കത്തോലിക്കാ സഭയുടെ അഭിഷിക്തന്മാരായ വൈദികരെ പ്രത്യേകം സമര്‍പ്പിച്ചുകൊണ്ട് 2018 നവംബര്‍ മുതല്‍ ഒരു വര്‍ഷത്തേക്ക് യു.കെയിലെ വിവിധ സ്ഥലങ്ങളിലായി നടത്തപ്പെടുന്ന ദിവ്യകാരുണ്യ ആരാധന ഇന്ന് ലെസ്റ്ററില്‍ സമാപിച്ച് 19 ന് വാര്‍വിക്കില്‍ ആരംഭിക്കും. കര്‍ത്താവിന്റെ അഭിഷിക്തരിലൂടെ സഭ അനുദിനം വളരേണ്ടതിന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ ഉടനീളം വിവിധ സ്ഥലങ്ങളില്‍ പരിശുദ്ധ പരമ ദിവ്യകാരുണ്യം എഴുന്നള്ളിച്ച് ഉയര്‍ത്തിക്കൊണ്ട് പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്ക് ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍, ഫാ.സോജി ഓലിക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അഭിഷേകാഗ്‌നി മിനിസ്ട്രീസ് അഭിവന്ദ്യ മാര്‍. ജോസഫ് സ്രാമ്പിക്കലും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുമായി ഒരുമിച്ചുകൊണ്ടാണ് ഈ പ്രാര്‍ത്ഥനായജ്ഞത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
കാലഘട്ടത്തിന്റെ ആവശ്യകതകള്‍ക്കനുസൃതമായ പൂര്‍ണ്ണ യോഗ്യതയിലേക്ക് വൈദികരെ പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യേക മധ്യസ്ഥതയാല്‍ വളര്‍ത്തുന്നതിന് ഒരുക്കമായി നടക്കുന്ന ആരാധനയുടെയും പ്രാര്‍ത്ഥനയുടെയും ആദ്യഘട്ടം നവംബറില്‍ ബര്‍മിങ്ഹാമിലെ സെന്റ് ജെറാര്‍ഡ് കാത്തലിക് ചര്‍ച്ചില്‍ നടന്നു. വിവിധ സ്ഥലങ്ങളില്‍ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അനുഹ്രഹാശ്ശിസ്സുകളോടെ അഭിഷേകാഗ്‌നി മിനിസ്ട്രീസ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
വിവിധസ്ഥലങ്ങളിലെ ശുശ്രൂഷകള്‍ യഥാസമയം രൂപത കേന്ദ്രങ്ങളില്‍ നിന്നും അറിയിക്കുന്നതാണ്. 19 മുതല്‍ 25 വരെ വാര്‍വിക്കില്‍ ആരാധന നടക്കുന്ന പള്ളിയുടെ വിലാസം.
St Mary Immaculate Church, Warwick
45, west street
CV34 6AB
രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെയാണ് ആരാധന. യു.കെയില്‍ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന ആരാധനയില്‍ സംബന്ധിച്ച് വൈദികര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ അഭിഷേകാഗ്‌നി മിനിസ്ട്രീസ് യേശുനാമത്തില്‍ മുഴുവനാളുകളെയും സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ടോമി ചെമ്പോട്ടിക്കല്‍: 07737 935424.
പതിനഞ്ച് വര്‍ഷത്തിലേറെയായി വിശുദ്ധ നാട് സന്ദര്‍ശനം യാതൊരു പരാതികള്‍ക്കും ഇട നല്‍കാതെ നല്ല നിലയില്‍ സംഘടിപ്പിക്കുന്ന സെന്റ് ജോണ്‍ ട്രാവല്‍സ് ലിമിറ്റഡ് ഈ ഏപ്രിലില്‍ തുടങ്ങുന്ന പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന വിശുദ്ധ നാട് സന്ദര്‍ശന യാത്രയിലേക്ക് ബുക്കിംഗ് ആരംഭിച്ചു. ഏപ്രില്‍ ഏഴ് മുതല്‍ പതിനാറ് ( ഏപ്രില്‍ 07 – 16) വരെയാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
ജോര്‍ദാന്‍, നെബോ മല , മദാബ, നസ്രത്ത്, താബോര്‍ മല, കാനാന്‍, ഗലീലി കടല്‍, കഫര്‍ണാം, പത്രോസിന്റെ പള്ളി, തഗ്ബ , ജോര്‍ദാന്‍ നദി , അഷ്ട സൌഭാഗ്യങ്ങളുടെ മല, ബത്ലഹേം, തിരുപിറവിയുടെ ബസലിക്ക, മില്‍ക്ക്‌ഗ്രോട്ടോ, ആട്ടിടയന്മ്മാരുടെ വയല്‍, സന്ദര്‍ശന ദേവാലയം, ഒലിവ് മല, സ്വര്‍ഗാരോഹണ ദൈവാലയം ,ഓശാന വീഥി, കണ്ണ്‌നീര്‍ തുള്ളിയുടെ പള്ളി, ഗെത്സെമിനി, യഹൂദരുടെ സിമിത്തേരി, സേഹിയോന്‍ മല, അന്ത്യഅത്താഴ മാളിക, സ്വര്‍ഗ്ഗാരോപണ ബസലിക്ക, ST PETERS CHURCH ( PETER IN GALLICANTU), അല്‍ അക്‌സ മോസ്‌ക്, ദി ഡോം ഓഫ് റോക്ക്, വിലാപ മതില്‍, ജറുസലേമിന്റെ കവാടങ്ങള്‍, ജെറുസലേം, ബേത്സഥാ കുളവും വി. അന്നയുടെ പള്ളിയും, കുരിശിന്റെ വഴി, തിരുകല്ലറ ദേവാലയം, ബഥനി, ജറിക്കോ, പരീക്ഷണ മല, ചാവു കടല്‍ ( Dead Sea), ഖുംറാന്‍ ചരുലുകള്‍, ഈജിപ്ത്, താബ സീനായ്, കത്തുന്ന മുള്‍ പടര്‍പ്പ്, സുയസ് കനാല്‍, പിരമിഡുകള്‍, സ്പിംഗ്‌സ്, ചെങ്കടല്‍, നൈല്‍ നദി, അബു സെര്‍ഗ, ഈജിപ്ത് മ്യൂസിയം തുടങ്ങിയ വിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഏപ്രില്‍ 17ന് മടങ്ങി എത്തും.
നിരക്കുകള്‍ അറിയുന്നതിനും, താത്പര്യമെങ്കില്‍ ബുക്ക് ചെയ്യുന്നതിനും നേരിട്ട് ബന്ധപ്പെടുക.
Thomas John
St Johns Travel Ltd.
Tel : 01865 341 909
Mob: 07888 674 683
പാര്‍ലമെന്റില്‍ അടിവസ്ത്രം ഉയര്‍ത്തികാട്ടി വനിത എംപിയുടെ വ്യത്യസ്ത പ്രതിഷേധം. ക്രൂരപീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ കോടതിയില്‍ അപമാനിക്കാന്‍ ശ്രമിച്ചതിനായിരുന്നു എംപിയുടെ വേറിട്ട പ്രതിഷേധം. പതിനേഴുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ ആളെ വെറുതെ വിടാന്‍ വാദി ഭാഗം മുന്നോട്ട് വച്ച വാദങ്ങള്‍ക്കെതിരെയായിരുന്നു അയര്‍ലന്‍ഡ് പാര്‍ലമെന്റില്‍ വനിതാ എം പി റൂത്ത് കോപ്പിംഗര്‍ രംഗത്തെത്തിയത്.
ലേസ് നിര്‍മിതമായ അടിവസ്ത്രവുമായി പാര്‍ലമെന്റിലെത്തിയ റൂത്ത് ഏതാനും ദിവസം മുന്‍പ് അയര്‍ലന്‍ഡ് കോടതിയില്‍ എടുത്ത ഒരു വിധിയോടുള്ള രൂക്ഷപ്രതിഷേധത്തിന്റെ ഭാഗമായിരുന്നു.
പെണ്‍കുട്ടിയുടെ വസ്ത്രധാരണമായിരുന്നു ഇയാള്‍ക്ക് പീഡിപ്പിക്കാന്‍ പ്രകോപനം ആയതെന്ന വാദി ഭാഗത്തിന്റെ വാദം അംഗീകരിച്ച് കേസില്‍ പ്രതിയെ വെറുതെ വിട്ടിരുന്നു. പെണ്‍കുട്ടിയുടെ ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായിരുന്നു നടന്നതെന്നും അതിനെ പീഡനമായി കാണാന്‍ സാധിക്കില്ലെന്നുമായിരുന്നു കോടതിയുടെ കണ്ടെത്തല്‍. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സമയത്ത് ധരിച്ചിരുന്ന നെറ്റ് നിര്‍മിതമായിരുന്ന അടിവസ്ത്രമായിരുന്നു കേസില്‍ പെണ്‍കുട്ടിക്ക് എതിരായി വന്ന പ്രധാന തെളിവ്.
ഇരയെ പഴിചാരി പ്രതിയെ വെറുതെ വിട്ടതിലുള്ള പ്രതിഷേധമായാണ് കേസിലെ പ്രധാന തെളിവിന് സമാനമായ അടിവസ്ത്രവുമായി റൂത്ത് പാര്‍ലമെന്റില്‍ എത്തിയത്. അടിവസ്ത്രം ഉയര്‍ത്തിക്കാണിച്ച് ഇതെങ്ങനെ ലൈംഗിക ബന്ധത്തിനുള്ള തെളിവാകുമെന്ന് റൂത്ത് ചോദിച്ചു. അടിവസ്ത്രം പാര്‍ലമെന്റില്‍ കാണിക്കാന്‍ നാണക്കേടുണ്ട് എന്നാല്‍ ക്രൂരപീഡനത്തിന് ഇരയായ പെണ്‍കുട്ടിയ്ക്ക് അവളുടെ അടിവസ്ത്രം ഉഭയസമ്മതമായി കണക്കാക്കാന്‍ കാരണമാകുമ്പോള്‍ ഈ അപമാനം നിസാരമാണെന്നും റൂത്ത് പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ ശബ്ദം അടിച്ചമർത്തുന്നതിനായി കശ്മീരിൽ നിരപരാധികള്‍ക്കു നേരെ വെടിയുതിർക്കുകയാണെന്ന് കഴിഞ്ഞ എപ്രിലിലാണ് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി ആരോപിച്ചത്. അഫ്രീദിയുടെ ആരോപണം ചർച്ചകൾക്ക് വഴിതെളിയിക്കുകയും ചെയ്തു. യുഎൻ ഉൾപ്പെടെയുള്ള സംഘടനകൾ വിഷയത്തിൽ ഇടപെടാത്തത് എന്താണെന്നായിരുന്നു താരത്തിന്റെ ചോദ്യം. കശ്മീരിനു വേണ്ടി വീണ്ടും ശബ്ദം ഉയർത്തുകയാണ് അഫ്രീദി. പാക്കിസ്ഥാന്റെ കൈവശമുള്ള നാല് പ്രവിശ്യകൾ തന്നെ കൈകാര്യം ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തില്‍ ജമ്മു കശ്മീര്‍ പാക്കിസ്ഥാന് ആവശ്യമില്ലെന്ന് അഫ്രീദി പറഞ്ഞു.
കശ്മീരിന്റെ പേരിൽ മാത്രം ഇതിനോടകം പതിനായിരക്കണക്കിന് പേർക്കാണ് ജീവൻ നഷ്ടമായത്. ഈ തർക്കത്തിൽ നിന്ന് പാക്കിസ്ഥാൻ പിൻമാറണം. നിയും സംഘർഷത്തിന് പോകരുതെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് ആവശ്യപ്പെടുന്നതായി ഷാഹിദ് ലണ്ടനിൽ നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
പാക്കിസ്ഥാനെ തീവ്രവാദികളിൽ നിന്ന് വിമുക്തമാക്കുന്നതിലും സുരക്ഷിതമാക്കി നിർത്തുന്നതിലും ഭരണാധികാരികൾ പരാജയപ്പെട്ടു. കശ്മീരിൽ ആളുകൾ മരിച്ച് വീഴുകയാണ്, ഇത് വളരെയേറെ വേദനിപ്പിക്കുന്നു. എന്നാൽ കശ്മീരിനെ ഇന്ത്യയ്ക്ക് വിട്ടുകൊടുക്കരുതെന്ന് സ്വതന്ത്ര രാജ്യമാക്കി ഈ പ്രദേശത്തെ മാറ്റണമെന്നും അഫ്രീദി പറഞ്ഞു.
അത് സ്വതന്ത്രമായി നിലനില്‍ക്കണം, ജനങ്ങള്‍ മരിക്കാതിരിക്കണം, മനുഷ്യത്വമാണ് വലുതെന്നും ഏത് വിഭാഗത്തില്‍പെട്ട ആര് മരിച്ചാലും വേദനാജനകമാണെന്നും അഫ്രീദി പറയുന്നു. കശ്മീര്‍ വിഷയത്തില്‍ നേരത്തെയും അഫ്രീദി വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു. പലരും താരത്തിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു.
നിലവിലെ കശ്മീര്‍ പ്രശ്നങ്ങളില്‍ ആശങ്കയുണ്ടെന്നും യു.എന്‍. ഇടപെടല്‍ ആവശ്യമാണെന്നുമായിരുന്നു അഫ്രീദിയുടെ വിവാദമായൊരു ട്വീറ്റ്. നിരവധി കശ്മീര്‍ ആരാധകര്‍ പാകിസ്താന്‍ ക്രിക്കറ്റിനെ പിന്തുണക്കുന്നുണ്ടെന്ന പ്രസ്താവനയും വിവാദമായിരുന്നു. 2016ലായിരുന്നു അഫ്രീദിയുടെ ഈ പ്രസ്താവന.
Pakistan doesn’t need #Kashmir and let Kashmir be Independent: Shahid Afridi
Why Shahid Afridi behaving like Kejriwal??pic.twitter.com/Dr54zYVjI8
— Mr. 360′ (@Mr_360Abd) November 14, 2018
ബ്രെക്സിറ്റ് കരട് കരാറിനായി പ്രധാനമന്ത്രി തെരെസ മെയ് ബ്രിട്ടിഷ് മന്ത്രിസഭയുമായി നടത്തിയ ചര്‍ച്ചകള്‍ വിജയിച്ചു. കരാറിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ പാര്‍ലമെന്റില്‍ കരാര്‍ പാസാക്കുക ഇനി എളുപ്പമാകും. രണ്ടുവര്‍ഷം മുന്‍പ് യൂറോപ്യന്‍ യൂണിയനില്‍ നിന്നു പുറത്ത് പോവുക എന്ന തെരേസ മെയുടെ നീക്കങ്ങളോട് മന്ത്രിസഭാംഗങ്ങള്‍ക്ക് വിയോജിപ്പുണ്ടായിരുന്നു.
എന്നാല്‍ ചര്‍ച്ചകള്‍ വിജയം കണ്ടതോടെ യൂറോപ്പിനോടുള്ള ബ്രിട്ടന്റെ വിട പറച്ചില്‍ സാധ്യമായേക്കുമെന്നാണ് വിലയിരുത്തല്‍. മെയുടെ തീരുമാനത്തിനോടു വിയോജിപ്പുമായി പ്രതിഷേധവും ഉയര്‍ന്നു. 2019 മാര്‍ച്ച് 29–ാം തിയതിയാണ് ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനോട് വിടപറയാന്‍ ഒരുങ്ങുന്നത്
സുധാകരന്‍ പാലാ
വെസ്റ്റേണ്‍സൂപ്പര്‍മെയര്‍: സനാധന ധര്‍മ്മം പുതിയ തലമുറയ്‌ക്കൊപ്പം പഴയ തലമുറയ്ക്കും പകര്‍ന്നുനല്‍കുന്നതിനായി രൂപികൃതമായ സംഗീതികയുടെ മൂന്നാമത് വാര്‍ഷികം നവംബര്‍ 17 ശനിയാഴ്ച്ച യു.കെയിലെ സൗന്ദര്യ സങ്കല്പ്പ ഭൂമിയായ തീര്‍ത്ഥാടന വിനോദസഞ്ചാര കേന്ദ്രമായി വെസ്റ്റേണ്‍സൂപ്പര്‍മെയര്‍ നടക്കും.
വൈകീട്ട് 4 മുതല്‍ രാത്രി 9മണി വരെ സ്വാമി അയ്യപ്പന്‍ ആരാധനയും ഭജനയും നടക്കും. ഗാനഗന്ധര്‍വ്വന്‍ ഡോ. കെ.ജെ യേശുദാസിന്റെ മുന്‍ പേഴ്‌സണല്‍ സെക്രട്ടറി രാജഗോപാല്‍ കോങ്ങാട് ഭജനയ്ക്ക് നേതൃത്വം നല്‍കുകയും സംഗീതികയുടെ മൂന്നാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയും ചെയ്യും. സംഗീതിക പ്രസിഡന്റ് ജെതീഷ് പണിക്കര്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടക്കും. കോര്‍ഡിനേറ്റര്‍ വി.എസ് സുധാകരന്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. മണ്ഡല ഭജന കാര്യങ്ങള്‍ കോര്‍ഡിനേറ്റര്‍മാരായ അഖിലേഷ് മാധവന്‍, സോമരാജന്‍ നായര്‍ എന്നിവര്‍ വിശദീകരിക്കും. രാത്രി 9ന് പമ്പാസദ്യയെ ഓര്‍മ്മപ്പെടുത്തുന്ന മണ്ഡല സദ്യയോടെ പരിപാടിക്ക് തിരശീല വീഴും.
ടോം ജോസ് തടിയംപാട്
ലിവര്‍പൂള്‍ റോയല്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ജെസ്സി മോനിസിന്റെ ജീവിതം തകിടം മറിഞ്ഞത് ഒരു നിമിഷം കൊണ്ടായിരുന്നു. ഭര്‍ത്താവുമൊത്ത് ബോംബയില്‍ ഹോളിഡേയ്ക്ക് പോയതായിരുന്നു. ഈ മാസം 16-ാം തിയതി ലിവര്‍പൂളില്‍ തിരിച്ചുവന്നു ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു. പെട്ടെന്ന് തലകറങ്ങി ബോധംകെട്ടു വീണ മോനിസിനെ ബോംബയിലെ ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചപ്പോള്‍ തലയിലെ ഞരമ്പ് പൊട്ടി രക്തസ്രാവം സംഭവിച്ചു എന്നു മനസിലായി. കൈയിലുണ്ടായിരുന്ന സമ്പാദ്യങ്ങള്‍ എല്ലാം ചികിത്സയ്ക്ക് ചെലവായി. കടം വാങ്ങിക്കാവുന്നിടത്ത് നിന്നെല്ലാം വാങ്ങി ചികിത്സ തുടര്‍ന്നു. ഇനി ചികിത്സ മുന്‍പോട്ടു കൊണ്ടുപോകാന്‍ ഇനി ഒരു പൈസപോലും കൈയിലില്ല. ബോധം നഷ്ട്ടപ്പെട്ടു പോയ മോനിസിനെ യു.കെയില്‍ കൊണ്ടുവന്നു ചികിത്സിക്കണമെങ്കില്‍ എയര്‍ ആംബുലന്‍സ് വേണം അതിനു വലിയ തുക ചിലവാകും എന്നതുകൊണ്ട് അതിനു കഴിയില്ല.
ജെസ്സിയുടെ ആഗ്രഹം മോനിസിന്റെ രോഗം കുറച്ചു ഭേദമായി യു.കെയില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ ഇവിടെ ചികിത്സ സൗജന്യമായതുകൊണ്ട് എങ്ങനെയും രക്ഷപ്പെടുത്താമെന്നാണ്. പക്ഷെ അതിനു ബോംബയില്‍ ചികിത്സിച്ചു ബോധം വീണ്ടെടുത്ത് വിമാനത്തില്‍ കയറി വരുവാനുള്ള ആരോഗൃം വീണ്ടെടുക്കണം. അതിനു കുറെ പണം വേണ്ടിവരും അതിനു നിങ്ങളുടെ സഹായം വേണം. ആദ്യത്തെ രണ്ടു ദിവസം കൊണ്ട് തലയുടെ ഓപ്പറേഷനും വെന്റിലേറ്റര്‍ ചികിത്സക്കുമായി എട്ടുലക്ഷം രൂപ ചിലവായി ഇപ്പോള്‍ വെന്റിലേറ്ററില്‍ നിന്നും മാറ്റി രോഗം ഭേദമായി വരുന്നു. മോനിസ് ജെസ്സി ദമ്പതികള്‍ക്ക് രണ്ടു കുട്ടികളാണ് അവര്‍ പഠിച്ചുകൊണ്ടിരിക്കുന്നു. മോനിസ് വളരെ ചെറിയ ജോലികളാണ് ചെയ്തിരുന്നത് ജെസ്സിയുടെ ജോലിയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് കുടുംബം ജീവിച്ചിരുന്നത്.
മോനിസിനെ ശുശ്രുഷിക്കാന്‍ ജെസ്സി നില്‍ക്കുന്നതുകൊണ്ട് ഇപ്പോള്‍ ജോലിക്കും പോകാന്‍ കഴിയുന്നില്ല അതുകൊണ്ടാണ് ജെസ്സി സഹായത്തിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമിപിപ്പിച്ചത് നിങ്ങള്‍ ദയവായി കൈവിടരുത് നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന അക്കൗണ്ടില്‍ നല്‍കുക.
ഞങ്ങള്‍ ഇതുവരെ നടത്തിയ സുതാര്യവും സത്യസന്ധവുമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് നിങ്ങള്‍ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു. പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല. വിശദമായ ബാങ്ക് സ്റ്റേറ്റ്‌മെന്റ് മെയില്‍ വഴിയോ, ഫേസ്ബുക്ക് വഴിയോ, വാട്ട്‌സാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്ന ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
‘ദാരിദ്ര്യം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു”
ഇടുക്കി ചാരിറ്റി വേണ്ടി
സാബു ഫിലിപ്പ്: 07708181997
ടോം ജോസ് തടിയംപാട്: 07859060320
സജി തോമസ്: 07803276626..
ജെഗി ജോസഫ്
നന്മയുടെ തിളക്കമുള്ള ഒത്തുകൂടലിനുള്ള മുന്നൊരുക്കത്തിലാണ് ബ്രിസ്‌ക. ഡിസംബര്‍ ഒന്നിന് സംഘടിപ്പിക്കുന്ന വിന്റര്‍ ഗാതറിങിന് ഇക്കുറി അങ്ങിനെയൊരു മേന്മ കൂടി എടുത്ത് പറയാനുണ്ട്. മലയാളികളിലേക്ക് സഹായ ഹസ്തം നീട്ടുകയാണ് ബ്രിസ്‌ക. ബ്രിട്ടനില്‍ താമസിച്ച് ജോലി ചെയ്യുന്ന മലയാളി സമൂഹം മലയാളികളോട് കാണിക്കുന്ന അകമഴിഞ്ഞ സ്നേഹം നമ്മള്‍ ഓരോ നിമിഷവും തിരിച്ചറിയുന്നതാണ്. ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ പ്രളയജലം കേരളത്തെ ദുരിതത്തില്‍ മുക്കിയപ്പോള്‍ ഒത്തുചേര്‍ന്ന മലയാളികളുടെ കൂട്ടത്തില്‍ ബ്രിട്ടനിലെ മലയാളി സമൂഹം നല്‍കിയ സംഭാവനയില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ചവരാണ് ബ്രിസ്‌ക അംഗങ്ങള്‍.
കേരളത്തിലെ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കഴിയുന്ന സഹായങ്ങളില്‍ ചെറിയ ഒരളവ് മാത്രമാണ് ബ്രിസ്‌ക ഇതുവരെ നല്‍കിയതെന്നാണ് വിശ്വസിക്കുന്നത്. അതുകൊണ്ട് കൂടുതല്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന ചിന്തയുടെ ഭാഗമായാണ് ബ്രിസ്‌ക വിന്റര്‍ ഗാതറിംഗിനൊപ്പം ചാരിറ്റി ഈവനിംഗ് കൂടി ചേര്‍ക്കാന്‍ തീരുമാനിക്കുന്നത്. സൗത്ത്മീഡ് കമ്മ്യൂണിറ്റി ഹാളില്‍ ഡിസംബര്‍ 1 വൈകുന്നേരം അഞ്ച് മുതല്‍ എട്ട് വരെ നടക്കുന്ന സായാഹ്ന ഒത്തുചേരലില്‍ എല്ലാ ബ്രിസ്‌ക അംഗങ്ങളും പങ്കുചേര്‍ന്ന് പരിപാടി വന്‍വിജയമാക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. മലയാളികളുടെ വേദന ഉള്‍ക്കൊണ്ട് ഓണഘോഷങ്ങള്‍ ബ്രിസ്‌ക ഉപേക്ഷിച്ചു. ആഘോഷങ്ങള്‍ ചുരുക്കി ഒത്തുചേര്‍ന്ന് നടത്തിയ ധനസമാഹരത്തിലൂടെ തീര്‍ത്തും അപ്രതീക്ഷിതമായ ഒരു തുക തന്നെ കേരളത്തിനായി കൈമാറാന്‍ ബ്രിസ്‌കയ്ക്ക് കഴിഞ്ഞതിന്റെ അഭിമാനത്തിലാണ് ഓരോ അംഗങ്ങളും.

മലയാളികള്‍ക്ക് തീരാ നഷ്ടമായി കടന്നുപോയ ബാലഭാസ്‌കറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാകും വേദിയില്‍ പരിപാടികള്‍ ആരംഭിക്കുക. മിസ് ഇംഗ്ലണ്ടിന്റെ നേതൃത്വത്തിലുള്ള ബോളിവുഡ് ഡാന്‍സ് ടീമിന്റെ പ്രകടനം, വിവിധ നൃത്ത ഗാന പരിപാടികള്‍ എന്നിവയും ചടങ്ങിന് മികവേകും. ഓണാഘോഷ വേദിയില്‍ നല്‍കാനിരുന്ന വിവിധ പരിപാടികളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിന്റര്‍ ഗാതറിങ് & ചാരിറ്റി ഈവനിംഗില്‍ നല്‍കും. ബ്രിസ്‌കയുടെ നേതൃത്വം വഹിക്കുന്ന കമ്മിറ്റിയുടെ കാലാവധി ഡിസംബറില്‍ അവസാനിക്കാനിരിക്കെയാണ് ഈ മുഹൂര്‍ത്തം ഒരുങ്ങുന്നത്. ജിസിഎസ്ഇ വിജയികളെയും ചടങ്ങില്‍ അനുമോദിക്കും.
സൗത്ത് മീഡ് കമ്യൂണിറ്റി ഹാളില്‍ രണ്ടു മണി മുതല്‍ നാലു മണിവരെ ബ്രിസ്‌കയുടെ ജനറല്‍ ബോഡി നടക്കും. ഇതിന് ശേഷമാണ് വിന്റര്‍ ഗാതറിങ് & ചാരിറ്റി ഈവനിംഗ് ആരംഭിക്കുക. ഏവരേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ബ്രിസ്‌ക പ്രസിഡണ്ട് മാനുവല്‍ മാത്യുവും സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരിയും അറിയിക്കുന്നു.
ലെസ്റ്റര്‍: ജീവനക്കാരി ഉള്‍പ്പെടെ 5 പേരുടെ മരണത്തിനിടയാക്കിയ ലെസ്റ്റര്‍ സ്ഥാപനത്തിലെ തീപിടുത്തം ഉടമയുടെ സൃഷ്ടിയെന്ന് റിപ്പോര്‍ട്ട്. കോടതിയില്‍ കേസിന്റെ വാദത്തിനിടയിലാണ് ഉടമയ്ക്കും മറ്റ് രണ്ട് പേര്‍ക്കുമെതിരെ ഗുരുതരമായ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ആരം കുര്‍ദ്, ആര്‍ക്കാന്‍ അലി, ഹവാക്കര്‍ ഹസന്‍ എന്നിവരാണ് കഴിഞ്ഞ ഫെബ്രുവരി 25നുണ്ടായ തീപിടുത്തത്തിന് കാരണമെന്നാണ് കോടതിയില്‍ വാദമുയര്‍ന്നിരിക്കുന്നത്. ഏറെ നാള്‍ നീണ്ട ഗൂഢാലോചനയ്ക്ക് ശേഷമായിരുന്നു മൂവരും ചേര്‍ന്ന് സ്ഥാപനത്തിന് തീകൊടുക്കാന്‍ പദ്ധതിയിട്ടത്. സ്ഥാപനത്തില്‍ പെട്രോള്‍ ശേഖരിച്ചുവെച്ചിരുന്നതായും കോടതിയില്‍ വാദമുയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 25നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ആര്‍ക്കാന്‍ അലി, ഹവാക്കര്‍ ഹസന്‍ എന്നിവരോടപ്പം ചേര്‍ന്ന് ആരം കുര്‍ദ് സ്വന്തം സ്ഥാപനം തീയിടാന്‍ തീരുമാനിക്കുന്നത്. വന്‍ തുകയ്ക്ക് സ്ഥാപനം ഇന്‍ഷൂറന്‍സ് ചെയ്തതിന് ശേഷമായിരുന്നു തീയിടാന്‍ പദ്ധതിയൊരുക്കിയത്. ഏതാണ്ട് 300,000 പൗണ്ട് അപകടത്തില്‍ കട നശിച്ചാല്‍ ഇയാള്‍ക്ക് ലഭിക്കും. ഇത് സ്വന്തമാക്കുന്നതിന് സ്വഭാവിക അപകടമെന്ന രീതിയില്‍ കട കത്തിക്കാനായിരുന്നു പദ്ധതി. ഇതിനായി സ്ഥാപനത്തിനുള്ളില്‍ പെട്രോള്‍ ശേഖരിച്ചു വെക്കുകയും ചെയ്തു. ജീവനക്കാരിയും സ്ഥാപനത്തിന് മുകളില്‍ താമസിക്കുന്ന കുടുംബവും തീപിടുത്തത്തില്‍ ദാരുണമായി കൊല്ലപ്പെട്ടു.

സ്ഥാപനത്തിന് മുകളില്‍ താമസിച്ചിരുന്ന നേരി രഘുബീര്‍(46), മകന്‍ ഷെയിന്‍(18), ഷീന്‍(17), ഷെയിനിന്റെ കാമുകിയായ ലേയ് റീക്ക്(18) എന്നിവരാണ് കൊല്ലപ്പെട്ടത്. സാധാരണ തീപിടത്തത്തില്‍ നിന്നും വ്യത്യസ്തമായി ബില്‍ഡിംഗ് മുഴുവനും കത്തിയമര്‍ന്നതിന് പിന്നില്‍ അട്ടിമറി ശ്രമമാണോയെന്ന് തുടക്കം മുതല്‍ പോലീസിന് സംശയമുണ്ടായിരുന്നു. പിന്നീടുള്ള അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. പ്രതികള്‍ക്കെതിരെ കൊലപാതകം, നരഹത്യ, വ്യാജരേഖകള്‍ ചമച്ച് പണം തട്ടാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചാര്‍ത്തിയിരിക്കുന്നത്. കേസില്‍ വാദം കേള്‍ക്കുന്നത് തുടരുകയാണ്. എന്നാല്‍ സംഭവത്തില്‍ തങ്ങള്‍ നിരപരാധികളാണെന്നും തീപിടുത്തം സ്വഭാവികമായ അപകടമാണെന്നുമാണ് പ്രതികളുടെ വാദം.
കൂടുതൽ വൈൻ നൽകാൻ വിസ്സമതിച്ച എയർ ഇന്ത്യ ജീവനക്കാരുടെ മുഖത്ത് തുപ്പിയും അസഭ്യം പറഞ്ഞും ഐറിഷ് യുവതി. മദ്യലഹരിയിൽ ജീവനക്കാരെ ചീത്ത വിളിക്കുന്ന യുവതിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി. മദ്യലഹരിയിലായിരുന്ന യുവതി കൂടുതൽ വൈൻ വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ജീവനക്കാർ വിസ്സമതിച്ചു. ഇതോടെ പ്രകോപിതയായ യുവതി ജീവനക്കാർക്ക് നേരെ തിരിഞ്ഞു.
അന്താരാഷ്ട്ര അഭിഭാഷകയാണ് താനെന്ന് യുവതി ഇടക്കിടെ ആവർത്തിക്കുന്നുണ്ട്. ‘ബിസിനസ് ക്ലാസ് യാത്രക്കാരെ നിങ്ങളിങ്ങനെയാണോ കൈകാര്യം ചെയ്യുന്നത്? ഞാൻ എല്ലാ മനുഷ്യർക്കും വേണ്ടി ജോലി ചെയ്യുന്നയാളാണ്. രോഹിങ്ക്യകൾക്കും ഏഷ്യയിലെ മനുഷ്യർക്കും എല്ലാം വേണ്ടി ജോലി ചെയ്യുന്ന അന്താരാഷ്ട്ര ക്രിമിനൽ അഭിഭാഷകയാണ് ഞാൻ.’ അസഭ്യം ചേർത്ത് യുവതി പറയുന്നു.
ഞാൻ എയർ ഇന്ത്യയെ ബഹിഷ്കരിക്കാൻ പറഞ്ഞാൽ എല്ലാം കഴിഞ്ഞെന്നും യുവതി ഭീഷണി മുഴക്കി. യുവതിയെ പിന്നീട് അറസ്റ്റ് ചെയ്തു.
Irish lady behaves in such an abusive, racist way with @airindiain crew for being refused extra drinks. Very decent AI crew behaviour. Arrested on landing. Wonder if she should have been controlled onboard with handcuffs. @JitiBhargava @Mohan_Rngnathan pic.twitter.com/kSTDmGOEm5
— Tarun Shukla (@shukla_tarun) November 13, 2018