ലണ്ടൻ: കേരള സംസ്ഥാനം രൂപീകൃതമായതിന്റെ ഓർമ്മ പുതുക്കി ഗിൽഫോർഡ് അയൽക്കൂട്ടം കൾച്ചറൽഅസ്സോ സിയേഷൻ കേരള പിറവി ആഘോഷവും, തിന്മയുടെ മേൽ നന്മയുടെ വിജയമായ ദീപാവലിആഘോഷവും സംയുക്തമായി നടത്തി. സംഗീത നിശയും വർണ്ണശബളിമയാർന്ന കലാപരിപാടികളുമുൾപ്പെടുത്തി ഗിൽഫോർഡിലെ സെന്റ് ക്ലെയർ ചർച്ച് ഹാളിൽ ആയിരുന്നു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
സാംസ്കാരിക സമ്മേളനത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് . ജി എ സി എ പ്രസിഡണ്ട് ശ്രീനിക്സൺ ആൻറണി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും കേരളഗവൺമെൻറ് മലയാളം മിഷൻ യു കെ ചാപ്റ്റർ ജോയിന്റ് സെക്രട്ടറിയുമായ സി എ ജോസഫ് കേരളപ്പിറവിആശംസകൾ നേർന്നു സംസാരിച്ചു.
ദൈവത്തിൻറെ സ്വന്തം നാട് എന്ന്
അറിയപ്പെടുന്ന കേരളം കലാ സാംസ്ക്കാരിക,സാമൂഹ്യ ,വിദ്യാഭ്യാസ,ആരോഗ്യ മേഖലകളിൽ കൈവരിച്ചിട്ടുള്ളനേട്ടങ്ങൾ മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാണെന്നും പ്രളയക്കെടുതിയിൽ തകർന്നടിഞ്ഞിട്ടും
ലോകമെമ്പാടുമുള്ള മലയാളികളുടെ ഒത്തൊരുമയിലും മാനുഷിക സ്നേഹത്തിലും പ്രളയ ദുരന്തത്തെ അതിജീവിച്ച് നവകേരളം കെട്ടിപ്പെടുത്തി ലോകത്തിന്റെ തന്നെ പ്രശംസ ഏറ്റു വാങ്ങുവാൻ കഴിഞ്ഞത് എല്ലാ മലയാളികൾക്കും അഭിമാനകരമാണെന്നും സി എ ജോസഫ് സൂചിപ്പിച്ചു. കേരളത്തിന്റെ വളർച്ചക്കും സാമ്പത്തിക ഭദ്രതയ്ക്കും പരിശ്രമശാലികളായ പ്രവാസി മലയാളികൾ വഹിച്ചിട്ടുള്ള പങ്ക് എടുത്തു പറഞ്ഞ സി എ ജോസഫ് കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഇനിയും കൂടുതൽ പുരോഗതിയും വികസനങ്ങളും കേരളത്തിന് കൈവരിക്കുവാൻ സാധിക്കുമെന്നും ഓർമിപ്പിച്ചു.
ജി എ സി എ യുടെ കൾച്ചറൽ കോർഡിനേറ്റർ ഫാൻസി നിക്സൺ ദീപാവലി സന്ദേശം നൽകി. തിന്മയ്ക്കുമേൽനന്മയുടെയും അന്ധകാരത്തിന്റെമേൽ പ്രകാശത്തിന്റെയും വിജയം ആഘോഷിക്കുന്ന മഹോത്സവം ആയ ദീപാവലിയെ കുറിച്ചുള്ള ഐതിഹ്യങ്ങൾ പലതാണെങ്കിലും പ്രിയപ്പെട്ടവരോടൊപ്പം ഒത്തുചേർന്ന് ദീപാവലിആഘോഷിക്കുന്നത് സന്തോഷകരമായ അനുഭവമാണെന്നും ദീപാവലിയിൽ ജ്വലിച്ചു നിൽക്കുന്ന ദീപ പ്രകാശം
എല്ലാ വ്യക്തികളുടെയും ജീവിതത്തെ പ്രകാശമയമാക്കെട്ടെയെന്നും
ഫാൻസി നിക്സൺ ആശംസിച്ചു.
കേരളത്തിൻറെ പ്രകൃതിഭംഗിയും സാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന ഗാനമായ ‘ശ്യാമ സുന്ദര കേരകേദാര ഭൂമി’ എന്ന ഗാനത്തിന് നൃത്ത ചുവടുകളുമായി മോളി ക്ലീറ്റസ്, ഫാൻസി നിക്സൺ, ജിഷ ബോബി,
ജിൻസി ഷിജു, ജിനി ബിനോദ്, സിനി സാറ, ബിനി സജി, സൈറ സജി, ലക്ഷ്മി ഗോപി എന്നിവർ ചേർന്ന് അവതരിപ്പിച്ച നൃത്തശിൽപം എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങി. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധകലാപരിപാടികളോടൊപ്പം നടത്തിയ സംഗീത നിശയും ഉന്നത നിലവാരം പുലർത്തി. യു കെയിലെ അറിയപ്പെടുന്നഗായകനായ അജി പി ജി ആലപിച്ച ‘കേരളം കേരളം കേളികൊട്ടുയരുന്ന കേരളം’ എന്ന ഗാനാലാപത്തോടെയാണ്സംഗീത നിശയ്ക്ക് തുടക്കം കുറിച്ചത് .
തുടർന്ന് സി എ ജോസഫ് ,നിക്സൺ ആന്റണി, സജി ജേക്കബ്ബ്, ഫാൻസി നിക്സൺ, ശ്രീലക്ഷ്മി പവൻ, സിനിസാറ ബോബി, നിയതി സിംഗാൾ, ഗോപി സീറപ്പ് എന്നിവർ ആലപിച്ച വിവിധ ഗാനങ്ങൾ എല്ലാവരുംഹർഷാരവത്തോടെയാണ് സ്വീകരിച്ചത്.
അന്ധകാരത്തിൽ നിന്നും പ്രകാശത്തിന്റെ സുതാര്യതയിലേക്ക് മനുഷ്യരെ കൈ പിടിച്ച് ആനയിക്കുന്നതിന്റെപ്രതീകമായി ദീപങ്ങൾ കൈയിലേന്തി ജി എ സി എ യുടെ കലാകാരികളും നർത്തകരും അണിനിരന്ന് വർണ്ണവിസ്മയത്തിൽ അവതരിപ്പിച്ച നൃത്തം ഏവർക്കും നയനാനന്ദകരമായിരുന്നു. കുടുംബാംഗങ്ങൾ തയ്യാറാക്കികൊണ്ടുവന്ന മനം കവരുന്ന പരമ്പരാഗതമായ കേരളീയ വിഭവങ്ങളും ദീപാവലിയുടെ പ്രത്യേകതകനിറഞ്ഞവൈവിധ്യമാർന്ന ഭക്ഷണങ്ങളും മധുരപലഹാരങ്ങളും എല്ലാവർക്കും ഹൃദ്യവും ആസ്വാദ്യകരവുമായിരുന്നു. ഗിൽഫോർഡിൽ നവാഗതരായി എത്തിയ നേഴ്‌സ്മാരെ ജി എ സി എ യുടെ ഭാരവാഹികൾ പൂക്കൾ നൽകിഹാർദ്ദവമായി സ്വാഗതം ചെയ്തു.
ജി എ സി എ വൈസ് പ്രസിഡൻറ് മോളി ക്‌ളീറ്റസ്സ് ആഘോഷ പരിപാടികളിൽ പങ്കെടുത്തവർക്കുംകലാപരിപാടികൾ അവതരിപ്പിച്ചവർക്കും നന്ദി പ്രകാശിപ്പിച്ചു. ഗിൽഫോർഡ് അയൽക്കൂട്ടം കൾച്ചറൽഅസ്സോസിയേഷൻ ഡിസംബർ 28 ന് വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂഇയർആഘോഷത്തിലും എല്ലാവരും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് നിക്സൺ ആന്റണി, സെക്രട്ടറിസനു ബേബി, ട്രഷറർ ഷിജു മത്തായി എന്നിവരുടെ അഭ്യർത്ഥനയോടെ കേരള പിറവി- ദീപാവലി ആഘോഷപരിപാടികൾ സമംഗളം പര്യവസാനിച്ചു.
ലിയോസ് പോൾ
ബോൺമൗത്ത്: ബ്രിട്ടനിലെ പുരോഗമന സാംസ്‌കാരിക സംഘടനയായ ചേതന യുകെയുടെ പത്താം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കേരളപ്പിറവി ആഘോഷം ഡോർസെറ്റ് കൗണ്ടിയിലെ ബോൺമൗത്തിൽ സംഘടിപ്പിച്ചു. ചേതന യുകെ പ്രസിഡന്റ് സുജു ജോസെഫിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനം മുൻ രാജ്യസഭാംഗവും സാംസ്‌കാരിക വിഭാഗത്തിന്റെ പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്ന സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉത്‌ഘാടനം ചെയ്തു.
വർഷങ്ങൾക്കു മുൻപ് സ്വാമി വിവേകാനന്ദൻ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച കേരളം പിന്നീട് നവോദ്ധാന വഴികളിലൂടെ സഞ്ചരിച്ചു ഇന്ന് മറ്റൊരു ഇന്ത്യൻ സംസ്ഥാനങ്ങൾക്കും തന്നെ അവകാശപ്പെടാൻ കഴിയാത്ത മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നു സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു.വിദ്യാഭ്യാസ രംഗത്തും,പൊതുജന ആരോഗ്യരംഗത്തും വിവര സാങ്കേതികരംഗത്തുമെല്ലാം കേരളം കൈവരിച്ച നേട്ടങ്ങൾ എടുത്തു പറയേണ്ടതാണ്.സ്ത്രീ മുന്നേറ്റങ്ങളും,ശിശു ക്ഷേമ കാര്യങ്ങളിലുമടക്കം സാമൂഹ്യമായി ഓരോ ദിനവും പുരോഗതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കേരളത്തിന് ജാതിക്കും മതത്തിനും കക്ഷി രാഷ്ട്രീയത്തിനും അതീതമായി മികച്ച പിന്തുണ നൽകണമെന്നും, ബ്രിട്ടനിലെ മുഴുവൻ മലയാളികളും സാംസ്‌കാരിക തലത്തിൽ ഐക്യപ്പെടണമെന്നും സീതാറാം യെച്ചൂരി ആഹ്വാനം ചെയ്തു.
ആന്ധ്രാ പ്രദേശ് കേഡറിലെ മലയാളിയായ IAS ഓഫീസർ ശ്രീ ബാബു അഹമ്മദ് IAS വിശിഷ്ട അതിഥിയായി യോഗത്തിൽ പങ്കെടുത്തു.ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിൽ കേരളം അകപ്പെട്ടപ്പോൾ,കേരളസമൂഹം ഒറ്റക്കെട്ടായി നിന്ന് ആ മഹാപ്രളയത്തെ അതിജീവിച്ചതിനെ അനുസ്മരിച്ചു കൊണ്ടും; സാമ്പത്തികമായും, സാങ്കേതിക ഉപദേശങ്ങളായും ആന്ധ്രാ ഗവൺമെന്റിന്റെ ഭാഗമായി നിന്ന് കേരളത്തിന് വേണ്ടി പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ ഓർമ്മകൾ പങ്കു വച്ചുകൊണ്ടും അദ്ദേഹം സംസാരിച്ചു.
കേരള പോലീസിൽ സേനയിലെ മികച്ച പ്രവർത്തനത്തിന് രാഷ്ട്രപതിയിൽ നിന്നും മെഡൽ കരസ്ഥമാക്കിയ ചേതന UK യുടെ ആദ്യ പ്രസിഡന്റ് ശ്രീ സുനിൽ ലാലിനെ സമ്മേളന വേദിയിൽ സീതാറാം യെച്ചൂരി മെമെന്റോ നൽകി ആദരിച്ചു. കൂടാതെ, ജീവകാരുണ്യ രംഗത്ത് സമാനതകളില്ലാത്ത പ്രവർത്തനം നടത്തി വരുന്ന അമ്മ ചാരിറ്റിയെയും, ചാരിറ്റി ഫണ്ട് റൈസിംഗിന് വേണ്ടി സ്കൈ ഡൈവിംഗ് നടത്തി മലയാളികളുടെ അഭിമാനമായി മാറിയ ജോയൽ മനോജിനെയും ചടങ്ങിൽ യെച്ചൂരി മൊമെന്റോ നൽകി അനുമോദിച്ചു. മാത്രമല്ല, ചേതന UK ക്ക് വേണ്ടി ഗ്രാഫിക് ഡിസൈൻസ് ചെയ്ത അനൂപിനെയും, കലാപ്രകടങ്ങളിലൂടെ ചേതനയുടെ പത്താം വാർഷികാഘോഷത്തിന്റെ വേദിയെ സമ്പുഷ്ടമാക്കിയ മുഴുവൻ കലാകാരന്മാരെയും കലാകാരികളെയും ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.
തുടർന്ന് യുകെ മലയാളികളുടെ ദേശീയ സംഘടനയായ യുക്മയുടെ പ്രസിഡന്റ് ശ്രീ മനോജ്‌കുമാർ പിള്ള, ഡോർസെറ്റ് മലയാളി അസ്സോസിയേഷൻ പ്രസിഡന്റ് റെമി ജോസഫ് തുടങ്ങിയവർ ചേതനയുടെ പത്താം വാർഷികത്തിന് ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു. ചേതന UK സെക്രട്ടറി ലിയോസ് പോൾ സ്വാഗതവും,ട്രഷറർ ശ്രീകുമാർ നന്ദിയും പറഞ്ഞ സാംസ്‌കാരിക സമ്മേളനത്തിന് ശേഷം ബ്രിട്ടനിലെ വിവിധങ്ങളായ പ്രദേശങ്ങളിൽ നിന്നും വന്ന കലാകാരന്മാരും കലാകാരികളും അണിനിരന്ന, സാംസ്‌കാരിക തനിമ വിളിച്ചോതുന്ന കലാസന്ധ്യ സദസ്യർക്ക് ഒരു വർണ്ണ വിസ്മയമായി തന്നെ അനുഭവപ്പെട്ടു.ചേതനയുടെ പത്താം വാർഷികത്തോടനുബന്ധിച്ചു നടന്ന കേരളപ്പിറവി ആഘോഷം ഒരു ചരിത്ര സംഭമാക്കിത്തീർത്ത മുഴുവൻ ചേതന അംഗങ്ങളോടും,അഭ്യുദയകാംഷികളോടും സ്പോണ്സർഷിപ്പുകൾ നൽകി സഹായിച്ച Focus Finshure, Financial Solutions, Law &Lawyers solicitor firm, St.Johns Travels Oxford തുടങ്ങിയ സ്ഥാപനങ്ങളോടും ശബ്ദവും വെളിച്ചവും, LED Dispay Wall അടക്കമുള്ള സ്റ്റേജും ക്രമീകരിച്ച ഗ്രേസ് മെലോഡിസ്‌നോടുമുള്ള ചേതനയുടെ അകമഴിഞ്ഞ നന്ദിയും കടപ്പാടും ചേതന എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
രണ്ടു പ്രായം ചെന്ന മാതാപിതാക്കൾ മഴനനഞ്ഞു കിടക്കുന്നു , അതിൽ മാതാവിന് മാനസിക പ്രശ്ങ്ങളും അഭിമുഖികരിക്കുന്നു. മക്കളിൽ രണ്ടുപേർ സീറോ മലബാർ ക്രൈസ്തവ സഭയിലെ സന്യസ്തരാണ്. പ്രളയ കാലത്ത് ഇവരുടെ പുരയുടെ മേൽക്കൂര കാറ്റു കൊണ്ടുപോയത് അന്നുമുതൽ അവർ മഴനനഞ്ഞു കിടക്കുന്നു മക്കൾ അംഗമായ മഠത്തിൽ നിന്നും ഒരു ചെറിയ സഹായം ലഭിച്ചിരുന്നു ഏങ്കിലും അത് പലകാരണം കൊണ്ട് വീടുപണിയാൻ ഉപയോഗപ്പെട്ടില്ല . മഠം കാർക്കും സഹായിക്കുന്നതിനു ഒരു പരിധിയുണ്ടല്ലോ . ഈ അവസ്ഥയിലാണ് ഇടുക്കി മരിയാപുരം ,കുതിരക്കല്ലു പ്രദേശത്തു താമസിക്കുന്ന അമ്പഴക്കാട്ടു വീട്ടിൽ ഏപ്പു ചേട്ടൻ എന്ന തോമസ് നമ്മളുടെ സഹായത്തിനുവേണ്ടി ഉറ്റു നോക്കുന്നത് നിങ്ങൾ ദയവായി ഈ വേദന കാണാതെ പോകരുത് .ദയവായി കൈവിടരുത് .എനിക്ക് ഏപ്പു ചേട്ടനെ ചെറുപ്പം മുതൽ അറിയാം കൂലിപണിചെയ്തു മക്കളെ വളർത്തിയ വളരെ സാധുവായ ഒരു മനുഷ്യൻ . ഇപ്പോൾ പണിയെടുക്കാൻ ത്രാണിയില്ലാത്ത അവസ്ഥ . അദ്ദേഹത്തിന്റെ ആഗ്രഹം മാനസിക പ്രശനങ്ങളുള്ള ഭാര്യയെ മഴ നനയാതെ കിടത്താൻ ഒരു ചെറിയ വീട് എന്നത് മാത്രമാണ് .
ഞാൻ കഴിഞ്ഞ പ്രാവശ്യ൦ നാട്ടിൽ ചെന്നപ്പോൾ ഏപ്പു ചേട്ടൻ എന്നോട് ചോദിച്ചു .എടാ നിനക്ക് എൻ്റെ വീട്ടിൽ വരെ ഒന്നുവരമോ? എന്നെ ഒന്ന് സഹായിക്കാമോയെന്ന് . ഞാൻ നേരിൽ പോയിക്കണ്ടപ്പോൾ മനസ്സലിഞ്ഞു പോയി. വീടിന്റെ മേൽക്കൂര കാറ്റുകൊണ്ടുപോയി. അവിടെ പടുതവലിച്ചു കെട്ടിയിരിക്കുന്നു . വീടിന്റെ ജനലുകളും വാതിലുകളും മുഴുവൻ കുശുത്തു അറ്റു പോയിരിക്കുന്നു. മഴയും കാറ്റും വന്നാൽ അതിനുള്ളിൽ ഇരുന്നു തണുത്തു വിറക്കുകയല്ലാതെ യാതൊരു മാർഗവുമില്ല. കൂടാതെ ഭാര്യക്കു ചികിത്സക്കും പണം വേണം. ഞാൻ പറഞ്ഞു ഏപ്പു ചേട്ട എന്നെകൊണ്ട് കഴിയുന്നത് ചെയ്യാമെന്ന് . അദ്ദേഹത്തിന്റെ ഫോൺ നമ്പർ ഇവിടെ കൊടുക്കുന്നു 00918301841510
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്നത് കേരളത്തില്‍ നിന്നും യു കെ യില്‍ കുടിയേറിയ കഷ്ട്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞു ജീവിച്ചവരുടെ ഒരു കൂട്ടായ്മയാണ് .
ഞങ്ങൾ ഇതു വരെ നടത്തിയ പ്രവർത്തനത്തിലൂടെ 75 ലക്ഷം രൂപയുടെ സഹായം നാട്ടിലെയും യു കെയിലെയും ആളുകള്‍ക്ക് നല്‍കി സഹായിച്ചിട്ടുണ്ട് . ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയ്ക്ക് നേതൃത്വംകൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് , സജി തോമസ് എന്നിവരാണ്.
നിങ്ങള്‍ ദയവായി ഞങ്ങളുടെ ഈ അപേക്ഷ കൈവിടരുത് നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന അക്കൗണ്ടില്‍ നല്‍കുക. ഞങ്ങള്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു.
പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല. വിശദമായ ബാങ്ക് സ്റ്റെമെന്റ്റ് മെയില്‍വഴിയോ, ഫേസ് ബുക്ക് മെസ്സേജ് വഴിയോ ,വാട്ടസാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ് എന്ന ഫേസ് ബുക്ക് പേജില്‍ പ്രസിധികരിച്ചിട്ടുണ്ട് . നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..
സാലിസ്ബറി: ‘മരണത്തോളം ഭയാനകമായ ഒന്നില്ല; അതോടെ എല്ലാത്തിന്റെയും അവസാനമാകുന്നു’ എന്ന് അരിസ്റ്റോട്ടിൽ പറഞ്ഞത് തെറ്റെന്ന് തെളിയിക്കുന്നതായിരുന്നു സാലിസ്ബറിയിൽ മരിച്ച നേഴ്‌സായ സീന എന്ന മാലാഖക്ക് മലയാളി- ഇംഗ്ലീഷ് സമൂഹം നൽകിയ അന്ത്യയാത്ര. ഒരുകാര്യം ശരിയാണ്. സീനയുടെ ഭൗതീക ജീവിതം അവസാനിച്ചു എങ്കിലും സീന എന്ന നേഴ്‌സ് സമൂഹത്തിന് നൽകിയ നന്മകൾക്ക് മരണം ഇല്ല എന്ന് തെളിയിക്കുന്നതായിരുന്നു അവിടെയെത്തിയ ജനക്കൂട്ടം സാക്ഷ്യപ്പെടുത്തുന്നത്.
ഈ മാസം ഒന്നാം തിയതി വെളിയാഴ്ച സാലിസ്ബറിയില്‍ മരണമടഞ്ഞ കോട്ടയം ഉഴവൂര്‍ മുടീക്കുന്നേല്‍ ഷിബു ജോണിന്റെ ഭാര്യ സീനയ്ക്ക് (41) യാത്രാമൊഴി നൽകാൻ യുകെയുടെ നാനാഭാഗത്തുനിന്നുമായി ബന്ധുക്കളും സുഹൃത്തുക്കളുമായ നൂറുകണക്കിനാളുകളാണ് സാലിസ്ബറിയിലേക്ക് ഒഴുകിയെത്തിയത്. ജോൺ ഗ്ലെൻ (സാലിസ്ബറി MP ) സീനയുടെ മരണത്തിൽ അനുശോചനമറിക്കാൻ എത്തിയ ഇംഗ്ലീഷ് സമൂഹത്തോടൊപ്പം ഉണ്ടായിരുന്നു.
ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടരമണിയോടെ സെന്റ് ഗ്രിഗറീസ് കാത്തലിക് ദേവാലയത്തില്‍ ആണ് പൊതുദര്‍ശന സൗകര്യമൊരുക്കിയിരുന്നത്. സീനയുടെ ഭൗതിക ശരീരം എത്തുന്നതിന് മുൻപ് തന്നെ ദേവാലയവും തൊട്ടടുത്ത് ക്ലോസ്സ് സര്‍ക്യൂട്ട് സ്‌ക്രീനിലൂടെ ലൈവ് സജ്ജീകരിച്ചിരുന്ന ഹാളും നിറഞ്ഞിരുന്നു. സൗതാംപ്ടണ്‍ സെന്റ് പോള്‍സ് ക്‌നാനായ മിഷനിലെ ഫാ ജോസ് തേക്കുനില്‍ക്കുന്നതിലിന്റെയും, സെന്റ് ഓസ്മണ്ട്‌സ് ചര്‍ച്ച് വികാരി ഫാ: സജി നീണ്ടൂര്‍ MSFS ന്റെയും കാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു.
വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് സെന്റ് ഗ്രിഗറീസ് ദേവാലയം സാക്ഷ്യം വഹിച്ചത്. അകാലത്തില്‍ പറന്നകന്ന തന്റെ പ്രിയതമയുടെ ചേതനയറ്റ മുഖത്തു നിന്ന് കണ്ണെടുക്കാതെ കാവല്‍ നില്‍ക്കുന്ന ഷിബുവിനെ സാക്ഷിയാക്കി മൂത്ത മകന്‍ നിഖില്‍ സഹോദരങ്ങളായ നിബിനെയും അഞ്ചു വയസുകാരന്‍ നീലിനെയും ചാരത്തു ചേര്‍ത്തു നിറുത്തി തന്റെ പ്രിയ മാതാവിനെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകൾ പങ്കു വച്ചപ്പോള്‍ നിറയാത്ത കണ്ണുകളില്ലായിരുന്നു. തുടര്‍ന്ന് സീനയുടെ ഇളയ സഹോദരി സോഫി തന്റെ പ്രിയ ചേച്ചിയുടെ ബാല്യകാല കുസൃതികള്‍ മുതല്‍ നന്മ നിറഞ്ഞ കരുതലിന്റെയും സാഹോദര്യത്തിന്റെയും ഓര്‍മ്മകള്‍ പങ്കു വച്ചപ്പോൾ എത്തിയവരുടെ കണ്ണുകൾ നിറയുന്ന സമയങ്ങൾക്ക് സാക്ഷിയായി.
യുകെ ക്‌നാനായ കാത്തലിക് അസോസിയേഷനു വേണ്ടി പ്രസിഡന്റ് തോമസ് ജോസഫ്യു, യുക്മയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള എന്നിവര്‍ അനുശോചന സന്ദേശം നല്‍കി. സാലിസ്ബറി എന്‍ എച്ച് എസ് ഹോസ്പിറ്റല്‍, സാലിസ്ബറി മലയാളി അസോസിയേഷന്‍, സെന്റ് പോള്‍ ക്‌നാനായ മിഷന്‍ , സാലിസ്ബറി മലയാളി കമ്മ്യൂണിറ്റി തുടങ്ങയവരുടെ പ്രതിനിധികള്‍ അനുശോചനം രേഖപ്പെടുത്തി. ചടങ്ങുകള്‍ക്ക് കാര്യക്ഷമമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി സാലിസ്ബറിയിലെ കുടുംബങ്ങള്‍ മാതൃകയായി .
ഇന്ന് ഉച്ചതിരിഞ്ഞു ഷിബുവും, കുട്ടികളും അടുത്ത കുടുംബാംഗങ്ങളും നാട്ടിലേക്ക് തിരിക്കും. സീനായുടെ ഭൗതിക ശരീരം ബുധനാഴ്ച്ച നാട്ടിലേക്ക് കൊണ്ടുപോകും. നാട്ടിലെ മൃതസംസ്‌കാര ശുശ്രൂഷകള്‍ പതിനഞ്ചാം തിയതി വെള്ളിയാഴ്ച സ്വദേശമായ ഉഴവൂരില്‍ നടക്കും. മൂന്ന് മണിക്ക് വീട്ടിൽ ആരംഭിക്കുന്ന മൃതസംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ തുടർ ശുശ്രൂഷകള്‍ നടക്കുന്നു.
സീന കഴിഞ്ഞ ഒന്നര വർഷത്തിലധികമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. സാലിസ്ബറി എന്‍ എച്ച് എസ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നേഴ്‌സ് ആയി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു സീന. നിഖില്‍, നിബിന്‍, നീല്‍ എന്നീ മൂന്ന് ആണ്‍കുട്ടികളാണ് സീനാ ഷിബു ദമ്പതികള്‍ക്കുള്ളത്.
Including CBD to your pet’s food plan is turning into wildly in style, and for good motive. It isn’t laborious to seek out tales of pet owners who report comparable results after giving their canine CBD oil or treats. Nevertheless, the lack of revealed double-blind examine for animals makes it arduous to drag out real information from the purely anecdotal proof.
Honest Paws is a CBD treat manufacturer that dedicates itself to offering the very best way of life experience doable for dogs and cats. They place a premium on the general health of pets, which is why they only use the best sources of CBD oil, along with different natural ingredients.
My 12 yo labradoodle has aged dramatically over the last 6 months. 3 months ago, I used to be researching CBD oil for an getting older good friend and discovered the pet oils. I shared the info to him and on a whim ordered some for Lari—A buddy had been commiserating with me about my aging dog, saw her after she’d been on it a week and asked how I had changed her weight loss program. At that time I had only added CBD oil and bullion to get her to eat.
For someone who has always thought of something in the cannabis household a unclean drug, the concept of making an attempt it was challenging at first, but now I’ve a first hand expertise and can tell you – it works!! One of many reasons I decided to give it a go was because I knew I may try this without any monetary loss for the reason that return coverage is so superb. This company actually stands behind their products. Additionally they third celebration check which was vital to me and so few companies actually do. I knew this was a top quality oil with out something my dog does not need.
We do our greatest to make your CBD research as clean and simple as possible so you possibly can study as a lot as you possibly can all in one place. We consider in what CBD has executed for folks and their pets across the country so we’ve rounded up the ten best merchandise out there right now for you to explore more in depth and pick the best one on your furry pals. This list focuses on CBD oil for canine and CBD dog treats; however, many of those merchandise are safe for different animals as well. The following checklist is organized alphabetically.
LolaHemp, located in Scarsdale, New York, produces all prodcuts with pets in mind. They use only pet safe elements, and ensure they are properly dosed for their smaller our bodies. Their pet hemp oil is organic and free of pesticides and herbicides. They use a 3rd occasion lab to test all of their merchandise. LolaHemp CBD Oil is available in 15, 30, or 60 ML bottles and can be used as a daily supplement. CBD oil has been proven to lower ache, irritation, nervousness, sure sorts of tumors and even pores and skin circumstances. It has additionally been discovered to be helpful with separation nervousness, travel phobia and aggression.
Restorative Botanicals has over a hundred positive reviews and is without doubt one of the greatest CBD oils to help your dog with joint ache They have been a part of the Hemp Industry Affiliation since their founding date, in 2015. Being partnered with such a reliable affiliation, it is simple to see why so many canine-house owners find yourself https://validcbdoil.com/best-cbd-oil-for-dogs relying on this product to help heal their canines. Their purpose is to make inexpensive, nourishing CBD extract oils that may assist with the effectively-being of your canine. They also combine the CBD oil with other extracts, corresponding to those of important and emulsifying oils.
You want your pet to take care of their well being and energy for a really long time, and plenty of research suggest that hemp oil for pets can profit them with a variety Cbd For Dogs of well being-associated issues, comparable to inflammatory points, seizures, pain, and nervousness.
As already talked about, there are a selection of canine breeds that are extra more likely to undergo from joint issues and, particularly, arthritis due to their genetics. That’s why the benefits of this hemp oil from Wholesome Pets should actually be shouted from the rooftops as it is just so effective at lowering the ache brought on by arthritis in canines. With the usage of this oil, you’ll be amazed on the increased mobility your aged canine can muster up.
ലിയോസ് പോൾ
കഴിഞ്ഞ പത്തു വർഷക്കാലമായി UK മലയാളികളുടെ സാമൂഹ്യ ജീവിതത്തിനകത്ത് ജനാധിപത്യ ബോധത്തിൻ്റേയും പുരോഗമന ചിന്തയുടെയും പുത്തൻ ഉണർവ്വുകൾ സമ്മാനിച്ചുകൊണ്ട് സമാനതകളില്ലാത്ത സാംസ്‌കാരിക പ്രവർത്തനം നടത്തി വരുന്ന ചേതന UK യുടെ കേരളപ്പിറവി ആഘോഷം നവംബർ ഒമ്പതിന് ബോൺമൗത്തിൽ വച്ച് നടത്തപ്പെടുന്നു.2009ൽ രൂപം കൊണ്ട ചേതനയുടെ പത്താം വാർഷികത്തോടനുബന്ധിച്ചു ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ പരിപാടികൾക്ക് കഴിഞ്ഞ സെപ്റ്റംബർ 21ന് ഓക്‌സ്‌ഫോഡിൽ വച്ച് പ്രമുഖ ചിന്തകനും,പ്രഭാഷകനും,എഴുത്തുകാരനുമായ Dr.സുനിൽ പി ഇളയിടത്തിൻ്റെ സാന്നിദ്ധ്യത്തിൽ വച്ച് ഇന്ത്യൻ വർക്കേഴ്സ് അസ്സോസിയേഷൻ്റെ ജോയിൻറ് സെക്രട്ടറി ശ്രീ ഹർസെവ് ബൈൻസ് തുടക്കം കുറിച്ച പശ്ചാത്തലത്തിൽ, പൂർവ്വാധികം ഭംഗിയോട് കൂടി ഈ വർഷത്തെ കേരളപ്പിറവി ആഘോഷം നടത്തണം എന്നാണ് ചേതനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി നിശ്ചയിച്ചിരിക്കുന്നത്.
കലാ സാഹിത്യ രാഷ്ട്രീയ രംഗത്തെന്ന പോലെ തന്നെ ആതുരസേവന രംഗത്തും വ്യക്തമായ സാന്നിദ്ധ്യം അറിയിച്ചിട്ടുള്ള ചേതനയുടെ ഈ വർഷത്തെ കേരളപ്പിറവി ആഘോഷം ഉത്‌ഘാടനം ചെയ്യുന്നത് മുൻ ഇന്ത്യൻ രാജ്യസഭാംഗവും സാംസ്‌കാരിക വിഭാഗം പാർലമെൻറ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്ന Dr.സീതാറാം യെച്ചൂരിയാണ്.നവംബർ ഒമ്പത് ശനിയാഴ്ച ബോൺമൗത്തിലെ West Parley Memorial ഹാളിൽ ചേതന പ്രസിഡന്റ് സുജൂ ജോസഫിന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ആന്ധ്രാ ഗവണ്മെന്റ് ടെക്നിക്കൽ എഡ്യൂക്കേഷൻ കമ്മീഷണർ ആയിരുന്ന മലയാളിയായ IAS ഓഫീസർ ശ്രീ ബാബു അഹമ്മദ് വിശിഷ്ട അതിഥിയായി പങ്കെടുക്കും.UK യിലാകമാനമുള്ള മലയാളികളുടെയാകെ ഐക്യപ്പെടലിന്റെയും ഒത്തുചേരലിന്റെയും പ്രതീകമായി മാറാൻ പോകുന്ന ഐക്യ കേരളത്തിന്റെ അറുപത്തിമൂന്നാമത് ജന്മദിനത്തോടനുബന്ധിച്ച സാംസ്‌കാരിക സമ്മേളനത്തിൽ UKയിലെയും പ്രത്യേകിച്ച് ബോൺമൗത് ഏരിയയിലെയും സാമൂഹ്യ സാംസ്‌കാരിക രംഗത്തു നിന്നുള്ള നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന,പുരോഗമന പാരമ്പര്യത്തെ അടയാളപ്പെടുത്തുന്ന സാംസ്‌കാരിക സമ്മേളനത്തിന് ശേഷം, UK യുടെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നും വരുന്ന പ്രതിഭാധനരായ അനേകം കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന നൃത്തവും സംഗീതവും സമന്വയിക്കുന്ന കലാ പ്രകടനങ്ങൾ അരങ്ങേറും.ഏതാനും വർഷങ്ങളായി UK യിൽ ആതുരസേവന രംഗത്ത് വില മതിക്കാനാകാത്ത പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന അമ്മ ചാരിറ്റി ഒരുക്കുന്ന ഭക്ഷണ കൗണ്ടർ ഹാളിനകത്തു മുഖ്യ ആകർഷണമാകും.
ഒരു കൂട്ടം സ്ത്രീകൾ,തങ്ങളുടെ ജോലിസമയം കഴിഞ്ഞുള്ള ഒഴിവു സമയത്തു നടത്തുന്ന അഭിനന്ദനാർഹമായ പ്രവർത്തനങ്ങൾ വഴി നിരവധിയായ സഹായങ്ങളാണ് അമ്മ ചാരിറ്റി, അശരരായ ആളുകൾക്ക് എത്തിച്ചു കൊടുത്തിട്ടുള്ളത്.ഫോക്കസ് ഫിനാൻസ് സൊല്യൂഷൻസിന്റെയും,Law & Lawyers സോളിസിറ്റർ സെർവീസസിന്റെയും,ഗ്രേസ് മെലഡീസിന്റെയും,അമ്മ ചാരിറ്റിയുടെയും സഹായത്തോട് കൂടി,വരുന്ന നവംബർ 9 ശനിയാഴ്ച വൈകിട്ട് നാല് മണി മുതൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിലേക്കും തുടർന്ന് നടക്കുന്ന കലാ വിരുന്നിലേക്കും എല്ലാ നല്ലവരായ നാട്ടുകാരെയും,സുഹൃത്തുക്കളേയും ചേതന UK ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
Hall Address:
West Parley Memorial Hall
275 Christ Church Road
BH22 8SL
ലണ്ടൻ: ഗിൽഫോർഡ് അയൽക്കൂട്ടം കൾച്ചറൽ അസ്സോസിയേഷൻ സംഘടിപ്പിക്കുന്ന കേരള പിറവി – ദീപാവലി ആഘോഷങ്ങൾ സംയുക്തമായി വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിക്കുന്നു. നവംബർ 9 ശനിയാഴ്ച വൈകുന്നേരം ആറുമണി മുതൽ ഗിൽഫോർഡിലെ സെന്റ് ക്ളയേർസ് ചർച്ച ഹാളിലാണ്ആഘോഷപരിപാടികൾ നടത്തുന്നത് . സാംസ്കാരിക സമ്മേളനത്തോടെയാണ് ആഘോഷപരിപാടികൾക്ക്തുടക്കം കുറിക്കുന്നത് . കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ പരിപാടികളോടൊപ്പം വളർന്നുവരുന്നഗായകരെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരളത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്നഗാനങ്ങളുൾപ്പെടെ വിവിധ ഗാനങ്ങൾ വ്യത്യസ്തരായ ഗായകർ ആലപിക്കുന്ന സംഗീത നിശയുംആഘോഷപരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
കേരളപ്പിറവി ആഘോഷങ്ങളോടൊപ്പം തന്നെ തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്നഉൽസവമായ
ദീപാവലി ആഘോഷവും
സംഘടിപ്പിക്കുന്നു. ആഘോഷപരിപാടികളുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർഅറിയിച്ചു. ഇനിയും കലാ സാംസ്കാരിക പരിപാടികൾ നടത്തുവാൻ ആഗ്രഹിക്കുന്നവർ കൾച്ചറൽകോർഡിനേറ്റേഴ്സ് ആയ മോളി ക്ലീറ്റസിനെയോ ഫാൻസി നിക്സനെയോ ബന്ധപ്പെടേണ്ടതാണ് . ഗിൽഫോർഡിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ ആളുകളും കേരളപ്പിറവി- ദീപാവലി ആഘോഷപരിപാടികളിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ജി എ സി എ പ്രസിഡണ്ട് നിക്സൺ ആന്റണി, സെക്രട്ടറി സനുബേബി, ട്രഷറർ ഷിജു മത്തായി എന്നിവർ അഭ്യർത്ഥിച്ചു.
സ്ഥലത്തിന്റെ വിലാസം:
St.Clare’s Church hall, 2 Pond Meadow,
Guildford, GU2 8 LF
സമയം: 6 pm to 10 pm.
മണമ്പൂര്‍ സുരേഷ്
ബ്രിട്ടനിലെ പ്രമുഖ സംഘടനയായ കലയുടെ വാര്‍ഷികപ്പതിപ്പ് Palm leaf രണ്ടാം വര്‍ഷവും ഉന്നതമായ നിലവാരം പുലര്‍ത്തിക്കൊണ്ട് വായനക്കാരിലെക്കെത്തി. സീന ദേവകി എഡിറ്റ് ചെയ്ത ഈ Palm leaf മാഗസിന് വളരെ നാളത്തേക്ക് സൂക്ഷിക്കാവുന്ന കാമ്പും കനവും ഉള്ള പ്രസിധീകരണമാണ്. ഒരു സംഘടനയുടെ പതിവ് പ്രസിദ്ധീകരണം എന്നതിലുപരി സ്വന്തം ചുവട്ടില്‍ നില്ക്കാവുന്ന നല്ല ഒരു മാഗസിനായി ഇത് വളര്‍ന്നിരിക്കുന്നു.
സിനിമ എന്ന വിഷയത്തീലേക്ക് ഫോക്കസ് ചെയ്യുന്ന Palm leaf ന്റെ പേജുകള്‍ ചലച്ചിത്രം എന്ന മാധ്യമത്തിന്റെ ഒരാഘോഷവും പഠനവും ആയി മാറുന്നു.
ആ പേജുകള്‍ മറിക്കുമ്പോള്‍ നമ്മള് കാണുന്നതിതാണ്: ആറ്റൂര്‍ രവി വര്മ്മയക്കുറിച്ചു ഡോക്യുമേന്ടറി തയാറാക്കിയ അന്‍വര്‍ അലി ആ സിനിമയെയും കവിതയേയും കുറിച്ച് സീന ദേവകിയോടു സംസാരിക്കുന്നു. മേരാം നോം ജോക്കറില് തുടങ്ങി പുതിയ മലയാള സിനിമയുടെ വ്യാകരണത്തിലൂടെ കടന്നു പോകുന്ന PF മാത്യൂസിന്റെ ലേഖനം, കവി PN ഗോപീകൃഷ്ണന്റെ സിനിമാക്കുറിപ്പ്, മണി കൗള്‍ ചിത്രങ്ങളിലൂടെയുള്ള എ സഹദേവന്റെ യാത്ര, സംവിധായകന് ജയരാജുമായുള്ള സീന പ്രവീണിന്റെ ഇന്റര്‍വ്യൂ, കേതാന് മേത്തയുടെ രാജാ രവി വര്‍മ്മയെക്കുറിച്ചുള്ള ചിത്രം “രംഗരസിയയുടെ” റിലീസോടെ നടന്ന കോടതിവിധിയും ചിത്രത്തിന്റെ നിരൂപണവും –മണമ്പൂര്‍ സുരേഷ് എഴുതുന്നു, മധു ഇറവങ്കരയുടെ പുതുകാല സിനിമയുടെ വര്‍ത്തമാനം, താര്ക്കൊവ്സ്കി ചിത്രങ്ങളെക്കുറിച്ച് രണ്ടു പേര് എഴുതുന്നു…
കീര്തിക് ശശിധരന്, പ്രിയ ദിലീപ്, S ഗോപാലകൃഷ്ണന്, S ശാരദക്കുട്ടി, ശാലിനി കോളിയോട്ടു തുടങ്ങി നൂറ്റി ഇരുപതോളം പേജുകളില്‍ നിറയുന്ന എഴുത്തുകാരും, വിഭവങ്ങളും ഏറെ. ലാളിത്യവും, ലാവണ്യവുമുള്ള ഡിസൈന്‍. പുസ്തകാലമാരയില് ഇടം പിടിക്കുന്ന മാഗസിന്. അതാണു കലയുടെ പാം ലീഫ് മാഗസിന്.
ഹോർഷം മലയാളി കമ്മ്യുണിറ്റിയുടെ (MCH)2019-2020 പ്രവർത്തന വർഷത്തിലേക്ക് പുതിയ കമ്മിറ്റി നിലവിൽ വന്നു. സംഘടനാപ്രവർത്തന പാടവം കൊണ്ടും പരിചയസമ്പന്നത കൊണ്ടും ഹോർഷം മലയാളികളിക്കിടയിൽ ചിരപരിചതരായ വ്യക്തിത്വങ്ങളാണ് പുതിയ നേതൃത്വനിരയിലേയ്ക്ക് എത്തിയിരിക്കുന്നത്. സെന്റ്. ജോൺസ് ചർച്ച ഹാളിൽ വച്ചു നടന്ന പൊതുയോഗത്തിൽ വച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ബൈജു യാക്കോബ് – പ്രസിഡന്റ് ജോമോൻ വർഗീസ് – വൈസ് പ്രസിഡന്റ് മനു മത്തായി – സെക്രട്ടറി ,പോൾ ജോസഫ് – ട്രഷറർ ബിനു കൂട്ടുങ്കൽ – ജോയിന്റ് സെക്രട്ടറി ആന്റണി തെക്കേപ്പറമ്പിൽ – ജോയിന്റ് ട്രഷറർ ജോസഫ്. പി. സെബാസ്റ്റ്യൻ – പ്രോഗ്രാം കൺവീനർ ജോൺസൺ ജോൺ – കൾച്ചറൽ പ്രോഗ്രാം കോ – ഓർഡിനേറ്റർ ജിസ്മോൻ പോൾ – PRO ഷാജി ജോസഫ് &ബിജു പോൾ – ചാരിറ്റി കോ -ഓർഡിനേറ്റർ സാംസൺ പോൾ & ആൻസൺ മാത്യു – സ്പോർട്സ് കോ ഓർഡിനേറ്റർ തുടർന്നു നടന്ന സമ്മേളനത്തിൽ MCH അംഗങ്ങളുടെ സാമൂഹികവും സംസ്കാരികവുമായ പ്രവർത്തനങ്ങളിൽ പുതിയ കർമ്മ പരിപാടികൾ ആവിഷ്ക്കരിക്കുന്നതിനും നടപ്പാക്കുന്നതിനും എല്ലാ അംഗങ്ങളുടെയും പിന്തുണ നിയുക്ത പ്രസിഡന്റ് ബൈജു യാക്കോബ് അഭ്യർത്ഥിച്ചു. തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി പൊതുയോഗത്തിന് എത്തിചേർന്ന എല്ലാവർക്കും മുൻ ട്രഷറർ ആന്റണി തെക്കേപ്പറമ്പിൽ നന്ദി പ്രകാശിപ്പിച്ചു. തുടർന്നു നടന്ന സ്നേഹവിരുന്നോടെ പരിപാടികൾ അവസാനിച്ചു.