Videsham

ദുബായ്: പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തിന് സഹായവുമായി ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും രംഗത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാലു കോടി രൂപ ഉടൻ കൈമാറുമെന്ന് അദ്ദേഹത്തിന്‍റെ സാന്പത്തികകാര്യ ഉപദേഷ്ടാവ് അറിയിച്ചു.

നേരത്തേ, കേരളത്തിന് സഹായവുമായി യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രംഗത്തെത്തിയിരുന്നു. ദുരിതബാധിതരെ സഹായിക്കാന്‍ യുഎഇയും ഇന്ത്യയും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അടിയന്തര സഹായം നല്‍കാന്‍ ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം മലയാളത്തില്‍ ട്വീറ്റ് ചെയ്തു.

ബേണ്‍: യുഎൻ മുൻ സെക്രട്ടറി ജനറലും നോബൽ ജേതാവുമായ കോഫി അന്നാൻ (80) അന്തരിച്ചു. സ്വിറ്റ്സർലൻഡിലായിരുന്നു അന്ത്യം. യുഎന്നിന്‍റെ ഏഴാം സെക്രട്ടറി ജനറലായിരുന്നു കോഫി അന്നാൻ. 1997 ജനുവരി മുതൽ 2006 ഡിസംബർ വരെയാണ് കോഫി അന്നാൻ സേവനമനുഷ്ഠിച്ചത്.

ഘാനയിൽനിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥനായിരുന്നു കോഫി അന്നാൻ. 2001ലാണ് അദ്ദേഹം നോബൽ സമ്മാനത്തിന് അർഹനായത്.

മൈക്രോസോഫ്റ്റ് ചെയർമാനും അമേരിക്കൻ വ്യവസായിയുമായ ബിൽ ​ഗേറ്റ്സിന്റെ പേജിലും കേരളത്തിന് വേണ്ടി സഹായം അപേക്ഷിച്ച് നിരവധി പേർ. ഇക്കൂട്ടത്തിൽ മലയാളികൾ മാത്രമല്ല ഉള്ളത്. കേരളത്തിന്റെ ദുരിതം മാധ്യമങ്ങളിലൂടെ കണ്ടും കേട്ടുമറിയുന്ന വിവിധ സംസ്ഥാനങ്ങളിലെ ധാരാളം പേരാണ് കേരളത്തെ സഹായിക്കണനെന്ന അപേക്ഷയുമായി എത്തിയിരിക്കുന്നത്. ‘കേരള നീഡ്സ് യുവർ സപ്പോർട്ട്, സ്റ്റാൻഡ് വിത്ത് കേരള, കേരള ഫ്ലഡ്സ്, നീഡ് യുവർ ഹെൽപ്’ എന്നീ ഹാഷ്ടാ​ഗുകളുമായാണ് സഹായാഭ്യർത്ഥന.

”സർ ഇന്ത്യയിലെ കേരള സംസ്ഥാനം പ്രളയക്കെടുതിയിലാണ്. ഞങ്ങൾക്ക് താങ്കളുടെ സഹായം ആവശ്യമുണ്ട്. കേരളത്ത‌ിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ താങ്കൾക്ക് സാധിക്കുമോ? നിരവധി ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. ഞങ്ങളുടെ സർക്കാരിന് സാമ്പത്തിക സഹായവും അവശ്യവസ്തുക്കളുടെ സഹായവും ആവശ്യമുണ്ട്.” എന്നിങ്ങനെ സഹായ അഭ്യർത്ഥനയുടെ പ്രവാഹമാണ് ബിൽ ​ഗേറ്റ്സിന്റെ പേജുകളിൽ.

malayalees requested for help to bill gates through facebook page

സാമൂഹ്യപ്രവർത്തകൻ കൂടിയാണ് ബിൽ​ഗേറ്റ്സ്. 1995 മുതൽ 2009 വരെയുള്ള കാലയളവിൽ, 2008 ഒഴികെയുള്ള വർഷങ്ങളിൽ ലോകത്തെ ഏറ്റവും വലിയ ധനികനായിരുന്നു.[4] 2011-ൽ ഏറ്റവും ധനികനായ അമേരിക്കക്കാരനും ലോകത്തെ രണ്ടാം സ്ഥാനക്കാരനുമായിരുന്നു ബിൽ ​ഗേറ്റ്സ്. ബിൽ ​ഗേറ്റ്സ് ഈ മെസ്സേജ് കാണുമെന്നും സഹായം നൽകുമെന്നുള്ള ശുഭപ്രതീക്ഷയിലാണ് ഓരോരുത്തരും ഈ പേജിൽ വന്ന് സഹായം ചോദിക്കുന്നത്.

പ്രളയം ദുരിതം വിതച്ച കേരളത്തിന് പിന്തുണ പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭ. കേരളത്തിലെ സംഭവങ്ങള്‍ സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അറിയിച്ചു.

‘കേരളത്തില്‍ എത്ര ജീവനുകളാണ് പൊലിഞ്ഞിരിക്കുന്നത്. ഐക്യരാഷ്ട്രസഭ ഇക്കാര്യത്തിലുള്ള ദുഖം അറിയിക്കുകയാണ്. എന്നാല്‍ ഇതുവരെ ഇന്ത്യ ദുരന്തം സംബന്ധിച്ച് ഒരു സഹായവും ആവശ്യപ്പെട്ടില്ല.’- ഗുട്ടറസ് അറിയിച്ചു.

ഇന്ത്യ സഹായമാവശ്യപ്പെട്ടിട്ടില്ലെങ്കിലും ഇന്ത്യയിലുള്ള യു.എന്‍ പ്രതിനിധികള്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റോം: പാലം തകര്‍ന്ന് വീണ് 35 പേർ മരിച്ചു. ഇറ്റലിയിലെ ജെനോവില്‍ ഇന്ന് രാവിലെ 11.30 നാണ് അപകടം ഉണ്ടായത്. പാലത്തിന്റെ ഒരു ഭാഗം തകർന്നു വീഴുകയായിരുന്നു. 29 അടിയോളം താഴ്ചയിലേക്ക് പാലത്തിന്റെ ഭാഗങ്ങൾ വാഹനങ്ങളിലേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കാം. നദിക്കും റെയില്‍ ട്രാക്കിനും കെട്ടിടങ്ങള്‍ക്കും കുറുകെയാണ് ഇറ്റലിയേയും ഫ്രാന്‍സിനെയും ബന്ധിപ്പിക്കുന്ന കൂറ്റന്‍ പാലം കടന്നുപോകുന്നത്. അപകടത്തില്‍ അനവധി കെട്ടിടങ്ങളും തകര്‍ന്നു. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കാറും ട്രക്കുകളും കുടുങ്ങിക്കിടക്കുകയാണ്.

റോം: പാലം തകര്‍ന്ന് വീണ് 35 പേർ മരിച്ചു. ഇറ്റലിയിലെ ജെനോവില്‍ ഇന്ന് രാവിലെ 11.30 നാണ് അപകടം ഉണ്ടായത്. പാലത്തിന്റെ ഒരു ഭാഗം തകർന്നു വീഴുകയായിരുന്നു. 29 അടിയോളം താഴ്ചയിലേക്ക് പാലത്തിന്റെ ഭാഗങ്ങൾ വാഹനങ്ങളിലേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കാം. നദിക്കും റെയില്‍ ട്രാക്കിനും കെട്ടിടങ്ങള്‍ക്കും കുറുകെയാണ് ഇറ്റലിയേയും ഫ്രാന്‍സിനെയും ബന്ധിപ്പിക്കുന്ന കൂറ്റന്‍ പാലം കടന്നുപോകുന്നത്. അപകടത്തില്‍ അനവധി കെട്ടിടങ്ങളും തകര്‍ന്നു. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കാറും ട്രക്കുകളും കുടുങ്ങിക്കിടക്കുകയാണ്.

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യി​ൽ ആ​ദ്യ​മാ​യി ഒ​രു മു​സ്‌​ലിം യു​വ​തി സെ​ന​റ്റി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പാ​ക്കി​സ്ഥാ​ൻ​കാ​രി​യാ​യ മെ​ഹ്റി​ൻ ഫാ​റൂ​ഖി​യാ​ണ് ച​രി​ത്ര​ത്തി​ൽ ഇ​ടം​നേ​ടി​യ​ത്. ന്യൂ ​സൗ​ത്ത് വെ​യ്ൽ​സി​ൽ​നി​ന്നു​ള്ള ഗ്രീ​ൻ​പാ​ർ​ട്ടി എം​പി​യാ​ണ് മെ​ഹ്റി​ൻ.

സെ​ന​റ്റി​ൽ ഒ​ഴി​വു​വ​ന്ന സീ​റ്റി​ലേ​ക്ക് മെ​ഹ്റി​നെ നി​യ​മി​ക്കു​ക​യാ​യി​രു​ന്നു. 2013 ൽ ​പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച മെ​ഹ്റി​ൻ ആ​ദ്യ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന മു​സ്‌​ലിം വ​നി​ത​യെ​ന്ന ഖ്യാ​തി​യും നേ​ടി​യി​രു​ന്നു.

അമിത വേഗത്തിൽ വാഹനമോടിച്ചതിന് യൂറോപ്യൻ സഞ്ചാരിക്ക് ദുബായിയിൽ വൻ പിഴ. 170,000 ദർഹമാണ് പിഴ കൊടുക്കേണ്ടി വന്നത്. ഏകദേശം 31 ലക്ഷത്തിലധികം രൂപ.

ആകെ മൂന്ന് മണിക്കൂർ നേരം മാത്രമാണ് ഇയാൾ വാഹനമോടിച്ചത്. വാടകയ്ക്കെടുത്ത 1.3ദശലക്ഷം ദർഹത്തിന്റെ ലംബോർഗിനി കാറിലായിരുന്നു കറക്കം. മണിക്കൂറിൽ 230-240 കിലോ മീറ്റർ വേഗത്തിലായിരുന്നു ഷെയ്ഖ് സയ്യിദ് റോഡിലുടെ ‍‍യാത്ര. പുലർച്ചെ 2.30നായിരുന്നു സഞ്ചാരം. ഇയാളുടെ സാഹസികത റോഡിലെ എല്ലാ റഡാറിലും പതിഞ്ഞതനുസരിച്ചാണ് ദുബായ് പോലീസ് പിഴ ഈടാക്കിയത്.

അബുദാബി: രണ്ട് മാസം മുമ്പ് കാണാതായ പ്രവാസി മലയാളിയെ അബുദാബിയില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ച് വര്‍ഷമായി അബുദാബിയിലെ ഒരു വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്ത് വരികയായിരുന്ന എം.വി.മൊയ്തീനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജൂണ്‍ 19ന് അബുദാബിയിലെ കടല്‍ത്തീരത്ത് നിന്നും മൃതദേഹം കണ്ടെത്തിയെങ്കിലും ഇപ്പോഴാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞതെന്ന് യു.എ.ഇ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൊയ്തീന്‍ ജോലി നോക്കിയിരുന്ന മുസഫയിലെ വര്‍ക്ക് ഷോപ്പ് അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ഇദ്ദേഹത്തിന് ജോലി നഷ്ടമായതായി ബന്ധുക്കള്‍ പറയുന്നു.

ഇതിന് പിന്നാലെ തൊഴില്‍ വിസയുടെ കാലാവധി കഴിഞ്ഞു. തുടര്‍ന്ന് പുറത്ത് ജോലി നോക്കിയാണ് മൊയ്തീന്‍ ജീവിക്കാനുള്ള വക കണ്ടെത്തിയിരുന്നത്. മൊയ്തീന്‍ മാസങ്ങളോളം ബന്ധുക്കളെയൊന്നും വിളിക്കാതിരിക്കുന്നത് പതിവാണ്. അതിനാല്‍ തന്നെ കുറച്ച് നാളായി മൊയ്തീനെക്കുറിച്ച് വിവരമൊന്നുമില്ലെങ്കിലും ബന്ധുക്കള്‍ക്ക് സംശയമൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം സാമൂഹിക പ്രവര്‍ത്തകര്‍ വഴി വിവരം അറിഞ്ഞ ബന്ധുക്കളെത്തി മൊയ്തീന്റെ മൃതദേഹം തിരിച്ചറിയുകയായിരുന്നു. അതേസമയം, മൊയ്തീന്റെ പാസ്‌പോര്‍ട്ട് എവിടെയാണെന്ന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ കുറേ മാസങ്ങള്‍ മൊയ്തീന്‍ എവിടെയാണ് താമസിച്ചതെന്ന കാര്യത്തിലും വ്യക്തതയില്ല.

നടപടികള്‍ പൂര്‍ത്തിയാക്കി മൊയ്തീന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി സാമൂഹ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.

പിഞ്ചുകുഞ്ഞിനെ കാറിലടച്ച് രക്ഷിതാക്കൾ ഷോപ്പിങ്ങിന് പോയി. ചില്ലുപോലും തുറക്കാതെയാണ് രക്ഷിതാക്കൾ ഇൗ കടുംകൈ ചെയ്തത്. കാറിനകത്ത് വിയര്‍പ്പില്‍ മുങ്ങിയ കുഞ്ഞിനെ ഷോപ്പിംഗിനെത്തിയ മറ്റൊരു സ്ത്രീ കണ്ടതിനാല്‍ കുഞ്ഞ് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഷോപ്പിങ്ങിനെത്തിയ മറ്റൊരാളാണ് കാറിന്റെ പൂട്ട് കുത്തിത്തുറന്ന് കുഞ്ഞിനെ പുറത്തെടുത്തത്. ജോലിപോകുമെന്ന് ഭയന്ന് സെക്യൂരിറ്റിജീവനക്കാർ കാറിന്റെ പൂട്ട് തുറക്കാൻ ഭയന്നു. കുഞ്ഞിനെ പുറത്തെടുക്കുമ്പോള്‍ വാഷിംഗ് മെഷീനില്‍ ഇട്ടത് പോലെയായിരുവെന്നാണ് രക്ഷിച്ചവര്‍ പറയുന്നത്.

രണ്ടുമാസം മാത്രമേ കുഞ്ഞിന് പ്രായമുണ്ടായിരുന്നുള്ളൂ. ബ്രിട്ടനിലെ ബര്‍മിംഗ്ഹാം ബാര്‍ണസ് ഹില്ലിലെ ആസ്ദയ്ക്ക് മുമ്പിലാണ് സംഭവം. സൂപ്പര്‍മാര്‍ക്കറ്റില്‍ പലവട്ടം ഇതേക്കുറിച്ച് അനൗണ്‍സ്‌മെന്റ് നടത്തിയെങ്കിലും കുട്ടിയുടെ അമ്മ 50 മിനിറ്റിന് ശേഷമാണ് തിരിച്ചെത്തുന്നത്.

ഇതിനുമുമ്പും പലഅപകടങ്ങളും കുട്ടികളെ കാറിൽ പൂട്ടിയിട്ട് പുറത്തുപോകുമ്പോൾ സംഭവിച്ചിട്ടുണ്ട്. തനിച്ചാക്കി വാഹനം പൂട്ടി പുറത്തുപോകുമ്പോൾ കാറിനുള്ളില്‍ ആവശ്യമായ ഓക്സിജൻ ലഭിക്കില്ല. പൂട്ടിയിട്ട ഒരു കാറിനുള്ളില്‍ 10 മിനിട്ടിനുള്ളില്‍ 20 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഉണ്ടാകുന്നത്. ഒരു മണിക്കൂറിനുള്ളില്‍ ഇത് 40 ഡിഗ്രി ആയി ഉയരും. പുറത്തെ ചൂട് 70 ഡിഗ്രി ഫാരന്‍ ഹീറ്റിന് മുകളിലാണെങ്കില്‍ തന്നെ മനുഷ്യ ശരീരത്തിന് അപകടകരമാണ്. അപ്പോൾ കുഞ്ഞുങ്ങളുടെ കാര്യം പറയുകയേ വേണ്ട..

ഓസ്‌ട്രേലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്‌സിന്റെ ഫെല്ലോ ആയി ഡോ.മരിയ പറപ്പിള്ളി തിരഞ്ഞെടുക്കപ്പെട്ടു. ഓസ്‌ട്രേലിയായിലെ ഉയര്‍ന്ന ഫിസിസിസ്റ്റിനെ പ്രതിനിധാനം ചെയ്യുന്ന ഫെല്ലോഷിപ്പിലേക്ക് നിയമിതയാകുന്ന ആദ്യ മലയാളിയും ഫ്‌ലിന്‍ഡേര്‍സ് യൂണിവേഴ്‌സിറ്റിയിലെ പ്രഥമ വനിത ഫിസിസിസ്റ്റുമാണ് മരിയ. ഫ്‌ലിന്‍ഡേര്‍സ് യൂണിവേഴ്‌സിറ്റിയിലെ സീനിയര്‍ ഫിസിസിസ്റ്റും ഗവേഷണ വിഭാഗം സ്റ്റെം എഡുക്കേഷന്‍ മേധാവിയുമായ മരിയ 2017 ല്‍ സൗത്ത് ഓസ്‌ട്രേലിയന്‍ വുമന്‍ ഹോണര്‍ റോളിനും അര്‍ഹയായിരുന്നു.

2018 ജൂണ്‍ 20 ന് ഫ്‌ലിന്‍ഡേര്‍സ് യൂണിവേഴ്‌സിറ്റിയില്‍ വച്ചു നടന്ന ചടങ്ങില്‍ ഓസ്‌ട്രേലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്‌സിന്റെ പ്രസിഡന്റും Autsralian Synchrtoron മേധാവിയുമായ പ്രൊഫ.ആന്‍ഡ്രു പീലില്‍ നിന്ന് ഫെല്ലൊഷിപ്പ് ഏറ്റുവാങ്ങി. കാഞ്ഞിരപ്പള്ളി ചെമ്മലമറ്റം കുന്നേല്‍ അഡ്വ. ജോസഫ് ഏബ്രഹാമിന്റെ ഭാര്യയും നോര്‍ത്ത് പറവൂര്‍ പരേതനായ പറപ്പിള്ളി ഫ്രാന്‍സിസിന്റെയും റിട്ട. അധ്യാപിക ലീലയുടെയും മകളാണ്.

വാർത്ത : ജോര്‍ജ്ജ് തോമസ്

RECENT POSTS
Copyright © . All rights reserved