ന്യൂസ് ഡെസ്ക്
മാലിദ്വീപിലെ വെലാന ഇന്റർനാഷണൽ എയർപോർട്ടിൽ ഫ്ളൈറ്റ് ലാൻഡിംഗിൽ വൻ സുരക്ഷാ വീഴ്ച. തിരുവനന്തപുരത്തുനിന്ന് മാലദ്വീപിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം അവിടുത്തെ വിമാനത്താവളത്തില്‍ നിര്‍മാണത്തിലിരുന്ന റണ്‍വേയില്‍ ഇറങ്ങി. ഗുരുതര സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെങ്കിലും യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്. വിമാനത്തിൽ 136 യാത്രക്കാരും ക്രൂ അംഗങ്ങളും ഉണ്ടായിരുന്നു.

എയര്‍ബസ് എഐ 263-320 നിയോ വിമാനമാണ് തെറ്റായി ലാന്‍ഡുചെയ്തതെന്ന് എയര്‍ഇന്ത്യ അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. വിമാനത്തിന്റെ രണ്ടു ടയറുകൾ തകർന്നു. ബ്രേക്ക് സംവിധാനങ്ങള്‍ക്കും ഗുരുതര തകരാറ് സംഭവിച്ചിട്ടുണ്ട്. പണി നടക്കുന്ന റൺവേയിൽ കിടന്ന ടാർപോളിൻ ടയറിൽ കുടുങ്ങിയാണ് ഫ്ളൈറ്റിന്റെ സ്പീഡ് കുറഞ്ഞതും കൂടുതൽ അപകടമുണ്ടാകാതെ നിറുത്തുവാൻ സാധിച്ചതും.
ഇന്ന് ഉച്ചയ്ക്ക് ശേഷം 3.55 നാണ് സംഭവം. മാലിദ്വീപ് വ്യോമയാന നിയന്ത്രണ അതോറിറ്റി സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.വിമാനം പറത്തിയ രണ്ടു പൈലറ്റുമാരേയും ജോലിയില്‍ നിന്ന് താത്കാലികമായി ഒഴിവാക്കിയിട്ടുണ്ട്.
ഹരികുമാര്‍ ഗോപാലന്‍
ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമയുടെ നേതൃത്വത്തില്‍ കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ ഫണ്ട് ശേഖരണവും ഓണാഘോഷവും നടത്തുന്നു. ഈ വരുന്ന 22 വിസ്‌ടോന്‍ ടൗണ്‍ ഹാളിലാണ് പരിപാടികള്‍ നടത്തപ്പെടുന്നത്. ബുധനാഴ്ച കൂടിയ ലിമയുടെ കമ്മറ്റിയാണ് ഓണം നടത്താന്‍ തീരുമാനിച്ചത്. ദേശീയ ദുരന്തത്തെ നേരിടേണ്ടത് ദേശീയ ഉത്സവം മാറ്റിവച്ചുകൊണ്ടല്ല എന്ന പൊതു അഭിപ്രായമാണ് കമ്മറ്റിയില്‍ ഉയര്‍ന്നു വന്നത്.
രാവിലെ ഒന്‍പതു മണിക്ക് തന്നെ പരിപാടികള്‍ ആരംഭിക്കും. കുട്ടികളുടെ കലാപരിപാടികള്‍ക്കായിരിക്കും പ്രധാന്യം നല്‍കുക. അതോടൊപ്പം എ. ലെവല്‍ പരീക്ഷയിലും GCSE പരീക്ഷയിലും ഉന്നത വിജയം കരസ്ഥമാക്കിയ മേഴ്‌സിസൈഡില്‍ നിന്നുള്ള കുട്ടികളെ ആദരിക്കും. പരിപാടികള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എതയും പെട്ടെന്ന് ലിമ നേതൃത്വവുമായി ബന്ധപ്പെടണമെന്ന് അറിയിക്കുന്നു. ബന്ധപ്പെടേണ്ട നമ്പര്‍ 07463441725, 07886247099 ടിക്കറ്റ് വില്‍പ്പന വരുന്ന ഒരാഴ്ചകൊണ്ട് അവസാനിപ്പിക്കുമെന്ന് അറിയിക്കുന്നു.
ഹാളിന്റെ അഡ്രസ്സ്
WHISTON TOWN HALL,
OLD COLLIERY ROAD,
L353QX
അദ്ധ്യായം- 31
പേടിച്ചാല്‍ ഒളിക്കാനിടം കിട്ടില്ല
വിഷഹാരിയെ കണ്ട പാമ്പിനെ പോലെ രാജൂ എന്നെ നോക്കി നില്‌ക്കേ പരിഭ്രാന്തിയോടെ അയാളുടെ മറ്റൊരു ബന്ധുവും അവിടേക്കു വന്നു. ഞാന്‍ അഗര്‍വാളിനോടു പറഞ്ഞു, സാറ് ഇവിടിരിക്ക് ഞാന്‍ ഇവരുമായി ഒന്നു സംസാരിക്കട്ടെ. അവിടേക്കു വന്നവനും അഗര്‍വാളുമായി സംസാരിച്ചിരിക്കേ രാജുവിനേയും കൂട്ടി ഞാന്‍ പുത്തേക്ക് ഇറങ്ങിയിട്ടു പറഞ്ഞു, നിങ്ങള്‍ പേടിക്കേണ്ട. ഈ വിഷയം ഞാന്‍ കൈകാര്യം ചെയ്തുകൊള്ളാം. ആദ്യമായി ചെയ്യേണ്ടത് ദൂരെ നില്‍ക്കുന്ന ഓമനയെ ചൂണ്ടിയിട്ട് പറഞ്ഞു. ആ വ്യക്തി എന്റെ ബന്ധുവാണ്, അവരെ ഇന്റര്‍വ്യൂവിന് അകത്തേക്ക് കയറ്റണം. ഈ വലിയ ക്യൂവിലേക്ക് കയറാന്‍ ഞങ്ങള്‍ക്ക് പറ്റില്ല. അയാളുടെ മുഖത്തെ അങ്കലാപ്പ് അകന്ന് വിളറിയ മുഖം തെളിഞ്ഞു. എന്നോട് ആദരവു പ്രകടിപ്പിച്ചിട്ട് പറഞ്ഞു, ഒന്നു വെയ്റ്റ് ചെയ്യൂ, വേണ്ടത് ചെയ്യാം. ധൃതഗതിയില്‍ അകത്തേക്കു പോയി വിവിധ നിറത്തിലുള്ള കുറെ പേപ്പറുമായി പെട്ടെന്നു വന്നു. ഓമനയെ ഞാന്‍ അടുത്തേക്കു വിളിച്ചു. രാജു വിവിധനിറത്തിലുളള പേപ്പര്‍ കാണിച്ചിട്ട് ഇതൊന്നു പൂരിപ്പിച്ചു തരണം. ഓമനയത് പൂരിപ്പിച്ചു കൊടുത്തു. എല്ലാം ഒന്ന് കണ്ണോടിച്ചു നോക്കിയിട്ട് ഓമനയെ വിളിച്ചുകൊണ്ടയാള്‍ മറുവശത്തേക്കു നടന്നു.
ഞങ്ങള്‍ ക്ഷണിക്കപ്പെടാതെ വന്നവരാണ്. നീണ്ട ദിവസങ്ങളായി ഇവിടെ താമസിച്ച് അവരുടെ വ്യവസ്ഥിതികള്‍ അനുസരിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനാണ് എല്ലാവരും നേരം പുലര്‍ന്നയുടന്‍ ഇവിടെയെത്തി ക്യൂവില്‍ നില്‍ക്കുന്നത്. ആരും തൊഴില്‍ രഹിതരല്ലെങ്കിലും ഇന്നുള്ളതിനേക്കാള്‍ മെച്ചമായ ശമ്പളം കിട്ടാനാണവര്‍ എത്തിയിരിക്കുന്നത്. എല്ലാവരും ഏജന്‍സിയുടെ ഉറപ്പില്‍ നില്‍ക്കുന്നവരാണ്. അവര്‍ക്കല്പം മാനസിക വൈഷമ്യം ഉണ്ടാക്കുന്ന വിധത്തിലാണ് ഓമനയെ രാജു അകത്തേക്ക് കയറ്റി വിട്ടത്. വാതില്‍ക്കല്‍ നിന്നവര്‍ കരുതിയത് ഈ സ്ഥാപനത്തിന്റെ അടുത്ത ആരെങ്കിലുമായിരിക്കുമെന്നാണ്. അയാളോട് നിങ്ങള്‍ എന്താണ് കാട്ടുന്നതെന്ന് ചോദിക്കാനുള്ള ധൈര്യവുമില്ല. ഇന്റര്‍വ്യൂവില്‍ പാസ്സായാലും ഇവര്‍ ശ്രമിച്ചാലെ അക്കരക്ക് പോകാന്‍ കഴിയൂ.
രാജുവാകട്ടെ താണു നിന്നാല്‍ വാണു നില്‍ക്കാം എന്ന ഭാവത്തില്‍ എന്റെയടുക്കല്‍ വന്നിട്ട് ചോദിച്ചു. ഇനിയും എന്താണ് സാറിന് ചെയ്യേണ്ടത്. ഞങ്ങള്‍ മറുഭാഗത്തേക്കു നടന്നു. ഞാന്‍ രാജുവിനെ ധൈര്യപ്പെടുത്തി പറഞ്ഞു. അദ്ദേഹത്തോടു പറയുക സുഹൃത്ത് പുറത്തു കാത്തു നില്‍ക്കുന്നുണ്ടെന്ന്. പിന്നേ അദ്ദേഹത്തിന് ഉച്ചയ്ക്കുള്ള ഭക്ഷണത്തിന് ഇഷ്ടമുള്ളത് കൊടുക്കുക. ഇനിയും നമ്മള്‍ തമ്മില്‍ കാണേണ്ടി വരും. ഈ വിഷയം ഇത്തരത്തില്‍ ഒത്തു തീര്‍പ്പാക്കിയതിലുള്ള നന്ദി പറഞ്ഞിട്ട് രാജു അകത്തേക്ക് പോയി. അയാളുടെ പേടിച്ചരണ്ട കണ്ണുകളില്‍ ഇപ്പോഴുള്ളത് സന്തോഷമാണ്. എന്തെങ്കിലും ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് അവര്‍ ഭയന്നിരുന്നു. അഗര്‍വാള്‍ പ്രസന്ന മുഖത്തോടെ പുറത്തേക്കു വന്നു. ആ ജീപ്പ് കണ്ണില്‍ നിന്നും മറയുന്നതു വരെ നോക്കനിന്നു. നിലമറിഞ്ഞ് വിത്തു വിതയ്ക്കണമെന്ന് പൂര്‍വ്വികര്‍ പറഞ്ഞത് എത്രയോ ശരിയെന്ന് ഈ അനുഭവം പഠിപ്പിക്കുന്നു. വെയില്‍ കനത്തു കൊണ്ടിരുന്നു.
ഞാനും ആകാംക്ഷയോടെ ഓമനയെ കാത്ത് ഒരു ഭാഗത്തേക്ക് മാറി നിന്നു. ഞാനും ഇപ്പോള്‍ ചെയ്തത് ഒരു ഏജന്റു പണിയായി തോന്നി. പല ഭര്‍ത്താക്കന്മാരും ഭാര്യമാര്‍ക്കൊപ്പം ഇന്റര്‍വ്യൂവിന് വന്നു പോകുന്നത് അറിഞ്ഞെങ്കിലും മറ്റൊരു രാജ്യത്തേക്ക് പോകാന്‍ മനസ്സില്ലായിരുന്നു. ഓമനക്കൊപ്പം ഞാന്‍ പോയില്ല. അവളുടെ ആഗ്രഹത്തെ ഞാനായി കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചില്ല.
ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഓമന മടങ്ങി വന്നു. സൂര്യനെപ്പോലെ അവളുടെ മുഖവും തിളങ്ങിയതു കണ്ടു പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു, സെലക്ഷന്‍ കിട്ടി. ഞാന്‍ അഭിനന്ദിച്ചു കൊണ്ട് ചോദിച്ചു, അതിനുള്ളിലെ വിചാരണ എങ്ങനെയുണ്ടായിരുന്നു. ഞാന്‍ കൊടുത്ത മൊഴികളൊക്കെ സത്യമായതു കൊണ്ട് എനിക്കനുകൂലമായി വിധി പറഞ്ഞു. അവളും അതെ നാണയത്തില്‍ എനിക്ക് മറുപടി തന്നു. പിന്നീടുള്ള ദിനങ്ങള്‍ സൗദി അറേബ്യയിലേക്ക് പോകാനുള്ള ഒരുക്കങ്ങളായിരുന്നു. ആശുപത്രിയില്‍ നിന്ന് വാര്‍ഷിക അവധിയെടുത്തു. രാജുവിന്റെ ഏജന്‍സി ഇരുപതു മുതല്‍ ഇരുപത്തയ്യായിരം രൂപ വരെയാണ് ഓരോരുത്തരില്‍ നിന്നും ഈടാക്കിയത്. എന്നോടു പറഞ്ഞത് സാറു പതിനായിരം തന്നാല്‍ മതിയെന്നാണ്. ഞങ്ങള്‍ മാളവിക നഗറില്‍ വസ്തു വാങ്ങാന്‍ വച്ചിരുന്ന തുകയില്‍ നിന്നാണ് ഈ തുക കൊടുത്തത്. ടിക്കറ്റ് അവരാണ് തന്നത്. വീസ പാസ്‌പോര്‍ട്ടില്‍ അടിച്ചു കിട്ടിയ ആഴ്ചയില്‍ തന്നെ ഓമന സൗദി അറേബ്യയിലെക്ക് വിമാനം കയറി.
അനുകൂലമായ ഒരു വിധി അവള്‍ക്കുണ്ടായപ്പോള്‍ എന്നെ ഒരു തടവുകാരനാക്കിയിട്ടാണ് പോയത്. ദാമ്പത്യ ജീവിതമെന്ന് പ്രതികൂല സാഹചര്യങ്ങളെ ധൈര്യമായി നേരിടുന്നതു കൂടിയാണെന്ന അവളുടെ ഫോണിലൂടെയുള്ള മറുപടിയില്‍ ഞാന്‍ നിശബ്ദനായി. പരസ്പര സ്‌നേഹമുള്ള ഭാര്യാഭര്‍ത്താക്കന്മാര്‍ എത്ര ദൂരത്തയാലും വിജയകരമായ ജീവിതം നയിക്കുന്നവരെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടു. ആ കൂട്ടത്തില്‍ ഒരു കാര്യം കൂടി അവള്‍ ഓര്‍മ്മിപ്പിച്ചു. ഇപ്പോള്‍ എഴുതാന്‍ കുറച്ചു കൂടി സമയം ലഭിച്ചില്ലേ. ആ വാക്കുകള്‍ സമാധാനത്തോടെ കിടന്നുറങ്ങാനും പുതിയൊരു തീരുമാനമെടുക്കാനും എന്നെ പ്രേരിപ്പിച്ചു.
ഒരു മലയാളം മാസിക തുടങ്ങാനായിരുന്നു എന്റെ ആഗ്രഹം. ആ കാര്യം ജി.എസ്.പെരുന്ന, മാവേലിക്കര രാമചന്ദ്രന്‍ എന്നിവരുമായി പങ്കുവച്ചു. അവര്‍ എനിക്ക് പൂര്‍ണ്ണ പിന്തുണ നല്കി. അവരുടെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും ശിരസാവഹിച്ചു കൊണ്ട് മാസികയ്ക്ക് ആരംഭം കുറിച്ചു. ഉപദേശക സമിതിയിലുള്ളത് പണ്ഡിത കവി കെ.കെ.പണിക്കര്‍ക്കൊപ്പം ഇവര്‍ രണ്ടു പേരാണ്. മാസികയുടെ പേര് മലയാളം. എഡിറ്റര്‍ ഞാനും. ഈ മാസിക അച്ചടിച്ച് തരാമെന്ന് നൂറനാട് ശങ്കരത്തില്‍ പ്രസ്സുടമ റിട്ട. മിലിട്ടറി ഓഫിസര്‍ തോമസ് എന്നു വിളിക്കുന്ന ബോബിച്ചായന്‍ എനിക്കുറപ്പു തന്നു. ഞാന്‍ നൂറനാട് പോകുമ്പോഴൊക്കെ ബോബിച്ചായനെയും നൂറനാട് ജനത തിയേറ്റര്‍ ഉടമകളുടെ സഹോദരന്‍ പോളിനേയും കാണുമായിരുന്നു.
കൊല്ലത്തു ആശ്രമം ഭാസിയുടെ സങ്കീര്‍ത്തനം ബുക്‌സ്ന്റ് ഉദ്ഘടന ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു. ഞാനും കാക്കനാടനും ഒന്നിച്ചാണ് പോയത്. കാക്കനാടന്‍ ചെന്നയുടനെ സദസ്സിലിരുന്ന സക്കറിയ, പെരുമ്പടം ശ്രീധരന്‍, റോസ് മേരി മറ്റൊരു സിനിമ സംവിധയകന്‍ മറ്റു പല പ്രമുഖരും എഴുന്നേറ്റു നിന്ന് കാക്കനാടനെ സ്വീകരിച്ചു. മുതിര്‍ന്ന ഒരേഴുത്തുകാരനോടുള്ള ആദരവ് അന്നാണ് ഞാന്‍ നേരില്‍ കണ്ടത്. അന്ന് മുത്തങ്ങ സംഭവം കത്തി നിന്ന സമയം. മത രാഷ്ട്രീയത്തെക്കാള്‍ മനുഷ്യനെ സ്‌നേഹിച്ച കാക്കനാടന്റെ വാക്കുകള്‍ ഇന്നും മനസ്സിലുണ്ട്. മുത്തങ്ങയിലെ മലയാളി മുത്തുകളെ വെടിവെച്ചുകൊന്നവരെ കഴുമരത്തിലേറ്റണം എന്ന് തുടങ്ങിയ വെടിയൊച്ചകള്‍ സദസ്സിനെ ഇളക്കി മറിച്ചിരിന്നു.

ഈഴവ സമുദായത്തില്‍ നിന്ന് മാറി ക്രിസ്ത്യാനിയായ പോള്‍ ദൈവരാജ്യത്തേപ്പറ്റി ധാരാളമായി എഴുതിയിട്ടുണ്ട്. മാസിക അച്ചടിച്ചത് അഞ്ഞൂറു കോപ്പികളാണ്. ആദ്യ ലക്കത്തില്‍ എഴുതിയത് പണ്ഡിത കവി തിരുനെല്ലൂര്‍ കരുണാകരന്‍, നൂറനാട് ഹനീഫ മുതലവരാണ്. അതിന്റെ കവര്‍ കേരളത്തിന്റെ വള്ളം കളി വരച്ചത് ജി.എസ്.ആയിരുന്നു. ആദ്യ ലക്കം എല്ലാവര്‍ക്കും ദാനമായിട്ടാണ് നല്‍കിയത്.
1986 ല്‍ ആണ് കേരളത്തില്‍ നിന്ന് ആദ്യമായി ഒരു രാഷ്ട്രീയക്കാരനെ പരിചയപ്പെടുന്നത് കോണ്‍ഗ്രസ്സിലെ ജി.കാര്‍ത്തികേയനെയാണ്. ഞാനും മാവേലിക്കര രാമചന്ദ്രനും മിക്ക ദിവസവും കേരള ഹൗസില്‍ പോയിരുന്നു. അവിടെ വച്ചാണ് കാര്‍ത്തികേയനെ രാമചന്ദ്രന്‍ എനിക്ക് പരിചയപ്പെടുത്തിയത്. യുവ നിരയിലുളള കാര്‍ത്തികേയന്‍ എന്തോ മീറ്റിംഗിന് വന്നിരിക്കുകയാണ്. ഞാന്‍ സംശയത്തോടെ നോക്കി. പക്ഷേ ഏതു രംഗത്തുള്ളവരായാലും വ്യക്തിപ്രഭാവമുള്ളവരെ ബഹുമാനിക്കുക തന്നെ വേണം.
ഓമനയുള്ളപ്പോള്‍ തന്നെ മിലിട്ടറിയില്‍ നിന്ന് വിരമിച്ച് ഇളയ അനുജന്‍ ബാബു ഡല്‍ഹിക്കു വരികയും അവന് ദുബായിലേക്ക് പോകാനുള്ള അവസരം ഒരുക്കുകയും ചെയ്തു. ഇതിനു മുമ്പു തന്നെ എന്റെ താഴെയുള്ള അനുജന്‍ കുഞ്ഞുമോന്‍ ഇറാക്കില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു.
ഞാന്‍ മാളവിക നഗറില്‍ മുമ്പ് പറഞ്ഞുവെച്ചിരുന്ന വസ്തു വാങ്ങി വീടു പണി തുടങ്ങി. ഓമന ആദ്യത്തെ അവധിക്കു വരുന്നതിനു മുന്നേ അതിന്റെ പണി പൂര്‍ത്തീകരിച്ചു. ആദ്യത്തെ അവധിക്ക് ഞങ്ങള്‍ ഡല്‍ഹിയിലെ ലോട്ടസ് ടെമ്പിള്‍ കാണാന്‍ പോയി. വീടു പണി കാരണം രണ്ടു മാസം മാസിക പുറത്തിറങ്ങിയില്ല. നാട്ടില്‍ നിന്ന് ചിറ്റാറിലുള്ള ജോസിന്റെ ജേഷ്ടന്‍ അച്ചന്‍കുഞ്ഞ് ജോലിക്കു വേണ്ടി എത്തിയിരുന്നു. അവനും ജോലി വാങ്ങി കൊടുത്തിട്ടാണ് ഞങ്ങള്‍ കേരളത്തിലേക്ക് പോയത്. കേരളത്തിലെത്തി പഴയതു പോലെ എല്ലാവരേയും കണ്ടു. മാസികയുടെ പഴയ കോപ്പി കൊടുത്തു. തകഴിച്ചേട്ടനെ നോവല്‍ കാണിച്ചു. അദ്ദേഹം ഏതാനും അദ്ധ്യായം വായിച്ചിട്ട് ആദ്യ നോവലായ കണ്ണീര്‍ പൂക്കള്‍ക്ക് അവതാരിക എഴുതി തന്നിട്ട് പറഞ്ഞു, കോട്ടയത്ത് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തില്‍ കൊടുക്കാന്‍. ആ നോവല്‍ 1990 ല്‍ പുറത്തുവന്നു. അതവിടെ കൊടുത്തിട്ട് വിദ്യര്‍ത്ഥി മിത്രത്തില്‍ പോയി കടല്‍ക്കര എന്ന നാടകം വാങ്ങി. പത്തു കോപ്പികള്‍ അവര്‍ തന്നപ്പോഴണ് മനസ്സിലായത് എഴുതിയ ആളിന് അത്രയും കിട്ടുമെന്ന്. നാടകത്തിന്റെ കരാര്‍ മുമ്പു തന്നെ ഒപ്പിട്ട് അയച്ചിരുന്നു. നാടകത്തിന് പതിനഞ്ചു ശതമാനം റോയല്‍റ്റിയാണവര്‍ തന്നത്.
കോട്ടയത്ത വിദ്യാര്‍ത്ഥിമിത്രത്തില്‍ പോയപ്പോഴാണ് അവിടുത്തെ പബ്ലിക്കേഷന്‍ മാനേജര്‍ സനില്‍ പി.തോമസിനെ പരിചയപ്പെട്ടത്. പിന്നീടാണ് ഇദ്ദേഹം മനോരമയില്‍ ചേര്‍ന്നത്. മനോരാജ്യത്തിലെ കൈനകരി ഷാജിയെ എനിക്ക് പരിചയപ്പെടുത്തിയത് സനില്‍ പി. തോമസാണ്. അതിനു മുന്‍പ്തന്നെ മനോരാജ്യത്തിലും കുങ്കുമത്തിലും എന്റെ ലേഖനവും കഥയും വന്നിരുന്നു. 1985 ലാണ് ആദ്യ സംഗീത നാടകം കടല്‍ക്കര വിദ്യാര്‍ത്ഥിമിത്രം പുറത്തിറക്കുന്നത്.
മറ്റൊരു ദിവസം കോട്ടയത്ത് മനോരമയുടെ നേതൃത്വത്തില്‍ നടന്ന ഒരു സാഹിത്യ ശില്പശാലയില്‍ വച്ചാണ് പ്രൊഫ.എം.അച്യുതന്‍. സി.എന്‍. ജോസ്, ചെമ്മനം ചാക്കോ തുടങ്ങിയവരെ പരിചയപ്പെട്ടത്. എല്ലാവരേയും ആദരവോടെയാണ് കണ്ടത്. അവരില്‍ നിന്ന് പിറന്നു വീഴുന്ന ഓരോ സൃഷ്ടികളും മലയാള ഭാഷയ്ക്ക് വിലപ്പെട്ടതാണ്. ഏതൊരു സൃഷ്ടിയുടേയും മഹിമയും, മഹത്വവും ജീവിത യാഥാര്‍ത്ഥ്യങ്ങളാണ്. നല്ല കൃതികളിലെന്നും ജീവിതത്തിന്റെ അനുഭൂതി മാധുര്യം തുടിച്ചു നില്‍ക്കും ഏതെങ്കിലും മാസികയില്‍ കഥ വന്നത് കണ്ട് പൊങ്ങച്ചം നടിച്ച് നടക്കാതെ തുടരെ എഴുതണം, ഇഷ്ടപ്പെട്ടില്ലെങ്കില്‍ വലിച്ചു കീറി കളയണം. എഴുത്തു കാരന്റെ നിശബ്ദമായ മനസ്സിലൂടെയാണ് സര്‍ഗ്ഗ ചൈതന്യമുണ്ടാകുന്നത്. ഈ മണ്ണില്‍ മറ്റുളളവര്‍ കാണാത്തത് അവര്‍ കാണുന്നു. അതില്‍ വിരിയുന്ന സൗന്ദര്യ പൊലിമകള്‍ക്ക് ദിവ്യത്വമെന്നോ, ബുദ്ധിയെന്നോ പേരു കൊടുക്കാം. അതില്‍ ഒരു ചോദ്യമുയരുന്നത് സമൂഹത്തിന് എത്രമാത്രം നന്മകള്‍ പകരാന്‍ കഴിയുന്നുവെന്നാണ്.
ധാരാളം കഷ്ടങ്ങളും നഷ്ടങ്ങളും സഹിച്ചാണ് കാലയവനികക്കുള്ളില്‍ മറഞ്ഞ സാഹിത്യകാരന്മാരും കവികളും ഈ സമൂഹത്തിന് വേണ്ടി വ്യവഹാരം നടത്തിയത്. അല്ലാതെ സമ്പത്തിനോ അവാര്‍ഡിനോ വേണ്ടിയായിരുന്നില്ല. കോട്ടയത്ത് നിന്ന് അടൂരേക്ക് വന്ന ബസ്സിലിരുന്ന് ചിന്തിച്ചത് മാമ്മന്‍ മാപ്പിള ഹാളില്‍ ഉയര്‍ന്ന വാക്കുകളായിരുന്നു. അടൂരില്‍ നിന്ന് പത്തനാപുരത്തിറങ്ങി വീണ്ടും പടിഞ്ഞാറോട്ടു നടന്നു. അതിനു തെക്കു ഭാഗത്തുള്ള ഷാപ്പില്‍ കയറി തെങ്ങിന്‍ കള്ളും കപ്പയും മീനും വാങ്ങി കഴിച്ചു. നാട്ടില്‍ വരുമ്പേഴൊക്കെ തെങ്ങിന്‍ കള്ള് ഒറ്റയ്‌ക്കോ കൂട്ടുകാരുമൊത്തോ കുടിക്കാറുണ്ട്. ചാരായമോ മറ്റു മദ്യങ്ങളോ എനിക്ക് ഇഷ്ടമല്ല. ഒരിക്കല്‍ നൂറനാടുള്ള ഒരു കള്ളു ഷാപ്പില്‍ എന്റെ ഒരു സുഹൃത്തുമായി കയറി. കള്ളു ഷാപ്പില്‍ കയറുമ്പോഴൊക്കെ മറ്റാരും കാണാതെ ഒളിഞ്ഞും മറഞ്ഞുമിരുന്നാണ് കള്ള് മോന്തുന്നത്. അവിടേക്ക് എന്റെ രണ്ടു ബന്ധുക്കള്‍ കയറി വരുന്നതു കണ്ട് ഞാനൊന്നമ്പരന്നു. അവരില്‍ ഒരാള്‍ ശങ്കരത്തില്‍ ബേബിച്ചായന്റെ അനുജനായിരുന്നു. മറ്റാരും കാണാതെ ഞങ്ങള്‍ മറ്റൊരു വാതിലിലൂടെ പുറത്ത് ഇറങ്ങി.
മറ്റൊരിക്കല്‍ എന്റെ വല്ല്യച്ചന്‍ കരിമുളക്കലുള്ള കാരൂര്‍ മത്തായിയുടെ കൊച്ചു മകന്‍ തമ്പാന്‍ ഖത്തറില്‍ നിന്ന് വന്നപ്പോള്‍ ഞാന്‍ കാണാന്‍ ചെന്നു.എന്നോടു ചോദിച്ചു എന്തു വേണം കുടിക്കാന്‍ ഒരാള്‍ വീട്ടില്‍ ചെന്നാല്‍ എന്തു വേണമെന്ന് ചോദിക്കാറുണ്ട്. ഞാന്‍ പെട്ടെന്നു പറഞ്ഞു തെങ്ങിന്‍ കള്ള് കിട്ടിയാല്‍ നല്ലത്. അവന്‍ എന്നെയൊന്ന് സൂക്ഷിച്ചു നോക്കിയിട്ട് പറഞ്ഞു, എന്നാല്‍ ഇറങ്ങ് അതുതന്നെ കുടിച്ചിട്ട് കാര്യം. കാറിന്റെ താക്കോലെടുത്ത് പുറത്തേക്കിറങ്ങി. തമാശയ്ക്ക് ചോദിച്ചതാണെങ്കിലും അവനത്ര ഗൗരവമായി എടുക്കുമെന്ന് കരുതിയില്ല. നാട്ടുകാരുടെ ഇടയില്‍ പേരെടുത്ത ചട്ടമ്പി കാരൂര്‍ മത്തായിയുടെ കൊച്ചു മോനല്ലേ ആ വീര്യം കുറച്ചെങ്കിലും കാണാതിരിക്കുമോ എന്നെനിക്കു തോന്നി. അവനൊപ്പം പോയി കറ്റാനത്തിനടുത്തുള്ള ഒരു ഷാപ്പില്‍ കയറി കള്ളു കുടിക്കുന്നതിനിടയില്‍ അവന്‍ പറഞ്ഞു. ഇതിനകത്ത് എന്തുമാത്രം മാലിന്യം ചേര്‍ന്നിട്ടുള്ളതെന്ന് ദൈവത്തിനേ അറിയൂ. മുമ്പൊക്കെ ശുദ്ധമായ കള്ള് കിട്ടുമായിരുന്നു. എല്ലാം മാലിന്യവും അശുദ്ധിയും മാലിന്യമുക്തമാക്കാനല്ലേ നമുക്കൊരു ഭരണമുള്ളത്. എന്തായാലും ഈ മായവും മാലിന്യവും നമ്മെ കുടിപ്പിച്ച് മദ്യ മുതലാളിമാരും രാഷ്ട്രീയ മുതലാളിമാരും കോടികള്‍ സമ്പാദിക്കുന്നതായി ഞാന്‍ അഭിപ്രായപ്പെട്ടു. പത്തനാപുരം ഷാപ്പില്‍ നിന്നു കള്ളു കുടിച്ചിട്ട് കടയില്‍ നിന്ന് മധുരമുള്ള മിഠായി വായിലിട്ട് നുണഞ്ഞു കൊണ്ടാണ് ഓമനയുടെ വീട്ടിലേക്ക് പോയത്.
പണ്ടേ ഗുണ്ടയെന്ന് ദുഷ്‌പേരുള്ളതാണ്. കള്ളു കുടിയന്‍ എന്ന പേരുണ്ടാകാന്‍ പാടില്ല. മാത്രവുമല്ല അവര്‍ പ്രാര്‍ത്ഥനയും പാട്ടുമൊക്കെയുള്ള ദൈവത്തിന്റെ കുഞ്ഞാടുകളാണ്. ഭാഗ്യത്തിന് എന്റെ ഭാര്യക്കുപോലും മനസ്സിലായില്ല ഞാന്‍ കള്ളു കുടിച്ചിട്ടുണ്ടെന്ന്. എത്രയോ ഭാര്യമാരെ എന്നേപോലുള്ളവര്‍ ഒളിഞ്ഞും മറഞ്ഞും കബളിപ്പിക്കുന്നുണ്ട്. നാട്ടില്‍ വരുമ്പോഴൊക്കെ ഭാര്യയെ സ്വന്തം വീട്ടില്‍ ഒരാഴ്ച്ച വിടുന്നതിന്റെ പ്രധാന കാരണം എന്റെ യാത്രകളും സുഹൃത്തുക്കളെയും, ഗുരൂതുല്യരായ എഴുത്തുകാരെ കാണുന്നതിനാണ്. എന്റെ ഗുരുക്കന്മാരൊക്കെ എനിക്കെന്നും ഒരു പ്രചോദനമാണ്. പഠിക്കുന്ന കിട്ടികളായാലും പാഠപുസ്തകങ്ങളേക്കാള്‍ നിശ്ചയമായും ഗുരുക്കന്മാരേയും മുതിര്‍ന്നവരേയും ബഹുമാനിച്ചാല്‍ അവര്‍ വ്യക്തി പ്രഭാവമുള്ളവരായി മാറുക തന്നെ ചെയ്യും. ഞാനും ഓമനയും പുന്നല- ചാച്ചിപുന്നയിലുള്ള ബന്ധുമിത്രാദികളുടെ വീടുകള്‍ സന്ദര്‍ശിച്ച് അടുത്ത ദിവസം തന്നെ ചാരുംമൂട്ടിലേക്ക് വന്നു.
അന്ന് വീട്ടില്‍ ഇടയ്‌ക്കൊക്കെ ജോലിക്കു വരുന്ന എലിസബത്ത് മരത്തിന്റെ ചുവട്ടില്‍ കരിയില തൂത്തു കൊണ്ടിരിക്കെ എന്റെയടുക്കലേക്ക് വേഗത്തില്‍ വന്ന് വേദനയോടെ പറഞ്ഞു. അവരുടെ വീടിനടുത്ത് താമസിക്കുന്ന ഒരു കുബേരന്‍ കാറു പോകാന്‍ വഴി കൊടുക്കാത്തതിന്റെ പേരില്‍ വഴിയരികിലുള്ള മരച്ചീനികളെല്ലാം അത് കിളുത്തു വരുമ്പോള്‍ തന്നെ പറിച്ചെറിയും. കുറെ വര്‍ഷങ്ങളായി ഞങ്ങളിതു സഹിക്കുന്നു. പഞ്ചായത്തിലും പോലീസിലും പരാതിപ്പെട്ടു. അവരെല്ലാം ഇവരില്‍ നിന്ന് കാശു വാങ്ങിയിട്ട് തിരിഞ്ഞു നോക്കാറില്ല. ഞാന്‍ പറഞ്ഞു. അവരൊന്നും സഹായിക്കില്ലെങ്കില്‍ നിങ്ങളുടെ പാര്‍ട്ടിക്കാരോടു പറഞ്ഞു കൂടെ.അതിനു ലഭിച്ച ഉത്തരം പഞ്ചായത്തു പ്രസിഡന്റ് ഇവരുടെ ബന്ധുവാ കുഞ്ഞേ. ഒന്നു വന്നു നോക്ക് വേരു പിടിച്ച മരച്ചീനിയാണു പറച്ചെറിഞ്ഞത്. ഞങ്ങള്‍ പാവങ്ങളെ സഹായിക്കാന്‍ ആരിമില്ല. ഭര്‍ത്താവ് യേശുദാസും പിള്ളേരും പോലും പേടിച്ചാ നടക്കുന്നേ. അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
ഞാനാശ്വസിപ്പിച്ചു. കരഞ്ഞിട്ടു കാര്യമില്ല. മലയെ നോക്കി നായ് കുരച്ചാല്‍ ഫലമുണ്ടാകില്ല. ഇന്ത്യയിലെല്ലാം ഇതുപോലുള്ള പാറക്കല്ലുകളും മലകളുമുണ്ട്. കോലെടുത്തവരൊക്കെ മാരാന്മാരാകുന്നതു പോലെ അധികാരമുള്ളവരൊക്കെ ആരാന്റെ കണ്ണേ നമ്മുടെ കുറ്റം കാണൂ എന്ന വിധത്തിലാണ്. ഞാന്‍ വീണ്ടും ചോദിച്ചു, പോലീസില്‍ എത്ര പ്രാവിശ്യം പരാതി കൊടുത്തു. മറുപടി കിട്ടിയത് രണ്ടു പ്രാവിശ്യം. ആരും തിരിഞ്ഞു നോക്കിയില്ല. ചാരുംമൂട്ടിലെ കത്തോലിക്ക പള്ളിയച്ചനോടു പറഞ്ഞോ. നിങ്ങള്‍ അവിടുത്തെ അംഗമല്ലേ. അവരൊന്നും തിരിഞ്ഞു നോക്കത്തില്ലെന്നുളള നിരാശ നിറഞ്ഞ മറുപടി കേട്ടപ്പോള്‍ തോന്നിയത്, ഇവരൊക്കെ മനുഷ്യന്റെ നീറുന്ന പ്രശ്‌നങ്ങളില്‍ എന്തുകൊണ്ട് ഇടപെടുന്നില്ലെന്നാണ്. ഇവര്‍ക്ക് ദാനമായി നല്‍കാന്‍ അന്ധവിശ്വസങ്ങളും ആത്മാവും മാത്രമേ ഉള്ളോ.
ഉച്ചയ്ക്ക് ഊണു കഴിഞ്ഞ് പോലീസ്സില്‍ പോകാമെന്ന് ഞാന്‍ വാക്കുകൊടുത്തിട്ട് വീട്ടിലേക്കു കയറി. ഓമനയോട് ഈ വിഷയം പറഞ്ഞിട്ട് നൂറനാട് പോലീസ് സ്‌റ്റേഷനിലേക്ക് അവരുമായി പോയി. എന്നെ പരിചയപ്പെടുത്തിയിട്ട് ഇന്‍സ്‌പെക്ടറോട് കാര്യങ്ങള്‍ വിവരിച്ചു. ആ കൂട്ടത്തില്‍ ഞാനൊന്നു കൂട്ടിച്ചേര്‍ത്തു. പാവങ്ങളുടെ പരാതി എന്തു കൊണ്ട് അന്വേഷിക്കുന്നില്ല. ഉടനടി അയാള്‍ ഒരു പോലീസുകാരനെ വിളിച്ചിട്ട് ഇവരുടെ പരാതി എഴുതി വാങ്ങിച്ചിട്ട് ഇന്നു തന്നെ അന്വേഷിക്കണം എന്നു പറഞ്ഞു. ഉടനടി പോലീസുകാരന്‍ പറഞ്ഞു, സാറെ ജീപ്പെല്ലാം സമരസ്ഥലത്തു പോയിരിക്കുകയാണ്. ഞാനുടനെ പറഞ്ഞു ഞാന്‍ കാറു വിളിച്ചു തരാം. അങ്ങനെ ഒരു പോലീസുകാരനെ ഞങ്ങള്‍ക്കൊപ്പമയച്ചു. പോലീസുകാര്‍ എല്ലാം സമരസ്ഥലത്തു പോയിരിന്നു. ചാരുംമൂടിനു തെക്കുള്ള പുരുഷോത്തമന്‍ മദ്യവ്യാപാരിയുടെ വീടിനു വടക്ക്. ഞാനിറങ്ങുന്നതിനു മുമ്പ് എലിസബത്തിനോടു പറഞ്ഞു, ഇനിയും ഇതിനു പരിഹാരം കണ്ടില്ലെങ്കില്‍ എന്നോടു പറയണം. ഞാന്‍ കാറില്‍ നിന്നിറങ്ങി പടിഞ്ഞാറോട്ടു നടന്ന് വീട്ടിലെത്തി. ഏതാനം ദിവസം കഴിഞ്ഞതോടെ ആ പ്രശ്‌നത്തിന് പരിഹാരമായെന്ന് എലിസബത്ത് പറഞ്ഞു.
ന്യൂസ് ഡെസ്ക്
ഇന്ത്യയ്ക്കു ബ്രിട്ടൻ നല്കുന്ന സാമ്പത്തിക സഹായത്തിനെതിരെ ബ്രിട്ടീഷ് എം.പിമാർ രംഗത്തെത്തി. ബ്രിട്ടൺ നല്കുന്ന 98 മില്യൺ പൗണ്ട് ചന്ദ്രയാൻ 2 നായി ഉപയോഗിക്കുമെന്നാണ് വിമർശനം. 230 മില്യൺ ആളുകൾ ദരിദ്ര രേഖയ്ക്ക് താഴെ ജീവിക്കുന്ന ഒരു വികസ്വര രാജ്യം 95.4 മില്യൺ പൗണ്ടിന്റെ ചെലവിലാണ് ചന്ദ്രയാൻ 2 ഈ വർഷാവസാനം വിക്ഷേപിക്കാനൊരുങ്ങുന്നത് എന്നതാണ് വിമർശകരുന്നയിക്കുന്ന പ്രധാന കാര്യം. “ഇന്ത്യക്കാർ സഹായം ആഗ്രഹിക്കുന്നില്ല, അതുകൂടാതെ ആവശ്യവുമില്ല”. മുൻ ബ്രെക്സിറ്റ് സെക്രട്ടറിയായ ഡേവിഡ് ഡേവിസ് പറഞ്ഞു. ആവശ്യമില്ലാത്ത സഹായം നല്കി ബ്രിട്ടൺ ഇന്ത്യയുടെ മൂൺ ലോഞ്ച് സ്പോൺസർ ചെയ്യുകയാണ് എന്നാണ് ടോറി എം.പിയുടെ വിമർശനം.
ബ്രിട്ടന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് ഇന്റർനാഷണൽ ഡെവലപ്മെന്റ് ഈ വർഷം 52 മില്യൺ പൗണ്ടും അടുത്ത വർഷം 46 മില്യൺ പൗണ്ടും ഇന്ത്യയ്ക്ക് നല്കുന്നുണ്ട്. 254 മില്യൺ പൗണ്ട് ഫോറിൻ എയിഡായി സ്വീകരിച്ച ഇന്ത്യ സഹായമായി മറ്റു രാജ്യങ്ങൾക്ക് നല്കിയത് 912 മില്യൺ പൗണ്ടാണ് എന്ന് കണക്കുകൾ കാണിക്കുന്നു. “സ്വന്തമായി സ്പേസ് പ്രോഗ്രാം ഡെവലപ് ചെയ്ത രാജ്യമാണ് ഇന്ത്യ. അതേ പോലെ ഓവർസീസ് എയ്ഡ് പ്രോഗ്രാം ഇന്ത്യയ്ക്കുണ്ട്. ബ്രിട്ടണിലെ ജനങ്ങൾ ടാക്സായി നല്കുന്ന പൊതു ഖജനാവിൽ നിന്ന് പണം ചിലവഴിക്കുന്നത് അനുയോജ്യമായ രീതിയിലാണ് എന്ന് ഉറപ്പു വരുത്തണം”. വെസ്റ്റ് യോർക്ക് ഷയറിലെ എം.പിയായ ഫിലിപ്പ് ഡേവിസ് പറഞ്ഞു. നികുതിദായകരുടെ പണം ഇങ്ങനെ ചെലവഴിക്കുന്നതിനെ ജനങ്ങളുടെ മുന്നിൽ ന്യായീകരിക്കാൻ സാധിക്കില്ല എന്നാണ് നോർത്ത് വെസ്റ്റ് ലെസ്റ്ററിലെ എം.പിയായ ആൻഡ്രു ബ്രിഡ്ജൻ അഭിപ്രായപ്പെട്ടത്.
ന്യൂസ് ഡെസ്ക്
റോഡ് സേഫ്റ്റി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി യുകെ ഡ്രൈവർമാർക്ക് റോഡ് സൈഡ് ഐ ടെസ്റ്റുമായി പോലീസ് രംഗത്ത്. 20 മീറ്റർ ദൂരത്തുള്ള നമ്പർ പ്ലേറ്റ് വായിക്കാൻ സാധിച്ചില്ലെങ്കിൽ ഉടൻ തന്നെ ലൈസൻസ് റദ്ദാക്കും. ഏതു നിമിഷവും പോലീസ് ഡ്രൈവർമാരെ റോഡ് സൈഡിൽ കൈ കാണിച്ച് നിർത്തിച്ച് ഐ ടെസ്റ്റിൽ പങ്കെടുക്കാൻ ആവശ്യപ്പെടാം. തെംസ് വാലി, ഹാംപ് ഷയർ, വെസ്റ്റ് മിഡ്ലാൻഡ്സ് എന്നിവിടങ്ങളിലാണ് ഈ പൈലറ്റ് സ്കീം നടപ്പാക്കിയിരിക്കുന്നത്. റോഡ് സേഫ്റ്റി ചാരിറ്റി ബ്രേക്കും വിഷൻ എക്സ്പ്രസും ഈ സ്കീമിനെ സപ്പോർട്ട് ചെയ്യുന്നുണ്ട്. പൈലറ്റ് സ്കീമിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്തതിനു ശേഷം രാജ്യമെമ്പാടും നടപ്പാക്കാനാണ് പദ്ധതി.

1937 മുതലാണ് കാഴ്ച പരിശോധന ഡ്രൈവിംഗ് ടെസ്റ്റിന്റെ ഭാഗമായി ആദ്യം ഏർപ്പെടുത്തിയത്. പുതിയ റോഡ് സൈഡ് ഐ ടെസ്റ്റ് സെപ്റ്റംബർ മുതലാണ് നടപ്പാക്കുന്നത്. ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചതിനു ശേഷം കാഴ്ചയിൽ കുറവ് വന്നാൽ അത് ഡിവിഎൽഎയെ അറിയിക്കാൻ ഡ്രൈവർമാർ ബാധ്യസ്ഥരാണ്. മിക്കവാറും ഡ്രൈവർമാർ ഇങ്ങനെയുള്ള കാഴ്ച വ്യതിയാനം റിപ്പോർട്ട് ചെയ്യാറില്ല. കണ്ണിന് തകരാറുള്ള ഡ്രൈവർമാർ സൃഷ്ടിക്കുന്ന അപകടങ്ങൾ ദിനം തോറും വർദ്ധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് കർശന പരിശോധന നടപ്പിലാക്കുന്നത്. റോഡ് സൈഡ് പരിശോധനയിൽ പരാജയപ്പെട്ടാൽ ലൈസൻസ് ഉടൻ നഷ്ടപ്പെടുകയും ഡ്രൈവിംഗ് അവിടെ അവസാനിപ്പിക്കപ്പെടുകയും ചെയ്യും.
നമ്മുടെ മാതൃ സംസ്ഥാനത്ത് അടുത്തിടെ ഉണ്ടായ വെള്ള പൊക്കവും അതുമായി ബന്ധപെട്ട കെടുതികളും ഞങ്ങള്‍ വിവരിക്കേണ്ട ആവശ്യം ഇല്ലല്ലൊ. നിങ്ങള്‍ എല്ലാവരും നേരിട്ടും അല്ലാതെയും അറിഞ്ഞു കാണുമെന്നു കരുതുന്നു. വോക്കിങ് കാരുണ്യ എന്ന വലിയ മാനസ്ഥരുടെ ചെറിയ പ്രസ്ഥാനം കഴിഞ്ഞ ആറ് വര്‍ഷമായി നമ്മുടെ നാട്ടിലെ ഓരോ സാധുക്കളെയും ഓരോ മാസവും സഹായിച്ചു കൊണ്ടിരിക്കുകയാണ്. ഒരു മാസം 10,000 രൂപയുടെ സഹായം നല്‍കാന്‍ പദ്ധതിയിട്ട് ആരംഭിച്ച വോക്കിങ് കാരുണ്യ ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപ വരെ ചില മാസങ്ങളില്‍ നല്‍കിയിട്ടുണ്ട്. നിങ്ങളുടെ സംഭാവനകള്‍ ആണ് അതിനു പിന്നില്‍.
വോക്കിങ് കാരുണ്യയുടെ ട്രസ്റ്റീസ് മാറില്‍ ഒരാളായ ശ്രീ ജോയ് പൗലോസ് ഈ പ്രളയ കാലത്തു നാട്ടില്‍ അവധിയില്‍ ആയിരുന്നു. അപ്പോള്‍ നേരിട്ട് കണ്ടു മനസിലാക്കിയ മൂന്ന് കുടുംബങ്ങളെ നിങ്ങള്‍ക്ക് പരിചയപെടുത്തുകയാണ്. ഈമാസത്തെ സംഭാവന ഈ മൂന്നു കുടുംബങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അവരുടെ കണ്ണീര്‍ കടലില്‍ ഒരുതുള്ളി ആശ്വാസമായി എങ്കിലും മാറാന്‍ കഴിയും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. വയനാട്ടില്‍, മാനന്തവാടിയിലെ കൊയിലേരിയില്‍, പുഴയുടെ തീരത്തു വര്‍ഷങ്ങള്‍ ആയി താമസിച്ചു വരുന്ന മൂന്ന് കുടുംബങ്ങള്‍ ആണിത്. ഈ മൂന്നു കുടുംബങ്ങള്‍ക്കും നാട്ടുകാര്‍ പിരിവെടുത്തു നല്‍കിയാണ് 30 വര്‍ഷങ്ങള്‍ക്കു മുന്‍പ് വീട് വെച്ച് നല്‍കിയത്.
ജോണി (75), ഭാര്യ ഗ്രേസി. ആസ്ത്മ രോഗിയായ ജോണിയും അംഗവൈകല്യം ഉള്ള ഗ്രേസിയും. അവര്‍ക്കു മക്കള്‍ ഇല്ല. അവരുടെ വീട് ഇരുന്ന സ്ഥലത്തു ഇപ്പോള്‍ അവശേഷിക്കുന്നത് പൊട്ടി പൊളിഞ്ഞ തറ മാത്രം. എല്ലാം വെള്ളംകൊണ്ടുപോയി. അവര്‍ നാട്ടു വളര്‍ത്തിയ ഒരു തെങ്ങു എല്ലാത്തിനും മൂക സാക്ഷിയായ നിലയില്‍ ആ തറയോട് ചേര്‍ന്ന് ഇപ്പോഴുമുണ്ട്. ദുരിതാശ്വാസ കാമ്പില്‍ ഇപ്പോഴും കഴിയുന്ന അവരുടെ ഫോട്ടോ അവിടെ പോയി എടുത്തില്ല.

കുര്യാക്കോസ് (80) ഭാര്യ മേരി. രണ്ടു പെണ്മക്കള്‍ ഉണ്ട്. അവരെ കല്യാണം കഴിച്ചു അയച്ചു. വളരെ സാധുക്കളാണ് എല്ലാവരും. ഈ എണ്‍പതാം വയസിലും മാനന്തവാടി കോ ഓപ്പറേറ്റീവ് ബാങ്കിന്റെ കൊയിലേരി ശാഖയുടെ സെക്യൂരിറ്റി ആയി ജോലി ചെയ്താണ് കുടുംബം പൊറ്റുന്നത്. വീടിനുള്ളില്‍ ഒരാള്‍ പൊക്കത്തില്‍ വെള്ളം കയറി എല്ലാം നശിച്ചു.
കരുണന്‍ (75) ഭാര്യ തങ്കമണി. ഒരു മകള്‍ ഉള്ളതിനെ കല്യാണം കഴിച്ചയച്ചു. ആസ്തമ രോഗിയായ കരുണന് കൂലി പണി എടുക്കാന്‍ ഉള്ള ആരോഗ്യം ഇല്ല. ഭാര്യ തങ്കമണി മറ്റു വീടുകളിലെ വീട്ടു ജോലി ചെയ്താണ് കുടുംബം നോക്കുന്നത്. വെള്ളംകയറി എല്ലാം നശിച്ചു. രണ്ടു ആടും മൂന്നു കോഴികളും ആയിരുന്നു ആ കുടുംബത്തിന്റെ ആകെ സ്വത്തു. രണ്ടു പിടകോഴികള്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങി ചത്തു. ആടിനെ വേറൊരു വീട്ടിലേക്കു മാറ്റി. പൂവന്‍ കോഴി ഇപ്പോഴും വീടിന്റെ കാവല്‍ക്കാരന്‍ പോലെ അവിടെ ഉണ്ട്.
സര്‍വതും നഷ്ടപ്പെട്ട ഈ മൂന്ന് കുടുംബങ്ങള്‍ക്ക് നമ്മളാല്‍ കഴിയുന്ന ഒരു ചെറിയ സഹായമെങ്കിലും നല്‍കാന്‍ കഴിഞ്ഞാല്‍ അതൊരു വലിയ പുണ്യ പ്രവര്‍ത്തിയായിരിക്കും. ഈ ഉദ്യമത്തില്‍ ഒരു പൗണ്ട് എങ്കിലും നല്‍കി നിങ്ങളും കൈകൊര്‍ക്കില്ലേ നിങ്ങളുടെ വിലപ്പെട്ട സഹായം സെപ്റ്റംബര്‍ മുപ്പതിന് മുന്‍പായി വോകിംഗ് കാരുണ്യയുടെ താഴെക്കാണുന്ന അക്കൗണ്ടിലേക്ക് നിക്ഷേപിക്കുവാന്‍ അപേക്ഷിക്കുന്നു.
Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048
ന്യൂസ് ഡെസ്ക്
ബിഷപ്പ് ഫ്രാങ്കോ ഉൾപ്പെട്ട പീഡനകേസിന്റെ അന്വേഷണം അട്ടിമറിക്കാൻ അണിയറ പ്രവർത്തനങ്ങൾ സജീവമാകുന്നു. ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന കേസ് അന്വേഷിക്കുന്ന സംഘത്തിന്റെ ജീവന് ഭീഷണി ഉയർത്തിയാണ് നീക്കങ്ങൾ. വൈക്കം ഡിവൈ.എസ്.പിയെ അപകടത്തില്‍പ്പെടുത്താന്‍ ശ്രമമുണ്ടായി. തണ്ണീര്‍മുക്കം ഭാഗത്ത് വെച്ച് ഡിവൈ.എസ്.പി സഞ്ചരിച്ച വാഹനത്തിന് നേരെ അതിവേഗത്തില്‍ ലോറി കുതിച്ചെത്തി. തലനാരിഴക്കാണ് ഡിവൈ.എസ്.പി.രക്ഷപ്പെട്ടത്. അറസ്റ്റ് ഒഴിവാക്കാന്‍ ഭരണപക്ഷത്ത് നിന്നും അന്വേഷണ സംഘത്തിനുമേല്‍ കടുത്ത സമ്മര്‍ദ്ദവും ഉയരുന്നു. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടുകള്‍ ഉന്നതര്‍ ചോര്‍ത്തി ബിഷപ്പിന് നല്‍കുന്നതായും സൂചനയുണ്ട്. കേസൊതുക്കാന്‍ വേണ്ടി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കോടികള്‍ വാഗ്ദ്ധാനം ചെയ്തതായും വിവരമുണ്ട്
എന്നാല്‍ അറസ്റ്റ് വേണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് അന്വേഷണ സംഘം. അറസ്റ്റിനായി ജലന്ധറിലേക്ക് വീണ്ടും പോകാനും ആലോചിക്കുന്നുണ്ട്. അറസ്റ്റില്ലെങ്കില്‍ അന്വേഷണ ചുമതല ഒഴിയാനാണ് സംഘത്തിന്റെ തീരുമാനം. അദ്ദേഹത്തിന്റെ മൊഴില്‍ ഏറെയും വാസ്തവിരുദ്ധമായ കാര്യങ്ങളാണ് ഉള്ളത്. അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ തെളിവുകളും ലഭിച്ചിട്ടുണ്ട്. ബിഷപ്പ് മഠത്തില്‍ തങ്ങിയതിനും മറ്റു കന്യാസ്ത്രീകളുടെ മൊഴികളും നിര്‍ണായകമാണ്. ഈ സാഹചര്യങ്ങളില്‍ അറസ്റ്റില്‍ നിന്ന് പിന്നോട്ട്‌പോകേണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം. 2014-16 കാലഘട്ടത്തില്‍ നാടുകുന്നിലെ മഠത്തില്‍വെച്ചു 13 തവണ പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി.
ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍
ലണ്ടന്‍ : കുട്ടനാടും കേരളവും അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതം പേറുമ്പോള്‍, പ്രകൃതിയുടെ മാരകപ്രഹരമേറ്റ് പുളയുന്ന കുട്ടനാടിന് ഒരു കൈ സഹായവുമായാണ് കുട്ടനാട് സംഗമം കടന്നുവന്നത്. ജൂലൈ മാസത്തില്‍ ഉണ്ടായ ആദ്യ വെള്ളപ്പൊക്കം മുതല്‍ കുട്ടനാട് സംഗമം അതിന്റെ ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. പത്തു വര്‍ഷക്കാലമായി യുകെയിലെ കുട്ടനാട്ടുകാരുടെ സംഘ ചേതനയും ആത്മബോധവുമായ കുട്ടനാട് സംഗമം ” Kuttanad Flood Mission 2018 ” ലുടെ കുട്ടനാട് സംഗമ പ്രവര്‍ത്തകരില്‍ നിന്ന് സ്വരൂപിക്കുന്ന സഹായ നിധിയാണ് ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നത്.



ആദ്യഘട്ട ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്ക് യുകെയില്‍ നിന്ന് കുട്ടനാട്ടില്‍ അവധിക്കെത്തിയ കുട്ടനാട് സംഗമ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നേരിട്ട് നടത്തുകയായിരുന്നു. കാവാലം , രാമങ്കരി , മുട്ടാര്‍ എടത്വ , തലവടി , ചമ്പക്കുളം മേഖലകളിലാണ് ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. രണ്ടാം ഘട്ട ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ കൈനകരി , വെളിയനാട് , തലവടി , പുളിങ്കുന്ന് ഉള്‍പ്പെടെ മറ്റു പ്രദേശങ്ങളിലും വരുന്ന ആഴ്ച്ച തുടക്കം കുറിക്കും.



പുനഃരധിവാസ കിറ്റുകളും മെഡിക്കല്‍ കിറ്റുകളും വിദ്യാഭ്യാസ സഹായ ധനവുമാണ് രണ്ടാം ഘട്ടത്തില്‍ ആരംഭം കുറിക്കുന്നത്. കുട്ടനാടിനെ അടുത്തറിയാവുന്ന കുട്ടനാട്ടുകാരുടെ കൂട്ടായ്മ എന്ന നിലയില്‍ ഉചിതകരങ്ങളില്‍ സഹായമെത്തിക്കാന്‍ കുട്ടനാട് സംഗമത്തിന് ആകുമെന്ന് ” Kuttanad Flood Mission” ഭാരവാഹികള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

യുകെയിലെ മലയാളി അസോസിയേഷനുകളില്‍ കുട്ടനാടിന്റെ വേദനയും ദുഖവും അറിയിക്കുകയും, അതിജീവനത്തിന് ആവശ്യകമായ സഹായം കുട്ടനാട്ടില്‍ എത്തിക്കുന്നതിന് സംഗമ പ്രവര്‍ത്തകര്‍ മുന്നിട്ട് ഇറങ്ങണമെന്നും , കുട്ടനാട്ടുകാരുടെ നിര്‍ലോഭ സഹകരണത്തിലൂടെ കുട്ടനാടിനും കേരളത്തിനും ഒരുസ്വാന്തന സ്പര്‍ശം നല്കാന്‍ കുട്ടനാട്ടുകാര്‍ ഒരുമിക്കണമെന്നും ” Kuttanade Flood Mission 2018 ” ഭാരവാഹികളായ ജോണ്‍സണ്‍ കളപ്പുരക്കല്‍ , സിന്നി കാനച്ചേരി , മോനിച്ചന്‍ കിഴക്കേച്ചിറ , ജോബി വെമ്പാടംതറ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
അധ്യായം 29
സി. എം.സി യിലെ നീതിയും അനീതിയും
നാട്ടിലേയ്ക്ക് പോകുമ്പോള്‍ മനസു നിറയെ ഭാരമായിരുന്നു.ആശങ്ക മുഴുവന്‍ മാതാപിതാക്കളുടെ സമീപനം എന്തായിരിക്കും എന്നായിരുന്നു. ഭാഗ്യവശാല്‍ രണ്ടു വീട്ടുകാരില്‍ നിന്നും യാതൊരു വിദ്വേഷമോ പ്രകോപനമോ ഉണ്ടായില്ല. എല്ലാ ഭാരവും മാറിയിരിക്കുന്നു. പ്രത്യേകിച്ചും ഓമനയുടെ മാതാപിതാക്കള്‍ കേട്ട കഥകള്‍ അവളുടെ സാന്നിദ്ധ്യത്തില്‍ തന്നെ നിശേഷം തുടച്ചുമാറ്റാന്‍ കഴിഞ്ഞു. എനിക്ക് ഒരിക്കല്‍ കൂടി എന്റെ ജന്മനാടിന്റെ മനോഹാരിതയും, പ്രിയപ്പെട്ട കൂട്ടുകാരേയും കാണാന്‍ കഴിഞ്ഞു. ഓമന എന്റെ ഭാര്യയായി വന്നതിനു ശേഷം എന്നിലെ കോപവും വാശിയും കുറെ കുറഞ്ഞു. ജീവിതത്തെ കുറച്ചു കൂടി സ്‌നേഹിക്കാന്‍ കഴിഞ്ഞു. സ്‌നേഹവും ദൈവഭയവുമുള്ള സ്ത്രീകളെങ്കില്‍ ഒരു സന്തുഷ്ട കുടുംബത്തിന്റെ തണലുണ്ടായിരിക്കും. ഭര്‍ത്താവ് കുടുംബത്തിന്റെ കിരീടമെങ്കില്‍ ഭാര്യ കുടുംബത്തിനു വെളിച്ചമാണ്. ദൈവം പണിയുന്ന ഭവനം എന്നും നിലനില്‍ക്കുമെന്നും പണക്കൊഴുപ്പിന്റെ,സൗന്ദര്യത്തിന്റെ പൂമെത്തകളുടെ ഭവനത്തിന് ഒരു സന്തുഷ്ട കുടുംബം പടുത്തുയര്‍ത്താന്‍ കഴിയില്ലെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. പെങ്ങളുടെ മകള്‍ ജോളി ഒപ്പമുള്ളതു മൂലം എന്നോട് കൂടുതല്‍ സംസാരിക്കാതെ അവളുമായിട്ടാണ് ചങ്ങാത്തം. എന്തൊക്കെയോ പറഞ്ഞവര്‍ ചിരിക്കുന്നുണ്ട്.
സ്റ്റേഷനുളളിലും ട്രെയിനിലും യാചകരെ ധാരാളമായി കണ്ടു. ഇവര്‍ക്കായി ഒരു പണക്കിഴി കരുതണമെന്നു തോന്നി. ഒടുവില്‍ ഞാനവരെ ശ്രദ്ധിക്കതെയായി. ഈ പാവങ്ങളെ സംരക്ഷിക്കേണ്ടത് സര്‍ക്കാരല്ലേ അല്ലാതെ വഴിയാത്രക്കാരല്ലല്ലോ. പാവങ്ങളോടു കരുണയില്ലാത്ത ഭരണകൂടങ്ങള്‍. ജോളി ഒരു സ്വപ്‌നത്തിലെന്നപോലെ പുറത്തെ കാഴ്ച്ചകള്‍ കണ്ടും ഓമന വായനയിലും മുഴുകിയിരുന്നു. ഞാന്‍ രണ്ടു രാത്രിയിലും ശരിക്ക് ഉറങ്ങിയില്ല. കാരണം ട്രെയിനില്‍ യാത്രക്കാര്‍ മാത്രമല്ല അജ്ഞാതരായി വരുന്ന കളളന്മാരുമുണ്ടായിരുന്നു. അതിനാല്‍ കണ്ണടച്ചൊന്നുറങ്ങാന്‍ കഴിഞ്ഞില്ല. എനിക്കൊപ്പമുളളവര്‍ സുഖമായുറങ്ങി. ഉറക്കമില്ലായ്മ കാരണം കണ്‍പോളകള്‍ക്ക് ക്ഷീണമുണ്ടായിരുന്നു. ഞങ്ങള്‍ ലുധിയാനയില്‍ എത്തിച്ചേര്‍ന്നു.
അടുത്ത ദിവസം തന്നെ ജോളി ജോലി ആരംഭിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അവിടെ ജോലിയുളള ചിലര്‍ക്ക് വല്ലാത്തൊരു മനോവിഷമമുണ്ടായി. അവരൊക്കെ ഇതിനു മുന്‍പെങ്ങോ അവരുടെ ഏതോ ബന്ധുക്കള്‍ക്ക് ജോലിക്ക് പലവട്ടം അപേക്ഷിച്ചിട്ടും കിട്ടിയില്ല. അതിനാല്‍ അവര്‍ക്ക് വിജയ് ഉമ്മനോട് നീരസ്സമുണ്ടത്രെ. പര്‍ചേസ് വകുപ്പിലെ നടേശന്‍ രഹസ്യഭാവത്തില്‍ എന്നോടിതു പറഞ്ഞപ്പോള്‍ ഞാന്‍ മറുപടി കൊടുത്തത്, അത് വിജയ് ഉമ്മന്റെ കുറ്റമല്ല നടേശാ അങ്ങേര് ആരുടേയും സ്വാധീനത്തിനു വഴങ്ങുന്ന ആളല്ലെന്നെല്ലാവര്‍ക്കുമറിയാം. ഒന്നുകില്‍ ശുപാര്‍ശയുമായി ചെന്നു കാണും, അല്ലെങ്കില്‍ വന്ന വ്യക്തി ആ ഇന്റര്‍വ്യൂവില്‍ തോറ്റു കാണും.
മലയാളിയല്ലേ വായില്‍ തേനും അകത്തല്പം വിഷവും കാണും. നടേശനെ ഉദ്ദേശിച്ചാണ് ഞാനതു പറഞ്ഞത്. നടേശന്‍ യാത്ര പറഞ്ഞുപോയപ്പോള്‍ തോന്നിയതും ഇത്രയും പറഞ്ഞില്ലെങ്കില്‍ അങ്ങേര്‍ക്ക് ഉറക്കം വരികയില്ലായിരിക്കും. ഇതിനല്ലേ പരദൂഷണം എന്നൊക്കെ പറയുന്നത്. എന്നെ വലിയ ഇഷ്ടമാണ് എന്നിട്ടും ഇതല്പം തന്നിട്ടു പോകാമെന്നു കരുതിക്കാണും. മറ്റുളള സ്ഥലങ്ങളില്‍ കണ്ടത് മലയാളികള്‍ പരസ്പരം സഹായിക്കുന്നതാണ്. എവിടെയായാലും വഷളന്മാര്‍ക്ക് വളരാന്‍ വളമൊന്നും വേണ്ടട്ടോ.
ഒരു ഞായറാഴച്ച രാവിലെ സി. എം. സി യുടെ ഉദ്യാനങ്ങളും കൃഷിസ്ഥലങ്ങളും കോണ്‍ട്രാക്റ്റ് ലഭിച്ച പഞ്ചാബി ക്രിസ്ത്യന്‍ റോബര്‍ട്ടാ എന്റെയടുക്കല്‍ നീലിഗ എന്നു വിളിക്കുന്ന ഒരു കാട്ടു മൃഗത്തിന്റെ മൂന്നു നാലു കിലോ ഭാരമുളള ഇറച്ചിയുമായി വന്നിട്ടു പറഞ്ഞു, ഞങ്ങള്‍ കഴിഞ്ഞ രാത്രിയില്‍ കാട്ടില്‍ മൃഗങ്ങളെ വേട്ടയാടാന്‍ പോയിരുന്നു. നീലിഗ എന്ന മൃഗത്തിന്റെ ഇറച്ചിയാണ് എല്ലാ ഇറച്ചികളില്‍ വച്ചും ഔഷധഗുണമുളളത്. ഞാന്‍ ആ മൃഗത്തെപ്പറ്റി ചോദിച്ചറിഞ്ഞു. ഒരു കാട്ടുപോത്തിനേക്കാള്‍ വലിപ്പമുണ്ട്. അതിന്റെ നിറം കറുപ്പും ചുവപ്പുമാണ്. വല്ലപ്പോഴൊക്കെ കാട്ടില്‍ ഇതിനെ വെടിവെച്ചിടാന്‍ ഞങ്ങള്‍ പോകാറുണ്ട്.
എത്ര രൂപയെന്നു ചോദിച്ചപ്പോള്‍, ഇതു സാബിനു എന്റെ വകയായി തരാന്‍ കൊണ്ടു വന്നതാണ് കാശൊന്നും വേണ്ട എന്നു പറഞ്ഞു. പുതുതായി ലഭിച്ച കോണ്‍ട്രാക്റ്റിനുളള ഒരു സമ്മാനം. ഇനിയും പോകുമ്പോഴും കൊണ്ടു വരാം. പുതിയ കരാര്‍ ഒപ്പിട്ട് പലരും പോയിട്ടുണ്ട്. അതിനൊരു സമ്മാനം ഇവിടുത്തെ രീതിയാണോ എന്ന് തോന്നി.ഇതിനു മുമ്പ് ഒരാള്‍ സൈക്കിള്‍ തന്നു. മറ്റൊരാള്‍ എന്താവശ്യപ്പെട്ടാലും വീട്ടിലെത്തിക്കാമെന്ന് പറഞ്ഞു. ഈ സമ്മാനമാണോ അധികാരത്തിലുളളവര്‍ കൈക്കൂലിയായി വാങ്ങുന്നതെന്നു തോന്നിയ നിമിഷങ്ങള്‍. സന്തോഷത്തോടെ മുന്നില്‍ നിന്ന റോബര്‍ട്ടിനോടു പറഞ്ഞു, ഇനിയും കാശുവാങ്ങാത്ത സമ്മാനം കൊണ്ടുവന്ന് എന്നെ സഹായിക്കരുത്. ഇതു സ്വീകരിക്കുന്നു. അതിന് ഒത്തിരി നന്ദി. മാസങ്ങള്‍ കഴിഞ്ഞും റോബര്‍ട്ട് ഈ ഇറച്ചി കൊണ്ടുവന്നിട്ടുണ്ട്. കൊടുക്കുന്ന കാശു വാങ്ങി അയാള്‍ മടങ്ങും. എനിക്ക് തോന്നിയത് ഇതും ഇയാളുടെ കച്ചവടമായിരിക്കുമെന്നാണ്. ഓമനയുടെ പരാതി മറ്റൊന്നാണ്, എത്ര കഴുകിയാലും രക്തമില്ലാതാകുന്നില്ല. പത്തു വട്ടം കഴുകിയാലും രക്തമുണ്ട്. ഇങ്ങനെയും മൃഗങ്ങളുണ്ടോ?.
മഞ്ഞുകാലം തുടങ്ങി. അസ്സോസ്സിയേഷന്റെ പല പരിപാടികളില്‍ നിന്ന് മാത്രമല്ല ട്രഷറര്‍ ചുമതലയില്‍ നിന്ന് മാറി എഴുത്തില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചു. ജോളിയും നോവല്‍ പകര്‍ത്തിയെഴുതുന്നതില്‍ എന്നെ സഹായിച്ചു. ഗവേണിംഗ് ബോഡി മീറ്റിംഗ് തുടങ്ങാനുളള ഒരുക്കങ്ങള്‍ ആരംഭിച്ചു. അതോടെ ജോലി ഭാരമേറി. മെഡിക്കല്‍ സൂപ്രണ്ടിന്റെ ഒഫീസിലെ സെക്രട്ടറി ലാസറാണ് എന്റെ സഹായിയായി വരുന്നത്. ഞാന്‍ അവധിക്ക് പോവുമ്പോഴൊക്കെ ലാസറാണ് എന്റെ ജോലികള്‍ ഏറ്റെടുക്കുന്നത്. ഇതിനിടയില്‍ മലയാളി സമാജത്തിന്റെ ഓണപ്പരിപാടിയില്‍ ഒരു പ്രസംഗകനായി എന്നെയവര്‍ ക്ഷണിച്ചു. അതു ശനിയാഴ്ചയായതിനാല്‍ വെളളിയാഴ്ച്ച വൈകിട്ട് ലുധിയാനയില്‍ നിന്നു ബസ്സിനു ഡല്‍ഹിയിലെത്തി രാമേട്ടനോടൊപ്പം താമസ്സിച്ചിട്ട് ഞായറാഴ്ച്ച അവിടുന്ന് തിരിച്ചു. ഡല്‍ഹിയില്‍ ചെന്നപ്പോള്‍ രാമേട്ടനടുത്തുളള പലരും ഡല്‍ഹിക്ക് മടങ്ങി വരണമെന്ന് ആവശ്യപ്പെട്ടു. ഇവിടെയും അവിടെയും കലാസാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളികളെ അഭിമാനപൂര്‍വ്വമാണ് ഞാന്‍ കണ്ടത്. ഡല്‍ഹി എന്റെ മനസില്‍ തങ്ങിനിന്ന ഒരു വികാരമായിരുന്നു. ഗവേണിംഗ് ബോഡിമീറ്റിംഗ് കഴിഞ്ഞതോടെ ജി. എസ് അവധിക്കു പോയി. അദ്ദേഹം മടങ്ങി വന്നിട്ട് വേണം എനിക്കും അവധിക്ക് പോകാന്‍. എല്ലാ ആഴ്ച്ചകളായിട്ടും നടന്നു കൊണ്ടിരിക്കുന്ന മെഡിക്കല്‍ കോളജ് ആശുപത്രി മീറ്റിംഗുകള്‍ക്ക് ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, ട്രഷറര്‍ ചുക്കാന്‍ പിടിക്കും. അതിന്റെയെല്ലാം മിനിറ്റ്‌സ് തയാറാക്കി അയക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. ജി. എസ് ഉളളപ്പോള്‍ എനിക്ക് കൂടുതല്‍ സഹായകരമായിരുന്നു. അദ്ദേഹമില്ലാത്തതിന്റെ ക്ഷീണം ഞാനിപ്പോള്‍ മനസിലാക്കി.
ആശുപത്രിക്ക് പുറത്തേക്ക് പോകുന്നതും അകത്തേക്ക് വരുന്നതുമായ സാധനങ്ങളും ഗേറ്റിലുളള സെക്യൂരിറ്റി പരിശോധിച്ച് ഗേറ്റ് പാസ്സില്‍ അതെഴുതി വിടാറുണ്ട്. സെക്യൂരിറ്റിയിലുളളത് പഞ്ചാബികളാണ്. ദൈനം ദിനം നടക്കുന്ന എല്ലാ പാസുകളും ജി. എസിന്റെ ഓഫീസിലാണ് എത്തിക്കുന്നത്. ഞാന്‍ ചെക്ക് ചെയ്ത് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ ജി. എസിനെ അറിയിക്കും. നിത്യവും രാവിലെ പ്രാര്‍ത്ഥന കഴിഞ്ഞ് ജോലിക്കു പോകുന്നവരെ ഞാന്‍ സംശയിച്ചിരുന്നില്ല. അതിനാല്‍ ഗേറ്റു പാസുകള്‍ ഞാനധികം സൂഷ്മമായി പരിശോധിക്കാറില്ല. ജി. എസ് അവധിക്കു പോയപ്പോഴാണ് ഞാനതില്‍ ശ്രദ്ധിച്ചത്. ജി. എസിന്റെ ഇല്ലായ്മയില്‍ എന്തെങ്കിലും അതിക്രമം ആരെങ്കിലും കാണിച്ചാല്‍ ഞാന്‍ ഉത്തരം പറയണം.
ചില ഗേറ്റ് പാസ്സുകള്‍ പരിശോധിച്ചപ്പോള്‍ സ്‌റ്റോറില്‍ നിന്നും വിലപിടിപ്പുളള കസേര, മേശ, ഫ്രിഡ്ജ് തുടങ്ങിയ ധാരാളം സാധനങ്ങള്‍ പുറത്തേക്കു പോയിട്ടുണ്ട്. എന്റെ സാമാന്യ ബുദ്ധിയില്‍ അതുള്‍ക്കൊളളാന്‍ കഴിഞ്ഞില്ല. എന്റെ മുന്നില്‍ ഇതാവശ്യപ്പെട്ടുളള ഒരു അപേക്ഷയും കണ്ടതായി അറിവില്ല. സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ സര്‍ദാരുമായി ഈ വിഷയം സംസാരിച്ചു. അയാള്‍ എന്റെ മുന്നില്‍ കൈമലര്‍ത്തി കാണിച്ചിട്ടു പറഞ്ഞു.സ്റ്റോര്‍ സൂപ്പര്‍വൈസര്‍ക്കും അധികാരമുളളതു കൊണ്ടല്ലേ സാധനങ്ങള്‍ പുറത്തേക്കു വിടുന്നത്. ഞങ്ങള്‍ക്ക് എന്തു ചെയ്യാന്‍ സാധിക്കും. ഇതൊക്കെ എങ്ങോട്ടു പോയി എന്ന് അയാള്‍ക്ക് അറിയില്ല. അതൊരു കൊളളയെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. വിജയ് ഉമ്മന്റെ മുന്നില്‍ വിഷയം അവതരിപ്പിച്ചു. അദ്ദേഹം പറഞ്ഞു, തീര്‍ച്ചയായും അറിയണം ഇതെങ്ങോട്ടു പോയി എന്ന്. ഡോ.ബാബു പോളിന്റെ മുന്നില്‍ കാര്യം പറയുക. അതു വരെ ഇതു മറ്റാരുമറിയേണ്ട.
അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഞാന്‍ നിശബ്ദനായി ബാബു പോളിന്റെ വരവും കാത്തിരുന്നു.അതില്‍നിന്നും ഞാന്‍ മനസിലാക്കിയത് സ്റ്റോര്‍ സൂപ്പര്‍വൈസറായ അബ്രഹാമിനെ അന്ധമായി വിശ്വസിച്ചു. മലയാളികള്‍ കളളത്തിനും ചതിക്കും കൂട്ടു നില്‍ക്കുന്നവരല്ല. അതാണ് എന്റെ അനുഭവം. എന്റെ മുന്നില്‍ സ്‌നേഹബഹുമാനത്തോടെ ചിരിച്ചു കളിച്ചു നടന്നവര്‍ സ്വന്തം തൊഴിലില്‍ കളളം കാട്ടുമെന്നോ. ഒരു കളളന്റെ മൂടുപടമണിഞ്ഞ് ഇങ്ങനെയൊരു സ്ഥാപനത്തില്‍ ജോലി ചെയ്യുമോ എന്നുളളതായിരുന്നു. ഈ കാര്യത്തല്‍ ഒരു ദയയോ, കരുണയോ ഈ മനുഷ്യന് കൊടുക്കാന്‍ പാടില്ല. വിശ്വാസ വഞ്ചനയാണ് കാട്ടിയത്. ധാരാളം ഇതുപോലെ കടത്തിക്കാണും.അതിന് അര്‍ഹമായ ശിക്ഷ തന്നെ ലഭിക്കണമെന്ന ആഗ്രഹത്തോടെ ജി. എസ് വന്നപ്പോള്‍ ഇതവതരിപ്പിച്ചു. അബ്രഹാമിനെ വിളിപ്പിച്ചു. അവര്‍ അകത്തെ മുറിയില്‍ അരമണിക്കൂറോളം നിശബ്ദമായി സംസാരിച്ചു. സൂപ്പര്‍വൈസര്‍ എന്നെ രൂക്ഷമായി നോക്കിയിട്ടു മടങ്ങിപ്പോയി. ജി. എസ് ഫാര്‍മസിയിലേക്ക് പോകാനിറങ്ങുമ്പോള്‍ എന്നോടു പറഞ്ഞു .ഇതു ഞാന്‍ ഡീല്‍ ചെയ്‌തോളാം. ആ മുഖത്ത് ഗൂഢമായ ഒരു മന്ദഹാസം ഞാന്‍ കണ്ടു. ഓഫീസില്‍ നിന്ന് ഇറങ്ങിപ്പോയ ജി. എസിനെ ഞാന്‍ നിശബ്ദം നോക്കിയിരുന്നു. തെറ്റു ചെയ്തവനെ ന്യായികരിച്ചാണോ വിട്ടത്, അതോ ഇതില്‍ പങ്കാളിയാകാനുളള ശ്രമമോ?.
ആഴ്ചകള്‍ മാസങ്ങളായി മാറി എന്റെ പരാതിയില്‍ ഒരനക്കവുമില്ല. ജി. എസിനോടു ചോദിച്ചു ഒട്ടും താല്പര്യമില്ലാതെയാണ് അദ്ദേഹം പ്രതികരിച്ചത്. സ്‌നേഹനിധിയായവന്റെ രഹസ്യം പരസ്യമാക്കാന്‍ താല്പര്യമില്ലെന്നു ഞാന്‍ മനസ്സിലാക്കി. എനിക്ക് എന്നോടു തന്നേ വെറുപ്പു തോന്നി. ഒരു കുറ്റവാളിയെ രക്ഷിക്കന്‍ ഇദ്ദേഹമെന്തിനു ശ്രമിക്കണം. മലയാളി ആയതു കൊണ്ടോ, സ്വന്തം ജാതി ആയതു കൊണ്ടോ, അതോ തന്റെ വകുപ്പുകളില്‍ ഇങ്ങനെയുളള അനീതികള്‍ നടക്കുന്നത് മറ്റുളളവര്‍ അറിയുമോ എന്ന ഭീതിയോ. അതിനേക്കാള്‍ ഞാന്‍ പ്രകോപിതനായത് ഞാന്‍ കൊടുത്ത പരാതിയില്‍ എന്നെ എഴുതി തളളിയതാണ്. അങ്ങനെയെങ്കില്‍ ഈ ജോലി ഇവിടെ തുടരുന്നതില്‍ എന്തര്‍ത്ഥം. ഇവര്‍ എത്ര ഒളിച്ചുവയ്ക്കാന്‍ ശ്രമിച്ചാലും ഞാനതു പുറത്തു കൊണ്ടുവരിക തന്നെ ചെയ്യും.
ജി. എസ് ഫാര്‍മസിയില്‍ ഡോക്ടറേറ്റുളളയാളാണ്. വിവിധ വകുപ്പുകളുടെ പരമാധികാരിയുമാണ്. അതുകൊണ്ട് അനീതി ചെയ്യുന്നവരെ സംരക്ഷിക്കുന്നത് ഒട്ടും അംഗീകരിക്കാന്‍ എനിക്കാവില്ല. നിത്യവും നടത്തുന്ന പ്രാര്‍ത്ഥനയുടെ പരിശുദ്ധിയെ വരെ അശുദ്ധമാക്കിയില്ലെ. എന്നെ കാണുമ്പോഴൊക്കെ സ്‌റ്റോര്‍ സൂപ്പര്‍വൈസര്‍ ഗൗരവം നടിച്ചു. ജി. എസ് ഈ വിഷയം മാന്യമായും സത്യമായും അന്വേഷിച്ചില്ലെങ്കില്‍ ഞാനത് ധൈര്യപൂര്‍വ്വം ഏറ്റെടുക്കുക തന്നെ ചെയ്യും. ഈ ജോലി നഷ്ടപ്പെടുമോ എന്ന ഭയവുമില്ല.
ജീവിതകാലം മുഴുവന്‍ ഈ ജോലി ചെയ്യാമെന്ന് ഞാനാരുമായും കരാര്‍ ചെയ്തിട്ടുമില്ല. ഞാനിതു വെറുതെ ആരോപിച്ച ഒരു കാര്യമല്ല. ഒരു ഭരണാധികാരി എന്നനില്ക്ക് ഒരന്വേഷണമെങ്കിലും നടത്തേണ്ടതല്ലേ. കുറ്റം ചെയ്തവന്‍ സന്തോഷത്തോടെ ആ കസേരയിലിരിക്കുന്നു. ഇിതിനെക്കുറിച്ച് ഒരു ഉത്കണ്ഠയുമില്ല. ജി. എസിന്റെ സ്വാധീനവും അധികാരവും കണ്ടാണവന്‍ ഈ കളളവും വിശ്വാസവഞ്ചനയും നടത്തുന്നതെന്ന് ഞാന്‍ മനസിലാക്കി. ഞാനീവിഷയം എന്നെ ഏറെ ഇഷ്ടപ്പെടുന്ന മെഡിക്കല്‍ സൂപ്രണ്ടായ ഈ. ആര്‍. ചന്ദറിന്റെ മുന്നില്‍ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ ചോദ്യം എന്തുകൊണ്ട് ജി. എസ് നടപടി എടുക്കുന്നില്ല. ഇതില്‍ നിന്നു വഴുതി മാറുന്നു. ഈ സ്ഥാപനത്തില്‍ ഇത്തരക്കാരെ സംരക്ഷിക്കാന്‍ പാടില്ല. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ അഡ്മിന്‍ കമ്മിറ്റി മുമ്പാകെ പരാതി കൊടുക്കണം. അഡ്മിന്‍ കമ്മിറ്റി മുമ്പാകെ ജി. എസ് വിചാരണ നേരിടുമെന്ന് എനിക്കറിയാമായിരുന്നു. അതേ ആഴ്ച്ച തന്നെ മൂന്നു ദിവസത്തേ അവധിയെടുത്ത് ഞാന്‍ ഡല്‍ഹിക്ക് പോയി.
എന്റെ പരാതി ജി. എസിന്റെ ആത്മാഭിമാനത്തിന് അപമാനമായി മാറിയാല്‍ പിന്നീട് ഞാനിവിടെ തുടരുന്നതും ഒട്ടും ശുഭകരമല്ല. അനീതിക്ക് കൂട്ടുനിന്നു കൊണ്ട് അവിടെ തുടരുന്നതിന് എന്റെ മനസാക്ഷി അനുവദിക്കില്ലെന്ന് എനിക്കറിയാം. എന്റെ തീരുമാനങ്ങള്‍ ഞാന്‍ ഓമനയുമായി പങ്കുവച്ചു. ഡല്‍ഹിക്കു പോകാന്‍ അവള്‍ക്കു താത്പര്യമായിരുന്നു. ഡല്‍ഹിയില്‍ ചെന്ന് ആദ്യം പോയത് ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ്. ഓമനയ്ക്കു വേണ്ടി അവിടെ ആപ്‌ളിക്കേഷന്‍ കൊടുത്തു. അതിനു ശേഷം ഹോട്ടല്‍ ഒബ്‌റോയിയുടെ ഉടമസ്ഥന്‍ എം. എസ്. ഒബ്‌റോയിയുടെ കൊച്ചുമകന്‍ രാജീവ് ഖന്നയെ കാണാനാണ് പോയത്. അദ്ദേഹം ഇന്ത്യയിലെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കാറോട്ടക്കാരനാണ്. ഹിമാലയന്‍ കാര്‍ റാലി, കെനിയന്‍ കാര്‍ റാലി അങ്ങനെ കാര്‍ റാലികളിലും ഇന്ത്യയെ പ്രതിനിധീകരിക്കുന്നു. പല കാറോട്ട മത്സരങ്ങളില്ല വിജയം നേടിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കാറോട്ട മത്സരം ഞാന്‍ പത്രത്തില്‍ ജോലിയുളളപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എനിക്കൊരു ജോലി വേണമെന്ന് അറിയിച്ചപ്പോള്‍ അതിനദ്ദേഹം ശ്രമിക്കാമെന്ന് ഉറപ്പു നല്‍കി. ഡല്‍ഹിയില്‍ നിന്നു മടങ്ങിയെത്തി അഡ്മിന്‍ കമ്മിറ്റിക്ക് പരാതി കൊടുത്തിട്ട് ഞാന്‍ അവധിയില്‍ പ്രവേശിച്ചു.
കൊല്ലം: വോകിംഗ് കാരുണ്യയുടെ ഓണ സമ്മാനമായി സജിക്ക് അന്‍പത്തിനാലായിരം രൂപയുടെ ചെക്ക് കൈമാറി. മുന്‍ ജില്ലാ പഞ്ചായത്തംഗം ബ്രിജേഷ് എബ്രഹാമിന്റെ സാന്നിദ്ധ്യത്തില്‍ വോകിംഗ് കാരുണ്യ ട്രസ്റ്റി ശശികുമാര്‍ സജിക്കുള്ള ഓണ സമ്മാനമായി വോകിംഗ് കാരുണ്യയുടെ ചെക്ക് കൈമാറി. കൊല്ലം ജില്ലയില്‍ ഉമ്മനൂരില്‍ താമസിക്കും സജിയും കുടുംബവും ഇന്ന് തീരാ ദുഖങ്ങളുടെ നടുവിലാണ്. ബേക്കറി തൊഴിലാളിയായിരുന്ന സജി പെട്ടന്നാണ് ബി.പി കൂടി തലകറങ്ങി വീണത്. സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് ഹോസ്പിറ്റലില്‍ ആക്കിയതിന് ശേഷമുള്ള പരിശോധനകളിലാണ് തന്റെ രണ്ട് വൃക്കകളും പ്രവര്‍ത്തനരഹിതമാണ് എന്ന് സജിക്ക് അറിയാന്‍ കഴിഞ്ഞത്. രണ്ടു പെണ്‍കുട്ടികളുമായി കഷ്ടപ്പെട്ട് കുടുംബം നോക്കിയിരുന്ന സജിക്ക് അത് താങ്ങാവുന്നതിലും അധികമായിരുന്നു.
നിരവധി ചികിത്സകള്‍ക്ക് ശേഷം ആഴ്ചയില്‍ മൂന്നു തവണ നടത്തുന്ന ഡയാലിസിസ് ആണ് ഇന്ന് സജിയുടെ ജീവന്‍ പിടിച്ചുനിര്‍ത്തുന്നത്. ബേക്കറി തൊഴിലാളി ആയിരുന്ന സജിക്ക് ഇന്ന് ഒരു ജോലിക്കും പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. സ്വന്തമായി ഒരു കിടപ്പാടം പോലുമില്ലാത്ത സജി വാടക കൊടുക്കന്‍ പോലും കഴിയാതെ കഷ്ടപ്പെടുകയാണ്. ദീര്‍ഘകാലത്തെ ചികിത്സകള്‍ സജിയെ വലിയൊരു കടക്കാരനാക്കി മാറ്റിക്കഴിഞ്ഞു. നിത്യചിലവുകളും തന്റെ മക്കളുടെ പഠനവും എങ്ങനെ മുന്‍പോട്ടു കൊണ്ടുപോകുമെന്നറിയാതെ വലയുന്ന സജിക്ക് ഇന്ന് ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ ഭീമമായ തുക ചിലവാക്കി വൃക്ക മാറ്റിവയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. ഈ അവസ്ഥയില്‍ മുന്‍പോട്ടുള്ള ജീവിതം തള്ളിനീക്കാന്‍ കഷ്ടപ്പെടുന്ന സജിക്കും കുടുംബത്തിനും വോകിംഗ് കാരുണ്യ വഴി നിങ്ങളും സഹായിച്ചപ്പോള്‍ അതൊരു വലിയ കൈത്താങ്ങായി. ഈ അവസരത്തില്‍ സജിയെ സഹായിക്കാന്‍ വോകിംഗ് കാരുണ്യയോടൊപ്പം കൈകോര്‍ത്ത എല്ലാവര്‍ക്കും അകമൊഴിഞ്ഞ നന്ദി.
Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048