോടി ജനസംഖ്യയുള്ള യുകെയില്‍ കോവിഡ് കേസുകളുടെ എണ്ണം നിയന്ത്രണാധീതമായി ഉയര്‍ന്നപ്പോള്‍ 2/3 ശതമാനം ആളുകള്‍ക്കും വാക്സിന്‍ നല്‍കിയിരുന്നു. തുടര്‍ന്ന് കേസുകളുടെ എണ്ണം കുറയുകയും ചെയ്തു.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം നേരിടുന്നുണ്ട്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഫണ്ട് ഉപയോഗിച്ച് കൂടുതല്‍ ജീവനക്കാരെ കരാർ വ്യവസ്ഥയിലെടുക്കാനും നിര്‍ദേശമുണ്ട്. നിലവില്‍ 12 സംസ്ഥാനങ്ങളിലാണ് കോവിഡ് സാഹചര്യം ഗുരുതരമായുള്ളത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ചത്തീസ്ഗ‍ഡ്, കര്‍ണാടക, തമിഴ്നാട്, കേരളം, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നിവയാണ് സംസ്ഥാനങ്ങള്‍. രണ്ട് ലക്ഷത്തിലധികം കേസുകളാണ് പ്രതിദിനം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും രണ്ടരലക്ഷം കോവിഡ് പരിശോധനകള്‍ നടത്തും. നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തി രണ്ടാഴ്ചകൊണ്ട് വ്യാപനം കുറച്ച് കൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്. ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനങ്ങള്‍ എടുത്തത്.

RECENT POSTS
Copyright © . All rights reserved