പുതുമയേറിയ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് യുകെയിലെങ്ങും ശ്രദ്ധ നേടിയ കവന്റി കേരളാ കമ്മ്യൂണിറ്റിയുടെ ഒരു വര്‍ഷത്തെ ഗംഭീര പ്രവര്‍ത്തനങ്ങള്‍ക്ക് സമാപനം കുറിച്ച് കൊണ്ട് ചാരിറ്റി ലൈവ് ഗാനമേളയും മാജിക്കും മിമിക്‌സും ഒക്കെയായി കവന്‍ട്രിക്കാരെ ത്രസിപ്പിക്കാനൊരുങ്ങി സികെസി.

കഴിഞ്ഞ ഒരു വര്‍ഷ കാലത്തിനുള്ളില്‍ ഗംഭീര പ്രവര്‍ത്തനങ്ങളിലൂടെ യുകെയിലെങ്ങും അറിയപ്പെടുന്ന ഒരു അസോസിയേഷനായി മാറിയ കവന്‍ട്രി കേരളാ കമ്മ്യൂണിറ്റി ചരിത്രത്തില്‍ ആദ്യമായി നിസരി ഒര്‍ക്കസ്ട്ര ലണ്ടന്‍ നയിക്കുന്ന ചാരിറ്റി ലൈവ് ഗാനമേളയും, മിമിക്‌സും, കുട്ടികള്‍ക്കായി പ്രത്യേകം ഒരുക്കിയിരിക്കുന്നതും, യുകെയിലെങ്ങും അറിയപ്പെടുന്നതും, പ്രശസ്ത മജീഷ്യന്‍ മുതുകാടിന്റെ ശിഷ്യനുമായ ബിനോയുടെ മാജിക്ക് ഷോയും ഒക്കെയായി ഒരു ഫാമിലി ഫെസ്റ്റിവല്‍ ആണ് തയ്യാറാക്കിയിരിക്കുന്നത്.

കവന്‍ട്രിയിലെ തിരക്കിട്ട ജീവിതത്തില്‍ എല്ലാം മറന്ന് കുടുംബവും കുട്ടികളുമായി ഏതാനം മണിക്കൂര്‍ എല്ലാവരോടും ഒപ്പം ആടാനും, പാടാനും, സല്ലപിക്കാനുമായി സികെസി ഈ വരുന്ന ശനിയാഴ്ച (6/4/19) ഒരു DJ നൈറ്റ് തന്നെയാണ് കാണികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഇതിന്റെ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായെന്ന് സികെസി സെക്രട്ടറി ഷിന്‍സണ്‍ മാത്യൂ അറിയിച്ചു.

കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ ഗംഭീര പ്രവര്‍ത്തനങ്ങളില്‍ ഒന്നായി പ്രവര്‍ത്തിച്ച എല്ലാ മെമ്പേഴ്‌സിനോടും നന്ദി പറയുന്നതിനും എല്ലാ പ്രവര്‍ത്തനങ്ങളുടെയും സമാപനമായി ആഘോഷിക്കാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി സി കെ സി പ്രസിഡന്റ് ശ്രീ ജോര്‍ജ്കുട്ടി വടക്കേക്കുറ്റ് അറിയിച്ചു.

കൃത്യം അഞ്ച് മണിക്ക് തന്നെ പരിപാടികള്‍ വാല്‍സ്‌ഗ്രേവ് സോഷ്യല്‍ ക്‌ളബില്‍ തുടങ്ങി പത്ത് മണിയോടെ സമാപിക്കത്തക്ക രീതിയിലുള്ള ഒരുക്കങ്ങളാണ് ചെയ്തിട്ടുള്ളതെന്ന് സികെസി ട്രഷറര്‍ തോമസ്‌കുട്ടി മണിയങ്ങാട്ട് അറിയിച്ചു. കവന്‍ട്രിയില്‍ അറിയപ്പെടുന്ന ജേക്കബ്‌സ് റെസ്റ്റൊറിന്റെ സ്വാദിഷ്ടമായ ഭക്ഷണവും, കുട്ടികളും, മാതാപിതാക്കളും ഒരു പോലെ കുടുംബ സമേതം ആസ്വദിക്കത്തക്ക രീതിയിലുള്ള ക്രമീകരണങ്ങളാണ് നടത്തിയിട്ടുള്ളത് എന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.