USA

വാഷിങ്ടൻ ∙ രാജ്യത്തെ വിവിധ നിയമ നിര്‍‌വഹണ ഏജന്‍സികള്‍ 2018 ല്‍, സുരക്ഷയ്ക്ക് ഭീഷണിയായി കണ്ട പതിനായിരത്തോളം ഇന്ത്യക്കാരെ തടഞ്ഞു വച്ചതായി റിപ്പോര്‍ട്ട്. തടഞ്ഞുവെച്ചവരില്‍ 831 പേരെ അമേരിക്കയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

ഗവണ്മെന്റ് അക്കൗണ്ടബിലിറ്റി ഓഫിസാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്‍റ് (ഐസി‌ഇ) തടങ്കലിലാക്കിയ ഇന്ത്യക്കാരുടെ എണ്ണം 2015 നും 2018 നും ഇടയില്‍ ഇരട്ടിയായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

2015 ല്‍ 3,532 ഇന്ത്യക്കാരെ ഇമിഗ്രേഷന്‍ തടഞ്ഞുവെച്ചു. 2016 ല്‍ 3,913 പേരെയും, 2017 ല്‍ 5,322 പേരെയും, 2018 ല്‍ 9,811 പേരെയുമാണ് അധികൃതര്‍ തടഞ്ഞുവച്ചത്. 2018 ല്‍ 831 ഇന്ത്യക്കാരെ നാടുകടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2015 ല്‍ 296 ഇന്ത്യക്കാരെയും, 2016 ല്‍ 387 പേരെയും 2017 ല്‍ 474 പേരെയുമാണു നാടുകടത്തിയത്.
റിപ്പോര്‍ട്ടനുസരിച്ച് 2015 ല്‍ ആകെ 1,21,870 പേരെയാണ് ഐസിഇ തടങ്കലില്‍ വച്ചത്. 2018 ല്‍ എണ്ണം 1,51,497 ആയി ഉയര്‍ന്നു.

2016 നും 2018 നും ഇടയില്‍ ട്രാന്‍സ്ജെന്‍ഡര്‍, ഗര്‍ഭിണികള്‍ എന്നിവരുടെ എണ്ണം വർധിച്ചതായും, 2017 മുതല്‍ 2018 വരെ പ്രത്യേക പരിഗണനയുള്ളവരുടെ എണ്ണം വർധിച്ചതായും ഐസി‌ഇയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഹിന്ദു ദേവനായ ഗണപതിയുടെ ചിത്രം പതിപ്പിച്ച അടിവസ്ത്രം പെട്ടെന്നു തന്നെ പിന്‍വലിക്കണമെന്ന് ക്ലിഫ്ടണ്‍ (ന്യൂജേഴ്സി) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വസ്ത്ര നിര്‍മ്മാണ കമ്പനിയായ കസ്റ്റമണിനോട് യൂണിവേഴ്സല്‍ സൊസൈറ്റി ഓഫ് ഹിന്ദൂയിസം പ്രസിഡന്റ് രാജന്‍ സെഡ് ആവശ്യപ്പെട്ടു. ഹിന്ദുക്കളെ അസ്വസ്ഥരാക്കുന്ന ഉൽപന്നം എത്രയും വേഗം പിന്‍‌വലിച്ച് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗണപതി ഹിന്ദുമതത്തില്‍ വളരെയധികം ബഹുമാനിക്കപ്പെടുന്നതാണെന്നും ക്ഷേത്രങ്ങളിലോ വീടുകളിലെ പൂജാമുറികളിലോ ആരാധനാലയങ്ങളിലോ ആരാധിക്കപ്പെടേണ്ടതാണെന്നും ഒരാളുടെ അടിവസ്ത്രം അലങ്കരിക്കരുതെന്നും രാജന്‍ സെഡ് നെവാഡയില്‍ പ്രസ്താവനയില്‍ പറഞ്ഞു. വാണിജ്യപരമായോ മറ്റു മാര്‍ഗങ്ങളിലോ ഹിന്ദു ദേവതകളുടെയോ സങ്കല്‍പ്പങ്ങളുടെയോ ചിഹ്നങ്ങളുടെ അനുചിതമായ ഉപയോഗം ഭക്തരെ വേദനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗണപതിയുടെ ചിത്രം പതിപ്പിച്ച അടിവസ്ത്രം പിന്‍വലിക്കുന്നതിനോടൊപ്പം ഔപചാരികമായി ക്ഷമാപണം നടത്താനും കസ്റ്റമണിനോട് രാജന്‍ സെഡ് അഭ്യർഥിച്ചു. 1.1 ബില്യണ്‍ അനുയായികളും സമ്പന്നമായ ദാര്‍ശനിക ചിന്തയുമുള്ള ലോകത്തിലെ ഏറ്റവും പഴക്കമേറിയതും മൂന്നാമത്തേതുമായ മതമാണ് ഹിന്ദു മതം. ആ മതത്തെ നിസ്സാരമായി കാണരുത്. വലുതോ ചെറുതോ ആയ ഏതെങ്കിലും വിശ്വാസത്തിന്‍റെ ചിഹ്നങ്ങള്‍ തെറ്റായി കൈകാര്യം ചെയ്യരുത്– രാജന്‍ സെഡ് അഭിപ്രായപ്പെട്ടു.

സ്ത്രീകള്‍ക്ക് അണിയാന്‍ ഗണേഷ് തോംഗ്, ഗണേഷ് പാന്‍റി എന്നിവയ്ക്ക് 18.64 ഡോളര്‍ വീതമാണ് വിലയിട്ടിരിക്കുന്നത്. ഗണേഷ് തോംഗ് ധരിച്ചാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ ‘സെക്സി’ ആകാന്‍ കഴിയും എന്നാണ് പ്രൊഡക്റ്റ് വിവരങ്ങളില്‍ കൊടുത്തിരിക്കുന്നത്. കസ്റ്റം ടീ ഷര്‍ട്ട് ഡിജിറ്റല്‍ പ്രിന്‍റിംഗ്, എംബ്രോയിഡറി സേവനങ്ങളില്‍ പ്രമുഖരെന്ന് അവകാശപ്പെടുന്ന ‘കസ്റ്റമണിന്’ മറ്റൊരു ഓഫീസ് ന്യൂജെഴ്സിയിലെ ഈറ്റന്‍‌ ടൗണിലുണ്ട്. ടീ ഷര്‍ട്ടുകള്‍, ടാങ്ക് ടോപ്പുകള്‍, ഹൂഡികള്‍, സ്വെറ്റ് ഷര്‍ട്ടുകള്‍, തൊപ്പികള്‍, അടിവസ്ത്രം, ഫോണ്‍ കേസുകള്‍, മഗ്ഗുകള്‍ തുടങ്ങിയവ ഈ കമ്പനിയുടെ ഉല്‍പ്പന്നങ്ങളില്‍ പെടുന്നു.

ഗൂഗിൾ, ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈയുടെ പേര് ഒന്നാം പേജിൽ തെറ്റായി പ്രസിദ്ധീകരിച്ച് അമേരിക്കയിലെ പ്രമുഖ പത്രം വാൾസ്ട്രീറ്റ് ജേണൽ. ഗൂഗിൾ സഹസ്ഥാപകരായ ലാറി പേജും സെർജി ബ്രിന്നും ആൽഫബെറ്റ് സിഇഒയും പ്രസിഡന്റും സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് ചൊവ്വാഴ്ച ആൽഫബെറ്റിന്റെ സിഇഒ ആയി സുന്ദർ പിച്ചൈ ചുമതലയേറ്റിരുന്നു. വാൾസ്ട്രീറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച ഇതിന്റെ റിപ്പോർട്ടിലാണ് പിച്ചൈയെ ‘പിഞ്ചായ്’ എന്ന് തെറ്റായി അച്ചടിച്ചുവന്നിരിക്കുന്നത്. പിച്ചൈയുടെ പേര് തെറ്റായി വന്നത് സോഷ്യൽമീഡിയയിലടക്കം വലിയ ചർച്ചയായിരിക്കുകയാണ്.

ലാറി പേജും ബ്രിന്നും ആൽഫബെറ്റിന്റെ മാനേജ്മെന്റ് ‘പിഞ്ചായിക്ക്’ കൈമാറി,’ എന്നാണ് ദി വാൾസ്ട്രീറ്റ് ജേണൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്. വാൾസ്ട്രീറ്റ് ജേണലിന്റെ സജീവ വായനക്കാരനാണ് സുന്ദർ പിച്ചൈ എന്നതാണ് മറ്റൊരു വസ്തുത. എല്ലാ ദിവസവും വാൾസ്ട്രീറ്റ് ജേണൽ പത്രത്തിന്റെ ഒരു പകർപ്പ് പിച്ചൈയ്ക്ക് ആവശ്യമാണെന്നാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർ‌ട്ട് ചെയ്യുന്നത്.

അതേസമയം, സുന്ദർ പിച്ചൈയുടെ പേര് തെറ്റായ പ്രസിദ്ധീകരിച്ചതിനെതിരെ സോഷ്യൽമീഡിയയിലടക്കം വിമർശനങ്ങളും ട്രോളുകളും വ്യാപകമായി ഉയരുന്നുണ്ട്. ഇത് അപകീര്‍ത്തികരവും ലജ്ജാവാഹവുമാണെന്ന് ട്വിറ്ററലൂടെ ആളുകൾ പ്രതികരിച്ചു.

അ​മേ​രി​ക്ക​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ പെ​ണ്‍​കു​ട്ടി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ശേ​ഷം ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി. ഇ​ല്ലി​നോ​യി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഓ​ണേ​ഴ്സ് വി​ദ്യാ​ർ​ഥി​നി​യാ​യ റൂ​ത്ത് ജോ​ർ​ജാ​ണു കൊ​ല്ല​പ്പെ​ട്ട​ത്.  ശ​നി​യാ​ഴ്ച കോ​ള​ജ് കാ​ന്പ​സി​ലെ ഗ​രാ​ഷി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ത്തി​ന്‍റെ പി​ന്നി​ലെ സീ​റ്റി​ലാ​ണ് പ​ത്തൊ​ന്പ​തു​കാ​രി​യാ​യ റൂ​ത്തി​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്നു​ള്ള​വ​രാ​ണ് റൂ​ത്തി​ന്‍റെ കു​ടും​ബം.

കൊ​ല​യാ​ളി​യെ​ന്നു ക​രു​ത​പ്പെ​ടു​ന്ന ഡോ​ണ​ൾ​ഡ് ത​ർ​മ​ൻ എ​ന്ന യു​വാ​വി​നെ പോ​ലീ​സ് ഞാ​യ​റാ​ഴ്ച ഷി​ക്കാ​ഗോ മെ​ട്രോ സ്റ്റേ​ഷ​നി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ​ക്കു യൂ​ണി​വേ​ഴ്സി​റ്റി​യു​മാ​യി ബ​ന്ധ​മി​ല്ല.  വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് മു​ത​ൽ റൂ​ത്തു​മാ​യി കു​ടും​ബ​ത്തി​ന് ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​തേ​തു​ട​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് കാ​ന്പ​സി​ലെ ഗ​രാ​ഷി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ത്തി​ൽ റൂ​ത്തി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ത​ർ​മ​ൻ റൂ​ത്തി​നു പി​ന്നാ​ലെ ന​ട​ന്നു​പോ​കു​ന്ന​താ​യി ക​ണ്ടെ​ത്തി. ഇ​തേ​തു​ട​ർ​ന്ന് ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ന്യൂ​ഡ​ൽ​ഹി: 150 ഇ​ന്ത്യ​ക്കാ​രെ അ​മേ​രി​ക്ക തി​രി​ച്ച​യ​ച്ചു. വീ​സ ച​ട്ട​ങ്ങ​ൾ ലം​ഘി​ക്കു​ക​യോ, അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്തു ക​ട​ക്കു​ക​യോ ചെ​യ്ത​വ​രെ​യാ​ണ് അ​മേ​രി​ക്ക തി​രി​ച്ച​യ​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ ഇ​വ​ർ ഡ​ൽ​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി. പു​ല​ർ​ച്ചെ ആ​റി​ന് വി​മാ​ന​ത്താ​വ​ള​ത്തി​ലെ മൂ​ന്നാം ടെ​ർ​മി​ന​ലി​ലാ​ണു യാ​ത്ര​ക്കാ​രെ​യും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ത്യേ​ക വി​മാ​നം എ​ത്തി​യ​ത്. ബം​ഗ്ലാ​ദേ​ശി​ലൂ​ടെ​യാ​ണു വി​മാ​നം ഇ​ന്ത്യ​യി​ലേ​ക്കു പ​റ​ന്ന​ത്. സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷം തി​രി​ച്ച​യ​ച്ച​വ​രെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു വി​ട്ട​യ​യ്ക്കും.  ഒ​ക്ടോ​ബ​ർ 18-ന് ​അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റാ​ൻ ശ്ര​മി​ച്ച 300 ഇ​ന്ത്യ​ക്കാ​രെ മെ​ക്സി​ക്കോ​യി​ൽ​നി​ന്നു തി​രി​ച്ച​യ​ച്ചി​രു​ന്നു. മെ​ക്സി​ക്കോ​യി​ൽ​നി​ന്നു യു​എ​സി​ലേ​ക്കു നു​ഴ​ഞ്ഞു​ക​യ​റാ​നാ​യി​രു​ന്നു ഇ​വ​രു​ടെ പ​ദ്ധ​തി.

എല്ലാ വര്‍ഷവും മകളുടെ കന്യകാത്വ പരിശോധന നടത്താറുണ്ടെന്ന വിവാദ പ്രസ്താവനയിൽ പുലിവാല് പിടിച്ച് അമേരിക്കന്‍ ഗായകനും അഭിനേതാവുമായ ക്ലിഫോര്‍ഡ് ഹാരിസ്.

അമേരിക്കയിലെ പ്രശസ്തനായ റാപ് സംഗീതജ്ഞനായ ‘ടിഐ’ എന്നറിയപ്പെടുന്ന ക്ലിഫോര്‍ഡ് ഹാരിസിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കു വഴിതുറന്നിരിക്കുകയാണ്. ഇയാള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

“മകള്‍ക്ക് ഇപ്പോള്‍ പതിനെട്ടു വയസ്സാണ്. അവള്‍ക്ക് പതിനാറു വയസ്സായപ്പോള്‍ മുതല്‍ എല്ലാ വര്‍ഷവും മുടങ്ങാതെ കന്യകാത്വ പരിശോധന നടത്താറുണ്ട്. പരിശോധനയ്ക്കു മകളെ കൊണ്ടുപോകുന്നത് താനാണ്,” ഗ്രാമി അവാര്‍ഡ് ജേതാവ് കൂടിയായ ക്ലിഫോര്‍ഡ് ഹാരിസ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

“മകളുടെ എല്ലാ ജന്മദിനങ്ങള്‍ക്കും ശേഷമാണ് പരിശോധന നടത്താറുള്ളത്. ജന്മദിനാഘോഷങ്ങള്‍ എല്ലാം കഴിഞ്ഞാല്‍ അന്നു രാത്രി അവളുടെ റൂമിന്റെ വാതിലില്‍ ഒരു കുറിപ്പ് എഴുതി ഒട്ടിക്കും. നമുക്ക് നാളെ രാവിലെ 9.30 ന് ഗൈനക്കോളജിസ്റ്റിനെ കാണാന്‍ പോകണമെന്ന് ആ കുറിപ്പില്‍ എഴിതിയിടും. അവള്‍ക്ക് 16 വയസ്സായപ്പോള്‍ മുതല്‍ ഇതു ചെയ്യുന്നുണ്ട്,” ക്ലിഫോര്‍ഡ് ഹാരിസ് പറഞ്ഞു.

പരിശോധനയ്ക്കു ശേഷം മകളുടെ റിപ്പോര്‍ട്ട് ഡോക്ടര്‍ നല്‍കും. അവള്‍ ഇപ്പോഴും കന്യകയായി തുടരുകയാണെന്നും ക്ലിഫോര്‍ഡ് പറയുന്നു. വിവാദ പ്രസ്താവനയടങ്ങിയ ക്ലിഫോര്‍ഡിന്റെ അഭിമുഖം ചൊവ്വാഴ്ചയാണ് സംപ്രേഷണം ചെയ്തത്. പ്രസ്താവന വലിയ വിവാദങ്ങള്‍ക്കു വഴിതുറന്നതോടെ തൊട്ടടുത്ത ദിവസം തന്നെ യുട്യൂബില്‍നിന്ന് അഭിമുഖം നീക്കം ചെയ്തു. മകളുടെ ആരോഗ്യ കാര്യത്തില്‍ താന്‍ ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് ബോധ്യപ്പെടുത്താനാണ് ക്ലിഫോര്‍ഡ് ഇക്കാര്യം പറഞ്ഞത്.

കന്യകാത്വ പരിശോധന നടത്തുന്ന ഡോക്ടര്‍ക്കെതിരെയും മകളെ പരിശോധനയ്ക്കു കൊണ്ടുപോകുന്ന ക്ലിഫോര്‍ഡിനെതിരെയും നടപടിയെടുക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിവാഹ മോചനം നേടിയ യുവതി മൂന്നു മക്കളേയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതായി ഹാരിസ് കൗണ്ടി കൊറോണേഴ്സ് ഓഫിസ് സ്ഥിരീകരിച്ചു. സംഭവം നടന്നതിന്റെ തലേ ആഴ്ചയിലായിരുന്നു ഭർത്താവ് മർവിൻ ഓസീനുമായുള്ള ആഷ്‌ലിയുടെ (39) വിവാഹമോചനത്തിന്റെ നടപടി ക്രമങ്ങൾ പൂർത്തിയായത്. കഴിഞ്ഞ ചൊവ്വാഴ്ച ഇവരെ കുറിച്ചു വിവരമൊന്നും ഇല്ലെന്നു ചൂണ്ടിക്കാണിച്ചു. കുടുംബാംഗങ്ങൾ പൊലീസിനു പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ നാലുപേരേയും കണ്ടെത്തിയത്. സമീപത്തു നിന്നും വെടിവയ്ക്കാവാനുപയോഗിച്ചു എന്നു കരുതുന്ന തോക്കും കണ്ടെടുത്തിട്ടുണ്ട്.

ഹാരിഷ് ഓസിൻ (11), എലീനർ ഓസിൻ (9), ലിങ്കൺ ഓസിൻ (7) എന്നീ കുട്ടികളാണു കൊല്ലപ്പെട്ടത്. ബോണറ്റ് ജൂനിയർ സ്കൂളിലെ വിദ്യാർഥികളായിരുന്നു മൂന്നു പേരും. മൂന്നുപേരും മിടുക്കരായ കുട്ടികളായിരുന്നുവെന്നും കുട്ടികളുടെ അപ്രതീക്ഷിത മരണം അധ്യാപകരേയും സഹപാഠികളേയും ഒരേപോലെ ദുഃഖത്തിലാഴ്ത്തിയെന്നും പ്രിൻസിപ്പൽ പറഞ്ഞു. സംഭവത്തെ കുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. വിവാഹമോചനമായിരിക്കാം ആത്മഹത്യയിലേക്കും കുട്ടികളുടെ കൊലപാതകത്തിലേക്കും നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്നും മനസ്സിലാക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

ആൾത്താമസമില്ലാത്ത കെട്ടിടത്തിൽ വളർത്തിയിരുന്ന പാമ്പുകളിൽ ഒന്ന് യുവതിയുടെ ജീവനെടുത്തത് കഴുത്തിൽ വരിഞ്ഞ് മുറുക്കി. അമേരിക്കയിലെ ഇന്ത്യാനയിലാണ് 36കാരിയായ യുവതിയെ പെരുമ്പാമ്പ് കൊലപ്പെടുത്തിയത്. ഒക്സ്ഫാർഡിലെ ബെൻടണിൽ ബുധനാഴ്ച രാത്രിയിലാണ് ലോറ ഹഴ്സ്റ്റ് എന്ന 36 കാരിയെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. പെട്ടന്ന് തന്നെ ഇവർക്ക് കൃത്രിമ ശ്വാസം നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

8 അടിയോളം നീളമുള്ള പാമ്പാണ് സ്ത്രീയെ കൊലപ്പെടുത്തിയത്. തെക്ക് കിഴക്കാൻ ഏഷ്യൻ രാജ്യങ്ങളിൽ കാണപ്പെടുന്ന ഏറ്റവും വലിയ പാമ്പായ റെറ്റിക്ക്യുലേറ്റഡ് വിഭാഗത്തിൽ പെട്ട പെരുമ്പാമ്പാണിത്. യുവതിയെ കണ്ടെത്തിയ വീടിനുള്ളിൽ 140 പാമ്പുകളുണ്ടായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

പ്രദേശവാസിയായ ഷെറിഫ് ഡൊണാൾഡിന്റെ ഉടമസ്ഥതിയിലുള്ളതാണ് പാമ്പുകളെ വളർത്തിയിരുന്ന കെട്ടിടം. 140 പാമ്പുകളിൽ 20 എണ്ണം മാത്രമായിരുന്നു ലോറയുടേത്. താമസക്കാരില്ലാത്ത ഈ കെട്ടിടത്തിൽ പാമ്പുകളെ പരിപാലിക്കുന്നതിനായി ലോറ ഇടയ്ക്കിടെ ഇവിടെ വരാറുണ്ടായിരുന്നു. പോസ്റ്റമോർത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂ എന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

ഐഎസ് മേധാവി അബുബക്കര്‍ അല്‍ ബാഗ്ദാദിയെ കൊലപ്പെടുത്തിയ യുഎസ് സ്പെഷ്യല്‍ ഫോഴ്സ് റെയ്ഡിന്റെ വീഡിയോയും ഫോട്ടോകളും ബുധനാഴ്ച പെന്റഗണ്‍ പുറത്തുവിട്ടു. പ്രതിരോധ വകുപ്പ് പുറത്തുവിട്ട ചിത്രങ്ങളില്‍ ബാഗ്ദാദിയെ കഴിഞ്ഞിരുന്ന വടക്ക്-പടിഞ്ഞാറന്‍ സിറിയയിലെ ഉയര്‍ന്ന മതിലുകളുള്ള ഒരു സ്ഥലത്ത് യുഎസ് സൈനികര്‍ എത്തുന്നതിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫൂട്ടേജ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ട്വീറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.

സിറിയയിലെ ഇബ്‌ലിബ് പ്രവിശ്യയില്‍ ബാഗ്ദാദി കഴിഞ്ഞിരുന്ന ഭാഗത്തേക്ക് യുഎസ് സൈന്യത്തെ കടത്തിവിട്ട ഹെലികോപ്റ്ററുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത ഒരു കൂട്ടം അജ്ഞാത എതിരാളികള്‍ക്ക് നേരെ നടത്തുന്ന വ്യോമാക്രമണത്തിന്റെ വീഡിയോയും പെന്റഗണ്‍ പുറത്തുവിട്ടിട്ടുണ്ട്. കൂടാതെ റെയ്ഡിന്റെ ഒറ്റപ്പെട്ട ചിത്രങ്ങളും വന്നിട്ടുണ്ട്.

റെയ്ഡിനുശേഷം യുഎസ് ഫോഴ്‌സ് പൊളിച്ചുമാറ്റിയ ഈ പ്രദേശത്തെക്കുറിച്ച് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ മറൈന്‍ കോര്‍പ്‌സ് ജനറല്‍ കെന്നത്ത് മക്കെന്‍സി പറഞ്ഞത്, ‘ആഗാധമായ ഗര്‍ത്തമായ ഒരു പാര്‍ക്കിംഗ് സ്ഥലം’ പോലെയായിയെന്നാണ്. അമേരിക്കന്‍ സൈനികരില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തുരങ്കത്തില്‍ കയറിയ ബാഗ്ദാദി, സ്‌ഫോടക വസ്തുകള്‍ നിറച്ച വസ്ത്രം ധരിച്ചുകൊണ്ട് പൊട്ടിത്തെറിച്ചപ്പോള്‍ രണ്ട് കുട്ടികളാണ് കൊല്ലപ്പെട്ടത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞതുപോലെ മൂന്ന് പേര്‍ അല്ലായെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികള്‍ 12 വയസ്സിന് താഴെയുള്ളവരാണെന്ന് മക്കെന്‍സി വ്യക്തമാക്കി. തുരങ്കത്തിലേക്ക് കയറിപ്പോയ ബാഗ്ദാദി കരയുകയും വിതുമ്പുകയും ചെയ്തുവെന്ന ട്രംപിന്റെ വാദത്തെക്കുറിച്ച് മക്കെന്‍സി പ്രതികരിച്ചത്, ബാഗ്ദാദിയുടെ അവസാന നിമിഷങ്ങളെക്കുറിച്ച് എനിക്ക് പറയാന്‍ കഴിയുന്നത്, തന്റെ ആളുകള്‍ പുറത്തു നില്‍ക്കുമ്പോള്‍ രണ്ട് ചെറിയ കുട്ടികളുള്ള ഒരു തുരങ്കത്തിലേക്ക് നുഴഞ്ഞുകയറിയ ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ചു എന്നാണ്.

 

ബാഗ്ദാദിയുടെ പൊടി പോലും ഭൂമിയിൽ അവശേഷിപ്പിക്കില്ല എന്ന അമേരിക്കൻ പ്രഖ്യാപനം നടപ്പായി. ഐ.എസ് തലവൻ ബാഗ്ദാദിയുടെ ചിതറിയ ശരീരം ഏതോ ഉൾകടലിൽ അമേരിക്ക മൽസ്യങ്ങൾക്ക് ഭക്ഷണമായി നല്കി.കൊടും ഭീകരൻ ബാഗ്ദാദിക്ക് ബിൻ ലാദന്റെ അതേ മരണ വിധിയും അന്ത്യ യാത്രയും. അമേരിക്ക ബാഗ്ദാദിയുടെ ഓർമ്മകൾ പോലും ഭൂമിയുടെ ഒരു തരി മണ്ണിലും ബാക്കി വയ്ക്കില്ല എന്ന വാക്കു പാലിച്ചു. പൊട്ടി ചിതറിയ ലോകത്തേ വിറപ്പിച്ച് കൊടും ഭീകരനു അന്ത്യ വിശ്രമം കടലിൽ ഒരുക്കി. ചിന്നി ചിതറിയ മൃതദേഹത്തിൽ നിന്നും സാമ്പിളുകൾ എടുത്ത ശേഷം അമേരിക്ക മൃതദേഹ അവശിഷ്ടങ്ങൾ കടലിൽ കോൺക്രീറ്റ് കട്ടകളിൽ കെട്ടി ഇറക്കുകയായിരുന്നു.

മൃതദേഹ അവശി​‍ൂഷ്ടം കടലിൽ എറിയുന്നതിനു മുമ്പേ ഇസ്ളാമിക ആചാരങ്ങൾ പാലിച്ച് പ്രാർഥന നടത്തിയതായി അമേരിക്ക സേനാ കേന്ദ്രങ്ങൾ അറിയിച്ചു. എന്നാൽ ഏത് കടലിൽ ഏത് ഭാഗത്ത് എന്നൊന്നും അമേരിക്ക പുറത്ത് വിട്ടിട്ടില്ല. എല്ലാം കൃത്യമായും പ്രസിഡന്റ് ട്രം പിനു കാണാനും ചരിത്രത്തിന്റെ ഭഗമാക്കാനും വീഡിയോയിലും പകർത്തി. അമേരിക്കയെ ആക്രമിച്ച ബിൻ ലാദനും ഇതേ അന്ത്യ വിധിയായിരുന്നു അമേരിക്ക നല്കിയത്. മൃതദേഹം കല്ലുകൾ കെട്ടി കടലിൽ ഇടുകയായിരുന്നു. അതായത് ഭീകരരുടെ നേതാക്കന്മാരുടെ ഓർമ്മകൾ പോലും മണ്ണിൽ അവശേഷിക്കാൻ പാടില്ല എന്നും കടലിൽ അത് മൽസ്യങ്ങൾക്ക് ഭക്ഷണം ആയി തീരും എന്നും ആയിരുന്നു പണ്ട് അമേരിക്ക പറഞ്ഞത്.

RECENT POSTS
Copyright © . All rights reserved