UK

സ്കോട്ട്ലൻഡ്: മലയാളം യുകെ ന്യൂസ് സ്കോട്ട്ലന്റിൽ വച്ച് നടത്തുന്ന അവാർഡ് നൈറ്റിൽ യുകെയിലെ ഏറ്റവും മികച്ച നേഴ്സിനും കെയറർക്കും മികവിന്റെ അംഗീകാരം നൽകുന്നു. ഏറ്റവും മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെടുന്ന നേഴ്സിനും കെയറർക്കും 500 പൗണ്ട് വീതം ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും ആണ് സമ്മാനിക്കുന്നത്. താല്പര്യമുള്ളവർക്കും അതോടൊപ്പം തന്നെ നിങ്ങളുടെ കൂട്ടുകാരായ ആരെങ്കിലും ആരോഗ്യ രംഗത്ത് നൽകിയിട്ടുള്ള കാര്യങ്ങൾ അത് ചെറുതോ വലിയതോ ഏതുമാകട്ടെ നിങ്ങൾക്ക് അവരെ നോമിനേറ്റ് ചെയ്യുവാനുള്ള അവസരവും ഉണ്ട് എന്ന് അറിയുക. ഈ മാസം ( ഒക്ടോബർ) 10-ാം തീയതിക്ക് മുമ്പായി [email protected] എന്ന വിലാസത്തിൽ അയയ്ക്കണം.

അപേക്ഷിക്കുന്നവർ നിങ്ങളുടെ പേര്, ജോലി ചെയ്യുന്ന സ്ഥലം അല്ലെങ്കിൽ ചെയ്തിരുന്ന സ്ഥലം, ഫോൺ നമ്പർ, ഇമെയിൽ അഡ്രസ്സ്, ഒരു ഫോട്ടോ എന്നിവ ഉൾപ്പെടുത്തിയ ശേഷം താഴെ കൊടുത്തിരിക്കുന്ന ഭാഗം കൂടി ചേർത്താൽ നിങ്ങളുടെ ആപ്ലിക്കേഷൻ ആയി…. നിങ്ങളുടെ കഴിവുകളെ മറ്റുള്ളവരിലേക്ക് എത്തിക്കുമ്പോൾ മറ്റുള്ളവർക്ക് അതൊരു പ്രചോദനം ആകുന്നു എന്ന് തിരിച്ചറിയുക. അതുകൊണ്ട് ഇന്ന് തന്നെ അപ്ലിക്കേഷൻ പൂരിപ്പിച്ച് ചെയ്‌ത്‌ അയക്കുക.

മികച്ച നേഴ്സിനും കെയറർക്കുമുള്ള അവാർഡിനായി അപേക്ഷകൾ അയക്കുമ്പോൾ താഴെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കണം .

Criteria Nurse And Carer of the year

A-Self nomination or nomination by others

B- All shortlisted nominations will get recognition

C- Nomination deadline October 10th.

1 (a)-Describe the initiatives undertaken to improve quality of patient care or patient safety in your work environment last 12 months

maximum 200 words

1(b) -Describe the challenges faced and how you overcome them

Maximum 200 words

1(c) -Describe the impact on patients

Maximum 200 words

1(d) – what differentiates you from other nurses

Maximum 200 words

Any enquires contact – 07717754609

വിജയിയെ തിരഞ്ഞെടുക്കുന്നവരെ അറിയാം

കിംഗ്സ് കോളേജ് ഹോസ്പിറ്റലിൽ ലീഡ് നേഴ്സുമായി സേവനം ചെയ്യുന്ന മിനിജാ ജോസഫിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് മികച്ച നേഴ്സിനെയും കെയററെയും തെരഞ്ഞെടുക്കുന്നത്. 2008ലും 2015ലും ബെസ്റ്റ് തീയേറ്റർ നേഴ്സ് ഓഫ് ദി ഇയർ അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ മിനിജ ജോസഫ് 2017 – ൽ ബക്കിംഗ്ഹാം പാലസിലെ ഗാർഡൻ പാർട്ടിയിൽ രാജ്ഞിയുടെ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തിരുന്നു . കിംഗ്സ് കോളേജ് ഹോസ്പിറ്റലിൽ ആദ്യമായി റോബോട്ടിക് സർജറി നടത്തിയ മെഡിക്കൽ സംഘത്തിൽ മലയാളി നേഴ്സ് മിനിജാ ജോസഫ് ഉൾപ്പെട്ടത് ലോകമെങ്ങുമുള്ള മലയാളി നേഴ്സുമാർക്ക് അഭിമാനമായിരുന്നു . കോവിഡ് മഹാമാരിയുടെ സമയത്ത് ലോകമെങ്ങുമുള്ള നേഴ്സുമാർ വൻ പ്രതിസന്ധിയെ നേരിട്ടപ്പോൾ പി പി ഇ കിറ്റ് ഉപയോഗിക്കുന്നത് മുതലുള്ള കാര്യങ്ങളെ കുറിച്ച് മിനിജാ ജോസഫ് ചെയ്ത വീഡിയോകൾ വളരെ ശ്രദ്ധ നേടിയിരുന്നു.

മിനിജാ ജോസഫിന് ഒപ്പം എൻഎച്ച്എസ്സിന്റെ നേതൃത്വ പദവികൾ അലങ്കരിച്ച ജെനി കാഗുയോവ , കെറി വാൾട്ടേഴ്സ് എന്നിവരാണ് മറ്റു ജൂറി അംഗങ്ങൾ .

23 വർഷമായി എൻഎച്ച്എസ്സിലെ വിവിധ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ സേവനമനുഷ്ഠിക്കുന്ന ജെനി കാഗുയോവ 2016 -ൽ ബ്രിട്ടീഷ് ജേർണൽ ഓഫ് നേഴ്സിങ്ങിന്റെ ഐ വി തെറാപ്പി നേഴ്സ് ഓഫ് ദ ഇയർ അവാർഡ് ജേതാവാമികവിന്റെ അംഗീകാണ്. കോവിഡ് മഹാമാരിയുടെ സമയത്ത് പ്രവർത്തന മികവിന്റെയും അർപ്പണമനോഭാവത്തിന്റെയും പ്രതിഫലമായി എൻഎച്ച്എസ് ഇംഗ്ലണ്ടിലെ ചീഫ് നേഴ്സിങ് ഓഫീസറുടെ ഉപദേശകയായിരുന്നു ജെനി. ഈ സ്ഥാനത്ത് വരുന്ന ആദ്യത്തെ ഫിലിപ്പീൻസുകാരി എന്നു മാത്രമല്ല ബ്ലാക്ക് ന്യൂനപക്ഷ വംശത്തിൽപ്പെട്ടയാളുമാണ് ജെനി. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻറർനാഷണൽ നേഴ്സിങ് ആൻഡ് മിഡ് വൈഫറി അസോസിയേഷനുമായി സഹകരിച്ച് യുകെയിലെത്തുന്ന മറ്റ് രാജ്യങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്ന നേഴ്സുമാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ജെനി ഫ്ളോറിങ് സ്നൈറ്റിങലിന്റെ ഫൗണ്ടേഷൻ ഗ്ലോബൽ നേതൃസ്ഥാനവും അലങ്കരിക്കുന്നുണ്ട്.

35 വർഷമായി എൻഎച്ച്എസിൻ്റെ ഭാഗമായ കെറി വാൾട്ടേഴ്സ് വയോജനങ്ങളുടെ പരിചരണം എമർജൻസി / അക്യൂട്ട് മെഡിസിൻ, വൃക്ക രോഗികളുടെ ഡയാലിസിസ് എന്നീ മേഖലകളിൽ തന്റെ നിസ്വാർത്ഥ സേവനം നൽകിയ വ്യക്തിത്വമാണ്. പുതിയതായി എൻഎച്ച്എസിൽ റിക്രൂട്ട് ചെയ്യുന്നവരുടെ പരിശീലനത്തിലും തൻറെ സംഭാവനകൾ നൽകാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ സമയത്ത് രോഗി പരിചരണത്തിലും പ്രതിരോധ കുത്തിവയ്പ്പ് ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിലും കെറിയുടെ പ്രവർത്തനം സുത്യർഹമായിരുന്നു. .

ജോജി തോമസ്

ഈ വർഷത്തെ മലയാളം യുകെ സ്പെഷ്യൽ ജൂറി അവാർഡിന് ലീഡ്സിൽ നിന്നുള്ള പ്രൊഫസർ പി .എ .മുഹമ്മദ് ബഷീർ അർഹനായി. എൻജിനീയറിംഗ് രംഗത്തുള്ള സംഭാവനകളെ മാനിച്ച് ലീഡ്സ് യൂണിവേഴ്സിറ്റിയിലെ അധ്യാപകനായ മുഹമ്മദ് ബഷീർ ബ്രിട്ടീഷ് ഗവൺമെന്റിൽ നിന്നുള്ള കമാൻഡർ ഓഫ് ദ ഓർഡർ ഓഫ് ബ്രിട്ടീഷ് എംപയർ പുരസ്കാര ജേതാവാണ്. ചാൾസ് രാജാവ് ബഷീറിന് ബ്രിട്ടീഷ് എംപെയർ പുരസ്കാരം സമ്മാനിക്കും. 2014 -ൽ ഫിലിപ്പ് രാജകുമാരൻ നിന്ന് റോയൽ അക്കാഡമി ഓഫ് എൻജിനീയറിംഗ് ഫെലോഷിപ്പ് വാങ്ങാനുള്ള ഭാഗ്യവും ബഷീറിന് ഉണ്ടായിരുന്നു. താൻ തെരഞ്ഞെടുത്ത മേഖലയിൽ മികവിന്റെ ഔന്നിത്യത്തിലെത്തി എന്നതാണ് ബഷീറിൻറെ നേട്ടം. ലണ്ടനിൽ നിന്നുള്ള എം എം സി ഡബ്ല്യു എ – ലൈഫ് ടൈം അവാർഡ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റീരിയൽസ് , മിനറൽ ആന്റ് മൈനിംഗ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ എൻജിനീയറിംഗ് തുടങ്ങിയ സ്ഥലങ്ങളിൽ ഫെലോ മെമ്പറായി പ്രവർത്തിക്കുന്ന പി.എ.മുഹമ്മദ് ബഷീർ അക്കാദമിക് രംഗത്ത് യുകെയിൽ നേട്ടങ്ങൾ സ്വന്തമാക്കിയ മലയാളികളിൽ മുൻ നിരയിലാണ്.

യുകെയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉന്നത പദവി വഹിച്ച അദ്ദേഹം ഹെരിയോട്ട് വാട്ട് യൂണിവേഴ്സ്റ്റിഎഡിങ് ബ്രോയിൽ എക്സിക്യൂട്ടീവ് ഡീനായിട്ടാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. യുകെ ബെൽഫാസ്റ്റിലെ ക്വീൻസ് യൂണിവേഴ്സിറ്റിയിൽ ഗവേഷകനായും അധ്യാപകനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. കൊല്ലം ടി കെ എം എൻജിനീയറിങ് കോളേജിൽ നിന്ന് 1981 -ൽ സിവിൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ അദ്ദേഹം കാലിക്കറ്റ് ആർഇസിയിൽ നിന്നാണ് എം ടെക് കരസ്ഥമാക്കിയത്. തുടർന്ന് അവിടെ അധ്യാപകനായും പ്രവർത്തിച്ചിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോൺക്രീറ്റ് ടെക്നോളജിയുടെ മുൻ പ്രസിഡന്റായിരുന്നു.

തിരുവല്ലയ്ക്ക് അടുത്ത് വെണ്ണിക്കുളമാണ് പ്രൊഫസർ മുഹമ്മദ് ബഷീറിൻറെ ജന്മദേശം. എറണാകുളം സ്വദേശിനിയായ ഡോ. ലുലു ആണ് ഭാര്യ . മക്കൾ : നതാഷ (മെൽബൺ, ഓസ്ട്രേലിയ), നവീത്( ലണ്ടൻ).

മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.

ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലയാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.

ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.

ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .

മലയാളം യുകെ അവാർഡ് നൈറ്റിൽ യുകെയിലെ ഏറ്റവും മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെടുന്ന നേഴ്സിനും കെയറർക്കും 500 പൗണ്ട് വീതം ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും ആണ് സമ്മാനമായി നൽകുന്നത് . ഇതിനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ മാസം 10 അണ്. കൂടുതൽ വിവരങ്ങൾ താഴെ കാണുന്ന ലിങ്കിൽ ലഭ്യമാണ്.
https://malayalamuk.com/applications-are-invited-for-the-outstanding-nurse-and-carer-award-presented-as-part-of-the-malayalam-uk-awards-night-2023/

മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229

തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277

യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.

യു കെ യിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ കോസ്മോപൊലിറ്റൻ ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ അവിസ്മരണീയമായ സംഗീത സന്ധ്യ ഒരുങ്ങുന്നു. “കർണാടക സംഗീതവും ഗസൽ സംഗീതവും ലൈവ് ആയി അവതരിപ്പിക്കുന്ന വേദിയിൽ ചലച്ചിത്ര ഗാനങ്ങളിലെ വ്യത്യസ്ത രാഗങ്ങളും ഉൾപ്പെടുത്തി ” ശ്രീ രാഗം 2023″ ഒക്ടോബർ 21 ശനിയാഴ്ച വൈകുന്നേരം 5:30 ന് പെൻസ്‌ഫോഡ് വില്ലജ് ഹാളിൽ നടക്കും. സംഗീത വിദ്വാൻ ശ്രീ ആർ.എൽ.വി ജോസ് ജെയിംസിന്റെ കർണാടക സംഗീത കച്ചേരിയിൽ വയലിൻ ശ്രീ ശ്യാം ബലമുരളിയും, മൃദംഗം ശ്രീ കൊച്ചിൻ അകാശും വായിക്കും. ഗസൽ, ചലച്ചിത്ര സംഗീതവുമായി പ്രശസ്ത ഗായകരായ ശ്രീ സന്ദീപ് കുമാറും, ശ്രീമതി അനു ചന്ദ്രയും “ശ്രീ രാഗം 2023 “യിൽ പങ്കെടുക്കും.

പരിപാടിയിലേക്ക് പ്രീ രജിസ്ട്രേഷൻ ചെയ്ത് പാസ്സ് വാങ്ങേണ്ടതാണ്. സൗജന്യമായി പാസ്സ് വാങ്ങാൻ കോസ്മോപൊലീറ്റൻ ക്ലബ്ബിന്റെ വാട്സ്ആപ്പ് നമ്പറിലേക്ക് ഒരു വാട്സ്ആപ്പ് സന്ദേശം അയക്കുക. നിങ്ങളുടെ മുഴുവൻ പേരും എത്ര adult/ child/ infants ടിക്കറ്റുകൾ വേണമെന്ന് ശ്രീരാഗം 2023 ടിക്കറ്റ് എന്ന പേരിൽ 077 54 724 879 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് സന്ദേശം അയക്കുക. സ്ഥല പരിമിതി മൂലം വളരെ കുറച്ചു പാസ്സുകൾ മാത്രമേ ഇനി ബാക്കിയുള്ളൂ എന്ന്‌ സംഘാടകർ അറിയിച്ചു.

ജോർജ്‌ മാത്യു

ലെസ്റ്റർ സെന്റ് ജോർജ്‌ ഓർത്തഡോക്സ്‌ ഇടവകയുടെ അഭിമുഖ്യത്തിൽ നടന്ന മെസ്‌തൂസോ സീസൺ -2 ഗാനമത്സരം പ്രൗഢഗംഭീരമായി സമാപിച്ചു.യുകെയിലെ വിവിധ ഇടവകയിൽനിന്നുള്ള 16 ടീമുകൾ പങ്കെടുത്ത മൽസരം അത്യന്തം വാശിയേറിയ ഇഞ്ചോടിഞ്ച്‌ പോരാട്ടമായിരുന്നു.നിലവിളക്കിൽ തിരി തെളിയിച്ചു ലെഫ്‌റോ ബിഷപ്പ് സാജു മുതലാളി (ചർച്ച ഓഫ്‌ ഇംഗ്ലണ്ട് ) മത്സരം ഔപചാരികമായി ഉത്ഘാടനം ചെയ്തു. ഭദ്രാസന സെക്രട്ടറി ഫാ: വർഗീസ് മാത്യു അധ്യക്ഷത വഹിച്ചു.ഫാ: ടോം ജേക്കബ് ,ഭദ്രാസന കൗൺസിൽ അംഗങ്ങളായ ജോൺസൺ പി. യോഹന്നാൻ ,വിനോദ് കൊച്ചുപറമ്പിൽ ,ജോൺ സാമുവൽ എന്നിവർ പ്രസംഗിച്ചു.ഇടവക വികാരി ഫാ:ബിനോയ് ജോഷ്യ സ്വാഗതവും,ട്രസ്റ്റി മെബിൻ മാത്യു നന്ദിയും പറഞ്ഞു.

ഗാനമത്സരത്തിൽ സെന്റ് മേരീസ് ഐഒസി മാൻസ് ഫീൽഡ് ,ഹോളി ഇന്നസെന്റ്സ് ഐഒസി സൗത്ത് വെയിൽസ്‌,സെന്റ് ജോർജ്‌ ഐഒസി മാഞ്ചസ്റ്റർ ,സെന്റ് ജോർജ്‌ ഐഒസി സിറ്റി ഓഫ് ലണ്ടൻ എന്നിവർ യഥാക്രമം ഒന്ന്,രണ്ട് ,മൂന്ന് ,നാല് സ്ഥാനങ്ങൾ കരസ്ഥമാക്കി.ബെസ്ററ് അറ്റയർ അവാർഡ് സെന്റ് തോമസ്‌ ഐഒസി കേംബ്രിഡ്‌ജും,റൈസിംഗ് യൂങ്സ്റ്റേഴ്‌സ് അവാർഡ് സെന്റ് തോമസ്‌ ഐഒസി പൂളും സ്വന്തമാക്കി.സമാപന ചടങ്ങിൽ ഭദ്രാസന മെത്രാപോലിത്ത അബ്രഹാം മാർ സ്തെഫനോസ് മത്സര വിജയികൾക്ക് സമ്മാനങ്ങളും,ട്രോഫിയും വിതരണം ചെയ്തു.ഇടവകകൾ തമ്മിലുള്ള പരസ്പര സഹകരണത്തിനും,കൂട്ടായ്മയ്ക്കും ഇത്തരം മൽസര വേദികൾ സഹായകമാകുമെന്ന് തിരുമേനി ചൂണ്ടികാട്ടി.ഫാ:വർഗീസ് ജോൺ,ഫാ:മാത്യു അബ്രഹാം,ഫാ.എൽദോ വർഗീസ് ,റെവ .റിച്ചാർഡ് ട്രെത് വേ (റെക്ടർ സെന്റ് പീറ്റേഴ്സ് ചർച്ച് ) എന്നിവർ സമാപന യോഗത്തിൽ പ്രസംഗിച്ചു.ഇടവക സെക്രട്ടറിയും ,പ്രോഗ്രാം കോഓർഡിനേറ്ററുമായ ജോജി വാത്തിയാട്ട് നന്ദി രേഖപ്പെടുത്തി.

വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജന്റെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ തനത് സാംസ്‌കാരിക ചിത്രകലാരൂപമായ ചുമർ ചിത്രകലയെ ലോക കലാ ശ്രദ്ധയിലേക്ക് പരിചയപ്പെടുത്താൻ സെപ്റ്റംബർ 29 -ന് കോൺഫറൻസ് സംഘടിപ്പിക്കുന്നു.

ലോകത്തിന്റെ എല്ലാ കലാരൂപങ്ങൾക്കും മുൻപ് ഉണ്ടായതു ചിത്രങ്ങൾ ആണ് .ആദിമ സംസ്ക്കാരത്തിന്റെ തിരുശേഷിപ്പുകൾ ആയി നാം കാണുന്ന പ്രാക്തനാ കലാ ഗുഹാ ചിത്രങ്ങൾ തുടങ്ങി ആ സംസ്‍കാരം നമ്മെ ചൂഴ്ന്നു നിൽക്കുന്നു .

സംസാകാരിക നവോഥാനത്തോടെ ചിത്രങ്ങൾ മനുഷ്യന്റെ ജീവിത ഗന്ധിയായ അനുഭവങ്ങൾ കൂടി ചാലിച്ചു ചേർത്ത് സാംസ്‌കാരിക ചൂണ്ടുപലകയുടെ നേർകാഴ്ചയായി മാറുന്നു . പിന്നീട് നാം കാണുന്നത് ആയിരത്താണ്ടു വർഷങ്ങൾകൊണ്ട് ചിത്രകല സംസ്‌കാരം ആകുന്നതും ,ആ സംസ്കാരം ഒരുപാടു അടയാളപ്പെടുത്തലുകൾ ആവുന്നതും നമ്മൾ കണ്ടു .പഠനപരമായ തിരിച്ചറിവുകൾ ഉണ്ടാകുവാൻ ഉദാഹരണം ആകുന്നതും ഈ ചിത്ര ശേഷിപ്പുകളിലൂടെ തന്നെ .

ഗുഹാ ചിത്രങ്ങൾ എന്നാൽ ആദിമ മനുഷ്യന്റെ ജീവിതം എന്നാണ് അർഥം ആക്കേണ്ടത് ,അവിടെനിന്നു പിന്നീട് ഈജിപ്ത്യൻ ചിത്രങ്ങൾ , അതുകഴിഞ്ഞു അജന്താ/എല്ലോറ ചിത്ര ശില്പങ്ങൾ അതുംകഴിഞ്ഞു കേരളത്തിന്റെ തെക്കേയറ്റം തിരുനന്ദിക്കര ഗുഹാ ക്ഷേത്രത്തിലൂടെ ഒരു മഹാ പൈതൃകം കെട്ടിപ്പടുക്കുമ്പോൾ കാലത്തിന്റെ നെറുകയിൽ അതൊരു അടയാളപ്പെടുത്താൽ ആകുമെന്ന് അന്നാരും കരുതിയിരിക്കില്ല .

എന്നാൽ പിന്നീട് ക്ഷേത്രത്തിലും ,കൊട്ടാരങ്ങളിലും , പള്ളികളിലും ചിത്രങ്ങൾ ഒരു കലാപ്രസ്‌ഥാനമായി മാറുമ്പോൾ ഏകദേശം എട്ടാം നൂറ്റാണ്ടുമുതൽ 19 ആം നൂറ്റാണ്ടുവരേയുള്ള കാലഘട്ടത്തെ വളരെ പഠനപരമായ ശ്രദ്ധയോടെ നമുക്ക് നോക്കി കാണേണ്ടി വരുന്നു .

ലോക കലാശ്രദ്ധയെ തന്നെ ഈ കൊച്ചു കേരളത്തിലേക്ക് ആനയിച്ചെടുത്ത കേരളത്തിന്റെ പൈതൃക സമ്പത്തായ ചുമർചിത്രങ്ങൾ മാത്രമായിരുന്നു അതിന്റെ പിന്നിൽ . ചുമര്ചിത്രങ്ങളുടെ ഉത്ഭവം മുതൽ അവസാനം വരെ വളരെ സവിശേഷമായ പ്രത്യേകതകൾ കലാശ്രദ്ധയെ ആകർഷിക്കാറുണ്ട് .നിറങ്ങൾ ,ചുമർ നിർമ്മാണം ,ബ്രഷുകൾ, വിഷയങ്ങൾ, വരയ്ക്കുന്ന ഇടങ്ങൾ ,അങ്ങിനെ പലതും പ്രാധാന്യത്തോടെ നമുക്ക് പഠനവിഷയം ആകുന്നു .

അതുകൊണ്ടുതന്നെ ലോക മലയാളികളുടെ സ്വകാര്യ അഹങ്കാരമാകുന്ന ഈ കലാശാഖ യിലൂടെ ഒരു അറിവിന്റെ യാത്രക്കു ഒരുങ്ങുന്നു .കേരളത്തിന്റെ ചുമർ ചിത്രങ്ങളിലൂടെ ……….കൂടെ പ്രശസ്ത ചിത്രകാരനും ചുമർചിത്ര കലയിലെ ആദ്യ ഡോക്ടറേറ്റ് നേടിയ ,കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ ചുമര്‍ചിത്രകലാ വകുപ്പ് മേധാവി യും ആയ ഡോ. സാജു തുരുത്തിൽ നമ്മോടൊപ്പം ചേരുന്നു.

സ്വന്തം ലേഖകൻ 

ലണ്ടൻ : സ്വിറ്റ്‌സർലൻഡിലെ പൂർണ്ണ ഗവണ്മെന്റ് നിയന്ത്രിത ക്രിപ്റ്റോ കറൻസി എക്‌സ്‌ചേഞ്ചായ SDX ൽ അംഗമായി സ്വിറ്റ്‌സർലൻഡിലെ തന്നെ ആറാമത്തെ പ്രമുഖ ബാങ്കായ ഹൈപ്പോതെകാർ ബാങ്ക് ലെൻസ്‌ബർഗ്. 7 ബില്യൺ ഡോളറിലധികം ആസ്തിയുള്ള സ്വിസ് ബാങ്കായ ഹൈപ്പോതെകാർ ബാങ്ക് ലെൻസ്ബർഗ് SDX ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചിന്റെ സെൻട്രൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററിയിൽ ചേർന്നു. റീട്ടെയിൽ ബാങ്കിംഗ്, മോർട്ട്ഗേജ് ലെൻഡിംഗ്, സ്വകാര്യ ബാങ്കിംഗ്, SME ബിസിനസ്സ് എന്നിവയിൽ ഈ ബാങ്ക് സജീവമാണ്. 

 

ഡിജിറ്റൽ ആസ്തികൾ ട്രേഡ് ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ പൂർണ്ണ ഗവണ്മെന്റ് നിയന്ത്രിത എക്‌സ്‌ചേഞ്ചായ SDX, ഹൈപ്പോതെകാർ ലെൻസ്ബർഗ് ബാങ്കിനെ പുതിയ അംഗമായി സ്വാഗതം ചെയ്തു . സ്വിസ് ഫിനാൻഷ്യൽ മാർക്കറ്റ് സൂപ്പർവൈസറി അതോറിറ്റിയുടെ (ഫിൻമ) ലൈസൻസുള്ള SDX ക്രിപ്റ്റോ എക്സ്ചേഞ്ച് ബ്ലോക്ക്‌ചെയിൻ അടിസ്ഥാനമാക്കി ഡിജിറ്റൽ സെക്യൂരിറ്റികളുടെ ഇഷ്യൂ, ട്രേഡിങ്ങ്, സെറ്റിൽ ചെയ്യൽ, ക്രിപ്റ്റോ കറൻസി കസ്റ്റഡി സർവീസ് തുടങ്ങിയവ സുരക്ഷിതവും വിശ്വസനീയവുമായ രീതിയിൽ ചെയ്യുന്ന ഒരു എക്സ്ചേഞ്ചാണ്.

ഡിജിറ്റൽ ലോകത്ത് ദിനംപ്രതി വർദ്ധിച്ചു വരുന്ന സാധ്യതകളെ ഉപയോഗപ്പെടുത്തി സ്വിസ് ഡിജിറ്റൽ വിപണിയിലെ പ്രധാന ബാങ്കാകാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഹൈപ്പോതെകാർ ലെൻസ്ബർഗ് ബാങ്ക് SDX ക്രിപ്റ്റോ കറൻസി എക്‌സ്‌ചേഞ്ചിൽ അംഗമായത്.

” ഡിജിറ്റൽ അസറ്റുകളിൽ ഞങ്ങളുടെ ബാങ്കിന്റെ സാന്നിധ്യം മെച്ചപ്പെടുത്തുന്നതിൽ SDX അംഗത്വം ഒരു സുപ്രധാന ചുവടുവെപ്പാണ്. SDX-ന്റെ ആവാസവ്യവസ്ഥ ഞങ്ങളുടെ ലക്ഷ്യങ്ങളെ പരിധികളില്ലാതെ യോജിപ്പിക്കുന്നു, ഞങ്ങൾ ഈ സഹകരണം ആകാംക്ഷയോടെ കാണുന്നു,” ഹൈപ്പോതെകാർ ബാങ്ക് ലെൻസ്ബർഗ് ബാങ്കിന്റെ സി ഇ ഒ മരിയാൻ വൈൽഡി പറയുന്നു.

ഹൈപ്പോതെകാർ ബാങ്ക് ലെൻസ്ബർഗുമായുള്ള തന്ത്രപരമായ ഈ സഖ്യം, ഉപഭോക്താക്കൾക്ക് നൂതനവും വിശ്വസനീയവും കാര്യക്ഷമവുമായ സാമ്പത്തിക വിപണിയും , അടിസ്ഥാന സൗകര്യങ്ങളും , ഡിജിറ്റൽ ആസ്തികൾക്കായുള്ള സേവനങ്ങളും നൽകാനുള്ള ഞങ്ങളുടെ ദൗത്യത്തെ സുഗമമാക്കുന്നുവെന്ന് SDX ഡിജിറ്റൽ എക്സ്ചേഞ്ച് മേധാവി ഡേവിഡ് ന്യൂൻസ് കൂട്ടിച്ചേർക്കുന്നു.

ബെർണർ കണ്ടോണൽബാങ്ക്, ക്രെഡിറ്റ് സ്യൂസ്, കൈസർ പാർട്ണർ പ്രൈവറ്റ്ബാങ്ക്, യുബിഎസ്, സർച്ചർ കണ്ടോണൽബാങ്ക് എന്നിവയ്‌ക്കൊപ്പം SDX ൽ ചേരുന്ന ആറാമത്തെ ബാങ്കായി ഹൈപ്പോതെകാർബാങ്ക് ലെൻസ്‌ബർഗ് മാറി. മേൽപ്പറഞ്ഞ എല്ലാ സ്ഥാപനങ്ങളും സ്വിറ്റ്സർലൻഡിൽ നിന്നുള്ളതാണ്, SDX ന്റെ മാതൃ കമ്പനിയായ SIX ഗ്രൂപ്പിന്റെ ആസ്ഥാനവും സൂറിച്ചിലാണ്.

സ്വിസ് സർക്കാരിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ബാങ്കായ പോസ്റ്റ് ഫിനാൻസ് ബാങ്ക്, അതിന്റെ ഉപഭോക്താക്കൾക്ക്  ക്രിപ്‌റ്റോ കറൻസി ബാങ്കായ സിഗ്നവുമായി സഹകരിച്ചുകൊണ്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തി ക്രിപ്റ്റോ കറൻസി സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു.

തങ്ങളുടെ ഭൂരിപക്ഷം ഉപഭോക്താക്കളും ഇന്ന് ക്രിപ്റ്റോ കറൻസികളെ ഉപയോഗപ്പെടുത്തി സാമ്പത്തിക നേട്ടം കൈവരിക്കുന്നെണ്ടെന്ന് ഇതിനോടകം പല ബാങ്കുകളും തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിനായി അവർ ക്രിപ്റ്റോ കറൻസി സർവീസുകൾ നൽകുന്ന ബാങ്കുകളിലേയ്ക്ക് അവരുടെ അംഗത്വം മാറ്റിക്കൊണ്ട് പോകുന്നതായും ബാങ്കുകൾ മനസ്സിലാക്കി കഴിഞ്ഞു.

താമസിയാതെ തന്നെ ഓരോ ഗവൺമെന്റുകളും ക്രിപ്റ്റോ കറൻസി റഗുലേഷൻസ് നടപ്പിലാകുന്നതോട് കൂടി കൂടുതൽ ഉപഭോക്താക്കൾ തങ്ങളെ ഉപേക്ഷിച്ച് പോകുമെന്ന് എല്ലാ ബാങ്കുകളും ഭയപ്പെടുന്നു . അത് ഉണ്ടാവാതിരിക്കാൻ എല്ലാ ബാങ്കുകളും ക്രിപ്റ്റോ കറൻസി സംബദ്ധമായ എല്ലാ സേവനങ്ങളും അവരവരുടെ ബാങ്കിങ് സർവീസുകളിൽ ഉൾപ്പെടുത്തികൊണ്ട് ഉപഭോക്താക്കളെ കൂടെ നിർത്തുവാനുള്ള മത്സര ഓട്ടത്തിലാണ് ഇപ്പോൾ.

ക്രിപ്റ്റോ കറൻസികളെപ്പറ്റി കൂടുതൽ മനസ്സിലാക്കുവാനും അവ ഉപയോഗപ്പെടുത്തി ഒരു നിശ്ചിത വരുമാനം നേടുവാനും ആഗ്രഹിക്കുന്നവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി കൂട്ടായ്‌മയായ ‘സർഗ്ഗം സ്റ്റീവനേജ്’ സംഘടിപ്പിച്ച ‘പൊന്നോണം 2023’ അവിസ്മരണീയമായി. ഓണപ്പൂക്കളത്തിനു വലംവെച്ച്‌, ‘സർഗ്ഗതാള’ത്തിന്റെ വാദ്യമേളങ്ങളത്തോടെയും, താലപ്പൊലിയുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെയും, മഹാബലിയേയും, മുഖ്യാതിഥി കൗൺസിലർ ടോം ആദിത്യയേയും വേദിയിലേക്ക് ആനയിക്കുമ്പോൾ സദസ്സിന്റെ ഹർഷാരവവും അലയടിയായി.

 

സർഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷൻ പ്രസിഡണ്ട് ബോസ് ലൂക്കോസ് ആഘോഷത്തിന് ആമുഖമായി ഏവർക്കും ഹൃദ്യമായ സ്വാഗതം ഏകുകയും തിരുവോണ ആശംസകൾ നേരുകയും ചെയ്തു.

സർഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷൻ പ്രസിഡണ്ട് ബോസ് ലൂക്കോസ് ആഘോഷത്തിന് ആമുഖമായി ഏവർക്കും ഹൃദ്യമായ സ്വാഗതം ഏകുകയും തിരുവോണ ആശംസകൾ നേരുകയും ചെയ്തു.

മാവേലിയായി എത്തിയ ജെഫേഴ്സൺ മാർട്ടിൻ ജനങ്ങൾക്ക് ഹസ്തദാനവും തിരുവോണ ആശംസകൾ നേർന്നും സദസ്സിനിടയിലൂടെ ആവേശം വിതറിയാണ് വേദിയിലേക്ക് നടന്നു കയറിയത്.

സർഗ്ഗം പൊന്നോണത്തിന്റെ മുഖ്യാതിഥിയും മുൻ ബ്രാഡ്‌ലി സ്റ്റോക്ക്‌ ബ്രിസ്റ്റോൾ മേയറും
കൗൺസിലറുമായ ടോം ആദിത്യ തന്റെ ഉദ്‌ഘാടനപ്രസംഗത്തിൽ ‘സ്റ്റീവനേജ് മലയാളി കൂട്ടായ്‌മയുടെ ഐക്യത്തെയും, മലയാളീ ശാക്തീകരണ പരിപാടികളെയും പ്രശംസിച്ചു. പൊതു സമൂഹത്തിലേക്ക് മലയാളികൾ കൂടുതലായി മുന്നോട്ടു വരേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞ ടോം ആദിത്യ, ഏവർക്കും ഹൃദ്യമായ ഓണാശംസകൾ നേരുകയും ചെയ്തു.

സർഗ്ഗം പൊന്നോണത്തിന്റെ മുഖ്യാതിഥിയും മുൻ ബ്രാഡ്‌ലി സ്റ്റോക്ക്‌ ബ്രിസ്റ്റോൾ മേയറും
കൗൺസിലറുമായ ടോം ആദിത്യ തന്റെ ഉദ്‌ഘാടനപ്രസംഗത്തിൽ ‘സ്റ്റീവനേജ് മലയാളി കൂട്ടായ്‌മയുടെ ഐക്യത്തെയും, മലയാളീ ശാക്തീകരണ പരിപാടികളെയും പ്രശംസിച്ചു. പൊതു സമൂഹത്തിലേക്ക് മലയാളികൾ കൂടുതലായി മുന്നോട്ടു വരേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞ ടോം ആദിത്യ, ഏവർക്കും ഹൃദ്യമായ ഓണാശംസകൾ നേരുകയും ചെയ്തു.

മാവേലിയോടൊപ്പം കൗൺസിലർ ടോം ആദിത്യ, സർഗ്ഗം പ്രസിഡണ്ട് ബോസ് ലൂക്കോസ്, വൈസ് പ്രസിഡണ്ട് ടെസ്സി ജെയിംസ്, ജോയിൻറ് സെക്രട്ടറി ബിന്ദു ജിസ്‌റ്റിൻ എന്നിവർ നിലവിളക്കു കൊളുത്തികൊണ്ടു ‘ഓണോത്സവം’ ഉദ്‌ഘാടനം ചെയ്തു.

ഓണാഘോഷത്തിനു പ്രാരംഭമായി തൂശനിലയിൽ ‘കറി വില്ലേജ്’ വിളമ്പിയ വിഭവ സമൃദ്ധമായ ഓണസദ്യ ആഘോഷത്തിലെ ഹൈലൈറ്റായി.

സദസ്സിനെ ആവേശത്തിന്റെയും, ആഹ്ളാദത്തിന്റെയും കൊടുമുടിയിൽ എത്തിച്ച തിരുവാതിര, ഒപ്പന, ഗാനാലാപനങ്ങൾ, ഓണപ്പാട്ടുകൾ, മാർഗ്ഗം കളി, നൃത്തനൃത്ത്യങ്ങൾ എന്നിവ ആഘോഷസന്ധ്യയെ ആവേശോജ്ജ്വലമാക്കി.ചിരപരിചിതമല്ല എങ്കിലും വേദിയിൽ അവതരിപ്പിച്ച കഥകളി ദൃശ്യാവിഷ്‌ക്കാരം ഏവരിലും ഏറെ കൗതുകം ഉണർത്തി.

കഴിഞ്ഞ മൂന്നാഴ്ചയായി നടന്നു വന്ന വാശിയേറിയ കായികമാമാങ്കത്തിലെ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ നേരത്തെ വിതരണം ചെയ്തിരുന്നു.

അഞ്ജലി ജേക്കബ് കോറിയോഗ്രാഫി ചെയ്യ്തു പരിശീലിപ്പിച്ച വെൽക്കം ഡാൻസ് കേരള പ്രൗഢിയും, മലയാളിത്തനിമയും വിളിച്ചോതുന്നതായി. അവതാരകരായ ടെസ്സി, ജിന്റു എന്നിവർക്കൊപ്പം പുതുതലമുറയിലെ ജോഷ് ജിസ്‌റ്റിൻ, മരിസ്സാ ജിമ്മി എന്നിവരുടെ തുടക്കം ഗംഭീരമായി.


കേരളത്തിന്റെ സമ്പത്സമൃദ്ധമായ സംസ്കാരത്തെയും,കുട്ടികളുടെ സർഗ്ഗാല്മക പ്രതിഭയെയും പരിപോഷിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും ചെയ്യുന്ന ഇത്തരം തനതും ബൃഹുത്തുമായ ആഘോഷങ്ങളുടെ അനുസ്മരണങ്ങൾ ശ്ലാഘനീയമാണെന്ന്’ ആശംസാ പ്രസംഗത്തിൽ സർഗ്ഗം പൊന്നോണത്തിലെ വിശിഷ്‌ടാതിഥി കൂടിയായ സ്റ്റീവനേജ് മേയർ മൈല എടുത്തു പറഞ്ഞു.

സർഗ്ഗം മെമ്പറും, സ്റ്റീവനേജ് ബോറോ യൂത്ത് കൗൺസിൽ ഡെപ്യൂട്ടി മേയറുമായ അനീസ റെനി മാത്യുവും ഓണാഘോഷ വേദിയിൽ മേയറോടൊപ്പം എത്തി സർഗ്ഗത്തിന്റെ ആദരം ഏറ്റുവാങ്ങുകയും തുടർന്ന് ഓണാശംസ നേർന്നു സംസാരിക്കുകയും ചെയ്തു. ‘അനീസ യുവതലമുറക്ക് പ്രചോദനമാവട്ടെ’ എന്ന് മേയർ മൈല ആശംസിച്ചു.

സർഗ്ഗം പൊന്നോണത്തിൽ സജീവമായി പങ്കുചേരുകയും, വിജയിപ്പിക്കുകയും ചെയ്ത ഏവർക്കും സെക്രട്ടറി ആദർശ് പീതാംബരൻ ഹൃദ്യമായ നന്ദിപ്രകാശനം നടത്തി. സ്റ്റീവനേജ് റോമൻ കത്തോലിക്കാ ദേവാലയങ്ങളുടെ വികാരി ഫാ. മൈക്കിൾ വൂളൻ, ലണ്ടൻ ക്നാനായ കാത്തലിക്ക് ചാപ്ലിൻ ഫാ. മാത്യു വലിയപുത്തൻപുര എന്നിവരും ഓണാഘോഷത്തിൽ സന്നിഹിതരായിരുന്നു.

തിരുവോണ ഓർമ്മകൾ ഉണർത്തി ഓണപ്പാട്ടോടെ ജോസ് ചാക്കോയും ജെസ്‌ലിൻ വിജോയും ചേർന്ന് ഓണാഘോഷ കലാവിരുന്നിനു തുടക്കമിട്ടപ്പോൾ, തട്ടു പൊളിപ്പൻ ഗാനങ്ങളുമായി തേജിൻ തോമസും ജോസ് ചാക്കോയും വേദി കയ്യടക്കി. സദസ്സിനെ ഇളക്കി മറിച്ച അവരുടെ നാടൻ പാട്ടുകൾക്ക് ചുവടു വെച്ച് മേയർ സദസ്സിലേക്ക് ഇറങ്ങി വന്നത് വലിയ ഹർഷാരവം ഏറ്റു വാങ്ങുകയും കൂടെ നൃത്തം ചെയ്യുവാൻ കൂട്ടത്തോടെ വനിതകൾ മത്സരിച്ചു എത്തുകയും ആയിരുന്നു.

പൊതു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയവരെ സർഗ്ഗം അസ്സോസ്സിയേഷൻ ആദരിക്കുകയും അവർക്കുള്ള പരിതോഷകങ്ങൾ മേയർ മൈല സമ്മാനിക്കുകയും ചെയ്തു. A-Level പരീക്ഷയിൽ അനസൂയ സത്യനും, GCSE യിൽ ജോഷേൽ പൗലോയും സ്റ്റീവനേജിലെ ടോപ്പേഴ്‌സ് ആയി.

വർണ്ണാഭമായ പൂക്കളം ഒരുക്കിക്കൊണ്ട് പ്രമുഖ ആർട്ടിസ്റ്റായ ബിജു തകടിപറമ്പിൽ ഓണാഘോഷ വേദിയെ ആകർഷകമാക്കി. പിന്നണിയിൽ ഷാജി, ബോബൻ, ഷിജി എന്നിവരുടെ കരവേലകളും സഹായകമായി.

സുജാത ടീച്ചർ പരിശീലിപ്പിച്ചു് ഒരുക്കിയ സീനിയർ ഗ്രൂപ്പും, ജൂനിയർ ഗ്രൂപ്പും വേദിയിൽ നൃത്ത വിസ്മയമാണ് തീർത്തത്.

ബെല്ലാ ജോർജ്ജ്, മെറിറ്റ ഷിജി, ദിയ സജൻ, ആൻ അജിമോൻ, ആൻഡ്രിയ, അസിൻ,ജോസ്ലിൻ, ദ്രുസ്സില്ല ഗ്രേസ്, എഡ്നാ ഗ്രേസ്, ടെസ്സ അനി, പവിത്ര, പല്ലവി , വൈഗ, വേദ, ആദ്യ , അദ്വൈത, ഇവന്യ, അയന, ഡേവിഡ്, ജെന്നിഫർ, അന്ന, ആദ്വിക്, ഇവാ,ആന്റണി, ബ്ലെസ്സ്, ജെസ്സീക്ക, എമ്മ, വൈഗ, ഹൃദ്യ എന്നിവർ ഓണാഘോഷത്തിൽ നൃത്തച്ചുവടുകൾ കൊണ്ട് വേദിയിൽ മാസ്മരികത വിരിയിക്കുകയായിരുന്നു.

അമ്മയും മക്കളും ചേർന്ന് നടത്തിയ ‘പരിവാർ നൃത്തി’ൽ ജീന,ടെസ്സ, മരിയ ടീമും, ദ്രുസ്സില്ല ഗ്രേസ്, എഡ്നാ ഗ്രേസ് ഏലിയാസ്‌ ഫാമിലി ടീമും ഏറെ ആകർഷകവും സുന്ദരവുമായ നൃത്തമാണ് സമ്മാനിച്ചത്.

ടെസ്സി, ആതിര, വിൽസി, അലീന, അനീറ്റ, റോസ്മി, അനഘ, വന്ദന, ശാരിക, ഡോൺ എന്നിവർ ചേർന്നവതരിപ്പിച്ച തിരുവാതിരയും ജിയാ, അൽമ, എമ്മ, മിഷേൽ, അലീസ, സൈറാ, അഡോണ എന്നിവർ ചേർന്നവതരിപ്പിച്ച മാർഗ്ഗം കളിയും, ആൻ, മറീസ്സാ, ആൻഡ്രിയ, ബെനീഷ്യ, ജോസ്ലിൻ, ജിൽസ, ബ്ലെസ് എന്നിവർ ഒരുക്കിയ ഒപ്പനയും ആഘോഷത്തെ വർണ്ണാഭമാക്കി.

ബോബൻ സെബാസ്റ്റ്യൻ, ഷാജി ഫിലിപ്, അഞ്ജു മരിയ, ക്രിസ്സ് ബോസ്,  ജ്യുവൽ ജിന്റോ, എയ്ഡൻ, ക്രിസ്സി ജസ്റ്റിൻ, മിഷേൽ ഷാജി എന്നിവർ ആലപിച്ച സംഗീതസാന്ദ്രമായ ഗാനങ്ങൾ വേദിയെ ആനന്ദസാഗരത്തിൽ ആറാടിച്ചു.

പ്രിൻസൺ, എൽദോസ്, ഡിക്‌സൺ, അജീന, അന്ന, അൻസാ, അലീന, വിൽസി എന്നിവർ ചേർന്നവതരിപ്പിച്ച ‘ഫ്യൂഷ്യൻ ഡാൻസ്’ ഏറെ ശ്രദ്ധേയമായി.

 

ഫിൻകെയർ മോർട്ടഗേജ്സും, ക്‌ളൗഡ്‌ ബൈ ഡിസൈനും മുഖ്യ പ്രായോജകരായിരുന്ന ഓണാഘോഷത്തിന് 7s ട്രേഡിങ്ങും, കറി വില്ലേജും, വൈസ് ഫോക്സ് ട്യൂട്ടേഴ്സും ആഘോഷത്തിന്റെ ഭാഗമായി.

സർഗ്ഗം ഭാരവാഹികളായ ബോസ് ലൂക്കോസ് (പ്രസിഡണ്ട്), ആദർശ് പീതാംബരൻ (സെക്രട്ടറി), തേജിൻ തോമസ്(ട്രഷറർ), ടെസ്സി ജെയിംസ്(വൈസ് പ്രസിഡണ്ട്), ബിന്ദു ജിസ്‌റ്റിൻ(ജോ,സെക്രട്ടറി) ടിന്റു മെൽവിൻ (ജോ,ട്രഷറർ), കമ്മിറ്റി മെമ്പേഴ്‌സായ ബോബൻ സെബാസ്റ്റ്യൻ, ജോസ് ചാക്കോ, ഷാജി ഫിലിപ്പ്, ജോയി ഇരുമ്പൻ, ലൈജോൺ ഇട്ടീര, ജിന്റോ മാവറ, ബിബിൻ കെ ബി, ജോജി സഖറിയാസ്, ഷിജി കുര്യക്കോട്, ജിന്റു ജിമ്മി, എന്നിവർ ഓണാഘോഷങ്ങൾക്ക് നേതൃത്വം വഹിച്ചു.

എൽ ഇ ഡി സ്ക്രീനും, ശബ്ദ ദൃശ്യ സാങ്കേതിക വിദ്യയും ഉപയോഗിച്ച് സ്റ്റീവനേജ് മലയാളി കൂട്ടായ്‌മ്മയെ ആവേശഭരിതവും അവിസ്മരണീയവുമാക്കിയ തിരുവോണ ആഘോഷങ്ങൾ രാത്രി പത്തു മണിവരെ നീണ്ടു നിന്നു.

അടുത്ത ശനിയാഴ്ച സെപ്റ്റംബർ 30 – ന് ലീഡ്സിൽ വച്ച് നടക്കുന്ന സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ ലീഡ്സ് റീജണൽ ബൈബിൾ കൺവെൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ലീഡ്സിലെ സീറോ മലബാർ രൂപതയുടെ ഇടവക ദേവാലയം ആയ സെന്റ് മേരീസ് ആന്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിൽ വച്ചാണ് ബൈബിൾ കൺവെൻഷൻ സംഘടിപ്പിക്കുക. പ്രമുഖ ബൈബിൾ പ്രഭാഷകനായ ഫാ. ജോബിൻ തയ്യിൽ സി എം ഐ ആണ് കൺവെൻഷൻ നയിക്കുന്നത്.

ശനിയാഴ്ച രാവിലെ 9 .15 -ന് കൊന്ത നമസ്കാരവും തുടർന്ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണ്. ദിവ്യകാരുണ്യ ആരാധനയോടെ വൈകിട്ട് 5 മണിക്ക് ബൈബിൾ കൺവെൻഷൻ സമാപിക്കും. ബൈബിൾ കൺവെൻഷന്റെ ഇടയ്ക്ക് കുമ്പസാരത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഏറ്റവും പുതിയ റീജനായ ലീഡ്സ് റീജൺ സ്ഥാപിതമായതിനുശേഷമുള്ള ആദ്യ വിശ്വാസ കൂട്ടായ്മയാണ് ശനിയാഴ്ച നടക്കുന്ന ബൈബിൾ കൺവെൻഷൻ . ലീഡ്സ് റീജന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി വിശ്വാസികൾ എത്തിച്ചേരാൻ സാധ്യതയുള്ളതിനാൽ വിപുലമായ ഒരുക്കങ്ങളാണ് സംഘാടകർ നടത്തിയിരിക്കുന്നത്. കൺവെൻഷനിൽ പങ്കെടുക്കുന്ന വിശ്വാസികൾക്ക് ഉച്ചഭക്ഷണം ലഭ്യമാണ്. കുട്ടികൾക്കായി പ്രത്യേക സെക്ഷൻസ് ഒരുക്കിയിട്ടുണ്ട്. ബൈബിൾ കൺവെൻഷനിൽ പങ്കെടുക്കാൻ എല്ലാ വിശ്വാസികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ലീഡ്സ് റീജന്റെ കോ ഓർഡിനേറ്റർ ഫാ. ജോഷി കൂട്ടുങ്കലും, ലീഡ്സ് ഇടവക വികാരി ഫാ. ജോസ് അന്ത്യാംകുളവും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ ഫാ. ജോഷി കൂട്ടുങ്കൽ -07741182247. കൺവെൻഷന്റെ വിശദമായ സമയക്രമവും , വേദിയുടെ അഡ്രസ്സും താഴെ കൊടുത്തിരിക്കുന്നു.

St. Mary’s & St. Wilfrid’ s Syro Malabar Catholic Church
2A Whincover Bank, Leeds LS12 5JW, United Kingdom

ജെഗി ജോസഫ്

ബ്രിസ്‌കയുടെ ഓണാഘോഷം മറക്കാനാകാത്ത ഒരു ദിവസമാണ് ഏവര്‍ക്കും സമ്മാനിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി ചരിത്രപ്രധാനമായ ബ്രിസ്റ്റോൾ സിറ്റി ഹാളിലാണ് ആഘോഷം നടന്നത് . ആയിരത്തി ഒരുന്നൂറിലേറെ പേര്‍ പരിപാടിയുടെ ഭാഗമായി. ബ്രിസ്റ്റോള്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ ഓണം ഇവന്റ് ബ്രിസ്‌ക ഒരുക്കിയത്. അവസാന നിമിഷം മേയറുമായി ബന്ധപ്പെട്ടാണ് സിറ്റി ഹാള്‍ ആഘോഷത്തിനായി ലഭ്യമാക്കിയത്. ഒത്തൊരുമയോടെ അസോസിയേഷന്‍ നേതൃത്വവും അംഗങ്ങളും ആഘോഷത്തിന്റെ ഭാഗമായതോടെ അച്ചടക്കത്തോടെയുള്ള ഒരു പരിപാടിയാണ് അരങ്ങേറിയത്. ബ്രിസ്‌കയുടെ അംഗ അസോസിയേഷനുകൾ അവതരിപ്പിച്ച പരിപാടികള്‍ കാണികളുടെ കൈയ്യടി നേടി.മനോഹരമായ പൂക്കളമാണ് ഒരുക്കിയിരുന്നത്. ശ്രുതി സുദര്‍ശനന്‍ നായര്‍, വര്‍ണ്ണ സഞ്ജീവ് , ഷൈല നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മനോഹരമായ പൂക്കളം ഒരുക്കിയത്.

വെൽക്കം ഡാൻസിനു ശേഷം ഓണാഘോഷ പരിപാടികളുടെ ഉത്ഘാടനമാണ് ആദ്യം നടന്നത്. പ്രസിഡന്റ് സാജന്‍ സെബാസ്റ്റ്യനും സെക്രട്ടറി ഡെന്നിസ് സെബാസ്റ്റ്യനും ട്രഷറര്‍ ഷാജി സ്‌കറിയയും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും ചേര്‍ന്ന് വിളക്ക് കൊളുത്തി ഓണാഘോഷത്തിന് തുടക്കം കുറിച്ചു.

ഒരു സമയത്ത് ഓണാഘോഷം തന്നെ ഉപേക്ഷിക്കേണ്ടിവരുമെന്ന സാഹചര്യം വന്നിരുന്നു, എന്നാല്‍ എല്ലാവരും സഹകരിച്ചതോടെ ഇത് സാധ്യമാവുകയായിരുന്നുവെന്ന് പ്രസിഡന്റ് സാജന്‍ സെബാസ്റ്റ്യന്‍ പറഞ്ഞു.പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്ന എല്ലാവർക്കും സാജൻ നന്ദി പറഞ്ഞു. പിന്നീട് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലിയെ വേദിയിലേക്ക് വരവേറ്റു. ഏവര്‍ക്കും മാവേലി ഓണാശംസകള്‍ നേര്‍ന്നു.ജിസിഎസ് ഇ എ ലെവല്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് മാവേലി അവാര്‍ഡുകള്‍ സമ്മാനിച്ചു.

ഓണപ്പാട്ടും ഡാന്‍സും നാടകവും ഒക്കെയായി ബ്രിസ്‌കയുടെ വിവിധ അംഗ അസോസി യേഷനുകളിലെ കുട്ടികള്‍ മികവാര്‍ന്ന പ്രകടനമാണ് കാഴ്ചവച്ചത്. ഷേക്‌സ്പിയറിന്റെ മാക്ബത്ത് വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ അത് കാണികളില്‍ പുതിയ അനുഭവമായി. വേഷവിധാനത്തിലും അവതരണ മികവിലും ഏറെ ശ്രദ്ധ പിടിച്ചുപറ്റി മലയാളത്തില്‍ അവതരിപ്പിച്ച മാക്ബത്ത്.ജിജോയാണ് നാടകം സംവിധാനം ചെയ്തത്. പശ്‌ചാത്തല സംഗീതം ക്ലമന്‍സ് ഭംഗിയായി തന്നെ നിര്‍വ്വഹിച്ചു. അഭിനയിച്ച ഓരോരുത്തരും മികവ് പുലര്‍ത്തി.

അനുശ്രീ തന്റെ അവതരണ മികവില്‍ വേദിയെ കൈയ്യിലെടുത്തു. ജിജി ലൂക്കോസിന്റെ നേതൃത്വത്തില്‍് ലൈറ്റ് ആന്‍ഡ് സൗണ്ട് വേദിയെ കൂടുതല്‍ മികവുറ്റതാക്കി. ഫോട്ടോ അജി സാമുവല്‍ മനോഹരമായി ഒപ്പിയെടുത്തു.എക്‌സിക്യൂട്ടിവ് അംഗങ്ങളും അയല്‍ക്കൂട്ട അംഗങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതാണ് ആയിരത്തി ഒരുന്നൂറിലേറെ പേരുടെ ആഘോഷം ഭംഗിയായി പൂര്‍ത്തിയാക്കാനായത്.സമയ ക്രമം പാലിച്ചുള്ളതായിരുന്നു പരിപാടി. ബ്രിസ്‌കയുടെ വലിയൊരു ഇവന്റായിരുന്നു, ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന നല്ലൊരു ഓണാഘോഷമാക്കി ഇക്കുറി ബ്രിസ്‌കയുടെ ഓണം മാറി. ഇതിനുള്ള വലിയ തയ്യാറെടുപ്പുകള്‍ തന്നെയായിരുന്നു ഈ ആഘോഷത്തിന്റെ വലിയ വിജയത്തിന് കാരണവും.അസോസിയേഷന്‍ നേതൃത്വവും കമ്മറ്റി അംഗങ്ങളും നല്‍കിയ നൂറുശതമാനം ആത്മാര്‍ത്ഥത തന്നെയായിരുന്നു ഈ ഓണാഘോഷത്തിന്റെ വിജയവും.ബ്രിസ്ക ആർട്സ് കോഡിനേറ്റർമാരായ ബ്രിജിത്തും മിനി സ്കറിയയും ലിസി പോളും, സ്പോർട്ട് സ് കോഡിനേറ്റർമാരായ ജെയിംസും സജിൻ സ്വാമിയും എല്ലാ പ്രോഗ്രാമുകൾക്കും നേതൃത്വം നൽകി.

പ്രസിഡന്റ് സാജന്‍ സെബാസ്റ്റ്യനും സെക്രട്ടറി ഡെന്നിസ് സെബാസ്റ്റ്യനും ട്രഷറര്‍ ഷാജി സ്‌കറിയയും, ബിജു രാമനും, ഷാജി വര്‍ക്കിയും സജി വര്‍ഗീസും ഉള്‍പ്പെടെ വലിയൊരു ബ്രിസ്‌ക ടീം തന്നെ അണിയറയില്‍ പ്രവര്‍ത്തിച്ചു.

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡ്‌വൈസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സേഴ്‌സായിരുന്നു.

എന്നും മനസില്‍ തങ്ങി നില്‍ക്കുന്ന ഓണാഘോഷമാണ് ബ്രിസ്‌ക ഇക്കുറിയും ഏവര്‍ക്കും സമ്മാനിച്ചത്.

എറണാകുളം ജില്ലയിലെ, കോലഞ്ചേരി നിവാസികളുടെ യൂ . കെ . കൂട്ടായ്മയായ യൂ. കെ. കോലഞ്ചേരി സംഗമം അതിന്റെ പത്താം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്.

യൂ. കെ.യിലെ ഏതാനും ചില കോലഞ്ചേരിക്കാരുടെ നിതാന്തപരിശ്രമത്തിൻറ ഫലമായി 2012-2013 കാലത്ത് ആണ് ബ്രിസ്റ്റോളിൽ വച്ച് ആദ്യത്തെ കൂട്ടായ്മ സംഘടിപ്പിച്ചത്. അന്നുമുതൽ ഇങ്ങോട്ട് യു. കെ. യിലും, നാട്ടിലുമുള്ള കോലഞ്ചേരിക്കാരുടെ വിവിധ ആവശ്യങ്ങൾ നേടിയെടുക്കുവാൻ ഒത്തൊരുമയോടെ പ്രവർത്തിച്ചുവരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി കോലഞ്ചേരി മേഖലയുടെ വിവിധ ചാരിറ്റി പ്രവർത്തനങ്ങളിൽ സംഘടനയുടെ ഇടപെടലുകൾ ശ്രദ്ധേയമാണ്. കുട്ടികളുടെ പഠനത്തിന് വേണ്ടിയുള്ള ധനസഹായം, കോവിഡ്-19 കാരണം നാട്ടിലെ സ്കൂളുകൾ അടച്ചിട്ടിരുന്ന സമയത്ത് കോലഞ്ചേരി മേഖലയിലെ വിവിധ സ്കൂളുകളിൽ ടെലിവിഷൻ, ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ,തുടങ്ങിയ പഠനോപകരണങ്ങൾ എത്തിക്കാനും, വിവിധങ്ങളായ രോഗങ്ങളാൽ വലഞ്ഞ് ബുദ്ധിമുട്ടനുഭവിക്കുന്ന 10 ൽ ഏറെ രോഗികൾക്ക് സാമ്പത്തിക സഹായം നൽകാനും, സ്വന്തമായി കിടപ്പാടം ഇല്ലാതെ കഷ്ടപ്പെടുന്ന കോലഞ്ചേരിയിലും പരിസരത്തുമുള്ള ഏതാനും ചിലർക്ക് കൈത്താങ്ങ് നല്കാനും സാധിച്ചു എന്നത് ഈ അവസരത്തിൽ അഭിമാനത്തോടെ ഓർക്കുന്നു.

ഈ വർഷത്തെ സംഗമം, 2023 ഒക്ടോബർ മാസം 7 -ന് ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ ബർമിംഗ്ഹാമിന് സമീപം വാൽസാളിൽ ഉള്ള ആൽഡ്രിഡ്ജ് കമ്മ്യൂണിറ്റി സെന്റർ, ws9 8an എന്ന സ്ഥലത്തുവച്ച് നടത്തപ്പെടുന്നു. ഇപ്പോൾ യൂ. കെ. യിൽ താമസ്സമാക്കിയിട്ടുള്ള കോലഞ്ചേരി പരിസരവാസികളെ ഒരുമിച്ച് ചേർത്ത് ഓർമ്മകൾ പങ്കുവയ്ക്കാനും, ബന്ധങ്ങൾ പുതുക്കുവാനും, നാട്ടിലെ നമ്മുടെ പരിസരപ്രദേശങ്ങളിൽ കഷ്ടത അനുഭവിക്കുന്നവർക്ക് നമ്മളാൽ കഴിയുന്നത്പോലെ കൈത്താങ്ങ് നൽകുന്നതോടൊപ്പം നമ്മുടെ കുട്ടികൾക്ക് നമ്മുടെ നാടിനേയും, നാട്ടുകാരെയും അറിയുവാനും, പരിചയപ്പെടുവാനും ഈ സംഗമം വേദിയാകുമെന്ന് വിശ്വസിച്ചുകൊണ്ട്, കൊലഞ്ചേരിയിലും പരിസര പ്രദേശങ്ങളിലുമുള്ള യൂ. കെ., Ireland നിവാസികളെ സംഗമത്തിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു, ക്ഷണിക്കുന്നു.

യൂ. കെ. കോലഞ്ചേരി സംഗമം കമ്മറ്റി.

Please Contact:
Jaby Chakkappan – 07772624484
Naisent Jacob – 07809444940

RECENT POSTS
Copyright © . All rights reserved