ടോം ജോസ് തടിയംപാട്
ഞങ്ങൾ മഠത്തിൽ ഒരുവിധം നന്നായി കിടന്നുറങ്ങുമ്പോൾ ഞങ്ങളുടെ അപ്പനും അമ്മയും മഴനഞ്ഞു കിടക്കുന്നതുകൊണ്ടു ഞങ്ങൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല എന്നും രാത്രിയിൽ എഴുന്നേറ്റിരുന്നു കരയുകയായിരുന്നു .സിസ്റ്റർ പ്രീതി .
യു കെ മലയാളികളുടെ സഹായം കൊണ്ട് ഏപ്പുചേട്ടൻ പുതിയ വീട്ടിലേക്കു ഇന്നു താമസം മാറി ,ക്നാനായ സമൂഹം ഇടുക്കി ചാരിറ്റിയെ ഏൽപിച്ച പണവും കൈമാറി ,ഒരു ലിവർപൂൾ മലയാളി വാങ്ങി നൽകിയ ടി വി യും കൈമാറി .

ഇടുക്കി മരിയാപുരം സ്വദേശി അമ്പഴക്കാട്ടു ഏപ്പുചേട്ടനു വീടുവച്ചു നൽകുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിയിലൂടെ യു കെ മലയാളികൾ നൽകിയ ഏകദേശം 460000 (നാലുലക്ഷത്തിഅറുപത്തിനായിരം രൂപ ) കൊണ്ട് നിർമ്മിച്ച വീട്ടിലേക്കു ഏപ്പുചേട്ടനും കുടുംബവും ഇന്നു (വൈകുന്നേരം ഞായറാഴ്ച )മാറി ഗ്രഹപ്രവേശനംനടത്തി .
വീടിന്റെ വെഞ്ചിരിപ്പ് കർമ്മവും താക്കോൽ ദാനവും വിമലഗിരി വികാരി ഫാദർ ജിജി വടക്കേൽ നിർവഹിച്ചു ,ലിവർപൂൾ ക്നാനായ സമൂഹം നൽകിയ 30000 രൂപ തൊമ്മൻ ജോസഫ് കൊച്ചുപറമ്പിൽ ഏപ്പുചേട്ടനു കൈമാറി. ലിവർപൂൾ മലയാളി നൽകിയ ടി വി സെറ്റ് , ബാബു ജോസഫ് കൈമാറി , വീടുപണിക്ക് നേതൃത്വം കൊടുത്ത കമ്മറ്റിയെ നയിച്ച വിജയൻ കൂറ്റാ൦തടത്തിൽ, തോമസ് പി ജെ. ,ബാബു ജോസഫ്, സീന ഷാജു ,ജോയ് വർഗീസ് , എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു നന്ദി പ്രകാശിപ്പിച്ചുകൊണ്ടു സംസാരിച്ച ഏപ്പുചേട്ടന്റെ മകൾ സിസ്റ്റർ പ്രീതിയുടെ വാക്കുകൾ അവിടെ കൂടിയ എല്ലാവരെയും കരയിപ്പിച്ചു ഞങ്ങൾ മഠത്തിൽ ഒരുവിധം നന്നായി കിടന്നുറങ്ങുമ്പോൾ ഞങ്ങളുടെ അപ്പനും അമ്മയും മഴനഞ്ഞു കിടക്കുന്നതുകൊണ്ടു ഞങ്ങൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല എന്നും രാത്രിയിൽ എഴുന്നേറ്റിരുന്നു കരയുകയായിരുന്നു. ഞങ്ങൾ പ്രാർത്ഥിക്കാത്ത പള്ളികളില്ല . വയനാട് ചുരം കയറി എന്റെ പ്രവർത്തനങ്ങൾ നടത്തുമ്പോൾ എന്റെ അപ്പനും അമ്മക്കും കിടക്കാൻ ഒരിടം വേണം എന്നുമാത്രമായിരുന്നു എന്റെ പ്രാർത്ഥന അതാണ് ഇപ്പോൾ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തി തന്നത് . ഞങ്ങൾ നിങ്ങൾക്കുവേണ്ടി എന്നും കൊന്തചൊല്ലും എന്ന് പറഞ്ഞാണ് സിസ്റ്റർ പ്രസംഗം അവസാനിപ്പിച്ചത് .

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ നേതൃത്വത്തിൽ ശേഖരിച്ച 4003 പൗണ്ട് ( 3,63000 രൂപ) ഇന്ന് ഇടുക്കി എം പി ഡീൻ കുര്യക്കോസ് ഏപ്പുചേട്ടനു കൈമാറിയിരുന്നു ,കൂടാതെ ഹെയർഫീൽഡ് ലണ്ടൻ ലേഡി ഓഫ് റോസറി നൈറ്റ് വിജിൽ ഗ്രൂപ്പ് 45000 രൂപയുടെ വീടുപണിയാനുള്ള സാധനങ്ങൾ വാങ്ങി നേരിട്ടു നൽകിയിരുന്നു കൂടാതെ ലിവർപൂൾ ക്നാനായ സമൂഹം നൽകിയ 30000 രൂപ .ലിവർപൂൾ മലയാളി നൽകിയ 22000 രൂപയുടെ T V എന്നിങ്ങനെ . .460000 (നാലുലക്ഷത്തിഅറുപത്തിനായിരം രൂപയുടെ സഹായമാണ് യു കെ മലയാളികൾ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യെ ഏൽപ്പിച്ചത് ഞങ്ങൾ അത് ഏല്പിക്കേണ്ട കൈകളിൽ ഏൽപ്പിക്കുകയും ചെയ്തു എന്ന് നിങ്ങളെ അറിയിക്കുന്നു . യു കെ മലയാളികളുടെ നല്ലമനസുകൊണ്ടു ഏകദേശം 85 ലക്ഷം രൂപ ഇതുവരെ നാട്ടിലെയും യു കെ യിലെയും ആളുകൾക്ക് നൽകി സഹായിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് ..അതിനു ഞങ്ങൾ നിങ്ങളോടു കടപ്പെട്ടിരിക്കുന്നു .

ഏപ്പുചേട്ടന്റെ കുടുംബത്തിന്റെ ദുഃഖ൦ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ പ്രസിദ്ധികരിച്ചു കഴിഞ്ഞപ്പോൾ അവരെ സഹായിക്കാൻ ഒട്ടേറെ നല്ലമനുഷ്യർ മുൻപോട്ടു വന്നിരുന്നു .അതിൽ എടുത്തുപറയേണ്ടത് ,,ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ(LIMCA) പ്രസിഡന്റ് ,തമ്പി ജോസ് ,ലിവർപൂൾ മലയാളി അസോസിയേഷൻ മുൻ (LIMA)പ്രസിഡണ്ട് ഇ ജെ കുര്യക്കോസ് ,ലിവർപൂൾ ക്നാനായ അസ്സോസിയേഷൻ പ്രസിഡണ്ട് തോമസ് ജോൺ വാരികാട്ട് ,. ലിവർപൂൾ ജവഹർ ബോട്ട് ക്ലബ്, ക്യാപ്റ്റൻ തോമസുകുട്ടി ഫ്രാൻസിസ്, വിരാൽ സൈന്റ്റ് ജോസഫ് കത്തോലിക്ക പള്ളിയുടെ വികാരി ഫാദർ ജോസ് അഞ്ചാനീ, ട്രസ്റ്റിമാരായ ജോർജ് ജോസഫ് ,റോയ് ജോസഫ് ജോഷി ജോസഫ് എന്നിവരാണ് . ഞങ്ങൾക്ക് നിങ്ങളോടുള്ള കടപ്പാടും നന്ദിയും അറിയിക്കുന്നു.കൂടാതെ അമേരിക്കയിലുള്ള ഏപ്പുചേട്ടന്റെ അയൽവാസിയും പണം അയച്ചു തന്നു അവരോടും ഞങ്ങളുടെ നന്ദി അറിയിക്കുന്നു .

ഈ ചാരിറ്റി ഈ വാർത്ത പ്രസിദ്ധികരിച്ചപ്പോൾ മുതൽ വാർത്തകൾ ഷെയർ ചെയ്തു ഞങ്ങളെ സഹായിച്ച ആന്റോ ജോസ് , മനോജ് മാത്യു .ബിനു ജേക്കബ് ,മാത്യു അലക്സഡർ ,എന്നിവരെയും നന്ദിയോടെ ഓർക്കുന്നു ഭാവിയിൽ ഞങ്ങൾ നടത്തുന്ന എളിയ പ്രവർത്തനങ്ങളിലും നിങ്ങൾ ഞങ്ങളോടൊപ്പം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു . ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്. ഞങ്ങള്‍ ഇതുവരെ സുതാരൃവും സത്യസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥലകാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിന് യു കെ മലയാളികൾ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു
ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്,സജി തോമസ്.എന്നിവരാണ് ഞങ്ങൾ മൂന്നുപേരുടെയും പേരിലാണ് ബാങ്ക് അക്കൗണ്ടും .
“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.”
..
സ്വന്തം ലേഖകൻ
16 ദിവസത്തോളം കപ്പലിൽ നിരീക്ഷണത്തിലായിരുന്ന 30 ബ്രിട്ടീഷുകാരും രണ്ടു ഐറിഷ് യാത്രക്കാരുമാണ് പ്രത്യേക വിമാനത്തിൽ യുകെയിൽ എത്തിയത്. വിൽറ്റ് ഷെയറിലെ ബോസ്‌കോം ഡൌൺ എയർബേസിൽ ആണ് വെള്ളിയാഴ്ച രാത്രിയോടെ വിമാനമിറങ്ങിയത്. ഇവരെ പ്രത്യേക സൗകര്യമുള്ള വാഹനങ്ങളിൽ ആരോ പാർക്ക് ഹോസ്പിറ്റലിലേക്ക് 14 ദിവസത്തെ നിരീക്ഷണത്തിനായി മാറ്റും.കോവിഡ് 19 എന്ന കൊറോണാ വൈറസിന്റെ ടെസ്റ്റിൽ എല്ലാവർക്കും നെഗറ്റീവ് റിസൾട്ട് ആണ് ലഭിച്ചിരിക്കുന്നത്. അത് പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ്.

വുഹാനിൽ നിന്ന് യുകെയിലേക്ക് എത്തിയവരെ മുൻപും പാർപ്പിച്ചിരുന്നത് ഇതേ ആശുപത്രിയിലാണ്. അതിനാൽ എൻഎച്ച്എസ് ട്രസ്റ്റിന്റെ വൈറൽ ടീച്ചിങ് ഹോസ്പിറ്റൽ ചീഫ് എക്സിക്യൂട്ടീവ് ആയ ജാനെല്ലേ ഹോംസ് പറയുന്നത് ഇവരെ എങ്ങനെ പരിചരിക്കണം എന്ന കാര്യത്തിൽ മുൻപരിചയം ഉണ്ടെന്നാണ്. വന്നിരിക്കുന്ന വ്യക്തികളിൽ ഉള്ള ചെറിയ വ്യത്യാസം എന്തെന്നാൽ മുൻപ് വന്നവർ ചൈനയിലെ സ്വന്തം വീടുകളിൽ നിന്ന് വന്നവരാണ് ഇപ്പോൾ ഉള്ളവർ ഒരു കപ്പലിൽ നിന്ന് എത്തിയവരാണ്. ഇംഗ്ലണ്ടിന്റെ പൊതു ആരോഗ്യ മന്ത്രാലയം ഇവരുടെ സുരക്ഷിതത്വത്തിൽ പരിപൂർണ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുകയാണ്.

വിമാനം എത്തിയതിനുശേഷം, ഫോറിൻ സെക്രട്ടറിയായ ഡൊമിനിക് റാബ്, യുകെ കാരെ തിരിച്ചെത്തിക്കാൻ തങ്ങൾ കിണഞ്ഞു പരിശ്രമിച്ചിരുന്നു എന്ന് ഫോറിൻ ഓഫീസിൽനിന്ന് പ്രസ്താവനയിറക്കി. യുകെ പൗരന്മാരുടെ ആരോഗ്യവും സുരക്ഷയും ആണ് തങ്ങൾക്ക് പ്രധാനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സങ്കീർണമായ ചില തടസ്സങ്ങൾ മൂലം ആണ് ഫ്ലൈറ്റ് വൈകിയതെന്നും അദ്ദേഹം പറഞ്ഞു.
യുകെയിൽ കൊറോണ വൈറസ് പടരാതിരിക്കാൻ എൻഎച്ച്എസ് പൈലറ്റ് സ്കീം നടത്തിവരുന്നു. നാഷണൽ ഹെൽത്ത് സർവീസ് നേഴ്സുമാരും പാരാമെഡിക്കൽസും ഇതിനായി രംഗത്തിറങ്ങിക്കഴിഞ്ഞു. വരുംദിവസങ്ങളിൽ സേവനം കൂടുതൽ വ്യാപിപ്പിക്കാനാണ് ഉദ്ദേശം.

ടൈമിംഗ് പ്രോസസ്സ് ഏകദേശം 78 ഓളം ബ്രിട്ടീഷുകാർ ഉണ്ടായിരുന്നു. ബാക്കിയുണ്ടായിരുന്നവരെ ഹോങ്കോംഗിലേക്കും ജപ്പാനിലേക്കും സുരക്ഷിതമായ രീതിയിൽ എത്തിച്ചിട്ടുണ്ട്. ഡേവിഡിനും ഭാര്യ സാലി ആബേലിനും കൊറോണ സ്ഥിരീകരിച്ചിരുന്നതായി മകൻ സ്റ്റീൽ പറഞ്ഞു. അച്ഛൻ ഒരല്പം അവശനിലയിൽ ആണെങ്കിലും അമ്മയ്ക്ക് ന്യൂമോണിയ മാത്രമേയുള്ളൂ ഭാര്യ റോബർട്ടയോടൊപ്പം ഉള്ള വീഡിയോയിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. മാതാപിതാക്കളുടെ അമ്പതാം വിവാഹ വാർഷികം കടലിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു എന്നും അവർ അങ്ങേയറ്റം അവശരായിരുന്നു എന്നും സ്റ്റീവ് പറഞ്ഞു. ഇരുവരെയും ഇപ്പോൾ കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സ്വന്തം ലേഖകൻ
ലണ്ടൻ : ഹാരി രാജകുമാരനും മേഗനും വസന്തകാലത്തിനുശേഷം സസെക്സ് റോയൽ ബ്രാൻഡിംഗ് ഉപയോഗിക്കില്ലെന്ന് ദമ്പതികളുടെ വക്താവ് പറഞ്ഞു. ഹാരിയും മേഗനും രാജപദവി ഉപേക്ഷിച്ചതിനെത്തുടർന്ന് റോയൽ സസെക്സ് ഉപയോഗിക്കാൻ പാടില്ലെന്ന് രാജ്ഞി പറയുകയുണ്ടായി. ദമ്പതികൾ തുടങ്ങിയ ബിസിനസിന് സസെക്സ് റോയൽ എന്ന പേരിട്ടതിനെയാണ് രാജ്ഞി എതിർത്തത്. ഈയൊരു പേരിൽ അവർ ബ്രാൻഡ് രജിസ്റ്റർ ചെയ്ത് വെബ്സൈറ്റ് ഉണ്ടാക്കുകയും ചെയ്തിരുന്നു. സഹായികളുമായും മുതിർന്ന നേതാക്കളുമായും നടത്തിയ ചർച്ചയെത്തുടർന്ന് സസെക്സ് റോയലിന്റെ വ്യാപാരമുദ്രയ്ക്കുള്ള പദ്ധതികളും അവർ ഉപേക്ഷിച്ചു.

വക്താവ് പറഞ്ഞു: “ഡ്യൂക്കും ഡച്ചസും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടന സ്ഥാപിക്കാനുള്ള പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കെ, റോയൽ എന്ന പദം ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള പ്രത്യേക യുകെ സർക്കാർ നിയമങ്ങൾ അനുസരിച്ച് ഈ വസന്തകാലം മുതൽ സസെക്സ് റോയൽ ഫൗണ്ടേഷൻ എന്ന പേര് അവർ ഉപയോഗിക്കില്ല.” ദമ്പതികളുടെ വെബ്‌സൈറ്റിലും ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും ഉപയോഗിക്കുന്ന സസെക്‌സ് റോയൽ ബ്രാൻഡിങ്ങിലും മാറ്റം വരും. മാർച്ച് 9 ന് വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കുന്ന കോമൺവെൽത്ത് ദിനാഘോഷമായിരിക്കും ഹാരിയുടെയും മേഗൻന്റെയും അവസാന രാജകീയ പരിപാടി.

യുകെയിലും വടക്കേ അമേരിക്കയ്ക്കയിലും ആയി തങ്ങളുടെ സമയം ചെലവഴിക്കുമെന്നും സാമ്പത്തികമായി സ്വതന്ത്രരാകുമെന്നും ഹാരിയും മേഗനും പറഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിലിലാണ് സസെക്സ് റോയൽ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആരംഭിച്ചത്.ഇതിന് 11 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. “ഇനിയും അവൻ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബ്രാൻഡാകാൻ പോകുന്നു – ബെക്കാംസ്, ഒബാമ, ബിൽ ഗേറ്റ്സ് – തുടങ്ങിയവരെ മറികടക്കും , അവർ ഇതിനകം തന്നെ ഒരു പ്രധാന ബ്രാൻഡാണ്. ” പ്രൈസ് ട്രാക്കർ വെബ്‌സൈറ്റായ അലെർട്ടർ. കോ.യുകെയിലെ റീട്ടെയിൽ വിദഗ്ദ്ധനായ ആൻഡി ബാർ സ്കൈ ന്യൂസിനോട് പറഞ്ഞു.
ലണ്ടൻ∙ എനിക്ക് ഒട്ടേറെപ്പേരെ കൊല്ലണം. വലുതായി എന്തെങ്കിലും ചെയ്യണം. ഒരു അവിശ്വാസിയെ കൊല്ലുന്നത് എനിക്ക് ഒന്നുമാകില്ല. ചരിത്ര പ്രാധാന്യമുള്ള പള്ളി ക്രിസ്മസ്, ന്യൂ ഇയർ ദിവസങ്ങളിൽ ലക്ഷ്യമിടണം– ഭീകരാക്രമണത്തിന് പദ്ധതിയിട്ട പടിഞ്ഞാറൻ ലണ്ടനിലെ സഫിയ അമിറ ഷെയ്ഖ് എന്ന 36 വയസ്സുകാരി അയച്ച സന്ദേശങ്ങളിൽ ഞെട്ടി യുകെയിലെ കോടതി. കഴിഞ്ഞ ഓഗസ്റ്റിലാണ് വേഷം മാറി നടക്കുന്ന അന്വേഷണ ഉദ്യോഗസ്ഥർക്കു കൂട്ടാളികളെന്ന് ധരിച്ചു സഫിയ അമിറ പദ്ധതികളുടെ വിവരങ്ങൾ നൽകിയത്. ഇസ്‍ലാമിക് സ്റ്റേറ്റ് അനുഭാവിയായ സഫിയയെ ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിലും ഒരു ഹോട്ടലിലും ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട കേസിൽ കുറ്റക്കാരിയായി കോടതി കണ്ടെത്തി.
ഭീകരാക്രമണത്തിന് ഒരുക്കങ്ങൾ നടത്തിയതായി സഫിയ കുറ്റസമ്മതം നടത്തി. ഐഎസിനോടുള്ള കൂറ് വെളിവാക്കുന്ന പ്രതിജ്ഞ സഫിയ നടത്തിയതായും ഭീകരരുമായി ബന്ധപ്പെട്ട രേഖകൾ ചാറ്റിങ് ആപ്പായ ടെലഗ്രാമിൽ അവർ പങ്കുവച്ചതായും അന്വേഷണത്തിൽ വ്യക്തമായി. കഴിഞ്ഞ വർഷം ഓഗസ്റ്റിനും ഒക്ടോബറിനും ഇടയിൽ ആക്രമണത്തിന് പദ്ധതി തയാറാക്കുന്നതിനായി വലിയ ഗവേഷണം തന്നെ ഇവർ നടത്തി. സെന്‍ട്രൽ ലണ്ടനിലെത്തിയ സഫിയ ഹോട്ടലിൽ മുറിയെടുത്തു താമസിച്ചാണു ലക്ഷ്യമിടേണ്ട പ്രദേശങ്ങൾ നിരീക്ഷിച്ചത്.
സെന്റ് പോൾസ് പള്ളിയിൽ ചാവേർ ആക്രമണം നടത്തി കഴിയുന്നത്രയും പേരെ കൊല്ലുകയെന്നതായിരുന്നു തന്റെ ലക്ഷ്യമെന്ന് സഫിയ കോടതിയിൽ പറഞ്ഞു. തന്റെ പദ്ധതികളെക്കുറിച്ചു രണ്ടു പേരോടു പറഞ്ഞതാണ് ആക്രമണത്തിനു മുൻപേ സഫിയയെ പിടികൂടാൻ അന്വേഷണ സംഘത്തെ സഹായിച്ചത്. സ്ഫോടക വസ്തുക്കൾ ഉണ്ടാക്കുന്ന വിദഗ്ധനായ ഒരാളോടും അദ്ദേഹത്തിന്റെ ഭാര്യയോടുമായിരുന്നു സഫിയ പദ്ധതികൾ വെളിപ്പെടുത്തിയത്. എന്നാൽ സത്യത്തിൽ ഇവർ വേഷം മാറി നടക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരായിരുന്നു.
2007ലാണ് സഫിയ ഇസ്‍ലാം മതം സ്വീകരിക്കുന്നത്. 2015 മുതൽ ഭീകര സംഘടനയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വിനോദ സഞ്ചാരിയെന്ന വ്യാജേന കത്തീഡ്രലിൽ എത്തി ചിത്രങ്ങള്‍ പകർത്താനും ഇവർ പദ്ധതിയിട്ടിരുന്നു. ബോംബ് തയാറാക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിച്ചായിരുന്നു സഫിയ ദമ്പതികളോടു തന്റെ പദ്ധതികളെക്കുറിച്ചു വെളിപ്പെടുത്തിയത്. തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബർ 13ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
എത്രമാത്രം സുന്ദരിയായിരുന്നു അവള്‍. ഞങ്ങളുടെ കുടുംബത്തിന്റെ ആത്മാവ്. ഞങ്ങളുടെ എല്ലാമെല്ലാം. എന്നിട്ടും അവളെ കവര്‍ന്നെടുത്തില്ലേ. അതും ഒരു തെറ്റും ചെയ്യാതിരുന്നിട്ടും… നിങ്ങളുടെ പ്രവൃത്തി അങ്ങേയറ്റം ക്രൂരമായിപ്പോയി. ഒരു തരത്തിലും ന്യായീകരിക്കാനാവാത്തത്…’ ഡെക്‌ലാൻ എന്ന യുവാവിന്റെ വാക്കുകളില്‍ അയാള്‍ക്ക് സഹോദരിയോടുള്ള ഇഷ്ടം അടങ്ങിയിട്ടുണ്ട്. കുടുംബം മുഴുവന്‍ സ്നേഹിച്ചിരുന്ന യുവതിയോടുള്ള ഇഷ്ടക്കൂടുതലുമുണ്ട്. യുകെയില്‍നിന്ന് വിഡിയോ കോണ്‍ഫറന്‍സ് വഴി ഡെക്‌ലാനും കുടുംബവും കോടതിയില്‍ മൊഴി നല്‍കുകയും ചെയ്തു. ആ മൊഴികളുടെ കൂടി അടിസ്ഥാനത്തിലായിരുന്നു ന്യൂസീലന്‍ഡിലെ വെല്ലിങ്ടണില്‍ കോടതിവിധി. ഡെക്‌ലന്റെ പ്രിയപ്പെട്ട സഹോദരി ഗ്രേസ് മിലാനെ ഒരൊറ്റ ദിവസത്ത പരിചയത്തിനൊടുവില്‍ ശ്വാസം മുട്ടിച്ചു കൊന്ന കേസില്‍ കൊലയാളിക്ക് ജീവപര്യന്തം. 17 വര്‍ഷത്തെ ഇടവേളയില്ലാത്ത തടവ്.
ഓണ്‍ലൈന്‍ ഡേറ്റിങ് സൈറ്റിലൂടെ പരിചയപ്പെട്ടതിനുശേഷമായിരുന്നു രാജ്യത്തെ ഞെട്ടിച്ച കൊലപാതകം. യുവതിയുടെ കൊലപാതകം ന്യൂസീലന്‍ഡിനെ ഞെട്ടിക്കാന്‍ കാരണമുണ്ട്. പൊതുവെ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായാണ് ന്യൂസീലന്‍ഡ് പരിഗണിക്കപ്പെടുന്നത്. പ്രത്യേകിച്ചും ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും. എന്നാല്‍ എല്ലാ സുരക്ഷാ ധാരണയെയും തകിടം മറിക്കുന്നതായിരുന്നു 2018 ല്‍ നടന്ന 28 വയസ്സുകാരിയുടെ കൊലപാതകം. രണ്ടു വര്‍ഷമായി കൊലപാതകത്തിന്റെ വിധി അറിയാന്‍ രാജ്യം കാത്തിരിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസമാണ് സുപ്രധാന നിരീക്ഷണങ്ങളോടെ കോടതി വിധി എത്തിയത്.
ജന്‍മദിനത്തിന്റെ അന്നാണ് ഗ്രേസ് മിലാന്‍ ന്യൂസിലന്‍ഡില്‍വച്ച് അപ്രത്യക്ഷയാകുന്നത്. അതിനും ഏതാനും ദിവസം മുമ്പാണ് അവര്‍ ന്യൂസീലന്‍ഡില്‍ എത്തുന്നത്. സര്‍വകലാശലയില്‍നിന്ന് ബിരുദം നേടിയതിനുശേഷം ലോകപര്യടനം നടത്തുകയായിരുന്നു മിലാന്‍. മരിക്കുന്ന ദിവസം വൈകിട്ടാണ് മിലാന്‍ തന്റെ കൊലയാളിയെ പരിചയപ്പെടുന്നത് എന്നതാണ് ഏറ്റവും വിചിത്രമായ കാര്യം. ഓണ്‍ലൈന്‍ ഡേറ്റിങ് സൈറ്റിലൂടെ അതിനു മുമ്പു തന്നെ അവര്‍ തമ്മില്‍ പരിചയമുണ്ടായിരുന്നു. പരിചയപ്പെട്ട ദിവസം ഇരുവരും കൂടി ഏതാനും ബാറുകള്‍ സന്ദര്‍ശിച്ച ശേഷം വൈകിട്ടോടുകൂടി യുവാവിന്റെ ഫ്ലാറ്റിലേക്കു പോയി. അതിനുശേഷമായിരുന്നു രാജ്യത്തെ ഞെട്ടിച്ച ദുരൂഹമായ കൊലപാതകം നടന്നത്.
യുവതിയുടെ മരണത്തില്‍ തനിക്ക് ഒരു പങ്കുമില്ലെന്നായിരുന്നു ആദ്യം യുവാവിന്റെ നിലപാട്. സെക്സ് ഗെയിമില്‍ ഏര്‍പ്പെടുന്നതിനിടെ, യുവതി യാദൃഛികമായി കൊല്ലപ്പെട്ടതാണെന്നായിരുന്നു മൊഴി. പക്ഷേ, കേസ് കോടതിയില്‍ വന്നപ്പോള്‍ ജൂറി ഏകകണ്ഠമായി ആ മൊഴി തള്ളിക്കളഞ്ഞു. അഞ്ചു മണിക്കൂര്‍ നീണ്ട വിചാരണയ്ക്കൊടുവില്‍ കഴിഞ്ഞ നവംബറിലായിരുന്നു അത്. അസാധാരണായ ഒരു വിധിന്യായത്തിലൂടെ യുവാവിന്റെ പേര് പരസ്യമാക്കരുതെന്നും ജഡ്ജി സൈമണ്‍ മൂര്‍ അന്നുതന്നെ ഉത്തരവിട്ടിരുന്നു. എന്തുകൊണ്ടാണ് യുവാവിന്റെ പേര് പരസ്യമാക്കാത്തതെന്ന് ഇതുവരെ പറഞ്ഞിട്ടുമില്ല. പരിചയമില്ലാത്ത നഗരത്തില്‍ വന്ന യുവതി ഒരു അപരിചിതനെ പൂര്‍ണമായി വിശ്വസിച്ചിട്ടും യുവാവിന് ആ വിശ്വാസം കാത്തുസൂക്ഷിക്കാനായില്ലെന്ന് ജഡ്ജി വിധിന്യായത്തില്‍ പറഞ്ഞു.
നിങ്ങള്‍ ശക്തനാണ്. സ്വാധീനമുള്ളവനാണ്. ആ യുവതിയോ ദുര്‍ബലയും നഗരത്തിനു തന്നെ അപരിചിതയും-ജഡ്ജി യുവാവിനെ ഓര്‍മിപ്പിച്ചു. യുവതി കൊല്ലപ്പെട്ടതിനുശേഷവും യുവാവിന്റെ പെരുമാറ്റത്തില്‍ കുറ്റബോധമോ പശ്ചാത്താപമോ ഉണ്ടായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മിലാന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ അയാള്‍ പകര്‍ത്തി. അശ്ലീല ദൃശ്യങ്ങള്‍ ആസ്വദിച്ചു. ഡേറ്റിങ് സൈറ്റിലൂടെ മറ്റൊരു ഇരയെ കണ്ടെത്താനുള്ള പരിശ്രമവും തുടങ്ങി- കോടതി ചൂണ്ടിക്കാട്ടി.
ജീവപര്യന്തം ശിക്ഷ എന്നാല്‍ ന്യൂസിലന്‍ഡില്‍ സാധാരണ 10 വര്‍ഷമാണ്. എന്നാല്‍ ഈ കേസില്‍ പ്രതി 17 വര്‍ഷം തന്നെ ശിക്ഷ അനുഭവിക്കണമെന്ന് കോടതി വിധിച്ചിട്ടുമുണ്ട്. ഒരു സാഹചര്യത്തിലും ശിക്ഷാവിധി കുറയ്ക്കരുതെന്ന് കോടതി പ്രത്യേകം ഓര്‍മിപ്പിക്കുകയും ചെയ്തു.
യുകെയില്‍ നിന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെ മൊഴി കൊടുക്കുമ്പോഴും മിലന്റെ അമ്മ മകളുടെ ചിത്രം നെഞ്ചോടു ചേര്‍ത്തുവച്ചിട്ടുണ്ടായിരുന്നു. തനിക്ക് നഷ്ടപ്പെട്ടത് ഏറ്റവും നല്ല സുഹൃത്തിനെയാണെന്ന് ആ അമ്മ വിലപിച്ചു. കേസിന്റെ വിചാരണ ന്യൂസിലന്‍ഡില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇരയെ ക്രൂരമായി വിചാരണ ചെയ്തതാണ് വിവാദത്തിനു കാരണമായത്. മിലാന്റെ വഴിവിട്ട ലൈംഗിക താല്‍പര്യങ്ങളാണ് മരണത്തിലേക്കു നയിച്ചതെന്നായിരുന്നു വിചാരണയില്‍ എതിര്‍ഭാഗത്തിന്റെ വാദം. ഇതിനെ വിമര്‍ശിച്ച് സ്ത്രീ സംഘടനകള്‍ ഉള്‍പ്പെടെ രംഗത്തുവരികയും ചെയ്തു.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ഏറ്റവും കൂടുതൽ മലിനീകരണം ഉണ്ടാക്കുന്ന തടി, കൽക്കരി മുതലായവ ഇനി ഇന്ധനമായി ഉപയോഗിക്കാൻ സാധിക്കില്ല. 2021 മുതൽ ഇവയുടെ ഉപയോഗം പൂർണ്ണമായി നിർത്തണമെന്ന നിർദ്ദേശമാണ് ഗവണ്മെന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. നിലവിൽ ഏകദേശം 2.5 മില്യൺ കുടുംബങ്ങൾ തടിയും, കൽക്കരിയുമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. എന്നാൽ അവയുടെ ഉപയോഗം, വാഹനങ്ങൾ മൂലമുള്ള മലിനീകരണത്തിന്റെ മൂന്നിരട്ടി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായാണ് പഠന റിപ്പോർട്ടുകൾ തെളിയിക്കുന്നത്. തടികളിൽ, നനഞ്ഞ തടിയുടെ ഉപയോഗത്തിന് മാത്രമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഉണങ്ങിയ തടികളും, നിർമ്മിതമായ ഖര ഇന്ധന സാധ്യതകളും ഉപയോഗിക്കാവുന്നതാണ്. ഇവ കൂടുതൽ
കാര്യക്ഷമതയുണ്ട്.

ജനങ്ങൾ എല്ലാവരും സഹകരിക്കണമെന്ന ആഹ്വാനം ആണ് പരിസ്ഥിതി സെക്രട്ടറി ജോർജ് യുസ്റ്റിസ് നൽകിയത്. മാലിനീകരണം തടയുക എന്ന ലക്ഷ്യത്തിലേക്ക് എല്ലാരും ഒരുമിച്ചു നീങ്ങണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

2021 ഓടുകൂടി കൽക്കരിയുടെ വില്പന പൂർണമായി ഇല്ലാതാക്കും. നിലവിലുള്ള നനഞ്ഞ തടികൾ ഉണക്കി ഉപയോഗിക്കാനുള്ള നിർദേശങ്ങളും നൽകും.
സ്വന്തം ലേഖകൻ
35 കാരിയായ ക്ലെയർ ഓ കോന്നെർ ക്ലയൻസിനെ ആദ്യം സന്ദർശിച്ചു സാഹചര്യങ്ങൾ ഉറപ്പുവരുത്തും, ശേഷം മാത്രമേ സേവനത്തിന്റെ കാര്യത്തിൽ ഉറപ്പു നൽകുകയുള്ളൂ. മറ്റൊരു തമാശകൾക്കും തനിക്ക് താൽപര്യമില്ല എന്ന് അവർ നേരത്തെ വ്യക്തമാക്കി കഴിഞ്ഞു. സ്പർശിക്കലോ ചിത്രം എടുക്കാലോ, മറ്റ് ഒരു തരത്തിലുമുള്ള അധിക സേവനങ്ങളോ നൽകാൻ അവർ സന്നദ്ധയല്ല. പൂർണതനഗ്നയായുള്ള സേവനത്തിന് 95 പൗണ്ടും, ടോപ്ലെസ്സിനു 85ഉം, ഫ്രഞ്ച് മെയിഡിനെ പോലെയുള്ള വസ്ത്രത്തിനോ ലിംചെറിക്കോ 75 പൗണ്ടുമാണ് വേതനം.
ഹോട്ടൽ ക്ലീനർ ആയിരുന്ന അവർ തൊഴിൽ ഉപേക്ഷിച്ചതു തന്നെ ഈ സ്വപ്നപദ്ധതി തുടങ്ങാനും, അതുവഴി മറ്റു പുരുഷന്മാർക്കും സ്ത്രീകൾക്കും പുതിയ തൊഴിലിന് മാതൃകയാവാനും ആണ്. കെന്റിലെ വൻഡർസ്ലൈഡിലുള്ള ക്ലയർ പറയുന്നു, ആദ്യത്തെ സന്ദർശനം ഒരല്പം അരോചകമായി തോന്നിയേക്കാം, ഒരു ക്ലയന്റുമായി പരിചയത്തിൽ ആയാൽ പിന്നെ അതൊരു ബുദ്ധിമുട്ടല്ലാതെ തോന്നും.

39 കാരനായ ഭർത്താവ് റോബിനോട് പുതിയ ആശയത്തെക്കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹം അത് അവളുടെ ഒരു തമാശയായിരിക്കും എന്നാണ് ആദ്യം കരുതിയത്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസം ഒന്നുമില്ല. കുറച്ചു വളർച്ചയെത്തിയ ആൺകുട്ടികൾക്ക് അത്ഭുതകരമായ ഒരു കാഴ്ച ആയിരിക്കും അത് എന്നാണ് ചില പ്രദേശവാസികളുടെ അഭിപ്രായം. മണിക്കൂർ കണക്കിന് വേതനം കണക്കാക്കുന്നതിൽ തന്നെ ഒരു മുതിർന്ന ഡോക്ടർ സമ്പാദിക്കുന്നതിൽ അധികം അവർക്ക് നേടാൻ സാധിക്കുന്നുണ്ട്. പലരും അനുകൂലമായി ആശംസകൾ നേർന്നു കൊണ്ടാണ് സംസാരിക്കുന്നത്.

എന്നാൽ മറ്റൊരു വ്യക്തി പറയുന്നത് ഇത് ഒരൽപ്പം നീചമായ ഏർപ്പാടാണ് എന്നാണ്, പണമുണ്ടാക്കാനായി വ്യക്തികൾ ഏതറ്റം വരെയും പോകുമെന്ന അവസ്ഥയിലെത്തിയിരിക്കുന്നു, ഇതിനെ വേശ്യാവൃത്തിയിൽ കുറഞ്ഞ ഒന്നായി കണക്കാക്കാൻ സാധിക്കില്ല. ഇതിനെതിരെ നിയമം വരേണ്ടതാണ് എന്നും, എന്തുവിലകൊടുത്തും തടയേണ്ടതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെംബ്ലി : യുകെയിലെ പ്രവാസി മലയാളികൾക്ക് ദുഃഖം നൽകി മലയാളിയുടെ മരണം. കൽപകഞ്ചേരി കുറകത്താണി സ്വദേശി ഹസ്സൻ നരിമടക്കൽ ആണ് മരണത്തിന് കീഴടങ്ങിയത്. ഹൃദയാഘാതം മൂലമയിരുന്നു അന്ത്യം . വെംബ്ലിയിലെ ആദ്യകാല പ്രവാസി മലയാളികളിൽ ഒരാളായിരുന്നു ഹസ്സൻ. ഭാര്യ (ഖദീജ ) മക്കൾ (റുഖിയ, മുഹമ്മദ് ബഷീർ, ഫാത്തിമ തെസ്നി, ഫാത്തിമ മിസ്ബ)മലപ്പുറം ജില്ലയിലെ കോട്ടക്കൽ കൽപകഞ്ചേരി കുറകത്താണിയാണ് പരേതന് റെ സ്വദേശം.
ബെർമിംഗ്ഹാമിലെ ഹാർബോണിൽ മരണമടഞ്ഞ ശ്രീജ ശ്രീനിവാസൻ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായി . . മാഞ്ചസ്റ്ററിൽ നിന്ന് രാവിലെ 8മണിയ്ക്ക് മൃതുദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും. ഫെബ്രുവരി ഇരുപത്തിമൂന്നാം തീയതി രാവിലെ കൊച്ചിയിൽ എത്തിച്ചേരും. ഇന്ന് ഭർത്താവായ സന്തോഷ് (അനിൽകുമാർ) ഉച്ചയോടെയുള്ള വിമാനത്തിൽ നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 24 തിങ്കളാഴ്ച 10 മുതൽ 12 വരെ വീട്ടിൽ പൊതുദർശനത്തിനു ശേഷം 12 മണിയോടെ ഭർത്താവിന്റെ തിരുവല്ലയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകുകയും 3 മണിയോടുകൂടി ശവസംസ്കാരം നടത്തുകയും ചെയ്യും.
പലതവണ കീമോതെറാപ്പിക്ക് വിധേയായ ഷീജയ്ക്ക് അണുബാധ ഉണ്ടായതിനെ തുടർന്ന് വീണ്ടും കീമോതെറാപ്പി ചെയ്യുവാൻ കഴിഞ്ഞിരുന്നില്ല. മറ്റ് ചിത്സകൾ സാധ്യമല്ലാത്തതിനെ തുടർന്ന് ഫെബ്രുവരി നാലാം തീയതി ഷീജയെ ഹോസ്പിറ്റലിൽ നിന്ന് സെന്റ് മേരീസ് ഹോസ് പീസ്സിലേയ്ക്ക് മാറ്റിയിരുന്നു . അവിടെ വച്ച് ഭർത്താവായ സന്തോഷിന്റെ ( അനിൽകുമാർ ) സാന്നിദ്ധ്യത്തിലാണ് മരണമടഞ്ഞത്.
തന്റെ ഭർത്താവിനെ യുകെയിലെത്തിക്കുക എന്ന വലിയ സ്വപ്‍നം നേടിയടുത്തുകൊണ്ടാണ് ഷീജ ശ്രീനിവാസ് മരണത്തിന് കീഴടങ്ങിയത്. 47 വയസുള്ള ഷീജ തിരുവല്ലയിൽ വല്ലന വടക്കേതിൽ ശ്രീനിവാസന്റയും സരളയുടെയും മകളാണ് . പള്ളിവികാരിയായ റ്റെറിനച്ചന്റെയും , സോജിയച്ചന്റെയും നേതൃത്വത്തിൽ രോഗബാധിതയായ ഷീജയ്ക്ക് എല്ലാവിധ സഹായവുമായി സെഹിയോൻ പ്രയർ ഗ്രൂപ്പിലെ സുഹൃത്തുക്കൾ എപ്പോഴും കൂടെയുണ്ടായിരുന്നു . വളരെ നല്ല രീതിയിലുള്ള ഒരു പരിചരണമായിരുന്നു ഷീജയ്ക്ക് ഹാർബോണിലെ സുഹൃത്തുക്കളിൽ നിന്ന് ലഭിച്ചിരുന്നത് .
ഷീജ ശ്രീനിവാസിന്റെ നിര്യണത്തിൽ ദുഃഖാർത്ഥരായ കുടുംബത്തോടൊപ്പം മലയാളം യുകെ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
ലണ്ടൻ: ലണ്ടനിലെ മുസ്ലീം പള്ളിയിൽ കത്തി ആക്രമണം. റെജന്റ് പാര്‍ക്കിലെ പള്ളിയില്‍ കത്തിയുമായി എത്തിയ ആക്രമി എഴുപതുകാരനെയാണ് കുത്തിപരിക്കേല്‍പ്പിച്ചത്. ആക്രമിയെ സംഭവ സ്ഥലത്തു വച്ചു തന്നെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് ഭീകരാക്രമണബന്ധമില്ലെന്നാണ് പോലീസ് വിശദീകരണം. പരിക്കേറ്റ വൃദ്ധനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആരോഗ്യനില തൃപ്തികരമാണെന്നുമാണ് അധികൃതർ നൽകുന്ന വിവരം.