Videsham

ഇന്തോനേഷ്യയിലെ ജാവയിലുള്ള അറിൽ എന്ന യുവാവ് ചെറുപ്പംമുതൽ പാമ്പുകളെ വളർത്താറുണ്ട്. ഈ അടുത്തിടയ്ക്ക് അറിൽ ഓമനിച്ചുവളർത്തിയതാണ് ഒരു രാജവെമ്പാലയെ. ഈ രാജവെമ്പാലയോടൊപ്പം കളിക്കുന്ന ചിത്രങ്ങൾ രാവിലെ ആറിൽ വാട്സാപ്പ്സ്റ്റാറ്റസായി പോസ്റ്റ് ചെയ്തിരുന്നു. ഈ രാജവെമ്പാല ചിരിക്കാത്തത് എന്തേ? എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം. നാലു മിനിട്ടിനു ശേഷം വീണ്ടും അറില്‍ അടുത്ത ഫൊട്ടോ പോസ്റ്റ് ചെയ്തു. മരണത്തിനും ജീവിതത്തിനുമിടയില്‍ എന്ന അടിക്കുറിപ്പോടെ പാമ്പ് കടിച്ച ചിത്രമായിരുന്നു അത്. മാതാപിതാക്കൾ ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. ഇതെല്ലാം തമാശയാണെന്നുകരുതി സുഹൃത്തുക്കൾ ചിരിച്ചുതള്ളി. എന്നാൽ അവസാനമിട്ട ചിത്രം ഏവരെയും വീട്ടിലേക്കെത്തിച്ചു; ആരെങ്കിലും എന്റെ യഥാര്‍ത്ഥ സുഹൃത്തുക്കളാണെങ്കില്‍ എന്നെ രക്ഷിക്കൂ എന്നായിരുന്നു സ്റ്റാറ്റസ്.

Image result for indioasia pet-cobra-bites-teenager

ഇതുകണ്ട സുഹൃത്തുക്കൾ പതിനൊന്നു മണിയോടെ അറിലിന്റെ വീട്ടിലെത്തി. എന്നാല്‍ ഇതിനകം തന്നെ അറില്‍ അവശനായിക്കഴിഞ്ഞിരുന്നു. വൈകാതെ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യനില തീരെ വഷളായ അറില്‍ രാത്രി പത്തു മണിയോടെ മരിച്ചു.

Related image

പാരീസ്: ഫ്രഞ്ചു തലസ്ഥാനത്ത് ഒരു പണ സ്ഥാപനം ഓഫീസിന്റെ വാതിലടയ്ക്കാന്‍ മറന്നു പോയത് തെരുവില്‍ കിടന്നുറങ്ങിയിരുന്ന ആക്രി പെറുക്കുകാരനെ ലക്ഷപ്രഭു ആക്കി. പാരീസിലെ പ്രധാന വിമാനത്താവളമായ ചാള്‍സ് ഡേ ഗ്വാല്ലേയില്‍ കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന സംഭവത്തില്‍ ഇയാളെ തപ്പി വീപ്പകള്‍ തോറും തെരഞ്ഞു നടക്കുകയാണ് പോലീസ്. വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2 എഫിലുള്ള ലൂമിസ് കാഷ് മാനേജ്‌മെന്റ കമ്പനിയില്‍ നിന്നാണ് പണം നഷ്ടമായത്.

മോഷ്ടാവ് രണ്ടു സഞ്ചികള്‍ നിറയെ പണമെടുത്തുകൊണ്ടുപോയപ്പോള്‍ മൂന്ന് ലക്ഷം യൂറോയാണ് സ്ഥാപനത്തിന് നഷ്ടമായത്. വിമാനത്താവളത്തിന് സമീപം കിടന്നുറങ്ങുന്ന അനേകരില്‍ നിന്നും സുരക്ഷാ ക്യാമറ ഇയാളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി പോലീസ് വ്യക്തമാക്കി. ഇയാള്‍ ഉപേക്ഷിച്ച സ്യുട്ട്‌കേയ്‌സുകള്‍ പോലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

പണ സ്ഥാപനത്തിന്റെ ഓഫീസിന്റെ വാതില്‍ തുറന്നു കിടക്കുന്നതായി ഇയാള്‍ ആകസ്മികമായി കണ്ടെത്തുകയായിരുന്നു. തെരുവിലൂടെ പോകുമ്പോള്‍ വെറുതേ തള്ളിനോക്കിയതായിരുന്നു. അപ്പോള്‍ അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് പൂട്ടിയിട്ടില്ലാത്ത ഓഫീസിന്റെ വാതില്‍ തുറന്നുകിട്ടി. അപ്രതീക്ഷിതമായി കിട്ടിയ ഭാഗ്യത്തിന്റെ തണലില്‍ തന്റെ സ്യൂട്ട്‌കേയ്‌സ് വാതിലില്‍ ഇട്ടശേഷം അകത്തു കയറിയ ഇയാള്‍ സെക്കന്റുകള്‍ക്കകം പണം നിറച്ച രണ്ടു സഞ്ചിയുമായിട്ടാണ് വെളിയില്‍ ഇറങ്ങിയത്. സുരക്ഷാ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് ആളെ തിരിച്ചറിഞ്ഞ് തെരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്.

അതേസമയം ഈ സമയത്ത് വാതില്‍ എന്തിനാണ് തുറന്നുകിടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഒരു പിടിയും കിട്ടിയിട്ടില്ല. ആദ്യം കരുതിയത് മോഷണത്തിനുള്ള മനപ്പൂര്‍വ്വ ശ്രമമാണെന്നായിരുന്നു. എന്നാല്‍ അത് ഒരു ഭാഗ്യമായിരുന്നെന്ന് പിന്നീടാണ് മനസ്സിലായത്. അത് അവിശ്വസനീയമായി തോന്നുകയും ചെയ്‌തെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു. അമ്പതു കടന്നയാളാണ് മോഷ്ടാവെന്നും ഇയാള്‍ക്ക് വേണ്ടി തെരച്ചില്‍ തുടങ്ങിയതായും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

എഡിന്‍ബറ: വന്യമൃഗങ്ങളെ സര്‍ക്കസുകളില്‍ ഉപയോഗിക്കുന്നത് സ്‌കോട്ട്‌ലന്‍ഡ് നിരോധിച്ചു. സ്‌കോട്ടിഷ് പാര്‍ലമെന്റ് പാസാക്കിയ പുതിയ നിയമം അനുസരിച്ച് വന്യമൃഗങ്ങളെ ഉപയോഗിച്ച് പ്രകടനങ്ങള്‍ നടത്തുന്ന ട്രാവലിംഗ് സര്‍ക്കസ് കമ്പനികള്‍ക്ക് ഇനി മുതല്‍ സ്‌കോട്ട്‌ലന്‍ഡില്‍ പ്രവേശനമുണ്ടാകില്ല. എന്‍വയണ്‍മെന്റ് സെക്രട്ടറി റോസന്ന കണ്ണിംഗ്ഹാം അവതരിപ്പിച്ച ബില്ലിനെ 98 ശതമാനം പൊതുജനങ്ങളും അംഗീകരിച്ചു. വന്യമൃഗങ്ങളെ ട്രാവലിംഗ് സര്‍ക്കസുകള്‍ ഉപയോഗിക്കുന്നത് നിരോധിക്കുക മാത്രമല്ല ഇതിലൂടെ ചെയ്യുന്നതെന്നും വന്യമൃഗങ്ങളെ ചൂഷണം ചെയ്യുന്നതിനെ വിലക്കാന്‍ മടിക്കുന്ന രാജ്യങ്ങള്‍ക്ക് മാതൃക കാട്ടുക കൂടിയാണെന്ന് റോസന്ന കണ്ണിംഗ്ഹാം പറഞ്ഞു.

പരമാവധി മൃഗങ്ങള്‍ക്ക് സംരക്ഷണം ലഭിക്കുന്നതിനായി വന്യമൃഗങ്ങള്‍ എന്നതിന് പ്രത്യേക വിശദീകരണം നിയമത്തില്‍ നല്‍കിയിട്ടില്ല. ഇത് കോടതികള്‍ക്ക് കൂടുതല്‍ ഇടപെടലുകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കുമുള്ള അവസരം നല്‍കും. ഇപ്പോള്‍ ട്രാവലിംഗ് സര്‍ക്കസുകള്‍ക്ക് മാത്രമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ ബില്‍ ഇനി സ്റ്റാറ്റിക് സര്‍ക്കസുകളില്‍ മൃഗങ്ങളെ പ്രദര്‍ശിപ്പിക്കുന്നതിനെയും നിരോധിച്ചേക്കുമെന്നും വിലയിരുത്തപ്പെടുന്നു. പക്ഷികളെ ഉപയോഗിച്ചുള്ള പ്രദര്‍ശനങ്ങള്‍, ഗ്രേഹൗണ്ട് റേസിംഗ് മുതലായവയും നിരോധിക്കപ്പെടാന്‍ സാധ്യതയുണ്ട്.

സര്‍ക്കസുകളിലെ വന്യമൃഗങ്ങളുടെ ഉപയോഗം നിരോധിക്കണമെന്ന ആവശ്യം യുകെയില്‍ ഉയരാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. 2013ലെ സഖ്യസര്‍ക്കാര്‍ ഇതിനായി നടപടികള്‍ സ്വീകരിച്ചെങ്കിലും നിയമനിര്‍മാണം മാത്രം ഉണ്ടായില്ല. യുണൈറ്റഡ് കിംഗ്ഡം രാജ്യങ്ങളില്‍ സ്‌കോട്ട്‌ലന്‍ഡ് ആണ് ആദ്യമായി ഇത്തരത്തില്‍ ഒരു നിയമനിര്‍മാണം നടത്തുന്നത്.

വാഷിംഗ്ടണ്‍: മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ ബ്രെത്തലൈസര്‍ പരിശോധനയാണല്ലോ ആദ്യം നടത്തുന്നത്. മദ്യപിച്ചുകൊണ്ടുള്ള ഡ്രൈവിംഗ് പോലെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ലോകത്തെല്ലായിടത്തും പോലീസിന്റെ ആയുധവും ഇതു തന്നെ. സാധാരണ മദ്യപിച്ചവരുടെ ഉച്ഛ്വാസ വായുവിലെ ആല്‍ക്കഹോള്‍ അംശമാണ് ഇത് കണ്ടെത്താറുള്ളത്. അന്തരീക്ഷ വായുവിലെ ആല്‍ക്കഹോള്‍ തിരിച്ചറിഞ്ഞ ചരിത്രം ഒരു ബ്രെത്തലൈസറിനും അവകാശപ്പെടാനുമില്ല. പക്ഷേ അമേരിക്കയിലെ മോണ്ട്‌ഗോമറിയില്‍ ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ നടത്തിയ മദ്യപാന പാര്‍ട്ടിയില്‍ ഈ ചരിത്രവും തിരുത്തിക്കുറിച്ചിരിക്കുകയാണ്.

വിദ്യാര്‍ത്ഥികള്‍ പാര്‍ട്ടി നടത്തിയ വീടിനുള്ളിലെ വായുവില്‍ പോലീസിന്റെ ഒരു ബ്രെത്തലൈസര്‍ കണ്ടെത്തിയത് 0.01 ശതമാനം ആല്‍ക്കഹോള്‍ ആയിരുന്നത്രേ! 70ഓളം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പാര്‍ട്ടിയില്‍ ഇടപെട്ട പോലീസിനെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ് ബ്രെത്തലൈസറിന്റെ ഈ കണ്ടുപിടിത്തം. നവംബര്‍ മധ്യത്തിലാണ് ടെക്കില ട്യൂസ്‌ഡേ എന്ന പേരില്‍ പാര്‍ട്ടി നടന്നത്. പാര്‍ട്ടി ശല്യമായിത്തുടങ്ങിയപ്പോള്‍ അയല്‍ക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയും മോണ്ട്‌ഗോമറി കൗണ്ടി പോലീസ് സ്ഥലത്തെത്തുകയും ചെയ്തു.

ഒരു അമേരിക്കന്‍ സ്വകാര്യ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളായിരുന്നു മദ്യപാന പാര്‍ട്ടി നടത്തിയത്. സിഗ്മ ആല്‍ഫ എപ്‌സിലോണ്‍ ഫ്രറ്റേണിറ്റി എന്ന പേരിലുള്ള സംഘത്തിലെ അംഗങ്ങളാണ് ഇവര്‍. സംഭവത്തില്‍ വാടക വീട്ടിലെ താമസക്കാരായ ആറ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രായപൂര്‍ത്തിയാകാത്തവര്‍ മദ്യം കൈവശം വെച്ചതിനും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം നല്‍കിയതിനുമുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 3,15,000 ഡോളര്‍ പിഴ ഇവര്‍ നല്‍കേണ്ടി വരും. വീട്ടിനുള്ളില്‍ ഒട്ടേറെ ഒഴിഞ്ഞ കുപ്പികളും ക്യാനുകളും നിരന്നു കിടക്കുന്നതാണത്രേ പോലീസ് കണ്ടത്. പോലീസില്‍ നിന്ന് രക്ഷപ്പെടാനായി ഒരാള്‍ വീടിന്റെ രണ്ടാം നിലയിലെ ജനലില്‍ നിന്ന് താഴേക്ക് ചാടിയതായും വിവരമുണ്ട്.

ന്യൂസ് ഡെസ്‌ക്

ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ കാര്‍ ജനങ്ങള്‍ക്കിടയിലേയ്ക്ക് ഓടിച്ചു കയറ്റി നടത്തിയ ആകമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മാര്‍ക്കറ്റില്‍ തിരക്കുള്ള ഷോപ്പിംഗ് ഏരിയയില്‍ ആണ് സംഭവം നടന്നത്. 100 കിലോമീറ്റര്‍ സ്പീഡില്‍ എത്തിയ കാര്‍ മെല്‍ബണിലെ ഫ്‌ളിന്‍ഡേഴ്‌സ് സ്ട്രീറ്റ് സ്റ്റേഷന്‍ ഏരിയയില്‍ ആണ് കാല്‍നടക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തില്‍ നിരവധി പേര്‍ വായുവില്‍ ഉയര്‍ന്നു ഫുട്പാത്തിലും റോഡിലുമായി വീണു. കാര്‍ ഇടയ്ക്ക് ബൊല്ലാര്‍ഡിലും ഇടിച്ചു. 19 ഓളം പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പലരുടെയും പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു. വെളുത്ത നിറമുള്ള സുസുക്കി സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍ ആണ് ഷോപ്പിംഗ് ഏരിയയിലേയ്ക്ക് പാഞ്ഞു കയറിയത്.

ആക്രമണം ഉണ്ടായ ഉടന്‍ തന്നെ ഓസ്‌ട്രേലിയന്‍ പോലീസ് സംഭവസ്ഥലത്ത് കുതിച്ചെത്തി. ഫയര്‍ഫോഴ്‌സും ആംബുലന്‍സ് സര്‍വീസുകളും അടിയന്തിരമായി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ ഉടന്‍ തന്നെ പ്രാഥമിക ശുശ്രൂഷകള്‍ നല്കി ഹോസ്പിറ്റലുകളിലേയ്ക്ക് മാറ്റി. സംഭവുമായി ബന്ധപ്പെട്ട് കാര്‍ ഡ്രൈവര്‍ അടക്കം രണ്ടു പേരെ പോലീസ് സംഭവസ്ഥലത്ത് വച്ചു തന്നെ കസ്റ്റഡില്‍ എടുത്തു. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇവരില്‍ ഒരാള്‍ അഫ്ഗാനിസ്ഥാന്‍ വംശജനാണ്. മനപ്പൂര്‍വ്വം നടത്തിയ ആക്രമണമായിട്ടാണ് പോലീസ് സംഭവത്തെ കാണുന്നത്. പ്രകോപനകാരണം വ്യക്തമല്ല. ഭീകരാക്രമമാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

പാരീസ്: എണ്ണ, പ്രകൃതി വാതക ഖനനം 2040 മുതല്‍ പൂര്‍ണ്ണമായും നിര്‍ത്തുമെന്ന് ഫ്രാന്‍സ്. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാനുള്ള പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പദ്ധതിക്ക് അംഗീകാരം നല്‍കിക്കൊണ്ട് പാര്‍ലമെന്റ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവിലുള്ള ഖനന പെര്‍മിറ്റുകള്‍ 2040ല്‍ ഇല്ലാതാകും. പുതിയവയ്ക്ക് അനുമതി നല്‍കേണ്ടതില്ലെന്നും തീരുമാനമായി. രാജ്യത്തും അതിന്റെ സമുദ്രാതിര്‍ത്തിക്കുള്ളിലും എണ്ണ ഖനനം നടത്തുന്നതും പര്യവേഷണം നടത്തുന്നതും 2040നു ശേഷം നിയമവിരുദ്ധമായിരിക്കും.

ഇത്തരമൊരു നിയമം പാസാക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇതോടെ ഫ്രാന്‍സിന് സ്വന്തമായി. എന്നാല്‍ പുതിയ നിയമത്തിന് ഫ്രാന്‍സില്‍ കാര്യമായി ഒന്നും ചെയ്യാനില്ലെന്നതാണ് വാസ്തവം. രാജ്യത്തിന് ആവശ്യമായ ഇന്ധനത്തിന്റെ 99 ശതമാനവും ഇപ്പോള്‍ ഇറക്കുമതി ചെയ്യുകയാണ്. തങ്ങള്‍ അവതരിപ്പിച്ച ഈ നിയമത്തിന്റെ ചുവട് പിടിച്ച് മറ്റു രാജ്യങ്ങള്‍ സമാനമായ നിയമങ്ങള്‍ നിര്‍മിക്കുമെന്ന് പ്രതീക്ഷയാണ് ഫ്രാന്‍സിനുള്ളത്.

ആഗോള താപനത്തിനെതിരായ യുദ്ധത്തില്‍ ലോകത്തെ നയിക്കാന്‍ ഫ്രാന്‍സ് മുന്‍നിരയിലുണ്ടാകുമെന്ന് മാക്രോണ്‍ പ്രഖ്യാപിച്ചിരുന്നു. യുഎന്‍ കാലാവസ്ഥാ വ്യതിയാന കണ്‍വെന്‍ഷിനില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍വലിച്ച തുക തങ്ങള്‍ നല്‍കാമെന്നും മാക്രോണ്‍ വ്യക്തമാക്കിയിരുന്നു. 2040ല്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരത്തുകളില്‍ നിന്ന് ഇല്ലാതാക്കുന്ന പദ്ധതിക്കും ഫ്രാന്‍സ് തുടക്കം കുറിച്ചിരുന്നു.

അമേരിക്കയില്‍ യുവതിയെ സ്വന്തം നായ്ക്കള്‍ കടിച്ചുകീറി കൊലപ്പെടുത്തി. 22കാരിയായ ബെഥാനി സ്റ്റീഫന്‍സ് ആണ് കൊല്ലപ്പെട്ടത്. സ്റ്റീഫന്‍സിന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഇത് കൊലപാതകം ആണെന്ന് സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരണം ഉയര്‍ന്നിരുന്നു. എന്നാല്‍ നാല് ദിവസത്തിന് ശേഷം വിശദീകരണവുമായി വിര്‍ജീനിയ പൊലീസ് രംഗത്തെത്തി.

നായ്ക്കളേയും കൊണ്ട് നടക്കാന്‍ ഇറങ്ങിയ യുവതിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ രണ്ട് നായ്ക്കളും സ്റ്റീഫന്‍സിന്റെ മൃതദേഹത്തിന് അടുത്ത് കാവല്‍ നില്‍ക്കുന്ന രീതിയിലാണ് പൊലീസ് കണ്ടെത്തിയത്. മൃഗത്തിന്റെ ജഡമായിരിക്കും എന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാല്‍ ഭാഗികമായി ഭക്ഷിച്ച നിലയിലാണ് സ്റ്റീഫന്‍സിന്റെ മൃതദേഹം കണ്ടത്. പൊലീസുകാര്‍ വിരട്ടിയോടിക്കാന്‍ ശ്രമിച്ചെങ്കിലും നായ്ക്കള്‍ ഇവരുടെ വാരിയെല്ലിന്റെ ഭാഗം ഭക്ഷിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

Image result for /virginia-woman-mauled-to-death-by-her-dogs-police-say

മുഖത്തേയും കഴുത്തിലേയും മാംസം പൂര്‍ണമായും ഭക്ഷിച്ച നിലയിലായിരുന്നു. അബോധാവസ്ഥയിലായി യുവതി നിലത്ത് വീണപ്പോള്‍ നായ്ക്കള്‍ ഭക്ഷിച്ചതാകാം എന്നാണ് പൊലീസിന്റെ നിഗമനം. ഇരയുടെ കുടുംബത്തിന്റെ ദുരവസ്ഥ മനസ്സിലാക്കി ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവിടുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

മരണവിവരം പുറത്തുവന്നതിന് പിന്നാലെ ഇത് കൊലപാതകമാണെന്ന പ്രചരണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പൊലീസ് പത്രസമ്മേളനം നടത്തി വിവരം പുറത്തുവിട്ടത്. വളരെ ചെറുപ്പത്തിലേ നായ്ക്കളെ എടുത്ത് വളര്‍ത്തുകയായിരുന്നു സ്റ്റീഫന്‍സ്. അതുകൊണ്ട് തന്നെ നായ്ക്കള്‍ ഇവരെ കൊലപ്പെടുത്താനുളള സാധ്യത ഇല്ലെന്നായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും വാദിച്ചത്.

Image result for /virginia-woman-mauled-to-death-by-her-dogs-police-say

നായ്ക്കള്‍ വളരെ സൗമ്യരായിരുന്നുവെന്നും അവ ‘ഉമ്മ വച്ചാണ് കൊല്ലുക’ എന്നും യുവതിയുടെ ഒരു സുഹൃത്ത് പറഞ്ഞു. 45 കിലോ ഗ്രാമോളം ഭാരമുളള നായ്ക്കള്‍ യുവതിയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു. ഇരുനായ്ക്കളേയും കൊലപ്പെടുത്തി ഇവയുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാനായി സൂക്ഷിച്ചിട്ടുണ്ട്.

ടെന്നസി: ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്ന് കുഞ്ഞ് പിറന്നു. ഇരുപത്താറുകാരിയായ ടീന ഗിബ്‌സണ്‍ ജന്മം നല്‍കിയ എമ്മ റെന്‍ എന്ന് പെണ്‍കുഞ്ഞാണ് ഈ അദ്ഭുത ശിശു. ഇത്രയും കാലം ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്ന് കുഞ്ഞ് ജനിച്ച സംഭവം റെക്കോര്‍ഡാണെന്ന് ടെന്നസി യൂണിവേഴ്‌സിറ്റി പ്രെസ്റ്റണ്‍ മെഡിക്കല്‍ ലൈബ്രറിയിലെ ഗവേഷകര്‍ അഭിപ്രായപ്പെട്ടു. 1992ല്‍ ഭ്രൂണരൂപത്തില്‍ എമ്മയെ ശീതീകരിച്ച് സൂക്ഷിക്കുമ്പോള്‍ അവള്‍ക്ക് ജന്മം നല്‍കിയ ടീനയ്ക്ക് ഒരു വയസ് മാത്രമായിരുന്നു പ്രായം.

നവംബര്‍ 25നാണ് ടീനയ്ക്ക് കുഞ്ഞ് പിറന്നത്. ഇത്രയും കാലം ശീതീകരിച്ച് വെച്ചിട്ടും അവള്‍ക്ക് ഒരു കുഴപ്പവുമുണ്ടായില്ലെന്നാണ് ടീനയുടെ ഭര്‍ത്താന് ബെഞ്ചമിന്‍ പറഞ്ഞത്. ഫ്രോസണ്‍ എംബ്രിയോ ട്രാന്‍സ്ഫര്‍ രീതിയിലാണ് ടീനയുടെ ഗര്‍ഭപാത്രത്തിലേക്ക് ഭ്രൂണം മാറ്റിവെച്ചത്. ഈസ്റ്റ് ടെന്നസിയിലെ നോക്‌സ്‌വില്ലിലുള്ള നാഷണല്‍ എംബ്രിയോ ഡൊണേഷന്‍ സെന്ററില്‍ വെച്ചായിരുന്നു ഇത്. ഈ വര്‍ഷം ആദ്യമാണ് ഭ്രൂണം മാറ്റിവെക്കല്‍ നടന്നത്.

ഡോക്ടര്‍ ജെഫ്രി കീനാന്‍ ആയിരുന്നു എംബ്രിയോ ട്രാന്‍സ്ഫര്‍ നടത്തിയത്. ഭ്രൂണങ്ങള്‍ ക്രയോപ്രിസര്‍വ് ചെയ്ത് സൂക്ഷിക്കാന്‍ ഒട്ടേറെ ദമ്പതികള്‍ക്ക് ഈ സംഭവം പ്രേരകമാകുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് ഇത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഭ്രൂണങ്ങളെ ദത്തെടുക്കുന്ന പദ്ധതിയിലൂടെ 700 കുട്ടികളുടെ ജനനത്തിന് എന്‍ഇഡിസി സഹായിച്ചിട്ടുണ്ട്.

വാഷിംഗ്ടണ്‍: ലോകത്തെ ഞെട്ടിച്ച വാനക്രൈ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തര കൊറിയയെന്ന് അമേരിക്ക. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവായ തോമസ് ബോസെര്‍ട്ടാണ് ഈ ആരോപണം ഉന്നയിച്ചത്. ഉത്തര കൊറിയയാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് നേരത്തേ തന്നെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആദ്യമായാണ് ഇത്തരം ഒരു ആരോപണം അമേരിക്ക ഉന്നയിക്കുന്നത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തന്റെ ആരോപണമെന്ന് ബോസെര്‍ട്ട് വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ പറയുന്നു.

ഉത്തരകൊറിയയാണ് വാനക്രൈ ആക്രമണത്തിന് പിന്നിലെന്ന് ബ്രിട്ടനും മൈക്രോസോഫ്റ്റും നേരത്തേ ആരോപിച്ചിരുന്നു. 150 രാജ്യങ്ങളിലെ മൂന്ന് ലക്ഷത്തോളം കമ്പ്യൂട്ടറുകളെയാണ് വാനക്രൈ എന്ന റാന്‍സംവെയര്‍ ആക്രമിച്ചത്. ഫയലുകള്‍ ലോക്ക് ചെയ്യുന്ന വൈറസ് അവ തിരികെ നല്‍കണമെങ്കില്‍ ബിറ്റ്‌കോയിനില്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിവരങ്ങളുടെ നഷ്ടം മൂലം കോടിക്കണക്കിന് പൗണ്ട് നഷ്ടം രേഖപ്പെടുത്തിയ ആക്രമണത്തില്‍ ഫയലുകള്‍ തിരികെ കിട്ടാനായി പലരും പണം നല്‍കുകയും ചെയ്തു.

ആശുപത്രികള്‍, ഓഫീസ് ശൃംഖലകള്‍, ബാങ്കുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ വാനക്രൈ ആക്രമണം ബാധിച്ചു. നിരവധി എന്‍എച്ച്എസ് ആശുപത്രികളുടെയും ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി യൂണിറ്റുകളുടെയും പ്രവര്‍ത്തനം ഇതു മൂലം തകരാറിലായിരുന്നു. രോഗികളുടെ വിവരങ്ങളും അവരുടെ ചികിത്സാ രേഖകളും ലഭിക്കാതായത് ജിപി സര്‍ജറികളുടെ പ്രവര്‍ത്തനവും തകരാറിലാക്കി.

ശത്രുരാജ്യമായി കണക്കാക്കുന്ന തയ്!വാനു സമീപം വ്യോമസേനാ വിമാനം പറത്തി ചൈനയുടെ പ്രകോപനം. ചൈനീസ് വ്യോമസേനയുടെ യുണ്‍8 വിമാനം രാജ്യാതിര്‍ത്തിയില്‍ ദീര്‍ഘനേരം പറന്നെന്ന് തയ്!വാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ മൂര്‍ച്ച കൂട്ടുന്നതാണ് ചൈനീസ് നടപടി. ഒരു വിമാനമാണോ അതില്‍ കൂടുതലുണ്ടായിരുന്നോ എന്നു വ്യക്തമല്ലെന്ന് പ്രതിരോധ മന്ത്രി ഫെങ് ഷി ക്വാന്‍ പറഞ്ഞു. യുണ്‍8 വിമാനം ബാഷി, മിയാകോ ജലമാര്‍ഗത്തിനു മുകളിലൂടെയാണ് പറന്നത്. സംഭവം അറിഞ്ഞതോടെ വിമാനത്തെ നിരീക്ഷിക്കാന്‍ തായ്!വാന്‍ അവരുടെ വിമാനങ്ങളും കപ്പലുകളും നിയോഗിച്ചു. നിലവില്‍ പ്രതികൂല സാഹചര്യങ്ങളില്ലെന്നും ജനങ്ങള്‍ക്ക് മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

1949ലാണ് ചൈനയില്‍ നിന്ന് വേര്‍പെട്ട് തായ്വാന്‍ നിലവില്‍ വന്നത്. മാവോ സേദുങ്ങിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റുകാര്‍ ചൈനയുടെ ഭരണം പിടിച്ചെടുത്ത സമയം. ചിയാങ് കൈഷേഖിന്റെ നേതൃത്വത്തിലുള്ള ദേശീയവാദികള്‍ തായ്!വാന്‍ ദ്വീപിലേക്ക് രക്ഷപ്പെടുകയും അവിടെ മറ്റൊരു രാജ്യമായി പ്രഖ്യാപിക്കുകയുമായിരുന്നു.

തയ്വാന്‍ പ്രസിഡന്റും ഡമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (ഡിപിപി) നേതാവുമായ തായ് ഇങ് വെന്‍ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്താന്‍ ഒരുങ്ങുന്നുണ്ടെന്നാണ് ബെയ്ജിങ് സംശയിക്കുന്നത്. ചൈനയുമായി സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കിലും ദ്വീപിന്റെ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്നാണ് പ്രസിഡന്റിന്റെ നിലപാട്. സ്വയംപ്രഖ്യാപിത ജനാധിപത്യ ദ്വീപിനെ അധീനതയിലാക്കാന്‍ സൈനിക നടപടി ഉണ്ടാകില്ലെന്ന് ചൈന ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല.

ഈ വര്‍ഷം ഇതിനു മുന്‍പും തയ്!വാനു സമീപം സൈനിക പട്രോളുകള്‍ ചൈന നടത്തിയിട്ടുണ്ട്. സൈന്യത്തെ ആധുനീകരിക്കുന്നതിന്റെ ഭാഗമാണിതെന്നാണ് ചൈനയുടെ മറുപടി. പുതിയ പോര്‍വിമാനങ്ങളും ചാരവിമാനങ്ങളും ഉള്‍പ്പെടുത്തി തീരങ്ങളെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നു ചൈനീസ് സൈന്യവും പറയുന്നു. അതിനിടെ, തയ്‌വാന് 142 കോടി ഡോളര്‍ (9230 കോടി രൂപ) വിലവരുന്ന ആയുധങ്ങള്‍ വില്‍ക്കാനുള്ള യുഎസിന്റെ തീരുമാനം പിന്‍വലിക്കണമെന്നു മാസങ്ങള്‍ക്കു മുന്‍പ് ചൈന ആവശ്യപ്പെട്ടിരുന്നു.

RECENT POSTS
Copyright © . All rights reserved