അബുദാബി: സ്കൂളിലെ മികച്ച, സ്‌നേഹമയിയായ അധ്യാപിക.. സ്നേഹത്തോടെ പുഞ്ചിരിതൂകി കുട്ടികളെ പഠിപ്പിക്കുന്ന അവരുടെ പ്രിയ ടീച്ചർ… ഇത് സ്‌കൂളിലെ കുട്ടികളുടെ പ്രിൻസി… എന്നാൽ തന്റെ പ്രിയ മക്കളുടെ എല്ലാമായിരുന്ന പ്രിൻസി എന്ന അമ്മയുടെ കൊറോണ ബാധിച്ചുള്ള മരിണം… അബുദാബിയിലെ മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു വേദനയായി അവരുടെ മനസിലേക്ക്, ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു.
അബുദാബിലെ മലയാളികളുടെ കരളലയിപ്പിക്കുന്ന രംഗങ്ങള്‍ക്ക് ആണ് പ്രിൻസിയുടെ മരണാന്തര ചടങ്ങുകൾ സാക്ഷിയായത്. തങ്ങളുടെ എല്ലാമായിരുന്നു അമ്മയ്ക്ക് അന്ത്യ ചുംബനം നല്‍കാനാകാതെ എന്ത് സംഭവിക്കുന്നത് എന്ന് അറിയാതെ എട്ടും പൊട്ടും തിരിയാത്ത കുട്ടികൾ ബന്ധുവിന്റെ വീട്ടിൽ… തന്റെ പാതിയായ പ്രിയതമയുടെ മുഖം അവസാനമായി ഒരു നോക്കു കാണാനാകാതെ ഭര്‍ത്താവ്, ഇവരെയെല്ലാം എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ ബന്ധുക്കളും സുഹൃത്തുക്കളും… പത്തനംതിട്ട കോഴഞ്ചരി പേള്‍ റീന വില്ലയില്‍ പ്രിന്‍സി റോയ് മാത്യു(46)വിനെ ഉറ്റവര്‍ അന്ത്യ യാത്രയാക്കിയത് കാണാമറയത്തുനിന്ന്, പറഞ്ഞറിയിക്കാൻ കഴിയാത്ത വേദനയോടെ.
അബുദാബി ഇന്ത്യന്‍ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ പ്രിന്‍സി ബുധനാഴ്ചയാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് തന്നെ അവരെ അബുദാബിയില്‍ സംസ്‌കരിച്ചു. യുഎഇ കോവിഡ് 19 പ്രോട്ടോകോള്‍ അനുസരിച്ച് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതശരീരം എത്ര അടുത്ത ബന്ധുക്കളെയും കാണിക്കാന്‍ പാടില്ല. അതുകൊണ്ട് തന്നെ പ്രിന്‍സിയുടെ ഭര്‍ത്താവ് റോയ് മാത്യു, സ്‌കൂള്‍ വിദ്യാര്‍ഥികളായ മക്കള്‍ സെറിള്‍ സാറ മാത്യു, റയാന്‍ സാമുവല്‍ മാത്യു, സിയാന്‍ ജേക്കബ് മാത്യു എന്നിവര്‍ക്കും അവസാനമായി കാണാന്‍ ഭാഗ്യമുണ്ടായില്ല.
പ്രിയതമയെ സംസ്‌കരിക്കാനായി മോര്‍ച്ചറിയില്‍ നിന്ന് ആംബുലന്‍സില്‍ കയറ്റി കൊണ്ടു പോകുന്നത് അകലെ നിന്ന് കാണാന്‍ മാത്രമായിരുന്നു റോയ് മാത്യുവിന്റെയും ബന്ധുക്കളുടെയും മറ്റും വിധി. മക്കള്‍ മൂന്നു പേരെയും മോര്‍ച്ചറിയുടെ അടുത്തേയ്ക്ക് കൊണ്ടുവന്നിരുന്നില്ല. അവര്‍ വീട്ടില്‍ ബന്ധുക്കളുടെ കൂടെയായിരുന്നു. അബുദാബി മാര്‍ തോമാ പള്ളി പ്രയര്‍ ഗ്രൂപ്പ് അംഗമായ പ്രിന്‍സി റോയ് മാത്യുവിന്റെ വിയോഗം ഏവരെയും ഏറെ ദുഃഖത്തിലാഴ്ത്തിയിരുന്നു.
എപ്പോഴും മുഖത്ത് ശാന്തത പ്രകടിപ്പിച്ചിരുന്ന, അധ്യാപനവൃത്തിയെ അത്രമാത്രം ഇഷ്ടപ്പെട്ടിരുന്ന പ്രിൻസിക്ക് അന്ത്യഞ്ജലി അർപ്പികുമ്പോൾ കലങ്ങിയ മനസ്സുമായി പ്രവാസി മലയാളികൾ… ഇനിയും വേദനകൾ തരരുതേ എന്ന പ്രാർത്ഥനയോടെ…
ലോകമാകെ കോവിഡ് വ്യാപനം തടയാൻ സമ്പർക്കവിലക്കുപോലുള്ള മാർഗങ്ങൾ അവലംബിക്കുേമ്പാൾ എൽസാൽവദോർ പോലുള്ള രാജ്യങ്ങൾ ജയിലുകളിൽ തടവുകാരെ ക്രൂരമായി മർദ്ദിക്കുന്നതിെൻറ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് എൽസാൽവദോർ.
ക്രിമിനൽ സംഘങ്ങൾക്കെതിരെ പ്രസിഡൻറ് നായിബ് ബുക്കലെ ശക്തമായ നടപടികൾ പ്രഖ്യാപിച്ചതോടെ ജയിലുകളിലെയും സ്ഥിതി കഷ്ടമായി. കഴിഞ്ഞ ദിവസം ഇസാൽകോ ജയിലിൽ തടവുകാർ സംഘം ചേർന്നുണ്ടായ ഏറ്റുമുട്ടലിൽ 22 പേർ കൊല്ലപ്പെട്ടു. തുടർന്ന് തടവുകാർക്കെതിരെ കടുത്ത ശിക്ഷനടപടികളാണ് പ്രഖ്യാപിച്ചത്. തടവുകാരെ മുഴുവൻ ഒരുദിവസം കൂട്ടിയിട്ട് കെട്ടിയിട്ടു. ഗ്യാങ്ലീഡർമാരെ വെടിവെക്കാനും പൊലീസിന് നിർദേശം നൽകി.
തടവുകാർക്കെന്ത് സമ്പർക്കവിലക്ക്
ചിലിയിലെ സാൻറിയാഗോയിലെ പൂെൻറ അൾട്ടോ ജയിലിൽ ഇതിനകം തന്നെ 300 ലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്ന് ജയിലിലെ 1100 തടവുകാർ ഭീതിയിലാണ്. സമ്പർക്കവിലക്കൊന്നും തിങ്ങിനിറഞ്ഞ ജയിൽമുറികളിൽ പ്രായോഗികമല്ലെന്ന് പ്രിസൺ നഴ്‌സ് സിമേന ഗ്രാൻറിഫോ പറയുന്നു.
ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ വിവിധ ജയിലുകളിലായി 15 ലക്ഷം തടവുകാരാണുള്ളത്. പലതിലും കൈകൾ കഴുകി വൃത്തിയാക്കാൻ സോപ്പും വെള്ളവും പോലും നൽകാൻ സാധിക്കുന്നില്ല. ഇവിടെ തടവുകാരും ജയിൽ ജീവനക്കാരുമടക്കം 1400 പേർക്ക് കോവിഡ് സ്ഥിരീകരിച്ചുകഴിഞ്ഞു.പെറുവിലെ 613 തടവുകാർ രോഗബാധിതരാണ്. 13 പേർ മരിക്കുകയും ചെയ്തു.
ഡൊമിനികൻ റിപ്പബ്ലിക്കിലെ ലാ വിക്ടോറിയ ജയിലിൽ 5500 തടവുകാരിൽ പരിശോധന നടത്തി. അതിൽ 239 േപർ കോവിഡ് പോസിറ്റീവാണ്.
പ്യൂർടോറികയിൽ 9000 തടവുകാരാണുള്ളത്. കൊളംബിയയിൽ 23 തടവുകാർ കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചു. ബ്രസീലിലെ ജയിലുകളിൽ നിന്ന് 1300 തടവുകാർ കോവിഡിനെ പേടിച്ച് രക്ഷപ്പെട്ടു.
അർജൻറീനയിൽ ആയിരത്തിലേറെ തടവുകാർ നിരാഹാരസമരത്തിലാണ്. മഹാമാരിയിൽ നിന്നുള്ള സംരക്ഷണമാണ് എല്ലാവരുടെയും ആവശ്യം. കോവിഡ് പൊട്ടിപ്പുറപ്പെട്ടതുമുതൽ കുടുംബാംഗങ്ങളാരും തടവുകാരെ കാണാൻ ചെല്ലാറില്ല. പലർക്കും ആകെയുണ്ടായിരുന്ന ആശ്വാസമായിരുന്നു അത്. കോവിഡാനന്തരം തടവുകാർക്ക് ഭക്ഷണം നൽകുന്ന കടകളിൽ സാധനങ്ങളുടെ വില കുതിച്ചുയർന്നു. അതോടെ ഭക്ഷണവും കിട്ടാക്കനിയായി മാറിയിരിക്കയാണ്.
മെക്സിക്കോ അടക്കമുള്ള രാജ്യങ്ങളിൽ സോപ്പ്പൊടി പോലുള്ളവക്ക് ഇരട്ടിയിലേറെ തുകയാണ് ഇപ്പോൾ ഈടാക്കുന്നത്. ഹെയ്തി, ബൊളിവിയ, ഗ്വാട്ടമാല രാജ്യങ്ങളിലെ തടവുകാർ ഇതിലും മോശപ്പെട്ട സാഹചര്യങ്ങളിലാണ് ജീവിക്കുന്നതെന്നാണ് ഹ്യൂമൻ റൈറ്റ്സ് വാച്ചിെൻറ നിരീക്ഷണം. അപകടകാരികളല്ലാത്ത തടവുകാരെ മോചിപ്പിച്ച് ജയിലുകളിലെ എണ്ണം കുറക്കണമെന്നും ശുചീകരണപരിപാലനം കാര്യക്ഷമമാക്കണമെന്നും ചിലി മുൻ പ്രസിഡൻറും യു.എൻ മനുഷ്യാവകാശ ഹൈ കമ്മീഷണറുമായ മിഷേൽ ബച്ലറ്റ് ആവശ്യപ്പെട്ടിരുന്നു.
ചിലി, കൊളംബിയ രാജ്യങ്ങൾ 7500 ഓളം തടവുകാരെ കോവിഡ് പശ്ചാത്തലത്തിൽ മോചിപ്പിച്ചിട്ടുണ്ട്. മെക്സിക്കോയിൽ ആയിരങ്ങളെ മോചിപ്പിക്കാൻ സെനറ്റ് കഴിഞ്ഞാഴ്ച അംഗീകാരം നൽകിയിരുന്നു. എന്നാൽ ബ്രസീൽ അത്തരം നടപടികൾക്കൊന്നും മുതിർന്നിട്ടില്ല. ചില രാജ്യങ്ങളിലെ ജയിലുകളിൽ തടവുകാരോടുള്ള സമീപനത്തിലും മാറ്റംവന്നിട്ടുണ്ട്.
ഉദാഹരണമായി അർജൻറീനയിൽ 13,000 തടവുകാർക്ക് വീഡിയോ കാൾ വഴി കുടുംബാംഗങ്ങളുമായി സംസാരിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. അതുപോലെ ബ്വേനസ് ഐറിസിൽ തടവുകാർക്ക് മൊബൈൽ ഫോൺ അനുവദിച്ചിട്ടുണ്ട്. കോവിഡിനെ പേടിച്ച് ബൊളീവിയൻ ജയിലുകളിൽ കഴിയുന്ന ചില തടവുകാർ സ്വന്തം നിലക്ക് ക്വാറൻറീൻ പോലുള്ള സുരക്ഷ നടപടികൾ പാലിക്കാൻ ശ്രമിക്കുന്നുണ്ട്. കുടുംബാംഗങ്ങളുടെ സന്ദർശനത്തെയും അവർ സ്വമേധയ വിലക്കി.
വാഷിങ്ടണ്‍ (യു.എസ്): നോവല്‍ കൊറോണ വൈറസിനെ ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ പരിശീലനാര്‍ഥിയാവാം അബദ്ധത്തില്‍ പുറത്തെത്തിച്ചതെന്ന വാദവുമായി അമേരിക്കന്‍ മാധ്യമമായ ഫോക്‌സ് ന്യൂസ്. പേര് വെളിപ്പെടുത്താത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഫോക്‌സ് ന്യൂസ് പുറത്തുവിട്ട വര്‍ത്തയിലാണ് ഇക്കാര്യം അവകാശപ്പെടുന്നത്.
വൈറസിനെപ്പറ്റിയുള്ള പഠനം വുഹാന്‍ ലബോറട്ടറിയില്‍ നടന്നിരുന്നു. വൈറസ് വ്യാപനം ആദ്യം നടന്നത് വവ്വാലില്‍നിന്ന് മനുഷ്യനിലേക്കാണെന്ന് ന്യൂസ് ചാനലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യമായി വൈറസ് വ്യാപിച്ചത് ലാബിലെ പരിശീലനാര്‍ഥിക്കാണ്. അബദ്ധത്തില്‍ വൈറസ് ബാധയേറ്റ പരിശീലനാര്‍ഥി വുഹന്‍ നഗരത്തിലുള്ള ലാബിന് പുറത്തേക്ക് വൈറസ് എത്താന്‍ ഇടയാക്കി.
വുഹാനിലെ വെറ്റ് മാര്‍ക്കറ്റാണ് വൈറസിന്റെ പ്രഭവകേന്ദ്രമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍, അവിടെ വവ്വാലുകളെ വില്‍ക്കാറില്ലെന്ന് ഫോക്‌സ് ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വുഹാന്‍ ലബോറട്ടറിയില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് ചൈന ആദ്യംതന്നെ വെറ്റ് മാര്‍ക്കറ്റിനെ പഴിചാരിയത്. അമേരിക്കയോട് കിട പിടിക്കുന്നതോ അതിനേക്കാള്‍ മെച്ചമായതോ ആയ ഗവേഷണ സംവിധാനം തങ്ങള്‍ക്കുണ്ടെന്ന് അവകാശപ്പെടാനാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി വുഹാന്‍ ലാബില്‍ നോവല്‍ കൊറോണ വൈറസിനെപ്പറ്റിയുള്ള പഠനം നടത്തിയതെന്നും ചാനല്‍ അവകാശപ്പെടുന്നു.
വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ ഫോക്‌സ് ന്യൂസ് ലേഖകന്‍ ജോണ്‍ റോബര്‍ട്‌സ് ഇക്കാര്യം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശ്രദ്ധയില്‍പ്പെടുത്തി. സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവത്തില്‍ വുഹാന്‍ ലാബില്‍നിന്നാണ് വൈറസ് പുറംലോകത്ത് എത്തിയതെന്നാണ് തങ്ങള്‍ക്ക് ലഭിച്ച വിവരമെന്ന് അദ്ദേഹം പറഞ്ഞു.
ലാബിലെ ഒരു പരിശീലനാര്‍ഥിക്ക് അബദ്ധത്തില്‍ വൈറസ് ബാധയേല്‍ക്കുകയും അവരില്‍നിന്ന് ആണ്‍ സുഹൃത്തിലേക്ക് പകരുകയും ചെയ്തു. അവരില്‍നിന്നാണ് വൈറസ് വെറ്റ് മാര്‍ക്കറ്റില്‍ എത്തുകയും പകരുകയും ചെയ്തതെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ട്രംപിനോട് പറഞ്ഞു. വാര്‍ത്ത സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ട്രംപ് തയ്യാറായില്ല. എന്നാല്‍ അപകടകരമായ സ്ഥിതിവിശേഷം ഉണ്ടായത് എങ്ങനെ എന്നതിനെപ്പറ്റി വിശദമായ പരിശോധന നടത്തി വരികയാണെന്ന് ട്രംപ് പ്രതികരിച്ചു.
ഡനെഗൽ/ അയർലൻഡ്: പ്രവാസി നഴ്സുമാരെ സംബന്ധിച്ചിടത്തോളം കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അവർ ഇപ്പോൾ അനുഭവിക്കുന്നത് അവർണ്ണനീയമായ ജീവിത പ്രതിസന്ധികളാണ്. കോവിഡ് എന്ന വൈറസ് ഭീതി പരാതി ലോക ജനതയെ കീഴ് പ്പെടുത്തികൊണ്ടിരിക്കുന്നു. രണ്ടായിരത്തിൽ തുടങ്ങിയ മലയാളി നഴ്‌സുമാരുടെ യൂറോപ്പ്യൻ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം ഇപ്പോഴും നടക്കുന്നു.
എന്നാൽ കോവിഡ് വൈറസ്സ് യൂറോപ്പിൽ പിടിമുറുക്കിയതോടെ ഇവരുടെ ജീവിതത്തിൽ ഇരുൾ നിറക്കുകയായിരുന്നു. ഇത്തരത്തിൽ ഒരു പ്രവാസി മലയാളി നഴ്സിന്റെയും കുടുംബത്തിന്റെയും ജീവിത സാഹചര്യങ്ങളെ ഹൃദയസ്പർശിയായി വിവരിക്കുന്ന ഒരു വീഡിയോ ആണ് പ്രവാസി മലയാളികളുടെ മനസിനെ മഥിക്കുന്നത്. ഇത് കാണുന്ന ഓരോരുത്തരും തങ്ങളുടെ തന്നെ ജീവിതമാണ് എന്ന സത്യം തിരിച്ചറിയുന്നു. കോവിഡ് എന്ന വൈറസ് പടരുമ്പോൾ ഒരു പ്രവാസി നഴ്‌സിന്റെ ജീവിതം എന്തെന്ന് ഈ വീഡിയോ പുറം ലോകത്തിന് കാണിച്ചു തരുന്നു. അയർലണ്ടിൽ ഉള്ള ഡനെഗൽ കൗണ്ടിയിലെ ലെറ്റര്‍കെന്നി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ നഴ്‌സായ ബെറ്റ്‌സി എബ്രഹാം, അയർലഡിൽ തന്നെ ഒരു സ്ഥാപനത്തിൽ മാനേജർ ആയ ഭർത്താവ് ലിജോ ജോയിയും രണ്ട് മക്കളും പ്രവാസി മലയാളി ജീവിതത്തെ തുറന്നു കാട്ടുന്നു.
ബാംഗളൂരിൽ ജനിച്ചു വളർന്ന ബെറ്റ്‌സി എബ്രഹാം, അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്റെ എല്ലാമായ പിതാവിനെ നഷ്ടപ്പെട്ടു. അമ്മയുടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ അഞ്ച് വയസ് മാത്രം പ്രായമായ സഹോദരൻ. ബാല്യകാലത്തിൽ അങ്ങളെയും എടുത്തുപിടിച്ച് കളിപ്പിച്ചത് കളികളോട് ഉള്ള താല്പര്യം കൊണ്ടല്ല മറിച്ച് അമ്മയെ സഹായിക്കാൻ വേണ്ടിയാണ്, ആശ്വാസമേകാൻ വേണ്ടിയാണ്. കുടുംബത്തിന്റെ എല്ലാമായ ബിസിനസ് നടത്തുകയായിരുന്ന പിതാവിന്റെ വേർപാട് അമ്മയെ തളർത്തരുത് എന്ന കൊച്ചുമനസിലെ തീരുമാനം നടപ്പിലാക്കുകയായിരുന്നു ബെറ്റ്‌സി എബ്രഹാം. ബെറ്റ്‌സി എബ്രഹാമിന്റെ ജീവിതത്തിലെ പ്രതിസന്ധികൾ ഭർത്താവായ ലിജോ മലയാളം യുകെയുമായി പങ്കുവെക്കുകയായിരുന്നു.
ബാംഗ്ലൂരിലെ എല്ലാം അവസാനിപ്പിച്ച് നാട്ടിലേക്ക് വണ്ടികയറിയ ബെറ്റ്‌സിയുടെ കുടുംബം ചെങ്ങന്നൂരിൽ ആണ് താമസമാക്കിയത്. തുടർ പഠനം അവിടെ തന്നെ. താങ്ങായി പിതാവും അമ്മാവൻമ്മാരും. ജീവിതം കരുപ്പിടിപ്പിക്കുകയായിരുന്നു. നഴ്‌സിങ് പഠനത്തിനായി തിരിച്ചു ബാംഗ്ലൂരിലേക്ക്. പഠനം പൂർത്തിയയാക്കി തിരുവന്തപുരത്തെ കിംസ് ആശുപത്രിയിൽ ജോലിയിൽ കയറി. 2010 ൽ കല്യാണം.. മാവേലിക്കര സ്വദേശിയായ ലിജോ ജോയ്.. 2015 ൽ എല്ലാ ടെസ്റ്റുകളും പാസായി അയർലണ്ടിൽ എത്തുന്നു. യാത്രകളെ ഇഷ്ടപ്പെടുന്ന രണ്ടുപേരും യൂട്യൂബിൽ എത്തുന്നത് അവരുടെ പാഷൻ ആയ വിനോദയാത്രകളെ കുറിച്ച് മറ്റുള്ളവരെ അറിയിക്കാൻ..
എന്നാൽ എല്ലാ യാത്രകളെയും മുടക്കി കോവിഡ്… അധികൃതർ പറയുന്നത് പാലിച്ചു ജീവിതം മുൻപോട്ടു പോകുംമ്പോൾ അധികാരികളെ മാത്രമല്ല തന്റെ ഭാര്യയെ പോലുള്ള ഒരുപാട് നഴ്‌സുമാരുടെ കഷ്ടപ്പാടുകളെ ലഘൂകരിക്കാൻ കൂടി ഉപകാരപ്പെടുത്തുകയാണ് ലിജോയുടെ വീഡിയോ.
കുടുംബത്തിന്റെ സുരക്ഷയ്ക്കായി വീടിനുള്ളില്‍ ഒരു മുറിക്കുള്ളില്‍ അടച്ചിരിക്കുന്ന അമ്മ… മുറിക്ക് അകത്തു അമ്മ ഉണ്ടെന്ന് മനസ്സിലാക്കി കാണാനും സംസാരിക്കുന്നതിനും കൊഞ്ചിക്കാനുമൊക്കെയായി കതകില്‍ തട്ടി വിളിക്കുന്ന തിരിച്ചറിവ് എത്താത്ത കൊച്ചുകുട്ടികൾ… വാതിൽ പാതി തുറന്ന് കുട്ടികളെ ആശ്വസിപ്പിക്കുന്ന അമ്മ… ഡ്യൂട്ടി കഴിഞ്ഞു ഹോസ്പിറ്റലിൽ തന്നെ ഒരുക്കിയിരിക്കുന്ന ബാത്‌റൂമിൽ ഉള്ള കുളി കഴിഞ്ഞാണ് കാറിൽ വീട്ടിലേക്കുള്ള യാത്ര തന്നെ… വീടിന് പിറകുവശത്തുകൂടി പ്രവേശിക്കേണ്ട അവസ്ഥ..
ചോദ്യങ്ങളിൽ കണ്ണ് നിറയുന്ന ബെറ്റ്സി എങ്കിലും അത് പ്രകടിപ്പിക്കാതെ ഉത്തരം നൽകുന്നു…. വാതിൽ തുറക്കുബോൾ തടവറയിൽ എന്ന് അറിയാതെ പറഞ്ഞുപോകുന്ന ഒരു അമ്മയായ നഴ്‌സ്… പ്രവാസിയെന്ന് കേട്ടാൽ പണത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്ന വലിയൊരു സമൂഹമുള്ള കേരളത്തിലെ എത്രപേർ മനസിലാക്കും ഒരു പ്രവാസിമലയാളിയുടെ മനസിന്റെ വേദന… ഒരു നഴ്‌സ് എങ്ങനെയാണ് പല മലയാളി വീടിന്റെയും വെളിച്ചമായത് എന്ന് തിരിച്ചറിയാൻ ഇത് നമുക്ക് അവസരം നൽകുന്നു.
ഡ്യൂട്ടി കഴിഞ്ഞ് പുറത്തിറങ്ങുന്ന മലയാളി നഴ്സുമാർ ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത് തൻറെ പ്രിയപ്പെട്ടവർക്ക് ഇത് പകരാൻ ഇടവരരുത് എന്ന് കരുതിയാണ്. എന്നാൽ രണ്ടുപേരും ആശുപത്രിയിൽ ആണ് ജോലി എങ്കിൽ ഇതും പ്രായോഗികമല്ല. യൂറോപ്പിലെ ഭൂരിഭാഗം ആരോഗ്യപ്രവര്‍ത്തകരുടെയും വീട്ടിലെ അവസ്ഥയുടെ ഏതാണ്ട് ഒരു നേര്‍സാക്ഷ്യം ആണ് ഈ വിഡിയോ.
[ot-video][/ot-video]
സ്വന്തം ലേഖകൻ
കോവിഡ് -19 പ്രതിസന്ധികൾക്കിടയിൽ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ച് അംഗീകരിച്ച് മലേഷ്യ. കൊറോണ വൈറസ് പകർച്ചവ്യാധി മൂലം രാജ്യവ്യാപകമായി അടച്ചിട്ടിട്ടും രാജ്യത്ത് നിയമപരമായി പ്രവർത്തിക്കാൻ ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ച് ഓപ്പറേറ്റർക്ക് മലേഷ്യയുടെ സെക്യൂരിറ്റീസ് കമ്മീഷൻ പൂർണ്ണ അനുമതി നൽകി. ഏപ്രിൽ 14 വരെയാണ് മലേഷ്യയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ജപ്പാനും പുതിയ ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ചിന് അംഗീകാരം നൽകിയിരുന്നു. ലോക്ക്ഡൗൺ സമയത്ത്, ഡിജിറ്റൽ അസറ്റ് എക്സ്ചേഞ്ച് (ഡാക്സ്) പ്രവർത്തിപ്പിക്കുന്നതിന് ക്രിപ്റ്റോ എക്സ്ചേഞ്ച് ഓപ്പറേറ്റർ ടോക്കനൈസ് മലേഷ്യയ്ക്ക് സെക്യൂരിറ്റീസ് കമ്മീഷൻ മലേഷ്യയിൽ നിന്ന് പൂർണ്ണ അനുമതി ലഭിച്ചതായി നിരവധി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മലേഷ്യയിൽ ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ചുകൾ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി മൂന്ന് അംഗീകൃത മാർക്കറ്റ് ഓപ്പറേറ്റർമാരെ (ആർഎംഒ) രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സെക്യൂരിറ്റീസ് കമ്മീഷൻ മലേഷ്യ ആയ സുരുഹഞ്ജയ സെക്യൂരിറ്റി മലേഷ്യ അറിയിച്ചു. സുരുഹഞ്ജയ സെക്യൂരിറ്റി മലേഷ്യ കഴിഞ്ഞ വർഷം ജൂണിൽ മൂന്ന് ക്രിപ്റ്റോ എക്സ്ചേഞ്ച് ഓപ്പറേറ്റർമാരെ നിബന്ധനയോടെ അംഗീകരിച്ചു: ലൂണോ മലേഷ്യ, സിനെജി ടെക്നോളജീസ്, ടോക്കനൈസ് ടെക്നോളജി എന്നിവരായിരുന്നു അവർ. ലൂനോയ്ക്കും ടോക്കനൈസിനും ഇപ്പോൾ പൂർണ്ണ അംഗീകാരം ലഭിച്ചു. കൊറോണ വൈറസ് പൊട്ടിപുറപ്പെട്ടിട്ടും രാജ്യത്ത് പ്രവർത്തിക്കാൻ പുതിയ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചിന് ജപ്പാൻ കഴിഞ്ഞ ആഴ്ച അംഗീകാരം നൽകിയിരുന്നു. ജപ്പാനിൽ രജിസ്റ്റർ ചെയ്ത 23 ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ ഇപ്പോഴുണ്ട്.
സ്വന്തം ലേഖകൻ
സിംഗപ്പൂർ : സിംഗപ്പൂരിൽ ക്രിപ്റ്റോ കമ്പനികൾക്ക് ആറു മാസത്തേക്ക് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കാം. പുതിയ പേയ്‌മെന്റ് സേവന നിയമപ്രകാരം രാജ്യത്ത് പ്രവർത്തിക്കുന്ന നിരവധി ക്രിപ്‌റ്റോ കറൻസി കമ്പനികൾക്ക് ലൈസൻസ് കൈവശം വയ്ക്കുന്നതിൽ നിന്ന് മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂർ ഒരു ഇളവ് അനുവദിച്ചു. ബിനാൻസ്, കോയിൻബേസ്, ജെമിനി, ബിറ്റ്സ്റ്റാമ്പ്, ലൂണോ, അപ്‌ബിറ്റ്, വയർക്സ് എന്നീ കമ്പനികൾക്ക് ഈ ഇളവ് ലഭിക്കും. ഈ നിയമം ജനുവരി 28 മുതലാണ് പ്രാബല്യത്തിൽ വന്നത്. പേയ്‌മെന്റ് സേവന നിയമം ആരംഭിക്കുന്നതിന് മുമ്പ് ബിസിനസ്സിൽ ഏർപ്പെട്ടിരുന്ന ക്രിപ്‌റ്റോ കമ്പനികൾക്ക് അവരുടെ ബിസിനസ്സുകൾ മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂർ (മാസ്) നെ അറിയിക്കേണ്ടതുണ്ട്. അവർക്ക് ലൈസൻസ് ഇളവ് അനുവദിക്കുകയും ചെയ്തു.
സെൻട്രൽ ബാങ്കിനെ അറിയിക്കുന്നതിൽ പരാജയപ്പെട്ട കമ്പനികൾ പുതിയ നിയന്ത്രണത്തിന് കീഴിലുള്ള വിജ്ഞാപനം ലംഘിക്കുന്നതായി മാസ് അഭിപ്രായപ്പെട്ടു. പേയ്‌മെന്റ് സർവീസസ് ആക്ട് വഴി നിർദ്ദിഷ്ട പേയ്‌മെന്റ് സേവനങ്ങളെ ആറായി തിരിച്ചിട്ടുണ്ട്. ഇതിൽ ഡിജിറ്റൽ പേയ്‌മെന്റ് ടോക്കൺ സേവന വിഭാഗത്തിലാണ് ക്രിപ്റ്റോകറൻസി പെടുന്നത്.
ഡിജിറ്റൽ പേയ്‌മെന്റ് ടോക്കൺ സേവനങ്ങൾ നൽകുന്ന കമ്പനികൾക്ക് ലൈസൻസ് ഇല്ലാതെ ജൂലൈ 28 വരെ പ്രവർത്തിക്കാം. നിയമത്തിൽ പറഞ്ഞിരിക്കുന്ന മറ്റ് തരത്തിലുള്ള സേവനങ്ങൾ നൽകുന്ന കമ്പനികൾക്ക് 2021 ജനുവരി 28 വരെ, 12 മാസത്തോളം ലൈസൻസില്ലാതെ പ്രവർത്തിക്കാൻ കഴിയും. ജൂലൈ 28 നകം പുതിയ പേയ്‌മെന്റ് സേവന നിയമത്തിന് അനുസൃതമായി പ്രവർത്തിക്കേണ്ട ക്രിപ്‌റ്റോ കറൻസി കമ്പനികളിൽ ബിനാൻസ് ഏഷ്യ സർവീസസ്, ബിറ്റ്‌കോയിൻ എക്‌സ്‌ചേഞ്ച്, ബിറ്റ്‌ക്രോസ്, ബിറ്റ്‌സ്റ്റാമ്പ്, കോയിൻബേസ്, കോയിൻകോള സിംഗപ്പൂർ, ക്രിപ്‌റ്റോസ്-എക്സ്, ലൂനോ, പേവാർഡ്, ക്വോയിൻ, റിപ്പിൾ ലാബ്സ് സിംഗപ്പൂർ, അപ്‌ബിറ്റ് സിംഗപ്പൂർ, സിപ്‌മെക്‌സ് എന്നിവയും ക്രിപ്‌റ്റോയ്‌ക്ക് പുറമേ മറ്റ് സേവനങ്ങളും നൽകാൻ കഴിയുന്ന ക്രിപ്‌റ്റോ കമ്പനികളിൽ ബിറ്റ്‌ഗോ സിംഗപ്പൂർ, ജെമിനി ട്രസ്റ്റ് കമ്പനി, ലെഡ്‌ജെർക്‌സ്, പാക്‌സോസ് ഗ്ലോബൽ, വയർക്‌സ് എന്നിവയും ഉൾപ്പെടുന്നു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
പതിറ്റാണ്ടുകളായി തങ്ങളുടെ മാംസ വിപണികളിൽ ഉണ്ടാവുന്ന അപകടങ്ങളെക്കുറിച്ച് ചൈനക്കാർ ബോധവാന്മാരായിരുന്നു. 2005-ലെ രഹസ്യാന്വേഷണത്തിൽ തെക്കൻ ചൈനയിലെ ഒരു റസ്റ്റോറന്റ് വംശനാശം നേരിടുന്ന ചില പല്ലികളെയും പാമ്പുകളെയും വിതരണം ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ലോകമെമ്പാടും ഭീഷണി പരത്തുന്ന ഒരു വൈറസിന് രൂപം നൽകുന്നതിന് ഇത്തരത്തിലുള്ള മാർക്കറ്റുകൾ കാരണമാകുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരത്തിൽ അനേകം മുന്നറിയിപ്പുകൾ ലഭിച്ചെങ്കിലും ഇങ്ങനെ വന്യമൃഗങ്ങളുടെ മാംസം വിതരണം ചെയ്യുന്ന റസ്റ്റോറന്റുകളും മാർക്കറ്റുകളും ചൈനയിൽ കൂടികൂടി വന്നു .
കൊറോണ വൈറസ് ബാധ ലോകത്തെയാകെ അലട്ടുമ്പോൾ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കി ചൈനീസ് ഗവൺമെന്റ് തങ്ങളുടെ ഇത്തരത്തിലുള്ള പ്രവർത്തികൾ മറച്ചുവയ്ക്കാനാണ് ശ്രമിച്ചത്. ശരിയായ ചൈനയിലെ മാർക്കറ്റുകളുടെ ചിത്രം പുറംലോകത്ത് വെളിപ്പെടുത്തിയവരെ ശിക്ഷിക്കുന്ന നടപടികളും ഉണ്ടായി.
ചൈനീസ് ഗവൺമെന്റ് കൊറോണ വൈറസ് ഏൽപ്പിച്ച ആഘാതത്തിൻെറ വ്യാപ്തി കുറച്ചുകാണിച്ചാണ് പുറം ലോകത്ത് റിപ്പോർട്ട് ചെയ്തത് എന്ന് ബ്രിട്ടീഷ് ഗവൺമെന്റ് ആരോപിച്ചു. വൈറസിനെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകാൻ ചൈനീസ് ഗവൺമെന്റ് താമസിച്ചു എന്നും അതിനാൽ മറ്റു രാജ്യങ്ങൾക്ക് സുരക്ഷാമാർഗങ്ങൾ തയ്യാറാക്കേണ്ട വിലയേറിയ സമയം നഷ്ടപ്പെട്ടുവെന്ന ആരോപണവും ശക്തമാണ് .
ഇതേസമയം ചൈനീസ് ഫോറിൻ മിനിസ്റ്റർ യുഎസ് സൈന്യം ആണ് വുഹാനിൽ കൊറോണാ വൈറസിനെ കൊണ്ടുവന്നതെന്ന് ട്വീറ്റ് ചെയ്തത് വിവാദങ്ങൾക്ക് വഴിയൊരുക്കി. മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തെ ഇത്തരത്തിലുള്ള ചൈനീസ് ഗവൺമെന്റിന്റെ നയങ്ങൾ ബാധിക്കുമെന്നാണ് വിലയിരുത്തൽ.
പാശ്ചാത്യ രാജ്യങ്ങളിലെ ജനങ്ങൾ ഇപ്പോൾ ലോക് ഡൗണിലാണ്, ലോകമെമ്പാടുമുള്ള സമ്പദ് വ്യവസ്ഥ മരവിച്ചിരിക്കുന്നു. ഈ സാഹചര്യത്തിലാണ് വൈറസിന്റെ ഉത്ഭവസ്ഥാനമായ വുഹാനിൽ അതുണ്ടാക്കിയ ആഘാതത്തെപ്പറ്റി നുണ പറയുകയും തെറ്റായ വിവരങ്ങൾ പങ്കുവെക്കുകയും ചെയ്തതിലുള്ള എതിർപ്പുമായി ലോകരാഷ്ട്രങ്ങൾ മുന്നോട്ടു വന്നത് . എന്നാൽ ഇതേസമയം പകർച്ചവ്യാധികളെ തടയുന്നതിനായി ചൈന പാശ്ചാത്യ രാജ്യങ്ങൾക്ക് നൽകിയ മെഡിക്കൽ സപ്ലൈ നിലവാരമില്ലാത്തതും അപകടകരമാണെന്നുമുള്ള ആരോപണമുയർന്നിട്ടുണ്ട്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
കൊറോണ വൈറസ് ഭേദമാകും എന്ന തെറ്റിദ്ധാരണയിൽ ഇറാനിൽ ഉടനീളം വിഷാംശമുള്ള മെഥനോൾ കഴിച്ച് ഏകദേശം മുന്നൂറോളം പേർ കൊല്ലപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ഹെൽത്ത് മിനിസ്ട്രിയിൽ പ്രവർത്തിക്കുന്ന ഒരു ഇറാനിയൻ ഡോക്ടർ പ്രശ്നം ഇതിലും ഗുരുതരമാണെന്നും, 480 പേരോടും ജനങ്ങൾ മരിച്ചെന്നും ഏകദേശം 2850 പേരാണ് രോഗബാധിതരായി റിപ്പോർട്ട് ചെയ്തത് എന്നും പറഞ്ഞു.
കൊറോണ വൈറസ് ഭേദമാകും എന്ന വ്യാജ വാർത്തകൾ ഇറാനിലെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഓസ്ലോയിലെ ക്ലിനിക്കൽ ടോക്സിക്കോളജിസ്റ്റായ ഡോക്ടർ ഹോവാദ ഈ പ്രശ്നം റിപ്പോർട്ട് ചെയ്തതിനേക്കാൾ ഗുരുതരമാണെന്ന് താൻ ഭയക്കുന്നു എന്നും കൂട്ടിച്ചേർത്തു.
പല ഏകാധിപത്യ രാജ്യങ്ങളിലും കൊറോണ വൈറസ് വ്യാപനത്തോട് അനുബന്ധിച്ചുള്ള ശരിയായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തുന്നില്ല. കൊറോണാ വൈറസിൻെറ പ്രഭവ സ്ഥലമായ ചൈനയിലെ വുഹാനിൽ മാത്രം 3300 പേരല്ല മറിച്ചു 42,000 പേർ മരിച്ചു എന്ന വാർത്ത മാധ്യമങ്ങളിൽ വന്നിരുന്നു. ഇങ്ങനെയുള്ള പല രാജ്യങ്ങളിലും കൊറോണ ബാധിച്ചാണ് മരണം എന്ന് പോലും ഉറപ്പിക്കാതെ നിരവധി പേർ മരിച്ചിട്ടുണ്ട് എന്ന് സംശയിക്കപ്പെടുന്നു.
സ്വന്തം ലേഖകൻ
ചൈന : ദേശീയ ഡിജിറ്റൽ കറൻസിയുടെ സർക്കുലേഷനായി ചൈന നിയമങ്ങൾ തയ്യാറാക്കുന്നു. കൊറോണ വൈറസ് പകർച്ചവ്യാധികൾക്കിടയിലും രാജ്യത്തിന്റെ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയുടെ അടിസ്ഥാന വികസനം പൂർത്തിയാക്കിയതായി റിപ്പോർട്ട്. ചൈനയുടെ സെൻട്രൽ ബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന (പിബിഒസി) സ്വന്തം ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നതിനോട് കൂടുതൽ അടുക്കുന്നുവെന്ന് ചൈനീസ് പ്രസിദ്ധീകരണമായ ഗ്ലോബൽ ടൈംസ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. സെൻട്രൽ ബാങ്ക് ഇപ്പോൾ സർക്കുലേഷനായി നിയമനിർമ്മാണം നടത്തുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡിജിറ്റൽ യുവാൻ എങ്ങനെയായിരിക്കുമെന്ന് നിരവധി പേറ്റന്റുകൾ വെളിപ്പെടുത്തിയിട്ടുണ്ട്. കൊറോണ വൈറസ് പകർച്ചവ്യാധികൾക്കിടയിൽ ലോകമെമ്പാടുമുള്ള കൂടുതൽ സെൻട്രൽ ബാങ്കുകൾ പലിശനിരക്ക് പൂജ്യമായി കുറയ്ക്കുകന്നതിനാൽ ചൈന, അവരുടെ ഡിജിറ്റൽ കറൻസിയുടെ ആരംഭം ത്വരിതപ്പെടുത്തേണ്ടിയിരിക്കുന്നു.
കൊറോണ വൈറസ് പകർച്ചവ്യാധിയെ നേരിടാൻ പിബിഒസി അതിന്റെ ഡിജിറ്റൽ കറൻസി കൊണ്ടുവരുന്നത് ത്വരിതപ്പെടുത്തണമെന്ന് സിംഗ്ഹുവ സർവകലാശാലയിലെ അഡ്വാൻസ്ഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്ലോക്ക്‌ചെയിനിന്റെ ഡയറക്ടർ കാവോ യാൻ പറഞ്ഞു. ഡിജിറ്റൽ യുവാൻ ഏറെക്കുറെ തയ്യാറാണെന്ന് സെൻട്രൽ ബാങ്കിന്റെ പേയ്‌മെന്റ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ മു ചാങ്ചുൻ 2019 ഓഗസ്റ്റിൽ പറയുകയുണ്ടായി. എന്നാൽ ഈ കാര്യത്തിൽ കൂടുതൽ ഗവേഷണം, പരിശോധന, പരീക്ഷണങ്ങൾ, വിലയിരുത്തലുകൾ, അപകടസാധ്യത തടയൽ എന്നിവ ആവശ്യമാണെന്ന് ഗവർണർ യി ഗാംഗ് പിന്നീട് വ്യക്തമാക്കി.
ചൈനയുടെ സെൻട്രൽ ബാങ്ക്, ഡിജിറ്റൽ കറൻസിയുമായി ബന്ധപ്പെട്ട് ഏകദേശം 84ഓളം പേറ്റന്റുകൾ ഫയൽ ചെയ്തിട്ടുണ്ട്. ഗ്ലോബൽ ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച് അലിബാബ, ടെൻസെന്റ്, ഹുവാവേ, ചൈന മർച്ചന്റ്സ് ബാങ്ക് എന്നിവയുൾപ്പെടെ നിരവധി സ്വകാര്യ കമ്പനികൾ ചൈനയുടെ ഡിജിറ്റൽ കറൻസിയുടെ വികസനത്തിൽ പങ്കാളികളായിട്ടുണ്ട്. ഇഷ്യു, ട്രാൻസാക്ഷൻ റെക്കോർഡിംഗ്, ഡിജിറ്റൽ വാലറ്റുകൾ ഉൾപ്പെടെ ഡിജിറ്റൽ കറൻസിയുടെ നിരവധി മേഖലകൾ ഈ പേറ്റന്റുകൾ ഉൾക്കൊള്ളുന്നു.
സ്വന്തം ലേഖകൻ
കാലാവധി കഴിഞ്ഞിട്ടും തിരികെ പോകാൻ കഴിയാത്തവർക്ക് ഇപ്പോൾ മെയ് 31 വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്, എന്നാൽ സാഹചര്യം കണക്കിലെടുത്ത് കാലാവധി നീട്ടി നൽകാൻ സാധ്യതയുണ്ട്.
ഹോം സെക്രട്ടറി പ്രീതി പട്ടേൽ ആണ് ഇന്നലെ ( മാർച്ച് 24ന്) ഇത് പ്രഖ്യാപിച്ചത്. ജനുവരി 24 ന് ശേഷം വിസ കാലാവധി കഴിയുകയും എന്നാൽ യാത്രാ വിലക്കും സെൽഫ് ഐസൊലേഷനും മൂലം സ്വന്തം രാജ്യത്തേക്ക് മടങ്ങി പോകാൻ കഴിയാതിരിക്കുകയും ചെയ്ത വിദേശികൾക്കാണ് കാലാവധി നീട്ടി നൽകിയിരിക്കുന്നത്. മെയ് മുപ്പത്തിയൊന്നാം തീയതി വരെയാണ് ഇത് ബാധകമാവുക എങ്കിലും, സാഹചര്യങ്ങളുടെ തീവ്രത അനുസരിച്ച് വിസ നീട്ടിനൽകാൻ സാധ്യതയുണ്ട്.
യുകെ വിസകളും ഇമിഗ്രേഷനിലും കർമ്മനിരതരായ ഒരു കോവിഡ് 19 ഇമിഗ്രേഷൻ ടീം നിലവിലുണ്ട്. സംശയങ്ങൾ ദൂരീകരിക്കാനും, വിസ സംബന്ധിച്ചുള്ള ഏത് ആവശ്യങ്ങൾക്കും ഇവരെ ബന്ധപ്പെടാം. എന്നാൽ കാലാവധി നീട്ടി നൽകണമെങ്കിൽ അപേക്ഷ അയയ്ക്കണം, ഇതിനെ സംബന്ധിച്ച് ഹോം ഓഫീസ് പുതിയ നടപടിക്രമങ്ങളിലേക്ക് കടക്കുന്നുണ്ട്.
പ്രീതി പട്ടേൽ പറയുന്നു, രാജ്യത്തെ ജനങ്ങളുടെ ആരോഗ്യവും സൗഖ്യവും ആണ് ഏറ്റവും പ്രധാനം, അതിനാൽ ഇവിടെത്തന്നെ തുടരുന്നവർ ആരും ശിക്ഷിക്കപ്പെടുകയില്ല. ജോലി ചെയ്തുകൊണ്ടിരുന്നവർക്ക് അത് തുടരാം, വ്യക്തികളുടെ മാനസിക ശാന്തിയാണ് പ്രധാനം. ഹോം ഓഫീസുമായി ബന്ധപ്പെട്ടവർക്ക് കൃത്യമായ മറുപടി ലഭിച്ചില്ലെങ്കിൽ ഭയപ്പെടേണ്ടതില്ല എന്നും, കൊറോണ കാരണമാണ് നടപടികൾ വൈകുന്നത് എന്നും അവർ കൂട്ടിച്ചേർത്തു.