Videsham

സാന്‍ഫ്രാന്‍സിസ്‌കോ: ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സഹോദരിയും ഫെയ്‌സ്ബുക്കിന്റെ മാര്‍ക്കറ്റ് ഡെവലപ്‌മെന്റ് ഡയറക്ടറുമായ റാന്‍ഡി സക്കര്‍ബര്‍ഗിന് നേരെ വിമാന യാത്രയ്ക്കിടെ ലൈംഗികാതിക്രമമുണ്ടായതായി റിപ്പോര്‍ട്ട്. വിമാനയാത്രയ്ക്കിടെ അടുത്തിരുന്നയാള്‍ തന്നോട് മോശമായി പെരുമാറുകയായിരുന്നു എന്ന് റാന്‍ഡി ആരോപിച്ചു. സംഭവം വിമാന ജീവനക്കാരെ അറിയിച്ചപ്പോള്‍ ഇയാള്‍ സ്ഥിരം യാത്രക്കാരനാണ്, അയാള്‍ക്ക് ഒന്നിനും യാതൊരു മറയില്ല, കൂടുതല്‍ മദ്യം കൊടുക്കൂ എന്നെല്ലാം പറഞ്ഞ് അയാളുടെ പെരുമാറ്റത്തെ അവര്‍ അവഗണിക്കുകയാണുണ്ടായതെന്നും റാന്‍ഡി പറയുന്നു.

തുടര്‍ന്ന് അലാസ്‌ക എയര്‍ലൈന്‍സിന് നേരിട്ട് റാന്‍ഡി കത്തയക്കുകയായിരുന്നു. അലാസ്‌ക എയര്‍ലൈന്‍സില്‍ വെച്ചാണ് സംഭവം. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് തന്റെ ദുരനുഭവം റാന്‍ഡി പങ്കുവെച്ചത്. ഇത്തരം പെരുമാറ്റങ്ങള്‍ അനുവദിച്ചുകൊടുക്കുകയും യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കാതെ പണത്തിന് പ്രാധാന്യം നല്‍കുന്ന സ്ഥാപനങ്ങളെ അംഗീകരിക്കാനാവില്ലെന്നും റാന്‍ഡി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇതിന് ശേഷം അലാസ്‌ക എയര്‍ലൈന്‍സിന്റെ ഉദ്യോഗസ്ഥര്‍ തന്നെ വിളിച്ചുവെന്നും ജീവനക്കാരെ താല്‍കാലികമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായി അറിയിച്ചുവെന്നും റാന്‍ഡി ഫെയ്‌സ്ബുക്ക് പോസ്റ്റ് കൂട്ടിച്ചേര്‍ത്തു.

ഹൂസ്റ്റണ്‍: അമേരിക്കയിലെ മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യുസിന്റെ മരണത്തില്‍ ദുരൂഹതകള്‍ തുടരുന്നു. ഷെറിന്റെ എല്ലുകള്‍ പല തവണ പൊട്ടിയിരുന്നുവെന്നും ക്രൂരമര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ദേഹത്തുണ്ടായിരുന്നു എന്നുമുള്ള റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഷെറിനെ നേരത്തെ പരിശോധിച്ച ഡോക്ടര്‍ ആണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ കോടതിയില്‍ നടത്തിയിരിക്കുന്നത്.

ശിശുരോഗ വിദഗ്ധയായ സൂസണ്‍ ദകില്‍ ആണ് കോടതിക്കു മുമ്പാകെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. 2016 സെപ്തംബറിനും 2017 ഫെബ്രുവരിക്കും മധ്യേ എടുത്ത എക്‌സ്‌റേകളിലാണ് ഷെറിന്റെ ശരീരത്തില്‍ പല പൊട്ടലുകളും കണ്ടെത്തിയത്. തുടയെല്ല്, കൈമുട്ട്, കാലിലെ വലിയ അസ്ഥി എന്നിവയിലാണ് പൊട്ടലുകള്‍ കണ്ടെത്തിയത്. ശരീരത്തിന്റെ പല ഭാഗത്തും മുറിവുകള്‍ ഉണങ്ങിയ പാടുകള്‍ ഉണ്ടായിരുന്നുവെന്നും ഇവര്‍ പറയുന്നു. ഷെറിനെ ഇന്ത്യയില്‍ നിന്നും കൊണ്ടുവന്ന ശേഷമാണ് ഇവ സംഭവിച്ചിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. ദത്തെടുത്ത കുടുംബത്തില്‍ നിന്നുതന്നെയാണ് ഷെറിന്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായതെന്ന സൂചനയാണ് ഇത് നല്‍കുന്നത്. കേസില്‍ കൂടുതല്‍ സാക്ഷികളെ കൂടി ഇനി വിസ്തരിക്കാനുണ്ട്.

ഒക്‌ടോബര്‍ ഏഴിനാണ് ഡാലസിലെ വീട്ടില്‍ നിന്നും ഷെറിനെ കാണാതായത്. വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ ഒരു ഓടയില്‍ നിന്നാണ് 22ന് ഷെറിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹ പരിശോധനയുടെ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഷെറിനെ കൊലപ്പെടുത്തിയ കേസില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യുവിനെയും അമ്മ സിനി മാത്യൂസിനെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വെസ്ലിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡാലസ് കൗണ്ടി ജയിലിലാണ് ഇപ്പോള്‍ വെസ്ലി.

ഇന്ത്യയിലെ ഒരു അനാഥാലയത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷമാണ് ദമ്പതികള്‍ ഷെറിനെ ദത്തെടുത്തത്. ഇവര്‍ക്ക് സ്വന്തം രക്തത്തില്‍ പിറന്ന മറ്റൊരു മകളുമുണ്ട്. നാലു വയസ്സുള്ള ഈ കുട്ടിയുടെ ചുമതല അധികൃതര്‍ ഏറ്റെടുത്തിരുന്നുവെങ്കിലും പിന്നീട് കുടുംബത്തിന് കൈമാറി. ഈ കുട്ടിയുടെ സംരക്ഷണം സംബന്ധിച്ച കേസില്‍ ബുധനാഴ്ച ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസസില്‍ ഹാജരാക്കിയപ്പോഴാണ് ഡോക്ടര്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. വെസ്ലിക്ക് ഒന്നുകില്‍ സ്വന്തം മകളുടെ മേലുള്ള അവകാശം വിട്ടുകൊടുക്കേണ്ടവരും. അല്ലെങ്കില്‍ രാജ്യം തന്നെ അത് എടുത്തുമാറ്റും.

സ്വാതന്ത്ര്യം, സ്വാതന്ത്ര്യം എന്ന് മുറവിളി കൂട്ടുമ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും അടിമത്തം നിലനില്‍ക്കുന്നുണ്ട് എന്നത് നഗ്‌നസത്യമാണ്. പൈശാചികവും ക്രൂരവുമായ നടപടികളാണ് ഇതിന്റെ പേരില്‍ അടിമകള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്.ആരും ചോദിക്കാന്‍ വരില്ലെന്ന കാരണത്താല്‍ അവരെ പട്ടിണിക്കിട്ടും പച്ചയ്ക്ക് ചുട്ടു കൊല്ലുന്നത് പോലും സാധാരണമാണ്.മാനുഷിക പരിഗണന പോലും നല്‍കാത്ത കൊടുംനിന്ദ്യമായ ഇത്തരം പ്രവൃത്തികള്‍ പലപ്പോഴും വേണ്ടത്ര ലോക ശ്രദ്ധ കിട്ടാതെ പോകുന്നുണ്ട്.

ലിബിയയില്‍ ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്ന കാടത്തം നിറഞ്ഞ ഈ പ്രവൃത്തിയില്‍ ആശങ്ക പങ്കു വച്ചും ഇത്തരം ക്രൂരതകള്‍ അവസാനിപ്പിക്കാന്‍ സഹായമഭ്യര്‍ഥിച്ചും നടി എമി ജാക്‌സണ്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. എന്താണ് ലോകം പ്രതികരിക്കാത്തത്. അടിമത്തം ഇന്നും ലിബിയയില്‍ നിലനില്‍ക്കുന്നു.. ഇന്നും ഈ 2017 ലും.. എന്റെ നെഞ്ച് പൊട്ടുകയാണ് ഒരു വംശവും മറ്റൊന്നിനേക്കാള്‍ ശ്രേഷ്ഠമല്ല . ഈ സന്ദേശം ലോകമുടനീളം പ്രചരിപ്പിക്കാനും ഇവരെ സഹായിക്കാനും ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്. നമ്മള്‍ ഇത് അവസാനിപ്പിച്ച തീരൂ.. എമി കുറിച്ചു.

ന്യൂഡല്‍ഹി: ഇന്ത്യാ വിരുദ്ധ വികാരം പടര്‍ത്താന്‍ ശ്രമിച്ച പാക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ അക്കൗണ്ട് ട്വിറ്റര്‍ പൂട്ടിച്ചു. ഇന്ത്യന്‍ പെണ്‍കുട്ടിയുടെ മോര്‍ഫു ചെയ്ത ചിത്രം പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണു നടപടി. പാക്ക് സൈന്യത്തിന്റെ ഡിഫന്‍സ്പാക്ക് എന്ന ട്വിറ്റര്‍ അക്കൗണ്ടിനാണു പൂട്ടുവീണത്.

ഡല്‍ഹി ജുമാ മസ്ജിദിനു മുന്നില്‍ ഇന്ത്യന്‍ പെണ്‍കുട്ടി ഇന്ത്യാ വിരുദ്ധ സന്ദേശമുള്ള പ്ലക്കാര്‍ഡു പിടിച്ചുനില്‍ക്കുന്ന ചിത്രമാണ് പാക്ക് സൈന്യം പ്രചരിപ്പിച്ചത്. ‘ഞാന്‍ ഇന്ത്യക്കാരിയാണ്, പക്ഷേ ഇന്ത്യയെ ഞാന്‍ വെറുക്കുന്നു. കാരണം ഇന്ത്യയൊരു അധിനിവേശ രാജ്യമാണ്. കശ്മീരികള്‍, മണിപ്പൂരികള്‍, ഹൈദരാബാദ്. ജുനഗഢ്, സിക്കിം, മിസോറം, ഗോവ, നാഗാലന്‍ഡ് തുടങ്ങിയവരാണ് ഇവിടെ കഴിയുന്നത്’ എന്നായിരുന്നു പാക്ക് സൈന്യം പുറത്തുവിട്ട ചിത്രത്തിനൊപ്പമുള്ള പ്ലക്കാര്‍ഡില്‍ എഴുതിയിരുന്നത്.

എന്നാല്‍ ഇന്ത്യക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായ കവല്‍പ്രത് കൗര്‍  പ്രതിഷേധിക്കുന്ന ചിത്രമാണിതെന്ന് അധികം വൈകാതെ കണ്ടെത്തി. ഇതേത്തുടര്‍ന്നു കവല്‍പ്രീതിന്റെ യഥാര്‍ഥ ചിത്രവുമായി ട്വീറ്ററുകളും പ്രചരിച്ചു. ‘ഞാന്‍ ഇന്ത്യക്കാരിയാണ്. നമ്മുടെ ഭരണഘടനയിലെ മതേതര വാദത്തിനൊപ്പമാണ് താനെന്ന്’ വ്യക്തമാക്കിയായിരുന്നു കവല്‍പ്രതീന്റെ യഥാര്‍ഥ പ്ലക്കാര്‍ഡ്.

സംഭവം കൈവിട്ടുപോകുമെന്നു മനസ്സിലാക്കിയതോടെ പാക്ക് സേന ട്വീറ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍ മോര്‍ഫ് ചെയ്ത ചിത്രത്തെക്കുറിച്ചുള്ള പരാതികള്‍ കൂടിയതോടെ ട്വിറ്റര്‍ അധികൃതര്‍ അവരുടെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

ന്യൂസിലാന്‍ഡ്: വേട്ടയാടിപ്പിടിച്ച കാട്ടുപന്നിയുടെ ഇറച്ചി കഴിച്ച ന്യൂസിലാന്‍ഡിലെ മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ അതീവ ഗുരുതരാവസ്ഥയില്‍. ന്യൂസിലന്‍ഡിലെ നോര്‍ത്ത് ഐലന്‍ഡ് പ്രദേശമായ പുറ്റാറുരുവില്‍ താമസിക്കുന്ന മലയാളി കുടുംബത്തെയാണ് ഗുരുതരാവസ്ഥയില്‍ വല്ക്കാറ്റോ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഷിബു കൊച്ചുമ്മനെയും(35) ഭാര്യ സുബി ബാബുവിനെയും(32) ഷിബുവിന്റെ ‘അമ്മ ഏലിക്കുട്ടി ഡാനിയേലിനെയുമാണ്(62) ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയോടെയാണ് ഷിബു വിളിച്ചതനുസരിച്ച് പാരാമെഡിക്‌സ് വീട്ടിലെത്തിയത്.

മാസത്തിലൊരിക്കല്‍ കൂട്ടുകാരുമൊത്ത് വേട്ടക്ക് പോകാറുള്ള ഷിബുവും കൂട്ടുകാരും വെള്ളിയാഴ്ചയും പുറ്റാരുരുവില്‍ വേട്ടക്കിറങ്ങിയിരുന്നു. കാട്ടുപന്നിയെ വെടിവെച്ചിട്ട ഷിബു രാത്രി കാട്ടുപന്നിയുടെ ഇറച്ചി വീട്ടില്‍ പാകം ചെയ്ത് കുടുംബവുമൊത്ത് കഴിച്ചതിനെ തുടര്‍ന്നാണ്‌ ഛര്‍ദ്ദി അനുഭവപ്പെട്ടത്. അമ്മയ്ക്കായിരുന്നു ആദ്യം ഛര്‍ദ്ദി തുടങ്ങിയത്. പാരാമെഡിക്‌സിനെ ഫോണ്‍ ചെയ്ത ഷിബു പാതിവഴി അബോധാവസ്ഥയിലായി. പാഞ്ഞെത്തിയ പാരാമെഡിക്‌സ് കണ്ടത് ഷിബുവും ഭാര്യയും അമ്മയും അബോധാവസ്ഥയില്‍ നിലത്ത് കിടക്കുന്നതാണ്. കുട്ടികളെ നേരത്തെ ഉറക്കിയത് കാരണം അവര്‍ ഇറച്ചി കഴിച്ചിരുന്നില്ല. ഭക്ഷണ സാധനങ്ങള്‍ പോലീസ് വിശദമായ പരിശോധനക്ക് അയച്ചിട്ടുണ്ട്.

അഞ്ചു വര്‍ഷത്തിന് മുന്‍പാണ് ഷിബു കൊച്ചുമ്മനും കുടുംബവും ന്യൂസിലാന്‍ഡില്‍ എത്തുന്നത്. പുറ്റാറുരുവില്‍ ഏറെ സൗഹൃദങ്ങളുള്ള ഷിബുവിന്റെയും സുബിയുടെയും കുട്ടികളുടെ സംരക്ഷണ ചുമതല തത്കാലം ഹാമില്‍ട്ടണ്‍ മാര്‍ത്തോമ പള്ളിയിലെ മലയാളി കുടുംബങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.

ഏകദേശം മൂന്നു മാസക്കാലം എടുക്കും കാട്ടുപന്നിയിറച്ചി കഴിച്ചതിലൂടെ ഉണ്ടായ വിഷാംശം ശരീരത്തില്‍ നിന്നും നീങ്ങാന്‍ എന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അങ്ങനെയാണെങ്കില്‍ പോലും ഇപ്പോള്‍ അബോധാവസ്ഥയിലുള്ള ഇവര്‍ തിരികെ ജീവിതത്തിലേക്ക് മടങ്ങി വരുമ്പോള്‍ ശരീരം തളര്‍ന്ന് പോയിരിക്കാനുള്ള സാധ്യത കൂടുതലാണെന്നും ഇവരെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നു.

ലോക അവസാനം ഉടൻ ഞാൻ യേശുവിന്റെ പുനർജ്ജന്മം, വലിയൊരു പ്രളയത്തോടെ ലോക അവസാനം ഉടനെന്ന വെളിപ്പെടുത്തലുമായി റഷ്യയിലെ സൗത്ത് സൈബറിയിലുള്ള പൈത്തോറിപ്പാവോലോക്  ഗ്രാമവാസിയായ ‘സർഗോയ’ എന്ന യുവാവ് രംഗത്ത്

Russian ex-traffic cop Sergei Torop

അദ്ദേഹത്തെ വിശ്വസമർപ്പിച്ചു നൂറുകണക്കിനാളുകൾ അദ്ദേഹം സ്വന്തമായി നിർമ്മിച്ച പള്ളിക്കടുത്തു വന്നു താമസിക്കുന്നു. വാൻ പ്രളയത്തോടെ  ലോകം അവസാനം ഉടൻ എന്നാണ് സർഗോയ് പ്രവചിച്ചിരിക്കുന്നത്. ഇപ്പോൾ ഇദ്ദേഹത്തിന് പതിനായിരത്തിനടുത്തു അനുയായികൾ ഉണ്ട്.

Image result for mosko men say he is jesus christ

വീടുകളിൽ ഇദ്ദേഹത്തിന്റെ ചിത്രം വച്ച് ആളുകൾ ആരാധനാ നടത്തുന്നത്. രണ്ടു ഭാര്യമാരും അതിൽ ആറു മക്കളുമായി സ്വന്തം പള്ളിയിൽ താമസിക്കുന്ന സർഗോയ് എന്ന അഭിനവ ക്രിസ്തു, ഇപ്പോൾ ജീവിതം പൂർണ്ണമായും സസ്യഭൂക്കായിട്ടാണ്. 1991 സൊവിയേറ്റ് യൂണിയൻ പതനത്തിന് മുൻപ് അദ്ദേഹം റെഡ് ആർമിയിലെ പൊലീസുകാരനായി സേവനം അനുഷ്ഠിച്ചിരുന്നു.

യുവാക്കളെ ലഹരി മുക്തരാക്കാനും സസ്യഭൂക്കുകളാക്കാനും നിരന്തരമുള്ള ഉപദേശത്താൽ യുവാക്കൾ ഉൾപ്പെടെ ധാരാളം പേർ ജോലി പോലും ഉപേക്ഷിച്ചു ഇദ്ദേഹത്തിന്റെ അനുയായികളായി കൂടിയിരിക്കുകയാണ് .

താൻ ക്രിസ്തുവിന്റെ പുനർജൻമ്മം ആന്നെന്നു ഭൂമിയിലെ മനുഷ്യരെ നമ്മയുടെയും അഹിംസയുടെയും പാതയിൽ കൊണ്ടുവരുമെന്നും ഇദ്ദേഹം പറയുന്നു. ഭൂമിയിൽ ജീവന്റെ നിലനിൽപ്പു ആവിശ്യമില്ലാത്തതിനാൽ ദൈവം ഉടൻ പ്രളയം സൃഷ്ഠിക്കാൻ പോകുന്നെന്നും ഈ കൽപ്പന തനിക്കു നേരിട്ട് ദൈവത്തിൽ നിന്നും ശ്രവിച്ചെന്നും ഇയാൾ അവകാശപ്പെടുന്നു. ഒരു മൃഗത്തെയും പക്ഷികളെയും കൊല്ലരുതെന്നും ഭക്ഷിക്കരുതെന്നും സസ്യ ആഹാരം മാത്രം ഭക്ഷിക്കണമെന്നും ദൈവ കൽപ്പന പ്രകാരമാണ് താൻ ജനങ്ങളെ ഉപേദശിക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു

Image result for mosko men say he is jesus christ

ഒരുകാര്യം ഉറപ്പായി സൈബീരിയയിൽ 56 കാരനായ സർഗോയിയെ ദൈവപുത്രനായ കാണുന്ന ആളുകളുടെ എണ്ണം നാൾക്കു നാല് വർധിച്ചു വരുകയാണ്. ഇവർ അദ്ദേഹത്തിന്റെ വാക്കുകൾ അക്ഷരം പ്രതി അനുസരിക്കുന്നു. അവർ ലഹരി ഉപേക്ഷിച്ചു തികച്ചും സസ്യഭൂക്കുകളായി മാറി.  ക്രിസ്തുവിന്റെ ചിത്രത്തിന്റെ സ്ഥാനത്തു സർഗോയിയുടെ ചിത്രങ്ങൾ വച്ച് പ്രാത്ഥന വരെ തുടങ്ങി പലരും

ഹേഗ്: അഫ്ഗാനിസ്ഥാനില്‍ താലിബാനെതിരെ നടത്തിയ യുദ്ധത്തില്‍ യുകെയ്ക്കും അമേരിക്കയ്ക്കുമെതിരെ യുദ്ധക്കുറ്റം ചുമത്തണമെന്ന് ആവശ്യം. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലാണ് ഈ ആവശ്യം ഉന്നയിക്കപ്പെട്ടത്. അഫ്ഗാനില്‍ നടന്ന യുദ്ധക്കുറ്റങ്ങളില്‍ അമേരിക്കന്‍ സേനകള്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് ഹേഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കോടതി പ്രോസിക്യൂട്ടര്‍ ഫാത്തൗ ബെന്‍സൗദയാണ് ആവശ്യപ്പെട്ടത്.

2002 മുതല്‍ ആരംഭിച്ച യുദ്ധത്തില്‍ നിരവധി യുദ്ധക്കുറ്റങ്ങളും മനുഷ്യത്തത്തിനെതിരായുള്ള കുറ്റങ്ങളും നടന്നിട്ടുണ്ടെന്ന് അവര്‍ പറയുന്നു. 2007 മുതല്‍ 2011 വരെയുള്ള കാലയളവില്‍ 10,000 സിവിലിയന്‍മാരാണ് കൊല്ലപ്പെട്ടത്. താലിബാന്‍ ആക്രമണങ്ങള്‍ സിവിലിയന്‍മാരുടെ മരണത്തിന് കാരണമായിട്ടുണ്ട്. എന്നാല്‍ അന്താരാഷ്ട്ര സേന നടത്തിയ ആക്രമണങ്ങളിലും ഒട്ടേറെ സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.

അമേരിക്കന്‍ സേനക്കൊപ്പം യുകെ സേനയും അഫ്ഗാന്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. അഫ്ഗാന്‍ സൈന്യവും അമേരിക്കന്‍ സേനയും സിഐഎയും സഖ്യ സേനകളും അഫ്ഗാനില്‍ വ്യാപകമായി മനുഷ്യത്വ വിരുദ്ധമായ നടപടികളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണമാണ് പ്രധാനമായും ഉയരുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഇടപെടുന്നതിന് 1998ല്‍ സ്ഥാപിച്ചതാണ് ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതി.

ദുബൈ: ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയ മലയാളി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ ജയപ്രസാദിനെ (36) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കമ്പനി മാനേജരുടെ പരാതിയിലാണ് യുവാവ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി ജാമ്യം നല്‍കി വിട്ടയയ്ക്കുകയും ചെയ്തു.

ജോലി ചെയ്തിരുന്ന ദുബൈയിലെ ജര്‍മന്‍ കമ്പനിയായ ഇസഡ് എഫ് മിഡില്‍ ഈസ്റ്റില്‍ നിന്ന് ജയപ്രസാദ് 3.25 കോടി രൂപ തട്ടിയെടുത്തെന്നാണ് കമ്പനിയുടെ മാനേജര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. കമ്പനിയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തോളം അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു ജയപ്രസാദ്. 2015 ജനുവരി മുതല്‍ 2016 ഒക്ടോബര്‍ വരെ കണക്കില്‍ കൃത്രിമം കാണിച്ച് മൂന്നേകാല്‍ കോടി അപഹരിച്ചതായാണ് പരാതിയെന്ന് പൊലീസ് പറഞ്ഞു.
വിവാഹശേഷം ദുബൈയില്‍ സ്വന്തമായി വസ്ത്രവ്യാപാര സ്ഥാപനം തുടങ്ങി. ഇതോടൊപ്പം ആഡംബര ജീവിതവും നയിച്ചു. ആഢംബര കാറും വാങ്ങിയതോടെ കമ്പനി അധികൃതര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് കമ്പനിയുടെ കണക്കുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിവരുന്നതിനിടെ വസ്ത്രവ്യാപാര സ്ഥാപനവും ജോലിയും ഉപേക്ഷിച്ച് ജയപ്രസാദ് നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഇതു സംബന്ധിച്ച് എറണാകുളം റേഞ്ച് ഐജിക്ക് കമ്പനി മാനേജരായ സന്തോഷ് കുറുപ്പ് പരാതി നല്‍കിയിരുന്നു. ഐജിയുടെ നിര്‍ദേശ പ്രകാരം ജയപ്രസാദിനെതിരെ ജൂലൈ 10ന് പൊലീസ് കേസെടുത്തു. ഇത് മനസിലാക്കിയ ജയപ്രസാദ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ കോടതി നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് സിഐ ഓഫീസില്‍ എത്തിയത്.

ജനീവ: വീട്ടുകാരോട് പിണങ്ങി ജനീവയിലുള്ള ഏഴുവയസുകാരി വിമാനം കയറി. ഞായറാഴ്ചയാണ് സഭവം നടന്നത്. പെണ്‍കുട്ടി റെയില്‍വെ സ്റ്റേഷനില്‍ ചെന്ന് ജനീവ എയര്‍പോര്‍ട്ടിലേക്ക് ട്രെയിന്‍ കയറി. എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ പെണ്‍കുട്ടി സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് വിമാനവും കയറി.

രക്ഷിതാക്കള്‍ക്കായി കുറിപ്പ് എഴുതി വെച്ചാണ് കുട്ടി പോയത്. കുട്ടിയുടെ വീട്ടുകാര്‍ സ്വിസ് പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പിന്തുടര്‍ന്നെങ്കിലും റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പിടികൂടാനായില്ല.

എയര്‍പോര്‍ട്ടിലെത്തിയ പെണ്‍കുട്ടിയെ ആദ്യം സെക്യൂരിറ്റിക്കാരന്‍ തടയാന്‍ ശ്രമിച്ചെങ്കിലും മുതിര്‍ന്നവരോടൊപ്പം കുട്ടി ആള്‍ക്കൂട്ടത്തിനുള്ളില്‍ മറയുകയായിരുന്നു. തുടര്‍ന്ന് ടിക്കറ്റില്ലാതെ വിമാനത്തില്‍ കയറുകയും ചെയ്തു. വിമാനത്തിനുള്ളില്‍ മറ്റൊരു ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടിയെ വിമാനത്താവളം അധികൃതര്‍ പൊലീസിന് കൈമാറുകയായിരുന്നു.

എവിടേക്ക് പോകാനുള്ളതായിരുന്നു വിമാനം എന്ന കാര്യം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. സംഭവം സുരക്ഷാ വീഴ്ചയാണെന്നും ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പുവരുത്തുമെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.

ദോഹ: വിദേശ തൊഴിലാളികള്‍ക്ക് മിനിമം വേതനം ഏര്‍പ്പെടുത്തുമെന്ന് ഖത്തര്‍. ഖത്തറില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക് വേണ്ട വിധത്തിലുള്ള പരിഗണന കിട്ടുന്നില്ലെന്ന പരാതി അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നതോടെയാണ് ഈ പ്രഖ്യാപനം. ഐക്യരാഷ്ട്ര സഭാ അന്താരാഷ്ട്ര തൊഴില്‍ സംഘടനയുമായുള്ള കൂടിക്കാഴ്ചക്കു മുമ്പ് വ്യാഴാഴ്ച ഖത്തര്‍ തൊഴില്‍, സാമൂഹ്യകാര്യ മന്ത്രി ഇസ്സ സാദ് അല്‍ ജഫാലി അല്‍ നുഐമി ആണ് ഇക്കാര്യം അറിയിച്ചത്. 20 ലക്ഷത്തിനു മേല്‍ വിദേശ തൊഴിലാൡകള്‍ ഖത്തറില്‍ ഉണ്ടെന്നാണ് കണക്ക്. അവരുടെ ദുരിതം മാറ്റിയില്ലെങ്കില്‍ നടപടികള്‍ നേരിടേണ്ടി വരുമെന്ന് ഐഎല്‍ഒ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

തൊഴിലാളികള്‍ രാജ്യം വിട്ടു പോകുന്നതിനെ തൊഴിലുടമകള്‍ തടയുന്നത് നിരോധിക്കും. വര്‍ക്ക് കോണ്‍ട്രാക്റ്റുകള്‍ കൃത്യമാണോ എന്ന് പരിശോധിക്കാന്‍ സെന്‍ട്രല്‍ അതോറിറ്റിയെ നിയമിക്കും. തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി 36 രാജ്യങ്ങളുമായി ഉഭയകക്ഷി കരാറുകളില്‍ ഏര്‍പ്പെടും തുടങ്ങിയവയാണ് ഖത്തര്‍ നടപ്പാക്കാനൊരുങ്ങുന്ന മാറ്റങ്ങള്‍. എന്നാല്‍ മിനിമം വേതനം എത്രയാണെന്നോ ഈ മാറ്റങ്ങള്‍ എന്നുമുതല്‍ നടപ്പാകുമെന്നോ മന്ത്രി വ്യക്തമാക്കിയില്ല.

കഫാല രീതിക്കെതിരായാണ് അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം പ്രധാനമായും ഉയര്‍ന്നത്. ഇതനുസരിച്ച് കഫീല്‍ അഥവാ തൊഴിലുടമയായ സ്‌പോണ്‍സറിനാണ് തൊഴിലാളികളുടെ മേല്‍ പൂര്‍ണ്ണാധികാരം ഉള്ള്. കുറഞ്ഞ വേതനം, പാസ്‌പോര്‍ട്ട് പിടിച്ചുവെക്കല്‍, മോശം താമസ സൗകര്യങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ മനുഷ്യാവകാശ സംഘടനകളും തൊഴിലാളി യൂണിയനുകളും നിരന്തരം ഉന്നയിച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved