World

ക​റു​ത്ത​വ​ർ​ഗ​ക്കാ​ര​ൻ ജോ​ർ​ജ് ഫ്ലോ​യ്ഡി​ന്‍റെ മ​ര​ണ​ത്തി​ൽ യു​എ​സി​ൽ പ്ര​തി​ഷേ​ധം ക​ത്തു​ന്നു. ഇ​തോ​ടെ പ്ര​ധാ​ന ​ന​ഗ​ര​ങ്ങ​ളി​ലെ​ല്ലാം ശ​നി​യാ​ഴ്ച പോ​ലീ​സ് ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു. പ്ര​തി​ഷേ​ധം അ​ടി​ച്ച​മ​ർ​ത്തു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച് ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​തി​ഷേ​ധ​ക്കാ​രാ​ണ് തെ​ര​വു​ക​ളി​ൽ ഇ​റ​ങ്ങി​യ​ത്.

പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യ മി​നി​യാ​പോ​ളീ​സ് ന​ഗ​ര​ത്തി​ൽ തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം രാ​ത്രി​യും പോ​ലീ​സും പ്ര​തി​ഷേ​ധ​ക്കാ​രും ഏ​റ്റു​മു​ട്ടി. പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് നേ​രെ പോ​ലീ​സ് ഗ്ര​നേ​ഡും ക​ണ്ണീ​ർ വാ​ത​ക​വും പ്ര​യോ​ഗി​ച്ചു. ഫ്ലോ​യ്ഡ് അ​വ​സാ​നം പ​റ​ഞ്ഞ ‘എ​നി​ക്കു ശ്വാ​സം മു​ട്ടു​ന്നു’ എ​ന്ന വാ​ക്കു​ക​ൾ ഉ​യ​ർ​ത്തി​യാ​ണ് പ്ര ​തി​ഷേ​ധം.

ലോ​സ് ഏ​ഞ്ച​ൽ​സ്, ചി​ക്കാ​ഗോ, അ​റ്റ്ലാ​ന്‍റ തു​ട​ങ്ങി ഇ​രു​പ​ത്തി​നാ​ലോ​ളം ന​ഗ​ര​ങ്ങ​ളി​ൽ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​രെ അ​മേ​രി​ക്ക കാ​ണാ​ത്ത ക​ലാ​പം നി​യ​ന്ത്രി​ക്കാ​ൻ കൂ​ടു​ത​ൽ ന​ഗ​ര​ങ്ങ​ൾ‌ സൈ​ന്യ​ത്തി​ന്‍റെ സ​ഹാ​യം തേ​ടി. കൊ​ല​പാ​ത​കി​യാ​യ പോ​ലീ​സു​കാ​ര​നെ​തി​രെ ശ​ക്ത​മാ​യ വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് കേ​സെ​ടു​ക്ക​ണ​മെ​ന്നും കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​തി​ഷേ​ധ​ക്കാ​ർ സി​യാ​റ്റി​ൽ മു​ത​ൽ ന്യൂ​യോ​ർ​ക്ക് വ​രെ തെ​രു​വി​ലി​റ​ങ്ങി. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ അ​ഗ്നി​ക്കി​ര​യാ​ക്ക​പ്പെ​ട്ടു. അ​ക്ര​മി​ക​ൾ ക​ട​ക​ൾ കൊ​ള്ള​യ​ടി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

മി​നി​സോ​ട്ട സം​സ്ഥാ​ന​ത്തെ മി​നി​യാ​പോ​ളീ​സ് ന​ഗ​ര​ത്തി​ൽ വ്യാ​ജ​നോ​ട്ട് മാ​റാ​ൻ ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഫ്ളോ​യ്ഡി​നെ വെ​ള്ള​ക്കാ​ര​നാ​യ പോ​ലീ സു​കാ​ര​ൻ ഡെ​റ​ക് ഷോ​വി​ൻ കൊ​ല​പ്പെ​ടു​ത്തി​ത്. കൈ​യാ​മം വ​ച്ച നി​ല​യി​ൽ നി​ല​ത്തു കി​ട​ക്കു​ന്ന ഫ്ളോ​യി​ഡി​ന്‍റെ ക​ഴു​ത്തി​ൽ ഷോ​വി​ൻ മു​ട്ടു​കു​ത്തി ശ്വാ​സം​മു​ട്ടി​ച്ചാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

കോവിഡ് 19 നെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ലോകാരോഗ്യ സംഘടനയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ചൈനയുടെ സമ്പൂര്‍ണ നിയന്ത്രണത്തിലാണ് ലോകാരോഗ്യ സംഘടനയെന്ന് ആരോപിച്ചാണ് ട്രംപിന്റെ നീക്കം. ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന് രണ്ട് മാസം മുമ്പ് ട്രംപ് പറഞ്ഞിരുന്നു. അതിന് ശേഷമാണ് സംഘടനയുമായുള്ള എല്ലാ ബന്ധവും എന്നന്നേക്കുമായി അവസാനിപ്പിക്കുന്നതായി ട്രംപ് പറയുന്നത്.

‘ലോകാരോഗ്യ സംഘടനുയുമായുള്ള ബന്ധം എന്നന്നേക്കുമായി അവസാനിപ്പിക്കുകയാണ്’ ‘ട്രംപ് പറഞ്ഞു. ‘ 40 ദശലക്ഷം ഡോളര്‍ മാത്രമാണ് ചൈന പ്രതിവര്‍ഷം ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്നത്. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ നിയന്ത്രണം പൂര്‍ണമായും ചൈനയ്ക്കാണ്. അമേരിക്ക 450 ദശലക്ഷം ഡോളറാണ് ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്നത്. എന്നാല്‍ ലോകാരോഗ്യ സംഘടനയോട് പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കാന്‍ ആവശ്യപ്പെട്ടങ്കിലും അതിന് തയ്യാറായില്ല. അതുകൊണ്ട് ലോകാരോഗ്യ സംഘടനയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണ്’ ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.

അടുത്ത 30 ദിവസത്തിനുള്ളില്‍ പ്രവര്‍ത്തനത്തില്‍ കാര്യമായ മാറ്റം വരുത്തിയില്ലെങ്കില്‍ സംഘടനയ്ക്കുള്ള സാമ്പത്തിക സാഹയം എന്നെന്നേക്കുമായി അവസാനിപ്പിക്കുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മാസം 19 ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധാനത്തിന് അയച്ച സന്ദേശത്തിലാാണ് ട്രംപ് ഈ മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ അന്ന് പറഞ്ഞിരുന്ന സമയം കഴിയുന്നതിന് മുമ്പ് തന്നെ കടുത്ത തീരുമാനത്തിലേക്ക് ട്രംപ് കടക്കുകയായിരുന്നു.

കൊറണ വൈറസിന്റെ വ്യാപനത്തിനെതിരെ ശക്തവും ഫലപ്രദവുമായ നടപടിയാണ് ചൈന കൈകൊണ്ടെതെന്ന് രോഗ വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. അന്നുമുതലാണ് ട്രംപ് ഉടക്കിയത്. ചൈന സ്വീകരിച്ച നിലപാടുകളാണ് രോഗ വ്യാപനം ഇത്ര വര്‍ധിക്കാന്‍ കാരണമെന്ന നിലപാടായിരുന്നു അമേരിക്കയ്ക്ക്. എന്നാല്‍ ഇതിനെ അംഗീകരിക്കാന്‍ ലോകാരോഗ്യ സംഘടന തയ്യാറായുമില്ല. നിലവില്‍
്അമേരിക്കയാണ് ലോകാരോഗ്യ് സംഘടനയ്ക്ക് ഏറ്റവും കൂടുതല്‍ സംഭാവന നടത്തുന്ന രാജ്യം. സംഘടനയ്ക്ക് കിട്ടുന്ന ആകെ തുകയുടെ 14.67 ശതമാനം അമേരിക്ക നല്‍കുന്നതാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കു പ്രകാരം 55 കോടി ഡോളറാണ് അമേരിക്ക ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കിയത്. അമേരിക്ക കഴിഞ്ഞാല്‍ ബില്‍ഗേറ്റ്‌സ് ഫൗണ്ടേഷന്‍-ബില്‍ ആന്റ് മെലിന്റാ ഗേറ്റ്‌സ് ഫൗണ്ടേഷനാണ് കുടുതല്‍ സംഭവാന നല്‍കുന്നത്. 9.76 ശതമാനമാണ് ഇവര്‍ നല്‍കുന്നത്. ലോകാരോഗ്യ സംഘടനയ്ക്ക് കിട്ടുന്ന ആകെ സംഭാവനയുടെ 0.48 ശതമാനമാണ് ഇന്ത്യ നല്‍കുന്നത്. ചൈനയാകട്ടെ, ആകെ സംഭവനയുടെ 0.21 ശതമാനവും നല്‍കുന്നു.

ചൈന അമേരിക്കയ്‌ക്കെതിരെ ചാര പ്രവര്‍ത്തനം നടത്തുകയാണെന്നും ട്രംപ് വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. ചൈനയില്‍നിന്നുള്ള ചില ആളുകള്‍ക്ക് അമേരിക്കയില്‍ പ്രവേശനം നിഷേധിക്കുമെന്നും ട്രംപ് പറഞ്ഞു. ഹോങ്കോങ്ങിന്റെ രാഷ്ട്രീയ അസ്ഥിത്വം നിഷേധിക്കുന്ന രീതിയില്‍ സുരക്ഷ നിയമം കൊണ്ടുവന്നതിനെതിരെ ചൈനയ്ക്കതിരെ നടപടിയെടുക്കുമെന്നും ട്രംപ് പറഞ്ഞു. ഒരു രാജ്യം രണ്ട് വ്യവസ്ഥിതിയെന്ന വാഗ്ദാനമം ഹോങ്കോങ്ങിന്റെ കാര്യത്തില്‍ ചൈന ലംഘിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മിനിയപൊലിസിൽ പൊലീസുകാരൻ കാൽമുട്ട് കഴുത്തിൽ വച്ച് ഞരിച്ചമർത്തി കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ കൊലപ്പെടുത്തിയ സംഭവം വിശദീകരിച്ച് ദൃക്‌സാക്ഷി.ഡൊണാള്‍ഡ് വില്യംസ് എന്നയാളാണ് സംഭവങ്ങള്‍ വിശദീകരിച്ചത്. കടയിലേക്ക് പോകുവാനിറങ്ങിയപ്പോഴാണ് ഡൊണാള്‍ഡ് വില്യംസ് ഫ്‌ളോയ്ഡിനെ കാണുന്നത്.തന്നോട് ക്ഷമിക്കാനും വെറുതെ വിടാനും പൊലീസുകാരോട് അപേക്ഷിക്കുകയായിരുന്നു ഫ്‌ളോയ്ഡ്. ഫ്‌ളോയിഡിന്റെ മൂക്കിനും വയറിനും പരുക്ക് പറ്റിയിരുന്നു. തനിക്ക് ശ്വസിക്കാന്‍ പറ്റുന്നില്ലെന്ന് ഫ്‌ളോയിഡ് ആവർത്തിച്ചു പറയുന്നുണ്ടായിരുന്നു.

‘എനിക്ക് വെള്ളമോ മറ്റോ തരൂ ദയവായി,ദയവായി’ എന്ന് ഫ്‌ളോയ്ഡ് കരഞ്ഞു കൊണ്ട് പൊലീസുകാരോട് അപേക്ഷിച്ചു . ഒരു പൊലീസുകാരനോട് ഇതേ പറ്റി ചോദിച്ചപ്പോള്‍ ഫ്‌ളോയ്ഡ് രക്ഷപ്പടാന്‍ ശ്രമിക്കുന്നെന്നാണ് മറുപടി നല്‍കിയത്. ഫ്‌ളോയിഡിന്റെ കണ്ണിന്റെ നിറം മാറുന്നെന്നുണ്ടെന്നും മൂക്കില്‍ നിന്ന് ചോരയൊലിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടും പൊലീസ് കഴുത്തില്‍ നിന്നും കാലെടുത്ത് മാറ്റിയില്ലെന്നും ഡൊണാള്‍ഡ് വില്യംസ് പറയുന്നു.

ആശുപത്രിയില്‍ വച്ചാണ് ഫ്‌ളോയ്ഡ് മരിക്കുന്നത്. ഫ്‌ളോയിഡിനെതിരെ ആക്രമണം നടത്തിയ നാലു പൊലീസ് ഉദ്യോഗസ്ഥരെ മിനിയപൊലിസ് ഡിപാർട്മെന്റില്‍ നിന്നു പുറത്താക്കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാണ് ഫ്‌ളോയിഡിന്റെ കുടുംബം ആവശ്യപ്പെടുന്നത്.

നിരായുധനായ കറുത്ത വര്‍ഗക്കാരനായ ഫ്ളോയിഡിനെ നിലത്ത് കിടത്തി പൊലീസ് കഴുത്തില്‍ കാല്‍മുട്ടുകൊണ്ട് ഞെരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങള്‍ പ്രചരിച്ചിരുന്നു.അമേരിക്കയില്‍ മിനിയപൊലിസ് തെരുവിലാണ് സംഭവം നടന്നത്. അഞ്ച് മിനിട്ടില്‍ കൂടുതല്‍ നേരം പൊലീസ് ഓഫിസര്‍ ഫ്ളോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ട് കുത്തി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം.

ഫ്ളോയിഡിന്റെ മരണത്തെ തുടർന്നു മിനിയപൊലിസിൽ വ്യാപകമായ അക്രമങ്ങളും ശക്തമായ പ്രതിഷേധവും ആളിപ്പടരുകയാണ് . അക്രമികൾ കടകൾ കല്ലെറിഞ്ഞു തകർക്കുകയും സാധനങ്ങൾ കൊള്ളയടിക്കുകയും ചെയ്തതിനെത്തുടർന്ന് പോലീസ് നടത്തിയ വെടിവെയ്പിലും കണ്ണീർ വാതക പ്രയോഗത്തിലും പലർക്കും പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്

ന്യൂജേഴ്‌സി: ലോക്ക് ഡൗൺ കാലത്ത് പ്രവാസികളുമായി കേരള മുഖ്യമന്ത്രി നടത്തിയ സൂം മീറ്റിംഗ് ചരിത്ര സംഭവമായി.മെയ് 23 ന് രാവിലെ 10.30 ന് ആണ് മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കൻ കാനഡ മലയാളികളെയും പ്രവാസി സംഘടന പ്രതിനിധികളെയും ഓൺലൈൻ സംഗമത്തിലൂടെ സംവദിച്ചത്.ഏറെ സാങ്കേതികത്തികവോടെയും മികച്ച അവതരണ ശൈലിയിലും സൂം മീറ്റിംഗിനെ സംഘാടകർ മികവുറ്റതാക്കി മാറ്റിയപ്പോൾ ഏറെ സമചിത്തയോടെ ഏതാണ്ട് രണ്ടു മണിക്കൂറോളം മുഖ്യമന്ത്രി ചെലവഴിച്ചു കൊണ്ട് പ്രവാസികളുടെ ആശങ്ക അകറ്റി.
മെയ് 24ന്  75 വയസ് പിന്നിടുന്ന  മുഖ്യമന്ത്രി പിണറായി വിജയൻ പ്രായത്തിന്റെ ആലസ്യമില്ലാതെ നാട്ടിൽ രാത്രി ഏറെ വൈകിയ നേരത്തും ഏറെ ഉത്സാഹത്തോടെയാണ് സൂം മീറ്റിഗിൽ പങ്കെടുത്തത്.വിവിധ മലയാളം ചാനലുകളിലൂടെയും  ,പ്രവാസി ചാനൽ, ഫേസ് ബുക്ക് -യു ട്യൂബ് തുടങ്ങിയവയിലൂടെ തത്സമയ ലൈവ്  ആയി കേരളത്തിലും  അമേരിക്ക,കാനഡ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ  ആയിരക്കണക്കിന് മലയാളികളാണ് മുഖ്യമന്തിയുടെ നോർത്ത് അമേരിക്കൻ മലയാളികളുമായുള്ള സമ്പർക്ക പരിപാടി തത്സമയം വീക്ഷിച്ചത്.
നോർത്ത് അമേരിക്കയിലെ എല്ലാ സംഘടനകളുടെയും  സംയുക്താഭിമുഖ്യത്തിൽ  ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയനുമായി സൂം മീറ്റിംഗ്  സംഘടിപ്പിച്ചത്.മാധ്യമപ്രവർത്തകർ ഉൾപ്പെടെ പലർക്കും കയറാൻ പറ്റാത്ത സാഹചര്യമുണ്ടായപ്പോൾ  മറ്റു തത്സമയ പ്രക്ഷേപണങ്ങൾ വഴി കാണുകയാണുണ്ടായത്.ഫൊക്കാന ട്രഷർ സജിമോൻ ആന്റണിയായിരുന്നു പ്രധാന മോഡറേറ്റർ.ജെസി റിൻസി സഹമോഡറേറ്റർ ആയിരുന്നു.ഫൊക്കാന പ്രസിഡണ്ട് മാധവൻ ബി. നായർ സ്വാഗതവും ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ  ഡോ. മാമ്മൻ സി.ജേക്കബ് നന്ദിയും പറഞ്ഞു.
കോവിഡ് 19 നെ തുരത്തുന്നതിൽ കേരളം എടുത്ത മാതൃകാപരമായ കാര്യങ്ങളും  അതിനെ നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ചുകൊണ്ടും  ചിക്കാഗോ ന്യൂസ്, ബി.ബി.സി, ദി ഗാർഡിയൻ, അൽജിസറാ ടി.വി. ന്യൂയോക്ക് ടൈംസ് തുടങ്ങിയ മാധ്യമങ്ങളിൽ വന്ന വാർത്തകളിലെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ്  ഫൊക്കാനയുടെ മുൻ പ്രസിഡണ്ടും  നോർക്ക റൂട്ട്സ് ഡയറക്ടറും കേരള  ലോക സഭ സ്റ്റിയറിംഗ് കമ്മിറ്റി മെമ്പറുമായ ഡോ.എം.അനിരുദ്ധൻ നോർത്ത് അമേരിക്കൻ മലയാളികളുമായി അഭിസംബോധന ചെയ്യാനായി മുഖ്യമന്ത്രിയെ ക്ഷണിച്ചത്..
അമേരിക്ക ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ മലയാളികൾക്കും കൂടി അവകാശപ്പെട്ട നാടാണ് കേരളമെന്ന ആമുഖത്തോടെയാണ് പിണറായി വിജയൻ നോർത്ത് അമേരിക്കൻ മലയാളികളെ  അഭിസംബോധന ചെയ്‌തത്‌.കേരളം എന്നത് കേരളത്തിലുള്ളവരുടെ മാത്രം സ്വന്തമല്ല.നിങ്ങളുടേതുകൂടിയാണ്. തിരികെ വരാൻ ആഗ്രഹിക്കുന്നവരെ ഇരു കൈയും നീട്ടി സ്വാഗതം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
തുടന്ന് മീറ്റിംഗ് കോർഡിനേറ്റർ കൂടിയായ പോൾ കറുകപ്പള്ളിൽ, നൈനയെ പ്രതിനിധീകരിച്ചു ബോബി വർഗീസ്, എ.കെ.എം.ജി.മുൻ പ്രസിഡണ്ട് ഡോ. രവീന്ദ്ര നാഥ് , നോർക്ക റൂട്ട്സ് അമേരിക്ക പ്രതിനിധി അനുപമ വെങ്കിടേശ്വരൻ,നോർക്ക റൂട്ട്സ് കാനഡ പ്രതിനിധി കുര്യൻ പ്രക്കാനം എന്നിവർ ആശംസയർപ്പിച്ചു.തുടർന്ന് കോവിഡ് 19 മൂലം മരണമടഞ്ഞ നോർത്ത് അമേരിക്കയിലെ മലയാളികൾക്ക് ഫൊക്കാന സെക്രട്ടറി ടോമി കോക്കാട് അനുശോചന സന്ദേശം നൽകി. കോവിഡ് കാലത്തെ യഥാർത്ഥ ഹീറോകളായ ഹെൽത്ത് കെയർ വർക്കേഴ്സിന്  ഫൊക്കാന നേതാവ് ജോർജി വർഗീസ് അഭിവാദ്യമർപ്പിച്ചു.ഡോ എം. അനിരുദ്ധൻ, പോൾ കറുകപ്പള്ളിൽ, സജിമോൻ ആന്റണി, നോർക്ക ക്യാനഡ ഹെൽപ്പ് ലൈൻ കോർഡിനേറ്റർ കുര്യൻ പ്രക്കാനം എന്നിവരുടെ വിശ്രമ രഹിതമായ പ്രവർത്തനങ്ങൾ മീറ്റിംഗ് കുറ്റമറ്റതാക്കി.പ്രവീൺ തോമസ്,വിപിൻരാജ്, ജോർജി ജോർജ്,ഫിലിപ്പോസ് ഫിലിപ്പ്, ഡോ. മാമ്മൻ സി. ജേക്കബ്, നോർക്ക റൂട്ട്സ് യു.എസ് പ്രതിനിധി അനുപമ വെങ്കിടേശ്വരൻ,നോർക്ക റൂട്ട്സ് കാനഡ പ്രതിനിധികൾ, പ്രവാസി സംഘടന പ്രതിനിധികൾ തുടങ്ങിയവർ ചോദ്യങ്ങൾ മുൻകൂട്ടി വാങ്ങി അനുമതി നൽകിയതിനാൽ ഇരട്ടിപ്പുകളോ  ആശയക്കുപ്പഴപ്പങ്ങളോ ഇല്ലാതെ മികവുറ്റ രീതിയിൽ മീറ്റിംഗ് സംഘടിപ്പിക്കുവാൻ കഴിഞ്ഞു. പ്രവാസി സംഘടനകളെ പ്രതിനിധികരിച്ച് കേരളത്തിൽ നിന്നും ഡോ.ജോൺസൺ വി. ഇടിക്കുള സംബന്ധിച്ചു. പ്രവാസികളുടെ ആശങ്ക അകറ്റത്തക്ക നിലയിൽ മീറ്റിംങ്ങിൽ മറുപടി നല്കിയ മുഖ്യമന്ത്രിയെ നോർക്ക ക്യാനഡ ഹെൽപ്പ് ലൈൻ കോർഡിനേറ്റർ കുര്യൻ പ്രക്കാനം അഭിനന്ദിച്ചു.

അമേരിക്കയിലെ മെഷിഗണിലെ ഡാം തകര്‍ന്നു. സംഭവത്തിന്റെ ആകാശ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാ വിഷയം. കനത്ത മഴയെ തുടര്‍ന്ന് ടിറ്റബാവസ്സി നദിയോട് ചേര്‍ന്ന ഈഡന്‍വില്ലെ ഡാം ചൊവ്വാഴ്ച വൈകുന്നേരമാണ് തകര്‍ന്നത്. മിഷിഗണിലെ രണ്ട് ഡാം അപകടങ്ങളില്‍ ഒന്നായിരുന്നു ഇത്.

ഡാമുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് മിഷിഗണിലെ മിഡ്‌ലാന്റില്‍ ചില ഭാഗങ്ങള്‍ വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. ആയിരക്കണക്കിന് ആളുകളെയാണ് ഇവിടെ നിന്നും മാറ്റിപ്പാര്‍പ്പിച്ചത്. ഈഡന്‍വില്ലെ ഡാം തകര്‍ന്ന് വെള്ളം കുതിച്ച് പായുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ചെറുവിമാനങ്ങള്‍ പറത്തുന്ന പൈലറ്റായ റയാന്‍ കലേറ്റൊ എന്നയാളാണ്.

ഭ്രാന്തമായ വെള്ളപ്പാച്ചിലിന്റെ ദൃശ്യങ്ങള്‍ ഇദ്ദേഹം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. ആ ദൃശ്യങ്ങള്‍ 10 ലക്ഷത്തിന് മുകളിലാണ് ആളുകള്‍ കണ്ടത്. അതേസമയം, നദിയിലെ ജലനിരപ്പ് അപകടകരമായ നിലയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് നാഷണല്‍ വെതര്‍ സര്‍വീസ് മുന്നറിയിപ്പ് നല്‍കുന്നത്.

അമേരിക്കയില്‍ കൊറോണ ബാധിതരുടെ എണ്ണവും മരണനിരക്കും കുതിച്ചുയരുകയാണ്. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച രാജ്യമാണ് അമേരിക്ക. എന്നാല്‍ ഈ പ്രതിസന്ധിയെ ബഹുമതിയായി കാണുന്നുവെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്.

‘ഒരു പരിധിവരെ നല്ല കാര്യമായിട്ടാണ് ഞാന്‍ ഇതിനെ കാണുന്നത്, കാരണം ഞങ്ങളുടെ പരിശോധന സംവിധാനം വളരെ മികച്ചതാണെന്ന് ഇത് അര്‍ത്ഥമാക്കുന്നു,” എന്ന് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് ട്രംപ് ഇക്കര്യം പറഞ്ഞത്.

അമേരിക്കയില്‍ കൂടുതല്‍ കൊറോണ കേസുകള്‍ സ്ഥിരീകരിക്കുന്നുവെന്നതിനര്‍ഥം മറ്റേത് രാജ്യത്തേക്കാളും കൂടുതല്‍ രോഗ പരിശോധന ഇവിടെ നടക്കുന്നുവെന്നതാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ കൊറോണ കേസുകള്‍ ഉള്ളതിനെ ഒരു മോശം കാര്യമായി കാണുന്നില്ലെന്ന് ട്രംപ് പറയുന്നു.

അമേരിക്കയില്‍ രോഗ പരിശോധനാ സംവിധാനം വളരെ മികച്ചതായതിനാലാണ് ഇത്രയധികം കേസുകള്‍ ഉണ്ടായത്. അതിനാല്‍ ഇതൊരു ബഹുമതിയായി കാണുന്നുവെന്നും നിലവില്‍ ഈ മേഖലയില്‍ ജോലിയെടുത്തവര്‍ക്കുള്ള ആദരവ് കൂടിയാണിതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

15 ലക്ഷം ആളുകള്‍ക്കാണ് നിലവിലെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ കൊറോണ സ്ഥിരീകരിച്ചത്. 92,000 ആളുകള്‍ മരിക്കുകയും ചെയ്തു. രോഗവ്യാപനം തീവ്രമായിരിക്കുന്ന ഈ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന.

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ അമേരിക്കയിലും കാനഡയിലും ബേബി പൗഡറിന്റെ വില്‍പന നിര്‍ത്തുന്നു. പൗഡറിന്റെ സുരക്ഷയെ കുറിച്ച് തെറ്റായ വിവരങ്ങള്‍ സമൂഹത്തില്‍ പരക്കുന്നത് കാരണം നോര്‍ത്ത് അമേരിക്കയില്‍ ബേബി പൗഡര്‍ ആവശ്യമുള്ളവരുടെ എണ്ണം കുറഞ്ഞുവരികയാണെന്നും അതുകൊണ്ടാണ് വില്‍പന നിര്‍ത്തുന്നതെന്നുമാണ് കമ്പനി നല്‍കിയ വിശദീകരണം.

അതേസമയം ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡറില്‍ കാന്‍സറിന് കാരണമാവുന്ന രാസവസ്തുക്കളുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കമ്പനിക്കെതിരെ പല കോടതികളിലായി 16000 കേസുകളാണ് നിലവിലുള്ളത്. ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡറില്‍ കാന്‍സറിന് കാരണാവുന്ന മാരകമായ ആസ്ബസ്റ്റോസുണ്ടെന്നാണ് പരാതി. ഈ പരാതിയെ തുടര്‍ന്ന് കോടിക്കണക്കിന് രൂപ ഇതിനോടകം കമ്പനിക്ക് നഷ്ടപരിഹാരമായി നല്‍കേണ്ടിയും വന്നിട്ടുണ്ട്. 1980 മുതലാണ് പ്രധാനമായും ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഉല്‍പന്നങ്ങള്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നുതുടങ്ങിയത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വ്യാപകമായ പരാതിയെ തുടര്‍ന്ന് 33000 ബോട്ടില്‍ ബേബി പൗഡറാണ് കമ്പനി തിരിച്ച് വിളിച്ചത്. ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ പൗഡറില്‍ യുഎസ് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ കാന്‍സറിന് കാരണാവുന്ന മാരക വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഈ നടപടി. ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഉല്‍പന്നം തിരിച്ചുവിളിക്കുന്ന സാഹചര്യം ഉണ്ടായത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. അമേരിക്കയില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ സാധിക്കാത്തത് ഡൊണാള്‍ഡ് ട്രംപിന്റെ കഴിവില്ലായ്മയാണെന്ന് ഒബാമ പറഞ്ഞു.

സര്‍വകലാശാല ബിരുദാനച്ചടങ്ങില്‍ പങ്കെടുത്ത് ഓണ്‍ലൈനായി സംസാരിക്കുന്നതിനിടെയാണ് ഒബാമ ട്രംപിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. ട്രംപിന്റെ പേരെടുത്തു പറയാതെയായിരുന്നു ഒബാമയുടെ വിമര്‍ശനം.

രാജ്യത്ത് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും ഒബാമ വിമര്‍ശനമുന്നയിച്ചു. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥരില്‍ പലരും പ്രവര്‍ത്തിക്കുന്നില്ലെന്നു മാത്രമല്ല അതിന് ഉത്തരവാദപ്പെട്ട ആളാണെന്ന് ഭാവിക്കുകപോലും ചെയ്യുന്നില്ലെന്ന് ഒബാമ കുറ്റപ്പെടുത്തി.

കൊവിഡ് വ്യാപനത്തോടെ യുഎസില്‍ നിലനിന്നുവരുന്ന വംശീയ വിവേചനം കൂടുതല്‍ വെളിപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും രാജ്യത്തെ കറുത്ത വര്‍ഗക്കാരനുഭവിച്ചിരുന്ന അധിക്ഷേപം വര്‍ധിച്ചതായും ഒബാമ പറഞ്ഞു.

കൊറോണ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ട്രംപിന് സാധിക്കാത്തതിനെ ഒബാമ നേരത്തെയും വിമര്‍ശിച്ചിരുന്നു. ‘മഹാദുരന്തം’ എന്നാണ് കൊവിഡ് പ്രതിസന്ധിയെ പ്രസിഡന്റ് ട്രംപ് കൈകാര്യം ചെയ്യുന്നതിനെ മെയ് ആദ്യം ഒബാമ വിശേഷിപ്പിച്ചത്.

ഏറ്റവും അധികം കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് യുഎസിലാണ്. ഇവിടെ 14 ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു കഴിഞ്ഞു. 90,000 പേര്‍ വൈറസ് ബാധമൂലം രാജ്യത്ത് മരിക്കുകയും ചെയ്തു.

സ്വന്തം ലേഖകൻ

ബ്ലോക്ക്ചെയിൻ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ കറൻസി സൃഷ്ടിക്കുന്നതിന് വിസ, യുഎസ് പേറ്റന്റ് ആൻഡ് ട്രേഡ്മാർക്ക് ഓഫീസിൽ (യുഎസ്പിടിഒ) പേറ്റന്റ് അപേക്ഷ നൽകി. വിസ ഇന്റർനാഷണൽ സർവീസ് അസോസിയേഷൻ 2019 നവംബർ 8 ന് സമർപ്പിച്ച “ഡിജിറ്റൽ ഫിയറ്റ് കറൻസി” എന്ന പേറ്റന്റ് അപേക്ഷ യുഎസ് പിടിഒ വ്യാഴാഴ്ച പ്രസിദ്ധീകരിച്ചു . ഫിസിക്കൽ കറൻസി മാറ്റിസ്ഥാപിക്കുന്നതിനായുള്ള ക്രിപ്റ്റോ കറൻസി സിസ്റ്റം പേറ്റന്റിനായാണ് വിസ ഫയൽ ചെയ്തത്. പണത്തെ ഡിജിറ്റൽ കറൻസികൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നതിനും പേയ്‌മെന്റ് ഇക്കോസിസ്റ്റം ഉയർത്തുന്നതിനുമുള്ള കമ്പനിയുടെ നയത്തിൻെറ ഭാഗമായാണ് ഈ നീക്കം.

വിസയുടെ പേറ്റന്റ്, ഒരു സീരിയൽ നമ്പറും ഫിസിക്കൽ കറൻസിയും ഉപയോഗിച്ച് ഒരു ഡിജിറ്റൽ കറൻസി സൃഷ്ടിക്കാൻ അഭ്യർത്ഥിക്കുന്ന ഒരു സെൻട്രൽ എന്റിറ്റി കമ്പ്യൂട്ടറായി പ്രവർത്തിക്കും. പേയ്‌മെന്റ് ഇക്കോസിസ്റ്റം 100% ഡിജിറ്റലായി മാറാമെന്നും പേയ്‌മെന്റ് ഇക്കോസിസ്റ്റം മെച്ചപ്പെടാമെന്നും അവർ പറയുന്നു. പണത്തിന്റെ അതെ മൂല്യമുള്ള ഡിജിറ്റൽ കറൻസി ഉപയോക്താക്കൾക്ക് കൈവശം വയ്ക്കാം.

സാധ്യതയുള്ള നെറ്റ് വർക്ക് എന്ന് പറയപ്പെടുന്ന എതറം പോലുള്ള എല്ലാ ഡിജിറ്റൽ കറൻസികൾക്കും മറ്റ് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികളായ പൗണ്ട്, യെൻ, യൂറോ എന്നിവയ്ക്കും പേറ്റന്റ് ബാധകമാണ്. “ഓരോ വർഷവും നൂറുകണക്കിന് പുതിയ ആശയങ്ങൾക്കായി ഞങ്ങൾ പേറ്റന്റുകൾ തേടുന്നു. ഞങ്ങളുടെ പുതുമകളെയും വിസ ബ്രാൻഡിനെയും പരിരക്ഷിക്കാൻ ഞങ്ങൾ സജീവമായി പ്രവർത്തിക്കുന്നു.” ; വിസയുടെ വക്താവ് പറയുകയുണ്ടായി. മൈക്രോസോഫ്റ്റ് പോലുള്ള മറ്റു കമ്പനികളും വിവിധ ക്രിപ്റ്റോ കറൻസി സിസ്റ്റങ്ങൾക്ക് പേറ്റന്റിനായി ശ്രമിച്ചിരുന്നു.

ഇന്ത്യൻ ഷെഫിനെ വിവാഹം കഴിച്ച ഓസ്ട്രിയന്‍ രാജകുമാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഓസ്ട്രിയ രാജകുമാരിയായ മരിയ ഗലിറ്റ്സൈൻ ആണ് മരിച്ചത്. ഇന്ത്യന്‍ വംശജനായ ഋഷി രൂപ് സിങ്ങിനെയാണ് ഇവര്‍ വിവാഹം കഴിച്ചത്.ഹൃദയത്തിലേക്കുള്ള രക്ത ധമനികളുടെ തകരാറ് മൂലം വളരെ പെട്ടന്നാണ് മരണം സംഭവിച്ചിരിക്കുന്നത്. കാര്‍ഡിയാക്ക് അനൂറിസം എന്നാണ് രോഗാവസ്ഥ അറിയപ്പെടുന്നത്. ഹൂസ്റ്റണില്‍ വച്ചായിരുന്നു അന്ത്യം. 31 വയസ്സായിരുന്നു.

2017 ഏപ്രിലില്‍ ആണ് ഇരുവരും വിവാഹിതരാകുന്നത്. അവര്‍ക്ക് രണ്ട് വയസ്സുള്ള ഒരു മകനും ഉണ്ട്. വിവാഹം കഴിഞ്ഞപ്പോള്‍ മുതല്‍ മരിയാ സിങ്ങ് ഭര്‍ത്താവിനൊപ്പം ഹൂസ്റ്റണിലായിരുന്നു താമസം. മകൻ മാക്സിം സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനാണ്. കുട്ടിയുടെ കണ്ണുകൾ ഒരു അത്ഭുതമാണെന്നാണ് ആളുകൾ വിശേഷിപ്പിക്കാറുള്ളത്.

മരിയ ഇവിടെ ഒരു ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു. ഭര്‍ത്താവ് ഹൂസ്റ്റണിലെ പ്രശസ്ഥനായ ഒരു ഷെഫാണ്.

രാജകുടുംബത്തിലെ മരിയ അന്ന പിയോറ്റര്‍ ഗാലിറ്റ്സിൻ ദമ്പതികളുടെ മകളാണ് മരിയ. പിയോറ്റര്‍ രാജകുമാരൻ മരിയ മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് മെയ് നാലാം തിയതിയാണ് മരിച്ചത്.

1988 ലക്സംബര്‍ഗിലാണ് രാജകുമാരി ജനിച്ചത്. മരിയയുടെ അഞ്ചാം വയസ്സിലാണ് ഇവരുടെ കുടുംബം റഷ്യയിലേക്ക് കുടിയേറിയത്. സെനിയ, ഗാലിറ്റ്സിന്‍, ഡി മാട്ട, ടാറ്റിയാന ഗാലിറ്റ്സിന്‍ സിയറ, അലക്സാണ്ട്ര രാജകുമാരി ദിമിത്രി രാജകുമാരന്‍, ഇയോണ്‍ എന്നിവരാണ് സഹോദരങ്ങൾ. ഇരുവരുടേയും വിവാഹം വലിയ വാര്‍ത്തയായിരുന്നു.

RECENT POSTS
Copyright © . All rights reserved