ഇന്ന് പത്തൊന്‍പതാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ദിലീപിനും ലിറ്റിയ്ക്കും ആശംസകള്‍ നേരുന്നതായി സുഹൃത്തുക്കള്‍. മലയാളം യുകെ ഡയറക്ടര്‍ കൂടിയായ ദിലീപ് മാത്യു കടുത്തുരുത്തി പൂഴിക്കോല്‍ കുടുംബാംഗമാണ്. പത്തൊന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുറുമുള്ളൂര്‍ കൊളവിപറമ്പില്‍ കുടുംബാംഗമായ ലിറ്റിമോള്‍ ജോസഫിനെ ജീവിത സഖിയാക്കിയ ദിലീപിന് മൂന്ന് മക്കള്‍ ആണ്. ജെഫ് മാത്യു, സ്റ്റീവ് മാത്യു, ജോഷ്വ മാത്യു എന്നിവരാണ് ഈ ദമ്പതികളുടെ മക്കള്‍.
ദിലീപിനും ലിറ്റിമോള്‍ക്കും ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊപ്പം മലയാളം യുകെ ന്യൂസ് ടീമംഗങ്ങളും വിവാഹ വാര്‍ഷികാശംസകള്‍ നേരുന്നു.
ലെസ്റ്റര്‍ മലയാളികള്‍ക്ക് പ്രിയങ്കരരായ എബിച്ചേട്ടനും മേഴ്സിചേച്ചിയും ഇന്ന് ഇരുപത്തിയഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നു. കോട്ടയം ജില്ലയിലെ നീഴൂര്‍ ഇന്‍ഫന്റ് ജീസസ് ചര്‍ച്ച് ഇടവകാംഗങ്ങളായ എബി ജോസഫും ഭാര്യ മേഴ്സിയും വിവാഹ രജത ജൂബിലി ആഘോഷിക്കുമ്പോള്‍ ഒപ്പം ഇവരുടെ ദാമ്പത്യ വല്ലരിയില്‍ വിരിഞ്ഞ നാല് മനോഹര പുഷ്പങ്ങള്‍ കൂട്ടിനുണ്ട്. മക്കളായ റോഷ്നി എബി, രേഷ്മ എബി, റെമി എബി, റിയ എബി എന്നിവരാണ് അവര്‍. നീഴൂര്‍ ചരലേല്‍ കുടുംബാംഗമാണ് എബി ജോസഫ്.
എബിച്ചേട്ടനും മേഴ്സിചേച്ചിക്കും വിവാഹ രജത ജൂബിലി ആശംസകള്‍ നേരുന്നതായി ലെസ്റ്ററിലെ ഇവരുടെ സുഹൃത്തുക്കളും ബന്ധുക്കളും അറിയിക്കുന്നു. ഒപ്പം മലയാളം യുകെ ന്യൂസ് ടീമിന്‍റെ ആശംസകളും നേരുന്നു.
ബേബിയാണെങ്കിലും അമ്പതിന്റെ തിളക്കത്തിലാണ് ബേബിയാശാന്‍. കീത്തിലി മലയാളി അസ്സോസിയേഷന്റെ സ്വന്തം ബേബിച്ചന് ഇന്ന് അമ്പത്തികഞ്ഞു. യൂറോപ്പിന്റെ സൗന്ദര്യമായ യോര്‍ക്ക്ഷയറിലെ കീത്തിലിയില്‍ സ്ഥിരതാമസക്കാരനായ ബേബിച്ചന്‍ കോട്ടയം ജില്ലയിലെ കല്ലംപാറയില്‍ കൊട്ടാരത്തില്‍ കുടുംബാംഗമാണ്. മിനി ബേബിയാണ് ഭാര്യ. മക്കള്‍ അലീന, മെറീന, അല്‍ഫോന്‍സാ. അന്യം നിന്നുപോകാന്‍ ഒരുങ്ങുന്ന കത്തോലിക്കാ സഭയുടെ പാരമ്പര്യ കലകളായ മാര്‍ഗ്ഗംകളി പരിശുമുട്ടുകളി എന്നീ കലകളുടെ ആശാനായിരുന്നു ഒരു കാലത്ത് ബേബിച്ചന്‍. യുകെയില്‍ എത്തിച്ചേര്‍ന്നതിനു ശേഷം കീത്തിലി മലയാളി അസ്സോസിയേഷനില്‍ സജീവമായ ബേബിച്ചന്‍ വീണ്ടും മാര്‍ഗ്ഗം കളി അവതരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്തു തുടങ്ങി. അങ്ങനെ കീത്തിലിക്കാര്‍ക്ക് ബേബിച്ചന്‍ ബേബി ആശാനായി. ബേബി ആശാന്റെ കുടുംബത്തോടും കീത്തിലി മലയാളി അസ്സോസിയേഷനോടുമൊപ്പം മലയാളം യുകെയും അവരുടെ സന്തോഷത്തില്‍ പങ്കുചേരുകയാണ്.
ബേബിച്ചനും കുടുംബത്തിനും മലയാളം യുകെയുടെ ഹൃദയം നിറഞ്ഞ ആശംസകള്‍…
ഇന്ന് മെയ് ഇരുപത്തിയേഴ്. യോര്‍ക്ഷയറിന് ആനന്ദത്തിന്റെ ദിവസം. അമ്മയും മകളും ഒരേ തീയതിയില്‍ ജനിച്ചതിന്റെ രണ്ടാമത്തെ വാര്‍ത്തയാണിത്. ആഘോഷം നടക്കുന്നത് യോര്‍ക്ഷയറിലെ കീത്തിലിയില്‍. അമ്മ സിന്ധു ജോബിയും മകള്‍ എയിന്‍ ജോബിയുമാണ് താരങ്ങള്‍. പാലായ്ക്കടുത്തുള്ള കരിങ്കുന്നത്ത് പാറയില്‍ കുടുംബാംഗമാണ് സിന്ധു. കോട്ടയം ജില്ലയിലെ ഇരവിമംഗലത്തുള്ള ജോബി ഫിലിപ്പാണ് സിന്ധുവിന്റെ ഭര്‍ത്താവ്. എയിന്‍ ജോബിയുടെ മൂത്ത സഹോദരി അനയ ജോബിയുടെ ആദ്യകുര്‍ബാന സ്വീകരണമാണ് നാളെ നടക്കാന്‍ പോകുന്നത്. ഇവരെ കൂടാതെ ഈ ദമ്പതികള്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്. എറിന്‍ ജോബി.
ജനിച്ച ദിവസവും ഈശോയെ ആദ്യമായി സ്വീകരിക്കുന്ന ദിവസവും അടുത്തടുത്തു വന്നതിന്റെ സന്തോഷത്തിലാണ് ഈ കുടുംബം. കീത്തിലി മലയാളി അസ്സോസിയേഷന്‍ കുടുംബാംഗമാണിവര്‍.
ജോബി സിന്ധു കുടുംബത്തിന് മലയാളം യുകെയുടെ ഹൃദയം നിറഞ്ഞ ആശംസകള്‍…
പ്രിയനടൻ മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് താരങ്ങൾ. മോഹൻലാലിന്റെ 57-ാം ജന്മദിനമാണിന്ന്. സിനിമാ ക്രിക്കറ്റ് താരങ്ങളാണ് ആശംസയറിച്ചിട്ടുളളത്. ഇന്ത്യൻ ക്രിക്കറ്റ് താരം വിരേന്ദർ സെവാഗ് മോഹൻാലിന് തന്റെ ട്വിറ്ററിലൂടെയാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്.
മലയാള സിനിമയുടെ താരരാജാവിന് ഹൃദയം നിറഞ്ഞ നിറഞ്ഞ ജന്മദിനാശംസകള്‍” എന്നാണ് വീരു ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. മോഹൻലാലിന്റെ പുതിയ ചിത്രമായ വില്ലനിലെ ചിത്രവും ഉൾപ്പെടുത്തിയിട്ടുളളതാണ് സെവാഗിന്റെ ട്വീറ്റ്. ആശംസകൾക്ക് നന്ദിയറിച്ച് മോഹൻലാൽ റീട്വീറ്റും ചെയ്‌തിട്ടിണ്ട്.
Heartiest birthday wishes to the king of Mollywood #HappyBirthdayMohanlal pic.twitter.com/X29GXYWpb1
— Virender Sehwag (@virendersehwag) May 21, 2017
@virendersehwag @virendersehwag Thank you for the wishes 🙂
— Mohanlal (@Mohanlal) May 21, 2017
സിനിമാ താരങ്ങളും തങ്ങളുടെ പ്രിയനടന് ആശംസകൾ അറിയിച്ചിട്ടുണ്ട്. പ്രിയപ്പെട്ട ലാലിന് മമ്മൂട്ടിയും പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്.
ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ, ജയറാം, കാളിദാസ് ജയറാം, ദിലീപ്, സംവിധായകൻ വൈശാഖ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ എന്നിവരും മോഹൻലാലിന് ആശംസയർപ്പിച്ചിട്ടുണ്ട്.
വിപുലമായ പരിപാടികളോടെയാണ് മോഹൻലാലിന്റെ ഫാൻസ് തങ്ങളുടെ പ്രിയനടന്റെ ജന്മദിനം ആഘേഷിക്കുന്നത്. മോഹൻലാൽ അഭിനയിച്ച് വിസ്‌മയിപ്പിച്ച പല ചിത്രങ്ങളും ചിലയിടങ്ങളിൽ ജന്മദിനത്തിന്റെ ഭാഗമായി ഇന്ന് പ്രദർശിപ്പിക്കുന്നുമുണ്ട്.ചങ്ങനാശേരിയിൽ നരസിംഹം രാവിലെ 8 മണിക്ക് പ്രദർശിപ്പിക്കുന്നുണ്ട്.
പ്രിയ ലാലേട്ടാ എല്ലാ മലയാളികൾക്കും ഒപ്പം മലയാളംയുകെയുടെയും ഹൃദയം നിറഞ്ഞ ജന്മദിനആശംസകൾ…..
ജനന ദിവസങ്ങള്‍ ഒന്നാകുക എന്നത് സര്‍വ്വസാധാരണമാണ്. പക്ഷേ ജനിച്ച തീയതിയും ഒന്നാകുക എന്നത് അല്പം അതിശയത്തിന് വകയേകുന്നു. യോര്‍ക്ഷയറിലെ ഹരോഗേറ്റില്‍ ഒരമ്മയും മകനും ജനിച്ചത് മെയ് ഇരുപത്തിയൊന്നിന്. ഏറ്റുമാനൂരിലെ പേരൂരുള്ള കാരണംകോട്ട് വീട്ടിലെ ബിനോയി അലക്‌സിന് ഇന്ന് സന്തോഷത്തിന്റെ ദിനം. ജീവിതത്തില്‍ കൂട്ടായും ഒരു ദിവ്യപ്രകാശമായും ചങ്ങനാശ്ശേരിക്കടുത്തുള്ള വെളിയനാട്ടു നിന്നും ദിവ്യ എത്തിയപ്പോള്‍ ബിനോയി ആദ്യം ചോദിച്ചതും ജനിച്ച ദിവസമായിരുന്നു. ആ ദിവസം കൂടുതല്‍ സന്തോഷകരമാകാന്‍ അതേ ദിവസം തന്നെ എസെക്കിയേലും എത്തി. ഇന്ന് അവന് മൂന്ന് വയസ്സ് തികഞ്ഞു. ചെസ്‌ന എസെക്കിയേലിന്റെ മൂത്ത സഹോദരിയാണ്.
ഹരോഗേറ്റില്‍ താമസിക്കുന്ന ബിനോയിയുടെയും കുടുംബത്തിന്റെയും സന്തോഷത്തില്‍ മലയാളം യുകെയും പങ്കുചേരുകയാണ്. ദിവ്യയ്ക്കും എസെക്കിയേലിനും മലയാളം യുകെയുടെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍…
അജിത്ത് പാലിയത്ത്
ഷെഫീല്‍ഡ് ഹാന്‍സ്വര്‍ത്ത് സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ചില്‍ ഇന്ന് 21/05/2017 ഞായറാഴ്ച പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കുന്ന ജിനോയ് & മിനി ദമ്പതികളുടെ മകന്‍ ഐവിന്‍ ജോസഫ്, രാജേഷ് & ഫെമിന ദമ്പതികളുടെ മകള്‍ ഹന്നാ ജോര്‍ജ്ജ് എന്നിവര്‍ക്ക് പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നുകൊണ്ട് ഷെഫീല്‍ഡ് വുഡ്ഹൗസ്സ് മലയാളി കമ്യൂണിറ്റി.
കീത്തിലി മലയാളി അസ്സോസിയേഷന്‍ മുന്‍ പ്രസിഡന്റ് അലക്‌സ് എബ്രാഹമിന് ആശംസകള്‍ അര്‍പ്പിച്ച അഭിനന്ദന സന്ദേശങ്ങളുമായി KMA JUNCTION വാട്‌സ്ആപ്പ് ഗ്രൂപ്പ് നിറയുകയാണ്. യുകെയില്‍ അറിയപ്പെടുന്ന മലയാളി അസ്സോസിയേഷനുകളില്‍ മുന്‍ നിരയിലാണ് കീത്തിലി മലയാളി അസ്സോസിയേഷന്‍. അസ്സോസിയേഷനിലെ അംഗങ്ങള്‍ക്ക് എക്കാലവും സപ്പോര്‍ട്ട് കൊടുക്കുക എന്ന ലക്ഷ്യമാണ് അസ്സോസിയേഷനുള്ളത്. കാലാകാലങ്ങളില്‍ മാറി വരുന്ന കമ്മറ്റികളും ഇതു തന്നെ ചെയ്തു വരുന്നു.
ഒരു അസ്സോസിയേഷനിലെ എല്ലാ കുടുംബങ്ങള്‍ക്കും മാതൃകയായ അലക്‌സിനും കുടുംബത്തിനും കീത്തിലി മലയാളി അസ്സോസിയേഷനോടൊപ്പം മലയാളം യുകെയുടെ ഹൃദയം നിറഞ്ഞ വിവാഹ വാര്‍ഷികാശംസകള്‍.
സ്വന്തം ലേഖകന്‍
ചെള്‍ട്ടന്‍ഹാം : യുകെ മലയാളികളുടെ സ്വന്തം കലാകാരനായ ഫ്രാങ്കിളിന്‍ ഫെര്‍ണാണ്ടസ്സിന്റെ അന്‍പതാം പിറന്നാള്‍ ആഘോഷമാക്കി കുടുംബാംഗങ്ങളും സുഹൃത്തുക്കളും. മലയാളി അസോസിയേഷന്‍ ഓഫ് ചെള്‍ട്ടന്‍ഹാമിലെ അംഗമായ ഫ്രാങ്കിളിന്‍ ഫെര്‍ണാണ്ടസിന്റെ അന്‍പതാം പിറന്നാള്‍ അങ്ങേയറ്റം സ്നേഹാദരവുകളോടെയാണ് സുഹൃത്തുക്കള്‍ ആഘോഷിച്ചത്. ഇന്നലെയാണ് ഫ്രാങ്കിളിന്റെ അന്‍പതാം പിറന്നാളിന്റെ ആഘോഷങ്ങള്‍ നടന്നത്. തീര്‍ത്തും സര്‍പ്രൈസ് ആയിട്ടാണ് അസോസിയേഷന്‍ അംഗങ്ങള്‍ ഫ്രാങ്കിളിന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ ഒരുക്കിയിരുന്നത്.
ഫ്രാങ്കിളിന്റെ ഭാര്യയായ അമ്പിളിയെ മാത്രമാണ് ഇങ്ങനെ ഒരു ആഘോഷം നടത്തുന്നതിനെപ്പറ്റി അസ്സോസ്സിയേഷന്‍ അംഗങ്ങള്‍ അറിയിച്ചിരുന്നത്. ഈ ആഘോഷങ്ങള്‍ നടത്തുന്നത് ഫ്രാങ്കിളിന്‍ അറിയാതിരിക്കുന്നതിന് വേണ്ടി ചില ക്രമീകരണങ്ങള്‍ അസോസിയേഷന്‍ അംഗങ്ങള്‍ നടത്തിയിരുന്നു. ആദ്യമായി അവരുടെ അസോസിയേഷന്റെ വാട്സ് ആപ് ഗ്രൂപ്പ് അപ്ടേറ്റ് ചെയ്യാന്‍ പോകുകയാണ് എന്ന് പറഞ്ഞ് ഫ്രാങ്കിളിനെ അതില്‍ നിന്ന് ഒഴിവാക്കി. അതിനുശേഷം ആ ഗ്രൂപ്പിലുള്ള എല്ലാ അംഗങ്ങളേയും ഫ്രാങ്കിളിന്റെ അന്‍പതാം പിറന്നാളിനെ പറ്റി അറിയിക്കുകയും, ആഘോഷങ്ങള്‍ക്കായി വൈകിട്ട് ഫ്രാങ്കിളിന്റെ വീട്ടില്‍ എത്തണം എന്ന് അറിയിക്കുകയും ചെയ്തു.
വൈകിട്ട് ആറുമണിയോടുകൂടി നാല്‍പ്പതോളം അംഗങ്ങള്‍ അസ്സോസ്സിയേഷന്‍ പ്രസിഡന്റ് ബെന്നി വര്‍ഗ്ഗീസ്സിനോടൊപ്പം ഫ്രാങ്കിളിന്റെ വീട്ടില്‍ എത്തി സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. ഭാര്യ അമ്പിളി നല്‍കിയ സര്‍പ്രൈസ് ഗിഫ്റ്റ് ആണ് ഫ്രാങ്കിളിനെ ഞെട്ടിച്ചത്. സുഹൃത്തുക്കളില്‍ നിന്നും ഫ്രാങ്കിളിന്റെ ഇഷ്ടം മനസ്സിലാക്കിയ ഭാര്യ അമ്പിളി പുതിയ ഒരു കാറാണ് പിറന്നാള്‍ സമ്മാനമായി ഫ്രാങ്കിളിന് നല്‍കിയത്.
കുടുംബത്തോടും, സുഹൃത്തുക്കളോടുമൊപ്പം അന്‍പതാം പിറന്നാള്‍ ആഘോഷിച്ച ഫ്രാങ്കിളിന്‍ തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു പിറന്നാള്‍ എന്നാണ് ഈ അന്‍പതാം പിറന്നാളിനെ വിശേഷിപ്പിച്ചത്.
തോമസ് ഫ്രാന്‍സിസ്
വാല്‍സാല്‍: ദാമ്പത്യ-കുടുംബ ജീവിതത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന ജോബന്‍ കരിക്കംപള്ളിക്കും ഭാര്യ മിനി(ലൗലി) ജോബനും ആശംസകള്‍. ഇന്ന് 25-ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ഇവര്‍ക്ക് യുകെയുടെ നാനാ ഭാഗത്തുനിന്ന് സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരുമായിട്ടുള്ളവരുടെ ആശംസകള്‍ അറിയിക്കുന്നു. 15 വര്‍ഷക്കാലമായി ബര്‍മിംഗ്ഹാമിനടുത്ത് വാല്‍സാലില്‍ കുടുംബ സമേതം താമസിക്കുന്ന ജോബന്‍ തോമസ്, വാല്‍സാല്‍ മലയാളി അസോസിയേഷന്റെ (WAMA)മുന്‍ പ്രസിഡന്റും അതുപോലെ തുടക്കം മുതല്‍ അതിലെ ഒരു സജീവ പ്രവര്‍ത്തകനുമാണ്. കൂടാതെ യുകെയിലെ കുട്ടനാട് സംഗമത്തിന്റെ മുന്‍കാല കണ്‍വീനര്‍മാരിലൊരാളായ ജോബന്‍ തോമസ് Mercia Y’smen Intetnational U.Kയുടെ ഒരു
മെമ്പറും കൂടിയാണ്.
മിഡ്‌ലാന്‍ഡ്‌സില്‍ മാത്രമല്ല യുകെയുടെ വിവിധ ഭാഗങ്ങളില്‍ അധിവസിക്കുന്ന മലയാളി സമൂഹത്തിന് ഏറെ സുപരിചിതരാണ് ജോബന്‍- മിനി ദമ്പതികള്‍. കുട്ടനാടിന്റെ തനതായ സ്വാദിഷ്ടമായ ഭക്ഷണം ആഘോഷവേളകളില്‍ വച്ചു വിളമ്പുന്ന ഇവരുടെ രുചികരമായ ഭക്ഷണം ഏറെ പ്രസിദ്ധമാണ്. പ്രത്യേകിച്ച് അതിവിഭവ സമൃദ്ധമായ ഓണസദ്യ തയ്യാറാക്കി മതിവരുവോളം വിളമ്പുന്ന വാല്‍സാലിലെ ജോബന്‍-ലൗലി ദമ്പതികളെ മിക്ക മലയാളി അസോസിയേഷനുകള്‍ക്കും സുപരിചിതവും, പ്രിയപ്പെട്ടവരുമാണ്. വിവാഹ വാര്‍ഷികദിനത്തിലും രണ്ടിടത്ത് രുചികരമായ നാടന്‍ ഭക്ഷണം തയ്യാറാക്കി കൊടുക്കേണ്ട തിരക്കിലാണ് ജോബനും മിനിയും.
എടത്വ ചങംകരി കരിക്കംപള്ളി കുടുംബാംഗമാണ് ജോബന്‍. ഭാര്യ മിനി തണ്ണീര്‍മുക്കം പണിക്കാപറമ്പില്‍ കുടുംബാഗംവും. 25 വര്‍ഷത്തെ സന്തുഷ്ടമായ ദാമ്പത്യ ജീവിതത്തിനിടയില്‍, നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ഇവരുടെ ദാമ്പത്യവല്ലരിയില്‍ വിരിഞ്ഞ ഏക മകനാണ് നെവിന്‍ ജോബന്‍ തോമസ്.