Uncategorized

അലന്‍ ഷിബു കീത്തിലി
വെയ്ക്ഫീല്‍ഡ്: വ്യത്യസ്ഥമായ കര്‍മ്മപരികള്‍ കൊണ്ട് ശ്രദ്ധ നേടിയ യോര്‍ക്ഷയര്‍ മലയാളി ക്ലബിന്റെ ക്രിസ്തുമസ്സ് ന്യൂ ഈയര്‍ ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് വെയ്ക്ഫീല്‍ഡിലെ ലൂപ്‌സറ്റ് ലോഡ്ജ് സോഷ്യല്‍ ക്ലബില്‍ വെച്ചു നടക്കുന്ന ആഘോഷ പരിപാടികള്‍ക്ക് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗവും മുന്‍ ഷാഡോ സെക്രട്ടറിയുമായ മേരി ക്രേഗ് തിരി തെളിക്കും. തുടര്‍ന്ന് കുട്ടികളുടേയും മുതിര്‍ന്നവരുടെയും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറും.

യൂറോപ്പില്‍ പ്രസിദ്ധരായ സിംഫണി ഓര്‍ക്കസ്ട്രാ കീത്തിലി ഗാനമേള അവതരിപ്പക്കും. വിഭവസമൃദ്ധമായ ക്രിസ്തുമസ്സ് ഡിന്നറോടെ അവസാനിക്കുന്ന ആലോഷ പരിപാടിയിലേക്ക് ക്ലബിലെ എല്ലാ കുടുംബങ്ങളേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയ്ച്ചു.

അഡ്വ. സിജു ജോസഫ്, സോളിസിറ്റര്‍ 
നല്ല നാളെയ്ക്കായ് നമ്മളെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ലോക മഹാരഥന്‍മാരില്‍ ഒരാളായ ഡോ;അബ്ദുള്‍ കലാം പറയുകയുണ്ടായി  ” ആകാശത്തേക്കു നോക്കൂ , നമ്മള്‍ ഒറ്റയ്ക്കല്ല , മുഴുവന്‍ പ്രപഞ്ചവും നമ്മോടൊപ്പമുണ്ട് . സ്വപ്‌നം കാണുന്നവര്‍ക്കും കഠിനാധ്വാനം ചെയ്യുന്നവര്‍ക്കും ഏറ്റവും മികച്ചത്‌ നല്‍കാനാണ് പ്രപഞ്ചം സദാ ഗൂഢാലോചന നടത്തുന്നത് ”. ഈ വാക്കുകളിലെ സാരാംശം നമ്മള്‍ മനസ്സിലാക്കുക അതിനായി കുട്ടികളെ സജ്ജരാക്കുക . ഇവിടെ നമ്മുടെ കുട്ടികളിലെ ദിശാബോധം സൃഷ്ടിക്കേണ്ടത് നമ്മളാണ് , അവരെ അങ്ങനെ ചിന്തിക്കാന്‍ അല്ലങ്കില്‍ ചിന്തിപ്പിക്കാന്‍ പ്രാപ്തരാക്കണം , വേണ്ട പ്രചോദനം നല്‍കണം , വേണ്ട സാഹചര്യമൊരുക്കണം .

നല്ല ജീവിത സാഹചര്യങ്ങള്‍ക്കായി സ്വപ്നം കണ്ട നമ്മള്‍ സ്വപ്നചിറകിലേറി യുകെയില്‍ എത്തി , അവിടെ കണ്ടത് ഒരു പുതിയ ആകാശവും ഒരു പുതിയ ഭൂമിയും . ജോലിയിലെ കഷ്ടപ്പാടുകള്‍ ഒന്നൊഴിച്ചാല്‍ ദേവലോകത്തെ അസുരന്‍മ്മാരെപ്പോലെയാണ് ജീവിതം , പണവും ജീവിത സുഖങ്ങളും ഓരോരുത്തരെയും വല്ലാതെ വലിഞ്ഞു മുറുക്കി , കുട്ടികളെ ഉയര്‍ന്ന നിലയില്‍ എത്തിക്കണമെന്ന ആഗ്രഹം എല്ലാവരുടെയും ഉപബോധമനസ്സില്‍ ഉണ്ടെങ്കിലും , കുട്ടികള്‍ നല്ലൊരു ശതമാനവും അവരുടെതായ രീതിയില്‍ പഠിക്കുന്നു അല്ലങ്കില്‍ ജീവിക്കുന്നു. ഇവിടെ ആര് ഇവരെ ചിന്തിക്കാന്‍ , അല്ലങ്കില്‍ ചിന്തിപ്പിക്കാന്‍ പ്രാപ്തരാക്കും , വേണ്ട പ്രചോദനം നല്‍കും , വേണ്ട സാഹചര്യമൊരുക്കും.

കേരളത്തിലെ കലാലയങ്ങളിലെ അവസ്ഥയല്ല യുകെയിലുള്ളത് , കേരളത്തിലെ പഠന രീതിയല്ല യുകെയിലുള്ളത് . തികച്ചും വ്യത്യസ്തമായ ചുറ്റുപാടുകള്‍ വ്യത്യസ്തമായ സംസ്‌കാരം വ്യത്യസ്തമായ രീതികള്‍. ഇവിടെ ചെകുത്താനും കടലിനും ഇടയില്‍പ്പെട്ടുപോയോ എന്ന തോന്നല്‍ ചിലരിലെങ്കിലുംതോന്നിയിട്ടുണ്ടാകാം.

ഒരുവശത്ത് നമ്മുക്ക് പൈതൃകമായി ലഭിച്ച സംസ്‌കാരം , മറുവശത്ത് ആര്‍ജ്ജിച്ചെടുക്കാന്‍ ശ്രമിക്കുന്നതോ അല്ലെങ്കില്‍ വന്നുചേര്‍ന്നതുമായ സംസ്‌കാരം , ഇതൊന്നുമല്ലാതെ ശരിയായ പാശ്ചാത്യസംസ്‌കാരത്തില്‍ ജീവിക്കുന്ന നമ്മുടെ കുട്ടികള്‍. അങ്ങനെ ഒരു കുടുംബത്തില്‍ തന്നെ മൂന്നോ അധിലധികമോ ഉള്ള ഒരുസമ്മിശ്ര സംസ്‌കാരത്തില്‍ വളരുന്ന നമ്മുടെ കുട്ടികളുടെ ദിശാബോധം എങ്ങനെയെന്നുള്ള കാര്യത്തില്‍ മാതാപിതാക്കള്‍ക്ക്‌ പോലും തീരുമാനമെടുക്കാന്‍ പറ്റാതെ ബുദ്ധിമുട്ടുന്നു.

ഇവിടെയാണ് നമ്മുടെ ജീവിത ലക്ഷ്യത്തെ നാം തന്നെ വിലയിരുത്തേണ്ടത് , നമ്മളെ ശിക്ഷണത്തിലൂടെ വളര്‍ത്തിയ മാതാപിതാക്കളുടെ രീതികളും നമ്മള്‍ക്ക് പ്രചോദനം നല്‍കിയ മഹാരഥന്‍മ്മാരുടെ വചസ്സുകളും നമ്മള്‍ക്ക് ലഭിച്ച സാമൂഹിക പശ്ചാത്തലവും ഒരു പരിധിവരെയെങ്കിലും ഒരുക്കികൊടുക്കാന്‍ കഴിയുന്നുവെങ്കില്‍ നമ്മള്‍ക്ക് ഇവരെയും നല്ലനാളെയ്ക്കായി സ്വപ്നം കാണാന്‍പഠിപ്പിക്കാം.

ഓരോ സ്വപ്നങ്ങളും മനുഷ്യനെ ചിന്തിപ്പിക്കാം , അല്ലങ്കില്‍ ഓരോ ചിന്തകളും മനുഷ്യ മനസ്സിലെ അഗ്‌നി സ്പുല്ലിംഗങ്ങളാകാം , പെട്ടന്നുണ്ടാകുന്ന ഇവയായിരിക്കാം നമ്മുടെ കുട്ടികളെ ഔന്ന്യത്തിലേക്കും ഉയര്‍ച്ചയിലേക്കും എത്തിക്കുക.

കൗമാരക്കാരായ നമ്മുടെ കുട്ടികള്‍ ഇന്ന് എത്തിപ്പെടുന്നത് പഠിക്കാനോ ചിന്തിക്കാനോ അല്ല മറിച്ച് ജീവിത സുഖങ്ങള്‍ തേടിയുള്ള അന്വേഷണത്തിലാണ് . മദ്യപാനവും മയക്കുമരുന്നും ലൈംഗികസുഖങ്ങളിലേക്ക് ഇവരെ നയിക്കുകയാണ് ചെയ്യുന്നത് , ഇതില്‍ പെണ്‍കുട്ടിയെന്നോ ആണ്‍കുട്ടിയെന്നോ വ്യത്യാസമില്ല . യുകെയില്‍ നിലനില്‍ക്കുന്ന അമിത വ്യക്തി സ്വാതന്ത്ര്യം അല്ലെങ്കില്‍ അമിത മനുഷ്യാവകാശങ്ങള്‍ ഇവരെ ശ്വാസിക്കാനോ ശിക്ഷിക്കാനോ സാധ്യമല്ലാത്ത അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു. ഇവിടേക്ക്എത്തിക്കുന്ന , അല്ലങ്കില്‍ എത്തിപ്പെടുന്ന കാരണങ്ങളാണ് നാം വിലയിരുത്തേണ്ടത്.

കുട്ടികള്‍ ശരിയായ ദിശയില്‍ സഞ്ചരിക്കാത്തതില്‍ മത സാമുദായിക കൂട്ടായ്മ്മകള്‍ക്കും സാംസ്‌കാരിക സംഘടനകള്‍ക്കും വലിയ സ്ഥാനമാണുള്ളത് . ഇവിടെ ഇതിനൊക്കെ നമ്മള്‍ കല്‍പ്പിക്കുന്ന സ്ഥാനത്തിനാണ് പ്രാധാന്യം. ഒരു വ്യക്തിയുടെ ആത്മീയ വളര്‍ച്ചയെന്നപ്പോലെ തന്നെ സാമൂഹിക വളര്‍ച്ചയും അതിപ്രാധാനമാണ്. ഒരു വ്യക്തിയിലെ വിശ്വാസ രാഹിത്യങ്ങള്‍ വളര്‍ത്തുമ്പോള്‍ അവരിലെ സാമൂഹിക പ്രബുദ്ധത വളരുന്നില്ലങ്കില്‍ അവന്‍ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടാം. ഇത് അവനില്‍ ചിലപ്പോള്‍ മാനസ്സികമായ ഒറ്റപ്പെടലുകളും സംഭവിക്കാം , ഇത് അവനിലെ ജീവിത യാത്രയിലെ ലക്ഷ്യത്തില്‍ എത്തിച്ചേരുന്നതിനുള്ള വിലങ്ങുതടിയാകാം. സമൂഹത്തിലിറങ്ങി പ്രവര്‍ത്തിക്കുന്നവരെ സമൂഹം വീക്ഷിക്കും എന്ന തോന്നല്‍ തന്നെ ഓരോ വ്യക്തിയിലും മാറ്റങ്ങള്‍ വരുത്താം. സാമൂഹിക ജീവിതത്തിന് അസോസിയേഷനുകളും മറ്റ് സംഘടനകളും വഹിക്കുന്ന പങ്ക് വലുതാണ്. അവിടെ ആരാണ് നേതൃത്വത്തില്‍ ഉള്ളത് എന്ന് നോക്കാതെ നമ്മുടെ കുട്ടികളെ പങ്കെടുപ്പിക്കുകയോ കൊണ്ടുപോകുകയോ ചെയ്യുമ്പോഴാണ് നമ്മളിലെ സാമുഹിക പ്രബുദ്ധത നമ്മുടെ കുട്ടികളിലേക്ക് പകര്‍ന്ന് നല്‍കാന്‍ കഴിയുന്നത്.

ചെറിയ പ്രായത്തില്‍ കുട്ടികളുമായി പരമാവധി സമയം ചിലവഴിക്കാന്‍ സമയം കണ്ടെത്തിയാല്‍ അവരുമായി കൂടുതല്‍ അടുത്ത ബന്ധം സ്ഥാപിക്കാനും ഇത് പ്രായമായാലും നിലനിറുത്താനും മാതാപിതാക്കള്‍ക്ക് സാധിക്കും . അവരെ സ്വാധിനിക്കാന്‍ കഴിയുന്ന നിര്‍ണ്ണായക ശക്തിയായി മാതാപിതാക്കള്‍ക്ക് മാറാന്‍ കഴിയും.

സ്വകാര്യത എന്ന്‍ പറഞ്ഞ് മാറാതെ നമ്മുടെ കുട്ടികളുടെ പഠന സാമഗ്രഹികളും മൊബൈല്‍ , ലാപ്‌ടോപ് , കംപ്യുട്ടര്‍ , കിടപ്പ് മുറി തുടങ്ങിയവയൊക്കെ ചെറുപ്പം മുതലേ വളരെ സൗഹാര്‍ദ്ദപരമായ ഇടപെടലുകളിലൂടെ വീക്ഷിച്ചാല്‍ അല്ലെങ്കില്‍ ശ്രദ്ധിച്ചാല്‍ മക്കളും മാതാപിതാക്കളും തമ്മിലുള്ള സ്വകാര്യത ഒരു പരിധിവരെ ഇല്ലാതാവും. മാതാപിതാക്കളും മക്കളും തമ്മിലുള്ള ഒരു ആത്മ ബന്ധം സൃഷ്ടിച്ചെടുക്കാന്‍ സാധിക്കും . ഇതിലൂടെ നേര്‍വഴിയില്‍ ചരിക്കുന്നതിന് കുട്ടികളില്‍ വേണ്ട നിര്‍ണ്ണായക സ്വാധീനം നടത്താന്‍ കഴിയും. ‘അടക്ക മടിയില്‍ വയ്ക്കാം എന്നാല്‍ അടയ്ക്കാ മരം മടിയില്‍ വയ്ക്കാന്‍ കഴിയില്ല’ എന്നത് മാതാപിതാക്കള്‍ ചിന്തിക്കുന്നത് നന്നാവും.

ജീവിത വിജയത്തിനായുള്ള കുട്ടികളുടെ ദിശാബോധത്തില്‍ വര്‍ത്തമാന പത്രങ്ങളും മഹാരഥന്‍മാരുടെ ജീവിത കഥകളും മറ്റ് പുസ്തകങ്ങളും വായിക്കുന്നത് കുട്ടികളിലെ ചിന്തകളെയും അറിവിനെയും ഉയര്‍ത്താന്‍ കഴിയും. അങ്ങനെ മോശകരമായ കാര്യങ്ങള്‍ കുറച്ചുമാത്രം ചിന്തിക്കുകയും ഒരു നല്ല നാളെയ്ക്കായി മനസ്സിനെയും സമൂഹത്തെയും വാര്‍ത്തെടുക്കുന്നതിനായി വ്യക്തിത്വം രൂപപ്പെടുകയും ചെയ്യും.

കുട്ടികളുടെ നല്ല ഭാവിക്കായി സ്വപ്നം കാണുന്ന മാതാപിതാക്കളുടെ കരങ്ങള്‍ക്ക് ശക്തിയേകാനും , കേരളത്തില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയ ഈ മലയാളികളെ നാളെ യുകെയില്‍ നയിക്കാന്‍ നമ്മുടെ കുട്ടികള്‍ സജ്ജരാകട്ടെ. ശരിയായ ദിശാബോധത്തിലൂടെ ഈ യുവത്വത്തെ ശക്തിപ്പെടുത്താന്‍ യുകെയിലെ മത സാമുദായിക കൂട്ടായ്മ്മകള്‍ക്കും സാംസ്‌കാരിക സംഘടനകള്‍ക്കും സര്‍വ്വോപരി മാതാപിതാക്കള്‍ക്കും കഴിയട്ടെ എന്നാശംസിക്കുന്നു.

യുകെയിലെ എല്ലാ മലയാളികള്‍ക്കും സര്‍വ്വോപരി കുട്ടികള്‍ക്കും യുവാക്കള്‍ക്കും പ്രത്യേകം പുതുവത്സര ആശംസകള്‍ നേരുന്നു . 2016 പിറക്കുമ്പോള്‍ കുട്ടികളില്‍ ഒരു പുതിയ ദിശാബോധം പിറവിയെടുക്കുന്നതിനായി മാതാപിതാക്കളുടെ കരങ്ങള്‍ക്ക് ശക്തി പകരട്ടെയെന്ന് ആശംസിക്കുന്നു.

sijuയുകെയിലെ അറിയപ്പെടുന്ന സാമുഹിക നിരീക്ഷകനും സോളിസിറ്ററും, യുക്മ നോര്‍ത്ത് വെസ്റ്റ് റീജീയന്‍ പ്രസിഡണ്ടുമായ അഡ്വ.സിജു ജോസഫ് ,യുകെയിലെ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും നല്‍കുന്ന പുതുവത്സര സന്ദേശം.

 

വോക്കിംഗ്: യുകെയിലെ ഏറ്റവും മികച്ച അസോസിയേഷനുകളില്‍ ഒന്നായി പേരെടുത്തിട്ടുള്ള വോക്കിംഗ് മലയാളി അസോസിയേഷന്‍റെ ക്രിസ്തുമസ് – ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ശനിയാഴ്ച നടക്കും. യൂണിയന്‍ ഓഫ് യു കെ മലയാളി അസോസിയേഷന്‍ (യുക്മ) നാഷണല്‍ ട്രഷറര്‍ ഷാജി തോമസ്‌ ആഘോഷ പരിപാടികളില്‍ മുഖ്യാതിഥി ആകും. ഉച്ച കഴിഞ്ഞ് രണ്ട് മണി മുതല്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ വൈവിദ്ധ്യമാര്‍ന്ന നിരവധി പ്രോഗ്രാമുകളാണ് ഒരുക്കിയിരിക്കുന്നത്.
ക്രിസ്തുമസ് നേറ്റിവിറ്റി പ്ലേയും, ഡാന്‍സുകളും, സ്കിറ്റുകളും മറ്റ് കലാരൂപങ്ങളും ഉള്‍പ്പെടെ നിരവധി shaji thomas copyപ്രോഗ്രാമുകളാണ് അസോസിയേഷന്‍ അംഗങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത് എന്ന്‍ സംഘാടകര്‍ അറിയിച്ചു. ഓള്‍ഡ്‌ വോക്കിംഗ് കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടക്കുന്ന ക്രിസ്തുമസ് ന്യൂ ഇയര്‍ പ്രോഗ്രാമിലേക്ക് വോക്കിംഗിലും സമീപ പ്രദേശങ്ങളിലുമുള്ള മുഴുവന്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി അസോസിയേഷന്‍ പ്രസിഡണ്ട് വര്‍ഗീസ്‌ ജോണ്‍, സെക്രട്ടറി പ്രജിത സതീഷ്‌, ട്രഷറര്‍ സ്മൃതി ജോര്‍ജ്ജ് എന്നിവര്‍ അറിയിച്ചു.

ബംഗളുരു: വനിതാ കോളജില്‍ രണ്ട് ആണ്‍കുട്ടികള്‍ പഠിച്ചത് മൂന്ന് വര്‍ഷം. പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള വി.എച്ച്.ഡി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോം സയന്‍സിലാണ് രണ്ട് ആണ്‍കുട്ടികള്‍ പ്രവേശനം നേടി മൂന്ന് വര്‍ഷത്തോളം പഠിച്ചത്. യഥാക്രമം 2012ലും 2013ലും ബാംഗ്ലൂര്‍ സര്‍വകലാശാല നടത്തിയ പി.എച്ച്.ഡി എന്‍ട്രന്‍സ് എഴുതിയാണ് രണ്ട് പേരും അഡ്മിഷന്‍ നേടിയത്.
അഡ്മിഷന്‍ ലഭിച്ചതോടെ ഇരുവരും തങ്ങളുടെ പ്രോജക്റ്റുമായി മുന്നോട്ടു പോയി. ആണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയ അബദ്ധം കഴിഞ്ഞ ദിവസം മാത്രമാണ് സര്‍വകലാശാല തിരിച്ചറിഞ്ഞത്. ഒടുവില്‍ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റിന് വിട്ടു. വി.എച്ച്.ഡി കോളജില്‍ അഡ്മിഷന്‍ തേടി ഒരു ആണ്‍കുട്ടി സമീപിച്ചതോടെയാണ് പ്രശ്‌നം വഷളായത്.

പെണ്‍കുട്ടികളുടെ കോളജില്‍ ആണ്‍കുട്ടിക്ക് പ്രവേശനം നല്‍കാനാകില്ലെന്ന് സര്‍വകലാശാല നിലപാട് സ്വീകരിച്ചു. എന്നാല്‍ നേരത്തെ ആണ്‍കുട്ടികള്‍ പ്രവേശനം നേടിയ കാര്യം ചൂണ്ടിക്കാട്ടി ഇയാള്‍ തര്‍ക്കമുന്നയിച്ചു. ഇതോടെയാണ് മൂന്ന് വര്‍ഷം മുമ്പ് സംഭവിച്ച അബദ്ധം സര്‍വകലാശാല തിരിച്ചറിഞ്ഞത്. നേരത്തെ പ്രവേശനം നേടിയവരുടെ കാര്യത്തില്‍ എന്തു തീരുമാനിക്കണമെന്നുള്‍പ്പെടെയുള്ള കാര്യത്തില്‍ സിന്‍ഡിക്കേറ്റിന്റെ തീരുമാനത്തിന് കാത്തിരിക്കുകയാണ് സര്‍വകലാശാല അധികൃതര്‍.

ബേസില്‍ ജോസഫ്

കഴിഞ്ഞ ആഴ്ചയില്‍ വീക്ക് ഏന്‍ഡ് കുക്കിംഗില്‍ സൂചിപ്പിച്ചിരുന്നപോലെ ക്രിസ്മസിന് ബാക്കി വന്ന ടര്‍ക്കി ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു ഡിഷ് ആണ് ഈ ആഴ്ചയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ കറിയുമായി അല്പം സാദൃശ്യം ഉള്ള ഒരു ഡിഷുകള്‍ ആണ് കാസറോളുകള്‍. ബീഫ്, ചിക്കന്‍, ഫിഷ് എന്നിവ ആണ് പ്രധാനമായും കാസറോള്‍ ഡിഷസ് ഉണ്ടാക്കാന്‍ ഉപയോഗിക്കാറ്.

ചേരുവകള്‍

ടര്‍ക്കി 500 ഗ്രാം (ക്യുബ്‌സ് ആയി മുറിച്ചത് )
സബോള 2 എണ്ണം (ഫൈന്‍ ആയി ചോപ് ചെയ്തത്)
ആപ്പിള്‍1 എണ്ണം (ക്യുബ്‌സ് ആയി മുറിച്ചത് )
ഒലിവ് ഓയില്‍ 2 ടീ സ്പൂണ്
Sage 1 ടി സ്പൂണ് ഡ്രൈ ആയതോ അല്ലെങ്കില്‍ 5 ലീവ്‌സ് നന്നായി ചോപ് ചെയ്തത്
പ്ലൈന്‍ ഫ്‌ലൗര്‍ 2 ടീസ്പൂണ്
സ്റ്റോക്ക് 300 ml (വെജിറ്റബള്‍ or ചിക്കന്‍)
തേന്‍ 2 ടീ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

ഒരു കാസറോള്‍ ഡിഷ് എടുത്ത് ഓയില്‍ ചൂടാക്കി അതില്‍ സബോള ,ആപ്പിള്‍ എന്നിവ ചേര്‍ത്ത് രണ്ടും സോഫ്റ്റ് ആകുന്നത് വരെ കുക്ക് ചെയ്യുക .ഇതിലേയ്ക്ക് sage ,പ്ലൈന്‍ ഫ്‌ലൗര്‍ എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക.ഫ്‌ലൗര്‍ കട്ട പിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക .സ്റ്റോക്ക് ,തേന്‍ എന്നിവ ചേര്‍ത്ത് വീണ്ടും നന്നായി ഇളക്കുക .നന്നായി ചൂടായി കഴിയുമ്പോള്‍ ടര്‍ക്കി ,റോസ്റ്റഡ് വെജിറ്റബള്‍സ് എന്നിവ ചേര്‍ത്ത് ഒരു ലിഡ് വച്ച് കവര്‍ ചെയ്ത് 15 മിനിട്ടോളം ചെറു തീയില്‍ വയ്ക്കുക .ടര്‍ക്കിയും വെജിറ്റബള്‍സും നന്നായി ചൂടായി കഴിയുമ്പോള്‍ ആവശ്യം എങ്കില്‍ ഉപ്പും ചേര്‍ത്ത് ചൂടോടെ പൊറ്റട്ടൊ മാഷ് അല്ലെങ്കില്‍ ജാക്കറ്റ് പൊട്ടറ്റോയ്ക്കൊപ്പം സെര്‍വ് ചെയ്യുക .

( കാസറോള്‍ ഡിഷിനു പകരം ചുവടിനു നല്ല കട്ടിയുള്ള പാന്‍ ഉപയോഗിക്കാവുന്നതാണ് )

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്

ബേസില്‍ ജോസഫ്

ക്രിസ്തുമസിന് ടര്‍ക്കി കുക്ക് ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ വളരെ നെരത്തെ തന്നെ തുടക്കം കുറിക്കും. വിരുന്നിന് എത്ര പേര്‍ ഉണ്ട് എന്നുള്ളതിനെ ആശ്രയിച്ചാണ് ടര്‍ക്കിയുടെ വലിപ്പം തിരഞ്ഞെടുക്കുന്നത്. അഞ്ച് കിലോയ്ക്ക് മുതല്‍ മുകളിലേയ്ക്കുള്ള ടര്‍ക്കി ആണ് സാധാരണയായി ഉപയോഗിക്കുന്നത്. രാവിലെ തന്നെ ടര്‍ക്കി കുക്കിംഗ് ആരഭിക്കും. കാരണം വളരെ സമയം എടുക്കുന്ന ഒരു കുക്കിംഗ് ആണ്. പല രീതിയില്‍ ടര്‍ക്കി ഡിന്നര്‍ ഉണ്ടാക്കാവുന്നതാണ്. ഇവിടെ പറഞ്ഞിരിക്കുന്നത് വളരെ സിംപിള്‍ ആയ്യിട്ടുള്ള ഒരു രീതിയാണ്.

.
ചേരുവകള്‍

ടര്‍ക്കി 1 എണ്ണം (ഏകദേശം 5 കിലോ വലിപ്പം ഉള്ളത് )
ബട്ടര്‍ 100 ഗ്രാം
Thyme 1 ടീസ്പൂണ്
പാര്‍സിലി 2 ടീസ്പൂണ് (നന്നായി ചോപ്പ് ചെയ്തത്
ഗ്രൈറ്റഡ് ലെമണ് സെസ്റ്റ് ഒരു ലെമണിന്റെ
വെളുത്തുള്ളി 2 അല്ലി (വളരെ ഫൈന്‍ ആയി ചോപ്പ് ചെയ്തത് )
ഗ്രാമ്പൂ 4 എണ്ണം (നന്നായി പൊടിയാക്കിയത് )

.
പാചകം ചെയ്യുന്ന വിധം

ടര്‍ക്കി കുക്ക് ചെയ്യുന്നതിന് ഏകദേശം 1 മണിക്കൂര്‍ മുമ്പേ ഫ്രിഡ്ജില്‍ നിന്നും എടുത്തു വയ്ക്കുക .ടര്‍ക്കി റൂം ടെമ്പറേച്ചറിലേക്ക് ആവുന്നതിനു വേണ്ടിയാണിത്. ഒരു കിച്ചണ് പേപ്പര്‍ വച്ച് നന്നായി തുടച്ചു ഈര്‍പ്പം കളയുക. ഓവന്‍ 220 C യില്‍ ചൂടാക്കുക. രണ്ടാമത്തെ ചേരുവകള്‍ നന്നായി മിക്‌സ് ചെയ്തു പേസ്റ്റ് പരുവത്തില്‍ എടുക്കുക. ഈ പേസ്റ്റ് നന്നായി ടര്‍ക്കിയുടെ പുറത്തും അകത്തും തേയ്ച്ചു പിടിപ്പിക്കുക. ടര്‍ക്കി റോസ്റ്റിങ് ട്രേയിലെയ്ക്ക് മാറ്റുക. കിച്ചണ് ഫോയില്‍ വച്ച് ടര്‍ക്കി കവര്‍ ചെയ്യുക. കവര്‍ ചെയ്യുമ്പോള്‍ അല്പം ലൂസായി കവര്‍ ചെയ്യുക. ചൂടായ ഒവനില്‍ വച്ച് കുക്ക് ചെയ്യുക. 20 മിനുട്ട് കഴിയുമ്പോള്‍ ഓവന്റെ ചൂട് 180 c യിലേയ്ക്കു കുറക്കുക. ഏകദേശം 40 മിനുട്ട് ഒരു കിലോ ടര്‍ക്കി കുക്ക് ആകാന്‍ എടുക്കും. ടര്‍ക്കിയുടെയ തൂക്കം അനുസരിച്ച് കുക്കിംഗ് ടൈം അഡ്ജസ്റ്റ് ചെയ്യുക. അവസാനത്തെ 30 മിനുട്ട് ഫോയില്‍ മാറ്റി കുക്ക് ചെയ്യുക. മീറ്റ് നന്നായി കുക്ക് ആയോ എന്നറിയാന്‍ ഒരു സ്‌കൂവര്‍ എടുത്തു നല്ല കട്ടിയുള്ള ഭാഗത്ത് കുത്തുക. മീറ്റിന്റെ ജ്യൂസ് നന്നായി ക്ലിയര്‍ ആണെങ്കില്‍ ടര്‍ക്കി കുക്ക് ആയി എന്നര്‍ത്ഥം. പിങ്ക് കളര്‍ ആണ് ജ്യൂസിനെങ്കില്‍ വീണ്ടും ഒരു 15 മിനുട്ട് കൂടി കുക്ക് ചെയൂക. ഫുഡ് തെര്‍മൊമീറ്റെര്‍ ആണ് ഉപയോഗിക്കുന്നെങ്കില്‍ 80 C റീഡ് ചെയ്യുന്നെങ്കില്‍ ടര്‍ക്കി നന്നായി കുക്ക് ആയിട്ടുണ്ട്. ടര്‍ക്കി റോസ്റ്റിങ് പാനില്‍ നിന്നും മാറ്റി കാര്‍വിംഗ് ട്രേയിലെയ്ക്ക് മാറ്റുക. ഒരു ഫോയില്‍ വച്ച് കവര്‍ ചെയ്തു 30,45 മിനിട്ടോളം കഴിഞ്ഞിട്ട് കാര്‍വ് ചെയ്തു വിവിധ വെജിറ്റബള്‍സിനൊപ്പം സെര്‍വ് ചെയ്യു . കൂടെ ചിപ്ലൊറ്റ, സ്റ്റഫ്ഫിങ്ങ്, ഗ്രേവി എന്നിവ ആണ് സാധാരണയായി കൂടെ വിളമ്പുന്നത്.
NB : ബാക്കി വരുന്ന ടര്‍ക്കി സൂക്ഷിച്ചു വയ്ക്കുക അതുപയോഗിച്ചു ഉണ്ടാക്കാവുന്ന ഒരു പുതിയ ഡിഷുമായി വീക്ക് ഏന്‍ഡ് കുക്കിംഗ് വരുന്നതായിരിക്കും

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്

 

 

 

 

 

 

 

 

ക്രീമി മധുരക്കിഴങ്ങു സൂപ്പ്

ചേരുവകള്‍

  1. ഒലിവ് ഓയില്‍ – 2 ടേബിള്‍ സ്പൂണ്‍
  2. സവാള – 1 എണ്ണം ചതുര കഷണങ്ങള്‍ ആക്കിയത്
    ചെറിയഉള്ളി – 2 എണ്ണം ചെറുതായി അരിഞ്ഞത്
  3. വെളുത്തുള്ളി – 2 അല്ലി പൊടിയായി അരിഞ്ഞത്
  4. മധുരക്കിഴങ്ങ് – 3 എണ്ണം ചെറിയ ചതുരത്തില്‍ അരിഞ്ഞത്
    ചിക്കന്‍/വെജിറ്റബിള്‍ സ്റ്റോക്ക് – 200 ml
    കറുവപ്പട്ട പൊടിച്ചത് – 1/2 ടീസ്പൂണ്‍
    പപ്രിക – 1 ടീസ്പൂണ്‍
  5. ഉപ്പ് – ആവശ്യത്തിന്
    കുരുമുളകു പൊടി – 1 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

ഒരു സോസ് പാനില്‍ ചെറിയ ചൂടില്‍ ഓയില്‍ ചൂടാക്കി സവാളയും ചെറിയ ഉള്ളിയും ചേര്‍ത്ത് വഴറ്റുക. അല്‍പം ഉപ്പും കുരുമുളകുപൊടിയും ചേര്‍ക്കണം. സവാള ഏകദേശം 5 മിനിട്ട് വഴറ്റിക്കഴിയുമ്പോള്‍ വെളുത്തുള്ളിയും കൂടി ചേര്‍ത്ത് 2 മിനിട്ട് കൂടി വഴറ്റുക. ഇതിലേയ്ക്ക് നാലാമത്തെ ചേരുവ ചേര്‍ത്ത് തിളപ്പിക്കുക. തിളച്ച ശേഷം ചെറുതീയില്‍ 30 മിനുട്ട് കുക്ക് ചെയ്യുക. മധുരക്കിഴങ്ങ് നന്നായി വേവാന്‍ വേണ്ടിയാണിത്. ഈ മിശ്രിതം തണുത്ത ശേഷം മിക്‌സിയിലാക്കി നന്നായി അടിച്ച ശേഷം തിരികെ പാത്രത്തിലാക്കി ചൂടാക്കി പാകത്തിന് ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് പാര്‍സിലി കൊണ്ട് ഗാര്‍നിഷ് ചെയ്ത് ചൂടോടെ ബ്രെഡ്‌റോളിനൊപ്പം വിളമ്പുക.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്

 

 

 

 

 

പാലപ്പം

ചേരുവകള്‍

പച്ചരി – 2 കപ്പ്
ചോറ് – 3 ടേബിള്‍സ്പൂണ്‍
പഞ്ചസാര – 1/2 ടേബിള്‍സ്പൂണ്‍
യീസ്റ്റ് – ഒരു നുള്ള്
തേങ്ങാ – 1
ഉപ്പ് – ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

കുതിര്‍ത്തു വച്ച അരി വെള്ളം ചേര്‍ത്ത് അരക്കുക. അതിലേയ്ക്ക് ചോറ്, തേങ്ങ, എന്നിവ അരച്ച് ചേര്‍ക്കുക. ചെറു ചൂടുവെള്ളത്തില്‍ യീസ്റ്റും പഞ്ചസാരയും കലക്കി അരച്ച് വച്ചതിലേയ്ക്ക് ചേര്‍ത്തിളക്കി 8 മുതല്‍ 12 മണിക്കൂര്‍ വരെ അടച്ചുവയ്ക്കുക. ആവശ്യത്തിന ്ഉപ്പും ചേര്‍ത്ത് പാലപ്പച്ചട്ടിയുടെ മധ്യത്തിലായി ഒരു തവി മാവ് ഒഴിച്ച് ചട്ടിയുടെ വശങ്ങളില്‍ പിടിച്ച് ചുറ്റിച്ച് അപ്പം ചുട്ടെടുക്കുക. അരി കുറഞ്ഞത് 4 മണിക്കൂര്‍ എങ്കിലും കുതിര്‍ത്തു വയ്ക്കണം. കൂടുതല്‍ സമയം അരി കുതിര്‍ത്ത് വച്ചതിന് ശേഷം അരയ്ക്കുകയാണെങ്കില്‍ നല്ല മാര്‍ദവമുള്ള അപ്പം ഉണ്ടാക്കാന്‍ സാധിക്കും. നമ്മുടെ ഈ തണുത്ത കാലാവസ്ഥയില്‍ മാവ് പുളിക്കാനായി എളുപ്പമാര്‍ഗങ്ങളുണ്ട്. ഒന്നുകില്‍ നമ്മുടെ ഹീറ്ററിന്റെ അടുത്ത് വയ്ക്കുക അല്ലെങ്കില്‍ ഓവന്‍ വളരെ ചെറിയ ചൂടില്‍ ഒരു 23 മിനിറ്റ് ചൂടാക്കി ഓഫ് ചെയ്ത ശേഷം അതില്‍ എടുത്തു വയ്ക്കുക. തീര്‍ച്ചയായും മാവ് നന്നായി പുളിക്കും.

മട്ടന്‍ മപ്പാസ്

mappas

ചേരുവകള്‍

മദ്ധ്യതിരുവിതാംകൂറിലെ ക്രിസ്ത്യന്‍ കുടുംബങ്ങളിലെ കല്യാണം, ക്രിസ്മസ്, ഈസ്റ്റര്‍, വിരുന്നു വരവ് എന്നിങ്ങനെ എല്ലാ ആഘോഷങ്ങളുടെയും ഒരു പ്രധാന വിഭവം ആണ് മപ്പാസ്. ചിക്കന്‍, മട്ടണ്‍, ഫിഷ്, താറാവ് എന്നിവയാണ് മപ്പാസ് ഉണ്ടാക്കാന്‍ സാധാരണയായി ഉപയോഗിക്കാറ്. ഏതു മപ്പാസായാലും നമ്മുടെ നാടന്‍ രീതിയില്‍ ഉണ്ടാക്കിയാല്‍ അതിന്റെ രുചിതന്നെ ഒന്ന് വേറേയാണ്.

മട്ടന്‍ – 1 കിലോ
ഉരുളക്കിഴങ്ങ – രണ്ടെണ്ണം (ക്യുബ് ആയി അരിഞ്ഞത്)
ക്യാരറ്റ് – ഒരെണ്ണം (ക്യുബ് ആയി അരിഞ്ഞത്)
തക്കാളി – രണ്ടെണ്ണം
സവാള – രണ്ടെണ്ണം നീളത്തില്‍ അരിഞ്ഞത്
ചെറിയ ഉള്ളി – അഞ്ചെണ്ണം ചെറുതായി അരിഞ്ഞത്
ഇഞ്ചി – ഒരു വലിയ കഷണം
വെളുത്തുള്ളി – ഒരു കുടം
മല്ലിപ്പൊടി – രണ്ടു ടേബിള്‍ സ്പൂണ്‍
ഏലയ്ക്ക പൊടിച്ചത് – ഒരു നുള്ള്
പെരുംജീരകം – ഒരു ടേബിള്‍ സ്പൂണ്‍
പച്ചമുളക് – നാലെണ്ണം നീളത്തില്‍ അരിഞ്ഞത്
കരുമുളകുപൊടി – ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് – പാകത്തിന്
ഓയില്‍ – ആവശ്യത്തിന്
കറിവേപ്പില – രണ്ട് തണ്ട്
വറ്റല്‍ മുളക് – രണ്ടെണ്ണം
കടുക് – അര ടീസ്പൂണ്‍
തേങ്ങാപ്പാല്‍ – ഒന്നും രണ്ടും മൂന്നും പാല് തയ്യാറാക്കുക.

മട്ടന്‍ മപ്പാസ് തയ്യാറാക്കുന്ന വിധം:

മട്ടന്‍ ചെറിയ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി വയ്ക്കുക. ഈ മട്ടന്‍ ഒരു പാത്രത്തില്‍ ഒരു നുള്ള് കുരുമുളക്‌പൊടിയും അല്പം മഞ്ഞളും ഉപ്പും ഒരുനുള്ള് പെരുംജീരകവും ചേര്‍ത്ത് ചെറുതീയില്‍ കുക്ക് ചെയ്യുക. 75% കുക്ക് ആകുമ്പോള്‍ ഓഫ് ചെയ്യുക. ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ അരിഞ്ഞു വയ്ക്കുക. ഒരു ചീനച്ചട്ടിയില്‍ ഓയില്‍ ഒഴിച്ച് കടുക് പൊട്ടിയ്ക്കുക. കടുക് പൊട്ടിയ്ക്കുമ്പോള്‍ ചെറിയ ഉള്ളി, വറ്റല്‍ മുളക് എന്നിവ ചേര്‍ക്കാം. ഇനി അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ നന്നായി വഴറ്റുക. അതിനു ശേഷം പച്ചമുളക്, ഉരുളക്കിഴങ്ങ്, ക്യാരറ്റ് എന്നിവ കൂടി ചേര്‍ത്ത് വഴറ്റുക. ഇതിലേയ്ക്ക് തക്കാളിയും കൂടി ചേര്‍ത്ത് വീണ്ടും വഴറ്റുക.

മല്ലിപ്പൊടി, പെരുംജീരകം, കുരുമുളക്‌പൊടി, ഏലയ്ക്ക പൊടിച്ചത് ചേര്‍ത്ത് വഴറ്റുക. (പെരുംജീരകവും കുരുമുളകും ആദ്യം മട്ടന്‍ വേവാന്‍ വെച്ചപ്പോള്‍ ചേര്‍ത്തതിന്റെ ബാക്കി ആണ് ഇപ്പോള്‍ ചേര്‍ക്കുന്നത്) ഇതിലേക്ക് മൂന്നാംപാല് ഒഴിച്ച് ഇളക്കുക. ഇനി മുക്കാല്‍ വെന്ത മട്ടനും ചേര്‍ത്ത് അടച്ചു വെച്ച് വേവിയ്ക്കുക. കുറച്ചു ചാറ്‌വറ്റുമ്പോള്‍ തുറന്നു രണ്ടാംപാല് ഒഴിച്ച് ഇളക്കി അടച്ചു വയ്ക്കുക. ഉരുളക്കിഴങ്ങും ക്യാരറ്റും അതില്‍ കിടന്നു വേവണം. ഉപ്പു വേണമെങ്കില്‍ ഈ സമയം നോക്കിയിട്ട് ചേര്‍ക്കാം. നന്നായി വെന്ത് ചാര്‍ ഏകദേശം ഒന്ന് കുറുകുന്ന പരുവം ആകുമ്പോള്‍ തീ വളരെ കുറച്ചുവെച്ച് ഒന്നാംപാല്‍ ഒഴിച്ച് ചൂടാക്കി ഓഫാക്കുക. ഒന്നാംപാല്‍ ചേര്‍ത്ത് കഴിഞ്ഞ് മപ്പാസ് തിളയ്ക്കരുത്. നല്ല നാടന്‍ മട്ടന്‍ മപ്പാസ് തയ്യാര്‍. ഇനി ചൂടോടെ പാലപ്പത്തിനൊപ്പം കഴിയ്ക്കാവുന്നതാണ്.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്

 

 

 

 

 

 

വെജിറ്റബിള്‍ പുലാവ്

ചേരുവകള്‍

1. ബസ്മതി അരി – 2 കപ്പ്
2. കാരറ്റ് – 1 ചെറുതായി അരിഞ്ഞത്
3. ബീന്‍സ് – 100 ഗ്രാം ചെറുതായി മുറിച്ചത്
4. ഗ്രീന്‍പീസ് – 50 ഗ്രാം
5. സവാള – 1 (മീഡിയംസൈസ്) ചെറുതായി അരിഞ്ഞത്
6. ഉണക്ക മുന്തിരി – 50 ഗ്രാം
7. കശുവണ്ടിപ്പരിപ്പ് – 50 ഗ്രാം
8. ഗ്രാമ്പു – 6 എണ്ണം
9. കറുവപ്പട്ട – ½ inch
10. ഏലക്കായ – 4 എണ്ണം
11. കുരുമുളക് – 8 എണ്ണം
12. നെയ്യ് – 1.5 ടേബിള്‍ സ്പൂണ്‍
13. എണ്ണ – 1 ടീസ്പൂണ്‍
14. ഉപ്പ് – ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

അരി 30 മിനുട്ട് നേരം വെള്ളത്തില്‍ കുതിര്‍ത്തു വെക്കുക. വെള്ളം ഊറ്റിക്കളഞ്ഞ് ഒരു സൈഡില്‍ മാറ്റി വെക്കുക. ഉണക്ക മുന്തിരിയും കശുവണ്ടിപ്പരിപ്പും എണ്ണയില്‍ ചെറുതായി വറുത്തെടുക്കുക. ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന സവാള ബ്രൗണ്‍ നിറം ആകുന്നതുവരെ വഴറ്റി എടുക്കുക. ബീന്‍സ് കുറച്ച് ഉപ്പു ചേര്‍ത്ത് വഴറ്റുക. ബീന്‍സ് പകുതി വഴന്നു കഴിഞ്ഞാല്‍ അരിഞ്ഞു വെച്ചിരിക്കുന്ന കാരറ്റും ഗ്രീന്‍പീസും വേണമെങ്കില്‍ കുറച്ച് ഉപ്പും ചേര്‍ത്ത് വഴറ്റുക. ആവശ്യമെങ്കില്‍ കുറച്ച് എണ്ണകൂടി ചേര്‍ക്കാം. ഒരു നോണ്‍സ്റ്റിക്ക് പാന്‍ ചൂടാക്കി നെയ്യൊഴിച്ച് 5 മിനുട്ട് നേരം ചെറുതീയില്‍ കുതിര്‍ത്തു വെച്ചിരിക്കുന്ന അരി വഴറ്റി എടുക്കുക. ഇതേസമയം വേറൊരു പാത്രത്തില്‍ കുറച്ച് ഉപ്പും മുകളില്‍ പറഞ്ഞിട്ടുള്ള ഗരം മസാലയും ചേര്‍ത്ത് വെള്ളം തിളപ്പിക്കുക (1 കപ്പ് അരിക്ക് 2 കപ്പ് വെള്ളം). ഈ തിളപ്പിച്ച വെള്ളം, അരി ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന പാനിലേക്ക് ചെറുതായി ഒഴിക്കുക. എന്നിട്ട് ഒരു മൂടികൊണ്ട് അടച്ചു വെച്ച് ചെറുതായി വേവിക്കുക. ഇടയ്ക്കു വെള്ളം ചെക്ക് ചെയ്യണം. 25-30 മിനുട്ട് കഴിഞ്ഞാല്‍ അരി 98% വെന്തിരിക്കും. വെള്ളവും വറ്റിയിരിക്കും. അതിനു ശേഷം തീയില്‍ നിന്നും മാറ്റിവെക്കുക. ഗ്രീന്‍പീസ് ചോറിലേക്ക് ചേര്‍ത്തതിനു ശേഷം കുറച്ചു സമയം അടച്ചു വെക്കുക. ചോറ് നന്നായി വെന്തു കഴിഞ്ഞു എന്നുറപ്പായാല്‍ വഴറ്റി വെച്ചിരിക്കുന്ന പച്ചക്കറികളും മുന്തിരിയും അണ്ടിപ്പരിപ്പും ഇതിലേക്ക് ചേര്‍ത്ത് പതുക്കെ ഒരു ഫോര്‍ക്ക് ഉപയോഗിച്ച് ഇളക്കി ചൂടോടെ വിളമ്പുക.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്

 

 

 

 

 

 

 

ചിക്കന്‍ ബേക്കണ്‍ പാസ്ത ബേയ്ക്ക്

വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു ഡിഷ് ആണ് ചിക്കന്‍ ബേക്കണ്‍ പാസ്ത ബേയ്ക്ക്. നമ്മുടെ കുട്ടികള്‍ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു വിഭവം ആണ് ഇത്. യുകെയിലെ ഒട്ടു മിക്ക സ്‌കൂള്‍ മെനുവിലും ഉള്ള വളരെ പോപ്പുലര്‍ ആയ ഒരു ഡിഷ് ആണ്. കാര്‍ബോൈഹഡ്രേറ്റ്‌സ്, പ്രൊട്ടീന്‍, ഫൈബര്‍ എന്നിവ അടങ്ങിയ ഒരു മീല്‍ ആണ് ചിക്കന്‍ ബേക്കണ്‍ പാസ്ത ബേയ്ക്ക്.

ചേരുവകള്‍

പാസ്ത – 500 ഗ്രാം (penne or fusilli)
ചിക്കന്‍ – 300 ഗ്രാം
ബേക്കണ്‍ – 150 ഗ്രാം
സവാള – 1 എണ്ണം (dyce ആയി അരിഞ്ഞത്)
ചീസ് – 100 ഗ്രാം
ടോമാറ്റോ സോസ് – 50 ml
പ്ലെയ്ന്‍ ഫ്‌ളോര്‍ – 50 ഗ്രാം
ബട്ടര്‍ – 50 ഗ്രാം
മില്‍ക്ക് – 500 ml
വൈറ്റ് പെപ്പര്‍ പൗഡര്‍ – 20 ഗ്രാം
ഒലിവ് ഓയില്‍ – 30 ml
കുക്കിംഗ് ഓയില്‍ – 20 ml

പാചകം ചെയ്യുന്ന വിധം

പാസ്ത ഉപ്പ് ചേര്‍ത്ത് ബോയില്‍ ചെയ്ത് ഒലിവ് ഓയിലില്‍ ടോസ് ചെയ്തു വയ്ക്കുക. പാസ്തയ്ക്കു പശിമ ഉള്ളതിനാല്‍ ഒട്ടിപ്പിടിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ചിക്കന്‍, ബേക്കണ്‍ എന്നിവ ചെറിയ പീസുകളാക്കി കുക്ക് ചെയ്ത് വയ്ക്കുക. ഒരു സോസ് പാനില്‍ ബട്ടര്‍ ചൂടാക്കി അതില്ലേയ്ക്ക് പ്ലെയ്ന്‍ ഫ്‌ളോര്‍ ചേര്‍ത്ത ഇളക്കി കുക്ക് ചെയ്യുക. ഇതിലേയ്ക്ക് മില്‍ക്ക് ചേര്‍ത്ത് സോസ് ആക്കി എടുക്കുക. ഇതിനെയാണ് വൈറ്റ് സോസ് എന്ന് സാധാരണയായി വിളിക്കുന്നത്. ഒരു വലിയ പാനില്‍ അല്‍പം ഓയില്‍ ചൂടാക്കി സവാള വഴറ്റിയെടുക്കുക. ഇതിലേയ്ക്ക് കുക്ക് ചെയ്തു വച്ചിരിക്കുന്ന ചിക്കന്‍, ബേക്കണ്‍, അല്‍പം വൈറ്റ് പെപ്പര്‍ പൗഡര്‍, ടോമാറ്റോ സോസ്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇതിലേയ്ക്ക് കുക്ക് ചെയ്തു വച്ചിരിക്കുന്ന പാസ്ത, വൈറ്റ്‌സോസ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഒരു ബേക്കിംഗ് ഡിഷിലേയ്ക്ക് ഇത് മാറ്റി അതിനു മുകളില്‍ ചീസ് വിതറുക. എന്നിട്ട് 200°C പ്രീഹീറ്റ് ചെയ്ത ഓവനില്‍ 15 മിനിറ്റ് ബേക്ക് ചെയ്യുക. സിമ്പിള്‍ വെജിറ്റബള്‍ സാലഡിനൊപ്പം ചിക്കന്‍ ബേക്കണ്‍ പാസ്ത ബേയ്ക്ക് ചൂടോടെ സെര്‍വ ്‌ചെയ്യുക. സൈഡ് ഡിഷ് ആയി ഗാര്‍ലിക് ബ്രഡ് കൂടി ചേര്‍ത്താല്‍ നല്ലത്.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്

RECENT POSTS
Copyright © . All rights reserved