UK

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ : പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങൾ മൂന്നാഴ്ചയോളം വീടുകളിൽ നിന്ന് മാറി താമസിക്കേണ്ടതു ആവശ്യമായി വന്നിരിക്കുകയാണ്. ജനങ്ങളെ സുരക്ഷിതമായി പലയിടങ്ങളിൽ നിന്നും മാറ്റിപ്പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്. 1900 ത്തോളം പേരെയാണ് ഡോൺകാസ്റ്റർ ഏരിയയിൽ നിന്നും മാത്രം മാറ്റി പാർപ്പിച്ചിരിക്കുന്നത്. ഫിഷ്ലേയ്ക്ക് ഗ്രാമത്തെ ആണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. ഏകദേശം ഇരുന്നൂറോളം സൈനിക പ്രവർത്തകർ സൗത്ത് യോർക്ക്ഷെയറിൽ പ്രളയ നിയന്ത്രണ പ്രവർത്തനങ്ങളെ സഹായിക്കാനായി എത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രളയ ബാധിത പ്രദേശമായ സ്റ്റെയിൻഫോർത് സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രിക്കെതിരെ ജനങ്ങൾ രോഷാകുലരാണ്. എന്നാൽ ജനങ്ങളുടെ വികാരത്തെ മാനിക്കുന്നുവെന്നും പ്രധാനമന്ത്രി ജോൺസൺ രേഖപ്പെടുത്തി.

അധികൃതരിൽ നിന്നും വേണ്ടത്ര സഹായങ്ങൾ ലഭിക്കുന്നില്ലെന്ന് ഫിഷ്ലേയ്ക്ക് ഗ്രാമത്തിലെ പ്രളയബാധിത പ്രവർത്തനങ്ങളെ ക്രോഡീകരിക്കുന്ന ഷെല്ലി ബെനിറ്റ്സൺ കുറ്റപ്പെടുത്തി. എന്നാൽ പ്രധാനമന്ത്രി തന്റെ എല്ലാ സഹായങ്ങളും സന്ദർശനത്തിനിടയിൽ വാഗ്ദാനം ചെയ്തു. ജനങ്ങൾക്ക് വീടുകളിലേക്ക് മടങ്ങാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കും എന്ന് ഡോൺകാസ്റ്റർ കൗൺസിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്.

എന്നാൽ വീണ്ടും മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. ഇത് പ്രളയബാധിത പ്രദേശങ്ങളെ വീണ്ടും രൂക്ഷമായി ബാധിക്കുമെന്നാണ് നിഗമനം. ഡോൺകാസ്റ്ററിൽ ഏകദേശം അഞ്ഞൂറോളം ഭവനങ്ങൾ വെള്ളത്തിനടിയിലാണ്. ഫിഷ്‌ലേയ്ക്ക് ഗ്രാമത്തിൽനിന്നും നൂറോളം ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചിരിക്കുകയാണ്. ഗ്രാമത്തിലേക്കുള്ള റോഡുകളെല്ലാം തന്നെ അടച്ചിരിക്കുകയാണ്. ഗവൺമെന്റ് കഴിഞ്ഞ ദിവസം അടിയന്തര യോഗം കൂടി ആവശ്യമായ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ബോറിസ് ജോൺസന്റെ പ്രഖ്യാപനങ്ങളെല്ലാം വൈകിപ്പോയെന്ന കുറ്റപ്പെടുത്തലുകളും ഉയർന്നിട്ടുണ്ട്. ദുരിതബാധിതർക്ക് ആവശ്യമായ സാധനങ്ങളുടെ ശേഖരണം പല സ്ഥലങ്ങളിലും നടക്കുന്നുണ്ട്.

 

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- മദ്യപിച്ച് വാഹനമോടിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് മൂന്നുമാസത്തേക്ക് ക്യാൻസൽ ചെയ്യാനുള്ള തീരുമാനം ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരും. ട്രാൻസ്പോർട്ട് മിനിസ്റ്റർ ഷെയിൻ റോസ് ആണ് ഈ തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. നേരത്തെയുള്ള നിയമങ്ങളിൽ മദ്യപിച്ച് വാഹനമോടിക്കുന്ന എല്ലാവരുടെയും ലൈസൻസ് ഇല്ലാതാക്കി യിരുന്നില്ല. പെനാൽറ്റി നൽകി വിട്ടയയ്ക്കുകയാണ് ചെയ്തിരുന്നത്. പുതിയ നിയമമനുസരിച്ച് മദ്യപിച്ച് വാഹനമോടിച്ചു പിടിച്ചാൽ മൂന്ന് മാസത്തേക്ക് പിന്നീട് വണ്ടിയോടിക്കാൻ സാധിക്കുന്നതല്ല. മദ്യപിച്ച് വാഹനമോടിക്കുന്നതിനെ തുടർന്നുണ്ടാകുന്ന അപകടങ്ങളുടെ എണ്ണം കുറയ്ക്കാൻ ആണ് പുതിയ നിയമം നിലവിൽ വരുന്നത്.

മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ പ്രശ്നം അയർലൻഡിൽ അതി രൂക്ഷമാണെന്ന് റോഡ് സേഫ്റ്റി അതോറിറ്റി വക്താവ് മൊയാഗ് മർഡോക്ക് രേഖപ്പെടുത്തി. 39% റോഡപകടങ്ങളും മദ്യപിച്ച് വാഹനമോടിക്കുന്നതിനെ തുടർന്നുണ്ടാകുന്നതാണെന്നും അവർ പറഞ്ഞു. ഗവൺമെന്റ് റോഡ് സേഫ്റ്റി സ്ട്രാറ്റജിയുടെ ഭാഗമായാണ് ഈ തീരുമാനം നടപ്പിലാക്കുന്നതെന്നും അവർ രേഖപ്പെടുത്തി.  മദ്യപിച്ച് വാഹനം ഓടിക്കുന്നതിനെ തുടർന്ന് റോഡുകളിൽ മനുഷ്യജീവൻ കുരുതികൊടുക്കുന്നത് തടയുകയും മരണനിരക്ക് 2020 -ഓടെ പ്രതിവർഷം   124 -ൽ കുറയ്ക്കുകയുമാണ് ഗവൺമെൻറ് ലക്ഷ്യമിടുന്നത്.

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ക്രിസ്മസിന്റെ ഭാഗമായി ബ്രിട്ടനിൽ ആയിരത്തോളം തൊഴിലാളികൾക്ക് വേതന വർദ്ധനവ്. “റിയൽ ലിവിങ് വേജ് ” ക്യാമ്പയിനിൽ അംഗങ്ങളായ തൊഴിലുടമകളുടെ തൊഴിലാളികൾക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. യു കെയിൽ മണിക്കൂറിന് മുപ്പതു പെൻസ് എന്നുള്ളത് ഒൻപതര പൗണ്ടായി ഉയർത്തിയിരിക്കുകയാണ്. ലണ്ടനിൽ മണിക്കൂറിന് ഇരുപതു പെൻസ് എന്നുള്ളത് 10.75 പൗണ്ടായി ഉയർത്തിയിരിക്കുകയാണ്. 18 വയസ്സിന് മുകളിലുള്ള എല്ലാ തൊഴിലാളികൾക്കും അർഹമായ ഈ വേതന വർദ്ധനവ്, അവരുടെ ജീവിത ആവശ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് നിശ്ചയിച്ചിരിക്കുന്നത്. ലിവിങ് വേജ് ഫൗണ്ടേഷനിൽ ഇപ്പോൾ തന്നെ ഏകദേശം ആറായിരത്തോളം സംഘടനകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്രിസ്റ്റൽ പാലസ് ഫുട്ബോൾ ക്ലബ്, ഹിസ്‌കോസ്‌ ഇൻഷുറർ, വെൽഷ് വാട്ടർ, ലണ്ടൻ സിറ്റി എയർപോർട്ട് തുടങ്ങിയവ അവയിൽ ചിലതാണ്.

ഏകദേശം രണ്ട് ലക്ഷത്തി പതിനായിരത്തോളം തൊഴിലാളികൾക്ക് ഈ പദ്ധതിയിലൂടെ മെച്ചം ഉണ്ടാകുമെന്നാണ് ലിവിങ് വേജ് ഫൗണ്ടേഷൻ അറിയിക്കുന്നത്. ലിവിങ് വേജ് ഫൌണ്ടേഷന്റെ ക്രമപ്രകാരമുള്ള വേതനം നൽകാത്ത വരുടെ എണ്ണം 22 ശതമാനത്തിൽനിന്നും 19 ശതമാനായി കുറഞ്ഞിരിക്കുകയാണ്. അതായതു ഇപ്പോഴും 5.2 മില്യൺ തൊഴിലാളികൾക്കു റിയൽ ലിവിങ് വേജ് പ്രകാരമുള്ള വേതനം ലഭിക്കുന്നില്ല. ഡിസംബർ 12 ന് നടക്കുന്ന ജനറൽ ഇലക്ഷനിൽ ദേശീയ തൊഴിൽ വേതനം ഒരു മുഖ്യ പ്രചാരണ വിഷയമായി മാറിയിരിക്കുകയാണ്. ദേശീയ തൊഴിൽ വേതനം മണിക്കൂറിൽ 8.21 പൗണ്ടായാണ് ഗവണ്മെന്റ് നിശ്ചയിച്ചിരിക്കുന്നത്. ഇത് 25 വയസ്സിന് മുകളിലുള്ള തൊഴിലാളികൾക്ക് മാത്രമാണ് ലഭിക്കുന്നത്. എന്നാൽ ഇതു തൊഴിലാളികൾക്ക് മതിയാവുകയില്ല എന്ന തീരുമാനത്തിലാണ് ലിവിങ് വേജ് ഫൗണ്ടേഷൻ ” റിയൽ ലിവിങ് വേജ് ” എന്ന പദ്ധതിയുമായി മുന്നോട്ടു വന്നത്.

2024 ഓടുകൂടി ദേശീയ തൊഴിൽ വേതനം മണിക്കൂറിൽ 10.4 പൗണ്ടായി ഉയർത്തുമെന്നും, അതോടൊപ്പം ആനുകൂല്യം ലഭിക്കാനുള്ള പ്രായം 21 വയസ്സായി കുറയ്ക്കുമെന്നും കൺസർവേറ്റീവ് പാർട്ടി ഉറപ്പു നൽകിയിരിക്കുകയാണ്. ലേബർ പാർട്ടി തുല്യമായ വാഗ്ദാനങ്ങൾ ഇലക്ഷനിൽ നടത്തിയിട്ടുണ്ട്. ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് 18 വയസ്സിൽ താഴെയുള്ള തൊഴിലാളികൾക്ക് 4.35 പൗണ്ട് പാത്രമാണ് മണിക്കൂറിൽ നൽകുന്നത്. ഇലക്ഷനോടനുബന്ധിച്ച് ദേശീയ തൊഴിൽ വേതനം ഒരു മുഖ്യ ചർച്ചാവിഷയം ആയി മാറിയിരിക്കുകയാണ്.

സാലിസ്ബറി: ‘മരണത്തോളം ഭയാനകമായ ഒന്നില്ല; അതോടെ എല്ലാത്തിന്റെയും അവസാനമാകുന്നു’ എന്ന് അരിസ്റ്റോട്ടിൽ പറഞ്ഞത് തെറ്റെന്ന് തെളിയിക്കുന്നതായിരുന്നു സാലിസ്ബറിയിൽ മരിച്ച നേഴ്‌സായ സീന എന്ന മാലാഖക്ക്  മലയാളി- ഇംഗ്ലീഷ് സമൂഹം നൽകിയ അന്ത്യയാത്ര. ഒരുകാര്യം ശരിയാണ്. സീനയുടെ ഭൗതീക ജീവിതം അവസാനിച്ചു എങ്കിലും സീന എന്ന നേഴ്‌സ്  സമൂഹത്തിന് നൽകിയ നന്മകൾക്ക് മരണം ഇല്ല എന്ന് തെളിയിക്കുന്നതായിരുന്നു അവിടെയെത്തിയ ജനക്കൂട്ടം സാക്ഷ്യപ്പെടുത്തുന്നത്.

ഈ മാസം ഒന്നാം തിയതി വെളിയാഴ്ച സാലിസ്ബറിയില്‍ മരണമടഞ്ഞ കോട്ടയം ഉഴവൂര്‍ മുടീക്കുന്നേല്‍ ഷിബു ജോണിന്റെ ഭാര്യ സീനയ്ക്ക് (41) യാത്രാമൊഴി നൽകാൻ യുകെയുടെ നാനാഭാഗത്തുനിന്നുമായി ബന്ധുക്കളും സുഹൃത്തുക്കളുമായ നൂറുകണക്കിനാളുകളാണ് സാലിസ്ബറിയിലേക്ക് ഒഴുകിയെത്തിയത്. ജോൺ ഗ്ലെൻ (സാലിസ്ബറി MP ) സീനയുടെ മരണത്തിൽ അനുശോചനമറിക്കാൻ എത്തിയ ഇംഗ്ലീഷ് സമൂഹത്തോടൊപ്പം ഉണ്ടായിരുന്നു.

ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടരമണിയോടെ സെന്റ് ഗ്രിഗറീസ് കാത്തലിക് ദേവാലയത്തില്‍ ആണ് പൊതുദര്‍ശന സൗകര്യമൊരുക്കിയിരുന്നത്. സീനയുടെ ഭൗതിക ശരീരം എത്തുന്നതിന് മുൻപ് തന്നെ ദേവാലയവും തൊട്ടടുത്ത് ക്ലോസ്സ് സര്‍ക്യൂട്ട് സ്‌ക്രീനിലൂടെ ലൈവ് സജ്ജീകരിച്ചിരുന്ന ഹാളും നിറഞ്ഞിരുന്നു. സൗതാംപ്ടണ്‍ സെന്റ് പോള്‍സ് ക്‌നാനായ മിഷനിലെ ഫാ ജോസ് തേക്കുനില്‍ക്കുന്നതിലിന്റെയും, സെന്റ് ഓസ്മണ്ട്‌സ് ചര്‍ച്ച് വികാരി ഫാ: സജി നീണ്ടൂര്‍ MSFS ന്റെയും കാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു.

വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് സെന്റ് ഗ്രിഗറീസ് ദേവാലയം സാക്ഷ്യം വഹിച്ചത്. അകാലത്തില്‍ പറന്നകന്ന തന്റെ പ്രിയതമയുടെ ചേതനയറ്റ മുഖത്തു നിന്ന് കണ്ണെടുക്കാതെ കാവല്‍ നില്‍ക്കുന്ന ഷിബുവിനെ സാക്ഷിയാക്കി മൂത്ത മകന്‍ നിഖില്‍ സഹോദരങ്ങളായ നിബിനെയും അഞ്ചു വയസുകാരന്‍ നീലിനെയും ചാരത്തു ചേര്‍ത്തു നിറുത്തി തന്റെ പ്രിയ മാതാവിനെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകൾ പങ്കു വച്ചപ്പോള്‍ നിറയാത്ത കണ്ണുകളില്ലായിരുന്നു. തുടര്‍ന്ന് സീനയുടെ ഇളയ സഹോദരി സോഫി തന്റെ പ്രിയ ചേച്ചിയുടെ ബാല്യകാല കുസൃതികള്‍ മുതല്‍ നന്മ നിറഞ്ഞ കരുതലിന്റെയും സാഹോദര്യത്തിന്റെയും ഓര്‍മ്മകള്‍ പങ്കു വച്ചപ്പോൾ എത്തിയവരുടെ കണ്ണുകൾ നിറയുന്ന സമയങ്ങൾക്ക് സാക്ഷിയായി.

യുകെ ക്‌നാനായ കാത്തലിക് അസോസിയേഷനു വേണ്ടി പ്രസിഡന്റ് തോമസ് ജോസഫ്യു, യുക്മയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള എന്നിവര്‍ അനുശോചന സന്ദേശം നല്‍കി. സാലിസ്ബറി എന്‍ എച്ച് എസ് ഹോസ്പിറ്റല്‍, സാലിസ്ബറി മലയാളി അസോസിയേഷന്‍, സെന്റ് പോള്‍ ക്‌നാനായ മിഷന്‍ , സാലിസ്ബറി മലയാളി കമ്മ്യൂണിറ്റി തുടങ്ങയവരുടെ പ്രതിനിധികള്‍ അനുശോചനം രേഖപ്പെടുത്തി. ചടങ്ങുകള്‍ക്ക് കാര്യക്ഷമമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി സാലിസ്ബറിയിലെ കുടുംബങ്ങള്‍ മാതൃകയായി .

ഇന്ന് ഉച്ചതിരിഞ്ഞു ഷിബുവും, കുട്ടികളും അടുത്ത കുടുംബാംഗങ്ങളും നാട്ടിലേക്ക് തിരിക്കും. സീനായുടെ ഭൗതിക ശരീരം ബുധനാഴ്ച്ച നാട്ടിലേക്ക് കൊണ്ടുപോകും. നാട്ടിലെ മൃതസംസ്‌കാര ശുശ്രൂഷകള്‍ പതിനഞ്ചാം തിയതി വെള്ളിയാഴ്ച സ്വദേശമായ ഉഴവൂരില്‍ നടക്കും. മൂന്ന് മണിക്ക് വീട്ടിൽ ആരംഭിക്കുന്ന മൃതസംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ തുടർ ശുശ്രൂഷകള്‍ നടക്കുന്നു.

സീന കഴിഞ്ഞ ഒന്നര വർഷത്തിലധികമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. സാലിസ്ബറി എന്‍ എച്ച് എസ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നേഴ്‌സ് ആയി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു സീന. നിഖില്‍, നിബിന്‍, നീല്‍ എന്നീ മൂന്ന് ആണ്‍കുട്ടികളാണ് സീനാ ഷിബു ദമ്പതികള്‍ക്കുള്ളത്.

 Also Read… മൂന്ന് കുരുന്നുകളെ ഷിബുവിന്റെ കരങ്ങളിൽ ഏൽപ്പിച്ചു സാലിസ്ബറി ഹോസ്പിറ്റലിലെ നേഴ്‌സായിരുന്ന സീന വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി… യുകെ മലയാളികളെ മരണം വിടാതെ പിന്തുടരുമ്പോൾ നഷ്ടമായത് കോട്ടയം സ്വദേശിനിയെ...

 

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

യുകെ :-ബ്രെക്സിറ്റ് യുകെയുടെ ക്രെഡിറ്റ് റേറ്റിംങ്ങിൽ ഇടിവ് വരുത്തുന്നതായി ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി ‘മൂഡി’ യുടെ റിപ്പോർട്ട്‌. രാജ്യത്തിന്റെ പുതിയ പദ്ധതി രൂപീകരണങ്ങൾ പലതും ബ്രെക്സിറ്റ് കാരണം മുടങ്ങിക്കിടക്കുകയാണ്. ഡിസംബറിൽ നടക്കുന്ന ജനറൽ ഇലക്ഷനുവേണ്ടി ധാരാളം പണം ഗവൺമെന്റ് ചെലവാക്കുന്നുണ്ട്. ഇതെല്ലാം ക്രെഡിറ്റ് റേറ്റിംങ്ങിനെ ബാധിക്കുന്നതായി മൂഡിയുടെ റിപ്പോർട്ട് രേഖപ്പെടുത്തുന്നു. ഒരു രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റിങ് അനുസരിച്ചാണ്,ആ രാജ്യവും മറ്റു രാജ്യങ്ങളുമായുള്ള സാമ്പത്തിക വിനിമയ നിരക്കുകൾ നിർണയിക്കപ്പെടുന്നത് . ഒരു രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയാണ് ഈ റേറ്റിംങ്ങിലൂടെ വെളിപ്പെടുന്നത്. ഏറ്റവും മികച്ച മൂന്നാമത്തെ റാങ്കായ Aa2 ആണ് ബ്രിട്ടന്റെ നിലവിലുള്ള റേറ്റിംഗ്. 2013- ൽ ബ്രിട്ടനെ ഒന്നാമത്തെ റാങ്കിൽ നിന്നും മൂഡി മാറ്റിയിരുന്നു.


ജനറൽ ഇലക്ഷന്റ് ഭാഗമായി എല്ലാ രാഷ്ട്രീയ പാർട്ടികളും പണം കടം വാങ്ങുന്ന തിരക്കിലാണ്. എന്നാൽ മൂഡിയുടെ റിപ്പോർട്ടനുസരിച്ച് ഇപ്പോൾ കുറഞ്ഞ പലിശയ്ക്ക് പണം ലഭിക്കുന്ന അവസ്ഥയ്ക്ക് ഭാവിയിൽ മാറ്റം ഉണ്ടാകും എന്നാണ് രേഖപ്പെടുത്തുന്നത്. യുകെയുടെ കടഭാരം വർദ്ധിക്കാൻ സാധ്യത ഉള്ളതായും റിപ്പോർട്ടിൽ ആശങ്കയുണ്ട്. എന്നാൽ ഈ സാഹചര്യം നേരിടാൻ ആവശ്യമായ നടപടികൾ ഗവൺമെന്റ് സ്വീകരിക്കുന്നില്ല. ബ്രിട്ടനിൽ സാമ്പത്തിക വളർച്ച കുറയുന്നതിന് കാരണം രാഷ്ട്രീയ അനിശ്ചിതത്വം ആണ് എന്ന് റാബോ ബാങ്ക് വക്താവ് ജെയിൻ ഫോളി രേഖപ്പെടുത്തി.

ഈ റിപ്പോർട്ട് മോശം സമയത്താണ് പുറത്തുവന്നിരിക്കുന്നത് എന്നാണ് പൊതുവേയുള്ള അഭിപ്രായം. ഇലക്ഷന് മുൻപ് രാഷ്ട്രീയ പാർട്ടികൾ വലിയ സ്വപ്നങ്ങളിലേക്ക് നടക്കുമ്പോഴാണ് ഇത്തരത്തിലുള്ള ഒരു റിപ്പോർട്ട്. ബ്രിട്ടണിലെ രാഷ്ട്രീയ അനിശ്ചിതത്വം രാജ്യത്തിന്റെ ഭാവിയെ തകർക്കുമെന്നാണ് റിപ്പോർട്ട് രേഖപ്പെടുത്തുന്നത്. യുകെയുടെ സാമ്പത്തിക ഭദ്രതയെ തകർക്കുന്നത് കൺസർവേറ്റീവ് പാർട്ടിയുടെ ബ്രെക്സിറ്റ് നയമാണെന്ന് ലേബർ പാർട്ടി വക്താവ് കുറ്റപ്പെടുത്തി. എന്നാൽ ഈ ഇലക്ഷനോടുകൂടി എല്ലാം ശരിയാകുമെന്നും, ബ്രെക്സിറ്റ് നടപ്പിലാക്കുമെന്നും കൺസർവേറ്റീവ് പാർട്ടി വക്താക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കോട്ടയം : മലയാളം യുകെ ഏർപ്പെടുത്തിയ മികച്ച ആത്മകഥയ്ക്കുള്ള പുരസ്കാരം കോട്ടയം അന്താരാഷ്ട്ര പുസ്തകമേളയുടെ സാഹിത്യസമ്മേളനത്തിൽ വച്ച് കാലഘട്ടത്തിന്റെ ഇതിഹാസകാരനായ പ്രശസ്ത ഇന്ത്യൻ – ഇംഗ്ലീഷ് എഴുത്തുകാരൻ ആനന്ദ് നീലകണ്ഠൻ പ്രൊഫ . ബാബു പൂഴിക്കുന്നേലിന് സമ്മാനിച്ചു . 25 , 000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
പ്രൗഢഗംഭീരമായ സാഹിത്യസദസ്സിൽവച്ച് ആനന്ദ് നീലകണ്ഠൻ തന്റെ എഴുത്തിന്റെ രസതന്ത്രം പ്രേക്ഷകരുമായി പങ്കുവച്ചു. ഭാഷ അല്ല പ്രധാനം കഥയാണ് എന്ന് അദ്ദേഹം തന്റെ എഴുത്തിന്റെ രീതിയെ വിലയിരുത്തികൊണ്ടു അഭിപ്രായപ്പെട്ടു.

പ്രൊഫ. മാടവന ബാലക ഷ്ണപിള്ള , മാത്യൂസ് ഓരത്തേൽ, പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേൽ ,ആനന്ദ് നീലകണ്ഠൻ, റ്റിജി തോമസ്, ഡോ .പോൾ മണലിൽ, തേക്കിൻകാട് ജോസഫ്

അവാർഡ് ദാന ചടങ്ങിൽ പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ തേക്കിൻകാട് ജോസഫ് ” സഫലം സഹൃദം സഞ്ചാരത്തെ” സദസ്സിന് പരിചയപ്പെടുത്തി. നിറഞ്ഞ സദസ്സിനെ സാക്ഷിനിർത്തികൊണ്ട് പുതുതലമുറയ്ക്ക് വായനയുടെ നവ വസന്തം തീർത്ത ആനന്ദ് നീലകണ്ഠനിൽ നിന്ന് പ്രൊഫ.ബാബു തോമസ് അവാര്‍ഡ് ഏറ്റുവാങ്ങി. മുതിർന്ന പത്രപ്രവർത്തകരായ പ്രൊഫ. മാടവന ബാലക ഷ്ണപിള്ള , ഡോ .പോൾ മണലിൽ പുസ്തകത്തിന്റെ പ്രസാധകരായ മാത്യൂസ് ഓരത്തേൽ, മലയാളം യുകെയെ പ്രതിനിധീകരിച്ച്‌ റ്റിജി തോമസ് എന്നിവർ സന്നിഹിതരായിരുന്നു.

കോട്ടയം വര ആർട്ട് ഗാലറിയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. സംഘാടകനും പ്രസാധകനുമായ മാത്യൂസ് ഓരത്തേൽ  സ്വാഗതം ആശംസിക്കുകയും  ആനന്ദ് നീലകണ്ഠനെ സദസ്സിന് പരിചയപ്പെടുത്തുകയും ചെയ്തു .  കോട്ടയം വര ആർട്ട് ഗാലറിയുടെ ആദ്യ പുസ്തകം തന്നെ സമ്മാനാർഹമായതിന്റെ സന്തോഷം അദ്ദേഹം പങ്കുവെച്ചു .

ഓൺലൈൻ മാധ്യമരംഗത്ത്‌ ബ്രിട്ടനിൽ ഏറ്റവും പ്രചാരമുള്ള മലയാളം യുകെ കേരള മാധ്യമരംഗത്തും സാന്നിധ്യം അറിയിച്ചിരിക്കുകയാണെന്ന് തന്റെ മറുപടി പ്രസംഗത്തിൽ പ്രൊഫ. ബാബു തോമസ് പറഞ്ഞു. യുകെയിൽ മലയാളികൾക്കിടയിൽ വാർത്തയിൽ മാത്രം ഒതുങ്ങിനിൽക്കാതെ സാഹിത്യത്തിനും മലയാളഭാഷയ്ക്കും കൂടുതൽ പ്രാധാന്യം കൊടുക്കുന്ന സമീപനമാണ് മലയാളം യുകെ പിന്തുടരുന്നത്. കഴിഞ്ഞ ഓണക്കാലത്ത് അത്തം മുതൽ തിരുവോണം വരെയുള്ള പത്തു ദിവസങ്ങളിൽ ഡോ.ജോർജ് ഓണക്കൂർ ഉൾപ്പടെയുള്ള പ്രമുഖരുടെ രചനകൾ മലയാളം യുകെയിൽ സ്‌ഥാനം പിടിച്ചിരുന്നു. വ്യത്യസ്തമായ രീതിയിൽ ഭാഷയ്ക്കും സാഹിത്യത്തിനും മലയാളം യുകെ നൽകുന്ന പ്രാധാന്യത്തിന് പ്രൊഫ.ബാബു തോമസ് നന്ദി പറഞ്ഞു. സഫലം സഹൃദം സഞ്ചാരത്തിന്റെ ഏതാനും അധ്യായങ്ങൾ മലയാളം യുകെയിൽ പ്രസിദ്ധീകരിച്ചപ്പോൾ തന്റെ ശിഷ്യരും സുഹൃത്തുക്കളും അഭിനന്ദിച്ചതിന്റെ ഓർമകൾ അദ്ദേഹം സദസ്യരുമായി പങ്കു വച്ചു.

പ്രൊഫ. ബാബു പൂഴിക്കുന്നേലിന്റെ മറുപടി പ്രസംഗം

മലയാളം യുകെയുടെ ആദ്യ അവാർഡു ദാനം തന്നെ തികച്ചും അവിസ്മരണീയവും സ്വപ്ന തുല്യവുമായ ചടങ്ങായി മാറി . ഒന്നാം കിട മാധ്യമങ്ങൾക്കൊപ്പം മലയാളം യുകെയുടെ പേരും കോട്ടയം അന്താരാഷ്ട്ര പുസ്തകമേളയിൽ മുന്നിട്ടു നിന്നു . വായിച്ചിരിക്കേണ്ട നൂറു പുസ്തകങ്ങളുടെ കൂട്ടത്തിൽ ആമസോൺ തിരഞ്ഞെടുത്ത എഴുത്തുകാരനായ ആനന്ദ് നീലകണ്ഠൻെറ സാന്നിധ്യം മലയാളം യുകെ യുടെ അവാർഡ് ദാന ചടങ്ങിനെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവന്നു . ഒന്നാംനിര മാധ്യമങ്ങളുടെ നിരയിലേക്ക് മലയാളം യുകെ വളർന്നിരിക്കുന്നു എന്ന സത്യം കേരളത്തിന്റെ അക്ഷരനഗരിയിൽ എല്ലാവരും എടുത്തു പറയുകയും ചെയ്തു. ആനന്ദ് നീലകണ്ഠനെന്ന മഹാപ്രതിഭയെ കാണാനും ശ്രവിക്കാനും പുസ്തകങ്ങളിൽ കൈയൊപ്പ്‌ ചാർത്താനും ആയിരങ്ങളാണ് കോട്ടയത്ത്‌ തടിച്ചു കൂടിയത്. ആ പ്രൗഢഗംഭീരമായ സദസ്സിൽ പ്രൊഫസർ ബാബു തോമസിന് അവാർഡ് കൊടുക്കുവാൻ സാധിച്ചത് മലയാളം യുകെയുടെ അണിയറ പ്രവർത്തകർക്ക് അഭിമാനിക്കാവുന്ന നേട്ടമായി .

മാത്യൂസ് ഓരത്തേൽ ആനന്ദ് നീലകണ്ഠനെ സദസ്സിന് പരിചയപ്പെടുത്തുന്നു .

 

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

സ്കോട്ട് ലാൻഡ് : സ്കോട്ലൻഡിലെ ലോത്തിയൻ പ്രദേശത്ത് മാരകമായ ഡിഫ്തീരിയ രോഗം ബാധിച്ച് രണ്ടു പേർ ചികിത്സയിൽ. രണ്ട് കേസുകളും ബന്ധപ്പെട്ടതാണെന്നും രണ്ട് രോഗികളും എഡിൻബർഗിലെ ആശുപത്രിയിലാണെന്നും എൻ‌എച്ച്എസ് ലോത്തിയൻ സ്ഥിരീകരിച്ചു. ഡിഫ്തീരിയക്കെതിരെ കുട്ടികാലത്ത് നൽകുന്ന പ്രതിരോധ കുത്തിവയ്പ്പുകൾ കാരണം യുകെയിലെ ആളുകൾക്ക് പൊതുവെ ഈ രോഗം കുറവാണ്. അതുകൊണ്ട് തന്നെ കൂടുതൽ കേസുകൾ ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണെന്ന് പൊതുജനാരോഗ്യ വിദഗ്ധർ പറഞ്ഞു.

ലോത്തിയനിൽ, 98% കുട്ടികൾക്ക് 24 മാസം പ്രായമാകുമ്പോൾ തന്നെ ഡിഫ്തീരിയക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് നൽകുന്നു. യുകെയിൽ ഈ രോഗം വളരെ അപൂർവമാണ്. ലോകത്തിന്റെ ചില ഭാഗങ്ങളിൽ യാത്ര ചെയ്യുമ്പോൾ, ഈ രോഗം പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.

ഡിഫ്തീരിയ എന്ത്, എങ്ങനെ?

∙ രോഗമുണ്ടാക്കുന്നതു കോറിനേബാക്ടീരിയം ഡിഫ്തീരിയെ എന്ന ബാക്ടീരിയയാണ്.

∙ രോഗം ബാധിച്ച വ്യക്തി ഉപയോഗിച്ച കപ്പ്, ടവൽ തുടങ്ങിയവ ഉപയോഗിക്കുന്നതിലൂടെ മറ്റൊരാളിലേക്ക് രോഗം പകരാം.

∙ തൊണ്ടവേദനയാണു തുടക്കം. വെള്ളമിറക്കാനോ ആഹാരം കഴിക്കാനോ പറ്റാത്ത വിധത്തിൽ വേദനയുണ്ടാകും.

∙ തൊണ്ടയിൽ പാടയുണ്ടായി ശ്വസനം തടസ്സപ്പെടും.

∙ ബാക്ടീരിയ ഉണ്ടാക്കുന്ന വിഷം ഹൃദയത്തെ ബാധിക്കും.

∙ ഹൃദയസ്തംഭനമുണ്ടായി മരണം സംഭവിക്കാം.

ചെറുപ്പത്തിലേ പ്രതിരോധ കുത്തിവയ്പ് എടുത്താൽ ഈ രോഗം ഉണ്ടാകില്ല. അല്ലെങ്കിൽ രോഗങ്ങൾ നമ്മുടെ വീട്ടിലും എത്തുന്നതിനു കാത്തുനിൽക്കാതെ പ്രതിരോധ കുത്തിവയ്‌പ് എടുക്കാൻ ഓരോ വ്യക്‌തിയും മനസ്സുവയ്‌ക്കണം.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : മറ്റു സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് യുകെയിൽ ആരോഗ്യരംഗത്ത് ഡോക്ടർമാരും നഴ്സുമാരും കുറവെന്ന് പഠനങ്ങൾ. ഒപ്പം വൃദ്ധജനങ്ങളുടെ ദീർഘകാല പരിചരണത്തിലും മറ്റു രാജ്യങ്ങൾക്ക് പിന്നിലാണ് യുകെയുടെ സ്ഥാനം. പല ബ്രിട്ടീഷുകാരും അമിതമദ്യപാനവും അമിതവണ്ണവും ഉള്ള അനാരോഗ്യകരമായ ജീവിതം നയിക്കുന്നുവെന്നും ഒഇഡിസി തങ്ങളുടെ അവലോകന റിപ്പോർട്ടിൽ പറയുന്നു. ഒപ്പം എൻഎച്ച്എസ് നൽകിവരുന്ന ആരോഗ്യപരിരക്ഷയെ പ്രശംസിക്കാനും അവർ മറന്നില്ല. ആരോഗ്യരംഗത്ത് ജിഡിപിയുടെ 9.8% യുകെ ചിലവഴിക്കുന്നുണ്ട്. 36 രാജ്യങ്ങളുടെ ശരാശരി 8.8% ത്തിന് മുകളിലാണ്.

യുകെയിൽ ആയിരം പേർക്ക് 2.8 ഡോക്ടർമാരും 7.8 നഴ്സുമാരും ഉള്ളതായി കണക്കുകൾ വെളിപ്പെടുത്തുന്നു. എന്നാൽ ഈ കണക്കിൽ ഒഇസിഡിയുടെ ശരാശരി യഥാക്രമം 3.5, 8.8 ആണ്. ബ്രിട്ടന് ശുഭപ്രതീക്ഷ നൽകികൊണ്ട് ഡോക്ടർമാരുടെ എണ്ണം വർധിക്കുന്നുണ്ട്. പരിശീലന കേന്ദ്രങ്ങൾ വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. ആരോഗ്യപരിപാലനരംഗത്ത് എൻ‌എച്ച്‌എസ് മികച്ച സംഭാവനകൾ നൽകുന്നുണ്ട്. ഹൃദയാഘാതം, സ്തനാർബുദം തുടങ്ങിയവയ്ക്കുള്ള ചികിത്സയും അതിജീവനവും മികച്ചതാണ്. എന്നാൽ
ചിലർ ഇപ്പോഴും പ്രമേഹരോഗികളായി തന്നെ കഴിയുന്നു.


പ്രായമായവരുടെ ജീവിതനിലവാരം ഉയർത്തുന്നതിന് നല്ല നിലവാരത്തിലുള്ള ദീർഘകാല പരിചരണം അത്യാവശ്യമാണെന്ന് റിപ്പോർട്ട്‌ പറയുന്നു. അത്തരം പരിചരണത്തിന് ചിലവഴിക്കുന്നത് ശരാശരിയിൽ താഴെ മാത്രമാണ്. 65 വയസിനു മുകളിലുള്ള ബ്രിട്ടീഷ് ജനതയ്ക്ക് പൊതുവെ ആരോഗ്യം തീരെ കുറവാണ്. 2017 ലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് ഇതിനായി പ്രത്യേക പദ്ധതികൾ മുന്നോട്ട് കൊണ്ടുവരുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിട്ടും പുതിയൊരു തിരഞ്ഞെടുപ്പ് എത്തുന്നെന്നല്ലാതെ ഇതിൽ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. അതോടൊപ്പം ആരോഗ്യസംരക്ഷണത്തിൽ യുകെയിലെ ആളുകൾ പിന്നിലാണ്. മൂന്നിൽ രണ്ടുപേരും അമിതവണ്ണം ഉള്ളവരാണ്. ഒപ്പം ഭൂരിഭാഗം ആളുകളും മദ്യം ഉപയോഗിക്കുന്നവരാണ്. മയക്കുമരുന്ന് ഉപയോഗവും കൂടുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. അടുത്ത കാലത്തായി ആയുർദൈർഘ്യം കുറയാൻ തുടങ്ങിയിട്ടുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി.

സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളിയുടെ സഹോദരൻ നിര്യാതനായി. മുളംതുരുത്തി അടുത്ത് അരയൻകാവ് സ്വദേശിയും കുരുവിന്നിമ്യാലിൽ കുടുംബാംഗവും ആയ റോയി തോമസ് (48 ) ആണ് ഇന്ന് നാട്ടിൽ മരിച്ചത്. നേഴ്‌സായ ഭാര്യയും പത്താം ക്ലാസ് വിദ്യാർത്ഥിയായ ഒരു  ആൺകുട്ടിയും അടങ്ങുന്നതാണ് റോയിയുടെ കുടുംബം.  സ്റ്റോക്ക് ഓൺ ട്രെന്റിൽ കുടുംബസമേതം താമസിക്കുന്ന നിർമ്മല സണ്ണിയുടെ സഹോദരനാണ് മരിച്ച റോയി തോമസ്. നിർമ്മലയുടെ മൂന്ന് സഹോദരൻമ്മാരിൽ ഏറ്റവും മൂത്ത ആളാണ് നിര്യാതനായ റോയി. മരണ വിവരം അറിഞ്ഞ നിർമ്മല നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

തറവാടിനടുത്തു തന്നെ വീട് വച്ച് താമസിക്കുന്ന റോയി, നേഴ്‌സായ ഭാര്യ ഡ്യൂട്ടിയിൽ ആയതിനാൽ ഉച്ച ഭക്ഷണത്തിനായി തറവാട്ടിൽ നിന്നും വിളിക്കാൻ വന്നവരാണ് റോയി അടുക്കളയുടെ തറയിൽ വീണ് കിടക്കുന്നത് കാണുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനോടകം മരണം സംഭവിച്ചിരുന്നു. കുറെ കാലം എക്സ്റേ ടെക്‌നീഷ്യനായി ഗൾഫിൽ ജോലി നോക്കിയ റോയി അവിടെ നിന്നും തിരിച്ചു വന്ന് കുടുംബത്തോടൊപ്പം നാട്ടിൽ കഴിയുബോൾ ആണ് മരണം റോയിയുടെ ജീവൻ അപഹരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് കരുതുന്നത്.

നാളെ കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്തതിന് ശേഷം മാത്രമേ യഥാർത്ഥ മരണകാരണം അറിയുവാൻ സാധിക്കുകയുള്ളു. കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്ന റോയിയുടെ അപ്രതീക്ഷിത മരണം കുടുംബത്തെ ഒന്നാകെ ദുഃഖത്തിൽ ആക്കിയിരിക്കുകയാണ്. ശവസംസ്ക്കാരം തിങ്കളാഴ്ച ( 11/11/19) രാവിലെ പത്തു മണിക്ക് കീച്ചേരി ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ വച്ച് നടത്തപ്പെടുന്നു.

ഭർത്താവിനും മകനുമൊത്ത് സാൻ ഫ്രാൻസിസ്കോയിലേക്ക് ഒരു സ്വപ്ന അവധിക്കാല ആഘോഷത്തിനിടയിൽ രക്തം കട്ടപിടിച്ചു മരിച്ചുപോയ ഒരു അമ്മയ്ക്ക്.ഭർത്താവ് ജേസൺ (45), മകൻ ഹെയ്ഡൻ എന്നിവരോടൊപ്പം കാലിഫോർണിയയിലെത്തിയതിന് തൊട്ടുപിന്നാലെയാണ് സോ വില്യംസ് (42) മരിച്ചത്.അമേരിക്കൻ ഡോക്ടർമാർ തന്റെ ഭാര്യയുടെ അവസ്ഥയെ 20 വർഷങ്ങൾക്ക് മുമ്പ് അനുഭവിച്ച ഒരു രോഗവുമായി തെറ്റായി ബന്ധിപ്പിച്ചതായി കീർ‌ഫില്ലിയിൽ നിന്നുള്ള വില്യംസ് അവകാശപ്പെട്ടു.

സൂ വില്യംസും ഭര്‍ത്താവ് ജാസണും മകന്‍ ഹെയ്ഡനൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ അമേരിക്കയിലെത്തിയതായിരുന്നു. സൗത്ത് വെയ്ല്‍സിലെ കെയര്‍ഫിലി സ്വദേശികളാണ് ഇവര്‍. എന്നാല്‍ സ്വപ്നതുല്യമായ അവധി ആഘോഷത്തിനിടെ ഇവരെ തേടിയെത്തിയത് ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ദുരന്തമായിരുന്നു. അത് നല്‍കിയത് നികത്താനാകാത്ത നഷ്ടവും.

” സ്വപ്നം പോലൊരു അവധി ആഘോഷത്തിനാണ് ഞങ്ങള്‍ സാന്‍ഫ്രാന്‍സിസ്കോയിലേക്ക് വന്നത്. ഞങ്ങള്‍ ചായ കുടിക്കാന്‍ താമസിക്കുന്ന ഹോട്ടലിലെത്തിയപ്പോഴും അവള്‍ക്ക് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. നാളത്തെ യാത്രയ്ക്ക് പദ്ധതിയിട്ട ഞങ്ങള്‍ വളരെ ഉത്സാഹത്തിലായിരുന്നു. സാന്‍ഫ്രാന്‍സിസ്കോ കറങ്ങാന്‍ ആയിരുന്നു പ്ലാന്‍. പക്ഷേ അടുത്ത ദിവസം സൂ കുഴഞ്ഞുവീണു. ” – ജാസണ്‍ പറഞ്ഞു.

രോഗ പ്രതിരോധ വ്യുഹം ഞരമ്പുകളെ തകര്‍ക്കുന്ന അസുഖം 20 വര്‍ഷം മുമ്പ് സൂവിന് ഉണ്ടായിരുന്നു(Guillain-Barré syndrome). ഇതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. പേശി തളരുക, വേദന, ബാലന്‍സ് നഷ്ടപ്പെടുക എന്നിവയാണ് പ്രാധന ലക്ഷ്യങ്ങള്‍. പരിശോധനയില്‍ കണ്ടെത്തിയിട്ടില്ലാത്ത മാരകമായ രക്തം കട്ടപിടിച്ച അവസ്ഥ ഉണ്ടായിരുന്നു സൂവിന്. അവര്‍ യാത്ര തിരിക്കും മുമ്പ് അവരുടെ ആരോഗ്യസ്ഥിതി മോശമായി വരികയുമായിരുന്നു.

ഹോട്ടലില്‍ നിന്ന് 20 – 30 അടി നടന്നതും സൂ കുഴഞ്ഞുവീഴുകയായിരുന്നു. തനിക്ക് ക്ഷീണം തോനുന്നുവെന്ന് സൂ പറഞ്ഞിരുന്നു. നേരത്തേ ഗ്വില്ലന്‍ ബരെ സിന്‍ഡ്രോമിന് ചികിത്സ തേടിയിരുന്നു. പിന്നീട് രോഗ മുക്തി നേടിയെന്നാണ് അവര്‍ കരുതിയിരുന്നത്. സാന്‍ഫ്രാന്‍സിസ്കോയിലെ ആശുപത്രിയില്‍ പോകേണ്ടെന്നും നാട്ടിലെ ആശുപത്രിയിലാണ് വിശ്വാസമെന്നും എത്തിയാലുടെന്‍ പോകാമെന്നും സൂ പറ‍ഞ്ഞിരുന്നുവെന്ന് ജാസണ്‍ വ്യക്തമാക്കി.

കുടുംബം നവംബര്‍ 2ന് തിരിച്ച് നാട്ടിലേക്ക് തിരിച്ചു. സൂവിന് വിമാനത്താവളത്തില്‍ വീല്‍ചെയര്‍ ഉപയോഗിക്കേണ്ടി വന്നിരുന്നു. വിമാനത്തില്‍ കയറിയതും സൂവിന്‍റെ ആരോഗ്യനില മോശമായി. സൂ അബോധാവസ്ഥയിലായി. യാത്ര തുടരുന്നത് പന്തിയല്ലെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു.

ജാസണും സൂവിനും മകനും താമസ സൗകര്യം ഒരുക്കി. സൂവിന്‍റെ ആരോഗ്യസ്ഥിതി മെച്ചപ്പെടാന്‍ വേണ്ടി കാത്തുനിന്നു. പക്ഷേ സൂ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്നതായി തോന്നി ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ തന്‍റെ കൈകളില്‍ കിടന്ന് മരിക്കുകയായിരുന്നുവെന്ന് ജാസണ്‍ പറഞ്ഞു.

സോയ്ക്ക് കൂടുതൽ സൗകര്യപ്രദമാക്കാൻ അവർ ഞങ്ങൾക്ക് ഒരു വികലാംഗ മുറി നൽകി.’പക്ഷേ, ആ രാത്രി അവൾ മോശമായി. അവൾ ശ്വസിക്കാൻ പാടുപെടുകയാണെന്നും ഞാൻ ആംബുലൻസിനെ വിളിച്ചു, പക്ഷേ അവർ വരുന്നതിനുമുമ്പ് അവൾ എന്റെ കൈകളിൽ മരിച്ചു. ‘വില്യംസ് പറഞ്ഞു: ‘ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലെ ജീവനക്കാർക്ക് വേണ്ടത്ര നന്ദി പറയാൻ എനിക്ക് കഴിയില്ല. അവർ എന്നെയും ഹെയ്ഡനെയും ഒരു പുതിയ സ്യൂട്ടിലേക്ക് മാറ്റി, ഞങ്ങൾക്ക് ഭക്ഷണം നൽകി, അലക്കുശാലയ്ക്ക് സഹായിച്ചു.

സോ കടന്നുപോയതിന് ശേഷം ഹോട്ടൽ ജോലിക്കാരൻ ജോയ് ലീ ഹെയ്ഡനെ ഹോട്ടലിനു ചുറ്റും നടക്കാൻ കൊണ്ടുപോയി, അവൾ അവനോടൊപ്പം അത്ഭുതപ്പെട്ടു.മറ്റൊരു തൊഴിലാളിയായ അൽമിർ സെഹോവിച്ചും ഞങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള എല്ലാ ഘട്ടങ്ങളിലും സഹായിക്കുകയും ചെയ്തു അവരെ നന്ദിയോടെ ഓർക്കുന്നു

Copyright © . All rights reserved