ന്യൂസ് ഡെസ്ക്
നൈനിക ടിക്കൂ അനശ്വരതയിലേക്ക് യാത്രയായി.. സ്നേഹപൂർവ്വം നല്കിയ പാൻകേക്ക് തൻറെ മകളുടെ ജീവനെടുക്കുമെന്ന് ആ പിതാവ് കരുതിയില്ല.. ഹൃദയം നുറുങ്ങുന്ന വേദനയിൽ തങ്ങളുടെ ഒൻപതു വയസുകാരി മകൾക്ക് അവസാന മുത്തം നല്കി മാതാപിതാക്കളായ വിനോദും ലക്ഷ്മിയും.. മരണകാരണം അനാഫിലാറ്റിക് ഷോക്ക്.. പാരാമെഡിക് കിണഞ്ഞു ശ്രമിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല.. ലൈഫ് സപ്പോർട്ടിൻറെ സഹായത്തോടെ ജീവൻ നിലനിർത്തിയത് അഞ്ചുദിനം.. പാറിപ്പറന്നു നടന്ന കൊച്ചു രാജകുമാരിയുടെ ഓർമ്മയിൽ ദു:ഖിതരായി ഒരു കുടുംബം.
നോർത്ത് വെസ്റ്റ് ലണ്ടനിലെ ഹാരോയിൽ താമസിക്കുന്ന വിനോദിൻറെയും ലക്ഷ്മിയുടെയും മകളാണ് കഴിച്ച പാൻ കേക്കിലെ അലർജി മൂലം മരണമടഞ്ഞത്. മെയ് 20 നായിരുന്നു നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയ ദുരന്തം അരങ്ങേറിയത്. പതിവുപോലെ ഹോഴ്സ് റൈഡിംഗിനു പോയ നൈനിക ടിക്കുവിന് പിതാവ് വിനോദ് പാൻകേക്ക് ഉണ്ടാക്കി നല്കി. നൈനിക ആവശ്യപ്പെട്ടതനുസരിച്ച് ബ്ലാക്ക്ബെറിയും പാൻ കേക്കിൽ ചേർത്തിരുന്നു. കഴിച്ച ഉടൻ തന്നെ നൈനിക അലർജിക് റിയാക്ഷൻ മൂലം കുഴഞ്ഞു വീണു. തന്റെ മകളെ രക്ഷിക്കാൻ വിനോദ് കൃത്രിമ ശ്വാസോഛ്വാസമടക്കമുള്ള പ്രാഥമിക ശുശ്രൂഷകൾ നല്കി. അതിനുശേഷം പാരാമെഡിക്സിനെ വിവരമറിയിച്ചു. ഉടൻ സ്ഥലത്തെത്തിയ പാരാമെഡിക്സ് തങ്ങളാലാവുന്ന പരിശ്രമങ്ങൾ നടത്തിയശേഷം ഹോസ്പിറ്റലിലേക്ക് മാറ്റി.
വെന്റിലേറ്ററിൻറെ സഹായത്തോടെ ജീവൻ നിലനിർത്തിയെങ്കിലും നൈനികയുടെ ആരോഗ്യനില മെച്ചപ്പെട്ടില്ല.അഞ്ചുദിവസം നൈനിക ടിക്കൂ വെൻറിലേറ്ററിൽ കഴിഞ്ഞു. വിനോദിൻറെയും ലക്ഷ്മിയുടെ ഹൃദയമുരുകുന്ന പ്രാർത്ഥനകൾ സഫലമായില്ല. മകൾക്ക് ബ്രെയിൻ ഡെത്ത് സംഭവിച്ചുവെന്ന യഥാർത്ഥ്യം മനസിലാക്കിയ മാതാപിതാക്കൾ ലൈഫ് സപ്പോർട്ട് സ്വിച്ച് ഓഫ് ചെയ്യാൻ മെയ് 25 ന് അനുമതി നല്കുകയായിരുന്നു. മരിക്കുന്നതിന് മുൻപ് നടത്തിയ പ്രിക്ക് ടെസ്റ്റിൽ ബ്ലാക്ക് ബെറിയും നൈനികയ്ക്ക് അലർജിയായിരുന്നു എന്നു കണ്ടെത്തി. ചെറുപ്പത്തിൽ തന്നെ തങ്ങളുടെ മകൾക്ക് ഫുഡ് അലർജി ഉണ്ടെന്ന് മാതാപിതാക്കൾക്ക് അറിയാമായിരുന്നു. ഇത്രയും ഗുരുതരമായ സ്ഥിതിവിശേഷമാണ് എന്ന് അറിഞ്ഞിരുന്നില്ല. ജി.പിയുടെ നിർദ്ദേശപ്രകാരം ഡയറി പ്രോഡക്ടുകൾ, മുട്ട, സോയാ തുടങ്ങിയവ നൈനികയ്ക്ക് നല്കിയിരുന്നില്ല. വിനോദ് ഉണ്ടാക്കി നല്കിയ പാൻകേക്കിൽ അലർജിയുണ്ടാക്കുന്ന ഭക്ഷണത്തിൻറെ അംശം കലർന്നിരുന്നു എന്നാണ് സംശയിക്കുന്നത്.
മകളുടെ വേർപാടിൻറെ ദു:ഖം മനസിലൊതുക്കിയ ഐ.ടി കൺസൽട്ടന്റായ വിനോദും പൊളിറ്റിക്കൽ കൺസൽട്ടന്റായ ലക്ഷ്മിയും ഫുഡ് അലർജിയെക്കുറിച്ച് ബോധവൽക്കരണം ആരംഭിച്ചു. ഫ്യൂണറൽ ഫ്ളവേഴ്സിന് പകരമായി ദി നൈനിക ടിക്കൂ ഫൗണ്ടേഷനായി ജസ്റ്റ് ഗിവിംഗ് പേജ് ആരംഭിച്ച വിനോദിൻറെയും ലക്ഷ്മിയുടെയും അപ്പീലിൽ ആദ്യ മണിക്കൂറിൽ ലഭിച്ചത് 2000 പൗണ്ടായിരുന്നു. തുടർന്ന് തുക 14,000 പൗണ്ടിലെത്തി. ഫുഡ് അലർജിയുടെ ഭവിഷ്യത്തുകളെക്കുറിച്ചുള്ള റിസേർച്ചിനും ബോധവൽക്കരണത്തിനുമായി നിരവധി ഇവന്റുകളാണ് വിനോദും ലക്ഷ്മിയും സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നത്.
യുകെയിലെ ഏറ്റവും വലിയ സംഗമങ്ങളില്‍ ഒന്നായ പുതുപ്പളളി നിയോജക മണ്ഡലം സംഗമം ഓക്ടോബര്‍ 14ന് ഇപ്‌സ്വിച്ചില്‍ വച്ച് നടത്തപ്പെടുന്നതാണ്. കഴിഞ്ഞ നാലുവര്‍ഷമായി വിജയകരമായി നടത്തപ്പെടുന്ന ഈ ഒത്തുചേരലിലേക്ക് 51 കുടുബങ്ങള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞതായി സെക്രട്ടറി ബിജു ജോണ്‍, ട്രഷറര്‍ ജെയിന്‍ കുരിയാക്കോസ് എന്നിവര്‍ അറിയിച്ചു. തങ്ങളുടെ സ്വന്തം കായികരൂപങ്ങള്‍ അയ പകിടകളിയും നാടന്‍ പന്തുകളിയും നാടിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തും.
രാവിലെ തൊട്ട് വൈകുന്നേരം വരെയും തനി നാടന്‍ ഭക്ഷണങ്ങള്‍ വിളമ്പുമെന്ന് ജിത്തുരാജ്, ബ്ലെസന്‍ എന്നിവര്‍ അറിയിച്ചിട്ടുണ്ട്. യുകെയില്‍ എങ്ങും തരംഗമായി മാറിയ ബിജു തമ്പിയുടെ നേതൃതത്തിലുളള ശ്രുതി വോയ്‌സ് ട്രാഫോര്‍ഡിന്റെ ഗാനമേള ആഘോഷങ്ങള്‍ക്ക് ഹരം പകരും. ആബാലവൃദ്ധജനങ്ങള്‍ക്കും ആസ്വദിക്കതക്ക രീതിയിലുളള മത്സരങ്ങള്‍ ഉള്‍പെടുത്തിട്ടുണ്ട്. അതേ, നമുക്ക് നമ്മുടെ ഓര്‍മ്മകളും സംസ്‌കാരവും പാരമ്പര്യവും പങ്കുവെക്കാം.
പുതുപ്പളളി നിയോജക മണ്ഡലം സംഗമം ഓക്ടോബര്‍ 14 Great Blekenham Village Hall. Mil Lane Ipswitch. IP 60NJ
കുടുതല്‍ വീവരങ്ങള്‍ക്ക് Biju John 07446899867, Jain Kuriakose 07886627238, Aby Tom 07983522364, Blessan 07897442246, George John 07462120943, Jithu Raj 07898223502, Sunnymon Mathai 07727993229
ജോര്‍ജ് എടത്വ
യുകെ മലയാളികളുടെ ആഘോഷവേളകളിലെ സജീവസാന്നിധ്യമായ ഗ്രേസ് മെലഡീസ് ഓര്‍ക്കസ്ട്രയുടെ വാര്‍ഷികാഘോഷമായ ഗ്രേസ് നൈറ്റിനു മാറ്റുകൂട്ടുവാന്‍ അഞ്ചു മണിക്കൂര്‍ നീളുന്ന ഭാവരാഗതാളമേളങ്ങള്‍ സമന്വയപ്പിച്ചിരിക്കുന്ന വൈവിധ്യമാര്‍ന്ന കലാരൂപങ്ങളാണ് കലാസ്വാദകര്‍ക്ക് ഒന്‍പതാം പിറന്നാള്‍ വിരുന്നായി ഗ്രേസ് നൈറ്റ് ഒരുക്കുന്നത്..
ഐഡിയ സ്റ്റാര്‍സിംഗറിലെ അവിസ്മരണീയ പ്രകടനങ്ങളിലൂടെ പ്രേഷകലക്ഷങ്ങളുടെ മനസ് കീഴടക്കിയ അരുണ്‍ ഗോപന്‍ ആണ് ഈ വര്‍ഷത്തെ ഗ്രേസ് നൈറ്റിന്റെ പ്രധാന ആകര്‍ഷണം. മോഹന്‍ ലാല്‍ അഭിനയിച്ച കുരുക്ഷേത്ര മുതല്‍ രണ്ടായിരത്തിപതിനേഴില്‍ പുറത്തിറങ്ങിയ ചങ്ക്സ് വരെ നിരവധി മലയാള ചല ചിത്രങ്ങളുടെയും പിന്നണി പാടിയ ഈ യുവഗായകന്‍. മെലഡിയും ഫാസ്റ്റ് നമ്പേഴ്‌സും ഒരുപോലെ ഇണങ്ങുന്ന അരുണ്‍ ഗ്രേസ് നെറ്റില്‍ എത്തുന്ന സംഗീതാസ്വാദകര്‍ക്ക് ഒരു നവ്യാനുഭവം ആയിരിക്കും. കൂടാതെ അതിനൂതനമായ ശബ്ദവെളിച്ച വിന്യാസമൊരുക്കുവാന്‍ ഗള്‍ഫ് രാജ്യങ്ങളിലെ സ്റ്റേജുകളെ ശബ്ദവെളിച്ച വിന്യാസങ്ങളിലൂടെ നവ്യഭാവം നല്‍കുന്ന കലാകാരന്‍ ജോസ് ജോര്‍ജ്ജ് ഗ്രേസ് നൈറ്റിന്റെ സൗഹൃദവേദിയെ ധന്യമാക്കുവാന്‍ ദുബായില്‍ നിന്നും എത്തുന്നു. സംഗീതത്തിനും സൗഹൃദത്തിനും ഒരുപോലെ മുന്‍ഗണന കൊടുക്കുന്ന ജോസ് ദുബായിലെത്തുന്ന മലയാളസിനിമ പ്രവര്‍ത്തകരുടെ പ്രിയ ജോസ്ഭായി. ഗ്രേസ് നൈറ്റിന്റെ താരമാകും.
പതിനഞ്ചില്‍ അധികം ഗായികാ ഗായകരും, അന്‍പതിലധികം നര്‍ത്തകീ നര്‍ത്തകരും അരങ്ങിലെത്തുന്ന നിരവധി സംഘനൃത്തങ്ങള്‍ ഉള്‍പ്പെടുന്ന അഞ്ചുമണിക്കൂര്‍ നീളുന്ന ഈ കാലമാമാങ്കത്തിന്റെ അരങ്ങു നിയന്ത്രിക്കാന്‍ എത്തുന്നതും യുകെയിലെ നിരവധി വേദികളെ കീഴടക്കിയ പ്രഗത്ഭയായ അവതാരകര്‍ സീമ സൈമണും, വിവേക് ബാലകൃഷ്ണനും ആണ്. കൂടാതെ യുകയിലെ വേദികള്‍ക്ക് പുതുതലമുറയുടെ കരുത്തും സൗന്ദര്യവും പകരാന്‍ പുതിയ അവതാരക ഐറിന്‍ കുഷാല്‍ സ്റ്റാന്‍ലിയെ കൂടി ഗ്രേസ് നൈറ്റിന്റെ വേദിയില്‍ അവതരിപ്പിക്കുന്നു. ഗ്രെസ് നൈറ്റിന്റെ അണിയറയില്‍ ചുക്കാന്‍പിടിക്കുന്നത് ഗ്രേസ് മെലഡീസിന്റെയും കലാ ഹാംപ്‌ഷെയറിന്റെയും മദേഴ്സ് ചാരിറ്റിയുടെയും ഊര്‍ജ്വസ്വലരായ പ്രവര്‍ത്തകരാണ്.
സിബി മേപ്പുറത്ത്, ജെയ്സണ്‍ ബത്തേരി, റെജി കോശി, ജോയ്സണ്‍ ജോയ്, മനോജ് മാത്രാടന്‍, മീറ്റോ ജോസഫ്, ജോഷി കുളമ്പള്ളി, മനു ജനര്‍ദ്ദനന്‍, രാകേഷ് തായിരി, ആനന്ദവിലാസം, സുനില്‍ ലാല്‍, സിനി ജെയ്സണ്‍, രെഞ്ചു കോശി, സുമ സിബി, ലൗലി മനോജ്, ലിസി ഉണ്ണികൃഷ്ണന്‍, സിജിമോള്‍ ജോര്‍ജ്ജ്, തുടങ്ങിയവര്‍ ഉണ്ണികൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികളിലായി ഗ്രെസ് നൈറ്റിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.
വേദിയുടെ അഡ്ഡ്രസ്സ് : സെന്റ് ജോര്‍ജ്ജ് കാത്തലിക് കോളജ്
സൗത്താംപ്ടണ്‍
SO16 3DQ
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഉണ്ണികൃഷ്ണന്‍ : 07411 775410
സജിന്‍
ഷെഫീല്‍ഡ് കേന്ദ്രീകരിച്ച്, അടുത്തുള്ള ടൗണുകളായ ബൗണ്‍സ്ട്രി, വര്‍ക്ക്‌സോപ്പ്, ഡോണ്‍കാസ്റ്റര്‍, ചെസ്റ്റര്‍ ഷീല്‍ഡ് ചേര്‍ത്ത് 2016-ല്‍ രൂപീകൃതമായ സൗത്ത് യോര്‍ക്ക്‌ഷെയര്‍ മലയാളി ഹിന്ദു സമാജം ശ്രീകൃഷ്ണജയന്തി വിപുലമായി ആഘോഷിച്ചു. സമാജത്തിലെ അംഗങ്ങള്‍ ഒരുക്കിയ ഭക്തിസാന്ദ്രമായ സംഗീത നൃത്ത പരിപാടികളും ശ്രീകൃഷ്ണ ജയന്തിയെപ്പറ്റിയുള്ള ശില്‍പശാലയും സംഘടിപ്പിച്ചു. സമാജത്തിലെ അംഗങ്ങളോടൊപ്പം അതിന്റെ അഭ്യുദയകാംക്ഷികളായ കുടുംബങ്ങളും ആഘോഷത്തില്‍ പങ്കുചേര്‍ന്നു.
സമാജം എല്ലാമാസത്തെയും രണ്ടാം ശനിയാഴ്ച ഷെഫീല്‍ഡിലെ അമ്പലത്തില്‍ വെച്ച് ഭജനകള്‍ നടത്തി വരുന്നു. സമാജവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കും ഇതുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ താല്‍പര്യം ഉള്ളവരും ശ്രീ ദിനേഷ് മേടപ്പിള്ളില്‍ ആയി 07805816553 ല്‍ ബന്ധപ്പെടുക.
ജിദ്ദ: സൗദി അറേബ്യയില്‍ യില്‍ തൊഴിലുടമകളുടെ കൊടിയ പീഡനത്തിനിരയായി സഹായമഭ്യര്‍ത്ഥിക്കുന്ന പഞ്ചാബി യുവതിയുടെ വീഡിയോ വൈറലാകുന്നു. സൗദി അറേബ്യയിലെ ദവാദ്മി നഗരത്തില്‍ താന്‍ ഒരു അടിമയെപ്പോലെ പണിയെടുക്കുകയാണെന്നും തന്നെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും യുവതി വീഡിയോയില്‍ പറയുന്നു. പഞ്ചാബില്‍ നിന്നുള്ള യുവതി ആം ആദ്മി പാര്‍ട്ടിയുടെ സന്‍ഗ്രൂര്‍ എംപിയായ ഭഗവന്ത്മാനോടാണ് സഹായം അഭ്യര്‍ത്ഥിക്കുന്നത്.
ഒരു വര്‍ഷം മുന്‍പാണ് താന്‍ സൌദിയില്‍ എത്തുന്നതെന്നും, താന്‍ വളരെ പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നാണ് വരുന്നതെന്നും യുവതി പറയുന്നു. ഭഗവന്ത്മാന്‍ സാഹിബ് ദയവുചെയ്ത് എന്നെ രക്ഷിക്കണമെന്നും യുവതി വീഡിയോയില്‍ പറയുന്നു. എന്നാല്‍ വീഡിയോയില്‍ തന്റെ പേരോ പഞ്ചാബിലുള്ള സ്ഥലം ഏതെന്നോ യുവതി പറയുന്നില്ല. വിഷയത്തില്‍ എംപി ഭഗവന്ദ്മാന്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല. സോഷ്യൽ മീഡിയയിൽ സഹായം അഭ്യർത്ഥിച്ചിട്ടുള്ള എല്ലാവരെയും അകമഴിഞ്ഞ് സഹായിച്ചിട്ടുള്ള പ്രവാസികളിലാണ് ഇത്തരക്കാരുടെ ആശ്രയം… ഒരു ചെറിയ സഹായം.. ചിലവില്ലാതെ… ഷെയർ ചെയ്യില്ലേ…??
ജോസ് സൈമണ്‍ മാവേലിപുരത്ത്
എഡിന്‍ബറോ മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്തംബര്‍ 10-ാം തീയതി ഞായറാഴ്ച വളരെ മനോഹരമായി നടത്തപ്പെട്ടു. രാവിലെ പത്ത് മണിക്ക് കായിക മത്സരങ്ങളോടെ ആഘോഷത്തിന് തുടക്കം കുറിച്ചു. പുരുഷന്മാരുടെയും സ്ത്രീകളുടെയും വടംവലി, നാടന്‍ കായിക മത്സരങ്ങള്‍ എന്നിവ ആഘോഷത്തിന് വ്യത്യസ്തത കൂട്ടി. തുടര്‍ന്ന് കൃത്യം 1 മണിക്ക് മഹാബലി തമ്പുരാന്‍ താലപ്പൊലി എന്നിവ ബാലികമാരുടെയും മുത്തുക്കുടയുമായി എത്തിയ മലയാളി മങ്കമാരുടെയും അകമ്പടിയോടുകൂടി എഴുന്നുള്ളി വന്നു. എഡിന്‍ബറോ മലയാളി സമാജം ചെണ്ട ടീം മാവേലി മന്നന്റെ വരവിന് താളത്തിന്റെ കൊഴുപ്പേകി.
ഇ.എം.എസ് സ്ഥാപിതമായി പത്ത് വര്‍ഷം പിന്നിട്ട ഈ അവസരത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷം വിവിധ വര്‍ഷങ്ങളായി സംഘടനയെ നയിച്ച അഞ്ച് പ്രസിഡന്റുമാര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഓണാഘോഷം 2017 ഉത്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് ഏകദേശം 28 വിഭവങ്ങള്‍ ചേര്‍ന്നുകൊണ്ടുള്ള സ്വാദിഷ്ടമായ ഓണസദ്യ നടത്തപ്പെട്ടു. 2.30ന് കലാസന്ധ്യ അരങ്ങേറി. നാടന്‍ പാട്ടുകളും തിരുവാതിരയും നൃത്ത്യ കലാരൂപങ്ങളും കോമഡി സ്‌കിറ്റുമായി മൂന്ന് മണിക്കൂര്‍ ആസ്വാദകരെ ശരിക്കും ആഘോഷത്തിമിര്‍പ്പില്‍ ആനന്ദപുളകമണിയിച്ചു. പിന്നീട് അടുത്ത രണ്ട് വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ പ്രൊഫസര്‍ ഡോ. നവീന്‍ കുമാര്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ തലയൂരുമെന്ന് നിയമവൃത്തങ്ങളില്‍ അഭിപ്രായം. ഡോ. നവീനും ഭാര്യ ഡോ. ജയശ്രീയും നാല് വയസുള്ള മകനും സഞ്ചരിച്ച സ്‌കൂട്ടറില്‍ അമിത വേഗത്തിലെത്തിയ കാറിടിച്ചാണ് ഡോ. മരിച്ചത്. ജയശ്രീയും മകനും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. പതിനേഴുകാരന്‍ ഓടിച്ച റെന്റ് കാര്‍ ഇടിച്ചാണ് ഡോക്ടര്‍ മരിച്ചത്. അപകടം പ്രദേശത്തെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിരുന്നു. വാഹനം ഓടിച്ച പതിനേഴുകാരന്‍ പിടിയലാകുകയും ചെയ്തു.
എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇയാളുടെ ശിക്ഷ പിഴയില്‍ ഒതുങ്ങാനാണ് സാധ്യതയെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് അധികാരമില്ല. പ്രായത്തിന്റെ ആനുകൂല്യത്തില്‍ ജാമ്യം കിട്ടുകയും ചെയ്യും. അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കുന്ന കേസുകളില്‍ ഐ.പി.സി 304 എ പ്രകാരമാണ് കേസെടുക്കുന്നത്. എന്നാല്‍ 18 വയസായവരുടെ കാര്യത്തില്‍ ഈ വകുപ്പ് ചേര്‍ക്കാനാകില്ല.
കുറ്റക്കാരനായ 17കാരണ് പരമാവധി ഒരു വര്‍ഷം ജുവനൈല്‍ ഹോം വാസവും പിഴയും ലഭിക്കാനാണ് നിയമമുള്ളത്. എന്നാല്‍ ഇത്തരം കേസുകളിലെ ശിക്ഷ പിഴയില്‍ മാത്രം ഒതുങ്ങാറാണ് പതിവെന്ന് പ്രമുഖ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു.
അപകടത്തില്‍ മരിച്ച ഡോക്ടറുടെ കുടുംബത്തിന് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് കിട്ടാനും സാധ്യതയില്ലെന്ന് അറിയുന്നു. കാരണം അപകടത്തിടയാക്കിയ പതിനേഴുകാരന്‍ ഓടിച്ചത്, റെന്റ് കാറാണ്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ച് ഉണ്ടാക്കുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം ഇന്‍ഷുറന്‍സ് കമ്പനി ഏറ്റെടുക്കില്ലെന്ന് ഈ മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അല്ലെങ്കില്‍ വാഹന ഉടമ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകണം. ഇക്കാര്യത്തില്‍ ഇരയുടെ കുടുംബം കോടതിയെ സമീപിച്ചാല്‍ വാഹന ഉടമ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവ് സമ്പാദിക്കാന്‍ കഴിയുമെന്ന് പ്രമുഖ ഹൈക്കോടതി അഭിഭാഷകന്‍ വ്യക്തമാക്കി.
ലോറന്‍സ് പെല്ലിശേരി
ക്രിസ്റ്റല്‍ ഇയര്‍ ഓണാഘോഷം നിറക്കാഴ്ചയുടെ നിളയായി ഒഴുകിയെത്തിയപ്പോള്‍ ഗ്ലോസ്റ്ററിലെ ക്രിപ്റ്റ് സ്‌കൂളും പരിസരവും ഒരു ഉത്സവപ്പറമ്പിന് സമാനമായി. സെപ്റ്റംബര്‍ 30ന് ശനിയാഴ്ച രാവിലെ 10.30ന് ആയിരുന്നു പ്രൗഢഗംഭീര ചടങ്ങുകള്‍ ആരംഭിച്ചത്. ആര്‍പ്പുവിളികള്‍ നിറഞ്ഞ ഓണപ്പുലരിയല്‍ ഗ്ലോസ്റ്റര്‍ഷെയര്‍ മങ്കമാര്‍ താലപ്പൊലിയേന്തി ആതിഥ്യമരുളിയപ്പോള്‍ ജാതി മത ചിന്തകള്‍ക്കപ്പുറത്തുള്ള മലയാളിയുടെ സാംസ്‌കാരിക സമന്വയത്തിലേക്കുള്ള വാതായനമായി. പൂക്കളവും മുത്തുക്കുടകളും നിറഞ്ഞ വേദിയില്‍ ആവേശം തീര്‍ത്ത ചെണ്ടമേളക്കാര്‍ക്കൊപ്പമായിരുന്നു മഹാബലിക്ക് സ്വാഗതമോതിയത്. ഗ്ലോസ്റ്ററിലെയും ചെല്‍റ്റന്‍ഹാമിലെയും മേയറും ഡെപ്യൂട്ടി മേയറും ഫാദര്‍ ജോസ് പൂവണിക്കുന്നേലും ഔദ്യോഗിക അതിഥികളായെത്തിയ ചടങ്ങില്‍ പരമ്പരാഗത രീതിയില്‍ തിരി തെളിയിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
ക്രിസ്റ്റല്‍ ഇയര്‍ ഓണാഘോഷം ചരിത്ര താളുകളില്‍ ആലേഖനം ചെയ്യപ്പെടണമെന്ന ജി.എം.എ പ്രസിഡന്റ് ടോം ശങ്കൂരിക്കലിന്റെയും, സെക്രട്ടറി മനോജ് വേണുഗോപാലിന്റെയും നിശ്ചയദാര്‍ഢ്യം ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍ മൊത്തം ഏറ്റെടുക്കുന്ന കാഴ്ചക്കാണ് ആ വേദി പിന്നീട് സാക്ഷ്യം വഹിച്ചത്. മലയാളത്തിന്റെ സംസ്‌കാരവും പൈതൃകവും വിളിച്ചോതിക്കൊണ്ട്, കുട്ടികള്‍ മുതല്‍ മുത്തശീ മുത്തച്ഛന്മാരടക്കം 80ല്‍ പരം പേര്‍ പങ്കെടുത്ത, ഓണത്തെക്കുറിച്ചുള്ള നൃത്തശില്‍പം ഉദ്ഘാടനത്തിന്റെ ഭാഗമായെത്തിയപ്പോള്‍ കണ്ണിനും കാതിനും കുളിര്‍മ്മയേകുന്നതായി.
തുടര്‍ന്ന്, ഒരു സ്റ്റേജ് ഷോയെ അനുസ്മരിപ്പിക്കും വിധം ഇടതടവില്ലാതെ വന്ന കാഴ്ചയുടെ വര്‍ണ്ണ വിസ്മയങ്ങളൊരുക്കാന്‍ ഗ്ലോസ്റ്റെര്‍ഷെയറിലെ കുഞ്ഞു കുരുന്നുകളടക്കം മിടുക്കീ മിടുക്കന്മാര്‍, അടുക്കും ചിട്ടയോടെയും മാസങ്ങളായി തുടന്ന് വന്ന പ്രയത്നമാണ് അവിടെ സാക്ഷാല്‍ക്കരിക്കപ്പെട്ടത്. അവര്‍ക്കൊപ്പം ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫെയിം സുദര്‍ശനും കലാഭവന്‍ സതീഷും ചേര്‍ന്നപ്പോള്‍ രാത്രി ഏറെ വൈകിയും സദസ്യരുടെ നിറ സാന്നിദ്ധ്യം തുടര്‍ന്നു. ഒപ്പം ആവേശമായി മാറിയ വടംവലി മത്സരവും വിഭവ സമൃദ്ധമായ ഓണസദ്യയും മലയാളികള്‍ക്കൊപ്പം ഇഗ്‌ളീഷുകാരുടെയും മനം കവരുന്നതായിരുന്നു.
ജി.എം.എ കുടുംബത്തില്‍ നിന്നും അകാലത്തില്‍ പൊലിഞ്ഞു പോയ പ്രിന്‍സ് ആല്‍വിന്‍, അലീഷാ രാജീവ്, സണ്ണി സെബാസ്റ്റ്യന്‍, രാജീവ് ജേക്കബ് എന്നിവരുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്കു മുമ്പിലെ അശ്രുപ്രണാമം, നൊമ്പരപ്പെടുത്തുന്നതെങ്കിലും ജി.എം.എയെ മുന്നോട്ട് നയിക്കാന്‍ ഊര്‍ജ്ജം പകരുന്നതായിരുന്നു.
ജി.എം.എ പാട്രന്‍, ഡോ. തിയോഡോര്‍ ഗബ്രിയേല്‍, തന്റെ അസാന്നിദ്ധ്യത്തിലും സാന്നിദ്ധ്യമായ വേദി, അംഗീകാരത്തിന്റെയും ആദരവിന്റെയുമായി മാറി. ജി.സി.എസ്.ഇ. പരീക്ഷയില്‍ ഉന്നത വിജയം സ്വന്തമാക്കിയ അജയ് എടക്കര, മേഘ്‌ന ശ്രീകുമാര്‍ എന്നിവര്‍ക്കൊപ്പം ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ബ്യുട്ടി പേജന്റില്‍ മിസ് ഹാര്‍ട്ട് (യു.കെ.) പട്ടം സ്വന്തമാക്കിയ കൊച്ചു മിടുക്കി സിയെന്‍ ജേക്കബിനെയും പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. ഔദ്യോഗികമായ കാരണങ്ങളാല്‍, ജി.എം.എ കുടുംബത്തില്‍ നിന്നും നോര്‍താംപ്ടണിലേക്ക് താമസം മാറുന്ന ഡോ. ജ്യോതിഷ് ഗോവിന്ദനും ജി.എം.എ വൈസ് പ്രസിഡന്റ് കൂടിയായ ഡോ. ബീന ജ്യോതിഷിനും കുടുംബത്തിനും യാത്രയയപ്പ് നല്‍കുന്നതിനും ശ്രാവണോത്സവ വേദി സാക്ഷ്യം വഹിച്ചു.
ഇംഗ്‌ളീഷ് സംസ്‌കാരത്തോടൊപ്പം മലയാളി സംസ്‌കാരവും സംസ്‌കൃതിയും പുതു തലമുറയിലേക്ക് പകര്‍ന്നു നല്‍കുന്നതിന്റെ ഭാഗമായി, യുവതലമുറയെയാണ് ഇത്തവണ ശ്രാവണോത്സവ വേദിയുടെ നേതൃത്വം ജി.എം.എ ഏല്‍പ്പിച്ചത്. ജി.എം.എ യുടെ ഭാവി അവരുടെ കരങ്ങളില്‍ സുരക്ഷിതമാണെന്ന് ഉത്തരവാദിത്തങ്ങള്‍ ഉത്സാഹത്തോടെ നിര്‍വ്വഹിച്ചുകൊണ്ട് അവര്‍ തെളിയിച്ചു. ദേശീയ ഗാനം ആലപിച്ചു കൊണ്ട് രാത്രി 10 മണിയോടെയാണ് ജി.എം.എ ശ്രാവണോത്സവത്തിന് തിരശീല വീണത്.
പങ്കാളിത്തം കൊണ്ടും ആശയങ്ങള്‍ കൊണ്ടും എന്നും മുന്നില്‍ നില്‍ക്കുന്ന ലിംകയുടെ ജനകീയ പരിപാടികളില്‍ ഒന്നായ ഭാരതത്തിന്റെ സ്വന്തം ചാച്ചാജി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനത്തോടനുബന്ധിച്ചു എല്ലാ ഭാരതീയരും ഒത്തൊരുമിക്കുന്ന ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന കുട്ടികളുടെ മഹോത്സവം ഒക്ടോബര്‍ 28ന് ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (ലിംക) യുടെ കള്‍ച്ചറല്‍ പാര്‍ട്ണര്‍ കൂടി ആയ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അങ്കണത്തില്‍ വിവിധ വേദികളിലായി നടത്തപ്പെടുന്നതാണ്. രാവിലെ 8.30ന് രജിസ്‌ട്രേഷനോട് കൂടി ആരംഭിക്കുന്ന മത്സരങ്ങള്‍ വൈകിട്ട് ഏഴു മണിയോടെ പൂര്‍ത്തിയാകുന്ന രീതിയില്‍ ആണ് ക്രമീകരിച്ചിരിക്കുന്നത്.
യുകെ മലയാളി കൂട്ടായ്മകള്‍ക്കിടയിലെ ആദ്യത്തേത് എന്നുതന്നെ അവകാശപ്പെടാവുന്ന ദീര്‍ഘ വീക്ഷണത്തോടെയുള്ള, കുട്ടികളുടെ സര്‍ഗ്ഗശേഷിയെ പരിപോഷിപ്പിക്കുവാനായി തുടങ്ങിയ ഈ എളിയ സംരംഭം പന്ത്രണ്ടാമത് വര്‍ഷത്തിലും പൂര്‍വ്വാധികം ആവേശത്തോടെ നടത്തുവാന്‍ തയ്യാറെടുക്കുമ്പോള്‍ അതിന്റെ തലതൊട്ടപ്പന്മാരായ ശ്രീ ഡൂയി ഫിലിപ്പിനും ശ്രീ തോമസുകുട്ടി ഫ്രാന്‍സിസിനും ശ്രീ തമ്പി ജോസിനും പ്രത്യേകിച്ച് ലിംകയുടെ അമരക്കാരായിരുന്നവര്‍ക്കെല്ലാം തങ്ങള്‍ വിഭാവനം ചെയ്തത് എത്രമാത്രം ശരിയായിരുന്നു എന്ന് ആത്മസംതൃപ്തിയടയാം. ഈ വിജയഗാഥ അതിന്റെ പ്രയാണം അടുത്ത തലമുറയിലേക്കും എത്തിച്ചേരട്ടെ എന്ന പ്രാര്‍ത്ഥന മാത്രമാണ് ശ്രീ മനോജ് വടക്കേടത്തിന്റെയും ശ്രീ ഫിലിപ്പ് കുഴിപ്പറമ്പിലിന്റേയും ശ്രീ ടോം ഫിലിപ്പിന്റെയും നേതൃത്വത്തിലുള്ള ലിംക കുടുംബത്തിന് ഉള്ളത്.
”സാങ്കേതികവിദ്യ ഒരു ശാപമോ അതോ അനുഗ്രഹമോ” എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് മത്സരങ്ങള്‍ നടക്കുന്നത്. രജിസ്‌ട്രേഷന്‍ ഫോമിനും മത്സരങ്ങള്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടക സമിതി അംഗങ്ങളായ ഡൂയി -07859905776 എബി -07734463548 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
രജിസ്‌ട്രേഷനുള്ള അവസാന തിയതി ഒക്ടോബര്‍ 21 ആണ്. പൂരിപ്പിച്ച അപേക്ഷാ ഫോറങ്ങള്‍ ലിംക എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സ് അല്ലെങ്കില്‍ സംഘാടകര്‍ മുഖാന്തിരം സമര്‍പ്പിക്കാവുന്നതാണ്. മത്സര വിജയികള്‍ക്ക് നവംബര്‍ 18ന് നടക്കുന്ന ലിംക അവാര്‍ഡ് നൈറ്റില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണ്.
ജി. രാജേഷ്
യുകെയിലെ അറിയപ്പെടുന്ന കര്‍ണാടക സംഗീതജ്ഞനും മൃദംഗ വിദ്വാനുമായ ശ്രീ. കലാലയ വെങ്കിടേശന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കലാലയ കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 15ന് ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ 9 മണി വരെ നടക്കും. ഫെസ്റ്റിവലിന്റെ ഉത്ഘാടനം വേള്‍ഡ് തമിഴ് ഫെഡറേഷന്‍ ചെയര്‍മാനായ ശ്രീ. ജേക്കബ് രവിബാലന്‍ നിര്‍വ്വഹിക്കും, ചടങ്ങില്‍ ചലച്ചിത്രതാരവും വേള്‍ഡ് തമിഴ് ഫെഡറേഷന്‍ പ്രസിഡന്റുമായ ശ്രീ. മദന്‍ മുഖ്യാതിഥി ആയിരിക്കും.
ബ്രിസ്റ്റോളില്‍ പാച് വേ കമ്മ്യൂണിറ്റി കോളേജ് അങ്കണത്തില്‍ നടക്കുന്ന ഫെസ്റ്റിവലില്‍ നൃത്തരംഗത്ത് വിസ്മയം തീര്‍ത്തു ഡോക്ടര്‍ വസുമതി പ്രസാദ്, ശ്രീമതി തുര്‍ക സതീശ്വരന്‍, ശ്രീമതി നളിനി ചിത്രാംബലം, ശ്രീമതി ശുഭ കെ. വെട്ടത്ത് തടങ്ങിയവര്‍ ഭരതനാട്യം അവതരിപ്പിക്കും. ശ്രീമതി കുഹാരഞ്ജിനി ഭാസ്‌കര്‍, ശ്രീമതി വസന്തലക്ഷ്മി വെങ്കട് തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന കര്‍ണാടക സംഗീത കച്ചേരിയില്‍ ശ്രീരാമകൃഷ്ണന്‍, ശ്രീ. മധു തുടങ്ങിയവര്‍ വേദിയിലെത്തും. ദക്ഷിണേന്ത്യയിലെ പരമ്പരാഗത നൃത്തരൂപമായ യക്ഷഗാനം അവതരിപ്പിക്കുന്നത് ശ്രീ. യോഗേന്ദ്ര മറവണ്ടേ ആണ്. വീണയില്‍ വിസ്മയം തീര്‍ക്കാന്‍ ശ്രീമതി ദുര്‍ഗാ രാമകൃഷ്ണനും വേദിയിലെത്തും. തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധയിനം നൃത്തങ്ങള്‍ വേദിയില്‍ അരങ്ങേറും. ഡോ. വസുമതി പ്രദാസിന്റെ ശിഷ്യന്മാരും ശ്രീമതി തുര്‍ക സതീശ്വരന്‍ നേതൃത്വം നല്‍കുന്ന ശക്തീഷ് നടനാലയത്തിലെ കുട്ടികളും ബ്രിസ്റ്റോള്‍ കോസ്‌മോപോളിറ്റന്‍ ക്ലബ്ബിലെ അംഗങ്ങളും വേദിയില്‍ നൃത്തപരിപാടികള്‍ അവതരിപ്പിക്കും. കര്‍ണാടക സംഗീത രംഗത്ത് ശ്രീ. കലാലയ വെങ്കിടേശ്വരന്‍ നല്‍കിയ അതുല്യ സംഭാവനകള്‍ പരിഗണിച്ച് ബ്രിസ്റ്റോള്‍ കോസ്‌മോപൊളിറ്റന്‍ ക്ലബ്ബിന്റെ ഉപഹാരവും സമര്‍പ്പിക്കും.
മൂന്ന് മണി മുതല്‍ രാത്രി ഏഴ് വരെ നീളുന്ന കലാപരിപാടികള്‍ക്ക് ശേഷം രാത്രി ഒന്‍പതു മണി വരെ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഫുഡ് ഫെസ്റ്റിവലും നടക്കും.
Venue -Patchway Community College ,Bristol ,BS32 4AJ
Contact :Kalalaya Venketesan -07427048727 / 07577220331 ,Priya Selwin
0789944261