Uncategorized

For most people, the ketogenic diet plan is an excellent option for weight reduction. These pills have the ability to generate particular enzymes that may really burn the fat within the body. Best thing concerning the supplement is definitely that unlike additional diet and fat loss supplements, 7-Keto doesn’t raise the blood circulation pressure or the center rate of the individual. Fruit juice-organic or not-is saturated in fast-digesting carbs that spike your blood sugar levels. Scientifically, the ketogenic diet plan shows better results in comparison to low-unwanted fat and high-carb diet plans; even in the future. To properly stick to the keto diet plan, you should learn which meals are keto diet plan friendly and anticipate making meals in the home.

keto pills and alcohol (more…)

ജോണ്‍സണ്‍ വി. ഇടിക്കുള

എടത്വാ: കേരളത്തിലാകമാനം ചിതറി പ്രവര്‍ത്തിച്ചിരുന്ന പരിസ്ഥിതി പ്രവര്‍ത്തകരേയും സംഘടനകളേയും ഏകോപിപ്പിച്ച ഗ്രീന്‍ കമ്മ്യൂണിറ്റിയുടെ സ്ഥാപകനുമായിരുന്ന ആന്റപ്പന്‍ അമ്പിയായത്തിന്റെ സ്മരണകളുമായി സുഹൃത്തുക്കള്‍ ‘മഴമിത്ര’ത്തില്‍ ഒന്നിച്ചു കൂടി.

പ്രകൃതിക്ക്-ഭൂമിക്ക് അതില്‍ അധിവസിക്കുന്ന മാനവര്‍ക്കായി വളരെ കുറച്ചുകാലം ഉണര്‍ത്തുപാട്ടുമായി കേരളമാകെ ചുറ്റിക്കറങ്ങിയ പ്രകൃതി സ്നേഹിയായ ആന്റപ്പന്‍ അമ്പിയായം(38) 2013 ജൂണ്‍ 3ന് ആണ് അപകടത്തില്‍പ്പെട് മരണമടഞ്ഞത്.

മഴമിത്രത്തില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു ഉദ്ഘാടനം ചെയ്തു. ജയന്‍ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ചങ്ങനാശേരി അതിരൂപതാ മദ്യ വിരുദ്ധ സമിതി പ്രസിഡന്റ് റാം സെ ജെ.ടി, ആന്റപ്പന്‍ അമ്പിയായം ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള, കുട്ടനാട് നേച്ചര്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് ജേക്കബ് സെബാസ്റ്റ്യന്‍, കുട്ടനാട് നേച്ചര്‍ ഫോറം പ്രസിഡന്റ് ബില്‍ബി മാത്യൂ കണ്ടത്തില്‍, സി.കെ പ്രസന്നന്‍, ജോണ്‍ ബേബി, കുട്ടനാട് നേച്ചര്‍ സൊസൈറ്റി സെക്രട്ടറി അഡ്വ.വിനോദ് വര്‍ഗ്ഗീസ്, പി .വി.എന്‍ മേനോന്‍, പി.കെ ബാലകൃഷ്ണന്‍, അനില്‍ അമ്പിയായം, കുട്ടനാട് നേച്ചര്‍ ഫോറം സെക്രട്ടറി സജീവ് എന്‍.ജെ, ഗ്രീന്‍ കമ്മ്യൂണിറ്റി കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗങ്ങളായ ആര്‍.എസ് രജീഷ്, കെ.എസ് സുഖദേവ് എന്നിവര്‍ പ്രസംഗിച്ചു.

പിന്നീട് സുഹൃത്തുക്കള്‍ ‘മഴമിത്ര’ത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
മരണം കൊണ്ട് തന്റെ മഹത്വം ജന്മനാടിനെ തൊട്ടറിയിച്ച് കടന്നുപോയ പ്രകൃതിയുടെ വരദാനമായ ആന്റപ്പന്‍ കേരളത്തിലെ അങ്ങോളുമിങ്ങോളമുള്ള ഓരോ പ്രകൃതി സ്നേഹിയുടെയും മനസ്സില്‍ ഭാവ-താള-ലയത്തോടുകൂടിയ പ്രകൃതിയുടെ നിലനില്‍പ്പ് കോറിയിട്ടു കടന്നപോയ ജീവവൃക്ഷം ആണ്. ദൈവത്തിന്റെ ദാനമായ ശുദ്ധവായു, ശുദ്ധജലം, ശുദ്ധമായ മണ്ണ് ഇവ വരും തലമുറയ്ക്കും ഇതേ ശുദ്ധിയോടെ പകര്‍ന്നു നല്‍കണമെന്നുള്ള ആഹ്വാനത്തോട് അനുസ്മരണ സമ്മേളനം സമാപിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിവിധ ബോധവത്ക്കരണ പരിപാടികളും നടത്തുവാന്‍ തീരുമാനിച്ചു.

യു.എ.ഇ രാഷ്​ട്രപിതാവ്​ ഷെയ്ഖ്​ സായിദി​​െൻറ ജീവിതം ആധാരമാക്കി ഹോളിവുഡ് സിനിമ ഒരുങ്ങുന്നു. ഹോളിവുഡ് ചലചിത്രനിർമാണ കമ്പനിയായ എസ്.റ്റി.എക്സ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഇന്ത്യൻ ചലചിത്ര നടനും സംവിധായകനുമായ ശേഖർ കപൂറാണ്.

1971 മുതൽ 2004 വരെ യു.എ.ഇയുടെ പ്രസിഡൻറ് ആയിരുന്ന ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്ർറെ ജന്മശതാബ്ദി വർഷം തന്നെയാണ് ജീവചരിത്ര സിനിമ ഒരുക്കുന്നത്. യു.എ.ഇക്കൊപ്പം ലോകവും വളരണമെന്നാഗ്രഹിച്ച് നന്മനിറഞ്ഞ മനസോടെ സേവനം ചെയ്ത സുൽത്താന്ർറെ ഓർമകൾ നിറയുന്നതായിരിക്കും ചിത്രമെന്നാണ് എസ്.റ്റി.എക്സ് വ്യക്തമാക്കുന്നത്. ചരിത്രപരമായ മാറ്റത്തിന്​ സഹായിച്ച സജീവവും കരുത്തുറ്റതുമായ വ്യക്​തിത്വത്തെ കുറിച്ചുള്ള കഥ പറയുന്നതാണ്​ ചിത്രമെന്ന്​ എസ്​.റ്റി.എക്​സ്​ ഫിലിംസ്​ ചെയർമാൻ ആഡം ​ഫോഗൽസൺ പറഞ്ഞു. ചിത്രീകരണം, അഭിനേതാക്കൾ തുടങ്ങിയ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എലിസബത്, ദ ഫോർ ഫെദേഴ്സ് തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത നടൻ ശേഖർ കപൂറായിരിക്കും ചിത്രം സംവിധാനം ചെയ്യുന്നത്. ക്ളിഫ് ഡോർഫ്മാനാണ് തിരക്കഥാകൃത്ത്. രാഷ്ട്രപിതാവിനോടുള്ള ആദരസൂചകമായി യു.എ.ഇ ഈ വർഷം ഷെയ്ഖ് സായിദ് വർഷമായാണ് ആചരിക്കുന്നത്. ഇതിൻറെ ഭാഗമായുള്ള കാരുണ്യ, വികസന പദ്ധതികൾക്കൊപ്പമാണ് ജീവിതകഥ പറയുന്ന ചിത്രം പിറവിയെടുക്കുന്നത്.

തിരുവനന്തപുരത്ത് ഇന്ന് പുലര്‍ച്ചെ നടന്നത് നാടകീയ സംഭവങ്ങള്‍. മെഡിക്കല്‍ കോളജിനു സമീപമായിരുന്നു കാമുകനും കാമുകിയും ഇവരുടെ വീട്ടുകാരും ചേര്‍ന്ന് നാടകീയ നിമിഷങ്ങള്‍ സൃഷ്ടിച്ചത്.

കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടിയും തിരുവനന്തപുരംകാരനായ കാമുകനുമാണ് കഥയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഇരുവരും വ്യത്യസ്ത മതത്തില്‍ നിന്നുള്ളവര്‍. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ

കൊല്ലം ചടയമംഗലം സ്വദേശിയായ യുവതിയും കുളത്തൂപ്പുഴ ചോഴിയക്കോട് സ്വദേശിയായ ഇരുപത്തഞ്ചുകാരനും ഏറെനാളായി പ്രണയത്തിലായിരുന്നു സ്വകാര്യ ബസ് ജീവനക്കാരനായിരുന്നു യുവാവ്.

ബസിലെ പണി മതിയാക്കി കഴിഞ്ഞ ഏതാനും മാസങ്ങളായി പ്ലംബിംഗ് ജോലി ചെയ്തുവരുന്ന യുവാവ് ഇന്നലെ രാത്രി 12 മണിയോടെ കാറില്‍ യുവതിയുടെ വീട്ടിലെത്തി. മൊബൈല്‍ ഫോണിന്റെ ചാര്‍ജര്‍ പുറത്ത് വച്ച് മറന്നുപോയത് എടുക്കാന്‍ എന്ന വ്യാജേന വീടിന് പുറത്തിറങ്ങിയ യുവതി വീടിന് പുറത്ത് കാത്തുനിന്ന കാറില്‍ കയറി കാമുകനൊപ്പം പോയി. തുടര്‍ന്ന് മാതാവിനോട് ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു.

ഇതോടെ ബന്ധുക്കള്‍ കുതിച്ചെത്തി. യുവതിയെയും കാമുകനെയും കാറില്‍ പിന്തുടര്‍ന്നു. പുലര്‍ച്ചെ രണ്ടരമണിയോടെ മെഡിക്കല്‍ കോളേജിന് സമീപമെത്തിയ വിഷ്ണുവിനെ പിന്തുടര്‍ന്നുവന്ന ബന്ധുക്കള്‍ ഇരുവരും സഞ്ചരിച്ചിരുന്ന കാര്‍ റോഡില്‍ തടഞ്ഞു. തുടര്‍ന്നായിരുന്നു കൂട്ടത്തല്ല്.

 

ചെന്നൈ പനയൂരിലെ റിസോര്‍ട്ട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുന്നതിനിടെ പ്രമുഖ തമിഴ് നടി സംഗീത ബാലനെയും സഹായി സുരേഷിനേയും പൊലീസ് അറസ്റ്റ് ചെയ്തു. റിസോര്‍ട്ടില്‍ നിരവധി പെണ്‍കുട്ടികളെ കൊണ്ടുവരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് നാട്ടുകാര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെ റിസോര്‍ട്ടില്‍ നിന്ന് പിടികൂടി. ഇവരെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. മെട്രോപ്പൊലിറ്റന്‍ കോടതിയില്‍ ഹാജരാക്കിയ സംഗീതയെയും സുരേഷിനേയും പതിനഞ്ച് ദിവസത്തേക്ക് റിമാന്‍റ് ചെയ്തിരിക്കുകയാണ്.

സിനിമയിലും സീരിയലിലും അവസരങ്ങള്‍ വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടികളെ വലയിലാക്കുന്നത്. സുരേഷാണ് പെണ്‍കുട്ടികളെ സംഗീതയുമായി ബന്ധപ്പെടുത്തുന്നത്. പിന്നെ അവസരങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പലര്‍ക്കും കാഴ്ചവെക്കുന്നത് സംഗീതയാണെന്നുമാണ് പൊലീസ് പറയുന്നത്. പല സിനിമ പ്രവര്‍ത്തകര്‍ക്കും വ്യവസായികള്‍ക്കും സംഗീത പെണ്‍കുട്ടികളെ എത്തിച്ചുനല്‍കി എന്നാണ് വിവരം.

നിലവില്‍ തമിഴ് സീരിയല്‍ രംഗത്ത് അറിയപ്പെടുന്ന നടിയാണ് സംഗീത. ഏറെക്കാലമായി പെണ്‍വാണിഭ സംഘത്തിന് നേതൃത്വം കൊടുക്കുന്നുണ്ടെന്നാണ് പൊലീസ് നിഗമനം. സിനിമയില്‍ ചെറിയ വേഷങ്ങള്‍ നല്‍കിയാണ് പലരേയും കൂടെ നിര്‍ത്തുന്നത്. വരാനിരിക്കുന്ന തമിഴ് ചിത്രത്തില്‍ വേഷവും വലിയ തുകയും സംഗീത വാഗ്ദാനം ചെയ്തതിനാലാണ് അവരോടൊപ്പം ചേര്‍ന്നത് എന്നാണ് അറസ്റ്റിലായ ഒരു പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയത്. സിനിമ–സീരിയല്‍ രംഗത്തുള്ള ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും അറസ്റ്റിലായവരില്‍ പെടുന്നു.

1996ല്‍ പുറത്തിറങ്ങിയ ‘കറുപ്പു റോജ’യിലൂടെ സിനിമയിലെത്തിയ സംഗീത പിന്നീട് ടെലിവിഷന്‍ ഷോകളില്‍ തിളങ്ങുകയായിരുന്നു. രാധിക ശരത്കുമാറിനൊപ്പമുള്ള വാണി വാണി എന്ന ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പെണ്‍വാണിഭ സംഘത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ തന്നെയാണ് പൊലീസ് തീരുമാനം.

ബിനോയി ജോസഫ്

കുരുന്നുകൾക്ക് അതൊക്കെയും വിസ്മയക്കാഴ്ചകളായിരുന്നു… മുതിര്‍ന്നവര്‍ക്കും… നേരിൽ കണ്ടത് യുകെയിലെ ഏറ്റവും വലിയ പവർ സ്റ്റേഷൻ. ടർബൈനുകൾ, ബോയിലറുകൾ, മില്ല്യണിലേറെ ടണ്ണുകളുടെ കൽക്കരി സ്റ്റോർ, ബയോമാസ് ഫ്യൂവൽ ശേഖരിച്ചിരിക്കുന്ന ഡോമുകൾ, കൂറ്റൻ കൂളിംഗ് ടവറുകൾ, ഫ്യൂവൽ പൾവറൈസ് ചെയ്യുന്ന മില്ലുകൾ, വാട്ടർ ട്രീറ്റ്മെന്റ് പ്ലാൻറ്, അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനായി സൾഫർ ഡയോക്സൈഡിനെ ജിപ്സമായി മാറ്റുന്ന അബ്സോര്‍ബര്‍ യൂണിറ്റുകൾ, അതിനൂതനമായ കൺട്രോൾ റൂമുകൾ, പ്രോസസ് ഗ്യാസ് പുറത്തേയ്ക്കു തള്ളുന്ന നൂറു മീറ്ററോളം ഉയരമുള്ള ചിമ്മിനി… മൂന്നു മണിക്കൂറുകൾ നീണ്ട ടൂറിൽ ഹളളിലെ മലയാളി കുടുംബങ്ങൾ ദർശിച്ചത് ആധുനിക സാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയ വിസ്മയം.

വീടുകളിൽ സ്വിച്ചിട്ടാൽ ലൈറ്റും ടിവിയും ഓണാകുമെന്നറിയാമെങ്കിലും അതിനായി ഉപയോഗിക്കുന്ന ഇലക്ട്രിസിറ്റി എങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്നു എന്നറിയാനുള്ള ജിജ്ഞാസ ഹള്ളിലെ മലയാളി കുടുംബങ്ങളെ കൊണ്ടെത്തിച്ചത് യോർക്ക് ഷയറിലെ പവർ സ്റ്റേഷനിൽ. സെൽബിയിൽ സ്ഥിതി ചെയ്യുന്ന ഡ്രാക്സ് പവർ ലിമിറ്റഡിലാണ് ഹളളിലെ ഇന്ത്യൻ ലാംഗ്വേജ് സപ്ളിമെൻററി സ്കൂളിന്റെ ആഭിമുഖ്യത്തിൽ സന്ദർശനമൊരുക്കിയത്. പവർ സ്റ്റേഷന്റെ മോഡൽ ഒരുക്കിയിരിക്കുന്ന വിസിറ്റർ സെന്ററിൽ കുട്ടികളും മുതിർന്നവരും അടങ്ങുന്ന സംഘത്തെ പവർസ്റ്റേഷൻ വിസിറ്റർ മാനേജിംഗ് ടീമംഗങ്ങൾ  സ്വീകരിക്കുകയും അവയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തു. തുടർന്ന്  ഇലക്ട്രിസിറ്റി ഉല്പാദിപ്പിക്കുന്നത് എങ്ങനെയെന്ന് ആക്ഷൻ സോംഗിലൂടെ കുട്ടികളെ പഠിപ്പിച്ചു. പവർ സ്റ്റേഷൻ ഗൈഡുകളോടൊപ്പമുള്ള സ്റ്റേഷൻ ടൂറായിരുന്നു അടുത്തത്.

പവർ സ്റ്റേഷനുമായി ബന്ധപ്പെട്ട സുരക്ഷാ മുന്നറിയിപ്പുകളും അതിന്റെ ആവശ്യകതകളും സന്ദർശക സംഘത്തെ അറിയിച്ച ഗൈഡുകൾ ഓരോരുത്തർക്കും സേഫ്റ്റി ഹാറ്റ്, ഐ പ്രൊട്ടക്ഷൻ, ഹൈ വിസിബിലിറ്റി ജാക്കറ്റ് എന്നിവയും നല്കി. മിനി ബസുകളിലാണ് സംഘം ആയിരത്തിലേറെ ഏക്കറുകളിലായി പരന്നു കിടക്കുന്ന പവർ സ്റ്റേഷൻ ടൂർ നടത്തിയത്. പവർ സ്റ്റേഷനിലെ വിവിധ യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ വയർലെസ് ഹെഡ്സെറ്റുകൾ വഴി ടൂറിനിടയിൽ വിശദീകരിച്ചു നല്കി. യുകെയിലെ ഏറ്റവും വലിയ പവർ സ്റ്റേഷനുകളിൽ ഒന്നായ ഡ്രാക്സിലെ ടൂർ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ വിജ്ഞാനപ്രദമായിരുന്നുവെന്ന് ഹൾ ഇന്ത്യൻ ലാംഗ്വേജ് സപ്ളിമെന്ററി സ്കൂളിനു (ഹിൽസ്) നേതൃത്വം നല്കുന്ന ടീച്ചർ ആനി ജോസഫും ടൂറിനായി പവർ സ്റ്റേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒരുക്കിയ ബോബി തോമസും പറഞ്ഞു.

കുട്ടികളെ മലയാളം പഠിപ്പിക്കാനും കേരള സംസ്കാരത്തിന്റെ സാരാംശം അവർക്ക് മനസിലാക്കാനുള്ള അവസരം ഒരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ജോജി കുര്യാക്കോസ്, ബിനു ബോണിഫേസ്, അനിഷ് മാണി എന്നിവരുടെ നേതൃത്വത്തിൽ മറ്റു മലയാളി കുടുംബങ്ങളുടെ സഹകരണത്തോടെ 2015 മുതലാണ് മലയാളം ക്ലാസുകൾ ആരംഭിച്ചത്. ഒരു വർഷം ഇരുപതോളം ക്ലാസുകൾ നടത്തുന്ന സ്കൂൾ, ചിൽഡ്രൻസ് യൂണിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മലയാളം ക്ലാസുമായി ബന്ധപ്പെട്ട ആക്ടിവിറ്റികൾ, കുട്ടികൾക്കായി നല്കിയിരിക്കുന്ന ചിൽഡ്രൻസ് പാസ്പോർട്ടിൽ റെക്കോർഡ് ചെയ്ത് അതിന്റെ അടിസ്ഥാനത്തിൽ വിവിധ അവാർഡുകൾ നല്കപ്പെടുന്നു.

കഴിഞ്ഞ വർഷത്തെ കുട്ടികളുടെ ഗ്രാജുവേഷൻ സെറമണി ഹൾ യൂണിവേഴ്സിറ്റിയിൽ വച്ചാണ് നടത്തിയത്. ടീച്ചർ ആനി ജോസഫ്, ബിനു ബോണിഫേസ്, റോസിറ്റ നസ്സറേത്ത്, ബോബി തോമസ്, രാജു കുര്യാക്കോസ് എന്നിവർ നിലവിൽ ക്ലാസുകളുടെ പ്രവർത്തനത്തിന് നേതൃത്വം നല്കുന്നു. ജിസിഎസ് സി ലെവലിൽ മലയാള ഭാഷ കുട്ടികൾക്ക് ഒരു ലാംഗ്വേജായി ഉൾപ്പെടുത്തുവാനുള്ള പ്രവർത്തനങ്ങൾക്കായി എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ട് ശ്രമങ്ങൾ നടത്തിവരികയാണ് ടീച്ചർ ആനി ജോസഫ്. കുട്ടികൾക്ക് കരിയർ ഗൈഡൻസിന് ഉപകാരപ്രദമായ പ്രവർത്തനങ്ങൾ ഭാവിയിലും തുടരണമെന്നാണ് സ്കൂൾ മാനേജിംഗ് കമ്മിറ്റിയുടെ ആഗ്രഹം. പവർ സ്റ്റേഷൻ സന്ദർശനം എല്ലാ അർത്ഥത്തിലും വിജ്ഞാനപ്രദമായിരുന്നുവെന്ന് കുട്ടികളും മുതിർന്നവരും പറഞ്ഞു.

 

ഷാജി തലച്ചിറ

കോട്ടയം ജില്ലയില്‍ നിന്നുള്ള നിരവധി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കളെ സമ്മാനിച്ചിട്ടുള്ള മീനച്ചില്‍ താലൂക്കിലെ കോഴായില്‍ നിന്നും യുകെയിലേക്ക് കുടിയേറിയ മലയാളികളുടെ സംഗമം ചെല്‍ട്ടന്‍ ഹാമിലെ പ്രിസ്റ്റ്ബറിയില്‍  വച്ച് നാളെ നടക്കുന്നു. കോഴാ നിവാസികളായ യുകെയിലെ പ്രവാസി മലയാളികളുടെ ഏഴാമത് സംഗമത്തിന്‍റെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. സംഗമത്തിനെത്തുന്ന കുടുംബങ്ങളെ സ്വീകരിക്കാനും മികച്ച പ്രോഗ്രാമുകള്‍ സംഘടിപ്പിക്കാനും വേണ്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.

നാളെ രാവിലെ പതിനൊന്ന് മണിക്ക് ആരംഭിക്കുന്ന സംഗമത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാവുന്ന നിരവധി പരിപാടികള്‍ ആണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പതിനൊന്ന് മണിക്ക് തന്നെ ആരംഭിക്കുന്ന രജിസ്ട്രേഷന്‍ നടപടികളോടെ ആണ് സംഗമം ആരംഭിക്കുന്നത്. രജിസ്ട്രേഷന് ശേഷം കുടുംബ സമേതം ഉല്ലസിക്കാനുള്ള ഇന്‍ഡോര്‍ ഔട്ട്‌ഡോര്‍ ഗെയിമുകളും കലാ കായിക മത്സരങ്ങളും മറ്റ് പ്രോഗ്രാമുകളും നടക്കും.

സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി കേരളീയ ശൈലിയിലുള്ള നാടന്‍ ഭക്ഷണ ശാലകളും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം മൂന്ന് മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ പ്രമുഖ സാംസ്കാരിക നേതാക്കള്‍ പങ്കെടുക്കും. നാളെ നടക്കുന്ന പ്രോഗ്രാമുകളിലും സാംസ്കാരിക സമ്മേളനത്തിലും പങ്കെടുക്കാന്‍ കോഴാ നിവാസികളായ എല്ലാ പ്രവാസി മലയാളികളെയും  സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ബാബു വട്ടക്കാട്ടില്‍ – 07830906560

സജിമോന്‍ – 07960394174

ജിമ്മി പൂവാട്ടില്‍ – 07440029012

ഷാജി തലച്ചിറ – 07878528236

സംഗമവേദിയുടെ അഡ്രസ്സ്:

Masonic Hall
2 Portland Street
Prestbury, UK
GL52 5JF

ലോക മലയാളി സമൂഹത്തെ ഒരേ കുടക്കീഴില്‍ ആക്കുക എന്ന ലക്ഷ്യത്തോടുകൂടി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരുപറ്റം മനുഷ്യസ്‌നേഹികള്‍ രൂപംകൊടുക്കുകയും ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ പ്രവാസി മലയാളികളുടെ ആശയും ആവേശവുമായി മാറി പ്രവാസ ജീവിത മേഖലകളില്‍ നേരിടുന്ന കഷ്ടപ്പാടുകളില്‍ ആലംബഹീനരാകുന്നവര്ക്ക് ആശ്വാസമരുളുന്ന നിറകൈദീപമായി മാറിയ പ്രവാസി മലയാളി ഫെഡറേഷന്‍ യുകെയിലെ പുതിയ നാഷണല്‍ കമ്മിറ്റിക്ക് രൂപം കൊടുത്തു. ലോകമെമ്പാടുമുള്ള പ്രവാസികളോടൊത്ത് ചിന്തിച്ചുകൊണ്ടും പിറന്ന നാടിന്റെ പുരോഗതിയില്‍ തങ്ങളാല്‍ കഴിയുന്ന സഹായഹസ്തം നല്‍കിക്കൊണ്ടും യുകെയിലെ മലയാളികളായ നാം ഓരോരുത്തരും അഭിമാനപൂര്‍വം പ്രവാസി മലയാളി ഫെഡറേഷന്‍ കുടുംബത്തില്‍ അംഗമാകാനുള്ള അവസരം സംജാതമായിരിക്കുന്നു.

യുകെ മലയാളികളായ നാം ഓരോരുത്തരും നമ്മുടെ കുടുംബാതിര്‍ത്തികള്‍ക്കപ്പുറത്ത് വിശാലമായ മാനവികതയിലേക്കും സൗഹൃദത്തിലേക്കും നടന്ന് മുന്നേറാം. മനുഷ്യന്‍ ഒരു സാമൂഹികജീവിയാണ് എന്ന സത്യം ഇത്തരം സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ സഹജീവികള്‍ക്കുവേണ്ടി ശബ്ദിക്കുമ്പോഴാണ് മനസിലാകുന്നത്. ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ ലോകത്തില്‍ എല്ലാവര്‍ക്കും സുഖവും സന്തോഷവും ഉണ്ടാകട്ടെ. അതിന് പ്രവാസി മലയാളി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങളിലൂടെ സാധ്യമാകട്ടെ.

സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന് ഉടമയായിരുന്ന ബ്രിട്ടനില്‍ പല മലയാളി സംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും എല്ലാ രാജ്യങ്ങളിലെയും പ്രവാസി മലയാളി സമൂഹത്തോടൊപ്പം നമ്മെ കൈപിടിച്ച് നടത്തുന്നത് യുകെയിലെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സംഘടനാ പാടവവും കരുത്തും തെളിയിച്ച യുകെയിലെ മലയാളി സമൂഹത്തിന് സുപരിചിതരായ ഒരുപറ്റം സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ പ്രവര്‍ത്തകരാണ്. ഇവര്‍ക്കൊപ്പം നമുക്കും കൈകോര്‍ത്ത് മുന്നേറാം.

ഇവര്‍ ഭാരവാഹികള്‍

സൈമി ജോര്‍ജ് – നാഷണല്‍ കോഓര്‍ഡിനേറ്റര്‍
മംഗളന്‍ വിദ്യാസാഗര്‍ – പ്രസിഡന്റ്, നാഷണല്‍ കമ്മിറ്റി
ബിനോ ആന്റണി – വൈസ് പ്രസിഡന്റ്
ജോണ്‍സണ്‍ തോമസ് – ജനറല്‍ സെക്രട്ടറി
മോനി ഷിജോ – ജോയിന്റ് സെക്രട്ടറി
ജോണി ജോസഫ് കല്ലട – ട്രഷറര്‍
വര്‍ഗീസ് ജോണ്‍ – യൂറോപ്പ് പ്രതിനിധി (നാഷണല്‍ കമ്മിറ്റി മെംബര്‍)
സാം തിരുവാതില്‍ – പ്രോജക്ട് മാനേജര്‍/അഡൈ്വസര്‍
ലിഡോ ജോര്‍ജ് – ചാരിറ്റി മാനേജ്‌മെന്റ്
അജിത് പാലിയത്ത് – കള്‍ച്ചറല്‍ കോ ഓര്‍ഡിനേറ്റര്‍
മീര കമല്‍ – കള്‍ച്ചറല്‍ കോ ഓര്‍ഡിനേറ്റര്‍
ആന്‍സി ജോയി – നാഷണല്‍ കമ്മിറ്റി മെംബര്‍

ഹരികുമാര്‍ ഗോപാലന്‍

ലിവര്‍പൂളിലെ ആദ്യ മലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ)യുടെ നേതൃത്വത്തില്‍ ജൂണ്‍ 10ാം തിയതി ബെര്‍ക്കിന്‍ ഹെഡില്‍ വച്ച് യുക്മ സ്‌പോര്‍ട്‌സ് ഡേയുടെ മുന്നോടിയായി ഒരു ബാര്‍ബിക്യൂ പാര്‍ട്ടിയും കായിക മല്‍സരങ്ങളും സംഘടിപ്പിക്കുവാന്‍ തീരുമാനിച്ച വിവരം അറിയിക്കുന്നു.

എക്കാലത്തും നൂതനമായ ആശയങ്ങളുമായി മുന്നോട്ടു പോകുന്ന ലിമ ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചതിനു കാരണം വളര്‍ന്നു വരുന്ന തലമുറയ്ക്ക് സ്‌പോര്‍ട്‌സിനോടുള്ള ആഭിമുഖ്യം ജനിപ്പിക്കുന്നതിനു വേണ്ടിയാണെന്നു ലിമ നേതൃത്വം അറിയിച്ചു. രാവിലെ 9 മണിയോടു കൂടി പരിപാടികള്‍ ആരംഭിക്കും വൈകുന്നേരം 5 മണിവരെ പരിപാടികള്‍ തുടരും. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണമെന്ന് അറിയിക്കുന്നു.

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം.

THE OVAL,
OLD CHESTER ROAD,
BEBINGTON,
WIRRAL CH637NL

വിവരങ്ങള്‍ അറിയുവാന്‍ ബന്ധപ്പെടണ്ട ഫോണ്‍ നമ്പര്‍: 07886247099, 07846443318.

ഡബ്ലിന്‍: ഐറിഷ് മലയാളി മനസുകളില്‍ സ്വതന്ത്ര ചിന്തയുടെ അഗ്‌നിഗോളങ്ങള്‍ വര്‍ഷിച്ചു പ്രശസ്ത ശാസ്ത്ര പ്രചാരകന്‍ ശ്രീ രവിചന്ദ്രന്റെ പ്രഭാഷണവും സംവാദവും ഡബ്ലിന്‍ താല പ്ലാസാ ഹോട്ടലില്‍ നടന്നു. മലയാളികള്‍ക്ക് ഒരിക്കലും സാധ്യമാവില്ല എന്ന് കരുതിയ സമയനിഷ്ഠ കൃത്യതയോടെ പാലിച്ച, കൃത്യം 5 മണിക്ക് തന്നെ ആരംഭിച്ച, എസ്സെന്‍സ് അയര്‍ലന്‍ഡ് ക്ലബ് ഒരുക്കിയ ‘ജനനാനന്തര ജീവിതം’മെന്ന സി.രവിചന്ദ്രന്റെ പ്രഭാഷണം അക്ഷരാര്‍ത്ഥത്തില്‍ മാറ്റത്തിന്റെ മാറ്റൊലി തന്നെയായിരുന്നു.

സംഘര്‍ഷങ്ങളും പല വിധ ചിന്തകളും നിറഞ്ഞു നില്‍ക്കുന്ന ഈ സമൂഹത്തില്‍ ഏത് ദിശയിലൂടെ പോകണം എന്ന് ആകുലപ്പെടുന്ന മനസുകള്‍ക്ക് കൃത്യമായ വഴി തുറന്ന് കൊടുക്കുകയായിരുന്നു ഇന്നലെ രവിചന്ദ്രന്‍ ചെയ്തത്. ആചാരങ്ങളുടെ പൊള്ളത്തരങ്ങള്‍ അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം വലിച്ചു കീറിയ അദ്ദേഹം, പരിണാമത്തെയും ശാസ്ത്രത്തെയും കുറിച്ച് വളരെ എളുപ്പത്തില്‍ യുക്തിയ്ക്ക് നിരക്കുന്ന രീതിയില്‍ തന്നെ വിഷയം അവതരിപ്പിച്ചു. മെയ് 25നു അയര്‍ലണ്ടില്‍ നടന്ന ജനഹിതപരിശോധനയില്‍ യെസ് പക്ഷം വിജയിച്ചുവെങ്കിലും അബോര്‍ഷന്റെ ആവശ്യകതയെ പറ്റിയും അദ്ദേഹം വളരെ വിശദമായി തന്നെ പ്രതിപാദിക്കുകയുണ്ടായി.

ഒരു മണിക്കൂര്‍ നീണ്ട പ്രഭാഷണത്തിന് ശേഷം അദ്ദേഹം സദസ്സില്‍ നിന്നും എഴുതി വാങ്ങിയ ചോദ്യങ്ങള്‍ക്കു കൃത്യതയോടെ മറുപടി നല്‍കുകയുണ്ടായി. മൂന്ന് മണിക്കൂര്‍ ഉദ്ദേശിച്ച പരിപാടി ഏതാണ്ട് നാലു മണിക്കൂര്‍ നീണ്ടു നിന്നു. ഹാള്‍ തിങ്ങി നിറഞ്ഞ അന്തരീക്ഷത്തില്‍, തുടക്കം മുതല്‍ യുക്തിചിന്തയും സത്യാന്വേഷണവും ശാസ്ത്രീയതയുമാണ് നിറഞ്ഞു നിന്നത്. ഇടയ്ക്ക് നര്‍മ്മത്തിലൂടെയുള്ള അദ്ദേഹത്തിന്റെ മറുപടികളും കുറിയ്ക്ക് കൊള്ളുന്ന പ്രയോഗങ്ങളും ഒരു വേറിട്ട അനുഭവമായി മാറി.

എസ്സെന്‍സ് അയര്‍ലണ്ടില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു സ്വതന്ത്ര ചിന്തയുടെയും മാനവികതയുടെയും ശാസ്ത്ര ബോധത്തിന്റെയും അറിവുകളും തിരിച്ചറിവുകളും ജനങ്ങളിലേക്ക് എത്തിക്കാനും സ്വയം മനസിലാക്കാനും ആഗ്രഹമുള്ള നിരവധി പേര്‍ ഇന്നലെ തന്നെ ക്ലബില്‍ അംഗത്വം എടുത്തു.

ടോമി സെബാസ്റ്റ്യന്‍ സ്വാഗതം പറയുകയും, ഡോ. സുരേഷ് സി. പിള്ള സി. രവിചന്ദ്രനുള്ള ഉപഹാരം സമ്മാനിക്കുകയും, അശ്വതി ശ്രീകുമാര്‍ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. ചോദ്യോത്തര വേളയുടെ മോഡറേറ്റര്‍ സെബി സെബാസ്റ്റ്യന്‍ ആയിരുന്നു.

കൂടുതല്‍ വിവരങ്ങളും മറ്റും എസ്സെന്‍സ് അയര്‍ലന്‍ഡ് ഫേസ്ബുക്ക് പേജില്‍ ലഭ്യമാണ്.

https://facebook.com/esSENSEIreland

RECENT POSTS
Copyright © . All rights reserved