Writing a scholarship essay may be exceptionally challenging especially if you wish to get it done well. We’re accessible to offer you the essay creating service. Possess the center when writing scholarship essays, since this can allow you to stand beyond the crowd of candidates. Follow our guide to gain more details about how to build a good scholarship essay. Yes, they could compose an article on each issue you might require. It’s often straightforward to begin composing with this easy declaration. When composing an essay, you’re required to demonstrate you are worth the scholarship. First of all, you need to develop an understanding of why it is you’re writing this essay.
Learn why it’s you’re writing what you’re writing. In the event you can’t pay attention to your project and definitely need help writing an essay, simply contact us. A brilliant author rewrites and revises their work many, many times. ”If you cannot condense the reason for your own composition into an individual sentence, then the crucial point might not be clear enough. These principles are vital as a way to have college papers online a great composition. The key to writing a great essay may be to allow it to be fascinating, and also the secret to that’s actually to write about something you’re zealous about. The trick to creating a well- composed article is consistently to show the judges instead of telling them. There is a variety of kinds of documents, consequently it becomes complicated for the students to go for the form of text to be composed.
Composing an essay isn’t just rolling up the numerous information and not assembling the helpful data from the specific resources to put it to use in work. As students you’ve composed plenty of essays. To fill out an application for such support you must publish your composition jointly with some other documents. You’ll find far more on how better to write an exceptional composition through the resources about the webpage link several paragraphs up. Utilizing an abstract allows you to present your arguments and concepts in a strategy that facilitates your decisions, yielding an actually more potent article. The presentation is essential whilst composing a record. This provides you with a superb start in your article. Imagine you are standing in a sea of all the students that are applying for the very same scholarship. They might also be contemplating getting a perception for how promising students you’re predicated on the sort of novel you pick and what you must say about doing it.
There are quite a lot of distinct ways that you can use for scholarships for moms and within this article we’ll review several methods to enable you to receive your free money. Iwill be showing you the best way to write it accurately in an effort to significantly increase your luck of obtaining a scholarship for single mother. Scholarship committees aren’t just seeking for good students, they may be often buying man that meets their company aims. Scholarships for mothers may be gotten by both of these techniques below.
കോസ്മോപോളിറ്റൻ മൂവീസ് നിർമ്മിക്കുന്ന ‘സെറീൻ ‘ എന്ന ഷോർട് ഫിലിമിന്റെ പൂജ ചടങ്ങുകൾ നവംബർ ഇരുപത്തിമൂന്നിനു നടന്നു . വർണാഭമായ ചടങ്ങു് കോസ്മോപോളിറ്റൻ ക്ലബ്ബിന്റെ പ്രസിഡന്റ് ശ്രി ജോസ് മാത്യു , ശ്രിമതി സിസിലി മാത്യു എന്നിവർ ചേർന്ന് ഉത്‌ഘാടനം ചെയ്തു . ശ്രിമതി ബ്ലെസ്സി മാത്യു സ്വിച്ച് ഓൺ കർമം നിർവഹിച്ചു . പ്രശസ്ത സംഗീതജ്ഞയായ ശ്രിമതി ദുര്ഗ രാമകൃഷ്ണന്റെ പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച ഹൃദ്യമായ ചടങ്ങിൽ അഭിനേതാക്കളും ,മറ്റു പ്രമുഖ വ്യക്തികളും പങ്കെടുത്തു .
ഗാനരചന -ഭരണിക്കാവ് പ്രേംകൃഷ്ണ. സംഗീതം ,പശ്ചാത്തല സംഗീതം -ഡോക്ടർ ജയേഷ് കുമാർ . ഫ്ലൂട്ട് -ജോസി ആലപ്പുഴ , ഓർക്കസ്ട്രഷൻ – സി.എസ്സ് .സനൽകുമാർ .കല സംവിധാനം -ടോം ജോർജ് .സാങ്കേതിക സഹായം – മാത്യു ജോസ് . എഡിറ്റിംഗ് , ഛായാഗ്രഹണം – സോബിജോ .
രചന , സംവിധാനം – ജി.രാജേഷ് .
ഡിസംബർ ഏഴിന് ആലപ്പുഴ ഗാനപ്രിയ റെക്കോർഡിങ് സ്റ്റുഡിയോയിൽ ചിത്രത്തിലെ ഗാനങ്ങളുടെ റെക്കോർഡിങ് നടക്കും .
ശ്രവണ സുന്ദരമായ രാഗമഴ വർഷിച് ആറാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം അനുവാചക മനസ്സുകളിലേക്ക് പെയ്തിറങ്ങി. നവംബർ 30ന് ക്രോയ്ടോൻ ലാങ് ഫ്രാൻക് ഓഡിറ്റോറിയത്തിൽ ചെമ്പൈ സ്വാമികളുടെ സ്മരണാർധം നടത്തിയ സംഗീതോത്സവം അക്ഷരാർഥത്തിൽ രാഗവർഷിണിയായി മാറി.
ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിലാണ് തുടർച്ചയായ ആറാം വർഷവും ലണ്ടൻ ചെമ്പൈ സംഗീതോത്സവം സംഘടിപ്പിച്ചത്. ചെയർമാൻ ശ്രീ തെക്കുമുറി ഹരിദാസ്, അശോക് കുമാർ, സുരേഷ് ഗംഗാധരൻ, സദാനന്ദൻ, രാജേഷ് രാമൻ എന്നിവർ ഭദ്രദീപം തെളിയിച്ചു സംഗീതോത്സവത്തിനു ആരംഭം കുറിച്ചു. യുകെയുടെ വിവിധ നഗരങ്ങളിൽ നിന്ന് ശാസ്ത്രീയ സംഗീത ശാഖയിൽ പ്രമുഖരായ നൂറ്റി എഴുപതോളം കാലാകാരന്മാർ പങ്കെടുത്തു. പ്രശസ്ത സംഗീതജ്ഞരോടും വാദ്യ കലാകാരന്മാരോടുമൊപ്പം, ഉപഹാർ, സപ്തസ്വര, ശ്രുതിമനോലയ തുടങ്ങിയ സംഗീത സ്കൂളുകളിലെ വിദ്യാർഥികൾ ആസ്വാദക ഹൃദയങ്ങളിലേക്ക് ശാസ്‌ത്രീയ സംഗീതത്തിന്‍റെ പാരമ്പര്യ വഴികളിലെ രാഗലയങ്ങൾ പകർന്നേകി. കഴിഞ്ഞ വര്ഷങ്ങളിലെ ആസ്വാദകരുടെ പങ്കാളിത്തം കണക്കിലെടുത്തു പതിവ് സത്‌സംഗ വേദിയിൽ നിന്നും വിശാലമായ ലാങ്‌ഫ്രാൻക് ഓഡിറ്റോറിയത്തിലേക്ക് സംഗീതോത്സവം മാറ്റുവാനുള്ള സംഘാടകരുടെ തീരുമാനത്തെ ശരിവെക്കും വിധം വന്പിച്ച ജനപങ്കാളിത്തം കൊണ്ട് ഈ വർഷത്തെ സംഗീതോത്സവം ശ്രദ്ധേയമായി. സംഗീത വിദ്യാർത്ഥികൾക്കും കുരുന്നുകൾക്കും കർണാടക സംഗീത ശാഖയിലെ പ്രമുഖരോടൊപ്പം വേദി പങ്കിടുവാൻ സാധിച്ചത് അപൂര്‍വമായി മാത്രം ലഭിക്കുന്ന സംഗീത വിസ്‌മയത്തിന്റെ സമ്മേളനം ആയി ആസ്വാദകവൃന്ദം വിലയിരുത്തി. ഗായിക കൂടിയായ സുപ്രഭ നായരുടെ അവതരണ മികവും ശ്രദ്ധ നേടി.
ബ്രിസ്റ്റോൾ ലബോറട്ടറി ചെയർമാൻ ടി രാമചന്ദ്രൻ, മേയർ ടോം ആദിത്യ, കൗൺസിലർ മഞ്ജു ഷാഹുൽഹമീദ്, കൗൺസിലർ ഡോ ശിവ തുടങ്ങി സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ആറാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം വിജയകരമാക്കിയതിൽ എല്ലാ സഹൃദയരായ കലാകാരന്മാരോടും, കലാസ്വാദകരോടും, സ്പോസർമാരോടും, ആശംസകൾ അറിയിച്ച പ്രമുഖരോടും, സംഗീതോത്സവത്തിനു വേണ്ടി അഹോരാത്രം പ്രവർത്തിച്ച രാജേഷ് രാമന്റെ നേതൃത്വത്തിലുള്ള എല്ലാ നല്ലവരായ വോളന്റിയേഴ്സിനോടുമുള്ള നന്ദി ചെയർമാൻ ശ്രീ തെക്കുമുറി ഹരിദാസ് അറിയിച്ചു.
ഈ മാസത്തെ ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ സത്‌സംഗം മണ്ഡല ചിറപ്പ് മഹോത്സവവും ധനുമാസ തിരുവാതിര ആഘോഷങ്ങളുമായി പതിവ് വേദിയായ തൊൺടൻ ഹീത് കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് ഡിസംബർ 28ന് നടത്തപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി,
Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601
വയനാട് ജില്ലയിൽ മാനന്തവാടിക്ക് അടുത്ത് പയ്യമ്പള്ളിയിൽ ഉള്ളോപ്പിള്ളിൽ വീട്ടിൽ സാബു (48 വയസ്) ഇന്ന് വേദനയുടെ നടുകടലിലാണ്. പ്രായം ആയ, അൽസൈമേഴ്‌സ് രോഗിയായ അച്ഛനും, അമ്മയും, ഭാര്യയും, പത്താം ക്ലാസ്സിലും എട്ടാം ക്ലാസ്സിലും പഠിക്കുന്ന രണ്ടു കുട്ടികളും അടങ്ങുന്നതാണ് സാബുവിന്റെ കുടുംബം. കുടുംബത്തിന്റെ ഏക ആശ്രയം ആയിരുന്നു സാബു. നിർധന കുടുംബത്തിൽ ജനിച്ച സാബു പെയിന്റിംഗ് ജോലിയിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് സന്തോഷമായി കുടുംബം പോറ്റി വന്നത്. എന്നാൽ ഒന്നര വര്ഷം മുൻപുള്ള ഒരു രാവിലെ ആണ് സാബുവിന്റെ ജീവിതം മാറി മറയുന്നത് . പണിക്കു പോകാനായി സൈക്കിളിൽ പോയ സാബുവിനെ പിന്നിൽ നിന്ന് വന്ന കാർ ഇടിച്ചു തെറിപ്പിച്ചു. ഇടതുകാൽ നാലിടത്തു ഒടിഞ്ഞു. കാലിലെ രണ്ടുവിരൽ മുറിഞ്ഞുപോയി. നിർത്താതെ പോയ കാർ കണ്ടുപിടിക്കുന്നതിനോ സഹായം ലഭ്യമാക്കുന്നതിനോ ഇന്നുവരെയും ഒന്നും ഉണ്ടായിട്ടില്ല. സാബുവിന്റെ എല്ലാസമ്പാദ്യവും ചികിൽസക്ക് വേണ്ടി ചിലവാക്കി. പിന്നീട് കുറച്ചു പണം നാട്ടുകാർ പിരിവിട്ടു എടുത്താണ് ചികിത്സ നടത്തിയത്. ഇപ്പോഴും തുട എല്ലിലെ അസ്ഥികൾ അകന്നു മാറി ആണ് ഉള്ളത്. നല്ല ചികിത്സ കിട്ടിയിരുന്നേൽ സാബുവിന് ഇന്ന് എണിറ്റു നടക്കാനും ഒരു പക്ഷെ വീണ്ടും പെയിന്റിംഗ് ജോലി ചെയ്യാനും സാധിക്കുമായിരുന്നു. ആ ഒരു ആഗ്രഹം മാത്രമാണ് ഇന്ന് സാബുവിന് ഉള്ളത്. നിർധന കുടുംബം വിധിയെ പഴിച്ചു ജീവിക്കുകയാണ്. ഒരുകാലിൽ ചാടി ചാടി, നടക്കുവാനായുള്ള സഹായ കമ്പി ഉപയോടിച്ചാണ് സാബു വീടിനുള്ളിൽ നടക്കുന്നത്. സാബുവിന്റെ ഭാര്യ കൂലിപണിഎടുത്തു കിട്ടുന്ന വരുമാനം കൊണ്ടാണ് ഇന്ന് ഈ ആറംഗ കുടുംബം ജീവിക്കുന്നത്. അച്ഛന്റെയും അമ്മയുടെയും ചകിത്സയും സാബുവിന്റെ ചികിത്സയും കുട്ടികളുടെ പഠിത്തത്തിനുള്ള ചിലവും എല്ലാം ആയി സാബുവിന്റെ ഭാര്യയും തളർന്നു പോവുകയാണ്. ആ കുടുംബത്തിന് ഒരു കൈത്താങ്ങു നൽകാൻ വോക്കിങ് കാരുണ്യ ശ്രമിക്കുകയാണ്. നിങ്ങളുടെ സഹഹരണവും സഹായവും കാരുണ്യയുടെ കൂടെ ഉണ്ടാകണം എന്ന് വിനീതമായി അപേക്ഷിക്കുകയാണ് . നിങ്ങളുടെ ചെറിയ സംഭാവനകൾ വോക്കിങ് കാരുണ്യയുടെ ബാങ്ക് അക്കൗണ്ടിൽ ഡിസംബർ 25 നു മുന്പായി നിക്ഷേപിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
Name : Woking Karunya
Sort Code : 40-47-08
Account Number : 52287447
വോക്കിങ് കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിക്ക് വേണ്ടി
പ്രസിഡന്റ് ജെയിൻ ജോസഫ്
സെക്രട്ടറി ബോബൻ സെബാസ്റ്റ്യൻ
ട്രഷറർ സജു ജോസഫ്
Inline image
പ്രിയ സ്നേഹിതരേ, ഇടുക്കി ജില്ലാ സംഗമം യുകെയുടെ വാർഷിക ചാരിറ്റിയായ ക്രിസ്മസ്-ന്യൂഇയ്യർ ചാരിക്കായി രണ്ടു കുടുംബങ്ങളെ തിരഞ്ഞെടുത്തു. ഇടുക്കി ജില്ലാ സംഘത്തിൻറെ ഇരുപത്തിമൂന്നാമത്തെ ചാരിറ്റിയാണ് ഇപ്പോൾ നടക്കാൻ പോകുന്നത്.
ഈ വർഷത്തെ വാർഷിക ചാരിറ്റിയിൽ, ഏഴ് ചാരിറ്റി അപ്പീൽ വരുകയും അതിൽ രണ്ടെണ്ണം തെരഞ്ഞെടുക്കുകയും ചെയ്തു. ഇടുക്കി ജില്ലാ സംഗമം യുകെയുടെ നേതൃത്വത്തിൽ
ഇതുവരെ 95 ലക്ഷം രൂപ നാട്ടിലും യു കെയിലുമായി കൈമാറി. ഇടുക്കി ജില്ലാ സംഗമത്തിന്റ നേത്യത്തിൽ ഒരു വീടിൻറെ പണി പൂർത്തിയാക്കി നാട്ടിൽ കീ കൈമാറുകയും മറ്റു മൂന്നു വീടുകളുടെ പണി പൂർത്തിയാക്കി ക്രിസ്തുമസിന് കീ കൈമാറുന്നതിനുള്ള തയ്യാറെടുപ്പുകൾ നടന്നുവരുന്നു.
ഈ വർഷത്തെ ചാരിറ്റിക്കായി തെരഞ്ഞെടുത്ത രണ്ടു കുടുംബങ്ങളെ നിങ്ങൾക്കായി പരിചയപ്പെടുത്തുകയാണ്,
ആദ്യമായി തെരഞ്ഞെടുത്തത് തൊടുപുഴയിൽ, കുമാരമംഗലത്ത് ഉള്ള ലീല എന്ന സഹോദരിയെയും കുടുംബത്തെയുമാണ്, അവരുടെ മകൾ മഞ്ജുവിനു മൂന്ന് കുട്ടികൾ ആണ് ഉള്ളത്.
ജീവിത ചിലവുകൾ താങ്ങാനാവാതെ മൂത്ത കുട്ടി പഠിത്തം നിർത്തി .ഇളയ രണ്ടുകുട്ടികൾ സ്കൂളിൽ പോകുന്നു. കടുത്ത പ്രമേഹ രോഗം ബാധിച്ചു മൂന്നുകുട്ടികളുടെ അമ്മയായ മഞ്ജുവിനു കാലിൽ ഉണ്ടായ മുറിവ് ഉണങ്ങാതെ ഓപ്പറേഷൻ നടത്തിയിരിക്കുകയാണ്, കാലിന്റെ മസിൽ നീക്കം ചെയ്യേണ്ടി വന്നിരിക്കുകയാണ്. കിടപ്പായതിനാൽ ഭക്ഷണം കഴിക്കാൻ വരെ കഷ്ടപ്പെടുന്ന കുടുംബത്തിനു പട്ടിണി മാറ്റാൻ പ്രായമായ ‘അമ്മ അടുത്തുള്ള വീടുകളിൽ പണിക്ക് പോയി ആണ് ഈ കുടുബം മുന്നോട്ടു പോകുന്നത്. മഞ്ചുവിനെയും, മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് ഭർത്താവ് പോയതാണ്. ഈ കുടുബത്തിലെ അവസ്ഥ കണ്ടു നാട്ടുകാരും,സന്നദ്ധ സംഘടനകളും കൂടി ഒരു വീടിൻെറ പണി തുടങ്ങി വച്ചിട്ടുണ്ട് . അത് പൂർത്തിയാകാൻ നിർവാഹമില്ലാതെ അവസ്ഥയിലാണ് ഇടുക്കി ജില്ലാ സംഗമത്തിന്റെ ചാരിറ്റിക്ക് മുൻപിൽ സഹായ അപേക്ഷയുമായി വന്നിരിക്കുന്നത്.
രണ്ടാമതായി തെരഞ്ഞെടുത്തത് കട്ടപ്പനയിൽ ഉള്ള ജോയി ചേട്ടനും അമ്മിണിചേച്ചിയുടെയും കുടുംബത്തെയാണ്, 2വർഷം മുൻമ്പ് മകൻ നഷ്ടപ്പെട്ട ജോയി ചേട്ടനും, ചേച്ചിക്കും ജോലിക്ക് പോകാൻ വയ്യാത്ത അവസ്ഥയാണ്. ഇവരുടെ കൂടെ സ്കൂളിൽ പഠിക്കുന്ന 3 കൊച്ചു പെൺമക്കൾ കൂടിയുണ്ട് മരുമകളുടെ ചെറിയ വരുമാനം കൊണ്ടാണ് ഈ കുടുംബത്തിന്റെ മരുന്നുകളും, ജീവിതച്ചെലവുകളും, നടക്കുന്നത്, ഇപ്പോൾ ഇവർ വാടകയ്ക്ക് താമസിക്കുകയാണ്. ഇവർക്ക് ഒരു വീടു പണി പൂർത്തിയാക്കാൻ സാധിച്ചില്ല. ഈ രണ്ടു കുടുംബങ്ങളുടെയും ഏറ്റവും വലിയ സ്വപ്നമാണ് അടച്ചുറപ്പുള്ള ഒരു ഭവനം ഇടുക്കി ജില്ലാ സംഗമം ഈ രണ്ട് കുടുംബത്തിന്റെയും സ്വപ്നമായ ഭവനം നിർമ്മിച്ച് നൽകുക എന്ന ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ്. ഈ സ്വപ്ന സാക്ഷാത്കാരത്തിന് നിങ്ങൾ ഏവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിച്ചുകൊള്ളുന്നു. നിങ്ങൾക്ക് ഇഷ്ടമുള്ള തുക ഇടുക്കി ജില്ലാ സംഗമം അകൗണ്ടിൽ കൈമാറി ഈ കുടുംബങ്ങളുടെ സ്വപ്നങ്ങൾ നിറവേറ്റാൻ പങ്കാളികൾയാകൂ……..
ഇടുക്കിജില്ലാ സംഗമത്തിന്റ അക്കൗണ്ട് വിവരങ്ങൾ ചുവടെ ചേർക്കുന്നു.
BANK – BARCLAYS
ACCOUNT NAME – IDUKKI JILLA SANGAMAM .
ACCOUNT NO — 93633802.
SORT CODE — 20 76 92.
ഇടുക്കി ജില്ലാ സംഗമം കമ്മറ്റിക്ക് വേണ്ടി കൺവീനർ,
ജിമ്മി ജേക്കബ്.
സണ്ണി ജോസഫ് രാഗമാലിക
യുകെകെസിഎ സംഘടിപ്പിക്കുന്ന ബാഡ്മിന്റൻ ടൂർണ്ണമെന്റ് ഇന്ന് മാഞ്ചസ്റ്ററിലെ രുഷെയ് മെഡ് അക്കാഡമി സ്കൂളിൽ ആണ് ഈ ചരിത്രമുഹൂർത്തത്തിന് വേദിയാകുന്നത്. ആകർഷണീയമായ ക്യാഷ് പ്രൈസുകളാണ് വിജയികളെ കാത്തിരിക്കുന്നത്. എല്ലാ ഇനങ്ങളിലുമായി 80 ടീമുകളാണ് ഈ കായിക മാമാങ്കത്തിൽ പങ്കെടുക്കുന്നത്.
സമയബന്ധിതമായി മത്സരങ്ങൾ അവസാനിപ്പിക്കുന്നതിന് എല്ലാ ടീമുകളും കൃത്യം 9 മണിക്ക് തന്നെ രജിസ്ട്രേഷൻ കൗണ്ടറിൽ എത്തിയിരിക്കണം. വൈകിട്ട് ആറുമണിക്ക് മത്സരങ്ങൾ അവസാനിപ്പിക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് UKKCA – ട്രഷറർ – വിജി ജോസഫുമായി ബന്ധപ്പെടുക(07960486712)
Essay writing is an uncommon art. It truly is often an intimidating task to many people. An composition is mainly called a quick creating that should hold the appropriate measure of quality to organize with your viewers. Put simply, your essay needs a major level that’s evident to the audience both while reading it and also in the end. Below are some article writing tips that you will come across beneficial. (more…)
ടോം ജോസ് തടിയംപാട്
പ്രായം ചെന്ന മാതാപിതാക്കൾ മഴനനഞ്ഞും വെയിലടിച്ചും ഷുദ്രജീവികളെ ഭയപ്പെട്ടും കഴിഞ്ഞുകൂടുന്ന വാർത്ത ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ പ്രസിദ്ധികരിച്ചു കഴിഞ്ഞപ്പോളാണ് നാട്ടിലുള്ളവർപോലും ഐപ്പു ചേട്ടന്റെ ദയനീയാവസ്ഥയറിഞ്ഞത്. ഇന്ന് നാട്ടിലെ സാമൂഹികപ്രവർത്തകർ വാർഡ് മെമ്പറുടെ വീട്ടിൽ കൂടി ഐപ്പു ചേട്ടനു വീട് പണിതുകൊടുക്കാൻ എല്ലാ പിന്തുണയും നൽകി കൂടതെ ഐപ്പു ചേട്ടന്റെ ഇടവകയായ വിമലഗിരി പള്ളിവികാരിയും ,തടിയംപാട് ഫാത്തിമമാതാ പള്ളിവികാരിയും എല്ലാപിന്തുണയും അറിയിച്ചിട്ടുണ്ട് .
കഴിഞ്ഞ ദിവസം Harefiled London Lady of Rosary night vigil group 45000 രൂപയുടെ വീടുപണിയാനുള്ള സാധനങ്ങൾ വാങ്ങി നൽകാമെന്ന് ഞങളെ അറിയിച്ചിട്ടുണ്ട് .അവരെ പ്രതിനിധികരിച്ചു ജോമോൻ മാത്യു കൈതാരമാണ് ഞങ്ങളുമായി ബന്ധപ്പെട്ടത് .
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 3073 പൗണ്ട് ലഭിച്ചു, ചാരിറ്റി വരുന്ന മാസം 10 വരെ തുടരുന്നു .നിങ്ങളെകൊണ്ട് കഴിയുന്ന സഹായം നൽകുക ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് ഇതോടൊപ്പം പ്രസിദ്ധികരിക്കുന്നു വിശദമായ സ്റ്റേറ്റ്മെന്റ് പണം നൽകിയ എല്ലാവർക്കും അയച്ചു കൊടുത്തിട്ടുണ്ട് ലഭിക്കാത്തവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക
ഈ ക്രിസ്തുമസ് കാലത്തു ക്രിസ്തു ജനിച്ച കാലിതൊഴുത്തിനേക്കാൾ മോശമായ രീതിയിൽ കിടക്കുന്ന വീട്ടിൽ താമസിക്കുന്ന ഈ പ്രായം ചെന്ന മാനുഷ്യരെസഹായിക്കാൻ നമുക്ക് കൈകോർക്കാം
ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി നടത്തിയ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു
പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല.. വിശദമായ ബാങ്ക് സ്റ്റെമെന്റ്റ് മെയില്‍വഴിയോ, ഫേസ് ബുക്ക് മെസ്സേജ് വഴിയോ ,വാട്ടസാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്.. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ് എന്ന ഫേസ് ബുക്ക് പേജില്‍ പ്രസിധികരിച്ചിട്ടുണ്ട് ..നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..
Allow the readers are aware of what the speech writers article will be about. All things considered, you might believe it isn’t a simple matter to be a great essay author. The debut of an article is really where the author ushers within the essential thought supporting the article. If final proposition is to recognize that an outstanding essay writer doesn’t expect perfection jointly with the extremely first write. (more…)
ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധിതമാക്കുന്ന നിയമ നിര്‍മാണത്തിനൊരുങ്ങി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രാലയം. നിലവില്‍ ദിനപത്രങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന മാതൃകയില്‍ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ രജിസ്ട്രാര്‍ (ആര്‍എന്‍ഐ) സമക്ഷം ഓണ്‍ലൈന്‍ മാധ്യമങ്ങളും രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് നിര്‍ബന്ധമാക്കുന്ന നിയമ നിര്‍മാണത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്.
ഇതുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷന്‍ ഓഫ് പ്രസ് ആന്റ് പീരിയോഡിക്കല്‍ (ആര്‍പിപി) ബില്‍ -2019 ന്റെ കരട് രൂപം ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിലുള്ള 1867 ലെ പ്രസ് ആന്റ് രജിസ്‌ട്രേഷന്‍ ഓഫ് ബുക്‌സ് (പി.ആര്‍.ബി) ചട്ടങ്ങള്‍ ഇതോടെ ഒഴിവാക്കപ്പെടും.
ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനം നിയമാനുസൃതമാണെന്ന് ഉറപ്പാക്കുന്നതിനാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്. രജിസ്‌ട്രേഷനില്ലാത്ത വാര്‍ത്താ വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം പുതിയ നിയമം നിലവില്‍ വരുന്നതോടെ നിയമവിരുദ്ധമായിമാറും. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും മാധ്യമസ്ഥാപന ഉടമ വാര്‍ത്തകള്‍ക്കെല്ലാം ഉത്തരവാദിയാവുകയും ചെയ്‌തേക്കും..
അതേസമയം നേരത്തെ തന്നെ ആര്‍എന്‍ഐയില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ദിനപത്രങ്ങളുടെ വെബ്‌സൈറ്റുകള്‍ക്ക് വീണ്ടും പ്രത്യേകം രജിസ്‌ട്രേഷന്‍ ആവശ്യമുണ്ടോ എന്ന് ബില്‍ വ്യക്തമാക്കുന്നില്ല.
ഇന്റര്‍നെറ്റ്, മൊബൈല്‍ നെറ്റ് വര്‍ക്ക്, കംപ്യൂട്ടര്‍ എന്നിവ വഴി പ്രചരിക്കുന്ന ടെക്‌സ്റ്റ്, ശബ്ദം, വീഡിയോ, ഗ്രാഫിക്‌സ് ഉള്‍പ്പെടുന്ന വാര്‍ത്താ ഉള്ളടക്കങ്ങള്‍ എന്നര്‍ത്ഥമാക്കുന്ന ‘ന്യൂസ് ഓണ്‍ ഡിജിറ്റല്‍ മീഡിയ’ എന്ന വിശാലാര്‍ഥത്തിലുള്ള നിര്‍വചനമാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് ബില്ലില്‍ നല്‍കിയിരിക്കുന്നത്.
ഇനി മുതല്‍ ഒരു പ്രസ് രജിസ്ട്രാര്‍ ജനറല്‍ എന്ന നിയന്ത്രണാധികാരി ഉണ്ടാവും. മാധ്യമങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തല്‍, രജിസ്‌ട്രേഷന്‍ പിന്‍വലിക്കല്‍ എന്നിവ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ രജിസ്ട്രാര്‍ ജനറലിന്റെ ചുമതലയാവും. ‘പ്രസ് ആന്റ് രജിസ്‌ട്രേഷന്‍ അപ്പല്ലേറ്റ് ബോര്‍ഡ്’ എന്ന പേരില്‍ അപ്പീല്‍ നല്‍കാനുള്ള പ്രത്യേക ബോര്‍ഡ് രൂപീകരിക്കാനും കരട് ബില്‍ വ്യവസ്ഥ ചെയ്യുന്നു.