Uncategorized

MAKന്റെ 2019 ഓണം വിപുലമായ പരിപാടികളോടെ സെപ്തംബർ ഇരുപത്തിഒന്നാം തീയതി കൊണ്ടാടി . രാവിലെ പതിനൊന്നു മണിയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.  മാവേലി മന്നന് ചെണ്ടമേളവും, പുലികളിയോടും കൂടെ വേദിയിലേക്ക് ആനയിച്ചു.  പ്രാത്ഥന ഗാനത്തോടെ പ്രസിഡന്റ് സുജിത് സ്കറിയയുടെ നേതൃത്വത്തിൽ യോഗം ആരംഭിച്ചു.  നാട്ടിൽ നിന്നും വന്ന മാക് മെമ്പേഴ്സിന്റെ മാതാപിതാക്കൾ ചടങ്ങിൽ അതിഥികൾ ആയി . സെക്രട്ടറി ഐറിസിന്റെ സ്വാഗത പ്രസംഗത്തിന് ശേഷം നിലവിളക്കു കൊളുത്തി ചടങ്ങുകൾ ഔദ്യോഗികമായി ആരംഭിച്ചു.

മലയാളിമങ്കമാർ തിരുവാതിര നൃത്തത്തിന് ചുവടുവച്ചപ്പോൾ കാണികൾക്ക് അക്ഷരാർത്ഥത്തിൽ ഒരു ദൃശ്യ വിസ്മയമായിരുന്നു . വിഭവസമൃദ്ധമായ ഓണ സദ്യക്ക് ശേഷം കലാവിരുന്നുകൾ തുടർന്നു . മോഹിനിയാട്ടം , സിനിമാറ്റിക്ക് നൃത്തങ്ങൾ, ഇൻസ്ട്രമെന്റൽ മ്യൂസിക് ഗാനങ്ങൾ എന്നിവയാൽ സമൃദ്ധമായിരുന്നു കലാപരിപാടികൾ . ജൂലൈ മാസത്തിൽ നടന്ന സ്പോർട്സ് മത്സരങ്ങളിൽ വിജയികൾ ആയവർക്ക് മെഡലുകൾ സമ്മാനിച്ചു . എ ലെവൽ പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രണവ് സുധീഷിനെ മെഡൽ നൽകി മാക് അനുമോദിച്ചു.

പ്രണവ് സുധീഷ്

അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ ഏകകണ്ഠമായി തിരഞ്ഞെടുത്തു . പ്രസിഡന്റ് ആയി ജെയ്സൺ കളത്തിലിനെയും സെക്രട്ടറി ആയി ജെറിൻ ആന്റണിയെയും തിരഞ്ഞെടുത്തപ്പോൾ ഒപ്പം ഊർജസ്വലനായ ഒരു ട്രെഷറിനെയും മാക് നു ലഭിച്ചു . ബിനോയ് നായർ ആണ് ഈ സ്ഥാനം ഏറ്റെടുത്തത് , മാക് കലാപരിപാടികൾ ഏകോപിച്ചു നടത്താൻ കോർഡിനേറ്റർസ് ആയി ജിസ് ടോണി , ബീന ജോമോൻ എന്നിവരെ തിരഞ്ഞെടുത്തു . സ്ഥാനമൊഴിയുന്ന ഭാരവാഹികൾ പുതിയ ഭാരവവാഹികൾക്കു പൂക്കൾ നൽകി അനുമോദിച്ചു . ഏഴുമണിയോടെ സമാപിച്ചു .

 

 

സജീഷ് ടോം
(യുക്മ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

സുഭദ്രമായ അഭിനയ തികവിന്റെ മരിക്കാത്ത ഓർമ്മയായി, ഒരു നൊമ്പരക്കാറ്റായി ഇന്ത്യൻ സിനിമയുടെ അഭിനയ ചക്രവർത്തിനി ശ്രീദേവി സ്മൃതികളിലേക്ക് മറഞ്ഞിട്ട് ഒരു വർഷം കഴിയുന്നു. മണ്മറഞ്ഞു എന്ന് മനസ്സ് ഇപ്പോഴും സമ്മതിച്ചുതരാൻ മടിച്ചുനിൽക്കുന്ന അഭിനയ പ്രതിഭയുടെ ദീപ്ത സ്മരണയ്ക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട് 2019 യുക്മ ദേശീയ കലാമേള നഗറിന് “ശ്രീദേവി നഗർ” എന്ന് യുക്മ ദേശീയ കമ്മറ്റി നാമകരണം ചെയ്യുകയാണ്.

മുൻ വർഷങ്ങളിലേത്പോലെതന്നെ യു കെ മലയാളി പൊതു സമൂഹത്തിൽ നിന്നും ലഭിക്കുന്ന നാമനിർദ്ദേശങ്ങളിൽനിന്നും കലാമേള നഗറിന് പേര് തെരഞ്ഞെടുക്കുന്ന രീതിയാണ് ഇത്തവണയും യുക്മ ദേശീയ കമ്മറ്റി സ്വീകരിച്ചത്. നിരവധി ആളുകൾ ഈവർഷം നഗർ നാമകരണ മത്സരത്തിൽ പങ്കെടുത്തു. ആകെ ആറ് പേരുകൾ നിർദ്ദേശിക്കപ്പെട്ടു. അതിൽ ശ്രീദേവിയുടെ പേര് തന്നെ ഇരുപതോളം ആളുകളാണ് നിർദ്ദേശിച്ചത് എന്നതുതന്നെ ആ അതുല്യ പ്രതിഭക്ക് തുല്യംവക്കാൻ മറ്റൊരാൾ ഇല്ല എന്ന ദുഃഖസത്യം നമ്മെ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുന്നു.

ശ്രീദേവിയുടെ പേര് നാമനിർദ്ദേശം ചെയ്തവരിൽനിന്നും നറുക്കെടുപ്പിലൂടെ വിജയി ആയത് ജോമി തറവട്ടത്തിൽ ആണ്. ലണ്ടനിലെ നോർത്ത് മിഡിൽസക്സ് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്‌സ് ആയി ജോലിചെയ്യുന്ന ജോമി, എഡ്‌മണ്ടൻ മലയാളി അസോസിയേഷൻ അംഗമാണ്. യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി സെലിന സജീവിനെ തെരഞ്ഞെടുത്തയച്ച എഡ്‌മണ്ടൻ മലയാളി അസോസിയേഷന് ഇരട്ടിമധുരമാകുന്നു ജോമിക്ക് ലഭിച്ച ഈ അംഗീകാരം. ദേശീയ കലാമേള വേദിയിൽ വച്ച് വിജയിയെ ആദരിക്കുന്നതാണ്.

മലയാള സാഹിത്യ- സാംസ്ക്കാരിക വിഹായസിലെ മണ്മറഞ്ഞ ഇതിഹാസങ്ങളുടെയും ഗുരുസ്ഥാനീയരുടേയും പ്രതിഭകളുടെയും നാമങ്ങളിലാണ് കഴിഞ്ഞ വർഷങ്ങളിലെ യുക്മ കലാമേള നഗറുകൾ അറിയപ്പെട്ടിരുന്നത്. യുക്മ കലാമേളയുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഈ ഓരോ നാമകരണങ്ങളും. അഭിനയ തികവിന്റെ പര്യായമായിരുന്നു പദ്മശ്രീ തിലകനും, സംഗീത കുലപതികളായ സ്വാതി തിരുന്നാളും ദക്ഷിണാമൂർത്തി സ്വാമികളും എം എസ് വിശ്വനാഥനും, ജ്ഞാനപീഠ അവാർഡ് ജേതാവ് മഹാകവി ഒ എൻ വി കുറുപ്പും, മലയാളത്തിന്റെ സ്വന്തം ജനപ്രിയ നടൻ കലാഭവൻ മണിയും, വയലിൻ മാന്ത്രികൻ ബാലഭാസ്‌ക്കറും എല്ലാം അത്തരത്തിൽ ആദരിക്കപ്പെട്ടവരായിരുന്നു.

യു കെ യുടെ ‘വ്യവസായ നഗരം’ എന്നറിയപ്പെടുന്ന മാഞ്ചസ്റ്ററിലാണ് പത്താമത് യുക്മ ദേശീയ കലാമേള അരങ്ങേറുന്നത്. നവംബർ രണ്ട് ശനിയാഴ്ച പാർസ് വുഡ് ഹയർ സെക്കണ്ടറി സ്കൂളിലെ “ശ്രീദേവി നഗറി”ൽ നടക്കുന്ന ദേശീയ മേളയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, ദേശീയ കലാമേള ജനറൽ കൺവീനർ സാജൻ സത്യൻ എന്നിവർ അറിയിച്ചു. യുക്മ നോർത്ത് വെസ്റ്റ് റീജിയന്റെ ആതിഥേയത്വത്തിലാണ് 2019 ദേശീയ കലാമേള സംഘടിപ്പിക്കപ്പെടുന്നത്.

കലാമേള നഗറിന്റെ വിലാസം:-

Parrs Wood High School,
Wilmslow Road, Manchester,
M20 5PG.

ഇടതുപക്ഷ പുരോഗമന കലാ സാംസ്കാരിക സംഘടനയായ സമീക്ഷ യുകെയുടെ പതിനേഴാമത് ബ്രാഞ്ച് ന്യൂകാസ്സിലിൽ നിലവിൽ വന്നു. സമീക്ഷ നോർത്ത് ഈസ്റ്റ്‌ ഇംഗ്ളണ്ട് എന്ന പേരിൽ നിലവിൽ വന്ന ബ്രാഞ്ചിൽ ന്യൂ കാസ്സിലിലെ മെമ്പേഴ്സിന് പുറമെ, ഡാർലിംഗ്ടൺ, സണ്ടർലാൻഡ് എന്നിവിടങ്ങളിലെ മെമ്പേഴ്സിനെ കൂടി ഉൾപ്പെടുത്തി സമീക്ഷ യുകെയുടെ ഒരു വലിയ ബ്രാഞ്ചാണ് ഒക്ടോബർ 12 ശനിയാഴ്ച ഉത്ഘാടനം ചെയ്യപ്പെട്ടത്. സെപ്റ്റംബർ 7, 8 തീയതികളിൽ ലണ്ടൻ, ഹീത്രുവിൽ വെച്ച് നടന്ന ദേശീയസമ്മേളനത്തിനു ശേഷം നിലവിൽ വന്ന ബ്രാഞ്ചിന്റെ ഉത്ഘാടനം സമീക്ഷ യുകെയുടെ ദേശീയ പ്രസിഡന്റ്‌ ശ്രിമതി. സ്വപ്നപ്രവീൺ നിർവഹിച്ചു. ഉത്ഘാടനപ്രസംഗത്തിന് ശേഷം സമീക്ഷ യുകെയെ കുറിച്ചും, സംഘടനയുടെ ഇപ്പോഴുള്ള കമ്മിറ്റികളെ കുറിച്ചും സ്വപ്നപ്രവീൺ വിശദീകരിച്ചു. ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി സംഘടനയുടെ മുൻകാലപ്രവർത്തനങ്ങളെ ക്കുറിച്ചും സംഘടനയുടെ പ്രവർത്തന രീതികളെ കുറിച്ചും വിശദമായി സംസാരിച്ചു.
സമീക്ഷ നാഷണൽ കമ്മിറ്റി അംഗങ്ങളായ ശ്രീ. ബിജു ഗോപിനാഥ്, ശ്രീ. പ്രവീൺ രാമചന്ദ്രൻ തുടങ്ങിയവർ സമീക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് വിശദീകരിച്ചു.

പുരോഗമന സാംസ്‌കാരിക ആശയങ്ങൾക്ക് നേതൃത്വം കൊടുക്കുവാനും സമകാലീന സാമൂഹിക കാര്യങ്ങളിൽ ഇടപെടുന്നതിനുമായി ഇംഗ്ളണ്ടിന്റെ നോർത്ത് ഈസ്റ്റ്‌ മേഖലയിലെ ആദ്യബ്രാഞ്ചാണ് ന്യൂകാസ്സിലിൽ രൂപം കൊണ്ടത്.

സമീക്ഷ യുകെ അടുത്ത മാസം തുടങ്ങുന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ
വിജയിപ്പിക്കുന്നതിന് വേണ്ടി മുഴുവൻ പ്രവർത്തകരോടും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കണം എന്ന് സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി
അഭ്യർത്ഥിച്ചു. അതോടൊപ്പം തന്നെ മലയാളം മിഷന്റെ ഭാഗമായി “എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം” എന്ന ഇടതുപക്ഷ സർക്കാരിൻറെ ക്യാമ്പയിൻ ഇംഗ്ളണ്ടിന്റെ നോർത്ത് ഈസ്റ്റ്‌ മേഖല കേന്ദ്രീകരിച്ചു തുടങ്ങുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് മലയാളം മിഷൻ യുകെയുടെ ജോയിന്റ് സെക്രട്ടറി കൂടിയായ സ്വപ്ന പ്രവീൺ എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. മലയാളം മിഷൻ യുകെയുടെ നിലവിലെ സെക്രട്ടറി ശ്രീ. എബ്രഹാം കുര്യന്റേയും, പ്രസിഡന്റ്‌ ശ്രീ. മുരളിവെട്ടത്തിന്റെയും സഹായത്തോടെ മലയാളം സ്കൂൾ തുടങ്ങാനുള്ള നടപടികൾ സ്വപ്നപ്രവീണിന്റെ നേതൃത്വത്തിൽ തുടക്കം കുറിക്കാനും ബ്രാഞ്ച് സംയുക്തമായി തീരുമാനമെടുത്തു. സമീക്ഷ നാഷണൽ കമ്മിറ്റി അംഗം ശ്രീ. ബിജു ഗോപിനാഥ്‌ സ്വാഗതവും ഈസ്റ്റ് ഇംഗ്ലണ്ട് ബ്രാഞ്ച്വൈസ് പ്രസിഡന്റ്‌ ശ്രീ. വർഗീസ്‌ ഔസേപ്പ് നന്ദിയും രേഖപ്പെടുത്തി.

ഉത്ഘാടനത്തോട് അനുബന്ധിച്ചു സമീക്ഷ യുകെയുടെ നോർത്ത് ഈസ്റ്റ്‌ ഇംഗ്ലണ്ട് ബ്രാഞ്ചിൽ പുതിയ നേതൃത്വം നിലവിൽ വരുകയും ചെയ്തു. സെക്രട്ടറി – എൽദോസ് പോൾ, പ്രസിഡന്റ്‌- ടോജിൻ ജോസഫ്, ജോയിന്റ് സെക്രട്ടറി- പ്രസൂൺ രാഘവൻ, വൈസ് പ്രസിഡന്റ്‌ – വർഗീസ്‌ ഔസേപ്പ്, ട്രെഷരാർ – ബിനോയ്‌ മാത്യു.

Confused by all the choices in CBD oils? CBD is described in milligrams. Most people find a dose of 1 to six milligrams of CBD for every 10 kilos of their body weight to be efficient. When you’re new to CBD, it is highly really helpful that you begin with the bottom recommended dose. For instance, in the event Cbd Oil you weigh 150 pounds, you’d start with a 15mg dose of CBD. See how that makes you’re feeling. In the event you do not feel any results after just a few days, you can progressively maintain growing your dose until you land on the correct quantity.

Flavor: This CBD tincture has a scrumptious style of tropical fruits with absolutely no hemp extract aftertaste. Medterra uses hemp grown in Kentucky for all their products. In addition they offer CBD topicals, softgels and pure isolate powder. Some research suggests isolates may be much less effective than full spectrum extracts.

Highlights: Populum’s Premium CBD Oil is a long-time favorite at Ministry of Hemp for its sweet, contemporary orange taste and dependable effects. Receptra Naturals sources their hemp from family farms in Colorado. Additionally Pure Cbd Oil For Sale they provide CBD topicals and pet blends. Extremely, the well being benefits of CBD oil for pets are literally similar to these for people.

Premium Jane is a brand made up of an assortment of talented individuals positioned in Scottsdale, Arizona. Their workforce consists of farmers, agricultural scientists, biologists, chemists and advertising Pure Cbd Oil For Sale consultants. They’re committed to providing their clients with solely the very best-quality merchandise.

A full spectrum CBD oil reduces a number of sclerosis induced muscle spasms in a protected, successful means. Scientists used the CBD oil throughout a research with 276 individuals. It managed to reduce spasms in 75% of all members. This study focused on muscle spasticity which prescribed remedy could not lower.

CBD is an efficient solution to treat anxiousness, and exhibits immense promise at treating dependancy, chronic Cbd Oil Reviews ache, and psychiatric problems. This leaves five states remaining. These states have more advanced laws pertaining to hemp- and marijuana-based CBD oils.

Standards For Realistic Cbd Oil Programs

Though long-time users may be excited for this, first-time customers achieve the same benefit for purchasing NuLeaf Naturals CBD Oil They offer shoppers varying levels Best Cbd Oil of efficiency, beginning at simply 240 mg, so you can start low and go gradual if need be. You’re not locked into a high efficiency if it does not fit your needs.

Rapid Methods In Cbd Oil Reviews In The USA

The CBD oil must be extracted from the hemp plant one way or the other … and the most cost effective way to do this is with solvents. These often embrace where can you get cbd oil propane, butane or petroleum merchandise. CBD exists in each hemp and marijuana vegetation. Hemp plants are distinct from the plant strains that produce intoxicating plants.

“ മറക്കാനോ ? എന്തൊക്കെ ഞാൻ മറക്കണമെടാ ?” എന്ന് ചോദിച്ചു , അകത്തേക്ക് കാലെടുത്തു വെക്കുമ്പോളേക്കും, ടൈംലൈനിന്റെ ഭൂതകാലത്തിൽ നിന്നും ഓർമകളുടെ താലം മുന്നോട്ടു നീട്ടും ഫേസ്ബുക്കെന്ന അഞ്ഞൂറാൻ . ഇൻസ്റ്റാഗ്രാമും ട്വിറ്ററുമൊക്കെ, ത്രോബാക് തേർസ്‌ഡേ വഴി ഗൃഹാതുരത്വസ്മരണകളെ ആധികാരികമാക്കിയവരാണ്. യെസ്, ഇറ്റ് ഈസ് ഒഫീഷ്യൽ നൗ .. മഴ കാണുമ്പോൾ കട്ടൻകാപ്പിയും പരിപ്പുവടയുടെയും പടമെടുത്തു, “ഫീലിംഗ് നൊസ്റ്റാൾജിക് ” എന്ന് പോസ്റ്റിയില്ലെങ്കിൽ നിങ്ങൾ ഒരു 916 പ്രവാസിയായിരിക്കില്ല. ഷവർമ കഴിച്ചു ഉറക്കം തൂങ്ങുമ്പോൾ , “അമ്മച്ചിയുടെ പഴങ്കഞ്ഞിയോളം വരില്ലെ”ന്ന് പറയാൻ, പണ്ട് ഒരിക്കലെങ്കിലും പഴങ്കഞ്ഞി രുചിച്ചു നോക്കിയിരിക്കണമെന്നു നിർബന്ധവുമില്ല. ഫാഷനിൽ സവ്യസാചി മുഖർജി മുതൽ, രാജ്യഭരണത്തിൽ മോഡിജി വരെയെല്ലാവരും പുതിയ കുപ്പികളിൽ പഴമയുടെ വീഞ്ഞുകൾ തിരക്കിട്ടു നിറക്കുമ്പോൾ, “ഈ നമുക്ക് പിന്നെയെന്തു ശങ്ക ..”- നൊസ്റ്റാൾജിയ തന്നെയായിരിക്കണം താരം.

പഴമയുടെ അമിതഗ്ലോറിഫിക്കേഷനും , വ്യക്തിമാഹാതമ്യവും ചേർന്ന നൊസ്റാൾജിയയുടെ ഫലമായി യൂറോപ്പിന്റെ സാമൂഹികസാംസ്‌കാരിക മേഖലയിൽ, പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ റൊമാന്റിസിസം എന്നൊരു പ്രസ്ഥാനം തന്നെ ഉടലെടുത്തു. വേർഡ്സ് വർത്ത്‌, ഷെല്ലി, കീറ്റ്സ് തുടങ്ങിയവർ ഇംഗ്ലീഷ് സാഹിത്യത്തിൽ കാല്പനികതയുടെ നാളുകൾ പ്രതിഫലിപ്പിച്ചപ്പോൾ, മലയാളത്തിൽ ഉള്ളൂർ, ആശാൻ, വള്ളത്തോൾ എന്നീ കവിത്രയങ്ങൾ റൊമാന്റിസിസം ആഘോഷമാക്കി.

പഴമയോടുള്ള അതിഭ്രമത്താൽ, ഏകാന്തതയുടെയും നഷ്ടബോധത്തിന്റെയും കൊച്ചു കൊച്ചു കള്ളികളിൽ മനുഷ്യനെ തളച്ചിട്ട് വിഷാദം വളർത്തുന്നെന്ന മട്ടിലുള്ള നൊസ്റ്റാൾജിയയുടെ ദുഷ്പ്പേരുകളെല്ലാം , ഈ ജ്ഞാനസ്നാനങ്ങളാൽ ആധുനികകാലത്തു കുറെയേറെ മാറിയിട്ടുണ്ട്. ഒരേ പ്രകൃതക്കാരായ മനുഷ്യരെ തമ്മിലടുപ്പിച്ചു ചേർത്ത് നിർത്തുന്ന, അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ഉപകരിക്കുന്ന, ഒരു ഫീൽ ഗുഡ് വികാരമെന്ന നിലയിലേക്ക് ആധുനിക കാലഘട്ടം “ഗൃഹാതുരത്വ”ത്തിനു സ്ഥാനക്കയറ്റം നൽകിയിരിക്കുന്നു. എന്നാൽ, തങ്ങളുടെ പഴയകാല മേന്മയിൽ അമിതമായി അഭിരമിച്ച ജർമൻ ദേശീയത ഇത്തരമൊരു നൊസ്റ്റാൾജിക് റൊമാന്റിസിസത്തിന്റെയവസാനം എത്തി നിന്നത് അഡോൾഫ് ഹിറ്റ്ലറിൻറെ നാസിജർമ്മനിയിൽ ആയിരുന്നു. ഇന്ത്യൻഭരണഘടനയിലെ ആർട്ടിക്കിൾ 51 (എ) മുന്നോട്ടു വെക്കുന്ന ശാസ്ത്രാവബോധം ഇന്നത്തെ ഇന്ത്യയിൽ പ്രചരിപ്പിക്കപ്പെടുന്നത്, ഇന്റെർനെറ്റും, വിമാനവും, പ്ലാസ്റ്റിക്സര്ജറിയുമെല്ലാം വേദകാലം മുതൽക്കേ ഉണ്ടായിരുന്ന പ്രാചീനഭാരതമാണ് ശാസ്ത്രത്തിന്റെ അവസാന വാക്കെന്ന മട്ടിലാണ്. “മേക് അമേരിക്ക ഗ്രേറ്റ് എഗൈൻ” എന്ന മുദ്രാവാക്യത്തിലൂടെ ആർഷഅമേരിക്കയുടെ സുവർണ ദിനങ്ങൾ തിരിച്ചു തരാമെന്ന അമേരിയ്ക്കൻ തിരഞ്ഞെടുപ്പ് വാഗ്ദാനവും, ഇതേ നൊസ്റാൾജിയയുടെ സമർത്ഥമായൊരു ഉപയോഗപ്പെടുത്തലാണെങ്കിൽ , നാം കരുതന്നത്ര നിഷ്ക്കളമായൊരു വികാരമാണോ നൊസ്റ്റാൾജിയ എന്ന് ഒന്ന് കൂടി ചിന്തിച്ചു നോക്കേണ്ടിയൊരിക്കുന്നു.

ജീവിതം തുടങ്ങുമ്പോൾ, അത് സത്യൻ അന്തിക്കാടിന്റെ സിനിമയുടെ തുടക്കം പോലെ, മൃദുലസംഗീതത്തിന്റെ പശ്ചാത്തലത്തിൽ, ലളിതവും സുന്ദരവുമായിരിക്കുകയും, പോകെപ്പോകെ അത് തൊഴിലും പണവും ബന്ധങ്ങളും ഉത്തരവാദിത്തങ്ങളുമൊക്കെയായി സംഘർഷഭരിതമായി പരിണമിക്കുകയും ചെയ്യുന്നത് സ്വാഭാവികം. ഈ യാഥാർഥ്യബോധത്തോടെ ജീവിതം നൽകുന്ന സകല സംഘർഷങ്ങളെയും തരണം ചെയ്തു, ഊരിപ്പിടിച്ച ടു-ഡൂ ലിസ്റ്റുകളുമായി മുന്നോട്ടു നടക്കുമ്പോൾ, മനസ്സ് പണ്ടത്തെ സ്വച്ഛജീവിതശീതളിമയിലേക്ക് തിരിച്ചു പോവാനാഗ്രഹിക്കുന്നതും സ്വാഭാവികം മാത്രം- ആ ഗൃഹാതുരതയുടെ ചോദന അത്രയും നിഷ്ക്കളങ്കമായിരിക്കുന്നിടത്തോളം.

എന്നാൽ, നമ്മുടെ സാംസ്‌കാരിക പഴമയെന്നാൽ പകരം വെക്കാനില്ലാത്തൊരു മഹാസംഭവമായിരുന്നെന്ന അമിതവർണനയും, അതിലേക്കുള്ള തിരിച്ചു പോക്കിന്റെ ആഹ്വാനമെന്ന മൗഢ്യവും തുടങ്ങുന്നിടത്തു, നമ്മൾ ഓമനയായി താലോലിക്കുന്ന നൊസ്റ്റുവെന്ന പൂച്ചക്കുട്ടിക്ക് ചെറിയ ചെറിയ ദംഷ്ട്രകൾ മുളച്ചു തുടങ്ങുന്നു. ഓണക്കാല ടെലിവിഷൻ സംപ്രേഷണങ്ങളും ജ്വല്ലറിപ്പരസ്യങ്ങളുമെല്ലാം, ഇരുപത് മുറികളും ആട്ടുകട്ടിലും , വയലേലകളുമുള്ള തറവാടും, സന്തോഷവും സമ്പന്നതയും നിറഞ്ഞ ആഢ്യമുഖങ്ങളും കേരളമെന്ന പേരിൽ കൊണ്ടാടുമ്പോൾ, ആ പഴമയിലേക്കുള്ള തിരിച്ചു പോക്കിനെ വാഴ്ത്തിപ്പറയുമ്പോൾ, മിശ്രവിവാഹവും ശബരിമലയിലെ സ്ത്രീ പ്രവേശനവുമെല്ലാം ഈ വിശുദ്ധസംസ്ക്കാരത്തെ പങ്കിലപ്പെടുത്തുന്നുവെന്നു ചിത്രീകരിക്കപ്പെടുമ്പോൾ, വ്യക്തിയെന്ന തലം വിട്ട്, സമൂഹത്തിലേക്ക് പടരുമ്പോളുള്ള ഗൃഹാതുരതയുടെ ഒളിച്ചു കടത്തലുകളെപ്പറ്റി നാം ജാഗരൂകരാകേണ്ടതുണ്ട്. കാര്യങ്ങൾ അത്രയും സ്വപ്നസമാനമായിന്നുന്നെങ്കിൽ, അത്രയും നല്ലൊരു വാഗ്‌ദത്തഭൂമിയിൽ നിന്നും ജീവിതം തേടി മറുനാട്ടിലേക്കു കുടിയേറുന്ന ഇത്രയേറെ പ്രവാസികൾ ഉണ്ടാവുമായിരുന്നില്ലല്ലോയെന്നു ചിന്തിക്കേണ്ടതുണ്ട്. എന്റേതും, ഞാനുൾപ്പെടുന്ന കൂട്ടത്തിന്റെയും എല്ലാം എന്നും മഹത്തരമായിരുന്നെന്ന നിലയിലേക്ക് നൊസ്റ്റാൾജിയ കാല്പനികവൽക്കരിക്കപ്പെടുമ്പോൾ, അതുണ്ടാക്കുന്ന ഗോത്രീയവിഭാഗീയതകളെയും രാഷ്ട്രീയ സാമൂഹിക പ്രത്യാഘാതങ്ങളെയും പറ്റി ആഴത്തിൽ അറിയേണ്ടതുണ്ട്.

യുണൈറ്റഡ് റാഷണലിസ്റ് ഓഫ് യു കെ യുടെയും, കട്ടൻ കാപ്പിയും കവിതയുടെയും സംയുക്ത ആഭിമുഖ്യത്തിൽ, ഈ വരുന്ന ഒക്ടോബർ 25 – നു, ലണ്ടനിലെ കേരള ഹൗസിൽ വെച്ച്, പ്രമുഖ യുക്തി ചിന്തകനായ ഡോക്ടർ വിശ്വനാഥൻ നമ്മളോട് സംസാരിക്കുന്നത്, നൊസ്റ്റാൾജിയയെക്കുറിച്ചാണ്. പ്രവാസിയുടെ ഏറ്റവും പ്രിയപ്പെട്ടൊരു സങ്കല്പത്തെക്കുറിച്ചു, യുക്തി ചിന്തയുടെ കോണിൽ നിന്ന് ഡോക്ടർ സംസാരിക്കുമ്പോൾ, അതിനു നമ്മൾ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട പുതിയ ആഴവും വ്യാപ്തിയുമുണ്ട്. പിണറായി വിജയൻറെ എഴുത്തിനിരുത്തൽ മുതൽ റാഫേലിലെ നാരങ്ങയുടെ പങ്കു വരെ ഇഴ കീറി ചർച്ച ചെയ്യുന്ന ഓരോ മലയാളിയുടെയും പ്രബുദ്ധതയെ അടുത്ത തലത്തിലേക്ക് കൊണ്ട് പോകാൻ ഉതകുന്നതായിരിക്കും ഡോക്ടർ വിശ്വനാഥന്റെ ഈ സംഭാഷണം എന്നതിൽ സംശയമില്ല.

നിങ്ങൾ എത്തിച്ചേരേണ്ട അഡ്രസ്

Date & Time :
Friday Oct 25 from 18:30 to 21:30
Venue :
Kerala House,
671 Romford Road London E12 5AD

Register for free entry https://www.eventbrite.co.uk/e/nostalgia-tickets-74664358105

vc_london.jpg

ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്യത്തിൽ നടന്ന ഓൾ യുകെ വടംവലി മൽസരത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ നിരവധി ടീമുകളുടെ കരുത്തുറ്റ ആവേശകരമായ മൽസരം നൂറുകണക്കിന് കായിക പ്രേമികളുടെ കരഘോഷത്താലും, ആർപ്പുവിളികളാലും സ്‌റ്റോക്ക് ലാൻഡ് ഗ്രീൻ സ്ക്ലൂളിന്റെ ഗ്രൗണ്ടിനെ പ്രകമ്പനം കൊള്ളിച്ചു.
8 ടീമുകൾ രണ്ട് ഗ്രൂപ്പിലായി മൽസരിച്ച അത്യന്തം വാശിയേറിയ മത്സരത്തിൽ ബിസിഎംസി, ടസ്ക്കേഴ്സ്, ഹെരിഫോർഡ് അച്ചായൻസ്, എവർഷൈൻ കാറ്റൻബറി തുടങ്ങിയ ടീമുകൾ സെമിഫൈനലിൽ എത്തി ചേർന്നു. വാശിയേറിയ സെമി ഫൈനലിന് ഒടുവിൽ ബിസിഎംസി, അച്ചായൻസ് എന്നീ ടീമുകൾ ഫൈനലിൽ എത്തി. ഫൈനലിൽ  ഹെരിഫോർഡ് അച്ചായൻസ് ബിസിഎംസിയെ ബർമീംങ്ങ്ഹാമിന്റ മണ്ണിൽ തോല്പ്പിച്ച്  ഇടുക്കി ജില്ലാ സംഗമത്തിന്റെ ഒന്നാം സമ്മാനമായ 801 പൗണ്ടും, ട്രാഫിയും, 45 കിലോ പോർക്കും കരസ്ഥമാക്കി. അച്ചായൻസിന്റെ ഈ വർഷത്തെ തുടർച്ചയായ ഏഴാമത്തെ കീരിടമായിരുന്നു ഇത്. അതുപോലേ അച്ചായൻസ്  തുടർച്ചയായ 36 വലികളിൽ വിജയിച്ച് നില്ക്കുന്നു.
രണ്ടാം സ്ഥാനം ബിസിഎംസി ബർമിംങ്ങ്ഹാം, മൂന്നാം സ്ഥാനം ടസ്ക്കേഴ് ട്രൻബ്രിഡ്ജ് വെൽസ് നാലാം സ്ഥാനം എവർഷൈൻ കാൻറൺബറി, അഞ്ചാം സ്ഥാനം നെപ്റ്റ്യൂൺ കെയിംബ്രിഡ്ജ്, ആറാം സ്ഥാനം ഹണ്ടിങ്ങ്ടൺ ടീമും കരസ്ഥമാക്കി.
ബെസ്റ്റ് പുള്ളർ ബിജോ ജോർജ് (ബിസിഎംസി), ബെസ്റ്റ് യെങ്ങ് പുള്ളർ ജസ്റ്റിൻ ഫ്രാൻസിസ് (ടസ്‌ക്കേഴ്സ് ), ബെസ്റ്റ് എമർജിങ്ങ് ക്യാപ്റ്റൻ എൽബർറ്റ് ജോയി (ബർമിങ്ങ്ഹാം ബോയിസ്) എന്നിവരെയും തിരഞ്ഞ് എടുത്തു.
സാധാരണ നടക്കുന്ന വടംവലി മത്സരങ്ങളിൽ നിന്ന് വിത്യസ്ഥമായി കാഷ് പ്രൈസിനും, ട്രോഫിക്കും പുറമേ 45 കിലോ തൂക്കം ഉള്ള റോസ്റ്റ് പോർക്ക് കാണികളെയും, കളിക്കാരെയും ആവേശം കൊള്ളിച്ചു. മറ്റ് മൽസരങ്ങളിൽ സാധാര കാണാറുള്ള വീറും, വാശിയുമുള്ള മൽസരത്തിന് കഴിഞ്ഞാൽ എല്ലാവരും തിരിച്ച് പോകുകയാണ് ചെയ്യുക ‘ അതിന് പകരമായി ബിസിഎംസി ഓർഗനയിസ് ചെയ്ത ഈവനിങ്ങ്‌ പാർട്ടിയിൽ എല്ലാ ടീമുകളും പങ്ക് എടുക്കുകയും വളരെ നല്ലൊരു കൂട്ടായ്മയായി മാറുകയും ചെയ്തു.
ഇടുക്കി ജില്ലാ സംഗമത്തിന്റെ ഈ വടംവലി മാമാങ്കത്തിൽ ബിസിഎംസിയുടെ നേത്യത്ത പാടവം പറയേണ്ടതാണ് സാജൻ കരുണാകരന്റെ നേത്യത്തിൽ ഉള്ള ബിസിഎംസി ടീമായിരുന്നു മൽസരങ്ങൾ ക്രമീകരിച്ചത്. ടീമുകളെ ഓർഗനിയസ് ചെയ്യ്തത് സിറോഷ് ഫ്രാൻസിസും, മെയിൻ റെഫറിയായി ബിജു ജോൺ ചക്കാലക്കലും, ജോസഫ് ആൻറണി, ജെസിൻ ജോൺ എന്നിവർ ലൈൻ റഫറിമാരും, ജോളി തോമസ്, ജേക്കബ് വർഗീസ് തുടങ്ങിയവർ സൈഡ് റെഫറിമാരായും മൽസരങ്ങൾ ക്രമികരിച്ചു.
രാവിലെ ക്രിത്യം പത്തു മണിയോടു കൂടി മൽസരാർത്ഥികളുടെ വെയിറ്റ് ചെക്കുകയും, ഇടുക്കി ജില്ലാ സംഗമം ജോയിന്റ് കൺവീനർ സാന്റോ ജേക്കബ് എല്ലാ ടീമുകളെയും സ്വാഗതം ചെയ്യുകയും,  ഫാദർ: ബിജു ചിറ്റൂപറമ്പൻ മൽസരങ്ങൾ ഉൽഘാടനം ചെയ്യുകയും, ഇടുക്കി ജില്ലാ സംഗമം കൺവീനൻ ജിമ്മി ജേക്കബ് എല്ലാ ടീമുകൾക്കും ആശംസകളും നേർന്നു.. മൽസരങ്ങൾ ക്രിത്യമായി ക്രമീകരിച്ചതിനാൽ വൈകിട്ട് അഞ്ച് മണിയോടുകൂടി മൽസരങ്ങൾ പൂർത്തിയാകുകയും ചെയ്തു. ജിമ്മി ജേക്കബ്, സാൻസ്റ്റോ ജേക്കബ്, റോയി പീറ്റർബ്രാ, സൈജു വേലംകുന്നേൽ തുടങ്ങിയവരുടെ നേത്യത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി.
 

മലയാളി അസോസിയേഷൻ പ്രെസ്റ്റൻ(MAP) , പതിനാറാം വാർഷിക ത്തിൻറെ ഭാഗമായി കന്നി  All UK Badminton Tournament – 2019  “പൂരം – 2019” സംഘടിപ്പിച്ചു. അത്യന്തം കാണികളെ ആവേശ പുളകിതരാക്കി കൊണ്ട്  32 ടീമുകൾ അണിനിരന്ന മത്സരത്തിന്  സംഘടനാ മികവ് ഏവരുടേയും പ്രശംസയ്ക്കു പാത്രമായി.

 

Free Food (ബിരിയാണി), Drinks, Snacks and free car parking…. തുടങ്ങി എല്ലാവിധ  സജ്ജീകരണങ്ങളോടും, വളരെ ചിട്ടയോടും കൂടി ക്രമീകരിക്കപ്പെട്ട  മത്സരം  മലയാളി അസോസിയേഷൻ പ്രെസ്റ്റന്റെ (MAP) പ്രശസ്തി വീണ്ടും വാനോളം ഉയർത്തുന്നു . MAP പ്രസിഡൻറ് ശ്രീ ബിജു ജോസഫ് ആലിലക്കുഴി സ്വാഗതം പറഞ്ഞു കൊണ്ട് നിർദ്ദിഷ്ട ക്രമത്തോടെ ആരംഭിച്ച മത്സരങ്ങൾ എല്ലാം തന്നെ  വളരെ ആവേശ ജനക മായിരുന്നു. അവസാന പാദ മത്സരങ്ങൾ കണ്ണഞ്ചിപ്പിക്കുന്ന ഷോട്ടുകളും ലോങ്ങ് റിലേകളും കാണികൾക്ക് ഒരു വേറിട്ട അനുഭവം തന്നെയായിരുന്നു. മത്സരങ്ങളിൽ Kevin & Shahabaz, Cambridge വിജയ കിരീടം ചൂടി (£250 & Trophy. Sponserd by Allied Mortgage Services) വളരെ കടുത്ത മത്സരം കാഴ്ച വെച്ചു കൊണ്ട തന്നെ  Jini & Jomesh, Northampton രണ്ടാം സ്ഥാനത്തിന് അർഹരായി( £150 & Trophy. Sponserd by Trinity Interiors, Blackburn). Binet & Vinoy മൂന്നാസ്ഥാനവും ( £100 & Trophy. Sponserd by Focus Mortgage and insurance) Ashlin & Arun നാലാം സ്ഥാനവും(£50 &Trophy) വളരെ ഗംഭീര മത്സരങ്ങൾ കാഴ്ചവെച്ചു കൊണ്ട് നേടിയെടുത്തു. മത്സരങ്ങൾക്ക് ശേഷം നടന്ന പൊതുയോഗത്തിൽ സമ്മാനർഹരായവർക്  ക്യാഷ് അവാർഡുകളും ട്രോഫികളും വിതരണം ചെയ്തു. ജോജോ വർഗീസ് നന്ദിയർപ്പിക്കുകയും ചെയ്തു

സജീഷ് ടോം 
 (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യുക്മക്ക് വേണ്ടി യുക്മാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം റീജിയണൽ കലാമേളകൾക്കൊപ്പം നടക്കും.   യൂ.കെയിലെ മലയാളികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഈ മത്സരത്തിലേക്ക് യു കെയിൽ താമസിക്കുന്ന ഏത് മലയാളിക്കും സംഘടനാ വ്യത്യാസമില്ലാതെ മത്സരിക്കാം. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ  മൂന്ന് വിഭാഗങ്ങളിലായിട്ടാണ്  മത്സരങ്ങൾ നടത്തപ്പെടുക. യുക്മാ കലാ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള പ്രായപരിധികള്‍ തന്നെയാണ്  ചിത്ര രചനാ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കും നിശ്ചയിച്ചിട്ടുള്ളത്.  മത്സരങ്ങൾക്ക് രണ്ട് ഘട്ടങ്ങളാണ്  ഉണ്ടായിരിക്കുക. ഒന്നാം ഘട്ട മത്സരം  അതാത് റീജിയണുകളിൽ നടത്തപ്പെടുന്ന യുക്മ കലാമേളയോടനുബന്ധിച്ചായിരിക്കും  നടത്തപ്പെടുക. റീജിയണൽ മത്സരത്തില്‍ ഓരോ കാറ്റഗറിയില്‍ നിന്നും  മൂന്ന് പേര്‍ വീതം  ഫൈനല്‍  മത്സരത്തിലേക്ക്  തിരഞ്ഞെടുക്കപ്പെടുന്നതാണ്  ഫൈനല്‍  മത്സരം മാഞ്ചസ്റ്ററില്‍ വച്ച് നവംബർ 2 ന് നടക്കുന്ന നാഷണല്‍ കലാമേളയോടനുബന്ധിച്ചായിരിക്കും നടത്തപ്പെടുന്നത്. മത്സരങ്ങള്‍ക്കുള്ള  വിഷയം  മത്സര ഹാളില്‍ വച്ച് തരുന്നതും ആ വിഷയത്തിൽ മാത്രം രചന നടത്തേണ്ടതുമാണ്.   ചിത്രം വരക്കാനുള്ള പേപ്പര്‍ സംഘാടകര്‍ നല്‍കുന്നതായിരിക്കും. എന്നാല്‍ രചനക്കാവശ്യമായ മറ്റ് വസ്തുക്കള്‍ മത്സരാര്‍ത്ഥികള്‍ സ്വന്തമായി കൊണ്ടുവരേണ്ടതാണ്. ചിത്രം വരക്കുന്നതിന് ഏത് മാധ്യമവും മത്സരാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.  ഒരു മണിക്കൂര്‍ ആയിരിക്കും രചനക്കുള്ള സമയം. മത്സരാര്‍ത്ഥികള്‍ രാവിലെ 9.15 ന് മത്സര ഹാളില്‍ എത്തേണ്ടതാണ്. 9.30 ന് മത്സരം ആരംഭിക്കുന്നതായിരിക്കും. മത്സരത്തിനുള്ള തീം മത്സരം നടക്കുന്ന ഹാളിൽ വെച്ച് മത്സരാർത്ഥികൾക്ക് നൽകുന്നതാണ്.
ഒക്ടോബര്‍ പന്ത്രണ്ടാം തീയ്യതി നോര്‍ത്ത് വെസ്റ്റ് റീജിയന്‍ മത്സരങ്ങള്‍ ബോള്‍ട്ടനിലും സൌത്ത് ഈസ്സ്റ്റ് റീജിയന്‍ മത്സരങ്ങള്‍  റെഡിങ്ങിലും വച്ച് നടത്തപ്പെടുന്നതാണ്.
ഒക്ടോബര്‍ ഇരുപത്തിയാറാം തീയ്യതി ഈസ്റ്റു ആംഗ്ലിയ റീജിയന്‍ മത്സരങ്ങള്‍ ബാസില്‍ഡനിലും ,
ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്ലാന്റ്സ് റീജിയന്‍ മത്സരങ്ങള്‍ ബെര്‍മിംഗ്ഹാമിലും , യോര്‍ക്ക് ഷയര്‍ ആന്റ് ഹാംബര്‍ റീജിയന്‍ മത്സരങ്ങള്‍ ഹള്ളിലും, സൌത്ത് വെസ്റ്റ് റീജിയന്‍ കലാമേള ബാന്‍ബറിയിലും സ്കോട്ട്ലൻഡ് റീജിയൻ മത്സരങ്ങൾ ഗ്ലാസ്ഗോയിലും നടത്തപ്പെടുന്നതാണ്. റീജിയണൽ ചിത്രരചനാ മത്സര വിജയികൾക്കും നാഷണൽ വിജയികൾക്കും നാഷണൽ കലാമേള വേദിയിൽ വച്ചായിരിക്കും സമ്മാനങ്ങൾ നല്കുന്നത്.
യുക്മ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന ചിത്ര രചന മത്സരങ്ങളിൽ  ചിത്ര രചനാഭിരുചിയുള്ള എല്ലാവരും സജീവമായി പങ്കെടുത്തും മറ്റുള്ളവരെ പ്രേരിപ്പിച്ചും ഈ ഉദ്യമം വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള ജനറൽ സെക്രട്ടറി അലക്സ് വർഗീസ് യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ്, നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ്ജ് എന്നിവർ അഭ്യർഥിച്ചു .
ചിത്രരചനാ മത്സരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും സൌത്ത് ഈസ്റ്റ് റീജിയണിൽ
ശ്രീ. C A ജോസഫ് (07846747602), നോർത്ത് വെസ്റ്റ് റീജിയണിൽ ശ്രീ. തങ്കച്ചൻ അബ്രാഹം (07883022378) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
സൌത്ത് ഈസ്റ്റ് റീജിയൺ കലാമേള നടക്കുന്ന വേദിയുടെ വിലാസം :-
ദി ആബി സ്കൂൾ,
കെൻഡ്രിക് റോഡ്,
റെഡ്ഡിങ്ങ്.
RG1 5DZ.
നോർത്ത് വെസ്റ്റ് റീജിയൺ കലാമേള നടക്കുന്ന വേദിയുടെ വിലാസം :-
ഔവർ ലേഡി ഓഫ് ലൂർദ് പാരീഷ് ഹാൾ,
275 പ്ളോഡർ ലെയിൻ,
ഫാൺവർത്, ബോൾട്ടൺ,
 BL4 0BR.
ചിത്രരചനാ മത്സരവമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:- 
Arts Coordinator – Giji Victor  – 07450465452
Vice Chairman – Joy Augusthy – 07979188391
General Convenors:-
Thomas Maratukulam –   07828126981

Jaison George – 07841613973

സജീഷ് ടോം 
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
പത്താമത് യുക്മ ദേശീയ കലാമേളയുടെ മുന്നൊരുക്കമായി റീജിയണുകളിൽ നടക്കുന്ന മേഖലാ കലാമേളയുടെ ഒരുക്കങ്ങൾ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലായി പുരോഗമിക്കുന്നു. യുക്മയുടെ താരതമ്യേനെ ചെറിയ റീജിയണായ സ്കോട്ട്ലൻഡിൽ ഇതാദ്യമായി റീജിയണൽ കലാമേള അരങ്ങേറുകയാണ്. ആദ്യ യുക്മ കലാമേളക്കുള്ള ആവേശത്തിലാണ് സ്കോട്ട്ലൻഡിലെ യുക്മ അംഗ അസോസിയേഷനുകളും പ്രവർത്തകരും.
സ്കോട്ട്ലൻഡ് മലയാളി അസോസിയേഷൻ (എസ് എം എ) ആണ് റീജിയണൽ കലാമേളക്ക് ആതിഥേയത്വം വഹിക്കുന്നത്. ഒക്റ്റോബർ പത്തൊൻപത് ശനിയാഴ്ച ഗ്ലാസ്ഗോയിലെ ഷെറ്റ്‌ലെസ്റ്റൻ സെന്റ് പോൾ ദേവാലയ ഹാളിൽ കലാമേളക്ക് തിരിതെളിയും. മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുവാനായി സണ്ണി ഡാനിയേൽ (07951585396), തോമസ് പറമ്പിൽ (07765769773), ബിജു മാന്നാർ (07949333617) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്. വ്യക്തിഗത മത്സരങ്ങൾക്ക് ഓരോ മത്സര ഇനത്തിനും അഞ്ച് പൗണ്ടും, ഗ്രൂപ്പ് മത്സരങ്ങൾക്ക് ഓരോ ഗ്രൂപ്പിനും പതിനഞ്ച് പൗണ്ടും ആണ് രജിസ്‌ട്രേഷൻ ഫീസ്.
പത്തുമണിക്ക് മത്സരങ്ങൾ ആരംഭിക്കുമെന്ന് സംഘാടകർ അറിയിക്കുന്നു. റീജിയണൽ മത്സരങ്ങളിൽ വിജയികളാകുന്നവർക്ക്, നവംബർ രണ്ടാം തീയതി ശനിയാഴ്ച മാഞ്ചസ്റ്ററിൽ നടക്കുന്ന യുക്മ ദേശീയ കലാമേളയിൽ പങ്കെടുക്കാൻ അർഹത ലഭിക്കുന്നതാണ്. മത്സരം നടക്കുന്ന സ്ഥലത്തിൻറെ മേൽവിലാസം:-
 St.Paul Church Hall, Shettleston, 
1651 Shettleston Road, Glasgow – G32 9AR.
മത്സര ഇനങ്ങൾ 
ഏകാംഗ ഗാനം (Solo Song): പശ്ചാത്തല സംഗീതത്തിന്റെ സഹായമില്ലാതെ പാടുന്നത്. കുട്ടികൾ ഒഴികെയുള്ളവർ മലയാളം ലളിത ഗാനങ്ങൾ മാത്രമേ പാടാനായി തെരെഞ്ഞെടുക്കാവൂ. കുട്ടികളുടെ മത്സരത്തിൽ ഇംഗ്ലീഷിലോ മലയാളത്തിലോ ഉള്ള ഗാനങ്ങൾ പാടാവുന്നതാണ്. സബ്-ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ സിനിമ ഗാനങ്ങൾ അനുവദനീയമല്ല.
പദ്യ പാരായണം (Poem Recitation): സബ്-ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ മലയാളത്തിൽ മാത്രമുള്ള പദ്യങ്ങൾ. 5 മിനിറ്റ് സമയ പരിധിയുണ്ട്.
ഏകാംഗാഭിനയം (Mono Act): ചമയങ്ങളൊന്നുമില്ലാതെ വിവിധ കഥാപാത്രങ്ങളെ ഒരാൾ തന്നെ സ്റ്റേജിൽ അവതരിപ്പിക്കുന്ന രീതി. സബ്-ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ മലയാളത്തിൽ മാത്രം. 5 മിനിറ്റ് സമയ പരിധിയുണ്ട്.
പ്രസംഗം (Elocution): സബ്-ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ ഒന്നുകിൽ മലയാളത്തിലോ അല്ലെങ്കിൽ  ഇംഗ്ലീഷിലോ പ്രസംഗിക്കാം. സീനിയർ വിഭാഗക്കാർക്ക് മലയാളത്തിൽ മാത്രമേ മത്സരമുള്ളൂ. 5 മിനിറ്റ് സമയ പരിധിയുണ്ട്.
ഏകാംഗ ശാസ്ത്രീയ നൃത്തം (Classical Dance Solo – Bharatanatyam & Mohiniyattam): തനതായ ശാസ്ത്രീയ ശാസ്ത്രീയ  ഗാനങ്ങളോ സംഗീതമോ മാത്രമേ ഉപയോഗിക്കാവു. സിനിമ ഗാനങ്ങൾ അനുവദനീയമല്ല. ഭാരതനാട്യത്തിന്റെയും മോഹിനിയാട്ടത്തിൻറെയും ചമയങ്ങൾ അതാതു നൃത്തത്തിന് അനുയോജ്യമായ രീതിയിലുള്ളതായിരിക്കണം. സമയ പരിധി 10 മിനിറ്റ്.
നാടോടി നൃത്തം (Folk Dance): ആഘോഷാവസരങ്ങൾക്കു മാറ്റുകൂട്ടാനായി അവതരിപ്പിക്കാറുള്ള ഈ നൃത്തരൂപത്തിനു വളരെ ലളിതമായ ചുവടുവെപ്പുകളാണ് സാധാരണ ഉപയോഗപ്പെടുത്താറ്. നൃത്തം ചെയ്യുന്ന ആളുടെ മെയ് വഴക്കവും സര്‍ഗ്ഗശക്തിയുമാണ് ഈ നൃത്താനുഷ്ഠാനത്തിന്റെ അളവുകോൽ. സമയ പരിധി 7 മിനിറ്റ്.
സിനിമാറ്റിക് ഡാൻസ് (Cinematic Dance/Free style dance – single and group ): പൂർണമായ ശാസ്ത്രീയ, അർദ്ധ-ശാസ്ത്രീയ നൃത്തങ്ങൾ സിനിമാറ്റിക് ഡാൻസ് ആയി അവതരിപ്പിക്കാൻ പാടുള്ളതല്ല. അർദ്ധ-ശാസ്ത്രീയ നൃത്ത രീതി സിനിമാറ്റിക് ഡാൻസിന്റെ ഭാഗമാക്കുന്നതിൽ  കുഴപ്പമില്ല.
കുട്ടികളുടെ വിഭാഗത്തിൽ നാല് മിനിറ്റ് വരെ ദൈർഘ്യം വരാവുന്ന വിധം കഥാവായന മത്സരവും (ഇംഗ്ലീഷിലോ മലയാളത്തിലോ)  ഉണ്ടായിരിക്കുന്നതാണ്. ഏകാംഗ സിനിമാറ്റിക് ഡാൻസിന്റെ സമയ പരിധി 5 മിനിട്ടാണ്. സമൂഹ സിനിമാറ്റിക് ഡാൻസിനു 3 മുതൽ 8 വരെ നർത്തകരെ ഉൾപ്പെടുത്താവുന്നതാണ്. സമയ പരിധി 5 മിനിട്ടാണ്.
സംഘ ശാസ്ത്രീയ നൃത്തം (Classical Group Dance): ഏതു തരത്തിലുള്ള ഭാരതീയ ശാസ്ത്രീയ നൃത്തവും അതിന്റെ തനതായ രൂപത്തിലോ (pure) സമ്മിശ്ര രൂപത്തിലോ (fusion) അവതരിപ്പിക്കാവുന്നതാണ്. 3 മുതൽ 8 വരെ നർത്തകർക്കു പകെടുക്കാവുന്ന സംഘ നൃത്തത്തിന് 10 മിനിറ്റ് സമയ പരിധിയുണ്ട്.
സംഘ ഗാനം (Group Song): പശ്ചാത്തല സംഗീതത്തിന്റെ സഹായമില്ലാതെ പാടുന്നത്. മലയാളം ലളിത ഗാനങ്ങൾ മാത്രമേ പാടാനായി തെരെഞ്ഞെടുക്കാവൂ. സിനിമാ, ഭക്തി ഗാനങ്ങൾ അനുവദനീയമല്ല. 3 മുതൽ 8 വരെ ഗായകരെ ഉൾപ്പെടുത്താവുന്നതാണ്. സമയ പരിധി 5 മിനിട്ടാണ്.
മൂകാഭിനയം (Mime): സംഭാഷണമില്ലാതെ ഒരു വിഷയമോ കഥയോ അരങ്ങിൽ അഭിനയിച്ചു ഫലിപ്പിക്കുന്ന രീതി. മൈക്രോഫോൺ ഉപയോഗിക്കുവാൻ പാടുള്ളതല്ല. പാട്ടുകളോ സംഭാഷണമോ ഇല്ലാത്ത പിന്നണി സംഗീതം ആവശ്യമെങ്കിൽ ഉപയോഗിക്കാം. വെളുത്ത നിറം ആധാരമാക്കിയുള്ള ചമയം മുഖത്തുമാത്രം ഇടാവുന്നതാണ്. നിന്ദ്യമായതോ, അശ്ലീലമായതോ, അധിക്ഷേപിക്കുന്ന തരത്തിലുള്ളതോ ആയ ആംഗ്യങ്ങളും ഭാവപ്രകടനങ്ങളും ഒഴിവാക്കേണ്ടതാണ്. 4 മുതൽ 6 പേർക്കുവരെ പങ്കെടുക്കാവുന്ന മൂകാഭിനയത്തിനു 5 മിനിറ്റ് ആണ് സമയ പരിധി.
ചിത്ര രചന (Drawing – various medium): യുക്മ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന ചിത്ര രചന മത്സരത്തിൽ  സബ്-ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ പെട്ടവർക്ക് പങ്കെടുക്കാവുന്നതാണ്. ചിത്രം വരക്കാനുള്ള പേപ്പർ സംഘാടകർ നൽകുന്നതായിരിക്കും. എന്നാൽ രചനക്കാവശ്യമായ മറ്റു വസ്തുക്കൾ മത്സരാർത്ഥികൾ കൊണ്ടുവരേണ്ടതാണ്. ചിത്രം വരക്കുന്നതിനു ഏതു മാധ്യമവും മത്സരാർത്ഥികൾക്ക് ഉപയോഗിക്കാവുന്നതാണ്. സമയ പരിധി ഒരു മണിക്കൂർ. മത്സരാർത്ഥികൾ രാവിലെ 9.15 നു ഹാളിൽ എത്തേണ്ടതാണ്. 9.30 ന് മത്സരം ആരംഭിക്കുമെന്ന് യുക്മ സാംസ്കാരിക വേദി അറിയിക്കുന്നു.
താഴെ പറയുന്ന അഞ്ചു പ്രായ വിഭാഗങ്ങളിലായിരിക്കും മത്സരങ്ങൾ നടത്തപ്പെടുക. 2019 സെപ്തംബർ ഒന്ന് ആയിരിക്കും പ്രായപരിധി നിർണ്ണയിക്കുന്ന തീയതി.
കുട്ടികൾ (Kids): 8 വയസ്സു വരെയുള്ളവർ
സബ്-ജൂനിയർ (Sub-junior): 8 വയസ്സിനു മുകളിൽ – 12 വയസ്സു വരെയുള്ളവർ
ജൂനിയർ (Junior): 12 വയസ്സിനു മുകളിൽ – 17 വയസ്സു വരെയുള്ളവർ
സീനിയർ (Senior): 17 വയസ്സിനു മുകളിൽ ഉള്ളവർ
പൊതു വിഭാഗം (Common): ഏതു പ്രായത്തിലുള്ളവരും

കഴിഞ്ഞ ഏതാനും വർഷങ്ങളായി ലണ്ടൻ ഹിന്ദു ഐക്യവേദി നടത്തി വരുന്ന വിദ്യാരംഭം ആഘോഷങ്ങളുടെ ഭാഗമായി ഈ വർഷം ഒക്ടോബർ 8-ാം തീയതി ചൊവ്വാഴ്ച തോൺടൺ ഹീത്ത് ശിവസ്‌കന്ദഗിരി മുരുകൻ ക്ഷേത്രത്തിൽ നടത്തിയ വിദ്യാരംഭ ചടങ്ങില്‍ അഞ്ച് കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു.

ശാന്തി മുരളീ അയ്യരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മന്ത്രാര്‍ച്ചന നടന്നു. മുഖ്യാഥിതി ആയി എത്തിയ മലയാള ചലച്ചിത്രനടനും, നിർമ്മാതാവുമായ ഉണ്ണി ശിവപാൽ കുരുന്നുകള്‍ക്ക് വിദ്യാരംഭം കുറിച്ചു.

വിദ്യാരംഭം 2019

കേരളത്തിൽ ഈ ദിവസം വിദ്യാരംഭ ദിനമായി ആചരിക്കുന്നു. കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്നത് വിദ്യാരംഭം ദിവസമാണ്. കുട്ടികളെ ആദ്യമായി അക്ഷരങ്ങൾ എഴുതിക്കുന്ന ഹൈന്ദവാചാരമാണ് വിദ്യാരംഭം. കുട്ടികൾക്ക് രണ്ടരയ്ക്കും മൂന്ന് വയസ്സിനും ഇടക്കാണ് ഈ ചടങ്ങ് നടത്തുന്നത്.
കേരളത്തിൽ അക്ഷരാഭ്യാസം അല്ലെങ്കിൽ എഴുത്തിനിരുത്ത് എന്നും ഇതറിയപ്പെടുന്നു. മാതാപിതാക്കൾ കുട്ടികളെ പ്രധാനമായും ക്ഷേ­ത്ര­ങ്ങ­ളിലെത്തിച്ചാണ് ചടങ്ങ് നടത്തുന്നത്. ഉണക്കലരിയിലാണ് കുട്ടികളെ എഴുതിക്കുക

വിദ്യാരംഭം ഗണപതി പൂജയോടെയാണ് ആരംഭിക്കുന്നത്. തുടർന്ന് വിദ്യാദേവതയായ സരസ്വതീ ദേവിക്കു പ്രാർത്ഥന നടത്തുന്നു. കുട്ടിയെ മടിയിൽ ഇരുത്തിയ ശേഷം ഗുരു സ്വർണമോതിരം കൊണ്ടു നാവിൽ ‘ഹരിശ്രീ’ എന്നെഴുതുന്നു. ഹരി എന്നത് ദൈവത്തേയും ശ്രീ എന്നത് അഭിവൃദ്ധിയേയും ഐശ്വര്യത്തെയും സൂചിപ്പിക്കുന്നു. അതിനു ശേഷം കുട്ടിയുടെ വലതു കയ്യിലെ ചൂണ്ടു വിരൽ കൊണ്ട് ധാന്യങ്ങൾ (അഥവാ അരി) നിറച്ച പാത്രത്തിൽ ‘ഓം ഹരിഃ ശ്രീ ഗണപതയെ നമഃ; അവിഘ്നമസ്തു; ശ്രീ ഗുരുഭ്യോ നമഃ’ എന്ന് എഴുതിക്കുന്നു. ധാന്യങ്ങൾ (അരി) നിറച്ച പാത്രത്തിൽ എഴുതുന്നത് അറിവ് ആർജിക്കുന്നതിനേയും പൂഴിമണലിൽ എഴുതുന്നത് അറിവ് നിലനിർത്തുന്നതിനേയും സൂചിപ്പിക്കുന്നു.

ദീപാവലി ആഘോഷം ഒക്ടോബർ 26 ന്

ദീപങ്ങളുടെ നിരയൊരുക്കി വിശ്വാസപെരുമയില്‍ ലണ്ടൻ ഹിന്ദു ഐക്യവേദി ദീപാവലി ആഘോഷിക്കുന്നു. 2019 ഒക്ടോബർ 26ാം തീയതി ശനിയാഴ്ച വൈകുന്നേരം 5.30 മുതൽ വിപുലമായ ചടങ്ങുകളോടെ ക്രോയിഡോണിലെ വെസ്റ്റ് തോൺടൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് ദീപാവലി ആഘോഷിക്കുന്നതാണ്.

തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉൽസവമാണ്‌ ദീപാവലി അഥവാ ദിവാളി (दिवाली, தீபாவளி). തുലാമാസത്തിലെ അമാവാസി ദിവസമാണ്‌ ദീപാവലി ആഘോഷിച്ചുവരുന്നത്. കൈകളില്‍ എന്തുന്ന ദീപത്തിന്റെ പ്രകാശം മനസിലും കൊണ്ടുവരുന്ന സന്തോഷത്തിന്റെ ആഘോഷമാണ്ദീപാവലി.

ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്‌സംഗം ദീപാവലി ആഘോഷമായി കൊണ്ടാടുന്നു. 26 October 2019 വൈകുന്നേരം 5.30 മുതൽ ഭജന (LHA), ദീപക്കാഴ്ച, ദീപാരാധന, അന്നദാനം എന്നീ പരിപാടികളോടെ ആഘോഷിക്കുന്നു.

ശ്രീ ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഈ ധന്യ മുഹൂര്‍ത്തത്തിന് സാക്ഷിയാകുവാന്‍ എല്ലാ യു. കെ. മലയാളികളെയും ലണ്ടന്‍ ഹിന്ദു ഐക്യവേദി ചെയര്‍മാനായ ശ്രീ തെക്കുംമുറി ഹരിദാസ് ഭഗവത് നാമത്തില്‍ സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി,

Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601

Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU
Email: [email protected]

Facebook:https://www.facebook.com/londonhinduaikyavedi.org

    

RECENT POSTS
Copyright © . All rights reserved