ബീജിംഗ്: ചൈനീസ് വിപണി ഈയാഴ്ച രണ്ടാമതും വ്യാപാരം നിര്‍ത്തി വച്ചു. നിക്ഷേപകര്‍ പിന്മാറിയതിനേത്തുടര്‍ന്ന് ഓഹരി വിപണി കൂപ്പു കുത്തിയതിനേത്തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ജൂണില്‍ വലിയ കുതിപ്പു നടത്തിയിനു ശേഷം ഡൈനീസ് വിപണി തകര്‍ന്നത് ആഗോള സാമ്പത്തിക വ്യവസ്ഥയില്‍ കാര്യമായ പ്രതികരണം സൃഷ്ടിച്ചിരുന്നു. അതിനു സമാനമായ വീഴ്ചയാണ് കഴിഞ്ഞ തിങ്കളാവ്ചയും മാര്‍ക്കറ്റില്‍ ദൃശ്യമായത്. ഇതേത്തുടര്‍ന്ന് വോള്‍ സ്ട്രീറ്റലും മറ്റ് ആഗോള വിപമികളിലും തകര്‍ച്ച ദൃശ്യമായി
ഇന്ന് രാവിലെ വിപണനം ആരംഭിച്ച് അരമണിക്കൂറിനുള്ളില്‍ വിപണി സൂചികയില്‍ ഏഴ് ശതമാനം തകര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇതോടെയാണ് വിപണനം നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചത്. ജനുവരി ഒന്നിന് നിലവില്‍ വന്ന പുതിയ സമ്പ്രദായമനുസരിച്ചാണ് നടപടി. മുപ്പത് സെക്കന്റുകള്‍ക്കുള്ളില്‍ അഞ്ച് ശതമാനത്തോളം ഇടിവു രേഖപ്പെടുത്തുകയാണെങ്കില്‍ പതിനഞ്ച് മിനിറ്റ് വ്യാപാരം നിര്‍ത്തി വയ്ക്കുകയാണ് പുതിയ സമ്പ്രദായമനുസരിച്ച് ചെയ്യുന്നത്. അടുത്ത കുറച്ചു മാസങ്ങള്‍ കൂടി ചൈനീസ് വിപണിയിലെ ചാഞ്ചാട്ടം തുടരുമെന്നാണ് സാമ്പത്തിഗകരംഗത്തെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഇതനുസരിച്ച് ആദ്യത്തെ പതിമൂന്ന് മിനിറ്റ് വ്യാപാരം നിര്‍ത്തി വച്ചു. എന്നാല്‍ വ്യാപാരം പുനരാരംഭിച്ചിട്ടും തകര്‍ച്ച തുടര്‍ന്നതോടെ ഇന്നത്തേക്ക് വ്യാപാരം നിര്‍ത്തി വയ്ക്കുകയായിരുന്നു. ഷാങ്ഹായ് മൊത്ത സൂചിക 7.3 ശതമാനം ഇടിഞ്ഞ് 3115.89ലെത്തി. ഷെന്‍സെന്‍ സൂചിക 8.3 ശതമാനം ഇടിവോടെ 1955.88 എന്ന നിലയിലും എത്തിയതോടെയാണ് വിപണി നിര്‍ത്തി വച്ചത്. കമ്പനികളുടെ അഞ്ച് ശതമാനം വരെ ഓഹരികള്‍ കൈവശം വച്ചിരിക്കുന്നവര്‍ അത് വില്‍ക്കുന്നതില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം അവസാനിക്കുന്ന ദിവസം കൂടിയാണ് ഇന്ന്. സ്വകാര്യ ഇടപാടുകളില്‍ മാത്രമായി ഇത്തരം വില്‍പനകള്‍ പരിമിതപ്പെടുത്തണമെന്ന് വിപണി റെഗുലേറ്റര്‍മാര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.