ട്രംപ് ഭരണകൂടത്തിന്റെ അജണ്ടകൾ നടപ്പിലാക്കാനും വിവരങ്ങൾ ചോർത്താനുംം‌ ചാരന്‍മാരെ നിയോഗിക്കുന്നതായി റിപ്പോർട്ട്. മുൻ അമേരിക്കൻ, ബ്രിട്ടീഷ് ചാരന്മാരെ രഹസ്യ രഹസ്യാന്വേഷണ ശേഖരണ പ്രവർത്തനങ്ങൾക്കായി റിക്രൂട്ട് ചെയ്യാൻ സഹായിക്കുന്നത് ട്രംപുമായി അടുത്ത ബന്ധമുള്ള സുരക്ഷാ കരാറുകാരനായ എറിക് പ്രിൻസ് ആണെന്ന് വിവരം. ന്യൂയോർക്ക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്ത്. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രചാരണങ്ങൾ, തൊഴിലാളി സംഘടനകൾ, ട്രംപിനോട് ശത്രുതയുള്ളതായി കരുതപ്പെടുന്ന മറ്റ് ഗ്രൂപ്പുകൾ എന്നിവയിലെല്ലാം നുഴഞ്ഞുകയറി ട്രംപിന്റെ അജണ്ടകൾ നടപ്പിലാക്കുകയോ വിവരശേഖരണം നടത്തുകയോ ആണ് അവരുടെ പ്രധാന ജോലി.

അമേരിക്കയിലെ ഏറ്റവും വലിയ അധ്യാപക യൂണിയനായ അമേരിക്കൻ ഫെഡറേഷൻ ഓഫ് ടീച്ചേഴ്‌സിന്റെ മിഷിഗണിലുള്ള ഓഫീസിൽ നുഴഞ്ഞുകയറിയുൾപ്പെടെ ഇത്തരത്തിൽ വിവരങ്ങൾ ചോർത്തിയിട്ടുണ്ടെന്നാണ് വിവരം. യുഎസിലെ മുൻ ചാരന്മാരിൽ ഒരാളും, മുൻ എം-16 ഓഫീസറുമായ റിച്ചാർഡ് സെദ്ദൊനാണ് ഫയലുകളും മറ്റു സംഭാഷണങ്ങളും പകർത്തുകയെന്ന 2017-ലെ ഓപ്പറേഷന് നേതൃത്വം നൽകിയത്. യൂണിയന്റെ പ്രാദേശിക നേതാക്കളെ രഹസ്യമായി ടേപ്പ് ചെയ്യാനും സംഘടനയെ തകർക്കുന്നതിനായി പരസ്യപ്പെടുത്താവുന്ന വിവരങ്ങൾ ശേഖരിക്കാനും അവർക്ക് കഴിഞ്ഞു. അടുത്ത വർഷം മറ്റൊരു അപരനാമം ഉപയോഗിച്ച്, അതേ രഹസ്യാന്വേഷണ പ്രവർത്തകൻ അബിഗയിൽ ഡെമോക്രാറ്റ് സ്ഥാനാർഥിയായി മത്സരിച്ച ഒരു സി ഐ എ ഉദ്യോഗസ്ഥൻ കൂടിയായിരുന്ന സ്പാൻബെർഗറുടെ പ്രാചാരണങ്ങളിലും നുഴഞ്ഞുകയറി.

വാർത്താ മാധ്യമങ്ങൾ, ഡെമോക്രാറ്റിക് രാഷ്ട്രീയക്കാർ‌, ലിബറൽ‌ അഭിഭാഷക ഗ്രൂപ്പുകൾ‌ തുടങ്ങിയ ട്രംപിന് എതിരു നിൽകുന്നവരെയെല്ലാം നിരീക്ഷിക്കുന്നതിനും സ്റ്റിംഗ് ഓപറേഷനുകൾ നടത്തുന്നതിനും, ഹിഡൻ ക്യാമറകളും മൈക്രോഫോണുകളും ഉപയോഗിച്ച് ശ്രദ്ധ നേടിയ യാഥാസ്ഥിതിക ഗ്രൂപ്പായ പ്രോജക്റ്റ് വെരിറ്റാസാണ് ഈ രണ്ട് പ്രവർ‌ത്തനങ്ങൾക്കും നേതൃത്വം നൽകിയത്. അധ്യാപക സംഘടനയും വെരിറ്റാസും തമ്മിലുള്ള കോടതി വ്യവഹാരങ്ങളുടെ ഭാഗമായി പുറത്തുവന്ന ഈ-മെയിൽ വിവരങ്ങളിൽ സെദ്ദൊനിന്റെ പങ്ക് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. പ്രോജക്ട് വെരിറ്റാസിനും പ്രിൻസിനും പ്രസിഡന്റ് ട്രാമ്പുമായും കുടുംബാംഗങ്ങളുമായും വളരെ അടുത്ത ബന്ധമുണ്ട്.