കൊച്ചി: കൊച്ചിയില്‍ കായലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേല്‍ ഷാജി ആത്മഹത്യ ചെയ്യില്ലെന്ന് സുഹൃത്ത്. ക്രോണിന്‍ മിഷേലിനെ ഉപദ്രവിച്ചിരുന്നെന്നും സുഹൃത്ത് പറഞ്ഞു. പോലീസിന് നല്‍കിയ മൊഴിയിലാണ് ഉറ്റ സുഹൃത്ത് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഒരിക്കല്‍ മിഷേലിനെ കാണാന്‍ വന്ന ക്രോണിനുമായി വാക്കുതര്‍ക്കമുണ്ടാകുകയും മിഷേലിനെ ഇയാള്‍ അടിച്ചതായും മൊഴിയില്‍ പറയുന്നു.
ആത്മഹത്യ ചെയ്യാനായിരുന്നെങ്കില്‍ മിഷേല്‍ ഇതിനു മുമ്പു തന്നെ ചെയ്യുമായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു. ക്രോണിനുമായി ഇതിലും വലിയ പ്രശ്നങ്ങള്‍ ഉണ്ടായിട്ടും പിടിച്ചു നിന്ന മിഷേല്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലന്നും മിഷേലിന്റെ സുഹൃത്ത് ഉറപ്പിച്ച പറയുന്നു.
എല്ലാ തുറന്നു പറയുന്ന മിഷേല്‍ ക്രോണിനുമായി വഴക്കുള്ള കാര്യം പറഞ്ഞില്ല. അഞ്ചാം തിയ്യതി ഫോണില്‍ വിളിച്ചപ്പോള്‍ സാധാരണ രീതിയിലാണ് സംസാരിച്ചത്. 27ാം തിയ്യതി വരുമ്പോള്‍ കാണാമെന്നും പറഞ്ഞിരുന്നുവെന്നും സുഹൃത്ത് വ്യക്തമാക്കി. സുഹൃത്തിന്റെ മൊഴി വീണ്ടുമെടുക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
ടോം ജോസ് തടിയംപാട്
മൂന്നു മക്കളും ഭാര്യയും പ്രായമായ അപ്പനും അമ്മയും അടങ്ങുന്ന കുടുംബത്തെ പുലര്‍ത്താന്‍ ആകെയുള്ള 70 സെന്റ് സ്ഥലത്ത് പാവയ്ക്കാ കൃഷി നടത്തുന്നതിനിടയിലാലാണ് ഒരു കുടുംബത്തെ മുഴുവന്‍ ദുരിതത്തിലാക്കിയ ആ ദുരന്തം വന്നു പെട്ടത്. പാവയ്ക്കയ്ക്കു കമ്പി വലിച്ചു കെട്ടിക്കൊണ്ടിരുന്നപ്പോള്‍ കമ്പി പൊട്ടി ഒരു കുഴിയിലേക്ക് വീണ ഇടുക്കി തോപ്രംകുടി മന്നാത്തറയില്‍ താമസിക്കുന്ന കളപ്പുരക്കല്‍ വര്‍ക്കി ജോസഫ് പിന്നീട് എഴുന്നേറ്റിട്ടില്ല. നട്ടെല്ലിനു ഷതം പറ്റിയ വര്‍ക്കിയെ കോലഞ്ചേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദേഹത്തിന്റെ അരോഗൃം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ശരീരം തളര്‍ന്ന അദ്ദേഹത്തിന്റെ ജീവിതം ഒരു ബെഡില്‍ തളക്കപ്പെട്ടു
ചികിത്സിക്കാന്‍ വേണ്ടി വലിയ ഒരു തുക നാട്ടുകാരുടെ സഹായത്തോടെ ചെലവാക്കി കഴിഞ്ഞു. ഇനി ചികിത്സ മുന്‍പോട്ടു കൊണ്ടുപോകാനും ദൈനംദിന ചിലവിനും ഈ കുടുംബം നാട്ടോട്ടമോടുകയാണ്. പ്ലസ് ടു കഴിഞ്ഞു പഠനം നിറുത്തിയ മൂത്ത പെണ്‍കുട്ടി ജോലിക്കു പോയി കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് ഈ കുടുബം ഇപ്പോള്‍ അന്നം കഴിച്ചു പോകുന്നത്. നമ്മള്‍ എല്ലാം പെസഹ ആഘോഷിക്കാന്‍ പോകുന്ന ഈ സമയത്ത് നിങ്ങള്‍ ഒരു നേരത്തെ ഭക്ഷണത്തിന്റെ പണം ഇവര്‍ക്ക് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ കുടുംബത്തെ സഹായിക്കാന്‍ വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചത് മുന്‍ കാമാക്ഷി പഞ്ചായത്ത് പ്രസിഡണ്ട് മാത്യു മത്തായി തെക്കേമലയും സാമൂഹിക പ്രവര്‍ത്തകന്‍ രാജു തോമസ് പൂവത്തലുമാണ്. ഇവരുടെ ഫോണ്‍ നമ്പര്‍ താഴെകൊടുക്കുന്നു.
ഈ പെസഹ നാളില്‍ ഇതോടൊപ്പം മറ്റൊരു കുടുംബത്തെക്കൂടി സഹായിക്കാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ശ്രമിക്കുന്നു. മലയാറ്റൂര്‍, കാടപ്പാറ സ്വദേശി അവൂക്കാരന്‍ വീട്ടില്‍ ഷാനുമോന്‍ ആണിത്. ഒരു പ്രൈവറ്റ് ബസില്‍ കണ്ടക്ടറായി ജോലി നോക്കി അമ്മയും കെട്ടിച്ചു വിട്ട പെങ്ങളും മൂന്നുകുട്ടികളും അടങ്ങുന്ന കുടുംബം നോക്കിയിരുന്ന സമയത്താണ് കിഡ്നി രോഗം പിടിപെട്ടത്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ചികിത്സ നടത്തി ആ കുടുംബം തകര്‍ന്നു. ഇനി കിഡ്നി മാറ്റി വയ്ക്കുന്നതിനും ചികിത്സ മുന്‍പോട്ടു കൊണ്ടുപോകുന്നതിനും കുറഞ്ഞത് എട്ടു ലക്ഷം രൂപയെങ്കിലും വേണം എന്നാണ് അറിയാന്‍ കഴിഞ്ഞത്. അന്നന്നത്തെ ജീവിതം മുന്‍പോട്ടു കൊണ്ടുപോകാന്‍ വിഷമിക്കുന്ന ഈ കുടുംബം നിങ്ങളുടെ സഹായം തേടുന്നു.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ഉപദേശകസമിതി അംഗവും ലിവര്‍പൂളിലെ മോര്‍ഗേജ് അഡൈ്വസറുമായ ലിദിഷ് രാജ് തോമസാണ് ഈ കുടുംബത്തെ സഹായിക്കണം എന്നാവശ്യപ്പെട്ട് ഞങ്ങളെ സമീപിച്ചത്. അദ്ദേഹം നാട്ടില്‍പോയ സമയത്ത് ഈ കുടുംബത്തെ നേരില്‍ കണ്ടിരുന്നു. കഴിഞ്ഞ ദിവസം കൂടിയ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യോഗം ഈ രണ്ടു കുടുംബങ്ങള്‍ക്കും വേണ്ടി ചാരിറ്റി നടത്താന്‍ തീരുമാനിക്കുകയാണുണ്ടായത്.
കിട്ടുന്ന പണം ഈ രണ്ടു കുടുംബങ്ങള്‍ക്കായി സമമായി വീതിച്ചു കൊടുക്കാന്‍ ഞങള്‍ തീരുമാനിക്കുകയായിരുന്നു. നിങ്ങളുടെ സഹായം താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് അപേക്ഷിക്കുന്നു. നിലവില്‍ ഞങ്ങളുടെ അക്കൗണ്ടില്‍ 200 പൗണ്ട് കിടപ്പുണ്ട്. ഈ പണം ഈ കുടുംബങ്ങള്‍ക്ക് നല്‍കാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്. മുകളില്‍ പറഞ്ഞ രണ്ടു കുടുംബത്തിന്റെയും അവസ്ഥ വിവരിച്ചുകൊണ്ട് രണ്ടു സ്ഥലത്തെയും പഞ്ചായത്ത് പ്രസിഡണ്ടുമാരുടെയും ഇടവക വികാരിയുടെയും കത്തുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട് അതുപിന്നിട് പ്രസിദ്ധീകരിക്കും.
ഞങ്ങള്‍ ഇന്നലെകളില്‍ നടത്തിയ സുതാര്യവും സത്യസന്ധമായ പ്രവര്‍ത്തനത്തിനു നിങ്ങള്‍ നല്‍കിയ സഹായത്തിനു ഞങ്ങള്‍ നന്ദി പറയുന്നു. നിങ്ങള്‍ തരുന്ന പണം അതര്‍ഹിക്കുന്നവരുടെ കൈകളില്‍ തന്നെ എത്തിച്ചേരുമെന്ന് ഞങ്ങള്‍ ഉറപ്പു തരുന്നു. പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധീകരിക്കുന്നതല്ല. ബാങ്ക് സ്റ്റേറ്റ്മെന്റ മെയില്‍വഴി എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്. ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ബാങ്ക് അക്കൗണ്ട് കണ്‍വീനര്‍ സാബു ഫിലിപ്പ്, സെക്രട്ടറി ടോം ജോസ് തടിയംപാട്, ജോയിന്റ് സെക്രട്ടറി സജി തോമസ് എന്നിവരുടെ പേരിലാണ്. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ് എന്ന ഫേസ് ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS
മാത്യു മത്തായി തെക്കേമല 0091,9497405547 രാജു തോമസ് 0091 9447661947 ലിദിഷ് രാജ് തോമസ് 07932626478 ഷാനുമോന്‍ 9744206258
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.
ഗോവയിൽ വിനോദസഞ്ചാരത്തിനെത്തിയ ബ്രിട്ടിഷ് യുവതിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ വാർത്തകേട്ടു ഞെട്ടിത്തരിച്ചു ബ്രിട്ടൻ. ബ്രിട്ടിഷ് യുവതികൾക്കുനേരെ ഗോവയിൽ ഇതു രണ്ടാമത്തെ അതിക്രൂരമായ ആക്രമണമാണ്. ചൊവ്വാഴ്ചയാണ് തെക്കൻ ഗോവയിലെ കാങ്കോണയിൽ ദേവ്ബാഗ് ബീച്ചിനു സമീപമുള്ള വെള്ളക്കെട്ടിൽ ഡാനിയേലെ മക്ലോഗ്ളി(28)ന്റെ മൃതദേഹം കണ്ടെത്തിയത്.
2008 ഫെബ്രുവരി 18ന് അൻജുന ബീച്ചിൽ സമാനമായ സാഹചര്യത്തിൽ ഷാർലെറ്റ് കീലിംങ് എന്ന പതിനഞ്ചുകാരിയായ ബാലികയെ മാനഭംഗപ്പെടുത്തി കൊലചെയ്തിരുന്നു. ഈ കേസിൽ പ്രതികളായ യുവാക്കളെ തെളിവുകളുടെ അപര്യാപ്തതമൂലം ഗോവയിലെ കോടതി വെറുതെ വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടുമൊരു ദുരന്തം. കൊലപാതകം നടത്തിയെന്നു കരുതുന്ന വികാസ് ഭഗത് (24) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാൾ കുറ്റം സമ്മതിച്ചതായും പൊലീസിനെ ഉദ്ധരിച്ചു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മറ്റു നിരവധി കേസുകളിലും പ്രതിയാണ് അറസ്റ്റിലായ യുവാവ്.
വിദേശികൾക്ക് ഇന്ത്യയിൽ ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ ഗോവയിൽ രണ്ടാമതും ഉണ്ടായ കൊലപാതകം വിനോദസഞ്ചാര സാധ്യതകൾക്കു മങ്ങലേൽപിക്കുമെന്ന് ഉറപ്പാണ്. പൊതുവേ സുരക്ഷിത കേന്ദ്രമായി അറിയപ്പെട്ടിരുന്ന ഗോവയ്ക്കു സംഭവം തീരാകളങ്കവുമായി. ബിബിസി ഉൾപ്പെടെയുള്ള ബ്രിട്ടിഷ് മാധ്യമങ്ങളെല്ലാം അതീവ പ്രാധാന്യത്തോടെയാണു യുവതിയുടെ മരണം റിപ്പോർട്ട് ചെയ്യുന്നത്.
അയർലൻഡിൽ ജനിച്ചു ബ്രിട്ടനിലെ ലിവർപൂളിൽ താമസിക്കുന്ന ഡാനിയേലെ ഹോളി ആഘോഷങ്ങളിൽ പങ്കെടുക്കാൻ കൂടിയാണ് ഫെബ്രുവരി 23ന് രണ്ടു സുഹൃത്തുക്കൾക്കൊപ്പം ഗോവയിലെത്തിയത്. അയർലൻഡ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലെ ഇരട്ടപൗരത്വമുള്ള യുവതി ബ്രിട്ടിഷ് പാസ്പോർട്ട് ഉപയോഗിച്ചായിരുന്നു യാത്ര ചെയ്തിരുന്നത്. ആഗോണ്ടയിലും പാറ്റ്നെമിലും താമസിച്ചശേഷം പാലോലെമിലെ റിസോർട്ടിലെത്തി. ഇവിടെ സുഹൃത്തുക്കളോടും നാട്ടുകാരോടുമൊപ്പം ഹോളി ആഘോഷത്തിൽ പങ്കെടുത്ത യുവതിയെ പിന്നീടു കാണാതാവുകയായിരുന്നു.
പാലോലെമിൽനിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള ദേവ്ബാഗ് ബീച്ചിനു സമീപമുള്ള വെള്ളക്കെട്ടിലാണ് ചൊവ്വാഴ്ച രാവിലെ ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഒരു കർഷകനാണു മൃതദേഹം ആദ്യം കണ്ടെത്തിയത്. ഇയാളാണു പൊലീസിൽ വിവരം അറിയിച്ചത്. നഗ്നമാക്കപ്പെട്ട മൃതദേഹത്തിൽ ബിയർകുപ്പികൊണ്ടു കുത്തിക്കീറി മുഖം വികൃതമാക്കിയിരുന്നു. യുവതി ലൈഗീകപീഡനത്തിന് ഇരയാക്കപ്പെട്ടതായും പോസ്റ്റ്മോർട്ടം പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. മൃതദേഹത്തിനു സമീപത്തുനിന്നും രക്തക്കറ പുരണ്ട വസ്ത്രങ്ങളും ഇരുചക്രവാഹനവും പൊലീസ് കണ്ടെടുത്തിരുന്നു. തിങ്കളാഴ്ച വൈകിട്ട് യുവതിയുടെ തൊട്ടുപിന്നാലെ വികാസ് ഭഗത് എന്ന യുവാവു നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ കേസന്വേഷിക്കുന്ന കാങ്കോണ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഐറിഷ്, ബ്രിട്ടിഷ് എംബസികളുടെ സഹായത്തോടെ കേസിന്റെ തുടർനടപടികളും മൃതദേഹം ലിവർപൂളിൽ എത്തിക്കാനുമുള്ള കാര്യങ്ങളും പുരോഗമിക്കുന്നുണ്ട്.
‘എന്റെ എല്ലാമായ അവൾ എല്ലാവർക്കും നഷ്ടപ്പെട്ടു’ എന്നായിരുന്നു മകളെ നഷ്ടമായ മാതാവ് ആൻഡ്രിയ ബ്രാന്നിഗന്റെ പ്രതികരണം. ആൻഡ്രിയയുടെ ഭർത്താവും പിതാവും ഇളയ മകളും കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ മരിച്ചിരുന്നു. ഡാനിയേലയുടെ മരണത്തോടെ രണ്ടുമക്കളെയും നഷ്ടപ്പെട്ട ഈ മാതാവിന്റെ വേദനയിൽ ബ്രിട്ടിഷ് ജനത ഒന്നടങ്കം കണ്ണീർ പൊഴിക്കുകയാണ്. ലോകത്തെ ഏറ്റവും ഭാഗ്യം ചെയ്തയാളാണു താനെന്നും ഗോവയിൽ മറ്റൊരു സാഹസിക യാത്രയ്ക്കു പോകുകയാണെന്നും സൂചിപ്പിച്ചു കഴിഞ്ഞയാഴ്ച ഫെയ്സ്ബുക്കിൽ സുഹൃത്തുക്കൾക്കായി സന്ദേശമയച്ച ഡാനിയേലയുടെ ദുരന്തം കുടുംബത്തെയും സുഹൃത്തുക്കളെയും അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുയാണ്.
ആയിരക്കണക്കിന് ബ്രിട്ടിഷ് സഞ്ചാരികൾ മുടങ്ങാതെയെത്തുന്ന ഗോവയിൽനിന്നുള്ള ഞെട്ടിപ്പിക്കുന്ന വാർത്ത ഇവിടം ലക്ഷ്യമാക്കുന്ന സഞ്ചാരികളെയും ആശങ്കയിലാക്കുന്നു.
മോഹന്‍ലാല്‍ ഗള്‍ഫില്‍ വച്ച് ഉമ്മ വയ്ക്കാന്‍ ശ്രമിച്ച ആരാധകനെ തളളി മാറ്റുന്ന ചിത്രവും വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ആരാധകനോടുള്ള മോഹന്‍ലാലിന്റെ മോശം പെരുമാറ്റം എന്ന രീതിയില്‍ മറ്റ് താരങ്ങളുടെ ആരാധകരും ചിത്രത്തെ വ്യഖ്യാനിച്ചു. മറുവാദവുമായി മമ്മൂട്ടി ആള്‍ക്കൂട്ടത്തിലൊരാളുടെ മുഖത്തടിക്കാന്‍ ശ്രമിക്കുന്ന വീഡിയോയും പ്രചരിപ്പിക്കപ്പെട്ടു. പ്രചരിച്ച വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് മറ്റൊന്നാണെന്നും ഉമ്മ വയ്ക്കാന്‍ ശ്രമിച്ച ആരാധകന്‍ കെ ബി കൈലാസ്. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ യു എ ഇ സെക്രട്ടറി കൂടിയാണ് കൊല്ലം സ്വദേശിയായ കൈലാസ്.
എന്റെ പേര് പറഞ്ഞാണ് ലാലേട്ടനെ അപമാനിക്കുന്നത്. ആരാധകരല്ല ഹേറ്റേഴ്‌സാണ് ഇത്തരമൊരു വീഡിയോ പ്രചരിപ്പിച്ചതിന് പിന്നില്‍. അബുദാബിയില്‍ വച്ചുള്ള ഫംഗ്ഷന്റെ വീഡിയോ ആയിരുന്നു. ഫ്‌ളൈറ്റില്‍ വന്നിറങ്ങി പുലര്‍ച്ചെ രണ്ട് മണിക്കാണ് എത്തിയത്. അബുദാബിയിലെത്തിയപ്പോള്‍ ഫാന്‍സ് എത്തിയിട്ടുണ്ട് അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുക്കണമെന്ന് ലാലേട്ടനോട് പറഞ്ഞത് ഞാനാണ്. ഫാന്‍സ് അസോസിയേഷനിലെ 145 പേരില്‍ എക്‌സിക്യുട്ടീവ് അംഗങ്ങളെ കാണണമെന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ ലാലേട്ടന്‍ ഓക്കെ പറഞ്ഞു. അബുദാബിയില്‍ എത്തേണ്ടതിനാല്‍ പതിനഞ്ചോളം പേര്‍ മാത്രമാണ് എത്തിയിരുന്നത്. മക്കളേ എന്ന് വിളിച്ചാണ് അദ്ദേഹം നമ്മുടെ എത്തിയത്. ഫാന്‍സ് ലാലേട്ടന്റെ മുഖമുള്ള ടീ ഷര്‍ട്ട് ധരിച്ചത് കണ്ട് പുറത്തുനിന്നുളളവരും മാധ്യമപ്രവര്‍ത്തകരും ഇവിടെയെത്തി. ലാലേട്ടന് നല്ല വിഷമമുണ്ടായി. നിങ്ങള്‍ക്ക് വേണ്ടിയല്ല എന്റെ പിള്ളേര്‍ക്ക് വേണ്ടിയാണ് വന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കൈലാസ് കെ ബി
എല്ലാവരും തിക്കിത്തിരക്കി ഫോട്ടോ എടുത്തതിനാല്‍ അദ്ദേഹം അസ്വസ്ഥനാവുകയായിരുന്നുവെന്നും കൈലാസ് പറയുന്നു. മോഹന്‍ലാല്‍ ഫാന്‍സ് യു എ ഇ സെക്രട്ടറിയാ തന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് മോഹന്‍ലാല്‍ അബുദാബിയില്‍ ആരാധകരെ കാണാനെത്തിയതോന്നും മറിച്ചുള്ള വാര്‍ത്തകളും പ്രചരണവും തെറ്റാണെന്നും കൈലാസ് പറയുന്നു. ദുബായില്‍ നിന്നും അബുദാബി വരെ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളെ കാണാന്‍ അദ്ദേഹം എത്തിയതിന്റെ സന്തോഷത്തിലാണ് ഞാന്‍ ഉമ്മ വയ്ക്കാന്‍ ശ്രമിച്ചത് ശ്രമിച്ചത്. ആളെ മനസിലാകാതെയാണ് അദ്ദേഹം ആദ്യം തള്ളി മാറ്റിയത്. പിന്നീട് തന്നെ തിരിച്ചറിഞ്ഞപ്പോള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്‌തെന്നും ക്ഷമ പറഞ്ഞതായും കൈലാസ് പറയുന്നു. ഇതേ ദിവസം മോഹന്‍ലാലിനൊപ്പം നിന്ന് പകര്‍ത്തിയ ചിത്രവും കൈലാസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. മോഹന്‍ലാലിനെ വ്യക്തിഹത്യ നടത്തുന്ന രീതിയിലാണ് തന്റെ വീഡിയോയും ചിത്രവും പ്രചരിപ്പിക്കപ്പെട്ടതെന്നും കൈലാസ്.
കൊല്ലം: കുണ്ടറയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തല്‍. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ കെ വല്‍സലയാണ് കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. ശരീരത്തില്‍ 22 മുറിവുകള്‍ ഉണ്ടായിരുന്നതായും പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. എ്ന്നാല്‍ ഈ റിപ്പോര്‍ട്ട് പോലീസ് കാര്യമായി പരിഗണിക്കാതെ ആത്മഹത്യയായി മരണം എഴുതിത്തള്ളുകയായിരുന്നു.
കേസില്‍ പുനരന്വേഷണം ആരംഭിച്ചതോടെയാണ് ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയത്. പെണ്‍കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യവും ഡോക്ടര്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. കുട്ടിയുടെ അമ്മയും ബന്ധുക്കളും ഉള്‍പ്പെടെ 9 പേരാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്. ഇവര്‍ അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന കൊല്ലം റൂറല്‍ എസ്പി എസ് സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
ത്വക്ക് രോഗം മൂലമാണ് ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായതെന്നാണ് അമ്മ പോലീസിന് മൊഴി നല്‍കിയത്. പെണ്‍കുട്ടിക്ക് അണുബാധയുണ്ടായിരുന്നെന്നും ഇത് പീഡനത്തിലൂടെ ഉണ്ടായതാണെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. ജനുവരി 15ന് ആണ് കുണ്ടറയില്‍ 10 വയസുകാരിയെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ നിലത്ത് മുട്ടിയ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം ഉണ്ടായിരുന്നത്.
ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ജന്മമെടുത്ത് ആറുമാസം പിന്നിടുമ്പോള്‍ വളര്‍ച്ചയുടെ മറ്റൊരു നാഴികക്കല്ലു കൂടി. രൂപതയുടെ അജപാലന പ്രവര്‍ത്തനങ്ങള്‍ വിശ്വാസികളിലേയ്ക്കു കൂടുതല്‍ കാര്യക്ഷമമായി എത്തിക്കുന്നതിനും ആത്മീയ ശുശ്രൂഷകളും മറ്റു സഭാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിനുമായി രൂപതയുടെ ഭൂമിശാസ്ത്ര സാഹചര്യങ്ങള്‍ പരിഗണിച്ച് എട്ടു റീജിയണുകളാക്കി പ്രഖ്യാപിച്ച് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇന്നലെ വിജ്ഞാപനമിറക്കി.
ഓരോ റീജിയണിലെയും പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനായി എട്ടു വൈദികരെയും രൂപതാധ്യക്ഷന്‍ ചുമതലപ്പെടുത്തി. റവ. ഫാ. ജോസഫ് വെമ്പാടുംതറ വി സി (ഗ്ലാസ്‌ഗോ) റവ. ഫാ. തോമസ് തൈക്കൂട്ടത്തില്‍ എം.എസ്.ടി(മാഞ്ചസ്റ്റര്‍), റവ. ഫാ. സജി തോട്ടത്തില്‍ (പ്രസ്റ്റണ്‍) റവ. ഫാ. ജെയ്‌സണ്‍ കരിപ്പായി (കവന്‍ട്രി), റവ. ഫാ. ടെറിന്‍ മുല്ലക്കര (കേംബ്രിഡ്ജ്), റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സി.എസ്.ടി. (ബ്രിസ്‌റ്റോള്‍) റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല (ലണ്ടന്‍), റവ. ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്‍ (സൗത്താംപ്ടണ്‍) എന്നിവരാണ് ഇനി എട്ട് റീജിയണുകളുടെ കോ ഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്നത്.
രൂപതാ തലത്തില്‍ സംഘടിപ്പിക്കുന്ന എല്ലാ അജപാലന പ്രവര്‍ത്തനങ്ങളും ഇനി മുതല്‍ ഈ എട്ട് റീജിയണുകളിലൂടെയായിരിക്കും നടപ്പിലാക്കുകയെന്ന് മാര്‍ സ്രാമ്പിക്കല്‍ അറിയിച്ചു. ബൈബിള്‍ കണ്‍വെന്‍ഷനുകള്‍, രൂപതാ തലത്തില്‍ നടത്തപ്പെടുന്ന ബൈബിള്‍ കലാമത്സരങ്ങള്‍,വിമന്‍സ് ഫോറം പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം ഈ സംവിധാനത്തിലൂടെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ പരിധിക്കുള്ളില്‍ വരുന്ന 165ല്‍പരം കുര്‍ബാന സെന്ററുകളെയും ഈ എട്ട് റീജിയണുകളിലായി തിരിച്ചിട്ടുണ്ട്.
സുവിശേഷത്തിന്റെ രത്‌നച്ചുരുക്കമെന്ന് വിളിക്കപ്പെടുന്ന അഷ്ട സൗഭാഗ്യങ്ങള്‍ (മത്താ 5: 1-11) പോലെ ഈ എട്ട് റീജിയണുകള്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയില്‍ സുവിശേഷത്തിന്റഎ ജോലി ചെയ്യാന്‍ കൂടുതല്‍ സഹായകമാകും. രൂപതാധ്യക്ഷന്റെ സര്‍ക്കുലറും റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍, കുര്‍ബാന സെന്ററുകള്‍ എന്നിവയുടെ ലിസ്റ്റും ചുവടെ ചേര്‍ത്തിരിക്കുന്നു.
റോയ് മാഞ്ചസ്റ്റര്‍
യുകെയിലുള്ള ഇടുക്കിക്കാരുടെ ആവേശമായ സ്നേഹ കൂട്ടായ്മ മെയ് മാസം ആറാം തീയതി വൂള്‍വര്‍ഹാംപ്ടണില്‍ നടത്തുവാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഈ വര്‍ഷത്തെ സംഗമം വ്യത്യസ്ഥമായ കലാപരിപാടികളാലും പങ്കെടുക്കുന്ന മുഴുവന്‍ ആള്‍ക്കാര്‍ക്കും ആസ്വാദ്യകരമായ രീതിയില്‍ ന്യുതനവും പുതുമയുമാര്‍ന്ന രീതിയില്‍ നടത്തുവാനുള്ള അണിയറ പ്രവര്‍ത്തനം ഇടുക്കി ജില്ലാ സംഗമം കമ്മറ്റിയുടെ നേത്യത്വത്തില്‍ നടത്തി വരുന്നു.
ഈ വര്‍ഷത്തെ സംഗമം കഴിഞ്ഞ വര്‍ഷത്തേതുപോലെ ഇടുക്കി ജില്ലക്കാരുടെ ഒത്തുചേരലിനും സൗഹ്യദം പുതുക്കുന്നതിനും ഉപരിയായി ക്യാന്‍സര്‍ രോഗികളുടെ പരിചരണത്തിനായി പ്രവര്‍ത്തിക്കുന്ന ക്യാന്‍സര്‍ റിസര്‍ച്ച് യുകെയ്ക്ക് നമ്മളാല്‍ കഴിയുന്ന ഒരു തുക കണ്ടെത്തുവാനുള്ള ഒരു ശ്രമം കുടി നടത്തുന്നു. എറ്റവും വലിയ ചാരിറ്റി സ്ഥാപനമായ ക്യാന്‍സര്‍ റിസേര്‍ച്ചുമായി ചേര്‍ന്ന് ക്യാന്‍സര്‍ എന്ന മാരക രോഗത്താല്‍ കഷ്ടപ്പെടുന്ന നിരവധി രോഗികള്‍ക്ക് ഒരു ചെറിയ സഹായം ചെയ്യാന്‍ കൂടിയുള്ള ഒരവസരം കൂടിയാണ് ഈ സംഗമം.
മെയ് മാസം ആറാം തിയതി ഇടുക്കി ജില്ലാ സംഗമത്തിന് പങ്കെടുക്കുവാന്‍ എത്തുന്നവര്‍ നിങ്ങള്‍ ഉപയോഗിക്കാതെ ഇരിക്കുന്ന മുതിര്‍ന്നവരുടെയും കുട്ടികളുടെയും വസ്ത്രങ്ങള്‍ ചെറുതായതോ വലുതായതോ ആയ ഒരു ബാഗ് എത്തിക്കുക വഴി മുപ്പത് പൗണ്ട് നമുക്ക് സംഭാവന കൊടുക്കുവാന്‍ സാധിക്കും. കഴിഞ്ഞ വര്‍ഷം ഇതുവഴി 1200 പൗണ്ടോളം നമുക്ക് ക്യാന്‍സര്‍ റിസേര്‍ച്ചിന് നല്‍കുവാന്‍ സാധിച്ചൂ.
ഹൈറേഞ്ചും ലോവര്‍ റേഞ്ചും ഉള്‍പ്പെട്ട ഹൈറേഞ്ചിന്റെ മനോഹാരിതയും മൊട്ടക്കുന്നുകളും താഴ്വാരങ്ങളും
സുഗന്ധ വ്യഞ്ജനങ്ങളുടെ പറുദീസയും ലോക ഭൂപടത്തില്‍ ഇടം നേടിയ മനോഹരമായ ഇടുക്കി ആര്‍ച്ച് ഡാം ‘ ജലസംഭരണിയും
നമ്മുടെ മാത്രം അഭിമാനമായ മൂന്നാറും തേക്കടി ജലാശയവും വിവിധ ഭാഷയും സംസ്‌കാരവും ഒത്തു ചേര്‍ന്ന ഇടുക്കി ജില്ലയിലെ മക്കളുടെ സ്നേഹകൂട്ടായ്മക്ക് ഇനി മാസങ്ങള്‍ മാത്രം. മെയ് ആറിനു നടക്കുന്ന സംഗമത്തിന് ഇടുക്കിയുടെ തനതു വിഭവസമര്‍ഥമായ ഭക്ഷണവും ഒരുക്കി ഇടുക്കി ജില്ലാ സംഗമം നിങ്ങള്‍ ഒരോരുത്തരെയും വൂള്‍വര്‍ഹാംപ്ടണിലെയ്ക്ക് സ്വാഗതം ചെയ്യുന്നു. ഇടുക്കി ജില്ലാക്കാരായ പ്രവാസികളുടെ ഈ സ്നേഹ കുട്ടായ്മ എല്ലാ വര്‍ഷവും ഭംഗിയായി നടത്തി വരുന്നതും നമ്മള്‍ യുകെയിലും ജന്‍മ നാട്ടിലും നടത്തിവരുന്ന ചാരിറ്റി പ്രവര്‍ത്തനത്തിനും ആന്യദേശത്ത് ആണങ്കിലും പിറന്ന മണ്ണിനോടുള്ള നമ്മുടെ സ്നേഹം മറക്കാതെ നിലനിര്‍ത്തുന്നതില്‍ ഇടുക്കി ജില്ലയില്‍ മത രാഷ്ടിയ നേത്വത്തിന്റെ പ്രശംസ നേടാന്‍ ഇടുക്കി ജില്ലാ സംഗമത്തിന് കഴിഞ്ഞിട്ടുണ്ട്.
ഓരോ വര്‍ഷം കഴിയുമ്പോഴും ജനകീയമായി തെരഞ്ഞെടുക്കുന്ന കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇടുക്കി ജില്ലാ സംഗമം വ്യത്യസ്ഥവും ജനോപകാരപ്രദവുമായ വിവിധ പരിപാടികള്‍ നടപ്പാക്കി നല്ലൊരു കൂട്ടായ്മയായി അനുദിനം മുന്നേറിക്കൊണ്ടിരിക്കുന്നു. കൂടാതെ ഈ കൂട്ടായ്മ ഇടുക്കി ജില്ലാക്കാര്‍ നല്ല സ്നേഹ ബന്ധത്തിനും പ്രവാസികളായി കഴിയുമ്പോഴും നമ്മുടെ ജില്ലയുടെ പാര്യമ്പര്യവും ഐക്യവും സ്നേഹവും പരിപോഷിപ്പിക്കുന്നതിനും വിവിധ പ്രദേശത്തുള്ളവര്‍ തമ്മില്‍ കുശലം പറയുന്നതിനും നമ്മുടെ കുട്ടികളുടെ കലാ കായിക കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും, പ്രാല്‍സാഹിപ്പിക്കുന്നതിനും വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഒത്തു കുടുന്ന ഒരു ദിവസമാണ് നമ്മുടെ സംഗമം.
ഈ ഒരു ദിനം എത്രയും ഭംഗിയായും, മനോഹരമായും അസ്വദ്യകരമാക്കാന്‍ എല്ലാ ഇടുക്കിക്കാരും നമ്മുടെ ഈ കൂട്ടായ്മയിലെയ്ക്ക് കടന്നു വരണമെന്ന് സംഗമം കമ്മറ്റി ഓര്‍മ്മിപ്പിക്കുന്നു. യുകെയില്‍ ഉളള എല്ലാം ഇടുക്കിക്കാരും ഇത് ഒരു അറിയിപ്പായി കണ്ട് ഈ സംഗമത്തില്‍ പങ്ക് ചേരുവാന്‍ ഇടുക്കി ജില്ലാ സംഗമം ഹാര്‍ദവമായി നിങ്ങളെ ക്ഷണിക്കുന്നൂ.
വേദിയുടെ അഡ്രസ്,
community centre – Woodcross Lane
Bliston ,
Wolverhampton.
BIRMINGHAM
WV14 9BW.
കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി ഈ നമ്പരുകളില്‍ ബന്ധപ്പെടുക.
Roy-07828009530
Babu-07730 883823
Benny -07889 971259
Roy-07956 901683
Shibu-07576 195312
സ്വന്തം ലേഖകൻ
കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മാഞ്ചസ്റ്ററിലെ സാൽഫോർഡ് ഹോസ്പിറ്റലിൽ ഐസിയുവിൽ ചികിത്സയിലായിരുന്ന മാഞ്ചസ്റ്റർ സ്വദേശി പോൾ ജോൺ മരണമടഞ്ഞു. ചൊവ്വാഴ്ചയാണ് അപകടം നടന്നത്. മസ്തിഷ് മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്ന് വെന്റിലേറ്റർ സഹായം നീക്കം ചെയ്യുകയായിരുന്നു. പോൾ ജോണിന്റെ അവയവങ്ങൾ ദാനം ചെയ്യുന്നതിന് ബന്ധുക്കൾ തീരുമാനിച്ചതിനാൽ ആന്തരികാവയവങ്ങൾ നീക്കം ചെയ്യുന്നതിന് വേണ്ടി ഭൗതിക ശരീരം വെന്റിലെറ്ററിൽ നിന്നും മാറ്റിയിട്ടില്ല. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും തുടർ നടപടികൾക്ക് നേതൃത്വം കൊടുക്കാനുമായി ഫാദർ സജി മലയിൽ പുത്തൻപുരയിൽ ആശുപത്രിയിൽ ഉണ്ട്. മലയാളി സംഘടന നേതാക്കളും മാഞ്ചെസ്റ്റെർ മലയാളി സമൂഹവും ഹോസ്പിറ്റലിൽ തന്നെയുണ്ട്. വിതിൻ ഷോയിൽ താമസിക്കുന്ന പോൾ സ്കൂളിൽ നിന്നും മകളെയും കൂട്ടി വീട്ടിലേയ്ക്ക്പോകുമ്പോൾ കാറിടിക്കുകയായിരുന്നു.സെൻറ് ജോൺസ് ചാപ്പലിൽ രാത്രി 8 മണിക്ക് പോൾ ജോണിനു വേണ്ടി പ്രത്യേക ദിവ്യബലി നടക്കുമെന്ന് ഫാ.സജി പുത്തൻപുരയിൽ അറിയിച്ചു. പോൾ ജോണിന്റെ അകാല നിര്യാണത്തിൽ മലയാളം യു കെ ന്യൂസിന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
സെന്റ് ജോൺസ് ചാപ്പലിന്റെ അഡ്രസ് 133 Wood house lane, M22 9NW
ലണ്ടന്‍: എന്‍എച്ച്എസ് നേതൃത്വത്തിന്റെ പുതിയ തീരുമാനം മൂലം രോഗികള്‍ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ ലഭിക്കാന്‍ കാത്തിരിക്കേണ്ടി വന്നേക്കും. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ എക്‌സലന്‍സ് അംഗീകാരം നല്‍കിയ മരുന്നാണെങ്കിലും എന്‍എച്ച്എസ് നേതൃത്വത്തിന് ഇവ നല്‍കുന്നത് താമസിപ്പിക്കാനാവുന്ന വിധത്തിലുള്ള തീരുമാനമാണ് നിലവില്‍ വരുന്നത്. എന്‍എച്ച്എസ് ഓരോ വര്‍ഷവും വാങ്ങുന്ന 20 മില്യന്‍ പൗണ്ടിനു മേല്‍ വിലയുള്ള മരുന്നുകള്‍ക്കാണ് ഈ നിയന്ത്രണം ബാധകമാവുക.
ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന വില കുറഞ്ഞ മരുന്നുകളും കുറച്ചു പേര്‍ മാത്രം ഉപയോഗിക്കുന്ന വിലയേറിയ മരുന്നുകളും ഈ പരിധിയില്‍ വരുമെന്നതിനാല്‍ മിക്ക മരുന്നുകളും രോഗികളില്‍ എത്തണമെങ്കില്‍ ഇത്തരം അനുവാദം ആവശ്യമായിവരും. ക്യാന്‍സര്‍ രോഗികള്‍ മുതല്‍ പ്രമേഹരോഗികള്‍ വരെ ഉപയോഗിക്കുന്ന മരുന്നുകള്‍ ഇപ്രകാരം നിയന്ത്രിക്കപ്പെട്ടേക്കും.
നിലവില്‍ നൈസ് അംഗീകരിച്ച മരുന്നുകള്‍ എന്‍എച്ച്എസിന് ലഭിക്കണമെങ്കില്‍ മൂന്ന് മാസത്തെ സമയം ആവശ്യമാണ്. പുതിയ നീക്കമുസരിച്ച് ഇത്തരം മരുന്നുകള്‍ രോഗികളില്‍ എത്തിക്കാനുള്ള സമയം നീട്ടി നല്‍കണമെന്ന് എന്‍എച്ച്എസിന് നൈസിനോട് ആവശ്യപ്പെടാം. ഈ സമയത്തിനുള്ളില്‍ മരുന്ന് നിര്‍മാണക്കമ്പനികളുമായി വിലകുറയ്ക്കുന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാല്‍ സാമ്പത്തിക നേട്ടം മാത്രം മുന്നില്‍ക്കണ്ടുള്ള ഈ നീക്കത്തെ ചാരിറ്റികള്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിക്കുകയാണ്. ചില രോഗികള്‍ക്ക് സേവനം നിഷേധിക്കുന്ന വിധത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് ഇവര്‍ പറയുന്നു. ഫലപ്രദമായതും വിലക്കുറവുള്ളതുമായ മരുന്നുകള്‍ക്കാണ് നൈസ് അംഗീകാരം നല്‍കുന്നത്. ഇതിനായി മൂന്നു വര്‍ഷം വരെ താമസം നേരിട്ടേക്കാമെന്നതിനാല്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് പുതിയ മരുന്നുകള്‍ നിഷേധിക്കപ്പെടാന്‍ ഈ നീക്കം കാരണമായേക്കാമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി മരണത്തിന് തൊട്ടുമുമ്പ് ഗോശ്രീപാലത്തിലേക്ക് നടന്നുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഹൈക്കോടതി ജംങ്ഷനിലുള്ള അശോകാ ഫ്‌ലാറ്റ് സമുച്ചയത്തിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണിത്. മിഷേലിന്റെ മരണത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണിതെന്ന് പൊലീസ് വ്യക്തമാക്കി.
ദൃശ്യങ്ങളില്‍ മിഷേല്‍ ഒറ്റക്കാണ് നടന്നുപോകുന്നത്. മരണം ആത്മഹത്യ ആണെന്ന പൊലീസ് നിഗമനത്തെ സാധൂകരിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ദൃശ്യം. ദൃശ്യങ്ങളില്‍ വ്യക്തത കുറവുണ്ടെങ്കിലും വസ്ത്രത്തിന്റെ നിറവും നടക്കുന്ന രീതിയും വെച്ചാണ് അത് മിഷേല്‍ തന്നെയാണ് എന്ന് പൊലീസ് ഉറപ്പിച്ചത്.
കൊച്ചി പാലാരിവട്ടത്ത് സിഎ വിദ്യാര്‍ഥിനിയായ മിഷേല്‍ ഷാജി, രണ്ടാം ഗോശ്രീ പാലത്തില്‍ നിന്നും കായലിലേക്ക് ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് കണ്ടെത്തല്‍. അടുപ്പമുണ്ടായിരുന്ന ക്രോണിന്‍ അലക്‌സാണ്ടറിന്റെ നിരന്തര ശല്യത്തെത്തുടര്‍ന്നാണിതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. മിഷേല്‍ രാത്രിയോടെ ഗോശ്രീ പാലത്തിന്റെ ഭാഗത്തേക്ക് നടക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ കണ്ടെടുത്തത്. സിസിടിവിയില്‍ ഏഴു മണി എന്നാണ് കാണുന്നതെങ്കിലും ഇതിലെ സമയം ഇരുപത് മിനിറ്റ് താമസിച്ചുള്ളതാണെന്നും യഥാര്‍ഥസമയം 7.20 നോട് അടുപ്പിച്ചാണെന്നും പൊലീസ് വ്യക്തമാക്കുന്നു. നേരത്തെ, മിഷേലിനെ പോലെ തോന്നിക്കുന്ന പെണ്‍കുട്ടിയെ ഗോശ്രീ പാലത്തില്‍ വെച്ച് കണ്ടെന്ന് സാക്ഷിമൊഴി ഉണ്ടായിരുന്നു.