കല്യാണനിശ്ചയ തലേന്ന് ഒരു വീട്ടിൽ ഉണ്ടാവുന്ന ഒരുക്കങ്ങളും ആൾക്കൂട്ടങ്ങളും പല രീതിയിൽ ഉടലെടുക്കുന്ന പ്രതിസന്ധികളും എല്ലാം ചേർന്ന് വരുന്ന കാഴ്ച മനോഹരമാണ്. ചിത്രത്തിലെ കഥാപാത്ര നിർമിതിയാണ് ഏറ്റവും ശക്തം. വീട്ടിലെത്തുന്ന എല്ലാ കഥാപാത്രങ്ങൾക്കും കൃത്യമായ സ്പേസ് നൽകിയിട്ടുണ്ട്. മനോജ് കെ യു (വിജയൻ) എന്ന നടന്റെ പ്രകടനം ഗംഭീരമാണ്. ക്ലൈമാക്സ് രംഗങ്ങളിൽ അടക്കം അസാധ്യ പ്രകടനം. വിജയന്റെ വീടും പരിസരവും ആണ് കാഴ്ചകളിൽ ഭൂരിഭാഗവും. ഇവിടെയാണ് ശ്രീരാജ് രവീന്ദ്രന്റെ ഛായാഗ്രഹണം മുന്നിട്ടു നിൽക്കുന്നത്. പശ്ചാത്തല സംഗീതവും ഗാനങ്ങളും ചിത്രത്തെ കൂടുതൽ രസകരമാക്കുന്നു.
സ്വഭാവിക തമാശകൾ ചിരിയുണർത്തുമ്പോൾ പ്രേക്ഷകനും ആ ആൾക്കൂട്ടത്തിനിടയിൽ ഒരാളായി മാറും. ചെറിയ സംഭാഷണങ്ങളും സന്ദർഭങ്ങളും ഭൂതകാലത്തിന്റെ കഥ കൂടി പറയുന്നുണ്ട്. വെറുതെ ചിരി നൽകി അവസാനിക്കുകയല്ല ചിത്രം. കുടുംബത്തിനുള്ളിലെ പലതരം മനുഷ്യരുടെ ഭാവങ്ങൾ, ഉള്ളിലിരിപ്പുകൾ, വീടിന്റെ അകമിടങ്ങളിൽ നിലകൊള്ളുന്ന അധികാര വ്യവസ്ഥ, അച്ഛൻ – മക്കൾ ബന്ധം എന്നിവയെ തുറന്നിടുന്നതോടൊപ്പം കുടുംബം എന്ന സ്ഥാപനത്തിനുള്ളിലെ ജനാധിപത്യവിരുദ്ധതയെ ചോദ്യം ചെയ്യുകയാണ് സംവിധായകൻ. ഇവിടെയാണ് പുരുഷാധിപത്യ വ്യവസ്ഥയിൽ ഊറ്റം കൊള്ളുന്ന കുവൈറ്റിലെ ‘രാജാവ്’ പരാജിതന്റെ വേദന അറിയുന്നത്.
ഗംഭീര പ്രകടനങ്ങൾ, ആക്ഷേപഹാസ്യ രീതിയിൽ മുന്നോട്ട് നീങ്ങുന്ന കഥ, രസകരമായ കഥാസന്ദർഭങ്ങൾ, അവതരണ രീതിയിലെ വ്യത്യസ്ത എന്നിവ ചിത്രത്തെ മികവുറ്റതാക്കുന്നു. കാഞ്ഞങ്ങാട് സ്റ്റൈലിൽ ഒരുക്കിയ ചിരിപ്പടത്തിലെ രാഷ്ട്രീയം നമ്മുടെ വീടിന്റെ ഉള്ളറകളിലേക്ക് കൂടി ഒരു ഒളിഞ്ഞുനോട്ടം നടത്തുന്നു. തീർച്ചയായും കാണുക
ബ്രിസ്റ്റോൾ ബ്രിസ് ക 2021 ബാഡ്മിന്റൺ ടൂർണമെന്റ് നവംബർ 27 ന് 10 മണിക്ക് ഹെൻബറി ലെയ്‌സറി സെന്ററിൽ BS 10 7NG. ഒന്നാം സമ്മാനം 251 പൗണ്ട്, രണ്ടാം സമ്മാനം 101 പൗണ്ട്, മൂന്നാം സമ്മാനം 50 പൗണ്ട്.
പേര് രജിസ്റ്റർ ചെയ്യുവാൻ ബ്രിസ് ക സ്പോർട്സ് കോ -ഓർഡിനേറ്റർമാരായ മിസ്റ്റർ നിഗിൽ കുര്യൻ 079167 934 21, മിസ്റ്റർ മനോഷ് ജോൺ – 79619231251, മിസ്റ്റർ ഷിജു ജോർജ് 07886747957 നമ്പറുകളിൽ ബന്ധപ്പെടുക
കോട്ടയം: ഓർത്തഡോക്സ് സഭയുടെ പുതിയ പരമാധ്യക്ഷൻ ഡോ. ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയ്ക്ക് പ്രാർത്ഥനയും ആശംസയുമായി കോട്ടയം സി.എം.എസ് കോളജ്. കലാലയത്തിലെ ലോകമെമ്പാടുമുള്ള പൂർവ്വ വിദ്യാർത്ഥികൾക്ക് ഇത് അഭിമാന നിമിഷം. വിവിധമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പ്രഗത്ഭൻമാരാണ് സി.എം.എസ്സിന്റെ ക്ലാസ്സ്മുറികളിൽ നിന്നു പിറന്നത്. മുൻ രാഷ്ട്രപതി കെ.ആർ.നാരായണൻ, കെ.പി.എസ്.മേനോൻ, കാവാലം നാരായണപ്പണിക്കർ, ജോൺ എബ്രഹാം, വേണു ഐ.എസ്.സി, ഉണ്ണി.ആർ, മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരുടെ പട്ടികയിൽ ഇനി മുതൽ ഡോ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയും. 22 -മത് മലങ്കര മെത്രാപ്പൊലീത്തയും ഒൻപതാമത് കാതോലിക്ക ബാവയുമാണ് ഇനി അദ്ദേഹം.
1949 ഫെബ്രുവരി രണ്ടിന് കോട്ടയം വാഴൂര്‍ മറ്റത്തിൽ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. 1978ലാണ് വൈദികനാവുന്നത്. 1973-ൽ മെത്രാപ്പൊലീത്തയായി. തുടര്‍ന്ന് സുനഹദോസ് മുൻ സെക്രട്ടറിയായും മലങ്കര ഓര്‍ത്തഡോക്സ് വൈദിക സംഘം പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് മുൻ ബാവയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച അദ്ദേഹം തന്റെ 72-ാം വയസ്സിലാണ് ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷനാകുന്നത്.
തങ്ങളുടെ പൂർവ്വ വിദ്യാർത്ഥിക്ക് ഉചിതമായ സ്വീകരണം കലാലയത്തിൽ ഒരുക്കുമെന്നും ആത്മീയ വഴിയിൽ പതിനായിരങ്ങളുടെ പ്രാർത്ഥനകൾ ഉണ്ടാകുമെന്നും സഭാ മക്കളുടെ ആഹ്ളാദത്തിൽ കലാലയവും പങ്കു ചേരുന്നതായി പ്രിൻസിപ്പാൾ പ്രെഫ.ഡോ. വർഗ്ഗീസ് സി.ജോഷ്വ പറഞ്ഞു.
കുവൈറ്റിൽ ആശുപത്രിയിലെ ശുചിമുറിയിൽ മലയാളി നേഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട മാള കണ്ടൻകുളത്തിൽ സിജോ പൗലോസിൻ്റെ ഭാര്യ ജസ്‌ലിനെ(35)യാണ് ഇബ് നുസീന ആശുപത്രിയിലെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഡിഫൻസ് ആശുപത്രിയിലെ സ്റ്റാഫ് നേഴ് സായ ജസ്‌ലിൻ അർബുദരോഗ ചികിത്സയുടെ ഭാഗമായാണ് ഇബ്നുസീന ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. രോഗചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയയ്ക്ക് വിധേയമാകാനിരിക്കയാണ് ദാരുണ സംഭവം അരങ്ങേറിയത്. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. ജാസിൽ , ജോവിൻ എന്നിവരാണ് മക്കൾ.
സംസ്കാരം നാട്ടിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- അയർലൻഡിൽ ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി വനിത റയനെയർ വിമാന സർവീസിൽ പൈലറ്റായിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് അഭിമാന നേട്ടമായി മാറിയിരിക്കുന്നത് ബ്യൂമൗണ്ടിൽ നിന്നുള്ള ജിജി തോമസാണ്. ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റിയിലാണ് ജിജി ഏവിയേഷൻ മാനേജ്മെന്റ് പഠനം പൂർത്തിയാക്കിയത്. പിന്നീട് എയർ ലിംഗസിൽ ബിസിനസ് കാർഗോ അനലിസ്റ്റായും, അതിനുശേഷം ഐ എ ജി ഗ്രൂപ്പിൽ ഇൻസൈറ്റ്സ് അനലിസ്റ്റായും പ്രവർത്തിച്ചു. പിന്നീട് എയർ ലിംഗസിൽ ഓപ്പറേഷൻസ് പ്ലാനിങ് അനലിസ്റ്റായും ജോലി ചെയ്ത ജിജി, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ പൈലറ്റാകുന്നതിനായി എ എഫ് റ്റി എ യിൽ പൈലറ്റ് പഠനത്തിനായി ചേർന്നതാണ് ജീവിതത്തിലെ വഴിത്തിരിവായത്.
വളരെ മികച്ച രീതിയിൽ പഠനം പൂർത്തിയാക്കിയ ജിജിക്ക്, റയനെയറിൽ അവസരം ലഭിക്കുകയായിരുന്നു. ഡബ്ലിനിലെ ബാലിഷാനണിൽ താമസിക്കുന്ന തോമസ് ഫിലിപ്പ് – റേച്ചൽ തോമസ് ദമ്പതികളുടെ മകളാണ് ജിജി തോമസ്. ജിജിയുടെ സഹോദരനായ ജിതിൻ തോമസ് ഡൺഡ്രമിൽ റസ്റ്റോറന്റ് മാനേജരായും, മറ്റൊരു സഹോദരനായ ജിബിൻ തോമസ് സ് ലിഗോയിലെ കാസ്റ്റൽ ഡാർഗൻ റിസോർട്ടിൽ ജനറൽ മാനേജരായി ജോലി ചെയ്യുകയാണ്. ജിജിയുടെ നേട്ടത്തിന്റെ അഭിമാന നിമിഷങ്ങൾ പങ്കുവയ്ക്കുകയാണ് കുടുംബാംഗങ്ങൾ ഓരോരുത്തരും.
മകനെ ആരോ ആ വീട്ടില്‍ എത്തിച്ചതാണെന്ന് തളിക്കുളത്തെ ആളൊഴിഞ്ഞ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ അമല്‍കൃഷ്ണയുടെ അമ്മ ശില്പ. തളിക്കുളത്തേക്ക് അവന് പോകേണ്ട കാര്യമില്ല. അടഞ്ഞുകിടന്നിരുന്ന വീട്ടിലേക്ക് മകന്‍ തനിയെ പോകില്ല. വീടിന്റെ മുന്നില്‍ കരഞ്ഞ് അവശയായി ഇരിക്കുമ്പോഴും മകന്‍ ആത്മഹത്യ ചെയ്യില്ലെന്ന് ഈ അമ്മ വിശ്വസിക്കുന്നു.’അവന്‍ അങ്ങനെ ചെയ്യുമെന്ന് എനിക്ക് വിശ്വസിക്കാനാവില്ല. ആരോ അവനെ അവിടെ കൊണ്ടിട്ടതാണ്. മരിച്ച സ്ഥലത്ത് ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് കണ്ടിരുന്നു. മകന്റെ കൈയില്‍ അതുണ്ടായിരുന്നില്ല.’- ശില്പ പറഞ്ഞു.
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആശ്വാസവാക്കുകള്‍ ശില്പയ്ക്ക് സമാധാനം നല്‍കുന്നില്ല. മകനെ ഓര്‍ത്ത് പൊട്ടിക്കരഞ്ഞും വിതുമ്പിയും കഴിയുകയാണ് അമലിന്റെ അമ്മ. മകന് സംഭവിച്ചതെന്തെന്ന് അറിയണം. അതിന് ഏതറ്റം വരെ പോകാനും തയ്യാറാണെന്ന് വിതുമ്പലോടെ ശില്പ പറഞ്ഞു. ശില്പയുടെ പരാതിയില്‍ അമല്‍കൃഷ്ണയുടെ ദുരൂഹമരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡി.സി.സി. അംഗം ഇര്‍ഷാദ് കെ. ചേറ്റുവ ആവശ്യപ്പെട്ടു.
ഉള്ളുലഞ്ഞ് അച്ഛന്‍ വരും, പൊന്നുമോനെ യാത്രയാക്കാന്‍
അമല്‍കൃഷ്ണയുടെ അന്ത്യയാത്രയ്ക്ക് അച്ഛന്‍ സനോജ് മസ്‌കറ്റില്‍നിന്ന് വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ നാട്ടിലെത്തും. മകന്റെ ദുരന്തവിവരം അറിയിച്ച പൊതുപ്രവര്‍ത്തകന്‍ ഇര്‍ഷാദ് കെ. ചേറ്റുവയോടാണ് തനിക്ക് മകനെ അവസാനമായി കാണണമെന്ന് സനോജ് പറഞ്ഞത്.അമല്‍കൃഷ്ണയുടെ അമ്മ ശില്പയും അച്ഛന്‍ വന്നിട്ട് മതി മകന്റെ സംസ്‌കാരമെന്ന് പറഞ്ഞു. മകനെ കാണാതായത് മുതല്‍ നാട്ടിലുണ്ടായിരുന്ന സനോജ് അടുത്തിടെയാണ് തിരിച്ചുപോയത്.എന്നും മകനെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു സനോജ്. കാണാന്‍ പറ്റുന്ന സ്ഥിതിയിലല്ല മകന്റെ മൃതദേഹമെന്ന് പറഞ്ഞെങ്കിലും താന്‍ എത്തിയശേഷം സംസ്‌കാരം നടത്തിയാല്‍ മതിയെന്ന് സനോജ് തറപ്പിച്ച് പറഞ്ഞു. ഇതേത്തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം കുന്നംകുളം റോയല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ന്യൂസ് ടീം മലയാളം യുകെ
ബ്രിട്ടണിലേയ്ക്ക് കുടിയേറാന്‍ മലയാളിയെ സഹായിച്ച NHS ന് പൂര്‍ണ്ണ പിന്തുണയുമായി യുകെ മലയാളികള്‍. NHS ന്റെ ചാരിറ്റി ഫണ്ടിലേയ്ക്ക് മലയാളി സമൂഹം ഒരു പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെ യോര്‍ക്ക്ഷയറില്‍ നിന്നുള്ള മലയാളികളായ ഷിബു മാത്യുവും ജോജി തോമസ്സും നേതൃത്വം നല്‍കുന്ന കനാല്‍ വാക്ക് നാളെ ലീഡ്‌സ് ലിവര്‍പൂള്‍ കനാലിന്റെ ചരിത്രപ്രസിദ്ധമായ സ്‌കിപ്ടണില്‍ നിന്നാരംഭിക്കും. രാവിലെ ഏഴു മണിക്ക് സ്‌കിപ്ടണില്‍ നിന്നും ആരംഭിക്കുന്ന കനാല്‍ വാക്ക് യുക്മ നേഴ്‌സിംഗ് ഫോറം സെക്രട്ടറി ലീനുമോള്‍ ചാക്കോയും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറം പ്രസിഡന്റ് ജോളി മാത്യുവും ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും. മാഞ്ചെസ്റ്റര്‍, ബോള്‍ട്ടണ്‍, ബേണ്‍ലി, കീത്തിലി, ലീഡ്‌സ്, വെയ്ക്ഫീല്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് നിരവധിയാളുകളാണ് മുഴുവനായും ഭാഗീകമായും കനാല്‍ വാക്കില്‍ പങ്കെടുക്കാന്‍ മുന്‍നിരയില്‍ എത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളായ ആര്യ ഷിബുവും ജോര്‍ജി സോളമനും മുഴുവന്‍ ദുരം നടക്കുന്നു എന്നത് സഹയാത്രികര്‍ക്ക് കൂടുതല്‍ പ്രചോദനമേകുന്നു. ഇന്ത്യന്‍ ഓര്‍ത്ത് ഡോക്‌സ് ചര്‍ച്ച് മാഞ്ചെസ്റ്റര്‍ ഇടവകയുടെ പൂര്‍ണ്ണമായ സഹകരണം കനാല്‍ വാക്കിന് ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. കനാല്‍ വാക്കില്‍ പങ്കെടുക്കുന്ന ഇടവക ജനങ്ങളോടൊപ്പം ഇടവക വികാരി റവ. ഫാ. ഹാപ്പി ജേക്കബ് പങ്കെടുക്കുന്നു എന്നതും ശ്രദ്ധേയമാണ്. നൂറ് കണക്കിന് പൗണ്ടുകള്‍ ഇടവക സമൂഹത്തില്‍ നിന്നും NHSന്റെ ചാരിറ്റി അക്കൗണ്ടിലേയ്ക്ക് ഇതിനോടകം എത്തിക്കഴിഞ്ഞു.
ജേക്കബ്ബ് കുയിലാടന്‍,
സിബി ജോസ്
കലാകേരളം ഗ്ലാസ്‌കോ സ്‌കോട്‌ലാന്റിനെ പ്രതിനിധീകരിച്ച് കനാല്‍ വാക്കിന് പിന്തുണയുമായി രംഗത്തുണ്ട്. കനാല്‍ വാക്കിന്റെ പ്രധാന സ്‌പോണ്‍സറായ ലീഡ്‌സിലെ തറവാട് റെസ്റ്റോറന്റിനോടൊപ്പം യൂറോപ്പിലെ നിരവധി സ്ഥാപനങ്ങള്‍ ഈ സംരംഭത്തിന് പൂര്‍ണ്ണ പിന്തുണയറിയ്ച്ച് മുന്നോട്ട് വന്നിട്ടുണ്ട്. ശനിയാഴ്ച്ച വൈകുന്നേരം ഏഴ് മണിയോടെ മുപ്പത് മൈല്‍ ദൈര്‍ഘ്യമുള്ള കനാല്‍ വാക്ക് ലീഡ്‌സില്‍ എത്തിച്ചേരും. തറവാട് റെസ്റ്റോറന്റ് മാനേജിംഗ് ഡയറക്ടര്‍ സിബി ജോസ്, ലീഡ്‌സ് മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് ജേക്കബ് കുയിലാടന്‍ ചേര്‍ന്ന് കനാല്‍ വാക്കിനെ ലീഡ്‌സില്‍ വരവേല്ക്കും.
മലയാളം യുകെ ന്യൂസാണ് കനാല്‍ വാക്കിന്റെ മീഡിയാ പാട്ണര്‍. കനാല്‍ വാക്കിന്റെ സ്‌പോണ്‍സര്‍ഷിപ്പ് നാലായിരം പൗണ്ട് കടന്നു എന്നത് മലയാളികള്‍ക്ക് NHS നോടുള്ള ആത്മാര്‍ത്ഥതയുടെ വ്യക്തമായതെളിവാണ്. കനാല്‍ വാക്കിന് സ്‌പോണ്‍സര്‍ ചെയ്യുവാന്‍ താല്പര്യമുള്ളവര്‍ താഴെയുള്ള ലിങ്ക് ഓപ്പണ്‍ ചെയ്ത് നിങ്ങളുടെ സംഭാവനകള്‍ ട്രാന്‍സ്ഫര്‍ ചെയ്യുമല്ലോ!
https://www.justgiving.com/fundraising/joji-shibu
കനാല്‍ വാക്കില്‍ പങ്കെടുക്കുന്നവരുടെ പേര് വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
Fr. Happy Jacob, Shibu Mathew, Joji Thomas, Aarya Shibu, Jomesh Augustine, Sreejesh Salimkumar, Saritha Sebastian, Reby Jacob, Jessy Baby, Dr. Anju Varghese, Shinta Tom, Gintu Martin, Vinish Mathew, Babu Sebastian, Georgy Solomon, Joel Solomon,Byju John,
Aniyankuj Sachariah,Shibu Varghese
Jissy Sony, Litto Titus, Mathew Azhakathu, Amala Mathew, Kamlesh Zore, Kalpana Zore, Benoyi Mathew.
മണർകാട്: പതിനാലുവയസുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ ട്വിസ്റ്റ്.സംഭവത്തിൽ പിടിയിലായ രണ്ടാനച്ഛനു നാട്ടിൽ ഭാര്യയും രണ്ടു കുട്ടികളും. ഏന്തയാർ മണൽപാറയിൽ എം.വി. അരുണി (29)നെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലം മണർകാട് പോലീസ് സ്റ്റേഷൻ പരിധിയിലാണെങ്കിലും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നതു പാന്പാടി പോലീസാണ്. പതിനാലു വയസുകാരിയായ പെണ്‍കുട്ടി മാസം തികയാതെ പ്രസവിച്ചിരുന്നു.
തുടർന്നു കുഞ്ഞ് മരിച്ചു പോയി. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ പിതാവ് നേരത്തെ മരിച്ചതാണ്. മാതാവിനു ഫാക്ടറിയിലായിരുന്നു തൊഴിൽ. ലോക്ക്ഡൗണിനുശേഷം പെണ്‍കുട്ടിയും സഹോദരനും കരകൗശല വസ്തുക്കൾ നിർമിച്ച് വീടുകളിലും കടകളിലും കയറി വിറ്റു വരികയായിരുന്നു.
ഏപ്രിലിൽ പെരുമാനൂർകുളം കവലയിൽനിന്നും മണർകാട് കവലയിലേക്കു വിൽപന സാധനങ്ങളുമായി പെണ്‍കുട്ടി നടന്നു പോകുന്ന സമയം ചുവന്ന കാറിലെത്തിയ മധ്യവയസ്കനായ ആൾ തട്ടിക്കൊണ്ടു പോകുകയും ലഹരി വസ്തുക്കൾ ചേർത്ത ഭക്ഷണം നൽകി മയക്കി പീഡിപ്പിക്കുകയായിരുന്നുവെന്നാണു പെണ്‍കുട്ടി നൽകിയ മൊഴി.
എന്നാൽ പെണ്‍കുട്ടി നൽകുന്ന മൊഴി പോലീസ് വിശ്വാസത്തിൽ എടുത്തിരുന്നില്ല. പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനു വിധേയമാക്കിയതോടെയാണ് പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഏന്തയാൽ സ്വദേശിയായ അരുണ്‍ പെണ്‍കുട്ടിയുടെ മാതാവുമായി ഫോണ്‍ വഴിയാണ് പരിചയത്തിലാകുന്നത്.
തുടർന്നു പ്രതി ഇവരുടെ വീട്ടിൽ താമസത്തിന് എത്തുകയായിരുന്നു.വിദ്യാർഥിനിയുടെ മൊഴിയിൽ സംശയം തോന്നിയതിനാൽ ഇയാളെയും പൊലീസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. പെണ്‍കുട്ടിയുമായി അടുത്തിടപഴകുന്ന ആളുകളുടെയും ഗർഭസ്ഥ ശിശുവിന്റെയും ഡിഎൻഎ സാന്പിളുകൾ ശേഖരിച്ചു പരിശോധനയ്ക്കയച്ചിരുന്നു.
ഇതിൽ നിന്നാണ് ഇയാളാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് വ്യക്തമായത്. കോട്ടയം തിരുനക്കരയിൽനിന്നാണു മണർകാട് പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് സംഘം വളഞ്ഞിട്ട് പിടിക്കുകയായിരുന്നു.
അറബിക്കടലിൽ ഒമാൻ തീരത്ത് വ്യാഴാഴ്ച ചരക്കു കപ്പൽ ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നിൽ ഇറാനെന്ന് ഇസ്രായേൽ. ലണ്ടൻ ആസ്ഥാനമായ സോഡിയാക് മാരിടൈമിനായി സർവീസ് നടത്തിയ എം.വി മെർസർ സ്ട്രീറ്റാണ് വ്യാഴാഴ്ച ആക്രമിക്കപ്പെട്ടത്. ഇസ്രായേൽ ശതകോടീശ്വരൻ ഇയാൽ ഒഫറിന്‍റെതാണ് സോഡിയാക് മാരിടൈം. രണ്ട് നാവികർ സംഭവത്തിൽ കൊല്ലപ്പെട്ടിരുന്നു.
ലൈബീരിയൻ പതാകയുള്ള ജപ്പാൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലിനു നേരെയുണ്ടായ ആക്രമണത്തിന്‍റെ വിശദ വിവരങ്ങൾ പുറത്തുവരുന്നേയുള്ളൂ. ഇസ്രായേൽ ആരോപണങ്ങളെ കുറിച്ച് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് സുചനയുണ്ട്. ബ്രിട്ടീഷ്, റുമാനിയൻ പൗരന്മാരാണ് കൊല്ലപ്പെട്ടത്.
യു.എസ് നാവിക സേനയുടെ സഹായത്തോടെ കപ്പൽ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയാണെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. ആക്രമണം മേഖലയിൽ പുതിയ സംഘർഷങ്ങൾക്ക് തുടക്കമിടുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇരുരാജ്യങ്ങൾക്കുമിടയിലെ നിഴൽ യുദ്ധം കൂടുതൽ ശക്തിയാർജിക്കാൻ ഇത് സഹായകമാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ആക്രമണത്തിനെതിരെ കടുത്ത പ്രതികരണം ആലോചിക്കുകയാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡൊമിനിക് റാബുമായി വിഷയം ചർച്ച ചെയ്യുമെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രി യായർ ലാപിഡ് പറഞ്ഞു. എന്നാൽ, സിറിയയിലെ എയർപോർട്ട് ആക്രമിച്ച ഇസ്രായേലിന് തിരിച്ചടിയാണ് കപ്പൽ ആക്രമണമെന്ന് ഇറാൻ ടെലിവിഷൻ പ്രതികരിച്ചു. ടാൻസാനിയയിലെ ദാറുസ്സലാമിൽനിന്ന് യു.എ.ഇയിലേക്ക് വരികയായിരുന്നു കപ്പൽ. ഈ സമയം ചരക്കുണ്ടായിരുന്നില്ല.
ഇതേ സംഭവം നടന്നതിന് പരിസരത്ത് മുമ്പും ഇറാൻ, ഇസ്രായേൽ കപ്പലുകൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്. മൂന്നു വർഷത്തിനിടെ ഗൾഫ് കടൽ, ചെങ്കടൽ, കിഴക്കൻ മെഡിറ്ററേനിയൻ കടലുകളിൽ മാത്രം 150ലേറെ ആക്രമണങ്ങളാണ് നടന്നത്. പക്ഷേ, ആളപായം അപൂർവമാണ്. അടുത്തിടെ ഇറാൻ എണ്ണക്കപ്പലിനു നേരെയുണ്ടായ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടിരുന്നു. സമാന സംഭവത്തിൽ ഇറാൻ നാവിക സേനയുടെ ഏറ്റവും വലിയ കപ്പൽ കഴിഞ്ഞ ജൂണിൽ ഒമാനു സമീപം തീപിടിച്ച് മുങ്ങിയിരുന്നു.
കൊല്ലം: മന്ത്രി എ.കെ ശശീന്ദ്രനെതിരെ ആരോപണം. എന്‍.സി.പി നേതാവ് ഉള്‍പ്പെട്ട പീഡന പരാതി ഒതുക്കാന്‍ ശ്രമിച്ചുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് തന്നെയാണ് പരാതിയുമായി രംഗത്തെത്തിയത്. കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ശശീന്ദ്രന്‍ പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ച ഫോണ്‍ റെക്കോര്‍ഡ് പുറത്തുവന്നു.ഹോട്ടല്‍ ഉടമയും എന്‍.സി.പി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായ ജി.പത്മാകരനെതിരായ പരാതി ഒതുക്കാനാണ് മന്ത്രി പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ചത്. പത്മാകരന്‍ പെണ്‍കുട്ടിയുടെ കൈയ്ക്ക് കയറി പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ അപകീര്‍ത്തികരമായ പരാമര്‍ശം ഉള്‍പ്പെടുത്തി പത്മകരന്‍ സമൂഹ മാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിക്കുകയും ചെയ്തു. ഇത് പിന്‍വലിക്കുകയും മാപ്പ് പറയണമെന്നും പെണ്‍കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു. എന്നാല്‍ അപവാദ പ്രചാരണം തുടര്‍ന്നതോടെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.
എന്‍.സി.പി പ്രവര്‍ത്തകനാണ് പെണ്‍കുട്ടിയുടെ പിതാവ്. ഇദ്ദേഹത്തെ വിളിച്ച മന്ത്രി പാര്‍ട്ടിയില്‍ ചെറിയ വിഷയമുണ്ട് അത് തീര്‍ക്കണമെന്ന് പറയുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ പ്രശ്‌നമില്ലെന്ന് കുട്ടിയുടെ പിതാവ് പറയുമ്പോള്‍ പാര്‍ട്ടിക്കാര്‍ക്കെതിരായ കേസ് എന്ന് മന്ത്രി തിരുത്തിപറയുന്നു. തന്റെ മകളെ പത്മാകരന്‍ കയറിപ്പിടിച്ച കേസാണോ എന്ന് ചോദിക്കുമ്പോള്‍ ‘അത് തന്നെ, അത് നല്ല നിലയില്‍ തീര്‍ക്കണം. പരിഹരിക്കണം’. എന്ന് പറയുന്നു. നല്ല നില എങ്ങനെയാണെന്ന് ചോദിക്കുമ്പോള്‍ ‘അത് നിങ്ങള്‍ക്കറിയാമല്ലോ. അത് തീര്‍ത്തിട്ട് ഇനി പിന്നീട് സംസാരിക്കാമെന്നും’ മന്ത്രി പറയുന്നു.മാര്‍ച്ച് മാസത്തില്‍ നടന്ന സംഭവത്തിലാണ് പത്മാകരന്‍ പെണ്‍കുട്ടിയെ കയറിപ്പിടിച്ചത്. തന്റെ സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തിയ പത്മാകരന്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. ഈ സമയം പെണ്‍കുട്ടിയുടെ പിതാവും സഹോദരനും നാട്ടിലുണ്ടായിരുന്നില്ല. ഈ വിവരം പെണ്‍കുട്ടി സുഹൃത്തിനോട് മാത്രമാണ് പറഞ്ഞത്. എന്നാല്‍ നാണക്കേടാണ് പുറത്തുപറയേണ്ട എന്ന് പറഞ്ഞ് അത് അവസാനിപ്പിച്ചു. എന്നാല്‍ പത്മാകരന്‍ തന്റെ മകളുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായി പ്രചരിപ്പിച്ചതോടെയാണ് ജൂണ്‍ 28ന് പരാതി നല്‍കിയതെന്നും പിതാവ് പറയുന്നു.
കുണ്ടറ സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്.പോലീസ് ആവശ്യപ്പെട്ട പ്രകാരം തൊട്ടടുത്ത തിങ്കളാഴ്ച സ്‌റ്റേഷനില്‍ എത്തിയ തന്നെയും മകളെയും എതിര്‍ കക്ഷികള്‍ വരട്ടെ എന്ന് പറഞ്ഞ് ഗേറ്റിനു പുറത്തുനിര്‍ത്തി. ഈ സമയം സി.ഐ അവിടെ ഉണ്ടായിരുന്നില്ല. 12 മണിവരെ പുറത്തുനിര്‍ത്തി പറഞ്ഞുവിട്ടു. എതിര്‍കക്ഷികള്‍ വന്നു പറയാനുള്ളത് സി.ഐയോട് പറഞ്ഞുവെന്നാണ് പോലീസുകാര്‍ അറിയിച്ചത്. തങ്ങളെ പിന്നീട് വിളിപ്പിക്കാമെന്ന് പറഞ്ഞ് മടക്കിയയച്ചു. എന്നാല്‍ താന്‍ അവിടെനിന്ന് തിരിച്ചുപോരുന്നവരെ സി.ഐ സ്‌റ്റേഷനില്‍ വന്നിട്ടില്ല. എതിര്‍കക്ഷികളും വന്നിട്ടില്ലെന്നും പിതാവ് പറഞ്ഞു.
പരാതിയുടെ രസീത് പോലീസുകാരുടെ വാട്‌സ്ആപ്പില്‍ ഇട്ടതോടെ എസ്.പി ഇടപെട്ടു. ഉടന്‍ നടപടിയുണ്ടാകുമെന്ന് പറഞ്ഞു. എന്നാല്‍ ആറ് ദിവസമായി ഇതുവരെ നടപടി വന്നിട്ടില്ല. സി.ഐയോട് ചോദിക്കുമ്പോള്‍ കേസ് പഠിച്ചുകൊണ്ടിരിക്കുകയാണെന്ന മറുപടിയാണ് കിട്ടുന്നതെന്നും പിതാവ് പറഞ്ഞു.
എന്‍.സി.പി ജില്ലാ പ്രസിഡന്റിനും പരാതി നല്‍കിയിരുന്നു. എന്നാല്‍ ആദ്യമൊന്നും ഇടപെടാന്‍ തയ്യാറാകാത്ത നേതാക്കള്‍ മന്ത്രി വിളിച്ചതിനു ശേഷം തന്നെവിളിച്ച് ഭീഷണി മുഴക്കി. പത്മാകരനോട് കളിച്ചാല്‍ പ്രത്യാഘാതമുണ്ടാകും. പത്മാകരന്‍ ഏതു കളിയും കളിക്കുമെന്നും പറഞ്ഞു. മന്ത്രി കേസില്‍ ഇടപെട്ടതുകൊണ്ടാണ് പോലീസ് നടപടി സ്വീകരിക്കാത്തതെന്നും പിതാവ് പറയുന്നു.അതേസമയം, പീഡന പരാതിയാണെന്ന് അറിയാതെയാണ് ഇടപെട്ടതെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിക്കാരെകുറിച്ച് കേട്ടപ്പോള്‍ വിളിച്ച് വിവരം തിരക്കുകയാണ് ചെയ്തത്.