UK

അടുത്ത ശനിയാഴ്ച സെപ്റ്റംബർ 30 – ന് ലീഡ്സിൽ വച്ച് നടക്കുന്ന സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ ലീഡ്സ് റീജണൽ ബൈബിൾ കൺവെൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ലീഡ്സിലെ സീറോ മലബാർ രൂപതയുടെ ഇടവക ദേവാലയം ആയ സെന്റ് മേരീസ് ആന്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിൽ വച്ചാണ് ബൈബിൾ കൺവെൻഷൻ സംഘടിപ്പിക്കുക. പ്രമുഖ ബൈബിൾ പ്രഭാഷകനായ ഫാ. ജോബിൻ തയ്യിൽ സി എം ഐ ആണ് കൺവെൻഷൻ നയിക്കുന്നത്.

ശനിയാഴ്ച രാവിലെ 9 .15 -ന് കൊന്ത നമസ്കാരവും തുടർന്ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണ്. ദിവ്യകാരുണ്യ ആരാധനയോടെ വൈകിട്ട് 5 മണിക്ക് ബൈബിൾ കൺവെൻഷൻ സമാപിക്കും. ബൈബിൾ കൺവെൻഷന്റെ ഇടയ്ക്ക് കുമ്പസാരത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഏറ്റവും പുതിയ റീജനായ ലീഡ്സ് റീജൺ സ്ഥാപിതമായതിനുശേഷമുള്ള ആദ്യ വിശ്വാസ കൂട്ടായ്മയാണ് ശനിയാഴ്ച നടക്കുന്ന ബൈബിൾ കൺവെൻഷൻ . ലീഡ്സ് റീജന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി വിശ്വാസികൾ എത്തിച്ചേരാൻ സാധ്യതയുള്ളതിനാൽ വിപുലമായ ഒരുക്കങ്ങളാണ് സംഘാടകർ നടത്തിയിരിക്കുന്നത്. കൺവെൻഷനിൽ പങ്കെടുക്കുന്ന വിശ്വാസികൾക്ക് ഉച്ചഭക്ഷണം ലഭ്യമാണ്. കുട്ടികൾക്കായി പ്രത്യേക സെക്ഷൻസ് ഒരുക്കിയിട്ടുണ്ട്. ബൈബിൾ കൺവെൻഷനിൽ പങ്കെടുക്കാൻ എല്ലാ വിശ്വാസികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ലീഡ്സ് റീജന്റെ കോ ഓർഡിനേറ്റർ ഫാ. ജോഷി കൂട്ടുങ്കലും, ലീഡ്സ് ഇടവക വികാരി ഫാ. ജോസ് അന്ത്യാംകുളവും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ ഫാ. ജോഷി കൂട്ടുങ്കൽ -07741182247. കൺവെൻഷന്റെ വിശദമായ സമയക്രമവും , വേദിയുടെ അഡ്രസ്സും താഴെ കൊടുത്തിരിക്കുന്നു.

St. Mary’s & St. Wilfrid’ s Syro Malabar Catholic Church
2A Whincover Bank, Leeds LS12 5JW, United Kingdom

ജെഗി ജോസഫ്

ബ്രിസ്‌കയുടെ ഓണാഘോഷം മറക്കാനാകാത്ത ഒരു ദിവസമാണ് ഏവര്‍ക്കും സമ്മാനിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി ചരിത്രപ്രധാനമായ ബ്രിസ്റ്റോൾ സിറ്റി ഹാളിലാണ് ആഘോഷം നടന്നത് . ആയിരത്തി ഒരുന്നൂറിലേറെ പേര്‍ പരിപാടിയുടെ ഭാഗമായി. ബ്രിസ്റ്റോള്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ ഓണം ഇവന്റ് ബ്രിസ്‌ക ഒരുക്കിയത്. അവസാന നിമിഷം മേയറുമായി ബന്ധപ്പെട്ടാണ് സിറ്റി ഹാള്‍ ആഘോഷത്തിനായി ലഭ്യമാക്കിയത്. ഒത്തൊരുമയോടെ അസോസിയേഷന്‍ നേതൃത്വവും അംഗങ്ങളും ആഘോഷത്തിന്റെ ഭാഗമായതോടെ അച്ചടക്കത്തോടെയുള്ള ഒരു പരിപാടിയാണ് അരങ്ങേറിയത്. ബ്രിസ്‌കയുടെ അംഗ അസോസിയേഷനുകൾ അവതരിപ്പിച്ച പരിപാടികള്‍ കാണികളുടെ കൈയ്യടി നേടി.മനോഹരമായ പൂക്കളമാണ് ഒരുക്കിയിരുന്നത്. ശ്രുതി സുദര്‍ശനന്‍ നായര്‍, വര്‍ണ്ണ സഞ്ജീവ് , ഷൈല നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മനോഹരമായ പൂക്കളം ഒരുക്കിയത്.

വെൽക്കം ഡാൻസിനു ശേഷം ഓണാഘോഷ പരിപാടികളുടെ ഉത്ഘാടനമാണ് ആദ്യം നടന്നത്. പ്രസിഡന്റ് സാജന്‍ സെബാസ്റ്റ്യനും സെക്രട്ടറി ഡെന്നിസ് സെബാസ്റ്റ്യനും ട്രഷറര്‍ ഷാജി സ്‌കറിയയും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും ചേര്‍ന്ന് വിളക്ക് കൊളുത്തി ഓണാഘോഷത്തിന് തുടക്കം കുറിച്ചു.

ഒരു സമയത്ത് ഓണാഘോഷം തന്നെ ഉപേക്ഷിക്കേണ്ടിവരുമെന്ന സാഹചര്യം വന്നിരുന്നു, എന്നാല്‍ എല്ലാവരും സഹകരിച്ചതോടെ ഇത് സാധ്യമാവുകയായിരുന്നുവെന്ന് പ്രസിഡന്റ് സാജന്‍ സെബാസ്റ്റ്യന്‍ പറഞ്ഞു.പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്ന എല്ലാവർക്കും സാജൻ നന്ദി പറഞ്ഞു. പിന്നീട് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലിയെ വേദിയിലേക്ക് വരവേറ്റു. ഏവര്‍ക്കും മാവേലി ഓണാശംസകള്‍ നേര്‍ന്നു.ജിസിഎസ് ഇ എ ലെവല്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് മാവേലി അവാര്‍ഡുകള്‍ സമ്മാനിച്ചു.

ഓണപ്പാട്ടും ഡാന്‍സും നാടകവും ഒക്കെയായി ബ്രിസ്‌കയുടെ വിവിധ അംഗ അസോസി യേഷനുകളിലെ കുട്ടികള്‍ മികവാര്‍ന്ന പ്രകടനമാണ് കാഴ്ചവച്ചത്. ഷേക്‌സ്പിയറിന്റെ മാക്ബത്ത് വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ അത് കാണികളില്‍ പുതിയ അനുഭവമായി. വേഷവിധാനത്തിലും അവതരണ മികവിലും ഏറെ ശ്രദ്ധ പിടിച്ചുപറ്റി മലയാളത്തില്‍ അവതരിപ്പിച്ച മാക്ബത്ത്.ജിജോയാണ് നാടകം സംവിധാനം ചെയ്തത്. പശ്‌ചാത്തല സംഗീതം ക്ലമന്‍സ് ഭംഗിയായി തന്നെ നിര്‍വ്വഹിച്ചു. അഭിനയിച്ച ഓരോരുത്തരും മികവ് പുലര്‍ത്തി.

അനുശ്രീ തന്റെ അവതരണ മികവില്‍ വേദിയെ കൈയ്യിലെടുത്തു. ജിജി ലൂക്കോസിന്റെ നേതൃത്വത്തില്‍് ലൈറ്റ് ആന്‍ഡ് സൗണ്ട് വേദിയെ കൂടുതല്‍ മികവുറ്റതാക്കി. ഫോട്ടോ അജി സാമുവല്‍ മനോഹരമായി ഒപ്പിയെടുത്തു.എക്‌സിക്യൂട്ടിവ് അംഗങ്ങളും അയല്‍ക്കൂട്ട അംഗങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതാണ് ആയിരത്തി ഒരുന്നൂറിലേറെ പേരുടെ ആഘോഷം ഭംഗിയായി പൂര്‍ത്തിയാക്കാനായത്.സമയ ക്രമം പാലിച്ചുള്ളതായിരുന്നു പരിപാടി. ബ്രിസ്‌കയുടെ വലിയൊരു ഇവന്റായിരുന്നു, ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന നല്ലൊരു ഓണാഘോഷമാക്കി ഇക്കുറി ബ്രിസ്‌കയുടെ ഓണം മാറി. ഇതിനുള്ള വലിയ തയ്യാറെടുപ്പുകള്‍ തന്നെയായിരുന്നു ഈ ആഘോഷത്തിന്റെ വലിയ വിജയത്തിന് കാരണവും.അസോസിയേഷന്‍ നേതൃത്വവും കമ്മറ്റി അംഗങ്ങളും നല്‍കിയ നൂറുശതമാനം ആത്മാര്‍ത്ഥത തന്നെയായിരുന്നു ഈ ഓണാഘോഷത്തിന്റെ വിജയവും.ബ്രിസ്ക ആർട്സ് കോഡിനേറ്റർമാരായ ബ്രിജിത്തും മിനി സ്കറിയയും ലിസി പോളും, സ്പോർട്ട് സ് കോഡിനേറ്റർമാരായ ജെയിംസും സജിൻ സ്വാമിയും എല്ലാ പ്രോഗ്രാമുകൾക്കും നേതൃത്വം നൽകി.

പ്രസിഡന്റ് സാജന്‍ സെബാസ്റ്റ്യനും സെക്രട്ടറി ഡെന്നിസ് സെബാസ്റ്റ്യനും ട്രഷറര്‍ ഷാജി സ്‌കറിയയും, ബിജു രാമനും, ഷാജി വര്‍ക്കിയും സജി വര്‍ഗീസും ഉള്‍പ്പെടെ വലിയൊരു ബ്രിസ്‌ക ടീം തന്നെ അണിയറയില്‍ പ്രവര്‍ത്തിച്ചു.

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡ്‌വൈസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സേഴ്‌സായിരുന്നു.

എന്നും മനസില്‍ തങ്ങി നില്‍ക്കുന്ന ഓണാഘോഷമാണ് ബ്രിസ്‌ക ഇക്കുറിയും ഏവര്‍ക്കും സമ്മാനിച്ചത്.

എറണാകുളം ജില്ലയിലെ, കോലഞ്ചേരി നിവാസികളുടെ യൂ . കെ . കൂട്ടായ്മയായ യൂ. കെ. കോലഞ്ചേരി സംഗമം അതിന്റെ പത്താം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്.

യൂ. കെ.യിലെ ഏതാനും ചില കോലഞ്ചേരിക്കാരുടെ നിതാന്തപരിശ്രമത്തിൻറ ഫലമായി 2012-2013 കാലത്ത് ആണ് ബ്രിസ്റ്റോളിൽ വച്ച് ആദ്യത്തെ കൂട്ടായ്മ സംഘടിപ്പിച്ചത്. അന്നുമുതൽ ഇങ്ങോട്ട് യു. കെ. യിലും, നാട്ടിലുമുള്ള കോലഞ്ചേരിക്കാരുടെ വിവിധ ആവശ്യങ്ങൾ നേടിയെടുക്കുവാൻ ഒത്തൊരുമയോടെ പ്രവർത്തിച്ചുവരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി കോലഞ്ചേരി മേഖലയുടെ വിവിധ ചാരിറ്റി പ്രവർത്തനങ്ങളിൽ സംഘടനയുടെ ഇടപെടലുകൾ ശ്രദ്ധേയമാണ്. കുട്ടികളുടെ പഠനത്തിന് വേണ്ടിയുള്ള ധനസഹായം, കോവിഡ്-19 കാരണം നാട്ടിലെ സ്കൂളുകൾ അടച്ചിട്ടിരുന്ന സമയത്ത് കോലഞ്ചേരി മേഖലയിലെ വിവിധ സ്കൂളുകളിൽ ടെലിവിഷൻ, ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ,തുടങ്ങിയ പഠനോപകരണങ്ങൾ എത്തിക്കാനും, വിവിധങ്ങളായ രോഗങ്ങളാൽ വലഞ്ഞ് ബുദ്ധിമുട്ടനുഭവിക്കുന്ന 10 ൽ ഏറെ രോഗികൾക്ക് സാമ്പത്തിക സഹായം നൽകാനും, സ്വന്തമായി കിടപ്പാടം ഇല്ലാതെ കഷ്ടപ്പെടുന്ന കോലഞ്ചേരിയിലും പരിസരത്തുമുള്ള ഏതാനും ചിലർക്ക് കൈത്താങ്ങ് നല്കാനും സാധിച്ചു എന്നത് ഈ അവസരത്തിൽ അഭിമാനത്തോടെ ഓർക്കുന്നു.

ഈ വർഷത്തെ സംഗമം, 2023 ഒക്ടോബർ മാസം 7 -ന് ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ ബർമിംഗ്ഹാമിന് സമീപം വാൽസാളിൽ ഉള്ള ആൽഡ്രിഡ്ജ് കമ്മ്യൂണിറ്റി സെന്റർ, ws9 8an എന്ന സ്ഥലത്തുവച്ച് നടത്തപ്പെടുന്നു. ഇപ്പോൾ യൂ. കെ. യിൽ താമസ്സമാക്കിയിട്ടുള്ള കോലഞ്ചേരി പരിസരവാസികളെ ഒരുമിച്ച് ചേർത്ത് ഓർമ്മകൾ പങ്കുവയ്ക്കാനും, ബന്ധങ്ങൾ പുതുക്കുവാനും, നാട്ടിലെ നമ്മുടെ പരിസരപ്രദേശങ്ങളിൽ കഷ്ടത അനുഭവിക്കുന്നവർക്ക് നമ്മളാൽ കഴിയുന്നത്പോലെ കൈത്താങ്ങ് നൽകുന്നതോടൊപ്പം നമ്മുടെ കുട്ടികൾക്ക് നമ്മുടെ നാടിനേയും, നാട്ടുകാരെയും അറിയുവാനും, പരിചയപ്പെടുവാനും ഈ സംഗമം വേദിയാകുമെന്ന് വിശ്വസിച്ചുകൊണ്ട്, കൊലഞ്ചേരിയിലും പരിസര പ്രദേശങ്ങളിലുമുള്ള യൂ. കെ., Ireland നിവാസികളെ സംഗമത്തിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു, ക്ഷണിക്കുന്നു.

യൂ. കെ. കോലഞ്ചേരി സംഗമം കമ്മറ്റി.

Please Contact:
Jaby Chakkappan – 07772624484
Naisent Jacob – 07809444940

ഒക്ടോബർ 28 -ന് സ്കോട്ട് ലാൻ്റിൽ നടക്കുന്ന മലയാളം യുകെ അവാർഡ് നൈറ്റിൻ്റെയും യുസ്മ നാഷണൽ കലാമേളയുടെയും ലോഗോ പ്രകാശനം മലയാളം യുകെ ന്യൂസ് ചീഫ് എഡിറ്റർ ബിൻസു ജോണിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ നിർവ്വഹിച്ചു .
ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെ നടന്ന പ്രകാശന കർമ്മത്തിൽ അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് സജി തടത്തിൽ, കാണക്കാരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിജു പഴയപുരയ്ക്കൽ , തിരുവല്ല മാർ അത്തനേഷ്യസ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിൻ്റെ കമ്പ്യൂട്ടർ സയൻസ് വകുപ്പു മേധാവിയും 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവുമായ പ്രൊഫ. റ്റിജി തോമസ് എന്നിവർ പങ്കെടുത്തു .

ലോഗോ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നിഖിൽ രാജിന് അഡ്വ. മോൻസ് ജോസഫ് എംഎൽഎ മെമെന്റോ സമ്മാനിച്ചപ്പോൾ 10000 രൂപയുടെ ക്യാഷ് പ്രൈസ് നൽകിയത് അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻറ് സജി തടത്തിലാണ്. മലയാളം യുകെ ന്യൂസ് യുകെയിലെയും യൂറോപ്പിലെയും മാത്രമല്ല ലോകമെമ്പാടുമുള്ള മലയാളികൾ ഏറ്റെടുത്തതിന്റെ തെളിവാണ് കേരളത്തിൽ നിന്നുള്ള നിഖിൽ രാജിന് ലോഗോ മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ചതെന്ന് അഡ്വ. മോൻസ് ജോസഫ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ലോഗോ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നിഖിൽ രാജിനെയും രണ്ടാം സ്ഥാനത്തിന് അർഹനായ യുകെയിലെ ഹിയർഫോർഡിൽ നിന്നുള്ള ബിനോ മാത്യുവിനേയും അദ്ദേഹം അഭിനന്ദിച്ചു .

അകാലത്തിൽ നിര്യാതനായ മലയാളം യുകെ ന്യൂസിന്റെ സഹയാത്രികനായിരുന്ന ശ്രീ ബിജോ അടുവിച്ചിറയുടെ കുടുംബത്തിന് മലയാളം യുകെ ന്യൂസിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങൾ സ്വരൂപിച്ച ഒരു ലക്ഷം രൂപയുടെ സഹായധനം കാണാക്കാരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ ബിജു പഴയപുരയ്ക്കൽ കൈമാറി. ബിജോ അടുവിച്ചിറയുടെ സഹധർമ്മിണി അനു ബിജോയും മകൾ ബിയ ബിജോയും ചടങ്ങിൽ എത്തിയിരുന്നു. ബിജോയുടെ മകൾക്ക് തുടർപഠനത്തിനും മറ്റുമായുള്ള സഹായങ്ങൾ വാഗ്ദാനം ചെയ്താണ് അഡ്വ. മോൻസ് ജോസഫ് എംഎൽഎ വേദിയിൽ നിന്ന് വിടവാങ്ങിയത്.

എട്ട് ഡയറക്ടർ ബോർഡ് മെമ്പേഴ്സിന്റെ കൂട്ടായ പ്രവർത്തനമാണ് മലയാളം യുകെ ന്യൂസിനെ ഇത്രയും ജനപ്രിയ മാധ്യമമാക്കി മാറ്റിയത് എന്ന് തൻറെ അധ്യക്ഷ പ്രസംഗത്തിൽ ചീഫ് എഡിറ്റർ ബിൻസു ജോൺപറഞ്ഞു. വാർത്തകൾക്കൊപ്പം യുകെയിലെ മാത്രമല്ല ലോകമെമ്പാടുമുള്ള മുൻനിര എഴുത്തുകാരുടെ രചനകൾ മലയാളം യുകെ ന്യൂസിൽ പ്രസിദ്ധീകരിക്കാൻ സാധിക്കുന്നതിനുള്ള സന്തോഷം അദ്ദേഹം പങ്കുവച്ചു.

മലയാളം യുകെ അവാർഡ് നൈറ്റിൽ യുകെയിലെ ഏറ്റവും മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെടുന്ന നേഴ്സിനും കെയറർക്കും 500 പൗണ്ട് വീതം ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും സമ്മാനമായി നൽകുന്നതിനെ യുകെ മലയാളി സമൂഹം ആവേശത്തോടെയാണ്ഏറ്റെടുത്തിരിക്കുന്നത്. കിംഗ്സ് കോളേജ് ഹോസ്പിറ്റലിൽ ലീഡ് നേഴ്സായി സേവനം ചെയ്യുന്ന മിനിജാ ജോസഫിനൊപ്പം എൻഎച്ച്എസ്സിന്റെ നേതൃത്വ പദവികൾ അലങ്കരിച്ച ജെനി കാഗുയോവ , കെറി വാൾട്ടേഴ്സ് എന്നിവരടങ്ങിയ ജൂറി ആണ് അവാർഡിന് അർഹരായവരെ തിരഞ്ഞെടുക്കുന്നത്.

സ്കോട്ട് ലാൻ്റിലെ അസ്സോസിയേഷനുകളുടെ അസ്സോസിയേഷനായ യുണൈറ്റഡ് സ്കോട്ട് ലാൻ്റ് മലയാളി അസോസിയേഷൻ്റെ (USMA) നാഷണൽ കലാമേളയും മലയാളം യുകെ അവാർഡ് നൈറ്റിനോടൊപ്പമാണ് നടത്തപ്പെടുന്നത്. സ്കോട്ട് ലാൻ്റ് കണ്ടതിൽ വെച്ചേറ്റവും വലിയ കലാ മാമാങ്കത്തിനാണ് കളമൊരുങ്ങുന്നത്.
പ്രവാസി മലയാളികൾ ആകാംക്ഷയോടെ കാണുന്ന മലയാളം യുകെ ന്യൂസിൻ്റെ അവാർഡ് നൈറ്റിൻ്റെ തൽസമയ സംപ്രേക്ഷണവും ഉണ്ടായിരിക്കുന്നതാണ്.

   

 

സെന്റ് മേരീസ് സീറോ-മലബാർ മിഷൻ യാഥാർത്ഥ്യമായതിന്റെ ചാരിതാർത്ഥ്യത്തിലാണ് ക്രൂ വിലെ സീറോ മലബാർ സഭാ അംഗങ്ങൾ. ക്രൂ സെന്റ് മേരീസ് റോമൻ കത്തോലിക്കാ ഇടവക വികാരി റവ ഫാ നിക്കോളാസ് കേൺ, ഫാ ജോർജ് എട്ടുപറയിൽ, ഫാ മാതിയു കുരിശുമ്മൂട്ടിൽഎന്നിവരുടെ മഹനീയ സാന്നിദ്ധ്യത്തിൽ അഭിവന്ദ്യ മാർ ജോസഫ് ശ്രാമ്പിക്കൽ പിതാവ് മിഷൻ ഉദ്ഘാടനം നിർവ്വഹിച്ചു.
കൈക്കാരന്മാരായ റോജിൻ തോമസ്, സെബാസ്റ്റ്യൻ ജോർജ്, സെക്രട്ടറി ബേബി സണ്ണി, ഹെഡ്മാസ്റ്റർ ജസ്റ്റിൻ കുര്യന്‌ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നല്കി.

ടീം തുറുപ്പുഗുലാൻ ബെർമിംഗ്ഹാം സംഘടിപ്പിക്കുന്ന ഓൾ യുകെ റമ്മി ടൂർണമെൻറ് ഒക്ടോബർ ഒന്നിന് ബെർമിംഗ്ഹാമിൽ 20 പൗണ്ട് രജിസ്ട്രേഷൻ ഫീസുള്ള മത്സരത്തിൽ ഒന്നും, രണ്ടും , മൂന്നും സ്ഥാനങ്ങൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകുന്നു. രാവിലെ 10 മുതൽ വൈകിട്ട് 11 .30 വരെ മത്സരം നടത്തപ്പെടും എന്നും സംഘാടകർ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ഉച്ചയ്ക്കും വൈകുന്നേരവും ഭക്ഷണം ക്രമീകരിച്ചതായും സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്

ജയ്സൺ : 07721703173
ജോബി കോശി : 07525924366
സിറിൽ : 07877033169

venue

DINGLE SOCIAL CLUB
NEW STREET RUBERY
BIRMINGHAM
R45 0RP

 

2005 മുതൽ കുർബ്ബാനയും പിന്നീട് വേദപാഠവും തുടർച്ചയായി നടന്നു വന്നിരുന്ന ക്രൂ വിൽ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലാണ് പുതിയ മിഷൻ പ്രഖ്യാപിച്ചിട്ടുള്ളത്.
ക്രൂ സെന്റ് മേരീസ് മിഷന്റെ ഉദ്ഘാടനം സെപ്റ്റംബർ 24 ഞായറാഴ്ച മൂന്നു മണിക്ക് ബിഷപ് മാർ ജോസഫ് ശ്രാമ്പിക്കൽ നിർവഹിക്കും . വികാരി റവ ഫാ ജോർജ്ജ് എട്ടുപറയിൽ, കൈക്കാരൻമാരായ റോജിൻ തോമസ്, സെബാസ്റ്റ്യൻ ജോർജ് സെക്രട്ടറി ശ്രീമതി ബേബി സണ്ണി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു.

യുകെയിലെ ടാംസൈഡ് (TAMESIDE) കൗൺസിൽ താമസിക്കുന്ന 200 മലയാളി ഫാമിലികൾ സംഘടിച്ചു ടാംസൈഡ് മലയാളി അ­സോ­സി­യേ­ഷന്‍ എ­ന്ന പേ­രില്‍ സംഘ­ട­ന രൂപീകരിച്ചു. കൗൺസിൽ അംഗങ്ങൾക്കിടയിൽ പ­ര­സ്­പ­ര സ­ഹ­ക­ര­ണം ഉ­റ­പ്പു­വ­രു­ത്തു­ന്ന­തിനും കലാ കായിക സാമൂഹ്യ സാംസ്‌കാരിക ഉന്നമനത്തിനും ആ­രോ­ഗ്യ ബോ­ധ­വല്‍­ക്ക­രണം, കു­ട്ടി­ക­ളു­ടെ വി­ദ്യാ­ഭ്യാ­സ പ്രോല്‍­സാ­ഹനം, വിവി­ധ ക്ഷേ­മ പ്ര­വര്‍­ത്ത­ന­ങ്ങള്‍ തു­ട­ങ്ങി­യ­വ ന­ട­ത്തു­ന്ന­തി­നു­മാ­ണ് സംഘ­ട­ന രൂ­പീ­ക­രി­ച്ചത്. നൂ­റില്‍പ­രം വീ­ടു­ക­ളി­ലെ അംഗ­ങ്ങള്‍ യോ­ഗ­ത്തില്‍ പ­ങ്കെ­ടുത്തു.

അരുൺ ബേബി സ്വാ­ഗ­തവും മാർട്ടീന മിൽടൺ ന­ന്ദിയും പ­റഞ്ഞു. യോഗത്തിൽ അസോസിയേഷൻ ലോഗോ പ്രകാശനവും സോഷ്യൽ മീഡിയ സൈറ്റുകളുടെ വിക്ഷേപണവും നടത്തി. 2023 /20025 കാല എക്സിക്യൂട്ടീവ് കമ്മിറ്റയെയും ഇലക്ഷൻെറ തദവസരത്തിൽ നടന്നു. അനീഷ്‌ ചാക്കോ പ്ര­സി­ഡന്റായും, സിനി സാബു വൈസ് പ്ര­സി­ഡന്റായും ബ്രിട്ടോ പരപ്പിൽ ജനറൽ സെ­ക്ര­ട്ട­റി­യായും റീജോയ്‌സ് മുല്ലശേരി, ചിക്കു ബെന്നി എന്നിവർ ജോ­യിന്റ് സെ­ക്ര­ട്ട­റി­യായും സുജാദ് കരീം ട്ര­ഷ­റ­റായും നിതിൻ ഷാജു സ്പോർട്സ് സെക്രട്ടറിയായും മാർട്ടീന മിൽടൺ ആർട്സ് സെക്രട്ടറിയായും സുധീവ് എബ്രഹാം സ്വീറ്റി ഡേവിസ് ആക്ഷിത ബ്ലെസ്സൺ നോബി വിജയൻ നിതിൻ ഫ്രാൻസിസ് പ്രിൻസ് ജോസഫ് കമ്മിറ്റി അംഗങ്ങളും, ജിബിൻ പോൾ അരുൺ രാജ് അരുൺ ബേബി എ­ന്നി­വരെ ബിനോയ്‌ സെബാസ്റ്റ്യൻ ഉപദേഷ്ട അംഗമായും തെ­ര­ഞ്ഞെ­ടുത്തു.

മാസങ്ങളോളം നീണ്ടു നിൽക്കുന്ന ആഘോ ഷ പരിപാടികളോടെയാണ് യു.കെ. മലയാളികൾ എന്നും ഓണത്തെ വരവേൽക്കാറ്. ഓഗസ്റ്റ് – സെപ്തംബർ മാസത്തോടെ ആരംഭിക്കുന്ന ആഘോഷപാടികൾ ഒക്ടോബർ – നവംബർ വരെ നീണ്ടു നിൽക്കാറുണ്ട്.

പിറന്ന നാടിനോടുള്ള ആത്മബന്ധവും, കലാ-കായിക-സാംസ്കാരിക പ്രവർത്തനങ്ങളോടുള്ള ആഭിമുഖ്യവും, ഒരു ദേശീയോത്സവമായി നെഞ്ചിലേറ്റിയ ഓണത്തിനോടുള്ള വൈകാരികതയുമാണ് മാസങ്ങളോളം നീണ്ടു നിൽക്കുന്ന ആഘോഷ മായി ഓണാഘോഷത്തെ മാറ്റുന്നത്.

ഓക്ടോബർ 22 ന് സമീക്ഷ യു.കെ യുടെ ആഭിമുഖ്യത്തിൽ ചെംസ്ഫോർഡിൽ സംഘടിപ്പിച്ചിട്ടുള്ള വിപുലമായ ആഘോഷ പരിപാടികളോടെയായിരിക്കും യു.കെ. മലയളികളുടെ ഈ വർഷത്തെ ഓണാഘോഷം കൊടിയിറങ്ങുന്നത്. സെപ്തംബർ 9 ന് നടത്താനിരുന്ന ഓണാഘോഷം ചില സാങ്കേതിക കാരണങ്ങളാൽ ഒക്ടോബർ 22 ലേക്ക് മാറ്റുകയായിരുന്നു. കേരളത്തിന്റെ സാംസ്കാരികത്തനിമയും, കലാ സൗന്ദര്യവും ഒത്തുചരുന്ന വൈവിധ്യമാർന്ന പരിപാടികളുടെ സമ്മേളനം കൂടിയായി ‘ഓണഗ്രാമം 23’ മാറ്റുവാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്.

സമീക്ഷ യു.കെ യുടെ മേൽനോട്ടത്തിൽ വിപുലമായ സ്വാഗത സംഘവും അനുബന്ധ കമ്മറ്റികളും രൂപീകരിച്ച് ആഘോഷത്തിന്റെ ഒരുക്കങ്ങളാരംഭിച്ചു കഴിഞ്ഞു. യു.കെ. യിലെ പ്രഗത്ഭ ടീമുകള അണിനിരത്തിക്കൊണ്ടുള്ള വടംവലി മത്സരവും, തിരുവാതിര മത്സരവുമാണ് ആഘോഷത്തെ ഏറെ ശ്രദ്ധേയമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ടീം റജിസ്ട്രേഷൻ നടപടികൾ പുരോഗമിച്ചു വരികയാണ്.

വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികൾ ആഘോഷവേദിയിൽ അരങ്ങേറും. രുചിയൂറുന്ന വൈവിധ്യമാർന്ന കേരള വിഭങ്ങളോടു കൂടിയ ഫുഡ്കോർട്ടും ഉണ്ടാകും.

യു.കെ. മലയാളികളുടെ ഓണാഘോഷ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും ചെംസ്ഫോർഡിൽ നടക്കുന്ന ‘ഓണഗ്രാമം 23’ എന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു. ഒക്ടോബർ 22 ന് ചെംസ് ഫോർഡ് ഓണ ഗ്രാമത്തിലേക്ക് ഏവരേയും ഹൃദയം പൂർവം സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.
വാർത്ത :
ഉണ്ണികൃഷ്ണൻ ബാലൻ

ന്യൂസ് ഡെസ്ക് മലയാളം യുകെ

മലയാളം യുകെ ന്യൂസ് സ്കോട്ട്ലന്റിൽ വച്ച് നടത്തുന്ന അവാർഡ് നൈറ്റിൽ യുകെയിലെ ഏറ്റവും മികച്ച നേഴ്സിനും കെയറർക്കും മികവിന്റെ അംഗീകാരം നൽകുന്നു. ഏറ്റവും മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെടുന്ന നേഴ്സിനും കെയറർക്കും 500 പൗണ്ട് വീതം ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും ആണ് സമ്മാനിക്കുന്നത്. താല്പര്യമുള്ളവർ വിശദമായ ബയോഡേറ്റ ഒക്ടോബർ 10-ാം തീയതിക്ക് മുമ്പായി [email protected] എന്ന വിലാസത്തിൽ അയയ്ക്കണം.

കിംഗ്സ് കോളേജ് ഹോസ്പിറ്റലിൽ ലീഡ് നേഴ്സുമായി സേവനം ചെയ്യുന്ന മിനിജാ ജോസഫിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് മികച്ച നേഴ്സിനെയും കെയററെയും തെരഞ്ഞെടുക്കുന്നത്. 2008ലും 2015ലും ബെസ്റ്റ് തീയേറ്റർ നേഴ്സ് ഓഫ് ദി ഇയർ അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ മിനിജ ജോസഫ് 2017 – ൽ ബക്കിംഗ്ഹാം പാലസിലെ ഗാർഡൻ പാർട്ടിയിൽ രാജ്ഞിയുടെ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തിരുന്നു . കിംഗ്സ് കോളേജ് ഹോസ്പിറ്റലിൽ ആദ്യമായി റോബോട്ടിക് സർജറി നടത്തിയ മെഡിക്കൽ സംഘത്തിൽ മലയാളി നേഴ്സ് മിനിജാ ജോസഫ് ഉൾപ്പെട്ടത് ലോകമെങ്ങുമുള്ള മലയാളി നേഴ്സുമാർക്ക് അഭിമാനമായിരുന്നു . കോവിഡ് മഹാമാരിയുടെ സമയത്ത് ലോകമെങ്ങുമുള്ള നേഴ്സുമാർ വൻ പ്രതിസന്ധിയെ നേരിട്ടപ്പോൾ പി പി ഇ കിറ്റ് ഉപയോഗിക്കുന്നത് മുതലുള്ള കാര്യങ്ങളെ കുറിച്ച് മിനിജാ ജോസഫ് ചെയ്ത വീഡിയോകൾ വളരെ ശ്രദ്ധ നേടിയിരുന്നു.

മിനിജാ ജോസഫിന് ഒപ്പം എൻഎച്ച്എസ്സിന്റെ നേതൃത്വ പദവികൾ അലങ്കരിച്ച ജെനി കാഗുയോവ , കെറി വാൾട്ടേഴ്സ് എന്നിവരാണ് മറ്റു ജൂറി അംഗങ്ങൾ .

23 വർഷമായി എൻഎച്ച്എസ്സിലെ വിവിധ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ സേവനമനുഷ്ഠിക്കുന്ന ജെനി കാഗുയോവ 2016 -ൽ ബ്രിട്ടീഷ് ജേർണൽ ഓഫ് നേഴ്സിങ്ങിന്റെ ഐ വി തെറാപ്പി നേഴ്സ് ഓഫ് ദ ഇയർ അവാർഡ് ജേതാവാമികവിന്റെ അംഗീകാണ്. കോവിഡ് മഹാമാരിയുടെ സമയത്ത് പ്രവർത്തന മികവിന്റെയും അർപ്പണമനോഭാവത്തിന്റെയും പ്രതിഫലമായി എൻഎച്ച്എസ് ഇംഗ്ലണ്ടിലെ ചീഫ് നേഴ്സിങ് ഓഫീസറുടെ ഉപദേശകയായിരുന്നു ജെനി. ഈ സ്ഥാനത്ത് വരുന്ന ആദ്യത്തെ ഫിലിപ്പീൻസുകാരി എന്നു മാത്രമല്ല ബ്ലാക്ക് ന്യൂനപക്ഷ വംശത്തിൽപ്പെട്ടയാളുമാണ് ജെനി. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻറർനാഷണൽ നേഴ്സിങ് ആൻഡ് മിഡ് വൈഫറി അസോസിയേഷനുമായി സഹകരിച്ച് യുകെയിലെത്തുന്ന മറ്റ് രാജ്യങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്ന നേഴ്സുമാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ജെനി ഫ്ളോറിങ് സ്നൈറ്റിങലിന്റെ ഫൗണ്ടേഷൻ ഗ്ലോബൽ നേതൃസ്ഥാനവും അലങ്കരിക്കുന്നുണ്ട്.

35 വർഷമായി എൻഎച്ച്എസിൻ്റെ ഭാഗമായ കെറി വാൾട്ടേഴ്സ് വയോജനങ്ങളുടെ പരിചരണം എമർജൻസി / അക്യൂട്ട് മെഡിസിൻ, വൃക്ക രോഗികളുടെ ഡയാലിസിസ് എന്നീ മേഖലകളിൽ തന്റെ നിസ്വാർത്ഥ സേവനം നൽകിയ വ്യക്തിത്വമാണ്. പുതിയതായി എൻഎച്ച്എസിൽ റിക്രൂട്ട് ചെയ്യുന്നവരുടെ പരിശീലനത്തിലും തൻറെ സംഭാവനകൾ നൽകാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ സമയത്ത് രോഗി പരിചരണത്തിലും പ്രതിരോധ കുത്തിവയ്പ്പ് ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിലും കെറിയുടെ പ്രവർത്തനം സുത്യർഹമായിരുന്നു. .

മികച്ച നേഴ്സിനും കെയറർക്കുമുള്ള അവാർഡിനായി അപേക്ഷകൾ അയക്കുമ്പോൾ താഴെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കണം .

Criteria Nurse/Carer of the Year

A-Self nomination or nomination by others

B- anonymously submit the nominations to the judging panel to make the final winners
C- All shortlisted nominations will get recognition

D- Nomination deadline October 5th.

1 (a)-Describe the initiatives undertaken to improve the quality of patient care or patient safety in your work environment last 12 months

maximum 200 words

മലയാളം യുകെ അവാർഡ് നൈറ്റ് 2023 യുടെ ഭാഗമായി നടത്തിയ ലോഗോ മത്സരത്തിൻ്റെ വിജയിക്കുള്ള സമ്മാനദാനവും ലോഗോ പ്രകാശനവും സെപ്റ്റംബർ 24 ഞായറാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് മലയാളം യുകെ ചീഫ് എഡിറ്റർ ബിൻസു ജോണിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ മുൻ പൊതു മരാമത്ത് മന്ത്രിയും കടുത്തുരുത്തി നിയോജക മണ്ഡലം MLA യുമായ അഡ്വ. മോൻസ് ജോസഫ് നിർവ്വഹിക്കും.

മാധ്യമ രംഗത്ത് യൂറോപ്പിൽ മുൻനിരയിലെത്തിയ മലയാളം യുകെ ന്യൂസും സ്കോട് ലാൻ്റിലെ അസ്സോസിയേഷനുകളുടെ അസ്സോസിയേഷനായ യുസ്മയും സംയുക്തമായി നടത്തുന്ന മലയാളം യുകെ അവാർഡ് നൈറ്റ് 2023 ഒക്ടോബർ 28ന് സ്കോട് ലാൻ്റിൽ ആണ് അരങ്ങേറുന്നത് .

RECENT POSTS
Copyright © . All rights reserved