Uncategorized

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബ്രിട്ടിഷ് പൗരത്വമുള്ള അലിരേസ അക്ബരിയെ ഇറാനിൽ വധിച്ചതിനെതിരെ പരസ്യ പരാമർശവുമായി പ്രധാനമന്ത്രി ഋഷി സുനക് രംഗത്ത്. അലിരേസയെ വധിച്ചത് ക്രൂരമാണെന്നും അത് നടപ്പിലാക്കിയത് പ്രാകൃത ഭരണകൂടമാണെന്നും ഋഷി സുനക് തുറന്നടിച്ചു. ബ്രിട്ടനു വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ചു ഇറാൻ അലിരേസയെ വധിച്ചെന്നുള്ള വാർത്തകൾക്ക് പിന്നാലെയാണ് പ്രതികരണം. സംഭവത്തിൽ ഞെട്ടിപ്പോയെന്നും, മരണം അപ്രതീക്ഷിതമാണെന്നും സുനക് പറഞ്ഞു.

‘സ്വന്തം ജനതയുടെ മനുഷ്യാവകാശങ്ങളോട് യാതൊരു ബഹുമാനവുമില്ലാത്ത ഒരു ഭരണകൂടം നടത്തിയ നിഷ്ഠൂരവും പ്രാകൃതവുമായ പ്രവൃത്തിയായിരുന്നു ഇത്. അലിരേസയുടെ വേർപാടിൽ വേദനിക്കുന്ന എല്ലാ പ്രിയപ്പെട്ടവരെയും ഓർക്കുന്നു’- സുനക് പറഞ്ഞു. ഇറാനും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള മുൻ ആണവ കരാറായ MI6 ൽ ചാരവൃത്തി നടന്നു എന്ന് ആരോപിച്ച് 2019 ലാണ് ഇറാൻ മുൻ ഡെപ്യൂട്ടി പ്രതിരോധ മന്ത്രിയായിരുന്നു അക്ബരി അറസ്റ്റിലാകുന്നത്. അക്ബറിയെ വധിക്കരുതെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, 2020-ൽ ടെഹ്‌റാന് പുറത്ത് നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിലെ ഉന്നത ആണവ ശാസ്ത്രജ്ഞനായ മൊഹ്‌സെൻ ഫക്രിസാദെയുടെ കൊലപാതകത്തിൽ അക്ബരിക്ക് പങ്കുണ്ടെന്ന് ചൂണ്ടികാണിച്ചുകൊണ്ട് ഇറാനിയൻ സ്റ്റേറ്റ് മീഡിയ വ്യാഴാഴ്ച ഒരു വീഡിയോ പുറത്ത് വിട്ടിരുന്നു. എന്നാൽ കൊലപാതകത്തിൽ പങ്കില്ലെന്നും, ഫക്രിസാദിനെക്കുറിച്ചുള്ള വിവരങ്ങൾ ഒരു ബ്രിട്ടീഷ് ഏജന്റ് തിരക്കിയതായും അദ്ദേഹം പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പകർച്ചാനിരക്ക് വളരെ ഉയർന്ന കോവിഡിൻെറ പുതിയ വേരിയന്റിൻെറ കണക്കുകൾ ഓരോ ദിവസവും ഉയർന്നു വരികയാണ്. നിലവിൽ 25 രോഗികളിൽ ഒരാളിൽ പുതിയ വേരിയന്റ് കണ്ടെത്തുന്നതായി പുതിയ കണക്കുകൾ കാണിക്കുന്നു. XBB.1.5 എന്നറിയപ്പെടുന്ന പുതിയ സ്ട്രെയിനിൻെറ ഉയർന്ന വ്യാപനശേഷിയും വർദ്ധിച്ചു വരുന്ന ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണവും യു എസിൽ വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരാഴ്ച്ചയ്ക്ക് മുൻപ് 10 രോഗികളിൽ 2 പേർ XBB.1.5 ബാധിതർ ആയിരുന്നപ്പോൾ നിലവിൽ അത് 4 ആയി ഉയർന്നിരിക്കുകയാണ്.

ഒമിക്രോണിന്റെ ഒരു പതിപ്പായ ഈ പുതിയ വേരിയന്റിന് ഉയർന്ന പകർച്ചാശേഷിയാണ് ഉള്ളത്. ഇവയുടെ ജീനുകളിൽ വാക്‌സിനേഷനുകളെ ചെറുക്കാനുള്ള ശേഷിയും മുൻകാല അണുബാധകളിൽ നിന്നും സംരക്ഷണം ലഭിക്കാനുമുള്ള മ്യൂട്ടേഷനുകൾ നടന്നിട്ടുണ്ട്. പുതിയ സ്‌ട്രെയിൻ എൻ എച്ച് എസിൻെറ വേക്കപ്പ് കോൾ ആണെന്നും കോവിഡിന്റെയും ഫ്ലൂവിന്റെയും ഒരുമിച്ചുള്ള വരവ് എൻഎച്ച്എസ് പ്രതിസന്ധി കൂടുതൽ വഷളാക്കുമെന്നും വിദഗ്ദ്ധർ പറഞ്ഞു. എന്നാൽ മുൻപുള്ള വേരിയന്റിനേക്കാൾ ദുഷ്‌കരമായ ലക്ഷണങ്ങൾക്ക് സാധ്യത ഇല്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

യുകെയിലെ ഏറ്റവും വലിയ കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലൊന്നായ സാംഗർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള കണക്കുകൾ പ്രകാരം ഡിസംബർ 17 വരെയുള്ള കേസുകളിൽ നാല് ശതമാനവും XBB.1.5 കാരണമാണ്. ഓഗസ്റ്റിൽ ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഒമിക്രോൺ XBB-യുടെ മ്യൂട്ടേറ്റഡിൻെറ പതിപ്പാണ് പുതിയ സ്‌ട്രെയിൻ. BJ.1, BA.2.75 എന്നീ വേരിയന്റുകളുടെ ലയനമായ XBBയുടെ കേസുകൾ ചില രാജ്യങ്ങളിൽ നാലിരട്ടിയായി വർദ്ധിച്ചു.ഇതൊരു വേക്കപ്പ് കോൾ ആണ്. കോവിഡിനെ നിസാര വത്കരിച്ച് കാണരുത് എന്നുള്ളതിന്റെ ഒരു ഓർമപ്പെടുത്തൽ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

2022-ൽ ഇംഗ്ലീഷ് ചാനൽ കടന്ന് യുകെയിൽ എത്തിയത് 45,728 പേർ. ഇത് മുൻ വർഷങ്ങളെ അപേക്ഷിച്ച് 60 ശതമാനം കൂടുതലാണ്. ഫ്രാൻസിനെയും ബ്രിട്ടനേയും വേർതിരിക്കുന്ന ഇംഗ്ലീഷ് ചാനലിൽ ഉണ്ടാകുന്ന ഒട്ടനവധി അപകടങ്ങളിൽ ഇരയായത് അനിധികൃത കുടിയേറ്റക്കാരായിരുന്നു. ഇതിലേറ്റം ഒടുവിലത്തേത് ഡിസംബറിൽ തണുത്തുറഞ്ഞ വെള്ളത്തിൽ ബോട്ട് മറിഞ്ഞ് നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടതാണ്. രാജ്യത്തോട്ടുള്ള ജനങ്ങളുടെ അനധികൃത കുടിയേറ്റം തടയുന്നതിനും മനുഷ്യ കടത്തുകൾ തടയുന്നതിനും കർശന നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ കഴിഞ്ഞ വർഷം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ രാജ്യത്ത് കുടിയേറിയവരുടെ എണ്ണം കാണിക്കലാകുമ്പോൾ മറ്റൊരു ചിത്രമാണ് നമുക്ക് കാണാൻ സാധിക്കുക.

ഗവൺമെന്റ് പലപ്പോഴായി പുറത്ത് വിട്ട കണക്കുകളിൽ കഴിഞ്ഞ ഒരു വർഷം മാത്രം രാജ്യത്തേക്ക് കുടിയേറിയ ജനങ്ങളുടെ ഉയർന്ന കണക്കുകൾ കാണാൻ സാധിക്കും. 2021-ൽ യുകെയിലേക്ക് ചാനൽ കടന്ന് 28,526 പേരാണ് വന്നതെങ്കിൽ 2022 -ലെ കണക്കുകൾ 45,728 ആണ്. 2021-ൽ 1,034 ബോട്ടുകൾ മാത്രം രാജ്യത്ത് വിജയകരമായി എത്തിയപ്പോൾ 2022 -ൽ ഈ കണക്കുകളിലും വർദ്ധനവ് ഉണ്ടായി. ഇത് കള്ളക്കടത്തുകാർ ആളുകളെ കടത്തുന്നതിൻെറ ഉയർന്ന കണക്കുകളെ കൂടിയാണ് സൂചിപ്പിക്കുക. 2020 -ൽ ശരാശരി 13 പേരെ ഓരോ ഡിങ്കിയിൽ വച്ച് കടത്തിയപ്പോൾ 2022 അവസാനം 45 പേരായി ഉയർന്നു.

പകർച്ചവ്യാധിയുടെ കാലയളവിൽ ആളുകൾ കടത്തുവളങ്ങൾ ഉപയോഗിക്കുന്നത് കുറഞ്ഞു. പിന്നീട് ആളുകൾ രാജ്യത്തോട്ട് കടക്കാൻ ഡിങ്കികളെ കൂടുതൽ ആശ്രയിക്കാനായി തുടങ്ങി. 2018 നെ അപേക്ഷിച്ച് 15,000 വർദ്ധനവാണ് കഴിഞ്ഞ വർഷം ഉണ്ടായതെങ്കിലും വെറും 299 പേർ മാത്രമാണ് കടത്ത് വളം ഉപയോഗിച്ച് രാജ്യത്തേക്ക് പ്രവേശിച്ചത്. ജീവന് അപകടകരവും നിയമവിരുദ്ധമായി വഴികളിലൂടെ രാജ്യത്ത് പ്രവേശിക്കരുതെന്നും. അനധികൃതമായി ജനങ്ങളെ കടത്തുന്നവർക്കെതിരെ സർക്കാർ ശക്തമായ നടപടികൾ എടുക്കുമെന്നും സർക്കാർ വക്താവ് പറഞ്ഞു.

പുതുവർഷദിനത്തിൽ പ്രിയപെട്ടവരുമൊന്നിച്ചു ആടിയും പാടിയും ആഘോഷിക്കുവാൻ ലെസ്റ്റര്‍ മലയാളികള്‍ക്ക് അരങ്ങൊരുങ്ങുന്നു. ജനുവരി ഒന്നാം തീയതി വൈകുന്നേരം ലെസ്റ്റര്‍ മെഹർ സെന്ററിൽ ആണ് ‘ഹലോ 2023’ മെഗാ മ്യുസിക് ഡിജെ നൈറ്റ് അരങ്ങേറുന്നത്. ഇശൽ തേൻകണം ചൊരിയുന്ന ഗാനങ്ങളിലൂടെ മലയാളിയുടെ നെഞ്ചിൽ കൂട് കൂട്ടിയ കണ്ണൂർ ഷെരീഫും, ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർസിംഗറിൽ കൂടി മലയാളി കുടുംബങ്ങളുടെ ഓമനയായ മെറിൻ ഗ്രിഗറിയും, ദ്രുതതാള സംഗീതത്തിലൂടെ വേദികൾ കീഴടക്കുന്ന ഗായകൻ പ്രദീപ് ബാബുവും ചേര്‍ന്ന് നയിക്കുന്ന സംഗീതവിരുന്നാണ് ന്യൂഇയര്‍ ആഘോഷരാവിന് മാറ്റ് കൂട്ടാന്‍ അണിയറയില്‍ ഒരുങ്ങുന്നത്.

വാദ്യസംഗീതമായി ഹോർഷമിലെ വോക്‌സ് ആഞ്ചല ബാൻഡും , ന്യു ജനറേഷൻ സെൻസേഷനായ ഡിജെ കോബ്ര ദി ന്യുറോ ടോക്സിക്ന്റെ ഡിജെ ഫ്യുഷൻ മ്യൂസിക് പ്രകടനങ്ങളും, നൊസ്റ്റാൾജിയ ഉണർത്തുന്ന നാടൻ ഭക്ഷണശാലകളും കൂടിയാകുമ്പോൾ അത്യുഗ്രൻ പുതുവർഷ ആഘോഷമാണ് ലെസ്റ്റര്‍ മലയാളികളെ കാത്തിരിക്കുന്നത്.

കാവ്യാ സിൽക്ക്സ് ആൻഡ് സാരീസ് ബെൽഗ്രേവ് റോഡ് ലെസ്റ്ററും, ലൈഫ് ലൈൻ പ്രൊട്ടക്റ്റുമാണ് ഷോയുടെ മെയിൻ സ്പോൺസേർസ് . ബ്ളാക്ക് ബേർഡ് റോഡിനും അബേ പാർക്ക് റോഡിനും സമീപത്തതായി സ്ഥിതിചെയ്യുന്ന അതിവിശാലമായ പാര്‍ക്കിംഗ് സൗകര്യമുള്ള മെഹർ സെന്ററിലെ ‘ഹലോ 2023’ യുടെ ടിക്കറ്റുകൾക്ക് വമ്പിച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ടിക്കറ്റുകൾ ബുക്കിങ് അവസാനിപ്പിക്കുന്നതിന് മുൻപേ കരസ്ഥമാക്കുക.

ലെസ്റ്ററില്‍ നിന്നുള്ള കലാസ്നേഹികളായ സുഹൃത്ത് സംഘമാണ് സെവന്‍ സ്റ്റാര്‍സ് എന്റര്‍ടൈന്‍മെന്റ്സ് യുകെയുടെ ബാനറില്‍ ഹലോ 2023 എന്ന സംഗീതവിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിംഗിനും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുക

[email protected]

⭐️ടെൽസ്മോൻ തോമസ് 07727 199884

⭐️അജയ് പെരുമ്പലത്ത് 07859 320023

⭐️ഫിലിപ്പ് കൊട്ടുപ്പള്ളിൽ 07723 365163

⭐️റോബിൻ ഇഫ്രേം 07944 689401

⭐️ബിനു ശ്രീധരൻ 07877 647436

⭐️ജോർജ്ജ് എടത്വ 07809 491206

⭐️ജോസ് തോമസ്‌ 07427632762

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബിസി അഞ്ചാം നൂറ്റാണ്ട് മുതൽ തെളിയിക്കപ്പെടാതെ കിടന്ന ഒരു സംസ്കൃത വ്യാകരണത്തിന്റെ ഉത്തരവുമായി കേംബ്രിഡ്ജ് സർവകലാശാലയിലെ ഇന്ത്യൻ പിഎച്ച്ഡി വിദ്യാർത്ഥി. 27 കാരനായ ഋഷി രാജ്‌പോപത് ആണ് ഏകദേശം 2500 വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന പുരാതന സംസ്‌കൃത ഭാഷയുടെ ആചാര്യനായ പാണിനി പഠിപ്പിച്ച നിയമം ഡീകോഡ് ചെയ്തത്. നിലവിൽ ഇന്ത്യയിൽ 25000 പേർ സംസ്കൃതം സംസാരിക്കുന്നുണ്ട്. 9 മാസത്തിലേറെയുള്ള ശ്രമത്തിൻെറ ഒടുവിലാണ് താൻ ഇത് ഡീകോഡ് ചെയ്തത് എന്ന് രാജ്‌പോപത് പറഞ്ഞു. എന്നാൽ ഇതിൽ രണ്ടര വർഷം കൂടി താൻ പ്രവർത്തിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. സംസ്കൃതം അങ്ങനെ അധികമാരും ഉപയോഗിക്കുന്നില്ലെങ്കിലും ഹിന്ദുമതത്തിന്റെ പവിത്രമായ ഭാഷയായാണ് ഇതിനെ കണക്കാക്കുന്നത്. നൂറ്റാണ്ടുകളായി ഇന്ത്യയുടെ ശാസ്ത്രം, തത്വചിന്ത, കവിത, മറ്റ് മതേതര സാഹിത്യങ്ങൾ എന്നിവയിൽ സംസ്‌കൃതം ഉപയോഗിച്ച് വരുന്നു.

അസാധ്യമായി എന്നറിയപ്പെടുന്ന പാണിനിയുടെ വ്യാകരണം ഒരു അൽഗോരിതം പോലെയാണ് പ്രവർത്തിക്കുന്നത്. എന്നാൽ പലപ്പോഴും അദ്ദേഹത്തിൻറെ രണ്ടോ അതിലധികമോ നിയമങ്ങൾ ഒരേസമയം തന്നെ വരുന്ന സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഇതിനു ശേഷം വരുന്ന നിയമമായിരിക്കും കണക്കിലാക്കുക എന്നാണ് പാണിനിയുടെ “മെറ്റാറൂൾ” പറയുന്നത്. എന്നാൽ ഇത് പലപ്പോഴും തെറ്റായ വ്യാകരണ ഫലങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. മെറ്റാറൂളിന്റെ പരമ്പരാഗതമായ ഈ വ്യാഖ്യാന രീതി നിരസിച്ചാണ് രാജ്‌പോപത് പുതിയ കണ്ടുപിടുത്തം നടത്തിയത്. തന്റെ പുതിയ രീതിയിൽ വീഥിയിലൂടെ പണിനിയുടെ “ഭാഷാ യന്ത്രത്തെ” സമീപിക്കുമ്പോൾ പദങ്ങൾക്ക് ശരിയായ അർത്ഥം വന്നതായി അദ്ദേഹം പറഞ്ഞു. തന്റെ കണ്ടുപിടുത്തം ഇന്ത്യൻ വിദ്യാർഥികൾക്ക് ആത്മവിശ്വാസവും അഭിമാനവും പ്രചോദനവും നൽകുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി രാജ്‌പോപത് പറഞ്ഞു.

നൂറ്റാണ്ടുകളായി പണ്ഡിതന്മാരെ ആശയക്കുഴപ്പത്തിൽ ആക്കിയ ചോദ്യത്തിനാണ് അദ്ദേഹം പരിഹാരം കണ്ടെത്തിയതെന്ന് രാജ്പോപത്തിൻെറ ഗവേഷണ മേധാവിയും സംസ്‌കൃതം പ്രൊഫസറുമായ വിൻസെൻസോ വെർജിയാനി പറഞ്ഞു. ഭാഷയോടുള്ള താല്പര്യം വർധിച്ചുവരുന്ന കാലഘട്ടത്തിൽ ഈ പുതിയ കണ്ടെത്തൽ സംസ്കൃത പഠനത്തിൽ വിപ്ലവം സൃഷ്ടിക്കും.

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

നമ്മുടെ എല്ലാ ഉത്സവങ്ങളും പെരുന്നാളുകളും അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് സ്നേഹത്തിലാണ്. കാലങ്ങളായി ഇതിലൊക്കെയും നാം പങ്കുകാരായി തീരാറുമുണ്ട്. എന്നിരുന്നാലും ഈ അടിസ്ഥാന സന്ദേശം സ്വീകരിക്കുവാൻ ഇന്നുവരെയും സാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമ്പോൾ അറിയാം നമ്മുടെ ആത്മാർത്ഥത . എല്ലാം ഒരു ചടങ്ങ് മാത്രം. പുറംമോടിയും അല്പം പങ്കാളിത്തവും മതി ; എല്ലാം ആയി എന്ന ഭാവം നിറയും, പെരുന്നാൾ ഗംഭീരവും ആവും. നാം അതിൽ തൃപ്തരും ആവും .

എന്നാൽ അല്പം വ്യത്യസ്തമായി നാം ഈ ദിനങ്ങളെ സ്വീകരിക്കുവാൻ തയ്യാറായാൽ ഒരു നല്ല മാതൃക നമുക്ക് ലഭിക്കും. ക്രിസ്തുമസ് ആഘോഷത്തിൽ നിന്ന് എന്ത് നാം പ്രതീക്ഷിക്കുന്നു. എന്ത് നാം പങ്കുവയ്ക്കുന്നു. പ്രതീക്ഷിക്കുന്നത് സൗജന്യമായ ദാനമാണ്. ദൈവം തന്റെ ഏക പുത്രനെ പാപം ഒഴികെ സകലത്തിലും നമുക്ക് സമമാക്കി തന്നു. എന്തിനുവേണ്ടി – സകല സൃഷ്ടിയേയും ദൈവീകമാക്കുവാൻ വേണ്ടി . എന്നിട്ടും മനുഷ്യജാതി ഈ സൗജന്യത്തെ ഉൾക്കൊണ്ടില്ല. പ്രസംഗിക്കുവാൻ ഒരു വിഷയം, ആഘോഷിക്കാൻ ഒരു പെരുന്നാൾ – ഇതിനപ്പുറം ഒന്നും ഇല്ല .

ഇങ്ങനെ ലഭിച്ച സൗജന്യത്തെയാണ് പ്രതീകാത്മകമായി നാം മറ്റുള്ളവർക്ക് നൽകുന്നത്. ലഭിച്ചത് എന്താണ് – നൽകുന്നത് എന്താണ് . നിൻറെ വീണ്ടെടുപ്പ് , നിൻറെ സൗഖ്യം, നിനക്ക് ലഭിച്ച കൃപ. എന്നാൽ ഒരാൾക്ക് എങ്കിലും ഒന്ന് പകർന്നു കൊടുക്കുവാൻ സാധിച്ചാൽ അതല്ലേ നാം നൽകുന്ന ഏറ്റവും വിലപ്പെട്ട സമ്മാനം. ആഗ്രഹിച്ചവർക്കും , അശരണർക്കും ഒപ്പം ഈ സമ്മാനം നമുക്ക് പങ്ക് വച്ചു കൂടെ . അത്യുന്നതങ്ങളിൽ സ്വർഗീയ മാലാഖമാരുടെ പുകഴ്ചയ്ക്ക് ഒപ്പം ഭൂമിയിൽ ദൈവപ്രീതി ലഭിച്ച മനുഷ്യരും കൂടെ ചേരുമ്പോൾ അതിനുമപ്പുറം വേറെ ക്രിസ്തുമസ് ഉണ്ടോ . തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നൽകുവാൻ താക്കവണ്ണം ലോകത്തെ സ്നേഹിച്ചു വി. യോഹന്നാൻ 3: 16

ദൈവപുത്രനെ സമ്മാനമായി ലഭിച്ച ഈ പെരുന്നാളിൽ നമുക്ക് അധികം സന്തോഷിക്കാൻ കാരണങ്ങൾ ധാരാളം ഉണ്ടായിട്ടും എന്തുകൊണ്ടാണ് നമ്മുടെ പങ്കാളിത്തവും ആത്മാർത്ഥതയും കുറയുന്നത്.

വി. ലൂക്കോസിന്റെ സുവിശേഷം 1: 46 – 55 വരെ ഭാഗങ്ങൾ വായിക്കുമ്പോൾ അതിന്റെ കാരണവും ഉത്തരവും ലഭിക്കും. എലിസബത്തും മറിയയും കൂടി പോകും ചേരുമ്പോൾ മറിയ പാടിയ പാട്ട് ആണ് ഇത്. ശക്തനായവൻ എനിക്ക് വലിയവ ചെയ്തു. അവനെ ഭയപ്പെടുന്നവർക്ക് അവൻറെ കരുണ തലമുറയോളം ലഭിക്കും. ദൈവത്തെ പേടിയും മനുഷ്യനെ ശങ്കയും ആയിരുന്നു കഴിഞ്ഞ തലമുറ കണക്കാക്കിയിരുന്നത്. എന്നാൽ ഇന്നോ എന്താണ് നമ്മുടെ ഭാവം .

ഹൃദയത്തിൽ അഹങ്കരിക്കുന്നവരെ അവൻ ചിതറിക്കും. ക്രിസ്തു എന്ന സമ്മാനം നാം സ്വീകരിക്കുകയാണെങ്കിൽ അഹങ്കാരത്തെ നാം ഒഴിവാക്കണം. പലപ്പോഴും ഈ ഭാവത്തെ ഒഴിവാക്കുവാൻ മനസ്സ് അനുവദിക്കില്ല. ക്രിസ്തു എന്ന സമ്മാനം നാം സ്വീകരിക്കുകയാണെങ്കിൽ നാം നിലനിർത്തിയിരിക്കുന്ന പല സ്ഥാനമാനങ്ങളും ഉപേക്ഷിക്കേണ്ടിവരും. ക്രിസ്തു എന്ന സമ്മാനം നാം സ്വീകരിക്കുകയാണെങ്കിൽ നാം നേടിയിട്ടുള്ളതും നമ്മുടെ സമ്പത്തും എല്ലാം വൃഥാവിലാകും. ഈ കാരണങ്ങൾ കൊണ്ടാകാം ക്രിസ്തുമസ് ഒരു ആഘോഷം മാത്രമായി നാം സ്വീകരിക്കുന്നത്.

അതിൽ നിന്ന് വ്യത്യസ്തമായി സൗജന്യമായി ലഭിച്ച രക്ഷകനെ ഈ പെരുന്നാളിൽ നമുക്ക് പങ്കുവയ്ക്കാം. നാം അനുഭവിച്ച കൃപയും സ്നേഹവും ആയി നമുക്ക് നൽകാം. അങ്ങനെ അർത്ഥപൂർണ്ണമായ ഒരു ക്രിസ്തുമസ് നമുക്ക് ലഭിക്കട്ടെ .

സ്നേഹത്തോടെ
ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലങ്കര ഓർത്തഡോക്സ് സഭയുടെ യു കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളുടെ ഭദ്രാസന സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. കൂടാതെ സെൻ്റ് തോമസ്സ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ, സെൻ്റ് ജോർജ്ജ് ഇന്ത്യൻ ഓർത്ത്ഡോക്സ് ചർച്ച് പ്രസ്റ്റൺ, സെൻ്റ് മേരീസ് കോൺഗ്രിഹേഷൻ സണ്ടർലാൻ്റ് എന്നിവയുടെ ചുമതലയും വഹിക്കുന്നു. യോർക്ഷയറിലെ ഹാരോഗേറ്റിലാണ് താമസം.

തൂക്കുകയറിൽ നിന്നു തന്നെ ജീവിതത്തിലേക്ക് എത്തിച്ച മനുഷ്യന് നന്ദി പറഞ്ഞ ബെക്സ് കൃഷ്ണയുടെ വാക്കുകൾ കേട്ടപ്പോൾ ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ കണ്ണുകളും ഈറനണിഞ്ഞു. 2012 ൽ അബുദാബിയിൽ വച്ചു നടന്ന ഒരു കാർ അപകടത്തിൽ സുഡാൻ വംശജനായ കുട്ടി മരിക്കുകയും കേസിൽ മലയാളിയായും ഡ്രൈവറുമായ തൃശൂർ പുത്തൻചിറ ബെക്സ്‌ കൃഷ്ണനെ യുഎഇ സുപ്രിം കോടതി വധശിക്ഷക്കു വിധിക്കുകയും ചെയ്തിരുന്നു. ഇവിടെ നിന്നും ബെക്സിനെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചത് യൂസഫലിയാണ്.

അമ്മയും ഭാര്യയും മകനുമുള്ള ബെക്സ് കൃഷ്ണന്റെ നിർധന കുടുംബത്തെ രക്ഷിക്കാൻ‌ എം.എ. യൂസഫലിയുടെ നിരന്ത പരിശ്രമത്തിനൊടുവിൽ മരിച്ച കൂട്ടിയുടെ കുടുംബത്തിന് ഒരു കോടിയോളം രൂപ നൽകിയാണ് വധശിക്ഷയിൽ നിന്ന് മോചിപ്പിച്ചത്. പിന്നീട് ബെക്സിനെ തൂക്കു കയറിൽ നിന്നു നാട്ടിലേക്ക് എത്തിക്കുന്നത് വരെ ലുലുഗ്രൂപ്പ് മേധാവിയുടെ ഇടപെടലുണ്ടായിരുന്നു. തനിക്ക് രണ്ടാമത് ജീവിതം സമ്മാനിച്ച യൂസഫലിയെ നേരിട്ട് കാണമണെന്ന ബെസ്കിന്റെ ആഗ്രഹമാണ് നിറവേറിയത്. കൊച്ചിയിൽ ഒരു ചടങ്ങിനിടെയായിരുന്നു ഇരുവരും നേരിൽ കണ്ടുമുട്ടിയത്.

‘എന്നെ ദൈവത്തെ പോലെ വന്ന് രക്ഷപ്പെടുത്തി’… എന്നു പറഞ്ഞു മുഴുമിപ്പിക്കും മുമ്പ് ‌‌ബെക്സിനെ കെട്ടിപ്പിടിച്ച് യൂസഫലി പറഞ്ഞു: ‘ഒരിക്കലും അങ്ങനെ പറയരുത് ഞാൻ ദൈവം നിയോഗിച്ച ഒരു ദൂതൻ മാത്രമാണ്’. ‘ജാതിയും മതവും ഒന്നുമല്ല മനുഷ്യ സ്നേഹമാണ് ഏറ്റവും വലുത്. ഞാൻ അതിലെ ഒരു നിമിത്തമാണെന്നും’ അദ്ദേഹം കൂട്ടി ചേർത്തു. എം.എ.യൂസഫലിയെ കണ്ടസന്തോഷത്തിൽ ബെക്സിന്റെ വാക്കുകൾ ഇടറിയപ്പോൾ കണ്ടുനിന്ന വേദിയും സദസും ഈറനണിഞ്ഞു.

വേദന നിറഞ്ഞ വർഷങ്ങളിലെ ദിനങ്ങളിൽ ഓരോന്നും തന്നെ രക്ഷിക്കാൻ “അള്ളാ.. ഒരു മെസഞ്ചറേ അയക്കണമെന്ന്” ജയിലിനുള്ളിലെ മസ്ജിദിൽ പ്രാർഥിക്കുമായിരുന്നുവെന്ന് ബെക്സ് കൃഷ്ണൻ പറഞ്ഞു. ആ പ്രാർഥനയ്ക്ക് ഉത്തരമായാണ് യൂസഫലി സാർ എത്തിയതെന്നും ബെക്സ് കൃഷ്ണ പറഞ്ഞു. ബെക്സ് കൃഷ്ണന്റെ ഭാര്യ വീണ, മകൻ അദ്വൈത്, ഇളയമകളായ ഈശ്വര്യ എന്നിവരും യൂസഫലിയെ കണ്ടു നന്ദി അറിയിക്കാൻ എത്തിയിരുന്നു.

ജോജി തോമസ്

ആറു വർഷത്തിലേറെ നീണ്ടുനിന്ന സ്തുത്യർഹമായ സേവനത്തിനു ശേഷം സീറോ മലബാർ സഭയുടെ ലീഡ്സ് ഇടവകയുടെ വികാരി ഫാ.മാത്യു മുളയോലില്‍ ബെക്സ്ഹിൽ ഓണ്‍സിയിലേയ്ക്ക് സ്ഥലമാറ്റമായി. തങ്ങളുടെ പ്രിയപ്പെട്ട മുളയോലില്‍ അച്ചനോടുള്ള ആദര സൂചകമായി കാറിലും ബസ്സിലുമായി നിരവധി പേരാണ് ലീഡ്സിൽ നിന്ന് 300 ഓളം മൈൽ അകലെയുള്ള ബെക്സ്ഹിൽ ഓൺസിയിലേയ്ക്ക് ഫാ. മാത്യു മുളയോലിയെ അനുഗമിച്ചത്.

ഒരു മികച്ച സംഘാടകനായി അറിയപ്പെടുന്ന ഫാ. മാത്യു മുളയോലിൽ മലയാളം യുകെയുടെ ബെസ്റ്റ് ഓർഗനൈസർ ഓഫ് ദി ഇയർ അവാർഡിന് അർഹനായിരുന്നു. മലയാളം യുകെയ്ക്ക് വേണ്ടി ഡയറക്ടർ ബോർഡ് മെമ്പറും അസ്സോസിയേറ്റീവ് എഡിറ്ററുമായ ജോജി തോമസ് ഫാ . മാത്യു മുളയോലിയെ ആശംസകൾ അറിയിച്ചു. 2016 ജൂലൈയിൽ ലീഡ്‌സിലെ സീറോ മലബാർ സഭയുടെ ചാപ്ലിനായി ചുമതലയേറ്റ ഫാ. മാത്യു മുളയോലിയുടെ നേതൃത്വത്തിലാണ് ലീഡ്സിലെ സീറോ മലബാർ വിശ്വാസികൾ സ്വന്തമായി ദേവാലയം കരസ്ഥമാക്കിയത് . ബ്രിട്ടനിലെ സീറോ മലബാർ സഭയുടെ ചരിത്രത്തിൽ ലീഡ്സിലാണ് ഒരു ചാപ്ലിൻസി ആദ്യമായി ദേവാലയം വാങ്ങുന്നത്. സീറോ മലബാർ സഭയുടെ ലീഡ്സ് രൂപതാ ചാപ്ലിനായിരുന്ന ഫാ. ജോസഫ് പൊന്നോത്ത് നാട്ടിലേയ്ക്ക് മടങ്ങിയ അവസരത്തിലാണ് ഫാ. മാത്യു മുളയോലിൽ സഭാ സേവനത്തിനായി ലീഡ്സിൽ എത്തിച്ചേരുന്നത്. ആറ് വർഷത്തിലേറെ നീണ്ടുനിൽക്കുന്ന സേവനത്തിലൂടെ ലീഡ്സിലേ സീറോ മലബാർ സമൂഹത്തെ മിഷനായും, ഇടവകയായും വളർത്തുന്നതിൽ ഫാ. മാത്യു മുളയോലിൽ വിജയിച്ചു.

എത്ര തിരക്ക് ഉണ്ടെങ്കിലും ഞായറാഴ്ച കുർബാനയ്ക്ക് ശേഷം വിശ്വാസികൾക്ക് ഇടയിലൂടെ ഓടിനടന്ന് പരമാവധി ഇടവകാംഗങ്ങളെ ഒരു ചെറുപുഞ്ചിരിയുമായി കാണാനും ക്ഷേമാന്വേഷണം നടത്താനും പ്രത്യേകം ശ്രദ്ധിച്ചിരുന്ന ഫാ. മാത്യു മുളയോലിയുടെ എളിമയും , വിനയവും നിറഞ്ഞ പെരുമാറ്റമാണ് വിശ്വാസികളെ കൂടുതൽ ആകർഷിച്ചിരുന്നത്. മറ്റെന്തിനേക്കാളും ഉപരിയായി ആത്മീയ ശുശ്രൂഷയ്ക്ക് മുൻതൂക്കം നൽകിയിരുന്ന ഫാ. മാത്യു മുളയോലിൽ, ഞാനെന്ന ഭാവമില്ലാതെ ഒരു സമൂഹത്തെ എങ്ങനെ നയിക്കാം എന്നതിൻറെ മാതൃകയാണ്.

ഫാ.മാത്യു മുളയോലിയുടെ ഔപചാരികമായ യാത്ര അയപ്പ് ഡിസംബർ 4-ാം തീയതി വി. കുർബാനയ്ക്ക് ശേഷം സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിൽ ഇടവകാംഗങ്ങൾ നടത്തിയിരുന്നു . പ്രസ്തുത പരിപാടിയിൽ മാർ . ജോസഫ് സ്രാമ്പിക്കൽ ഫാ. മാത്യു മുളയോലിൽ ലീഡ്സിലെ ഇടവക സമൂഹത്തിനു വേണ്ടി ചെയ്ത സേവനങ്ങളെ അനുമോദിക്കുകയും, ഭാവി പ്രവർത്തനങ്ങളിൽ വിജയം ആശംസിക്കുകയും ചെയ്തു. വിവിധ ഭക്ത സംഘടനകളെ പ്രതിനിധീകരിച്ച് ഭാരവാഹികൾ ഫാ. മാത്യു മുളയോലിയ്ക്ക് ആശംസകൾ നേർന്നു. കണ്ണൂർ പേരാവൂർ സ്വദശി ആയ ഫാ . മാത്യു മുളയോലിൽ നേരത്ത മിഷൻ ലീഗിൻെറ ഡയറക്ടറായി സേവനം അനിഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ സിറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ മിഷൻ ലീഗിന്റെ ചുമതല ഫാ .മാത്യു മുളയോലിക്കാണ് . കണ്ണൂർ ജില്ലയിലെ പേരാവൂർ സ്വദേശിയായ ഫാ. മാത്യു മുളയോലിൽ തലശ്ശേരി രൂപതാംഗമാണ്

 

 

            

   

 

യുകെ മലയാളി വിദ്യാർത്ഥിയായ വിചിൻ വർഗീസ് ജീവൻ അവസാനിപ്പിച്ചത് കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്നാണെന്ന സൂചനകൾ പുറത്തുവന്നു. ചെസ്റ്റർ യൂണിവേഴ്സിറ്റിയിൽ പഠിച്ചുകൊണ്ടിരുന്ന വിചിൻ ലവ് ടു കെയർ എന്ന ഏജൻസിയിൽ പഠനത്തിന് പുറമേ ജോലി ചെയ്യുകയും ചെയ്തിരുന്നു. വിചിൻ കൊട്ടാരക്കര, കിഴക്കേ തെരുവ് സ്വദേശിയാണ്.

വിചിന്റെ ദുരൂഹമരണം യുകെയിലെ മലയാളി വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങളിലേക്ക് വിരൽചൂണ്ടുന്നതാണ് . പല രീതിയിലുള്ള ചൂഷണങ്ങൾ യുകെയിലെ മലയാളി വിദ്യാർഥികൾ വിധേയരാകുന്നെന്നും ഇതിൻറെ ഫലം ആണ് വിചിന്റെ മരണമെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്. അനുവദിക്കപ്പെടുന്ന പരിധിയ്ക്കപ്പുറം മലയാളി വിദ്യാർഥികളെ കൊണ്ട് ജോലി ചെയ്യിക്കുന്ന പല ഏജൻസികളും തുച്ഛമായ ശമ്പളമാണ് വിദ്യാർത്ഥികൾക്ക് നൽകുന്നത്.

യുകെയിലെ വർധിച്ചുവരുന്ന പണപ്പെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിലും എങ്ങനെയും പിടിച്ചുനിൽക്കാനാണ് പല വിദ്യാർത്ഥികളും അനുവദിക്കപ്പെടുന്ന പരിധിയിൽ കൂടുതൽ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നത്. എന്നാൽ വിദ്യാർത്ഥികളുടെ നിസ്സഹായത ചൂഷണം ചെയ്യുന്ന സമീപനമാണ് ഏജൻസികളുടെയും കെയർ ഹോം പോലുള്ളവരുടെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.

ലിവർപൂൾ/ വിരാൾ: യുകെ മലയാളികൾക്ക് ഇത് ദുഃഖത്തിന്റെ നാളുകൾ. ലിവർപൂളിനടുത്തു ബെർക്കൻ ഹെഡ്‌ ,റോക്ക് ഫെറിയിൽ  താമസിച്ചിരുന്ന വിദ്യാർത്ഥിയായിരുന്ന വിചിൻ വർഗ്ഗീസ്സ് (23) എന്ന യുവാവിനെയാണ്  ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ നിലയിൽ കാണപ്പെട്ടത്.

സംഭവം ഇങ്ങനെ. ഇന്നലെ വൈകീട്ട് ആണ് സംഭവം ഉണ്ടായിരിക്കുന്നത്. ഒരു ഫ്ലാറ്റിൽ ഒറ്റക്കായിരുന്നു പരേതനായ വിചിൻ വർഗ്ഗീസ്സ് താമസിച്ചിരുന്നത്. ലിവർപൂളിൽ നിന്നും ഏകദേശം അരമണിക്കൂർ യാത്ര ചെയ്തു ചെസ്റ്റർ യൂണിവേഴ്സിറ്റിയിൽ ആയിരുന്നു പഠിച്ചിരുന്നത്.  ഇതേ സമുച്ചയത്തിലെ മറ്റൊരു ഫ്ലാറ്റിൽ വേറെയും മലയാളികൾ ഉണ്ടായിരുന്നു. ഇവർ ഇന്നലെ വൈകീട്ടോടെ ഷോപ്പിങ്ങിനായി പുറത്തുപോയിരുന്നു.

ആറ് മണിയോടെ ആണ് പുറത്തുപോയ മലയാളികൾ തിരിച്ചുവരുന്നത്. കൂട്ടുകാരൻ എന്തെടുക്കുന്നു എന്നറിയാനായി കതകിൽ തട്ടിയത്. എന്നാൽ കതക് അടച്ചിട്ടില്ലായിരുന്നു. കതകു തുറന്നു നോക്കിയ മലയാളി സുഹൃത്തുക്കൾ കണ്ടത് മരിച്ചു കിടക്കുന്ന വിചിൻ വർഗ്ഗീസ്സിനെയാണ്‌ എന്നാണ് അറിയുന്നത്.

ഉടൻ തന്നെ ആംബുലൻസ് സർവീസ്, പോലീസ് എന്നിവർ എത്തി. ഫ്ലാറ്റ് കോർണർ ചെയ്യുകയും ചെയ്തു. പ്രവേശനം നിയന്ത്രിക്കുകയും ചെയ്തു. നടപടികൾ പൂർത്തിയാക്കിയപ്പോൾ മാത്രമാണ് പുറംലോകമറിയുന്നത്.

പുറത്തുവരുന്ന വിവരമനുസരിച്ചു മലയാളി സ്ഥാപനം വഴി കെയറർ ആയായിട്ടാണ് വിചിൻ വർഗ്ഗീസ്സ് ജോലി ചെയ്തിരുന്നത്. ഇതിനിടയിൽ ജോലി ചെയ്തിരുന്ന സ്ഥാപനം സ്ഥിരജോലി വാഗ്‌ദാനം ചെയ്തിരുന്നു എന്നും ആ ജോലി ലഭിക്കുന്നതുമായി ഏജൻസിയുമായി ചില തർക്കങ്ങൾ ഉടലെടുത്തു എന്നും പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത വിവരം. എന്തായാലും റൂമിൽ നിന്നും ഒരു കുറിപ്പ് കണ്ടെടുത്തിട്ടുണ്ട് എന്ന വിവരം ലഭിച്ചിട്ടുണ്ട്.

എന്നിരുന്നാലും സംഭവം നാട്ടിൽ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. വിചിൻ കൊല്ലം, കൊട്ടാരക്കര, കിഴക്കേ തെരുവ് സ്വദേശിയാണ്.

വിചിൻ വർഗ്ഗീസ്സിന്റെ അകാല വേർപാടിൽ ദുഃഖിക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും മലയാളം യുകെ യുടെ അനുശോചനം അറിയിക്കുകയും പരേതന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.

RECENT POSTS
Copyright © . All rights reserved